Showing posts with label ബംഗാൾ. Show all posts
Showing posts with label ബംഗാൾ. Show all posts

Saturday, May 10, 2014

തൃണമൂലിന്റെ തട്ടിപ്പിന് കോടതിയുടെ പ്രഹരം

പശ്ചിമ ബംഗാളിലെ ശാരദ ചിട്ടിഫണ്ട് കേസ് സിബിഐ അന്വേഷിക്കണമെന്ന സുപ്രീംകോടതി ഉത്തരവ്, മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരമാണ്. നാല് സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് നിക്ഷേപകരെ ബാധിച്ചതാണ് തട്ടിപ്പ്. പക്ഷേ, മമത ബാനര്‍ജി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയായിരുന്നു. പണംതിരിമറിയും കള്ളപ്പണം വെളുപ്പിക്കലും ഉള്‍പ്പെട്ട കൂറ്റന്‍ ഇടപാടിനു പിന്നിലെ രാഷ്ട്രീയബന്ധങ്ങള്‍ പുറത്തുവന്നാല്‍ മമതയുടെ രാഷ്ട്രീയസിംഹാസനം തകരും എന്ന ഭീതിയാണതിന് കാരണം.

ശതകോടികള്‍ മുക്കിയ ശാരദ ചിട്ടി കുംഭകോണം ബംഗാളിലെ വലിയ രാഷ്ട്രീയ പ്രശ്നമാണിന്ന്. ഉന്നതരായ പല തൃണമൂല്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ചിട്ടിനടത്തിപ്പുമായും തിരിമറിയുമായും അടുത്ത ബന്ധമാണുണ്ടായത്. കേരളത്തിലെ സോളാര്‍ തട്ടിപ്പുകേസിലെന്നപോലെ, പശ്ചിമബംഗാള്‍ സംസ്ഥാന സ്പെഷ്യല്‍ പൊലീസ് കുറ്റകൃത്യം മറച്ചുവയ്ക്കാനും കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചത്. കേന്ദ്ര എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴാണ് സ്ഥിതി മാറിയത്. ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്നിന്റെ ഭാര്യയെയും മകനെയും എന്‍ഫോഴ്സമെന്റ് അറസ്റ്റുചെയ്ത് ചോദ്യംചെയ്തപ്പോള്‍ നിര്‍ണായകമായ നിരവധി വിവരങ്ങളാണ് ലഭിച്ചത്. ഒരു മന്ത്രിയുള്‍പ്പെടെ ഉന്നത തൃണമൂല്‍ നേതാക്കളാണ് കുറ്റവാളികളെ സംരക്ഷിച്ചതെന്നതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു തെളിവുകിട്ടി. ജനങ്ങളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ സുദീപ്ത സെന്നിനെ അറസ്റ്റു ചെയ്തത്. എന്നാല്‍, തിരിമറി നടത്തി കുന്നുകൂട്ടിയ പണത്തെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലീസ് ശ്രമിച്ചില്ല. സെന്നിന്റെ ഭാര്യയും മകനും ചിട്ടിഫണ്ടിന്റെ പേരിലുള്ള വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരായിരുന്നിട്ടും അവരെ തൊടാന്‍ മുതിര്‍ന്നില്ല. അങ്ങനെ ആസൂത്രിതമായി കുറ്റവാളികളെ സംരക്ഷിക്കാനും കബളിക്കപ്പെട്ട ജനങ്ങളെ വീണ്ടും കബളിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് എന്‍ഫോഴ്സ്മെന്റ് തടയിട്ടതെങ്കില്‍, സുപ്രീംകോടതി തട്ടിപ്പിന്റെ ഗൗരവം ഉള്‍ക്കൊണ്ട്, കൂടുതല്‍ അന്വേഷണത്തിനാണ് വിധിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികളായ പലര്‍ക്കും ചിട്ടിഫണ്ടുമായി ബന്ധമുണ്ടായിരുന്നു. ബാലൂര്‍ഹട്ട് മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി അര്‍പ്പിത ഘോഷിനെ വോട്ടെടുപ്പ് കഴിഞ്ഞതിനെത്തുടര്‍ന്ന് രണ്ടുതവണ എന്‍ഫോഴ്സ്മെന്റ് ചോദ്യംചെയ്തു. പ്രമുഖ നാടകനടിയും മമത ബാനര്‍ജിയുടെ ബുദ്ധിജീവി കലാസംഘത്തിന്റെ മുന്‍നിരക്കാരിയുമായ അര്‍പ്പിത, ശാരദ ഗ്രൂപ്പിന്റെ നിയന്ത്രണത്തില്‍ തുടങ്ങിയ വിനോദചാനലിന്റെ പ്രോഗ്രാം ഡയറക്ടറായിരുന്നു. ചിട്ടിഫണ്ട് പൊളിഞ്ഞശേഷം അര്‍പ്പിതയെ വാര്‍ത്താസാംസ്കാരിക വിഭാഗത്തില്‍ പ്രത്യേക ശിശു സിനിമാവിഭാഗം രൂപീകരിച്ച് അധ്യക്ഷയായി മമത നിയമിച്ചു. പിന്നെ സ്ഥാനാര്‍ഥിയുമാക്കി. നീതിപൂര്‍വകമായ അന്വേഷണം നടന്നാല്‍, അര്‍പ്പിത പോകാനുള്ളത് കാരാഗൃഹത്തിലേക്കാണ്. ചിട്ടി ഫണ്ടിന്റെ മീഡിയാ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവായി പ്രവര്‍ത്തിച്ചത് ജയിലില്‍ കഴിയുന്ന തൃണമൂല്‍ എംപി കുനാല്‍ ഘോഷാണ്. തന്നെ കരുവാക്കി യഥാര്‍ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ചെന്നുകൊള്ളുന്നത് മമത ബാനര്‍ജിയില്‍തന്നെയാണ്. ഗതാഗതമന്ത്രി മദന്‍ മിത്രയ്ക്ക് വെട്ടിപ്പില്‍ പങ്കുണ്ടെന്നും കുനാല്‍ വെളിപ്പെടുത്തി.

തൃണമൂലിന്റെ മറ്റൊരു എംപി സുജന്‍ ബോസ് ശാരദാ മീഡിയയുടെ ഡയറക്ടര്‍മാരിലൊളായിരുന്നു. ശാരദ ചാനലുകളെല്ലാം മമതയുടെ പ്രചാരണമാണ് നടത്തിയത്. മമത ബാനര്‍ജി വരച്ച ചിത്രങ്ങള്‍ കോടികള്‍ നല്‍കിയാണ് ചിട്ടിക്കമ്പനി വാങ്ങിക്കൂട്ടിയത്. മമതയുടെ കുടുംബത്തില്‍പ്പെട്ട പലരും രണ്ടുവര്‍ഷത്തിനുള്ളില്‍ കോടികളുടെ സ്വത്തു സമ്പാദിച്ച വാര്‍ത്തകളും വന്നിട്ടുണ്ട്. തൃണമൂലും ചിട്ടിക്കമ്പനിയും തമ്മിലുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തൃണമൂലിനെ വലിയ പ്രതിരോധത്തിലാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യത്തെ മമത തള്ളിക്കളയുന്നതും തൃണമൂലിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗത്തിനിടയില്‍ സംശയം സൃഷ്ടിച്ചു. രാഷ്ട്രീയപ്രേരിതമായി കേന്ദ്ര ഏജന്‍സികളെ തനിക്കെതിരെ ഉപയോഗിക്കുന്നുവെന്നാണ് മമത പ്രതികരിച്ചത്. ഇപ്പോള്‍ സിബിഐ അന്വേഷണ പ്രഖ്യാപനത്തോടെ തൃണമൂലിന്റെ സ്ഥിതി കൂടുതല്‍ പ്രതിസന്ധിയിലാവുകയാണ്. ചിട്ടിതട്ടിപ്പില്‍ എല്ലാം നഷ്ടപ്പെട്ട് ജീവിക്കാന്‍ മാര്‍ഗമില്ലാതെ 67 പേര്‍ ഇതിനകം ജീവനൊടുക്കി. ലക്ഷക്കണക്കിനാളുകള്‍ സമ്പാദ്യമാകെ നഷ്ടപ്പെട്ട് തെരുവാധാരമായി. ഈ ജനരോഷത്തെയും നിയമത്തിന്റെ കരങ്ങളെയും മറികടക്കാന്‍ അധികാരത്തിന്റെ അഹന്തയും വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളനയുമാണ് മമതയ്ക്ക് തുണയായത്. അത് ഇനി എളുപ്പമാകില്ല എന്നാണ് സുപ്രീം കോടതി വിധി നല്‍കുന്ന സൂചന.

അക്രമത്തിലൂടെയും അധികാര ദുര്‍വിനിയോഗത്തിലൂടെയും ബൂത്തുപിടിത്തത്തിലൂടെയും രക്ഷപ്പെടാമെന്ന വ്യാമോഹത്തിന് നീതിപീഠവും തിരിച്ചടി നല്‍കിയിരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷം മമതയുടെ രാഷ്ട്രീയ ചായ്വുകള്‍ തീരുമാനിക്കുന്നതിനുള്ള ആയുധമായി ഈ സിബിഐ അന്വേഷണം ഒരുപക്ഷേ മാറിയേക്കാം. എന്നാല്‍, അവരുടെ നേതൃത്വത്തില്‍ നടന്ന തട്ടിപ്പിന്റെ വ്യാപ്തിയും ഗൗരവവും എത്രയെന്ന് ഈ വിധിയിലൂടെ വ്യക്തമായി എന്ന് നിസ്സംശയം പറയാം.
*
ദേശാഭിമാനി മുഖപ്രസംഗം

Thursday, May 8, 2014

ബംഗാളും അസമും നല്‍കുന്ന പാഠം

പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് മെയ് 12ന് നടക്കാനിരിക്കെ അസ്വസ്ഥതയുളവാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. ബിജെപിയും ആര്‍എസ്എസും ബോധപൂര്‍വം ഉയര്‍ത്തിവിട്ട വര്‍ഗീയപ്രചാരണത്തിലൂടെ വര്‍ഗീയച്ചൂട് ദിനംപ്രതി വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഉത്തര്‍പ്രദേശിലും ബിഹാറിലും. തീവ്ര ഹിന്ദുത്വശക്തികള്‍ക്കുവേണ്ടി കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ബോംബുസ്ഫോടനങ്ങള്‍ ആസൂത്രണംചെയ്ത ഇന്ദ്രേഷ്കുമാര്‍ അടുത്തിടെ നല്‍കിയ മുഖാമുഖത്തില്‍ പറഞ്ഞത് ഉത്തര്‍പ്രദേശില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തുന്നത് ആര്‍എസ്എസ് കേഡര്‍മാരാണെന്നാണ്. തുറന്ന ന്യൂനപക്ഷവിരുദ്ധതയും ഹിന്ദു ഏകീകരണത്തിനുള്ള ആഹ്വാനവും നിറഞ്ഞതാണ് ഈ പ്രചാരണം.

നരേന്ദ്ര മോഡിയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യം "വികസനവും സദ്ഭരണ"വുമാണെന്ന് കോര്‍പറേറ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും മോഡി ഊന്നുന്നത് ആര്‍എസ്എസിന്റെ മുസ്ലിംവിരുദ്ധ കാഴ്ചപ്പാടില്‍ത്തന്നെയാണ്. ബിഹാറിലും മറ്റു പ്രദേശങ്ങളിലും മോഡി പറഞ്ഞത് യുപിഎ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ച "പിങ്ക് വിപ്ലവ"ത്തെക്കുറിച്ചാണ്. പോത്തിറച്ചി കയറ്റുമതിയെ ബീഫ് കയറ്റുമതിയായി ചിത്രീകരിച്ച് ആര്‍എസ്എസിന്റെ ഇഷ്ടയിനമായ ഗോവധനിരോധനത്തെക്കുറിച്ച് മോഡി സംസാരിച്ചു. തന്റെ രാഷ്ട്രീയ വാചാടോപത്തെ താങ്ങിനിര്‍ത്തുന്നതിന് ശ്രീരാമന്റെയും ശിവന്റെയും ഒക്കെ പേരില്‍ ഉത്തര്‍പ്രദേശില്‍ അഭ്യര്‍ഥന നടത്തുകയുംചെയ്തു മോഡി. പശ്ചിമബംഗാളിലും അസമിലും "ബംഗ്ലാദേശ് നുഴഞ്ഞുകയറ്റത്തെ"ക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. മെയ് 16ന് ശേഷം ഈ നുഴഞ്ഞുകയറ്റക്കാര്‍ ബാഗുമെടുത്ത് ബംഗ്ലാദേശിലേക്ക് പോകേണ്ടിവരുമെന്നും പ്രഖ്യാപിച്ചു.

ബംഗാളി മുസ്ലിങ്ങളുടെ കൂട്ടക്കൊല

ബംഗാളി മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചുള്ള പ്രചാരണത്തിന്റെ പരിണതഫലമാണ് അസമില്‍ കണ്ടത്. ആരെയും ഞെട്ടിക്കുംവിധം ബോഡോ തീവ്രവാദികള്‍ 38 പേരെയാണ് കൂട്ടക്കൊലചെയ്തത്. ബംഗാളി മുസ്ലിങ്ങളായ സ്ത്രീകളും കുട്ടികളുമായിരുന്നു പ്രധാന ഇര. ഏപ്രില്‍ 24ന് തെരഞ്ഞെടുപ്പ് നടന്ന ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയയിലായിരുന്നു ആക്രമണം. രണ്ടുവര്‍ഷംമുമ്പ് ഇതേ മേഖലയില്‍ത്തന്നെയാണ് "വംശീയ ശുദ്ധീകരണ"ത്തിന്റെ ഭാഗമായി നൂറിലധികംപേരെ കൊലപ്പെടുത്തിയത്. കലാപത്തിന്റെ ഇരകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ച് ആ സമയത്തും കടുത്ത വര്‍ഗീയപ്രചാരണമാണ് ബിജെപിയും ആര്‍എസ്എസും നടത്തിയത്. മുസ്ലിംസംഘടനകളുടെ പ്രതിഷേധത്തെ മറികടക്കാന്‍ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും 2012 ആഗസ്തില്‍ ബന്ദുപോലും നടത്തി. "ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍"ക്കെതിരെ വീണ്ടും പ്രചാരണം ആരംഭിച്ചതോടെയാണ് ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍ക്കെതിരെ ബോഡോ തീവ്രവാദികള്‍ അക്രമം ആരംഭിച്ചത്. ബിജെപി നേതൃത്വത്തിലുള്ള കൂട്ടുകെട്ട് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ മതസൗഹാര്‍ദത്തിനും ജനങ്ങളുടെ ഐക്യത്തിനും എന്താണ് സംഭവിക്കുക എന്നതിന്റെ ഭയാനകമായ മുന്നറിയിപ്പാണ് അസമിലെ കൂട്ടക്കൊല.

പശ്ചിമ ബംഗാളിലെ ഫാസിസ്റ്റ് ആക്രമണം

മറ്റൊരു പ്രധാന സംഭവവികാസം, സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെ പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടാനുള്ള തൃണമൂല്‍കോണ്‍ഗ്രസിന്റെ ഫാസിസ്റ്റ് ശ്രമങ്ങളാണ്. ബംഗാളിലെ ഒമ്പതു മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നാംഘട്ടത്തില്‍ പോളിങ് ബൂത്തുകളില്‍ വ്യാപകമായ കൃത്രിമം നടന്നു. വോട്ടര്‍മാര്‍ക്കെതിരെ ഭീഷണിയും അക്രമവും ഉണ്ടായി. 1300 ബൂത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച തൃണമൂല്‍ ഗുണ്ടകള്‍ വോട്ടെുപ്പിനെ അവിഹിതമായി സ്വാധീനിച്ചു. ബംഗാളി മാധ്യമങ്ങള്‍ ഇത്തരം ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. എന്നാല്‍, ഇത്തരം ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും വഴങ്ങാതെ പതിനായിരക്കണക്കിന് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ജനാധിപത്യാവകാശം വിനിയോഗിക്കാന്‍ ശഠിച്ച പലരും ആക്രമണത്തിന് വിധേയരായി. നിരവധിപേര്‍ക്ക് പരിക്കേറ്റു.

ആധിപത്യം നിലനിര്‍ത്തുന്നതില്‍ ആശയറ്റ തൃണമൂല്‍കോണ്‍ഗ്രസ് ഇത്തരം ശ്രമങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പു കമീഷന്‍ ചുമതലപ്പെടുത്തിയ ചില ഉദ്യോഗസ്ഥര്‍ ഇത്തരം ആക്രമണങ്ങള്‍ക്ക് കൂട്ടുനിന്നതും ചില കേസുകളില്‍ അധികൃതര്‍ കാട്ടിയ നിസ്സംഗതയും അത്ഭുതപ്പെടുത്തുന്നതാണ്. എല്ലാ തെളിവും മാധ്യമറിപ്പോര്‍ട്ടുകളും അവഗണിച്ച് തെരഞ്ഞെടുപ്പിന് നിയോഗിച്ച ഒരു പ്രത്യേക നിരീക്ഷകന്‍ പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് നീതിപൂര്‍വകമാണെന്നും പരാതികള്‍ അടിസ്ഥാനരഹിതമാണെന്നുമാണ്. ഇതില്‍ ഇടപെട്ട് റീപോളിങ്ങിന് ഉത്തരവിടുന്നതില്‍ തെരഞ്ഞെടുപ്പു കമീഷന്‍ കാണിച്ച കഴിവില്ലായ്മ ഞെട്ടിക്കുന്നതും വേദനാജനകവുമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ ഒരു സ്ഥാപനത്തിന്റെ വിശ്വാസ്യതയെയും ആര്‍ജവത്തെയും ഇത് ദോഷകരമായി ബാധിക്കും. സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റിലും പോളിങ് നടക്കുന്ന അടുത്ത രണ്ടുഘട്ടത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടായിസത്തെയും ഭീഷണിയെയും തള്ളി പശ്ചിമബംഗാളിലെ ജനങ്ങള്‍ അവരുടെ അവകാശം വിനിയോഗിക്കുകതന്നെചെയ്യും. ജനാധിപത്യ സംരക്ഷണത്തിനും അവകാശസംരക്ഷണത്തിനുമായി പൊരുതുന്ന ജനങ്ങള്‍ക്കൊപ്പമായിരിക്കും സിപിഐ എമ്മും ഇടതുപക്ഷവും. പശ്ചിമബംഗാളിലെ ജനാധിപത്യ സംവിധാനത്തിനെതിരെയുള്ള ആക്രമണം ഇടതുപക്ഷത്തെ അടിച്ചമര്‍ത്തുക ലക്ഷ്യമാക്കിയുള്ളതാണ്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ തിരിച്ചുവരവ് ജനകീയസമരങ്ങള്‍ക്ക് തുടക്കമാകുമെന്ന് തൃണമൂല്‍കോണ്‍ഗ്രസിനും പിന്തിരിപ്പന്‍ശക്തികള്‍ക്കും നന്നായി അറിയാം. തൃണമൂലിന്റെ ഭരണത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ ശ്വാസംമുട്ടുകയാണുതാനും.

നിഴല്‍യുദ്ധം

നിലവില്‍ ബിജെപിയും തൃണമൂല്‍കോണ്‍ഗ്രസും ഒരു നിഴല്‍യുദ്ധത്തിലാണ്. തങ്ങളുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂരിപക്ഷ സമുദായങ്ങളിലെ മത-വര്‍ഗീയ നേതാക്കളെ പ്രോത്സാഹിപ്പിക്കുന്ന വര്‍ഗീയരാഷ്ട്രീയമാണ് തൃണമൂല്‍കോണ്‍ഗ്രസ് പിന്തുടരുന്നത്. ഈ മത്സരാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുവശത്താണ് ബിജെപി. ന്യൂനപക്ഷസമുദായത്തെ പ്രീണിപ്പിക്കുകയാണ് മമത ബാനര്‍ജിയും തൃണമൂല്‍കോണ്‍ഗ്രസും ചെയ്യുന്നതെന്ന് ബിജെപി പറയുന്നു. മമത ബാനര്‍ജിയെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ അവരുടെ പിന്തുണയാകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയുടെ നയമെന്ന് രാജ്നാഥ്സിങ്ങിന്റെയും മോഡിയുടെയും പ്രസംഗങ്ങള്‍ വ്യക്തമാക്കുന്നു.

