Showing posts with label മൈക്രോക്രെഡിറ്റ്. Show all posts
Showing posts with label മൈക്രോക്രെഡിറ്റ്. Show all posts

Monday, October 10, 2011

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും കുടുംബശ്രീയും

സ്ത്രീകളുടെ സാമ്പത്തികശാക്തീകരണം ലക്ഷ്യമാക്കി അവരുടെ സമ്പാദ്യഗ്രൂപ്പ് രൂപീകരിക്കുക എന്ന ആശയം ആഗോളതലത്തില്‍ മുന്നോട്ടുവച്ചത് 1995-ല്‍ ബീജിംഗില്‍ ചേര്‍ന്ന വനിതാശാക്തീകരണ ഉച്ചകോടിയില്‍ ലോകബാങ്ക് പ്രസിഡന്റ് ജെയിംസ് വോള്‍ഫെന്‍സണ്‍ (James Wolfenson) ആയിരുന്നു. അതിന് മുമ്പുതന്നെ 2006-ല്‍ നോബല്‍ സമ്മാനം നേടിയ, മൈക്രോഫിനാന്‍സിംഗിനായി ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് സ്ഥാപിച്ച മുഹമ്മദ് യുനൂസ് സ്ത്രീകളുടെ ദാരിദ്ര്യ ദൂരീകരണത്തിനും സാമ്പത്തിക ലഭ്യതയ്ക്കുമായി അവരെ സംഘങ്ങളായി സംഘടിപ്പിച്ച് നിക്ഷേപ സമാഹരണവും വായ്പാ വിതരണവും സാധ്യമാക്കിയിരുന്നു. 1997-ല്‍ ലോകബാങ്ക് മൈക്രോഫിനാന്‍സ് രീതി നടപ്പാക്കുന്നതിന്റെ ഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി വാഷിംഗ്ടണില്‍ സിറ്റിഗ്രൂപ്പ്, മാസ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്സ്പ്രസ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ മറ്റൊരു ഉച്ചകോടി വിളിച്ചു ചേര്‍ക്കുകയുണ്ടായി. 2002-ല്‍ ചേര്‍ന്ന 'ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫിനാന്‍സിംഗ് ഫോര്‍ ഡവലപ്മെന്റി'ലാണ് സൂക്ഷ്മതല സമ്പദ്‌വിതരണവും (മൈക്രോ ഫിനാന്‍സ്) സൂക്ഷ്മതല വായ്പയും (മൈക്രോ ക്രെഡിറ്റ്) സാമൂഹ്യ സാമ്പത്തിക വികസനത്തിനുള്ള ഉപകരണമെന്ന നിലയില്‍ അംഗീകരിക്കപ്പെട്ടത്. തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടന 2005 'മൈക്രോ ഫിനാന്‍സ് വര്‍ഷ'മായി പ്രഖ്യാപിക്കുകയും ഈ രംഗത്ത് വിശേഷിച്ചും അവികസിത വികസ്വര രാജ്യങ്ങളില്‍ ഒട്ടേറെ മുന്നേറ്റമുണ്ടാവുകയും ചെയ്തു. ഇന്ത്യയില്‍ 1996-ല്‍ തന്നെ, റിസര്‍വ് ബാങ്ക് ശ്രീ. എസ്.കെ. കാലിയ ചെയര്‍മാനായുള്ള വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശപ്രകാരം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും, വായ്പ നല്‍കുന്നതിനുമുള്ള മാര്‍ഗരേഖ പുറത്തിറക്കുകയുണ്ടായി.

വളര്‍ച്ചയുടെ പടവുകള്‍


സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ തങ്ങളുടെ ബിസിനസ് വളര്‍ച്ചയ്ക്കുള്ള ഒരു മാര്‍ഗമായിക്കണ്ട് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എം.എഫ്.ഐ) ആദ്യം മുതല്‍ തന്നെ ഇതില്‍ തത്പരരായിരുന്നു. ഇവര്‍ക്ക് 50 ബില്യണ്‍ ഡോളറിലധികം ആസ്തി ഇന്നുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യവും ഇവരെ വലുതായൊന്നും ബാധിച്ചിരുന്നില്ല. ഈ മേഖലയില്‍ വായ്പ നല്‍കി വളരുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ മൂവായിരത്തോളം വരും. ആഗസ്റ് 2010-ലെ കണക്കനുസരിച്ച് ഇവര്‍ 20,000 കോടിയിലധികം രൂപ 28 ദശലക്ഷം വായ്പക്കാര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇവരുടെ മൂലധനത്തില്‍നിന്നുള്ള വരുമാനം 2008-ല്‍ 5.1 ശതമാനമായിരുന്നത് 2009-ല്‍ 18.3% ആയി വര്‍ധിച്ചു. 30 മുതല്‍ 60 ശതമാനം വരെയാണ് ഇവര്‍ പലിശ ഈടാക്കിയിരുന്നത്. 200 ബില്യണ്‍ യു.എസ്. ഡോളറിനു സമാനമായ തുക ഈ സ്ഥാപനങ്ങളില്‍ 2010-ല്‍ തന്നെ ഇക്വിറ്റിയായി വിദേശരാജ്യങ്ങളില്‍നിന്ന് എത്തിച്ചിട്ടുണ്ടെന്നാണ് കണക്ക്. സിങ്കപ്പൂരിലെ ടീംലീസ്, ലോകബാങ്ക്, അവരുടെതന്നെ മൈക്രോഫിനാന്‍സ് സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വികസിത രാജ്യങ്ങളിലെ മറ്റുചില സ്ഥാപനങ്ങള്‍ ഇവയൊക്കെ എം.എഫ്.ഐ. വഴി മുതലിറക്കി ലാഭം കൊയ്യുന്നു.

എസ്.കെ.എസും സ്ത്രീകളുടെ ആത്മഹത്യയും

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇന്ത്യയിലെ എസ്.കെ.എസ്.ഫിനാന്‍സിന്റെ വളര്‍ച്ച അത്ഭുതാവഹമായിരുന്നു. പലരും ആദ്യം കടന്നുവരുന്നത് ഗവൺ‌മെന്റിതര സന്നദ്ധസംഘടനയായാണ്. (എന്‍.ജി.ഒ.) ഇന്ത്യയില്‍ വികസനത്തിന്റെ ഒരുഭാഗം എന്‍.ജി.ഒ.കളെ ഏല്‍പ്പിക്കുക സര്‍ക്കാര്‍ നയവുമാണ്. നല്ല സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ചില എന്‍.ജി.ഒ.കളെ വിസ്മരിക്കുന്നില്ല. എന്നാല്‍ പലരും സേവനത്തിന്റെ മുഖാവരണമണിഞ്ഞ, പക്ഷേ ലാഭം മാത്രം ലക്ഷ്യമാക്കുന്ന സ്ഥാപനമായാണ് ഇവയെ കൊണ്ടു നടക്കുന്നത്. സ്വയം കൃഷി സംഘം (എസ്.കെ.എസ്.) എന്ന പേരിലുള്ള എന്‍.ജി.ഒ.ആയാണ് ഈ സ്ഥാപനത്തിന്റെ തുടക്കം. തുടര്‍ന്ന് ചുരുങ്ങിയകാലം കൊണ്ട് വളര്‍ന്ന് നോണ്‍ ബാങ്കിംഗ് ധനകാര്യ സ്ഥാപനമായി റീ രജിസ്റര്‍ ചെയ്തു. ഒടുവില്‍ അതൊരു പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി. സര്‍ക്കാരും, സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) മാര്‍ക്കറ്റില്‍നിന്നു മൂലധനം സ്വരൂപിക്കാന്‍ ഷെയറിറക്കാനും അനുവദിച്ചു. വലിയ ഡിമാന്റായിരുന്നു എസ്.കെ.എസ്.ഷെയറിന് കഴിഞ്ഞ വര്‍ഷം. ഒടുവില്‍ ആന്ധ്രാപ്രദേശില്‍ 57 പേര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത വന്നതോടെയാണ് ഈ സ്ഥാപനം കൂടുതല്‍ ശ്രദ്ധാകേന്ദ്രമായത്. ഇവരില്‍ 30 പേര്‍ സ്ത്രീകളായിരുന്നു. 17 പേര്‍ എസ്.കെ.എസില്‍ നിന്നു വായ്പയെടുത്തവരായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് പല സ്ഥാപനങ്ങളും വായ്പ കൊടുക്കാന്‍ മത്സരിക്കുകയും പല സ്ത്രീകളും കിട്ടാവുന്നിടത്തൊക്കെ വായ്പയെടുക്കുകയും ചെയ്തു. തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതായപ്പോള്‍ സ്ഥാപനങ്ങള്‍ ഗുണ്ടകളെയും മറ്റും വിട്ടു വിരട്ടാന്‍ തുടങ്ങി. കടക്കെണിയില്‍പെട്ട് പലരും ആത്മഹത്യചെയ്തതോടെ ഈ സ്ഥാപനങ്ങളുടെ ചൂഷണത്തിനു മൂക്കുകയറിടാന്‍ ആന്ധ്രപ്രദേശ് ഗവണ്മെന്റ് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. അതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ആദ്യം കേന്ദ്ര ധനകാര്യവകുപ്പ് അധികാരികള്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് ഒരു ഉപസമിതിയെ നിയമിക്കുകയും, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പരമാവധി പലിശ നിരക്കിനും തിരിച്ചടവിനും ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഉയര്‍ന്നു പൊങ്ങിക്കൊണ്ടിരുന്ന എസ്.കെ.എസിന്റെ ഷെയര്‍ വിലയിടിഞ്ഞു. അവരുടെ ലാഭം കുറഞ്ഞു. വിരട്ടി പിരിക്കല്‍ പാടില്ലെന്നും വായ്പകള്‍ റീ ഷെഡ്യൂള്‍ ചെയ്ത് കാലാവധി നീട്ടി നല്‍കി തിരിച്ചടവ് സുഗമമാക്കണമെന്നും നിര്‍ദ്ദേശം വന്നു. ഒരു ഗ്രൂപ്പ്/അംഗം പല വായ്പകള്‍ എടുക്കുന്നതിന് ചില നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയുണ്ടായി.

സര്‍ക്കാരുകളുടെ ഒത്താശ

വാസ്തവത്തില്‍ ഈ സ്ഥാപനങ്ങളെ കയറൂരി വിടുന്നതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് മാറിമാറി വന്ന ആന്ധ്രാ സര്‍ക്കാരുകള്‍ തന്നെയായിരുന്നു. സ്വയംസഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് കേരളമൊഴിച്ചുള്ള മൂന്നു തെക്കേ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളും ഏറെ ആശ്രയിക്കുന്നത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും, എന്‍.ജി.ഒ.കളെയുമാണ്. 1999-ല്‍ ചന്ദ്രബാബു നായിഡു, തെലുങ്കുദേശം പാര്‍ട്ടിക്കനുകൂലമായ വികാരമുണ്ടാക്കിയതും, രാജശേഖരറെഡ്ഡി അധികാരം പിടിച്ചതും, നിലനിറുത്തിയതും വനിതാ സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കും ഇവരെ ഉപയോഗിച്ച് യഥേഷ്ടം വായ്പ ലഭ്യമാക്കിക്കൊണ്ടാണെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 10000 കോടിയിലധികം രൂപ നാലുശതമാനം പലിശയുള്ള ഡി.ആര്‍.ഐ.വായ്പയായി നല്‍കാന്‍ ബാങ്കുകളില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത് രാജശേഖര റെഡ്ഡിയാണ്. അങ്ങനെ ചില നല്ല കാര്യങ്ങളും ഇതിനിടയില്‍ ഉണ്ടായിട്ടുണ്ട്.

ചില കണക്കുകള്‍

നബാര്‍ഡിന്റെ മൈക്രോ ഫിനാന്‍സ് റിപ്പോര്‍ട്ട് 2009 അനുസരിച്ച് അവര്‍ 581 മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കായി 3732 കോടി രൂപ 2008-09-ല്‍ മാത്രം വായ്പ നല്‍കിയിട്ടുണ്ട്. 1915 എം.എഫ്.ഐ.കള്‍ക്കായി മാര്‍ച്ച് 2009 വരെ 5009 കോടി രൂപയാണ് നബാര്‍ഡ് നല്‍കിയ വായ്പ. പാവപ്പെട്ടവര്‍ക്ക് ഗ്രാമ-നഗര പ്രദേശങ്ങളില്‍ വായ്പ നല്‍കാനാണിത്. ബാങ്കുകള്‍ക്കും നബാര്‍ഡ് പുനര്‍ വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അത് വലിയ പലിശക്കാണ് നല്‍കിയിരുന്നതെന്നു കാണാം. 'സ്വയം സഹായസംഘ-ബാങ്ക് ബന്ധിത പരിപാടി'യനുസരിച്ച് 2009 വരെ ഇന്ത്യയില്‍ 61.21ലക്ഷത്തിലധികം നിക്ഷേപബന്ധിത സ്വയംസഹായ സംഘങ്ങളും 42.24 ലക്ഷത്തിലധികം വായ്പാബന്ധിത സംഘങ്ങളുമുണ്ട്. അങ്ങനെ 8.6 കോടി പാവപ്പെട്ടവര്‍ ഈ പദ്ധതിയിന്‍ കീഴില്‍ വന്നിട്ടുണ്ട്. ഈ സംഘങ്ങളുടെ നിക്ഷേപം 5545.62 കോടിയും, വായ്പാ നീക്കിയിരിപ്പ് 22679.85 കോടി രൂപയുമാണ്.

കേരളം-കുടുംബശ്രീ മോഡല്‍

കേരളത്തില്‍ ആദ്യം ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് ചില സന്നദ്ധ സംഘടനകള്‍ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ച് ബാങ്കുകളിലൂടെ മൈക്രോ ഫിനാന്‍സ് ലഭ്യമാക്കിയത്. അത് സ്ത്രീശാക്തീകരണത്തിനു കുറെയൊക്കെ ഉപയുക്തമായി. സംസ്ഥാന പ്ളാനിംഗ് ബോര്‍ഡ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭയ്ക്കു താഴെ അയല്‍ക്കൂട്ടങ്ങള്‍ എന്ന ആശയം മുന്നോട്ടുവച്ചു. പരിഷത്തുതന്നെ 'സമത' അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് ബാങ്കുകളില്‍ ബന്ധപ്പെടുത്തി സമ്പാദ്യ-ആഭ്യന്തര വായ്പാതുകകളുടെ 3-4 ഇരട്ടി ലിങ്കേജു വായ്പ ലഭ്യമാക്കി, ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. എന്നാല്‍ ലോകബാങ്ക് ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കണ്ടെത്തിയ മൈക്രോഫിനാന്‍സ് മോഡലും, സന്നദ്ധ സംഘടനാ-എം.എഫ്.ഐ. രീതിയുമല്ല ഇവിടെ നടപ്പാക്കിയത്. കുടുംബശ്രീ മിഷന്റെ രൂപീകരണം സ്വയം സഹായസംഘങ്ങളെ സ്ഥാപനവത്കരിച്ചു. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലുള്ള സി.ഡി.എസ്. സംവിധാനം, ജില്ലാമിഷന്‍, സി.ഡി.എസ്. ക്ളസ്റര്‍, അക്കൌണ്ടന്റുമാരുടെ നിയമനം, പഞ്ചായത്ത്-ജില്ലാതല മോണിറ്ററിംഗ്, കുറഞ്ഞ പലിശക്കു വായ്പ ലഭ്യമാക്കാനുള്ള ബാങ്കുകളുമായുള്ള എം.ഒ.യു, സംഘങ്ങളിലെ അംഗങ്ങള്‍ ഏറ്റെടുക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍, അതിനായുള്ള സംരംഭ വായ്പകള്‍, ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ 3 മാസത്തിലൊരിക്കല്‍ ചേരുന്ന ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് കമ്മിറ്റികളില്‍ സി.ഡി.എസ്. ഭാരവാഹികള്‍ക്ക് ബാങ്കുകളുമായുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്തു പരിഹരിക്കാനുള്ള അവസരം, നിരന്തര പരിശീലനം, സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നിര്‍ദ്ദേശങ്ങളും പരിശ്രമങ്ങളും ഇവയൊക്കെ നമ്മുടെ സ്വയംസഹായ സംഘങ്ങളെ ശക്തമാക്കി. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുപകരം വാണിജ്യ-സഹകരണബാങ്കുകളാണ് സംഘങ്ങള്‍ക്കു വായ്പ നല്‍കുന്നത്. തിരിച്ചടവ് 95 ശതമാനത്തോളമാണ്. ബാങ്കുകളും അവരുടെ പ്രമുഖ വായ്പാ സ്ഥാനമായി സംഘങ്ങളെ കാണുന്നു. ബാങ്കുകള്‍കൂടി പങ്കെടുക്കുന്ന ഗ്രേഡിംഗ് സംവിധാനവും തിരിച്ചടവിനുള്ള ഗ്രൂപ്പ് സമ്മര്‍ദ്ദവുമെല്ലാം ഇവിടെ സാര്‍ത്ഥകമായിട്ടുണ്ട്.

