Tuesday, November 25, 2008

ഹൈന്ദവവല്‍ക്കരണ അജന്‍ഡ സൈന്യത്തിലേയ്‌ക്കും

'ഇന്ത്യയെ സൈനികവത്ക്കരിക്കുക, സൈന്യത്തെ ഹൈന്ദവവത്ക്കരിക്കുക' എന്ന മുദ്രാവാക്യം ആദ്യം ഉയര്‍ത്തിയത് ഹിന്ദു മഹാസഭയുടെ സ്ഥാപക നേതാവായ ഡോ. ബി എസ് മൂഞ്ചെയാണ്. അഭിനവ ഭാരത് എന്ന സംഘടനയുടെ സ്ഥാപകനും ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ പ്രയോക്താവുമായ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ഈ ആശയം ശക്തമായി മുന്നോട്ട് വെക്കുകയുണ്ടായി. ഈ ലക്ഷ്യം വെച്ചുകൊണ്ടാണ് 1935ല്‍ ഡോ. മൂഞ്ചെ സെന്‍ട്രല്‍ മിലിട്ടറി എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് രൂപം നല്‍കിയത്. ഈ സൊസെറ്റിയുടെ ബാനറിലാണ് 1937ല്‍ നാസിക്കില്‍ ബോണ്‍സാല സൈനിക സ്‌കൂള്‍ സ്ഥാപിക്കുന്നത്. 1996 ല്‍ ഈ സ്‌കൂളിന്റെ ശാഖ നാഗ്‌പൂരിലും ആരംഭിച്ചു. അവര്‍ ഉദ്ദേശിച്ച ലക്ഷ്യം വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും സംഘപരിവാറിന് നേടാന്‍ കഴിഞ്ഞിരിക്കുന്നുവെന്ന് മലേഗാവില്‍ സെപ്തംബര്‍ 29നുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ്(എടിഎസ്) നടത്തിയ അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

മലേഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സൈനികരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്തത്. ഇതില്‍ മേജര്‍ രമേഷ് ഉപാധ്യായ റിട്ടയര്‍ ചെയ്‌ത സൈനിക ഉദ്യോഗസ്ഥനാണെങ്കില്‍ കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് സര്‍വീസിലുള്ളയാളാണ്. മധ്യപ്രദേശിലെ പച്ച്മാഡിയില്‍ ഇന്റലിജന്‍സ് വിഭാഗത്തിലാണ് കേണല്‍ പുരോഹിത് പ്രവര്‍ത്തിക്കുന്നത്. മുംബൈയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പുരോഹിത് 1992 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. തൊട്ടടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ കേണല്‍ പദവിയിലേക്ക് നിയമിക്കുകയും ചെയ്‌തു. അസമിലും നാഗലാന്‍ഡിലും മണിപ്പൂരിലും ജോലിചെയ്‌ത പുരോഹിത് മധ്യപ്രദേശിലെത്തിയതോടെയാണ് സംഘപരിവാറുമായി ബന്ധപ്പെടുന്നത്. മലേഗാവ് സ്‌ഫോടനത്തിനു മുമ്പ് 2008 ജനുവരിയില്‍ ഫരീദാബാദില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം നന്ദേദ്, സിംഹഗഢ്, റായ്‌ഗഢ്, പൂണെ, ഷോലാപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ആയുധപരിശീലന ക്യാമ്പിലും പങ്കെടുക്കുകയുണ്ടായെന്നാണ് എടിഎസിന്റെ കണ്ടെത്തല്‍. മാത്രമല്ല സംഘപരിവാറിന് ഇറക്കുമതി ചെയ്‌ത നാല് റൈഫിളുകളും 196 തിരയും നല്‍കിയെന്നും, ഹവാല വഴി പണം എത്തിക്കാന്‍ സഹായിച്ചുവെന്നും എടിഎസ് കൂട്ടിച്ചേര്‍ക്കുന്നു. പുരോഹിതിനൊപ്പം അറസ്‌റ്റിലായ അഭിനവ് ഭാരതിന്റെ ട്രഷറര്‍ അജയ് ഏകനാഥ് റാഹിര്‍ക്കറിന് പത്ത് ലക്ഷത്തിലധികം രൂപയാണ് ഹവാല വഴി ലഭിച്ചതത്രെ. സ്‌ഫോടനത്തിന് ആവശ്യമായ ആര്‍ഡിഎക്‍സും മറ്റും കശ്‌മീരില്‍ ജോലിചെയ്യവെയാണ് മേജര്‍ രമേഷ് ഉപാധ്യായ എത്തിച്ചു കൊടുത്തതത്രെ. ഇരുവര്‍ക്കും 2006 ല്‍ നടന്ന നന്ദേദ് സ്‌ഫോടനത്തിലും പങ്കുണ്ടെന്നും എടിഎസ് സംശയിക്കുന്നു. 2003-04 വര്‍ഷങ്ങളിലായി മഹാരാഷ്‌ട്രയിലെ തന്നെ പര്‍ബാനി, ജല്‍ന, പൂര്‍ണ എന്നിവടങ്ങളില്‍ ഉണ്ടായ സ്‌ഫോടനത്തിനു പിന്നിലും ഇവരുടെ കൈകളുണ്ടോ എന്ന കാര്യവും എടിഎസ് പരിശോധിക്കുന്നുണ്ട്. മലേഗാവ് സ്‌ഫോടനത്തിന്റെ സൂത്രധാരയായി അറിയപ്പെടുന്ന പ്രഗ്യാസിങ് ഠാക്കൂറുമായി ഇരുവര്‍ക്കും അടുത്ത ബന്ധമുണ്ടായിരുന്നു.

സൈനികരെക്കുറിച്ച് നേരത്തെയും പല പരാതികളും ലഭ്യമായിരുന്നെങ്കിലും ഭീകരവാദവുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന പരാതി ആദ്യമായാണ് കേള്‍ക്കുന്നത്. നേരത്തെ റിസര്‍ച്ച് അനാലിസിസ് വിങ്ങി(റോ)ലെ രവീന്ദ്ര സിങ്ങിനെ കേന്ദ്രം നിരീക്ഷിച്ചിരുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറഞ്ഞായിരുന്നു ഈ നടപടി. പശ്ചിമ ബംഗാളിലെ ആനന്ദമാര്‍ഗികളും സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ 1970 കളില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും പൂര്‍ണമായി വിജയിച്ചില്ല. മുസ്ലിം തീവ്രാദികള്‍ സൈന്യത്തില്‍ കടക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം സൈന്യത്തില്‍നിന്ന് മുസ്ലിങ്ങളെ അകറ്റി നിര്‍ത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗമായ എന്‍എസ്‌ജിയില്‍ മുസ്ലിങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അവരെ സൈന്യത്തില്‍ എടുത്താല്‍ തന്നെ ഉന്നത പദവികളൊന്നും നല്‍കാതിരിക്കുക എന്നതും മറ്റൊരു തന്ത്രമാണ്. ഭൂരിപക്ഷ വര്‍ഗീയതക്ക് സൈന്യത്തിലും തലപൊക്കാന്‍ ഈ നടപടി പരോക്ഷമായെങ്കിലും സഹായിച്ചില്ലേയെന്ന് ആത്മപരിശോധന നടത്തേണ്ട അവസരം കൂടിയാണിത്.

സൈന്യത്തെ ഹിന്ദുത്വ ആശയങ്ങള്‍ പോലുളളവ സ്വാധീനിക്കാതിരിക്കാനാണ് കന്റോണ്‍മെന്റ് വാസം എന്ന ആശയം ബ്രിട്ടീഷുകാര്‍ മുന്നോട്ട് വെച്ചത്. 1857 ലുണ്ടായ മഹത്തായ ജനകീയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആശയം പ്രാവര്‍ത്തികമായത്. പ്രത്യേക ടൌണ്‍ഷിപ്പുണ്ടാക്കി സൈനികരെ അതില്‍ താമസിപ്പിക്കുക എന്നതാണ് ഈ ആശയം. എന്നാല്‍ ബ്രിട്ടീഷുകാര്‍ പോയതോടെ സൈനികരുടെ എണ്ണം വര്‍ധിക്കുകയും അവരെ കന്റോണ്‍മെന്റുകളില്‍ മാത്രം താമസിപ്പിക്കാന്‍ കഴിയാതാവുകയും ചെയ്‌തു. പലരും പുറത്തു താമസമായി. മാത്രമല്ല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പുറത്തുള്ളവരുമായി ബന്ധപ്പെടാമെന്നായി. പലരും പലവിധത്തിലുള്ള സ്വാമിമാരുടെ വലയത്തില്‍ പെട്ടു. അങ്ങിനെയാണ് പുരോഹിതും രമേഷ് ഉപാധ്യായയും എസ് എസ് റായിക്കറും സ്വാമിനി പ്രഗ്യാ സിങ് ഠാക്കൂറിന്റെ സ്വാധീനവലയത്തില്‍ പെട്ടത്.

പ്രഗ്യാസിങ്ങിനെപ്പോലുള്ള സ്വാമിമാരും സംഘപരിവാര്‍ രാഷ്‌ട്രീയക്കാരുമാണ് സൈന്യത്തിന് ദുഷ്പ്പേരുണ്ടാക്കിയത്. കാര്‍ഗില്‍ യുദ്ധകാലത്താണ് സൈനികരെ രാഷ്‌ട്രീയവല്‍ക്കരിക്കാനുള്ള ആദ്യത്തെ പരസ്യമായ ശ്രമമുണ്ടായത്. അന്ന് മൂന്ന് സൈനികമേധാവികളെയും എന്‍ഡിഎ നേതൃയോഗത്തിലേക്ക് വിളിപ്പിക്കുകയുണ്ടായി. കാര്‍ഗിലിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാനെന്ന പേരിലാണ് ഇവരെ രാഷ്‌ട്രീയ പാര്‍ടികളുടെ യോഗത്തിലേക്ക് വലിച്ചിഴച്ചത്. അതിനെതിരെ അന്ന് രൂക്ഷമായ വിമര്‍ശനമുയര്‍ന്നെങ്കിലും ബിജെപി 'അതിലെന്താണ് തെറ്റെ'ന്ന മറുചോദ്യമാണ് ഉയര്‍ത്തിയിരുന്നത്. സൈന്യത്തെ ഹൈന്ദവവത്ക്കരിക്കുക എന്നത് അവരുടെ ആദ്യം മുതലേയുള്ള അജന്‍ഡയായിരുന്നു. ഇപ്പോള്‍ കേണല്‍ പുരോഹിതിനെ അറസ്‌റ്റ് ചെയ്‌തതോടെ അവര്‍ വിജയിച്ചിരിക്കുന്നു. സൈന്യം ഇതുവരെ കാത്തു സൂക്ഷിച്ചിരുന്ന കറകളഞ്ഞ മതനിരപേക്ഷ സ്വഭാവത്തിനാണ് പോറലേറ്റിരിക്കുന്നത്. 1947 ലെ ഇന്ത്യാ വിഭജന കാലത്തുപോലും സൈന്യം വര്‍ഗീയതയുടെ ചെളിക്കുണ്ടില്‍ വീഴാതെ, കഷ്‌ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനാണ് ശ്രമിച്ചിരുന്നത്. അതുപോലെതന്നെ രാഷ്‌ട്രീയാധികാരം നേടുന്നതിന് ഇന്ത്യന്‍ സേന ഒരിക്കലും ശ്രമിച്ചിരുന്നില്ല. ജവഹര്‍ലാല്‍ നെഹ്റുവിന് ശേഷം ജനറല്‍ തിമ്മയ്യ പ്രധാനമന്ത്രിയാകുമെന്ന് വരെ മാധ്യമ നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊന്നും സംഭവച്ചില്ലെന്നത് ചരിത്രം. സൈന്യത്തിന്റെ ഈ സദ്പാരമ്പര്യത്തെയാണ് സംഘപരിവാര്‍ തകര്‍ത്തിരിക്കുന്നത്. സൈന്യത്തിനെയും വര്‍ഗീയ വൈറസ് ബാധിക്കുന്നുവെന്ന പ്രശ്‌നത്തെ അതീവ ഗൌരവമായി കണ്ട് വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുകയുണ്ടായി. കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാകട്ടെ കേണല്‍ പുരോഹിതിന്റെ പേരിലുള്ള ആരോപണം തെളിയിക്കപ്പെടുന്ന പക്ഷം കര്‍ശന ശിക്ഷ നല്‍കുമെന്നും അറിയിച്ചു. സൈന്യത്തിന്റെ ഹൈന്ദവവല്‍ക്കരണം എന്ന ഈ ഭീഷണിയുടെ ആഴം മനസ്സിലാക്കി സര്‍ക്കാരും സൈനികമേധാവികളും പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാം.

മുന്‍ നാവികസേനാ മേധാവിയായ അഡ്‌മിറല്‍ വിഷ്‌ണു ഭഗവത് പറയുന്നത് സൈന്യത്തിന്റെ ഹൈന്ദവവത്ക്കരണം നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും അത് ഫലപ്രദമായി തടയാന്‍ ആരും മുന്‍കൈ എടുത്തിട്ടില്ലെന്നുമാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറിയതു മുതലാണ് ഈ നീക്കം ശക്തിപ്പെട്ടത്. ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ ഹിന്ദുത്വ വല്‍ക്കരണ പ്രക്രിയ തുടരില്ലേ എന്ന ചോദ്യം ഡെമോക്ലീസിന്റെ വാളുപോലെ സൈന്യത്തിനുമേല്‍ തൂങ്ങിനില്‍ക്കുന്നുണ്ട്. സൈന്യത്തെ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ തെറ്റില്ലെന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണം. സര്‍ക്കാര്‍ കേണല്‍ പുരോഹിതിനെതിരെ നടത്തുന്ന അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അത് സൈന്യത്തിന്റെ ആത്മവീര്യത്തെ കെടുത്തുമെന്നുമാണ് നരേന്ദ്രമോഡിയും മറ്റും പറയുന്നത്. ഇതിന്റെ അര്‍ഥം ഹൈന്ദവവത്ക്കരണം തുടരട്ടേയെന്നാണ്. അങ്ങനെ പറയുന്നവര്‍ വീണ്ടും അധികാരത്തിലെത്തിയാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. തങ്ങള്‍ അധികാരത്തിലുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ചരിത്ര പാഠപുസ്തകങ്ങളും മറ്റും ഹൈന്ദവവത്ക്കരിച്ച ബിജെപിക്ക് കേന്ദ്രത്തില്‍ അധികാരം ലഭിച്ചതോടെ പല സാംസ്‌ക്കാരിക-വിദ്യാഭ്യാസ സ്ഥാപനങ്ങളും കാവിവല്‍ക്കരിക്കുകയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് സൈന്യത്തെയും കാവിവല്‍ക്കരിക്കാനുള്ള ശ്രമം. ഹിറ്റ്ലറില്‍നിന്നും മുസ്സോളിനിയില്‍നിന്നും പാഠമുള്‍ക്കൊള്ളുന്നവര്‍ ഇത് ചെയ്‌തില്ലെങ്കിലേ അത്ഭുതമുള്ളൂ.

*****

വി ബി പരമേശ്വരന്‍

48 comments:

വര്‍ക്കേഴ്സ് ഫോറം said...