മുന്‍ സഖ്യകക്ഷിയായ തൃണമൂല്‍കോണ്‍ഗ്രസിന് ബിജെപി നല്‍കുന്ന സന്ദേശം വ്യക്തമാണ്. തെരഞ്ഞെടുപ്പിനുശേഷം ഞങ്ങള്‍ക്കൊപ്പം ചേരുക എന്നതാണ് ആ സന്ദേശം. തെരഞ്ഞെടുപ്പിനുശേഷം ജനങ്ങളുടെ രണ്ട് കൈവശവും രസഗുളയുണ്ടാകുമെന്ന മോഡിയുടെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ബിജെപിക്കും അവരുടെ തീവ്രഹിന്ദുത്വ അജന്‍ഡയ്ക്കുമെതിരെ രാജ്യമൊട്ടാകെയുള്ള പോരാട്ടവും പശ്ചിമബംഗാളില്‍ ഇടതുപക്ഷവും ജനാധിപത്യശക്തികളും നടത്തുന്ന പോരാട്ടവും പരസ്പരബന്ധിതമാണ്. ദേശീയതലത്തില്‍ ബിജെപിയെ തോല്‍പ്പിക്കേണ്ടത് അനിവാര്യമാണ്; അതുപോലെ, കമ്യൂണിസ്റ്റ് വിരുദ്ധ പിന്തിരിപ്പന്‍ശക്തിയായ തൃണമൂല്‍കോണ്‍ഗ്രസിനെ പശ്ചിമബംഗാളിലും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

Friday, April 25, 2014

മമത സര്‍ക്കാരിന് സുപ്രീംകോടതിയുടെ കുറ്റപത്രം

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയില്‍ നടന്ന ഒരു ബലാല്‍സംഗക്കേസില്‍ 2014 മാര്‍ച്ച് 28 വെള്ളിയാഴ്ച സുപ്രീംകോടതി വിധി പ്രഖ്യാപിക്കുകയുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സംസ്ഥാന ഗവണ്‍മെന്റിനെ കുറ്റപ്പെടുത്തുന്ന വിധി പ്രസ്താവത്തില്‍, ""ഇത്തരത്തിലുള്ള ഹീനമായ കടന്നാക്രമണങ്ങള്‍ നേരിട്ട ഇരകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഗവണ്‍മെന്റ് പരാജയപ്പെട്ടു"" എന്നാണ് കോടതി പറഞ്ഞത്. ""ഇരയുടെയും അവളുടെ കുടുംബത്തിന്റെയും സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന്"" ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളാത്തതിനെയും വിധി പ്രസ്താവത്തില്‍ എടുത്തുപറയുകയുണ്ടായി.

""അപമാനത്തിനോ അന്തസ്സ് കെടുത്തിയതിനോ പകരംവെയ്ക്കാന്‍ ഒന്നിനും കഴിയില്ലെങ്കിലും ധനസഹായമെങ്കിലും നല്‍കിയാല്‍ അല്‍പം ആശ്വാസമാകും"" എന്നും കോടതി പറഞ്ഞു. അതോടൊപ്പം ""നേരത്തെ അനുവദിച്ച 50,000 രൂപ കൂടാതെ 5 ലക്ഷം രൂപകൂടി ഇന്നേക്ക് ഒരു മാസത്തിനകം നല്‍കണമെന്നും"" കോടതി പശ്ചിമബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇരയുടെ പുനരധിവാസത്തിന്റെ പ്രാധാന്യത്തിലൂന്നിക്കൊണ്ട് കോടതി ഒന്നുകൂടി പറഞ്ഞത്, ""എന്നിരുന്നാലും ഗവണ്‍മെന്റിന്റെ നിയമപരമായ ചുമതല നഷ്ടപരിഹാരം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുകയല്ല വേണ്ടത്; ഇരയുടെ പുനരധിവാസത്തിലും പരമപ്രധാന പങ്ക് വഹിക്കാനുണ്ട്.""

പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ സബല്‍പൂര്‍ ഗ്രാമത്തില്‍ 20 വയസുള്ള ഒരു ആദിവാസി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍ ന്യൂസില്‍ 2014 ജനുവരി 23ന് വന്ന വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടതോടെയാണ് കേസ് അപെക്സ് കോടതിയിലെത്തുന്നത്. അന്യജാതിക്കാരനുമായി വിവാഹബന്ധത്തിലേര്‍പ്പെട്ടതിന്റെ ശിക്ഷയായി അവളെ കൂട്ട ബലാത്സംഗം നടത്താന്‍ വില്ലേജ് പഞ്ചായത്തിന്റെ സലീശി സഭ ഉത്തരവിട്ടതോടെയാണ് ജനുവരി 20ന് രാത്രി കുറ്റകൃത്യം നടന്നത്. അടുത്തദിവസംതന്നെ സുപ്രീംകോടതി ഒരു പൊതുതാല്‍പര്യ ഹര്‍ജി സ്വമേധയാ ഫയല്‍ചെയ്യുകയും ചീഫ് ജസ്റ്റിസ് സദാശിവം, ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ദെ, ജസ്റ്റിസ് എന്‍ വി രമണ എന്നിവരടങ്ങുന്ന ഒരു മൂന്നംഗ ഡിവിഷന്‍ ബഞ്ചിനെ നിയോഗിക്കുകയും ചെയ്തു. കൂടാതെ, സംഭവം നടന്ന സ്ഥലം പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി അടിയന്തിരമായി ബിര്‍ഭും ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കോടതിയെ സഹായിക്കുന്നതിനായി അമിക്കസ് ക്യൂറി ആയി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലൂത്റയെയും നിയോഗിച്ചു. ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടും സംയുക്തമായി, കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കുകയും സുപ്രീംകോടതിയില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടിയെന്തെങ്കിലും കൈക്കൊണ്ടതായി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇക്കാര്യത്തെക്കറിച്ച് വിശദമായി അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അമിക്കസ് ക്യൂറി സിദ്ധാര്‍ഥ് ലൂത്റ നല്‍കിയ സബ്മിഷന്റെ അടിസ്ഥാനത്തില്‍, അന്വേഷണത്തില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തിയതായി കോടതി വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഈ പോരായ്മകള്‍ സൂചിപ്പിക്കുന്നത്, ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തണലില്‍ കുറ്റവാളികളെ സഹായിക്കുന്നതിനായി, മനഃപൂര്‍വം യാഥാര്‍ഥ്യം മൂടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ്.

വിധിന്യായത്തില്‍ അമിക്കസ്ക്യൂറിയെ ഉദ്ധരിച്ചുകൊണ്ട് കോടതി രേഖപ്പെടുത്തിയത്, ""ഏതുതരത്തില്‍ നോക്കിയാലും നിശ്ചയമായും ഒരു വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടായിട്ടുണ്ട്"" എന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് അനിര്‍ബാന്‍ മണ്ഡല്‍ ആയിരിക്കാം എഫ്ഐആര്‍ രേഖപ്പെടുത്തിയത് എന്നും ചൂണ്ടിക്കാട്ടി. ""അനില്‍ മണ്ഡല്‍ പൊലീസ് സ്റ്റേഷനിലെത്തിതിന് യാതൊരടിസ്ഥാനവുമില്ല; അയാളുടെ സാന്നിദ്ധ്യം അവിടെ ഉണ്ടായിരുന്നതിന് യാതൊരു ന്യായീകരണവുമില്ല"" എന്നും വിധിന്യായത്തില്‍ എടുത്തുപറയുന്നു. കുറ്റവാളികളിലൊരാളുടെ പേര് പൂര്‍ണമായും വ്യത്യസ്തമായിരുന്നു-എഫ്ഐആറില്‍ ഒരു പേരും ജുഡീഷ്യല്‍ ഓഫീസറുടെ റിപ്പോര്‍ട്ടില്‍ മറ്റൊരു പേരും. എന്നുതന്നെയല്ല, എഫ്ഐആര്‍ രേഖപ്പെടുത്തിയത് വനിതാ പൊലീസ് ഓഫീസറോ മറ്റേതെങ്കിലും വനിതാ ഓഫീസറോ ആയിരുന്നില്ല. ഇത് ഇന്ത്യന്‍ പീനല്‍കോഡിന്റെ (ഐപിസി) വിവിധ സെക്ഷനുകളുടെ നഗ്നമായ ലംഘനമാണ്. ""ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് 26-01-2014, 27-01-2014, 29-01-2014 എന്നീ തീയതികളില്‍ സ്റ്റേറ്റുമെന്റുകള്‍ വീണ്ടും രേഖപ്പെടുത്തിയത്, ക്രോസ് വിസ്താരത്തിനിടെ ഉണ്ടാകാന്‍ സാധ്യതയുള്ള വൈരുദ്ധ്യങ്ങളിലേക്ക് നയിക്കുകയായിരുന്നുവെന്നും അത് അതിന്റെ സാരാംശത്തിലുമുണ്ടായി എന്നതിന് യാതൊരു ന്യായീകരണവുമില്ലെന്നും"" കോടതി പറഞ്ഞു.

അതുപോലെ ഉയര്‍ത്തപ്പെട്ട മറ്റൊരു ചോദ്യം, ""സലീശി സഭയുമായി ബന്ധപ്പെട്ട ഗ്രാമത്തില്‍നിന്നല്ലാതെ എന്തിനായിരുന്നു മറ്റനേകം പേര്‍ അടുത്തുള്ള ഗ്രാമങ്ങളായ ബിക്രമൂറില്‍നിന്നും രാജാറാംപൂരില്‍നിന്നും അവിടെ എത്തിയത്?"" എന്നുതന്നെയല്ല, സലീശി സഭ കൂടിയതു സംബന്ധിച്ച് എഫ്ഐആറിലെ ഭാഷ്യവും ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ട്. ആ വ്യത്യാസം എഫ്ഐആര്‍ പ്രകാരം അത് 20-01-2014 രാത്രിയില്‍ ആണെന്നതോ അല്ലെങ്കില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടനുസരിച്ച് അടുത്തദിവസം രാവിലെയാണെന്നതോ ആണ്. ഐപിസിയുടെ വിവിധ സെക്ഷനകള്‍ക്കുകീഴില്‍ വരുന്ന പരസ്യമായ ബലാത്സംഗം, അന്യായമായി ഭീഷണിപ്പെടുത്തല്‍, മനോവ്യഥയുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങളൊന്നുംതന്നെ ഇതില്‍ ഉള്‍ക്കൊള്ളിച്ചില്ല. ഒട്ടനവധി വിധിന്യായങ്ങളെ പരമാര്‍ശിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്, ""അന്യജാതിയിലോ അന്യമതത്തിലോ പെട്ട വിവാഹങ്ങള്‍, ചിലര്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം നടത്തിയതിന്റെപേരില്‍ അവരെ "അഭിമാനക്കൊലകള്‍" നടത്തി ഇല്ലാതാക്കിയതായി പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ഇത്തരം കൊലപാതകങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ അവയെല്ലാം പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകങ്ങളാണ്. മൃഗീയമായ, ഫ്യൂഡല്‍ മനഃസ്ഥിതിയുള്ള അത്തരം ആളുകള്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു."" കൂടാതെ, ""നമ്മള്‍ ഈയടുത്ത വര്‍ഷങ്ങളിലായി കേള്‍ക്കുന്ന "ഖാപ്പ് പഞ്ചായത്തുകള്‍" (തമിഴ്നാട്ടില്‍ ഇത് ഖട്ട പഞ്ചായത്തുകള്‍ എന്നറിയപ്പെടുന്നു) പലപ്പോഴും വ്യത്യസ്ത ജാതിയിലും മതത്തിലുംപെട്ട, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയോ വിവാഹിതരാവുകയോ ചെയ്ത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ ഉത്തരവ് പുറപ്പെടുവിക്കുകയോ അല്ലെങ്കില്‍ വ്യവസ്ഥാപിത രീതിയിലുള്ള മറ്റ് അതിക്രമങ്ങള്‍ നടത്തുകയോ അല്ലെങ്കില്‍ ജനങ്ങളുടെ വ്യക്തിജീവിതത്തിലിടപെടുകയോ ചെയ്യുന്നു. ഇവയെല്ലാം നിയമവിരുദ്ധവും നിഷ്കരുണം തുടച്ചുമാറ്റപ്പെടേണ്ടതുമാണ്. നേരത്തെ സൂചിപ്പിച്ചപോലെ ലതാസിങ്ങിന്റെ സംഭവത്തിലെ അല്ലെങ്കില്‍ അതുപോലെയുള്ള മറ്റ് അതിക്രമങ്ങളില്‍ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. യഥാര്‍ഥത്തില്‍ ഇത് പ്രാകൃതവും നാണക്കേടുളവാക്കുന്നതുമായ കൊലപാതകമല്ലാതെ മറ്റൊന്നുമല്ല. ജനങ്ങളുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ക്രൂരതകള്‍ ചെയ്യുന്ന, മൃഗീയമായ, ഫ്യൂഡല്‍ മനോഭാവം വെച്ചുപുലര്‍ത്തുന്നവര്‍ കഠിന ശിക്ഷയര്‍ഹിക്കുന്നു. അങ്ങനെയെങ്കില്‍ മാത്രമേ ഈ പ്രാകൃതത്വത്തെയും ഫ്യൂഡല്‍ മനോഭാവത്തെയും തുടച്ചുമാറ്റാന്‍ കഴിയൂ. ഇതുകൂടാതെ, നിയമം കയ്യിലെടുക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും ഇതിനു തുല്യമായ കംഗാരു കോടതികളും എല്ലാം മൊത്തത്തില്‍ നിയമവിരുദ്ധമാണ്"". അതിനാല്‍ സെക്ഷന്‍ 154നുകീഴില്‍ വരുന്ന നിയമമനുസരിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യുന്നത് നിയമപ്രകാരം നിര്‍ബന്ധിതമാണെന്നും ആ വിവരത്തില്‍നിന്നും മാരകമായ കുറ്റം വെളിപ്പെടുകയാണെങ്കില്‍ അത് രജിസ്റ്റര്‍ ചെയ്യുകയെന്നത് പൊലീസ് ഓഫീസറുടെ ചുമതലയാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ പൊതു-സ്വകാര്യ ആശുപത്രികള്‍ (അവ കേന്ദ്രഗവണ്‍മെന്റിന്റെയോ സംസ്ഥാന ഗവണ്‍മെന്റിന്റെയോ രണ്ടിലേതായാലും) സ്വകാര്യസമിതികള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വ്യക്തികള്‍, ഇവയേതായാലും 357ര വകുപ്പനുസരിച്ച്, ഐപിസി സെക്ഷനുകീഴില്‍ വരുന്ന ഏത് കുറ്റകൃത്യത്തിനും ഇരയായവര്‍ക്ക് പ്രഥമ ശുശ്രൂഷയോ അല്ലെങ്കില്‍ സൗജന്യ വൈദ്യചികിത്സയോ നല്‍കാന്‍ അവ ബാധ്യസ്ഥമാണ്.

*
ജെ എസ് മജുംദാര്‍

Wednesday, April 23, 2014

അജിത്ഭുയാന്റെ ആത്മഹത്യയ്ക്കു പിന്നില്‍

കൊല്‍ക്കത്തയ്ക്ക് കിഴക്ക് ചന്ദ്രകോണ വനത്തിനടുത്താണ് ചന്ദൂര്‍ ഗ്രാമം. ഈ ഗ്രാമത്തില്‍, അജിത്ഭുയാന്‍ അറിയപ്പെടുന്നത്, അദ്ദേഹത്തിന് സിപിഐ എമ്മിനോടുള്ള പ്രതിബദ്ധതയുടേയും ആത്മബന്ധത്തിന്റെയും പേരിലാണ്. മാര്‍ച്ച് 30ന് വൈകുന്നേരം ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളായ അമ്പതോളം പേരടങ്ങുന്ന ഒരു സംഘം അജിത്ഭുയാന്റെ, മൃഗഡോക്ടറായ മകനെ ആക്രമിക്കുകയുണ്ടായി. പിന്നീട് അവര്‍ അജിത്ഭുയാനെയും ആക്രമിച്ചു പരിക്കേല്‍പിച്ചു. ഈ പ്രദേശത്തെ മറ്റു നിരവധി സിപിഐ എം കേഡര്‍മാരും ആക്രമിക്കപ്പെടുകയുണ്ടായി. ആ പ്രദേശത്തു മാത്രമല്ല, പശ്ചിമബംഗാളില്‍ ഉടനീളം ഇത് പതിവാണ്.

2011 മെയ് മാസത്തിനും 2014 ജനുവരിക്കും ഇടയ്ക്ക് ഇടതുമുന്നണിയുടെ 139 കേഡര്‍മാരെയാണ് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കൊന്നൊടുക്കിയത്. മാര്‍ച്ച് 30ന് തൃണമൂലുകാര്‍ അജിത്ഭുയാനെ ആക്രമിച്ചതിന്റെ കൃത്യമായ കാരണം ഇതാണ്: ഘടാല്‍ ലോക്സഭാ നിയോജക മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ചലച്ചിത്രതാരം ദേവിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാബാനര്‍ജി ചന്ദൂര്‍ഗ്രാമത്തിനടുത്തുള്ള കേശ്പൂരില്‍ മാര്‍ച്ച് 31ന് വരുന്നുണ്ടായിരുന്നു. അന്ന് നാലുമണിക്കൂര്‍ വൈകിയാണ് മമത റാലിയില്‍ പങ്കെടുക്കാന്‍ എത്തിയത്. അവരുടെ ഹെലികോപ്ടര്‍ തകരാറിലായിരുന്നു. പതിവുപോലെ ഈ യാദൃച്ഛിക സംഭവത്തെയും തന്റെ രാഷ്ട്രീയ നേട്ടത്തിനായി മമത ഉപയോഗിക്കുകയുണ്ടായി

- ""ഞാനിന്ന് മിഡ്നാപ്പൂര്‍ സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ചില ആളുകള്‍ ആഗ്രഹിച്ചിരുന്നു. ഹെലികോപ്ടറില്‍ വരാനാണ് ഞങ്ങള്‍ നിശ്ചയിച്ചിരുന്നത്. അവസാന നിമിഷമാണ് ഹെലികോപ്ടറിന് കേടാണെന്നുകണ്ടത്. ഹെലികോപ്ടറിലെ തകരാറ് സാങ്കേതികമായതാണോ രാഷ്ട്രീയപരമാണോ എന്ന് നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു."" സിപിഐ എം, തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സൂചന നല്‍കാനാണ് മമത ബാനര്‍ജി നോക്കുന്നത്. ഇത്തരം എന്തെങ്കിലുമൊരു ഗൂഢാലോചനയുടെ ഒരു തെളിവും ഇല്ല. എന്നിരുന്നാലും ഇതാണ് മമതയുടെ പതിവ് രീതി. ഇതാണ് ഇവിടെയും സ്വേച്ഛാധിപതികളായ ജനപ്രിയ നേതാക്കള്‍ (ുീുൗഹശെേ) ചെയ്യുന്നത് - ഒരല്‍പം നാടകീയത അവര്‍ ഇഷ്ടപ്പെടുന്നു; തങ്ങളുടെ എതിരാളികള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അവര്‍ ആരോപണമുന്നയിക്കും. യഥാര്‍ഥ ജനകീയ രാഷ്ട്രീയ പരിപാടി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിന്റെ കുറവ്, ഇങ്ങനെ വൈകാരികമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്, മൂടിവെയ്ക്കാനായി അവര്‍ അത് ഉപയോഗപ്പെടുത്തും.

ആ നിയോജക മണ്ഡലത്തിലെ മമതയുടെ സ്ഥാനാര്‍ഥി ഒരു ചലച്ചിത്ര താരമാണ്. ""രാഷ്ട്രീയത്തില്‍ തനിക്ക് വലിയ പരിചയമോ അനുഭവമോ ഒന്നുമില്ല"" എന്നാണ് സ്ഥാനാര്‍ഥിയായ ദേവ് പറയുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും അദ്ദേഹത്തിന്റെ പാര്‍ടി നേതാവ് ചെവികൊടുക്കാറില്ല; മറുപടി പറയാറുമില്ല. അവര്‍ പറയുന്നത് ഇത്രമാത്രം-""നിങ്ങളെല്ലാം ദേവിന് വോട്ട്ചെയ്യണം. അദ്ദേഹം സിനിമാരംഗത്ത് മികച്ച അഭിനേതാവാണ്."" ""ഇവിടെ ആളുകളോട് വോട്ടുചോദിക്കാന്‍ സിപിഐ എമ്മിന് നാണമില്ലേ?"" അവര്‍ അലറി. തന്റെ പാര്‍ടി പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തമായ ഒരു സന്ദേശമാണ് അവരുടെ അലര്‍ച്ച. തൊട്ട് തലേദിവസം (അതായത് മാര്‍ച്ച് 30ന്) വൈകുന്നേരം അജിത്ഭുയാന്റെ വീട്ടിലെത്തിയ തൃണമൂലുകാര്‍ അദ്ദേഹത്തോട് പറഞ്ഞത് കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയായ സന്തോഷ് റാണയ്ക്കുവേണ്ടി അദ്ദേഹം പ്രചരണത്തിനിറങ്ങാന്‍ പാടില്ലെന്നാണ്. അടുത്തദിവസം നടക്കുന്ന തൃണമൂല്‍ റാലിയില്‍ തൃണമൂല്‍ കൊടിയും പിടിച്ച് അജിത്ഭുയാന്‍ എത്തണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍, തങ്ങള്‍ മടങ്ങിവന്ന് ഭുയാന്റെ കുടുംബത്തെയാകെ കൊല്ലുമെന്നും ഭീഷണിമുഴക്കുകയുമുണ്ടായി. അവര്‍ ഇത്തരം ഭീഷണികള്‍ നടപ്പിലാക്കാന്‍ മടിക്കാറില്ല എന്നതും പ്രസിദ്ധമാണ്.

