Tuesday, November 11, 2008

ഗ്ലോബല്‍ ട്രീറ്റ്‌മെന്റ്

ലൈംഗികത്തൊഴിലാളിയായ
പുഷ്‌പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന്‍ ‘ക്‌ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്‍ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്‌റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്‍ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്‍‌മാര്‍ക്കുള്ള വഴി
സ്‌ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്‍ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്‍
പുരുഷന്മാര്‍ക്കുള്ള
വഴിയേ നടന്നു.
കുറച്ചു നടന്നപ്പോള്‍
വീണ്ടും ചൂണ്ടാണി
കഴുത്തിനു മുകളില്‍ രോഗമുള്ളവര്‍ക്കുള്ള വഴി
കഴുത്തിനു താഴെ രോഗമുള്ളവര്‍ക്കുള്ള വഴി.
കൊച്ചുകുമാരന്
കഴുത്തിന് മുകളിലാണ് രോഗമെന്നതിനാല്‍
അയാള്‍ അതു വഴി നടന്നു.
കുറച്ചു കൂടി ചെന്നപ്പോള്‍
വീണ്ടും ചൂണ്ടാണി.
ഗുരുതരമായ രോഗമുള്ളവരുടെ വഴി
ഗുരുതരമല്ലാത്ത രോഗമുള്ളവരുടെ വഴി.
കൊച്ചുകുമാരന് രോഗം ഗുരുതരമായതിനാല്‍
ആ വഴിയേ നടന്നു.
പിന്നേയും ചൂണ്ടാണികള്‍.
പണമുള്ളവര്‍ക്കുള്ള വഴി
പണമില്ലാത്തവര്‍ക്കുള്ള വഴി.
അയാള്‍ക്ക് സന്തോഷമായി
പണമില്ല്ലാത്തവര്‍ക്ക് പ്രത്യേക വഴിയുണ്ടല്ലോ.
അയാള്‍ അതുവഴി
അതിവേഗം നടന്നു.
ഒരു മൈക്ക് അനൌണ്‍സ്‌മെന്റ് കേള്‍ക്കുന്നുണ്ട്.
‘ക്‌ടാങ്ങലത്തേക്കുള്ള’ ബസ്സ്
ചിത്തിര
ഉടനെ പുറപ്പെടുന്നതാണ്.
ഡെങ്കല്‍ സായിപ്പേ
ഇതെന്തൊരു മറിമായം
പ്രൈവറ്റ് ബസ്സ് സ്‌റ്റാന്റല്ലേയിത്.

*****

ആര്‍ എന്‍ ഹോമര്‍, കടപ്പാട് : യുവധാര

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ലൈംഗികത്തൊഴിലാളിയായ
പുഷ്‌പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന്‍ ‘ക്‌ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്‍ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്‌റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്‍ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്‍‌മാര്‍ക്കുള്ള വഴി
സ്‌ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്‍ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്‍
പുരുഷന്മാര്‍ക്കുള്ള
വഴിയേ നടന്നു.

Anonymous said...

ha ha ha
:)

Anonymous said...

Thanks to Sreemathy Teacher for this condition, only VM Sudheeran knew what to do in Hospitals, and he was defeated using dummies, heard the money accumulated so far by Sreemathy has been swallowed by Kutty Kuberan Sabareenathan!

Teacher is facing enquiry from party itself for appointing her daughter in law in personnel staff. remember 4 yr service in ministers personal staff makes one eligible for life time pension!!!

Unknown said...

"only VM Sudheeran knew what to do in Hospitals,"
ഓ,ശരിയാ കരുണാകരന് പാരവച്ച് നടന്ന സുധീരന്‍ യുഗത്തില്‍ ഡോക്ടര്‍മാര്‍ സന്യാസിമാരായിരുന്നു, മരുന്നുകള്‍ കുന്നുകൂടി ഫ്രീ ആയി ജനത്തിന് ലഭിച്ചതിനാല്‍ എല്ലാ സ്വകാര്യ ഫര്‍മസികളും കേരളത്തില്‍ പൂട്ടിപ്പോയ കാലമായിരുന്നു..സര്‍ക്കാര്‍ ആസ്പ്ത്രികളിളില്‍ കൊതുക് പ്രവേഷിക്കാരില്ലായിരുന്നു.ഒന്നു പോ മാഷേ..കിഡ്നി വിറ്റും ജനങ്ങള്‍ കാര്യങ്ങള്‍ നടത്തണമെന്നും സര്‍ക്കാര്‍ സബ്സിഡി പാടില്ലെന്നും(സര്‍ക്കാര്‍ ആസ്പത്രികളിലും)പറഞ്ഞ പുണ്യാളന്‍ ആരുഷിയുറെ ഒരു ഉച്ച കുര്‍ബാന..

"Teacher is facing enquiry from party itself ..."
എന്റെ പൊന്നു ആരുഷി ,കേരളത്തില്‍ കമ്മികലുറെ ഒരു മന്ത്രി ഉണ്ടായിരുന്നു.പി.കെ
.കുഞ്ഞു എന്ന് പേരു.അദ്ദേഹത്തിന്റെ മകന്‍ ഹാരിസ് അച്ഛന്റെ പേര്‍സണല്‍ സ്ടാഫില്‍ ഉണ്ടായിരുന്നു.പിന്നെ facing enquiry എന്നൊക്കെ പറഞ്ഞാ ചിലര്‍ കരുതുന്നത് അവരുടെ അച്ചി വീട്ടിലാണ് കമ്മി കളുടെ അന്വേഷണ കമ്മിഷന്‍ എന്നാ. മത്തി കെട്ടി കൊടുക്കുന്ന പത്രം പോലും വായിക്കാതെ രാവിലെ കേറിവന്നു ഇങ്ങനെ വിസര്‍ജ്ജിക്കല്ലേ..

Anonymous said...

എന്നാലും എന്റ്റെ മാഷെ
നല്ലോരു കഥ വായിച്ചിട്ട് അതിനകത്തും രാഷ്ട്രീയം കേറ്റുകാണോ?