Showing posts with label ബംഗാള്‍. Show all posts
Showing posts with label ബംഗാള്‍. Show all posts

Thursday, May 29, 2014

തൃണമൂല്‍ അക്രമത്തിനെതിരെ ഒറ്റക്കെട്ടായി

പശ്ചിമബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും സിപിഐ എമ്മിനെതിരെയും ഇടതുപക്ഷത്തിനെതിരെയുമുള്ള ക്രൂരമായ ആക്രമണം തുടരുകയാണ്. മെയ് 12ന് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായശേഷമുള്ള 15 ദിവസത്തിനകം വിവിധ ജില്ലകളില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള നിരവധി ആക്രമണങ്ങള്‍ നടന്നു. മൂന്ന് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ആക്രമണത്തെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ക്ക് സ്വന്തം ഗ്രാമവും വീടും ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഇതിനെക്കുറിച്ച് വിശദമായ ഒരു റിപ്പോര്‍ട്ട് ഈ ആഴ്ചത്തെ "പീപ്പിള്‍സ് ഡെമോക്രസി" പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിനുശേഷം പെട്ടെന്നുണ്ടായതല്ല ഇത്. ആസൂത്രിതമായ ആക്രമണമാണ്. ഗ്രാമീണതലത്തില്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുപക്ഷത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് പിടിക്കുകയുംചെയ്ത പാര്‍ടി പ്രവര്‍ത്തകരെയും അനുയായികളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ആക്രമണങ്ങള്‍. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും വോട്ട് ചെയ്ത സാധാരണക്കാരെ പോലും വെറുതെവിട്ടില്ല.

സിപിഐ എം എന്ന സംഘടനയെത്തന്നെ ഇല്ലാതാക്കുക ലക്ഷ്യത്തോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആസൂത്രിതവും പൈശാചികവുമായ ഈ ആക്രമണങ്ങള്‍ക്കാണ് നാം സാക്ഷ്യംവഹിക്കുന്നത്. അക്രമത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും ഇടതുപക്ഷമുന്നണിയെത്തന്നെ ഇല്ലാതാക്കുകയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമാണ്. ഇതിനായി സംസ്ഥാന ഭരണവിഭാഗത്തെയും പൊലീസിനെയും പക്ഷപാതപരമായി ഉപയോഗിക്കുന്നു.ആക്രമണത്തിന് വിധേയരായവര്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തുകയാണ്. അക്രമികളാകട്ടെ സ്വതന്ത്രരായി വിലസുകയുംചെയ്യുന്നു.

ഈ ആക്രമണപരമ്പരകള്‍ക്ക് തുടക്കമാകുന്നത് 2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ വ്യാപകമായി. ഇതിന് ശേഷം 2011 മെയ് മാസത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് വരെയുള്ള കാലയളവില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 388 പേരെയാണ് തൃണമൂല്‍ ഗുണ്ടകള്‍ വധിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എവിടെയാണോ സിപിഐ എമ്മും ഇടതുപക്ഷമുന്നണിയും ജനപിന്തുണ തിരിച്ചുപിടിക്കുകയും അതിനായി പാര്‍ടി കേഡര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്തതെന്ന് കണ്ടെത്തി അവിടങ്ങളിലാണ് തൃണമൂല്‍ ആക്രമണം നടന്നത്. ഇവിടങ്ങളിലെ സംഘടനയെത്തന്നെ ഇല്ലാതാക്കാനായി വീണ്ടും വീണ്ടും ആക്രമിച്ചു. കര്‍ഷകരുടെയും തൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും സംഘടിതമായ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുകയാണ് ഇതിന്റെ ലക്ഷ്യം.

നിയമസഭാതെരഞ്ഞെടുപ്പ് നടന്ന 2011 മെയ് മാസത്തിന് ശേഷമുള്ള ആഴ്ചകളില്‍ 30 ഇടതുപക്ഷപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ സിപിഐ എം പ്രവര്‍ത്തകരായിരുന്നു. രണ്ടുപേര്‍ ആര്‍എസ്പിക്കാരും. 23 വനിതകളെ ബലാല്‍സംഗം ചെയ്തു. 508 പേരെ മാനഭംഗപ്പെടുത്തി. 3785 പേര്‍ പരിക്കേറ്റ് ആശുപത്രിയിലായി. 40,000 പേര്‍ക്ക് അവരുടെ വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി 758 പാര്‍ടി- ട്രേഡ് യൂണിയന്‍- ബഹുജനസംഘടനാ ഓഫീസുകള്‍ തകര്‍ത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്ന 2013 ജൂലൈയ്ക്ക്് ശേഷവും ഈ ആക്രമണപരമ്പര തുടര്‍ന്നു. ജൂണ്‍ രണ്ടിനും ജൂലൈ 25നും ഇടയില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ വധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ഇതുതന്നെ ആവര്‍ത്തിക്കുകയാണ്. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിയെ അവഗണിച്ച് ഇടതുപക്ഷമുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരെ മര്‍ദിക്കുകയും വധിക്കുകയുംചെയ്യുന്നു.

ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളില്‍ വധിക്കപ്പെട്ട മൂന്നുപേരില്‍ ഒരാള്‍ 65 വയസ്സുകാരിയായ ബേല ഡേയാണ്. നദിയ ജില്ലയില്‍ സിപിഐ എം വളന്റിയര്‍മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച രണ്ട് മക്കളെ സംരക്ഷിക്കാനുള്ള വ്യഗ്രതയിലാണ് ബേലയ്ക്ക്് ഗുരുതരമായി പരിക്കേറ്റത്. ബര്‍ദ്വാന്‍ ജില്ലയിലെ മാന്റേശ്വറില്‍ സിപിഐ എം പ്രവര്‍ത്തകനായ കാജള്‍ മല്ലിക്കിനെ അടിച്ചുകൊന്നു. കൊല്ലപ്പെട്ട മൂന്നാമത്തെ വ്യക്തി അഷിമീറ ബീഗമായിരുന്നു. സിപിഐ എമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗമാണ് അഷിമീറ ബീഗം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീഷണിക്ക് വഴങ്ങാതെ ബര്‍ദ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ ജനങ്ങളെ സംഘടിപ്പിച്ചതിനാണ് അഷിമീറ ബീഗത്തെ വധിച്ചത്. തൃണമൂല്‍ ഗുണ്ടകള്‍ ബീഗത്തിന്റെ വീട് ആക്രമിച്ച് അവരെ കുത്തിക്കൊല്ലുകയായിരുന്നു. ഇതോടെ 2011ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകരുടെ എണ്ണം 157 ആയി.

അഷിമീറ ബീഗത്തെ പോലെ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് തൃണമൂല്‍ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംവേണ്ടി ധീരമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. ധീരരായ ഈ സഖാക്കളെയാണ് ഇപ്പോള്‍ തൃണമൂല്‍ഗുണ്ടകള്‍ ആക്രമിക്കുന്നതും അവരുടെ ജീവിതംതന്നെ തകര്‍ക്കുന്നതും. സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും പ്രവര്‍ത്തകരുടെ ജീവനോപാധികള്‍ തകര്‍ക്കുക എന്നത് തൃണമൂല്‍ ആക്രമണത്തിന്റെ മറ്റൊരു മുഖമാണ്. ചില മേഖലകളില്‍, പ്രത്യേകിച്ചും അസംഘടിതമേഖലയില്‍ ജോലിക്ക് പോകാന്‍ ഇവരെ അനുവദിക്കുന്നില്ല. പലയിടത്തും വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ബലപ്രയോഗത്തിലൂടെ തടയുന്നു. മറ്റ് ചിലയിടങ്ങളില്‍ അവരുടെ കടകളും സ്ഥാപനങ്ങളും കൊള്ളയടിക്കുന്നു.

പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനാധിപത്യത്തിനെതിരെയുള്ള ശക്തമായ ആക്രമണം മാത്രമല്ല, മറിച്ച് സിപിഐ എമ്മിനെയും ഇടതുപക്ഷമുന്നണിയെയും തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയും ഭീകരതയിലൂടെയും അടിച്ചമര്‍ത്തുകയെന്ന ഫാസിസ്റ്റ് ശ്രമമാണ് നടക്കുന്നത്. പാര്‍ടിയുടെയും ചെങ്കൊടിയുടെയും കൂടെനില്‍ക്കുന്ന ഗ്രാമീണദരിദ്രരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും വനിതകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമാണ് ഈ ആക്രമണത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത്.

ഇപ്പോഴത്തെ പരമപ്രധാനമായ കടമ പാര്‍ടിയെ പ്രതിരോധിക്കുകയും കേഡര്‍മാരെ സംരക്ഷിക്കുകയുമാണ്. ജനാധിപത്യത്തിന് നേരെ നടക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പോരാട്ടം പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷമുന്നണിയും മാത്രമല്ല മറിച്ച് രാജ്യത്തെ മൊത്തം പാര്‍ടിയുടെയും ഇടതുപക്ഷപ്രസ്ഥാനത്തിന്റെയും കടമയാണ്. ഫാസിസ്റ്റ് ആക്രമണത്തിനെതിരെ നടക്കുന്ന ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കേണ്ടത് രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളുടെയും കടമയാണ്.

*
പ്രകാശ് കാരാട്ട്

Tuesday, May 13, 2014

നോക്കുകുത്തിയായി തെരഞ്ഞെടുപ്പ് കമീഷന്‍

മെയ് മൂന്നിന് കൊല്‍ക്കത്തയില്‍നിന്ന് ഇറങ്ങിയ ടെലിഗ്രാഫ് ദിനപത്രത്തിന്റെ ലീഡ് വാര്‍ത്ത "ഈ കൂളിങ് ഗ്ലാസിലൂടെ വോട്ടെടുപ്പിനെ നോക്കുമ്പോള്‍ സര്‍, അത് എത്രമാത്രം സ്വതന്ത്രവും നീതിപൂര്‍വകവുമാണ്" എന്ന ചോദ്യത്തോടെയായിരുന്നു. പശ്ചിമബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഏപ്രില്‍ മുപ്പതിനുണ്ടായ വ്യാപകമായ ആക്രമണങ്ങളിലേക്കും കൃത്രിമത്വത്തിലേക്കും വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ടാണിത്. ബോല്‍പുര്‍ മണ്ഡലത്തിലെ നാനൂരിലെ ബൂത്തില്‍ നടന്ന ക്രമക്കേടിനെക്കുറിച്ച് പോളിങ് ഉദ്യോഗസ്ഥന്റെ ദൃക്സാക്ഷിവിവരണമാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം. കൂളിങ് ഗ്ലാസ് ധരിച്ച നിരവധി പേരുമായി ഒരു യുവാവ് പോളിങ് ബൂത്തിലേക്ക് വരുന്നു. കണ്ണട ധരിച്ചവരെല്ലാം അടുത്തിടെ തിമിരത്തിന് ഓപ്പറേഷന്‍ കഴിഞ്ഞവരാണെന്നും അതിനാല്‍ അവരുടെ വോട്ടുചെയ്യാന്‍ തന്നെ അനുവദിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ബൂത്തില്‍ അര്‍ധസൈനികസേനാംഗങ്ങള്‍ ഉണ്ടായിരുന്നില്ല. രണ്ട് പൊലീസുകാര്‍ മാത്രം. പോളിങ് ഉദ്യോഗസ്ഥന്‍ ഭയന്ന് ഇവരെ വോട്ടുചെയ്യാന്‍ അനുവദിച്ചു. തുടര്‍ന്ന് ഈ യുവാവുമായുള്ള സംഭാഷണത്തില്‍നിന്ന് സിപിഐ എം പോളിങ് ഏജന്റിനെ ബൂത്തില്‍ എത്തിക്കാതിരിക്കാന്‍ നടത്തിയ ശ്രമങ്ങളും തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടയായ യുവാവ് വിവരിച്ചു. സിപിഐ എമ്മിന് സ്വാധീനമുള്ള ഗ്രാമത്തിലെ നാനൂറ് വോട്ടില്‍ 200 വോട്ട് തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു യുവാവ് ചെയ്ത കാര്യവും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. മൂന്നാംഘട്ട വോട്ടെടുപ്പ് മുതല്‍ പശ്ചിമബംഗാളില്‍ തൃണമൂലുകാര്‍ വ്യാപകമായ ക്രമക്കേടും ആക്രമണങ്ങളുമാണ് നടത്തുന്നതെന്ന് വ്യക്തമാക്കുന്നു ഇടതുപക്ഷത്തെ എന്നും എതിര്‍ത്തുവരുന്ന "ടെലിഗ്രാഫ"് ദിനപത്രത്തിന്റെ ഈ റിപ്പോര്‍ട്ട്.

അഞ്ച് ഘട്ടമായാണ് പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ രണ്ട് ഘട്ടങ്ങള്‍ സമാധാനപരമായിരുന്നു. എന്നാല്‍, ഏപ്രില്‍ 30ന് നടന്ന വോട്ടെടുപ്പില്‍ 826 ബൂത്തുകള്‍ തൃണമൂലുകാര്‍ പിടിച്ചെടുത്തു. ഇതില്‍ 348 ഉം ബിര്‍ഭൂം ജില്ലയിലാണ്. ബിര്‍ഭൂം, ബോല്‍പുര്‍ മണ്ഡലങ്ങളിലാണ് സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പോളിങ് ഏജന്റുമാരെ ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പുറത്താക്കിയത്. മമത ബാനര്‍ജിയുടെ "നല്ല കുട്ടി"യെന്ന് പേരുകേട്ട തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനുബ്രത മണ്ഡലായിരുന്നു ക്രമക്കേടിന് നേതൃത്വം നല്‍കിയത്. ക്രമക്കേടിന്റെ ദൃശ്യങ്ങള്‍ ബംഗാളി ചാനലുകള്‍ കാണിച്ചു. പത്രങ്ങളും റിപ്പോര്‍ട്ടുകള്‍ നല്‍കി. എന്നാല്‍, തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂര്‍വകവുമാണെന്ന സമീപനമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സ്വീകരിച്ചത്. ഇടതുമുന്നണി കണ്‍വീനര്‍ ബിമന്‍ ബസു ഉള്‍പ്പെടെയുള്ളവരുടെ പരാതി നിലനില്‍ക്കെ, പോളിങ് പൂര്‍ത്തിയാകുന്നതിന് മൂന്നുമണിക്കൂര്‍മുമ്പ് സംസ്ഥാനത്തെ പ്രത്യേക നിരീക്ഷകന്‍ സുധീര്‍കുമാര്‍ രാകേഷും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സുനില്‍കുമാര്‍ ഗുപ്തയും "വോട്ടെടുപ്പ് പൂര്‍ണമായും സ്വതന്ത്രവും നീതിപൂര്‍വകവുമാണെന്ന്" മാധ്യമങ്ങളോട് പറഞ്ഞു. ഈ സമയത്ത് ടെലിവിഷനുകളില്‍ തെരഞ്ഞെടുപ്പ് അതിക്രമങ്ങളുടെയും ക്രമക്കേടുകളുടെയും ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു.

സിപിഐ എം പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ളയും സീതാറാം യെച്ചൂരിയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്തിനെ കണ്ട് ക്രമക്കേടുനടന്ന ബൂത്തുകളുടെ നമ്പരും മറ്റും കൈമാറിയിട്ടും ഒരുനടപടിയുമുണ്ടായില്ല. പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷകനെ പുറത്താക്കണമെന്നും ഇടതുപക്ഷ പ്രതിനിധി സംഘം ആവശ്യപ്പെട്ടെങ്കിലും അതും കമീഷന്‍ ചെവിക്കൊണ്ടില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ട ഭരണഘടനാസ്ഥാപനം അതിന് തയ്യാറായില്ലെന്ന് പശ്ചിമബംഗാള്‍ സംഭവം തെളിയിക്കുന്നു. ഇടതുപക്ഷം മാത്രമല്ല, കോണ്‍ഗ്രസും ബിജെപിയും സമാനമായ പരാതി നല്‍കി. ബൂത്തുകളിലെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കാനോ ക്യാമറകള്‍ സ്ഥാപിക്കാനോ കമീഷന്‍ തയ്യാറായില്ല.

കമീഷന്റെ ഈ നടപടി തൃണമൂല്‍ ഗുണ്ടകള്‍ക്ക് പ്രചോദനമായി. സംസ്ഥാനത്ത് മെയ് ഏഴിന് നടന്ന നാലാംഘട്ട വോട്ടെടുപ്പിലും വ്യാപകമായ ക്രമക്കേടും അക്രമവും നടന്നു. 301 ബൂത്തില്‍ കൃത്രിമം നടന്നു. ജംഗള്‍മഹല്‍ മേഖലയിലെ സിപിഐ എം സിറ്റിങ് സീറ്റായ ജാര്‍ഗമിലാണ് ഏറ്റവും വലിയ കൃത്രിമം നടന്നത്. സിപിഐ എം ഏജന്റുമാരെ ബലംപ്രയോഗിച്ച് പുറത്താക്കി ബൂത്തുപിടിച്ചശേഷം ഗുണ്ടകള്‍ വോട്ടുചെയ്യുന്ന സ്ഥിതിയായിരുന്നു ഭൂരിപക്ഷം ബൂത്തുകളിലും. ക്യാമറകള്‍ ഓഫാക്കിയ ശേഷമാണ്് 123 ബൂത്ത് പിടിച്ചെടുത്തത്. സിപിഐ എം സിറ്റിങ് സീറ്റായ ബിഷ്ണുപുരിലെ 97 ബൂത്തിലും മേദിനിപുരിലെ 37 ബൂത്തിലും അസന്‍സോളിലെ 69 ബൂത്തിലും കൃത്രിമം നടന്നു. സിപിഐ എം ലോക്സഭാനേതാവ് ബസുദേവ് ആചാര്യ മത്സരിക്കുന്ന ബാങ്കുറയിലും ബൂത്തുപിടിത്തമുണ്ടായി. കൃത്രിമംനടന്ന ബൂത്തുകളുടെ നമ്പരും മറ്റ് വിവരങ്ങളും കമീഷന് രേഖാമൂലം കൈമാറിയെങ്കിലും ഇതിലും നടപടിയുണ്ടായില്ല.

ഏറ്റവും കൂടുതല്‍ സീറ്റില്‍ തെരഞ്ഞെടുപ്പ് നടന്ന തിങ്കളാഴ്ച ക്രമക്കേടും അതിക്രമങ്ങളും പരകോടിയിലെത്തി. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സിപിഐ എം സ്ഥാനാര്‍ഥികള്‍പോലും ആക്രമിക്കപ്പെട്ടു. കാന്തി മണ്ഡലത്തിലെ സിപിഐ എം സ്ഥാനാര്‍ഥി തപസ് സിന്‍ഹയെ അടക്കം ആക്രമിച്ചു. ദക്ഷിണ കൊല്‍ക്കത്ത, ഡംഡം എന്നിവിടങ്ങളിലും വ്യാപകമായ അക്രമങ്ങളുണ്ടായി. അക്രമം ഉണ്ടാകുമെന്ന് അറിഞ്ഞുതന്നെയാണ്, പ്രത്യേക നിരീക്ഷകരെ നിയമിക്കണമെന്നും ജനങ്ങളിലെ ഭയാശങ്കയകറ്റാന്‍ അര്‍ധസൈനികരുടെ ഫ്ളാഗ് മാര്‍ച്ച് നടത്തണമെന്നും സിപിഐ എം ആവശ്യപ്പെട്ടത്. അതൊന്നും കമീഷന്‍ ചെവിക്കൊണ്ടില്ല. അതിന്റെ അനന്തരഫലമാണ് തിങ്കളാഴ്ചയുണ്ടായ വ്യാപക ക്രമക്കേടുകള്‍. തെരഞ്ഞെടുപ്പ് കമീഷന്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യുന്ന സംഭവങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ആയിരങ്ങള്‍ക്ക് വോട്ടുചെയ്യാന്‍ പോളിങ് ബൂത്തിലെത്താനായില്ല. ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോള്‍ തടയിടേണ്ട തെരഞ്ഞെടുപ്പ് കമീഷന്‍ വെറും നോക്കുകുത്തിയായി മാറി.
*
ദേശാഭിമാനി മുഖപ്രസംഗം

Wednesday, April 16, 2014

Left Front & Land Reforms in West Bengal

In an article in The Hindu (“Red Star Fading Over Bengal,” April 15), Suvojit Bagchi cites a book by D. Bandyopadhyay to argue that the electoral loss of the Left Front in the assembly elections in West Bengal was because the CPI (M) gave up its commitment for land reforms. He states that, “if the CPI (M) had continued distributing land to farmers and giving them legal rights over land (patta), thereby making them eligible for financial assistance from banks through creation of cooperatives, then the party could have continued to rule the State. But by incorporating the ‘middle-peasant,’ the process of land reform stopped.”

The entire argument of the article is based on a factually incorrect premise, a shallow understanding of what land reforms mean, and a complete ignorance about agrarian conditions in rural West Bengal.