അദ്ദേഹത്തിന്റെ മനസ്സിനെയാകെ ഈ ഭീഷണി തകര്‍ത്തുകളഞ്ഞുവെന്നാണ് ഭുയാന്റെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്നദ്ദേഹം വീട്ടിന് പുറത്തിറങ്ങിയില്ല; ആ രാത്രിതന്നെ അദ്ദേഹം ആത്മഹത്യചെയ്തു. തന്റെ രാഷ്ട്രീയത്തെ വഞ്ചിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട്, ഭരണകക്ഷിക്കാരായ ആ മുഠാളന്മാരോട് ഏറ്റുമുട്ടാനാകാത്ത അദ്ദേഹം ആത്മഹത്യയില്‍ അഭയംതേടുകയാണുണ്ടായത്. ഈ സംഭവത്തെക്കുറിച്ച് ഒരക്ഷരം ആരോടും പറഞ്ഞുപോകരുതെന്ന് തൃണമൂലുകാര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിലും ചന്ദൂര്‍ ഗ്രാമവാസികളാകെ പരിഭ്രാന്തരും രോഷാകുലരുമായിരിക്കുകയാണ്.

രാഷ്ട്രീയകാരണങ്ങളാല്‍ അജിത്ഭുയാന്‍ ആത്മഹത്യചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു പുതിയ സവിശേഷതയാണ്. പശ്ചിമബംഗാള്‍ ഗ്രാമങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റുവരുന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ പിന്നോട്ടടിപ്പിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് കെട്ടഴിച്ചുവിടുന്ന അക്രമത്തിന്റെയും ഭീഷണിയുടെയും സംസ്കാരത്തിന്റെ പ്രത്യക്ഷഫലമാണത്. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി സന്തോഷ്റാണയുടെ വീട്ടിനുമുന്നില്‍ ചില നാടകീയ രംഗങ്ങള്‍ നടന്ന്, ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് അജിത്ഭുയാനുനേരെ ആക്രമണമുണ്ടായത്. അത്യപൂര്‍വമായ ഒരു സൗഹാര്‍ദ പ്രകടനത്തിന്റെ ഭാഗമായി തൃണമൂല്‍ സ്ഥാനാര്‍ഥി ദേവിനെ സന്തോഷ്റാണ ചായയ്ക്കായി തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. മാര്‍ച്ച് 25ന് ദേവ് മിഡ്നാപൂരിനെ റാണയുടെ വീട്ടിലെത്തി. കമ്യൂണിസ്റ്റുകാരനായ സന്തോഷ്റാണയുടെ വീട്ടില്‍നിന്ന് മടങ്ങവെ ദേവ് ഇങ്ങനെ പ്രതികരിച്ചു- ""എന്റെ ലക്ഷ്യം സ്നേഹത്തിന്റെ പ്രചരണമാണ്. സാധാരണ ജനങ്ങളോടുള്ള സ്നേഹമാണ് എന്നും എവിടെയും എന്റെ മനസ്സില്‍. ഈ നിയോജകമണ്ഡലത്തിനും ഇവിടത്തെ സാധാരണക്കാരായ ആളുകള്‍ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.""

ദേവിന്റെ തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുന്ന തൃണമൂല്‍ സംഘടനാ സംവിധാനത്തെ സംബന്ധിച്ചിടത്തോളം ""സാധാരണജനങ്ങള്‍"" എന്നതിന് മറ്റുചില അര്‍ഥങ്ങളാണുള്ളത്. അവരെ സംബന്ധിച്ചിടത്തോളം മൃഗീയതയും അക്രമവുമാണ് ബാലറ്റ് ബോക്സില്‍ വിജയിക്കുന്നതിനുള്ള മാര്‍ഗം. അവര്‍ക്ക് സ്നേഹത്തില്‍ ഒരു വിശ്വാസവുമില്ല, താല്‍പര്യവുമില്ല. ദേവ് ഒന്നുകില്‍ തന്റെ ദിവാസ്വപ്നങ്ങളുടെ തടവുകാരനാണ് (ഇപ്പോഴും അദ്ദേഹം ചലച്ചിത്രലോകത്ത് സജീവമാണ്.) അല്ലെങ്കില്‍ അജിത്ഭുയാന്റെ ആത്മഹത്യയിലേക്ക് നയിച്ച മുഠാളത്തത്തിന്റെ ഭാഷയെ മൂടിവെയ്ക്കാനുള്ള മുഖംമൂടി മാത്രമാണ് ദേവിന് സ്നേഹത്തിന്റെ ഭാഷ. വളരെ ബോധപൂര്‍വം ദേവ് കപടസ്നേഹം നടിക്കുകയാണെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവില്ല.

*
വിജയ്പ്രസാദ് (കൗണ്ടര്‍ പഞ്ചില്‍ പ്രസിദ്ധീകരിച്ച വിജയ്പ്രസാദിന്റെ ലേഖനത്തിന്റെ പരിഭാഷ.)

Sunday, January 12, 2014

ബംഗാളില്‍നിന്നുള്ള അപകടസൂചന

കൊല്‍ക്കത്തയില്‍ ഇടതുമുന്നണിയുടെ റാലിക്കുനേരെ ഡിസംബര്‍ 23നുണ്ടായ കടന്നാക്രമണത്തിനെതിരെ പശ്ചിമബംഗാളില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇടതുമുന്നണി ചെയര്‍മാനും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബസുവിന്റെ നേതൃത്വത്തില്‍ നടന്ന റാലി തടയാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് സായുധസംഘം ശ്രമിച്ചത്. ഇരുമ്പുദണ്ഡുകളും വടികളും ഇഷ്ടികകളുമായെത്തിയ ഗുണ്ടാസംഘം പ്രകടനക്കാരെ ആക്രമിച്ചു; മൈക്ക് ഘടിപ്പിച്ച് മുന്നില്‍പ്പോയ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. പ്രകടനത്തെ പിന്തിരിപ്പിക്കാന്‍ ഈ ആക്രമണത്തിനായില്ല. പ്രകടനം കൊല്‍ക്കത്ത നഗരത്തിലെ സിന്തി പ്രദേശത്തെ തെരുവുകളിലൂടെ മുന്നോട്ടുതന്നെ നീങ്ങി. ആക്രമിക്കപ്പെട്ടവരില്‍ ബിമന്‍ ബസുവിനു പുറമെ സംസ്ഥാനത്തെ മുന്‍ മന്ത്രിമാരുമുണ്ടായിരുന്നു; ലോക്സഭയിലും രാജ്യസഭയിലും അംഗമായിരുന്ന മുഹമ്മദ് സലിം, മനാബ് മുഖര്‍ജി, മുന്‍ എംഎല്‍എ രാജ്ദേവ്ഗ്വാല, രാജ്യസഭയിലെ സിപിഐ എം ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ഉപനേതാവ് പ്രശാന്താ ചാറ്റര്‍ജി തുടങ്ങിയ പലരും ആക്രമണലക്ഷ്യമായിരുന്നു. ആക്രമണത്തില്‍ ചില വനിതാപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിലുള്ള സംസ്ഥാന പൊലീസ് സംഘം അക്രമപ്പേക്കൂത്ത് കൈയുംകെട്ടി നോക്കിനിന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാനോ അക്രമികളില്‍ ഒരാളെയെങ്കിലും അറസ്റ്റുചെയ്യാനോ തയ്യാറായില്ല. ഭീകരതയുടെയും ഭഭീഷണിയുടെയും ശൈലി പ്രയോഗിച്ച്, കൈക്കരുത്തിലൂടെ, എല്ലാ എതിര്‍ശബ്ദങ്ങളെയും തല്ലിയൊതുക്കുക, തൃണമൂല്‍ കോണ്‍ഗ്രസ് നടപ്പാക്കുന്ന പൊതുതന്ത്രത്തിന്റെ ഭാഗമാണ്. പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് പരിചിതമല്ലാത്ത ഭീകരതയുടേതായ രൂപമാണിത്. ഇപ്പോള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ 1970കളിലെ അര്‍ധ-ഫാസിസ്റ്റ് ഭീകരതയെ അനുസ്മരിപ്പിക്കുന്നു. അന്നെന്നപോലെ ഇന്നും ലക്ഷ്യം രാഷ്ട്രീയമായ അധീശത്വം സ്ഥാപിക്കലാണ്. ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും നഗ്നമായി ലംഘിച്ചാണ് ഇത് നടപ്പാക്കുന്നത്. ഭഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പുനല്‍കുന്ന, ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുമുള്ള മൗലികാവകാശം ഈ പ്രക്രിയക്കിടയില്‍ നിര്‍ദയം നിഷേധിക്കപ്പെടുന്നു. ജനാധിപത്യത്തിനുമേലുള്ള ഈ കിരാതമായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാംഗങ്ങളും തദ്ദേശ ഭരണസമിതി അംഗങ്ങളും 2013 ഡിസംബര്‍ 18ന് പാര്‍ലമെന്റ് സ്ട്രീറ്റില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടതുപക്ഷ അംഗങ്ങള്‍ പ്രശ്നം ഉന്നയിച്ചു. പ്രതിഷേധ മാര്‍ച്ച് ചെയ്ത്, പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനുനേരെ നടക്കുന്ന നഗ്നമായ കടന്നാക്രമണങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്ന നിവേദനം രാഷ്ട്രപതിക്ക് നല്‍കി. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി മുഖ്യതെരഞ്ഞെടുപ്പു കമീഷണറെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു. ഈയിടെ നടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുശേഷം, പ്രതിപക്ഷ അംഗങ്ങളെ രാജിവയ്പിക്കുന്നതിനും ഭരണകക്ഷിക്കനുകൂലമായി കൂറുമാറ്റിക്കുന്നതിനും എല്ലാത്തരം ബലപ്രയോഗവും അക്രമങ്ങളും ഭീഷണിയും പ്രയോഗിക്കുകയെന്നത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പൊതുശൈലിയായി. പ്രതിപക്ഷ പാര്‍ടി സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ അംഗങ്ങളുടെയും ഉറ്റബന്ധുക്കളെ ഭരണകക്ഷിയുടെ ഗുണ്ടകള്‍ സന്ദര്‍ശിക്കാറുണ്ട്. വെള്ള സാരി (ഭര്‍ത്താവ് മരണപ്പെടുമ്പോള്‍ സ്ത്രീകള്‍ വെള്ളസാരി ഉടുക്കുന്ന പതിവുണ്ട്) സമ്മാനമായി നല്‍കാറുമുണ്ട്. ഭര്‍ത്താവ് മത്സരത്തില്‍നിന്ന് പിന്മാറുകയോ ഭരണകക്ഷിയില്‍ ചേരുകയോ ചെയ്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകും എന്ന് ഭീഷണിപ്പെടുത്തുകയാണ്. പശ്ചിമബംഗാളില്‍ ബലാത്സംഗങ്ങളുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി തികച്ചും വ്യത്യസ്തവും മികച്ചതുമായ സാമൂഹികാന്തരീക്ഷം നിലനിന്ന പശ്ചിമബംഗാളിലെ ജനങ്ങള്‍ ഇന്നത്തെ അവസ്ഥയില്‍ ഉല്‍ക്കണ്ഠാകുലരാണ്; ശക്തമായ പ്രതിഷേധം വളര്‍ന്നുവരുന്നുണ്ട്. ബലപ്രയോഗങ്ങളും ശാരീരികാക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും നിത്യസംഭവമായി. ഇന്ത്യന്‍ രാഷ്ട്രീയം വലതുപക്ഷത്തേക്കു നീങ്ങുകയാണെന്ന പ്രതീതി നിലനില്‍ക്കുന്ന ഒരുകാലത്ത് പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുംമേല്‍ ഇത്തരം കടന്നാക്രമണങ്ങള്‍ ഉണ്ടാകുന്നത് തീര്‍ച്ചയായും അപകട സൂചനതന്നെയാണ്. ആര്‍എസ്എസ്, ബിജെപി സംഘവുമായി കൂട്ടുചേരുന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സങ്കോചവും ഉണ്ടാവില്ല എന്ന കാര്യം സംശയാതീതമാണ്. വാജ്പേയി മന്ത്രിസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മേധാവി റെയില്‍വേ മന്ത്രിയായിരുന്നുവെന്ന കാര്യം ഓര്‍ക്കുക. എന്തോ ചില കാരണങ്ങള്‍ പറഞ്ഞ് അന്നത്തെ ഭരണകക്ഷിയായ എന്‍ഡിഎയില്‍നിന്ന് വിട്ടുപോന്ന അവര്‍ക്ക് ഗുജറാത്തില്‍ 2002ലെ വംശഹത്യ നടന്ന ഉടന്‍ വീണ്ടും കേന്ദ്രമന്ത്രിസഭയില്‍ ചേരാന്‍ ഒരു മടിയുമുണ്ടായില്ല. ഗുജറാത്തിലെ വംശഹത്യയെ പ്രത്യക്ഷത്തില്‍തന്നെ അനുകൂലിച്ച് കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരിക്കുന്നതില്‍ അവര്‍ക്ക് ഒരു മനഃസാക്ഷിക്കുത്തും തോന്നിയില്ല. വസ്തുത ഇതായിരിക്കെ, ഇന്ന് പശ്ചിമബംഗാളിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ ക്ഷേമകാര്യത്തില്‍ അവര്‍ പ്രകടിപ്പിക്കുന്ന ഉല്‍ക്കണ്ഠ ആത്മാര്‍ഥതയില്ലായ്മയുടെ പ്രകടനമാണ്; മുതലക്കണ്ണീരൊഴുക്കലാണ്. ആയതിനാല്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയില്‍നിന്ന് ആര്‍എസ്എസ്/ബിജെപി കൂട്ടരുടെ നിര്‍ദിഷ്ട പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കനുകൂലമായ പ്രതികരണം ഉണ്ടാവുകയാണെങ്കില്‍ അത്ഭുതപ്പെടേണ്ടതില്ല. പ്രധാനമന്ത്രിയാവുകയാണെങ്കില്‍ ആ നിലയില്‍ ഇന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും പശ്ചിമബംഗാളിലെ മുഖ്യമന്ത്രിയും മാരകമായ ചേരുവയായിരിക്കും. ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ സംവിധാനത്തിന്റെ ഭാവിക്ക് അത് കടുത്ത ഭീഷണിയുമായിരിക്കും. 2009ലെ പൊതു തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുകയും ഡോ. മന്‍മോഹന്‍സിങ്ങിന്റെ മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയായിരിക്കുകയുംചെയ്ത തൃണമൂല്‍ മേധാവി രാഷ്ട്രീയമായി ഏതു വേഷംകെട്ടാനും ഒരു മടിയുമില്ലാത്തയാളാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. അധികാരം നുണയുന്നതിനായി ബിജെപിയുമായോ കോണ്‍ഗ്രസുമായോ സൗകര്യംപോലെ കൂട്ടുകൂടാനും തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു വൈമനസ്യവും ഉണ്ടാവില്ല. രാഷ്ട്രീയ അവസരവാദത്തിലൂടെ അധികാരാസക്തി സാക്ഷാല്‍ക്കരിക്കാന്‍ യത്നിക്കുന്ന അവരെ ജനാധിപത്യത്തിന്റെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും അടിത്തറ തകര്‍ക്കാന്‍ അനുവദിച്ചുകൂടാ. അത് ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളെയും പൗര സ്വാതന്ത്ര്യങ്ങളെയും ഹനിക്കുന്നതിനിടയാക്കും. മുന്‍കാലങ്ങളില്‍ പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും ആയിരക്കണക്കായ അംഗങ്ങളുടെയും അനുഭാവികളുടെയും ജീവന്‍ ബലിയര്‍പ്പിച്ചാണ് ജനാധിപത്യം പുനഃസ്ഥാപിച്ചിത്. സിപിഐ എമ്മിനെതിരെ ആക്രമണം കേന്ദ്രീകരിച്ചിരുന്ന 1970കളിലെ അഞ്ചുവര്‍ഷത്തിലേറെക്കാലം പല മതനിരപേക്ഷ ജനാധിപത്യ പ്രതിപക്ഷ പാര്‍ടികളും കരുതിയത് അത് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുംനേരെ മാത്രമുള്ള ആക്രമണമാണെന്നാണ്.

1975ല്‍ ആഭ്യന്തര അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ മാത്രമാണ് ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായാല്‍ അത് ഏതെങ്കിലും ഒരു പാര്‍ടിക്കുനേരെയോ ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്തുമാത്രമായോ ഒതുങ്ങി നില്‍ക്കില്ലെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടത്. അത്തരം ആക്രമണങ്ങള്‍ സ്വാഭാവികമായും സാര്‍വത്രികമായി വ്യാപിക്കും എന്നുറപ്പാണ്. 1975-77 കാലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ജനത നടത്തിയ പോരാട്ടത്തിന്റെ അനുഭവം വീണ്ടും ഓര്‍മിക്കേണ്ടതുണ്ട്. ചരിത്രം ഒരിക്കലും ഒരു ദുരന്തം എന്ന നിലയില്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കുന്നതിന് ഒരു ചരിത്രാനുഭവമായി അത് മാറേണ്ടതുണ്ട്. കഴിഞ്ഞകാലത്തെന്നപോലെ പതറാതെ, ദൃഢചിത്തരായി, രാജ്യത്തെ ജനാധിപത്യത്തെയും ജനാധിപത്യാവകാശങ്ങളെയും ശക്തിപ്പെടുത്തുന്നതിനും ആഴമേറിയതാക്കുന്നതിനും സിപിഐ എം സ്വന്തം നിലയിലും ഇടതുമുന്നണിയിലെ സഖ്യകക്ഷികളുമായി ചേര്‍ന്നും വിട്ടുവീഴ്ചകൂടാതെ ഇത്തരം ആക്രമണങ്ങളെ പൊരുതി പരാജയപ്പെടുത്തുമെന്നും ഇതിനെയെല്ലാം അതിജീവിക്കുമെന്നും ഉറപ്പാണ്.