സൈനികരെക്കുറിച്ച് നേരത്തെയും പല പരാതികളും ലഭ്യമായിരുന്നെങ്കിലും ഭീകരവാദവുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന പരാതി ആദ്യമായാണ് കേള്‍ക്കുന്നത്. നേരത്തെ റിസര്‍ച്ച് അനാലിസിസ് വിങ്ങി(റോ)ലെ രവീന്ദ്ര സിങ്ങിനെ കേന്ദ്രം നിരീക്ഷിച്ചിരുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറഞ്ഞായിരുന്നു ഈ നടപടി. പശ്ചിമ ബംഗാളിലെ ആനന്ദമാര്‍ഗികളും സൈന്യത്തില്‍ നുഴഞ്ഞുകയറാന്‍ 1970 കളില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും പൂര്‍ണമായി വിജയിച്ചില്ല. മുസ്ലിം തീവ്രാദികള്‍ സൈന്യത്തില്‍ കടക്കാതിരിക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ എളുപ്പമാര്‍ഗം സൈന്യത്തില്‍നിന്ന് മുസ്ലിങ്ങളെ അകറ്റി നിര്‍ത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗമായ എന്‍എസ്‌ജിയില്‍ മുസ്ലിങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. അവരെ സൈന്യത്തില്‍ എടുത്താല്‍ തന്നെ ഉന്നത പദവികളൊന്നും നല്‍കാതിരിക്കുക എന്നതും മറ്റൊരു തന്ത്രമാണ്. ഭൂരിപക്ഷ വര്‍ഗീയതക്ക് സൈന്യത്തിലും തലപൊക്കാന്‍ ഈ നടപടി പരോക്ഷമായെങ്കിലും സഹായിച്ചില്ലേയെന്ന് ആത്മപരിശോധന നടത്തേണ്ട അവസരം കൂടിയാണിത്.

Inji Pennu said...

ഓഫ്:
അരുഷി എന്ന സ്ഥിരം കമന്റിടുന്ന ആളോട് ഒരപേക്ഷ.

ദയവായി മലയാളത്തില്‍ കമന്റിടുമോ? മംഗ്ലീഷില്‍ ഇടാണ്ട്?

Anonymous said...

It is heard that now BJP is fighting with RSS through their party publications. Is it true?

Joker said...

കാക്കി ട്രൌസറും മുളവടിയുമായ് നീങ്ങുന്ന സൈനികര്‍ ഉള്ളപ്പോള്‍ പിന്നെ സൈന്യം കൂടി കാവിവല്‍ക്കപ്പെട്ടാല്‍ പിന്നെ.....!!!!
പക്ഷെ ഏറ്റവും കൂ‍ൂടുതല്‍ ദേശസ്നെഹികള്‍ സംഘപരിവാര്‍ ആയത് കൊണ്ട് രാജ്യത്തിന് ആപത്തൊന്നും വരില്ല !!! ദേശസ്നേഹമില്ലാത്ത മുസ്ലിംഗളെയും, ചൈനാ പ്രേമക്കാരായ കമ്യൂണിസ്റ്റുകളെയും പോലെ അല്ല സംഘപരിവാര്‍ എന്ന് ...പല താക്കൂര്‍ മാരും പറയുന്നു.

Baiju Elikkattoor said...

"...........രാഷ്‌ട്രീയാധികാരം നേടുന്നതിന് ഇന്ത്യന്‍ സേന ഒരിക്കലും ശ്രമിച്ചിരുന്നില്ല."

ഹിന്ദുത്വത്തോട് ആഭിമുഖിയമുള്ള ഒരു ജനറല്‍ കര സേനയുടെ തലപ്പത്ത്‌ വന്നാല്‍ ഈ ധാരണ തകര്‍ക്കപ്പെടാന്‍ അധികനാള്‍ വേണ്ടിവരില്ല. സംഘ പരിവാറും ആഗ്രഹിക്കുന്നത് അതായിരിക്കും. സൈനീക അധികാരത്തിലൂടെ അവരുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുക. അങ്ങനെ വന്നാല്‍ ഇന്ത്യ പാകിസ്ഥാന്റെ മറ്റൊരു പതിപ്പകും........!

ഭൂമിപുത്രി said...

ഹിന്ദു തീവ്രവാദത്തിന്റെ ഏറ്റവും പുതിയ മുഖത്തിനെപ്പറ്റി'After all she is a Sadhvi'എന്നാൺ പ്രതിപക്ഷനേതാവ് അഡ്വാനി പറഞ്ഞത്..അതായത് കാവിയണിഞ്ഞാൽ ദിവ്യത്വമായി,പിന്നെ അവരെ തൊട്ട് കളിയ്ക്കരുതെന്ന്!
ഇൻഡ്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ കച്ചകെട്ടിയിരിയ്ക്കുന്ന ആളാണിത് പറഞ്ഞതെന്നോർക്കണം.
(word verification ഇവിടെ അത്യാവശ്യമാണോ?)

Anonymous said...

Mel santhi athava thanthri, saadhvi, and now purohith(sankaracharya?). Samgha parivar is going great guns. Thottathokke CHALAM. A sort of MIDAS TOUCH(or MODIS TOUCH?). Kudos to them. Watching cats jumping out of the bags is a nice experience.

Anonymous said...

My Mal word processor is corrputed, I am on continuous travel, so kindly bear to post in English for time being.

Its indeed shocking to see a coloner rank officer indulging in bomb blasts and using RDX and there is no control in army on such activities. Not only army but BSF,CRPF etc are all orrupted to core, encounters, killing of intruders,selling of arms to terrorists are all happening. Hope that Antony wont yield to the pressure to hush up things, but if BJP comes to power all these cases will be withdrawn and wiped clean. So all should vote for Congress.

Now comes to Kerala scenarios, same thing is happening with police force when CPM gets rule. Not only police every key post is filled with the list of party confidents , ministers PAs, various secretaries, head of SSLC,DHSE,VHSE, VCs of universities are all filled with party supprters. Latest example Dr.Rajan Gurukkal as MG VC. Even though UDF also appoint their political chumchas to key posts, the middle level govt officers is kept intact, thats why the rule is better in UDF and always flop when LDF comes to power.

The simple reason is that when a party affiliated man is appoined in a key post say PA of Education Minister, Industries Minister, thighs starts blockading. Why?
The person whom appointed may be party activist and loyalist, but he is not a good worker and he was indulged in past UDF rule how to block or slow government's machinery, so he never have the knack of how to move the machinery, he was always trying to block it and now his duty is to move the machinery, where are there are a silent lot of sincere workers who doesnt have any party affiliation, but they are the key persons running machinery. These peple get sidelined or transferred as soon as LDF comes, simple reason they are not NGO Union or KGOA.
Another things is minister's way of dealing with IAS, here also most illeterate men usually comes to inister post when LDF rules, start camuflauging their inexperience foolisheness lack of knowledge by behaving like arrogant morons. Result, IAS peole gets slowly retarded mentally and the mental block created in them start axing govt aims and policies.

Good misters like KM Mani etc start a meeting very pleasantly,
"Ha ellarum irunnatte chaya varunnund, appam njan vilcichhath namukku inna karyam onnu cheythal kollamennundd, randazhcakkakam pattiyal kollam, entha parayunnath, pattukille, ningngalude abhipryam para, nammakku onnu othu pidikkam" such a way of dealing melts all frictions and the meeting ends with creative suggestions and minister knows how to eliminate hazards, due to his experience.

Contrary LDF ninisters meeting is officials suppressing laughter and stand with grim face laughing inside with ministers like Sudhakaran, Ak Balan Sreemathy etc.
Nothing moves and Pinarayi Vijayan cannot move machinery sitting in AKG centre, he is a good ruler and quick decision maker and fast file disposer.

Police hands are tied DYFI are ruling station, they can release any person from police station, none dares to block them. The heavy task for Ummen Chnady is to make them again police it may taken 2 yrs after nay LDF rule.

So guys you have no right to preach, first your practice, then preach. You only started union in Police , nowhere else in country there is union for police.

Anonymous said...

"but if BJP comes to power all these cases will be withdrawn and wiped clean.So all should vote for കോണ്ഗ്രസ്.."
എന്റെ പൊന്നു ആരുഷി,ബി.ജെ.പി വെറും മുഖം മൂടി ആണ്.Rss ആണ് തമ്പുരാന്‍.പിന്നെ എത്രയോ കൊണ്ഗ്രെസ്സ് കാര്‍ Rss ആണ്.കേരളത്തില്‍ തന്നെ ഒരു പാടു പേര്‍ പകല്‍ കൊണ്ഗ്ര്സ്സും രാത്രി Rss ഉം ആണ്.എത്രയോ കാലം കേന്ദ്ര കൊണ്ഗ്രെസ്സ് മിനിസ്ടര്‍ ആയിരുന്ന വസന്ത് സാറ്റെ ആണ് മാലെഗാവ് പ്രതികള്‍ നിരപരാധികള്‍ എന്ന് ആദ്യം പറഞ്ഞതു.(ഈ വിദ്വാന്‍ ബോസ്ലെ സൈനിക സ്കൂളിലെ-ഇപ്പൊ ബോംബ് നിര്‍മ്മാണ പരിശീലനവും നല്കുന്നു,ഈ വിദ്യാലയത്തില്‍!!!- ആദ്യ ബാച്ച് വിദ്യര്‍ത്തിയായിരുന്നു) അതുകൊണ്ട് ആ അവിഞ്ഞ വാദം എടുത്തു തൊട്ടിയില്‍ ഇടു ആദ്യം..

."...., VCs of universities are all filled with party supprters...."
അതെ ജാന്‍സി ജോസഫ് കഴിഞ്ഞ മൂന്നു വര്ഷം എം.ജി.യുനിവേര്സിടി വി.സി.ആയിരുന്നു..ശ്രീമതി ടീച്ചര്‍ മന്ത്രി ആയില്ലെന്കില്‍ അവര്‍ സി.പി.എം.മന്ത്രി ആകുമായിരുന്നു.ഏയ്,അവര്‍ കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് കെ.എം.മാണിയുടെ നോമിനി ആയി വന്നതല്ലായിരുന്നു.വേറെ പണിയോന്നുമില്ലെന്കില്‍ എവിറെയെന്കിലും പോയി കുനിഞ്ഞു നില്‍ക്കെടോ,വിവരക്കേട് പറയല്ലേ..

" Result, IAS peole gets slowly retarded mentally and the mental block created in them start axing govt aims and policies...."
അതെ ഇതിന് എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.ലോട്ടറി സെക്രടറി ആയിരുന്ന സുരേഷ് കുമാര്‍ യു.ഡി.എഫ് ഭരണത്തില്‍ മെന്റല്‍ ബ്ലോക്ക് ഇല്ലാതെ, ഭയങ്കര ഫ്രീ ആയപ്പോ,അണിയറ രഹസ്യങ്ങള്‍ മുഴുവന്‍ പ്രതിപക്ഷ നേതാവിന് VSനു ചോര്‍ത്തിക്കൊടുത്തു,യു.ഡി.എഫ് സര്‍ക്കാരിനെ നാറ്റിച്ച്ചതും അങ്ങനെ ആണ്..ആരുഷി,താന്‍ ഏത് കെ.എം.മാണിയുടെ അടുക്കളയിലാണ്..ഇതേ കാരണം കൊണ്ടാണ് മത്തി കെട്ടിക്കൊടുക്കുന്ന പഴയ പത്രമെന്കിലും എടുത്തു ചിലപ്പോഴൊക്കെ വായിക്കാന്‍ പറഞ്ഞതു.

Police hands are tied DYFI are ruling station, they can release any person from police station, none dares to block them.
അതെ,സി.പി.എം സ്റ്റേറ്റ് കമ്മിട്ട്യില്‍ അംഗമായ രാമന്‍ ശ്രീവാസ്തവ ആണ് ഡി.ജി.പി.അദ്ദേഹത്തെ നിയമിച്ചത് കഴിഞ്ഞ സര്‍ക്കാരില്‍ ഊമ്മെന്‍ ചാണ്ടി അല്ലെ,അല്ല.പിന്നെ സ്രിവാസ്തവയുറെ കൈ കെട്ടിയിട്ടതിനാല്‍ ഇടക്ക് വിഷ്വല്‍ മീഡിയക്ക് ആഘോഷിക്കാന്‍ ഉദയകുമാരന്മാരെയും, ഉരുട്ടിക്കൊലയും കിട്ടുന്നുമില്ല.

Anonymous said...

Its not surprising the HinduTalibanism practised by B.J.P etc are now desperately supporting terrorism and extremism but the main threat is the soft hindutva being preached by Congress.This is how they have handed over once mighty Congress states like Gujarat,Orissa to BJP.
Already the rightwing element in the Manmohan govt.Mr.M.K.Narayanan,met Advani and meade some sort of deal..So any time this Malegav/Pragyasingh/Thogadia terrorism enquiry will be in cold storage.

Baiju Elikkattoor said...

"അരിയെത്ര? പയറഞ്ഞാഴി!" എന്ന് പറയുന്നതിന്റെ പൊരുള്‍ ആരുഷിയുടെ കമന്റ് വായിച്ചപ്പോള്‍ മനസിലായി.....! ഇനിയിപ്പോള്‍ ചന്ദ്രനിലെയോ ചോവ്വയിലോയോ കാര്യത്തെപ്പറ്റി പോസ്റ്റിട്ടാലും ആരുഷി അതില്‍ CPM നെ തിരുകി കയറ്റും. അപാര മണ്ട തന്നെ....!!

Radheyan said...

സൈന്യത്തില്‍ ഇതിന്റെ അനുരണനങ്ങള്‍ മുന്‍പേ കണ്ടു തുടങ്ങിയിരുന്നു.പട്ടാളക്കാറ് പലപ്പോഴും വടക്കു നിന്ന് തിരിച്ചെത്തുന്നത് കടുത്ത മുസ്ലീം വിരോധികളായിട്ടാണ് എന്നത് ഒരു സത്യമാണ്.അത് ചെവിയില്‍ നിന്നും ചെവിയിലേക്ക് ഓതി കൊടുക്കപ്പെടുന്ന ഹേട്രഡ് മന്ത്രങ്ങളിലൂടെയാണ് (ലൈക്ക് 20 വര്‍ഷം കൊണ്ട് ഇന്ത്യ മുസ്ലീം ഭൂരിപക്ഷ രാജ്യമാകാന്‍ പോകുന്നു, അതിനാലാണ് സന്താനോല്‍പ്പാദനം അവര്‍ പല ഭാര്യമാരിലൂടെ സുലഭമായി നടത്തുന്നത്).ഇത്തരം റൂമറുകളിലും കിംവദന്തികളിലും ആണ് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ നിലനില്‍പ്പെന്ന് ഹിറ്റ്‌ലറും ഗീബത്സും തെളിയിച്ചതാണ്.അതു കൊണ്ടാണ് പണ്ടാരോ ആര്‍.എസ്.എസിനെ റൂമര്‍ സ്പ്രെഡിംഗ് സംഘ് എന്ന് വിളിച്ചത്

വിഷയവുമായി ബന്ധമില്ലാത്ത കമന്റീന് മറുപടി പറയുന്നത് ഉചിതല്ല എന്നിരിക്കിലും ചിലത് പറയട്ടെ.

വിചിത്രമായിരിക്കുന്നു ആരുഷിയുടെ അഭിപ്രായങ്ങള്‍.

കേരളത്തിലെ അറിയപ്പെടുന്ന ഒരു അഴിമതിക്കാരനെ ഏറ്റവും നല്ല മന്ത്രി എന്ന് വിശേഷിപ്പിച്ചത് തന്നെ താങ്കളുടെ രാഷ്ട്രീയ ബോധം വിളിച്ചറിയിക്കുന്നു.ഇദ്ദേഹം ഒരു കന്യാസ്ത്രീയുടെ കൊലപാതക അന്വേഷണം അട്ടിമറിക്കാന്‍ നടത്തിയ ഉപജാപങ്ങള്‍ ഇപ്പോള്‍ പതിയെ പുറത്തു വരുന്നുണ്ട്.