സര്‍ക്കാര്‍ സഹായം

സര്‍ക്കാര്‍ കഴിഞ്ഞ 5 വര്‍ഷമായി നല്‍കിയ കൈത്താങ്ങാണ് ഏറെ ശ്രദ്ധേയം. മറ്റു സംസ്ഥാനങ്ങളില്‍ കാണാനാവാത്ത രീതിയില്‍ ലിങ്കേജ്-സംരംഭ വായ്പകള്‍ക്ക് സബ്സിഡിയും, മാര്‍ജിന്‍ മണി ഗ്രാന്റും ലഭ്യമാക്കി സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതം നീക്കിവച്ചു. ത്രിതല പഞ്ചായത്തുകളില്‍ പലതും സംഘങ്ങള്‍ക്ക് സബ്സിഡി ലഭ്യമാക്കി. പല പരാധീനതകളും ചൂണ്ടിക്കാട്ടാമെങ്കിലും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തിനു വിട്ടുകൊടുക്കാതെ കേരളത്തിലെ 'സ്വയംസഹായ സംഘത്തിലൂടെയുള്ള സ്ത്രീശാക്തീകരണ-ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികള്‍' ബാങ്കുകളുടെ സഹകരണത്തോടെ സാര്‍ത്ഥകമായി നടപ്പാക്കാന്‍ കഴിഞ്ഞത് മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാവേണ്ടതാണ്. വീടു നിര്‍മിക്കാനായി സംഘാംഗങ്ങള്‍ എടുത്ത 'ഭവനശ്രീ' വായ്പകള്‍ ആകെ കുടുംബശ്രീമിഷനെക്കൊണ്ട് ഏറ്റെടുപ്പിച്ച് ഈടുവച്ച പ്രമാണം തിരിച്ചു നല്‍കിക്കൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ സ്ത്രീശാക്തീകരണത്തില്‍ ഇച്ഛാശക്തി പ്രകടമാക്കിയത്.

അവര്‍ ഇവിടെയും വ(ള)രുന്നു?

ഇങ്ങനെയൊക്കെ കുടുംബശ്രീ പ്രവര്‍ത്തനം മുന്നോട്ടു പോകുമ്പോഴും സന്നദ്ധ സംഘടനകളും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ഇവിടെ സജീവമായി വരുന്നു എന്ന വസ്തുത വിസ്മരിക്കാനാവില്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളെപ്പോലെ വ്യാപകമാകാന്‍ കഴിയുന്നില്ല. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ജാതിമതാടിസ്ഥാനത്തിലുള്ള സംഘരൂപീകരണം, അത്തരം സംഘടനകളുടെ സ്വയംസഹായസംഘവിഭാഗ പ്രവര്‍ത്തനം, ജനശ്രീ അടക്കമുള്ള മറ്റു സന്നദ്ധസംഘടനകളുടെ സംസ്ഥാനതല സ്ത്രീശാക്തീകരണ പരിപാടികള്‍, അന്യസംസ്ഥാനങ്ങളിലും കേരളത്തിലുമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചുവടുറപ്പിക്കാനും, വായ്പ വ്യാപിപ്പിക്കാനുമുള്ള പരിപാടികള്‍ ഇവയൊക്കെ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. നബാര്‍ഡിന്റെ 'ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്' സംവിധാനത്തിന്‍ കീഴില്‍ ചെറുസംഘങ്ങളും വ്യാപകമായി രൂപീകരിക്കപ്പെട്ടു വരുന്നു. സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ (ഫിനാൻഷ്യൽ ഇൻ‌ൿളൂഷൻ) പരിപാടികളുടെ ഭാഗമായി 'പൂജ്യം' ബാലന്‍സ് അക്കൌണ്ടു തുടങ്ങാനും, ചെറുവായ്പ ലഭ്യമാക്കാനുമുള്ള പരിപാടികള്‍ ബാങ്കുകള്‍ നടപ്പാക്കിവരുന്നുണ്ട്. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മുന്നോട്ടു വരേണ്ടതുണ്ട്. ഒപ്പം കുടുംബശ്രീക്കു വെട്ടിക്കുറച്ച ബഡ്ജറ്റ് വിഹിതം തിരിച്ചുനല്‍കണം. കേരളത്തിലെ കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളിലേക്കു പകര്‍ത്തുകയാണ് അവിടത്തെ എം.എഫ്.ഐ കടന്നുകയറ്റവും, ആത്മഹത്യയും കുറയ്ക്കാന്‍ ചെയ്യേണ്ടത്. അല്ലാതെ അവിടെ അഴിഞ്ഞാടിയവര്‍ക്ക് ഇവിടെ യഥേഷ്ടം വിഹരിക്കാന്‍ അവസരമൊരുക്കലല്ല.

സ്വയം സഹായസംഘങ്ങള്‍ക്കു വായ്പ നല്‍കി ലാഭമുണ്ടാക്കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ന് മത്സരിക്കുകയാണ്. ആന്ധ്രാപ്രദേശിലേയും മറ്റും ദുരന്തം നാം കണ്ടു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യത്തിന്റെ തുടര്‍ച്ചയായി നല്ല വായ്‌പയും വീടിനുള്ള വായ്പയും കുറഞ്ഞ പശ്ചാത്തലത്തില്‍ പഞ്ചായത്തു മുനിസിപ്പല്‍ പ്രദേശങ്ങളിലെ ബാങ്കുകള്‍ പലതും മുന്‍ഗണനാ വായ്പാ ലക്ഷ്യം തികയ്ക്കുന്നത് കുടുംബശ്രീക്കും, മറ്റു സ്വയം സഹായസംഘങ്ങള്‍ക്കും വായ്പ നല്‍കിക്കൊണ്ടാണ്. 'കിട്ടാക്കട ഭീഷണി' കുറഞ്ഞ വായ്പയാണ് സ്വയം സഹായസംഘ വായ്പകള്‍. സന്നദ്ധ സംഘടനകള്‍ക്ക് ബാങ്കുകള്‍ നേരിട്ടും വായ്പ നല്‍കുന്നുണ്ട്. അവര്‍ ഉള്ളതും ഇല്ലാത്തതുമായ സംഘങ്ങള്‍ക്കു പുനര്‍ വായ്പ നല്‍കുകയും, ലാഭമുണ്ടാക്കുകയും ചെയ്യുന്നു. ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന മതസംഘടനകളും ഉണ്ട്.

ബഹുസംഘാംഗത്വം

ഒരു സംഘത്തിലേ അംഗമാകാവൂ എന്നും അതുവഴിയേ വായ്പ എടുക്കാവൂ എന്നുമുണ്ടെങ്കിലും പലേടത്തും അതു പാലിക്കുന്നില്ല. ബാങ്കുകള്‍ക്ക് ഇവ പരിശോധിക്കാനും കഴിയില്ല. മൈക്രോക്രെഡിറ്റ് ശാഖകള്‍ പല ബാങ്കുകളും തുടങ്ങിയിട്ടുണ്ട്. അവര്‍ ഏതു പ്രദേശത്തും വായ്പ നല്‍കും. തദ്ഫലമായി ബഹുവായ്പാ പ്രശ്നം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുംബശ്രീ അംഗത്വവും, ബാങ്കു പാസുബുക്കും കാണിച്ചാല്‍ വായ്പ നല്‍കുന്ന ചില സന്നദ്ധസംഘടനകളുണ്ട്. ഒരാളെ പല സംഘങ്ങളില്‍ അംഗമാക്കുന്നത് മുളയിലേ നുള്ളിയില്ലെങ്കില്‍ അപകടമാണ്. ആന്ധ്രയില്‍ സംഭവിച്ചത് ഇവിടെ ആവര്‍ത്തിക്കപ്പെടാം. മുന്‍ സര്‍ക്കാര്‍ ഇതു നിയന്ത്രിക്കുന്നതിനു ചില നടപടികള്‍ ആലോചിച്ചിരുന്നു. അത് കൂട്ടായി ചര്‍ച്ച ചെയ്തു നടപ്പാക്കി 'ഒരാള്‍ക്ക് ഒരു സംഘം-അത് കുടുംബശ്രീ', അതില്‍ തല്പരരല്ലാത്തവര്‍ക്കു മറ്റു സംഘം തേടാം എന്നാകണം. ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനുശേഷം ഭരണ സമിതി മാറിയപ്പോള്‍ ജനശ്രീ പോലുള്ളവയിലെ അംഗങ്ങളെ 'കുടംബശ്രീ'യാക്കുന്ന പ്രക്രിയയും നടക്കുന്നുണ്ട്. കാരണം അവിടെ സബ്സിഡിയും പലിശക്കുറവുമില്ല, ഇവിടെ അതുണ്ടുതാനും.

വകുപ്പുകള്‍ നോക്കി നില്‍ക്കുന്നു?

മറ്റൊരു പ്രധാനപ്രശ്നം 'കുടംബശ്രീ' പ്രവര്‍ത്തനങ്ങളുമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ബന്ധപ്പെടുത്താത്തതാണ്. 'സമഗ്ര' വാഴകൃഷി പഞ്ചായത്തില്‍ നടക്കുമ്പോള്‍ ശാസ്ത്രീയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട കൃഷി ഓഫീസര്‍ക്ക് യാതൊരു ബന്ധവുമില്ല. വിളിക്കാത്തതാണോ പുറംതിരിഞ്ഞു നില്‍ക്കുന്നതാണോ എന്നറിയില്ല. എന്തായാലും വിള വര്‍ധനയുണ്ടാകുമ്പോള്‍ കൃഷിവകുപ്പിന്റെ സ്റാറ്റിസ്റിക്സില്‍ അതു നേട്ടമായെണ്ണും എന്നതില്‍ തര്‍ക്കമില്ല. മൃഗ സംരക്ഷണ ഡയറി-മില്‍മാ വകുപ്പുകളുടെ കാര്യം അതിലും രസകരമാണ്. മന്ത്രി ഒന്നായാലും മൂന്നായാലും ഇവരെ ഒരുമിച്ചിരുത്തി കേരളത്തിലെ 'ധവള വിപ്ളവം' സാധിത പ്രായമാക്കാമെന്ന് ആരും ചിന്തിക്കേണ്ട. 'ക്ഷീരശ്രീ' പദ്ധതി ഫലപ്രദമാകാതെ പോയതും ഈ വിഭാഗീയതകൊണ്ടുതന്നെ. തൊഴിലുറപ്പു പദ്ധതിയുമായി സഹകരിക്കുന്ന പ്രധാന വിഭാഗം 'കുടുംബശ്രീ'യാണ്. പല വകുപ്പുകളെയും ഇതുമായി ബന്ധിപ്പിക്കാനാവും. അതിനുള്ള സാധ്യത ആരായേണ്ടതാണ്.

വായ്പകള്‍ പലതരം

പലതരം ലോണുകളാണ് സ്വയം സഹായസംഘങ്ങള്‍ക്കു നല്‍കുന്നത്. ഗ്രൂപ്പ് രൂപീകരിച്ചശേഷം ബാങ്ക് അക്കൌണ്ട് തുടങ്ങുക, ആറുമാസം കഴിയുമ്പോള്‍ ഗ്രേഡിംഗ് നടത്തുക, ലിങ്കേജ് വായ്പ എടുക്കുക, ഗ്രൂപ്പിലെ അംഗങ്ങളോ, ഏതാനും ഗ്രൂപ്പികളിലെ അംഗങ്ങളോ (4 മുതല്‍ 10 വരെ) ചേര്‍ന്ന് കൂട്ടുബാധ്യതാ സംഘങ്ങള്‍ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) തുടങ്ങി തൊഴില്‍ സംരംഭം തീരുമാനിച്ച് അതിന് പ്രത്യേക വായ്പയെടുത്ത് സംരംഭമാരംഭിച്ച് വിജയകരമായി നടത്തുക, വ്യക്തികള്‍ക്ക് ആവശ്യമെങ്കില്‍ സംരംഭങ്ങള്‍ക്കായി വായ്പ എടുക്കുക ഇവയൊക്കെയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇതു കൂടുതല്‍ ഫലപ്രദവും വരുമാന വര്‍ധനവിനുതകുന്നതുമാകണം.

എം.ഒ.യു.വിന്റെ പ്രശ്നങ്ങള്‍

ബാങ്കുകള്‍ വഴി പദ്ധതികള്‍ നടപ്പാക്കുന്നതിന് എളുപ്പമാര്‍ഗം ആ പദ്ധതി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയില്‍ അവതരിപ്പിച്ച് അംഗീകരിപ്പിക്കുകയാണ്. അങ്ങനെയായാല്‍ ജില്ലാതല ലീഡ് ബാങ്കുകള്‍ വഴി വിവിധ ബാങ്കുകള്‍ക്കു നിര്‍ദ്ദേശം നല്‍കി നടപ്പാക്കാനാവും.

എന്നാല്‍ കുടുംബശ്രീമിഷന്‍ ഓരോരോ ബാങ്കുകളുമായി എം.ഒ.യു. ഒപ്പിട്ട് നടപ്പാക്കാനാണു ശ്രമിക്കുന്നത്. പല ബാങ്കിനും സംസ്ഥാനത്തിനു പുറത്തുള്ള കേന്ദ്ര ഓഫീസുകളുടെയും, ഡയറക്ടര്‍ ബോര്‍ഡിന്റേയും അംഗീകാരം ലഭ്യമാക്കി എം.ഒ.യു ഒപ്പിടാന്‍ പല തടസ്സങ്ങളുമുണ്ടാകുന്നു. റിസര്‍വ് ബാങ്ക് പലിശനിരക്കു കൂട്ടുമ്പോഴും കുറയ്ക്കുമ്പോഴും ഉണ്ടാകുന്ന പ്രശ്നങ്ങളുണ്ട്. അതുമൂലം ചില ബാങ്കുകള്‍ അത്തരം പദ്ധതികള്‍ നടപ്പാക്കുന്നു. ചിലര്‍ക്കു കഴിയുന്നില്ല. ഗ്രൂപ്പ് അക്കൌണ്ടുകള്‍ പല ബാങ്കിലാണ്.

ചില ബാങ്കുകള്‍ മാത്രം നടപ്പാക്കുന്നത് സംഘങ്ങള്‍ക്ക് പ്രശ്നമാകുന്നു. അനുവദിച്ച തുക മുഴുവന്‍ എടുക്കാത്ത സംഘങ്ങളുണ്ടാകും. ഇതൊക്കെ പരിഗണിച്ച് ബാങ്ക് വായ്പാ പദ്ധതികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെ 'ബാങ്കബിള്‍' ആയ പദ്ധതികളാവിഷ്കരിക്കാന്‍ കുടുംബശ്രീ ശ്രദ്ധിക്കേണ്ടതുണ്ട്.

മേളകളുടെ സാധ്യത

ഗ്രേഡിംഗ്, ലിങ്കേജ്, ജെ.എല്‍.ജി. വായ്പ ഇവ യഥാസമയം നടപ്പാക്കാന്‍ ജില്ലാമിഷനും, ലീഡ്ബാങ്കും, ബാങ്കുകളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ബ്ളോക്ക് ലവല്‍ ബാങ്കേഴ്സ് സമിതിയോഗം, ജില്ലാതല ബാങ്കിംഗ് അവലോകന സമിതിയോഗം ഇവയൊക്കെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനും പരിഹരിക്കാനുമുള്ള വേദിയാക്കണം. ഇടയ്ക്കിടെ ഗ്രേഡിംഗ് മാസാചരണം, ലിങ്കേജ്-ജെ.എല്‍.ജി. വായ്പാമേള, റിക്കവറി മേള ഇവയൊക്കെ സംഘടിപ്പിച്ചാല്‍ താമസമൊഴിവാക്കി വേഗത്തില്‍ വായ്പ ലഭ്യമാക്കാനും തിരിച്ചടവു സുഗമമാക്കാനുമാകും.

