Showing posts with label നക്സലിസം. Show all posts
Showing posts with label നക്സലിസം. Show all posts

Tuesday, July 16, 2013

നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ ഒരു നിറതോക്ക്

വര്‍ഗീസ് വധക്കേസ്സില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐ ജി ലക്ഷ്മണയെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയച്ച നടപടി ഏറെ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരോഗ്യം ക്ഷയിച്ചവരും 75 വയസ്സ് കഴിഞ്ഞവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള ജയില്‍ചട്ടം 1958-ലെ 537, 538, 539 എന്നിവയനുസരിച്ചാണ് ലക്ഷ്മണയുടെ മോചനത്തിനുള്ള അവസരം യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഒരാളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട ലക്ഷ്മ ണയെ നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. നിയമപരവും ജനകീയവുമായ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് സിബിഐ അന്വേഷണത്തിലൂടെ വര്‍ഗീസ് വധത്തിന് ഉത്തരവാദിയായ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നീതിപീഠത്തിന് മുന്നില്‍ എത്തിയത്.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വര്‍ഗീസിന്റെ പൈശാചികമായ കൊലപാതകത്തിന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സിബിഐ കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. നക്സല്‍ വേട്ടയുടെ മറവില്‍ നാല് പതിറ്റാണ്ടിന് മുമ്പ് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി പൊലീസ് കൊലപ്പെടുത്തുകയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് സിബിഐ കോടതി ജഡ്ജി വിധിപ്രസ്താവനയില്‍ എഴുതിയത്; ""സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ശൈശവദശയില്‍ യുവജനങ്ങള്‍ തൃപ്തരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നുവന്ന അനീതിയും അക്രമങ്ങളുമാണ് യുവജനതയെ നക്സല്‍ പ്രസ്ഥാനങ്ങള്‍ പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചത്. എന്നാല്‍ രോഗത്തെ ചികിത്സിക്കേണ്ടതിന് പകരം രോഗിയെ കൊന്നൊടുക്കാനാണ് ശ്രമിച്ചത്. ഭരണഘടനാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നിയമം നടപ്പാക്കലും മികച്ച വിദ്യാഭ്യാസവും തൊഴില്‍സംരംഭങ്ങളും നല്‍കുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയൂ. എല്ലാ കാലത്തും സത്യത്തെ മൂടിവെക്കാനാവില്ല. ഒരിക്കല്‍ അത് പുറത്തുവരും"". കരുണാകരനെപോലുള്ള സ്വേച്ഛാധികാരികളായ ഭരണാധികാരികളുടെ സംരക്ഷണയിലും പരിലാളനയിലുമാണ് ലക്ഷ്മണ ഉള്‍പ്പെടെയുള്ള ക്രിമിനലുകളായ പൊലീസ് മേധാവികള്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ നാല് ദശകത്തോളം കേരളത്തില്‍ വിലസിയത്. വര്‍ഗീസ് വധത്തിനുശേഷം അടിയന്തരാവസ്ഥയുടെ കിരാതനാളുകളില്‍ കേരളമാകെ കോണ്‍സന്‍ട്രേഷന്‍ കേമ്പുകള്‍ സൃഷ്ടിച്ചത്. 2010 ഒക്ടോബര്‍ 28ന് വര്‍ഗീസിന്റെ മരണത്തിന് കാരണക്കാരനായ ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളം സിബിഐ കോടതി ജഡ്ജി എസ് വിജയചന്ദ്രന്‍ എഴുതിയ വിധിന്യായത്തില്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുവാന്‍ മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് ആജ്ഞ നല്‍കിയത് ലക്ഷ്മണയാണെന്ന് തെളിഞ്ഞതായി പ്രസ്താവിച്ചു.

""കേസിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും തെളിവുകളിലൂടെയും വിസ്താരത്തിലൂടെയും വെളിവായിരിക്കുകയാണ്. മാത്രമല്ല, ഇതൊരു കസ്റ്റഡി അതിക്രമവും കൊലപാതകവും കൂടിയാണെന്നും"" -കോടതി വ്യക്തമാക്കി. നാല് ദശകങ്ങള്‍ക്ക് മുമ്പ് നടന്ന അതിനിഷ്ഠുരമായ കൊലപാതകത്തെക്കുറിച്ചുള്ള സത്യം സ്വര്‍ണത്തളിക കൊണ്ട് ഇക്കാലമത്രയും മൂടിവെച്ചിരിക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി സത്യത്തിന്റെ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള പ്രത്യാശയോടെയാണ് വിധിന്യായത്തില്‍ ഇങ്ങനെ എഴുതിയത്: ""തീവ്രവാദിയോ ഭീകരവാദിയോ നക്സലൈറ്റോ ആരുമായിക്കൊള്ളട്ടെ, പ്രതിയെ കോടതിയില്‍ ഹാജരാക്കുവാന്‍ ചുമതലപ്പെട്ട പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നതിന്റെ കുറ്റം കാലപ്പഴക്കത്തില്‍ ഇല്ലാതാവില്ല. ലിഖിത ഭരണഘടനയുള്ള രാജ്യത്ത് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും കൊല ന്യായീകരിക്കപ്പെടുകയില്ല. എത്ര ക്രൂരകൃത്യം ചെയ്തവരായാലും ശിക്ഷിക്കാന്‍ അന്വേഷണ ഏജന്‍സി ആളല്ല. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും നിയമവാഴ്ചക്കും സ്വാഭാവികനീതി നിയമങ്ങള്‍ക്കും മനുഷ്യ മനസ്സാക്ഷിക്കും നിരക്കുന്നതല്ല അത്"".

കസ്റ്റഡിമരണങ്ങളും വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീസ് വധക്കേസില്‍ ലക്ഷ്മ ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള ഈ വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പ്രസക്തമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ച് നിയമത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുമുള്ള ശക്തമായ താക്കീതായാണ് ജനാധിപത്യ വിശ്വാസികള്‍ ഈ വിധിയെ ആവേശപൂര്‍വം എതിരേറ്റത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന നിലയില്‍ 302-ാം വകുപ്പനുസരിച്ച് കൊലപാതകിയെന്ന് തെളിഞ്ഞ ലക്ഷ്മണക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് കേരളീയ സമൂഹം ആഗ്രഹിച്ചത്. എല്ലാ കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ക്കും പാഠമാകേണ്ടതാണ് ഈ വിധി. അതിന്റെ അന്തസ്സത്തയെ തന്നെ നിരാകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ജയില്‍ചട്ടത്തിലെ തടവുപുള്ളികള്‍ക്കനുകൂലമായ വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്മണയെ വിട്ടയച്ചത്. ജയില്‍മോചിതനായ ലക്ഷ്മണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍വന്ന് ജുഡീഷ്യറിയെത്തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്. തനിക്കെതിരായി നടന്ന ഗൂഢാലോചനയാണ് വര്‍ഗീസ് വധത്തില്‍ തന്നെ പ്രതിയാക്കിയതെന്നും തെളിവുകളില്ലാതെ സിബിഐ കോടതി ഏകപക്ഷീയമായി ശിക്ഷിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ തട്ടിവിട്ടത്.

നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. അരിയും തിന്ന് ആളെയും കടിച്ച് പിന്നെയും നായ മുന്നോട്ട്. ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിബിഐ കോടതി ജഡ്ജിക്കെതിരെ ലക്ഷ്മണ ആക്രോശിച്ചത്. ലക്ഷ്മണയുടെ വാദമനുസരിച്ച് പൊലീസ് അസോസിയേഷന്‍ നേതാക്കളും നക്സല്‍ നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഫലമായി തനിക്കെതിരായി കെട്ടിച്ചമച്ചതാണ് ഈ കേസ്. രാമചന്ദ്രന്‍നായരെന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ അതിന് കരുവാക്കുകയായിരുന്നുപോലും. 1970ല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന അച്ചുതമേനോന്‍ സര്‍ക്കാറിന്റെ പ്രചാരണം ക്രൂരമായ കസ്റ്റഡി മര്‍ദനങ്ങളെയും നിഷ്ഠുരമായ കൊലപാതകത്തെയും മറച്ചുവെക്കാനാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നിയമസഭയില്‍ ഉന്നയിച്ചതാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഈ ക്രൂരമായ കൊലപാതകത്തെയും ഭരണകൂട ഭീകരതയെയും കുറിച്ച് ഇ എം എസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷത്തിന്റെ ഈ ആവശ്യങ്ങളെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്കോയ നിരാകരിക്കുകയായിരുന്നു. മാത്രമല്ല അന്നത്തെ സിപിഐ(എംഎല്‍) ന്റെ മുഖപത്രമായ ലിബറേഷനില്‍ വര്‍ഗീസിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ പ്രചാരണം അദ്ദേഹത്തിന്റ വിപ്ലവധീരതയെ അപമാനിക്കാനാണെന്ന് എഴുതി. ഇതിനെ കച്ചിത്തുരുമ്പാക്കിയാണ് വര്‍ഗീസിനെ കസ്റ്റഡിയില്‍വെച്ച് കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ നേരിട്ടത്. വര്‍ഗീസ് വധത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍പ്പെട്ടുഴലുന്ന അന്നത്തെ ആഭ്യന്തര വകുപ്പിനെ രക്ഷിക്കുവാന്‍ ഇത് (ലിബറേഷന്‍ റിപ്പോര്‍ട്ട്) ""സ്വര്‍ഗത്തില്‍ നിന്നെന്നപോലെ ഒരു വൈക്കോല്‍ തുരുമ്പ് പ്രത്യക്ഷപ്പെട്ടത് പോലെയായി"" എന്ന് അജിതയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. നക്സലൈറ്റുകളുടെ അതിതീവ്രവാദപരവും നിരുത്തരവാദപരവുമായ നിലപാടുകള്‍ വര്‍ഗീസ് വധമുള്‍പ്പെടെയുള്ള ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. തീവ്രവാദപരവും വിഭാഗീയവുമായ നിലപാടുകള്‍ എങ്ങനെയാണ് ഭരണകൂടത്തിന് തന്നെ സഹായകരമാവുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.

വര്‍ഗീസിന്റെ കൊലപാതകത്തിനുത്തരവാദിയായ ലക്ഷ്മണ ഇപ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി തനിക്കെതിരായി വിധിയെഴുതിയ ജഡ്ജിയെവരെ അധിക്ഷേപിക്കുന്നത് എത്ര വലിയ കുറ്റങ്ങള്‍ ചെയ്താലും തന്നെപ്പോലുള്ളവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന അഹന്താപൂര്‍ണമായ നിലപാടില്‍ നിന്നുകൊണ്ടാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ട് കോടതി ജീവപര്യന്തം തടവിന് വിധിച്ച ഒരു കുറ്റവാളിയെ വിട്ടയക്കുന്നതില്‍ ഒരു നീതീകരണവും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതാണെന്ന പൊലീസ് രേഖ കെട്ടിച്ചമച്ചതാണെന്നും വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നുമുള്ള സത്യമാണ് 1998-ലെ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിലൂടെ (ഏറ്റുപറച്ചില്‍) വ്യക്തമായത്. വര്‍ഗീസ് കേസിന്റെ വഴിത്തിരിവായിരുന്നു ഈ ഏറ്റുപറച്ചില്‍. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കുമ്പാരകുനിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വര്‍ഗീസിനെ വെടിവെച്ചുകൊന്നത്. ലക്ഷ്മണ, വിജയന്‍ തുടങ്ങിയ മേലുദ്യോഗസ്ഥന്മാരുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി താന്‍ വര്‍ഗീസിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നതായിരുന്നു രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍.

ഇതേതുടര്‍ന്ന് ഈ കേസിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 4 പെറ്റീഷനുകള്‍ ഹൈക്കോടതിയുടെ പരിഗണനക്ക്വന്നു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, കൊച്ചിയിലെ നിയമവേദി, വര്‍ഗീസിന്റെ സന്തതസഹചാരിയായിരുന്ന ചോമന്‍ മൂപ്പന്‍, സിപിഐ(എംഎല്‍) റെഡ് ഫ്ളാഗ് സംസ്ഥാനകമ്മിറ്റി, എം ദിവാകരന്‍ തുടങ്ങിയവരായിരുന്നു ഹരജി നല്‍കിയത്. ഈ കേസില്‍ 1999 ജനുവരി 11ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ കക്ഷി ചേര്‍ന്നു. 1999 ജനുവരി 27ന് ജസ്റ്റിസ് സി എസ് രാജന്റെ ബെഞ്ച് കേസ് സിബിഐക്ക് വിടാനുള്ള വിധി പ്രസ്താവിച്ചു. ലക്ഷ്മണ കുറ്റപ്പെടുത്തുന്നത് പോലെ തെളിവുകളില്ലാതെ സാമൂഹ്യസമ്മര്‍ദത്തിന്റെ ഫലമായി സിബിഐ കോടതി ശിക്ഷ വിധിക്കുകയായിരുന്നില്ല. സിബിഐ കോടതിയില്‍ ഹാജരാക്കിയ 45 രേഖകളും കേസിലെ 72 സാക്ഷികളില്‍ 31 പേരെയും പരിശോധിക്കുകയും വിസ്തരിക്കുകയും ചെയ്തു. വളരെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. 2002 ഡിസംബര്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതിനിടയില്‍ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതി പി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ ഹരജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