First, the statistics demonstrate that the Left Front government continued its land reform policies through its tenure. Economists affiliated with the Foundation for Agrarian Studies – notably V. K. Ramachandran – show that in West Bengal the Left Front government redistributed land in the last three years of its rule – 8136 acres (2005-06), 10,848 acres (2006-07) and 10,953 acres (2007-08). Ramachandran argues that the land distributed to agriculturalists was much greater than the land acquired by the state for industrial and infrastructural purposes. “Even in 2006-07, when acquisitions peaked, the extent acquired was 4,135 acres, and the extent distributed under land reform was 10,848 acres; in other words, in that year, the extent of agricultural land distributed under the land reform programme was no less than 2.62 times the extent acquired for industry and infrastructure.”

Second, Bagchi and Bandyopadhyay suggest that land redistribution should forever continue at an undiminished pace. The pace at which the Left Front distributed land in the 1970s and 1980s could not be sustained. Over the course of its thirty years in power, the Left Front distributed 1.1 million acres of land to 3 million households. More than half of the beneficiaries come from Dalit and Adivasi families. In addition, 1.4 million sharecroppers secured heritable tenancy rights over about 1.1 million acres. Dalits (thirty per cent) and Adivasis (twelve per cent) benefitted from this policy. The government turned over homestead land to 5 lakh households who worked in agriculture, fishing and artisanal production.

Is it possible that, after so much redistribution, further redistribution could have continued at the same pace? Anyone who is familiar with the land structure in contemporary rural West Bengal knows that here, unlike almost everywhere else in the country, there are no landowners with very large holdings. In such a situation, any further redistribution would have meant taking land away from medium and small landowners for redistribution to the landless.

Further, the numbers above need to be seen in the correct perspective. Land redistributed in West Bengal accounts for about 23 per cent of all land redistributed in India and beneficiaries of land redistribution in West Bengal account for about 55 per cent of all beneficiaries of land redistribution in India. This is not only by far the biggest land reform programme in the country but is in fact the biggest land reform programme anywhere in the world that has taken place in our lifetimes. In Mozambique, for instance, after fifteen years of work to secure land titles to local communities, the government has been able to only get about 8000 titles issued.

Land reform is a political task, not simply a bureaucratic scheme that has to be implemented. This is what D. Bandyopadhyay does not acknowledge in his work. He suggests that land reform is a technocratic task – streamlining land records to identify surplus land and distribution of pattas. Land reform, however, as a policy is about breaking the back of landlordism. The CPI (M) worked hard over decades to identify surplus land of landlords, to acquire this land and to redistribute it. This was a political struggle – and it had to be fought valiantly by the Left. D. Bandyopadhyay is  a member of the Trinamool Congress, and an obvious opponent of the Left in West Bengal. His party has been actively involved in rolling back land reforms in the state as well as in terrifying landless and small peasant households so as to allow the landlords to recapture their land. The TMC has reversed the political tide in the state. This is not acknowledged by Suvojit Bagchi in his use of the work of D. Bandyopadhyay.

Central Funds.

It would also be appropriate to point out that particularly during last ten years of Left Front's rule, rural West Bengal faced multiple forms of discrimination in the policies of the Central government.

Banks starved peasants of formal-sector credit. Credit deposit ratio of rural branches of scheduled commercial banks in rural West Bengal fell to about 20 per cent in the last decade of Left Front Government; corresponding figure for India as a whole was above 40 per cent. While RBI norms stipulate that at least 18 per cent of net bank credit should be given to agriculture, this proportion in West Bengal was about 6 per cent in mid-1990s and remained at about 8 per cent from late 1990s onwards. Although the Left Front government did a lot to strengthen credit cooperative societies, NABARD and commercial banks thwarted all efforts by starving cooperative societies of funds.

The worst discrimination against peasants of West Bengal was through depriving them of price support. In 2008-09, peasants of West Bengal, the largest rice producing state of the country, produced about 15 per cent of the total rice production of India. In contrast, less than 5 per cent of rice procured by the government was procured from peasants in West Bengal. In other years, level of procurement was even lower. And no wheat procurement was done in West Bengal at all.

Peasants of West Bengal, who wrote the agricultural success story of India through the 1980s until the mid-1990s, were starved of investment, credit and price support because of neoliberal policies and direct discrimination by the Central government.

This, and not the reversal of CPI(M)'s commitment to land redistribution, is what defined the agrarian problems in West Bengal towards the end of the Left Front government.

It takes little to understand that undermining the gains of the agrarian reform programme of the Left Front government was in the political interests of the anti-Left forces in West Bengal. Electoral losses of the Left came to the rescue of reactionary elements in rural West Bengal, which include erstwhile landlords as well as some sections of the neo-rich. Since 2011, aided by the muscle of these erstwhile landlords and rural rich, Trinamool Congress, of which D. Bandyopadhyay is now a Rajya Sabha MP, has presided over a reversal of land reforms through murderous attacks on the beneficiaries of land reforms. With a substantial amount of surplus land still under litigation and a large number of pattas yet to be legalised, these erstwhile landlords have used the opportunity to forcibly evict sharecroppers and pattadars across the state. Over the last three years, scores of CPI(M) and other left activists have been attacked in the battle to defend poor peasants and workers in rural West Bengal.

*
Vikas Rawal

Vikas Rawal is a professor at the Centre for Economic Studies and Planning, Jawaharlal Nehru University. He is currently a Consultant at the Food and Agriculture Organisation of the United Nations. Views expressed in this article are personal.

Friday, April 11, 2014

തിരിച്ചുവരവിനൊരുങ്ങി ബംഗാള്‍

ബംഗാളില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് ഇടതുമുന്നണി. മമത അധികാരത്തില്‍ വന്നശേഷം ഇടതുപക്ഷത്തെ ഉന്മൂലനംചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് അഴിച്ചുവിട്ട ഭീകരമായ ആക്രമണം നേരിട്ടാണ് ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പുഗോദയില്‍ പോരാടേണ്ടത്. രണ്ടരവര്‍ഷത്തിനുള്ളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും നിരവധി പ്രവര്‍ത്തകരെ തൃണമൂലുകാര്‍ കൊന്നൊടുക്കി. ആയിരക്കണക്കിനാളുകളെ സ്വന്തം നാട്ടില്‍നിന്ന് ആട്ടിയോടിച്ചു. പാര്‍ടി ഓഫീസുകള്‍ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുംചെയ്തു. അക്രമവും ഭീഷണിയും ചെറുത്താണ് ഇക്കുറി ഇടതുമുന്നണി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. നിരവധി സ്ഥലങ്ങളില്‍ ജനം സ്വയം സംഘടിതരായി ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നു. ഇടതുമുന്നണിയില്‍നിന്ന് അകന്നുനിന്ന ജനങ്ങളില്‍ വലിയൊരു വിഭാഗം വീണ്ടും തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലൂടെ തിരിച്ചുവരികയാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചാണ് ഇടതുമുന്നണി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 42 സീറ്റിലും സ്ഥാനാര്‍ഥികളെ ആദ്യവട്ടംതന്നെ പ്രഖ്യാപിച്ചു. സിപിഐ എം- 32, സിപിഐ- 3, ഫോര്‍വേഡ് ബ്ലോക്ക് -3, ആര്‍എസ്പി -4 എന്നിങ്ങനെയാണ് ഇടതുമുന്നണി സീറ്റ് പങ്കിട്ടത്. 26 പേര്‍ പുതുമുഖങ്ങളാണ്. ആറു വനിതകള്‍ സിപിഐ എം സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുഭാഷിണി അലി, ലോക്സഭയിലെ സിപിഐ എം ഗ്രൂപ്പ് നേതാവ് ബസുദേവ് ആചര്യ, പാര്‍ടി കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലിം, ഇടതുമുന്നണി മന്ത്രിസഭയില്‍ ദീര്‍ഘകാലം ധനമന്ത്രിയായിരുന്ന അഷിം ദാസ്ഗുപ്ത, ഡിവൈഎഫ്ഐ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി തപസ് സിന്‍ഹ തുടങ്ങിയവരാണ് പ്രമുഖ സ്ഥാനാര്‍ഥികള്‍. കൊല്‍ക്കത്ത നഗരത്തിലെ രണ്ടു മണ്ഡലത്തിലും സിപിഐ എം വനിതാ സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

കോണ്‍ഗ്രസിന്റെ അഴിമതി, ജനദ്രോഹനയങ്ങള്‍, ബിജെപിയുടെ വര്‍ഗീയനയങ്ങള്‍ എന്നിവയ്ക്കൊപ്പം മമതസര്‍ക്കാരിന്റെ പിന്തുണയോടെ തൃണമൂല്‍ അഴിച്ചുവിട്ട അക്രമ- കൊലപാതക രാഷ്ട്രീയം, സ്ത്രീപീഡനം, ജനാധിപത്യ- മനുഷ്യാവകാശ ലംഘനങ്ങള്‍, അഴിമതി, പട്ടിണിമരണം, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച എന്നിവയെല്ലാം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് ഇടതുമുന്നണിയുടേത്. 27 ഇന പരിപാടികളടങ്ങുന്ന പ്രകടനപത്രികയും നാലിന ആവശ്യങ്ങളടങ്ങുന്ന അഭ്യര്‍ഥനയും പ്രസിദ്ധീകരിച്ചു. കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്ന് താഴെ ഇറക്കുക, ബിജെപി അധികാരത്തില്‍ എത്തുന്നത് തടയുക, കോണ്‍ഗ്രസ്- ബിജെപി ഇതര ജനാധിപത്യ മതേതര സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക, സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നിവയാണ് നാലിന അഭ്യര്‍ഥന.

മാ- മാട്ടി- മാനുഷ് (അമ്മ- മണ്ണ്- മനുഷ്യര്‍) മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലേറിയ മമതയുടെ സ്ഥാനാര്‍ഥികളില്‍ ഭൂരിപക്ഷവും മനുഷ്യനും മണ്ണുമായും ഒരു ബന്ധവുമില്ലാത്തവരാണ്. രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത സിനിമാതാരങ്ങളും പാട്ടുകാരും നാടകക്കാരും കളിക്കാരുമാണ് സ്ഥാനാര്‍ഥികളില്‍ നല്ലൊരു പങ്കും. തൃണമൂലിന്റെ 42 സ്ഥാനാര്‍ഥികളില്‍ കഴിഞ്ഞതവണ ജയിച്ച 18 പേരില്‍ 14 പേര്‍ക്കാണ് വീണ്ടും സീറ്റ് നല്‍കിയത്. ബാക്കി 28ല്‍ 16 പേരും സിനിമാതാരങ്ങളും പാട്ടുകാരും കളിക്കാരും നാടകക്കാരുമാണ്. സ്ഥാനാര്‍ഥിപ്പട്ടികയില്‍ സിനിമാതാരങ്ങളെയും മറ്റും കുത്തിനിറച്ചതിനെതിരെ പല ജില്ലകളിലും നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തുകമാത്രമല്ല, മമത പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരികയുംചെയ്തു. സംഘടനാ ചുമതല വഹിക്കുന്ന തൃണമൂല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും മമതയുടെ വലംകൈയുമായ മുകുള്‍ റോയ് തന്നെ സീറ്റു നല്‍കുമെന്ന് ഉറപ്പുനല്‍കിയിരുന്നവരാണ് ഇപ്പോള്‍ പടിക്കുപുറത്തായത്. ബാങ്കുറ, ബര്‍ദ്വമാന്‍, പശ്ചിമ മിഡ്നാപുര്‍ എന്നീ ജില്ലകളിലായി ആകെ എട്ട് ലോക്സഭാ സീറ്റാണുള്ളത്. എന്നാല്‍, അതില്‍ ഒരിടത്തും ആ ജില്ലകളില്‍പ്പെട്ട ഒരാള്‍ക്കും സീറ്റ് ലഭിച്ചില്ല.

ഡാര്‍ജിലിങ്ങില്‍ മുന്‍ ഫുട്ബോള്‍താരം ബയ്ചുങ് ബൂട്ടിയയാണ് തൃണമൂല്‍ സ്ഥാനാര്‍ഥി. സിക്കിംകാരനായ ബൂട്ടിയയെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ജില്ലയിലെ തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും പരസ്യമായി പ്രതിഷേധിച്ചു. ഉത്തര ബംഗാളിന്റെ ചുമതലയുള്ള മന്ത്രി ഗൗതം ദേബിനൊപ്പം ബൂട്ടിയ പങ്കെടുത്ത പ്രഥമയോഗംതന്നെ വിമത തൃണമൂലുകാര്‍ അലങ്കോലപ്പെടുത്തി. യോഗം നടത്താന്‍ കഴിയാതെ ബൂട്ടിയക്കും മന്ത്രിക്കും തിരിച്ചുപോകേണ്ടി വന്നു. ആദ്യം തൃണമൂലിനെ പിന്തുണയ്ക്കുമെന്നു പറഞ്ഞ ഡാര്‍ജിലിങ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച ബൂട്ടിയ സ്ഥാനാര്‍ഥിയായതോടെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു. സീറ്റും മറ്റും വാഗ്ദാനംചെയ്ത് കോണ്‍ഗ്രസില്‍നിന്ന് കൂറുമാറ്റിച്ച പലരെയും മമത തഴഞ്ഞു. മൂര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന ഹുമയൂണ്‍ കബീറിനെ കലുമാറ്റിച്ച് മന്ത്രിയാക്കിയെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹം തോറ്റു. തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കബീറിന് ലോക്സഭാ സീറ്റ് ഉറപ്പ് നല്‍കിയെങ്കിലും ലിസ്റ്റ് വന്നപ്പോള്‍ പേരുണ്ടായില്ല. തന്നെ മമത ചതിച്ചെന്ന് കബീര്‍ പരസ്യമായി പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ നിലയാണ് ഏറെ പരിതാപകരം. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആദ്യം ആരും തയ്യാറായില്ല. മുതിര്‍ന്ന നേതാക്കള്‍ പലരും ഒഴിഞ്ഞുമാറി. ഇതര രംഗങ്ങളിലെ പ്രമുഖരായ പലരെയും മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ് നേതാക്കള്‍ സമീപിച്ചെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ ഉത്തര 24 പര്‍ഗാനാസ് ജില്ലയിലെ ബാരസാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം വിജയിച്ചില്ല. തോല്‍ക്കുമെന്ന് ഉറപ്പായ ബംഗാളില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒടുവില്‍ ഹൈക്കമാന്‍ഡിന്റെ ആജ്ഞ അനുസരിച്ചാണ്് മുതിര്‍ന്ന&ീമരൗലേ;നേതാക്കളില്‍ പലരും തീരുമാനം മാറ്റി രംഗത്തെത്തിയത്. 42 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം തുടങ്ങിയശേഷം ഒരാള്‍ പിന്മാറിയത് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി. 2009ല്‍&ലവേ;തൃണമൂലുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് 16 സീറ്റിലാണ്് മത്സരിച്ചത്. ആറിടത്ത് ജയിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് താരതമ്യേന ശക്തിയുള്ള ജില്ലകളായ മൂര്‍ഷിദാബാദ്, മാള്‍ദ എന്നിവിടങ്ങളിലാണ് കഴിഞ്ഞതവണ അഞ്ച് സീറ്റും നേടിയത്. തൃണമൂലുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് അവിടെയും സ്ഥിതി മോശമായി. നിലവിലുള്ള ആറ് എംപിമാരും വീണ്ടും മത്സരിക്കുന്നു. തൃണമൂലില്‍നിന്ന് കൂറുമാറിയെത്തിയ മുന്‍ പിസിസി പ്രസിഡന്റുകൂടിയായ സൊമന്‍ മിത്രയാണ് മത്സരരംഗത്തുള്ള പ്രമുഖന്‍.

2009ല്‍ ജാംഗിപുരില്‍ ജയിച്ച പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതിനെത്തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ അഭിജിത് മുഖര്‍ജി കഷ്ടിച്ചാണ് വിജയിച്ചത്. സിപിഐ എം ആയിരുന്നു മുഖ്യ എതിരാളി. തൃണമൂല്‍ അന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. എന്നാല്‍, ഇത്തവണ പ്രണബിന്റെ മകനെതിരെ തൃണമൂല്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി. മുതിര്‍ന്ന നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ ദീപ ദാസ് മുമ്പ് ജയിച്ച റായ്ഗഞ്ചില്‍ ഇത്തവണ വീണ്ടും മത്സരിക്കുമ്പോള്‍ നില പരുങ്ങലിലാണ്. സംസ്ഥാനത്ത് അസ്തിത്വം നഷ്ടപ്പെടാതിരിക്കാന്‍ തൃണമൂലുമായി വീണ്ടും കൂടാന്‍ ഹൈക്കമാന്‍ഡിന്റെ ആശീര്‍വാദത്തോടെ ചില നേതാക്കള്‍ ശ്രമം നടത്തിയെങ്കിലും മമത ആട്ടിപ്പായിച്ചു.

കാര്യമായ സ്വാധീനം സംസ്ഥാനത്ത് ഇല്ലെങ്കിലും എല്ലാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആദ്യമായാണ് എല്ലാ സീറ്റിലും അവര്‍ മത്സരിക്കുന്നത്. പ്രമുഖ സിനിമാ താരങ്ങളെയും പാട്ടുകാരെയും ഇന്ദ്രജാലക്കാരെയും മറ്റും അണിനിരത്തിയാണ് ബിജെപിയുടെ പോരാട്ടം. പ്രസിദ്ധ ഗായകന്‍ ബാപ്പി ലാഹിരി, ഇന്ദ്രജാല വിദഗ്ധന്‍ പി സി സര്‍ക്കാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിപ്പട്ടികയിലുണ്ട്. തൃണമൂലുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും മുസ്ലിംവോട്ടില്‍ കണ്ണുനട്ട മമത പരസ്യമായി വഴങ്ങിയില്ല. ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ലിബറേഷന്‍ ഫ്രണ്ടിനെ സഹായത്തിന് ലഭിച്ചതുമാത്രമാണ് ബിജെപിയുടെ ഏക പ്രതീക്ഷ. കഴിഞ്ഞതവണ ഗൂര്‍ഖാ പാര്‍ടിയുടെ സഹായത്തോടെയാണ് ഡാര്‍ജിലിങ്് സീറ്റ് നേടിയത്. തെരഞ്ഞെടുപ്പിനുശേഷം മമത തങ്ങളോടൊപ്പം വരുമെന്ന ധാരണയില്‍ മുന്‍കാലങ്ങളെപ്പോലെ അന്തിമഘട്ടത്തില്‍ തൃണമൂലിനായി വോട്ട് മറിക്കുന്ന കള്ളക്കളിതന്നെയാകും ബിജെപിയില്‍നിന്ന് ഇത്തവണയും പ്രതീക്ഷിക്കേണ്ടത്.

അഞ്ചു ഘട്ടങ്ങളിലായാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ്. ഏപ്രില്‍ 17, 24, 30, മെയ് 7, 12 തീയതികളില്‍. നീണ്ട കാലയളവിനുശേഷം എല്ലാ മണ്ഡലങ്ങളിലും പ്രധാന കക്ഷികളെല്ലാം അണിനിരന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പിലും തൃണമൂല്‍കോണ്‍ഗ്രസ് ബിജെപിയും കോണ്‍ഗ്രസുമായി മാറിമാറി സംഖ്യമുണ്ടാക്കിയാണ് മത്സരിച്ചത്. ഇത്തവണ പരസ്യമായ ഒരു സഖ്യവും മുഖ്യപാര്‍ടികള്‍ തമ്മിലില്ലെന്ന പ്രത്യേകതയുണ്ട്. ഇടതുമുന്നണിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് മിക്ക മണ്ഡലങ്ങളിലും പ്രധാന മത്സരം. 2009ല്‍ ഇടതുമുന്നണിക്ക് 16 സീറ്റാണ് ലഭിച്ചത്. തൃണമൂലും കോണ്‍ഗ്രസും സഖ്യത്തിലായിരുന്നു. തൃണമൂലിന് 19ഉം കോണ്‍ഗ്രസിന് ആറും സീറ്റ് ലഭിച്ചു. എന്തായാലും കോണ്‍ഗ്രസിന് ഇത്തവണ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നകാര്യത്തില്‍ സംശയമില്ല. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുമുന്നണി ശക്തമായ തിരിച്ചുവരവ് നടത്തുമെന്നുറപ്പാണ്.

*
ഗോപി കൊല്‍ക്കത്ത

പശ്ചിമ ബംഗാള്‍: തെരഞ്ഞെടുപ്പു കമീഷന്‍ ജാഗ്രത പുലര്‍ത്തണം

പശ്ചിമ ബംഗാളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ജനാധിപത്യപരവും നീതിയുക്തവുമാകുമെന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സ്വതന്ത്രമായും നിര്‍ഭയമായും വോട്ടര്‍മാര്‍ക്ക് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള ഒരു സാഹചര്യവും ഇന്ന് അവിടെയില്ല. തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ കയ്പേറിയ ഈ യാഥാര്‍ഥ്യം അനുഭവിച്ചറിഞ്ഞുകഴിഞ്ഞു. അതിശക്തമായ ഇടപെടലുകളിലൂടെയും നടപടികളിലൂടെയും മാത്രമേ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് ജനാധിപത്യപരമായ നിലയില്‍ പൂര്‍ത്തിയാക്കാനാവൂ. തെരഞ്ഞെടുപ്പ് കമീഷന്‍ അത് ചെയ്യുമോ എന്നത് സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.