സ്വയം സഹായ സംഘങ്ങളിലൂടെ ദാരിദ്ര്യനിര്‍മാര്‍ജനം എന്നത് ലോകബാങ്ക് പദ്ധതിയാണെന്നും അതു തള്ളിക്കളയണമെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ ദാരിദ്ര്യം കുറയ്ക്കല്‍ ഗുണഭോക്താവിനെയും സന്നദ്ധസംഘടനകളെയും ധനകാര്യ സ്ഥാപനങ്ങളെയും ഏല്‍പ്പിച്ച് സര്‍ക്കാര്‍ പിന്നോട്ടു വലിയുന്ന നയങ്ങളും നിലനില്‍ക്കുന്നു. കഴിഞ്ഞ 10-15 വര്‍ഷത്തെ അനുഭവം ഏറെ ഗുണപരവും ഒപ്പം പ്രതിലോമകരവുമായ അനുഭവങ്ങള്‍ നല്‍കുന്നുണ്ട്. കേരളത്തിലെ കുടുംബശ്രീ മാതൃക ജനകീയതലവും ഔദ്യോഗികതലവും കൂട്ടിച്ചേര്‍ത്ത് വികസന വകുപ്പുകളുമായുള്ള ബന്ധം ദൃഢമാക്കി സമഗ്ര പദ്ധതിയായി വികസിപ്പിച്ചുകൊണ്ട്, ഇന്നുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത്, ആഗോളവത്കരണ ബദല്‍ വികസന മാതൃകയായി വളര്‍ത്തിയെടുക്കുകയാണ് നാം ചെയ്യേണ്ടത്.ഇീൌൃല്യ: ടമമവൃേമഴമവേശ, ടലുലോയലൃ 2011


*****


ആർ. ഗിരീഷ് കുമാർ, കടപ്പാട്: ശാസ്‌ത്രഗതി, സെപ്റ്റംബർ 2011

Saturday, February 5, 2011

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയേയും നിയന്ത്രണത്തേയും സംബന്ധിച്ച് ഈയിടെ നടന്ന ചര്‍ച്ചകള്‍, സാമ്പത്തിക പരിഷ്കാരങ്ങളുടെ ആരംഭത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുവര്‍ത്തിച്ചുവരുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്‍തുടരുന്ന രാഷ്ട്രങ്ങള്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുള്ള ഒരു പ്രധാന തന്ത്രമെന്ന നിലയ്ക്കാണ് 1990കളുടെ ആരംഭത്തില്‍ മൈക്രോഫിനാന്‍സിന്റെ ആവിര്‍ഭാവത്തെ കണ്ടത്-പ്രത്യേകിച്ചും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍. സ്വയംതൊഴില്‍ കണ്ടെത്തല്‍ സംരംഭങ്ങള്‍ക്കും മറ്റ് വരുമാന ഉല്‍പാദന പദ്ധതികള്‍ക്കും മൂലധനം ആവശ്യമായത്ര ലഭിക്കാതെവന്ന പ്രശ്നം പരിഹരിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയ്ക്കാണ്, സ്വയം സഹായ പദ്ധതികളെയും അവയും ബാങ്കുകളും സര്‍ക്കാര്‍ പദ്ധതികളും തമ്മിലുള്ള ബന്ധത്തേയും കണ്ടത്. ഈ പദ്ധതികളില്‍ പലതും ലക്ഷ്യംവെച്ചത്, ഹുണ്ടികക്കാരില്‍നിന്ന് അനൌപചാരിക വായ്പാ മേഖലയെ ആശ്രയിക്കുന്ന ദരിദ്രരായ സ്ത്രീകളെ സഹായിക്കുന്നതിനാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതിയിന്‍കീഴില്‍ ആവിഷ്കരിക്കപ്പെട്ട ഇത്തരം സ്വയംസഹായ പദ്ധതികളിലേക്ക് നിരവധി സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടു. ഇത്തരം സ്വയംസഹായ സംഘങ്ങളില്‍ 70 ശതമാനത്തിലധികവും രൂപീകരിക്കപ്പെട്ടത് സ്ത്രീകളുടെ നേതൃത്വത്തിലാണ്.

സ്വയംസഹായ സംഘങ്ങളെ സംബന്ധിച്ച കാഴ്ചപ്പാട്

പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയിലുള്ള മൈക്രോഫിനാന്‍സിന്റെ പരിമിതികള്‍ അംഗീകരിക്കുന്ന അവസരത്തില്‍തന്നെ, ഈ സംരംഭത്തെ ഗൌരവത്തോടെ കാണാന്‍ ജനാധിപത്യ പ്രസ്ഥാനം നിര്‍ബന്ധിതമായത് ഈ കാരണംകൊണ്ടാണ്. സ്വയംസഹായ സംഘങ്ങളുടെ രൂപീകരണത്തെ സംബന്ധിച്ച് ജനാധിപത്യ പ്രസ്ഥാനം, അതിന്റേതായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയും ചെയ്തു. ഈ പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ പ്രധാനമായും താഴെ പറയുന്നവയാണ്-ഒന്നാമത് ദരിദ്രരുടെ ചെറിയ ചെറിയ സമ്പാദ്യങ്ങള്‍ സംഭരിച്ച് ബാങ്കുകളെ ചലനാത്മകമാക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും അതിനുപിന്നിലുള്ളത്. രണ്ടാമത്, സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികളില്‍ സര്‍ക്കാരിന്റെ നിക്ഷേപം കുറച്ചുകുറച്ചുകൊണ്ട് വരുമ്പോള്‍ ആ പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സംഭരിക്കുക. ഈ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ദാരിദ്യ്ര നിര്‍മാര്‍ജന പദ്ധതികളില്‍ സര്‍ക്കാരിനുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരിനെ മോചിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമാണത്. അതേ അവസരത്തില്‍ത്തന്നെ പല വര്‍ഗീയ സംഘടനകളും ലാഭത്തില്‍ കണ്ണുനട്ടിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളും, തങ്ങളുടെ സങ്കുചിതമായ ലക്ഷ്യങ്ങള്‍ സാധിക്കുന്നതിന് ഇവയെ ഉപയോഗപ്പെടുത്താനും തുടങ്ങി.

ഇതിന് കടകവിരുദ്ധമായി, ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ ബദല്‍ പരിപ്രേക്ഷ്യം ഈ പദ്ധതികളെ കണ്ടത്, സാധാരണ ജനങ്ങളിലേക്ക് മൂലധനം കൂടുതല്‍ വിപുലമായ രീതിയില്‍ എത്തിക്കുന്നതിനും ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുന്നതിനുമുള്ള മാര്‍ഗമെന്ന നിലയിലാണ്. ഉദാഹരണത്തിന് കേരള ഗവണ്‍മെന്റ് ആവിഷ്കരിച്ച കുടുംബശ്രീ, അയല്‍കൂട്ട മൈക്രോ ഫൈനാന്‍സ് പദ്ധതികള്‍, സ്ത്രീകളുടെ ഉപജീവന മാര്‍ഗത്തിന്റെ സുരക്ഷിതത്വത്തേയും അതിന്റെ സംഘാടനത്തേയും പഞ്ചായത്ത് വികസനവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ്. പശ്ചിമബംഗാളിലും സ്വയംസഹായ സംഘങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍, സര്‍ക്കാര്‍ സബ്സിഡിനല്‍കിക്കൊണ്ട്, വായ്പകള്‍ ലഭ്യമാക്കി. മാത്രമല്ല, ഈ സംഘങ്ങള്‍ക്ക് വേണ്ടത്ര പരിശീലനവും വിപണനത്തിനുള്ള സഹായവും ലഭ്യമാക്കി. ജനാധിപത്യപ്രസ്ഥാനത്തിന്റെ സ്വയംസഹായ സംഘ മാതൃകകള്‍ സര്‍ക്കാര്‍ സഹായത്തിന്റെ പിന്‍വാങ്ങല്‍ എന്നതിനേക്കാള്‍ ഭരണത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലാണ് ഊന്നുന്നത് എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നുണ്ട്. അതേ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ജനാധിപത്യ സംഘടനകള്‍ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണത്തെ കണ്ടത്, സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളില്‍ സ്ത്രീകളെ അണിനിരത്തുന്നതിനുള്ള ഒരു അവസരം എന്ന നിലയ്ക്കാണ്. തമിഴ്നാട്ടിലെ "മലര്‍'' തന്നെയാണ് അതിനുള്ള നല്ല ഉദാഹരണം.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ആവിര്‍ഭാവത്തിന്റെ മൂലകാരണം

ഇന്നത്തെ സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉയര്‍ച്ചയും വളര്‍ച്ചയും ഇത്തരം സ്വയംസഹായ സംഘങ്ങളെ കൂടുതല്‍ വിഷമത്തിലാക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എസിസിഇഎസ്എസ് അലയന്‍സ് എ ന്ന സംഘടന "മൈക്രോ ഫിനാന്‍സ് മേഖലയുടെ അവസ്ഥ''യെ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2009 അവസാനത്തോടെയുള്ള നാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ മൈക്രോ ഫിനാന്‍സ് മേഖലയുടെ പ്രവര്‍ത്തനം 13 ഇരട്ടി വര്‍ദ്ധിച്ചു. 11790 കോടി രൂപയുടെ വായ്പയാണ് അവ നല്‍കിയിട്ടുള്ളത്. 266 ലക്ഷം പേരാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങിയിട്ടുള്ളത്. ഇങ്ങനെ വായ്പ വാങ്ങിയവരില്‍ ഏറ്റവും വലിയ വിഭാഗം പാവപ്പെട്ട സ്ത്രീകളും അവശവിഭാഗങ്ങളുമാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ "ലാഭമുണ്ടാക്കുന്നതിനു''വേണ്ടി എന്ന് പ്രഖ്യാപിച്ചിരുന്ന ഒരൊറ്റ മൈക്രോ ഫിനാന്‍സ് സ്ഥാപനമേ 1990കളുടെ മധ്യത്തില്‍ ഉണ്ടായിരുന്നുള്ളുവെങ്കില്‍ 2009 ഓടെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണം 149 ആയി ഉയര്‍ന്നു. ഇവയില്‍ 11 ശതമാനം വരുന്ന വന്‍കിട മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളാണ് വായ്പാ വിപണിയുടെ സിംഹഭാഗവും കയ്യടക്കിയിരിക്കുന്നത്. വായ്പ വാങ്ങിയ വ്യക്തികളില്‍ 82 ശതമാനവും ഇവയെയാണ് ആശ്രയിക്കുന്നത്. മൊത്തം വായ്പയില്‍ 88 ശതമാനവും ഇവയാണ് നല്‍കിയിട്ടുള്ളത്. വായ്പയെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നിട്ടുള്ള ദരിദ്രരെ ചൂഷണംചെയ്ത് വളര്‍ന്നുവരുന്ന പുതിയ കോര്‍പ്പറേറ്റുകളുടെയും സ്വകാര്യ ഫിനാന്‍സ് കമ്പനികളുടെയും ആവിര്‍ഭാവത്തെയാണിത് കാണിക്കുന്നത്. അവര്‍ ഉയര്‍ന്നനിരക്കിലുള്ള പലിശ ഈടാക്കി തടിച്ചുകൊഴുക്കുന്നു. ആന്ധ്രപ്രദേശിലെ "ഡൌണ്‍ ടു എര്‍ത്ത്'' എന്ന മാസിക നടത്തിയ ഒരു അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ട സ്വയംസഹായസംഘങ്ങള്‍ തങ്ങളുടെ അധമര്‍ണരില്‍നിന്ന് 15 ശതമാനത്തോളം പലിശ ഈടാക്കുമ്പോള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഈടാക്കുന്ന പലിശനിരക്ക് 60 ശതമാനത്തോളമാണ്. ഗ്രാമീണ വായ്പാ വിപണിയിലേക്ക് എന്നതുപോലെ പട്ടണപ്രദേശങ്ങളിലെ വായ്പാ വിപണിയിലേക്കും പ്രവേശിക്കുന്നതിന് ചൂഷകരായ ഫിനാന്‍ഷ്യല്‍ മധ്യവര്‍ത്തികള്‍ക്ക് അവസരം ഉണ്ടാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളും സര്‍ക്കാരും പാവങ്ങള്‍ക്ക് വായ്പയെത്തിക്കാന്‍ വിസമ്മതിക്കുന്നു എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണ് ഈ പ്രതിഭാസം. വായ്പ ലഭിക്കേണ്ടത് അത്യാവശ്യമായ പാവങ്ങളുള്ളതും എന്നാല്‍ ഔപചാരിക ബാങ്കിങ് വ്യവസ്ഥയ്ക്ക് അതിന് കഴിവില്ലാത്തതുമായ 256 ജില്ലകളിലാണ് മേല്‍പ്പറഞ്ഞ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് എന്ന വസ്തുതയില്‍നിന്ന് ഇത് വ്യക്തമാകുന്നുണ്ട്. ഇതില്‍ത്തന്നെ ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലുമാണ് ഇത്തരം സ്ഥാപനങ്ങള്‍ കൂടുതലുള്ളത്-അഥവാ അവയുടെ കേന്ദ്രീകരണ സാന്ദ്രത ഏറ്റവും കൂടുതലുള്ളത്. ഇത്തരം സ്ഥാപനങ്ങള്‍ ആകെ കൊടുത്തിട്ടുള്ള വായ്പകളില്‍ 50 ശതമാനത്തിലധികം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണുതാനും.

ബാങ്കിങ് വ്യവസ്ഥയുടെ ഉദാരവല്‍ക്കരണത്തിലും ഗ്രാമീണ ദരിദ്രരുടെ, പ്രത്യേകിച്ചും സ്ത്രീകളുടെ, വായ്പാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ബാങ്കിങ് വ്യവസ്ഥ പരാജയപ്പെട്ടതിലും ആണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ കുത്തനെയുള്ള വളര്‍ച്ചയുടെ അടിവേരുകള്‍ കിടക്കുന്നത്. ദരിദ്രരെക്കൂടി ഉള്‍ക്കൊള്ളിക്കുന്ന ഫിനാന്‍ഷ്യല്‍ പരിപാടിയുടെ ആവശ്യാര്‍ത്ഥമാണ് തുടക്കത്തില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ആരംഭിച്ചത്. സ്വയംസഹായ സംഘങ്ങളേയും ബാങ്കുകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള പരിപാടി ആരംഭിച്ചത് നബാര്‍ഡ് ആണ് - നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്മെന്റ്. സ്വയംസഹായ സംഘങ്ങളെയും ബാങ്കുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് കളമൊരുക്കുന്നതിലും അതിനെ ശക്തിപ്പെടുത്തുന്നതിലും മധ്യസ്ഥ പങ്ക് വഹിച്ചത് ഗവണ്‍മെന്റിതര സംഘടനകളും ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ആയിരുന്നു. അതായത് പല മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ആരംഭിച്ചത് ലാഭത്തിനല്ലാതെ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സ്ഥാപനങ്ങളായിട്ടായിരുന്നുവെന്നര്‍ഥം. പിന്നീട് കക്ഷികളുമായി നേരിട്ട് ബന്ധംവെയ്ക്കുന്നതിനായി അവ തങ്ങളുടെ പ്രവര്‍ത്തനമേഖല വികസിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ മൈക്രോ ഫിനാന്‍ഷ്യല്‍ സ്ഥാപനമായ എസ് കെ എസ് മൈക്രോഫിനാന്‍സ് ആരംഭിച്ചത് ലാഭം ആഗ്രഹിക്കാത്ത സ്ഥാപനം എന്ന നിലയ്ക്കാണ്. പിന്നീട് 2004ല്‍ അത് ബാങ്കല്ലാത്ത ഫിനാന്‍ഷ്യല്‍ കമ്പനിയായി മാറി. അതുപോലെതന്നെ മറ്റൊരു മൈക്രോ ഫിനാന്‍സ് കൂറ്റന്‍ സ്ഥാപനമായ "സാംദാന'' 500 അധമര്‍ണരെ വെച്ചാണ് ആരംഭിച്ചത്. 1998നും 2004നും ഇടയില്‍ ആ സ്ഥാപനത്തില്‍നിന്ന് വായ്പയെടുത്ത കക്ഷികളുടെ സംഖ്യ ഏതാണ്ട് 3 ലക്ഷമായി ഉയര്‍ന്നു. അതിനിടയില്‍ ലാഭമെടുക്കാത്ത സ്ഥാപനം എന്ന പദവിയില്‍നിന്ന് ലാഭമുണ്ടാക്കുന്ന സ്ഥാപനം എന്ന പദവിയിലേക്ക് അത് മാറിക്കഴിഞ്ഞിരുന്നു. ലാഭമെടുക്കാനാഗ്രഹിക്കാത്ത സ്ഥാപനങ്ങളില്‍നിന്ന് ലാഭമുണ്ടാക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലേക്കുള്ള ഈ മാറ്റം, സ്വകാര്യ മൂലധനത്തിന് ഈ മേഖലയിലേക്ക് നുഴഞ്ഞുകയറാന്‍ വളരെയേറെ അവസരം നല്‍കുന്ന സര്‍ക്കാരിന്റെ നയംമൂലം സംഭവിച്ചതാണ്. പൊതുമേഖലാ ബാങ്കിങ് വ്യവസ്ഥയുടെ തിരോധാനം കൈവരിക്കുന്നതിനായി സേവ, പ്രദാന്‍ തുടങ്ങിയ ഗവണ്‍മെന്റിതര സ്ഥാപനങ്ങള്‍ക്കും ബേസിക്സ് പോലെയുള്ള മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഫണ്ട് നല്‍കുന്നവരെ ലോക ബാങ്കിനെപ്പോലെയുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സഹായിക്കുകയും ചെയ്തു.