2010 ഏപ്രില്‍ 7ന് സിബിഐ സ്പെഷല്‍ കോടതി മുമ്പാകെ കേസിന്റെ വിചാരണ ആരംഭിച്ചു. രണ്ടാം പ്രതി മുന്‍ ഐജി ലക്ഷ്മണ, മൂന്നാംപ്രതി മുന്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍. വര്‍ഗീസിനെ കൈകള്‍ പിന്നില്‍കെട്ടി കൊണ്ടുപോകുന്നത് കാണുകയും പിറ്റേ ദിവസം മൃതശരീരം തിരിച്ചറിയുകയും ചെയ്ത തിരുനെല്ലിയിലെ പ്രഭാകരവാര്യര്‍, വര്‍ഗീസിന്റെ മൃതശരീരം പൊതിഞ്ഞ് വാനില്‍ കയറ്റിയ ആദിവാസിയായ കരിമ്പന്‍, കൈ കെട്ടി കൊണ്ടുപോകുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയുംചെയ്ത ജോഗി തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, വര്‍ഗീസിനെ വെടിവെയ്ക്കുവാന്‍ രാമചന്ദ്രന്‍നായരെ ലക്ഷ്മണ നിര്‍ബന്ധിച്ചത് കാണുകയും വെടിവെപ്പിന് സാക്ഷിയാവുകയും ചെയ്ത സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹനീഫ തുടങ്ങിയവരെയെല്ലാം കോടതി വിസ്തരിച്ചു. ഇപ്പോള്‍ ലക്ഷ്മണ പറയുന്നത് മുഹമ്മദ് ഹനീഫയുടെ മൊഴി തെളിവായെടുത്തത് ശരിയായില്ലെന്നാണ്. വര്‍ഗീസിനെ പച്ചക്ക് പിടിച്ചുകൊണ്ടുപോകുമ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് താന്‍ കരുതിയതെന്നും കണ്ണും കൈയും കെട്ടി പാറയില്‍ ചാരിനിര്‍ത്തി വെടിവെച്ചുകൊല്ലുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ലെന്നാണ് ഹനീഫ പറഞ്ഞത്. ലക്ഷ്മണയും വിജയനും ദൂരെ മാറിനിന്ന് ഇതിനെല്ലാം നേതൃത്വം കൊടുക്കുകയായിരുന്നു. ലക്ഷ്മണയുടെ ആജ്ഞയനുസരിച്ചാണ് രാമചന്ദ്രന്‍നായര്‍ വെടിവെച്ചതെന്നാണ് ഹനീഫയുടെ മൊഴി. കൊന്നശേഷം നാടന്‍തോക്ക് കൊണ്ടുവന്ന് വര്‍ഗീസിന്റെ കൈയില്‍ പിടിപ്പിക്കുകയായിരുന്നു. താന്‍ നിര്‍ദേശിച്ച് നടത്തിയ കൊലപാതകത്തിന് ഉത്തരവാദി രാമചന്ദ്രന്‍ നായരും ഹനീഫയുമാണെന്ന് പറഞ്ഞ് ഇപ്പോള്‍ പുതിയ ഗൂഢാലോചനക്കഥയുണ്ടാക്കുകയാണ്. സിആര്‍പിഎഫുകാര്‍ നടത്തിയ വെടിവെപ്പിന് എനിക്ക് ഉത്തരവ് നല്‍കാന്‍ പറ്റില്ലെന്നാണ് ഈ നരാധമന്‍ മനസ്സാക്ഷിക്കുത്തില്ലാതെ തട്ടിവിടുന്നത്. എല്ലാവിധ നിയമങ്ങള്‍ക്കും വിരുദ്ധമായി നടത്തിയ നിഷ്ഠുരമായ കൊലപാതകം നക്സല്‍വേട്ടയുടെ മറവില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ ഫലമായിരുന്നു.

രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍ പൊങ്ങച്ചക്കാരന്റെ പുലമ്പലാണെന്നും കേസിലെ സാഷികള്‍ സിബിഐക്ക് നല്‍കിയ മൊഴികളും കോടതിയില്‍ നല്‍കിയ മൊഴികളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണല്ലോ ലക്ഷ്മണക്ക് വേണ്ടി ഹാജരായ പ്രഗത്ഭരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാധ്യസ്ഥരായ ഭരണകൂടത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നീചകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം ആര്‍ പുരുഷോത്തമന്‍ നായര്‍ വാദിച്ചത്. വധശിക്ഷ ലഭിക്കാവുന്ന പൊങ്ങച്ചം ആരും നടത്താറില്ലെന്നും രാമചന്ദ്രന്‍നായരുടെ കുറ്റമൊഴി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കാട്ടിനകത്ത് പൊലീസല്ലാതെ സ്വതന്ത്ര സാക്ഷികളുണ്ടാവുക എളുപ്പമല്ലെന്നും എല്ലാ സാക്ഷികളെയും വിസ്തരിക്കേണ്ടതില്ലെന്നും സാങ്കേതിക തെളിവുകളേക്കാള്‍ സാഹചര്യ തെളിവുകളെയും സാക്ഷിമൊഴികളെയുമാണ് കണക്കിലെടുക്കേണ്ടതെന്നും സുപ്രീംകോടതി വിധികളനുസരിച്ച് പ്രോസിക്യൂഷനും വാദിച്ചു. വെടിവെക്കുന്നതിന് ദൃക്സാക്ഷിയായ ഹനീഫയും വര്‍ഗീസിനെ കസ്റ്റഡിയിലെടുക്കുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയും ചെയ്ത ആദിവാസികളും ഈ കുറ്റകൃത്യത്തിനുള്ള ആധികാരികതക്ക് അസന്ദിഗ്ധമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മേലുദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റകൃത്യം ചെയ്ത രാമചന്ദ്രന്‍നായര്‍ അനുഭവിച്ച മാനസിക വ്യഥയാണ് അവസാന ഘട്ടത്തിലെങ്കിലും സത്യം തുറന്നുപറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കുറ്റബോധം സൃഷ്ടിച്ച അഗാധമായ പ്രയാസങ്ങളില്‍നിന്നുള്ള വിമുക്തിയായിരുന്നു രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചില്‍. സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ആ വിധിപ്രസ്താവം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിബിഐ കോടതി ജഡ്ജി ലക്ഷ്മണക്ക് ശിക്ഷ വിധിക്കുന്നത്. ""പൊലീസ് അതിക്രമങ്ങളും കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തുന്നതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവ ഉന്മൂലനം ചെയ്യുവാന്‍ സര്‍ക്കാര്‍ നടപടികളെടുത്തില്ലെങ്കില്‍ നിയമവാഴ്ച വെറും പ്രഹസനമാവുകയും ജനങ്ങള്‍ക്ക് സര്‍ക്കാറിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തകരുകയും ചെയ്യും"" എന്നും ""പൊലീസിന്റെ ക്രൂരവും മൃഗീയവുമായ പ്രവൃത്തികള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നുവെന്നും"" കോടതി നിരീക്ഷിച്ചു. നീതിന്യായവ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഭരണകൂട ഭീകരത എല്ലാ കാലത്തും ആവര്‍ത്തിക്കുന്നതെന്നും അതിന് കടിഞ്ഞാണിടാന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നുമെന്നാണ് വര്‍ഗീസ് കേസിന്റെ വിധിപ്രസ്താവം അടിവരയിട്ടത്. ഇപ്പോള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ ലക്ഷ്മണ നീതിന്യായവ്യവസ്ഥയെ അധിക്ഷേപിക്കുകയാണ്. തന്റെ സഹജമായ ക്രിമിനല്‍ മനോഭാവം നിയമത്തിന് അതീതനാണെന്ന അഹന്താപരമായ നിലപാട് പുറത്തെടുക്കുകയാണ്.

ലക്ഷ്മണയുടെ പൂര്‍വചരിത്രം ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. കേരളത്തിലെ ഭരണകൂട ഭീകരതയുടെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന കറുത്ത നാമങ്ങളില്‍ ഒന്നാണ് ലക്ഷ്മണയുടേത്. 1969ല്‍ ആദ്യത്തെ ആന്റി നക്സല്‍ സ്ക്വാഡ് രൂപീകരിക്കുമ്പോള്‍ അതിലംഗമായിരുന്നു ലക്ഷ്മണ. ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ മധുസൂദനന്‍, മുരളി കൃഷ്ണദാസ്, ലക്ഷ്മണ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ആ സംഘം മൂന്നാംമുറ പ്രയോഗങ്ങളുടെയും ലോക്കപ്പ് പീഡനങ്ങളുടെയും ആവിഷ്കര്‍ത്താക്കളായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഐക്യമുന്നണി സര്‍ക്കാറിന്റെ സംരക്ഷണയിലാണ് ഈ ക്രിമിനല്‍സംഘം കേരളമാകെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചത്. അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ വേണ്ട, ആരെയും അറസ്റ്റ് ചെയ്യാം, കോടതിയില്‍ ഹാജരാക്കേണ്ട, ആരോടും മറുപടി പറയേണ്ട എന്ന രീതിയില്‍ നിയമവാഴ്ചക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് ഈ സ്ക്വാഡിന് നല്‍കിയത്.

തിരുവനന്തപുരം പേട്ടക്കടുത്ത് ഇവര്‍ സ്ഥാപിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കക്കയം ഉള്‍പ്പെടെയുള്ള അടിയന്തരാവസ്ഥയിലെ പീഡനകേന്ദ്രങ്ങളുടെ പരീക്ഷണകേന്ദ്രമായിരുന്നു. ലോക്കല്‍ പൊലീസിലെ ഏറ്റവും ഭീകരരായ മര്‍ദകവീരന്മാരെ തെരഞ്ഞുപിടിച്ച് കേമ്പിലെത്തിച്ച് പരിശീലനം നല്‍കുകയായിരുന്നു. ഉരുട്ടലടക്കമുള്ള മര്‍ദനമുറകള്‍ പഠിപ്പിക്കുകയായിരുന്നു. പേട്ടയിലെ ക്യാമ്പില്‍ മര്‍ദനമേറ്റ് മൃതപ്രായരായ നിരപരാധികളുടെ വൃഷണം പിടിച്ചുഞെരിച്ച് അവര്‍ വേദനകൊണ്ടു പുളയുമ്പോള്‍ ഭ്രാന്തമായ അട്ടഹാസത്തോടെ ആഹ്ലാദിക്കുക ലക്ഷ്മണയുടെ പതിവ് വിനോദമായിരുന്നത്രേ. ഇത്തരം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ട്രേഡ്മാര്‍ക്ക് മര്‍ദനമുറയുമുണ്ടായിരുന്നുവെന്ന് അവരുടെ മൃഗീയതകള്‍ക്ക് ഇരകളാക്കപ്പെട്ട പലരും പറഞ്ഞിട്ടുണ്ട്.

അടിയന്തിരാവസ്ഥക്ക് ശേഷം രാജന്‍കേസില്‍ വിചാരണ നേരിട്ടപ്പോള്‍ ജയറാം പടിക്കലും ലക്ഷ്മണയുമെല്ലാം ഞങ്ങള്‍ മക്കളെപ്പോലും തല്ലാത്തവരാണെന്ന് വിലപിച്ചിരുന്നു. മലയാളിയുടെ ഓര്‍മകളില്‍ ഭീതി പടര്‍ത്തിയ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള കരാളദിനങ്ങളില്‍ ലോക്കപ്പ് മുറികളില്‍ മനുഷ്യരെ പച്ചയായി പിച്ചിച്ചീന്തിയവരാണിവര്‍. കക്കയം കേസിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം ലക്ഷ്മണക്കായിരുന്നു. ഇവരുടെ സ്കോട്ട്ലണ്ട് യാര്‍ഡ് ശാസ്ത്രീയ മുറകള്‍ പൈശാചികമായ മര്‍ദനമുറകളല്ലാതെ മറ്റൊന്നുമായിരുന്നില്ല. കലാകൗമുദിയിലും മലയാളം വാരികയിലും 1997ല്‍ ജയറാംപടിക്കല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇവരുടെ മനസ്സിലിരിപ്പ് വ്യക്തമാക്കിത്തരുന്നതാണ്.

അടിയന്തരാവസ്ഥ ഒരു 10 വര്‍ഷം നീണ്ടുകിട്ടിയിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വേരൊടെ പറിച്ചുകളയുമായിരുന്നുവെന്നാണ് പടിക്കല്‍ ധിക്കാരപൂര്‍വം പറഞ്ഞത്. കമ്യൂണിസത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന വലതുപക്ഷശക്തികളുടെ എക്കാലത്തെയും മാനസപുത്രന്മാരാണ് ഈ പൊലീസ് മേധാവികള്‍. കോടതി ശിക്ഷിച്ച ലക്ഷ്മണയെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി മോചിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ കുറ്റവാളികളും തങ്ങളുടെ ഇംഗിതമനുസരിച്ച് എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുന്നവരുമായ പൊലീസ് മേധാവികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്. ഏത് നീതിന്യായ സംവിധാനം ശിക്ഷ നല്‍കിയാലും തങ്ങളുടെ ഭരണാധികാരം എവിടെയും എല്ലാകാലത്തും നിങ്ങളുടെ രക്ഷക്ക് ഉണ്ടാവുമെന്ന സന്ദേശം നല്‍കുകയാണ്. നിയമവാഴ്ചക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയായിത്തീരുന്ന പൊലീസ് മേധാവികളെ എല്ലാകാലത്തും ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളുമെന്ന സന്ദേശം. കോടതി ശിക്ഷിച്ചാലും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന സന്ദേശമാണ് നല്‍കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

Wednesday, July 14, 2010

The Choice before the Maoists

The Maoist leadership claims that it had nothing to do with the Jnaneshwari Express accident that killed 150 persons. I am willing to take their word for it. But this also means that those who caused the sabotage, while nominally belonging to the ranks of the Maoists, were acting on their own. Nobody commits such a heinous crime against innocent people, unless the person is psychologically distanced from the victims, i.e. unless the victims are perceived as belonging to ''the other'', an amorphous mass against whom one is supposedly antagonistically arrayed. And it was not one or two individuals who were involved in the crime, but a whole organized group. We are, in short, in the presence of ''identity politics'' of the most violent kind. Underneath the veneer of ''Maoism'' we are witnessing a particularly vicious form of ''identity politics''

This is not to say that the Maoist leadership, in a conscious fashion, is merely promoting ''identity politics''. As a Marxist, I am totally opposed to the perspective of the Maoists, who, if ever successful, will in a conscious fashion foist upon this country a one-Party dictatorship that is the very anti-thesis of socialism (no matter how unavoidable it might have been in history) and that (in the Indian society in particular, which apotheosizes inequality) negates the only revolutionary gain the people have ever achieved, namely one-person-one-vote. But I would not accuse the Maoist leadership of conceptually privileging identity over class politics. Nor is identity politics of all hues anathema for me. For super-oppressed groups like the tribal population, not taking cognizance of ''identity'' makes a mockery of all politics. All class politics must reckon with their ''identity''.