മമത ബാനര്‍ജിയുടെ ഭരണത്തിനുകീഴില്‍ അക്രമികളുടെ തേര്‍വാഴ്ചയാണ് സംസ്ഥാനത്തെമ്പാടും നടക്കുന്നത്. വോട്ടര്‍മാരെ തടയാനും വ്യാപകമായി കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിച്ചെടുക്കാനുമൊക്കെ ഇവര്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് എന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജനാധിപത്യവിരുദ്ധമായ അട്ടിമറികള്‍ക്ക് കളമൊരുക്കാന്‍ പാകത്തിലുള്ള രാഷ്ട്രീയപ്രേരിതമായ ഉദ്യോഗസ്ഥ വിന്യാസമാണ് പല കേന്ദ്രങ്ങളിലും നടത്തിയിട്ടുള്ളത്. ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് നീക്കം. പലയിടത്തും ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് പ്രവേശനം ലഭിക്കുമോ എന്നത് കണ്ടറിയണം.

ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് എന്ന സങ്കല്‍പ്പത്തെ തുടക്കത്തില്‍തന്നെ പൊളിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍ നേരത്തെതന്നെ വന്നിരുന്നു. അതേത്തുടര്‍ന്നാണ് ഒരു ജില്ലാ മജിസ്ട്രേട്ട്, അഞ്ച് ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍, രണ്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ടുമാര്‍ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍നിന്ന് നീക്കിനിര്‍ത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചത്.

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അന്തിമവാക്ക് തെരഞ്ഞെടുപ്പ് കമീഷന്റേതാണ്. ആ നിലയ്ക്കുള്ള ഭരണഘടനാ ചുമതല നിറവേറ്റല്‍ കമീഷന് അസാധ്യമാകുന്ന വിധത്തിലായിരുന്നു മമതയുടെ പ്രതികരണം. കമീഷനെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയുമായിരുന്നു തുടക്കംമുതല്‍ക്കേ അവര്‍. ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തില്ല എന്ന കടുംപിടിത്തത്തിലായിരുന്നു അവര്‍. ഒടുവില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്ന് കമീഷന്‍ അറിയിച്ചപ്പോള്‍ മാത്രമാണ് മമത വഴങ്ങിയത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിയാണ് പശ്ചിമബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ ഉണ്ടാക്കിവച്ചിട്ടുള്ളത് എന്ന് കമീഷന്‍തന്നെ പറയുമ്പോള്‍ യഥാര്‍ഥത്തില്‍ അവിടത്തെ ജനാധിപത്യവിരുദ്ധ അതിക്രമങ്ങളുടെ ഘോരചിത്രങ്ങളാണ് വെളിവാകുന്നത്.

സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികളുടെ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കുന്നു. പാര്‍ടി ഓഫീസുകള്‍ തകര്‍ക്കുന്നു. വോട്ടര്‍മാര്‍ക്ക് പുറത്തിറങ്ങാനാകാത്തത്ര വലിയ ഭീതിയുടെ അന്തരീക്ഷം വളര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ പരക്കെ ഭീകരാക്രമണങ്ങളിലൂടെ തൃണമൂല്‍സംഘങ്ങള്‍ സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കിക്കൊണ്ടിരുന്നതിനു തൊട്ടുപിന്നാലെയാണ് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ അക്രമപരമായ പുതിയ നീക്കം എന്നോര്‍മിക്കണം. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ പഴയ അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച പശ്ചിമ ബംഗാളിലാകെ ഇന്ന് വ്യാപിപ്പിക്കുകയാണ് മമത ബാനര്‍ജിയും കൂട്ടരും. ഇത്തരം ഒരവസ്ഥയില്‍ തെരഞ്ഞെടുപ്പിന്റെ രീതിയെക്കുറിച്ച് രാജ്യത്താകെ ഉല്‍ക്കണ്ഠ പടരുന്നത് സ്വാഭാവികം. അഞ്ചുഘട്ട തെരഞ്ഞെടുപ്പ് പതിനേഴിനാണ് തുടങ്ങുക. പശ്ചിമ മിഡ്നാപുര്‍, മൂര്‍ഷിദാബാദ്, ബര്‍ധ്വമാന്‍, വിര്‍ഭൂര്‍, മാള്‍ദ എന്നിവിടങ്ങളിലെ എസ്പിമാരെയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഒഴിവാക്കിയത്. ഉത്തര പര്‍ഗാന ജില്ലാ മജിസ്ട്രേട്ട്, ദക്ഷിണ പര്‍ഗാന എഡിഎം തുടങ്ങിയവരെയും മാറ്റി. പുതുതായി വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വാഭാവികമായും അതികഠിനമായ തൃണമൂല്‍ സമ്മര്‍ദത്തിനുകീഴില്‍ വേണ്ടിവരും പ്രവര്‍ത്തിക്കാന്‍. അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആത്മധൈര്യവും ഭൗതിക സാഹചര്യവും ഒരുക്കിക്കൊടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് സാധിക്കുമോ?

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി എസ് സമ്പത്ത് അടിയന്തര ജോലികള്‍പോലും മാറ്റിവച്ച് പശ്ചിമബംഗാള്‍ സന്ദര്‍ശിക്കേണ്ടിവന്നതില്‍നിന്നുതന്നെ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാണ്. കമീഷന്റെ നിരീക്ഷകര്‍ക്കു നേരെപോലും ആക്രമണം ഉണ്ടാകുന്നു. ഇടതുമുന്നണി പ്രവര്‍ത്തകരുടെ കാര്യം പറയാനില്ല. ആശങ്കാജനകമാണ് സ്ഥിതി. പശ്ചിമബംഗാളിലേക്ക് 2009 ലേതിന്റെ ഇരട്ടി കമ്പനി കേന്ദ്ര അര്‍ധ സൈനികസേനയെ ഇക്കുറി അയച്ചിട്ടുണ്ട്; കഴിഞ്ഞ തവണ 220, ഇപ്പോള്‍ 440. ഇവര്‍ എന്ത് നിലപാടാകും കൈക്കൊള്ളുക എന്നതും കണ്ടറിയേണ്ടതുണ്ട്. എണ്‍പതുകളില്‍ ത്രിപുരയില്‍ കേന്ദ്രസേനതന്നെ നേരിട്ടുചെന്ന് ബൂത്ത് പിടിച്ചെടുത്ത് വോട്ടെടുപ്പ് അട്ടിമറിച്ച സംഭവം മറക്കാവുന്നതല്ല. അന്ന് സന്തോഷ് മോഹന്‍ദേവിന്റെ നേതൃത്വത്തിലായിരുന്നു ആ ആക്രമണങ്ങള്‍ സംഘടിപ്പിച്ചത്. ആ അനുഭവംകൂടി അറിയുന്നവര്‍ക്ക്, കേന്ദ്രസേന എത്തി എന്നതുകൊണ്ടുമാത്രം തെരഞ്ഞെടുപ്പ് നിര്‍ഭയവും നീതിയുക്തവുമാകുമെന്ന് പറയാനാകില്ല. ഈ പശ്ചാത്തലത്തിലാണ് മുഖ്യതെരഞ്ഞെടുപ്പ് കമീഷന്റെ മുഖ്യശ്രദ്ധ പശ്ചിമ ബംഗാളില്‍ ഉണ്ടാവണം എന്ന് വരുന്നത്.
*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, January 7, 2014

അരക്ഷിത ബംഗാള്‍

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ തീവച്ച് കൊല്ലുക, വഴിയാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത് കൊന്ന് മുഖം കുത്തിക്കീറി തിരിച്ചറിയാതാക്കി കൊക്കയിലെറിയുക-പശ്ചിമ ബംഗാള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണ്. ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനം ഇന്ന് ബംഗാളാണ്. സ്ത്രീയായ മമത ബാനര്‍ജി മുഖ്യമന്ത്രിയായശേഷം തുടര്‍ച്ചയായി രണ്ടാംതവണയാണ് നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കില്‍ സ്ത്രീകള്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്ന നാടായി ബംഗാള്‍ വരുന്നത്. 2012ല്‍ അവിടെ സ്ത്രീകള്‍ക്കുനേരെ 30942 കുറ്റകൃത്യങ്ങള്‍ നടന്നു; അതില്‍ 2046 ബലാത്സംഗക്കേസുകള്‍. ഇത് രാജ്യത്തൊട്ടാകെ രജിസ്റ്റര്‍ചെയ്ത ഈയിനം കുറ്റങ്ങളുടെ 12.67 ശതമാനമാണ്. സ്ത്രീകളെ തട്ടിക്കൊണ്ടുപോകുന്നതിലും ബംഗാള്‍തന്നെ മുന്നില്‍.

2011ന് മുമ്പ് ഒരിക്കലും ഇത്തരം അവസ്ഥയുണ്ടായിട്ടില്ല. പതിനാറുകാരിയെ കൂട്ടബലാത്സംഗംചെയ്ത് ചുട്ടുകൊന്നതിന്റെ രോഷം മൂര്‍ധന്യത്തില്‍ നില്‍ക്കെയാണ്, ഭര്‍തൃമതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന് കൊക്കയിലെറിഞ്ഞ വാര്‍ത്ത പുറത്തുവന്നത്. മാള്‍ദ സുജാന്‍പുരില്‍ ഇരുപത്തിനാലുകാരിയെ കാണാതായി മൂന്നുദിവസത്തിനുശേഷമാണ് മൃതദേഹം ലഭിച്ചത്. പ്രതികളെ പിടിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ കൂട്ടബലാത്സംഗത്തിനുശേഷം അക്രമികള്‍ പതിനാറുകാരിയെ തീയിട്ടുകൊന്ന സംഭവത്തിലും അന്വേഷണം സ്തംഭനത്തിലാണ്. പെണ്‍കുട്ടിയുടെ പിതാവ് നീതിതേടി രാഷ്ട്രപതിയെ സമീപിക്കേണ്ടിവന്നിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒരന്വേഷണവും നടത്തിയിട്ടില്ല. പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് തയ്യാറായിട്ടില്ല. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കുടുംബം അക്രമികളെ ഭയന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിനടുത്തേക്ക് മാറിയതാണ്. രണ്ടുതവണ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടപ്പോഴാണ് അക്രമികള്‍ തീവച്ചുകൊന്നത്. പെണ്‍കുട്ടി കൊല്ലപ്പെട്ടതോടെ സിഐടിയു ആസ്ഥാനത്താണ് ഇന്ന് ആ കുടുംബമുള്ളത്. ആ കുട്ടിയെ കടിച്ചുകീറുകയും ചുട്ടുകരിക്കുകയുംചെയ്തവര്‍ സൈ്വരവിഹാരം തുടരുന്നു.

ഡല്‍ഹിയില്‍ പെണ്‍കുട്ടി ബസില്‍ ബലാത്സംഗത്തിനിരയായപ്പോള്‍ രോഷം കത്തിപ്പടര്‍ന്നത് നാം കണ്ടു. ആ പെണ്‍കുട്ടിക്കുവേണ്ടി ഉയര്‍ന്ന ശബ്ദം ഇവിടെയും ഉയരേണ്ടതുണ്ട്. നിന്ദ്യവും ക്രൂരവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെ രാജ്യത്താകെ പ്രതിഷേധം ഉയരണം. ഇത്തരം കാടത്തത്തെയും ലൈംഗികാതിക്രമങ്ങളെയും അധമ സംസ്കാരത്തെയും ചെറുക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സമരത്തില്‍ കക്ഷി രാഷ്ട്രീയ പരിഗണന തടസ്സമായിക്കൂടാ. വലതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രിയപുത്രിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത് എന്ന കാരണംകൊണ്ട്, വസ്തുതകള്‍ ജനങ്ങളിലെത്തിക്കാന്‍പോലും മടിച്ചുനില്‍ക്കുന്ന ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ആ തെറ്റ് തിരുത്തുകതന്നെ വേണം. അതല്ലെങ്കില്‍, ജനങ്ങളുടെ പുച്ഛം അവര്‍ ഏറ്റുവാങ്ങേണ്ടിവരും. പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന പ്രക്ഷോഭം രാജ്യത്തിന്റെയാകെ പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍ഹിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം

Monday, December 23, 2013

പശ്ചിമബംഗാള്‍ ഇന്ത്യയിലല്ലേ?

പശ്ചിമബംഗാള്‍ ഇന്ന് രാജ്യത്തിനുമുന്നില്‍ ഒരു ചോദ്യചിഹ്നമാണ്. ജനാധിപത്യത്തില്‍ തരിമ്പും വിശ്വാസമില്ലാത്ത ഒരു സംഘത്തിന്റെ കൈപ്പിടിയില്‍ സംസ്ഥാനത്തിന്റെ ഭരണം എത്തിയതോടെ ബംഗാളിന്റെ അധഃപതനം തുടങ്ങിയതാണ്. കേന്ദ്രസര്‍ക്കാരിനു കീഴില്‍, അവരുടെ നയങ്ങള്‍ സൃഷ്ടിക്കുന്ന കെടുതികള്‍ നേരിട്ടുകൊണ്ടാണെങ്കിലും ജനക്ഷേമപരമായ ഭരണം നടത്തിവന്ന ഇടതുമുന്നണിയെ കുപ്രചാരണങ്ങളുടെ പ്രളയത്തിലൂടെ അട്ടിമറിച്ചാണ് മമത ബാനര്‍ജിയും സംഘവും ബംഗാളില്‍ അധികാരം പിടിച്ചത്. മുഖ്യധാരാ മാധ്യമങ്ങളും അവരുടെ കൂട്ടുകക്ഷിയായ കോണ്‍ഗ്രസും ഈ അട്ടിമറിക്ക് തൃണമൂലിന് ഒത്താശചെയ്തു. മാവോയിസ്റ്റുകളുമായി ഗൂഢാലോചന നടത്തി സംസ്ഥാനത്ത് രക്തപ്പുഴ ഒഴുക്കി. ഒടുവില്‍ അധികാരം ലഭിച്ചതോടെ രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുകയെന്ന ശൈലിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്. സംസ്ഥാനത്ത് ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ ഇതരകക്ഷികളെയും അനുവദിക്കില്ലെന്ന അഹന്തയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കാട്ടുന്നത്.

സ്വതന്ത്രമായും നിര്‍ഭയമായും വോട്ടുചെയ്യാനുള്ള അവസരം കിട്ടുമ്പോഴാണ് ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്. എന്നാല്‍, ഈ അര്‍ഥത്തില്‍ നോക്കുമ്പോള്‍ ഇന്ന് ബംഗാളില്‍ ജനാധിപത്യം പുസ്തകത്താളുകളില്‍മാത്രമാണെന്ന് ബോധ്യപ്പെടും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനാധിപത്യപരമായ എല്ലാ സംവിധാനങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍, പോളിങ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം ആക്രമണത്തിനിരയായി. തെരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടത്താനുള്ള സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനുതന്നെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കേണ്ടിവന്നു. രാജ്യത്തെ പരമോന്നതകോടതി ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് പോലും സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയില്ല.

തദ്ദേശതെരഞ്ഞെടുപ്പുകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പൊലീസിന്റെ സഹായത്തോടെ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചു. നാമനിര്‍ദേശപത്രിക സമര്‍പ്പണം ഭീഷണിയും അക്രമവും വഴി തടസ്സപ്പെടുത്തുക, പത്രിക നല്‍കിക്കഴിഞ്ഞ സ്ഥാനാര്‍ഥികളുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോവുക എന്നിവയെല്ലാം അരങ്ങേറി. തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക് മാനിക്കാതെ അക്രമിസംഘങ്ങള്‍ ബൈക്കുകളില്‍ സായുധരായി സഞ്ചരിച്ച് സംസ്ഥാനത്തുടനീളം ആക്രമണം നടത്തി. വോട്ടെടുപ്പ് നാളില്‍ ബൂത്തുകള്‍ പിടിച്ചെടുത്ത് കള്ളവോട്ടുകള്‍ചെയ്തു. ഇതുകാരണം പല വാര്‍ഡുകളിലെയും സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടിന്റെ എണ്ണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് ഇതുവരെ സാധിച്ചിട്ടില്ല. വോട്ടെണ്ണല്‍ പൂര്‍ത്തിയായശേഷം ഭരണകക്ഷിക്കാരെ വിജയികളായി പ്രഖ്യാപിക്കാന്‍ ചിലയിടങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് വേണ്ടിവന്നു!

ഇതെല്ലാം അതിജീവിച്ച് വിജയിച്ച ഇടതുമുന്നണി പ്രവര്‍ത്തകരെയും വെറുതെ വിടുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ ഭാരവാഹികളായ മൂന്നുപേരുള്‍പ്പെടെ അഞ്ച് ജനപ്രതിനിധികളെ തൃണമൂലുകാര്‍ നിഷ്ഠുരമായി വധിച്ചു. ഹൂഗ്ലി, പൂര്‍വ മേദിനിപ്പുര്‍, ഉത്തര 24 പര്‍ഗാനാസ് ജില്ലകളില്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ ഇടതുമുന്നണിയില്‍പ്പെട്ട ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തി രാജിവയ്പിക്കാനോ കൂറുമാറ്റാനോ ശ്രമിക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും തൃണമൂല്‍ ഹീനമായ ഇതേ തന്ത്രം പ്രയോഗിക്കുന്നു. കഴിഞ്ഞ എട്ടിന് ഇടതുമുന്നണിയുടെ മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ നരേന്‍ ഡേ(78)യെ തൃണമൂല്‍സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. അദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിനുപോലും അക്രമികള്‍ തടസ്സം സൃഷ്ടിച്ചു.

2011 മെയ് മാസത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കഴിഞ്ഞ നവംബര്‍വരെ രണ്ട് മുന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെ 142 സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് തൃണമൂലുകാര്‍ വധിച്ചത്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 7433. ബലാത്സംഗത്തിനും സമാനമായ ആക്രമണങ്ങള്‍ക്കും വിധേയരായവര്‍ 1865. കിടപ്പാടം നഷ്ടപ്പെട്ടവരുടെ എണ്ണം 46,937. ഇടതുമുന്നണി പ്രവര്‍ത്തകരുടെ 5547 വീടും 2170 പാര്‍ടി-ട്രേഡ് യൂണിയന്‍ ഓഫീസുകളും കൊള്ളയടിക്കുകയും തീയിടുകയുംചെയ്തു. 54,938 പ്രവര്‍ത്തകരെയാണ് കള്ളക്കേസുകളില്‍ കുടുക്കിയത്. ഇടതുമുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കരണം അട്ടിമറിച്ച് മുന്‍ ജന്മിമാര്‍ക്ക് ഭൂമി തിരിച്ചുനല്‍കുന്നു.

ഇടതുമുന്നണിക്കുനേരെ മാത്രമല്ല അക്രമം. ഒരു കോണ്‍ഗ്രസ് എംഎല്‍എയെ പരസ്യമായി ആക്രമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തൃണമൂല്‍ എംഎല്‍എയ്ക്കെതിരെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്. മാധ്യമപ്രവര്‍ത്തകരെയും തൃണമൂലുകാര്‍ വെറുതെവിടുന്നില്ല. ഇത്തരത്തില്‍ ഭരണകക്ഷിതന്നെ ബംഗാളില്‍ ഭീകരത സൃഷ്ടിച്ചിരിക്കുന്നു. സംസ്ഥാനത്ത് പല നിയമസഭാ മണ്ഡലങ്ങളിലും പൂര്‍ണമായ ഭീകരാന്തരീക്ഷമാണ്.

ഇതിനുപുറമെ ബംഗാളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗാളില്‍ നീതിപൂര്‍വമായ തെരഞ്ഞെടുപ്പ് നടത്താനുളള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരിക്കുന്നത്. കൂടുതല്‍ ശക്തമായ ജനാധിപത്യത്തിന് കൂടുതല്‍ വിപുലമായ പങ്കാളിത്തം എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് കമീഷന്‍ പ്രചരിപ്പിച്ചുവരികയാണ്. ബംഗാളില്‍ ഈ മുദ്രാവാക്യം വിജയിക്കണമെങ്കില്‍ കമീഷന്റെ ശക്തവും സത്വരവുമായ ഇടപെടല്‍ ആവശ്യമാണ്.

*
Deshabhimani Editorial

Thursday, May 9, 2013

West Bengal Left Front Memo to PM -- Act Against Chit Funds

A delegation of the Left Front of West Bengal met the Prime Minister Shri Manmohan Singh on May 9, 2013 urging for a neutral, fair and high level investigation into the massive fraud of committed by the Saradha Group of companies and also the return of thousands of crores  of rupees to all the affected depositors immediately. The delegation comprised of five MPs and 6 MLAs and the former Finance Minister of West Bengal, whose names are appended in the memorandum.  The delegation will also be meeting the President. The copy of the memorandum presented to the Hon'ble Prime Minister is given below.

Dr. Manmohan Singh

Hon'ble Prime Minister of India

New Delhi.