പുത്തന്‍ ഉദാരവല്‍ക്കരണ മാതൃകയുടെ ദൌര്‍ബല്യം

ഈ വെല്ലുവിളികളെ നേരിടുന്നതിന് ഇപ്പോഴത്തെ ഗവണ്‍മെന്റിനും ബാങ്കുകളുടെ നേതൃത്വത്തിലുള്ള പദ്ധതികള്‍ക്കും കഴിവില്ലാത്തതാണ്, അവയുടെ ദൌര്‍ബല്യമാണ് ഇവയിലൂടെയെല്ലാം തുറന്നുകാട്ടപ്പെടുന്നത്. ബാങ്കുകളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പദ്ധതികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക്, അവരാണ് സ്വയംസഹായ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചത് എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍പോലും, അതേ ബാങ്കുകളില്‍നിന്നുതന്നെ വായ്പ ലഭിക്കാന്‍ വിഷമമനുഭവപ്പെട്ടു. അതായത് ബാങ്കുകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ കീഴില്‍വരുന്ന ഒരു ലക്ഷത്തോളം സ്വയംസഹായസംഘങ്ങള്‍ക്ക് ബാങ്കുകളുടെ വായ്പയുമായി ബന്ധപ്പെടുന്നതിന് കഴിയുന്നില്ല എന്നര്‍ത്ഥം. എന്നാല്‍ ഈ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത്, ബാങ്കുമായി ബന്ധപ്പെട്ട പരിപാടിക്കു കീഴിലാണുതാനും! എന്നുതന്നെയല്ല, ബാങ്കുമായി ബന്ധപ്പെട്ട പരിപാടികള്‍ രണ്ടുവിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആദ്യത്തേതില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് നേരിട്ട് ബാങ്കുകളുടെ സഹായം ലഭിക്കുന്നു. രണ്ടാമത്തേതിലാകട്ടെ, ബാങ്കുകള്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വായ്പ നല്‍കുന്നു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളാകട്ടെ, സ്വയം സഹായ സംഘങ്ങള്‍ക്ക് അത് കൈമാറും എന്നാണ് സങ്കല്‍പം. ബാങ്കുകള്‍ക്ക് കൂടുതല്‍ ആളുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഇത് സഹായിക്കും എന്നാണ് അവയുടെ വിശ്വാസം. എന്നാല്‍ ചില മേഖലകളില്‍ ബാങ്കുകളെ പുറംതള്ളി ആ സ്ഥാനത്ത് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കയറിപ്പറ്റാനുള്ള അവസരമുണ്ടാക്കികൊടുത്തതും ഇതേ തന്ത്രംതന്നെയാണ്.

"മൈക്രോഫിനാന്‍സിന്റെ പദവി''യെക്കുറിച്ചുള്ള നബാര്‍ഡിന്റെതന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പ്രത്യക്ഷ സഹായത്തിന്റെ വളര്‍ച്ചാനിരക്ക് 2009-10 വര്‍ഷത്തില്‍ 8.1 ശതമാനം ആയിരുന്നപ്പോള്‍, സ്വയംസഹായസംഘങ്ങള്‍ക്കുള്ള പ്രത്യക്ഷസഹായത്തിന്റെ വളര്‍ച്ചാനിരക്ക് ഏതാണ്ട് 6 ശതമാനമേ വരുന്നുള്ളു എന്നാണ്; സ്വയംസഹായസംഘങ്ങളുമായുള്ള ബാങ്കുകളുടെ പ്രത്യക്ഷ ബന്ധം ശക്തിപ്പെടുത്തുന്നതിനേക്കാള്‍ എളുപ്പം, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് വലിയ അളവില്‍ വായ്പ നല്‍കുന്നതാണെന്ന് ബാങ്കുകള്‍ കരുതുന്നുവെന്നാണ്. എന്നുതന്നെയല്ല, കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം 83 ശതമാനംകണ്ട് വര്‍ദ്ധിച്ചപ്പോള്‍, ബാങ്കിങ് പ്രവര്‍ത്തനം അതില്‍ പകുതി കണ്ടേ വര്‍ധിച്ചുള്ളു എന്ന് എസിസിഇഎസ്എസ് അയലന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ വളര്‍ച്ച വളരെ മന്ദഗതിയിലായതും സ്വയം സഹായ സംഘങ്ങളുമായി ബാങ്കുകള്‍ക്കുള്ള ബന്ധം വളരെ ദുര്‍ബലവും വൈമനസ്യപൂര്‍വവും ആയതുമാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള മൂല കാരണമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ച രണ്ടാമത്തെ പ്രധാന ഘടകം, സ്വയംസഹായ സംഘങ്ങളെ ആശ്രയിച്ച് ആവിഷ്കരിക്കപ്പെട്ട ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളുടെ പരാജയമാണ്. സ്വയംസഹായ സംഘങ്ങളാണ് ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനുപറ്റിയ തന്ത്രം എന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും പറ്റിയ ഉദാഹരണം ആന്ധ്രപ്രദേശ് ആണ്. കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളെ ആശ്രയിച്ചുകൊണ്ടുള്ള സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതികള്‍ പിന്‍വലിക്കപ്പെട്ടത്, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതിന് ഇവിടെ കാരണമായിത്തീര്‍ന്നു. എന്നു മാത്രമല്ല, എസ്ജിഎസ്വൈ, സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതി തുടങ്ങിയ ഗവണ്‍മെന്റ് പരിപാടികളില്‍, ബാങ്കുവായ്പ് സംഘടിപ്പിക്കുന്നതിന് സ്വയംസഹായ സംഘങ്ങള്‍ക്കുള്ള കഴിവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഗവണ്‍മെന്റ് സബ്സിഡികള്‍ നിശ്ചയിച്ചിരുന്നത്. വളരെ പരിമിതവും അപര്യാപ്തവുമാണ് സബ്സിഡിയെങ്കില്‍പോലും (മിക്കപ്പോഴും അത് 35 ശതമാനത്തില്‍ അധികമാകുമായിരുന്നില്ല) അത് ലഭിക്കണമെങ്കില്‍ ആദ്യം അപേക്ഷകര്‍ വായ്പ തരപ്പെടുത്തിയെടുക്കണം എന്ന നിബന്ധന മിക്ക പദ്ധതികളിലും ഉണ്ടായിരുന്നു. ഇതോടൊപ്പംതന്നെ, മറ്റു ചില ദൌര്‍ബല്യങ്ങളും ഉണ്ടായിരുന്നു. ഇത്തരം സ്വയംതൊഴില്‍ പദ്ധതികളോടനുബന്ധിച്ച് വേണ്ടത്ര പരിശീലനമോ പശ്ചാത്തല സൌകര്യമോ വിപണി സൌകര്യങ്ങളോ ലഭ്യമായിരുന്നില്ല. അതായത് ഈ പദ്ധതികളില്‍ പലതും ദരിദ്രരില്‍ ദരിദ്രരായ വിഭാഗങ്ങളെയാണ് ലക്ഷ്യംവെച്ചിരുന്നതെങ്കിലും (ദാരിദ്ര്യരേഖയ്ക്കും താഴെയുള്ള വിഭാഗങ്ങളെ) ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉള്ള ദരിദ്രര്‍ക്ക് ഈ പദ്ധതി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല. ഉദാഹരണത്തിന് ഡല്‍ഹി ഗവണ്‍മെന്റിന് പത്തുകൊല്ലത്തിനുള്ളില്‍ തങ്ങളുടെ ഷഹ്രി സ്വ റോസ്ഗാര്‍ യോജന പദ്ധതിക്കുകീഴില്‍ ആകെ 500 സ്വയം സഹായ സംഘങ്ങള്‍ മാത്രമേ രൂപീകരിക്കാന്‍ കഴിഞ്ഞുള്ളു; 3000 സ്ത്രീകളെ മാത്രമേ പരിശീലിപ്പിക്കാന്‍ കഴിഞ്ഞുള്ളു. അതായത് മറ്റ് സാമ്പത്തിക ഘടകങ്ങളോടൊപ്പം ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള ദരിദ്രര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയാതിരുന്നതും, ഈ ദരിദ്രരെ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും മറ്റ് അനൌപചാരിക വായ്പാ സ്ഥാപനങ്ങള്‍ക്കും വിധേയരാവാന്‍ നിര്‍ബന്ധിതരാക്കിത്തീര്‍ത്തു.

ഈ പ്രവണതയെ ചെറുക്കണം

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നീക്കത്തെ ചെറുക്കുന്നതിന്, അവ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം വീക്ഷിക്കാന്‍. അവയുടെ രാഷ്ട്രീയ സ്വാധീനം വളരെ ശക്തമാണ്. ഉദാഹരണത്തിന് ആന്ധ്രപ്രദേശ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമം 2010 ഡിസംബറില്‍ പാസാക്കിയെങ്കിലും ആ നിയമത്തില്‍ പലിശനിരക്കിന് പരിധി നിശ്ചയിച്ചിട്ടില്ല. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഇതേവരെയെന്നപോലെതന്നെ പ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശ് ഗവണ്‍മെന്റ് അനുവദിക്കുന്നുവെന്നും അവരുടെ ലാഭം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ ഗ്രാമീണ ദരിദ്രരേയും പട്ടണങ്ങളിലെ ദരിദ്രരേയും ചൂഷണംചെയ്യാന്‍ അവരെ അനുവദിക്കുന്നുവെന്നും ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കണം എന്നും പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ കൂടുതല്‍ വിപുലമായ സമരവും കൂടുതല്‍ വിപുലമായ സാമൂഹ്യ സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ദരിദ്രരുടെ സമരവും ഇതിനോട് കൂട്ടിയോജിപ്പിക്കണമെന്നും പറയേണ്ടതില്ലല്ലോ.

സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളുടെ അനുഭവങ്ങളെയും ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ പദ്ധതികളുടെ അനുഭവങ്ങളെയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ആവശ്യങ്ങളാണ് ജനാധിപത്യപ്രസ്ഥാനം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. വര്‍ദ്ധിച്ച സബ്സിഡികളിലൂടെയും കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകളിലൂടെയും സ്വയം സഹായ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുവെങ്കിലേ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തെ തടയാന്‍ കഴിയു എന്ന് ജനാധിപത്യ പ്രസ്ഥാനത്തിനറിയാം. പൊതുമേഖലാ ബാങ്കുകളും ഗ്രാമീണ - നഗരമേഖലകളിലെ ദരിദ്രരുമായുള്ള പ്രത്യക്ഷബന്ധം കൂടുതല്‍ ശക്തിപ്പെടുത്തണം. അതിനായി പശ്ചാത്തല ബാങ്കിങ് വ്യവസ്ഥ കൂടുതല്‍ വ്യാപിപ്പിക്കുകയും കുറഞ്ഞ പലിശനിരക്കോടുകൂടിയ വായ്പ (4 ശതമാനം പലിശനിരക്കോടെയുള്ള വായ്പ) ലഭ്യമാക്കുകയും വേണം. പലിശനിരക്ക് കുറയ്ക്കണമെങ്കില്‍ ചിലപ്പോള്‍ ഈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പലിശയ്ക്ക് സബ്സിഡി നല്‍കേണ്ടിവരും. എന്നാല്‍ ഇതോടൊപ്പംതന്നെ, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രക്ഷോഭവും ശക്തിപ്പെടുത്തണം. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റിതര സംഘടനകളുടെയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനെ അടിയന്തിരാടിസ്ഥാനത്തില്‍ തടയണം. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രസ്താവിച്ചതില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. ഗവണ്‍മെന്റിന്റെ ഉദ്ദേശം അതില്‍നിന്ന് വ്യക്തമായിരിക്കുന്നു. അതിനാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധവും കുടിലവുമായ തന്ത്രത്തെ ചെറുത്തുതോല്‍പിക്കാന്‍ വമ്പിച്ച തോതിലുള്ള രാഷ്ട്രീയ പ്രക്ഷോഭം അടിയന്തിരമായും സംഘടിപ്പിക്കേണ്ടതുണ്ട്.

*
അര്‍ച്ചനാ പ്രസാദ് കടപ്പാട്: ചിന്ത വാരിക

Sunday, January 30, 2011

The Malegam Committee Report:Implications for Women

THE report of the Malegam Committee to study the “Issues and Concerns in the Microfinance Sector” released on January 20, 2011, makes several important recommendations that will impact on the future of women borrowers and self help groups (SHGs) which form a bulk of the clientele of the microfinance sector. It also needs to be analysed in the context of the aborted attempt of the government of India to bring in the Microfinance Sector (Regulation and Development) Bill in 2008. At that time the democratic and other progressive women’s groups, had highlighted the exclusion of NBFC’s and MFIs from the ambit of the bill. They had pointed out that the issue was not merely one of regulation, but how such a system would impact the lives of women who formed the bulk of the borrowers in this sector. Hence the question of registration of all institutions doing lending in the microfinance sector, capping of interest rates, and the need to evolve a locally responsive framework of monitoring and compliance was raised in the campaign for bringing about meaningful changes within the bill. However despite the political mobilisation by the Left which had provided outside support to the UPA, these issues were ignored by the central government.

The political impasse created by the movement resulted in the stalling of that bill because the government was not able to reconcile the interests of the end users (namely urban and rural poor) and the microfinance institutions (MFIs) who had begun to increase their penetration rapidly. Seen in this context, the increasing penetration and control of the microfinance sector by the MFIs has been a result of the effort of the government to resolve the long-term contradiction between the interests of the SHGs and lending institutions. Several policy measures were undertaken to make women borrowers more and more dependent on the MFIs. This has resulted in adverse impact on the lives of women as seen in the case of the suicides by borrowers in Andhra Pradesh. In the light of this, any regulatory framework, including the one proposed by the Malegam Committee, needs to be assessed from the bench mark of increasing the women’s access to low interest bank credit and reducing their dependence on private for profit companies. Though their recommendation to prevent private institutions from collecting thrift is a very welcome one, the rest of their proposals are quite detrimental to the immediate and long term interests of the poor borrowers whose concerns this committee seeks to address.

DEFINING THE SCOPE OF REGULATION

Voices for women borrowers in the debate on regulation, have been arguing that all entities indulging in micro-lending should be brought under the ambit of regulation. In the main, there are three broad categories of institutions that do micro-lending to women: first is the banks (both public, cooperative, rural and private sector), the second the microfinance institutions, and the third several institutions, trusts, societies, and cooperatives which are meant to be not for profit and do some amount of micro-lending. Of these, the committee identifies the second category as needing the maximum amount of regulation and in order to cover such institutions it creates a new category called NBFC-MFI (that is a special category for a non-banking financial company operating in this sector). The report explains that the creation of this category has become essential because MFIs deal with vulnerable groups and their fate is intimately linked to the Bank-Linkage Programme.