But while class politics can have room for reckoning with ''identity'', there is no route from identity politics to class politics. The idea ''let us start organizing the tribal people and then we shall move on to organizing workers and peasants'' can never work. At that point of transition, if not much earlier, there will be an inevitable rupture between the militant advocates of identity politics and those who wish to merge it into class politics. In the case of the Maoists, the sabotage of Jnaneshwari Express is a portent of this rupture.

The reason for the inevitability of this rupture is simple: identity politics is essentially exclusionary, while class politics is essentially inclusive. The objective of class politics, which aims to be system-transcending, is to polarize society at each moment of time into two camps: ''the camp of the people'' and the ''camp of the enemies of the people'' (to use Mao's words), with the latter kept as small as possible through political praxis. Class politics therefore is necessarily about forming united fronts, about uniting as many people as possible at any given moment in the ''camp of the people''. But identity politics is by nature not system-transcending: it is either reformist (to get more benefits for the identified group), or secessionist (often the case with oppressed groups), or in extreme cases downright fascist (demanding ethnic cleansing). For it to merge into class politics it must negate itself as identity politics, and while some may be willing to do so, others in the movement will not be. This inevitably leads to ruptures and attempts to garner mass support (within the identified group) through acts of even greater mindless militancy. The recent happenings within the Gorkha movement are instructive in this respect.

This exclusionary nature of identity politics makes most such movements unthreatening from the point of view of imperialism (except of course those directly aimed against imperialism itself, and even in their case it is more a nuisance, even a serious nuisance, than a real threat). Indeed, in India recently the central government has made extremely skilful use of political formations based on identity politics to push its neoliberal agenda.

But the precise course of development of movements based on identity politics does not concern me here. The basic point is that while class politics can and must reckon with certain forms of identity, class politics cannot be approached via identity. (A possible exception is where the two more or less coincide, i.e. the classes that must constitute the ''camp of the people'' have the same identity; but this is not germane here). The fact that, let alone moving from one to the other, even the mixing of the two can be problematical is underscored by the experience of the Marxist Co-ordination Committee of A.K. Roy which had combined for a while with the Jharkhand Mukti Morcha; the combination came apart and the subsequent history of the JMM is all too well-known.

Hence, even leaving aside questions of whether the Maoist vision of the future society is a desirable one or not (in my view not), and whether, even if it were desirable, it could be achieved through the mode of struggle adopted by them, which glorifies armed struggle and abjures all forms of political activity possible within the Indian polity, there remains a basic problem: the impossibility of moving to class politics from identity politics.

It may of course be argued that the Maoists never had a choice in the matter. Driven out of Andhra Pradesh they had to regroup wherever they could. The tribal belt of Central India is where they could seek refuge; they had therefore to adjust to its ethos.

But this argument is both irrelevant and erroneous. It is irrelevant because what is under discussion is their present predicament and not how they got to it; and if their predicament is seen as the outcome of the logic of their praxis, then that praxis has to be critiqued from the perspective of this predicament. Above all, however, this argument is erroneous, because there is always a choice, and a rectification in praxis can always be made.

When the Indian forces had marched into the erstwhile Hyderabad state to put an end to the Nizam's rule, against which the Telengana peasant uprising was being conducted by the Communists, the undivided Communist Party of India could have continued its armed struggle on the basis of the support of the Koya tribesmen. The choice before it was either to call off the struggle and bargain with the government for a defence of its gains, or to continue the struggle on the basis of reduced support, confined only to the tribesmen. It chose the former course. One can only be grateful for that choice, for otherwise the most significant national force that exists in India today in defence of democracy, secularism, and modernity and the only consistent bulwark against neoliberalism and ''strategic alliance'' with imperialism, would have been absent from the scene, busy chasing a will-o'-the-wisp in the jungles of Andhra Pradesh.

This choice is open to the Maoists. If they persist in the present praxis their predicament will only worsen. Confronting the Indian State on the basis of the meagre social support of the tribal population is bad enough (no matter how much of an advantage the terrain provides); but the fact that this meagre social support cannot be widened (for that involves the impossible task of moving from identity to class politics), and can only dwindle over time (because of the logic of identity politics), makes it a tragic denouement. Will the Maoists show the wisdom that the united Communist Party had shown at the beginning of the fifties?

*****

Prabhat Patnaik, Jul 9th 2010

(Prabhat Patnaik is at the Centre for Economic Studies and Planning, Jawaharlal Nehru University, New Delhi. This article was first published in MacroScan on 9 July 2010; it is reproduced here for non-profit educational purposes. See, also, Chemkuri Azad Rajkumar, "The Poverty of the Intellectual Mind and the Enlightened Mind of the Backward Adivasi.)

Wednesday, April 7, 2010

മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്

വയനാട്ടിലെ കേണിച്ചിറയിലെ ഫ്യൂഡല്‍ മാടമ്പിയായിരുന്ന മഠത്തില്‍ മത്തായിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന ആക്ഷന് കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ജനശത്രുക്കളായ ജന്മിമാരെയും ഭൂപ്രഭുക്കളെയും ഉന്മൂലനം ചെയ്യാനുള്ള ആക്ഷനുകള്‍ അവസാനിച്ചത് കേണിച്ചിറയിലാണ്. ജനശത്രുക്കളുടെ ഉന്മൂലനമെന്ന ചാരുമജുംദാറുടെ ആഹ്വാനം കേണിച്ചിറക്ക് ശേഷം നക്സലൈറ്റുകള്‍ ചെവിക്കൊണ്ടിട്ടില്ല.

കേണിച്ചിറ ആക്ഷന്റെ കമാന്‍ഡറായിരുന്ന കുന്നേല്‍ കൃഷ്ണന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. നക്സലൈറ്റ് ആക്രമണങ്ങളുടെയും അടിയന്തരാവസ്ഥക്കാലത്തിന്റെയും ബാക്കിപത്രങ്ങളായ പൊലീസ് പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനുമൊടുവില്‍ ഇപ്പോള്‍ സ്വസ്ഥജീവിതം നയിക്കുന്നു. ദീര്‍ഘകാലം സിപിഐ-എംഎല്‍ റെഡ്ഫ്ളാഗിന്റെ ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പാര്‍ടികളുടെ വിശാല ഐക്യം അനിവാര്യമാണെന്ന പക്ഷത്താണ് അദ്ദേഹം. തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങുന്ന അദ്ദേഹം മാര്‍ക്സിസം ഏറ്റവും പ്രസക്തമായ കാലമാണിതെന്ന് തിരിച്ചറിയുന്നു.

ഡല്‍ഹിയില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യവെ എ വര്‍ഗീസ് ആണ് കൃഷ്ണനെ വയനാട്ടിലേക്ക് കത്തയച്ചു വരുത്തുന്നത്. കോഴിക്കോട്ട് വണ്ടിയിറങ്ങി വയനാട്ടിലെത്തുമ്പോഴേക്കും പ്രിയപ്പെട്ട സഖാവും കൂട്ടുകാരനുമായ വര്‍ഗീസിനെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ശക്തമായ രണ്ട് ഹൃദയാഘാതങ്ങള്‍ പരിക്ഷീണനാക്കിയെങ്കിലും ചിന്തയിലെ കനലുകള്‍ ഇപ്പോഴും എരിയുന്നുണ്ട്. കെ വേണുവും അജിതയുമടക്കമുള്ള മുന്‍ നക്സലൈറ്റ് നേതാക്കളുടെ ആശയവ്യതിയാനത്തില്‍ രോഷാകുലനാണ് കൃഷ്ണന്‍. ഈ വ്യതിയാനത്തെക്കുറിച്ചും സ്വന്തം ജീവിതത്തെക്കുറിച്ചും മാനന്തവാടിക്കടുത്തുള്ള വാളാട്ടുള്ള വീട്ടില്‍ വച്ച് കുന്നേല്‍ കൃഷ്ണന്‍ സംസാരിക്കുന്നു:

മുന്‍ നക്സലൈറ്റ് നേതാക്കളിലുണ്ടാവുന്ന ആശയവ്യതിയാനങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?

അജിതയും വേണുവുമൊക്കെ കുറെക്കാലമായി സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളൊക്കെ അടുത്തകാലത്ത് അജിതയുമായി സഹകരിച്ചതും ഐക്യപ്പെട്ടതും കുഞ്ഞാലിക്കുട്ടിയുടെ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ്. അതിനുശേഷമോ അതിനുമുമ്പോ അവരുമായി രാഷ്ട്രീയമായ ബന്ധം ഞങ്ങള്‍ക്കാര്‍ക്കുമില്ല. അവര്‍ സ്ത്രീവിമോചന കാഴ്ചപ്പാടുമായാണ് മുന്നോട്ടുപോവുന്നത്. ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ്. സ്ത്രീയും പുരുഷനും ഒരുപോലെ വിമോചിപ്പിക്കപ്പെടണമെന്നാണ് ഞങ്ങള്‍ പറയുന്നത്. ദളിത് സംഘടനകളോടും ഞങ്ങള്‍ക്ക് സമാനമായ സമീപനമാണ്. അവരുടെ പ്രവര്‍ത്തനംകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഇടതുപക്ഷ സ്വഭാവമുള്ള മുഴുവന്‍ സംഘടനകളെയും സഹകരിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വിമോചനമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അടിത്തട്ടില്‍ കിടക്കുന്ന എല്ലാ വിഭാഗങ്ങളെയും സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരണമെന്ന കാഴ്ചപ്പാടാണ് നക്സലൈറ്റുകള്‍ക്കുള്ളത്.

വര്‍ഗീസൊക്കെ ജന്മിത്വരാജാക്കന്മാര്‍ക്കെതിരെയുള്ള സമരവുമായി ബന്ധപ്പെട്ടാണ് രംഗത്തുവരുന്നതും, ആദിവാസികളെയും അടിയാളന്മാരെയും സംഘടിപ്പിക്കുന്നതും. ഇടതുപക്ഷത്തില്‍ എല്ലാവര്‍ക്കും വരാം. എന്നാല്‍ അവര്‍ക്ക് നില്‍ക്കാന്‍ പറ്റില്ല. വിമര്‍ശനം, സ്വയം വിമര്‍ശനം എന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായൊന്നും ബൂര്‍ഷ്വകള്‍ക്കും ഫ്യൂഡലുകള്‍ക്കും നിലനില്‍ക്കാന്‍ പറ്റില്ല. ഈയൊരു വിഷയത്തിലെ പാളിച്ച ഇടതുപക്ഷത്തിനാണ് സംഭവിക്കുന്നത്. ചരിത്രത്തിന്റെ വികാസം ഒരു ചുറ്റുഗോവണി പോലെയാണെന്ന് മാര്‍ക്സ് പഠിപ്പിച്ചിട്ടുണ്ട്. സ്വാഭാവികമായും വളര്‍ച്ചയും തളര്‍ച്ചയും മാറിമാറിവരും. അത് ഇടതുപക്ഷത്തെ നിരാശപ്പെടുത്തുന്നില്ല. പുരോഗമനപരമായി ചിന്തിക്കുകയും ആധുനിക ശാസ്ത്രത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുകയുമാണ് വേണ്ടത്. നാളിതുവരെയുള്ള പ്രത്യയശാസ്ത്രങ്ങളില്‍ ഏറ്റവും ഉയര്‍ന്നത് മാര്‍ക്സിസമാണെന്ന് നാം അംഗീകരിക്കണം. സമൂഹത്തിലുണ്ടായ എല്ലാ സമരങ്ങളും വര്‍ഗസമരങ്ങളാണെന്ന വിലയിരുത്തല്‍ അംഗീകരിച്ച് മുന്നോട്ടുപോവുന്നവരുണ്ടാവും. നിരാശപ്പെടുന്നവരുമുണ്ടാവും. ആ നിരാശ ബാധിച്ച ആളുകളാണ് അജിത, വേണു, വെള്ളത്തൂവല്‍ സ്റ്റീഫന്‍, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവര്‍. ഇത് സ്വാഭാവികമായ സാമൂഹിക പ്രക്രിയയാണ്.

താങ്കള്‍ ഉള്‍പ്പെട്ട പ്രസ്ഥാനത്തിന്റെ മാര്‍ഗത്തോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും കീഴാളരുടെ വിമോചനമെന്ന ലക്ഷ്യത്തോട് കേരളീയര്‍ ഏറിയും കുറഞ്ഞും അനുകൂലിച്ചിരുന്നു. എന്നാല്‍ മൂലധനശക്തികളെ പ്രതിനിധാനം ചെയ്യുന്ന മനോരമയും പള്ളിയും തികച്ചും പ്രതിലോമ സമീപനമാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് പൊലീസിന്റെ കോംബിങ് ഓപ്പറേഷനില്‍ ഒപ്പമുണ്ടായിരുന്നു മനോരമയുടെ പ്രതിനിധികള്‍. എന്തായിരുന്നു അക്കാലത്തെ ഓര്‍മകള്‍?