Hon'ble Prime Minister,

Please refer to the Memorandum submitted to you on  August 22, 2011 by the Left Front Legislative Party in West Bengal as well as the Memorandum placed before you on December 19,  2012 by the Left Front Members of Parliament, drawing your kind attention to the alarming problem of irregularities being committed by certain financial companies (so-called 'Chit Funds' in terms of local parlance in West Bengal) and requesting for an urgent action by the Central Government. Unfortunately, however, no timely intervention was made by the Central Government and the present State Government. As a result, a massive fraud has been committed by an irregular financial company (Saradha Group) by suddenly closing down all its offices and resulting in a widespread default on repayment to lakhs and lakhs of depositors, belonging mostly to the poorer sections in rural and urban areas of West Bengal. Employees in the print and electronic media owned or controlled by this Saradha Group have also lost their jobs due to this sudden closing down. There has been, due to the misdeeds of this company and similar other companies as well as  the Central policy of making small saving schemes less attractive and commission of the agents reduced, a severe fall in the small savings collection in the State - from Rs. 8,409 crore of net collection of small savings in Post Offices of West Bengal in the last financial year ( 2010 - 2011) of the Left Front Government to   ( -) Rs. 987 crore in the next year ( 2011 - 2012) and to (-) Rs. 165 crore in 2012 - 2013 ( upto December), adversely affecting the State as well as the small savings agents.

You are kindly aware that among the different types of financial companies, there is one category of companies which raise deposits from the people, invest the  money and promise returns  in terms of interest, etc. These companies are required to register with the Registrar of Companies       (ROC) under the Ministry of Corporate Affairs of the Central Government, and then also obtain permission from the Reserve Bank of India (RBI) and function by obeying the guidelines of RBI. If there is any violation of these guidelines, then the RBI can take necessary actions, including stoppage of work of the concerned companies. There is another category of financial companies which raise funds from the people in terms of share/debentures, and then invest the money in various ventures, including real estate, hotels, television channels, newspapers, entertainment business etc., with promise of returns in terms of lands, apartments, etc. These companies are again to register first with ROC and then get approval from the Securities and Exchange Board of India (SEBI) under the Union Finance Ministry, and obey the guidelines of SEBI. If the guidelines are flouted, then SEBI can take action in terms of prohibiting the activities of the concerned companies. The Saradha Group belongs to this second category. It may be noted in the context that the State Government does not have any role in giving approval of these companies.

Grave financial irregularities are committed by both these two categories of companies when they violate the guidelines of RBI or SEBI, as the case may be, by alluring promises in terms of false and unrealizable offers of interest or returns. There is usually a period after which these returns are to be paid back to the depositors. In the intervening period, the concerned companies keep on raising funds and often make very partial payment, and then suddenly close their activities without any notice, thus cheating the common people in a large scale as has been the case with the Saradha Group, as  mentioned above.

Under the circumstances, the State Government, within its limited power, can take action if any written complaint of being cheated is obtained, by immediately arresting the proprietors of the concerned companies, attaching all of their properties and then arranging through the Hon'ble Court, the sale of the properties for repaying back to the affected depositors. If there is no written complaint, even then the State Government can conduct enquiry on its own and submit the findings to the concerned Central Agencies (SEBI or RBI) for taking necessary action.  The State Government can also pass a Bill in the State Assembly for Presidential assent for implementing the Act, so as to take necessary action at the very initial stage of the offence in terms of decentralized administrative and legal framework in the districts.

The Left Front Government in West Bengal had, during its tenure, taken all these actions. In 1980- 81, when some large financial companies had started cheating people, the State Government, on the basis of written complaint, took exemplary action by  arresting the heads of the  concerned companies and then attaching their properties for beginning the process of repayment through the Hon'ble Court. When again in 1991- 92, several companies had cheated people, the State Government in the Finance Department and the Home Department ( involving both  Kolkata Police and District Police),  on the basis of written complaint, took prompt action by arresting heads of nearly 96 companies, attaching their properties ( both movable and immovable , including bank accounts) and then starting  a Public Interest Litigation  on its own in the Hon'ble Calcutta High Court with a verdict for selling the attached properties through the Court - appointed special officer for beginning the process of repayment of money to the depositors. In the year 2002 - 2003, when about 17 companies had cheated people, the heads of all of these companies were arrested, again on the basis of written complaints, and a process of prompt repayment was undertaken. Along with taking those steps, the Left Front Government had also introduced in 2003 -2004 a bill (namely, the West Bengal Protection of Interest of Depositors in Financial Establishments Bill, 2003) for taking early preventive and punishable action against irregular financial companies with a decentralized framework as mentioned before. However after repeated exchange of views and urging by the State Government, when a much delayed Central response ( although  for substantially similar bills for several other State Governments, Presidential assent was accorded with more promptness) was obtained in August, 2009 with Presidential message for a few changes, these changes were promptly incorporated and a new bill (The West Bengal Protection of Interest of Depositors in Financial Establishment Bill, 2009)  was introduced and passed unanimously ( with TMC MLAs also present) in the State Assembly on December  22, 2009. The new Bill was then sent for Presidential assent. However the Presidential assent, despite reminders, could not be obtained during the tenure of the Left Front Government.

It needs to be mentioned that from 2008 - 09, a new feature emerged when several companies within jurisdiction of SEBI had started operating in a manner which created apprehension of cheating of people.  However, no written complaint of cheating was received by the State Government. The Left Front Government, therefore, started enquiry on its own involving jointly the Finance Department and Home Department (in terms of Kolkata Police and District Police) and then submitted its findings concerning four relatively big companies ( including Saradha Group) to SEBI for necessary action. For the Saradha Group, the attention-drawing letter was sent by the Left Front Government on August 23, 2010. We now find that after closing down of offices of Saradha Group that SEBI has recently issued an instruction on April 23, 2013 on the Saradha Group to pay back to the depositors within a period of three months and with prohibition on taking any further deposit. Although this is a step in the right direction, it has been much too delayed.

It is also noted with serious concern that we still do not know about any follow-up action by the TMC-led State Government regarding the enquiries started by the Left Front Government into the affairs of four companies mentioned above. We do not know because despite our specific queries, no answer was given in the State Assembly. Moreover, when a discussion on this issue was proposed on December 11, 2012 two Left Front MLAs            (including one lady tribal MLA) were beaten up. We also do not know what action was taken by the TMC - led State Government on the 2009 Bill which was unanimously passed in the Assembly (with TMC MLAs present) for Presidential assent in the first twenty months of its existence. We now find that on the basis of a communication from OSD & ED Special Secretary to the Governor of West Bengal to the Secretary to the West Bengal Legislative assembly a motion was passed in the Assembly to withdraw the bill. The aforesaid communication reads:  The Ministry of Home Affairs, Government of India has now returned the aforesaid Bill, considering it to be withdrawn by the Government of West Bengal as it has been decided to recast the Bill in order to strengthen it for the purpose of protecting the interest of the depositors in Financial Establishments. This appears to be a clear violation of legislative power of the State Assembly, since prior approval of the Assembly was not taken by the present State Government before sending its views to the Centre for return of the bill, 2009. Moreover, in terms of the communication mentioned above, the following sentence in Sl. No. 6 in the statement of object and reasons of this new bill seems confusing:  It has been advised by the Government of India to withdraw the said Bill. Then, with only a few changes in the 2009 Bill, the new Bill has been passed in the Assembly and sent for Presidential assent. We also find that some of these changes were not necessary and there is also a possibility of further complications and delay.  We suggested a remedial amendment to this new Bill, and a quicker course of action which was not accepted. After raising our anxiety about further delay which may be caused by this bill, we did not however stand on the way of passing of the bill. We want an early action on the part of Hon'ble President in terms of Article 201 of the Constitutiuon.

Meanwhile, the sufferings of depositors remain unattended.  We therefore urge upon you for considering the following actions:

.(1) As several states are involved in this massive fraud of Saradha Group, CBI should immediately be involved in the investigation of this fraud under supervision of appropriate Hon'ble Court.

Since SEBI is the nodal Central agency, and the recent verdict of the Hon'ble Supreme Court (2012) clearly directs SEBI to be the agency for necessary action, SEBI should also be instructed in coordination with CBI and  SFIO to move into this Saradha case immediately, for a proper and  comprehensive investigation into the total list of properties (including different forms of illegal transfers) for immediate attachment and for moving the Hon'ble Supreme Court as well as Hon'ble Kolkata High Court for selling of the properties needed  for repayment to the depositors without delay, and also for exemplary punishment for the offending persons.

This entire process of investigation and attachment should be, for reasons of neutrality and fairness, under the appropriate supervision of Hon'ble Supreme Court and Hon'ble Calcutta High Court.

(2) Where there are reasons for anxiety regarding other financial companies in the State, joint action as mentioned about, may be undertaken immediately for correcting the practices of these financial companies for preventing further damages.

(3) National small saving schemes should be immediately restored by the Central Government to their previous status of attractiveness, with simultaneous restoration of commission of agents by both the Centre and the State Government.

(4)  Along with the highest priority on refund of depositors' money,    attention may be given from the national level for a massive programme of an economic reconstruction of the lives of affected depositors (small and marginal farmers, small and tiny entrepreneurs,  traders etc.) in terms of soft loans from the nationalized banks to the willing persons as well as rejuvenating the movement of Self-Help Groups in the State and democratically elected co-operatives ( now rendered inoperative in the State) so that this massive loss can be transformed into a programme of reconstruction for growth of production and employment.

There is also  a need for paying attention to problems of journalists, performers and others connected with the closing  down of newspapers and TV channels in terms of inducting new entrepreneurs (without any link with irregular financial companies), or in terms of helping formation of co-operative of employees through assistance including soft loan.

(5) An all-out democratic and decentralized campaign should be started immediately among the affected people for convincing them to stay away from these irregular financial companies and to keep their savings, among others, specially in post office small saving schemes, nationalized banks and co-operative banks.

With regards,

Sd/-

Saturday, April 27, 2013

ബംഗാളില്‍ തൃണമൂല്‍ അക്രമ താണ്ഡവം

എസ്എഫ്ഐ നേതാവ് സുദീപ്ത ഗുപ്തയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന്റെ പേരില്‍ ബംഗാളില്‍ സിപിഐ എമ്മിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രൂക്ഷമായ അക്രമണമാണ് അഴിച്ചു വിട്ടത്. സംസ്ഥാന വ്യാപകമായി തൃണമൂല്‍ അക്രമി സംഘം ഒരാഴ്ചയോളം അരങ്ങേറിയ അഴിഞ്ഞാട്ടത്തിലും അക്രമ താണ്ഡവത്തിലും ആയിരത്തിലധികം പാര്‍ടി ആഫീസുകള്‍ തല്ലിത്തകര്‍ക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. അതില്‍ ധാരാളം പേര്‍ ആശുപത്രികളിലാണ്. അക്രമം ഭയന്ന് ആയിരക്കണക്കിന് പ്രതിപക്ഷ പ്രവര്‍ത്തകര്‍ക്ക് സ്വന്തം നാടും വീടും വിട്ട് ഓടി പോകേണ്ടി വന്നു. പാര്‍ടി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകള്‍ക്കു നേരെയും അക്രമം നടത്തുകയും നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരുടെ കടകളും സ്ഥാപനങ്ങളും തല്ലിത്തകര്‍ക്കുകയും ചെയ്തു. വന്‍ നാശനഷ്ടമാണ് അതുമൂലം ഉണ്ടായത്. നിരവധി പാര്‍ടി ഓഫീസുകള്‍ ബലാല്‍ക്കാരമായി പിടിച്ചെടുത്തു. പാര്‍ടി ഹൂഗ്ലി, ഡാര്‍ജിലിംങ്, കൂച്ച് ബിഹാര്‍ ജില്ലാ കമ്മറ്റി ഓഫീസുകള്‍ എറിഞ്ഞു തകര്‍ത്തു.

ഹൂഗ്ലി ജില്ലാ സെക്രട്ടറിയേറ്റ് യോഗം നടന്നു കൊണ്ടിരുന്നപ്പോഴാണ് അവിടെ അക്രമണം നടന്നത്. മൂന്നു മണിക്കൂറോളം സെക്രട്ടറിയേറ്റ് അംഗങ്ങളെ ഓഫീസില്‍ ഘെരാവൊ ചെയ്തു വെച്ചു. ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാന മന്ത്രിയുമായ സുദര്‍ശന്‍ റായ് ചൗധരിയുടെ കാറ് അടിച്ചു പൊളിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ കാനിംഗില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗവും നിയമസഭയില്‍ ഇടതുമുന്നണി ചീഫ് വിപ്പുമായ അബ്ദുള്‍ റസ്സാക്ക് മൊള്ളയുടെ കാറും അക്രമികള്‍ തല്ലി തകര്‍ക്കുകയും വീടിനു നേരെ കല്ലെറിയുകയും ചെയ്തു. പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന അലുമുദ്ദിന്‍ സ്ട്രീറ്റിലേക്ക് തൃണമൂലുകാര്‍ സംഘടിതമായി മാര്‍ച്ചു നടത്തി. ആചാര്യ ജഗദീഷ് ചന്ദ്രബോസ് റോഡില്‍ വെച്ച് പ്രകടനക്കാരെ പൊലീസ് തടഞ്ഞു. എന്നാല്‍, മറ്റു സ്ഥലങ്ങളിലൊന്നും പൊലീസ് അക്രമികള്‍ക്കെതിരെ കാര്യമായ ഒരു നടപടിയും എടുത്തില്ല.

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയെ അക്രമികള്‍ തടഞ്ഞുവെയ്ക്കുകയും കൈയ്യേറ്റം നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ബാങ്കുറ ജില്ലയില്‍ ഖാത്തഡ എന്ന സ്ഥലത്താണ് അക്രമ ശ്രമം നടന്നത്. തൃണമൂല്‍ അക്രമത്തിനെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളിലും യോഗങ്ങളിലും പങ്കെടുക്കാനെത്തിയ അദ്ദേഹം റാണിബാന്ദ്വ ജില്‍മില്‍ ഏരിയായില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ബാങ്കുറ പട്ടണത്തിലേക്ക് പോകുന്ന വഴിയാണ് തടഞ്ഞത്. തൃണമൂല്‍ ജില്ലാ സെക്രട്ടറി ശ്യാമല്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നൂറിലധികം വരുന്ന സംഘം മിശ്രയുടെ വഴി തടഞ്ഞു നിര്‍ത്തി ഗോ ബാക്ക് വിളിച്ചു കൊണ്ട് വണ്ടിയില്‍ ഇടിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഏതാനും മിനിട്ടുകള്‍ അത് തുടര്‍ന്നു. മിശ്രയ്ക്ക് അകമ്പടി ഉണ്ടായിരുന്ന പൊലീസും വഴിയിലുണ്ടായിരുന്ന പൊലീസുകാരും പ്രക്ഷോഭകരെ അകറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരുമായി ഉന്തും തള്ളുമുണ്ടായി. പൊലീസ് ഒരു വിധം അക്രമകാരികളെ അകറ്റി മിശ്രയെ രക്ഷപ്പെടുത്തി. സിപിഐ എമ്മിന് നേരെ മാത്രമല്ല ഇടതുമുന്നണി ഘടക കക്ഷികളുടേയും പ്രശസ്തമായ സ്ഥാപനങ്ങളുടേയും നേരെ അക്രമമുണ്ടായി. പലയിടത്തും ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് കക്ഷികളുടെ ആഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ഉപദ്രവിയ്ക്കുകയും ചെയ്തു. സംസ്ഥാനത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഏറ്റവും പ്രശസ്തമായ പ്രസിഡന്‍സി സര്‍വകലാശാലയ്ക്ക് ഉള്ളിലേക്ക് തൃണമൂലുകാര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിച്ചു. പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി. അവിടെ നടന്നു കൊണ്ടിരുന്ന പരീക്ഷ അലങ്കോലപ്പെടുത്തി. വിഖ്യാതമായ ബെക്കാര്‍ ലാബറട്ടറി തല്ലി തകര്‍ത്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായത്. അക്രമ സമയത്ത് പൊലീസ് അവിടെ ഉണ്ടായിരുന്നിട്ടും കലാപകാരികളെ തടയാനും സംരക്ഷണം നല്‍കാനും ഒരു നടപടിയും എടുത്തില്ലെന്ന് െവൈസ് ചാന്‍സിലറും രജിസ്ട്രാറും പരാതി നല്‍കി.

സര്‍വകലാശാലയില്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ഉപദ്രവിയ്ക്കുകയും നാശനഷ്ടം സൃഷ്ടിയ്ക്കുകയും ചെയ്ത അരാജകത്വത്തിലേക്ക് നയിക്കുന്ന വ്യാപകമായ അക്രമം അരങ്ങേറിയിട്ടും അത് തടയാന്‍ ഭരണതലത്തില്‍ കാര്യമായ യാതൊരു നടപടിയും ഉണ്ടായില്ല. അക്രമത്തിനെതിരെ പ്രതിഷേധിച്ച നേതാക്കളേയും പ്രവര്‍ത്തകരേയും കള്ളകേസില്‍ കുടുക്കി അറസ്റ്റു ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരെയാണ് സംസ്ഥാനത്തൊട്ടാകെ കസ്റ്റഡിയിലെടുത്തത്. സിലിഗുരിയില്‍ പാര്‍ടി ജില്ലാ കമ്മറ്റി ആഫീസായ അനില്‍ ബിശ്വാസ് ഭവനിലേക്ക് പൊലീസ് അതിക്രമിച്ച് കടന്ന് അവിടെയുണ്ടായിരുന്ന പാര്‍ടി സംസ്ഥാന കമ്മറ്റിയംഗങ്ങളായ അശോക് ഭട്ടാചര്യ, ജീബേഷ് സര്‍ക്കാര്‍ എന്നിവരുള്‍പ്പടെ 46 പ്രവര്‍ത്തകരെ ബലാല്‍ക്കാരമായി പിടിച്ചു കൊണ്ടു പോയി. ഡല്‍ഹിയില്‍ നിന്ന് മമതാ ബാനര്‍ജിയും തൃണമൂല്‍ ജനറല്‍ സെക്രട്ടറി മുകുള്‍ റോയും കൊല്‍ക്കത്തയില്‍ വ്യവസായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയും അണികള്‍ക്കു അക്രമത്തിന് നിര്‍ദേശം നല്‍കിയതിനു ശേഷമാണ് വ്യാപകമായ അഴിഞ്ഞാട്ടം ആരംഭിച്ചത്. ഡല്‍ഹിയില്‍ പ്ലാനിംഗ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പോയ മമത ബാനര്‍ജിയും മന്ത്രിമാരും അവിടെ പ്രതിഷേധം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും പൊലീസ് വിലക്ക് ലംഘിച്ച് പ്രകോപനം സൃഷ്ടിക്കാനായി പ്രതിഷേധക്കാരുടെ ഇടയിലൂടെ കടന്നു പോകാനുള്ള പിടിവാശിയാണ് കാണിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാന കവാടം അടച്ചിരുന്നു. മറ്റൊരു കവാടത്തിലൂടെ ഓഫീസിലേക്ക് കടക്കാന്‍ മുഖ്യമന്ത്രിയോട് സുരക്ഷാ വിഭാഗം അപേക്ഷിച്ചെങ്കിലും അവര്‍ അത് തള്ളിക്കളഞ്ഞു. പൈലറ്റ് വാഹനം ഉപയോഗിക്കാതെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയതും. പ്രതിഷേധക്കാരുടെ ഇടയിലേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശിച്ച പൊലീസുകാരുടെ നേരെയും തട്ടിക്കയറി.