രാജന്‍ ഗുരുക്കളെ പോലെ ഒരു പ്രസിദ്ധനായ അദ്ധ്യാപകനെ തള്ളിപ്പറയാന്‍ അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് മാത്രം പോര സുഹൃത്തേ.. ഒരു കഴിവുമില്ലാത്ത ജാന്‍സി ജെയിംസിനെ പോലുള്ളവരെ വെറും വര്‍ഗ്ഗീയതയുടെ പേരില്‍ വൈസ് ചാന്‍സിലറാക്കിയ യൂഡീഫിന്റെ പേരില്‍ താങ്കള്‍ എന്തിനിത്ര പുളകം കൊള്ളുന്നു എന്ന് മനസ്സിലാകുന്നില്ല.

എന്ത് കുത്സിത ആരോപണമുണ്ടായാലും കേരളത്തില്‍ പോലീസ് വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ കാണുന്നത്.കാശ്മീര്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളാകട്ടെ,കണ്ണൂരിലെ ബോംബുകള്‍ പിടിക്കുന്നതിലാവട്ടെ,കൊലക്കേസുകള്‍ തെളിയിക്കുന്നതിലാകട്ടെ പോലീസ് ഇപ്പോള്‍ നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്.അതു പോലെ തന്നെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും.മറ്റ് സര്‍ക്കാരുകള്‍ ചെയ്യുന്ന പോലെ ഭരണമേറ്റ ഉടനേ ഡി.ജിപിയെ സര്‍ക്കാര്‍ മാറ്റി തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ വെച്ചില്ല എന്നതും ശ്രദ്ധേയമാണ്.

മന്ത്രിമാരുടെ വിദ്യാഭ്യാസത്തെ കുറിച്ചും കണ്ടു ചില റിമാര്‍ക്കുകള്‍.മന്ത്രിമാരില്‍ ഏറ്റവും വിദ്യാഭ്യാസം കുറഞ്ഞ പാലൊളി ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളാണ്.താങ്കള്‍ മോശമെന്ന് പറയുന്നവരില്‍ പലരും ബിരുദമോ അതിനു മുകളിലോ ഉള്ളവരാണ്.പലര്‍ക്കും പരിചയകുറവുണ്ടെന്ന് സമ്മതിക്കാം.മന്ത്രിയാകാനായി ജനിക്കാന്‍ ഇവര്‍ ബക്കിംഗ്‌ഹാം കൊട്ടാരത്തിലോ മാണിയുടെയോ ബാലന്‍പിള്ളയുടെയോ വീട്ടിലല്ലല്ലോ ജനിച്ചത്.അത് ക്രമേണെ ശരിയാകും,അങ്ങനെയേ വരൂ.

കേരളം കണ്ട നല്ല മന്ത്രിമാരില്‍ കൂടുതലും ഇടതു പക്ഷത്ത് നിന്നാണെന്നിരിക്കേ എങ്ങനെയാണ് വലതു പക്ഷം ഗംഭീരമായി കേരളം ഭരിച്ചു എന്ന അറിവ് കിട്ടിയതെന്നറിയില്ല.അപവാദത്തിന് ഒരു സുധീരനോ മറ്റോ ഉണ്ടെന്നല്ലാതെ മറ്റാരെ ചൂണ്ടികാട്ടാനാകും താങ്കള്‍ക്ക്(അതോ നേരത്തെ പറഞ്ഞ ചിരിക്കുന്ന ചെകുത്താനെയോ).എന്നാല്‍ എനിക്ക് ഒരുപാട് പേരെ പറയാനാകും.
അച്യുത മേനോന്‍ (മുഖ്യമന്ത്രി,ധനമന്ത്രി)-സമഗ്ര സംഭാവന
തോമസ് ഐസക്ക് (ധനമന്ത്രി)-ധന വകുപ്പിലെ നല്ല ഒരു പിടി പരിഷ്ക്കാരങ്ങള്‍.നികുതി പിരുവില്‍ വന്‍ വര്‍ധന.
പാലൊളി (തദ്ദേശ സ്വയംഭരണം)-അധികാരം വികേന്ദ്രീകരിക്കുന്നതില്‍ നല്‍കിയ സംഭാവനകള്‍


പിണറായി വിജയന്‍ (വൈദ്യുതി)-വൈദ്യുതി ഉല്പാദനത്തില്‍ വന്‍ വര്‍ധന

റ്റിവി തോമസ് (വ്യവസായം)-കേരളത്തിലെ ഒട്ടു മിക്ക പൊതുസ്ഥാപനങ്ങളും തുടങ്ങിയത്,വിദേശമൂലധനം സ്വരൂപിക്കാനുള്ള ആദ്യ ചുവട്
എം.എന്‍ ഗോവിന്ദന്‍ നായര്‍ (ഭവനനിര്‍മ്മാണം)-ലക്‍ഷം വീട്,ഇടുക്കി പദ്ധതി
ചന്ദ്രശേഖരന്‍ നായര്‍(ഭക്‍ഷ്യം)മാവേലി സ്റ്റോറുകള്‍,കാര്യക്ഷമവും അഴിമതി രഹിതവുമായ വിപണി ഇടപെടല്‍
ഗൌരിയമ്മ (റവന്യൂ)-ഭൂപരിഷ്ക്കരണം

വിവി രാഘവന്‍ (കൃഷി)-കൂട്ടുകൃഷി,ഉല്‍പ്പാദന വര്‍ധനവ്

പട്ടം താണുപിള്ളയുടെ തൊട്ട് ഇങ്ങോട്ട് ഉമ്മന്‍ ചാണ്ടി വരെയുള്ളവരുടെ മന്ത്രിസഭയില്‍ താങ്കള്‍ക്ക് എത്ര പ്രഗല്‍ഭരെ കാട്ടാനാകും? എന്ത് കൊണ്ട് അവരെ താങ്കള്‍ പ്രഗല്‍ഭരായി കൂട്ടുന്നു.

shahir chennamangallur said...

സൈന്യത്തില്‍ നിന്നും മുസ്ലിങലെ അകറ്റി നിര്ത്താന്‍ തുടങിയിട്ട് വര്ഷങളായി. റൊ , ഐ ബി തുടങിയവയില്‍ നിന്നും മുസ്ലിങല്‍ ഒഴിവാക്കപ്പെടുന്നു. ഒരു മതേതര രാജ്യമായ ഇന്ത്യയുടെ സൈന്യം എത്രമാത്രം മതേതരമാണെന്ന ചോദ്യം അതീവ ഗൌരവമായി കാണേണ്ടതാണ്‌.

ഉത്തരേന്ത്യയില്‍ നടക്കുന്ന പല കലാപങളിലെയും സൈന്യത്തിന്റെ അവിശുദ്ധമായ ഇടപെടലുകള്‍ നിഷ്പക്ഷ പത്രങളില്‍ പല തവണ വന്നിട്ടുന്ടായിരുന്നു.
നമുക്കു വേണ്‍ടത് തികച്ചും മത നിരപേക്ഷമായ ഒരു സൈന്യമാണ്‌.

Anonymous said...

pattalakkare samgh parivarukaraakki datheduth avarude desa snehathekkurich post itta samgha parivar blogarmar ippol evide aano entho?

Thogadiyayum kudungum ennu thonnunnnu.

word verification necessary?

chithrakaran ചിത്രകാരന്‍ said...

നമ്മുടെ സൈന്യവും ജനങ്ങളും മത നിരപേക്ഷം തന്നെയാണ്.
അതിനു മതത്തിന്റെ മുഖം നല്‍കുന്നത് മുസ്ലീം വര്‍ഗ്ഗീയവാദികളും,വോട്ടിനുവേണ്ടി മുസ്ലീം വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുമാണ്.

രാഷ്ട്രീയക്കാരന്റെ നപുംസക നയങ്ങള്‍ കാരണമാണ് വര്‍ഗ്ഗീയത അനുവദിക്കപ്പെട്ട രാജ്യദ്രോഹമായി വളരുന്നത്. ഭാവിയെക്കുറിച്ച് ചിന്താശേഷിയുള്ളവര്‍ അതില്‍ അശ്വസ്തരാകുകയും, ഇസ്ലാമിക വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ തങ്ങളാല്‍ കഴിയുന്ന സംഭാവന നല്‍കാന്‍ സ്വയമേവ തയ്യാറാകുകയും ചെയ്യുന്നതിനെയാണ് നാം ഭൂരിപക്ഷ വര്‍ഗ്ഗീയത എന്നു തെറ്റായി വിളിക്കുന്നത്.

വര്‍ഗ്ഗീയ ചിന്തയില്ലാത്ത ഒരു സമൂഹത്തെ വര്‍ഗ്ഗീയ പ്രതിരോധത്തിന്റെ മാര്‍ഗ്ഗത്തിലേക്ക് തള്ളിവിടുന്ന ഇസ്ലാമിക വര്‍ഗ്ഗീയതയും,പ്രീണന രാഷ്ട്രീയക്കാരുമാണ് ബി.ജെ.പി, ആര്‍.എസ്.എസ്സ് തുടങ്ങിയ വര്‍ഗ്ഗീയ പാര്‍ട്ടികളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ ഇസ്ലാമിക വര്‍ഗ്ഗീയതയെ നിയന്ത്രിച്ചാല്‍ തന്നെ ബി.ജെ.പി.വര്‍ഗ്ഗീയത നിയന്ത്രിക്കപ്പെട്ടുകൊള്ളും. ഇസ്ലാമിക വര്‍ഗ്ഗീയത മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രോത്സാഹനഫലമായി രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ രാജ്യദ്രോഹികളായി കണക്കാക്കിതന്നെ കൈകാര്യം ചെയ്യേണ്ടിയിരിക്കുന്നു.

എന്നാല്‍, പ്രജ്ഞ സിങ്ങായാലും, സൈന്യത്തിലെ ഏതെങ്കിലും വര്‍ഗ്ഗീയ രോഗം ബാധിച്ച കേണലായാലും അയാള്‍ രാജ്യത്തേയും ജനങ്ങളേയും സ്നേഹിക്കുന്നതിനാല്‍ രാജ്യദ്രോഹിയായി ഇസ്ലാമിക ഭീകരരുമായി താരതമ്യപ്പെടുത്താനാകില്ല. രാജ്യത്തിന്റെ പ്രതിരോധ നില തകരാറിലായെന്നു തെറ്റിദ്ധരിച്ച് ആത്മഹത്യാപരമായ വിഢിത്തം പ്രവര്‍ത്തിക്കുന്ന പ്രജ്ഞ സിങ്ങിനെപ്പോലുള്ളവര്‍ രാജ്യത്തിന്റെ സല്‍പ്പേരിനു കളങ്കം ചാര്‍ത്തുന്ന വര്‍ഗ്ഗീയ പ്രവര്‍ത്തനം നടത്തി തന്റെ ബുദ്ധി വൈകല്യം പ്രകടിപ്പിക്കുകയല്ലാതെ ... ഒരു രാജ്യദ്രോഹിയുടെ നിലവാരത്തിലെത്തുന്നില്ല.അവരെ കൊലപാതകിയെന്നു വിളിക്കാം. സങ്കുചിത വര്‍ഗ്ഗീയ വാദിയെന്നുവിളിക്കാം. എന്നാല്‍ അവരെ ആ സ്ഥാനത്തെത്തിക്കുന്നത് ഇസ്ലാം വര്‍ഗ്ഗീയതയും, നമ്മുടെ കഴിവുകെട്ട രാഷ്ട്രീയ പാര്‍ട്ടികളുമാണ്.(രാജ്യദ്രോഹികള്‍ക്ക് കോടതി മരണം വിധിച്ചിട്ടും ബിരിയാണി കൊടുത്ത് രാജ്യദ്രോഹികളെ പ്രീണിപ്പിക്കുന്ന പാര്‍ട്ടികള്‍!!!)

ഭൂരിപക്ഷ വര്‍ഗ്ഗീയത എന്ന പ്രയോഗം തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. മുസ്ലീങ്ങളെ അരക്ഷിതബോധത്തിനടിമകളാക്കി വോട്ടുപെട്ടിയിലേക്ക് ഓടിച്ചുകയറ്റാനാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ രാക്ഷസീയമായി ഊതി വീര്‍പ്പിക്കുന്നത്.

സമൂഹത്തില്‍ മതത്തിന്റെ പേരിലുള്ള രാഷ്ട്രീയപാര്‍ട്ടി രൂപികരണങ്ങളും,മത സംഘടനാ പ്രവര്‍ത്തനവും വര്‍ഗ്ഗീയ-തീവ്രവാദ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിഞ്ഞ് നിരോധിക്കാന്‍ തക്ക ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നെതൃത്വം ഉണ്ടാകുന്നതുവരെ രാജ്യദ്രോഹത്തിന്റെ ഇസ്ലാമിക വൈറസ്സുകള്‍ രാജ്യത്തെ ആക്രമിച്ചു നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ക്ഷേത്രങ്ങളും, പള്ളികളും,ഗുരുദ്വാരകളും,മോസ്ക്കുകളും പൊതുസ്വത്തായി സര്‍ക്കാരിലേക്കു കണ്ടുകെട്ടി പുരോഹിത ജോലി കുറ്റകരമായ വര്‍ഗ്ഗീയ പ്രവര്‍ത്തനമായി കണക്കാക്കി ശിക്ഷ നല്‍കുന്ന നിയമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

Anonymous said...