*
സീതാറാം യെച്ചൂരി ദേശാഭിമാനി

Wednesday, July 17, 2013

മമതയുടെ യുദ്ധം ജനാധിപത്യത്തിനെതിരെ

പശ്ചിമബംഗാളില്‍ 1978 മുതല്‍ വികസിപ്പിച്ചെടുത്ത പഞ്ചായത്ത് രാജ് സമ്പ്രദായത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതികളെ ഭീഷണിപ്പെടുത്തിയും മറ്റും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പഞ്ചായത്ത്രാജിനെതിരായ ആക്രമണം ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളല്ല മറിച്ച്, ബ്ലോക്ക് വികസന ഓഫീസര്‍മാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് തുടര്‍ന്ന് മമതസര്‍ക്കാര്‍ തീരുമാനിക്കുകയുംചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മെയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശത്തിന് വിരുദ്ധമായി തൃണമൂല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തടയാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, അതിനാവശ്യമായ പൊലീസ് സേനയുണ്ടായിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി തടയപ്പെട്ടു. ഒടുവില്‍ ജൂലൈ 11 മുതല്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേനയെ വിന്യസിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിനെതിരെയുള്ള തുറന്ന യുദ്ധമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുവേളയില്‍ ദൃശ്യമായത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷമുന്നണിയുടെയും ആറായിരത്തോളം സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ല. നാമനിര്‍ദേശപത്രിക നല്‍കേണ്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിനുമുമ്പില്‍ തമ്പടിച്ച തൃണമൂല്‍ ഗുണ്ടാസംഘം നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തി വിരട്ടിയോടിച്ചു. എട്ടു ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി ആറായിരത്തോളം സ്ഥാനാര്‍ഥികള്‍ക്കാണ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കഴിയാതിരുന്നത്. പത്രിക സമര്‍പ്പിച്ച പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പ്രചാരണം നടത്താന്‍ അനുവദിച്ചില്ല. പലയിടങ്ങളിലും അവര്‍ക്ക് സ്വന്തം വീട്ടില്‍നിന്നും ഗ്രാമത്തില്‍നിന്നും നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പു തീയതി അടുത്തതോടെ തൃണമൂലിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാട്ടിലിറങ്ങി. ഇടതുമുന്നണി പ്രവര്‍ത്തകരെയും ജനങ്ങളെയും പ്രചാരണം നടത്തുകയോ വോട്ട് ചെയ്യുകോ ചെയ്യരുതെന്ന് ഈ സംഘം ഭീഷണിപ്പെടുത്തി. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാടുചുറ്റുന്നത് നിരോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, പൊലീസും ഭരണവിഭാഗങ്ങളും മോട്ടോര്‍ സൈക്കിള്‍ സംഘങ്ങളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

ജൂലൈ 11, 15 തീയതികളിലായി രണ്ടുഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. ആറ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ മിഡ്നാപ്പുര്‍ ജില്ലയില്‍ ജനങ്ങളെ പോളിങ്ബൂത്തിലേക്ക് പോകുന്നതില്‍നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ പകുതി ബ്ലോക്കുകളില്‍ കൃത്രിമം നടക്കുകയോ ഏകപക്ഷീയമായ വോട്ടിങ് നടക്കുകയോ ചെയ്തു. പോളിങ്ബൂത്തില്‍ വിന്യസിച്ച പൊലീസാകട്ടെ, ആക്രമണങ്ങള്‍ക്കുമുന്നില്‍ വെറും കാഴ്ചക്കാരായി നിന്നു. ഇത്തരം ആക്രമണങ്ങള്‍ ബാങ്കുറ ജില്ലയിലും മറ്റ് മൂന്നു നാല് ബ്ലോക്കുകളിലും നടന്നു. പുരുളിയ ജില്ലയില്‍മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതിരുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പുവേളയില്‍ ബര്‍ദ്വാന്‍, കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലകളിലും ഹൂഗ്ലി ജില്ലയുടെ ചില ഭാഗങ്ങളിലും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. ബര്‍ദ്വാനില്‍ 849 ബൂത്തില്‍ റീപോളിങ് വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്ത ബൂത്തുകളിലും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത ബൂത്തുകളിലുമാണ് റീപോളിങ് ആവശ്യപ്പെട്ടിട്ടുള്ളത്. അസന്‍സോളിനടുത്ത് വോട്ട് ചെയ്യാന്‍ പോകുമെന്നു പറഞ്ഞതിന്് വനിതാ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വധിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ പറഞ്ഞത് ഇങ്ങനെയാണ്: "ബര്‍ദ്വാനിലെ വോട്ടെടുപ്പ് സമാധാനപരമാണെന്നു പറയാനാകില്ല. യഥാര്‍ഥത്തില്‍ ബര്‍ദ്വാനിലെ ചില ബ്ലോക്കുകളില്‍ നടന്നത് തീര്‍ത്തും അപൂര്‍വമായ സംഭവങ്ങളാണ്". രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലകളിലെ ഏകദേശം 1500 ബൂത്തുകളാണ് തൃണമൂലുകാര്‍ പിടിച്ചെടുത്തത്. സുപ്രീംകോടതിയെയും ഹൈക്കോടതിയെയും ധിക്കരിച്ച് കേന്ദ്രസേനയെ പോളിങ്ബൂത്തില്‍ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. അവരെ കരുതല്‍സേനയായി നിര്‍ത്തുകയായിരുന്നു. കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ കണ്ടത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളോടുള്ള ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണമാണ്. ഭരണകക്ഷിക്കു മുമ്പില്‍ വഴങ്ങിനില്‍ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ മീരപാണ്ഡെയ്ക്കെതിരെ മുഖ്യമന്ത്രിമുതല്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ഭര്‍ത്സനങ്ങള്‍ ചൊരിയുകയും ഭീഷണി മുഴക്കുകയുംചെയ്തു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മമതബാനര്‍ജി വിസമ്മതിച്ചു. ഈ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇടയിലും സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തി. കൂട്ടായ പ്രവര്‍ത്തനമാണ് ഇടതുമുന്നണി നടത്തിയത്.

പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴും പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും കേഡര്‍മാരും അംഗങ്ങളും കാട്ടിയ ധീരതയും ആത്മാര്‍ഥതയും പ്രശംസനീയമാണ്. ഭീകരത സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും തൃണമൂല്‍ പല സീറ്റുകളിലും വിജയിക്കുമെന്ന കാര്യം വ്യക്തമാണെങ്കില്‍പ്പോലും. മൂന്നുഘട്ടം വോട്ടെടുപ്പുകൂടി പൂര്‍ത്തിയാകാനുണ്ട്. തൃണമൂല്‍കോണ്‍ഗ്രസിന് ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുകവഴി "വിജയം" നേടാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഭീകരതയും ഭീതിയും സൃഷ്ടിച്ച് തൃണമൂല്‍കോണ്‍ഗ്രസിന് എന്നും നിലനില്‍ക്കാന്‍ കഴിയില്ല. ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകമാത്രമായിരിക്കും ഫലം. ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ ദീര്‍ഘമായ പോരാട്ടത്തിന് സിപിഐ എമ്മും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങള്‍ വിജയിക്കുന്ന ദിവസം വരികതന്നെചെയ്യും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

കാപട്യത്തിലോ അതിജീവനം

സിപിഐ എമ്മിനെക്കുറിച്ചാകുമ്പോള്‍ കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും പടുസങ്കല്‍പ്പങ്ങളും "വിശ്വസനീയ" വാര്‍ത്തയായി അവതരിപ്പിക്കാമെന്ന ബൂര്‍ഷ്വാമാധ്യമങ്ങളുടെ അഹന്തയാണ്, പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നത്. പശ്ചിമബംഗാളില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവിന്റെയും നിരുപംസെന്നിന്റെയും പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് സംബന്ധിച്ചാണ്, തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തിയതും അത് ഏറ്റെടുത്ത് ബംഗാളിലെ ആനന്ദ് ബസാര്‍ പത്രികയും കേരളത്തിലെ മലയാള മനോരമയും വാര്‍ത്ത രചിച്ചതും. സിപിഐ എം ശേഖരിക്കുന്ന ഫണ്ടും അംഗത്വവരിയും പാര്‍ടി ലെവിയും കൈയും കണക്കുമില്ലാത്തതാണെന്നും അത് കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുടെ ശൈലിയിലാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള തെറ്റിദ്ധാരണയുടെ ഉല്‍പ്പന്നമാണ് ആ വാര്‍ത്ത. അതിലുപരി, ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമാണത്.

സിപിഐ എം മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയാണ്. ഇന്ത്യയില്‍ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളില്‍ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ കാത്തുസൂക്ഷിക്കുന്നതും അനര്‍ഹമായ ഫണ്ട് സ്വീകരിക്കാത്തതുമായ പാര്‍ടികള്‍ ഏറെയൊന്നും വേറെയില്ല. കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്തും അവരില്‍നിന്ന് കണക്കില്ലാത്ത പണംപറ്റിയും കൂറ്റന്‍ അഴിമതി നടത്തിയും പണം കുന്നുകൂട്ടുന്ന കോണ്‍ഗ്രസിനെയും ബിജെപിയെയും പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുമായി സിപിഐ എമ്മിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ്, നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന ഏതു പ്രശ്നം ഉയര്‍ന്നുവന്നാലും എങ്ങനെ സിപിഐ എം പ്രതികരിക്കുന്നു എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളെ മാത്രം മുന്നില്‍ കണ്ടുള്ള, കോര്‍പറേറ്റുകളുടെ വിലക്കുകളില്ലാത്ത പ്രതികരണം സിപിഐ എമ്മില്‍നിന്നുണ്ടാകുമെന്ന ഉറച്ച ബോധ്യമാണ് ആ പ്രതീക്ഷയ്ക്ക് കാരണം. അവിശ്വസനീയമായ അഴിമതികളിലും സാമ്പത്തികത്തട്ടിപ്പുകളിലും അധികാര ദുര്‍വിനിയോഗത്തിലും ആറാടിനില്‍ക്കുന്ന ബൂര്‍ഷ്വാപാര്‍ടികളെയും സിപിഐ എമ്മിനെയും ഒരു നുകത്തില്‍കെട്ടാനും "എല്ലാം കണക്ക്" എന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാനുമുള്ള നിരന്തരശ്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് "ഫണ്ട് വിവാദം".

കേരളത്തില്‍ സിപിഐ എമ്മിന്റെ "സ്വത്തുകണക്കില്‍" സഹകരണസ്ഥാപനങ്ങളുടെ ആസ്തിയടക്കം ഉള്‍പ്പെടുത്തി പലരും ഇന്നും കണക്കുപറയാറുണ്ട്. നിരവധി സഹകാരികള്‍ ഒത്തൊരുമിച്ച്, സാമൂഹ്യ സേവനാര്‍ഥം സ്ഥാപിക്കുന്ന ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ പാര്‍ടിയുടേതാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് അവര്‍ സായുജ്യമടയുകയാണ്. രാജ്യത്തെ നിയമങ്ങള്‍ക്കും സഹകരണതത്വങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്താനും വട്ടിപ്പലിശക്കാരുടെയും ലാഭകേന്ദ്രീകൃത സ്ഥാപനങ്ങളുടെയും കൊള്ളയെ ചെറുക്കാനുമുള്ളതാണ് എന്ന പ്രാഥമികധാരണപോലും പരണത്തുവച്ചാണ് ഇത്തരം പ്രചാരണങ്ങളുണ്ടാകുന്നത്. സിപിഐ എമ്മിന് ഫണ്ട് വരുന്നത് ഒരു കോര്‍പറേറ്റിന്റെയും അനുതാപത്തില്‍നിന്നല്ല; ഒരഴിമതിയുടെയും ചാലിലൂടെയല്ല.

അംഗത്വവരിയായി ഓരോ പാര്‍ടി അംഗവും സ്ഥാനാര്‍ഥി അംഗവും പ്രതിവര്‍ഷം രണ്ടുരൂപവീതം നല്‍കുന്നു. പാര്‍ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പോ ഈ വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന് ആ അംഗത്തിന്റെ പേര് നീക്കംചെയ്യപ്പെടും. വരിസംഖ്യ മുഴുവന്‍ പാര്‍ടിബ്രാഞ്ചോ ഘടകമോ പാര്‍ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കും. കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം പ്രതിമാസലെവി എല്ലാ പാര്‍ടിഅംഗങ്ങളും അടയ്ക്കണം. നിശ്ചിതസമയത്തെ തുടര്‍ന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്ക്കാത്ത ആളുകളുടെ പേര് പാര്‍ടി അംഗത്വപട്ടികയില്‍നിന്ന് നീക്കും. ലെവിനിരക്കുകള്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്. അത് ഓരോരുത്തരുടെയും വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ലോക്കല്‍-ഏരിയ, ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ലെവി വിഹിതം ലഭിക്കുകയും അത് പാര്‍ടി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. പൊളിറ്റ്ബ്യൂറോ സാമ്പത്തികകാര്യ ഉപസമിതി രൂപീകരിച്ച്, 10,000 രൂപ വരെയുള്ള സാമ്പത്തികകാര്യങ്ങളെയും ചെലവുകളെയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുകയും 10,000 രൂപയില്‍ അധികരിക്കുന്ന ചെലവുകളുണ്ടാകുന്ന സാമ്പത്തികകാര്യങ്ങള്‍ പിബിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യും. സാമ്പത്തികകാര്യ ഉപസമിതി സിസിയുടെയും സിസി സ്ഥാപനങ്ങളുടെയും ത്രൈമാസ കണക്കുകള്‍ പിബിക്ക് സമര്‍പ്പിക്കും. പിബി അംഗീകരിച്ച വാര്‍ഷിക കണക്കുകള്‍ പാര്‍ടി ഭരണഘടന വ്യവസ്ഥചെയ്യുന്ന രീതിയില്‍ അംഗീകാരത്തിനായി കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കും. പാര്‍ടി പത്രങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും അര്‍ധവാര്‍ഷിക കണക്കുകള്‍ ഈ ഉപസമിതിയാണ് പരിശോധിക്കുക. പാര്‍ടി ഭരണഘടനയും ചട്ടങ്ങളും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അണുവിട വ്യതിചലിക്കാതെയാണ് ഇവ പ്രാവര്‍ത്തികമാകുന്നത്. അതുകൊണ്ടുതന്നെയാണ്, ബൂര്‍ഷ്വാ പാര്‍ടികള്‍ക്ക് സ്വപ്നംകാണാന്‍ കഴിയാത്ത രീതിയില്‍ സിപിഐ എമ്മിന്റെ ഫണ്ട് കൈകാര്യം ചെയ്യപ്പെടുന്നതും കണക്കുകള്‍ നിയമാനുസൃതവും സുതാര്യവുമാകുന്നതും. പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടും ഫണ്ടും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. അത് ഏതെങ്കിലും നേതാക്കളുടെ സ്വകാര്യസ്വത്തല്ല; സംസ്ഥാനകമ്മിറ്റിയുടേത് തന്നെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ആദായനികുതി വിഭാഗത്തിന് നല്‍കാറുള്ളത്. അതില്‍ പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടും. കണക്കില്ലാത്ത വിദേശ നിക്ഷേപവും രഹസ്യഫണ്ടും കൈകാര്യം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും മലയാള മനോരമയെപ്പോലുള്ള ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും ഇത് മനസ്സിലാകില്ല. ചിട്ടിഫണ്ട് തട്ടിപ്പിലും ജനദ്രോഹനയങ്ങളിലും മുഖംനഷ്ടപ്പെട്ട തൃണമൂല്‍കോണ്‍ഗ്രസിനും സോളാര്‍ അഴിമതിയില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും മൃതസഞ്ജീവനിയാകും എന്ന് ധരിച്ചാണ് കള്ളപ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇത്തരം കാപട്യങ്ങളും കല്‍പ്പിതകഥകളും മനോരമയ്ക്ക് ഉപ്പുകൂട്ടാതെ വിഴുങ്ങാം- അത് ജനങ്ങള്‍ വിശ്വസിക്കുമെന്നുമാത്രം കരുതരുത്.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, July 16, 2013

Party Account is Fully Transparent: Biman Basu Dares Any Probe in Baseless Insinuation

Biman Basu, Secretary, West Bengal State Committee of CPI(M) has strongly refuted any wrongdoing in the affairs of collection and maintaining the Party fund and condemned the baseless and wild insinuation by a section of media and Trinamool Congress. A report in Ananda Bazar Patrika suggested that the CPI(M) state committee’s bank account is run by individual leaders. They also mentioned some figures in this account. They tried to collect ‘comments’ from Trinamool leaders and tried to construct a story that all is not well with CPI(M)’s account.

Biman Basu, in a press conference, categorically refuted any misconduct and detailed the sources of income and how it was maintained.

Biman Basu said, in our Party Constitution’s Article no 1o, it is clearly written that every Party member must pay a monthly levy as laid down by the Central Committee. Those whose incomes are of annual or of seasonal character have to pay their levy at the beginning of the season or at the beginning of every quarter on the same percentage basis. If a member fails to deposit his levy within three months after it is due, then his name is to be liable to be even removed from the Party rolls. Like any Communist Party, main source of CPI(M)’s income is the levy collected from the Party members. There are fixed rates of levies according to income level. For example, the lowest rate is 25 paisa per month upto an income of Rs 300. And the highest is 5 per cent of his income per month if it is above Rs. 8000. CPI(M) has 3,14, 457 Party members in West Bengal. The levies are distributed among different levels of committees. Those Party members who are directly attached to the units under State Committee give their levies to State centre. Their levy amount turns to be nearly 45 lakhs.

Basu said, apart from the normal levies, Party members, who are elected as Members of Parliament, State Assembly or any other elected post deposit their salary to Party. Even the large portions of pension of retired elected representatives are deposited in Party fund. This can only be possible in a Left party. No other parties can even imagine this practice. Apart from all these, Party calls for special funds from time to time, in which one-day or half-day wages are collected. This is the principal method of Party’s income. The whole process is crystal clear, transparent and meticulously maintained.

About the insinuation, perpetrated by a section of media and ruling party in West Bengal about the “Bank Account”, Biman Basu said, this account was opened by resolution of Party’s state committee and was given to the bank in the pad of state committee. It was first decided that the account would be run in the name of Sailen Dasgupta, the then Party state secretary and Biman Basu. After the expiry of Sailen Dasgupta in 2010, the name of Nirupam Sen was added. This decision was also communicated to the bank in formal letterhead of the Party. All formalities have been maintained during the transactions. However, we did not know that the bank was treating it as ‘personal account.’ As soon as we were informed, we requested the bank to transfer it as a state committee account. There was no secrecy, nothing under the table. It was an open transaction with the said bank.

Basu said, the details of this account are audited. According to rules, we send annual audit report to Part central committee and through them the Income Tax authorities and the Election Commission get those reports. The Election Commission has praised us many times for maintaining accounts in a correct manner.

Basu said, there is nothing in our Party account and this bank account which are shrouded in secrecy. We are ready for investigation by any agencies, brought from any part of the world. There was absolutely no reason to raise this issue except trying to mislead a section of people during Panchayat elections. Trinamool Congress and its Chief Minister had failed to run an administration in the state. They are just trying to divert attention from this.

To another question, Basu said, the amount of money is perfectly consistent with the levies and special funds that we had mentioned.

Interestingly, Ananda Bazar Patrika shied to publish the details of Biman Basu’s arguments and downplayed the whole thing after two days.

Courtesy: CPI(M) West Bengal site

Bank Account of Bengal State Committee

The Polit Bureau of the Communist Party of India (Marxist) has issued the following statement:

Following some press reports, Mamata Banerjee has launched a vilification campaign against the CPI(M) regarding a bank account of the West Bengal State Committee.

The Polit Bureau wishes to clarify that the State Bank of India (SBI) account in the name of Biman Basu, Member of the Polit Bureau and Secretary of the West Bengal State Committee of the CPI(M) and Nirupam Sen, Member of the Polit Bureau of the CPI(M), is not their personal account but the account of the Communist Party of India (Marxist), West Bengal State Committee.

The SBI account is fully reflected in the statement of accounts sent by the West Bengal State Committee to the Central Committee. The amounts in the SBI account have always been incorporated in the consolidated statement of accounts submitted by the Central Committee to the Income Tax Department.

Monday, July 8, 2013

വംഗനായകന്റെ ജന്മശതാബ്ദി

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ ഒരാളും വംഗദേശത്തിന്റെ ജനനായകനുമായിരുന്ന ജ്യോതി ബസുവിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. ബസുവിനെ ബംഗാള്‍ജനത എത്രത്തോളം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു എന്നതിന് ഉത്തമ ദൃഷ്ടാന്തമായിരുന്നു അദ്ദേഹത്തിന്റെ നിര്യാണത്തെതുടര്‍ന്ന് കൊല്‍ക്കത്തയില്‍ ദൃശ്യമായ രംഗങ്ങള്‍. കക്ഷിരാഷ്ട്രീയഭേദമെന്യേ ബംഗാളിന്റെ മനസ്സില്‍ അപൂര്‍വമായ സ്ഥാനമാണ് അദ്ദേഹം നേടിയത്. നൊബേല്‍ ജേതാവും അനശ്വരകവിയുമായ രവീന്ദ്രനാഥ ടാഗോറിന്റെ അന്ത്യോപചാരയാത്രയിലാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുണ്ടായത്. എന്നാല്‍, അതും ഭേദിച്ചുള്ള ജനസഞ്ചയമായിരുന്നു ബസുവിനെ യാത്രയാക്കുമ്പോള്‍ കൊല്‍ക്കത്ത ദര്‍ശിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ബസു ബംഗാളിന്റെ ജനമനസ്സിനെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് ഉത്തമ ഉദാഹരണമായിരുന്നു അത്. ബംഗാളില്‍മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ബസുവിന് തനതായ സ്ഥാനമുണ്ടായിരുന്നു.

1914 ജൂലൈ എട്ടിന് കൊല്‍ക്കത്തയില്‍ ഒരു ഉന്നത മധ്യവര്‍ഗ കുടുംബത്തില്‍പെട്ട ഡോക്ടര്‍ നിഷാകാന്ത് ബസു- ഹേമലതാ ബസു ദമ്പതികളുടെ മകനായി ജനനം. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ ഒരു പുതിയ ജനാധിപത്യസമൂഹമായി ബംഗാളിനെ പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയക്ക് ബസു നേതൃത്വം നല്‍കി. നാല്‍പ്പതുകളുടെ തുടക്കത്തില്‍ സജീവ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നിരന്തരമായ ജനകീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് വംഗജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. ബംഗാളിലൊട്ടാകെ ഓടിനടന്ന് ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമായി ഇഴുകിചേര്‍ന്ന് പ്രവര്‍ത്തിച്ചും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിരന്തരം പോരാടിയുമാണ് ബസു ജനനേതാവായി ഉയര്‍ന്നത്.