വ്യക്തിപരമായി പറഞ്ഞാല്‍ എനിക്ക് പള്ളിയില്‍നിന്ന് അനുകൂല നിലപാടാണുണ്ടായത്. പാതിരിമാര്‍ അഭയം തന്നിട്ടുണ്ട്. പണവും നല്‍കിയിട്ടുണ്ട്. ഇത് പള്ളിയുടെ രാഷ്ട്രീയ പ്രശ്നമല്ല, വ്യക്തിയുടെ രാഷ്ട്രീയപ്രശ്നമാണ്. ഇത് നമുക്ക് ലാറ്റിനമേരിക്കയില്‍ കാണാം. അവിടെ പള്ളിക്കാരും കമ്യൂണിസ്റ്റുകാരും ഒരുമിച്ച് സമരം ചെയ്യുകയാണ്. ഇവിടെ പുരോഗമനപരമായി ചിന്തിക്കുകയും മാര്‍ക്സിസം പഠിക്കുകയും അടിത്തട്ടില്‍ കിടക്കുന്നവരെ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാതിരിമാര്‍ ഒരുപാടുണ്ട്. പക്ഷേ മനോരമ അങ്ങനെയല്ല, ആ പത്രം എന്നും സാമ്രാജ്യത്വ ശക്തികളുടെ പിണിയാളുകളായാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ ഇടതുപക്ഷം സ്വീകരിച്ച നയങ്ങളെ അട്ടിമറിക്കാന്‍പോലും പള്ളിക്കും പട്ടക്കാര്‍ക്കും കഴിയുന്നുണ്ട്. നിലവിലുള്ള വ്യവസ്ഥയില്‍ നിന്നുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ബദല്‍ കെട്ടിപ്പടുക്കാന്‍ ശ്രമിച്ചാല്‍ അതിനെതിരെയുള്ള എതിര്‍പ്പുകള്‍ എളുപ്പം മറികടക്കാന്‍ കഴിയും. എതിര്‍പ്പുകളും തിരിച്ചടികളും സ്വാഭാവികമാണ്. ലോകത്തിലെ എല്ലാ ഇടതുപക്ഷശക്തികളും യോജിക്കണമെന്നതാണ് ആവശ്യം.

മനോരമ ശക്തമായി ഞങ്ങളെ പിന്തുടര്‍ന്നിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ പിന്മാറില്ലെന്ന നിലപാടായിരുന്നു. കരുണാകരനുമായി സഖ്യത്തിലായിരുന്നു. കേണിച്ചിറ ആക്ഷനുശേഷം പാര്‍ടിക്കുണ്ടായ തിരിച്ചടിക്കുശേഷം നക്സലൈറ്റ് പ്രസ്ഥാനം ഇല്ലാതായെന്ന് മനോരമ പ്രചരിപ്പിച്ചു. ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ നടത്തിയ സമരങ്ങളെയും വര്‍ഗീസിന്റെ കാലംമുതല്‍ ആദിവാസികള്‍ക്കിടയില്‍ ഞങ്ങള്‍ക്കുള്ള പിന്തുണയെയും ഇടതുപക്ഷപാര്‍ടികളുമായി ഞങ്ങള്‍ക്കുള്ള ഐക്യത്തെയും ഇല്ലാതാക്കാനാണ് സന്നദ്ധസംഘടനകള്‍ രംഗത്തുവരുന്നത്. ഫാദര്‍ തേരകം പോലുള്ളവരായിരുന്നു ഇതിന് പിന്നില്‍. വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എന്ന സംഘടനയിലൂടെ ഇവര്‍ വളര്‍ത്തിക്കൊണ്ടുവന്നതാണ് സി കെ ജാനുവിനെ. കനവ് ബേബിയെ അവര്‍ പിടിച്ചെടുത്തതാണ്.
ഇടതുപക്ഷരാഷ്ട്രീയം ശരിയായി മനസ്സിലാക്കിയ ചോമന്‍മൂപ്പന്റെ നേതൃത്വത്തിലായിരുന്നു ഞങ്ങള്‍ ആദിവാസികളെ സംഘടിപ്പിച്ചത്. ജനകീയ സമരങ്ങളെ തകര്‍ക്കാനാണ് മനോരമ എക്കാലവും ശ്രമിച്ചത്. വര്‍ഗീസിനെ പള്ളിയില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജഡം പള്ളിയില്‍ അടക്കംചെയ്യാന്‍ പോലും അനുവദിച്ചില്ല.

ചില നേതാക്കളെ മനോരമ പ്രശംസിക്കാറുണ്ട്. ഇടതുപക്ഷവുമായി അടുക്കണമെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഇടതുപക്ഷക്കാര്‍ റിവിഷനിസ്റ്റുകളാണെന്ന് പറഞ്ഞ് അതിനെ എതിര്‍ത്ത കെ എന്‍ രാമചന്ദ്രനെ മനോരമ പ്രശംസിച്ചു. വിപ്ളവപ്രസ്ഥാനത്തെ തകര്‍ക്കുക, പിളര്‍ത്തുക എന്നത് സാമ്രാജ്യത്വത്തിന്റെ തന്ത്രമാണ്. അതിന് മനോരമ എപ്പോഴും സ്തുതി പാടും. ഏതു മേഖലയിലാണോ ജനകീയ മുന്നേറ്റം ഉയരുന്നത് അവിടെ ഇടപെട്ട് ആ മുന്നേറ്റങ്ങളെ തകര്‍ക്കും. ഇതാണ് മനോരമയുടെ ലക്ഷ്യം.

നക്സലൈറ്റ് പ്രവര്‍ത്തനങ്ങളെ എക്കാലവും ശക്തമായി എതിര്‍ത്ത പത്രമാണ് മലയാള മനോരമ. അജിതയെ വ്യക്തിപരമായി ആക്രമിക്കാനും മനോരമ മുന്നിലായിരുന്നു. 42 വര്‍ഷങ്ങള്‍ക്കുശേഷം മനോരമയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി സഞ്ചരിക്കുകയാണ് അജിത. അവരെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള വിശാലത മനോരമ കാട്ടുകയും ചെയ്യുന്നു. മാറിയത് ആരാണ്? അജിതയോ മനോരമയോ?

ഇന്നത്തെ സാഹചര്യത്തില്‍ മനോരമ മാറിയിട്ടില്ല. അത് സാമ്രാജ്യത്വത്തിന്റെ പിണിയാളായി തുടരുകയാണ്. മാറിയത് അജിതയാണ്. വിപ്ളവപ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വതാല്‍പര്യമാണ്. സന്നദ്ധസംഘടനകളുടെ സ്വാധീനവലയത്തിലാണ് പലരും. സാമ്രാജ്യത്വ ഏജന്റുകളാണ് ഈ പണി ഇവിടെ ചെയ്യുന്നത്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ഇടയില്‍ ഇടതുപക്ഷം ശക്തിപ്പെടുമ്പോള്‍ അവിടെ ഇടപെട്ട് തകര്‍ക്കുക എന്നത് സാമ്രാജ്യത്വ ലക്ഷ്യമാണ്. ബൂര്‍ഷ്വാപത്രങ്ങള്‍ സ്വാഭാവികമായും പുരോഗമനപ്രത്യയശാസ്ത്രത്തിന് എതിരാണ്. അവര്‍ യാഥാസ്ഥിതികത്വത്തിന് ഒപ്പമാണ്. അടിത്തട്ടിലുള്ളവര്‍ ഉയര്‍ന്നുവരുന്നതില്‍ അവര്‍ക്ക് താല്‍പര്യമില്ല.

കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ വര്‍ഗീസ് വധത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ താങ്കളുടെ പാര്‍ടി എങ്ങനെയാണ് സമീപിച്ചത്?

അത് നക്സലൈറ്റ് പ്രസ്ഥാനത്തിന് ആദ്യം ഗുണകരമായിരുന്നില്ല. വാസുവേട്ടനെ(ഗ്രോ) പോലുള്ളവരെയും സന്നദ്ധ സംഘടനക്കാരെയും കൂട്ടുപിടിച്ചായിരുന്നു ഇത്. അതും പ്രസ്ഥാനത്തിനുനേരെയുള്ള ആക്രമണശ്രമമായിരുന്നു. പക്ഷേ കേരളമായതുകൊണ്ട് ആ പദ്ധതി നടന്നില്ല. അത് കേരളത്തിലെ പ്രസ്ഥാനത്തിന് പൊതുവില്‍ ഗുണകരമായ രീതിയില്‍ മാറ്റാന്‍ ഇവിടെയുള്ളവര്‍ക്ക് കഴിഞ്ഞു. പൊലീസിന് തിരിച്ചടിയാവുകയായിരുന്നു ഈ നീക്കവും. മനോരമ പോലുള്ള പത്രങ്ങള്‍ പണ്ട് നടത്തിയ ഒളിച്ചുകളി തുറന്നുകാണിക്കാനായി എന്നതാണ് രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിന്റെ ആത്യന്തികഫലം. കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം ശക്തമായതുകൊണ്ടാണ് ഈ പരിണാമമുണ്ടായത്.

വര്‍ഗീസ് പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത് എന്നതായിരുന്നു പൊലീസ് ഭാഷ്യം. പിടിച്ചുകൊണ്ടുപോയി ക്രൂരമായ മര്‍ദനങ്ങള്‍ക്കൊടുവിലായിരുന്നു അത്. കണ്ണ് ചൂഴ്ന്നെടുത്തു എന്ന് പറഞ്ഞുകേട്ടിരുന്നു. പക്ഷേ മര്‍ദനത്തിന്റെ ഫലമായി കണ്ണ് പൊട്ടിപ്പോയതാവാം. ഉള്ളംകാലില്‍ അതിക്രൂരമായ മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. സഖാവ് വര്‍ഗീസിന്റെ ശരീരം പരിശോധിച്ച ഡോ. കുട്ട്യാലിയാണ് എന്നോടിത് പറഞ്ഞത്. നട്ടെല്ല് മൂന്നിടത്ത് പൊട്ടിത്തകര്‍ന്നിരുന്നു. വര്‍ഗീസ് ജീവിച്ചാലും ഫലമില്ല, ജീവഛവമായ വര്‍ഗീസിന് നടക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ കഴിയില്ല, അതുകൊണ്ട് ചികിത്സിക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. പരിശോധന തുടരാനാവാതെ ഡോക്ടര്‍ മടങ്ങുകയായിരുന്നു. പിന്നെ ഗവണ്‍മെന്റ് തലത്തില്‍ തീരുമാനമെടുത്ത ശേഷം കുമ്പാരക്കുനിയില്‍ കൊണ്ടുപോയി വെടിവച്ചുകൊല്ലുകയായിരുന്നു. തിരുനെല്ലിയില്‍നിന്ന് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയത് കണ്ടവരുണ്ട്. അവരെ എനിക്ക് നേരിട്ടറിയാം.

വര്‍ഗീസിനെ ആരോ ഒറ്റിക്കൊടുത്തതാണ്. ഒരു ആദിവാസിക്കുടിലില്‍ ഒളിച്ചു താമസിക്കുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്. അദ്ദേഹത്തിന് ഉച്ചഭക്ഷണം കൊണ്ടുവരുന്നയാളെ പിന്തുടര്‍ന്നുകൊണ്ടാണ് പൊലീസ് ആ വീട്ടിലെത്തിയത്. മാനന്തവാടി ഫോറസ്റ്റ് ബംഗ്ളാവില്‍ വച്ചായിരുന്നു അതിക്രൂരമായി മര്‍ദനം.

വര്‍ഗീസിന്റെ മൃതശരീരം കണ്ടിരുന്നോ?

ഇല്ല. അന്ന് ഞാന്‍ ഡല്‍ഹിയിലെ ശ്രീനിവാസ് പുരിയിലായിരുന്നു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയായിരുന്നു. വര്‍ഗീസുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. വയനാട്ടിലെ മുന്നേറ്റങ്ങളെപ്പറ്റി എന്നെ അറിയിച്ച വര്‍ഗീസ്, ജോലി രാജിവെച്ചു വരാന്‍ എന്നോടാവശ്യപ്പെട്ടു. അന്ന് ഞാന്‍ സിപിഐ എമ്മിലായിരുന്നു. തൃശൂരില്‍ നിന്നുള്ള പ്ളാന്റേഷന്‍ മേഖലയിലെ സിപിഐ എം നേതാവ് പപ്പേട്ടന്‍ (അന്തരിച്ച സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പദ്മനാഭന്‍) ആണ് എന്നിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ വളര്‍ത്തിയത്. ഞാന്‍ വരുമ്പോഴേക്കും വര്‍ഗീസ് മരിച്ചിരുന്നു. 1970 ഫെബ്രുവരി 17നാണ് ഞാന്‍ പോന്നത്. 21ന് ഇവിടെയെത്തിയപ്പോഴാണ് വര്‍ഗീസ് കൊല്ലപ്പെട്ടതറിഞ്ഞത്. ഇവിടെ എത്തിയതിന്റെ പിറ്റേന്ന് രാവിലെ എന്നെ സി പി മുഹമ്മദ് എന്ന എസ്ഐ വന്ന് അറസ്റ്റ്ചെയ്തു. വര്‍ഗീസ് അയച്ച കത്തോ മറ്റോ കിട്ടിക്കാണും. പപ്പേട്ടനാണ് ജാമ്യത്തിലിറക്കിയത്. ഞാന്‍ വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോഴേ പപ്പേട്ടന്‍ എന്റെ നേതാവാണ്. ഞാന്‍ താലൂക്ക് സെക്രട്ടറിയും വര്‍ഗീസ് പ്രസിഡന്റുമായിരുന്നു. പി എസ് ഗോവിന്ദന്‍മാഷ്, പപ്പേട്ടന്‍, രാഘവേട്ടന്‍ എന്നിവരുമായി നല്ല ബന്ധമായിരുന്നു. വാളാട് പ്രദേശത്ത് ആദ്യം കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൊടി ഉയര്‍ത്തിയത് എന്റെ സഹോദരന്‍ കുമാരനാണ്. 64ലെ പിളര്‍പ്പിന്റെ കാലത്തും ഞാന്‍ സിപിഐ എമ്മില്‍ തന്നെയായിരുന്നു.