Because of this, the committee defines the MFI as “a company (other than one licensed under Section 25 of Companies Act) which provides financial services predominantly to low income borrowers with loans of small amounts, for short terms on unsecured basis, mainly for income generating activities with repayment schedules which are more frequent than those normally stipulated by commercial banks..”. Under such a definition an MFI should be providing loans to people who do not have an annual income higher than Rs 50,000 and whose individual loans do not exceed an upper limit of Rs 25,000 per person. Apart from this, the 90 per cent of the assets of the organisation should be in terms of their loan portfolio (termed as ‘qualifying assets” by the committee).

What is most noticeable about this definition is the fact that it leaves out many institutions (trusts, societies, federations and Section 25 companies) who do microfinance on the side even though their main vocation may be to provide health or educational services. Some of these organisations have also been involved in microfinance on a not-for profit basis and have had a significant role in the SHG- Bank Linkage Programme. However, even in this situation there are instances where not for profit organisations used their leverage with the bank linkage programme and accumulated wealth to turn themselves into MFIs. Experience on the ground, especially amongst the urban poor shows that such organisations need regulation, for if no rules are set for them, their practices can be fairly exploitative. Hence it is important to regulate even not for profit institutions. In order to be successful in this objective, monitoring has to start from below. Hence it may be suggested that a mandatory committee of RBI, NABARD, lead banks and concerned lending organisations be formed under the district level bankers committee. In their current form, the recommendations of the committee will only encourage organisations to register small micro lending businesses as NGOs which will not need any regulation.

INTEREST RATES AND CREATION OF COMPETITION

One of the main features of the report and its recommendations is that it starts with the assumption that the interest of banks and MFIs is complementary to each other. It notes that about 75 per cent of the funding of the MFIs comes from SIDBI and the banking sector. As of now, the total outstanding amount owed by these MFIs to SIDBI was Rs 13,800 crores and to the banks was Rs 4,200 crore. This interdependence of the MFIs and the banking sector has to be recognised while determining the roadmap for this sector. Hence one of its main recommendations is that “bank lending to the microfinance sector both through the SHG-Bank Linkage programme and directly should be significantly increased” and bank lending to the MFIs should remain in the “priority sector”. In this understanding, the competition between the banks to lend to the MFIs would lead to the decreasing cost of the loans and therefore result in a “decreasing rate of interest”. The logic of this argument has to be seen in the context of the fact that providing bulk loans to MFIs reduces the risk and the operational costs of the bank as compared to reaching out to women borrowers and SHGs directly. Hence, the maintenance of the “priority sector status to MFIs” will further the direct link between SHGs and banks and have an adverse impact on the bank-linkage model which has the potential to provide loans to women’s groups at lower interest rates. People are forced to go to MFIs because bank’s are not providing adequate credit to the poor. Even SIDBI, which had earlier partnered many not for profit NGOs, is today routing the bulk of its credit through MFIs.

The committee recommendations on interest rates need to be seen in this context, where the focus of the report is not to ensure low interest rates, but to determine fair method of determining the interest rate. However an analysis of the proposals shows that it is going to rely on market mechanisms to decrease the interest rates for borrowers. The committee goes into details about how the rate of interest may be determined on the basis of the actual cost of loans. It recommends MFIs with an outstanding loan of Rs 100 Cr should operate at a margin cap of 10 per cent , where as the MFIs with outstanding loans of Rs 15 Cr to Rs 100 Cr should operate at a margin cap of 12 per cent. These margins (or we can say the percentage of interest charged over actual cost of loan) will be determined on the basis of the determination of their “actual cost of loans” which is based on the annual returns of the MFIs. The committee hopes that this measure will ensure competition between banks which will lead to a decline in interest rates. Further the proposal for the creation of a “Domestic Social Capital Fund” with “social investors” from which the MFIs can source funding will also create competition to ensure that the banks are forced to keep interest rates down when they lend to the MFIs. In the end this will only give the MFIs an incentive to increase both, their bargaining power with banks as well as their operations. More and more MFIs will become the intermediaries between banks and women’s SHGs, thus increasing rather than decreasing the dependence of women on the MFIs.

SHORT CHANGING INDIVIDUAL BORROWERS

The emphasis on the determination of interest rates on the basis of “margin caps” is followed by a recommendation that micro-lending should only be done only in groups ie, through SHGs or joint liability groups. Social pressure and liability is seen as a vital mechanism by which a person will be forced to repay loans in a scheduled time, as well as seek loans. This means that the power equations within a social group will play a major role in determining who can get a loan, and this may work to the detriment of the most needy and vulnerable sections that needs a loan. Since no interest caps have been recommended for group loans, the committee has given a license to MFIs to fudge their accounts and charge high rates of interest to SHGs and JLGs. Thus, the replacement of “collateral” with social liability has potential to be disadvantageous to the economically and socially vulnerable people in the group.

In addition to this, the report puts a cap of 24 per cent on individual loans, which itself is a very high rate of interest for poor women borrowers. It is thus ironical that the poor alone are being expected to pay 24 per cent interest apart from insurance premium and processing charges under these recommendations. Women’s groups have been demanding loans to SHGs at 4 per cent with inter subvention from the government. This is not an urealistic proposal as it has been implemented by the states like West Bengal, Kerala, Tripura and Andhra Pradesh for providing subsidised credits to SHGs in their own regions.

The report states at the very beginning that microfinance is a tool for poverty alleviation and that 75 per cent of the total loan portfolio of an MFI has to be for income generating purposes. However the loan ceiling of Rs 25,000 for every individual borrower is insufficient to meet the needs of any income generation effort. Further consumptive loans at times of social and economic distress will become more and more difficult, especially for individual poor women borrowers. In this context, women’s groups need to reiterate their demand for special income generation and credit facilities for SHGs formed by the poorest and most vulnerable sections of the society.

NEED TO REGULATE THE SECTOR

While the committee recommends that the RBI should be the regulator for the sector, it also emphasises on the need for self regulation of the MFIs. Ironically this is the same argument that the microfinance network has been making in the wake of the Andhra Pradesh crisis. Some of these MFIs give gold coins to the staff who are in charge of recovery who in turn coerce the borrowers. The committee goes a step further and says that state governments do not need to make laws to cover such institutions, a mere amendment to the RBI act is enough to ensure regulation. It also states that money lenders acts should not be applicable to MFIs and also states that the Andhra Pradesh Act should be repealed. Hence the committee has virtually said that that no new legislation is needed to regulate this sector. Thus, if the recommendations of this report are accepted there seems to be a remote possibility of the enactment of a socially just overarching law. In order to widen the base for this struggle there is need for a dialogue with the representatives from SHGs and the organisations fighting for their rights. Only then can we launch an effective broad based initiative to challenge the neo-liberal model whose interests the Malegam Committee report seeks to further.


*****


Archana Prasad and Franco

Thursday, December 23, 2010

മൈക്രോ ഫിനാന്‍സ് മേഖലയിലെ ചൂഷണ തന്ത്രങ്ങള്‍

''മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കണം'' എന്ന തലക്കെട്ടില്‍ ജനയുഗം (ഡിസംബര്‍ 17) സി പി ഐ ദേശീയ കൗണ്‍സിലില്‍ ഉന്നയിച്ച പ്രമേയത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. കൗണ്‍സില്‍ യോഗം നടന്നത് ആന്ധ്രാപ്രദേശിലെ ഹൈദരബാദിലും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആ സംസ്ഥാനത്ത് അവലംബിക്കുന്ന പീഡനമുറകള്‍ സഹിക്കാന്‍ കഴിയാതെ അവിടെ 75 പേര്‍ ആത്മഹത്യ ചെയ്തു. ആന്ധ്രയില്‍ 31 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വായ്പ നല്‍കിയിട്ടുണ്ട്. ഏതാണ്ട് 4346.83 കോടി രൂപ വരും അത്. ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും 11 ശതമാനം പലിശയ്ക്ക് വായ്പയെടുക്കുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അതേ പണം ഉയര്‍ന്ന പലിശയ്ക്ക് (24 മുതല്‍ 65 ശതമാനം വരെ) പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വായ്പ നല്‍കുന്ന ഈ പരിപാടി കേന്ദ്ര ഭരണകൂടത്തിന്റെ ഒത്താശയോടെ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഫിനാന്‍സ് ശൃംഖലയില്‍ ദിനംപ്രതി ഇടത്തട്ടുകാരായ ഷൈലോക്കുകള്‍ (കൊള്ളപലിശ ഈടാക്കുന്നവര്‍) വര്‍ധിച്ചുവരികയാണ്. പണം യഥാര്‍ഥ ആവശ്യക്കാരന്റെ കയ്യില്‍ എത്തുമ്പോള്‍, അതിന് തൊട്ടാല്‍ പൊള്ളുന്ന പലിശയാകുന്നു. തിരിച്ചടവ് തികച്ചും അസാധ്യമാകുന്നു. ആത്മഹത്യ തന്നെ ശരണം.

ബ്രിട്ടീഷ് ഭരണത്തിന്റെ കാലത്ത് തന്നെ ഇന്ത്യയിലെ മണി ലെണ്ടേഴ്‌സിനെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. റോയല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍, എം എല്‍ ഡാര്‍ലിംഗ് റിപ്പോര്‍ട്ട് എന്നിവയില്‍ മണിലെന്‍ഡേഴ്‌സ് എന്ന വര്‍ഗം ഇന്ത്യയിലെ ഗ്രാമീണരുടെ രക്തം ഊറ്റിക്കുടിക്കുന്ന ഒന്നാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കടംവാങ്ങി, തിരിച്ചടക്കാന്‍ കഴിയാതെ വീണ്ടും കടം വാങ്ങിക്കുന്ന അനുഭവം, തുടര്‍ന്ന് ഉള്ള ഭൂമി കൈവിട്ടുപോകുക, പരമതെണ്ടിയായി മാറുക അവസാനം കൊള്ളപ്പലിശ വാങ്ങുന്ന മണിലെന്‍ഡറുടെ അടിമയായി മാറുക, ഇതായിരുന്നു ശരാശരി ഗ്രാമീണന്റെ അനുഭവം. പലപ്പോഴും കാലാവസ്ഥ ചതിക്കുന്നതുകൊണ്ട് വിളകള്‍ നശിക്കുന്നു. വിളകള്‍ കിട്ടിയാല്‍ തന്നെ അതിന് മതിയായ വിലകിട്ടുന്നില്ല. കൃഷിയിറക്കാനാവശ്യമായതെല്ലാം വിപണി വിലകൊടുത്ത് വാങ്ങേണ്ട ഗതികേട്. ജീവിതം തന്നെ നഷ്ടക്കച്ചവടമാകുന്ന അനുഭവം. പണ്ടും കര്‍ഷക-ഗ്രാമീണ ആത്മഹത്യകള്‍ ധാരാളമായി ഉണ്ടാകുന്ന രാജ്യമായിരുന്നു ഇന്ത്യ. ശരാശരി ഗ്രാമീണന്റെ കഴുത്തറ്റം മാത്രമല്ല കടം കയറിയിട്ടുള്ളത്, മറിച്ച് അത് അയാളുടെ മൂക്ക് വരെയെത്തി നില്‍ക്കുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇതിന്റെ വെളിച്ചത്തിലാണ് 1954 ല്‍ റിസര്‍വ് ബാങ്ക് എ ഡി ഗോര്‍വാല അധ്യക്ഷനായി ഒരു സമിതിയെ ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ചത്. ഈ സമിതി വിശദമായ ഒരു ഗ്രാമീണ സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. അതിലെ സുപ്രധാന നിര്‍ദ്ദേശങ്ങളിവയാണ്: ഗ്രാമീണ വായ്പാ രംഗത്ത് റിസര്‍വ്വ് ബാങ്ക് ഒരു മുഖ്യ സംഭാവന നല്‍കണം. ഗ്രാമതലത്തില്‍ വായ്പാ സഹകരണ സംഘങ്ങളുടെ വിപുലമായ ശൃംഖല സൃഷ്ടിക്കണം. ഇംപീരിയല്‍ ബാങ്ക് ദേശവല്‍ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) എന്ന സ്ഥാപനം സൃഷ്ടിക്കണം. അത് ഗ്രാമീണ മേഖലയിലായിരിക്കണം അതിന്റെ ബ്രാഞ്ചുകള്‍ തുടങ്ങാന്‍. റിസര്‍വ് ബാങ്ക് ദീര്‍ഘകാലവായ്പയ്ക്കും മധ്യകാല വായ്പയ്ക്കുമായി പ്രത്യേക ദേശീയ ഫണ്ടുകള്‍ ഉണ്ടാക്കണം. സഹകരണ ബാങ്കുകളെ സ്റ്റേറ്റ് ബാങ്കുമായി ബന്ധിപ്പിക്കണം. 1954 ല്‍ ആകെ ഗ്രാമീണ വായ്പകളുടെ 95 ശതമാനവും മണിലെന്‍ഡേഴ്‌സ് (പ്രൊഫഷണലും അല്ലാത്തവയും ലൈസന്‍സ് ഉള്ളവരും അല്ലാത്തവരും) കച്ചവടക്കാര്‍, ബന്ധുക്കള്‍ എന്നിവര്‍ കയ്യിലൊതുക്കിയിരുന്നു. ബാക്കി 5 ശതമാനത്തില്‍ താഴെയാണ് സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നത്. ഇതിന് മാറ്റമുണ്ടാക്കണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് 1969 ല്‍ പ്രധാനപ്പെട്ട മുന്‍നിര സ്വകാര്യ ബാങ്കുകളെ ദേശവല്‍ക്കരിക്കാന്‍ ഇന്ത്യ തയ്യാറായത്.

എന്നാല്‍ 1969 ന് ശേഷം ഫിനാന്‍സ് മേഖലയുടെ ഘടനയും സ്വഭാവവും പാടേ മാറി. പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചതോടുകൂടി ഈ മേഖല ഇപ്പോള്‍ പരക്കെ തുറന്നിടുകയാണ്. വിദേശ ബാങ്കുകള്‍ ഇവിടെ സ്ഥാപിക്കുന്നത് എതിര്‍പ്പ് നേരിട്ടപ്പോള്‍ അതിനെ നേരിടാനുള്ള വളഞ്ഞ വഴി ഭരണകൂടം തേടി. നേരിട്ട് വേണ്ടാ, പകരം അവയുടെ സബ്‌സിഡിയറികള്‍ക്ക് ഇവിടെ സ്വാതന്ത്ര്യത്തോടെ വരാം. അവര്‍ക്ക് ഇന്ത്യയില്‍ ഇഷ്ടംപോലെ ബ്രാഞ്ചുകള്‍ തുടങ്ങാം. ബ്രാഞ്ച് ലൈസന്‍സിന് വേണ്ടി ഇനി തത്രപ്പാട് വേണ്ട.