പ്രിയപ്പെട്ട ചിത്രകാരാ

ശ്രീ പി എം മനോജ് എഴുതിയ ഹിന്ദുത്വ ബോംബ് എന്ന ലേഖനം താങ്കളുടെ ഒട്ടു മിക്ക സംശയങ്ങൾക്കും മറുപടി നൽകുന്നുണ്ട് എന്നു തോന്നുന്നു

“കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയ കാഷായവസത്രധാരിണിക്കുവേണ്ടി രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രംഗത്തുവരുന്നത്, പെറ്റുവളര്‍ത്തിയ മകന്റെ ജഡം കാണേണ്ട എന്ന് അമ്മയ്ക്ക് പറയേണ്ടിവരുന്ന സാഹചര്യം പോലെതന്നെ അനിതരസാധാരണമാണ്. രണ്ടും പരസ്പര വിരുദ്ധമായ ധ്രുവങ്ങളില്‍ നില്‍ക്കുന്നു. കാശ്മീരില്‍ മരിച്ചുമരവിച്ചുകിടക്കുന്ന മകന്റെ ജഡം നാട്ടിലേക്കു കൊണ്ടുവരാന്‍ ഉമ്മയ്ക്ക് സാഹചര്യങ്ങളൊന്നുമില്ല. മകനെ റിക്രൂട്ടുചെയ്തയച്ചവര്‍ക്ക് ജഡത്തിനോട് താല്‍പര്യമില്ല; കുടുംബത്തോട് കടപ്പാടുമില്ല. അങ്ങോട്ടുപോയി കാണാന്‍ ആഗ്രഹിച്ചാലും പ്രായോഗികമായ വിഷമങ്ങള്‍ മാത്രം. എത്രതന്നെ ദുഷ്ടനായാലും കൊള്ളക്കാരനായാലും കൊലപാതകിയായാലും പെറ്റമ്മയ്ക്ക് മകന്‍ പ്രിയപ്പെട്ടവന്‍ തന്നെ. എന്നാല്‍ ഇവിടെ ആ ഉമ്മയ്ക്ക് പറയേണ്ടിവന്നിരിക്കുന്നു:"രാജ്യദ്രോഹിയായി മരിച്ച മകന്റെ ജഡം എനിക്കു കാണേണ്ട'' എന്ന്. തീര്‍ച്ചയായും അതില്‍ രാജ്യസ്നേഹത്തിന്റെ ധാരയുണ്ട്; മകനോടുള്ള വാത്സല്യത്തെപ്പോലും രണ്ടാമതാക്കിക്കളയുന്ന ദേശാഭിമാനമുണ്ട്; ജിഹാദികളെന്നും ഭീകരരെന്നും ഇസ്ളാം മതത്തിനുമേല്‍ ചാപ്പകുത്തുന്ന വര്‍ഗീയഭ്രാന്തിനെ നിശ്ശബ്ദമാക്കിക്കളയുന്ന തീപ്പൊരിയുണ്ട്. അതുകൊണ്ടാണ് ആ ഉമ്മയുടെ നിലപാടിനെ മതനിരപേക്ഷശക്തികള്‍ വാഴ്ത്തുന്നത്. അതിലെ രാജ്യസ്നേഹത്തിന്റെ അംശത്തിനാണ് നിസ്സഹായതയുടെ അംശത്തിനേക്കാള്‍ ഇന്ന് പ്രാധാന്യമുള്ളത്. ഇന്ത്യന്‍ പട്ടാളക്കാരെ കൊന്നൊടുക്കാന്‍ പോയ തീവ്രവാദികളുടെ കുടുംബങ്ങളല്ല, രാജ്യത്തിനുവേണ്ടി സ്വന്തം മക്കളുടെ ജഡംപോലും തിരസ്കരിച്ച രാജ്യാഭിമാനികളുടെ കുടുംബങ്ങളാണിന്നവ. മറുവശത്ത് എല്‍കെ അദ്വാനി നില്‍ക്കുന്നു. അദ്ദേഹം സ്വയം പ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. മാലെഗാവിലും മൊദാസയിലും സംഝോഥ എക്സ്പ്രസിലും ബോംബുവെച്ച് ചോരപ്പുഴകളൊഴുക്കിയ കേസില്‍ സംശയരഹിതമായ തെളിവുകളോടെ അറസ്റ്റിലായ പ്രജ്ഞ സിങ് എന്ന സംഘപരിവാര്‍ സന്യാസിനിക്കുവേണ്ടി അദ്വാനി രംഗത്തുവന്നിരിക്കുന്നു. കണ്ണൂരിലെ പാവപ്പെട്ട ഒരു മുസ്ളിം വനിത കാണിക്കുന്ന വിവേകവും ത്യാഗവും ഇന്ത്യാരാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദത്തില്‍ വരെ ഇരുന്ന ലാല്‍കൃഷ്ണ അദ്വാനിക്ക് ഇല്ല!

മാലെഗാവ് കേസന്വേഷണത്തില്‍നിന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിനെ (എടിഎസ്) പൂര്‍ണമായും മാറ്റണമെന്നും പ്രജ്ഞാസിങ് എടിഎസിനെതിരെ ഉന്നയിച്ചആക്ഷേപങ്ങള്‍ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുമാണ് അദ്വാനി പ്രറയുന്നത്.

ഹിന്ദുത്വ ഭീകരരെ ഇന്നലെവരെ പരസ്യമായി അനുകൂലിക്കാന്‍ അദ്വാനി മുതിര്‍ന്നിരുന്നില്ല. ഇന്ന് അതുസംഭവിച്ചിരിക്കുന്നു. അദ്വാനിയുടെ ഉള്ളിലെ എല്ലാംതികഞ്ഞ ഫാസിസ്റ്റ് പുറത്തുചാടിയിരിക്കുന്നു. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കളും ചില സ്വാമിമാരും ഹരിയാനയിലെ പാനിപ്പത്തില്‍ യോഗം ചേര്‍ന്ന് മലേഗാവ് പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, ബിജെപിയുടെ ഔദ്യോഗിക സമീപനം തന്നെയാണ് അത് എന്നുറപ്പിച്ചുകൊണ്ട്, അദ്വാനിയുടെ രംഗപ്രവേശമുണ്ടായത്.

കണ്ണൂരും മാലെഗാവും തമ്മില്‍ എന്തു ബന്ധമെന്നു ചോദിക്കാം. തീവ്രവാദത്തിന്റെ വലയിലകപ്പെട്ട മക്കളെ ഓര്‍ത്ത് നെഞ്ചുരുകുന്ന ഉമ്മമാരും കൂട്ടക്കൊലനടത്തിയവരുടെ സംരക്ഷയ്ക്കായി നാണമില്ലാതെ രംഗത്തിറങ്ങുന്ന ലാല്‍കൃഷ്ണ അദ്വാനിയും തമ്മിലുള്ള താരതമ്യം കൊണ്ടു തീരുന്നതല്ല അതിനുള്ള ഉത്തരം. കണ്ണൂരില്‍നിന്നുള്ള വാര്‍ത്തകള്‍ കണ്ടില്ലേ. ഒരുദിവസം ബോംബുശേഖരം പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിക്കുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഉഗ്രശേഷിയുള്ളതും വിഷംനിറച്ചതുമായ ബോംബുകളുടെ വന്‍ ശേഖരം പിടിക്കപ്പെടുന്നു. 'ഇസ്ളാമിക ഭീകരത'യ്ക്കെതിരെ ശപഥമെടുത്ത 'ഹിന്ദുത്വ ശക്തി'യുടേതാണ് പൊട്ടിയതും പിടിച്ചതുമായ ബോംബുകള്‍.

കേരളത്തില്‍ അടുത്ത കാലത്തൊന്നും ഭീകര ആക്രമണങ്ങളുണ്ടായിട്ടില്ല. എന്നാല്‍, അതിന് സജ്ജമായ സംഘങ്ങള്‍ ഇവിടെയുണ്ട്. അവ യഥേഷ്ടം ആയുധം ശേഖരിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ആയുധശേഖരമാണ് കണ്ണൂര്‍ ജില്ലയിലെ ചെറുവാഞ്ചേരിയില്‍ പൊട്ടിത്തെറിച്ചത്. അസ്ന എന്ന ആറുവയസുകാരിയെ എട്ടു വര്‍ഷം മുമ്പ് ബോംബെറിഞ്ഞ് കാല്‍ തകര്‍ത്ത കേസില്‍ 13 ആര്‍എസ്എസുകാര്‍ കുറ്റക്കാരാണെന്ന കോടതിവിധി സംഘപരിവാറിന്റെ ഭീകരമുഖമാണ് അനാവരണംചെയ്തത്. ആ വിധി വരുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് ഒറ്റയടിക്ക് നൂറുകണക്കിനാളുകളെ കൊല്ലാന്‍ ശേഷിയുള്ള വന്‍ബോംബുശേഖരം ആര്‍എസ്എസിന്റെ ശക്തികേന്ദ്രത്തില്‍നിന്ന് പൊലീസ് പിടിച്ചത്. അതിനും മണിക്കൂറുകള്‍ മുമ്പാണ് സ്വയം നിര്‍മ്മിച്ച ബോംബുകള്‍ പൊട്ടിത്തെറിച്ച് രണ്ട് കുപ്രസിദ്ധ ആര്‍എസ്എസുകാര്‍ ചിന്നിച്ചിതറി മരിച്ചത്. നാലുചെറുപ്പക്കാര്‍ പ്രതിഫലം വാങ്ങിയോ പ്രലോഭനത്തിനടിപ്പെട്ടോ തെറ്റായ ധാരണകള്‍ മൂലമോ തീവ്രവാദ പ്രവര്‍ത്തനത്തിനുപോയി കാശ്മീരില്‍ കൊല്ലപ്പെട്ടതിനെ 'ഇസ്ളാമിക ഭീകരത'യുടെ കൊടുംവിപത്തായി ആര്‍എസ്എസ് കൊണ്ടാടുന്ന ഘട്ടത്തിലാണ്, കണ്ണൂര്‍ ജില്ലയില്‍ ഈ സംഭവങ്ങളുണ്ടാകുന്നത്. കാശ്മീരില്‍ ചെന്ന് ഇന്ത്യന്‍ പട്ടാളത്തിനുനേരെ ചാവേറായി വെടിയുതിര്‍ത്ത് സ്വയം ഒടുങ്ങിയ രാജ്യദ്രോഹികള്‍ക്ക് ഒട്ടും പിന്നിലല്ല, മുന്നില്‍തന്നെയാണ് പാവപ്പെട്ട പെണ്‍കുട്ടിയുടെ കാല്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയും കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്ത് വിഷബോംബുശേഖരമുണ്ടാക്കുകയും ചെയ്ത ആര്‍എസ്എസിന്റെ സ്ഥാനം.

ഒരുമാസത്തിനുള്ളില്‍ രണ്ട് ആര്‍എസ്എസ് മണ്ഡലം കാര്യവാഹകുമാരും ഒരു ശാഖാ മുഖ്യശിക്ഷകും കണ്ണൂരില്‍ ബോംബുസ്ഫോടനത്തില്‍ മരിച്ചു. ഏതെങ്കിലും രാഷ്ട്രീയ എതിരാളികളല്ല ഇവരെ ബോംബെറിഞ്ഞത്. മണ്ഡലം കാര്യവാഹായ തലശേരി കോമത്ത്പാറയിലെ അനൂപ് മരിച്ചത് സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബ് എറിഞ്ഞ് വീട്ടുകാരെ കൂട്ടത്തോടെ കൊല്ലാന്‍ പോയപ്പോള്‍ കയ്യിലുണ്ടായ ബോംബ് പൊട്ടിയാണ്. കൂടെ ഉണ്ടായിരുന്ന മറ്റൊരാളുടെ കൈകള്‍ അറ്റുപോയി. ആ സംഭവംകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് ചെറുവാഞ്ചേരി സ്ഫോടനം.അവിടെ രാവിലെ ഏഴരമണിക്ക് ആര്‍എസ്എസിന്റെ ബോംബ് നിര്‍മാണ കേന്ദ്രം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ബോംബ് നിര്‍മാണ വിദഗ്ദ്ധരും ചിന്നിച്ചിതറി. ഒരാള്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയും ശാഖാ മുഖ്യശിക്ഷകുമായ കാഞ്ഞാന്‍ പ്രദീപനും മറ്റൊരാള്‍ കൊളവല്ലൂരില്‍നിന്നെത്തിയ പാനൂര്‍ മണ്ഡലം കാര്യവാഹ് കരുവാന്റവിട ദലീഷും. അസ്ന കേസിലെ ആറാം പ്രതികൂടിയാണ് പ്രദീപന്‍.

വര്‍ഗീയശക്തികള്‍ ആരാധനാലയങ്ങള്‍ കൈയടക്കിയാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ തെളിവുകൂടിയാണ് ചെറുവാഞ്ചേരി. അവിടത്തെ അത്യറക്കാവ് പഴയ ക്ഷേത്രമാണ്. പ്രദേശത്തെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരായിരുന്നു ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍. കോണ്‍ഗ്രസുകാരനായ മുല്ലോളി കൃഷ്ണനായിരുന്നു 1992വരെ പ്രസിഡന്റ്. അദ്ദേഹത്തെ പുറത്താക്കി മെയ്ക്കരുത്തും ആയുധ കരുത്തുമുപയോഗിച്ച് ആര്‍എസ്എസ് ക്ഷേത്രഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചോയോന്‍ രാജീവനെ ബസിലിട്ട് വെട്ടിനുറുക്കിയത് ക്ഷേത്രഭരണം പിടിക്കാനുള്ള ആര്‍എസ്എസിന്റെ ശ്രമത്തിനിടയിലാണ്. പിടിച്ചെടുത്തക്ഷേത്രം പിന്നീട് ആയുധ പരിശീലന കേന്ദ്രവും ബോംബുസൂക്ഷിക്കുന്ന ഇടവുമാക്കി. അവിടെയാണ് രണ്ട് ആര്‍എസ്എസ് നേതാക്കള്‍ തന്നെ ചിന്നിച്ചിതറിയ സ്ഫോടനമുണ്ടായത്.
രണ്ടുദിവസത്തിനകമാണ് കൊളവല്ലൂരില്‍നിന്ന് നാലു ചാക്കുകളില്‍ നിറച്ച്വെച്ച 125 ബോംബുകളും നിര്‍മാണ കേന്ദ്രവും പൊലീസ് കണ്ടെത്തിയത്. വെള്ളത്തിലിട്ടാല്‍പോലും നിര്‍വീര്യമാകാത്തതും മാരക വിഷം അടങ്ങിയതുമായ ബോംബുകളാണ് പിടിച്ചത്. സാധാരണ സന്ദര്‍ഭങ്ങളില്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞോ സിപിഐ എം പദ്ധതി എന്നാരോപിച്ചോ രക്ഷപ്പെടാന്‍ ശ്രമിക്കാറുള്ള ആര്‍എസ്എസിന് ഇക്കുറി അതിനുപോലും കഴിഞ്ഞിട്ടില്ല. പൊട്ടിയതും പിടിക്കപ്പെട്ടതും തനി 'ഹിന്ദുത്വ ബോംബു'കളാണെന്ന് അസന്ദിഗ്ധമായി തെളിഞ്ഞു. കണ്ണൂര്‍ ജില്ലയെയും കേരളത്തെയാകെയും കലാപഭൂമിയാക്കാനുള്ള ആസൂത്രിത നീക്കത്തിലാണ് ആര്‍എസ്എസ് എന്ന് ഇതില്‍നിന്നെല്ലാം പകല്‍വെളിച്ചംപോലെ വ്യക്തമാകുന്നു.