ഇംഗ്ലണ്ടിലെ പഠനകാലയളവിലാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. ഇംഗ്ലണ്ടിലെ ഇടതുപക്ഷ ചിന്താഗതിക്കാരുമായുള്ള ബന്ധം ബസുവിനെ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്ക് ആകൃഷ്ടനാക്കി. 1938ല്‍ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1940ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം വീട്ടുകാരുടെ ആഗ്രഹത്തിനു വിരുദ്ധമായി മുഴുവന്‍സമയ പാര്‍ടിപ്രവര്‍ത്തനമാണ് തെരഞ്ഞെടുത്തത്. നിരോധിക്കപ്പെട്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം നിയുക്തനായത്. പാര്‍ടി നിര്‍ദേശമനുസരിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ബാരിസ്റ്ററായി പേര് രജിസ്റ്റര്‍ചെയ്തു. ഒളിവില്‍ പ്രവര്‍ത്തിച്ച പാര്‍ടി നേതാക്കളെ സഹായിക്കാന്‍ അത് മറയായി. 1942ല്‍ അദ്ദേഹം റെയില്‍വേ തൊഴിലാളികളുടെയിടയില്‍ പ്രവര്‍ത്തിച്ചു. പാര്‍ടി നിയമവിധേയമായതിനെ തുടര്‍ന്ന് 1943ല്‍ നടന്ന സമ്മേളനത്തില്‍ ആദ്ദേഹത്തെ പ്രൊവിന്‍ഷ്യല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 1950ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പുനഃസംഘടിപ്പിച്ച ബംഗാള്‍ സംസ്ഥാന കമ്മിറ്റിയംഗമാവുകയും 1952ല്‍ സംസ്ഥാന സെക്രട്ടറിയാവുകയുംചെയ്തു. ആ കാലഘട്ടത്തില്‍ പാര്‍ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1964ല്‍ പാര്‍ടി ഭിന്നിച്ചപ്പോള്‍ സിപിഐ എമ്മില്‍ ഉറച്ചുനിന്ന അദ്ദേഹം പ്രഥമ പിബിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അന്തരിക്കുന്നതുവരെ ആ സ്ഥാനത്ത് തുടരുകയും ചെയ്തു.

ആധുനിക ബംഗാളിന്റെ ശില്‍പ്പിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഇരുപത്തിമൂന്നര വര്‍ഷത്തെ ഭരണത്തിനിടയില്‍ നടപ്പാക്കിയ നൂതനവും തനതുമായ ഭരണനടപടികളാണ് പലകാര്യങ്ങളിലും ഏറെ പിന്നോക്കംനിന്ന സംസ്ഥാനത്തെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നത്. ഭൂരഹിതരായ ലക്ഷങ്ങളെ ഭൂഉടമകളാക്കിയ ഭൂപരിഷ്കരണം, അധികാരം താഴെത്തട്ടുവരെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ത്രിതല പഞ്ചായത്ത് സംവിധാനം, എല്ലാരംഗത്തും സ്ത്രീകള്‍ക്ക് കൂടുതല്‍ പങ്കാളിത്തവും അധികാരവും, പന്ത്രണ്ടാം ക്ലാസുവരെ സൗജന്യ വിദ്യാഭ്യാസം, ന്യൂനപക്ഷ സംരക്ഷണം, വന്‍ തൊഴിലവസരം സൃഷ്ടിച്ച ചെറുകിട കുടില്‍വ്യവസായം, സ്വയംപര്യാപ്തത നേടിക്കൊണ്ട് ഭക്ഷ്യ ഉല്‍പ്പാദന രംഗത്തെ വന്‍ കുതിച്ചുചാട്ടം, അടിസ്ഥാന സൗകര്യവികസനം തുടങ്ങി പില്‍ക്കാലത്ത് മിക്ക സംസ്ഥാനങ്ങളും അനുകരിച്ച പല നടപടികള്‍ക്കും മാതൃകയായത് ബസുവിന്റെ നേതൃത്വത്തില്‍ഭഭരണം കൈയാളിയ ഇടതുമുന്നണിയുടെ നടപടികളാണ്. മൂന്നു ദശകത്തിലധികം പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന് ജനാധിപത്യവകാശങ്ങള്‍ക്കുവേണ്ടി വീറോടെ പോരാടി അദ്ദേഹം.

രാഷ്ട്രീയ വിവേചനത്തോടെ കേന്ദ്രസര്‍ക്കാരുകള്‍ സംസ്ഥാനത്തോടു കാട്ടിയ അനീതിക്കും നീതിനിഷേധത്തിനും ചിറ്റമ്മനയത്തിനുമെതിരെ പൊരുതിയാണ് ബംഗാളിന്റെ വികസനത്തിന് അദ്ദേഹം അടിത്തറയിട്ടത്. സംസ്ഥാനത്തിന്റെ വ്യവസായവികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പുത്തന്‍ വ്യവസായനയം ബംഗാളിന് ഉണര്‍വ് നല്‍കി. കേന്ദ്ര-സംസ്ഥാന ബന്ധത്തിന് പുതിയ മാനം നല്‍കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതും അദ്ദേഹംതന്നെ. ആദ്യമായി കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാരുടെ സമ്മേളനം വിളിച്ചുകൂട്ടി സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങളുടെ പട്ടിക തയ്യാറാക്കുന്നതില്‍ ബസു വഹിച്ച പങ്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടാണ്.

രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും ഐക്യവും അഖണ്ഡതയും നിലനിര്‍ത്തുന്നതിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എക്കാലവും സ്വീകരിച്ചത്. ബംഗാളിനെ വെട്ടിമുറിച്ച് പ്രത്യേക ഗൂര്‍ഖാസംസ്ഥാനം വേണമെന്ന ആവശ്യവുമായി 1980കളില്‍ ഡാര്‍ജിലിങ് കുന്നിന്‍പ്രദേശത്ത് ഉടലെടുത്ത പ്രക്ഷോഭം രമ്യമായി പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ച പാടവം ദേശീയ തലത്തില്‍തന്നെ പ്രശംസനേടി. സംസ്ഥാനത്തെ വെട്ടിമുറിക്കാതെ അവിടത്തെ ജനങ്ങള്‍ക്ക് സ്വയംഭരണാവകാശമുള്ള പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചാണ് ആ പ്രശ്നം പരിഹരിച്ചത്. അതുപോലെ സങ്കീര്‍ണമായ പല പ്രശ്നങ്ങളും വളരെ ചാതുര്യത്തോടെയും സംയമനത്തോടെയും പരിഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രതിപക്ഷ അഭിപ്രായത്തിന് എന്നും വില കല്‍പ്പിച്ച അദ്ദേഹം അവരുന്നയിക്കുന്ന ക്രിയാത്മകമായ എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചിരുന്നു. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്നതിലും വിവിധ ഭാഷാജനവിഭാഗങ്ങള്‍ തമ്മിലുള്ള ഐക്യവും സൗഹാര്‍ദവും സംരക്ഷിക്കുന്നതിലും ബസു വഹിച്ച പങ്ക് പ്രശംസനീയമാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ബംഗാള്‍ രാഷ്ട്രീയചരിത്രം എഴുതുന്ന ആര്‍ക്കും ബസുവിനെ ഒഴിച്ചുനിര്‍ത്തി ഒരധ്യായവും പൂര്‍ത്തിയാക്കാനാകില്ല. മികച്ച ഭരണാധികാരി, രാഷ്ട്രതന്ത്രജ്ഞന്‍, സുസമ്മതനായ ജനനേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ഉയര്‍ന്നുവന്നത് എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ്. നാല്‍പ്പതുകളുടെ തുടക്കംമുതല്‍ 1977 ല്‍ മുഖ്യമന്ത്രിയാകുന്നതുവരെയുള്ള മൂന്നര ദശാബ്ദകാലം രാജ്യത്തൊട്ടാകെ പ്രത്യേകിച്ച്, ബംഗാളില്‍ അരങ്ങേറിയ എണ്ണമറ്റ ജനകീയ പ്രക്ഷോഭങ്ങളുടെ സമരനായകത്വം അദ്ദേഹത്തിലാണ്് നിക്ഷിപ്തമായത്. മികച്ച തൊഴിലാളി നേതാവ് എന്ന നിലയിലും ബസുവിന് തനതായ സ്ഥാനമുണ്ട്്. റെയില്‍വേ- കല്‍ക്കരിഖനി-ചായത്തോട്ട തൊഴിലാളികളുടെ സമരങ്ങളിലും കാര്‍ഷിക പ്രക്ഷോഭങ്ങള്‍, പട്ടിണി ജാഥകള്‍, തൊഴിലിനുവേണ്ടിയുള്ള യുവജനപ്രക്ഷോഭങ്ങള്‍, അധ്യാപക വിദ്യാര്‍ഥി സമരങ്ങള്‍ തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നടന്ന ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ജനാധിപത്യധ്വംസനങ്ങള്‍ക്കും ഫാസിസ്റ്റ് നടപടികള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരായ പോരാട്ടങ്ങളുടെ നേതൃനിരയിലും അദ്ദേഹം തിളങ്ങി.

ആറു ദശാബ്ദത്തോളം നീണ്ടുനിന്നു അദ്ദേഹത്തിന്റെ നിയമസഭാ പ്രവര്‍ത്തനം. 1946ല്‍ റെയില്‍വേ തൊഴിലാളികളുടെ മണ്ഡലത്തില്‍നിന്നാണ് ആദ്യമായി അവിഭക്ത ബംഗാള്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പുറത്ത് ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ അതിന്റെ മാറ്റൊലികള്‍ സഭയ്ക്കുള്ളില്‍ ബസുവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കമ്യൂണിസ്റ്റ് പ്രതിപക്ഷ ഗ്രൂപ്പും പ്രതിഫലിപ്പിച്ചു. എല്ലാ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുമ്പോഴും സൈദ്ധാന്തികമായ ഉള്‍ക്കാഴ്ചയോടെ പ്രശ്നങ്ങളവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. ജനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന മുദ്രാവാക്യങ്ങള്‍മാത്രമേ വിജയിക്കൂവെന്ന് അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. ഓരോ നിമിഷവും ഉണ്ടാകുന്ന രാഷ്ട്രീയ ചലനങ്ങളും ദേശീയ സംഭവവികാസങ്ങളും സസൂക്ഷ്മം ശ്രദ്ധിച്ചു മാത്രം പ്രതികരിക്കുന്നതും ബസുവിന്റെ പ്രത്യേകതയായിരുന്നു. ഭരണ നൈപുണ്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആശയ വ്യക്തതയുടെയും പ്രതീകമായിരുന്ന ആ രാഷ്ട്രീയ ആചാര്യന്റെ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയാകെ കൃതാര്‍ഥതയോടെ സ്മരിക്കും എന്നതില്‍ സംശയമില്ല. ഏഴര പതിറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മഹാമേരുവിനെപ്പോലെ തിളങ്ങിയ അദ്ദേഹത്തിന്റെ ജന്മശതാബ്ദി ഒരുവര്‍ഷം നീളുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. സംസ്ഥാന-ദേശീയ രാഷ്ട്രീയ-സാമൂഹ്യ രംഗത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അദ്ദേഹം നല്‍കിയ സേവനങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങളും വിലയിരുത്തലുകളും ഈ കാലയളവില്‍ നടക്കും. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന് വിശ്വസിച്ച ഈ വിപ്ലവകാരി ചൂഷണരഹിതമായ ഒരു സമൂഹം ഉണ്ടാകുമെന്നും അന്തിമവിജയം ജനങ്ങള്‍ക്കായിരിക്കും എന്നുമുള്ള ദൃഢവിശ്വാസത്തോടെയാണ് 2010 ജനുവരി 17ന് 96-ാം വയസ്സില്‍ വിടപറഞ്ഞത്.

*
ഗോപി കൊല്‍ക്കത്ത ദേശാഭിമാനി

Saturday, August 25, 2012

Remembering Second World War & the Cause of Bengal Famine

JUNE 2012 marked the seventy-first anniversary of Operation Barbarossa, Nazi Germany’s invasion of the Soviet Union. Germany’s desire to control Russian oil and other primary resources was a major reason of its drive for conquest. It is estimated that about nine-tenths of all German army casualties occurred on the Eastern Front and Hitler’s ultimate defeat was assured by his inability to counter the fierce resistance of the Soviet Union which itself lost an estimated 20 million people in the anti-fascist war. August 2012 marks the seventieth anniversary of the Quit India movement which unleashed mass repression by the dying British colonial power against the Indian people. India had been involved by Britain in WW II without consulting Indian opinion. A large part of the financing of the Allied offensive against Japan had to be borne compulsorily by India and the way this burden was effectively imposed led to the death by starvation of over 3 million people in Bengal. August 15, 2012, India’s Independence Day also marked the sixty-seventh anniversary of Japan’s defeat, V - J Day on August 15, 1945.   

Germany’s invasion of the Soviet Union changed political alliances throughout the world. The attitude towards the War of those struggling for freedom in colonised lands came to reflect substantial theoretical differences. After Hitler’s invasion of the Soviet Union in June 1941, the Communists in India, many of whom were working within the Congress, unequivocally supported the anti-fascist front against Germany and later Japan. Many Communists however were nevertheless jailed along with other Congress workers. Subhas Chandra Bose adopted the opposite position of treating ‘the enemy of British imperialism as the friend of India’ and first sought German aid and later succeeded with Japanese help to raise his army. Bose’s political position was not that of other Congress leaders who opposed the fascist Axis powers and also saw an opportunity to press for independence. Gandhiji launched the Quit India movement in August 1942, which led to mass repression and arrests effectively immobilising the nationalist leadership for nearly three years.  Many communists within the Congress were also jailed at the same time.

While the political story of the period is reasonably well known there is very inadequate understanding even today, of the heavy cost in resources and lives that Britain unjustly exacted from India, and India’s political leaders of that period themselves seem to have had little inkling of the true cause of the Bengal famine. Many books and articles about the Bengal famine have been written since then, but they do not go to the heart of the matter since they see little or no connection between the famine and Britain’s deliberate measures to extract resources from the Indian people on a truly massive scale to finance the war in the eastern theatre. The only study which explored the connection albeit too briefly is Amartya K Sen’s Poverty and Famines which linked the sharp expansion of war financing to food price inflation and quite rightly described the Bengal famine as a ‘boom famine’, but at the same time seemed to exonerate the British and colonial government of any knowledge of what it was doing when it deficit financed to the tune of three times the normal budget size. However, it is not possible that the more intelligent members of the British and colonial governments were unaware of the impact of following policies which were so extreme and the exact opposite of the financial orthodoxy they had followed up to that time.

Let us see what the connection was between the Bengal famine and the financing of the War. But first we have to dispose of a red herring – the idea given currency by a number of writers who are quite innocent of any knowledge of economics, that the famine occurred owing to a severe cyclone in mid-1942 which caused output losses in East Bengal in a coastal belt up to 50 kilometres inland. This ‘natural disaster’ theory of famine keeps re-surfacing frequently and is quite unrealistic. To this day cyclones continue to originate regularly in the Bay of Bengal and will do so in the future as well. These cyclones do flatten crops when they hit coastal areas, and sometimes can be devastating, destroying a lot of tree cover. But cyclones cannot produce famine and mortality of such magnitude when the area affected is such a tiny fraction of total sown area.

REAL CAUSE

The real cause of the famine lay in the fact that the enormous burden of finding the real and financial resources for fighting the war against Japan, was unjustly placed on India through an agreement signed between Britain and the colonial Indian government. This was an open-ended agreement committing India to finding the resources regardless of how long the war lasted and how much it took to fight it. Only a part of the expenditure India was forced to make, was to be reimbursed in sterling but this re-imbursement was to take place only after the war ended and no-one knew when that would happen. Although Japan had invaded China in 1937, the US continued to supply oil to Japan on which its military operations were crucially dependent.  It was only in mid-1941 that an oil embargo was finally imposed by US and only after Japan’s attack on Pearl Harbour in December 1941 that the Allies swung into action.

Thousands of allied troops and air personnel started pouring into Bengal province, which became the front against Japan’s advance towards India through Burma, and the point from which supplies and personnel could be airlifted to Southern China. The resources for building barracks and airstrips, for clothing and provisioning the troops, of transporting them and providing all ancillary requirements, had to be met by India.  A war boom resulted where all war-related manufacturing – cement, boots, uniforms, chemicals, and so on grew fast as did employment in these industries. In a poor country, the proportion of additional income consumed is high, economists assume at least 80 per cent. Not only the spending directly on feeding the troops but the rising numbers of construction, port and manufacturing workers spending their wages, created through multiplier effects, fast expanding demand for necessities which were procured in the main by government from the nearby areas in Bengal rather than the rest of India. The price of rice trebled in the 18 months before mid-1943. The colonial government swiftly put in place a procurement and ration distribution system for all those directly involved in war related production so that they had access to food, but paid no attention to the plight of peasants, fisherfolk and artisans in village Bengal.

The normal size of the Indian central government budget had ranged between Rs 200 crores to Rs 230 crores in the decade before the War. During the depths of the great depression, far from raising its spending as a stimulus measure which was badly required, the government following orthodox financial policy had actually reduced public spending in order to balance the budget as revenues declined. Needless to say this deepened the problems of unemployment and income loss for Indian workers and peasants.

MONETISED DEFICIT

As soon as the burden of financing the war was put on India however, a fiscal and monetary policy which was the extreme and irresponsible opposite of earlier financial orthodoxy, started to be followed. Government spending shot up sharply. In order to finance Allied operations about Rs 3,800 crores ultimately were spent by the Indian government over the years 1941 to 1946 or more than three times the normal budgetary outlays. The question was how to obtain this huge increase of resources, an extra Rs 2,600 crores from a poor population which was already over-taxed, and the solution adopted by the government was simply to run mountainous deficits which were monetised, namely money was printed to an equivalent amount. I estimate the monetised deficit to have amounted to about 60 per cent of the central budget on average during the war years.  The Reserve Bank of India, established in 1935 acted as the pliant instrument of British rule and increased money supply by 500 per cent over the period. The fiction maintained by the RBI was that there were ‘sterling reserves’ against which money supply could increase, referring to the British promise to reimburse India in sterling for part of the spending later when the war ended. But the fact was that there were no actual current reserves in existence as legitimate backing for such an expansion. 

The mechanism through which resources were extracted was ‘to let prices rise faster than wages’ as J M Keynes had put it while advocating it as a wise policy in a different context in his Treatise on Money.  The only modification we need to make to the description of the mechanism as followed in Bengal is ‘to let prices rise faster than wages and income of the self employed peasants and artisans’. Since voluntary savings to the required extent simply did not exist, the increased war spending was met through the extreme fiscal and monetary measures already detailed which raised prices much faster than money wages and incomes, and thereby forced reduction of consumption, which is the same as extracting forced savings from large masses of people unprotected against food price inflation. So savage and sudden was this compression of purchasing power and consumption that over 3 million people starved to death in Bengal and some 25 million people were reduced to destitution.

The normally financially cautious rulers of British India were intelligent enough to know what the effects would be of monetising budget deficits of such a huge magnitude. They would never have dreamt of following such an inhuman policy in Britain, but in their eyes the colonised poor were dispensable. In ‘How to Pay for the War ‘(referring to the WW II in Europe) Keynes advocated that the government should borrow from the British public and not impose taxes. Was there an alternative to the government-made Bengal famine? Certainly there was. The Indian population had less than one-thirtieth of the per capita income of the British and should never have been subjected to such an impossible burden. An immediate tax, or borrowing from the British public to the extent of £5 per capita per year for the five years of the war, a very affordable sum for them, would have been enough to raise the amount India was forced to spend on Britain’s behalf, in the 1950s.

The current value today of the total sums India was forced to contribute at such a high cost in human lives and suffering would be about £140 billion. India after Independence should have demanded reparations from Britain under international law for those who died of starvation in 1943-44 in Bengal, for it was no part of the original agreement that resources should be raised for financing the war, in such a manner that the lives of over 3 million civilians were sacrificed.

*
 Utsa Patnaik People's Democracy 26 August 2012

Tuesday, July 17, 2012

പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കു നേരെ അക്രമം പെരുകുന്നു

പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജി ഭരണത്തില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും ബലാല്‍സംഗങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായിരുന്ന സ്ഥലമാണ് വനിതാ മുഖ്യമന്ത്രി അധികാരമേറ്റെടുത്തതിനു ശേഷം വ്യത്യസ്തമായ ചിത്രം കാഴ്ചവെയ്ക്കുന്നത്. സ്ത്രീകള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണിപ്പോള്‍ പശ്ചിമ ബംഗാള്‍. ദേശീയ വനിതാ കമ്മിഷന്റേയും നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടേയും റിപ്പോര്‍ട്ടുകളിലാണ് ഇത് എടുത്തു കാട്ടിയത്. ബലാല്‍സംഗ കേസ്സുകളിലും ബംഗാളിന് രണ്ടാം സ്ഥാനമാണ്് നേടാന്‍ കഴിഞ്ഞത്. ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയാണ് ഈ വര്‍ദ്ധനവ്. ബംഗാളായിരുന്നു സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ രാജ്യത്ത് ഏറ്റവും താഴെ തട്ടില്‍ നിന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ എടുത്തു കാട്ടുന്നു.