ദേശവല്‍ക്കൃത ബാങ്കുകള്‍ തന്നെ മ്യൂച്ചല്‍ ഫണ്ടുകള്‍ സ്ഥാപിച്ചു. ബാങ്കുകളിലെ നിക്ഷേപം മ്യൂച്ചല്‍ ഫണ്ടുകളിലേയ്ക്ക് ഒഴുകി. ബാങ്കുകള്‍ ധനപരമായി ക്ഷീണത്തിലായി. ചിലത് എന്‍ പി എ വര്‍ധിച്ച് നഷ്ടത്തിലാണ്ടു. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണ വായ്പാ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് ഗ്രാമീണ സമ്പാദ്യം വേണ്ടവിധത്തില്‍ സംഭരിച്ച്, അത് വായ്പയായി വിന്യസിക്കാന്‍ കഴിഞ്ഞില്ല. കെടുകാര്യസ്ഥത, രാഷ്ട്രീയ അതിപ്രസരം, അഴിമതി എന്നിവ മൂലം ഈ സ്ഥാപനങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് ഉദ്ദേശിച്ച ആശ്വാസം നല്‍കിയില്ല. ഇന്ന് ഇന്ത്യയില്‍ ഫിനാന്‍സ് േമഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഇവയാണ്. 26 പൊതുമേഖലാ ബാങ്കുകള്‍, 15 പഴയകാല സ്വകാര്യ ബാങ്കുകള്‍, 7 ന്യൂജനറേഷന്‍ സ്വകാര്യ ബാങ്കുകള്‍, 31 വിദേശ ബാങ്കുകള്‍, 86 പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, 4 ലോക്കല്‍ ഏരിയാ ബാങ്കുകള്‍, 171 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 371 ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, 31 സംസ്ഥാന സഹകരണ ബാങ്കുകള്‍. എന്നിട്ടും ഇന്ത്യയുടെ 60 ശതമാനം ജനങ്ങളും പ്രദേശങ്ങളും ഈ നെറ്റ്‌വര്‍ക്കിന് വെളിയിലാണ്. ഇപ്പോഴിതാ റിലയന്‍സ്, എല്‍ ആന്റ് ടി, ബിര്‍ളാ എന്നീ കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ബാങ്ക് ലൈസന്‍സിന് വേണ്ടി കാത്തു കിടക്കുന്നു. ഇതിനൊക്കെ പുറമെ പഴയ മണിലെന്‍ഡേഴ്‌സ് മുന്‍കയ്യെടുത്ത് സ്ഥാപിച്ചിട്ടുള്ള നോണ്‍ ബാങ്ക് ഫൈനാന്‍സ് കമ്പനികള്‍ (എന്‍ ബി എഫ് സി) ഇവയൊന്നും പോരാഞ്ഞിട്ടാണ് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ രംഗത്ത് വന്നിരിക്കുന്നത്. അവ വിവാദച്ചുഴിയിലാണ്. ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രസിദ്ധനായ ബംഗ്ലാദേശ് ഗ്രാമീണ ബാങ്ക് സ്ഥാപിച്ച പ്രഫസര്‍ യൂനസ്സിന് നോബല്‍ സമ്മാനവും കിട്ടി. എന്നാല്‍ ഇന്ന് അവിടത്തെ ഗ്രാമീണ ബാങ്കിന്റെ 100 ദശലക്ഷം ഡോളര്‍ അദ്ദേഹം അടിച്ചുമാറ്റി സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായി ഇക്കഴിഞ്ഞ നവംബര്‍ 30 ന് നോര്‍വീജിയന്‍ ടി വി ചാനല്‍, tdnews24.com എന്ന ഇന്റര്‍നെറ്റ് വെബ്ബ്‌സൈറ്റ് എന്നിവ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മൈക്രോ ഫിനാന്‍സിനെ പിന്താങ്ങുന്ന പലരേയും വിഷാദത്തിലാക്കിയിട്ടുണ്ട്. NORAD മുതലായ ഡോണര്‍ ഏജന്‍സികള്‍ ഗ്രാമീണ ബാങ്കിന് നല്‍കിയ ഗ്രാന്റ് 2 ശതമാനം പലിശയ്ക്കാണ്. ഇതും മറ്റ് ഗ്രാമീണ സമ്പാദ്യങ്ങളും സമാഹരിച്ച് അതില്‍ നിന്നും വായ്പകള്‍ക്ക് 24 ശതമാനത്തിലേറെയാണ് പലിശ.

ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് മാത്രമായി ഒരു നെറ്റ്‌വര്‍ക്കുണ്ട്. (MFIN) ഇന്ന് ഇന്ത്യയിലെ മൈക്രോ ഫിനാന്‍സ് വിപണിയുടെ 80 ശതമാനം NBFC കള്‍ എന്ന് പറയുന്ന പ്രോഫിറ്റ് കമ്പനികളുടെ നിയന്ത്രണത്തിലാണ്. ബാക്കിയുള്ളത് എന്‍ ജി ഒകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നിയന്ത്രണത്തിലും. 25 ദശലക്ഷം മൈക്രോ ഫിനാന്‍സ് ഉപഭോക്താക്കളുണ്ട്. അവര്‍ക്ക് 24,000 കോടി രൂപയുടെ വായ്പയും നല്‍കിയിട്ടുണ്ട്. ശരാശരി പലിശ നിരക്ക് 26 ശതമാനം ആണെങ്കിലും പലയിടത്തും ഇത് പലകാരണങ്ങള്‍ പറഞ്ഞ് 68 ശതമാനം വരെയെത്തി നില്‍ക്കുന്നു. വായ്പാ പണത്തിന്റെ ഉറവിടം ദേശസാല്‍കൃത ബാങ്കുകള്‍ 11 ശതമാനത്തിന് നല്‍കുന്ന പണമാണ്. ഇത് നീതീകരിക്കാവുന്നതല്ല. ഇപ്പോള്‍ പൊതുവായ്പകള്‍ കൂടാതെ ഭവന വായ്പ, വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ എന്നിവയും വിതരണം ചെയ്യുന്നു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നത് ആന്ധ്ര ആണ്. അവിടെ അടക്കി ഭരിക്കുന്നത് എസ് കെ എസ് മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് ലിമിറ്റഡ് എന്ന NBFC ആണ്. 2005 ല്‍ ഇതിന് 172970 കസ്റ്റമേഴ്‌സ് ഉണ്ടായിരുന്നത് 2009 ല്‍ 57,95,028 ആയിത്തീര്‍ന്നു. കൊള്ള പലിശ, തിരിച്ചടവിന് വേണ്ടിയുള്ള ഗുണ്ടാ സംഘത്തിന്റെ പീഡനങ്ങള്‍ എന്നിവയുടെ ഫലമായി ഗ്രാമീണരുടെ ആത്മഹത്യകള്‍ അഭൂതപൂര്‍വമായി വര്‍ധിച്ചപ്പോള്‍ സംസ്ഥാനത്ത് മൈക്രോ ഫിനാന്‍സ് കുമിള പൊട്ടാറായി എന്ന് വിലയിരുത്തിയ സംസ്ഥാന ഭരണകൂടം പ്രത്യേക ആന്ധ്രാ ഓര്‍ഡിനന്‍സ് ഇറക്കി. ഇത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ വിലയിരുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ അലയൊഴികള്‍ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായേക്കും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളെ NBFC കളായിട്ടോ കമ്പനിനിയമത്തിലെ വകുപ്പ് 25 പ്രകാരം കമ്പനികളാക്കാനോ നീക്കമുണ്ട്. കേരളത്തിലെ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ബിസ്സിനസ്സിന്റെ വൈവിധ്യവല്‍ക്കരണത്തിന്റെ പേര് പറഞ്ഞ് ഉത്തരേന്ത്യയിലെ ഒരു വന്‍കിട മൈക്രോഫിനാന്‍സ് സ്ഥാപനം ഏറ്റെടുക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഈയവസരത്തില്‍ പ്രശ്‌നം സി പി ഐ ദേശീയ കൗണ്‍സിലും ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കാണുന്നത് ഗ്രാമീണരുടെ ചൂഷണത്തിന് അറുതിവരുത്തണമെന്നാഗ്രഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാരന് ആശ്വാസകരമാണ്.

മൈക്രോ ഫിനാന്‍സ് മേഖലയില്‍ മറ്റൊരു അപകടം കൂടി പതിയിരിക്കുന്നുണ്ട്. ഇന്ത്യയില്‍ സമ്പന്ന വിഭാഗം അവരുടെ മിച്ച സമ്പാദ്യം നിക്ഷേപിക്കുന്നതിന് പ്രധാനമായും ആശ്രയിക്കുന്നത് ബാങ്കുകളെയല്ല. മറിച്ച് NBFC കോര്‍പ്പറേറ്റ് മേഖലയിലെ ബോണ്ടുകള്‍, ഓഹരിക്കമ്പോളം, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവയാണ്. ഫിനാന്‍ഷ്യല്‍ ഇന്നവേഷന്റെ പേരില്‍ ഇപ്പോള്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ആസ്തി-വായ്പകളെ സെക്യൂരിറ്റൈസേഷന്‍ എന്ന തന്ത്രം വഴി ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കുന്ന രീതിയില്‍ മാറ്റിയെടുത്ത് സമ്പന്നരായ സ്ഥിരം നിക്ഷേപകര്‍ ലാഭം കൊയ്യാന്‍ തയ്യാറായിരിക്കുകയാണ്. ആര്‍ ബി ഐയും സെബിയും കേന്ദ്രഭരണകൂടവും ഇതിന് പച്ചക്കൊടികാട്ടിക്കഴിഞ്ഞു. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉയര്‍ന്ന പലിശ വാഗ്ദാനം നല്‍കുന്ന പ്രത്യേക സെക്യൂരിറ്റികള്‍ ബോണ്ടുകള്‍ തുറക്കാനാണ് ആലോചന. ഇതിന്റെ അര്‍ഥം, ഗ്രാമീണരുടെ മേലുള്ള ചൂഷണ നിരക്ക് ഇനിയും വര്‍ധിപ്പിച്ച് അതില്‍ നിന്നും കിട്ടുന്ന കൊള്ളലാഭം സമ്പന്ന വിഭാഗക്കാര്‍ വീതം വച്ച് എടുക്കാന്‍ ഭരണകൂടം വാതില്‍ തുറന്നിടുന്നുവെന്നാണ്. ഇത് എന്തുവിലകൊടുത്തും തടയപ്പെടേണ്ടതാണ്.

*
പ്രഫ. കെ രാമചന്ദ്രന്‍ നായര്‍ കടപ്പാട്: ജനയുഗം ദിനപത്രം 23 ഡിസംബര്‍ 2010

Friday, December 17, 2010

ചെറുവായ്പകളുടെ പേരില്‍ വന്‍ കൊള്ളകള്‍

"ഷേക്സ്പിയര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം തന്റെ മഹത്തായ കൃതി 'വെനീസിലെ കച്ചവടക്കാര'ന്റെ രണ്ടാം ഭാഗം എഴുതുമായിരുന്നു''.

ഇന്ത്യയിലെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ആധുനിക ഷൈലോക്ക് എന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രശസ്ത പത്രപ്രവര്‍ത്തകനും സാമൂഹ്യശാസ്ത്ര ഗവേഷകനുമായ ദേവീന്ദര്‍ശര്‍മ്മ നടത്തിയ പ്രതികരണമാണിത്. ദരിദ്രരെ സഹായിക്കാനെന്നപേരില്‍ സ്വയം സഹായസംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന ചെറുവായ്പകളിലൂടെ കോടികളുടെ ലാഭം കൊയ്യുകയും ഓഹരിക്കമ്പോളത്തില്‍ വന്‍ പ്രിയം നേടുകയും ചെയ്യുന്ന ഇന്ത്യന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ അത്യാര്‍ത്തിക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങളുടെ ഒരു മാതൃക മാത്രമാണ് ദേവീന്ദര്‍ ശര്‍മയുടെ പ്രതികരണം.

ഈ വിഷയം ഇപ്പോള്‍ സജീവചര്‍ച്ചയ്ക്ക് വിധേയമാകുന്നതിനുള്ള പ്രധാന പ്രേരണ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒക്ടോബര്‍ 14ന് അംഗീകരിച്ച, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഓര്‍ഡിനന്‍സാണ്. സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണത്തില്‍നിന്നും സ്വയംസഹായ സംഘങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന ആമുഖത്തോടെ തയ്യാറാക്കിയിരിക്കുന്ന ഈ ഓര്‍ഡിനന്‍സ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ അടിയന്തിരമായി സംസ്ഥാന ജില്ലാ-പ്രാദേശിക ഭരണകൂടവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നു. രജിസ്ട്രേഷന്‍ ലഭിക്കുന്നതുവരെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയതിനുശേഷം മാത്രം പ്രവര്‍ത്തനമാരംഭിക്കണമെന്നും ഓര്‍ഡിനന്‍സ് നിര്‍ദ്ദേശിക്കുന്നു. ഒന്നിലധികം സ്വയംസഹായ സംഘങ്ങളില്‍ ഒരേസമയത്ത് അംഗത്വം നേടുന്നത് നിയമവിരുദ്ധമാണെന്ന് ഓര്‍ഡിനന്‍സ് പ്രസ്താവിക്കുന്നു. സ്വയംസഹായ സംഘങ്ങളില്‍നിന്ന് വായ്പയ്ക്ക് ജാമ്യം നിര്‍ബന്ധിക്കുന്നതും മുതലിനേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കുന്നതും ഓര്‍ഡിനന്‍സ് നിരോധിച്ചിട്ടുണ്ട്. ഇത്തരം ഒരു ഓര്‍ഡിനന്‍സ് ഇറക്കുന്നതിലേക്ക് ആന്ധ്ര സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്ന തരത്തിലുള്ള ജനരോഷമാണ് കഴിഞ്ഞ കുറച്ചുമാസങ്ങളായി അവിടെ ഉയര്‍ന്നത്. കഴിഞ്ഞ നാലഞ്ചുമാസത്തിനിടയില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പ തിരിച്ചടയ്ക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്ന് മുപ്പതു സ്ത്രീകളാണ് ആത്മഹത്യചെയ്തത്. തിരിച്ചടവ് കുടിശ്ശിക വരുത്തിയതിന്റെ ഭാഗമായി കടുത്ത ശാരീരികവും മാനസികവുമായ പീഡനവും അപമാനവും ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് നേരിടേണ്ടിവന്നതാണ് ഈ ആത്മഹത്യകള്‍ക്കു പ്രേരണയായത് എന്നതാണ് ജനരോഷത്തിന് കാരണം. 36 ശതമാനംതൊട്ട് 100 ശതമാനംവരെ പലിശ ഈടാക്കുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ വായ്പയ്ക്കായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്വയം സഹായ സംഘങ്ങളും സ്ത്രീകളുമാണ് ആന്ധ്രയിലുള്ളത്. ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ തിരിച്ചടവിനായി ചെലുത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളും ചൂഷണ സമ്പ്രദായങ്ങളും 2005-06ല്‍തന്നെ ആന്ധ്രയില്‍ വിമര്‍ശനവിധേയമായിരുന്നു. അന്ന് കൃഷ്ണ ജില്ലയില്‍ മാത്രം പത്തു സ്ത്രീകളാണ് വായ്പ തിരിച്ചടയ്ക്കാനാവാതെ അപമാനിക്കപ്പെട്ട് ആത്മഹത്യചെയ്തത്. അതിനെത്തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചനടത്തുകയും പലിശ കുറയ്ക്കുമെന്നും മറ്റും തീരുമാനമറിയിക്കുകയും ചെയ്തെങ്കിലും സര്‍ക്കാരിന്റെതന്നെ അറിവോടെ ചൂഷണം പൂര്‍വ്വാധികം ശക്തമായി തുടരുകയാണ് ചെയ്തത്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ മൂന്നിലൊന്നും കേന്ദ്രീകരിച്ചിരിക്കുന്ന ആന്ധ്രയില്‍ ഈ ചൂഷണം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ രൂക്ഷമാണ്. ആത്മഹത്യാ പരമ്പര സൃഷ്ടിച്ച ജനരോഷത്തോടൊപ്പം തെലുങ്കാന പ്രശ്നവും കോണ്‍ഗ്രസിലെ ആഭ്യന്തര കലാപവും എല്ലാം ചേര്‍ന്ന് സൃഷ്ടിച്ച രാഷ്ട്രീയഅനിശ്ചിതത്വവും സംസ്ഥാന സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതില്‍നിന്ന് താല്‍കാലികമായെങ്കിലും രക്ഷപ്പെടുന്നതിനും ജനങ്ങളെ ആശ്വസിപ്പിക്കുന്നതിനുമുള്ള ശ്രമമെന്ന നിലയിലാണ് സര്‍ക്കാര്‍ വളരെ പെട്ടെന്നുതന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

എന്നാല്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ചൂഷണം തടയുന്നതിനുള്ള നടപടികളെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെന്ന് കരുതുന്നെങ്കില്‍ തെറ്റി. ആന്ധ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളില്‍നിന്നും കമ്പോളവക്താക്കളില്‍നിന്നും ഓഹരി നിക്ഷേപകരില്‍നിന്നുമൊക്കെ ഉയര്‍ന്നിരിക്കുന്നത്. ഈ പ്രതിഷേധക്കാരുടെ വേവലാതി ബോധ്യപ്പെടണമെങ്കില്‍ ഇന്ത്യയിലെ മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 2500 സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇരുപതെണ്ണം വന്‍കിട നിക്ഷേപകരുള്ള, ഓഹരിക്കമ്പോളത്തില്‍ സജീവ സാന്നിദ്ധ്യമുള്ള സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ മൈക്രോഫിനാന്‍സ്രംഗത്തെ ഭീമനായ എസ് കെ എസ് മൈക്രോ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, സ്പന്ദന സ്ഫൂട്ടി ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ബന്ധന്‍, ഷെയര്‍, ബാസിക്സ്, അസ്മിത തുടങ്ങിയ ഇരുപതോളം ധനകാര്യസ്ഥാപനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കോടികളുടെ ലാഭമാണ് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കിയ വായ്പയിലൂടെ നേടിയത്. ഈ സ്ഥാപനങ്ങളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ നിക്ഷേപകര്‍ ഉത്സാഹംകാണിച്ചതിന്റെ ഫലമായി എസ്കെഎസിന്റെ ഓഹരിവില കഴിഞ്ഞവര്‍ഷം ആയിരത്തി ഇരുന്നൂറുവരെയായി ഉയര്‍ന്നിരുന്നു. എസ്കെഎസ് തങ്ങളുടെ ഉദ്യോഗസ്ഥരെ ഓഹരിക്കമ്പോളത്തില്‍ പങ്കാളികളാകാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് അവരില്‍ കുറഞ്ഞത് ഇരുപതുപേരെങ്കിലും കോടീശ്വരന്മാരായി മാറിയിട്ടുണ്ടത്രെ. ഓഹരിക്കമ്പോളത്തില്‍ വിശ്വാസത്തോടെ നിക്ഷേപിക്കുന്നതിനും സ്വയം തൊഴില്‍ എന്ന നിലയിലും എല്ലാം ലാഭകരമായി ചെയ്യാനാകുന്നതും അനുദിനം വളര്‍ന്നുപന്തലിക്കുന്നതുമായ വ്യവസായമേഖലയാണ് മൈക്രോഫിനാന്‍സ് എന്നത് ഇന്ത്യയില്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു പരസ്യവാചകമാണ്. വിദേശക്കമ്പനികളടക്കം കണ്ണുവെച്ചിരിക്കുന്ന ഈ മേഖലയെ ആന്ധ്രയിലെ സംഭവവികാസങ്ങള്‍ തളര്‍ത്തുമെന്ന വേവലാതിയാണ് വ്യവസായ ലോകത്തിനുള്ളത്. ആത്മഹത്യകളെത്തുടര്‍ന്ന് ആരും വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാകാതെയുള്ള പ്രതിരോധവും ധനകാര്യ സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്കുനേരെയുള്ള ശാരീരികാക്രമണങ്ങളും സര്‍ക്കാരിന്റെ നിയന്ത്രണവും എല്ലാം മൈക്രോഫിനാന്‍സ് വ്യവസായത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നുവെന്ന പരാതിയാണ് ഒരുഭാഗത്തുയരുന്നത്.