കണ്ണൂര്‍ ജില്ലയെ ചൂണ്ടി മാര്‍ക്സിസ്റ്റ് അക്രമമെന്ന് മുറവിളികൂട്ടിയവര്‍ക്ക് ഇതൊന്നും പ്രശ്നമാകുന്നില്ല. അവരുടെ ഉല്‍കണ്ഠകള്‍ ഉല്‍പാദിപ്പിക്കുന്ന യന്ത്രം പ്രവര്‍ത്തനരഹിതമായിരിക്കുന്നു. ആര്‍എസ്എസ് എന്ന പേര് ഈ സംഭവങ്ങളോടു ബന്ധപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ മടിച്ചുനില്‍ക്കുകയാണ് നമ്മുടെ മാധ്യമ ഭീമന്‍മാര്‍. ആരോ അബദ്ധത്തില്‍ സൂക്ഷിച്ച ബോംബുകളാണ് അവര്‍ കാണുന്നത്. ആര്‍എസ്എസിനെ അനുകൂലിക്കുക എന്നാല്‍ സിപിഐ എമ്മിനെ ആക്രമിക്കുകയാണെന്ന ലളിതയുക്തിയുമായി തങ്ങളില്‍തങ്ങളില്‍ മത്സരിക്കുകയാണ് മാധ്യമങ്ങള്‍. കഥാകൃത്ത് ഉണ്ണി ആര്‍ ചെറുപ്പത്തില്‍ താന്‍ എങ്ങനെ ആര്‍എസ്എസിലേക്ക് ആകര്‍ഷിക്കപ്പെട്ടു എന്നും എങ്ങനെയെല്ലാമാണ് ഒരു കുട്ടിയെ ആര്‍എസ്എസ് വര്‍ഗീയ വാദിയാക്കുന്നതെന്നും വിശദീകരിക്കുന്നുണ്ട്. "ഒരിക്കല്‍ ഒരു സ്വയം സേവകന്‍ എന്നോട് ചോദിച്ചു:'മേത്തന്‍മാര്‍ (മുസ്ളിങ്ങളെ പരിഹാസത്തോടെ വിളിക്കുന്ന പേര്) സുന്നത്ത് ചെയ്യുന്നതെങ്ങനെയെന്നറിയാമോ?' അറിയില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ സാംബശിവന്റെ കഥയിലെ അദ്രുമാനെപ്പോലൊരാളെ വര്‍ണിച്ചു. വലിയൊരു കത്തിയുമായി നില്‍ക്കുന്നൊരാള്‍. അയാള്‍ക്കുമുന്നില്‍ പരിപൂര്‍ണ്ണ നഗ്നനായി നില്‍ക്കുന്ന ഒരു കുട്ടി. കുട്ടിയുടെ കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിയിരിക്കും. അവന്റെ ലിംഗം ഇറച്ചിവെട്ടുന്ന തടിക്കുറ്റിയിലേക്ക് എടുത്തുവെക്കുന്നു. പിന്നീട് കത്തിയുമായി നില്‍ക്കുന്നയാള്‍ അടുത്തേക്കുവന്നിട്ട് ഈണത്തില്‍ പ്രാര്‍ത്ഥിക്കും.:

"ദൈവം തന്ന കത്തി
അള്ളാ തന്ന ശുണ്ണി
ഞാനിതാ കണ്ടിക്കുന്നു...
......................ഡും''

ആര്‍എസ്എസ് എങ്ങനെയാണ് കെട്ടുകഥകളുണ്ടാക്കുന്നതെന്നും അത് മനസ്സുകളിലേക്ക് അടിച്ചുകയറ്റുന്നതെന്നും മുന്‍ ആര്‍എസ്എസുകാരന്‍ കുറ്റസമ്മതമെന്ന നിലയില്‍ വിശദീകരിക്കുകയാണിവിടെ.(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ലക്കം 38, നവംബര്‍ 23).

ആര്‍എസ്എസ് എന്നും ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെയാണ് വര്‍ഗീയ അജണ്ടകള്‍ നടപ്പാക്കിയിട്ടുള്ളത്. ഇപ്പോള്‍ മാലെഗാവില്‍ ബോംബുവെച്ച സന്യാസിനിക്ക് ദിവ്യപരിവേഷം ചാര്‍ത്തുന്നതും അതേ മനസ്സുകൊണ്ടാണ്. കണ്ണൂരിലെ കലാപത്തിന്റെ വിത്ത് ആര്‍എസ്എസ് കാര്യാലയങ്ങളിലാണെന്ന വസ്തുതയും ഇതേമട്ടില്‍ മൂടിവെക്കപ്പെട്ടതാണ്. എന്ന് ആര്‍എസ്എസ് ആയുധം താഴെവെക്കുന്നുവോ അന്ന് കണ്ണൂരിന്റെ അശാന്തി അവസാനിക്കുമെന്നത് പകല്‍പോലെ തെളിഞ്ഞ യാഥാര്‍ത്ഥ്യമാണ്. അതുപക്ഷേ നമ്മുടെ മാധ്യമങ്ങള്‍ കാണുന്നില്ല. അതുകൊണ്ടുതന്നെ ആര്‍എസ്എസ് ബോംബുകള്‍ പിടിക്കപ്പെട്ടാലും പൊട്ടിത്തെറിച്ചാലും അതവര്‍ക്ക് മാമൂല്‍ വാര്‍ത്തയേ ആകുന്നുള്ളൂ, ചര്‍ച്ചാവിഷയമാകുന്നില്ല.
കേരളത്തിലെ പ്രശ്നങ്ങളെ ഒറ്റതിരിച്ചുകാണാനാവില്ല.രാജ്യത്തൊട്ടാകെ വര്‍ഗീയ സംഘര്‍ഷങ്ങളും കലാപങ്ങളുമുണ്ടാക്കാനുള്ള ശ്രമവും നടക്കുന്നു. മാലെഗാവ്-മൊദാസ സ്ഫോടനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും സംബന്ധിച്ച അന്വേഷണ പുരോഗതി ഇന്ത്യന്‍ സൈന്യത്തിലേക്കും സന്യാസി മഠങ്ങളിലേക്കും സംഘപരിവാറിന്റെ നേതൃത്വത്തിലേക്കുമാണ് വിരല്‍ചൂണ്ടുന്നത്. മഹാരാഷ്ട്ര പൊലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ അന്വേഷണങ്ങളിലൂടെ, ഇന്നലെവരെ പലരും കാണാന്‍ മടിച്ച സംഘപരിവാറിന്റെ ഭീകരമുഖമാണ് അനാവൃതമായത്. ആ മുഖംതന്നെയാണ് കണ്ണൂരില്‍ വര്‍ഷങ്ങളായി ജനങ്ങള്‍ കണ്ടുകൊണ്ടിരുന്നത്. മാലെഗാവും കണ്ണൂരും തമ്മിലുള്ള ബന്ധമോ ചെറുവാഞ്ചേരിയില്‍ അസ്നയുടെ കാലുതകര്‍ത്ത പതിമൂന്നുപേരും പ്രജ്ഞാസിങ്ങും തമ്മിലുള്ള സാഹോദര്യമോ ആണ് ചര്‍ച്ചചെയ്യേണ്ടത്. ”

Anonymous said...

അനോണി, അനൂപിനെ ബോംബെറിഞ്ഞു കൊന്നിട്ട് അതും സംഘത്തിന്റെ തലയില്‍ തന്നെ ഇട്ടല്ലേ. മിടുക്കന്‍. പി എം മനോജ് എന്ന കൂലി എഴുത്തുകാരന്റെ ലേഖനം തന്നെ ക്വോട്ടണം. ദേശാഭിമാനിയില്‍ ഇപ്പൊ ശമ്പളമൊന്നും കൊടുക്കുന്നില്ലെന്ന് തോന്നുന്നു. കണ്ണൂരില്‍ ആര്‍ എസ് എസ് കാരുടെ കൈയില്‍ നിന്നും ബോംബ് പിടിച്ചാല്‍ അത് കമ്മികള്‍ക്ക് ഉള്ളതാണെന്നും കമ്മികളുടെ ബോംബ് പിടിച്ചാല്‍ അത് ആര്‍ എസ് എസ് കാര്‍ക്ക് ഉള്ളതാണെന്നും എല്ലാവര്ക്കും അറിയാം. അതിനിടക്ക് താന്‍ മുസ്ലീമിനെ കൊണ്ടു വരണ്ട. പിടിച്ച ബോംബുകളില്‍ പകുതിയിലേറെ സഖാക്കളുടെതാനല്ലോ. പോലീസ് സ്‌റ്റേഷനില്‍ ബോംബുണ്ടാക്കും എന്ന് പറഞ്ഞവനോക്കെ ഭരിക്കുമ്പോള്‍ ആ വാര്‍ത്തകളൊക്കെ മുക്കിയില്ലെന്കിലല്ലേ അത്ഭുതം. കണ്ണൂരില്‍ നിന്നും കുറച്ചു പേര്‍ ഇവിടെയൊക്കെ ഉണ്ടേ. കണ്ണൂരിലെ കഥകളൊക്കെ നന്നായി അറിയാമല്ലോ അനോണിക്ക്. 65 വയസ്സുള്ള അമ്മുഅമ്മ എന്ന സാധു സ്ത്രീയെ ബോംബെരിഞു കൊന്ന വീരന്മാരാന് എപ്പോ അസ്നയുടെ പേരും പൊക്കിപ്പിടിച്ച് കൊണ്ടു വരുന്നതു. കള്ളുഷാപ്പില്‍ കശപിശക്കിടക്ക് അവിടെ കപ്പ ഇളക്കിക്കൊണ്ടിരുന്ന തവി കൊണ്ടു തല്ലു കൊണ്ടു ചത്തവനെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള അവിടത്തെ മുസ്ലീം പള്ളി സംരക്ഷിക്കാന്‍ ജീവന്‍ ത്യാഗം ചെയ്തവനാനെന്നു പറഞ്ഞു മുസ്ലീമുകളെ പറ്റിച്ചവരല്ലേ. ചിത്രകാരനു കണ്ണൂരിലെ കഥകളൊക്കെ നന്നായി അറിയാമായിരിക്കും. പുള്ളി കണ്ണൂരുകാരനാണ്. എന്നെകൊണ്ട് സഖാക്കളുടെ കണ്ണൂരിലെ വീരകൃതിയങ്ങള്‍ ഒന്നും പറയിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.

Anonymous said...

" പുള്ളി കണ്ണൂരുകാരനാണ്. എന്നെകൊണ്ട് സഖാക്കളുടെ കണ്ണൂരിലെ വീരകൃതിയങ്ങള്‍ ഒന്നും പറയിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല..."
അത് തന്നെ ആണ് അങ്ങുന്നെ പറയാനുള്ളത്,കണ്ണൂരെന്നാല്‍ മാവിലായി മാത്രമല്ലെന്ന്.തലശ്ശേരിയില്‍ മാത്രം വീരകൃത്യം സഖാക്കള്‍ക്ക് ഉണ്ടാവുകയും,കയ്യുരിലും, മൊറാഴയിലുമോന്നും "വീരകൃത്യം" ഇല്ലാത്തതിനാല്‍ അവിടങ്ങളിലൊക്കെ കാലും തലയും പോകാതെ,ബോംബ് ബോസ്ലെ സൈനിക സ്കൂള്‍ മാതൃകയില്‍ നിര്‍മ്മിക്കപ്പെടാതെ ജനം കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു.ഒന്നുകില്‍ ഈ പറഞ്ഞ മൊറാഴയിലും,കയ്യുരും,ആന്തൂരും(ഒക്കെ സി.പി.എം ശക്തി കേന്ദ്രങ്ങള്‍ എന്ന് അച്ചായന്‍ പത്രവും,ജമ അത്തെ പത്രവും ഒക്കെ പറയുന്നു)..മുതല്‍ സ്ഥലങ്ങളില്‍ സംഗ്പരിവാരത്തില്‍ ആണുങ്ങള്‍ ഇല്ല ,അല്ലെങ്കില്‍ തലശ്ശേരി മാത്രം അതിന്റെ പരീക്ഷണ ശാല ആണു...പിന്നെ ഹിന്ദുക്കളെയും മുസ്ലിങ്ങലെയുമൊക്കെ പറ്റിക്കുന്ന കാര്യം.ഒരു കേന്ദ്ര കാബിനെറ്റ്‌ മന്ത്രി,വിദേശകാര്യ മന്ത്രി,നാണവും മാനവുമില്ലാതെ,രാജ്യം പോട്ടെ, ഹിന്ദുക്കളെ മുഴുവന്‍ പറ്റിച്ചു കൊടുംഭീകരനെ,ലക്ഷര്‍ തോയ്ബയുടെ അന്താരാഷ്ട്ര കുറ്റവാളിയെ,എസ്കോര്‍ട്ട് പോയി താലിബാന് സമര്‍പ്പിച്ചത് ലോകചരിത്രത്തില്‍ ഇതുവരെ ഇല്ല,ഇനി ഉണ്ടാവുകയുമില്ല.എന്തിന് വേണ്ടി,ഉത്തരേന്ത്യന്‍ വരെന്യരുറെ വോട്ടു ബാന്കിനു വേണ്ടി.രാജ്യമായിരുന്നു പ്രഥമ പരിഗണന എങ്കില്‍ ഈ കൊടും ചതി ചെയ്യുമായിരുന്നോ
..എന്നിട് പിന്നേം,ഉളുപ്പില്ലാതെ,പറ്റിക്കലിനെ പറ്റിയും രാജ്യസ്നേഹത്തെ കുറിച്ചും ഗീര്‍വാണമടി.

manoj pm said...

രാഷ്ട്രീയത്തെ ഹിന്ദുവല്‍ക്കരിക്കാനും ഹിന്ദുക്കളെ സായുധവല്‍ക്കരിക്കാനുമാണ് ആര്‍എസ്എസിന്റെ എക്കാലത്തെയും താത്വികാചാര്യന്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ ആഹ്വാനംചെയ്തത്.

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ ഗുരുവായ ബാലകൃഷ്ണ ശിവറാം മൂഞ്ജെ ഇറ്റലിയില്‍ പോയി ഫാസിസ്റ്റ് സ്വേച്ഛാധിപതി മുസ്സോളിനിയെ കണ്ട് അവിടെ എങ്ങനെയാണ് യുവാക്കളെ സൈനികമായി പരിശീലിപ്പിക്കുന്നത് എന്നു കണ്ട് ആവേശംകൊണ്ട ദേഹമാണ്. ആ മൂഞ്ജെയാണ് 1935ല്‍ നാസിക്കില്‍ സെന്‍ട്രല്‍ ഹിന്ദു മിലിറ്ററി എഡ്യൂക്കേഷന്‍ സൊസൈറ്റി സ്ഥാപിച്ചത്. ആ സൊസൈറ്റിയുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ സ്ഫോടനക്കേസുകളില്‍ ഉള്‍പ്പെട്ട ബോസാല സൈനികസ്കൂള്‍. ആര്‍എസ്എസിന്റെ ഉള്‍ച്ചേര്‍ക്കപ്പെട്ട സ്വഭാവവിശേഷം ആയുധ പരിശീലനവും പ്രയോഗവുമാണ്. അതുകൊണ്ടുതന്നെ എത്ര കഴുകിക്കളഞ്ഞാലും മാഞ്ഞുപോകാത്തതാണ് സംഘപരിവാറിന്റെ ഭീകരബന്ധം

ഭീകരപ്രവര്‍ത്തനത്തിന്റെ അപകടങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഡിജിപിമാരുടെ യോഗത്തില്‍ നല്‍കിയ മുന്നറിയിപ്പ് രാജ്യം എത്തിനില്‍ക്കുന്ന അതീവ ഗുരുതരസ്ഥിതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭീകരതയെ നേരിടാന്‍ ബഹുമുഖമായ സമീപനം ആവശ്യമാണെന്നും അതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കുവഹിക്കാനുണ്ടെന്നും പാട്ടീല്‍ പറയുകയുണ്ടായി. ആര്‍ക്കും തര്‍ക്കമുന്നയിക്കാനാവാത്ത കാര്യങ്ങളാണവ. എന്നാല്‍, ഇന്ന് ഉയര്‍ന്നുവന്നിട്ടുള്ള ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ശിവരാജ് പാട്ടീല്‍ അടങ്ങുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിരുത്തരവാദപരമായ നിലപാടുകള്‍ ഈ പ്രസംഗങ്ങളിലെ വികാരപ്രകടനങ്ങള്‍ക്ക് നേരെ വിരുദ്ധമാണ്.