വനിതകള്‍ക്കുനേരെ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന അക്രമണത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ ദേശീയ വനിതാ കമ്മീഷന്റെ മൂന്നംഗ സംഘം നടത്തിയ പരിശോധനയ്ക്കുശേഷമാണ് അവര്‍ ഈ നിഗമനത്തിലെത്തിയത്. സംഘം മുഖ്യമന്ത്രി മമതാ ബാനര്‍ജിയേയും പോലീസ് ഉദ്യോസസ്ഥരേയും സന്ദര്‍ശിച്ച് തങ്ങളുടെ അഭിപ്രായം അറിയിച്ചു. ഏഴു വയസ്സു മുതല്‍ 72 വയസ്സുവരെയുള്ളവര്‍ ആക്രമണത്തിനും ബലാല്‍സംഗത്തിനും ഇരയാകുന്നതായി സംഘം കണ്ടെത്തി. അതില്‍ വീട്ടമ്മമാരും തൊഴിലെടുക്കുന്നവരും, ആദിവാസികളും, മാനസികമായും ശാരീരികമായും അപാകതയുള്ളവരും ഉള്‍പ്പെടുന്നു. പകലും രാവും വ്യത്യാസമില്ലാതെ പൊതുസ്ഥലങ്ങളിലും ആശുപത്രികളിലും, വീടുകളിലും, ജോലിസ്ഥലങ്ങളിലും എല്ലാം എപ്പോഴും ഏതു സമയത്തും അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് എടുത്തു കാട്ടുന്നു. വളരെ ആശങ്കാജനകമായ വിവരങ്ങളാണ്് റിപ്പോര്‍ട്ട് നല്‍കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 44 ശതമാനവും കൂട്ടബലാല്‍സംഗങ്ങളാണ് നടന്നിട്ടുള്ളത്. അതിന് വിധേയരായവരില്‍ 39 ശതമാനം പേരും പ്രായമാകാത്ത പെണ്‍കുട്ടികളാണ്്. 17 ശതമാനം ശാരീരിക - മാനസിക തകരാറുകളുള്ളവര്‍; 8 ശതമാനം ബലാല്‍സംഗങ്ങള്‍ ആശുപത്രികളിലും ട്രയിനുകളിലുമാണ് നടന്നത്. കുറ്റവാളികളായ 44 ശതമാനം പേരെയും പിടിക്കാനോ കേസ്സില്‍പെടുത്താനൊ കഴിഞ്ഞിട്ടില്ല. 25 ശതമാനം കേസ്സുകളില്‍ എഫ്ഐആറുകള്‍ പോലും രേഖപ്പെടുത്തിയിട്ടില്ല. അക്രമത്തിനും മാനഭംഗത്തിനും ഇരയാകുന്നവരുടെ പരാതി രജിസ്റ്റര്‍ ചെയ്യാതെയും ശ്രദ്ധിക്കാതെയും തള്ളിക്കളയുന്നു. അവരുടെ സ്വഭാവത്തെ തേജോവധം ചെയ്യുകയും സംശയിക്കുകയും ചെയ്യുന്ന നടപടികളും ധാരാളമായി നടക്കുന്നു. പൊതുജനരോഷവും കോടതി ഉത്തരവുകളും ഉണ്ടായതിനെ തുടര്‍ന്ന് പരാതികള്‍ രജിസ്റ്റര്‍ ചെയ്യുപ്പെടുന്നതും ധാരാളമായുണ്ട്. നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളും വളരെ ആശങ്കാജനകമാണ്. ബ്യൂറോയുടെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് ഒട്ടാകെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ 12.7 ശതമാനവും ബംഗാളിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 21.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ രംഗത്തുണ്ടായത്. ഇത് ദേശീയ ശരാശരിയേക്കാള്‍ രണ്ടര ഇരട്ടിയാണ്. 2011ല്‍ സംസ്ഥാനത്ത് സ്ത്രീകളുടെ നേരെ വിവിധ തരത്തിലുള്ള 29133 അപരാധങ്ങളാണ് നടന്നത്. അതില്‍ 2363 എണ്ണം ബലാല്‍സംഗ കേസ്സുകളാണ്. 2011 ല്‍ വന്‍തോതിലാണ് കുറ്റം വര്‍ദ്ധിച്ചത്. രാജ്യത്തെ മൊത്തം ബലാല്‍സംഗക്കേസ്സുകളില്‍ 10 ശതമാനവും ബംഗാളില്‍ നിന്നാണ്. മധ്യപ്രദേശാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് - 14 ശതമാനം. സ്ത്രീധന പീഡനവും സംസ്ഥാനത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചു. സ്ത്രീധന കലഹം മൂലം സംഭവിക്കുന്ന മരണങ്ങളുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനമാണ് ബംഗാളിന്. 510 പേരാണ് സ്ത്രീധന കലഹത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഇവിടെ കൊല്ലപ്പെട്ടത്. സ്ത്രീധന സംബന്ധമായ മറ്റ് ഉപദ്രവങ്ങളുടെ പേരില്‍ ആയിരക്കണക്കിന് കേസ്സുകളും ഉണ്ടാകുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും സ്ത്രീധന പീഡന കേസ്സുകളും ഏറ്റവും ചുരുങ്ങിയ തോതില്‍ നടക്കുന്ന സ്ഥലമാണ് ബംഗാളെന്ന് ദേശീയതലത്തില്‍ തന്നെ ഖ്യാതി നേടിയിരുന്നിടത്താണ് അപമാനകരമായ മറ്റൊരു ചിത്രം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ കാഴ്ച വെയ്ക്കുന്നത്.മൈത്രി എന്ന ഒരു സാമൂഹ്യ സംഘടന നടത്തിയ പഠനത്തിലും ബംഗാളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം വന്‍തോതില്‍ വര്‍ദ്ധിച്ചതായി എടുത്തു കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലാണ് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഇവിടെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം ഏറ്റവും അധികം പെരുകിയത്. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ലെന്നും ക്രൈം റിക്കാര്‍ഡസ് ബ്യൂറോ എടുത്തു കാട്ടി. വന്‍തോതില്‍ വര്‍ദ്ധിച്ചു വരുന്ന അക്രമം തടയാന്‍ സ്ത്രീകള്‍ക്കുവേണ്ടി 24 മണിക്കൂര്‍ പോലീസ് ഹെല്‍പ് ലൈന്‍ ഉടന്‍ ആരംഭിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ പോലെ അക്രമത്തിനും ബലാല്‍സംഗത്തിനും ഇരയാകുന്നവരെ സഹായിക്കാന്‍ പ്രത്യേക ഫണ്ട് ഏര്‍പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.

പരാതിയുമായി പോലീസിനെ സമീപിക്കുമ്പോള്‍ അവഹേളനപരമായ നിലപാട് കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തക്കതായ നടപടിയെടുക്കണമെന്നും. മെഡിക്കല്‍ പരിശോധനകള്‍ തക്ക സമയത്തു തന്നെ നടത്തുവാനുള്ള വ്യസ്ഥയും ഏര്‍പ്പാടുകളും ചെയ്യണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. തന്റെ ഗവണ്‍മെന്റിനെ താറടിക്കുന്നതിനായി ബലാല്‍സംഗങ്ങളും അക്രമങ്ങളും കെട്ടിച്ചമച്ചുണ്ടാക്കുന്നതാണന്ന് ഒരന്വേഷണവും നടത്താതെ തന്നെ മമതാ ബാനര്‍ജി പരസ്യമായി പല തവണ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, കെട്ടിച്ചമച്ചതായി മുഖ്യമന്ത്രി പറഞ്ഞ പല കേസ്സുകളിലേയും പ്രതികളെ പിന്നിട് പൊതുജന രോഷം മൂലം അറസ്റ്റു ചെയ്യേണ്ടി വന്നിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അതില്‍ പലരും. ആദ്യം മമത തള്ളിപ്പറഞ്ഞ വിവാദമായ കൊല്‍ക്കത്തയിലെ പാര്‍ക്സ്ട്രീറ്റ് ബലാല്‍സംഗ കേസ്സ്, ബാങ്കുറ മെഡിക്കല്‍ കോളേജില്‍ വിധവയെ ആക്രമിച്ച കേസ്സ് എന്നിവ അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ പെട്ടെന്ന് സ്ഥലം മാറ്റിയതിനേയും കമ്മീഷന്‍ വിമര്‍ശിച്ചു. ഇടതുമുന്നണി ഭരണത്തില്‍ ഇല്ലാത്ത ഗര്‍ഭകഥകളും മാനഹാനി കഥകളും പടച്ചുണ്ടാക്കി അതിന്റെ പേരില്‍ സത്യഗ്രഹങ്ങളും സമരങ്ങളും സംഘടിപ്പിച്ച മമത അധികാരത്തിലെത്തിയതിനെ തുടര്‍ന്നാണ്് സംസ്ഥാനത്ത് സ്ത്രീകളുടെ നേരെയുള്ള ആക്രമണത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വരുന്നത്. സ്ത്രീകള്‍ക്ക് എതിരെ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ആക്രമണവും പീഡനവും അവസാനിപ്പിക്കണ മെന്നും ക്രമസമാധാനില സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ ജൂലൈ രണ്ടിന് ആയിരക്കണക്കിന് വനിതകള്‍ പ്രകടനവും നിയമലംഘനവും നടത്തി. നിയമലംഘനം നടത്തിയ എണ്ണൂറിലധികം വാളന്റിയര്‍മാര്‍ അറസ്റ്റു വരിച്ചു. നാല് ഇടതുപക്ഷ മഹിളാ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭ പരിപാടി സംഘടിപ്പിച്ചത്. രാജാ സുബോധ മല്ലിക് സ്ക്വയറില്‍ നിന്നും ആയിരക്കണക്കിന് സ്ത്രീകള്‍ പ്രകടനമായി പോലീസ് ആസ്ഥാനമായ ലാല്‍ ബജാറിലേക്ക് നീങ്ങി. ബി ബി ഗാംഗുലി സ്ട്രീറ്റില്‍ പോലീസ് പ്രകടനം തടഞ്ഞു. അവിടെ യോഗം ചേര്‍ന്നതിനുശേഷം വാളന്റിയര്‍മാര്‍ ലാല്‍ ബജാറിലേക്ക് മാര്‍ച്ച് ചെയ്തു. മാര്‍ച്ച് തടയാന്‍ പോലീസ് ഏര്‍പ്പെടുത്തിയ ബാരിക്കേട് തള്ളിമാറ്റി പ്രകടനക്കാര്‍ മുമ്പോട്ടു നീങ്ങി.

സംസ്ഥാനത്ത് നടാടെ ഒരു വനിതാ മുഖ്യമന്ത്രി അധികാരത്തിലെത്തിയതിനുശേഷം സ്ത്രീകള്‍ക്കു നേരെ അക്രമം വന്‍തോതില്‍ വര്‍ദ്ധിച്ചതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സാവിത്രി മജുംദാര്‍, സെക്രട്ടറി മിനതി ഘോഷ് എന്നിവര്‍ പറഞ്ഞു.

ബലാല്‍സംഗ കേസ്സുകള്‍ ക്രമാതീതമായി ഉയര്‍ന്നു. ഒരു കാലത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതരായിരുന്ന ബംഗാള്‍ ഇപ്പോള്‍ അവര്‍ക്കെതിരെ അക്രമം നടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണന്ന് ദേശീയ വനിതാ കമ്മീഷന്‍ തന്നെ അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത് നേതാക്കള്‍ എടുത്തു കാട്ടി. ഭരണകക്ഷി പിന്തുണയുള്ള ആളുകളാണ് അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്്. അക്രമികളെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ഭരണ കക്ഷിനേതാക്കളും തുടരുന്നതെന്നും നേതാക്കള്‍ പറഞ്ഞു. സ്ത്രീ സംരക്ഷണത്തില്‍ മുന്നില്‍ നിന്ന പ്രബുദ്ധമായ ബംഗാളിന്റെ സല്‍പേരിന് വന്‍ കളങ്കമാണ് പ്രഥമ വനിതാ മുഖ്യമന്ത്രി നേടി തന്നതെന്ന് നേതാക്കള്‍ അഭിപ്രായപെട്ടു.

*
ഗോപി കൊല്‍ക്കത്ത ചിന്ത 20 ജൂലൈ 2012

Wednesday, May 30, 2012

ഹേമന്ദ ബോസ്: ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ ഓര്‍മ

ചരിത്രം മനുഷ്യനെ ഇടക്കിടക്ക് പലതും ഓര്‍മിപ്പിച്ചുകൊണ്ടിരിക്കും. അതിനാല്‍ ഏകാധിപതികളും അധികാരത്തിനുവേണ്ടി അധാര്‍മികതകള്‍ കാട്ടുന്നവരും എപ്പോഴും ചരിത്രത്തെ ഭയപ്പെടും. അടിയന്തരാവസ്ഥയെക്കുറിച്ച് ഓര്‍മിപ്പിക്കുമ്പോള്‍ അതിന്റെ മുഖ്യ സംഘാടകരായ കോണ്‍ഗ്രസുകാര്‍ മാത്രമല്ലല്ലോ ഞെട്ടുന്നത്. അടിയന്തരാവസ്ഥയില്‍ ജനങ്ങള്‍ക്കെതിരെ ഒറ്റുകാരായി പ്രവര്‍ത്തിച്ചവരും ഞെട്ടാറുണ്ട്. പാര്‍ലമെന്റിന്റെ അറുപതാം വാര്‍ഷികത്തില്‍ ജനാധിപത്യമൂല്യങ്ങളെക്കുറിച്ച് പ്രസംഗിച്ച "മാന്യനായ പ്രധാനമന്ത്രി" ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത കാര്യമാണ് യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോടികള്‍ കോഴ നല്‍കിയ സംഭവം. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴും പണം കൊടുത്ത് അധികാരം നിലനിര്‍ത്തിയ നാണക്കേടുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം അധാര്‍മികതകളും കണ്ണില്‍ച്ചോരയില്ലാത്ത കുരുതികളും അധികാരം നിലനിര്‍ത്താന്‍ വേണ്ടി നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

കേരളത്തില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുന്ന സുപ്രധാന തെരഞ്ഞെടുപ്പില്‍ (നെയ്യാറ്റിന്‍കര) കോണ്‍ഗ്രസിന്റെ മുഖം വളരെ വികൃതമാണ്. ജനങ്ങളെ വഞ്ചിച്ച് മറുകണ്ടം ചാടിയ ആളെ സ്വന്തം സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അവരോധിച്ചു. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാന്‍ ഒന്നുമില്ലാത്ത കോണ്‍ഗ്രസ് പ്രതിരോധത്തിലാവുക സ്വാഭാവികം. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു പുതിയ വിഷയം രൂപപ്പെടുത്തിയെടുക്കുന്നു. ടി പി ചന്ദ്രശേഖരന്‍ വധം എത്ര പെട്ടെന്നാണ് കോണ്‍ഗ്രസിനെ സഹായിക്കാനുള്ള വിഷയമാക്കി മാധ്യമങ്ങള്‍ മാറ്റിയത്. സിപിഐ എമ്മിന് നിരവധി രാഷ്ട്രീയ എതിരാളികളുണ്ട്. അവരെ നേരിടാനുള്ള ശക്തമായ രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമാണ് സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത്. എതിരാളികളെ ഇല്ലാതാക്കിയല്ല, എതിര്‍രാഷ്ട്രീയത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടിയാണ് സിപിഐ എം മുന്നേറിയത്. സിപിഐ എമ്മിലൂടെ കേരളത്തിലെ വലിയ നേതാക്കളായി വളര്‍ന്നവര്‍ മറുകണ്ടം ചാടിയശേഷം ഇപ്പോഴും എതിര്‍പാളയങ്ങളില്‍നിന്ന് വെല്ലുവിളി നടത്തുന്നുണ്ട്. സിപിഐ എമ്മിന് അതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ ഒഞ്ചിയത്ത് മാത്രമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയും അതിന്റെ നേതാവും സിപിഐ എമ്മിനെ സംബന്ധിച്ച് ഒരു തരത്തിലും ഭീഷണിയായിരുന്നില്ല. ഈ രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ കൂടി മനസ്സില്‍ വച്ച് ചിന്തിക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ "ഗുണഭോക്താക്കള്‍" ആരെന്ന് വ്യക്തമാകും. കോണ്‍ഗ്രസിന് രാഷ്ട്രീയനേട്ടമുണ്ടാകാന്‍ നിരപരാധികളെ കൊന്നശേഷം രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ അവര്‍ പ്രചാരണം നടത്തുമോ? നിഷ്കളങ്കമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ ഇത്തരം സംശയം ഉയര്‍ന്നുവരാം. ബുദ്ധിജീവികള്‍, ഇടതുപക്ഷ സഹയാത്രികരെന്ന് അവകാശപ്പെടുന്നവര്‍ തുടങ്ങിയവരും ഇങ്ങനെ ചിന്തിക്കാറുണ്ട്. എന്നാല്‍ എഴുപതുകളിലെ ഇന്ത്യന്‍ രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് കോണ്‍ഗ്രസ് ഇതല്ല, ഇതിനപ്പുറവും ചെയ്യുമെന്ന് ബോധ്യപ്പെടും.

ടി പി ചന്ദ്രശേഖരന്‍ വധത്തോട് നിരവധി സമാനതകളുള്ള സംഭവമാണ് പശ്ചിമബംഗാളില്‍ 1971ല്‍ നടന്ന ഹേമന്ദകുമാര്‍ ബോസ് വധം. ഹേമന്ദ ബോസ് വധത്തിന്റെ ഗുണഭോക്താക്കളും കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. പശ്ചാത്തലം 1971ലെ തെരഞ്ഞെടുപ്പ്. പശ്ചിമബംഗാളില്‍ എഴുപതുകളുടെ തുടക്കത്തിലുള്ള രാഷ്ട്രീയ അവസ്ഥ വിശദീകരിച്ചാല്‍ മാത്രമേ കോണ്‍ഗ്രസ് ഇത്തരമൊരു കുടിലതന്ത്രം സ്വീകരിച്ചതിനു പിന്നിലുള്ള കാരണങ്ങള്‍ വ്യക്തമാവുകയുള്ളൂ. 1967, 69 വര്‍ഷങ്ങളിലെ സിപിഐ എം പങ്കാളിത്തമുള്ള ഐക്യമുന്നണി സര്‍ക്കാരുകള്‍ കോണ്‍ഗ്രസിനെ ഒട്ടൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഭൂപരിഷ്കരണ നിയമം ഉള്‍പ്പെടെയുള്ള ജനപക്ഷ നിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനും ഭൂപ്രഭുക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കോണ്‍ഗ്രസ് മുന്നിലെത്തി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനുള്ളില്‍ തന്നെ കുഴപ്പമുണ്ടാക്കി ഗവണ്‍മെന്റിനെ അട്ടിമറിച്ചു. സിപിഐ എം രൂപീകരിച്ചശേഷം പശ്ചിമബംഗാളില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പാണ് 1967ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ഏഴ് പാര്‍ടികള്‍ ഉള്‍പ്പെടുന്ന ഐക്യ ഇടതുമുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ എമ്മിനെ കൂടാതെ ആര്‍എസ്പി, മാര്‍ക്സിസ്റ്റ് ഫോര്‍വേഡ് ബ്ലോക്ക്, ആര്‍സിപിഐ, എസ്എസ്പി, എസ്യുസിഐ, വര്‍ക്കേഴ്സ് പാര്‍ടി എന്നിവയായിരുന്നു ഐക്യ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍. സിപിഐ, ഫോര്‍വേഡ് ബ്ലോക്ക്, അജയ് മുഖര്‍ജിയുടെ ബംഗ്ലാ കോണ്‍ഗ്രസ് എന്നിവ ചേര്‍ന്ന് പിയുഎല്‍എഫ് എന്ന മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം സീറ്റുകള്‍ നേടാന്‍ കഴിഞ്ഞില്ല. 280 അംഗ നിയമസഭയില്‍ 127 സീറ്റാണ് അവര്‍ക്ക് ലഭിച്ചത്. 68 സീറ്റ് ലഭിച്ച ഐക്യ ഇടതുമുന്നണിയും 65 സീറ്റ് നേടിയ പിയുഎല്‍എഫും ചേര്‍ന്ന് ഒന്നാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചു. 43 സീറ്റ് നേടിയ സിപിഐ എം ആയിരുന്നു മുന്നണിയില്‍ ഏറ്റവും വലിയ പാര്‍ടി. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം അജയ് മുഖര്‍ജിക്ക് വിട്ടുകൊടുത്തു. ജ്യോതിബസു ഉപമുഖ്യമന്ത്രിയായി. ഒന്നാം ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്താണ് നക്സല്‍ബാരിയില്‍ കലാപം ആരംഭിച്ചത്. ഹരേകൃഷ്ണ കോനാര്‍ ആയിരുന്നു ഐക്യമുന്നണി മന്ത്രിസഭയില്‍ ഭൂപരിഷ്കരണത്തിന്റെ ചുമതലയുള്ള മന്ത്രി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഭൂപരിഷ്കരണത്തിനുള്ള നിരവധി നടപടികള്‍ ആരംഭിച്ചു. പാട്ട കൃഷിക്കാരായ ബര്‍ഗാധാര്‍മാരുടെ പങ്ക് 60:40 എന്ന അനുപാതത്തില്‍ നിന്ന് 75:25 ആയി ഉയര്‍ത്തി. 23 ലക്ഷം ഏക്കര്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും വിതരണം ചെയ്തു. ബിനാമി പേരുകളില്‍ കൈവശം വച്ചിരുന്നതടക്കം ആറ് ലക്ഷം ഏക്കര്‍ മിച്ചഭൂമി രണ്ട് ഐക്യമുന്നണി സര്‍ക്കാരുകളുടെ കാലത്ത് പിടിച്ചെടുത്ത് സര്‍ക്കാരില്‍ ലയിപ്പിച്ചു. തൊഴില്‍ തര്‍ക്കങ്ങളില്‍ പൊലീസ് ഇടപെടില്ലെന്ന നിലപാടെടുത്തു. ഇത്തരം നടപടികള്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, ഐക്യമുന്നണി ഘടകകക്ഷികളുടെ കൂടി കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തി. 1967 നവംബര്‍ നാലിന് ഭക്ഷ്യമന്ത്രി പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. നവംബര്‍ 21ന് ഗവര്‍ണര്‍ ഒന്നാം ഐക്യമുന്നണി സര്‍ക്കാരിനെ പിരിച്ചുവിട്ടു. പ്രഭുല്ലചന്ദ്ര ഘോഷിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഈ ഗവണ്‍മെന്റിനെതിരെ ശക്തമായ പ്രതിഷേധം ബംഗാളിലാകെ ഉയര്‍ന്നു. നവംബര്‍ 29ന് സ്പീക്കര്‍ നടത്തിയ പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിനെ ഞെട്ടിച്ചു. പ്രഭുല്ലചന്ദ്രഘോഷ് സര്‍ക്കാര്‍, ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രഖ്യാപനം. കുറേനാള്‍ കൂടി കടിച്ചുതൂങ്ങിയശേഷം 1968 ഫെബ്രുവരി 20ന് പ്രഭുല്ലചന്ദ്ര ഘോഷ് രാജിവച്ചു. തുടര്‍ന്ന് നടന്ന ഒരു വര്‍ഷത്തെ രാഷ്ട്രപതിഭരണത്തില്‍ സിപിഐ എമ്മിനെതിരെ അതിനിഷ്ഠുരമായ ആക്രമണമാണ് പൊലീസും കോണ്‍ഗ്രസും നക്സലൈറ്റുകളും നടത്തിയത്. 1969 ഫെബ്രുവരി ഒന്‍പതിന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതു മിനിമം പരിപാടിക്കു കീഴില്‍ 12 പാര്‍ടികളുടെ മുന്നണി രൂപീകരിച്ചാണ് സിപിഐ എം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