കരുതിക്കൂട്ടി പ്രകോപനം സൃഷ്ടിയ്ക്കുകയെന്നതായിരുന്നു മമതയുടെ ലക്ഷ്യം. മന്ത്രിമാരുള്‍പ്പെടെയുള്ള തൃണമൂല്‍ നേതാക്കളാണ് പലയിടത്തും അക്രമത്തിന് നേതൃത്വം നല്‍കിയത്. സിലിഗുരിയില്‍ സിപിഐ എം ഡാര്‍ജിലിങ് ജില്ലാ കമ്മറ്റി ആഫീസ് അക്രമിച്ചതും അവിടെ ഉണ്ടായിരുന്ന നേതാക്കളെ ഉപദ്രവിച്ചതും ഉത്തര ബംഗാള്‍ വികസന മന്ത്രി ഗൗതം ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ്. മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് ഓഫീസ് ജില്ലാ കമ്മറ്റി ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന് നേതാക്കളെ അറസ്റ്റു ചെയ്തത്. ഡല്‍ഹിയില്‍ നടന്ന സംഭവം ഖേദകരമായിരുന്നെന്നും അതിനോട് യോജിക്കുന്നില്ലന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവും ഇടതുമുന്നണിയും പ്രഖ്യാപിച്ചതിനു ശേഷവും വ്യാപകമായ അക്രമമാണ് അരങ്ങേറിയത്. തൃണമൂല്‍ അക്രമ താണ്ഡവത്തിനെതിരെ ബംഗാളിലൊട്ടാകെ വ്യാപകമായ പ്രതിഷേധം അലയടിച്ചു. രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളും ഫാസിസ്റ്റ് മാതൃകയിലുള്ള അക്രമത്തിനെതിരെ അണിനിരന്നു. ഭരണ സംവിധാനത്തിന്റെ പിന്തുണയോടെ ജനാധിപത്യ അവകാശങ്ങള്‍ ധ്വംസിച്ചു കൊണ്ട് തൃണമൂല്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തിനെ വിവിധ തലങ്ങളിലുള്ള പ്രമുഖര്‍ അധിക്ഷേപിച്ചു. കൊല്‍ക്കത്തയിലും സംസ്ഥാനത്തൊട്ടാകെയും വന്‍ പ്രതിഷേധ റാലികളും യോഗങ്ങളുമാണ് നടന്നത്. കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. എസ്പ്ലനേഡ് ലെനിന്‍ പ്രതിമയുടെ മുമ്പില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ലെനിന്‍ സരണി, വെല്ലിംഗ്ടണ്‍ സ്ക്വയര്‍, ബിപിന്‍ ബിഹാരി ഗാംഗുലി സ്ട്രീറ്റ് എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് കോളേജ് സ്ക്വയറില്‍ സമാപിച്ചു. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവും ഘടകകക്ഷി നേതാക്കളും പ്രകടനത്തിന് നേതൃത്വം നല്‍കി. തൃണമൂല്‍ സംസ്ഥാനത്ത് പ്രതിപക്ഷത്തെ അടിച്ചൊതുക്കി ക്രമസമാധാനം തകര്‍ത്ത് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് റാലി ഉത്ഘാടനം ചെയ്തുകൊണ്ട് ബിമണ്‍ ബസു പറഞ്ഞു. തൃണമൂല്‍ നടത്തിയ വ്യാപകമായ അക്രമത്തെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും ശക്തമായി അപലപിച്ചു. പ്രസിഡന്‍സി സര്‍വകലാശാലയ്ക്കു നേരെ ഉണ്ടായ അക്രമത്തെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു. അക്രമത്തിനെതിരെ വന്‍ പ്രതിഷേധ റാലി നടന്നു. യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന കോളേജ് സ്ക്വയറില്‍ നിന്നും എസ്പ്ലനേഡ് വരെ നടന്ന പ്രതിഷേധ പ്രകടനത്തില്‍ വന്‍ തോതില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാമൂഹ്യ സാസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. യൂണിവേഴ്സിറ്റി അടിച്ചു തകര്‍ക്കുകയും പെണ്‍കുട്ടികളെ അപമാനിക്കുകയും ചെയ്ത നടപടി സംസ്കാര ശൂന്യവും ക്രിമിനല്‍ കുററവുമാണെന്ന് ഗവര്‍ണര്‍ എം കെ നാരായണന്‍ പറഞ്ഞു.

തൃണമൂല്‍ കൗണ്‍സിലര്‍ പാര്‍ത്ഥാ ദേബിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അവിടെ അക്രമം നടത്തിയത്. തൃണമൂല്‍ പതാകയുമേന്തി എത്തിയ ആളുകളാണ് യൂണിവേഴ്സിറ്റിയില്‍ അക്രമം നടത്തിയതെന്ന് താന്‍ കണ്ടതായി വൈസ് ചാന്‍സിലര്‍ മാളവികാ സര്‍ക്കാര്‍ പറഞ്ഞതിനെതിരെ മന്ത്രിമാരായ പാര്‍ത്ഥാ ചാറ്റര്‍ജിയും സുബ്രതാ മുഖര്‍ജിയും വൈസ് ചാന്‍സിലറെ കടുത്ത ഭാഷയില്‍ ശകാരിച്ചു. യൂണിവേഴ്സിറ്റിയ്ക്കു നേരെ തൃണമൂലുകാര്‍ നടത്തിയ അക്രമത്തില്‍ ഗവര്‍ണര്‍ എം കെ നാരായണന്‍ അദ്ധ്യാപകരോടും വിദ്യാര്‍ത്ഥികളോടും മറ്റ് ജീവനക്കാരോടും ക്ഷമ ചോദിച്ചു. ചാന്‍സിലര്‍ എന്ന നിലയില്‍ നിങ്ങളെ സംരക്ഷിക്കേണ്ട ചുമതല തനിയ്ക്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി സന്ദര്‍ശിച്ച് അക്രമികള്‍ തല്ലിത്തകര്‍ത്ത ലാബും മറ്റും സ്ഥലങ്ങളും കണ്ടതിനു ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്ത ഏറ്റവും സുരക്ഷിതവും സമാധാനം കാത്തു സൂക്ഷിക്കുകയും ചെയ്യുന്ന നഗരമായിരുന്നു. ഇപ്പോള്‍ അതിന് മാറ്റം സംഭവിക്കുന്നു. തങ്ങളെ പ്രസിഡന്‍സി കോളേജിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചുവെന്ന് ആരോപിച്ച് തൃണമൂല്‍ നല്‍കിയ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കള്ളക്കേസിന്റെ സ്വഭാവം എല്ലാവര്‍ക്കും അറിയാമെന്നും കള്ളക്കേസ് ആരു നല്‍കിയാലും അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ആക്രമണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ ഛത്രപരിഷത്ത് നേതാവ് ഉള്‍പ്പടെ അഞ്ചു പേരെ അറസ്റ്റു ചെയ്തു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അഴിഞ്ഞാട്ടവും അക്രമവും അവസാനിപ്പിക്കാന്‍ ഉടന്‍ ശക്തമായ നടപടിയെടുക്കണമെന്നും ക്രമസമാധാന നില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഇടതുമുന്നണി ബംഗാള്‍ ആഭ്യന്തര സെക്രട്ടറി ബസുദേബ് ബാനര്‍ജിക്ക് കത്തു നല്‍കി. അക്രമം തടയാന്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടതുമുന്നണി ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കത്തില്‍ മുന്നറിയിപ്പ് നല്‍കി. ആക്രമിക്കപ്പെട്ടവരുടെ പേരില്‍ കള്ളക്കേസുകള്‍ ചാര്‍ത്തുമ്പോള്‍ അക്രമകാരികള്‍ എല്ലായിടത്തും സ്വതന്ത്രമായി വിലസുന്നു. അക്രമത്തെ അധിക്ഷേപിക്കാന്‍ ഇതുവരെ ഗവണ്മെന്റു ഭാഗത്തു നിന്നും ഒരു വാക്കും ഉരിയാടിയിട്ടില്ല. ഏപ്രില്‍ രണ്ടിന് വിദ്യാര്‍ത്ഥി നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അക്രമത്തില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതിനെ കുറിച്ചും ഇതുവരെ ഒരു തീരുമാനവും അറിയിച്ചില്ലെന്നും കത്തില്‍ എടുത്തുകാട്ടി. ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബസുവിനെ കൂടാതെ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്രയും ഇടതുമുന്നണി ഘടക കക്ഷി നേതാക്കളും ഒപ്പിട്ടാണ് കത്തു നല്‍കിയത്.

*
ഗോപി കൊല്‍ക്കത്ത ചിന്ത വാരിക

Sunday, April 14, 2013

ബംഗാളിനെ ഞെട്ടിച്ച കൊലപാതകം

ബംഗാളില്‍ വിദ്യാര്‍ത്ഥി നേതാവ് പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവം മമത സര്‍ക്കാരിനെതിരെ ജനരോഷം ആളിക്കത്തിച്ചു. വന്‍ കോളിളക്കം സൃഷ്ടിച്ച ഈ സംഭവം ബംഗാളില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. അതിനു ശേഷം സംസ്ഥാനത്തിന് പുറത്ത് മുഖമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ച സ്ഥലങ്ങളിലെല്ലാം അവരുടെ കൊലപാതക രാഷ്ട്രീയത്തിനും അക്രമത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് അലയടിച്ചത്. ബംഗാള്‍ രാഷ്ട്രീയത്തില്‍ അടുത്ത സമയത്തൊന്നും ഇത്രയധികം ജനവികാരം പ്രതിഫലിച്ച സംഭവം ഉണ്ടായിട്ടില്ല. മമത അധികാരത്തില്‍ വന്നതിനുശേഷം മറ്റെല്ലാ രംഗത്തുമെന്നപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ജനകീയ സ്വഭാവവും ജനാധിപത്യ അവകാശങ്ങളും അട്ടിമറിയ്ക്കപ്പെട്ടു. കോളേജ് - സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് നീട്ടി വെച്ചു. ഇതിനെതിരെ ജനാധിപത്യപരമായി യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നാല് ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ഏപ്രില്‍ രണ്ടിന് കൊല്‍ക്കത്തയില്‍ നിരോധനം ലംഘിച്ച് മാര്‍ച്ചു നടത്തി. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന മാര്‍ച്ച് അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. എസ് എഫ് ഐ ജനറല്‍ സെക്രട്ടറി ഋത്തബ്രത ബന്ദോപാധ്യായയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത എസ്പ്ലനേഡിലേക്ക് പ്രകടനമായി മുന്നേറിയ വിദ്യാര്‍ത്ഥികളെ പൊലീസ് തടയുകയും അവര്‍ക്കു നേരെ ക്രൂരമായി മര്‍ദനം അഴിച്ചു വിടുകയും ചെയ്തു. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കു പറ്റി. നൂറിലധികം പേരെ അറസ്റ്റു ചെയ്തു.

വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറുമെന്ന് മുന്‍കൂര്‍ അറിയാമായിരുന്നിട്ടും അതിനെ നേരിടാനുള്ള സന്നാഹം ഒന്നും പൊലീസ് ഒരുക്കിയിരുന്നില്ല. അറസ്റ്റു ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളെ വാഹനങ്ങളില്‍ കുത്തി നിറച്ചാണ് ജയിലിലേക്ക് കൊണ്ടു പോയത്. വാഹനത്തിനുള്ളില്‍ വെച്ചും പൊലീസ് വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചു. അതിനെ ചോദ്യം ചെയ്ത എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗമായ സുദീപ്ത ഗുപ്തയേയും മൂര്‍ഷിദാബാദില്‍ നിന്നുള്ള മറ്റൊരു നേതാവായ ജോസഫ് ഹുസ്സനേയും ക്രൂരമായി മര്‍ദിയ്ക്കുകയും ആലിപൂര്‍ പ്രസിഡന്‍സി ജയിലിനു മുമ്പില്‍ വെച്ച് വാഹനത്തില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പുറത്തു തെറിച്ചു വീണ രണ്ടു പേര്‍ക്കും ഗുരുതരമായ പരിക്കു പറ്റി. തലയ്ക്ക് അടിയേറ്റ സുദീപ്ത ഗുപ്തയുടെ നില ആശങ്കാജനകമായിരുന്നു. എങ്കിലും അവരെ ആശുപത്രിയിലെത്തിയ്ക്കുന്നതിലും പൊലീസ് അനാസ്ഥയാണ് കാട്ടിയത്. വൈകി ആശുപത്രിയിലെത്തി ഏതാനും മണിക്കൂറിനുള്ളില്‍ സുദീപ്ത മരണപ്പെട്ടു. പൊലീസിന്റെ ക്രൂരമായ നടപടിയിലും വിദ്യാര്‍ത്ഥി നേതാവ് സുദീപ്ത കൊല്ലപ്പെട്ടതിലും കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വന്‍ പ്രതിഷേധം അലയടിച്ചു. വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ മാത്രമല്ല രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പ്രതിഷേധത്തില്‍ പങ്കെടുക്കുകയും കൊലപാതകത്തെ അധിക്ഷേപിക്കുകയും ചെയ്തു. ജനകീയ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മമത സര്‍ക്കാര്‍ കൈക്കൊള്ളുന്ന ക്രൂരമായ നടപടികളുടെ ഭാഗമാണ് ഈ കൊലപാതകമെന്ന് പലരും പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങളിലും ശവസംസ്കാര ചടങ്ങിലുംആയിരങ്ങളാണ് പങ്കെടുത്തത്. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആശുപത്രിയില്‍ നിന്നും സൂദീപ്തയുടെ ബന്ധുക്കളും എസ്എഫ്ഐ നേതാക്കളും ചേര്‍ന്ന് ഏറ്റു വാങ്ങിയ മൃതദേഹം ആദ്യം സുദീപ്ത പഠിച്ച നേതാജി നഗര്‍ കോളേജിലും അതിനു ശേഷം വീട്ടിലും കൊണ്ടു പോയി. രണ്ടിടത്തും നൂറകണക്കിന് സഹപ്രവര്‍ത്തകരും ആളുകളും അഭിവാദ്യമര്‍പ്പിക്കാനെത്തി. വികാര നിര്‍ഭരമായ രംഗങ്ങളാണ് അവിടെ ദര്‍ശിച്ചത്. വീട്ടില്‍ നിന്നും വൈകുന്നേരം നാലു മണിയോടെ ആചാര്യ ജഗദീഷ് ചന്ദ്ര ബോസ് റോഡിലുള്ള എസ്എഫ് ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ കൊണ്ടു വന്ന മൃതദേഹം അവിടെ പൊതു ദര്‍ശനത്തിന് വെച്ചു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും ജനങ്ങളുമാണ് അവിടെ കൂടിയത്. മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം അറിയിക്കാന്‍ ആശുപത്രിയിലെത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൃതദേഹം കാണാന്‍പോലും കഴിയാതെ മടങ്ങേണ്ടി വന്നു.

മുഖ്യമന്ത്രി പൊലീസിനെ ന്യായീകരിച്ചത് കൂടുതല്‍ പ്രതിഷേധത്തിന് ഇടയാക്കി. സുദീപ്തയുടെ കുടുംബത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും കുറ്റവാളി സര്‍ക്കാരിന്റെ ഒരു സഹായവും തങ്ങള്‍ക്കാവശ്യമില്ലെന്നും തന്റെ മകന്‍ വിശ്വസിച്ച ഒരു പ്രസ്ഥാനത്തിനു വേണ്ടിയാണ് ജീവന്‍ ബലിനല്‍കിയതെന്നും അതിനെ ഒരു നഷ്ടപരിഹാരംകൊണ്ടും തിരിച്ചുനല്‍കാന്‍ കഴിയില്ലെന്നും സുദീപ്തയുടെ പിതാവ് പ്രണബ് ഗുപ്ത പറഞ്ഞു. സുദീപ്തിയുടെ കൊലപാതകം നിസ്സാരമായൊരു സംഭവമാണന്നും അപകടമരണമാണന്നും മമതാ ബാനര്‍ജി നടത്തിയ അഭിപ്രായത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുന്നതിന് മുമ്പാണ് മുഖ്യമന്ത്രി അപകട മരണമായി ഇത് തള്ളിക്കളഞ്ഞത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് നടന്ന മരണം നിസ്സാര വല്‍ക്കരിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇതിനെതിരെയും സുദീപ്തയുടെ കുടുംബവും ജനങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ മുന്‍കൂര്‍ പ്രസ്താവന തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നതിന്റെ തെളിവാണെന്നും മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അച്ഛന്‍ പ്രണാബ് ഗുപ്ത ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് അദ്ദേഹം ഗവര്‍ണര്‍ എം കെ നാരായണനെ കണ്ട് നിവേദനം നല്‍കി. പൊലീസ് കേസ് മറ്റു വിധത്തില്‍ ആക്കാനുള്ള ശ്രമം നടത്തുകയാണെന്നും അവരില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും അദ്ദേഹം ഗവര്‍ണറോട് പറഞ്ഞു, പ്രതിപക്ഷ നേതാവ് സൂര്യകാന്ത മിശ്രയോടൊപ്പമാണ് പ്രണാബ് ഗുപ്ത ഗവര്‍ണറെ കണ്ടത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത സുദീപ്തയുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയ വാഹനത്തിന്റെ ഡ്രൈവര്‍ രാജാ ദാസ് അപകടമൊന്നും നടന്നില്ല എന്നും പ്രസിഡന്‍സി ജയിലിന് മുമ്പില്‍ എത്തുമ്പോള്‍ പൊലീസ് വിദ്യാര്‍ത്ഥികളെ പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മര്‍ദിയ്ക്കുന്നത് കണ്ടതായും വെളിപ്പെടുത്തി. അപകടം നടന്നുവെന്ന് വരുത്താന്‍ തന്നെ സംഭവത്തിനു ശേഷം അറസ്റ്റു ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. വണ്ടി സ്പീഡ് കുറച്ചാണ് ഓടിച്ചത്. പൊലീസ് പറയുന്നതുപോലെ വിളക്കുമരത്തില്‍ ആരും തട്ടുന്നതായി താന്‍ കണ്ടില്ലെന്നും അയാള്‍ അറിയിച്ചു. സുദീപ്ത ഗുപ്തയുടെ മരണത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബസുവും ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. എസ് എഫ് ഐ സംസ്ഥാന നേതാവ് സുദീപ്ത ഗുപ്ത പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ തൃണമൂല്‍ ഛാത്രപരിഷത്തിന്റെ പ്രമുഖ നേതാവ് സംഘടനയില്‍ നിന്നും രാജിവെച്ചു. പശ്ചിമ മെദിനിപൂര്‍ ജില്ലാ സെക്രട്ടറി സുബിജിത് ദാസ് ആണ് കൊലപാതകത്തില്‍ പ്രതിഷേധിച്ച് തൃണമൂലിനോട് വിടപറഞ്ഞത്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഒരു നേതാവിനെ ക്രൂരമായി മര്‍ദിച്ചു കൊലചെയ്ത നടപടി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് ആരു ചെയ്താലും പൊറുക്കാന്‍ കഴിയുന്നതല്ലെന്നും തൃണമൂലില്‍ നിന്ന് രാജിവെച്ചു കൊണ്ട് ജില്ലാ പ്രസിഡന്റിന് നല്‍കിയ കത്തില്‍ സുബിജിത് പറഞ്ഞു.

ഏതു പ്രസ്ഥാനത്തില്‍ പെട്ട ആളായാലും സുദീപ്ത ഒരു വിദ്യാര്‍ത്ഥിയാണെന്നും അയാളുടെ ക്രൂരമായ മരണം തന്നെ ഞെട്ടിച്ചുവെന്നും ഇനി ഇത്തരം അക്രമം ആവര്‍ത്തിയ്ക്കാന്‍ പാടില്ലെന്നും സുബിജിത് ഫേസ് ബുക്കിലൂടെ പ്രചരിപ്പിച്ചു. താന്‍ തൃണമൂലില്‍ ചേര്‍ന്നത് മമത ബാനര്‍ജിയോടുള്ള ബഹുമാനം കൊണ്ടാണ്. എന്നാല്‍ അവരുടെ പല നിലപാടും അംഗീകരിക്കാന്‍ കഴിയുന്നില്ല. ഫേസ് ബുക്കില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാര്‍ടി നേതാക്കള്‍ പലരും തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സുബിജിത് അറിയിച്ചു. എന്നാല്‍, ഭീഷണിയ്ക്കു മുമ്പില്‍ മുട്ടു മടക്കിക്കൊണ്ട് ഇനി സംഘടനയില്‍ തുടരില്ലെന്ന് അദ്ദേഹം പറഞ്ഞു. പഠിത്തത്തില്‍ സമര്‍ഥനായിരുന്ന 23 കാരനായിരുന്ന സുദിപ്ത ഗുപ്ത ബിരുദം കഴിഞ്ഞ ശേഷം എം എയ്ക്ക് പഠിയ്ക്കാനായി രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നിട്ട് ഏതാനും ദിവസങ്ങളേ കഴിഞ്ഞിരുന്നുള്ളൂ. കലയിലും സാഹിത്യത്തിലും എല്ലാം തല്‍പരനായിരുന്ന അദ്ദേഹം നിരവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്.

*
ഗോപി കൊല്‍ക്കത്ത ചിന്ത വാരിക 19 ഏപ്രില്‍ 2013

Tuesday, March 12, 2013

ബംഗാള്‍ നല്‍കുന്ന സൂചന

പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സിപിഐ എം നേതൃത്വത്തിലുള്ള ഇടതുമുന്നണി തിരിച്ചുവരവിന്റെ പാതയിലാണെന്നാണ്. ഫെബ്രുവരിയില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയിച്ച ഇടതുമുന്നണി രണ്ട് സീറ്റില്‍ രണ്ടാം സ്ഥാനത്തെത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവുവന്ന ബിര്‍ഭൂം ജില്ലയിലെ നല്‍ഹട്ടി സീറ്റിലാണ് ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി ദീപക് ചാറ്റര്‍ജി 7741 വോട്ടിന് ജയിച്ചത്. മുര്‍ഷിദാബാദ് ജില്ലയില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ മാള്‍ഡ ജില്ലയിലെ കോണ്‍ഗ്രസ് കോട്ടയില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി ജയിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റും കോണ്‍ഗ്രസിന്റേതായിരുന്നു.