രാജ്യത്തു നടന്ന വിവിധ ഭീകരാക്രമണങ്ങളില്‍ കാവിപ്പടയ്ക്കുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കുനേരെ ആക്രമണോത്സുക നിലപാടെടുത്തും അന്വേഷകരുടെ മനോവീര്യം കെടുത്തിയും സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസും ബിജെപിയും. അത്തരം രക്ഷപ്പെടല്‍ ശ്രമങ്ങളെ തുറന്നുകാട്ടി യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനും ഭീകരതയെ മതം നോക്കാതെ തുറന്നെതിര്‍ക്കാനുമുള്ള സന്നദ്ധത യുപിഎ നേതൃത്വത്തില്‍ കാണുന്നില്ല.
മലേഗാവിലെ സെപ്തംബര്‍ 29ന്റെ ബോംബുസ്ഫോടനത്തെക്കുറിച്ച് ആരംഭിച്ച അന്വേഷണം 2007 ഫെബ്രുവരിയിലെ സംജോത എക്സ്പ്രസ് സ്ഫോടനമടക്കമുള്ള മറ്റു സംഭവങ്ങളിലേക്കും നീണ്ടതോടെ രാജ്യത്തെ ഏറ്റവും വലിയ ഭീകരശക്തി സംഘപരിവാര്‍ ആണെന്ന വസ്തുത പകല്‍പോലെ തെളിയുകയാണ്. പിടിക്കപ്പെടുന്നവര്‍ക്കുവേണ്ടി രംഗത്തുവരിക മാത്രമല്ല, തങ്ങള്‍ സ്പോസര്‍ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മിണ്ടിപ്പോകരുത് എന്ന ഭീഷണികൂടി പൊതുസമൂഹത്തിനുമുന്നില്‍ ഉയര്‍ത്തുന്നതാണ് പ്രശ്നത്തില്‍ ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ പ്രതികരണങ്ങള്‍. ബിജെപി പ്രസിഡന്റ് എല്‍ കെ അദ്വാനി പറഞ്ഞത്, ഏതെങ്കിലും മതത്തെയോ മതസമൂഹത്തെയോ അവയില്‍പ്പെട്ട കുറെ വ്യക്തികളുടെ കുറ്റകൃത്യങ്ങള്‍ കണക്കാക്കി കുറ്റപ്പെടുത്താനാവില്ലെന്നാണ്.
മഹാരാഷ്ട്ര ഭീകര പ്രവര്‍ത്തന വിരുദ്ധ സക്വാഡ്(എടിഎസ്) നടത്തുന്ന അന്വേഷണം 'ഗൂഢാലോചന'യാണെന്നും അദ്വാനി പരസ്യമായി പ്രഖ്യാപിച്ചു.

'ഒരു ഹിന്ദുവിനും ഭീകരനാകാന്‍ കഴിയില്ല' എന്നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവ് തൊഗാഡിയ പറഞ്ഞത്. പാനിപ്പത്തില്‍ ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും സംഘടിപ്പിച്ച സ്വാമിമാരുടെ സമ്മേളനത്തിലും പ്രധാന അജന്‍ഡ സംഘപരിവാറിന്റെയും കൂട്ടാളികളുടെയും ക്രിമിനല്‍ നടപടികള്‍ക്ക് വെള്ളപൂശുക എന്നതായിരുന്നു. രണ്ടായിരത്തിമൂന്നില്‍ മഹാരാഷ്ട്രയിലെ പര്‍ബനി, ജല്‍ന, ജല്‍ഗാവ് ജില്ലകളില്‍; 2005ല്‍ യുപിയിലെ മവുജില്ലയില്‍; 2006ല്‍ നന്ദേദില്‍; 2008 ജനുവരിയില്‍ തെങ്കാശി ആര്‍എസ്എസ് ഓഫീസിലും ആഗസ്തില്‍ കാപൂരിലും-ഇങ്ങനെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നടന്ന ബോംബുസ്ഫോടനങ്ങളില്‍ സംഘപരിവാറിനും അനുബന്ധ ഹിന്ദുത്വശക്തികള്‍ക്കുമുള്ള പങ്കാളിത്തം നേരത്തെതന്നെ വ്യക്തമായതാണ്.

കേരളത്തിലെ കണ്ണൂരില്‍ ആര്‍എസ്എസ് ബോംബുഫാക്ടറിതന്നെ സ്ഥാപിച്ചതിന്റെ അന്യൂനമായ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ മലേഗാവ് സംഭവത്തിന്റെ അന്വേഷണത്തുടര്‍ച്ച ഹൈന്ദവ വര്‍ഗീയത എത്രമാത്രം ഗൌരവ സ്വഭാവമുള്ള ഭീകരപ്രവര്‍ത്തനമായി പരിണമിച്ചു എന്നും രാഷ്ട്രത്തിന്റെ ഒരു മേഖലയും അതിന്റെ ആക്രമണ ഭീഷണിയില്‍നിന്ന് മുക്തമല്ല എന്നും വ്യക്തമാക്കുന്നതാണ്.

ഹിന്ദുക്കള്‍ക്ക് ഭീകരവാദികളാകാന്‍ കഴിയില്ലെന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും അലമുറ സ്വന്തം ചരിത്രവും മനുഷ്യത്വഹീനമായ പ്രവര്‍ത്തനവഴിയും മറച്ചുവയ്ക്കാനുള്ള അഭ്യാസമായേ വിലയിരുത്താനാവൂ.
. 'ഭീകരത' എന്ന പദത്തിനൊപ്പം 'ഇസ്ളാമികം' എന്നുകൂടി ചേര്‍ത്ത് പ്രചണ്ഡപ്രചാരണത്തിനിറങ്ങിയവര്‍ക്ക് രസിക്കുന്ന കാര്യങ്ങളല്ല ഇതൊന്നും. നമ്മുടെ മുന്നിലുള്ള വലിയ വിപത്ത് ആര്‍എസ്എസും അതിന്റെ പരിവാറും കെട്ടഴിച്ചുവിടുന്ന വിഷലിപ്തമായ ആശയ പ്രചാരണത്തിന്റേതാണ്. അതാണ് ആക്രമണോത്സുകമായ ഭീകരതയെ പരിപോഷിപ്പിക്കുന്നതും വളര്‍ത്തുന്നതും. ഹിന്ദുവിന്റെ പേരുപറഞ്ഞ് ഭീകരപ്രവര്‍ത്തനത്തെ രക്ഷിക്കാനുള്ള കാപട്യപൂര്‍ണമായ കളി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ളതും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഹീനമായ പ്രകടനവുമാണ്. അതിനെ തിരിച്ചറിഞ്ഞ് ചെറുക്കുന്നതിനുപകരം മൃദുസമീപനം സ്വീകരിച്ച്, ആ വോട്ടുബാങ്കില്‍ ഒരു പങ്ക് കൈക്കലാക്കാനാണ് കോഗ്രസിന്റെ ശ്രമം. അത്, കേന്ദ്ര ഭരണനേതൃത്വത്തില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലെ കണ്ണൂരില്‍വരെ ദൃശ്യമാണ്.

കേരളചരിത്രത്തിലെ ഏറ്റവും വലിയ ബോംബുശേഖരം കണ്ണൂര്‍ജില്ലയില്‍ പൊലീസ് പിടിച്ചപ്പോള്‍, കെപിസിസിയുടെ മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്, അത് പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ബോംബുകളാണ് എന്നാണ്്. ഭീകരതയ്ക്ക് മതമില്ലെന്നും ഏതു മതത്തിന്റെ പേരിലായാലും അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും സിപിഐ എം ആവര്‍ത്തിച്ചു പറയുകയും വര്‍ഗീയശക്തികളാകെ അതില്‍ പ്രകോപിതരാവുകയുംചെയ്ത ഘട്ടത്തില്‍ കോഗ്രസ് നേതൃത്വം മൌനം പാലിക്കുകയാണ്്. അപകടകരമായ ഈ വോട്ടുബാങ്ക് കളിയാണ് ഭീകരര്‍ക്കു പ്രോത്സാഹനമാകുന്ന ഒരു ഘടകം. ആ അര്‍ഥത്തില്‍ കോഗ്രസ് ഭീകരതയുടെ സ്പോസര്‍മാരാണ്.

നാളെ ഭീകരര്‍ ആണവായുധവും കൊണ്ടുവരാം എന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആശങ്ക അഭിനയമല്ലെങ്കില്‍, മതംനോക്കാതെയുള്ള ഭീകരവേട്ടയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. വര്‍ഗീയശക്തികളെ പരസ്യമായി തള്ളിപ്പറയാന്‍ കോഗ്രസിനും കഴിയണം. അല്ലാതുള്ള വീരവാദങ്ങള്‍ നിഷ്ഫലം മാത്രം.

chithrakaran ചിത്രകാരന്‍ said...

സവര്‍ണ്ണ മൂല്യങ്ങളുടെ കുഴലൂത്തുകാരായി നടക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ആദര്‍ശപരമായ ആത്മാര്‍ത്ഥത എന്താണെന്നറിയില്ല. അത് അറിയുമായിരുന്നെങ്കില്‍ ജാതീയതയേയും,വഗ്ഗീയതയേയും തോല്‍പ്പിക്കാനുള്ള മനുഷ്യ സാഹോദര്യസ്നേഹത്തിന്റെ സര്‍വ്വാദര്‍ണീയമായ ഒരു മാര്‍ഗ്ഗവും ലക്ഷ്യവും തത്വശാസ്ത്രവും അവര്‍ക്ക് ഉണ്ടായിരുന്നേനെ.

ഇന്ത്യ ഭരിക്കാന്‍ സോണിയയുടെ അലക്കുകാരന്റെയും അടുക്കളക്കാരിയുടേയും ജോലി സ്വീകരിക്കാതെത്തന്നെ കാരാട്ടിനും ഭാര്യക്കും കഴിഞ്ഞേനേ. ആണവക്കരാറിന്റെ പേരുപറഞ്ഞുള്ള കൂലിത്തര്‍ക്കവും ഒഴിവാക്കാമായിരുന്നു.

ഇതിപ്പോള്‍ ഇന്ത്യയിലില്ലാത്ത ഭൂരിപക്ഷ വര്‍ഗ്ഗീയത ഉടന്‍ സംജാതമാവുമെന്നും അതിന്റെ വെള്ളപ്പുകയാണ് സൈന്യത്തില്‍ നിന്നും പുറത്തെറിഞ്ഞ പുകഞ്ഞകൊള്ളിക്കുള്ളതെന്നു കവിടി നിരത്തുന്ന ചെറ്റ രാഷ്ട്രീയ ബോധത്തിലേക്ക് വളര്‍ന്നിരിക്കുന്ന പാര്‍ട്ടി തീവ്രവാദ ആഭിമുഖ്യമില്ലാത്ത മുസ്ലീം മതവിശ്വാസികളെക്കൂടി അവരുടെ അനാഥത്വത്തിന്റെ മര്‍മ്മത്തില്‍ തലോടിയും മര്‍ദ്ദിച്ചും ബോധ്യപ്പെടുത്തുംബോള്‍ അവരെ കൂടുതല്‍ തീവ്ര മുസ്ലീം മതവാദികളാക്കുക എന്ന കുട്ടകരമായ രാജ്യദ്രോഹമാണു ചെയ്യുന്നത്.
ഈ വിഹ്വലരായ മുസ്ലീങ്ങളാരെങ്കിലും മതതീവ്രവാദിയായിമാറുംബോള്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ താല്‍പ്പര്യത്തിന്റെ മൂര്‍ത്തീകരണമായ ഹൈന്ദവ വര്‍ഗ്ഗീയത ഉത്തേജിതമാകുകയും ഹൈന്ദവ വര്‍ഗ്ഗീയതക്ക് പ്രസക്തിയുണ്ടാകുകയും ചെയ്യുന്നുണ്ട് എന്ന സത്യം കാണാന്‍ കുറച്ചു മനുഷ്യത്വം മനസ്സിലുണ്ടായാല്‍ മതി. സവര്‍ണ്ണ മൂല്യങ്ങള്‍ മനസ്സിലുണ്ടായാല്‍ മുസ്ലീമിനേയും, ഹിന്ദുവിനേയും മാത്രമേ കാണാനാകു. മമുഷ്യനെ കാണാനാകില്ല. സി.പി.എം അനുഭവിക്കുന്ന ബുദ്ധിമാന്ദ്യത്തിന്റെ കാരണവും ഇതുതന്നെയാണ്.

നല്ല ലക്ഷണമൊത്ത സവര്‍ണ്ണ നേതാക്കള്‍ എങ്ങിനെയാണ് അദൈതം പ്രസംഗിച്ചാല്‍ പോലും ചണ്ഡാലനെ സഹോദരനായി കെട്ടിപ്പിടിച്ച് ആസ്ലേഷിക്കുക. അവിടെയൊരു സാംബത്തിക വിടവെങ്കിലും(അകല്‍ച്ച) ബാക്കി നില്‍ക്കില്ലേ? സവര്‍ണ്ണതയുടെ മൂല്യബോധം പണം മാത്രമാണെന്ന് ചിത്രകാരന്‍ ആവര്‍ത്തിച്ചു പറയുന്നത് അതുകൊണ്ടാണ്. അത് ധര്‍മ്മമല്ല. നന്മയല്ല.
നാട്യം മാത്രമാണ്. കാപട്യമാണ്.

മുസ്ലീമിനെ എത്ര വാരിക്കോരി പിന്തുണച്ചാലും, കഴിവുറ്റ എം.പി.യായ അബ്ദുള്ളക്കുട്ടിയെ മാറോടണച്ച് മതേതരമെന്ന് അഭിനയിച്ചാലും മുസ്ലീം മനുഷ്യനാണെന്ന് തിരിച്ചറിയാനുള്ള സിദ്ധിയൊന്നും നമ്പൂരിച്ഛന്‍ നിങ്ങള്‍ക്ക് ഓതിത്തന്നിട്ടില്ല. മുസ്ലീം മനുഷ്യനല്ല. നാദാപുരത്തും , തലശ്ശേരിയിലും മുസ്ലീങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്ന അണികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടാകുന്നത് അവര്‍ ഹിന്ദു വര്‍ഗ്ഗീയ വാദികളായതുകൊണ്ടൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗ്ഗീയത സംബന്ധിച്ച നയവൈരുദ്ധ്യമാണ് അതിന്റെ കാരണം.

എന്താണ് ജാതി, എന്താണ് മതം എന്നു തിരിച്ചറിയാനുള്ള ഔത്സുക്യമൊന്നും പാര്‍ട്ടിയുടെ സവര്‍ണ്ണ നേതാക്കള്‍ക്കില്ല. ഹിന്ദു മതത്തിന്റെ ബി.ജെ.പി.യേക്കാള്‍ ജീര്‍ണ്ണമായ , അശുദ്ധമായ പശ്ചത്തലത്തില്‍ നിന്നും ബ്രാഹ്മണ്യ കൂട്ടിക്കൊടുപ്പുമൂല്യങ്ങളെക്കുറിച്ച് ആരാധനയോടെ മാത്രം ചിന്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ തുറന്ന വര്‍ഗ്ഗീയ വാദികളായ ബി.ജെ.പി.യേക്കാള്‍ കാപാട്യമുള്ളവരാണ്.

അതുകൊണ്ടാണ് ഒരു മതത്തില്‍ വിശ്വസിക്കാത്ത ഇന്ത്യയിലെ ഭൂരിപക്ഷ ജനതയായ (ഹിന്ദുക്കളെന്നും,മുലീങ്ങളെന്നും വിളിക്കപ്പെടുന്ന ഒരമ്മ പെറ്റ സഹോദരങ്ങളെ)
ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീയതയെന്നും,ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നും സി.പി എമ്മിന്റെ സവര്‍ണ്ണ നേതാക്കള്‍ക്ക് വര്‍ഗ്ഗീകരിക്കാനാകുന്നത്.

ഇതു കുറ്റകരമാണ് ... രാജ്യദ്രോഹമാണ് ...കമ്മ്യൂണിസ്റ്റ് ബ്രാഹ്മണ്യമാണ് ... എന്ന് ചിത്രകാരന്‍ സംശയമില്ലാതെ പറയുന്നു.

Baiju Elikkattoor said...

ചിത്രകാരന്‍ കമന്റ് വിചിത്രം!