ആന്ധ്രദുരന്തത്തിലെ പ്രധാന വില്ലന്‍ സൂക്ഷ്മവായ്പകള്‍ക്ക് ധനകാര്യസ്ഥാപനങ്ങള്‍ ഈടാക്കുന്ന കൊള്ളപ്പലിശയാണ്. ദരിദ്രര്‍ക്ക് വായ്പ നല്‍കുന്നതുവഴി വലിയ സാമൂഹ്യസേവനമാണ് തങ്ങള്‍ ചെയ്യുന്നതെന്ന അവകാശവാദമാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ ഉയര്‍ത്താറുള്ളത്. എന്നാല്‍ റിസര്‍വ്ബാങ്ക് നിരക്കുപ്രകാരമുള്ള 9 മുതല്‍ 12.5 ശതമാനംവരെ പലിശയ്ക്ക് ബാങ്കുകളില്‍നിന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ അതിന്റെ നാലോ അഞ്ചോ അതിലധികമോ ഇരട്ടി പലിശയ്ക്കാണ് പാവപ്പെട്ടവര്‍ക്ക് നല്‍കുന്നത്. ഈ പലിശനിരക്കിലെ വ്യത്യാസത്തിലൂടെയാണ് ധനകാര്യ സ്ഥാപനങ്ങള്‍ കൊള്ളലാഭം കൊയ്യുന്നത്. പഴയ ഹുണ്ടികപ്പലിശക്കാരില്‍നിന്നും ബ്ളേഡുപലിശക്കാരില്‍നിന്നും ദരിദ്രരെ തങ്ങള്‍ രക്ഷിക്കുന്നു എന്നാണ് ഇവരുടെ ഭാവം. 60 മുതല്‍ 100 ശതമാനംവരെ കഴുത്തറുപ്പന്‍ പലിശ ഹുണ്ടികക്കാര്‍ക്ക് കൊടുക്കേണ്ടിവന്ന പഴയ സാഹചര്യത്തില്‍നിന്നും മെച്ചമല്ലേ 36 ശതമാനമോ 40 ശതമാനം വരെയോ ആയാലും എന്നാണ് വാദം. പഴയ ഹുണ്ടികക്കാരന്‍ സ്വന്തം പണമാണ് മുതല്‍മുടക്കുന്നതെങ്കില്‍ പുതിയ മൈക്രോഫിനാന്‍സ് മുതലാളിമാര്‍ക്ക് പണംമുടക്കിലും ഒരു റിസ്കുമില്ല. കാരണം അത് ബാങ്കുകളില്‍നിന്ന് കുറഞ്ഞ പലിശയ്ക്ക് എടുക്കുന്ന വായ്പയാണ്. വായ്പയുടെ തിരിച്ചടവിനായി ഗ്രാമങ്ങളിലടക്കം ജീവനക്കാരുള്ള വന്‍ ഓഫീസ് സംവിധാനമാണ് എസ് കെ എസ് പോലുള്ള ധനകാര്യ സ്ഥാനപങ്ങള്‍ക്കുള്ളത്. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും പരസ്യമായി അപമാനിച്ചും ജപ്തിചെയ്തുമൊക്കെ തങ്ങളുടെ തിരിച്ചടവ് ഉറപ്പാക്കുക എന്നതാണ് ഇവരുടെ ഒരു പൊതുരീതി.

ആന്ധ്രയില്‍ സംഭവിച്ചത് ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും നടക്കുന്ന മൈക്രോ ഫിനാന്‍സ് കൊള്ളയുടെ സ്വാഭാവിക പരിണാമം മാത്രമാണ്. ആരാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഗുണഭോക്താക്കള്‍? ഇന്ത്യയില്‍ സൂക്ഷ്മതല വായ്പകള്‍ കൂടുതലായി ആശ്രയിക്കുന്നവര്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ്. ഒന്ന്, ഗ്രാമങ്ങളിലെ ഭൂരഹിത കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും. ഇവരില്‍ നല്ല പങ്കും സീസണലായിട്ടുള്ള പണികളെ ആശ്രയിക്കുന്നവരാണ്. പണിയില്ലാത്ത നാളുകളില്‍ വീട്ടുചെലവിനും ചികിത്സയ്ക്കും മറ്റ് താല്‍ക്കാലിക ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കുമാണ് ഇക്കൂട്ടര്‍ വായ്പയെടുക്കുന്നത്. ദാരിദ്ര്യരേഖയ്ക്കുതാഴെ ജീവിക്കുന്ന ഇവര്‍ക്ക് വലിയ പലിശയോടെ വായ്പ തിരിച്ചടയ്ക്കുകയെന്നത് ദുഷ്കരമാണ്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ വായ്പയില്ലാതെ അവര്‍ക്ക് ജീവിക്കാനുമാകില്ല.

രണ്ടാമത്തെ കൂട്ടര്‍ ചെറുകിട-നാമമാത്രക്കാരും പരമ്പരാഗതമേഖലയില്‍ പണിയെടുക്കുന്നവരും സ്വയംതൊഴില്‍ ചെയ്യുന്നവരുമാണ്. പട്ടണങ്ങളിലെ ചെറിയ കച്ചവടക്കാരും വഴിവാണിഭക്കാരും എല്ലാം ഇതില്‍പെടും. തൊഴില്‍ മെച്ചപ്പെടുത്താനും ജീവിതച്ചെലവുകള്‍ക്കും മറ്റുമായിട്ടാണ് ഇവര്‍ വായ്പയെടുക്കുന്നത്. നവ ഉദാരവത്കരണനയങ്ങളും കമ്പോളമത്സരവും ഇത്തരം മേഖലകളുടെ നിലനില്‍പുതന്നെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വായ്പകള്‍ കടക്കെണിയിലേക്കാണ് ഇവരെയും നയിക്കുന്നത്. ഇവരിലും നല്ല പങ്ക് ദാരിദ്ര്യരേഖയ്ക്കുതാഴെത്തന്നെയാണ്.

മൂന്നാമത്തെ കൂട്ടര്‍ ദാരിദ്ര്യരേഖയ്ക്കു തൊട്ടുമുകളിലുള്ള ചെറുകിട-ഇടത്തരം കൃഷിക്കാരും കച്ചവടക്കാരും ചെറുകിട ഉല്‍പാദകരുമൊക്കെയാണ്. സര്‍ക്കാരിന്റെ നയങ്ങളെയും കമ്പോളത്തിന്റെ ഗതിവിഗതികളെയും ആശ്രയിച്ചുനില്‍ക്കുന്ന ഇവരുടെ ഉപജീവനവും അനുദിനം ഭീഷണിനേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഉയര്‍ന്ന പലിശയ്ക്കുള്ള വായ്പ എന്നാല്‍ ദാരിദ്ര്യത്തിലേക്കുള്ള വഴിയായിട്ടാണ് മാറുന്നത്.

ആദ്യത്തെ രണ്ടു വിഭാഗത്തിലും ഭൂരിപക്ഷവും സ്ത്രീകളാണ,് മൈക്രോഫിനാന്‍സ് വായ്പകളുടെ ഗുണഭോക്താക്കളായി വരുന്നത്. വീട്ടാവശ്യങ്ങള്‍ക്കും ഉപജീവനത്തിനും മറ്റുമായി വായ്പകളെ ആശ്രയിക്കുന്ന സ്ത്രീകളില്‍ നല്ലപങ്കും കൂലിപ്പണിക്കാരോ കര്‍ഷകത്തൊഴിലാളികളോ ഒക്കെയാണ്. കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ മൂന്നു സംസ്ഥാനങ്ങളിലൊഴിച്ച് മറ്റ് ഒരു സംസ്ഥാനത്തും അറുപതുരൂപയില്‍ കൂടുതല്‍ മിനിമംകൂലി പുരുഷനുപോലും ലഭിക്കാത്ത സാഹചര്യത്തില്‍ സ്ത്രീതൊഴിലാളികളുടെ കൂലി ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ കുറഞ്ഞ കൂലിക്ക് പണിയെടുക്കുന്നവരോ പണിയില്ലാത്തവരോ ആയ ദരിദ്രരായ സ്ത്രീകളാണ് സൂക്ഷ്മ വായ്പകളുടെ പ്രധാന ഗുണഭോക്താക്കള്‍. ഇന്ത്യയിലെ ഗ്രാമീണ-നഗര-മേഖലകളില്‍ ജീവിക്കുന്ന സ്ത്രീകളില്‍ 76 ശതമാനവും എളുപ്പം ലഭിക്കാവുന്ന വായ്പകളെ വലിയതോതില്‍ ആശ്രയിക്കാന്‍ തയ്യാറാവുന്നു എന്നതാണ് ധനകാര്യസ്ഥാപനങ്ങളെ ആവേശംകൊള്ളിക്കുന്നത്. ഒരേ സമയത്ത് പല സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കാനും സ്ത്രീകള്‍ തയ്യാറാകുന്നു എന്നതും വ്യവസായത്തിന് അനുകൂലമായ സാഹചര്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ 42 ശതമാനംപേര്‍ക്ക് ഇപ്പോഴും ബാങ്കുകളുടെ സേവനം ലഭ്യമല്ല എന്ന സാഹചര്യത്തെ തങ്ങള്‍ക്കനുകൂലമായിട്ടാണ് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്. ദാരിദ്യ്രവും ഇല്ലായ്മയുടെ ഗതികേടുമാണ് ദരിദ്രരെ വായ്പകളിലേക്കും കടക്കെണികളിലേക്കും തള്ളിവിടുന്നത് എന്ന യാഥാര്‍ത്ഥ്യം എല്ലാവരും കണ്ടില്ലെന്നു നടിക്കുകയാണ്.

ദേശസാല്‍കൃത ബാങ്കുകളടക്കമുള്ള ഇന്ത്യയിലെ വിപുലമായ ബാങ്കിംഗ് ശൃംഖല സാമൂഹ്യമേഖലാ വായ്പകളില്‍നിന്ന് പിന്മാറുന്ന നിരുത്തരവാദപരമായ നിലപാടിന് കേന്ദ്രസര്‍ക്കാര്‍ മറുപടിപറയേണ്ടതുണ്ട്. വന്‍ വ്യവസായികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പയും കടം എഴുതിത്തള്ളലും അനുവദിക്കുകയും ധനികര്‍ക്കും ഇടത്തരക്കാര്‍ക്കും വീടിനും വാഹനത്തിനുമൊക്കെ 6-8 ശതമാനം പലിശയ്ക്ക് വായ്പ പുറകെ നടന്നു കൊടുക്കുകയും ചെയ്യുന്ന ഇന്ത്യയിലെ ദേശസാല്‍കൃത ബാങ്കുകള്‍ ദരിദ്രര്‍ക്കുള്ള ചെറുവായ്പകള്‍ ഒരു ബാധ്യതയായിട്ടാണ് കാണുന്നത്. ദരിദ്രരെ ശാക്തീകരിക്കാന്‍ 36 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നുവെന്നത് എത്ര അപഹാസ്യമാണ്.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വവും വിശ്വാസ്യതയും ഒരു പരിശോധനയ്ക്കും വിധേയമാക്കാന്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാരും റിസര്‍വ്ബാങ്കും തയ്യാറാകാത്തത്? ആന്ധ്ര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ്ബാങ്ക് ബോര്‍ഡ് മെമ്പറായിട്ടുള്ള വൈ.എച്ച് വലേഗാം അധ്യക്ഷനായിട്ടുള്ള ഒരു സബ്കമ്മിറ്റി മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍തനങ്ങള്‍ പഠിക്കാന്‍ ഇപ്പോള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പലിശനിരക്ക്, തിരിച്ചടവിനായി സ്വീകരിക്കുന്ന ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളും, ഒന്നില്‍ കൂടുതല്‍ സംഘങ്ങളിലെ അംഗത്വം ഇതൊക്കെ ഈ കമ്മിറ്റിയുടെ പരിശോധനയ്ക്കു വിധേയമാകും എന്നാണ് കരുതപ്പെടുന്നത്.

ആന്ധ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ സ്വയംസഹായസംഘങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ കുത്തക അടിച്ചേല്‍പിക്കുന്നതിനാണ് എന്നാണ് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന്‍ നടത്തിയ പ്രതികരണം. എന്നാല്‍ ആന്ധ്രയ്ക്കു പുറകെ ബിജെപി ഭരിക്കുന്ന കര്‍ണാടകയും ഒറീസയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന് രൂപംകൊടുക്കാനുള്ള പരിശ്രമത്തിലാണ്. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രി ആയിരുന്നകാലത്ത് ലോകബാങ്ക് സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട സ്വയംസഹായസംഘങ്ങള്‍ ഇന്ന് പന്ത്രണ്ടു ലക്ഷത്തിലധികമുണ്ട്. എന്നാല്‍ ഇആര്‍പി എന്ന പേരില്‍ സംസ്ഥാനതലത്തില്‍ പരസ്പരം ഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ ശൃംഖലയിലെ സംഘങ്ങളെയും അംഗങ്ങളെയും തങ്ങളുടെ ഗുണഭോക്താക്കളാക്കി മാറ്റുകയെന്ന എളുപ്പവഴിയാണ് എസ് കെ എസ് അടക്കമുള്ള മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ചെയ്തത്. ദരിദ്രരെ സഹായിക്കുകയും ശാക്തീകരിക്കുകയുമാണ് ലക്ഷ്യമെങ്കില്‍ സ്വയംസഹായസംഘങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ അതിന് നേതൃത്വംകൊടുക്കകയല്ലേ ചെയ്യേണ്ടത്? എത്രയോ പിന്നോക്ക സംസ്ഥാനങ്ങളും പ്രദേശങ്ങളും ഇന്ത്യയിലുണ്ട്. പാവപ്പെട്ട സ്ത്രീകളെ സംഘടിപ്പിക്കലോ സാമൂഹ്യസേവനമോ ഒന്നുമല്ല, തങ്ങളുടെ വായ്പാ വ്യവസായത്തിന് വളക്കൂറുള്ള പ്രദേശം കണ്ടെത്തുകയാണ് എല്ലാ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെയും ലക്ഷ്യം.