2008ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇടതുപക്ഷത്തിന് ആദ്യം കനത്ത തോല്‍വിയുണ്ടായത്. അന്ന് 50 ശതമാനം തദ്ദേശ സ്ഥാപനങ്ങളിലും ഇടതുമുന്നണി തോറ്റു. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 35 സീറ്റുണ്ടായിരുന്ന ഇടതുപക്ഷത്തിന് സീറ്റ് 15 ആയി കുറഞ്ഞു. 2010 ലെ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ 81 ല്‍ 53 എണ്ണം ഇടതുപക്ഷത്തിന് നഷ്ടമായി. 2011 ലെ നിയസഭാ തെരഞ്ഞെടുപ്പില്‍ മൂന്നര ദശാബ്ദക്കാലത്തെ സംസ്ഥാന ഭരണവും ഇടതുപക്ഷത്തിന് നഷ്ടമായി. ഇതോടെയാണ് ഇടതുപക്ഷം ഇന്ത്യയില്‍ നിന്നുതന്നെ അപ്രത്യക്ഷമാകുന്നുവെന്ന ബൂര്‍ഷ്വാപ്രചാരണം ശക്തമായത്.

എന്നാല്‍, ഈ പ്രചാരണം നടത്തുന്നവരെ നിരാശപ്പെടുത്തുന്നു ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് പതുക്കെയാണെങ്കിലും കഴിഞ്ഞവര്‍ഷംതന്നെ തുടങ്ങി. പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം അദ്ദേഹം ഒഴിഞ്ഞ ജംഗിപുര്‍ സീറ്റില്‍ നടന്ന മത്സരത്തിലാണ് ഇടതുപക്ഷം തിരിച്ചുവരവിന്റെ സൂചന നല്‍കിയത്. പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി 2536 വോട്ടിനാണ് അന്ന് ലോക്സഭയിലേക്ക് കടന്നുകൂടിയത്. പ്രണബ് മുഖര്‍ജി 1,28,149 വോട്ടിന് ജയിച്ച മണ്ഡലത്തിലാണ് തൃണമൂല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നിട്ടുകൂടി അഭിജിത് മുഖര്‍ജി കഷ്ടിച്ച് രക്ഷപ്പെട്ടത്. സിപിഐ എമ്മിന്റെ മുസഫര്‍ ഹുസൈന്‍ ഏഴ് നിയമസഭാ മണ്ഡലത്തില്‍ നാലിലും മുന്നിലെത്തി. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍മാത്രമാണ് സിപിഐ എം സ്ഥാനാര്‍ഥിക്ക് ലീഡ് നേടാനായത്. 2009 ല്‍ 54 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 2012 ല്‍ 39 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. രഘുനാഥ്ഗഞ്ചിലെ 18 ബൂത്തില്‍ സിപിഐ എമ്മിന് ഏജന്റില്ലാത്തതായിരുന്നു പരാജയകാരണം. ഈ പതിനെട്ട് ബൂത്തില്‍ സിപിഐ എമ്മിന് ആറ് മുതല്‍ 20 വരെ വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസിനാകട്ടെ ഈ ബൂത്തുകളില്‍ 600 മുതല്‍ 700 വരെ വോട്ടുകള്‍ ലഭിച്ചു. പട്ലതോല ബൂത്തില്‍ കോണ്‍ഗ്രസിന് 679 വോട്ട് ലഭിച്ചപ്പോള്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ഇത് വ്യക്തമാകുന്നു. ഈ 18 ബൂത്തില്‍ നിന്നു മാത്രം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 7000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതിന്റെ ബലത്തിലാണ് രാഷ്ട്രപതിയുടെ മകന്‍ വിജയിച്ചത്.

അഭിജിത് മുഖര്‍ജി ലോക്സഭയിലേക്ക് മത്സരിക്കാനാണ് നല്‍ഹട്ടി നിയമസഭാ സീറ്റ് ഒഴിഞ്ഞത്. അതിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതും ഇടതുപക്ഷം വിജയിച്ചതും. ഭരണകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസാകട്ടെ, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ഥി ദീപക് ചാറ്റര്‍ജിക്ക് 33 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 28.38 ശതമാനവും തൃണമൂലിന് 28.05 ശതമാനം വോട്ടുമാണ് ലഭിച്ചത്. 47 വര്‍ഷം തുടര്‍ച്ചയായി ഇടതുപക്ഷം ജയിച്ച മണ്ഡലമാണ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുപിടിച്ചത്. ഇടതുപക്ഷം ജയിച്ചതുകൊണ്ടുമാത്രം ജനകീയാടിത്തറ പൂര്‍ണമായും തിരികെ ലഭിച്ചുവെന്നര്‍ഥമില്ല. ആറ് ശതമാനത്തോളം വോട്ട് ഇപ്പോഴും ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് കുറവാണ്. പോളിങ് കുറഞ്ഞതും ഇതിന് കാരണമാണ്. വരും വര്‍ഷങ്ങളില്‍ ഈ നഷ്ടവും നികത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍.

നല്‍ഹട്ടിയിലെ ഫലം മാത്രമല്ല, ഇംഗ്ലീഷ് ബസാറിലെ പരാജയവും കോണ്‍ഗ്രസിനെ അലട്ടി. എന്നും കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന ജില്ലയാണ് മാള്‍ഡ; "ബര്‍ക്കത്ത്ദാ"യെന്ന് ജനങ്ങള്‍ വിളിക്കുന്ന മുന്‍ കേന്ദ്രമന്ത്രി ഖനിഘാന്‍ ചൗധരിയുടെ രാഷ്ട്രീയ തട്ടകം. അദ്ദേഹത്തിന്റെ വീട് സ്ഥിതിചെയ്യുന്ന കോട്ട്വായി ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലമാണ് ഇംഗ്ലീഷ്ബസാര്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച കൃഷ്ണേന്ദു ചൗധരി തൃണമൂല്‍കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണേന്ദു 40 ശതമാനത്തോളം വോട്ട് നേടിയാണ് വിജയിച്ചത്. സിറ്റിങ് സീറ്റില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍പോലും കോണ്‍ഗ്രസിനായില്ല. 28 ശതമാനം വോട്ട് നേടി സിപിഐ എമ്മാണ് ഇവിടെയും രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 51.79 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് ഇക്കുറി ലഭിച്ചത് 25 ശതമാനംമാത്രം.

മാള്‍ഡയിലെ കോണ്‍ഗ്രസ് കോട്ട തകര്‍ക്കാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞെങ്കിലും മുര്‍ഷിദാബാദില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ അവര്‍ക്കായില്ല. ഇംഗ്ലീഷ് ബസാറിലെന്നപോലെ കോണ്‍ഗ്രസില്‍നിന്ന് മന്ത്രിസ്ഥാനം നല്‍കി കൂടെ നിര്‍ത്തിയ ഹുമയൂണ്‍ കബീറിനെയാണ് തൃണമൂല്‍ രാജ്നഗറില്‍ മത്സരിപ്പിച്ചത്. എന്നാല്‍,റെയില്‍വേ സഹമന്ത്രി അഹിര്‍ ചൗധരിയുടെ തട്ടകമായ മുര്‍ഷിദാബാദില്‍ തൃണമൂല്‍കോണ്‍ഗ്രസിന് ദയനീയ തോല്‍വി ഏല്‍ക്കേണ്ടി വന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 10 ശതമാനം വോട്ട് കുറവാണെങ്കിലും 39 ശതമാനം വോട്ട് നേടി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. മന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയിട്ടും രണ്ടാം സ്ഥാനംപോലും നേടാനായില്ല. 32.23 ശതമാനം വോട്ട് നേടി ആര്‍എസ്പി സ്ഥാനാര്‍ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. മമത മന്ത്രിസഭയിലെ അംഗത്തിന് 23.9 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

ഹുമയൂണ്‍ കബീറിന്റെ തോല്‍വി മമത ബാനര്‍ജിക്ക് നാണക്കേടായി. നിയമസഭാംഗമല്ലാത്ത മന്ത്രി ആറ് മാസത്തിനകം തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഭരണഘടനയിലെ 164(5) വകുപ്പ് പറയുന്നത്. പശ്ചിമബംഗാളില്‍ ഉപരിസഭയില്ലാത്തതിനാല്‍ മന്ത്രിക്ക് നിയമസഭയില്‍ ജയിക്കണം. ആറുമാസക്കാലാവധി മെയ് 19ന് തീരും. അതിനകം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുക അസാധ്യവുമാണ്. അതായത് മമതബാനര്‍ജിക്ക് പല രീതിയിലും പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍. കോണ്‍ഗ്രസുമായി സഖ്യമില്ലാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മമതയുടെ നീക്കത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. എന്നാല്‍, മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉണ്ടാകുമെന്നും തുടര്‍ന്ന് അധികാരത്തില്‍ വരുന്ന സര്‍ക്കാരില്‍ തൃണമൂല്‍ പങ്കാളിയാകുമെന്നും മമത നടത്തിയ പ്രസ്താവന ഉപതെരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാനുള്ളതാണെന്നു മാത്രമല്ല, എന്‍ഡിഎയുമായുള്ള സഖ്യത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനയാണെന്നും വിലയിരുത്തപ്പെടുന്നു. പതുക്കെയാണെങ്കിലും സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും ജനവിശ്വാസം തിരിച്ചുപിടിക്കുകയാണെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. ത്രിപുരയിലെ തെരഞ്ഞെടുപ്പ് വിജയത്തിനൊപ്പം ഇടതുപക്ഷ മനസ്സുകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പശ്ചിമബംഗാളില്‍നിന്ന് ലഭിക്കുന്നത്.

*
വി ബി പരമേശ്വരന്‍ ദേശാഭിമാനി 12 മാര്‍ച്ച് 2013

Saturday, March 9, 2013

ബംഗാള്‍ക്ഷാമം - വിശപ്പിന്റെ പാഠങ്ങള്‍

മനുഷ്യനെന്തിനാണ് പട്ടിണികിടക്കുന്നത്? എന്തുകൊണ്ടാണ് പട്ടിണികിടക്കേണ്ടിവരുന്നത്? ഇനി അതുമല്ലെങ്കില്‍ ആരാണ് കുറേപേരെ പട്ടിണിക്കിടുന്നത്? ഇത് കുറേ ചോദ്യാവര്‍ത്തനങ്ങളല്ല. ആരും വെറുതെ ഒരു മോഹത്തിന് പട്ടിണികിടക്കുകയല്ല. അതിനെ നാം നിരാഹാരമൊന്നോ, ഉണ്ണാവ്രതമെന്നോ ഒക്കെ വിളിക്കാം. അറിഞ്ഞുകൊണ്ട് ഉണ്ണാതിരിക്കുന്നത് പട്ടിണി പട്ടികയില്‍ പെടില്ല. നിരാഹാരമോ, നോമ്പോ ഒക്കെ ആവാം. അതിനു പിന്നില്‍ മറ്റുചില താല്‍പര്യങ്ങളുണ്ട്. എന്തുകൊണ്ട് എന്നാവുമ്പോള്‍, ഒരു വ്യവസ്ഥയുടെ ചില പാളിച്ചകളോ, അസന്തുലിതത്വമോ കടന്നുവരുന്നു. അത് നയപരമായ, രാഷ്ട്രീയമായ ചില വ്യാഖ്യാനങ്ങളിലേയ്ക്കുപകരും. പിന്നെ പ്രധാനമായൊരു ചോദ്യമാണ്. ആരാണ് മറ്റുള്ളവരെ പട്ടിണിക്കിടുന്നത്? അതാണിന്നത്തെ പ്രശ്‌നം. അതായത് പട്ടിണി, മനുഷ്യനുണ്ടാക്കുന്നതാണ്. അത് പ്രകൃത്യാ സംഭവിക്കുന്നതല്ല. ഉല്‍പാദനക്കുറവുകൊണ്ടല്ല. പ്രകൃതിനാശം കൊണ്ടും മാത്രമല്ല.

മനുഷ്യന്‍, മനുഷ്യരെ പട്ടിണിക്കിടുന്നു. കുറച്ചുപേര്‍ കുറേപേരെ. അതില്‍ സര്‍ക്കാരിന്റെ നിസംഗതയോ, ഒത്താശയോ, കാര്യക്ഷമത കുറവോ ഉണ്ടാവാം. അതാണ് മൂന്നാമത്തെ ചോദ്യത്തിന്റെ പ്രസക്തി.
ഇതൊക്കെ ഇപ്പോള്‍ എന്തിനാണ് പറയുന്നത്. ഭക്ഷണമുണ്ടായകാലം മുതലുള്ളതാണല്ലോ ഭക്ഷണം ഇല്ലായ്മയും കിട്ടായ്മയും. പിന്നെ ഇപ്പോഴെന്ത് കാര്യം. പോരാത്തതിന് ദാരിദ്ര്യവും വിശപ്പും പഠനവിധേയമാക്കി സകല സംബന്ധ, അസംബന്ധ സിദ്ധാന്തങ്ങളും അവതരിപ്പിച്ച്, പട്ടിണി മാറ്റുന്ന 'അക്കാദമിയ'യും സമൃദ്ധമാണ്. അങ്ങനെ പോകുന്നു കാര്യങ്ങള്‍. അതിനിടയിലാണ് 2013 ന്റെ ഒരു പ്രസക്തി. അതായത് 1942-43 എന്നൊരു കാലത്ത് സംഭവിച്ച, ഒരു മഹാദുരന്തത്തിന്റെ എഴുപതാം വര്‍ഷം. ബംഗാള്‍ ക്ഷാമമെന്ന നാണക്കേടിന്റെ ഏഴു പതിറ്റാണ്ട്. ഏതാണ്ട് 15 മുതല്‍ 30 വരെ വര്‍ഷം മനുഷ്യ ജന്മങ്ങള്‍ ദാരിദ്ര്യംകൊണ്ട് മണ്ണടിഞ്ഞ കറുത്തകാലം.

അന്ന് എന്തൊക്കെ ന്യായീകരണങ്ങളായിരുന്നു പുറത്തുവന്നത്. ഉല്‍പ്പാദനക്കുറവും വിളനഷ്ടവുമായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. കുറ്റം പ്രകൃതിക്ക്. പിന്നെയും കാരണങ്ങളുണ്ടായിരുന്നു. ഒരുകൂട്ടം കാരണങ്ങള്‍. ബര്‍മ്മയില്‍ ജപ്പാന്റെ കയ്യേറ്റം, കൃഷി രോഗം കാരണം ഖാരിഫ് വിള നഷ്ടം, ധനികരുടെ ഭാവി ദൗര്‍ഭിക്ഷ്യം മുന്നില്‍കണ്ട് വെപ്രാളം പിടിച്ച് വാങ്ങിക്കൂട്ടല്‍, ഭരണപരാജയം, വിതരണ തകര്‍ച്ച തുടങ്ങി ഒരുകൂട്ടം വ്യാഖ്യാനങ്ങള്‍ കഴിഞ്ഞപ്പോള്‍, ആത്യന്തിക കാരണം ധനശാസ്ത്രത്തിലെ 'സപ്ലൈ-ഡിമാന്റ് മിസ്മാച്ച്' തന്നെ. അങ്ങനെ 30 ലക്ഷത്തിലധികം പേരുടെ പട്ടിണിമരണം, ഓര്‍മ്മയായി. പക്ഷേ അവിഭക്ത ബംഗാളിലെ ഭക്ഷ്യ എമര്‍ജന്‍സിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ മൂടിവെച്ചതും ദാരിദ്ര്യം നിറഞ്ഞുനിന്നപ്പോഴും അവിടന്ന് ഭക്ഷ്യസാധനങ്ങള്‍ മിലിറ്ററി ആവശ്യങ്ങള്‍ക്കായി കടത്തിയതും ഏറെ പറയാതെപോയ സത്യങ്ങളായിരുന്നു.

കൊളോണിയല്‍ ഇന്ത്യയില്‍ ഇതുപോലെ ഭീകരമായ ഭക്ഷ്യ ക്ഷാമവും വ്യാപക മരണവും നിറയെ ഉണ്ടായിരുന്നു. ബിഹാറിലും തമിഴ്‌നാട്ടിലും ബംഗാളിലും 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ഏതാണ്ട് 40 ലക്ഷം പേര്‍ പൊലിഞ്ഞുപോയിരുന്നു. എത്യോപ്യയിലും സബ് സഹാറന്‍ രാജ്യങ്ങളിലും മനുഷ്യന്‍ വിശന്നു പൊരിഞ്ഞു മരിച്ചത്, സര്‍ക്കാരിന്റെ ഹീനമായ നടപടികള്‍ കൊണ്ടായിരുന്നു. ബംഗാള്‍ ഫാമിന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്. എല്ലാ ഭക്ഷ്യക്ഷാമങ്ങളും, മരണങ്ങളും മനുഷ്യന്റെ ആസുര സൃഷ്ടിയാണ്. ഈ സത്യം പറഞ്ഞുതന്നത് ഡോ. അമര്‍ത്യാസെന്നായിരുന്നു.. സ്വന്തം നാട്ടില്‍ ഈ നാരകീയ അനുഭവമുണ്ടായപ്പോള്‍ കുട്ടിയായിരുന്ന സെന്‍, പിന്നീട് നടത്തിയ പഠനങ്ങള്‍ പറഞ്ഞ സത്യം ഭക്ഷ്യ ജനാധിപത്യത്തിന്റെ അഭാവത്തെപ്പറ്റിയായിരുന്നു. മനുഷ്യന്‍ സൃഷ്ടിച്ച ബംഗാള്‍ ദൗര്‍ഭിക്ഷ്യം!

എഴുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് പട്ടിണികിടന്നു മരിച്ചവര്‍ നമുക്കു നല്‍കിയ പാഠം വേണ്ടത്ര ഉള്‍ക്കൊണ്ടില്ല. അന്നത് കൊളോണിയല്‍ ഭരണത്തിന്റെ ദുഷ്ഫലമായിരുന്നെങ്കില്‍ ഇന്നും എല്ലാ രാജ്യങ്ങളിലും അതെങ്ങനെ പലവ്യാപ്തിയില്‍ സംഭവിക്കുന്നു. ഇന്നും കോടിക്കണക്കിനു മനുഷ്യര്‍ ഭക്ഷണമില്ലാതെയും പോഷകാഹാരമില്ലാതെയും മരിക്കുന്നു. ഉള്ള ധാന്യം വന്‍കോര്‍പ്പറേറ്റുകള്‍ വാങ്ങിക്കൂട്ടി, സംഭരിച്ച്, നിയന്ത്രിതമായി വിറ്റ്, വിലകൂട്ടി ലാഭം കൊയ്യുമ്പോള്‍, പട്ടിണിമരണങ്ങള്‍ പഴയപടി തുടരുന്നു. അതാണ് ആരാണ് പട്ടിണിക്കിടുന്നതെന്ന് ആരംഭത്തില്‍ ചോദിച്ചത്. അന്നം പിടിച്ചുവയ്ക്കുന്ന ഒരൂ കൂട്ടം കോര്‍പ്പറേറ്റുകളാണിതിനു പിന്നില്‍. പണ്ട് പത്തായം നിറച്ചു പൂട്ടിയിട്ട്, അടിയാളരെ പട്ടിണിക്കിട്ട വര്‍ഗത്തെക്കാള്‍ എത്രയോ രാക്ഷസാകാരമുള്ള ഫുഡ് ബിസിനസ് കോര്‍പ്പറേറ്റുകള്‍.
ഇനി എന്താണ് പുറംവഴികള്‍ എന്ന ഗൗരവത്തോടെ ചിന്തിക്കാറായി. ഈ കോര്‍പ്പറേറ്റുകളുടെ  ദയാദാക്ഷിണ്യത്തിന് വിട്ടുകൊടുക്കേണ്ടതാണോ നമ്മുടെ ഭക്ഷ്യ പ്രശ്‌നം. അതല്ല ആഭ്യന്തര ഉല്‍പാദന-വിതരണ സംവിധാനം മെച്ചപ്പെടുത്തി നേരിടേണ്ടതാണോ? അതിലിനി സംശയമില്ല. ബംഗാള്‍ ദുരന്തത്തിന്റെ ഏഴുദശകം തികയുമ്പോള്‍ നാഷണല്‍ ഫുഡ് സെക്യൂരിറ്റി ബില്‍ പാര്‍ലമെന്റില്‍ വരുന്നു. ഭക്ഷണം അവകാശമാണെന്നതാണതിന്റെ സന്ദേശം. അന്നത്തെ കെടുകാര്യസ്ഥതകള്‍ക്കും ആരുടെയോ ഔദാര്യത്തിനും ജനത്തിന്റെ ഭക്ഷണ പ്രശ്‌നം വിട്ടുകൊടുക്കാനാവില്ല. ഭക്ഷ്യസുരക്ഷ അതിന്റെ സമഗ്രതയില്‍ കണ്ട് പരിഹരിക്കാന്‍ നെഹ്‌റു തന്റെ ഭരണകാലത്ത് ജാഗ്രത്തായ ശ്രമങ്ങള്‍ നടത്തിയിരുന്നു. കൃഷി ഇടങ്ങള്‍ വര്‍ധിപ്പിക്കല്‍, രോഗനിവാരണം, ജലസേചനം, ഇന്‍ഫ്രാസ്ട്രക്ചര്‍ വിപുലീകരണം, പുതിയ ഇനം വിത്തുകള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി ബഹുവിധ പരിപാടികള്‍ ആരംഭത്തിലേ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.