അപ്പിക്കുട്ടി said...

പഴയ ഒരു സംശയം.കീഴ്ജാതിക്കാരിയായ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതെ മേല്‍ജാതിക്കാരനായ നായനാരെ മുഖ്യമന്ത്രിയാക്കിയതില്‍ ഈ സംഗതി ഉണ്ടോ ചിത്രകാരാ??

വര്‍ക്കേഴ്സ് ഫോറം said...

അല്പം തിരക്കിലാണ്, വൈകിട്ടു കാണാം
:)

ഭ്രമരന്‍ said...

ഒരു ചെറിയ സംശയം തോന്നുന്നു.3 സേനാമേധാവികളിൽ ഒരാൾ ഹിന്ദു ഒരാൾ മുസ്ലിം ഒരാൾ ക്രിസ്റ്റ്യൻ/സിഖ്‌ എന്നാക്കണം എന്നാണു നിങ്ങളുടെ പോളിറ്റ്‌ബ്യൂറോ പറയാൻ പോകുന്നത്‌??

Anonymous said...

.....അത് അറിയുമായിരുന്നെങ്കില്‍ ജാതീയതയേയും,വഗ്ഗീയതയേയും തോല്‍പ്പിക്കാനുള്ള മനുഷ്യ സാഹോദര്യസ്നേഹത്തിന്റെ സര്‍വ്വാദര്‍ണീയമായ ഒരു മാര്‍ഗ്ഗവും ലക്ഷ്യവും തത്വശാസ്ത്രവും അവര്‍ക്ക് ഉണ്ടായിരുന്നേനെ.

Caste or religion can not be eradicated without eradicating the "saamoohika sahacharyam" which created caste or religion.

തലശ്ശേരിയിലും മുസ്ലീങ്ങള്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വിശ്വസിക്കുന്ന അണികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടാകുന്നത്.....

There should be some basis for writing such lines. "chithrakaranu oru chukkum ariyilla." may be the correct reply to this.

.......ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീയതയെന്നും,ന്യൂനപക്ഷ വര്‍ഗ്ഗീയതയെന്നും സി.പി എമ്മിന്റെ സവര്‍ണ്ണ നേതാക്കള്‍ക്ക് വര്‍ഗ്ഗീകരിക്കാനാകുന്നത്

Laughable. But CPM leaders should thank Chithrakaran for not saying that they created Jathi, Matham and vargeeyatha.

....എന്ന് ചിത്രകാരന്‍ സംശയമില്ലാതെ പറയുന്നു

Now even the supreme court will not hear the case. It is finished!!

Anonymous said...

Kayyilirunna bomb potti kaal poya orale ini Ponnaniyil madani mahthma gandhi aakkanulla vygratha aanu ee puthiya atavu, Madaniyude bharya eranakulaththu bas theevayppichchu athu thechu machchu aa kesile prathikalanu kasheemril vedi kondu marichchath, leegine tharapatichchu malappuram pidikkan nokkumpol , hindu christyan vote nere mariyum, aduththa loksabhayil seetu vadakara polum kittumennu thonnunnilla,

Kochu kuttikalude munnilittu chandran mashine vettikkonnathum keralam marannittilla, Kannuril RSS bomb undakkunnath jeevichchu pokan vendi aanu.

Anonymous said...

ബ്രാഹ്മണന്‍ ബാര്‍ബര്‍ ആണെന്നും,തന്റെതല്ലാത്ത ജാതിക്കാരെല്ലാം തെവിടസ്സന്മാരും,തെവിട്ശികലുമെന്നുമ് ഒക്കെ പറയുന്ന ചിത്രകാരന്‍ കമ്മ്യിനിസ്റ്റ് ബ്രാഹ്മണ്യം, സംഘപരിവാര ദളിതിസം, താലിബാന്റെ ഈഴവയിസം എന്നതൊക്കെ ഇനി ഉപ്ന്യസിക്കും..ഒരു സാമ്പിള്‍, ഈ ലിങ്ക് നോക്കുക.http://nisaram.blogspot.com/2008/11/blog-post_24.html

Anonymous said...

"Kayyilirunna bomb potti kaal poya orale ini Ponnaniyil madani mahthma gandhi ആക്കാനുള്ള....."
ചേട്ടാ,ഒരു സംശയം.ആ മദനിയെ നായനാര്‍ പിടിച്ചു തന്നതല്ലേ, 97 മുതല്‍ 2004 വരെ നമ്മുടെ സ്വന്തം അദ്വാഞ്ഞി ആയിരുന്നല്ലോ കേന്ദ്ര ആഭ്യന്ദര മന്ത്രി.കയ്യില്‍ പൊട്ടാ ഉണ്ടായിരുന്നല്ലോ.മദനിയെ പുസ്പം പോലെ വിചാരണ ചെയ്തു വധശിക്ഷ കൊടുക്കാമായിരുന്നല്ലോ.ആ കമ്മികള്ടെ കള്ളക്കളി തുറന്നു കാട്ടാമായിരുന്നല്ലോ.അതിന് ശേഷമല്ലേ, സകല അവന്മാരും മദനി 'മനുഷ്യാവകാശം' പറയാന്‍ തുടങ്ങിയത്.അപ്പൊ നമ്മുടെ അദ്വാഞ്ഞി, രാജേട്ടന്‍ എന്നിവര്‍ക്ക് മദനിയുമായി അട്ജസ്റ്റ്മെന്റ് ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നതു വെറുതെ ആയിരിക്കുമല്ലേ.

Anonymous said...

പട്ടിയുടെ വാല്‍ പന്തീരായിരം കൊല്ലം ....
മുസ്ലിംകള്‍ക്ക് നല്ല ചിന്ത വരാന്‍ നല്ല പാടാണ്. അവരയോക്കെ നമ്മുടെ സൈന്യത്തില്‍ കയറ്റിയിട്ടു വേണം ഇനി....

സരസന്‍ said...

മദനിയുടെ കോളാമ്പിയായി സീപിയെം തരം താന്നല്ലോ..
കഷ്ടം.

ഇവിടെ എഴുതുന്ന സഖാക്കള്‍ സീപിയെമ്മിലെ എന്‍ഡീഫ്-പീഡിയെഫ് കൂലിയെഴുത്തുകാരോ അതൊ ശരിക്കും എന്‍ഫിയെഫ്-പീഡിയെഫ് കാരോ?

അപ്പിക്കുട്ടി said...

മുംബയിലേക്കു നോക്കടാ----മക്കളെ.സ:കൃഷ്ണദാസ്‌ ഇനി നേരിട്ടു പറഞ്ഞോളും ബാക്കികാര്യങ്ങൾ

Anonymous said...

പോയി മദനിക്ക് ചെരച്ചു കൊടുക്കടാ ചെറ്റകളേ.

Anonymous said...

"മുംബയിലേക്കു നോക്കടാ..."
മലെഗാവും ഇങ്ങനെ ആയിരുന്നു.ചെയ്തവര്‍ ആദ്യം പിടിക്കപ്പെട്ടില്ല,മറ്റു പലരിലും ആരോപിക്കപ്പെട്ടു.യഥാര്ത്ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം.സത്യം മൂടിവെക്കാന്‍ ശ്രമമുണ്ടാകുംബോഴാനു ദുരൂഹത ഉണ്ടാകുന്നത്.

ഒരു ഓഫ്..അഭയ കേസ് വഴിത്തിരിവില്‍.Augustin കൊല്ലപ്പെട്ടതോ, ആത്മഹത്യയോ..

Anonymous said...

Who r u to speak this matter? Now you see the attack in Mumbai. If there is no RSS in India, enne India oru Bheekara Rashtramayene pakisthane pole. Think Indian, Act Inidan

Anonymous said...

യെന്റ മുടിപ്പെര അമ്മച്ചീ, ഈ ആര്‍.എസ്.എസ്സില്ലായിരുന്നേല്‍ നെന്റെ കാര്യോം കട്ടപ്പൊക. മലേഗാവിലുയര്‍ന്നതിലും വലിയ കട്ടപ്പൊക

വര്‍ക്കേഴ്സ് ഫോറം said...

വായിക്കുകയും പ്രതികരിക്കുകയും ചെയ്‌ത എല്ലാവര്‍ക്കും നന്ദി

പ്രിയപ്പെട്ട ചിത്രകാരന്‍

മുഖ്യധാരാ കമന്റുകളില്‍ നിന്നും വേറിട്ട താങ്കളുടെ കമന്റുകള്‍ ശ്രദ്ധിക്കാറുണ്ട്. അവയെ വിലമതിക്കുകയും ചെയ്യുന്നു. എങ്കിലും ഈ പോസ്റ്റിനെക്കുറിച്ച് താങ്കളുടെ അഭിപ്രായങ്ങളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തട്ടെ. “ഇന്ത്യയുടെ അഭിമാനമായ സൈന്യത്തെപ്പോലും അപവാദങ്ങളിലൂടെ ദുഷിപ്പിച്ച് .... ”എന്നും മറ്റും അര്‍ത്ഥം വരുന്ന ഒരു വാക്യം പോലും ഈ പോസ്റ്റില്‍ ഇല്ലെന്നു മാത്രമല്ല “സൈന്യത്തിന്റെ ഈ സദ്പാരമ്പര്യത്തെയാണ് സംഘപരിവാര്‍ തകര്‍ത്തിരിക്കുന്നത്. സൈന്യത്തിനെയും വര്‍ഗീയ വൈറസ് ബാധിക്കുന്നുവെന്ന പ്രശ്‌നത്തെ അതീവ ഗൌരവമായി കണ്ട് വേരോടെ പിഴുതെറിയുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറയുകയുണ്ടായി. കരസേനാ മേധാവി ജനറല്‍ ദീപക് കപൂറാകട്ടെ കേണല്‍ പുരോഹിതിന്റെ പേരിലുള്ള ആരോപണം തെളിയിക്കപ്പെടുന്ന പക്ഷം കര്‍ശന ശിക്ഷ നല്‍കുമെന്നും അറിയിച്ചു. സൈന്യത്തിന്റെ ഹൈന്ദവവല്‍ക്കരണം എന്ന ഈ ഭീഷണിയുടെ ആഴം മനസ്സിലാക്കി സര്‍ക്കാരും സൈനികമേധാവികളും പ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കാം” എന്നാണ് ലേഖനത്തിലെ പരാമര്‍ശം.

ജാതി മറ്റു രാഷ്‌ട്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷ പ്രശ്‌മാണ്. ജാതീയമായ എല്ലാത്തരം വിവേചനങ്ങളും അവസാനിക്കണമെന്നു തന്നെയാണ് വര്‍ക്കേഴ്‌ ഫോറത്തിന്റെ അഭിപ്രായം. അത്തരം ഏതു മുന്നേറ്റത്തെയും മടികൂടാതെ പിന്തുണയ്‌ക്കുന്നുമുണ്ട്. ഇത്തരം മുന്നേറ്റങ്ങളെ സ്വാഗതം ചെയ്യുന്ന ഇടതു പക്ഷത്തെയും കമ്യൂണിസ്‌റ്റ് പാര്‍ട്ടികളെയും അടച്ചാക്ഷേപിക്കുകയും “സവര്‍ണ്ണ മൂല്യങ്ങളുടെ കുഴലൂത്തുകാരായി നടക്കുന്നവര്‍” എന്നും മറ്റും ലേബല്‍ ചെയ്യുന്നത് ആത്‌മനിഷ്‌ടമായ വിമര്‍ശനമായി അവശേഷിക്കാതിരിക്കണമെങ്കില്‍ അതിനുപോല്‍ബലകമായ വസ്‌തുതകള്‍ കൂടി താങ്കള്‍ മുന്നോട്ട് വയ്ക്കണമായിരുന്നു. ഖേദകരമെന്നു പറയട്ടെ, അതുണ്ടായിട്ടില്ല.

പിന്നെ ഒരു കാര്യം കൂടി, വര്‍ഗീയതയുടെ പ്രശ്‌നം താങ്കള്‍ അവതരിപ്പിച്ചതു പോലെ അത്ര ഋജുവായ രേഖയില്‍ നിര്‍വചിക്കാനാവുമോ? ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും പണ്ടൊക്കെ ഇത്രമാത്രം വര്‍ഗീയ വേര്‍തിരിവ് ഉണ്ടായിരുന്നുവോ. വളര്‍ന്നുവരുന്ന തൊഴില്ലായ്‌മയ്ക്കും പട്ടിണിയ്‌ക്കും മറ്റുംഫാഷിസത്തിന്റെ വളര്‍ച്ചയില്‍ ഒരു പങ്കുമില്ലേ? ഇത്തരം സമീപനങ്ങള്‍ക്ക് എന്തെങ്കിലും സാമ്പത്തിക അടിസ്ഥാനം ഉണ്ടോ? ഈ വിഷയങ്ങള്‍ ഇവിടെ പരിശോധിക്കുന്നുണ്ട്. അതിന്റെ രത്‌നച്ചുരുക്കം ഇതാണ്