എപ്പോഴാണ് ഇടതുപക്ഷ തീവ്രവാദത്തിലേക്ക് വഴിമാറുന്നത്. താങ്കള്‍ കമാന്‍ഡര്‍ ആയ കേണിച്ചിറ ആക്ഷന്‍ ഏതുഘട്ടത്തിലാണ് നടക്കുന്നത്?

വലതുപക്ഷ വ്യതിയാനത്തിലേക്ക് സിപിഐ എം നീങ്ങുകയാണെന്നും പുതിയ പാര്‍ടിയുണ്ടാക്കണമെന്നും വര്‍ഗീസ് നിരന്തരം പറയാറുണ്ട്. അങ്ങനെയാണ് നക്സലൈറ്റ് പ്രസ്ഥാനവുമായി അടുക്കുന്നത്. വര്‍ഗീസിന്റെ മരണശേഷം ചിതറിപ്പോയ നക്സലൈറ്റുകളെ ഏകോപിപ്പിച്ച് 1973ലാണ് വീണ്ടും ഇടതുപക്ഷ തീവ്രവാദ ലൈനിലുള്ളവരെ സംഘടിപ്പിക്കുന്നത്. 1974ല്‍ വേണു പുറത്തുവന്നു. അങ്ങനെയാണ് സിപിഐ-എംഎല്‍ സംസ്ഥാന സമിതി രൂപംകൊള്ളുന്നത്. വേണുവാണ് അന്ന് സംസ്ഥാന സെക്രട്ടറി.

1982 മെയ് മാസത്തില്‍ മഠത്തില്‍ മത്തായി ആക്ഷനോടെയാണ് ഉന്മൂലനം അവസാനിപ്പിച്ചത്. ഞാനായിരുന്നു അന്നത്തെ സ്ക്വാഡിന്റെ കമാന്‍ഡര്‍. ഉന്മൂലന പരിപാടികള്‍ അവസാനിപ്പിക്കാന്‍ ധാരണയായ സമയത്തായിരുന്നു ഈ ആക്ഷന്‍. മുമ്പുള്ള ആക്ഷനുകളുടെ ഒരു ഹാങ്ങോവറിലായിരുന്നു അത്. ഗ്രാമങ്ങളെ മോചിപ്പിച്ച് നഗരങ്ങളെ വളയുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ പോയി ആക്ഷന്‍ നടത്തുന്നതിനു പകരം കൂടുതല്‍ ജനകീയമാക്കാം എന്ന രീതിയിലേക്ക് മാറണമെന്ന് തോന്നി. ഇയാളുടെ കുറ്റങ്ങള്‍ ജനങ്ങളില്‍നിന്ന് ശേഖരിച്ച് നോട്ടീസിറക്കി, ആ നോട്ടീസുമായി പോയി വീടുകള്‍ കയറി ജനങ്ങളില്‍ നിന്ന് ഇയാള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് അഭിപ്രായം സ്വീകരിച്ച് ഉന്മൂലനസമരത്തെ ജനകീയമാക്കി മാറ്റണമെന്ന് തീരുമാനിച്ചു. പലര്‍ക്കും പല അഭിപ്രായമായിരുന്നു. കാലും കൈയും വെട്ടണമെന്ന് പലരും പറഞ്ഞു. എന്നാല്‍ അത് അയാളെ സഹതാപത്തിനര്‍ഹനാക്കും എന്ന് തോന്നി. അങ്ങനെയാണ് ഉന്മൂലനം നടത്താന്‍ തീരുമാനിച്ചത്.

ഈ രാഷ്ട്രീയ ലൈന്‍ എന്തുകൊണ്ട് പരാജയപ്പെടുന്നുവെന്ന് ജയിലില്‍നിന്ന് തന്നെ ഞങ്ങള്‍ ചര്‍ച്ചചെയ്തു. നമ്മുടെ ജീവനും സ്വത്തും ജനങ്ങള്‍ക്ക് വേണ്ടിയായിട്ടും എന്തുകൊണ്ട് ജനങ്ങള്‍ നമുക്കൊപ്പമില്ല. ജനങ്ങളുടെ പ്രതികരണം മോശമാണ്. പ്രസ്ഥാനത്തിലേക്ക് ആളുകളെത്തുന്നില്ല. നമ്മുടെ തീവ്രവാദപരമായ സമരങ്ങള്‍ ജനങ്ങളെ നമുക്ക് എതിരാക്കുന്നു. അത് വലതുപക്ഷത്തെ സഹായിക്കുകയാണ് എന്നൊക്കെ ഞങ്ങള്‍ക്ക് തോന്നി. കേണിച്ചിറ സമരത്തിനു മുമ്പുതന്നെ ഞങ്ങള്‍ ഈ ലൈന്‍ ഉപേക്ഷിച്ച് പുതിയ ലൈന്‍ കണ്ടെത്തണമെന്ന് തീരുമാനിച്ചിരുന്നു. പുതിയ ലൈന്‍ കണ്ടെത്തിയതുമില്ല; പഴയത് ഉപേക്ഷിക്കാനുമായില്ല എന്ന അന്തരാള ഘട്ടത്തിലാണ് ഞങ്ങള്‍ കേണിച്ചിറ ആക്ഷന്‍ നടത്തിയത്. അതിനുശേഷം ഞങ്ങള്‍ ഉന്മൂലനം ഒഴിവാക്കി ജനകീയ സമരങ്ങളുമായി മുന്നോട്ടുനീങ്ങി. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടിയായിട്ടും സംഘടന സംബന്ധിച്ച ലെനിനിസത്തില്‍ നിന്ന് വ്യത്യസ്തമായ നിലപാടായിരുന്നു സ്വീകരിച്ചത്. അങ്ങനെയാണ് വിദ്യാര്‍ഥി-യുവജന-വനിതാ സംഘടനകള്‍ക്ക് രൂപം നല്‍കുന്നത്. ഇങ്ങനെയുള്ള വളര്‍ച്ചയെ പത്രങ്ങള്‍ എന്നും എതിര്‍ത്തിട്ടേ ഉള്ളൂ.

വേണു പിന്നീട് യുഡിഎഫ് പാളയത്തിലെത്തിയല്ലോ?

വേണു യുഡിഎഫ് സ്ഥാനാര്‍ഥിപോലുമായി. പക്ഷേ മൂപ്പര്‍ അതിന്റെ തെറ്റ് ഈയിടെ ഏറ്റുപറയുകയും ചെയ്തു. ഇടതുപക്ഷ പാര്‍ടികളുമായി സഹകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. വയനാട്ടിലെ സിപിഐ എം നേതാക്കളുമായി നല്ല ബന്ധത്തിലാണ്.

വര്‍ഗീസ് വധത്തിനുശേഷം പൊലീസ് അതിക്രമത്തിനെതിരെ ഇ എം എസും കെ പി ആറുമൊക്കെ ശക്തമായ ഇടപെടലുകളാണല്ലോ നടത്തിയത്?

രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തുന്ന നടപടി ആവര്‍ത്തിക്കരുതെന്ന് ഇ എം എസ് ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടത് അദ്ദേഹമാണ്. അന്ന് എംഎല്‍എ ആയിരുന്ന കെ പി ആര്‍ വയനാട്ടില്‍ വന്നു. കെ പി ആര്‍ ഞങ്ങള്‍ക്കൊക്കെ പ്രചോദനമായിരുന്നു. തീവ്രവാദക്കുട്ടികള്‍ കമ്യൂണിസ്റ്റ് വിരുദ്ധരല്ല എന്നാണ് ഞങ്ങളെക്കുറിച്ച് കെ പി ആര്‍ പറഞ്ഞത്. പ്രവര്‍ത്തനത്തിലെ അപാകതകള്‍ കൊണ്ടാണ്. അവരിങ്ങനെ ആയതെന്നും അവരെ സഹായിക്കണമെന്നും കെ പി ആര്‍ ആവശ്യപ്പെട്ടിരുന്നു. സി അച്യുതമേനോനായിരുന്നു അന്ന് മുഖ്യമന്ത്രി. സി എച്ച് മുഹമ്മദ്കോയ ആഭ്യന്തരമന്ത്രിയും.

ഇപ്പോള്‍ സിപിഐ എം അടക്കമുള്ള ഇടതുപക്ഷപ്രസ്ഥാനത്തെയാണല്ലോ താങ്കളുടെ പാര്‍ടി പിന്തുണയ്ക്കുന്നത്

സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാടുള്ള സംഘടനകളുടെ ഏകോപനമാണ് ആവശ്യം. ഇടതുപക്ഷ ശക്തികള്‍ ശക്തിപ്പെടേണ്ടത് അത്യാവശ്യമാണെന്ന കാഴ്ചപ്പാടിലാണ് ഞങ്ങള്‍ ഈ പാര്‍ടികള്‍ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. അഖിലേന്ത്യാതലത്തില്‍ ആണവവിരുദ്ധസമരങ്ങളില്‍ ഇടതുപക്ഷത്തോടൊപ്പം ഞങ്ങളും പങ്കാളികളാണ്. ആഗോളവല്‍ക്കരണകാലത്ത് സോഷ്യലിസമാണ് ഏകബദല്‍ എന്ന കാഴ്ചപ്പാടാണ് ഞങ്ങള്‍ക്കുള്ളത്.

*
കുന്നേല്‍ കൃഷ്ണനുമായി എന്‍.എസ്. സജിത് നടത്തിയ അഭിമുഖം
കടപ്പാട്: ദേശാഭിമാനി വാരിക

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ച് അജിതയടക്കമുള്ള നേതാക്കളുടെ ഓര്‍മകളെ വാണിജ്യതാല്‍പര്യത്തിനുപയോഗിക്കുന്ന മലയാള മനോരമയുടെ ചുവടുമാറ്റത്തെ രക്തസാക്ഷി വര്‍ഗീസിന്റെ കുടുംബം നിസ്സംഗതയോടെയാണ് കാണുന്നത്. നാല്‍പ്പത്തിരണ്ട് വര്‍ഷം മുമ്പ് ഇതേ പത്രം നക്സല്‍ നേതാക്കളെക്കുറിച്ച് എഴുതിയ കാര്യങ്ങള്‍ വര്‍ഗീസിന്റെ ഇളയസഹോദരന്‍ അരീക്കല്‍ തോമസിന്റെ മനസ്സില്‍ കല്ലില്‍ കൊത്തിയപോലെ കിടപ്പുണ്ട്. മനോരമയുടെ ടീം പൊലീസിനൊപ്പം ക്യാമ്പ് ചെയ്താണ് അന്നത്തെ നക്സല്‍ വേട്ടയില്‍ പങ്കെടുത്തതെന്ന് അദ്ദേഹം പറയുന്നു. ജ്യേഷ്ഠന്റെ ധീരതയെയും സാഹസികതയെയും രക്തസാക്ഷിത്വത്തെയും ആരാധനയോടെയും അഭിമാനത്തോടെയും കാണുന്ന അരീക്കല്‍ തോമസ് വെള്ളമുണ്ടയിലെ വീട്ടില്‍വച്ച് പഴയ കാലത്തെക്കുറിച്ച് സംസാരിക്കുന്നു:

വര്‍ഗീസിന്റെയും അജിതയുടെയുമൊക്കെ പ്രവര്‍ത്തനങ്ങളോട് മലയാള മനോരമയടക്കമുള്ള പത്രങ്ങളുടെ സമീപനം എന്തായിരുന്നു?

ഏറ്റവും മോശമായി എഴുതിയത് മനോരമയാണ്. ഇപ്പോള്‍ അജിതയുടെ ഓര്‍മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്ന മനോരമ അന്ന് എന്തൊക്കെയാണ് എഴുതിയത്. ഭീകരന്‍, കൊലയാളി, കൊള്ളക്കാരന്‍ എന്നുവേണ്ട പറയാന്‍ പാടില്ലാത്തതൊക്കെ എഴുതി. ദേശാഭിമാനിയോ കേരളശബ്ദമോ കൌമുദിയോ ഒന്നും അങ്ങനെ എഴുതിയിട്ടില്ല. അജിതയെക്കുറിച്ചും എന്തൊക്കെയോ എഴുതി. അജിതയും വര്‍ഗീസും പ്രേമത്തിലായിരുന്നു എന്നുവരെ. തോന്ന്യാസങ്ങള്‍ മാത്രമാണ് എഴുതിയത്. കോഴിക്കോട് നിന്നെത്തിയ മനോരമ യൂണിറ്റ് മാനന്തവാടിയില്‍ ക്യാമ്പ് ചെയ്യുകയായിരുന്നു. ലേഖകന്മാരും ഫോട്ടോഗ്രാഫര്‍മാരുമൊക്കെയുണ്ടായിരുന്നു. മറ്റ് പത്രങ്ങളുടെ ലേഖകര്‍ ഉണ്ടായിട്ടും മനോരമയ്ക്കായിരുന്നു പൊലീസ് സൌകര്യം ചെയ്തു കൊടുത്തത്. അവര്‍ പൊലീസിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ മനോരമ അജിതയുടെ കാര്യങ്ങള്‍ നല്ല രൂപത്തിലെഴുതുമ്പോള്‍ രസം തോന്നുന്നുണ്ട്.

വര്‍ഗീസിനെ അവസാനം കാണുന്നത് എന്നാണ്?