എന്നാല്‍ തുടക്കത്തിലെ ആവേശവും കാര്യക്ഷമതയും രണ്ടാം പദ്ധതി കാലത്തോടെ ദുര്‍ബലമായി. അക്കാലത്ത് വ്യവസായങ്ങള്‍ക്കായിരുന്നു പ്രാമാണ്യം. അതോടെ കാര്‍ഷികരംഗം പാതിവഴിയില്‍ അനാഥമായി. ഇന്ന് പ്രഖ്യാപിത കാര്‍ഷിക വളര്‍ച്ചയുടെ (4 ശതമാനം) പകുതി പോലും നേടാന്‍ നമുക്ക് കഴിയുന്നില്ല. ഓരോ ബജറ്റിലും നാലുശതമാനം വളര്‍ച്ച, ഭക്ഷ്യസുരക്ഷ, പോഷകാഹാരം ഉറപ്പാക്കല്‍, ശിശു സംരക്ഷണം തുടങ്ങി പലതും കേള്‍ക്കാറുണ്ട്. അടുത്ത ബജറ്റിനുമുമ്പ് നേടാത്ത ലക്ഷ്യങ്ങളുടെ പട്ടികയും കുമ്പസാരങ്ങളുമായി പ്രഭാഷണങ്ങള്‍ നീളും. കൃഷി ചെയ്യാനുള്ള കര്‍ഷകന്റെ ആത്മവിശ്വാസമാണ് രാഷ്ട്രീയ, ശാസ്ത്രീയ പിന്തുണയോടെ സംരക്ഷിക്കേണ്ടത്. ശാസ്ത്രത്തിന് എന്തുചെയ്യണമെന്നറിയാം. സര്‍ക്കാര്‍ എങ്ങനെ ചെയ്യാം (ഡു ഹൗ) എന്നു കാണിച്ചുകൊടുക്കണം. ഇത്തരമൊരു 'സൈനര്‍ജി' യാണ്, ആവണം, ബംഗാള്‍ ക്ഷാമത്തിന്റെ ഈ എഴുപതാമാണ്ടിന്റെ പാഠം.

ഭക്ഷ്യസുരക്ഷയെ അട്ടിമറിക്കുന്ന ഒരുപാട് ആഗോള, ദേശീയ പ്രശ്‌നങ്ങളുണ്ട്. ഏറ്റവും ഭീഷണമായ ഒന്നാണ് ബയോ ഫ്യൂവല്‍. നമുക്കുവേണ്ട ഗതാഗത ഇന്ധനത്തിന്റെ 10 ശതമാനം ബയോ ഫ്യൂവല്‍ ആക്കിയാല്‍ വിള ഉല്‍പ്പാദനത്തിന്റെ 26 ശതമാനം ആ വഴിക്ക് നഷ്ടമാവും. പട്ടിണി കീറാമുട്ടിയാക്കുന്ന ഒരു പ്രശ്‌നമാണ് ജൈവ ഇന്ധനം. മാത്രമല്ല 85 ശതമാനം ശുദ്ധജല വിഭവവും ബയോ ഇന്ധനം കവര്‍ന്നെടുക്കും. ഭക്ഷണം, കുടിവെള്ളം എന്നീ രണ്ടു പ്രധാന ജീവന്‍ രക്ഷാ വസ്തുക്കളും ഗതാഗത ഇന്ധനത്തിന് ജൈവ ഇന്ധനമുപയോഗിച്ചാല്‍ ഇല്ലാതാവും. ഇതുവരെ ആരും ഇത് ഗൗരവമായി ചിന്തിച്ച മട്ട് കാണുന്നില്ല.

കൃഷി പ്രദേശം കുറയുന്നു. ആഗോളതാപനം കൃഷി നശിപ്പിക്കുന്നു. ജലക്ഷാമം മറ്റൊരു ഭീഷണി. ബഹുതല പ്രശ്‌നമാണ്. ഭക്ഷ്യ സുരക്ഷാ ബില്ല് മാത്രം ഒരു ഗുണവും ചെയ്യില്ല. ഭക്ഷ്യക്ഷാമത്തിന്റെ എഴുപതാം വര്‍ഷത്തില്‍ നാം ഭക്ഷ്യ അവകാശം എന്ന സ്ഥിതിയിലെത്തണം.

ബംഗാള്‍ ക്ഷാമം ഒരുപാട് കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.

*
പി എ വാസുദേവന്‍ ജനയുഗം

Saturday, December 15, 2012

ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണം

സോവിയറ്റ് യൂണിയനുനേര്‍ക്ക് നാസി ജര്‍മ്മനി ആരംഭിച്ച ആക്രമണത്തിന്റെ, ഓപ്പറേഷന്‍ ബാബറോസ്സയുടെ എഴുപത്തിയൊന്നാമത് വാര്‍ഷികം 2012 ജൂണിലായിരുന്നു. റഷ്യന്‍ എണ്ണയുടെയും മറ്റ് പ്രാഥമിക വിഭവങ്ങളുടെയുംമേല്‍ നിയന്ത്രണമുണ്ടാക്കുന്നതിനുള്ള ജര്‍മ്മനിയുടെ ആഗ്രഹമാണ്, ഈ ആക്രമത്തിന് മുഖ്യ കാരണമായിത്തീര്‍ന്നത്. ജര്‍മ്മനിയുടെ സൈന്യത്തിന് ആകെയുണ്ടായ ആള്‍നാശത്തില്‍ പത്തില്‍ ഒമ്പതും സംഭവിച്ചത് യുദ്ധത്തിന്റെ കിഴക്കന്‍ മുന്നണിയിലാണെന്നും സോവിയറ്റ് യൂണിയന്റെ അതിശക്തമായ ചെറുത്തുനില്‍പിനെ നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് ഹിറ്റ്ലര്‍ക്ക് ആത്യന്തികമായി പരാജയം ഏറ്റുവാങ്ങേണ്ടിവന്നതെന്നും കണക്കാക്കപ്പെടുന്നു. ഫാസിസ്റ്റ് വിരുദ്ധ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് 2 കോടിയോളം ആള്‍നാശമുണ്ടായെന്നും കണക്കാക്കപ്പെട്ടിട്ടുണ്ട്.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ എഴുപതാം വാര്‍ഷികവും 2012 ആഗസ്റ്റ്മാസത്തിലാണ്. (മരണശയ്യയിലെത്തിയിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഇന്ത്യന്‍ ജനതയ്ക്കുനേരെ കടുത്ത മര്‍ദ്ദനമാണ് അഴിച്ചുവിട്ടത്) ഇന്ത്യക്കാരുടെ സമ്മതമില്ലാതെതന്നെ, രണ്ടാം ലോക യുദ്ധത്തില്‍ ഇന്ത്യയെ പങ്കെടുപ്പിക്കുകയാണ് ബ്രിട്ടന്‍ ചെയ്തത്. ജപ്പാനെതിരായുള്ള സഖ്യകക്ഷികളുടെ കടന്നാക്രമണത്തിന് വേണ്ടിവന്ന ചെലവിന്റെ സിംഹഭാഗവും നിര്‍ബന്ധപൂര്‍വ്വം ഇന്ത്യയുടെ തലയില്‍ ബ്രിട്ടന്‍ കെട്ടിവെച്ചു. ഇങ്ങനെ കടുത്ത ഭാരം ഇന്ത്യയ്ക്കുമേല്‍ കെട്ടിയേല്‍പിച്ചതിന്റെ ഫലമായി ബംഗാളില്‍ 30 ലക്ഷത്തിലധികം പേര്‍ക്ക് പട്ടിണിമൂലം മരിക്കേണ്ടിവന്നു. ജപ്പാനുമേല്‍ വിജയം നേടിയതിന്റെ (വി ജെ ദിനം) അറുപത്തിയേഴാം വാര്‍ഷികമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം കൂടിയായ 2012 ആഗസ്റ്റ് 15. സോവിയറ്റ് യൂണിയനുനേരെ ജര്‍മ്മനി നടത്തിയ കടന്നാക്രമണം, ലോകത്തൊട്ടാകെയുള്ള രാഷ്ട്രീയസഖ്യങ്ങളില്‍ മാറ്റംവരുത്തി. കോളണി രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടി സമരംചെയ്തുകൊണ്ടിരുന്നവര്‍ക്ക് യുദ്ധത്തോടുള്ള സമീപനം, വളരെ വലിയ സൈദ്ധാന്തിക വ്യത്യാസങ്ങളെയാണ് പ്രതിഫലിപ്പിച്ചത്.

1941 ജൂണില്‍ സോവിയറ്റ് യൂണിയനുനേരെ ഹിറ്റ്ലര്‍ ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് അതുവരെ കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇന്ത്യയിലെ പല കമ്യൂണിസ്റ്റുകാരും ആദ്യം ജര്‍മ്മനിക്കെതിരെയും പിന്നീട് ജപ്പാനെതിരെയുമുള്ള ഫാസിസ്റ്റ്വിരുദ്ധ മുന്നണിക്ക് അസന്ദിഗ്ധമായവിധത്തില്‍ പിന്‍തുണ നല്‍കി. അതെന്തായാലും പല കമ്യൂണിസ്റ്റുകാരും, മറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം, ജയിലില്‍ അടയ്ക്കപ്പെട്ടു. എന്നാല്‍ ""ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ശത്രു ഇന്ത്യയുടെ മിത്രം"" എന്നു കണക്കാക്കിയ സുഭാഷ് ചന്ദ്രബോസ്, ഇതിന് നേര്‍ വിപരീതമായ നിലപാടാണ് കൈക്കൊണ്ടത്. ആദ്യം ജര്‍മ്മന്‍ സഹായം തേടിയ അദ്ദേഹം, പിന്നീട് ജാപ്പനീസ് സഹായം നേടുന്നതില്‍ വിജയിക്കുകയും സ്വന്തമായി ഒരു സേന രൂപീകരിക്കുകയും ചെയ്തു. ഫാസിസ്റ്റ് അച്ചുതണ്ടുശക്തികളെ എതിര്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് സമ്മര്‍ദ്ദംചെലുത്താനുള്ള അവസരമായി അതിനെ കാണുകയും ചെയ്ത മറ്റ് കോണ്‍ഗ്രസുകാരുടേതില്‍നിന്ന് വ്യത്യസ്തമായിരുന്നു ബോസിന്റെ രാഷ്ട്രീയ നിലപാട്. 1942 ആഗസ്റ്റില്‍ ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചു. അതിനെതിരായി കടുത്ത അടിച്ചമര്‍ത്തലുകളും അറസ്റ്റുകളും നടന്നു. അത് ദേശീയവാദികളായ നേതാക്കളെ, ഫലത്തില്‍ ഏതാണ്ട് മൂന്നുകൊല്ലക്കാലം നിഷ്ചേഷ്ടരാക്കിത്തീര്‍ത്തു. കോണ്‍ഗ്രസിനുള്ളിലെ പല കമ്യൂണിസ്റ്റുകാരും അക്കാലത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. ഈ കാലഘട്ടത്തിലെ രാഷ്ട്രീയ കഥ ഏറെക്കുറെ എല്ലാവര്‍ക്കും അറിവുളളതാണെങ്കില്‍ത്തന്നെയും, അക്കാലത്ത് ഇന്ത്യയില്‍നിന്ന് ബ്രിട്ടന്‍ അന്യായമായി ഊറ്റിയെടുത്ത അളവറ്റ വിഭവങ്ങളെപ്പറ്റിയും ജീവിതങ്ങളെപ്പറ്റിയും ഇന്നും അധികംപേര്‍ക്കും വേണ്ടത്ര അറിവില്ല. അക്കാലത്തെ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാര്‍ക്കുപോലും, ബംഗാള്‍ ക്ഷാമത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് വലിയ അറിവുണ്ടെന്ന് തോന്നുന്നില്ല.

ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പിന്നീട് എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ കിഴക്കന്‍ മേഖലയിലെ യുദ്ധത്തിന് പണം കണ്ടെത്തുന്നതിനുവേണ്ടി ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് വമ്പിച്ച അളവില്‍ വിഭവങ്ങളും സമ്പത്തും ഊറ്റിയെടുക്കുന്നതിന് ബ്രിട്ടന്‍ ബോധപൂര്‍വ്വം കൈക്കൊണ്ട നടപടികളും ക്ഷാമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അവര്‍ക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല എന്നതിനാല്‍, അവര്‍ ആ വിഷയത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായില്ല. വളരെ ഹ്രസ്വമായ രീതിയിലാണെങ്കിലും ഈ ബന്ധത്തെപ്പറ്റി സൂക്ഷ്മാന്വേഷണം നടത്തിയ ഒരേ ഒരു പഠനം അമര്‍ത്യാസെന്നിന്റെ ""ദാരിദ്ര്യവും ക്ഷാമങ്ങളും"" എന്ന കൃതിയാണ്. യുദ്ധച്ചെലവ് വന്‍തോതില്‍ വികസിക്കുന്നതും ഭക്ഷ്യവിലക്കയറ്റവും തമ്മില്‍ ബന്ധമുണ്ടെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ബംഗാള്‍ ക്ഷാമത്തെ ""വമ്പിച്ച ക്ഷാമക്കുതിപ്പ്"" (ബും ഫാമിന്‍) എന്ന് ശരിയായ വിധത്തില്‍ വിശേഷിപ്പിക്കുന്ന അദ്ദേഹം, എന്നാല്‍ അതേയവസരത്തില്‍ത്തന്നെ അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റിനെ കുറ്റവിമുക്തമാക്കുന്നതായും തോന്നുന്നു. സാധാരണയുള്ള ബജറ്റിന്റെ വലിപ്പത്തിന്റെ മൂന്നിരട്ടിയോളം വരുന്ന തുക ഉണ്ടാക്കികൊടുത്തപ്പോള്‍ കൊളോണിയല്‍ ഗവണ്‍മെന്റിന്, തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ഒരറിവും ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന ധന യാഥാസ്ഥിതികത്വത്തിന് കടകവിരുദ്ധമായതും വളരെ കടുത്തതുമായ നയങ്ങള്‍ അനുവര്‍ത്തിക്കുമ്പോള്‍ അതിന്റെ ആഘാതത്തെക്കുറിച്ച് ബ്രിട്ടീഷ് കൊളോണിയല്‍ ഗവണ്‍മെന്റുകളിലെ കൂടുതല്‍ ബുദ്ധിമാന്മാരായ അംഗങ്ങള്‍ക്ക് അറിവുണ്ടാവാതിരിക്കാന്‍ സാദ്ധ്യതയില്ല. ബംഗാള്‍ ക്ഷാമത്തിനും യുദ്ധച്ചെലവിന് പണം കണ്ടെത്തിയതിനും തമ്മിലുള്ള ബന്ധം എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. എന്നാല്‍ അതിനുമുമ്പ് സാമ്പത്തികശാസ്ത്രത്തെ സംബന്ധിച്ച് യാതൊരു വിവരവുമില്ലാത്ത നിരവധി എഴുത്തുകാര്‍ പ്രചരിപ്പിച്ച ഒരു വാദത്തെ നമുക്ക് ആദ്യംതന്നെ നിരാകരിക്കേണ്ടതുണ്ട്.

1942-ാമാണ്ടിന്റെ മധ്യത്തില്‍ ബംഗാളില്‍ വളരെ ശക്തമായ ഒരു ചുഴലിക്കൊടുങ്കാറ്റുണ്ടായി എന്നും അത് കിഴക്കന്‍ ബംഗാളിന്റെ 50 കിലോമീറ്ററിലധികം ഉള്ളിലേക്കുവരുന്ന കടല്‍ത്തീരപ്രദേശത്തെ മുഴുവനും തകര്‍ത്തെറിഞ്ഞുവെന്നും ബംഗാള്‍ ക്ഷാമം അതിന്റെ ഫലമാണെന്നും ആണ് അവരുടെ സിദ്ധാന്തം. സ്വാഭാവികമായ പ്രകൃതി ദുരന്തത്തെ സംബന്ധിച്ച ഈ സിദ്ധാന്തം ഇടയ്ക്കിടെ ഉന്നയിക്കപ്പെടാറുണ്ട്. യാതൊരു യാഥാര്‍ത്ഥ്യബോധവും ഇല്ലാത്ത വാദഗതിയാണത്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് ഇതിനിടയില്‍ എത്രയോ ചുഴലിക്കൊടുങ്കാറ്റുകള്‍ കരയിലേക്ക് വീശിയടിച്ചിട്ടുണ്ട്; അതിനിയും ഉണ്ടാവുകയും ചെയ്യും. ഈ കൊടുങ്കാറ്റുകള്‍ തീരദേശത്തുവന്നു മുട്ടുമ്പോള്‍ വിളകളെ അടിച്ചുവഴ്ത്തും. ചിലപ്പോള്‍ വളരെ നാശംവരുത്തിയെന്നു വരാം. മരങ്ങള്‍ കടപുഴകിയെന്നു വരാം. എന്നാല്‍ മേല്‍പ്പറഞ്ഞവിധത്തില്‍ മൊത്തം കൃഷിഭൂമിയില്‍ ഇത്ര ചെറിയ ഒരു മേഖലയെ മാത്രം ബാധിക്കുന്ന കൊടുങ്കാറ്റിന്, ഇത്ര വലിയ അളവിലുള്ള ക്ഷാമവും ആള്‍നാശവും വരുത്താന്‍ കഴിയുകയില്ല. യഥാര്‍ത്ഥ കാരണം എന്നാല്‍ ക്ഷാമത്തിനുള്ള യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. ജപ്പാനുമായുള്ള യുദ്ധത്തിനുവേണ്ടിവന്ന അളവറ്റ സാമ്പത്തിക വിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള യഥാര്‍ത്ഥ ഭാരം, ബ്രിട്ടനും ഇന്ത്യയിലെ കോളണി ഗവണ്‍മെന്റും തമ്മില്‍ ഒപ്പുവെച്ച കരാര്‍ അനുസരിച്ച് ഇന്ത്യയുടെ തലയില്‍ അന്യായമായി കെട്ടിവെച്ചതാണ് അതിനു കാരണം. യുദ്ധം എത്രകാലം നിലനിന്നാലും ശരി, അതിനു വേണ്ടിവരുന്ന ചെലവ് എന്തുതന്നെയായിരുന്നാലും ശരി, അതൊന്നും നോക്കാതെ അതിനുള്ള ബാദ്ധ്യത മുഴുവന്‍ ഇന്ത്യയുടെ തലയില്‍ കെട്ടിവെയ്ക്കുന്ന ഏകപക്ഷീയമായ ഒരു കരാര്‍ ആയിരുന്നു അത്. ഇന്ത്യ വഹിക്കേണ്ടിവരുന്ന ചെലവിന്റെ ഒരു ചെറിയ ഭാഗം നഷ്ടപരിഹാരമായി പൗണ്ട്-സ്റ്റെര്‍ലിങ് ആയി ലഭിക്കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നുവെങ്കിലും അത് യുദ്ധം കഴിഞ്ഞതിനുശേഷം മാത്രമേ ലഭിക്കു എന്നായിരുന്നു വ്യവസ്ഥ. അത് എന്നാണ് കിട്ടുക എന്ന് ആര്‍ക്കും അറിയുമായിരുന്നില്ലതാനും.

