ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച വംശഹത്യയെന്ന അജണ്ട ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാന്‍ സംഘപരിവാര്‍ പദ്ധതിയിടുകയാണെന്ന് ഗുജറാത്ത് ഇന്റലിജന്‍സിന്റെ മുന്‍ അഡീഷണല്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. കലാപകാല ഗുജറാത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പ്രധാനപങ്കുവഹിച്ച ശ്രീകുമാര്‍ അനുഭവങ്ങളും കാശ്‌ചപ്പാടുകളും ഷിജു ഏലിയാസുമായി പങ്കുവെയ്‌ക്കുന്നു.
മനുഷ്യത്വം മരവിപ്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ നടന്ന ഒരു കാലയളവില്‍ വളരെ ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ ഇരുന്നുകൊണ്ട് കാര്യങ്ങള്‍ നോക്കിക്കാണാന്‍ കഴിഞ്ഞ ഒരാളാണു താങ്കള്‍. ഒരു സാധാരണ പൌരനു സാധിക്കാത്ത രീതിയില്‍ ആധികാരികരേഖകളും രഹസ്യസ്വഭാവമുള്ള വിവരങ്ങളുമടക്കം, വഹിച്ചിരുന്ന പദവിയുടെ പ്രത്യേകതകൊണ്ട് താങ്കള്‍ക്ക് ലഭിക്കുമായിരുന്നു. ഒരു കലാപത്തിനുവേണ്ടിയുള്ള സംഘടിതമായ ആസൂത്രണം വളരെ മുമ്പുതന്നെ ഗുജറാത്തില്‍ ആരംഭിച്ചിരുന്നു എന്ന് എങ്ങനെയാണ് വ്യക്തമായി പറയാന്‍ കഴിയുക?
സംഘപരിവാര്‍ അവരുടെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച ആളുകളെ സദാ തയ്യാറാക്കി നിര്‍ത്തുന്ന ഒരു വിഭാഗമാണ്. ഗുജറാത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും, ഈ തയ്യാറെടുപ്പ് വളരെ വ്യക്തമായിരുന്നു. ആരെയൊക്കെയാണ് ആക്രമിക്കേണ്ടത്, ആരെയൊക്കെയാണ് വെറുതെ വിടേണ്ടത് തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. വ്യക്തിപരമായ ഒരു ഉദാഹരണം പറയാം. അഹമ്മദാബാദില്‍ ക്വാര്‍ട്ടേഴ്‌സ് കിട്ടി താമസിക്കാന്‍ തുടങ്ങിയ കാലത്ത് ഞാന്‍ ഹിന്ദുവാണോ, ക്രിസ്‌ത്യാനിയാണോ എന്ന കാര്യത്തില്‍ അവിടുത്തെ ആര്‍ എസ് എസ്സുകാര്‍ക്ക് ചെറിയ സംശയമുണ്ടായിരുന്നു. പൊലീസുകാരടക്കം പലരോടും അവര്‍ അക്കാര്യം ചോദിക്കുകയുണ്ടായി. എന്റെ പൂജാമുറിയില്‍ ക്രിസ്‌തുവിന്റെ പടമുള്ളതുകൊണ്ട് അവര്‍ക്കും ഞാന്‍ ഏതു മതക്കാരനാണെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍, മൂന്നുമാസത്തോളം കഴിഞ്ഞ് കാര്യം വ്യക്തമായപ്പോള്‍ അവര്‍ ഒരു സ്വസ്‌തികയടയാളം വീടിന്റെ പരിസരത്തുകൊണ്ടുവന്നൊട്ടിച്ചു. "കലാപമുണ്ടായാല്‍ ഈ വീട് ഒഴിവാക്കണം'' എന്നുതന്നെയാണ് അതിന്റെ വ്യക്തമായ അര്‍ത്ഥം. ഞങ്ങളുടെ കോളനിയിലെ മുസ്ലീം വീടുകള്‍ക്കു മുന്നില്‍ മാത്രം അവര്‍ സ്വസ്‌തിക പതിച്ചില്ല. ആരെയാണ്, എങ്ങനെയാണ് ആക്രമിക്കേണ്ടത് എന്ന കാര്യത്തില്‍ കൃത്യമായ പഠനവും തയ്യാറെടുപ്പും അവര്‍ നടത്തിയിരുന്നു. ഗോധ്രാസംഭവം സംഘപരിവാര്‍ ആസൂത്രണം ചെയ്‌തതാണെന്നാണ് പലരും പറയുന്നത്. ഒരു പൊലീസുകാരനെന്ന നിലയില്‍ എനിക്കത് ഉറപ്പിച്ചുപറയാന്‍ വയ്യ. എന്നാല്‍, ഒരു കാരണം ഉണ്ടായിക്കിട്ടിയാല്‍ അത് ഫലപ്രദമായി ഉപയോഗപ്പെടുത്താനും മുസ്ലീം വിരുദ്ധമായ ഒരജണ്ട നടപ്പിലാക്കാനുമുള്ള ആസൂത്രിതമായ പദ്ധതി അവര്‍ക്കുണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. ചേരിപ്രദേശങ്ങളും ഏറ്റവും ദുര്‍ബലരായ ആളുകള്‍ താമസിക്കുന്ന പുറമ്പോക്കുകളും അവര്‍ പ്രത്യേകമായി ലക്ഷ്യം വച്ചിരുന്നു. അവരെയെല്ലാം ആട്ടിയോടിച്ചിട്ട് ഈ ഭൂമി വന്‍കിട ബില്‍ഡര്‍മാരുടെ കൈയിലെത്തിക്കുകയെന്ന ഉദ്ദേശ്യവും അവര്‍ക്കുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബാറ്റാ കമ്പനിയുടെ ഷോറൂമുകള്‍ അക്രമിക്കപ്പെട്ടു. ബോംബെക്കാരനായ ഒരു മേമന്റെ കൈയിലാണ് ബാറ്റ കമ്പനിയുടെ അറുപതുശതമാനത്തോളം ഷെയറും. അത് ഇവര്‍ കൃത്യമായി മനസ്സിലാക്കിവച്ചിരുന്നു. അതുപോലെ പാന്റ്ലൂംസും കത്തിച്ചു. ഹിന്ദുപേരിലുള്ള ഒരു ഡസനോളം ഹോട്ടലുകള്‍ കത്തിച്ചു. ഹിന്ദുദേവതകളുടെ പടങ്ങള്‍ മാത്രം വച്ചിട്ടുള്ള ഹിന്ദുപേരുള്ള ഹോട്ടലുകള്‍ പോലും, മുസ്ലീങ്ങളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മനസ്സിലാക്കി വച്ചിട്ട് ആസൂത്രിതമായി ആക്രമിച്ചു. ജോലിക്കാരില്‍ അധികവും മുസ്ലീങ്ങളായിട്ടുള്ള ഹോട്ടലുകളും ഇതുപോലെ ആസൂത്രിതമായി കത്തിച്ചു നശിപ്പിക്കപ്പെട്ടു. യാദൃച്‌ഛികമായി പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയകലഹങ്ങളില്‍ ഒരിക്കലും ഇത്രമാത്രം ആസൂത്രിതമായ വിവേചനം ഉണ്ടാവുകയില്ല.
മുസ്ലീങ്ങള്‍ക്കെതിരായ ഹിന്ദുത്വതീവ്രവാദികളുടെ പ്രചാരണവും വളരെ ശക്തമാണ്. മുസ്ലീങ്ങളില്‍ നല്ലൊരുഭാഗവും വളരെ ദയനീയമായ അവസ്ഥയിലാണ് ജീവിക്കുന്നത്. പൊതുസമൂഹത്തിന് അവരോട് മതിയായ സഹതാപമോ പരിഗണനയോ ഇല്ല.
ദീര്‍ഘകാലത്തെ ആസൂത്രണത്തിന്റെ ഫലമായിരുന്നു ഗുജറാത്തിലെ വംശഹത്യ എന്ന് താങ്കള്‍ പറഞ്ഞതില്‍നിന്ന് വളരെ വ്യക്തമാണ്. ഇത്രമാത്രം വിശദമായ ഒരു പ്ലാനിംഗ് പൊലീസും സിവില്‍സര്‍വീസും ഉള്‍പ്പെടെയുള്ള ഭരണസംവിധാനത്തിന്റെ സഹായത്തോടെയല്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല എന്നു തീര്‍ച്ചയാണ്.
അക്കാര്യം വളരെ വ്യക്തമാണ്. കലാപത്തില്‍ ഗുജറാത്തിലെ ഭരണസംവിധാനത്തിന്റെ പങ്കാളിത്തത്തെപ്പറ്റി അസന്ദിഗ്ദ്ധമായ തെളിവുകള്‍ ഞാന്‍ കൊടുത്ത റിപ്പോര്‍ട്ടിലുണ്ട്.
എങ്കില്‍, എങ്ങനെയാണ് ഗുജറാത്ത് പോലൊരു സംസ്ഥാനത്തിന്റെ ഭരണസംവിധാനത്തെയാകെ കുത്സിതമായ രാഷ്‌ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഇത്ര ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ മോഡിക്കു കഴിഞ്ഞിരിക്കുക? മോഡിയും കൂട്ടരും മുന്നോട്ടുവയ്‌ക്കുന്ന വര്‍ഗീയ അജണ്ട ഉദ്യോഗസ്ഥസമൂഹത്തിലെ കാര്യമായ ഒരുവിഭാഗം പങ്കുവയ്‌ക്കുന്നുണ്ടെന്നു പറയേണ്ടി വരുമോ?