280ല്‍ 214 സീറ്റും ഐക്യമുന്നണി നേടി. 101 സീറ്റില്‍ മത്സരിച്ച സിപിഐ എമ്മിന് 83 സീറ്റ് കിട്ടി. രണ്ടാം ഐക്യമുന്നണി സര്‍ക്കാരിനെയും മുന്നണിക്കുള്ളില്‍ കുഴപ്പമുണ്ടാക്കി താഴെവീഴ്ത്തി. അതിനുശേഷം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിയായിരുന്ന സിദ്ധാര്‍ഥശങ്കര്‍ റേയെ പശ്ചിമബംഗാളിന്റെ കോണ്‍ഗ്രസ് സംഘടനാ ചുമതല നല്‍കി ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കയച്ചത് ഇന്ദിരാഗാന്ധിയാണ്. ഗവര്‍ണര്‍ ഭരണത്തില്‍ സിദ്ധാര്‍ഥശങ്കര്‍ റേയുടെ ആസൂത്രണത്തിലാണ് പിന്നീട് കാര്യങ്ങള്‍ നടന്നത്. സിപിഐ എമ്മിനെതിരെ വ്യാപകമായ ആക്രമണങ്ങളാണ് നടന്നത്. സ്വതന്ത്രമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ സിപിഐ എമ്മിന് കഴിയാത്തവിധം അക്രമവും കൊലപാതകങ്ങളും ദിവസവും അരങ്ങേറി. നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കിയിട്ടും ഒരു കേസും രജിസ്റ്റര്‍ ചെയ്തില്ല; ആരെയും അറസ്റ്റുചെയ്തില്ല. 1971 മാര്‍ച്ച് ഒന്‍പതിന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ഫോര്‍വേഡ് ബ്ലോക്ക് അടക്കമുള്ള എട്ട് പാര്‍ടികള്‍ ചേര്‍ന്ന് "കോണ്‍ഗ്രസ് വിരുദ്ധ മുന്നണി" രൂപീകരിച്ചു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കലായിരുന്നില്ല ആ പാര്‍ടികളുടെ ഉന്നം. വോട്ടുകള്‍ ഭിന്നിപ്പിച്ച് കോണ്‍ഗ്രസിനെ സഹായിക്കുകയെന്നതായിരുന്നു.
1971 ജനുവരി ഒന്നിനും തെരഞ്ഞെടുപ്പ് നടന്ന മാര്‍ച്ച് ഒന്‍പതിനുമിടയില്‍ 70 സിപിഐ എം പ്രവര്‍ത്തകരെയാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ജ്യോതിബസു ഉള്‍പ്പെടെയുള്ള നേതാക്കളെ ആക്രമിച്ചു. പ്രചാരണയോഗങ്ങള്‍ തടസ്സപ്പെടുത്തി. സിപിഐ എം സ്ഥാനാര്‍ഥികളെ തങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ല. ഇങ്ങനെയൊക്കെ ചെയ്തിട്ടും കോണ്‍ഗ്രസിന് അനുകൂലമായ അന്തരീഷമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് അതിന്റെ നേതാക്കള്‍ക്കു തന്നെ ബോധ്യമായി. ഈ സാഹചര്യത്തിലാണ് സിപിഐ എമ്മിനെ സമൂഹമധ്യത്തില്‍ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഗൂഢാലോചന നടന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സമകാലികനായിരുന്ന ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ഹേമന്ദകുമാര്‍ ബോസിനെ വധിക്കുകയെന്നതായിരുന്നു പദ്ധതി. ഫോര്‍വേഡ് ബ്ലോക്ക് തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിന്റെ വിരുദ്ധമുന്നണിയിലായിരുന്നു. ഫോര്‍വേഡ് ബ്ലോക്കിന്റെ ചെയര്‍മാനായിരുന്നു ഹേമന്ദകുമാര്‍ ബോസ്. ബംഗാളില്‍ ഏറെ ആദരിക്കപ്പെടുന്ന നേതാവ്. അദ്ദേഹത്തെ കൊന്ന് അത് സിപിഐ എമ്മിനു മേല്‍ കെട്ടിവച്ചാല്‍ ഇടതു പാര്‍ടികള്‍ പിന്നീടൊരിക്കലും യോജിച്ച് പ്രവര്‍ത്തിക്കുകയില്ലെന്നും ജനവികാരമാകെ സിപിഐ എമ്മിന് എതിരാകുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടി.

1971 ഫെബ്രുവരി 20ന് ഉത്തര കൊല്‍ക്കത്തയിലെ ശ്യാംപുക്കൂര്‍ സ്ട്രീറ്റില്‍ പട്ടാപ്പകല്‍ ഒരു സംഘം അക്രമികള്‍ ഹേമന്ദ ബോസിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ 10.45ന് ശ്യാംപുക്കൂറിലെ ഫോര്‍വേഡ് ബ്ലോക്ക് ഓഫീസില്‍നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുക്കാനായി സുഭാഷ് കോര്‍ണറിലേക്ക് പോവുകയായിരുന്നു ഹേമന്ദ ബോസ്. ഒരു സംഘം ചെറുപ്പക്കാര്‍ ഓടിയെത്തി ഹേമന്ദ്ദായെ കുത്തിവീഴ്ത്തി. ആക്രമിക്കുന്നവരോട് അദ്ദേഹം ചോദിക്കുന്നത് കേട്ടു, "നിങ്ങളെന്തിനാണ് എന്നെ കൊല്ലുന്നത്?". ചെറുപ്പക്കാര്‍ ഒന്നും പറയാതെ കൃത്യം നടത്തിയശേഷം ഓടിമറഞ്ഞു. ഹേമന്ദ് ദായെ വധിച്ചശേഷം നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. ഉത്തരബംഗാളിലായിരുന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ഥശങ്കര്‍ റേ പെട്ടെന്ന് കൊല്‍ക്കത്തയിലെത്തി. വിമാനത്താവളത്തില്‍ വച്ചുതന്നെ അദ്ദേഹം പറഞ്ഞു, "കൊലപാതകത്തിനു പിന്നില്‍ സിപിഐ എം" ആണ്. രാവിലെ 10.45ന് നടന്ന സംഭവം വിശദാംശങ്ങള്‍ സഹിതം ഉച്ചയ്ക്കിറങ്ങിയ "ജുഗാന്തര്‍" പത്രത്തില്‍ വാര്‍ത്തയായി വന്നു. വാര്‍ത്തയുടെ ഊന്നല്‍ ഇതായിരുന്നു, "ഹേമന്ദ് ബസുവിനെ വധിച്ചത് സിപിഐ എം ആണ്". സിദ്ധാര്‍ഥശങ്കര്‍ റേയുടെ ഉടന്‍ പ്രതികരണവും ജുഗാന്തറിലെ വാര്‍ത്തയും ചേര്‍ത്ത് വായിച്ചാല്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം വ്യക്തമാകും. ജുഗാന്തര്‍ കോണ്‍ഗ്രസ് അനുകൂല പത്രമാണ്. കോണ്‍ഗ്രസ് അപവാദ പ്രചാരണത്തിന്റെ ഏതറ്റം വരെയും പോകുമെന്ന് ബോധ്യമുണ്ടായിരുന്നിട്ടു കൂടി സിപിഐ എം അത്ഭുതപ്പെട്ടുപോയി. പാര്‍ടി സംസ്ഥാന സെക്രട്ടറി പ്രമോദ്ദാസ് ഗുപ്ത പുറത്തിറക്കിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 22ന് പൊതുപണിമുടക്ക് നടത്താനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ഹേമന്ദ് ദാ വധക്കേസില്‍ ആദ്യം അറസ്റ്റുചെയ്തത് രണ്ട് സിപിഐ എം പ്രവര്‍ത്തകരെയാണ്. ഒരു തെളിവും ഇവര്‍ക്കെതിരെ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പിന്നീട് വിട്ടയച്ചു. കേസ് ചാര്‍ജ് ചെയ്തത് ചില നക്സലൈറ്റ് പ്രവര്‍ത്തകര്‍ക്കെതിരെയാണ്. 1967ല്‍ ഐക്യമുന്നണി മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന ഹേമന്ദ് ബോസിനോട് തങ്ങള്‍ക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് ഇവര്‍ പൊലീസിന് നല്‍കിയ മൊഴിയായി അവതരിപ്പിച്ചത്. 1967ല്‍ അജയ് മുഖര്‍ജിയുടെ ഐക്യമുന്നണി മന്ത്രിസഭയില്‍ ജ്യോതിബസു ഉപമുഖ്യമന്ത്രിയായിരുന്നു. നിരവധി മന്ത്രിമാര്‍ ആ മന്ത്രിസഭയില്‍ ഉണ്ടായിരുന്നു.

1969ല്‍ രണ്ടാമത്തെ ഐക്യമുന്നണി മന്ത്രിസഭയില്‍ ഫോര്‍വേഡ് ബ്ലോക്കിന് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. രണ്ടാം ഐക്യമുന്നണി മന്ത്രിസഭയില്‍ ഹേമന്ദ ബോസ് അംഗമായിരുന്നില്ല. മറ്റൊരു മന്ത്രിയോടും തോന്നാത്ത ശത്രുത ആദരണീയനും മാതൃകാ പൊതു പ്രവര്‍ത്തകനുമായ ഹേമന്ദ ബോസിനോട് തോന്നുകയെന്നത് യുക്തിക്കു നിരക്കുന്നതായിരുന്നില്ല. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ പൊലീസിന്റെ ഈ "മൊഴി" കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഹേമന്ദ് ബോസിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതായി ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റുചെയ്തില്ല. സംഭവദിവസം അദ്ദേഹം ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് രേഖയുണ്ടാക്കി. അങ്ങനെ അറസ്റ്റില്‍ നിന്നും വിചാരണയില്‍ നിന്നും രക്ഷപ്പെട്ടു. ആരാണ് കൊല നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. എല്ലാ തെളിവുകളും നശിപ്പിച്ച് കുറ്റവാളികളെ രക്ഷിക്കാന്‍ സിദ്ധാര്‍ഥശങ്കര്‍ റേ സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ ജനമധ്യത്തില്‍ കുറ്റവാളി കോണ്‍ഗ്രസ് ആണെന്ന് വളരെ വൈകാതെതന്നെ വ്യക്തമായി. അതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരില്‍ വരെയെത്തുന്ന ആസൂത്രണവും ഉണ്ടായിരുന്നെന്ന് ബോധ്യമായി. ഹേമന്ദ് ബോസിനെ വധിച്ചത് സിപിഐ എം ആണെന്ന അതിശക്തമായ പ്രചാരണമാണ് 1971ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നടത്തിയത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായി ശത്രുതയൊന്നുമില്ലാത്ത ഹേമന്ദ് ബോസിനെ കൊലപ്പെടുത്തുന്നത് എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരം രാഷ്ട്രീയമാണ്.

1967ലും 1969ലും സിപിഐ എമ്മിനൊപ്പം ഗവണ്‍മെന്റില്‍ പങ്കാളിയായ ഫോര്‍വേഡ് ബ്ലോക്കിനെ പൂര്‍ണമായും സിപിഐ എം വിരുദ്ധചേരിയില്‍ നിര്‍ത്തുക, ആദരണീയനായ ഒരു നേതാവിനെ വധിച്ച കിരാതരായി സിപിഐ എമ്മിനെ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച് ഒറ്റപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. 1928ല്‍ കൊല്‍ക്കത്തയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസിന്റെ വളണ്ടിയര്‍ സേന രൂപീകരിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസ് ആയിരുന്നു. അദ്ദേഹം തന്നെയായിരുന്നു അതിന്റെ ക്യാപ്റ്റന്‍. വളണ്ടിയര്‍ സേനയിലെ മുഖ്യ കമാന്‍ഡര്‍ ആയിരുന്നു നേതാജിയുടെ അടുത്ത അനുയായിയായ ഹേമന്ദ ബോസ്. സുഭാഷ്ചന്ദ്ര ബോസ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്ന് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചപ്പോള്‍ ഹേമന്ദ് ദായും ഒപ്പമുണ്ടായിരുന്നു. വിവാഹിതനാകാതെ ജീവിതം മുഴുവന്‍ പൊതുപ്രവര്‍ത്തനത്തിനായി സമര്‍പ്പിച്ച ആളായിരുന്നു അദ്ദേഹം. 1967ല്‍ മന്ത്രിയായിരുന്നപ്പോള്‍ പോലും അദ്ദേഹം ട്രാമില്‍ സാധാരണജനങ്ങള്‍ സഞ്ചരിക്കുന്ന സെക്കന്‍ഡ് ക്ലാസിലാണ് യാത്ര ചെയ്തിരുന്നത്. ജനായകന്‍ ഹേമന്ദ് ബാബു എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇത്രയും ആദരണീയനായ ഒരു നേതാവിനെ സിപിഐ എം വധിച്ചു എന്ന് ജനങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയൊരു രാഷ്ട്രീയനേട്ടമാകുമെന്ന ധാരണയിലാണ് ഹേമന്ദ് ബോസ് വധത്തിന്റെ ആസൂത്രണം നടന്നത്. ഏറ്റവുമവസാനം വെളിപ്പെട്ട വിവരം ഞെട്ടിക്കുന്നതാണ്. ഇന്ദിരഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരമൊരു കൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്നാണ്. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം തകര്‍ത്ത് സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഹേമന്ദ് ബോസിന്റെ കൊലപാതകമെന്നാണ് ഫോര്‍വേഡ് ബ്ലോക്കിന്റെ നിലപാടെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു.

1971ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കല്‍ക്കത്ത നഗരത്തില്‍ സിപിഐ എമ്മിന് ഒരു സീറ്റ് പോലും നേടാന്‍ കഴിയാതെപോയത് ഹേമന്ദ് ബോസ് കൊലപാതകം ഉയര്‍ത്തിക്കാട്ടി സിപിഐ എമ്മിനെതിരെ നടത്തിയ നുണപ്രചാരണം കൊണ്ടാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്രധാന രാഷ്ട്രീയ സംഭവങ്ങള്‍ പശ്ചിമബംഗാളിലെങ്ങും പ്രതികരണങ്ങളുണ്ടാക്കുമെന്ന ബോധ്യത്തോടെ നടത്തിയ ഹീനകൃത്യമാണ് ഹേമന്ദ് ബോസ് വധം-ദേവരാജന്‍ വിശദീകരിച്ചു. ഹേമന്ദ് ബസു വധത്തിന് കോണ്‍ഗ്രസ് നക്സലൈറ്റുകളെ ഉപയോഗിച്ചിട്ടുണ്ട്. 1967ല്‍ ആരംഭിച്ച നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ പ്രധാനമായും സിപിഐ എമ്മിനെയാണ് ഉന്നംവച്ചത്. കൊല്‍ക്കത്തയിലും പരിസരപ്രദേശങ്ങളിലുമായി നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകരെ നക്സലൈറ്റുകള്‍ കൊന്നൊടുക്കി. സിപിഐ എമ്മിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമെന്ന നിലയില്‍ നക്സലൈറ്റുകളെ കോണ്‍ഗ്രസുകാര്‍ നന്നായി ഉപയോഗിക്കുകയും ചെയ്തു. പശ്ചിമബംഗാളില്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വാക്കാണ് "കോണ്‍ക്സലൈറ്റ്". കോണ്‍ഗ്രസും നക്സലൈറ്റുകളും ഒന്നാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ഈ വാക്ക്. നക്സലൈറ്റുകള്‍ നടത്തിയ കൊലപാതകങ്ങളില്‍ സിപിഐ എം പ്രവര്‍ത്തകരല്ലാത്ത ആളുകള്‍ വധിക്കപ്പെട്ടപ്പോള്‍ അതൊക്കെ സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവയ്ക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു.

അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും കേരളത്തില്‍ നക്സലൈറ്റുകള്‍ നടത്തിയ നഗരൂര്‍, കുമ്മിള്‍, കോങ്ങാട് കൊലക്കേസുകളിലും അവയൊക്കെ സിപിഐ എം നടത്തിയതാണെന്ന പ്രചാരണം കോണ്‍ഗ്രസ് നടത്തിയിരുന്നു. നക്സലൈറ്റുകളുടെയും സിപിഐ എമ്മിന്റെയും നയപരിപാടികളിലെ വ്യത്യാസങ്ങള്‍ വിശദീകരിച്ച് ജനങ്ങള്‍ക്കിടയില്‍ ശക്തമായ പ്രചാരണം നടത്തിയാണ് സിപിഐ എം അതിനെ മറികടന്നത്. സിദ്ധാര്‍ഥ ശങ്കര്‍ റേയുടെ നേതൃത്വത്തില്‍ എല്ലാ തെളിവുകളും വളരെ ആസൂത്രിതമായി നശിപ്പിച്ചിരുന്നതിനാല്‍ ഹേമന്ദ് ബോസ് കേസിന്റെ വിചാരണ പൂര്‍ത്തിയായപ്പോള്‍ എല്ലാ കുറ്റവാളികളും രക്ഷപ്പെട്ടു. ഏറ്റവുമൊടുവില്‍ മമതാ ബാനര്‍ജി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ വലിയ വാഗ്ദാനം വന്നു. ഹേമന്ദ് ബോസ് വധത്തിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുമെന്ന്. എന്നാല്‍ ഒരടി പോലും മുന്നോട്ടുപോകാന്‍ അവര്‍ക്കും കഴിഞ്ഞില്ല. ഹേമന്ദ് ബോസ് വധത്തിലൂടെ കോണ്‍ഗ്രസിന് അവരുടെ ലക്ഷ്യം ഭാഗികമായി നേടാന്‍ കഴിഞ്ഞു. താല്‍ക്കാലികമായ ജനവികാരം സിപിഐ എമ്മിനെതിരെ തിരിച്ചുവിടാനായി. വളരെ വൈകാതെ തന്നെ ജനങ്ങള്‍ സത്യം മനസ്സിലാക്കുകയും സിപിഐ എമ്മിനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്തപിക്കുകയും ചെയ്തു. 1971 മുതല്‍ 77 വരെ പശ്ചിമബംഗാളില്‍ നടന്ന അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയോടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും ദുഷ്ടലാക്കുകളും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായി. അതാണ് 1977ല്‍ ഇടതുമുന്നണിക്ക് ലഭിച്ച വമ്പിച്ച ജനപിന്തുണയുടെ കാരണം.