1. സാമ്പത്തിക പ്രതിസന്ധിയും അനുബന്ധമായ കൂട്ട തൊഴിലില്ലായ്‌മയും വിഘടന രാഷ്ട്രീയത്തിന്, വിശേഷിച്ച് ഫാസിസ്റ്റ് രാഷ്‌ട്രീയത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണാണ്.
2.സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും ശക്തിപ്പെട്ടാല്‍, ഒരു വിഭാഗത്തെ ഈ കുഴപ്പങ്ങളുടെ കാരണക്കാരായി ചിത്രീകരിച്ച് വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ശക്തിപ്പെടാന്‍ ശ്രമിക്കും.
3. 1930കളിലെ ഫാസിസത്തിന്റെ ആദ്യരൂപവും ഇപ്പോഴത്തെ അതിന്റെ മൂന്നാം ലോകപതിപ്പുകളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഫാസിസത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് സ്വന്തമായ സാമ്പത്തിക അജണ്ട ഇല്ല എന്നതാണ്.
4. ഇന്ത്യയിലെ വര്‍ഗീയ ഫാസിസം ഒരിക്കലും സാമ്രാജ്യത്വ വിരുദ്ധം ആയിരുന്നിട്ടില്ല, സ്വാതന്ത്ര്യസമരം കത്തിനിന്നിരുന്ന കാലത്ത് പോലും. ഇന്നത് പരസ്യമായും, അഭിമാനത്തോടു കൂടിയും ആവേശപൂര്‍വവും സാമ്രാജ്യത്വവുമായി സഹകരിക്കുകയാണ്.
5.ഇന്ത്യയില്‍ വര്‍ഗീയ ഫാസിസ്റ്റ് സഖ്യവും ബൂര്‍ഷ്വാ മതേതര സഖ്യവും, രണ്ടും, നവലിബറല്‍ നയങ്ങളുടെയും സാമ്രാജ്യത്വത്തിന്റെയും വിനീത വിധേയരാണ്. രണ്ടുകൂട്ടരും ഒരേ സാമ്പത്തിക നയങ്ങള്‍ അംഗീകരിക്കുമ്പോള്‍, ജനങ്ങളുടെ ഭൌതിക സാഹചര്യങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തിരശ്ശീലക്ക് പിന്നിലേക്ക് തള്ളപ്പെടുകയും സംവാദം വര്‍ഗീയ സഖ്യം വേണമോ മതേതരത്വം സംരക്ഷിക്കപ്പെടണമോ എന്നതു മാത്രമായി ചുരുങ്ങുവാന്‍ ഇട വരുകയും ചെയ്യുന്നു.
6. നവലിബറലിസം സൃഷ്ടിക്കുന്ന തൊഴിലില്ലായ്‌മയും സുരക്ഷിതത്വബോധമില്ലായ്‌മയുമാണ് വര്‍ഗീയ ഫാസിസത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നത്. അതിനാല്‍ തന്നെ വര്‍ഗീയ ഫാസിസം നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവസരം നല്‍കുന്നില്ലയെന്നുമാത്രമല്ല അത് ഇത്തരം പ്രതിസന്ധികള്‍ മാറ്റമില്ലാതെ തുടരാന്‍ ബോധപൂര്‍വം പരിശ്രമിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, വര്‍ഗീയ ഫാസിസം എന്നത് കൃത്യമായ ഉദ്ദേശത്തോടെയും ബോധപൂര്‍വമായും സൃഷ്ടിക്കപ്പെട്ട നവ ലിബറലിസത്തിന്റെ സ്വന്തം രക്ഷകനാണ്.
7.അടിസ്ഥാനപ്രശ്നങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ രണ്ടു സഖ്യങ്ങള്‍ക്കും ഭിന്നതയില്ല എന്നത് “രാഷ്ട്രീയത്തിന്റെ വിനാശത്തിനു” കാരണമാകുന്നു, ജീവല്‍ പ്രധാനമായ പ്രശ്നങ്ങളില്‍ മറ്റൊരു പാത തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് ചോയ്‌സ് ഇല്ലാതാകുന്നു.
8. ഇന്ന് ആഗോള തലത്തില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി വ്യത്യസ്തമാണ്. ഇതിപ്പോള്‍ സാധാരണ ജനങ്ങളുടെ മാത്രം പ്രതിസന്ധി അല്ല, അവര്‍ വളരെക്കാലമായി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണല്ലോ? ഈ നവ ലിബറല്‍ ഘടന ആരുടെ താല്പര്യങ്ങളെയാണോ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത് അവരും പ്രതിസന്ധിയെ അഭിംഖീകരിക്കുകയാണ് . പണമിടപാടുകാര്‍, ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍, കോര്‍പ്പറേറ്റ് ധനികവര്‍ഗം തുടങ്ങിയവരും സാമ്പത്തികമാന്ദ്യം നേരിടുകയാണ്. ഈ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത അഭൂതപൂര്‍വമായ ഇന്‍‌ഫ്ലേഷന്‍ സാമ്പത്തിക വ്യവസ്ഥയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കുപോലും ഭീഷണി ഉയര്‍ത്തുകയാണ്. ആഗോളതലത്തില്‍ ഈ പ്രതിസന്ധി ഉണ്ട്, അത് അനിവാര്യമായും ഇന്ത്യയെയും ബാധിക്കും.
9.ഈ പ്രതിസന്ധി അല്പകാലത്തേക്കെങ്കിലും വര്‍ഗീയ ഫാസിസത്തെ ശക്തിപ്പെടുത്തിയേക്കാം. എങ്കിലും അത് രാഷ്ട്രീയത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വഴി തുറക്കുകയാണ്, ബദല്‍ സാമ്പത്തിക അജണ്ടയെ സംബന്ധിച്ച സംവാദങ്ങള്‍ക്കായി വാതിലുകള്‍ തുറക്കപ്പെടുകയാണ്,

മുകളില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന വസ്‌തുനിഷ്‌ഠ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് എന്നത് മനസ്സിലാക്കുമ്പോള്‍ താങ്കളുടെ വിമര്‍ശനങ്ങളില്‍ പലതും ഇത്തിരികൂടിപ്പോകുന്നില്ലേ എന്ന സംശയം ഉയരുന്നു. എങ്കിലും താങ്കളുടെയും താങ്കളെപ്പോലുള്ളവരുടെയും ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം.

“വര്‍ക്കേഴ്സ് ഫോറത്തിലെ ഒരു പോസ്റ്റിന്റെ തലക്കെട്ടു വായിച്ചതെ രോഗം പിടികിട്ടി. കൂടുതല്‍ വായിക്കേണ്ടി വന്നില്ല. ”

അപ്പോള്‍ തലക്കെട്ട് മാത്രം വായിച്ചാലും ഇത്രയും ഗഹനമായ കമന്റിടാം, അല്ലേ?
:)

സ്‌നേഹപൂര്‍വം
വര്‍ക്കേഴ്‌സ് ഫോറം

ചന്തു said...

ബൊംബെയില്‍ കമാന്‍ഡോകള്‍ ‘ ഭാരത് മാതാ കീ ജയ് ‘ എന്നു വിളിച്ചാണ് ഓപ്പറേഷന്‍ തുടങ്ങിയതെന്നു കേട്ടു. ഇപ്പോള്‍ മുസ്ലീകള്‍ എതിര്‍ക്കുന്ന, സംഘപരിവാര്‍ എന്നും വിളിച്ചിരുന്ന ഈ മുദ്രാവാക്യം “ഹൈന്ദവവല്‍ക്കരണ അജന്‍ഡ സൈന്യത്തിലേയ്‌ക്കും" എന്നനെ 100% ശരിവക്കുന്നു. !!.

ചന്തു said...

മാലെഗാവ് സംഭവുമായി ബന്ധപെട്ടു പറയപ്പെടുന്ന ഉദ്യോഗസ്ധ്ന്‍ വളരെക്കാലം പാക്കിസ്താനെതിരെ യുദ്ദം നയിച്ച ആളാണ്. അതൊക്കെ കണ്ടിട്ട് അയാള്‍ തീ്വ്രവാദിആയതില്‍ അതിശയിക്കാനൊന്നുമില്ല.

ചന്തു said...
This comment has been removed by the author.
ചന്തു said...

@ഭൂമിപുത്രി

“ഹിന്ദു തീവ്രവാദത്തിന്റെ ഏറ്റവും പുതിയ മുഖത്തിനെപ്പറ്റി'After all she is a Sadhvi'എന്നാൺ പ്രതിപക്ഷനേതാവ് അഡ്വാനി പറഞ്ഞത്.“

ഒരാളെ തീവ്രവാദി എന്നു മുദ്രകുത്തുന്നതിനു മുന്‍പ് തെളിവുകള്‍ വേണമെന്നാണ് അഡ്വാനി പറഞ്ഞത്. 'After all she is a Sadhvi'.
ഇവിടെ കമ്മ്യൂകള്‍ ഭരിക്കുന്ന കേരളത്തില്‍ തെളിവുകള്‍ ഉള്ള തീവ്രവാദികള്‍ കൂളായി നടക്കുന്‍ബ്ബഴാ ...

Anonymous said...

ഒരാളെ തീവ്രവാദി എന്നു മുദ്രകുത്തുന്നതിനു മുന്‍പ് തെളിവുകള്‍ വേണമെന്നാണ് അഡ്വാനി പറഞ്ഞത്.

ഇത് എല്ലാവര്‍ക്കും ബാധകമാക്കണേ സഹോദരാ. നമ്മള്‍ കുടുങ്ങുമ്പോള്‍ മാത്രം “കുറ്റം തെളിയുന്നതുവരെ നിരപരാധി“ ലൈനും “അവര്‍‍” കുടുങ്ങുമ്പോള്‍ സെക്കന്‍ഡ് വെച്ച് കുറ്റവാളിയെ പ്രഖ്യാപിക്കുന്ന ലൈനും ബുദ്ധിപരമായ സത്യസന്ധതക്കും ധാര്‍മ്മികതക്കും യോജിക്കുന്നതാണോ?

Anonymous said...

ബോംബെയില്‍ നടക്കുന്ന സംഭവങ്ങളാണ് സന്തുവിനെക്കൊണ്ട് ഇങ്ങനെ പറയിച്ചത് എന്നറിയാം. എങ്കിലും പറയുന്നു, ജനിച്ച നാടിനെ അമ്മയെപ്പോലെ കാണുന്ന മുസ്ലീമുകളുമുണ്ട് സന്തു. ഞങ്ങള്‍ പറയുന്നു എന്ന മട്ടില്‍ ഇടതുപക്ഷക്കാര്‍ എന്തെങ്കിലും പ്രചരിപ്പിക്കുന്നതില്‍ ഞങ്ങളോട് ദേഷ്യം തോന്നരുത്. ജനിച്ച നാടിനു വേണ്ടി ജീവന്‍ കളയാന്‍ തയ്യാറുള്ളവരാണ് ഞങ്ങളും. ഭാരത്‌ മാതാ കീ ജയ് എന്ന് വിളിക്കുന്ന കമാണ്ടോകളില്‍ മുസ്ലീമുകളും ഉണ്ടാവും എന്ന് മറക്കരുത്.

ഇടതു പക്ഷ സുഹൃത്തുക്കളോടും ഒരു വാക്ക്. രാജ്യത്തിന്റെ താല്പര്യമനുസരിച്ച് അമേരിക്കയോടോ ഇസ്രായെലിനോടോ പലസ്തീനിനോടോ ഒക്കെ സഖ്യമുണ്ടാക്കേണ്ടി വരും. അതിനിടക്ക് ഞങ്ങളെയും ഞങ്ങളുടെ മതത്തിനെയും വലിച്ചിഴക്കരുത്. മദനിയുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടായിരിക്കും, പക്ഷെ ഞങ്ങള്‍ക്കില്ല. ജനിച്ച രാജ്യത്തെ കഴിഞ്ഞേ ഞങ്ങള്‍ക്ക് മതവും വിശ്വാസവും ഉള്ളൂ.

ഭാരത് മാതാ കീ ജയ് ,

Anonymous said...

അനോണി കലക്കി. പക്ഷെ സംഘപരിവാര്‍ കമന്റാണെന്നത് വ്യക്തമായി തെളിഞ്ഞുകാണാം എന്ന് മാത്രം. എത്ര വേഷങ്ങള്‍ അമ്മേ ഭാരതാംബേ.

ചന്തു said...

അനോണി1 നോട് :
ഇവിടെ തെളിവുമായി ഒരാളെ കയ്യോടെ പിടിച്ചാലും വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതും അവരെ ജയിലില്‍ വയ്ക്കാനുള്ള നിയമപരമായ തടസങ്ങളുമാണ് ഞാന്‍ ഉദ്ദേശിച്ചത്. “അവര്‍‍” എന്നതിനെ എന്തിനാണ് ഹൈലൈറ്റ് ചെയ്ത് എന്നു മനസ്സിലായില്ല.മുസ്ലീകളെ ഒന്നും ഞാന്‍ പറഞ്ഞിട്ടില്ലല്ലോ. പിന്നെ തീവ്രവാദികളെ യാണോ? വിദേശത്തുനിന്നും രാജ്യത്തെ ആക്രന്മിക്കാന്‍ വരുന്നവരെ “അവര്‍‍” എന്നേ പറയാന്‍ പറ്റൂ‍.

“സെക്കന്‍ഡ് വെച്ച് കുറ്റവാളിയെ പ്രഖ്യാപിക്കുന്ന ലൈനും“
- നേരിട്ടു വിളിച്ചു നമ്മളാണിഷ്ടാ ഇതു ചെയ്തേ എന്നു പറയുന്‍ബോള്‍ പിന്നെ എന്തു ചെയ്യും.

അനോണി2 നോട്:
“ഭാരത്‌ മാതാ കീ ജയ് എന്ന് വിളിക്കുന്ന കമാണ്ടോകളില്‍ മുസ്ലീമുകളും ഉണ്ടാവും എന്ന് മറക്കരുത്.“

അയ്യോ ഞാന്‍ ഒരു മുസ്ലീം വിരോധിഒന്നുമല്ല.
ചില മുസ്ലീം സംഘടനകള്‍ ‘വന്തേമാതരം’ , ഈ മുദ്രാവാക്യം എന്നിവ അങ്ങീകരിക്കാത്തതായി കേട്ടിട്ടുണ്ട്.

പിടിതരാത്ത ‘ഹഹഹ‘ യോട്:

ഒരു ഇടതുപക്ഷ കമന്റാണെന്നത് വ്യക്തമായി തെളിഞ്ഞുകാണാം.“മദനിയുമായി നിങ്ങള്‍ക്ക് ബന്ധമുണ്ടായിരിക്കും, പക്ഷെ ഞങ്ങള്‍ക്കില്ല“ ആവും മനസ്സില്‍ തട്ടിയത്

Anonymous said...

santu അണ്ണാ
എനിക്ക് നല്ല മാനനീയ പരിവാര് കാരന്‍ ആവണമെന്ന്,അതി കലശലായ ആഗ്രഹം..ബട്ട് ഒരു സന്ദേഹം അതിതാണ്.
ആ മദനിയെ നായനാര്‍ പിടിച്ചു തന്നതല്ലേ,97 മുതല്‍ 2004 വരെ നമ്മുടെ സ്വന്തം അദ്വാഞ്ഞി ആയിരുന്നല്ലോ കേന്ദ്ര ആഭ്യന്ദര മന്ത്രി.കയ്യില്‍ POTA ഉണ്ടായിരുന്നല്ലോ.മദനിയെ പുസ്പം പോലെ വിചാരണ ചെയ്തു വധശിക്ഷ കൊടുക്കാമായിരുന്നല്ലോ.ആ കമ്മികള്ടെ കള്ളക്കളി തുറന്നു കാട്ടാമായിരുന്നല്ലോ.അതിന് ശേഷമല്ലേ, സകല അവന്മാരും മദനി 'മനുഷ്യാവകാശം' പറയാന്‍ തുടങ്ങിയത്.അപ്പൊ നമ്മുടെ അദ്വാഞ്ഞി, രാജേട്ടന്‍ എന്നിവര്‍ക്ക് മദനിയുമായി അട്ജസ്റ്റ്മെന്റ് ഉണ്ടായിരുന്നു എന്നൊക്കെ പറയുന്നതു വെറുതെ ആയിരിക്കുമല്ലേ.

Anonymous said...

കോലീബീ സഖ്യത്തെക്കുറിച്ചാണോ അനോണി അഡ്ജസ്റ്റ്മെന്റ് എന്നുദ്ദേശിച്ചത്? അല്ല അല്ലേ? ആര്‍ ശശി എന്ന സാഹിത്യകാരനല്ലെ താന്‍ സംഘപരിവാറിനു വേണ്ടി ഇത്രയും കാലം പ്രവര്‍ത്തിച്ച് ജന്മം വേസ്റ്റ് ആക്കി എന്നു കുറ്റസമ്മതം നടത്തുകയും തിരുത്തുകയും ചെയ്തത്. പണ്ട് കമ്മു ആയിരുന്നു എന്നവകാശപ്പെടുന്ന സംഘപരിവാര്‍ ബ്ലോഗര്‍മാര്‍ ഇതിനെക്കുറിച്ചെന്ത് പറയുമോ ആവോ?

Anonymous said...

ഇടതു പക്ഷത്തോട് ഒരു കാര്യം പറയ്യനുണ്ട്. ഹിന്ദു വര്‍ഗീയത പോലെത്തന്നെ മുസ്ലീം വര്‍ഗീയതയും എതീര്ക്കപ്പെടേണ്ടതാണ്. എതിറ്പ്പില്‍ പക്ഷപാതിത്വം പാടില്ല.
ആദരപൂര്‍വം,
ഒരു മാപിള

Anonymous said...

ഉസ്മാനോടു ഒരു കാര്യം പറയാനുണ്ട്.അഭിമാനത്തോടെ ഹിന്ദു ആയി ബഡായി അടിക്ക്.വെറും ഒരു മാപ്പിള ആവല്ല.ഒന്നുമില്ലെന്കില്‍ ഞാനും ഒരു ഹിന്ദു അല്ലെ.