അങ്ങനെ കരുതുന്നില്ല. ഉദ്യോഗസ്ഥസമൂഹത്തിലെ 30 ശതമാനത്തോളം ആളുകളെ വര്‍ഗീയവല്‍ക്കരിക്കാന്‍ മോഡിഭരണത്തിനു കഴിഞ്ഞുവെന്ന് ചിലര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഞാന്‍ അതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു ഭരണസംവിധാനത്തെ രാഷ്‌ട്രീയനേതൃത്വം സങ്കുചിതലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു. ഗുജറാത്തില്‍ ആദ്യമായി പോസ്‌റ്റ് ചെയ്യപ്പെട്ടപ്പോള്‍ത്തന്നെ അവിടുത്തെ പൊലീസിലെ അഴിമതി എനിക്കുബോധ്യപ്പെട്ടതാണ്. കൈക്കൂലി വീതിച്ചെടുക്കുന്ന ഹപ്‌ത സമ്പ്രദായം അന്നേ അവിടെയുണ്ട്. എനിക്കും അതിലൊരു ഷെയറുണ്ടെന്ന് ഡിവൈഎസ്‌പിയായിരുന്ന സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം അടക്കാനായില്ല. എന്റെ പേരില്‍ കൈക്കൂലി വാങ്ങിക്കരുതെന്ന് സഹപ്രവര്‍ത്തകരായ പൊലീസുകാരെ എനിക്ക് താക്കീതുചെയ്യേണ്ടിവന്നു. ഇങ്ങനെ ഹപ്‌ത വാങ്ങി ശീലിച്ച പൊലീസുകാള്‍ നല്ലൊരു പങ്കും പണത്തിനുവേണ്ടി കോംപ്രമൈസ് ചെയ്യുകയാണ്. ഉദ്യോഗസ്ഥന്മാരില്‍ ചെറിയൊരു വിഭാഗത്തിന് വര്‍ഗീയ താല്‍പര്യം ഉണ്ടായെന്നും വരാം. എന്നാല്‍ ഉദ്യോഗസ്ഥസംവിധാനത്തിന്റെ വര്‍ഗീയവല്‍ക്കരണത്തേക്കാള്‍ പ്രധാനഘടകം പണമാണെന്നുതന്നെയാണ് എന്റെ അഭിപ്രായം.
ഗുജറാത്തിലെ പൊലീസ് സംഘപരിവാറിന്റെ മുസ്ലീം വിരുദ്ധ അജണ്ടയ്‌ക്ക് കൂട്ടുനിന്നതിന്റെ മറ്റൊരു കാരണം മോഡിയുടെ ഇമേജാണ്. എതിര്‍ക്കുന്നവരെ മോഡി കൊന്നുകളയുമെന്നുതന്നെ പലരും വിശ്വസിച്ചു. എനിക്കെന്തെങ്കിലും സംഭവിക്കുമോയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും ഭയന്നിരുന്നു. മോഡി സൃഷ്‌ടിച്ചെടുത്ത ഭയം എതിര്‍പ്പുകളെ നിശ്ശബ്‌ദമാക്കി. പാണ്ഡെയായിരുന്നു കലാപകാലത്ത് അഹമ്മദാബാദ് സിറ്റിയിലെ കമീഷണര്‍. ഒരു വിധം സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുള്ള ഒരാളാണ് പാണ്ഡെ. അദ്ദേഹവും ഇതിനു കൂട്ടിനില്‍ക്കുകയായിരുന്നു. മെട്രോപോളിറ്റന്‍ നഗരങ്ങളിലെ കമീഷണര്‍മാര്‍ക്ക് വിപുലമായ അധികാരങ്ങളാണ്. അദ്ദേഹവും ഇതിനു കൂട്ടുനിന്നു. മുഖ്യമന്ത്രിയുമായി നേര്‍ക്കുനേര്‍ നില്‍ക്കാന്‍ ഏത് ഉദ്യോഗസ്ഥന്‍ തയ്യാറാവും. രാഷ്‌ട്രീയ നേതൃത്വം അധ:പതിച്ചപ്പോള്‍ അതിന്റെ ഹീനപദ്ധതികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു.
കലാപത്തിനുശേഷം നടന്ന അന്വേഷണങ്ങള്‍പോലും മുസ്ലീം വിരുദ്ധമായിരുന്നു. മുസ്ലീങ്ങള്‍ നല്‍കിയ പരാതികള്‍പലതും പരിഗണിക്കപ്പെട്ടിട്ടില്ല. ക്രിമിനല്‍ നീതി ആകെ തകര്‍ന്നു. മുസ്ലീം വിരുദ്ധമായ മുന്‍വിധികള്‍ക്ക് പൊലീസ് സംവിധാനം വഴങ്ങി. കൂടുതല്‍ മുസ്ലീം ചെറുപ്പക്കാര്‍ തീവ്രവാദ-ഭീകരവാദ സംഘങ്ങളില്‍ എത്തിപ്പെടുന്നതിന് ഇതിടയാക്കുമെന്ന് ഞാന്‍ റിപ്പോര്‍ട്ട് ചെയ്‌തതാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എഴുതിയ റിപ്പോര്‍ട്ടിന്റെ കോപ്പി നാനാവതി കമീഷന് കൊടുത്തതിന് എതിര്‍പ്പുണ്ടായി. കമീഷന് ഏത് രേഖകൊടുത്താലും അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിയമമില്ല.
ഗുജറാത്ത് സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തു വരുന്നതില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാളാണല്ലോ താങ്കള്‍. ധാരാളം എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടല്ലാതെ താങ്കള്‍ ചെയ്‌തതുപോലുള്ള കാര്യങ്ങള്‍ ഒരാള്‍ക്കും ചെയ്യാന്‍ കഴിയില്ല.
ഞാന്‍ കൊടുത്ത അഫിഡവിറ്റില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2002 ഏപ്രില്‍ 9 നാണ് എന്നെ സ്‌റ്റേറ്റ് ഇന്റലിജന്‍സില്‍ നിയമിക്കുന്നത്. സെന്‍ട്രല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചുള്ള എന്റെ പരിചയം പറഞ്ഞുകൊണ്ടായിരുന്നു നിയമനം. ഡി ജി പിയോട് ഞാന്‍ എന്റെ വിഷമം പറഞ്ഞതാണ്. കലാപത്തില്‍ അത്രയധികം ആളുകള്‍ കൊലചെയ്യപ്പെട്ടതിലുള്ള ദു:ഖവും അമര്‍ഷവും കൊണ്ട് എനിക്ക് ഉറക്കംപോലും നഷ്‌ടപ്പെട്ടു. ഞാന്‍ കൃത്യസമയത്ത് റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊണ്ടിരുന്നു. 2002 ജൂലായ് 15 ന് ഇതെല്ലാം ചേര്‍ത്ത് ഞാന്‍ 175 പേജുള്ള ഒരു അഫിഡവിറ്റ് നാനാവതി കമ്മീഷന് നല്‍കി. അവരാണതു പുറത്തുവിട്ടത്.
ആഗസ്റ് 8 ന് ഇലക്ഷന്‍ കമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഞാന്‍ ഒരു സ്‌റ്റേറ്റ്മെന്റും റിപ്പോര്‍ട്ടും നല്‍കി. കമ്മീഷന്‍ അത് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കുകയും ചെയ്‌തു. ഗവണ്‍മെന്റ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന വിവരം ആ ഘട്ടത്തില്‍ ഞാന്‍ ഡിജിപിയെ അറിയിച്ചതാണ്. സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ തയ്യാറായിരുന്നില്ലെങ്കിലും അദ്ദേഹത്തിന് എന്റെ സമീപനത്തോട് അനുഭാവമുണ്ടായിരുന്നു.
സെപ്‌തംബറില്‍ മോഡി വളരെ പ്രകോപനപരമായ ഒരു പ്രസംഗം നടത്തി. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് എനിക്ക് ന്യൂനപക്ഷകമ്മീഷന്റെ കത്തുകിട്ടി. അതു റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഹോം സെക്രട്ടറിഎന്നോട് ആവശ്യപ്പെട്ടു. ഞാന്‍ കൂട്ടാക്കിയില്ല. അന്നുരാത്രിതന്നെ ഞങ്ങള്‍ കൂടിയിരുന്ന് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി. ഇത്തരം പ്രസംഗങ്ങള്‍ വര്‍ഗീയമായ കുഴപ്പങ്ങള്‍ ഉണ്ടാക്കുമെന്ന് അതില്‍ വ്യക്തമായി പറഞ്ഞിരുന്നു. അന്നുരാത്രി എന്നെ ചുമതലയില്‍ നിന്നു മാറ്റി. യാതൊരു അസൈന്‍മെന്റുമില്ലാത്ത ഒരു പോസ്‌റ്റിലേക്ക്. 2002 സെപ്‌തംബര്‍ 18 മുതല്‍ 2007 ഫെബ്രുവരി 28 വരെ ആ ചുമതലയില്‍ ഞാന്‍ ഇരുന്നു. സഹായത്തിന് ഒരു പ്യൂണ്‍. ഒരു പേപ്പറും, വരാത്ത പോസ്‌റ്റ്. ഒരു കാറും ഗണ്‍മാനും. ഒരാളും കാണാന്‍ വരില്ല. ശ്രീകുമാറിനെ കണ്ടാല്‍ മോഡി അറിയുമെന്ന് എല്ലാവര്‍ക്കും പേടി. പരമാവധി വായിക്കാന്‍ സമയം കിട്ടി. രണ്ട് എം എ ഡിഗ്രി എഴുതിയെടുത്തു. ക്രിമിനോളജി എല്‍ എല്‍ എം എടുത്തു.
ആഗസ്‌റ്റോടെ വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയിരുന്നു. പത്രക്കാര്‍ ഉദ്യോഗസ്ഥന്‍മാരില്‍നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. എന്റെ റിപ്പോര്‍ട്ടും അവര്‍ക്കു കിട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍ എന്നെ വിളിച്ചു. ഞാന്‍ സത്യസന്ധമായ റിപ്പോര്‍ട്ട് കമ്മിഷന് കൊടുക്കുകയേ ചെയ്‌തുള്ളു. ഉത്തരവാദപ്പെട്ട ഒരുദ്യോഗസ്ഥനെന്ന നിലയില്‍ എനിക്ക് അതേപ്പറ്റി പത്രക്കാരോട് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടുത്തദിവസം അവര്‍ പുറത്തുവിട്ടു. മോഡിക്കെതിരായ ഡൈനമിറ്റ് എന്നായിരുന്നു വിശേഷണം Anti- Modi dynamite in Additional D G P .ആന്റിമോഡി ഡൈനമൈറ്റ് ഇന്‍ അഡിഷണല്‍ ഡി ജി പി. ഇന്റലിജന്‍സിന് അതൊരു വലിയ ഷോക്കായിരുന്നു. അവര്‍ എന്നെ വിളിച്ചു ചോദിച്ചു. ഇതിന്റെ കോപ്പി നിങ്ങള്‍ക്കും തന്നിട്ടുണ്ട് എന്ന് ഞാന്‍ മറുപടിയും കൊടുത്തു. അവരതുമുഴുവന്‍ വായിച്ചുനോക്കിയിരുന്നില്ല എന്നതാണു വാസ്‌തവം. ജെറ്റ്ലി പാഞ്ഞുവന്നു. അദ്ദേഹം അവരെ ഏറെ ചീത്തയൊക്കെ പറഞ്ഞിട്ട് പോയതായാണ് അറിയാന്‍ കഴിഞ്ഞത്. അതുകഴിഞ്ഞ് 31-ാം തീയതി എന്നെ ക്രോസ് എക്‍സാമിനേഷന് വിളിച്ചു. എന്നോട് അടുപ്പമുള്ള ആളുകള്‍ എന്നെ ഉപദേശിച്ചു. ഡി ജി പി പോസ്‌റ്റിലേക്കു പരിഗണിക്കപ്പെടാനുള്ള സാധ്യത ചൂണ്ടിക്കാട്ടി അവരെന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഞാനൊന്ന് അഴകൊഴമ്പനായി സംസാരിച്ചാല്‍ മാത്രം മതിയായിരുന്നു. പറഞ്ഞതില്‍ ഒരിഞ്ചുപോലും മാറ്റി പറയാന്‍ ഞാന്‍ തയ്യാറായില്ല. 21-ാം തീയതി അണ്ടര്‍സെക്രട്ടറി, ഹോം എന്നോടു സംസാരിച്ചു. സ്ഥിരമായി സമ്മര്‍ദ്ദങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഇദ്ദേഹം പറഞ്ഞത് ഞാന്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തു. Commissions are useless. Nothing is going to happen. They will give a pro Mody report (കമീഷനൊക്കെ വെറുതെയാണ്. ഒന്നും നടക്കില്ല. അവര്‍ മോഡിക്കനുകൂലമായ ഒരു റിപ്പോര്‍ട്ടേ കൊടുക്കൂ) അദ്ദേഹം പറഞ്ഞത് ഇപ്പോള്‍ ശരിയാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു. ഹോം സെക്രട്ടറി അരവിന്ദ് പട്ടേല്‍ എന്നെ വിളിച്ച് സംസാരിച്ചു. ടെഹല്‍ക്കയുമായുള്ള സംഭാഷണത്തില്‍ എന്നെ ഭീഷണിപ്പെടുത്തിയ കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. എന്നെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് ഇവര്‍ രണ്ടുപേര്‍ക്കും ഒരു നോട്ടീസ് പോലും കിട്ടിയില്ല.
ഗുജറാത്തില്‍ (പ്രത്യക്ഷത്തില്‍) കലാപങ്ങളുണ്ടാവാത്ത ഇന്നും ഈ ഭീതിദമായ അവസ്ഥ നിലനില്‍ക്കുകയാണല്ലോ. മോഡി ഭരണവും മോഡിയുടെ പാര്‍ട്ടിയും ജനങ്ങള്‍ക്കിടയിലുണ്ടാക്കിയ ഭയപ്പാടും വര്‍ഗീയമായ ചേരിതിരിവുകളും ഇന്നും ദുര്‍ബലമായിട്ടില്ല. മുമ്പുണ്ടായിരുന്ന ആപല്‍സാധ്യത ഇന്നും മാറ്റമില്ലാതെ തുടരുന്നുവെന്ന് വളരെ സ്‌പഷ്‌ടമല്ലേ?
അപകടസാധ്യത അതേപോലെ നിലനില്‍ക്കുന്നു എന്നു പറഞ്ഞാല്‍ പോര. കൂടുതല്‍ ഭീകരമായ അന്തരീക്ഷം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ അസ്‌തിത്വത്തിന് ശക്തമായ ഭീഷണി രൂപപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ പ്രബലമാവുകയാണ്. ഗുജറാത്തില്‍ ഇത് കൂടുതല്‍ തീവ്രമാണ്. ഈ ആശങ്ക അസ്ഥാനത്താണെന്ന് പറയാനും കഴിയില്ല. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യയിലെ മുസ്ലീങ്ങളില്‍ നല്ലൊരു വിഭാഗം അനുഭവിക്കുന്ന അരക്ഷിതത്വ ഭീഷണിയുടെ ഭാഗമാണ് ഗുജറാത്തിലെ അവസ്ഥയും. താജ്‌മഹലിന്റെ പേര് തേജോമഹല്‍ എന്ന് മാറ്റണമെന്നാണ് പറയുന്നത്. നാളെ റെഡ്‌ഫോര്‍ട്ടിന്റെ പേരു ശിവാലയം എന്നുമാറ്റില്ലെന്ന് ആര് കണ്ടു! എത്‌നിക് ന്യൂനപക്ഷങ്ങളുടെ മേലുള്ള ബുദ്ധിപരമായ കടന്നാക്രമണം എന്നേ തുടങ്ങിയതാണ്. ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയോടെ അരക്ഷിതത്വത്തിലായ ഇന്ത്യയുടെ സാമുദായികസുസ്ഥിതി ഗുജറാത്തിലെ വംശഹത്യയോടെ കൂടുതല്‍ വഷളാവുകയാണുണ്ടായത്. ഹിന്ദുക്കളെ അക്രമോല്‍സുകമായി സംഘടിപ്പിക്കാനുള്ള സംഘപരിവാറിന്റെ രാഷ്‌ട്രീയപദ്ധതിയാണ് എല്ലാറ്റിന്റെയും മൂലകാരണം. ഒരു വിഭാഗത്തിനെതിരെ പരസ്യമായി ആളെ സംഘടിപ്പിച്ച്, അവര്‍ക്ക് ആയുധങ്ങള്‍ നല്‍കി അക്രമം നടത്തുകയാണ് അയോധ്യയിലും ഗുജറാത്തിലും നടന്നത്. ഭീകരപ്രവര്‍ത്തനത്തിലൂടെ ഇതിനു തിരിച്ചടി നല്‍കാന്‍ ന്യൂനപക്ഷസമുദായത്തില്‍ നിന്ന് കുറച്ചുപേരെങ്കിലും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ദുര്‍ബലരായവര്‍ ശക്തരായവര്‍ക്കെതിരെ പ്രതികരിക്കുന്ന പലരീതികളില്‍ ഒന്നാണത്.
ഗുജറാത്ത് ഇന്ത്യമുഴുവന്‍ വ്യാപിക്കുന്നുവെന്ന വലിയ ഭീഷണിയാണ് ഇന്ന് നമ്മള്‍ നേരിടുന്നത്. ഒറീസയിലെയും കര്‍ണ്ണാടകത്തിലെയും സ്ഥിതി ഇത് തെളിയിക്കുന്നുണ്ട്.
ഗുജറാത്ത് സംഘപരിവാറിന്റെ രാഷ്‌ട്രീയഭാവിപരിപാടിയുടെ പരീക്ഷണശാലയാണെന്ന കാര്യം വളരെ വ്യക്തമാണ്. ആ പരീക്ഷണത്തില്‍ അവര്‍ വിജയിച്ചുകഴിഞ്ഞു. ഹിന്ദുത്വം പ്രചരിപ്പിച്ചും ന്യൂനപക്ഷങ്ങളെ ക്രൂരമായി നേരിട്ടും വലിയ രാഷ്‌ട്രീയനേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങളെ അടിച്ചൊതുക്കുന്നതിലൂടെ രാഷ്‌ട്രീയനേട്ടത്തിനുപുറമെ സാമ്പത്തികമായ നേട്ടങ്ങളും ഉണ്ടാക്കണമെന്ന തോന്നല്‍ ഹിന്ദുസമുദായത്തിലെ ഒരു ചെറിയ വിഭാഗത്തിലെങ്കിലും ശക്തമായി വരികയാണ്. ഇങ്ങനെ പോയാല്‍ രാഷ്‌ട്രത്തിന്റെ ഭാവി വലിയ അപകടത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യയിലെ സാധാരണഹിന്ദുപോലും വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാവുകയാണ്. ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നക്‍സലൈറ്റുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്തതാണ്. എന്നാല്‍ ഗോധ്രാസംഭവം ഗുജറാത്തിലെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തിയതുപോലെ, ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ വധം ഒറീസയിലെ ഹിന്ദുത്വതീവ്രവാദികള്‍ അവസരമാക്കുകയാണ്. നക്‍സലൈറ്റുകള്‍ എത്രയോ ഭീകരമായ ഓപ്പറേഷനുകള്‍, ഇന്ത്യയില്‍ നടത്തിയിട്ടുണ്ട്. എത്രയോ പേരെ കൊന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതായി മാത്രം ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെ കൊലപാതകത്തെ കണ്ടാല്‍ മതി. എത്രയോ സ്‌ഫോടനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. സാധാരണ നിലയിലല്‍ ബോംബുവച്ചാല്‍പോലും തകരാത്ത കവചിതവാഹനങ്ങള്‍ തീവ്രതയേറിയ ലാന്റ് മൈനുകള്‍ ഉപയോഗിച്ച് പൊട്ടിത്തെറിപ്പിച്ചിട്ടുണ്ട്.
മതപരിവര്‍ത്തനത്തെക്കുറിച്ച് സംഘപരിവാര്‍ നടത്തുന്ന പ്രചാരണത്തില്‍ കഴമ്പുണ്ടോ? നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകള്‍ ഔദ്യോഗികജീവിതത്തില്‍ എപ്പോഴെങ്കിലും താങ്കള്‍ക്കു കൈകൈകാര്യം ചെയ്യേണ്ടിവന്നിട്ടുണ്ടോ?
ഇന്ത്യയിലെ ക്രിസ്‌ത്യാനികള്‍ ആളുകളെ മതം മാറ്റുന്നുണ്ടെങ്കില്‍, അത് നിയമം അനുവദിക്കുന്ന പരിധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സമാധാനപരമായാണ് ചെയ്യുന്നത്. ലക്‍ഷ്‌മണാനന്ദ സരസ്വതിയുടെയും സംഘത്തിന്റെയും കൊലപാതകം പോലൊരു കൃത്യം ഒറീസയിലെ ക്രിസ്‌ത്യാനികള്‍ ചെയ്യുമെന്നു കരുതുന്നതില്‍ ഒരു ന്യായവുമില്ല. മതപരിവര്‍ത്തനത്തെക്കുറിച്ച് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് ഊതിപ്പെരുപ്പിച്ച ചിത്രമാണ്. ഏഴുജില്ലകളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഞാന്‍. ക്രിസ്‌ത്യാനികള്‍ മതപരിവര്‍ത്തനം നടത്തുന്നതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. കൃത്യമായ സംഭവം ചൂണ്ടിക്കാട്ടി പരാതി എഴുതിത്തരാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കാവുന്നതേയുള്ളൂ. അതിനുള്ള സംവിധാനം ഇന്ത്യയിലുണ്ട്. മതപരിവര്‍ത്തനം സംബന്ധിച്ച് രേഖാമൂലമായ ഒരൊറ്റ പരാതിപോലും എന്റെ മുന്നില്‍ വന്നിട്ടില്ല എന്നതാണു വാസ്‌തവം. അല്ലെങ്കില്‍, മതപരിവര്‍ത്തനത്തെ നേരിടേണ്ടത് ആളെക്കൊന്നും കുഷ്‌ഠരോഗകേന്ദ്രങ്ങള്‍ നശിപ്പിച്ചുമാണെന്നു പറയുന്നത് എന്ത് അസംബന്ധമാണ്?
മോഡിയും സംഘപരിവാറുമായി നേര്‍ക്കുനേര്‍ നിന്നിട്ടും താങ്കളിന്നും സുരക്ഷിതനാണ്. ചോദ്യം അനുചിതമല്ലെങ്കില്‍, അതിനെക്കുറിച്ച് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
മോഡിഭരണത്തില്‍ കീഴില്‍ നടന്ന ഇത്രയും ഭീകരമായ അതിക്രമങ്ങള്‍ തുറന്നുകാട്ടിയിട്ടും ഞാനിന്നും സുരക്ഷിതനായിരിക്കുന്നതിന്റെ കാരണം ഇവിടുത്തെ ഒരു വിഭാഗം മാധ്യമങ്ങളാണ്. 1984 ലെ കലാപവും 1985 ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം വിരുദ്ധ കലാപവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ കലാപത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വ്യാപകമായി വന്നു. അതുകൊണ്ട് ജനങ്ങള്‍ക്കിതിന്റെ ശരിയായ ചിത്രം മനസ്സിലാക്കാന്‍ കഴിഞ്ഞു. ജുഡീഷ്യറിയുടെ ഇടപെടലും ശ്രദ്ധേയമായിരുന്നു. പ്രധാനപ്പെട്ട രണ്ട് കൂട്ടക്കൊലക്കേസുകളുടെ വിചാരണ ടീസ്‌റ്റയുടെ ശ്രമഫലമായി മഹാരാഷ്‌ട്രയിലേക്ക് മാറ്റുകയുണ്ടായി - ബിള്‍ക്കീസ് ഭാനുകേസും ബെസ്‌റ്റ് ബേക്കറി കേസും. രണ്ടിലും കുറ്റം തെളിയിക്കപ്പെട്ടു, പ്രധാനപ്പെട്ട പതിനൊന്നോളം കൂട്ടകൊലക്കേസുകള്‍ ഇപ്പോള്‍ വീണ്ടും അന്വേഷിക്കുകയാണ്. ഔദ്യോഗികകണക്കനുസരിച്ച് നൂറോളം പേര്‍ കൊല്ലപ്പെട്ട കേസുകള്‍വരെ ഇതില്‍പ്പെടും.
തീവ്രവാദികളെയും ഭീകരപ്രവര്‍ത്തകരെയും നേരിടുന്ന കാര്യത്തില്‍ ഭരണകൂടം പുലര്‍ത്തുന്ന എത്‌നിക് പരിഗണനകള്‍ വച്ചുകൊണ്ടുള്ള ഇരട്ടത്താപ്പ് രാജ്യത്തെ സമാധാനജീവിതവും സാമുദായിക സുസ്ഥിതിയും തകര്‍ക്കുകയാണ്.
അതെ. ശത്രുരാജ്യങ്ങളുമായി യുദ്ധമുണ്ടായാല്‍ അവരുമായിപോലും ചര്‍ച്ചനടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, മതപരമായ സെക്‍ടേറിയന്‍ കാഴ്ചപ്പാട് പുലര്‍ത്തുന്നവരുമായി ഒരു തരത്തിലും ബന്ധം പുലര്‍ത്താന്‍ കഴിയില്ല. സിമി അത്തരത്തിലുള്ള ഒരു സംഘടനയാണ്. ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’തുടങ്ങിയ മുദ്രാവാക്യങ്ങളെല്ലാം ഫാസിസ്‌റ്റു സ്വഭാവമുള്ളവയാണ്. അത് ഹിന്ദുത്വഫാസിസത്തെ സഹായിക്കുന്നതുകൂടിയാണ്. നക്‍സലൈറ്റു വിഭാഗങ്ങളും തീവ്രവാദനിലപാടുള്ള സംഘങ്ങളാണ്. അവരെ നേരിടുന്നതുപോലെ ബജ്രംഗദളിനെ നേരിടാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? ഇന്ത്യന്‍ ഭരണകൂടം അവരെ എന്തുകൊണ്ട് നിരോധിക്കുന്നില്ല? തീവ്രവാദസമീപനമാണ് എതിര്‍ക്കപ്പെടേണ്ടതെങ്കില്‍ ഇവരെയെല്ലാം ഒരുപോലെ കാണാന്‍ കഴിയേണ്ടതാണ്.
*****
അഭിമുഖം: ഷിജു ഏലിയാസ്, കടപ്പാട് : യുവധാര
Subscribe to:
Post Comments (Atom)
23 comments:
ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച വംശഹത്യയെന്ന അജണ്ട ഇന്ത്യ മുഴുവന്‍ നടപ്പിലാക്കാന്‍ സംഘപരിവാര്‍ പദ്ധതിയിടുകയാണെന്ന് ഗുജറാത്ത് ഇന്റലിജന്‍സിന്റെ മുന്‍ അഡീഷണല്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍. കലാപകാല ഗുജറാത്തിന്റെ ഞെട്ടിപ്പിക്കുന്ന നേര്‍ചിത്രം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പ്രധാനപങ്കുവഹിച്ച ശ്രീകുമാര്‍ അനുഭവങ്ങളും കാശ്‌ചപ്പാടുകളും ഷിജു ഏലിയാസുമായി പങ്കുവെയ്‌ക്കുന്നു.
"ബോംബെക്കാരനായ ഒരു മേമന്റെ കൈയിലാണ് ബാറ്റ കമ്പനിയുടെ അറുപതുശതമാനത്തോളം ഷെയറും.."
ഇത് ആധികാരികമായ വിവരമാണോ? ഇത്തരം കൂടുതല്‍ വിവരങ്ങള്‍ എവിടെ കിട്ടും?
the article is beautiful, it really portraits waht will happen if religion rules politics
I have the following questions in my mind , is any one in india worried about 4 lakh kashmiri pandits displaced from Kashmir
is any one worried about kannur where you will be attacked because you are part of a political party
Unfortunately we again and again think not based on justice we keep thinking based on religion and politics , its nation first not religion nor politics
Its time for us to think different
Lets get rid of our corrupt leaders and start thinking about honesty , justice and developement
we do not need RSS nor corrupt congress or left leaders
we dont need politics based cast too
well if all these rules applied who is left as a politician in India
ഈ ലേഖനത്തിൻ വളരെ നന്ദി.
“ഇന്ത്യയിലെ സാധാരണഹിന്ദുപോലും വര്‍ഗീയവല്‍ക്കരണത്തിന് വിധേയമാവുകയാണ്”
ഏറ്റവും ഭീതിയുണർത്തുന്നത് ഇതാൺ.
വിനോദിന്റെ കമന്റ് ഇപ്പോഴാൺ കണ്ടത്.
ഇതേ ചോദ്യം ഞാൻ പലരോടും ചോദിച്ചിട്ടൂണ്ട്.
രാമക്ഷേത്രം സ്ഥാപിയ്ക്കാനായി കോടിക്കണക്കിൻ
രൂപ മൊബിലൈസ് ചെയ്യുന്ന സംഘപരിവാറും
അവർക്ക് സംഭാവന നൽകുന്നവരും,അഭയാർത്ഥിക്ക്യാമ്പുകളിൽ വർഷങ്ങളായിക്കഴിയുന്ന ഒരൊറ്റ കാശ്മീരീ പണ്ഡിറ്റിനെപ്പോലും പുനരധിവസിപ്പിയ്ക്കാൻ ശ്രമിയ്ക്കാത്തതെന്തുകൊണ്ട്?
അവസാനം,സ്വന്തം താല്പര്യങ്ങൾ സംരക്ഷിയ്ക്കാൻ ഒരു രാഷ്ട്രീയപ്പാർട്ടിയും വരില്ലെന്ന മനസ്സിലാകിയതുകൊണ്ടാകും,ഇതാ
അവരും ഒരു പാർട്ടി രൂപികരിച്ചിരിയ്ക്കുന്നു.
അതെന്താ ഭൂമിപുത്രീ കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ ബി.ജെ.പിക്ക് മാത്രമായി പ്രത്യേകിച്ചൊരു ഉത്തരവാദിത്വമുണ്ടോ? സി.പി.എമ്മിനും കോണ്ഗ്രസിനും ബിജെപിക്കും എല്ലാവര്ക്കും തുല്യ ഉത്തരവാദിത്വമല്ലേ. എല്ലാവരും രാജ്യം ഭരിച്ചിരുന്നവരും ഭരിക്കുന്നവരും. മതം നോക്കിയാണോ സി.പി.എം ആരെ പുനരധിവസിപ്പിക്കണം ആരെ സഹായിക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. സി.പി.എം മതേതര പാര്‍ട്ടിയാണെന്നൊക്കെയാണ് ഇപ്പോഴും ചിലർ വിചാരിച്ചിരിക്കുന്നത്. വോട്ട് ബാന്ക് നോക്കിയേ അവർ ഏത് കാര്യത്തിലും ഇടപെടൂ എന്ന് എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം. വോട്ട് തരുന്നവടെ മാത്രം പ്രതിനിധികളാവുക എന്ന സങ്കുചിത ചിന്ത എന്നാൺ സിപിഎം ഉപേക്ഷിക്കുക. വോട്ടെടുപ്പുകഴിഞ്ഞാല്‍ അവർ എതിര്ത്ത് വോട്ട് ചെയ്തവരുടെ വരെ പ്രതിനിധികളായി നിന്ന് സഹായിക്കേണ്ടവരാൺ. അല്ലാതെ മന്മോഹന്‍ കോണ്ഗ്രസ്സുകാരുടെ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞ് ഹുജിന്താവോയിനോട് ചോദിച്ച് കാര്യങ്ങൾ ചെയ്യുകയല്ല വേണ്ടത്. മന്മോഹന്‍ ഇന്ഡ്യക്കാരുടെ പ്രധാനമന്ത്രിയാൺ, അല്ലാതെ കോണ്ഗ്രസ്സുകാരുടെ മാത്രമല്ല.
നരേന്ദ്ര മോഡി എന്ന വംശീയ/വര്‍ഗ്ഗീയ കാപാലികന്‍ എന്നെങ്കിലും വിചാരണ ചെയ്യപ്പെട്ടില്ലെങ്കില്‍, നാം ഊറ്റം കൊള്ളുന്ന ആ വലിയ സംസ്കാരത്തിന് അത്ര വലിയ അര്‍ത്ഥം ഒന്നും കാണുന്നില്ല.....
ബി ജെ പി അധികാരത്തിലിരുന്നപ്പോള്‍ സൈനൃത്തെ കാരൃമായി കവി അണിയിച്ചു എന്നത് ഇപ്പോള്‍ സ്പഷ്ടമായി. കേണല്‍ പുരോഹിത് മലെഗാവില്‍ മാത്രമല്ല സ്പോടനം നടത്തിയത് സംഝോതാ എക്സ്പ്രസ്സില്‍ ഉണ്ടായ സ്പോടനതിനു പിന്നിലും രാജ്യദ്രോഹിയായ ഈ സൈനീകനയിരുന്നു. സൈനൃത്തിന്‍റെ RDX ആണ് ഇയാള്‍ ഉപയോഗിച്ചത്. സൈനൃത്തില്‍ ഇനിയും എത്ര RSS കൂലികള്‍ കേണലിന്‍റേയും മേജറിന്‍റേയും നക്ഷത്രങ്ങള്‍ അണിഞ്ഞു നില്ക്കുന്നുണ്ടെന്നാര്‍ക്കറിയാഠ! വളരെ അപകടകരമായ ഒരു നിലയിക്കാന് കരിയങ്ങള്‍ നീങ്ങുന്നത്.
ഈ കേണലിന് നാളെ ബി ജെ പി ടിക്കറ്റ് കൊടുക്കില്ല എന്നുറപ്പിക്കാമോ?
‘ഹിന്ദു’ക്കളായിപ്പോയതുകൊണ്ട്
സ്വന്തം നാടുംവീടും ഇട്ടെറിഞ്ഞുപോകേണ്ടി വന്നവരേ സംരക്ഷിയ്ക്കേണ്ടതു,‘ഹിന്ദു’ക്കളുടെ രക്ഷകരാണെന്ന് പറഞ്ഞുകൊണ്ട് നടക്കുന്നവരല്ലേ?
സിപീഎമ്മിന്റെ കാര്യമൊക്കെ അവരോട്തന്നെ ചോദിയ്ക്കു വിജയ്.ഞാൻ ഒരു പാർട്ടിയുടെയും കൂടെയല്ല.
"‘ഹിന്ദു’ക്കളായിപ്പോയതുകൊണ്ട്
സ്വന്തം നാടുംവീടും ഇട്ടെറിഞ്ഞുപോകേണ്ടി വന്നവരേ സംരക്ഷിയ്ക്കേണ്ടതു,‘ഹിന്ദു’ക്കളുടെ രക്ഷകരാണെന്ന് പറഞ്ഞുകൊണ്ട് നടക്കുന്നവരല്ലേ?"
അപ്പൊള്‍ ഹിന്ദുക്കളായതിന്റെ പേരിൽ നാടുംവീടും ഇട്ടെറിഞ്ഞുപോകേണ്ടി വന്നവരെ സഹായിക്കാന്‍ വേറെ ആരും വരില്ലെന്ന് നല്ല നിശ്ചയമുണ്ടല്ലേ?
"ഈ കേണലിന് നാളെ ബി ജെ പി ടിക്കറ്റ് കൊടുക്കില്ല എന്നുറപ്പിക്കാമോ?"
അതു വര്ക്കേഴ്സ് ഫോറത്തിനോട് ചോദിച്ചാൽ പുള്ളി എങ്ങനെ മറുപടി പറയാനാണ്. ചിലപ്പോള്‍ നാളെ കോടതി നിരപരാധിയാണെന്ന് പറഞ്ഞ് വെറുതെ വിടുകയാണെങ്കില്‍ ബിജെപി ടിക്കറ്റ് കൊടുത്തേക്കാം. എന്തായാലും ബോംബുസ്ഫോടനക്കേസിലെ പ്രതിയുടെ ഫോട്ടോ വച്ച് ഇതു പോലെ വോട്ട് ചോദിക്കില്ല.
ഈ പോസ്റ്റും ഒന്നു വായിക്കുക.
ഈ രാജ്യത്തെ ഹിന്ദു സമൂഹം ഉണര്‍ന്നു പ്രവര്‍ത്തികേണ്ട സമയമായിരിക്കുന്നു. ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടതിലണെന സംഘ പരിവാറിന്റെ പ്രചരണം ശുദ്ധ മണ്ടത്തരവും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണ്. ഈ പറയുന്ന സംഘ പരിവാറും അതിന്റെ സ്ഥപകന്മാരും ഉണ്ടാകുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പു ഭാരത ഉപഭൂഖണ്ഡത്തില്‍ മുസ്ലിം ഭരണകൂടങ്ങളും പടയോട്ടങ്ങളും നടന്നിരുന്നു, എന്നിട്ടും മുസ്ലീങ്ങള്‍ ഇന്നും ഹിന്ദു സമുതയത്തെ അപേക്ഷിച്ച് എത്രയോ ചെറിയ ഒരു ശതമാനമാണ്. പിന്നെ സിമിയെപ്പോലുള്ള ഞാഞ്ഞൂലുകള്‍ എന്തെങ്കിലും മുദ്രവാകിയം വിളിച്ചാലോ എഴുതിവച്ചാലോ ഉരുകി പോകുന്നതാണോ ഹൈന്ദവ സംസ്കാരം! ഒരിക്കലുമല്ല.
മുസ്ലിം കൃസ്തീയ വിദ്വേഷം സംഘ പരിവാറിന്റെ വിശാലമായ അജണ്ടയുടെ ഒരു ചെറു തരി മാത്രം. ആത്യന്തികമായി ചാതുര്‍വര്‍ണ്യ മേല്‍ക്കോയ്മയാണവരുടെ ലക്‌ഷ്യം! അവരുടെ ഗുരുജി പറഞ്ഞ racial purity കൊണ്ടു ഉദേശിക്കുന്നത് അതാണ്. ഇവിടുത്തെ വിശാല ഹിന്ദു സമുദായം, പ്രത്യേകിച്ചും ദളിത് പിന്നോക്ക വിഭാഗങ്ങള്‍, സംഘ പരിവാറിന്റെ കപട ഹൈന്ദവതയില്‍ വീണു പോകാതെ ജാഗരൂകരായി ഇരിക്കണം; എന്ന് മാത്രമല്ല മത നിരപേക്ഷതയെ മുന്‍ നിര്‍ത്തി ഒരു hindu movement ഉണ്ടാവേണ്ടത് സംഘ പരിവാര്‍ എന്ന facist ശക്തിയുടെ മുന്നേറ്റം തടയാന്‍ ആവശ്യമാണ്. സൈന്യത്തില്‍ വരെ നുഴഞ്ഞു കയറിയ ഈ ഛിദ്ര ശക്തികള്‍ ഒരു പക്ഷെ ഇവിടുത്തെ ജനാതിപത്യ അട്ടിമറിക്കല്ല എന്ന് എങ്ങിനെ പറയാന്‍ കഴിയും!
"കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ ബി.ജെ.പിക്ക് മാത്രമായി പ്രത്യേകിച്ചൊരു ഉത്തരവാദിത്വമുണ്ടോ? "
എടോ ഗുജറാത്ത് എത്നിക് cleansing, നിങ്ങളുടെ കൊലപാതക പരമ്പരകള്‍,ഇപ്പൊ മലെങാവ്,സംജോത സ്പോടനം,പ്രഗ്യാ സിംഗ് പുന്യാലത്തി എന്ത് പറഞ്ഞാലും കാശ്മീരി പണ്ഡിറ്റ് കളെ പറ്റി മുതല കണ്ണീര്‍ ഒഴുക്കുന്നത് ബി.ജെ.പി പരിവാരമല്ലേ, കമ്മികള്‍ തൊഴിലാളി വര്‍ഗ്ഗം എന്ന് ആണയിടുന്ന പോലെ.നാണമില്ലല്ലോ ഒക്കെ കഴിഞ്ഞു ഉത്തരം മുട്ടുമ്പോ "ഏയ് ഇവന്‍ എന്റെ മകനല്ല.താനും അപ്പനല്ലേ" എന്ന് പറഞ്ഞ പിതാവിന്റെ കഥ പോലെ..ദണ്ട് പൊക്കി പിടിച്ചു ഉറക്കെ പറയെടോ "കാശ്മീരി പണ്ഡിറ്റുകളുടെ കാര്യത്തിൽ ബി.ജെ.പിക്ക് മാത്രമായി പ്രത്യേകിച്ച് ഉത്തരവാദിത്തമുണ്ട്" എന്ന്.അത്രയധികം നിങ്ങള്‍ അവരെ ചൂഷണം ചെയ്തില്ലേ..വോട്ടു ബാങ്ക് ആയി ഉപയോകിക്കാന്‍.
"..ഇപ്പോഴും ചിലർ വിചാരിച്ചിരിക്കുന്നത്. വോട്ട് ബാന്ക് നോക്കിയേ അവർ ഏത് കാര്യത്തിലും ഇടപെടൂ എന്ന് എല്ലാവരും മനസ്സിലാക്കിയാൽ കൊള്ളാം.."
ഓ ഒരു മാന്യന്‍, അദ്വാനിയും മോഡിയും ഒക്കെ വോട്ടു ബാന്ക് നോക്കാതെ മുസ്ലിമിനേം ക്രിസ്റയാനേം പിടിച്ചു ഉമ്മവെച്ചു എന്തൊരു തഴംബാ അവരോറെ മുഖത്തൊക്കെ..
വര്‍ക്കേഴ്സ് ഫോറം ആ ബാനറിനെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല. സി.പി.എം അത്തരത്തിലൊരു ബാനര്‍ ഉപയോഗിച്ചിരുന്നോ?
ആ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യത്തില്‍ സത്യവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ?
അറിയാന്‍ വേണ്ടി ചോദിക്കുന്നതാൺ. നിങ്ങളെപ്പോലുള്ളവര്‍ ഇങ്ങനെ മിണ്ടാതിരുന്നാല്‍ ആളുകള്‍ അതൊക്കെ വിശ്വസിച്ചു പോവില്ലേ :-(
വിജയ്,
സി പി എം ന്റെ തിരഞ്ഞെടുപ്പ് ബാനറിനെ പറ്റി ആ പാര്‍ടിയോട് തിരക്കുകയാണ് സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യണ്ടത്.
ഇവിടെ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞ വസ്തുതകളെ പറ്റി ഒരു സംഘ പരിവാര്‍ അനുഭാവി എന്ന നിലയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
പ്രഭുല്‍ ബിദ്വായിയുടെ ഈ ആര്‍ട്ടിക്കിള്‍ വായിക്കൂ (http://www.countercurrents.org/bidwai151108.htm)
The duty of a police officer is to obey commands from the higherups, Mr.Sreekumar when serving in Kerala was not any efficient, he himself havs admitted that in his interview in Malayala Manorama. Court also didnt favour him, in fact he is a loser.
When Arjun is worried about the outcome of war, Krishna advises him its not his concern about outcome but to do his duty.
Sangh Parivar agendas will be defeated by Hindus, no other community need to worry about that. No Hindu supported Purohit actions, and an army man involved in such criminal incidents should be examined and eliminated.
All CPM is worried about is how to win a seat, in Ponnani they will support Muslim terrorists, in Chalakkudy they will visit Aramanas and declare Pota is a holi place and no problem there. In Trivandrum they will field Nadar to get Nadar votes. They are the worst hipocrites.
"വര്‍ക്കേഴ്സ് ഫോറം ആ ബാനറിനെക്കുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല.സി.പി.എം അത്തരത്തിലൊരു ബാനര്‍ ഉപയോഗിച്ചിരുന്നോ? ...."
വിജയ് എന്ന സാര്‍ ട്യുബ് ലൈറ്റ് ആണെന്ന് തോന്നുന്നു.എന്തിനാ സാറേ ആ ബാനര്‍ കാര്യം മാത്രം.മദനി ജയിലില്‍ നിന്നു ഇറങ്ങിയപ്പോ കോടിയേരി അല്ലെ സ്വീകരണത്തില്‍ മുമ്പില്‍ ഉണ്ടായിരുന്നത്..ഒന്നു കൊഴുപ്പിക്കാന്‍ അത് പറയുന്നതല്ലേ ത്രസ്റ്റ് കൂടുതല്‍.കോടിയേരി അത് ചെയ്തതും തലയില്‍ മുണ്ട് ഇട്ടല്ലല്ലോ.കോടിയേരിക്ക് വോട്ടു ബാന്ക് വേണം,കപട മതെതാരനും ആണ്.പക്ഷെ,പക്ഷെ....
കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ദല്‍ഹി ഇമാമിന്റെ കൂടെ വേദി പങ്കിട്ടു,തലയില്‍ പച്ച തലപ്പാവ് വച്ച് ഉത്തരേന്ത്യയിലെ മുക്രികള്‍ക്ക്,മദ്രസ മാഷന്മാര്‍ക്കു ശമ്പളം കൂട്ടിക്കൊടുക്കുമെന്നു പ്രഖ്യാപിച്ചതാരാ,അടല്ജി,ജി,ജി വജ്പെയന്‍ ജി,ജി അല്ലേപ്പാ..നിങ്ങള്‍ തന്നെ 'ഭാരതത്തിലെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്ന്'പ്രഖ്യാപിച്ച ദല്‍ഹി ഇമാമിനെ ഇതേ വേദിയില്‍ കേട്ടിപ്പിടിച്ചതാരാ..കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍(എന്ന് വച്ചാല്‍ റെരരിസ്റ്റ് -നിങ്ങളുടെ എപ്പോഴത്തെയും വാദഗതി പ്രകാരം) ഭ.ജ.പ ക്ക് വോട്ടു ചെയ്യണമെന്നു പറഞ്ഞതാരാ.പാവം നമ്മുടെ ഗോട്സെ ശിഷ്യന്‍ ദല്‍ഹി ഇമാം.ഒന്നു പോടോ.കമ്മികള്‍ പോസ്റ്റര്‍ വച്ചു പോലും...ഇത്ര ഉയര്ന്ന നിലവാരത്തില്‍ വളിപ്പ് സീരിയസ് ആക്കല്ലേ..ഹിപ്പോക്രസിയുടെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍മാരല്ലേ നിങ്ങള്‍..
നാണമില്ലല്ലോ, നിങ്ങളുടെ ജസ്വന്ത് സിംഗ് അല്ലെ, ഇന്ത്യ ചരിത്രത്തില്‍ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി,ഒരു കൊടും ഭീകരനെ-ആഷ്ഹാര്‍ മഹാമൂടിനെ-താലിബാന്റെ കയ്യില്‍ എസ്കോര്‍ട്ട് പോയി എത്തിച്ചു കൊടുത്തത്, എന്തിന്? അല്ലെങ്കില്‍ ഉത്തരേന്ത്യന്‍ ഗോസായി മാരുടെ വോട്ടു ബാന്ക് നു വേണ്ടി.എന്നിട്ടും ഉളുപ്പില്ലാതെ രാജ്യസ്നേഹം, ഭീകരവാദം,കൂട്ടിക്കൊടുപ്പ് എന്നിവയെ പറ്റി ഒക്കെ ഉപന്യസിക്കുന്നു..
നായനാര്‍ 1998 ഇല്‍ മദനിയെ പിടിച്ചു കൊടുത്തതാണ്.ഇരിംബ് ഉരുക്ക് മനുഷ്യന്‍ അദ്വാനി ആയിരുന്നല്ലോ 98 മുതല്‍ 2004 വരെ അഖില ഭാരത ആഫ്യന്താരന്‍ മന്ത്രി.എക്കിനു ഉറപ്പുന്ടെന്കില്‍ പൊട്ടാ യോ,ചാട്ടയോ ഒക്കെ വച്ചു മദനിക്ക് സ്ഫോടനം നടത്തിയതിനു വധശിക്ഷ വരെ വാങ്ങി കൊടുക്കാമായിരുന്നല്ലോ. എന്ത് ചെയ്തു അദ്വാനി,ഒരു ചുക്കും ചെയ്തില്ലാ.അദ്വാനിയും മദനിയും തമ്മില്‍ രഹസ്യ കരാര്‍ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ പറയുന്നേ അതെ നിലവാരത്തില്‍ പറഞ്ഞാല്‍ എന്തായിരിക്കും മറുപടി..
"The duty of a police officer is.... Mr.Sreekumar when serving in Kerala was not any efficient,.."
മാളോരെ ഇതാ ഇതിലെ ഇതിലെ, ഐ.പി.എസ് അക്കാദമിയിലെ പ്രോഫെസ്സര്‍ ആരുഷി എഴുന്നള്ളുന്നു..അനുഗ്രഹം വേണ്ടവര്‍ വാല് തൊട്ടു തലയില്‍ വെക്കാം.ബട്ട് അടുത്തു പോകരുത് കിഡ്നി രാഞ്ചിക്കളയും(ഇപ്പൊ മൊത്തം സാമ്പത്തിക മാന്ദ്യമാണ്).ഇദ്ദേഹമാണ് മുന്‍ ഗുജറാത്ത് ഡി.ജി.പി ശ്രീകുമാര്‍ ന്റെ പ്രൊമോഷന്‍,പ്രൊബേഷന്‍ എന്നിവക്കുള്ള കോണ്‍ഫിടന്‍ഷാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നത്..
"All CPM is worried about is how to win a seat, in Ponnani they will support Muslim terrorists, in Chalakkudy they will visit Aramanas .."
ആരുഷി എല്ലാവരെയും കപട മതെതരാര്‍,ന്യുനപക്ഷ പ്രീണനം എന്ന് പറയുകയും സ്വയം ദല്‍ഹി ഇമാമുമായി പച്ച കിരീടം വച്ചു വേദി പന്കിടുന്നവരെക്കാള്‍ ചേകന്നൂര്‍ മൌലവി കേസില്‍ എട്ടു വര്ഷം ഭാരത ആഭ്യന്ദര മന്ത്രി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അദ്ദേഹത്തെ കൊന്നവരെ സി.ബി.ഐ ഇല്‍ നിന്നു സംരക്ഷിച്ചവരെ ക്കാളും ഭേദമല്ലേ കമ്മികള്‍...
എട്ടു വര്ഷം ഭാരത ആഭ്യന്ദര മന്ത്രി ആയിട്ടും ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല അഭയയെ കൊന്നവരെ സി.ബി.ഐ ഇല്‍ നിന്നു സംരക്ഷിച്ചു എന്ന് ശക്തമായി ആരോപണം നേരിടുന്ന അദ്വാനി മാരെക്കാള്‍ ഭേദമല്ലേ കമ്മികള്‍.(കമ്മികള്‍ ന്യുനപക്ഷ പ്രീനരും, കപട മതെതരരും അല്ലെ..ബി.ജെ.പി യും ഇങ്ങനെ പ്രീണനം തുടങ്ങിയാല്‍ നാമെന്തു ചെയ്യും ആരുഷി അമ്മാവാ)
വര്‍ക്കേഴ്സ് ഫോറം ഇനിയും ആ ബാനറിനെക്കുറിച്ചും പോസ്റ്റിനെക്കുറിച്ചും ഒന്നും പറഞ്ഞില്ല. ബൈജുവും അനോണിയും പറഞ്ഞതു തന്നെയാണോ വര്‍ക്കേഴ്സ് ഫോറത്തിന്റെ അഭിപ്രായം? അനോണിയായി കമന്റിട്ടത് വര്‍ക്കേഴ്സ് ഫോറം തന്നെയാണോ?
ബൈജുവിനോട്,
"ഒരു സംഘ പരിവാര്‍ അനുഭാവി എന്ന നിലയില്‍ താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?"
അനിയാ ബൈജൂ, ഹിന്ദുവായി എന്നതിന്റെ പേരില്‍ നാടും വീടും വിട്ട് ഓടിപ്പോന്നവരെ സംരക്ഷിക്കേണ്ടത് ബിജെപിയുടെ മാത്രം ചുമതലയാണോ എന്ന് ചോദിച്ചിതിനാണോ എന്നെ സംഘപരിവാര്‍ എന്നു വിളിച്ചത്? അതോ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കിടക്കുന്നവരെ വരെ വച്ച് സിപിഎം വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിനോ? സംഘപരിവാര്‍ അനുയായി മാത്രമേ ഇതു രണ്ടും ചെയ്യാവൂ എന്ന തെറ്റിദ്ധാരണ അങ്ങ് കളഞ്ഞേക്കൂ അനിയാ. അനിയനൊരു കാര്യം അറിയാമോ, 1941 കളില്‍ 15% ശതമാനം ഉണ്ടായിരുന്ന കാശ്മീരി പണ്ഡിറ്റ്സ് 2006 ആയപ്പോള്‍ വെറും 0.1% ആയി. ഇതിനേക്കാള്‍ വലിയ വംശഹത്യയെക്കുറിച്ച് അനിയന്‍ കേട്ടിട്ടുണ്ടോ? 1900 ശേഷം എത്ര ലക്ഷം കാശ്മീരി പണ്ഡിറ്റ്സ് നാടു വിട്ടോടി എന്ന് അനിയനു വല്ല കേട്ടു കേള്‍വിയുമുണ്ടോ? സ്വതന്ത്രമായി ചിന്തിക്കുന്ന അവസാനത്തെ ആളെ വരെ സംഘപരിവാര്‍ എന്നു വിളിച്ചു പുറത്തു കളഞ്ഞോളണം കേട്ടോ. നമുക്ക് രാജ്യദ്രോഹികളും ബോംബുസ്ഫോടനക്കാരും മാത്രം മതി ഇടതു പക്ഷത്തില്‍. വെറുതെയല്ല ഇന്ന് ഇടതു പക്ഷത്തിനും സിമിക്കും ഒരേ സ്വരം. ആ സ്വരത്തില്‍ കൂട്ടു ചേരാത്തവരൊക്കെ സംഘപരിവാര്‍ ആണല്ലോ. ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ചെന്നൊക്കെ കേരളത്തില്‍ വര്‍ക്കേഴ്സ് ഫോറത്തിനു പറയാം. പക്ഷേ വംശഹത്യക്കു ശേഷം ഗുജറാത്തിലെ മുസ്ളീമുകളുടെ എണ്ണം എത്ര ശതമാനത്തില്‍ നിന്നും എത്ര ശതമാനമായി കുറഞ്ഞു എന്നൊക്കെ ചോദിച്ചാല്‍ ഇവരൊക്കെ മുങ്ങും. പക്ഷേ 1941 കളില്‍ 15% ശതമാനം ഉണ്ടായിരുന്ന കാശ്മീരി പണ്ഡിറ്റ്സ് 2006 ആയപ്പോള്‍ വെറും 0.1% ആയി എന്നത് പച്ചയായ യാഥാര്‍ത്ഥ്യമാൺ. പക്ഷേ അതിനെക്കുറിച്ച് ആരും മിണ്ടിക്കൂടാ. മിണ്ടിയാല്‍ അവന്‍ സംഘപരിവാര്‍ അനുഭാവിയായി. അവസാനത്തെ ഹിന്ദുവിനെ വരെ സംഘപരിവാറെന്ന് വിളിച്ച് പുറത്ത് കളയൂ സുഹൃത്തേ. എന്നാലേ ഇതൊക്കെ ഒരു കാലത്തും ചോദ്യം ചെയ്യപ്പെടാതെയിരിക്കൂ. ഒറീസ്സയില്‍ വംശഹത്യയെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവത്തില്‍ മതം മാറ്റപ്പെട്ട ദളിത് ഹിന്ദുക്കളുടെ എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു മരിച്ച ആദിവാസികളുടെ എണ്ണമെന്ന് അറിയാമോ? ആ ആദിവാസികളുടെ ഇടയില്‍ 40 വര്‍ഷത്തോളം പ്രവൃത്തിച്ചിരുന്ന സ്വാമിയേയും 4 മറ്റു സ്വാമിമാരെയും കൊന്നതിന്റെ പേരിലല്ലേ അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്. ആ ആദിവാസികളെ മുഴുവന്‍ ഇവിടെയിരുന്ന് സംഘപരിവാര്‍ എന്ന് പേരിട്ട് ആക്ഷേപിക്കുന്നതിന്റെ പിന്നില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ രണ്ടു വോട്ടെങ്കിൽ രണ്ട് വോട്ട് കിട്ടണമെന്ന കുബുദ്ധിയല്ലേ. ഇതൊക്കെ ചോദിക്കുന്നവരെ മുഴുവന്‍ സംഘപരിവാറെന്ന് വിളിച്ച് പുറത്ത് കളഞ്ഞേക്കണം കേട്ടോ. ഇടതുപക്ഷത്തിനു ഒരു സ്വരമേ പാടൂ, സിമിയുടേയും പിഡിപിയുടേയും സ്വരം!!! അല്ലാത്തവരൊക്കെ പുറത്തു പൊക്കോളണം. കേരളത്തിലെ ഹിന്ദുക്കളും സ്വന്തമെന്ന് കരുതി അഭിമാനിച്ചിരുന്ന ഒരു പാര്‍ട്ടിയെയാൺ ചിലരൊക്കെ ചേര്‍ന്ന് ഹൈജാക്ക് ചെയ്ത് കളഞ്ഞത്. :-(
മാംഗ്ലൂരിലെ ക്രിസ്ത്യൻ പള്ളികളിൽ,ഹിന്ദുയിസത്തേയും ദൈവങ്ങളേയുമൊക്കെ മോശമാക്കി എഴുതിയ കൊച്ചുപുസ്തകങ്ങൾ വിതരണം ചെയ്തിരിന്നുവെന്ന് എവിടെയൊ വായിച്ചു.അതെത്രത്തോളം സത്യമാണെന്നറിയില്ല(അഥവാ
ആണെങ്കിൽതന്നെ,അതുകൊണ്ട്,ഒരു ഹിന്ദു പ്രകോപിതനാകരുത് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം) പക്ഷെ ശരാശരി സാമാന്യ ജനത്തിൻ അതങ്ങിനെയകാണമെന്നില്ല.
മനസ്സിലെങ്കിലുംവെറുപ്പ് തോന്നും.അത് വഴിയേ കൂടുതൽ അപകടങ്ങളിലേയ്ക്കും വളരാം.
മതപരിവർത്തനം എന്ന അജണ്ട നടപ്പാക്കാനിറങ്ങും മുൻപ്,ഇൻഡ്യയുടെ സെക്യുലർ ഫേബ്രിക്കിനെ അപായപ്പെടുത്തുന്ന വിധം ഒന്നും ചെയ്യരുതെന്ന ബോധം ഉണ്ടാകണം.ഭൂരിപക്ഷം മതം മാറ്റങ്ങളും ‘മനസ്സ് മാറ്റം’കൊണ്ടല്ല ഉണ്ടാകുന്നത്.(എങ്കിൽ അതിലൊരു തെറ്റുമില്ല).പക്ഷെ,അതിനു വിധേയരാകുന്നവരുടെ ഏതെങ്കിലുമൊക്കെ തരത്തിലുള്ള ദൗർബ്ബല്ല്യങ്ങൾ ചൂഷണംചെയ്യപ്പെടുകയാൺ ഉണ്ടാകുന്നത്.
(ആരും പരാതിപ്പെടാത്തതുകൊണ്ട് മതം മാറ്റങ്ങൾ നിയമവിധേയമായാൺ നടക്കുന്നത് എന്ന് ശ്രീകുമാർ പറഞ്ഞതിനോട് യോജിയ്ക്കാൻ ബുദ്ധിമുട്ടുണ്ട്).
അതിനു പുറകെ സംഘപരിവാർചെന്ന് ഭീഷണിപ്പെടുത്തി തിരിയേ മറ്റൊരു മതം മാറ്റം!
പാവപ്പെട്ട ആദിവാസികൾ കണക്കുകൾ തീർക്കാനുള്ള വെറും ഉപകരണങ്ങൾ മാത്രം!
When someone talks about ethnic cleansing unnecessarily, it is right to divert the issue with something silly. Thanks for this interview.
ഹിന്ദുവായതിന്റെ പേരില്‍ മാത്രമാണ്‍ ആ ആദിവാസികളെ ഇടതുപക്ഷം ശത്രുപക്ഷത്ത് നിര്‍ത്തിയിരിക്കുന്നത് ഭൂമിപുത്രീ. കേരളത്തിനു പുറത്തെ ഹിന്ദു എന്നു പറഞ്ഞാല്‍ ഇടതുപക്ഷത്തിനുള്ളില്‍ ചിലര്‍ക്ക് ഉടനെ സംഘപരിവാറായി. ദളിതരായ പനാ വിഭാഗക്കാരുമായുള്ള ആദിവാസികളുടെ ശത്രുതക്കും അതിനുള്ള കാരണങ്ങള്‍ക്കും ശതാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇപ്പോള്‍, പനാവിഭാഗക്കാരില്‍ ഭൂരിപക്ഷവും മതം മാറിക്കഴിഞ്ഞപ്പോള്‍ അവരെക്കൂടി പട്ടികവര്‍ഗ്ഗമായി പ്രഖ്യാപിക്കണമെന്നായി ആവശ്യം. ഹിന്ദുക്കളായതിനാല്‍ ആ ആദിവാസികളെ ആര്‍ക്കും വേണ്ട. എന്നു മുതലാണ്‍ ഇടതുപക്ഷത്തിനു ഈ സ്വരം മാറ്റം വന്നത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഹിന്ദുവായി എന്നതിന്റെ പേരില്‍ ആരെന്കിലും പീഢിപ്പിക്കപ്പെടുന്നു എന്നു പറഞ്ഞാല്‍ എന്നാല്‍ "നിങ്ങള്‍ സംഘപരിവാറിനോട് ചെന്ന് പറ" എന്നതാണ്‍ ഇപ്പോള്‍ ഇടതുപക്ഷം സ്വീകരിച്ചു വരുന്ന ശൈലി. എന്നു മുതലാണ്‍ ഇന്ഡ്യന്‍ ഹിന്ദുക്കളെ മുഴുവന്‍ സംഘപരിവാര്‍ പ്രതിനിധീകരിക്കുന്നു എന്ന് ഇവര്‍ തീരുമാനിച്ച് കളഞ്ഞത്. ഇടതുപക്ഷത്തില്‍ ഹിന്ദുക്കളെക്കുറിച്ച് എന്തെന്കിലും പറഞ്ഞാല്‍ അവരെ മുഴുവന്‍ സംഘപരിവാറെന്ന് വിളിച്ച് പുറത്ത് കളയാനുള്ള അജണ്ടയുമായി കുറേപ്പേര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്. ഇവരെയൊക്കെ തിരിച്ചറിഞ്ഞ് തള്ളിക്കളയേണ്ടിയിരിക്കുന്നു.
"അതോ രാജ്യദ്രോഹക്കുറ്റത്തിനു ജയിലില്‍ കിടക്കുന്നവരെ വരെ വച്ച് സിപിഎം വോട്ട് പിടിച്ചത് ചോദ്യം ചെയ്തതിനോ?.."
സുഹൃത്തെ ഇതിന് ഉത്തരം പറഞ്ഞു കഴിഞ്ഞു..നര്സറി കുട്ടികളുടെ ലെവലില്‍ ഇങ്ങനെ ചവച്ച്ചത് ചവക്കാതെ, മുകളില്‍ പറഞ്ഞതിന് ഇതുവരെ ഉത്തരമില്ല
"കഴിഞ്ഞ ലോകസഭ ഇലക്ഷനില്‍ ദല്‍ഹി ഇമാമിന്റെ കൂടെ വേദി പങ്കിട്ടു,തലയില്‍ പച്ച തലപ്പാവ് വച്ച് ഉത്തരേന്ത്യയിലെ മുക്രികള്‍ക്ക്,മദ്രസ മാഷന്മാര്‍ക്കു ശമ്പളം കൂട്ടിക്കൊടുക്കുമെന്നു പ്രഖ്യാപിച്ചതാരാ,അടല്ജി,ജി,ജി വജ്പെയന്‍ ജി,ജി അല്ലേപ്പാ..നിങ്ങള്‍ തന്നെ 'ഭാരതത്തിലെ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്ന്'പ്രഖ്യാപിച്ച ദല്‍ഹി ഇമാമിനെ ഇതേ വേദിയില്‍ കേട്ടിപ്പിടിച്ചതാരാ.കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍(എന്ന് വച്ചാല്‍ റെരരിസ്റ്റ് -നിങ്ങളുടെ എപ്പോഴത്തെയും വാദഗതി പ്രകാരം) ഭ.ജ.പ ക്ക് വോട്ടു ചെയ്യണമെന്നു പറഞ്ഞതാരാ.പാവം നമ്മുടെ ഗോട്സെ ശിഷ്യന്‍ ദല്‍ഹി ഇമാം."
വാജ്‌പേയി അദ്വാനി യഷ്മാനന്‍മാര്‍ക്ക് ഉമ്മകൊടുത്താല്‍ ദല്‍ഹി ഇമാമും പ്രഗ്യയും മാര്‍ ഗ്രിഗോരിഒസും(ഇതിനിടെ കൊച്ചിയില്‍ വന്നു അദ്വാനിജ്ജി മറ്റൊരു പാതിരി മാര്‍ ഗ്രിങരിക്ക് ഉമ്മ കൊടുത്തു തിരിച്ചു പോയി,രക്ഷപ്പെട്ടു,അദ്ദേഹവും വാഴ്ത്തപ്പെട്ടു,ഏയ്,ഇതൊന്നും വോട്ടു ബാന്ക് രാഷ്ട്രീയമേ അല്ല)എല്ലാം രാജ്യസ്നേഹികള്‍ ആവുമോ,ഭീകരത തീണ്ടാത്ത മാടപ്പിരാവുകള്‍ ആകുമോ...ഞ ഞ്ഞ മിഞ്ഞ പറയാതെ മറുപടി തരുമോ..
"1941 കളില്‍ 15% ശതമാനം ഉണ്ടായിരുന്ന കാശ്മീരി പണ്ഡിറ്റ്സ് 2006 ആയപ്പോള്‍ വെറും 0.1% ആയി. ഇതിനേക്കാള്‍ വലിയ വംശഹത്യയെക്കുറിച്ച് അനിയന്‍ കേട്ടിട്ടുണ്ടോ?.."
ഗോള്വാര്‍ക്കര്‍ജി സാര്‍ ഇതിലും വലിയ കാര്യം തൊള്ളായിരത്തി നാല്‍പതുകളില്‍ തന്നെ പറഞ്ഞിരുന്നു,50വര്ഷം കൊണ്ടു ഹിന്ദുക്കള്‍ മഹാ ന്യുനപക്ഷം ആകുമെന്നായിരുന്നു വാചകമടി..ഓ എന്നിട്ടെന്താ പശു ബെല്‍ട്ടില്‍ ഇപ്പോഴും 5% ഇല്‍ കൂടുതല്‍ മുസ്ലിങ്ങലില്ല.എന്താ കാര്യമെന്നരിയാമോ..ഇന്ത്യയിലെ മഹാ ഭൂരിപക്ഷം ഹിന്ദുക്കള്‍ വിഷം തുപ്പുന്ന ആര്‍.എസ്.എസിനോപ്പമില്ല,ഭൂരിപക്ഷം മുസ്ലിങ്ങള്‍ അടിവേര് അറുക്കുന്ന ജിഹാദികല്ക്കൊപ്പമല്ല. അത് തന്നെ.എന്ന് അങ്ങനെ ആകുന്നോ അന്ന് എല്ലാം തകിടം മറയും..പിന്നെ 9 വര്ഷം കേന്ദ്ര ഭരണം കിട്ടി നിങ്ങള്‍ കാശ്മീരി പണ്ടിട്ടുകള്‍ക്ക് വേണ്ടി എന്ത് ചെയ്തു.പോട്ടെ ബാക്കിയെല്ലാം കപട മതെതരാര്‍ അല്ലെ,നിങ്ങള്ക്ക് എന്തെങ്കിലും ചെയ്തൂടരുന്നോ.എങ്ങനെ ചെയ്യും,നിങ്ങള്ക്ക് അവരെ വച്ച് ഇനിയും വോട്ടു തെണ്ടണം അല്ലേ..
"പക്ഷേ വംശഹത്യക്കു ശേഷം ഗുജറാത്തിലെ മുസ്ളീമുകളുടെ എണ്ണം എത്ര ശതമാനത്തില്‍ നിന്നും എത്ര ശതമാനമായി കുറഞ്ഞു എന്നൊക്കെ ചോദിച്ചാല്‍ ഇവരൊക്കെ മുങ്ങും..."
ഓ ഇതു വലിയ ഔദാര്യമല്ലെ, ക്രുരനായ ഔരംഗസീബ് ഭരിച്ചിട്ടും,400കൊല്ലം മുഗളന്മാര്‍ ഭരിച്ചിട്ടും മുസ്ലിങ്ങള്‍ ഉത്തരെന്ധ്യയില്‍ 5% മാത്രമായത് അവരുടെ ഔദാര്യമാണോ,ഇതൊക്കെ പണ്ടു ഹിടലര്‍ ജനങ്ങളെ ഇളക്കി വിട്ടു അധികാരം പിടിക്കാന്‍ പറഞ്ഞ പൈങ്കിളി dialogue അല്ലേ മാഷേ..
"ആ ആദിവാസികളുടെ ഇടയില്‍ 40വര്‍ഷത്തോളം പ്രവൃത്തിച്ചിരുന്ന സ്വാമിയേയും 4 മറ്റു സ്വാമിമാരെയും കൊന്നതിന്റെ പേരിലല്ലേ അവിടെ കലാപം പൊട്ടിപ്പുറപ്പെട്ടത്..."
അതിന് കൊലപാതകികളെ സ്വയം തീരുമാനിച്ചു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ കലാപം ഉണ്ടാക്കാമെങ്കില്‍ നിങ്ങളും താലിബാനും തമ്മില്‍ എന്ത് വ്യത്യാസം..
"ഇടതുപക്ഷത്തിനു ഒരു സ്വരമേ പാടൂ,സിമിയുടേയും പിഡിപിയുടേയും സ്വരം!!!"
പോരാ സിമിയുറെയും പി.ഡി.പി യുടെയും സ്വരം മാത്രം പോര..ഹിന്ദു താലിബാന്‍ ആര്‍.എസ്.എസിന്റെ സ്വരം കൂടി വേണം,ഗോട്സേയുറെ സ്വരം വേണം ഗാന്ധിജിയുടെതു പാടില്ലാ..അയ്യന്കാളിയുറെയോ,നിത്യ ചൈതന്യയതിയുറെയോ തീരെ പാടില്ല.
"എന്നു മുതലാണ്‍ ഇന്ഡ്യന്‍ ഹിന്ദുക്കളെ മുഴുവന്‍ സംഘപരിവാര്‍ പ്രതിനിധീകരിക്കുന്നു എന്ന് ഇവര്‍ തീരുമാനിച്ച് കളഞ്ഞത്.ഇടതുപക്ഷത്തില്‍ ഹിന്ദുക്കളെക്കുറിച്ച് എന്തെന്കിലും പറഞ്ഞാല്‍ അവരെ മുഴുവന്‍ സംഘപരിവാറെന്ന് വിളിച്ച് പുറത്ത് കളയാനുള്ള...."
എന്ന് മുതലാണ് ലോകോ സമസ്തോ സുഖിനോ ഭവന്തു പറഞ്ഞ,വസുധൈവ കുടുംബകം പറഞ്ഞ ഗാന്ധിജിയുടെ ഹിന്ദു ഗോട്സെ യുടെ ഹിന്ദു ആയത്. എന്ന് മുതലാണ് മറ്റു മതസ്ഥരെ സഹോദരായി മാത്രം കണ്ട സ്നേഹത്തോടെ ജീവിച്ചു വന്നിരുന്ന സമൂഹത്തിലെ ഹിന്ദുക്കളെ നെറ്റിയിലെ ഗോപിക്കുരിയുടെ ബലത്തില്‍ തിരിച്ചറിയേണ്ടി വന്നത്.. എന്ന് മുതലാണ് പൈങ്കിളി പിള്ളേര്‍ ആഘോഷിക്കുന്ന വലെന്റയ്ന്‍ ദിനങ്ങള്‍ നമ്മുടെ ഗ്രാമങ്ങളില്‍ പോലും ആക്രമിക്കപെട്ട് തുടങ്ങിയത്..സുഹൃത്തെ ആര്‍.എസ്.എസ് ഇല്ലെങ്കില്‍ ഹിന്ദുവിന് ഒന്നും സംഭവിക്കില്ല.താലിബാന്‍ ഇല്ലെങ്കില്‍ മുസ്ലിമിനും.കുറുക്കന്‍ കോഴിയെ പറ്റി ഉത്കണ്ടപ്പെടുന്ന കാലത്തിനെയും കലികാലം എന്ന് വിളിക്കും.
Post a Comment