1970 ഫെബ്രുവരി 17ന് ഒളിവില്‍ താമസിക്കുന്നതിനിടെ ഇവിടെ വീട്ടില്‍വന്നു. അയല്‍വീടുകളിലെല്ലാം പോയി. അര്‍ധരാത്രി 12ന് മടങ്ങുമ്പോള്‍ ഇനി കണ്ടാല്‍ കണ്ടു എന്ന് പറഞ്ഞാണ് പോയത്. മരിക്കുമ്പോള്‍ ചേട്ടന് 32വയസ്സ്. എനിക്കന്ന് 24-25 വയസ്സും. ഫെബ്രുവരി 19ന് രാവിലെ പൊലീസ് ആളെ വിട്ടാണ് വര്‍ഗീസ് മരിച്ച വിവരം അറിയിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചത് എന്നാണ് പറഞ്ഞത്. വര്‍ഗീസാണോ എന്ന സംശയം തീര്‍ക്കാന്‍ അഛന്റെ മരുമകനായ ജോസഫ് വൈദ്യരെ പൊലീസ് കണ്ടു. രണ്ട് ജ്യേഷ്ഠന്മാര്‍ തിരുനെല്ലിയില്‍ പോയാണ് ജഡം തിരിച്ചറിഞ്ഞത്. മുഖമൊക്കെ വികൃതമായ രീതിയിലായിരുന്നത്. മുഖത്ത് ഉറുമ്പുകള്‍ ശല്യം ചെയ്തതിന്റെ പാടുകളുണ്ടായിരുന്നു. ഞാന്‍ മാനന്തവാടിയില്‍ പോയി. രാത്രി എട്ടുമണിക്ക് ജഡം വിട്ടുകിട്ടി. സിപിഐ എം നേതാവ് കുഞ്ഞികൃഷ്ണന്‍ മാഷും നാരായണന്‍ വക്കീലുമൊക്കെ ഇടപെട്ടാണ് ജഡം കിട്ടിയത്. പാര്‍ടിക്കാരും ബന്ധുക്കളും കലാപം നടത്തുമോ എന്ന് ഭയമുള്ള ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ്കോയ പൊലീസ് ബന്തവസ്സില്‍ സംസ്കരിക്കണമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചത്. ശവം വിട്ടുകിട്ടിയേ തീരൂ എന്ന് ശഠിച്ചപ്പോഴാണ് ശവം വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചത്. വീട്ടുവളപ്പില്‍ പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് സംസ്കരിക്കാമെന്ന് തീരുമാനമായി. അദ്ദേഹം ഇപ്പോഴുണ്ടായിരുന്നെങ്കില്‍ 72 വയസ്സുണ്ടാവുമായിരുന്നു. അദ്ദേഹത്തിന്റെ ജനനവും മരണവും തമ്മില്‍ ഒറ്റദിവസത്തെ വ്യത്യാസമേയുള്ളൂ.

വര്‍ഗീസിന്റെ മൃതദേഹം സംസ്കരിക്കാന്‍ അന്ന് പള്ളിയെ സമീപിച്ചിരുന്നില്ലേ?

തീര്‍ച്ചയായും. അച്ഛന്‍ വലിയ ദൈവവിശ്വാസിയായിരുന്നല്ലോ. കണിയാരത്തെ ഫൊറോനാ പള്ളിയിലാണ് സംസ്കരിക്കേണ്ടിയിരുന്നത്. അവിടെ ബന്ധപ്പെട്ടപ്പോള്‍ അന്നത്തെ വൈദികന്‍ കിഴക്കേച്ചാലി പറഞ്ഞു, തലശേരി രൂപതാ ബിഷപ്പ് സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിയുമായി ബന്ധപ്പെടണമെന്ന്. അദ്ദേഹവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞത്, സമുദായത്തില്‍നിന്ന് വിട്ടുപോയവനാണ്. കമ്യൂണിസ്റ്റുകാരന്‍ മാത്രമല്ല, നക്സലാണ്..തുടങ്ങി നീചമായ രീതിയിലാണ് സംസാരിച്ചത്. വേണമെങ്കില്‍ പള്ളിയിലെ തെമ്മാടിക്കുഴിയില്‍ അടക്കിക്കോ എന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ അഛന്‍ പറഞ്ഞു, അങ്ങനെ വേണ്ട, എനിക്കെന്റെ മണ്ണുണ്ട് എന്ന്. അവിടെ അടക്കിയാല്‍ എനിക്കവനെ എന്നും കണ്ടോണ്ടിരിക്കാം. സംസ്കാരത്തിന് ബറ്റാലിയന്‍ കണക്കിന് പൊലീസുണ്ടായിരുന്നു. വീട്ടിലും ആയിരങ്ങള്‍ ഇരമ്പിയെത്തി. മുദ്രാവാക്യം വിളിയും. ജനങ്ങളെക്കാളേറെ പൊലീസും ഉണ്ടായിരുന്നു. പൊതുദര്‍ശനം പാടില്ലെന്ന് പൊലീസ് വാശിപിടിച്ചപ്പോഴും ജനങ്ങള്‍ എതിര്‍ത്തു. അവസാനം അല്‍പ്പസമയം പൊതുദര്‍ശനം വച്ചശേഷമാണ് സംസ്കരിച്ചത്. മൃതദേഹം എവിടേക്കെങ്കിലും കൊണ്ടുപോകുമോ എന്ന സംശയത്തില്‍ മൂന്നുമാസം വെള്ളമുണ്ട സ്റ്റേഷനിലെ പൊലീസുകാര്‍ ഇവിടെ കാവല്‍ നിന്നിരുന്നു. മരിച്ചിട്ടും പൊലീസിന് വര്‍ഗീസിനെ ഭയമായിരുന്നു.

വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാമായിരുന്നോ?

ആറാംതരം വരെ വെള്ളമുണ്ട യു പി സ്കൂളിലായിരുന്നു. ഹൈസ്കൂള്‍ പഠനം മാനന്തവാടിയിലായിരുന്നു. അന്ന് ഏട്ടന് ഒരു വയറുവേദനയുണ്ടായിരുന്നു. വര്‍ക്കിച്ചന്റെ രോഗം മാറ്റിത്തരാമെന്ന് പറഞ്ഞ് ജോസഫ് വൈദ്യന്‍ മാനന്തവാടിക്കു കൊണ്ടുപോയി. വൈദ്യശാലയില്‍ താമസിച്ച് സ്കൂളില്‍ പൊയ്ക്കോട്ടെ എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പത്താംക്ളാസ് കഴിഞ്ഞപ്പോള്‍ പിന്നെ തലശ്ശേരി ബ്രണ്ണന്‍കോളേജ് മാത്രമേയുള്ളൂ. അപ്പോള്‍ ഇഎംഎസ്സും എകെജിയും അച്ഛനുമായി ബന്ധപ്പെട്ടു. അവനെ ഞങ്ങള്‍ക്കു വിട്ടുതരാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും രാഷ്ട്രീയം മൂര്‍ഛിച്ചിരുന്നു. അങ്ങനെ പാര്‍ടി കൊണ്ടുപോയി. ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട് ഹാന്റും പഠിക്കുകയും കണ്ണൂരില്‍ പാര്‍ടി ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.

അതിനിടെ അപ്പന്റിസൈറ്റിസ് ശല്യം കൂടി. ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിച്ചു. മൂന്നുമാസം വിശ്രമത്തിന് വീട്ടില്‍ ചെല്ലാനും ആവശ്യപ്പെട്ടു. അക്കാലത്താണ് 1967ലെ തെരഞ്ഞെടുപ്പ്. കെ കെ അണ്ണനാണ് അന്ന് സ്ഥാനാര്‍ഥി. അണ്ണന്‍ ജയിച്ചത് വര്‍ഗീസിന്റെ പ്രവര്‍ത്തനഫലമായിരുന്നു. അവിടം മുതലാണ് ഏട്ടന്റെ വഴിമാറുന്നത്. 1968ലാണ് പാര്‍ടിയുമായി തെറ്റിപ്പിരിയുന്നത്. പിന്നീട് കുന്നിക്കല്‍ നാരായണനുമായി ബന്ധം പുലര്‍ത്തി. ഇടതുപക്ഷ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് വഴിമാറി. രണ്ടുമൂന്നു മാസം പാലക്കാട്, ഒറ്റപ്പാലം പ്രദേശത്തായിരുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. വയനാട്ടില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ നിയോഗിതനായ ശേഷം വീണ്ടും ഇവിടെയെത്തി. തലശ്ശേരി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനുകള്‍ ഒരേ ആക്രമിക്കാനായിരുന്നു ആദ്യ പദ്ധതി. ആയുധത്തിനു വേണ്ടിയാണ്.

തലശേരി ആക്ഷന്‍ പരാജയപ്പെട്ടു. അവിടെ നാനൂറ് പേരും പുല്‍പ്പള്ളിയില്‍ 200പേരും സംഘടിക്കാനായിരുന്നു എന്നാണ് പറഞ്ഞത്. തലശേരിയില്‍ 200 പേരെയേ സംഘടിപ്പിക്കാനായുള്ളൂ. പുല്‍പ്പള്ളിയില്‍ എത്തിയത് 60 പേരും. കന്നുകാലികള്‍ വിരണ്ടോടിയപ്പോള്‍ പാറാവ് നിന്ന പൊലീസുകാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തലശേരി ആക്ഷന്‍ പരാജയപ്പെട്ടത് റേഡിയോയില്‍ നിന്നറിഞ്ഞതോടെ നക്സലൈറ്റുകള്‍ നിരാശരായി. തലശേരിയില്‍നിന്ന് വനം വഴി എത്തുന്നവരെക്കൊണ്ട് പുല്‍പ്പള്ളിയിലെത്തിയ ശേഷം ആക്രമണം നടത്താനുള്ള പദ്ധതിയും പരാജയപ്പെട്ടു. ആയുധങ്ങള്‍ കിട്ടിയതുമില്ല. അതിനിടെയാണ് കിസാന്‍ തൊമ്മന്റെ മരണം. അങ്ങനെ വനത്തിലേക്ക് പിന്മാറുകയായിരുന്നു. അതിനിടെ ചെട്ടിമാരുടെ വീട്ടില്‍ കൈയേറി നെല്ലും അരിയും പണവുമൊക്കെ ആദിവാസികള്‍ക്കുകൊടുത്തു. പൊലീസും സിആര്‍പിയും ക്യാമ്പടിച്ച് നക്സല്‍ വേട്ട ശക്തമാക്കിയതോടെ തുടര്‍പദ്ധതികള്‍ എല്ലാം പൊളിഞ്ഞു.

വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതല്ലെന്ന് അന്നേ സംശയം തോന്നിയിരുന്നോ?

കൂമ്പാരക്കുനി പ്രദേശം അറിയാവുന്നവര്‍ക്കൊക്കെ അറിയാം ഒരു ഏറ്റുമുട്ടലിന് പറ്റിയ സ്ഥലമല്ലെന്ന്. പാറ മാത്രമുള്ള തുറന്ന ഒരു സ്ഥലമാണത്. ഒളിത്താവളത്തിന് ഒരു സാധ്യതയുമില്ല. പൊലീസുമായി ഏറ്റുമുട്ടലിലല്ല കൊലപ്പെടുത്തിയത് എന്ന് അന്നേ ഉറപ്പായിരുന്നു. കൊന്നശേഷം കൈയില്‍ ഒരു നാടന്‍ തോക്കും പിടിപ്പിച്ചിരുന്നു. ഏറ്റുമുട്ടലില്ല വര്‍ഗീസ് കൊല്ലപ്പെട്ടതെന്നും പൊലീസ് മര്‍ദിച്ച് ശേഷം വെടിവെച്ചു കൊന്നതാണെന്നുമുള്ള ഞങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ ഔദ്യോഗികമായി ആവര്‍ത്തിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
പ്രതിപക്ഷ നേതാവായ ഇ എം എസ് അന്ന് വയനാട്ടില്‍ വന്ന് വര്‍ഗീസ്വധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കെ പി ആര്‍ ഗോപാലനും വയനാട്ടില്‍ വന്നിരുന്നു.

*
അരീക്കല്‍ തോമസുമായി എന്‍.എസ്.സജിത് നടത്തിയ അഭിമുഖം
കടപ്പാട് : ദേശാഭിമാനി വാരിക

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..

മലയാള മനോരമ നല്ലതു പറയുന്നുണ്ടെങ്കില്‍ ഞാന്‍ മനസ്സിലാക്കും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞത് ഇഎംഎസ്സാണ്. ഒരു കമ്യൂണിസ്റ്റ് അപകടകാരിയല്ലാതാവുകയും വ്യവസ്ഥാനുകൂലിയാവുകയും ചെയ്യുമ്പോള്‍ മുഖ്യധാരാമാധ്യമങ്ങളുടെ പരിലാളനയും പരിഗണനയും അയാള്‍ക്ക് കിട്ടുമെന്ന വ്യക്തമായ ബോധമാണ് ഇ എം എസ്സിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അറുപതുകളുടെ പകുതി മുതല്‍ രണ്ടുദശകത്തോളം കേരളത്തില്‍ നിറഞ്ഞുനിന്ന നക്സലിസം എന്നറിയപ്പെട്ട ഇടതുപക്ഷ സാഹസികതയുടെ നിശിതവിമര്‍ശകനായ ഇ എം എസ്സിന്റെ ഈ പ്രയോഗം വിപുലമായ ഒരു വായനക്ക് വിധേയമാക്കാനാണ് മലയാള മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന മുന്‍കാല നക്സലൈറ്റ് കെ അജിതയുടെ ഓര്‍മക്കുറിപ്പുകള്‍ (ചോരപൂത്ത കാട്ടിലൂടെ വീണ്ടും) ശരാശരി വായനക്കാരനെ പ്രേരിപ്പിക്കുന്നത്.

1970 കളുടെ ഒടുവില്‍ കലാകൌമുദി ഖണ്ഡശ്ശഃ പ്രസിദ്ധീകരിക്കുകയും പിന്നീട് ഡി സി ബുക്സ് പുസ്തക രൂപത്തിലിറക്കുകയും ചെയ്ത അജിതയുടെ “ഓര്‍മക്കുറിപ്പുകളില്‍ പറഞ്ഞതില്‍ കൂടുതലൊന്നും ഓര്‍മക്കുറിപ്പിന്റെ രണ്ടാം ഘട്ടത്തില്‍ അജിതക്ക് പറയാനില്ലെന്നിരിക്കെ മനോരമ വീണ്ടും എന്തിനാണ് അജിതക്കുവേണ്ടി ഒരു കണ്‍ഡക്ടഡ് ടൂര്‍ സംഘടിപ്പിച്ചത്? നക്സലൈറ്റ് മുന്നേറ്റങ്ങളുടെ വാര്‍ത്തകളെ സെന്‍സേഷണലൈസ് ചെയ്യുകയും രക്തസാക്ഷി എ വര്‍ഗീസും അജിതയും ഉള്‍പ്പെടെയുള്ള നക്സലൈറ്റ് നേതാക്കളെ അപഹസിക്കുകയും ചെയ്ത മനോരമയുടെ വിനോദയാത്രക്കുള്ള വെള്ള ഇന്നോവ വണ്ടിയില്‍ കയറുംമുമ്പ് എന്തുകൊണ്ട് അജിത രണ്ടാമതൊന്ന് ചിന്തിച്ചില്ല? അറുപതുകളുടെ ഒടുവില്‍ തലശ്ശേരിയെയും മാനന്തവാടിയെയും പുല്‍പ്പള്ളിയെയും മാത്രമല്ല, കേരളത്തെയാകെ പിടിച്ചുകുലുക്കിയ നക്സലൈറ്റ് മുന്നേറ്റങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി സി അച്ചുതമേനോനും ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയയും നിയോഗിച്ച പൊലീസുകാരുടെ കോംബിങ് ഓപ്പറേഷനില്‍ പങ്കാളികളായിരുന്ന മലയാള മനോരമയുടെ കൂടെത്തന്നെ നാല്‍പ്പത്തിരണ്ടുവര്‍ഷത്തിനുശേഷം ഒരു യാത്ര നടത്താന്‍ അജിത എന്തുകൊണ്ട് ഒരു നിമിഷം പോലും അറച്ചുനിന്നില്ല? ആശയപരമായ ഭിന്നിപ്പുള്ളവര്‍ പോലും അംഗീകരിക്കുന്ന സാഹസികതയുടെയും ധീരതയുടെയും പര്യായമായ അജിതക്ക് കേരളത്തിലെ വലതുപക്ഷത്തിന്റെ ഏറ്റവും മുനകൂര്‍ത്ത ആയുധമായ മനോരമയുടെ വാണിജ്യതാല്‍പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എന്താണ് പ്രേരണ? നാല്‍പ്പതുവര്‍ഷം മുമ്പ് ഭരണകൂടത്തിന്റെ മാത്രമല്ല, മനോരമയുടെ കൂടി ഇരയായിരുന്നു (അന്നത്തെ നക്സലൈറ്റ് ക്രൈം ത്രില്ലറിലെ നായകന്‍ പൊലീസ് ആണ്) താനെന്ന് എന്തുകൊണ്ട് അജിത ഇപ്പോള്‍ മറന്നുപോകുന്നു?

ഫെബ്രുവരി 28ന് മലയാള മനോരമയുടെ സണ്‍ഡേ സപ്ളിമെന്റില്‍ അജിതയുടെ യാത്രയുടെ ലഘുവിവരണം നല്‍കിയ ശേഷമാണ് വാരികയില്‍ ഇപ്പോള്‍ ചോരപൂത്ത കാടുകളിലൂടെ വീണ്ടും എന്ന ഓര്‍മക്കുറിപ്പുകള്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചു വരുന്നത്. മലയാള മനോരമ വാരികയെ പൈങ്കിളിയെന്ന് തള്ളിക്കളയുന്ന മനോരമ പത്രത്തിന്റെ വായനക്കാരില്‍ ഒരു ചെറുവിഭാഗത്തെക്കൂടി വാരികയിലേക്ക് വലിച്ചടുപ്പിക്കാനുള്ള തന്ത്രത്തിന്റെ ‘ഭാഗമായിക്കൂടി ഇതിനെ കാണണം.

പൊലീസിന്റെ നിരന്തരമായ വേട്ടയാടലുകള്‍ക്കിരയാവുകയും— ഒമ്പതാണ്ട് നീണ്ട ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്ത അജിതയെപ്പോലൊരു വിപ്ളവകാരി മനോരമ പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ-ഉപരിമധ്യവര്‍ഗ സെന്‍സിബിലിറ്റിയുടെ ‘ഭാഗമായി മാറുന്ന ചരിത്രഘട്ടം—വിശകലനം ചെയ്യേണ്ട സന്ദര്‍ഭമാണിത്. 1982ല്‍ യാക്കൂബ് എന്ന നക്സലൈറ്റ് സഖാവിനെ വിവാഹം ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കാനെത്തിയ മനോരമ ഫോട്ടോഗ്രാഫറെ ആട്ടിയിറക്കാനുള്ള ധീരത അജിത കാട്ടിയിരുന്നു. എക്കാലവും ‘ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനുള്ള ആശയോപാധിയായി നിലകൊള്ളുന്ന മനോരമ പോലുള്ള മുഖ്യധാരാമാധ്യമങ്ങള്‍ വിരിക്കുന്ന തണലിലല്ല, തങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്ന് വിളിച്ചുപറയാനുള്ള ചങ്കുറപ്പുണ്ടായിരുന്നു അന്നത്തെ അജിതക്ക്.

തൊണ്ണൂറുകളുടെ തുടക്കത്തില്‍ സോവിയറ്റ് യൂണിയനും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളും ശിഥിലമായപ്പോള്‍ ഇനി കമ്യൂണിസത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ് കെ വേണു സ്വന്തം പാര്‍ടി പിരിച്ചുവിടുകയായിരുന്നു. അമീബയുടെ ജൈവപ്രക്രിയപോലെ ഭിന്നിച്ചുപോയ നക്സലൈറ്റ് പ്രസ്ഥാനങ്ങള്‍ക്കിടയില്‍ പിരിച്ചുവിടാന്‍ പാകത്തിലൊരു പാര്‍ടിയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നൊന്നും അജിതയുടെ മനസ്സില്‍ വിപ്ളവത്തിന്റെ കനലുകള്‍ കെട്ടിരുന്നില്ല. കെ വേണു 1996ല്‍ കൊടുങ്ങല്ലൂരില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രസ്ഥാനാര്‍ഥിയായപ്പോഴും ഇടതുപക്ഷ ആദര്‍ശങ്ങളെ തള്ളിപ്പറയാന്‍ അജിതക്ക് കഴിഞ്ഞിരുന്നില്ല. പൊലീസിനെ കണ്ടതോടെ തലകറങ്ങി വീഴുകയും പിന്നീട് മാപ്പുസാക്ഷിയാവുകയും ചെയ്ത ഫിലിപ്പ് എം പ്രസാദ് സായിബാബ ഭക്തനും പ്രേതങ്ങളെക്കുറിച്ച് പഠനം നടത്തുന്നയാളുമായി (അവലംബം: 2010 മാര്‍ച്ച് 27 ലക്കം മലയാള മനോരമ വാരിക) മാറിയപ്പോഴും അജിത നക്സലൈറ്റ് പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞിരുന്നില്ല. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടിക്ക് തയ്യാറായ അജിതയില്‍ അന്നത്തെ കേരളം കണ്ടത് നെറികേടുകളോട് നിര്‍ഭയം കലഹിക്കുന്ന നിശ്ചയദാര്‍ഢ്യമാണ്. നക്സലിസത്തിന് രാഷ്ട്രീയമായ തിരിച്ചടി നേരിട്ട എണ്‍പതുകളുടെ തുടക്കത്തില്‍ സാംസ്കാരികവേദി ജനകീയ വിചാരണയും തെരുവുനാടകങ്ങളും ലഘുലേഖകളും പോസ്റ്റര്‍ പ്രചാരണങ്ങളുമായി മലയാളിയുടെ സാംസ്കാരിക അവബോധത്തെ ഉത്തേജിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് അമ്മ മന്ദാകിനിയും അജിതയും യാക്കൂബും ഉള്‍പ്പെട്ട അജിത ഗ്രൂപ്പ് അതിലൊന്നും ഭാഗഭാക്കായിരുന്നില്ല. എങ്കിലും ആള്‍ബലം കുറഞ്ഞ ഈ വിഭാഗം തങ്ങളാല്‍ കഴിയുന്ന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നു.

“വസന്തത്തിന്റെ ഇടിമുഴങ്ങിയ’ നാളുകളില്‍ വയനാടന്‍ കാടുകളില്‍ ഉന്മൂലന സിദ്ധാന്തത്തിന്റെ വെടിമുഴക്കിയ പതിനെട്ടുകാരിയായ അജിത നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം മലയാള മനോരമയുടെ ഫ്രെയിമിലേക്ക് ഒതുങ്ങിപ്പോവുന്നത് എങ്ങനെയാണെന്ന ചോദ്യമാണ് ഇവിടെ സ്വാഭാവികമായും ഉയരുന്നത്. അതറിയണമെങ്കില്‍ മലയാള മനോരമ എന്ന പത്രം കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ തങ്ങളുടെ വളര്‍ച്ചക്ക് എങ്ങനെ പ്രയോജനപ്പെടുത്തി എന്ന ചരിത്രത്തിലൂടെ കണ്ണോടിക്കണം. 1968ലെ നക്സലൈറ്റ് കലാപങ്ങളെ പൈങ്കിളിക്കഥയാക്കി വിറ്റഴിച്ച് വടക്കന്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ മനോരമയ്ക്ക് കഴിഞ്ഞു; ഒപ്പം നക്സലൈറ്റുകള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ ജനവിരുദ്ധമാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം നിറവേറ്റാനും.

അറുപതുകളുടെ മധ്യംവരെ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും— മാത്രം സ്വാധീനമുണ്ടായിരുന്ന മലയാള മനോരമ മലബാറില്‍ വേരുറപ്പിക്കുന്നത് നക്സലൈറ്റ് കലാപങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ക്രൈം ത്രില്ലറായി അവതരിപ്പിച്ചുകൊണ്ടായിരുന്നു എന്നത് ചരിത്രം. വടക്കന്‍ കേരളത്തില്‍ മാതൃഭൂമിക്കുണ്ടായിരുന്ന കുത്തക തകര്‍ക്കാന്‍ മനോരമ കണ്ടെത്തിയ മാര്‍ഗം നക്സലൈറ്റ് കലാപങ്ങളെ ഒരു ജനപ്രിയ വ്യവഹാര രൂപമാക്കുക എന്നതായിരുന്നു. വയനാട്ടിലെ ഭൂവുടമകളുടെ സംരക്ഷകരായ പൊലീസിനെ നായക സ്ഥാനത്തും ഭൂവുടമാവ്യവസ്ഥയെ തകിടം മറിക്കാന്‍ ശ്രമിക്കുന്ന നക്സലൈറ്റുകളെ വില്ലന്റെ സ്ഥാനത്തും അവരോധിച്ചുകൊണ്ടായിരുന്നു വാര്‍ത്തകളുടെ പ്രയോഗം. വില്ലന്റെ പരാജയവും നായകന്റെ അനിവാര്യവിജയവും മനോരമ ആഘോഷിക്കുകയും ചെയ്തു. ക്രൈം ത്രില്ലര്‍ വായിക്കുന്ന ലാഘവത്തോടെ വായനക്കാര്‍ മനോരമയിലെ ഫീച്ചറുകളും സചിത്രലേഖനങ്ങളും വായിച്ചു തള്ളിയപ്പോള്‍ പൊതുമണ്ഡലത്തില്‍ ഈ നക്സലൈറ്റ് കലാപത്തെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദത്തിനുള്ള സാധ്യതയാണ് എന്നെന്നേക്കുമായി അടഞ്ഞുപോയത്. കലാപങ്ങള്‍ പരാജയപ്പെട്ട ശേഷം മനോരമ പ്രസിദ്ധീകരിച്ച സ്തോഭജനകമായ കഥകളും ചിത്രങ്ങളും കുപ്രസിദ്ധങ്ങളാണ്.

വര്‍ഗീസും അജിതയുമടക്കമുള്ള നക്സലൈറ്റ് നേതാക്കളെ അക്രമികളും കൊള്ളക്കാരുമായാണ് അന്ന് മനോരമ ചിത്രീകരിച്ചത്. വിപ്ളവപ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതം നല്‍കിയ കുന്നിക്കല്‍ നാരായണനെയും മന്ദാകിനിയെയും കുറിച്ച് മനോരമ അന്നെഴുതിയത് ഇങ്ങനെ:

"രണ്ടാം ലോകയുദ്ധം ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ ദൃഷ്ടിയില്‍ ജനകീയ യുദ്ധമായി മാറിയ കാലഘട്ടത്തിലാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വന്ന മന്ദാകിനി എന്ന ഗുജറാത്തി യുവതി ശ്രീ കുന്നിക്കല്‍ നാരായണനുമായി പരിചയപ്പെട്ടത്.....ഏറെക്കാലം കഴിയും മുമ്പ് അവര്‍ പ്രണയബദ്ധരായി.. പിന്നീട് വിവാഹം നടന്നു. എന്നാല്‍ മധുവിധു ആഘോഷിക്കാന്‍ അവര്‍ക്ക് തരപ്പെട്ടില്ല.''’’

വിപ്ളവപ്രവര്‍ത്തനമാണ് ഈ ദമ്പതികളുടെ ജീവിതം തകര്‍ത്തതെന്നാണ് ഇത്തരം വാര്‍ത്തകള്‍ വഴി മനോരമ സ്ഥാപിക്കാന്‍ ശ്രമിച്ചത്.

1968ല്‍ അജിതയെക്കുറിച്ച് മനോരമ എഴുതിയത് ഇങ്ങനെ:

"കലാപകാരികളുടെ ഏറ്റവും പ്രമുഖനായ നേതാവെന്ന നിലയില്‍ അറിയപ്പെടുന്ന കുന്നിക്കല്‍ നാരായണന്റെ പുത്രി അജിത പതിനെട്ടുകാരിയായ സുന്ദരിയാണ്....വിദ്യാര്‍ഥിയായിരുന്ന കാലത്തു തന്നെ വളരെ ബുദ്ധിമതിയായിരുന്നു. എന്നാല്‍ വിപ്ളവ സ്വഭാവത്തിന്റെ യാതൊരു ലാഞ്ഛനയും അന്ന് കണ്ടില്ല.''’’

അജിതയെ കലാപകാരികളുടെ റാണിയായും കൂസലില്ലാത്തവളായും തട്ടിക്കയറുന്നവളായും ചിത്രീകരിക്കുന്നു മനോരമ. സുന്ദരിയെന്ന് ആവര്‍ത്തിച്ച് പരാമര്‍ശിക്കുന്ന അജിതയെ ഒരു പ്രദര്‍ശന വസ്തുവാക്കുന്നതിനായിരുന്നു മനോരമക്ക് വ്യഗ്രത. ബ്ളൌസിനും ഇരുണ്ട തവിട്ടു നിറത്തിലുള്ള പാന്റിനും മേല്‍ വിളറിയ നീലപ്പൂക്കളുള്ള ഹാഫ് സാരി ചുറ്റിയ സുന്ദരിയെന്നാണ് വാര്‍ത്തകളില്‍ അജിതയെ പരാമര്‍ശിക്കുന്നത്. അജിതയും സംഘവും പൊലീസ് കസ്റ്റഡിയിലായ ശേഷം വന്ന വാര്‍ത്ത ഇങ്ങനെ:
“"ജനക്കൂട്ടത്തിന്റെ ആഗ്രഹമനുസരിച്ച് അജിതയെ പൊലീസ് ഒരു സ്റ്റൂളിന് മേല്‍ കയറ്റി പ്രദര്‍ശിപ്പിച്ചു പിന്നീട് സ്റ്റേഷനകത്തേക്ക് കൊണ്ടുപോയ ശേഷവും പല തവണ ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ അജിതയെ വരാന്തയിലിറക്കി പ്രദര്‍ശിപ്പിക്കേണ്ടിവന്നു.''’’

നക്സലൈറ്റ് കലാപങ്ങളെ ഇങ്ങനെ കച്ചവടച്ചരക്കാക്കിയ മനോരമയും പൊലീസും അന്യോന്യം സഹായിച്ചിരുന്നുവെന്ന് രക്തസാക്ഷി എ വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ( എ തോമസുമായുള്ള അഭിമുഖം കാണുക.)

പൊലീസ് ക്യാമ്പില്‍ തന്നെയായിരുന്നു മനോരമക്കാര്‍. പൊലീസിനൊപ്പം തന്നെയാണ് മനോരമ ലേഖകനും ഫോട്ടോഗ്രാഫറും നീങ്ങിയത്. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന പൊലീസ് ഭാഷ്യം അന്ന് മനോരമ ഏറ്റുപിടിച്ചപ്പോള്‍ നക്സലൈറ്റുകളും അത് ഏറ്റു പാടുകയായിരുന്നു.
തൃശ്ശിലേരിയില്‍വച്ച് വര്‍ഗീസിനെ വെടിവെച്ച് കൊന്നശേഷം കയ്യില്‍ തോക്ക് പിടിപ്പിച്ചതിന്റെ ഫോട്ടോ മനോരമയാണ് പ്രസിദ്ധീകരിച്ചത്. പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദിച്ചവശനാക്കിയശേഷം വര്‍ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന് അന്നേ പറഞ്ഞ ഏകപത്രം ദേശാഭിമാനിയും ഏക പാര്‍ടി സിപിഐ എമ്മുമാണ്. എന്നാല്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് സ്ഥാപിക്കാണ് നക്സലൈറ്റുകള്‍ ശ്രമിച്ചത്. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതാണെന്ന് സ്ഥാപിക്കുന്ന മുഖപ്രസംഗം അന്ന് സിപിഐ എം എല്‍ പ്രസിദ്ധീകരണമായ ലിബറേഷനില്‍ വരികയും ചെയ്തു. വര്‍ഗീസിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഇഎംഎസ്സും കെ പി ആര്‍ ഗോപാലനും ആവശ്യപ്പെട്ടപ്പോള്‍ വര്‍ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് വാദിച്ച ആഭ്യന്തരമന്ത്രി സി എച്ച് മുഹമ്മദ് കോയ ഉയര്‍ത്തിക്കാട്ടിയത് ലിബറേഷന്‍ വാരികയായിരുന്നു.

വര്‍ഗീസിന്റെ കൊലപാതകം റിപ്പോര്‍ട് ചെയ്ത ദേശാഭിമാനി പറഞ്ഞ സത്യം പിന്നീട് 1997ല്‍ മനോരമക്കും അംഗീകരിക്കേണ്ടി വന്നു. വര്‍ഗീസിനെ വെടിവെച്ചുകൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ വേണ്ടി വന്നു ഈ സത്യം മനോരമക്ക് വര്‍ഷങ്ങള്‍ക്കുശേഷം പറയാന്‍. 1998ല്‍ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ അതും ആഘോഷമാക്കുകയും മനുഷ്യാവകാശത്തിന്റെ ചാമ്പ്യനാവാന്‍ ശ്രമിക്കുകയും ചെയ്തു മനോരമ. എന്നാല്‍ വര്‍ഗീസിനെ മര്‍ദിച്ച് ജീവഛവമാക്കിയ ശേഷം വെടിവെച്ചുകൊന്നതാണെന്നതിന്റെ തെളിവുനശിപ്പിക്കാന്‍ മനോരമയും കൂട്ടുനിന്നു എന്ന് തെളിയിക്കാന്‍ ആ പത്രത്തിന്റെ പഴയകാല പേജുകള്‍ തന്നെ ധാരാളമായിരുന്നു.

1970 ഫെബ്രുവരി 20ന് പുറത്തിറങ്ങിയ മനോരമ പത്രം, വെടിയേറ്റ് മലര്‍ന്ന് കിടക്കുന്ന വര്‍ഗീസിന്റെ ചിത്രത്തോടൊപ്പം കൊടുത്ത അടിക്കുറിപ്പ് ഇങ്ങനെ: 'കലാപനേതാവിന്റെ ദയനീയ അന്ത്യം: തിരുനെല്ലി വനത്തില്‍ പൊലീസിന്റെ വെടിയുണ്ടയേറ്റു വറുഗീസ് മരിച്ചുകിടക്കുന്നു'. വര്‍ഗീസ് ഏറ്റുമുട്ടലില്‍ മരിച്ചതല്ല, പിടിച്ചു കൊണ്ടുപോയി കൊന്നതാണെന്ന് മനസ്സിലാവാന്‍ ഇതേ പത്രത്തിന്റെ അഞ്ചാംപേജില്‍ ആവശ്യത്തിന് തെളിവുണ്ട്. ഒന്നാം പേജില്‍ മലര്‍ന്നു കിടക്കുന്ന വര്‍ഗീസ് അഞ്ചാംപേജില്‍ കമിഴ്ന്നാണ് കിടക്കുന്നത്. കൈയില്‍ തോക്കേന്തിയ വറുഗീസ് പൊലീസിന്റെ വെടിയേറ്റുവീണപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ഈ പടം. കമിഴ്ന്നു കിടക്കുന്ന വര്‍ഗീസിന്റെ ഇടതുകൈയില്‍ നീളം കൂടിയ തോക്കും വ്യക്തമായി കാണാം. വെടിയേറ്റു മലര്‍ന്നു കിടക്കുന്ന വര്‍ഗീസിന്റെ കയ്യില്‍ തോക്കു പിടിപ്പിക്കാനും അതിന്റെ പടമെടുക്കാനും പൊലീസിനൊപ്പം മനോരമ പ്രതിനിധികളും ഉണ്ടായിരുന്നുവെന്ന് വ്യക്തം. പൊലീസും പൊലീസിനൊപ്പം ആഴ്ചകളോളം നക്സല്‍ വേട്ടയില്‍ പങ്കാളികളായ മനോരമ പ്രതിനിധികളും വര്‍ഗീസ് വധത്തിന്റെ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് 1998 നവംബര്‍ അഞ്ചിന് പി പി അബൂബക്കര്‍ ദേശാഭിമാനിയുടെ ഒന്നാംപേജില്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഏഴാം തീയതി വര്‍ഗീസിന്റെ മലര്‍ന്നുകിടക്കുന്ന ചിത്രം വീണ്ടും നല്‍കി മനോരമ അടവുമാറ്റി. ആ ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: 'വര്‍ഗീസിന്റെ ജഡം പൊലീസ് മലര്‍ത്തിക്കിടത്തിയ നിലയില്‍.'

മനോരമയുടെ ഭൂതകാലവിക്രിയകള്‍ ദേശാഭിമാനി തുറന്നു കാട്ടിയപ്പോള്‍ ആ പത്രത്തിന്റെ ചരിത്രത്തിലെങ്ങുമില്ലാത്ത ഒരു സംഭവം കൂടിയുണ്ടായി. 'ഓളങ്ങള്‍ അടങ്ങാത്ത ഓര്‍മകള്‍' എന്ന പേരില്‍ മനോരമയുടെ ലേഖകരും ഫോട്ടോഗ്രാഫറും പഴയ നക്സല്‍വേട്ട അയവിറക്കുന്ന പരമ്പര പെട്ടെന്ന് നിര്‍ത്തി.

വര്‍ഗീസിന്റെ മരണത്തില്‍ മനോരമയ്ക്കുള്ള ആഹ്ളാദവും വാര്‍ത്തയില്‍ പ്രകടമാണ്. കുറിച്യരെയും അടിയന്മാരെയും മറ്റും വിപ്ളവത്തിന് പാകപ്പെടുത്തി വന്ന വറുഗീസ് സന്ധ്യക്ക് കൊല്ലപ്പെട്ടുവെന്ന് രാത്രി കുറെ വൈകീട്ട് പൊലീസ് പ്രഖ്യാപിച്ചപ്പോള്‍ കേട്ടവരെല്ലാവര്‍ക്കും ആശ്വാസം വീണു. ഭീകരമായ കൊലയും കൊള്ളയും നടത്തിയ അയാളെപ്പറ്റി അതുവരെ പ്രചരിപ്പിച്ചിരുന്ന ധീരസാഹസിക കഥകള്‍ക്ക് ഇന്നലെ വൈകുന്നേരം 6.55ന് പൊലീസിന്റെ തോക്കില്‍ നിന്ന് ചാടിയ വെടിയുണ്ട പൂര്‍ണവിരാമമിടുകയും ചെയ്തു. വയനാടന്‍ മലകളില്‍ വിപ്ളവത്തിന്റെ വീരേതിഹാസം രചിച്ച് ധീരനാവാന്‍ വെമ്പിയ ആ മുന്‍ മാര്‍ക്സിസ്റ്റ് അങ്ങനെ ദയനീയമാംവിധം കൊല്ലപ്പെട്ടു.(മലയാള മനോരമ-1970 ഫെബ്രുവരി 20ന്റെ ഒന്നാം പേജ്)
അടിയോരുടെ പെരുമന്‍ എന്നു പുകഴ്പെറ്റ വര്‍ഗീസിനെ പൊലീസ് കൊലപ്പെടുത്തിയതാണെന്നറിയാമായിരുന്നിട്ടും ആ വിവരം പൂഴ്ത്തിവച്ച് പൊലീസിന്റെ പക്ഷം പിടിച്ച മനോരമയ്ക്കൊപ്പമാണ് ഇപ്പോള്‍ അജിത. ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പൊലീസിന്റെ വെടിയുണ്ടക്ക് ഇരയാവേണ്ടി വരികയും ചെയ്ത രക്തസാക്ഷിയുടെ ഓര്‍മകളോടുപോലും നീതി പുലര്‍ത്താനാവുന്നില്ല പുതിയ അജിതയ്ക്ക്. നാല്‍പ്പത്തിരണ്ട് കൊല്ലംകൊണ്ട് മാറ്റം വന്നതാര്‍ക്ക്, മനോരമക്കോ അജിതക്കോ എന്നതാണ് പ്രസക്തമായ ചോദ്യം. ആ ചോദ്യത്തിന് സിപിഐ എം എല്‍ നേതാവും പ്രമാദമായ കേണിച്ചിറ മഠത്തില്‍ മത്തായിയെ കൊലപ്പെടുത്തിയ നക്സലൈറ്റ് സ്ക്വാഡിന്റെ കമാന്‍ഡറുമായിരുന്ന കുന്നേല്‍ കൃഷ്ണന്‍ അടുത്ത പോസ്റ്റില്‍ ഉത്തരം നല്‍കുന്നുണ്ട്.

പഴയ ശത്രു നാല്‍പ്പത്തി രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം അജിതയുടെ മിത്രമായി വരുമ്പോള്‍ മാര്‍ക്സിന്റെ വിഖ്യാതമായ വാചകം നമുക്ക് മുന്നിലേക്ക് എത്തുന്നു: History repeats itself, first as a tragedy, second as a farce.(ചരിത്രം ആവര്‍ത്തിക്കും; ആദ്യം ദുരന്തമായും, പിന്നെ പ്രഹസനമായും)

*
എന്‍.എസ്. സജിത് കടപ്പാട് : ദേശാഭിമാനി വാരിക
nssajithഅറ്റ് gmail.com

ഈ വിഷയത്തിലെ മറ്റു പോസ്റ്റുകള്‍

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്