1937ലാണ് ജപ്പാന്‍ ചൈനയിലേക്ക് ആക്രമിച്ച് കടന്നുകയറിയത്. എങ്കിലും ജപ്പാന്റെ സൈനിക ഓപ്പറേഷന് അത്യാവശ്യമായ എണ്ണ അമേരിക്ക തുടര്‍ന്നും ജപ്പാന് നല്‍കിക്കൊണ്ടിരുന്നു. ജപ്പാനുമേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒടുവില്‍ അമേരിക്ക തയ്യാറായത് 1941 മധ്യത്തില്‍ മാത്രമാണ്. എന്നു മാത്രമല്ല, 1941 ഡിസംബറില്‍ അമേരിക്കയിലെ പേള്‍ഹാര്‍ബറിനുനേരെ ജപ്പാന്‍ ആക്രമണം നടത്തിയതിനുശേഷം മാത്രമാണ് സഖ്യകക്ഷികള്‍ ജപ്പാനെതിരായി തിരിഞ്ഞത്. സഖ്യകക്ഷികളുടെ ആയിരക്കണക്കിന് സൈനികരും വ്യോമസേനയും അന്നത്തെ ബംഗാള്‍ പ്രവിശ്യയിലേക്ക് ഒഴുകിയെത്താന്‍ തുടങ്ങി. ബര്‍മവഴിക്ക് ഇന്ത്യയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ജപ്പാന്‍ സൈന്യത്തിന് എതിരായ യുദ്ധമുന്നണിയായി അത് മാറി. ദക്ഷിണ ചൈനയിലേക്ക് സൈനികരേയും സാധനങ്ങളും വിമാനമാര്‍ഗം അയയ്ക്കുന്നതിനുള്ള കേന്ദ്രമായി ബംഗാള്‍ മാറി. ബാരക്കുകളും താല്‍ക്കാലിക വിമാനത്താവളങ്ങളും നിര്‍മിക്കുന്നതിനും സൈനികര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റവശ്യവസ്തുക്കളും ഏര്‍പ്പെടുത്തുന്നതിനും അവ വേണ്ട സ്ഥലത്ത് എത്തിക്കുന്നതിനും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും എല്ലാം വേണ്ടിവരുന്ന ചെലവ് വഹിക്കേണ്ടിവന്നത് ഇന്ത്യയാണ്. ഇതോടൊപ്പമുണ്ടായ ""യുദ്ധ കുതിപ്പി""ന്റെ ഫലമായി യുദ്ധവുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ (സിമന്റ്, ബൂട്ടുകള്‍, യൂണിഫോം, രാസപദാര്‍ഥങ്ങള്‍ തുടങ്ങിയവ) വളരെ വേഗത്തില്‍ വളര്‍ന്നു; ഈ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങളും വര്‍ദ്ധിച്ചു. ദരിദ്രമായ രാജ്യത്ത് ഉപഭോഗം ചെയ്യപ്പെട്ട അധിക വരുമാനത്തിന്റെ തോത് വര്‍ദ്ധിച്ചു. അത് 80 ശതമാനംവരെ വരും എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ കണക്കാക്കിയിട്ടുള്ളത്. പട്ടാളക്കാരെ തീറ്റിപ്പോറ്റുന്നതിന് പ്രത്യക്ഷത്തില്‍ വേണ്ടിവരുന്ന ചെലവ് മാത്രമല്ല, തുറമുഖങ്ങളും മറ്റും ഉണ്ടാക്കുന്നതിനും മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ചെലവ് വര്‍ദ്ധിച്ചു; നിര്‍മ്മാണത്തൊഴിലാളികള്‍ അവരുടെ വരുമാനം ചെലവാക്കുന്നതും വര്‍ദ്ധിച്ചു. അവശ്യവസ്തുക്കളുടെ ചോദനം വളരെയേറെ വര്‍ദ്ധിച്ചു. എല്ലാംചേര്‍ന്ന് ദ്രുതഗതിയില്‍ ചെലവ് പലപല മടങ്ങായി വര്‍ധിക്കുന്ന ഫലമാണുണ്ടായത്. അതിനൊക്കെ ആവശ്യമായ സാധനങ്ങള്‍ ഗവണ്‍മെന്റ് സംഭരിച്ചത് ബംഗാളില്‍ത്തന്നെയുള്ള തൊട്ടടുത്ത സ്ഥലങ്ങളില്‍നിന്നാണ്; അധികവും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍നിന്നല്ല. 1943 മധ്യത്തിനുമുമ്പുള്ള 18 മാസക്കാലത്ത് അരിയുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു.

യുദ്ധവുമായി ബന്ധപ്പെട്ട ഉല്‍പാദനത്തില്‍ നേരിട്ട് ഏര്‍പ്പെട്ട എല്ലാവര്‍ക്കും വേണ്ടി ഭക്ഷ്യ സാധനങ്ങള്‍ സംഭരിച്ച് വിതരണം നടത്തുന്നതിനുള്ള വ്യവസ്ഥ കൊളോണിയല്‍ ഗവണ്‍മെന്റ് വളരെ വേഗത്തില്‍ നടപ്പാക്കി. അവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭ്യമാകുമല്ലോ. എന്നാല്‍ ബംഗാളിലെ ഗ്രാമപ്രദേശങ്ങളിലെ കൃഷിക്കാരുടെയും മീന്‍പിടുത്തക്കാരുടെയും കൈവേലക്കാരുടെയും മറ്റും സ്ഥിതി ഗവണ്‍മെന്റ് ശ്രദ്ധിച്ചതേയില്ല. യുദ്ധത്തിന് മുമ്പുള്ള പതിറ്റാണ്ടില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ബജറ്റ്, സാധാരണഗതിയില്‍ 200 കോടി രൂപയ്ക്കും 250 കോടി രൂപയ്ക്കും ഇടയിലായിരുന്നു. മഹാമാന്ദ്യത്തിന്റെ മൂര്‍ധന്യത്തില്‍, സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിന് അത്യാവശ്യമായി ഗവണ്‍മെന്റ് ചെലവ് വര്‍ദ്ധിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ അത് ചെയ്തില്ലെന്നതോ പോകട്ടെ, യാഥാസ്ഥിതിക സാമ്പത്തിക നയം പിന്‍തുടരുന്നതിന്റെപേരില്‍, യഥാര്‍ത്ഥത്തില്‍, റവന്യു വരുമാനം കുറഞ്ഞപ്പോള്‍, അതുമായി സന്തുലനം ചെയ്യുന്നതിനായി ഗവണ്‍മെന്റ് ചെലവ് വെട്ടിക്കുറയ്ക്കുകയാണുണ്ടായത്. ഇന്ത്യയിലെ കൃഷിക്കാരെയും തൊഴിലാളികളെയും സംബന്ധിച്ചിടത്തോളം ഇത് പ്രശ്നം രൂക്ഷമാക്കുകയും തൊഴിലില്ലായ്മ വര്‍ദ്ധിപ്പിക്കുകയും വരുമാനഷ്ടം ഉണ്ടാക്കുകയുമാണ് ചെയ്തതെന്ന് പറയേണ്ടതില്ലല്ലോ.

നോട്ടടിച്ച് കമ്മി നികത്തല്‍

അതെന്തായാലും, യുദ്ധത്തിന്റെ ചെലവിനുള്ള തുക കണ്ടെത്തുന്നതിന്റെ ഭാരം ഇന്ത്യയുടെ തലയില്‍ വന്നുവീണപ്പോള്‍, മുമ്പത്തെ യാഥാസ്ഥിതിക ധനയത്തിന് കടകവിരുദ്ധമായി, ഏറ്റവും നിരുത്തരവാദപരവും അങ്ങേഅറ്റത്തുള്ളതുമായ ധനനയമാണ് അനുവര്‍ത്തിക്കാന്‍ തുടങ്ങിയത്. ഗവണ്‍മെന്റിന്റെ ചെലവ് കുത്തനെ വര്‍ദ്ധിച്ചു. സഖ്യകക്ഷികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി, 1941നും 1946നും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ 3800 കോടിയോളം രൂപ ഇന്ത്യാ ഗവണ്‍മെന്റ് ചെലവാക്കി. അതായത് സാധാരണനിലയില്‍ ബജറ്റില്‍ വകയിരുത്തുന്നതിന്റെ മൂന്നിരട്ടിയിലധികം തുക. അല്ലെങ്കില്‍ത്തന്നെ അമിതമായ നികുതിഭാരത്തിന് വിധേയമാക്കപ്പെട്ട ദരിദ്രരായ ജനതയില്‍നിന്ന് ഈ വമ്പിച്ച തോതിലുള്ള വിഭവങ്ങള്‍ (സാധാരണയേക്കാള്‍ അധികമായി 2600 കോടി രൂപ) എങ്ങനെ സ്വരൂപിക്കാം എന്നതായിരുന്നു പ്രശ്നം. അതിന് ഗവണ്‍മെന്റ് അവലംബിച്ച പരിഹാരമാര്‍ഗ്ഗം, വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മിയെ ആശ്രയിക്കുക എന്നതായിരുന്നു. അതായത് കമ്മിക്ക് തുല്യമായ അളവിലുള്ള നോട്ട് അടിച്ചിറക്കുക എന്നതായിരുന്നു. യുദ്ധത്തിന്റെ വര്‍ഷങ്ങളില്‍ ശരാശരി കേന്ദ്ര ബജറ്റിന്റെ 60 ശതമാനത്തോളം വരുന്ന തുകയ്ക്കുള്ള നോട്ടാണ് അടിച്ചിറക്കിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. 1935ല്‍ സ്ഥാപിതമായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബ്രിട്ടീഷ് ഭരണത്തിന്റെ വിനീതവിധേയ ഉപകരണമായിട്ടാണ് പ്രവര്‍ത്തിച്ചത്. ഈ കാലത്ത് പണത്തിന്റെ സപ്ലൈ 500 ശതമാനം കണ്ടാണ് റിസര്‍വ്ബാങ്ക് വര്‍ദ്ധിപ്പിച്ചത്. സ്റ്റര്‍ലിംഗ് ശേഖരം വേണ്ടത്രയുണ്ട്, അതിനാല്‍ അതുവെച്ചുകൊണ്ട് നോട്ടടിച്ചിറക്കി പണത്തിന്റെ സപ്ലെ വര്‍ദ്ധിപ്പിക്കാം എന്ന കെട്ടുകഥയാണ് റിസര്‍വ്ബാങ്ക് പ്രചരിപ്പിച്ചത്. യുദ്ധം അവസാനിച്ചു കഴിഞ്ഞാല്‍ യുദ്ധച്ചെലവില്‍ ഒരു ഭാഗം പിന്നീട് സ്റ്റെര്‍ലിങ്ങില്‍ ഇന്ത്യക്ക് തിരിച്ചുതരും എന്ന ബ്രിട്ടന്റെ വാഗ്ദാനത്തെയാണ് അത് ഓര്‍മിപ്പിക്കുന്നത്. എന്നാല്‍ അങ്ങനെ പണത്തിന്റെ സപ്ലൈ വര്‍ദ്ധിപ്പിക്കുന്നതിന് ന്യായമായ പശ്ചാത്തലമെന്ന നിലയില്‍, യഥാര്‍ത്ഥത്തില്‍ കറന്റ് റിസര്‍വ് ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത.

വിഭവങ്ങള്‍ ഊറ്റിയെടുക്കുന്നതിന് ഉപയോഗിച്ച മാര്‍ഗ്ഗം, ""കൂലി ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വില ഉയര്‍ത്തുക"" എന്നതാണ്. വ്യത്യസ്തമായ മറ്റൊരു സന്ദര്‍ഭത്തില്‍ ഇതേ മാര്‍ഗ്ഗം ബുദ്ധിപൂര്‍വ്വകമായ നയമാണെന്ന് ജെ എം കെയിന്‍സ്, തന്റെ ""ട്രീറ്റീസ് ഓണ്‍ മണി"" എന്ന കൃതിയില്‍ വാദിക്കുകയുണ്ടായി. ഈ മാര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം ബംഗാളിന് ബാധകമാകത്തക്കവിധത്തില്‍ താഴെപറയുന്നവിധത്തിലുള്ള ഒരു ചെറിയ മാറ്റം വരുത്തുകയേ വേണ്ടൂ: ""സ്വയംതൊഴില്‍ ചെയ്യുന്ന കൈവേലക്കാരുടെയും കൃഷിക്കാരുടെയും വരുമാനവും കൂലിയും ഉയരുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ത്തുക"". ആവശ്യമായ അളവിലുള്ള സമ്പാദ്യം തനിയെ ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ട്, യുദ്ധത്തിനുവേണ്ടിവന്ന ചെലവിനുള്ള തുക ഇതിനുമുമ്പുതന്നെ പറഞ്ഞ ഏറ്റവും കടുത്ത ധന-പണ നടപടികളിലൂടെ ഊറ്റിയെടുക്കുകയാണ് ചെയ്തത്. അതിന്റെ ഫലമായിപണമായി ലഭിക്കുന്ന കൂലിയും വരുമാനവും വര്‍ദ്ധിക്കുന്നതിനേക്കാള്‍ എത്രയോ വേഗത്തില്‍ വിലകള്‍ ഉയര്‍ന്നു; ഉപഭോഗം നിര്‍ബന്ധപൂര്‍വം കുറയ്ക്കുക എന്നതായിരുന്നു അതിന്റെ അനന്തരഫലം. വമ്പിച്ച ഭക്ഷ്യവിലക്കയറ്റത്തിനുസരിച്ച് യാതൊരു സംരക്ഷണവും ലഭിക്കാത്ത സാധാരണക്കാരായ ആളുകളുടെ വരുമാനം ബലംപ്രയോഗിച്ച് കവര്‍ന്നെടുക്കുന്ന നടപടിതന്നെയാണത്. ജനങ്ങളുടെ വാങ്ങല്‍ കഴിവും ഉപഭോഗനിരക്കും ഇങ്ങനെ വെട്ടിക്കുറയ്ക്കപ്പെട്ടത് വളരെ പെട്ടെന്നായതുകൊണ്ട്, വളരെ പൈശാചികമായ രീതിയിലായതുകൊണ്ട് ബംഗാളില്‍ 30 ലക്ഷത്തില്‍പരം ആളുകളാണ് പട്ടിണിമൂലം മരണപ്പെട്ടത്; 250 ലക്ഷത്തോളം ആളുകള്‍ തീര്‍ത്തും അഗതികളായിത്തീര്‍ന്നു.

ഇത്ര വമ്പിച്ച അളവിലുള്ള ബജറ്റ് കമ്മി നികത്തുന്നതിനായി പണം അടിച്ചിറക്കുന്നതിന്റെ ഫലം എന്തായിരിക്കും എന്നറിയാന്‍ മാത്രം ബുദ്ധിയുള്ളവര്‍തന്നെയാണ് സാധാരണനിലയില്‍ ധനപരമായ കാര്യങ്ങളില്‍ വളരെ കരുതലോടുകൂടി നീങ്ങിയിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണാധികാരികള്‍. ബ്രിട്ടനില്‍ അത്ര മനുഷ്യത്വരഹിതമായ ഒരു നടപടി കൈക്കൊള്ളുന്നതിനെക്കുറിച്ച് അവര്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടുപോലുമുണ്ടാവില്ല. എന്നാല്‍ അവരുടെ കണ്ണില്‍ കോളണികളിലെ ദരിദ്ര ജനത അത് സഹിക്കാന്‍ കഴിവുള്ളവരാണ്. യൂറോപ്പിലെ രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ""യുദ്ധത്തിന് എങ്ങനെ പണം കണ്ടെത്താം"" (How to pay for the war) എന്ന തന്റെ കൃതിയില്‍ കെയിന്‍സ് വാദിക്കുന്നത്, ഗവണ്‍മെന്റ് നികുതിചുമത്തുകയല്ല വേണ്ടത്, മറിച്ച് ബ്രിട്ടീഷ് ജനതയില്‍നിന്ന് കടംവാങ്ങുകയാണ് വേണ്ടത് എന്നാണ്.

ഗവണ്‍മെന്റ് വരുത്തിവെച്ച ബംഗാള്‍ ക്ഷാമത്തിനുപകരം മറ്റെന്തെങ്കിലും മാര്‍ഗ്ഗമുണ്ടായിരുന്നോ? സംശയമൊന്നുമില്ല; ഉണ്ടായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം ബ്രിട്ടനിലെ ജനങ്ങളുടേതിന്റെ മുപ്പതില്‍ ഒരംശത്തിലും കുറവായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ തലയില്‍ ഇത്രയും അസഹ്യമായ ഭാരം ഒരിക്കലും കയറ്റിവെയ്ക്കരുതായിരുന്നു. യുദ്ധത്തിന്റെ അഞ്ചുവര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ ഓരോരുത്തരില്‍നിന്നും പ്രതിവര്‍ഷം 5 പൗണ്ട് വീതം നികുതിയായി പിടിച്ചെടുത്താല്‍ മതിയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അത് താങ്ങാവുന്നതായിരുന്നുതാനും. ബ്രിട്ടനുവേണ്ടി ഇന്ത്യ നിര്‍ബന്ധപൂര്‍വ്വം ചെലവഴിക്കേണ്ടിവന്ന തുക അങ്ങനെ സംഭരിക്കാമായിരുന്നു. ഇത്രയേറെ മനുഷ്യര്‍ മരിക്കുകയും ദുരിതം അനുഭവിക്കുകയും ചെയ്തുകൊണ്ട് അന്ന് ഇന്ത്യ യുദ്ധച്ചെലവിനുവേണ്ടി നല്‍കിയ നിര്‍ബന്ധ സംഭാവനയുടെ മൊത്തം തുകയുടെ ഇന്നത്തെ വില 14,000 കോടി പൗണ്ട് വരും. 1943-44 കാലത്ത് ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിച്ചവര്‍ക്കും വേണ്ടി, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യാ ഗവണ്‍മെന്റ്, അന്താരാഷ്ട്ര നിയമം അനുസരിച്ച് ബ്രിട്ടനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടതായിരുന്നു. കാരണം 30 ലക്ഷം സിവിലിയന്‍മാരെ ആഹൂതി ചെയ്യത്തക്ക രീതിയില്‍ പൈശാചികമായി യുദ്ധച്ചെലവിന് പണം കണ്ടെത്തണമെന്നത് ആദ്യ കരാറിന്റെ ഭാഗമായിരുന്നില്ലല്ലോ.

*
ഉത്സാ പട്നായിക് ചിന്ത വാരിക

Sunday, November 4, 2012

സമര്‍ദാ

1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും മച്ചുനന്‍ ബരിന്‍ മുഖര്‍ജിയെയും ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഹൗറ ജില്ലയിലെ പിതാംബര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റുചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഷ്ട്രീയ തടവുകാരോടൊപ്പം 17 തികയാത്ത സമരേന്ദ്രലാലും ബരിനും ഒരു വര്‍ഷത്തെ തടവ്. ജയിലില്‍ സമരേന്ദ്രയുടെ ആദ്യനാളുകള്‍. മൂന്നാം ഡിവിഷന്‍ തടവുകാരെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ഹവില്‍ദാര്‍ ഫത്തേ ബഹാദൂര്‍സിങ്ങിന്റെ നോട്ടപ്പുള്ളികളായി ഈ കൗമാരക്കാര്‍. ഇയാള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തടവുകാര്‍ "സലാം സര്‍ക്കാര്‍" എന്ന് ഭവ്യതയോടെ പറയണമെന്നാണ് ചട്ടം.

രാഷ്ട്രീയ തടവുകാര്‍ ഈ നിയമം പാലിക്കേണ്ടതില്ലെന്ന് സമരേന്ദ്രയും ബരിനും ശഠിച്ചു. മറ്റു തടവുകാര്‍ക്കും വാശിയായി. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു രാഷ്ട്രീയ തടവുകാരന്‍ അതിനിടെ ഫത്തേ ബഹാദൂര്‍സിങ്ങിനെ തല്ലിവീഴ്ത്തി താടിയും മുടിയും വെട്ടി. എന്നാല്‍, മറ്റൊരു വട്ടം മര്‍ദനത്തിന് അതിടയാക്കി. പക്ഷേ, "സലാം സര്‍ക്കാര്‍" എന്ന് റാന്‍ മൂളാന്‍ പിന്നീട് ഒരു തടവുകാരനെയും ആരും നിര്‍ബന്ധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ പരസഹായത്തോടെ മാത്രം നടക്കാനാകുന്ന ഈ മനുഷ്യനാണ് അന്നത്തെ സമരേന്ദ്രലാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ആ വിദ്യാര്‍ഥി നൂറാം വയസിലേക്ക് കടക്കുന്നു. പേര് പഴയ സമരേന്ദ്രലാല്‍ എന്നല്ല. കോണ്‍ഗ്രസ് കുപ്പായം എന്നേ ഉപേക്ഷിച്ചു. വെളുത്ത സായിപ്പിനു പകരം കറുത്ത സായിപ്പ് ഇന്ത്യ ഭരിച്ചപ്പോള്‍ സമരം തുടര്‍ന്നു, സമരേന്ദ്രലാല്‍. കമ്യൂണിസ്റ്റുകാരനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പരമോന്നതസമതിയിലെത്തി. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാരും ഒരു കാരണവരെപ്പോലെ ആദരിക്കുന്ന സമര്‍ മുഖര്‍ജിയായി. ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീളുന്ന സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്.

ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. 1931ലെ ഗാന്ധി-ഇര്‍വിന്‍ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളില്‍ പ്രവേശനം കിട്ടിയില്ല. കൊല്‍ക്കത്ത ബൗ ബസാര്‍ സ്കൂളിലായി പിന്നെ പത്താംക്ലാസ് പഠനം. ജന്മനാടായ ആംതയിലെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മെട്രിക്കുലേഷന്‍ പാസായത്. പിന്നീട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി എ പാസായി. മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന&ീമരൗലേ;ബിനയ്റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്.

1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി. ചണമില്‍&ലവേ;തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദു-മുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു. 1948ല്‍ കൊല്‍ക്കത്തയില്‍ നടന്നലേ;രണ്ടാം പാര്‍ടി കോണ്‍ഗ്രസ്&ലവേ;പ്രതിനിധിയായി. കൊല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവില്‍ പ്രവര്‍ത്തിച്ചു. 1957ല്‍&ലവേ;പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1962ലെ ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ വീണ്ടും ഒളിവില്‍.

1964ല്‍;കൊല്‍ക്കത്തയില്‍&ലവേ;നടന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെ അറസ്റ്റുചെയ്ത്് മിഡ്നാപുര്‍ ജയിലില്‍ അടച്ചു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും പങ്കെടുക്കാനായില്ല. 1964ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 1966ല്‍&ലവേ;കേന്ദ്ര കമ്മിറ്റിഅംഗമായി. "78ല്‍ പി ബി അംഗമായി. 1992-2002 കാലത്ത് കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍. ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. 1957ല്‍ നിയമസഭാ അംഗമായി. 1971ല്‍ ഹൗറയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "77ലും "80ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജിയോടൊപ്പമുള്ള പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ആവേശത്തോടെയാണ് സമര്‍ദാ ഓര്‍ക്കുന്നത്.


*****

എന്‍ എസ് സജിത്