34 വര്‍ഷം ഈ ജനപിന്തുണയോടെ പശ്ചിമബംഗാളില്‍ ഭരണം നടത്തി ബംഗാളിന്റെ മുഖച്ഛായ മാറ്റാനും കാര്‍ഷിക പരിഷ്കരണത്തിലൂടെയും നിരവധി ക്ഷേമ പദ്ധതികളിലൂടെയും പട്ടിണി ഇല്ലാതാക്കാനും സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിക്ക് കഴിഞ്ഞു. ഇടതു പാര്‍ടികളെ തമ്മിലടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ആഗ്രഹം എഴുപതുകളില്‍ തന്നെ പൊളിഞ്ഞു. പശ്ചിമബംഗാളില്‍ ഇടതുപക്ഷം ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പരാജയം നേരിട്ട വര്‍ത്തമാനകാല സാഹചര്യത്തിലും ഫോര്‍വേഡ് ബ്ലോക്കും സിപിഐ എമ്മും അടങ്ങുന്ന ഇടതുമുന്നണിയിലെ ഐക്യം സുശക്തമാണ്. കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധം ഉയര്‍ത്തിപ്പിടിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഐക്യം തകര്‍ക്കാനും സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനും ശ്രമം നടക്കുന്നു. കേസുമായി ബന്ധപ്പെട്ട് സിപിഐ എം പ്രവര്‍ത്തകരെ അറസ്റ്റുചെയ്യുന്നു. അത് വലിയ വാര്‍ത്തയായി പ്രസിദ്ധീകരിക്കാന്‍ ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന ഒരു പത്രം സമനില വിട്ട് പ്രവര്‍ത്തിക്കുന്നു. അറസ്റ്റോടെ ഒരു കേസ് അവസാനിക്കുന്നില്ല. ഹേമന്ദ് ബസു വധക്കേസിലും ആദ്യം അറസ്റ്റുചെയ്തത് സിപിഐ എം പ്രവര്‍ത്തകരെയാണ്. അവര്‍ക്കെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പൊലീസിന് കഴിഞ്ഞില്ല. കോടതിയുടെ മുന്നിലെത്തി വിചാരണ പൂര്‍ത്തിയാകുമ്പോള്‍ പുറത്തുവരുന്ന സത്യം ഗൂഢാലോചനക്കാരുടെ മുഖം പുറത്താക്കും. സിപിഐ എമ്മിനെതിരായി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അതോടെ ആവിയാകും.

*
വി ജയിന്‍ ദേശാഭിമാനി 03 ജൂണ്‍ 2012

Monday, May 21, 2012

An Open Letter to Mamata Banerjee from the student she branded a 'Maoist'

Dear 'Simple Man',

On being asked a simple question, you acquired a complicated avatar. We all went to the CNN-IBN question-answer session on Friday, May 18, at the Town Hall expecting to hear some heated exchanges, but it got too hot to handle.

You, the most important person in West Bengal, labelled me and the rest of the audience 'Maoist and CPM cadres'. What exactly did we do to deserve this honour? We asked you questions. I asked you whether affiliates of your party, specifically minister Madan Mitra and MP Arabul Islam, who wield power, should act, or should have acted, more responsibly.

Like many others, I was also greatly disturbed when Madan Mitra pronounced his own judgement on a rape victim before the police were done investigating. This woman, whose character was assassinated, is an Anglo-Indian, a member of the minority community. Thus, if we were to even forget about sensitivity, the question of political correctness still hangs over his conduct.

A few months ago, this very same man had misbehaved with policemen who had stopped his car on the Eastern Metropolitan Bypass as part of its routine. As for the Arabul Islam case, it is still making headlines.

I asked you something that had been on the minds of most people around me, people who voted for 'paribartan' (change). Is this what we expect of our leaders? The ones who set examples and whom people follow. This is all that I wanted to know. What I got to know, instead, is that in West Bengal, asking a question can be the equivalent of being a Maoist.

'Simple man', you claimed with pride on stage that you're not a feminist.

That proclamation did not surprise us, especially after the Katwa and Park Street cases. You also spoke of democracy. The answers you gave to the questions you took before mine were sprinkled with words like ‘people’, 'democracy', and 'Bengal'.

But one of the most important features of a true democracy, which I have learnt as a student of political science, is freedom of expression. This freedom is the one that allows an individual to express oneself, to not have to mince words out of fear of authority. It involves enjoying a chuckle or two at cartoon about important public figures.

Sadly, there seems to be a gradual failure in this aspect of the democratic machinery in the state. And just like I won’t become a Maoist simply because you called me one, the state too won’t epitomize democracy unless it is truly so in all spheres. All said and done, what you did was in haste and it made me the centre of attention. And as you stomped off in fury, you automatically assumed the role of the spoilsport.

It would have been so much more ‘simple’ had you just answered my question, or even said “No comments” and moved on. The question became so important because you chose to make it important.

You have spoken of 'brain drain' so many times. I hold offers from the University College, London and the School of Oriental and African Studies to study development and administration. I too will probably leave, and now you know the reason why. Had you stayed on, it would have been fun. And you would have honestly been 'a Chief Minister with a difference'. The role of your office as Chief Minister is to aggregate interest – you should at the least have heard us all out.

"Nearly all men can stand adversity, but if you want to test a man's character, give him power". So said Abraham Lincoln.


Love

A Simple Woman – Taniya Bhardwaj
*
Courtesy: IBNLive
Courtesy: IBNLiveLove

A Simple Woman – Taniya Bhardwaj

Friday, April 27, 2012

താങ്ങിനിര്‍ത്തിയവര്‍ക്കും മമതയെ സഹിക്കാന്‍ കഴിയാതായി

പശ്ചിമ ബംഗാളിലെ 34 വര്‍ഷക്കാലത്തെ ഇടതുപക്ഷ മുന്നണിയുടെ തുടര്‍ച്ചയായ ഭരണം തകര്‍ക്കുന്നതിനുവേണ്ടി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാബാനര്‍ജിയെ ""പരിബൊര്‍ത്ത""ന്റെ (പരിവര്‍ത്തനം-മാറ്റം) പ്രതീകവും അവതാരവുമായി ഉയര്‍ത്തിപ്പിടിച്ചുനടന്നിരുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റും, മമതയുടെ പതിനൊന്നുമാസക്കാലത്തെ ഭരണത്തിനുള്ളില്‍ത്തന്നെ, തങ്ങള്‍ക്കുപറ്റിയ തെറ്റ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ചിരുന്ന "പരിബൊര്‍ത്തന്‍"" ഇതല്ല എന്ന് പ്രസിദ്ധ എഴുത്തുകാരിയായ മഹാ ശ്വേതാദേവിയും സുപ്രസിദ്ധ അക്കാദമീഷ്യനായ തരുണ്‍സന്യാലും സാമ്പത്തിക ശാസ്ത്രജ്ഞനായ അമര്‍ത്യാസെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ ബിനായക് സെന്നും എസ്യുസിഐ എംഎല്‍എയും അവരുടെ ബുദ്ധിരാക്ഷസനുമായ പ്രൊഫസര്‍ തരുണ്‍ നസ്കറും മറ്റും തുറന്നു പറഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ, മമതയെക്കുറിച്ചുള്ള വ്യാമോഹത്തില്‍നിന്ന് ബുദ്ധിജീവികളും മാധ്യമങ്ങളും മോചിപ്പിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുശേഷം 550ല്‍പരം ഇടതുപക്ഷ പ്രവര്‍ത്തകരും നേതാക്കന്മാരും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ കൊലക്കത്തിക്കിരയായപ്പോഴും നൂറുകണക്കിന് പാര്‍ടി ഓഫീസുകള്‍ അഗ്നിക്കിരയാക്കപ്പെട്ടപ്പോഴും ആയിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ അവരുടെ വീടുകളില്‍നിന്ന് ആട്ടിയോടിപ്പിക്കപ്പെട്ടപ്പോഴും നിരവധി വനിതകള്‍ ബലാത്സംഗത്തിനരയായപ്പോഴും നിശ്ശബ്ദത പാലിക്കുകയും ""ഇരകള്‍"" മാര്‍ക്സിസ്റ്റുകാരാണെന്നുപറഞ്ഞ് സന്തോഷിക്കുകയും ചെയ്ത വലതുപക്ഷ ബുദ്ധിജീവികളും മാധ്യമങ്ങളും പക്ഷേ യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ കെമിസ്ട്രി പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ ഏപ്രില്‍ 12ന് തൃണമൂല്‍ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും പിറ്റേന്ന് മമതയുടെ പൊലീസ് അറസ്റ്റ്ചെയ്ത് ലോക്കപ്പിലിടുകയും ചെയ്തപ്പോള്‍, തങ്ങള്‍ ആഗ്രഹിച്ച പരിവര്‍ത്തനമല്ല മമതാബാനര്‍ജി കൊണ്ടുവരുന്നതെന്ന് തുറന്നുപറയാന്‍ നിര്‍ബന്ധിതരായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐഐഎസ്ഇആര്‍) എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പ്രസിദ്ധ മോളിക്കുലര്‍ ബയോളജി ശാസ്ത്ര പണ്ഡിതനുമായ പാര്‍ഥോ സരോതി റായ്യെ രണ്ടാഴ്ച മുമ്പാണ് പൊലീസ് അറസ്റ്റ്ചെയ്ത് ജയിലിട്ടത്.

കൊല്‍ക്കത്താ നഗരത്തിലെ കിഴക്കന്‍ പ്രദേശത്തെ നോനാഡംഗയിലെ ചേരിനിവാസികളെ ഒഴിപ്പിക്കുന്നതിനെതിരെ സമരം നടത്തിയ പ്രൊഫസര്‍ റായ്യെ മറ്റ് 68 പേരോടൊപ്പമാണ് പൊലീസ് അറസ്റ്റ്ചെയ്തത്. അദ്ദേഹം ഇപ്പോഴും ജയിലിലാണ്. (ഏപ്രില്‍ 26ന് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുമത്രേ). മോളിക്കുലര്‍ ബയോളജി ശാസ്ത്രജ്ഞനായ റായ്ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് (മാവോയിസ്റ്റുകളുമായുള്ള ബന്ധത്തെ കുറ്റമായി കാണുന്നത് മമതയാണെന്നത് വിരോധാഭാസംതന്നെ) അദ്ദേഹത്തെ അറസ്റ്റ്ചെയ്ത് ജയിലിലിട്ടത്. പിന്നീട് യാദവ്പൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അംബികേഷ് മഹാപത്രയെ മമതാബാനര്‍ജിയെ പരിഹസിക്കുന്ന ഒരു കാര്‍ട്ടൂണ്‍ വരച്ച് ഫേസ്ബുക്കിലിട്ടതിന്റെ പേരില്‍ ഗുണ്ടകളെ വിട്ട് തല്ലിച്ചതയ്ക്കുകയും അറസ്റ്റുചെയ്യുകയും ചെയ്ത മമതാ ഭരണത്തിനെതിരായി പശ്ചിമബംഗാളിലെ ബുദ്ധിജീവികളും കോളേജ് അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റും രംഗത്തുവന്നിരിക്കുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

സിപിഐ(എം) കാഡര്‍മാരേയും അനുഭാവികളെയും ആക്രമിച്ച് വധിക്കുന്നതിന് നേതൃത്വം നല്‍കുന്ന തൃണമൂല്‍ ഭരണം സ്കൂള്‍ പാഠപുസ്തകങ്ങളില്‍നിന്ന് മാര്‍ക്സിസവുമായി ബന്ധമുള്ള പാഠഭാഗങ്ങളെല്ലാം മാറ്റി. സര്‍ക്കാരിന്റെ ധനസഹായംപറ്റുന്ന 3000 ത്തോളം വായനശാലകളില്‍ ഏറെ പ്രചാരമുള്ള ബംഗാളി പത്രങ്ങളും ഇംഗ്ലീഷ് പത്രങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി (വായനക്കാരില്‍ സ്വതന്ത്ര ചിന്ത വളര്‍ത്തുന്നതിനുവേണ്ടിയാണത്രേ മമതാബാനര്‍ജി അങ്ങനെ ചെയ്തത്.) വായനശാലകളില്‍ ചെന്ന് നാട്ടിന്‍പുറത്തുകാര്‍ എന്തു വായിക്കണമെന്ന് ഇനിത്തൊട്ട് മമതാബാനര്‍ജി തീരുമാനിച്ചുകൊള്ളും. അവിടെ ഏതെല്ലാം പുസ്തകങ്ങള്‍ വേണം, ഏതെല്ലാം പത്രങ്ങള്‍ വരുത്തണം, വായനശാല എത്ര സമയം തുറന്നുവയ്ക്കണം തുടങ്ങിയ കാര്യങ്ങളിലൊന്നും ജനാധിപത്യപരമായി അഭിപ്രായം പറയാനോ തീരുമാനമെടുക്കാനോ ഉള്ള അവകാശം വായനശാലാ കമ്മിറ്റികള്‍ക്കോ അംഗങ്ങള്‍ക്കോ ഇല്ല എന്ന അവസ്ഥയാണ് സംജാതമാകുന്നത്.

ഭരണഘടന ഇന്ത്യന്‍ പൗരന് അനുവദിച്ചു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അടക്കമുള്ള മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഒന്നൊന്നായി ഹനിച്ചുകൊണ്ടിരിക്കുന്ന മമതാ ബാനര്‍ജിയുടെ ജനാധിപത്യ ധ്വംസനപരമ്പരയിലെ ഏറ്റവും ഒടുവിലത്തെ തീട്ടൂരമാണ്, സിപിഐ(എം) കാഡര്‍മാരെയും പ്രവര്‍ത്തകരേയും ബഹിഷ്കരിക്കണമെന്നത്. സിപിഐ(എം)കാരോടൊപ്പമിരുന്ന് ചായകുടിക്കരുത്, അവരുടെ നേര്‍ക്കുനേര്‍ നോക്കരുത്, അവരുടെ വീടുകളില്‍നിന്ന് വിവാഹബന്ധം ഉണ്ടാകരുത് എന്നെല്ലാം സ്വന്തം അനുയായികളോട് കല്‍പിക്കുന്ന തൃണമൂല്‍ നേതൃത്വത്തിന്റെ ഏറ്റവും ഒടുവിലത്തെ ""ഫത്വ"" ബംഗാള്‍ സമൂഹത്തില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേ കുടുംബത്തില്‍ത്തന്നെ വിവിധ രാഷ്ട്രീയ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഉണ്ടാകാമെന്നിരിക്കെ, കുടുംബ കലഹത്തിനുപോലും, തൃണമൂലിന്റെ ഈ കല്‍പന വഴിവെയ്ക്കും. ഏതാനും ആഴ്ചമുമ്പ് ഒരു വീട്ടമ്മ തൃണമൂല്‍ ഗുണ്ടകളുടെ കൂട്ട ബലാല്‍സംഗത്തിനിരയായപ്പോള്‍ അത് കള്ളക്കഥയാണെന്നും തന്നെയും തന്റെ പാര്‍ടിയേയും അപകീര്‍ത്തിപ്പെടുത്താനായി ആ വീട്ടമ്മ ഗൂഢാലോചന നടത്തുകയാണെന്നും ആരോപിച്ച മമതാബാനര്‍ജി, ആ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിനെ തടയുകയാണുണ്ടായത്. എന്നിട്ടും വകുപ്പു മേലുദ്യോഗസ്ഥന്മാരുടെ നിസ്സഹകരണത്തെ മറികടന്നുകൊണ്ട് കൊല്‍ക്കത്ത ക്രൈംബ്രാഞ്ചിലെ ദമയന്തി സെന്‍ എന്ന പൊലീസ് ഓഫീസര്‍ ഒറ്റയ്ക്ക് നിന്നു പയറ്റി, ബലാല്‍സംഗക്കേസിലെ പ്രതികളെ പിടികൂടി. എന്നാല്‍ പിറ്റേന്ന് ആ പൊലീസ് ഓഫീസര്‍ക്ക് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ നല്‍കി ""ആദരിക്കു""കയാണ് മമതാബാനര്‍ജിചെയ്തത്. അത്തരം ജനാധിപത്യ വിരുദ്ധ -ഏകാധിപത്യ നടപടികള്‍ മകുടംചാര്‍ത്തുന്നതായിരുന്നു പ്രൊഫസര്‍ മഹാപത്രയേയും അദ്ദേഹത്തിന്റെ സുഹൃത്തായ ഹൗസിങ് സൊസൈറ്റി സെക്രട്ടറിയേയും അറസ്റ്റ്ചെയ്ത നടപടി.

ഭരണാധികാരികളെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ഇന്ത്യയിലെന്നല്ല ലോകത്തുതന്നെ സര്‍വസാധാരണമാണ്. അതിലടങ്ങിയ വിമര്‍ശനം ഉള്‍ക്കൊണ്ടുകൊണ്ട് തെറ്റ് തിരുത്താനാണ് വിവേകമതികളായ ഭരണാധികാരികള്‍ ശ്രദ്ധിക്കാറുള്ളത്. നെഹ്റുവും വി കെ കൃഷ്ണമേനോനും ഒരതിര്‍ത്തിവരെ ഇന്ദിരാഗാന്ധിയും (അടിയന്തിരാവസ്ഥയ്ക്കുമുമ്പ്) മറ്റും കാര്‍ട്ടൂണ്‍ വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ കണ്ടിരുന്നു. പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റുകളെല്ലാം നെഹ്റുവിന്റെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. സുപ്രസിദ്ധ കാര്‍ട്ടൂണ്‍ വാരികയായിരുന്ന ""ശങ്കേഴ്സ് വീക്ലി"" നെഹ്റുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ അതൊന്നും മമതയ്ക്ക് ബാധകമല്ല. സത്യജിത്റെയുടെ സുപ്രസിദ്ധമായ സിനിമയിലെ (സോനാര്‍കെല്ല-സുവര്‍ണകോട്ട) സംഭാഷണം ഉദ്ധരിച്ച് മമതയെ പരിഹസിക്കുന്ന കാര്‍ട്ടൂണിനെതിരെ മമത വാളോങ്ങിയിരിക്കുന്നു. ""താന്‍ തെറ്റൊന്നും ചെയ്യില്ലെന്നും തനിക്കുനേരെ തെറ്റുചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നുമാണ് അവരുടെ പ്രഖ്യാപനം. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഫാസിസ്റ്റ് രീതിയിലുള്ള ഈ കടന്നാക്രമണത്തിനെതിരായി ബുദ്ധിജീവികള്‍ അണിനിരന്നിരിക്കുന്നു. നോംചോംസ്കിയും അമര്‍ത്യാസെന്നും മഹാശ്വേതാദേവിയും തരുണ്‍സന്യാലും ബിനായക്സെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജുവുംഅടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബുദ്ധിജീവികള്‍ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചിരിക്കുന്നു. ബംഗാളിലെയും രാജ്യത്താകെയും ഉള്ള പ്രമുഖ പത്രങ്ങളെല്ലാം മുഖപ്രസംഗങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും തൃണമൂല്‍ സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ചിരിക്കുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ കഥയിലെ സുന്ദരി ഊതിയപ്പോള്‍ കരിങ്കല്‍കോട്ട ചീട്ടുകൊട്ടാരംപോലെ തകര്‍ന്നത് ഓര്‍മ്മിപ്പിച്ചുകൊണ്ട് ""ടൈംസ് ഓഫ് ഇന്ത്യ"" മമതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമബംഗാളില്‍ മറ്റൊരു സര്‍ക്കാരും ബുദ്ധിജീവികളെ ഇത്രമാത്രം വെറുപ്പിച്ചിട്ടില്ല; അകറ്റിയിട്ടില്ല, മമതയെ അധികാരത്തിലെത്തിക്കാന്‍ അഹോരാത്രം പാടുപെട്ട മറ്റ് ബൂര്‍ഷ്വാ പത്രങ്ങളും സമാനമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യഥാര്‍ത്ഥതില്‍, ഒരതിര്‍ത്തിവരെ ഇടതുപക്ഷത്തുനിന്നകന്ന ഇടത്തരക്കാരും ബുദ്ധിജീവികളുമാണ് (ദുഷ്പ്രചാരണത്തില്‍ വീണുപോയ കൃഷിക്കാരും) 34 വര്‍ഷത്തെ ഇടതുപക്ഷ ഐക്യ മുന്നണി ഭരണത്തെ മാറ്റി, മമതാബാനര്‍ജിയുടെ തൃണമൂലിനെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ മമതയുടെ പതിനൊന്നു മാസക്കാലത്തെ ഭരണം കൊണ്ടുതന്നെ ബുദ്ധിജീവികള്‍ പാഠം പഠിച്ചുവെന്നാണ് ബൂര്‍ഷ്വാ പത്രങ്ങള്‍ വിലപിക്കുന്നത്. മമതയേക്കാള്‍ ഭേദം ഇടതുപക്ഷം തന്നെയാണെന്ന് അവര്‍ ചിന്തിച്ചേക്കുമോ എന്ന് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ഭയപ്പെടുന്നു.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക