Saturday, November 29, 2008

മധ്യവര്‍ഗ്ഗ വ്യാമോഹങ്ങള്‍ പൊലിയുന്നു

കണ്ടില്ലെ, എല്ലാവര്‍ക്കും മൊബൈല്‍.. കണ്ടില്ലേ, പഞ്ചായത്ത് തോറും എഞ്ചിനീയറിംഗ് കോളേജുകള്‍.. കണ്ടില്ലേ, നമ്മുടെ മോന് രണ്ടാം വര്‍ഷം തന്നെ 'പ്ലേസ്‌മെന്റ് '. കണ്ടില്ലേ, കൈ നിറയെ പണം.. ബാങ്കുവായ്‌പ ഐശ്വര്യം കൊണ്ടുവരുന്നത് കണ്ടോ..! നമ്മുടെ മക്കളുടെ ഒരു യോഗം!

സര്‍ക്കാര്‍ ജോലിയെന്തിനാ? പെന്‍ഷനില്ലെങ്കിലെന്താ.. അമേരിക്കന്‍ ഡോളറല്ലേ ഒഴുകിവരുന്നത്.. വായ്‌പ വാങ്ങിയാലെന്താ.. നൂറു മടങ്ങായല്ലേ കാശ് തിരിച്ചുവരുന്നത്! പഠി.. മോനെ പഠി..

ഫ്ലാറ്റൊരെണ്ണം ഇപ്പോഴെ ബുക്കുചെയ്യാം.. നമ്മുടെ വീടിപ്പം വിറ്റാ ഒന്നര കോടികിട്ടൂ..ന്ന്. ഒരു കോടിക്കൊരു ഫ്ലാറ്റ് വാങ്ങാം.. ബാക്കി മ്യൂച്ചല്‍ ഫണ്ടിലിടാം.. ഓഹരി കമ്പോളം കുതിച്ചുകേറുന്നത് കണ്ടില്ലേ.. 8000 പോയിന്റായിരുന്നത് 21000-ല്‍ എത്തി.. കഴിഞ്ഞകൊല്ലം ഇട്ടിരുന്നേല്‍ 3 മടങ്ങായി തിരിച്ചുകിട്ടിയേനെ.. അന്നേരം ബലം പിടിച്ചിരുന്നു! ലക്ഷങ്ങളാ നഷ്‌ടമായത് ! ഇനി അബദ്ധംപറ്റരുത്. കൊണ്ടുപോയിഇട് മനുഷ്യാ..

അല്‍പ്പസ്വല്‍പ്പം രാഷ്‌ട്രീയം, പിന്നെ ബ്രോക്കര്‍പണിയുണ്ട്... റിയല്‍ എസ്‌റ്റേറ്റല്ലേ വളര്‍ന്ന് മാനത്ത് കേറുന്നത്. രണ്ട്കൊല്ലംകൊണ്ട് 30 മടങ്ങാണ് ഭൂമിക്ക് വിലകേറിയത്.. മോന്‍ സ്വാശ്രയത്തിലാ പഠിക്കുന്നത് പ്ലേസ്‌മെന്റിന് സ്വാശ്രയം തന്നെ വേണ്ടേ? സബജക്‍ട്.. ഐ.ടി. തന്നെ. 15 ലക്ഷമാ കോഴകൊടുത്തത്.. എന്തായാലെന്താ, അവന്റെ ഭാവി സുരക്ഷിതമായില്ലേ.. അമേരിക്കക്കാരോടാ നന്ദിപറയേണ്ടത്. ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരിച്ചതോടെ നമ്മള്‍ രക്ഷപ്പെട്ടു.. മൂന്നുകൊല്ലം അടുപ്പിച്ച് മൂന്നുലക്ഷം ഇട്ടാല്‍ നാലാംകൊല്ലം ആറുലക്ഷമാതിരിച്ചു കിട്ടുകയത്രെ!.. വീടുവായ്‌പയെടുത്ത് ULIP പോളിസിയിലിട്ടു.. വരട്ടെ ലക്ഷങ്ങള്‍... ഈ ബുദ്ധിയൊന്നും നമ്മുടെ അയലത്തുകാര്‍ക്കില്ല... പാവങ്ങള്‍..

കമ്പനീന്ന് വായ്‌പ വാങ്ങി വീടുവച്ചതാ.. ഇന്ന് കൊടുത്താ ഒരു തുക കിട്ടും... അപ്പഴാ ICI കാര്‍ വിളിച്ചത്. വീടിന് റിപ്പയര്‍ ചെയ്യാന്‍ 20 ലക്ഷം വായ്‌പ തരാമെന്ന് ! 6% പലിശയേ ഉള്ളു. വാങ്ങി ഓഹരിയിലിട്ടു.. എന്താ വിലകേറുന്നത്.. അവിടെ കിടക്കട്ടെ, 60 ലക്ഷമാവുമ്പോള്‍ വില്‍ക്കാം... കടംവീട്ടിയിട്ട് സുഖമായി ഒരു ഫ്ലാറ്റു കൂടിവാങ്ങാം... മോന്റെ കാര്യം ചുളുവില്‍ നടന്നുകിട്ടും.

എന്തിനാ ഈ സമരം... ശമ്പളം കൂട്ടാന്‍ സമരമോ? നാണക്കേട്തന്നെ.. കിട്ടുന്നകാശ് മ്യൂച്ചല്‍ ഫണ്ടിലിട്ട് 3 മടങ്ങായിട്ട് മാറില്ലേ, പിന്നെന്തിനാ ശമ്പള വര്‍ദ്ധന.. സമരമൊക്കെ പണ്ടായിരുന്നു.. എനിക്കിനി സംഘടനയും വേണമെന്നില്ല സഖാവേ.. ബുദ്ധദേവിനുപോലും സമരംമടുത്തു! പിന്ന്യാ നിങ്ങള്...

കമ്പനിപൂട്ടുന്നതിനെതിരെ സമരോ... പിരിച്ചുവിടുന്നത് അവരുടെ അവകാശമല്ലേ... നമുക്ക് വി. ആര്‍.എസ്സിന് 10 ലക്ഷം വച്ചല്ലേ അവര്‍ തരുന്നത്.. അതുവാങ്ങി മ്യൂച്ചലിലിടാം.. അല്ലെങ്കില്‍ ഓഹരീല് നിക്ഷേപിക്കാം.. ഒരു പണീം ചെയ്യാതെ സുഖമായി ജീവിച്ചുകൂടെ മനുഷ്യാ...

മൂത്രമൊഴിക്കാന്‍ കാശ് കൊടുക്കണം. വെള്ളത്തിന് പാലിന്റെ വിലകൊടുക്കണം.. ബസിന് കാറിന്റെ ചാര്‍ജ്ജ് കൊടുക്കണം. എന്നാലെന്താ വിമാനക്കൂലി കുറഞ്ഞില്ലേ... വിമാനത്തില് ബാംഗ്ളൂര് പോവരുതോ മോനേ.....?

*****

നാടുകാണി

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

11 comments:

വര്‍ക്കേഴ്സ് ഫോറം said...

മൂത്രമൊഴിക്കാന്‍ കാശ് കൊടുക്കണം. വെള്ളത്തിന് പാലിന്റെ വിലകൊടുക്കണം.. ബസിന് കാറിന്റെ ചാര്‍ജ്ജ് കൊടുക്കണം. എന്നാലെന്താ വിമാനക്കൂലി കുറഞ്ഞില്ലേ... വിമാനത്തില് ബാംഗ്ളൂര് പോവരുതോ മോനേ.....?

Joji said...

happy ayallo?


നിങല്‍ പറഞ്ഞ സ്വകാര്യ ജൊലിക്കാരും അമെരിക്കന്‍ ഡൊളരും ഇല്ലാതായാല്, സര്‍ക്കാരിനു എവിടെ നിന്നു വരുമാനം കിട്ടും. എന്തിനാണു കൊടിയെരി അമെരിക്കയില്‍ പൊയതു , വല്ല ക്യുബയിലൊ ചൈനയിലൊ പൊയാല്‍ പൊരാരുന്നൊ?

Anonymous said...

"മൂത്രമൊഴിക്കാന്‍ കാശ് കൊടുക്കണം. വെള്ളത്തിന് പാലിന്റെ വിലകൊടുക്കണം.. ബസിന് കാറിന്റെ ചാര്‍ജ്ജ് കൊടുക്കണം. എന്നാലെന്താ വിമാനക്കൂലി കുറഞ്ഞില്ലേ... വിമാനത്തില് ബാംഗ്ളൂര് പോവരുതോ മോനേ.....?" എന്നതിലെ ക്രൂരമായ നയം അല്ലെങ്കില്‍ നയമില്ലയ്‌മ ചൂണ്ടിക്കാണിച്ചാല്‍ ഉടനെ കോടിയേരി കാണിക്കുന്നതിനൊക്കെ മറുപടി പറയണോ..ഛെ ഛെ ഛെ എന്തായിത്? പോസ്റ്റില്‍ തന്നെ ബുദ്ധദേബിനിട്ടൊരു കൊട്ട് കണ്ടില്ലേ..?

Anonymous said...

പ്രിയപ്പെട്ട Unni(ജോജി)

"നിങല്‍ പറഞ്ഞ സ്വകാര്യ ജൊലിക്കാരും അമെരിക്കന്‍ ഡൊളരും ഇല്ലാതായാല്, സര്‍ക്കാരിനു എവിടെ നിന്നു വരുമാനം കിട്ടും."

അമേരിക്കന്‍ ഡോളര്‍ പോകുന്നതിന്റെ വിവരം ഇവിടെ ഉണ്ട്...

“ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ ആഘാതം ഇന്ത്യയെ ബാധിക്കില്ല എന്നായിരുന്നു നമ്മുടെ ഭരണാധികാരികളുടെ ആദ്യകാലത്തെ നിലപാട്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ മറിച്ചാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അംഗീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇന്ത്യന്‍ ഓഹരിക്കമ്പോളം ഇടിഞ്ഞമര്‍ന്നിരിക്കുകയാണ്. 2008 ജനുവരിയില്‍ 21200 ന് മേലെയായിരുന്ന ബോംബെ സ്‌റ്റോക്ക് എക്‍സ്‌ചേഞ്ച് ഇന്‍ഡക്‍സ് (സെന്‍സെക്‍സ്) ഇപ്പോള്‍ പതിനായിരത്തിനു താഴെയായി. ഒരുഘട്ടത്തില്‍ 9000 ത്തിനും താഴെപ്പോയിരുന്നു. 60 ശതമാനത്തോളം ഇടിവ്. വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ (ഫോറിന്‍ എക്‍സ്‌ചേഞ്ച് റിസര്‍വ് ) ഒക്‍ടോബര്‍ മാസത്തില്‍ മാത്രം 31 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായി. ഇപ്പോള്‍ വിദേശനാണ്യശേഖരം 252.8 ബില്യന്‍ (31ഒക്‍ടോബര്‍ 2008) മാത്രമാണ്. വിദേശനാണ്യശേഖരം ആവിയായിക്കൊണ്ടിരിക്കുന്നു എന്നാണ് ധനകാര്യ പത്രങ്ങള്‍ പറയുന്നത്.”

കൂടുതല്‍ വിവരം ഇവിടെ

http://workersforum.blogspot.com/2008/11/blog-post_29.html

Anonymous said...

ഉണ്ണി(ജോജി)ക്കും അനോണിക്കും ആരുഷിയുടെ "നിലവാരം" ഇല്ല.ആരുഷി കമ്മ്യോളാജി പറഞ്ഞു തുടങ്ങിയാല്‍ പിന്നാലെ കൂടാന്‍ ഒരു രസമാണ്.

Anonymous said...

എന്തിനാണു കൊടിയെരി അമെരിക്കയില്‍ പൊയതു,

chaaya kuTikkaan...

Anonymous said...

അച്ചനിന്നലെ വല്ലാതൊരക്കിടി പറ്റി എന്നു പറഞ്ഞപോലെ അച്ചുമാമനും കൊടിയേരിക്കും ഇന്നലെ അക്കിടി പറ്റി , ടീ വീ യില്‍ നിറഞ്ഞു നില്‍ക്കാന്‍ മതികെട്ടാമല ചാടി കേറിയപോലെ മലയാളീ കമാന്‍ഡോ മരിച്ചൂാ എന്നു കേട്ടപ്പഴെ വണ്ടി അല്ല പ്ളെയിന്‍ കയറി ബാംഗ്ളൂരില്‍ ചെന്നു റീത്തും കൊണ്ട്‌ പക്ഷെ ഉണ്ണീക്രിഷ്ണണ്റ്റെ തന്ത എട്ടുകാലി മമ്മൂഞ്ഞുമാരെ കാണണ്ട എന്നു പറഞ്ഞു അന്തോണിച്ചന്‍ പിന്നെ ഫോണീല്‍ വിളിച്ചതെ ഉള്ളു വലിയ ചമ്മല്‍ പറ്റിയില്ല നമ്മള്‍ പ്ളെയിന്‍ പിടിച്ചു ഇലക്ഷന്‍ വരുകയല്ലേ എന്തെങ്കിലും കാട്ടിക്കൂട്ടണ്ടെ? ബാംഗ്ളൊറിനു ട്റെയിനില്‍ പോകാഞ്ഞതെന്താ മലയാളി അനുഭവിക്കുന്ന ക്‌ അഷ്ടപ്പാടൂ കാണാമായിരുന്നല്ലോ? ഏതായാലും അങ്ങിനെ ചമ്മി ഇങ്ങു പോന്നു ഹോ മലയാളി ജവാന്‍മാരോടെന്തരു സ്നേഹം?

കാഷ്മീരു മുതല്‍ പല പല ട്രേയിന്‍ കയറി കേരള എക്സ്പ്രസിണ്റ്റെ കക്കൂസിലും പരിസരത്തും കിടന്നു (റമ്മിണ്റ്റെ പച്ചയില്‍ ആണേ) പാല്‍ക്കാടെത്തുമ്പോള്‍ ദാ കിടക്കുന്നു ഹര്‍ത്താല്‍ ട്രെയിന്‍ പിക്കറ്റിംഗ്‌ വേലുവിനെതിരെ ഡിഫ്ഫിക്കാരന്‍ ട്രെയിന്‍ തടയുന്നു ഒരു ദിവ്സം അവിടെ കിടാ

എടോ ജവന്‍മാരൊടൂ എതെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍ ഡല്‍ഹിയില്‍ നിന്നും രാത്രി തിരിക്കുന്ന ഒരു ട്രെയിന്‍ ഇടാന്‍ നോക്കു കാണട്ടെ അതിനു ആ രാജഗോപാലെ ഉണ്ടായിരുന്നുള്ളൂ അയാള്‍ക്കു തിരോനതരം കാര്‍ കൊടുക്കുകയും ചെയ്തു

അച്ചുമാമണ്റ്റെ ചമ്മല്‍ ആസ്വദിച്ചു

കമ്യൂണിസ്റ്റുകാര്‍ ഉള്ളുതുകൊണ്ട്‌ മുംബൈക്കു ഇത്രയെ പറ്റിയുള്ളു, ക്രിഷ്ണദാസ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ഇരുനൂറു പേരെ ചത്തുള്ളു എന്നൊക്കെ ഇനി ബ്ളോഗില്‍ വീമ്പടി കേള്‍ക്കാമെന്നു പ്രതീക്ഷിക്കുന്നു

Anonymous said...

മ്യൂച്ച്ല്‍ ഫുണ്ടൊക്കെ തിരിചു വരും സഖാവെ. കയ്യിലുള്ളതു് അന്നു വിറ്റു കാശാക്കം. അതു വരെ ക്ഷമിക്കു.
(ഇല്ലെങ്കില്‍ എന്റെ കാര്യം പോക്കാണ്. ആരൊടും പറയണ്ട)

Joji said...

ആരുഷിയെ കാണാതെ വിഷമിച്ച അനോനി ...
ദാ.. വന്നിരിക്കുന്നൂ വനമാല ഒരു "ഉഗ്രന്‍ ഐറ്റെവും" ആയി.
ആ മൊദിയുടെ കാര്യം ആരുഷി സാര്‍ അറിഞ്ഞില്ലെന്നു തൊന്നൊന്നൂ(പറയാന്‍ തല്പര്യം ഉളളതുമാത്രം അറിഞ്ഞാല്‍ മതിയല്ലൊ!)


ഊസ്മാന്‍ജി : മ്യൂച്ച്ല്‍ ഫണ്ട് നൊം തൊര്‍ത്തില്ല. ഇനി ഈ നൊമിനു മുണ്ടും ഇല്ല

Anonymous said...

"എന്തിനാണു കൊടിയെരി അമെരിക്കയില്‍ പൊയതു,
chaaya kuTikkaan.."

പിന്നെ
(a)പെട്രോള്‍ പംബ് /ശവപ്പെട്ടി കച്ചവടത്തിന്
(b)തെഹല്‍ക /ബന്‍ഗര് ലക്ഷ്മണ്‍ സ്റ്റൈലില്‍ ഡോളര്‍ വാങ്ങി ഷൂട്ട് ചെയ്യിക്കാന്‍
(c)'ഏതോ'എന്തരോ രാജ്യത്ത്‌ പോയി കുണ്ടി കുത്തി വീണു ഹോസ്പിറ്റലില്‍ കിടക്കാന്‍(ഊമ്മെന്‍ ചാണ്ടി സ്റ്റൈല്‍ )

Anonymous said...

"അതിനു ആ രാജഗോപാലെ ഉണ്ടായിരുന്നുള്ളൂ അയാള്‍ക്കു തിരോനതരം കാര്‍ കൊടുക്കുകയും ചെയ്തു..."

എക്സാട്ലി..രാജേട്ടനെ കുറിച്ചുള്ള ആ 'വണ്ടി' വിവരങ്ങളൊക്കെ പീ.പീ.മൂന്തെട്ടന്‍ പറഞ്ഞുതരും.പുള്ളി കണ്ണൂരിലെ വീട്ടില്‍ ചൊറികുത്തി ഇരിക്കുന്നു.ഒന്നു പോയി മുട്ടി നോക്ക്.