ആന്ധ്രയില്‍ ഉണ്ടായ മുപ്പതിലധികം ആത്മഹത്യകള്‍ കടക്കെണിമൂലമോ ധനകാര്യ സ്ഥാപനങ്ങളുടെ സമ്മര്‍ദ്ദംമൂലമോ അല്ല, കാര്‍ഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ദാരിദ്യ്രവും കൊണ്ടാണെന്ന ഒരു വാദവും ഉയരുന്നുണ്ട്. ആ വാദത്തിലും കഴമ്പുണ്ട്. കാരണം തൊഴിലുറപ്പു പദ്ധതിയില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ഒരു ദിവസംപോലും പണിലഭിക്കുകയോ ചെയ്ത പണിയുടെ കൂലി കിട്ടുകയോ ചെയ്യാത്ത ലക്ഷക്കണക്കിനുപേര്‍ ആന്ധ്രയിലുണ്ടത്രെ. കര്‍ഷക ആത്മഹത്യ ഏറെ നടന്ന, ഇപ്പോഴും നടക്കുന്ന ഒരു സംസ്ഥാനമാണിത്. വമ്പിച്ച വിലക്കയറ്റം നിയന്ത്രിക്കുന്നതിനോ സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിനോ അല്ല, അധികാരക്കസേര സംരക്ഷിക്കുന്നതില്‍ വ്യാപൃതമായിരിക്കുന്ന കോണ്‍ഗ്രസ് ഭരണമാണവിടെ നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പട്ടിണിയും തൊഴിലില്ലായ്മയും രോഗങ്ങളും എല്ലാം ചേര്‍ന്നാണ് കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്നത്. 2005-06ലെ ആത്മഹത്യകള്‍ക്കുശേഷം പലിശനിരക്ക് കുറയ്ക്കുമെന്ന വാക്ക് ലംഘിച്ചുകൊണ്ട് പാവപ്പെട്ടവരെ കൊള്ളയടിച്ച ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ നേടിയ വളര്‍ച്ച ദരിദ്രരുടെ നിവൃത്തികേടിന്റെ പ്രതിഫലനമാണ്. 2005ല്‍ 1.72 ലക്ഷമുണ്ടായിരുന്ന എസ് കെ എസിന്റെ ഗുണഭോക്താക്കള്‍ 2009 ആയപ്പോഴേക്കും 5.7 ലക്ഷം ആയിട്ടാണ് വര്‍ദ്ധിച്ചത്. സ്പന്ദനം, ഷെയര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഈ കാലയളവില്‍ ലക്ഷക്കണക്കിന് ഗുണഭോക്താക്കളെയാണ് ലഭിച്ചത്. ദാരിദ്ര്യത്തില്‍ ഒരു വയ്ക്കോല്‍തുരുമ്പെന്ന നിലയില്‍ വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച ലക്ഷക്കണക്കിന് സ്ത്രീകളാണ് വായ്പാ വ്യവസായത്തിന്റെ ചൂഷണം നേരിട്ടുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ആന്ധ്ര ഓര്‍ഡിനന്‍സിന്റെ പ്രധാന ദൌര്‍ബല്യം പലിശനിരക്ക് സംബന്ധിച്ച 'കര്‍ശന'മായ നിയന്ത്രണം കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം ഇതിലില്ല എന്നതാണ്. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് സ്വയംസഹായ സംഘങ്ങള്‍ക്ക് ബാങ്കു നല്‍കുന്ന വായ്പയ്ക്കുള്ള പലിശ 4 ശതമാനത്തില്‍ കൂടരുതെന്ന നിര്‍ബന്ധത്തില്‍ സബ്സിഡി നല്‍കുന്നത്. ഉദാഹരണത്തിന് കേരളത്തില്‍ 9 ശതമാനത്തിന് ബാങ്ക് സ്വയംസഹായസംഘങ്ങള്‍ക്ക് നല്‍കുന്ന വായ്പയ്ക്ക് സര്‍ക്കാര്‍ 5 ശതമാനം വായ്പ നല്‍കി, 4 ശതമാനം പലിശയ്ക്കാണ് കുടുംബശ്രീ സംഘങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരുകളുടെ നിരന്തര ഇടപെടലുകള്‍ ഉണ്ടായിട്ടും ബാങ്കുകളുടെ ഭാഗത്തുനിന്ന് പൂര്‍ണ്ണ സഹകരണം ലഭിക്കാത്തത് വായ്പകളുടെ ലഭ്യതയില്‍ പ്രയാസം ഉണ്ടാക്കുന്നുണ്ട്.

മൈക്രോഫിനാന്‍സ് കൊള്ളയോടുള്ള യുപിഎ സര്‍ക്കാരിന്റെ നിലപാടാണ് ഏറ്റവും ആശങ്കാജനകമായിട്ടുള്ളത്. ആന്ധ്ര ഓര്‍ഡിനന്‍സിനെക്കുറിച്ച് പരാതിപറഞ്ഞ മൈക്രോഫിനാന്‍സ് വ്യവസായികള്‍ക്ക് കേന്ദ്ര ധനമന്ത്രി പ്രണാബ്മുഖര്‍ജി നല്‍കിയ ഉറപ്പ് ഈ വ്യവസായത്തെ സംരക്ഷിക്കും എന്നാണ്. ആത്മഹത്യാ പരമ്പരയ്ക്കും സര്‍ക്കാര്‍ നിയന്ത്രണത്തിനും പുറകെ എസ്കെഎസ് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി ഇടിഞ്ഞതും കളക്ഷന്‍ കുറഞ്ഞതും തങ്ങള്‍ ഗൌരവത്തോടെയാണ് കാണുന്നത് എന്ന പ്രതികരണമാണത്രെ ധനമന്ത്രി നടത്തിയത്. എന്നാല്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുന്ന ദരിദ്രര്‍ക്ക് ധനമന്ത്രിയോട് നേരിട്ട് പരാതിപറയാനാവില്ലല്ലോ. അവര്‍ക്കായി ഒരു സാന്ത്വനവാക്കും ധനമന്ത്രി പറഞ്ഞുമില്ല. 2007ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപം നല്‍കിയ മൈക്രോഫിനാന്‍സ് ബില്ല് മൈക്രോഫിനാന്‍സ് വ്യവസായത്തെ സഹായിക്കല്‍ മാത്രമാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നതാണ്. വായ്പയുടെപേരില്‍ നടക്കുന്ന കൊള്ള തടയുന്നതിനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനോ പലിശയ്ക്ക് പരിധി നിശ്ചയിക്കുന്നതിനോ ഫലപ്രദമായ ഒരു നിര്‍ദ്ദേശവും മൈക്രോഫിനാന്‍സ് ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല എന്നത് സര്‍ക്കാരിന്റെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നു. 2009ല്‍ പാര്‍ലമെന്റ് പിരിഞ്ഞതോടെ ആ ബില്ല് ലാപ്സായിക്കഴിഞ്ഞു.

മൂന്നാംലോക രാജ്യങ്ങളിലെ ദാരിദ്ര്യവും ദരിദ്രരും അപാര സാദ്ധ്യതകളുള്ള കമ്പോളമാണെന്ന തിരിച്ചറിവില്‍ വിദേശമൂലധനമടക്കമൊഴുകുന്ന ഒരു വ്യവസായമാണിന്ന് മൈക്രോഫിനാന്‍സ്. അമേരിക്കയില്‍ ഭവന വായ്പാരംഗത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച പ്രൈം വായ്പകള്‍പോലെ വായ്പകള്‍ക്കുമേല്‍ വായ്പകൊണ്ടു തീര്‍ക്കുന്ന മൈക്രോഫിനാന്‍സ് വായ്പാ സൌധവും ചെറിയ ആഘാതത്തില്‍തന്നെ തകരാവുന്നതാണെന്ന് ആന്ധ്രയിലെ അനുഭവം ബോധ്യപ്പെടുത്തുന്നു. ബംഗ്ളാദേശ് ഗ്രാമീണ്‍ ബാങ്ക് മാതൃകയടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതരത്തില്‍ കമ്പോളത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള മൈക്രോഫിനാന്‍സ് വ്യവസായത്തിന്റെ കടുത്ത ആര്‍ത്തി ഇന്ന് വിമര്‍ശിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ മൊറോക്കോ, ബോസ്നിയ, നിക്കരഗ്വേ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ മൈക്രോഫിനാന്‍സ് വായ്പകള്‍ തിരിച്ചടയ്ക്കാനാകാതെയുള്ള ദരിദ്രരുടെ ദുരിതങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതായാണ് വാര്‍ത്തകള്‍. ജനങ്ങളുടെ നിവൃത്തികേടുകളെ വ്യവസായകൊള്ളയ്ക്ക് വളമാക്കാന്‍ പൂര്‍ണ്ണ അനുവാദം നല്‍കുന്ന ഭരണാധികാരികള്‍തന്നെയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ഉത്തരവാദികള്‍. ദരിദ്രര്‍ക്ക് വായ്പനല്‍കുമ്പോള്‍ അത് അവരെ സഹായിക്കുന്നതായിരിക്കണം എന്ന് ഉറപ്പുവരുത്തുന്നതരത്തില്‍ വായ്പാ വ്യവസായരംഗത്ത് സര്‍ക്കാരുകളുടെ നിയന്ത്രണം ഉണ്ടാകണം. ആന്ധ്രയിലെ ആത്മഹത്യകളുടെ തിരിച്ചറിവിലെങ്കിലും ഇന്ത്യയിലെ മൈക്രോഫിനാന്‍സ് കൊള്ളകളെ നിയന്ത്രിക്കാനും പലിശനിരക്കില്‍ 4 ശതമാനം എന്ന് പരിധി നിശ്ചയിക്കാനും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ബാങ്കുകളുടെ സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങളും ഇടപെടലും റിസര്‍വ്വ്ബാങ്ക് ചെയ്യേണ്ടതുണ്ട്.

കേരളത്തില്‍ മൈക്രോഫിനാന്‍സ് എന്ന ചക്കരക്കുടത്തില്‍ കയ്യിട്ടുനില്‍ക്കുന്നവരുടെ എണ്ണം പെരുകുന്നു എന്നത് ഈ സാഹചര്യത്തില്‍ ജാഗ്രതയോടെയാണ് കാണേണ്ടത്. സ്ത്രീ ശാക്തീകരണമെന്നാല്‍ വായ്പ നല്‍കലാണ് എന്ന ന്യായത്തില്‍ പാവപ്പെട്ട സ്ത്രീകളെ വായ്പ കാണിച്ച് പ്രലോഭിപ്പിക്കുകയും കടക്കെണിയില്‍ തള്ളിവീഴ്ത്തുകയും ചെയ്യുന്ന വായ്പാ വ്യവസായം കേരളത്തിലും ആഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരേസമയം ഒന്നിലധികം വായ്പകള്‍ പല സ്രോതസില്‍നിന്ന് എടുക്കുന്നതിന്റെ ഭാഗമായുള്ള കടക്കെണിയില്‍ പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. സ്ത്രീകളെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുകയും പ്രാദേശിക വികസനത്തില്‍ മുഖ്യ പ്രവര്‍ത്തകരായി മാറ്റുകയും ചെയ്യുകയെന്ന ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ള കുടുംബശ്രീയുടെ സാന്നിദ്ധ്യവും ഇടതുസര്‍ക്കാര്‍ നല്‍കുന്ന പിന്തുണയുമാണ് മറ്റ് സംസ്ഥാനങ്ങളിലെപ്പോലെയുള്ള വായ്പാ കൊള്ളയെ കേരളത്തില്‍ പ്രതിരോധിച്ചുനിര്‍ത്തുന്നത്. 38 ലക്ഷത്തിലധികം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള, മതേതര ജനാധിപത്യ സംവിധാനമായിട്ടുള്ള കുടുംബശ്രീയെ തകര്‍ത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ സാമുദായിക സ്വാര്‍ത്ഥ നേട്ടങ്ങള്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യം കൂടി കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ചില മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുണ്ട് എന്നത് ഗൌരവത്തോടെ കാണേണ്ടതുണ്ട്. കൊള്ളപ്പലിശയ്ക്ക് വായ്പ ലഭ്യമാക്കലല്ല പാവപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടതെന്നും, മെച്ചപ്പെട്ട ജീവിത ഗുണനിലവാരവും വരുമാനവും ഉറപ്പാക്കിക്കൊണ്ട് ജീവിതം നയിക്കുന്നതിനാവശ്യമായ സമഗ്രമായ പിന്തുണയാണ് പ്രധാനമെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നുമുള്ള പാഠമാണ് രാജ്യത്തിനാകെ കേരളം നല്‍കുന്നത്. കേരളത്തില്‍ നിലനില്‍ക്കുന്ന സംവിധാനത്തെ തകര്‍ക്കാന്‍ അനുവദിച്ചുകൂട. എം എം ഹസന്‍ നേതൃത്വം കൊടുക്കുന്ന ജനശ്രീ സ്വപ്നങ്ങളുടെ ലക്ഷ്യം പലതാണ് എന്നോര്‍ക്കണം. കുടുംബശ്രീയെ രാഷ്ട്രീയ വിമുക്തമാക്കും എന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ലക്ഷക്കണക്കിന് സ്ത്രീകളുടെ കൂട്ടായ്മകളെ കമ്പോളത്തിന് വിട്ടുകൊടുക്കും എന്നുതന്നെയാണ്. മൈക്രോഫിനാന്‍സ് ചക്കരക്കുടംതന്നെയാണ് എന്ന ആഗോളസത്യം ഹസനും കൂട്ടരും മനസ്സിലാക്കിയിട്ടുണ്ട്. ജാഗ്രത

*
ഡോ. ടി എന്‍ സീമ ചിന്ത 17 ഡിസംബര്‍ 2010

Saturday, December 13, 2008

ഒരു ദശകത്തിന്റെ അനുഭവം കുടുംബശ്രീയെ നയിക്കുന്നു

മുപ്പത്തിയാറുലക്ഷം സ്‌ത്രീകള്‍ അംഗങ്ങളായുള്ള 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളുടെ ശൃംഖലയായ കുടുംബശ്രീ പത്തുവര്‍ഷം പിന്നിട്ടിരിക്കുന്നു. കേരളത്തിന്റെ വികസന ചരിത്രത്തില്‍ എങ്ങനെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ അടയാളപ്പെടുത്തേണ്ടത് ? കാര്യക്ഷമമായ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയെന്നോ? കേരള വികസനത്തിലെ സ്‌ത്രീകളുടെ അദൃശ്യതയെന്ന വെല്ലുവിളിയെ നേരിടാന്‍ കരുത്തേകുന്ന സ്‌ത്രീമുന്നേറ്റമെന്നോ? പ്രാദേശികതലത്തില്‍ വികസനപദ്ധതികളുടെ നിര്‍വഹണത്തിന് സുതാര്യവും ഫലപ്രദവുമായ ഏജന്‍സിയെന്നോ? ഇതെല്ലാമാണ് കുടുംബശ്രീയെന്നു രേഖപ്പെടുത്തുമ്പോള്‍തന്നെ മറ്റൊരു ചോദ്യമുയരാം. പാവപ്പെട്ടവരുടെ സ്വയംസഹായ സംഘങ്ങളിലൂടെ നടപ്പാക്കുന്ന മൈക്രോക്രെഡിറ്റ് (ലഘുവായ്‌പാ പരിപാടി) ദാരിദ്ര്യത്തിന് മറുമരുന്നാണെന്ന ലോകബാങ്ക് സിദ്ധാന്തം ചോദ്യംചെയ്യപ്പെടുന്ന ഈ കാലത്ത് കുടുംബശ്രീയുടെ വിജയഗാഥയ്‌ക്ക് എന്ത് വിശ്വാസ്യതയാണുള്ളത്?

മൈക്രാക്രെഡിറ്റിന് ഒരാഗോള ചരിത്രമുണ്ട്. 1995 സെപ്‌തംബറില്‍ ബീജിംഗില്‍ നടന്ന ഐക്യരാഷ്‌ട്രസഭയുടെ നാലാമത് അന്താരാഷ്‌ട്ര വനിതാ സമ്മേളനവേദിയിലാണ്, വര്‍ദ്ധിച്ചുവരുന്ന കടക്കെണിയുടെയും ദാരിദ്ര്യതിന്റെയും ആഘാതങ്ങള്‍ക്കെതിരായുള്ള പ്രതിരോധമാര്‍ഗമെന്ന നിലയിൽ മൈക്രോക്രെഡിറ്റ് എന്ന ആശയം ലോകബാങ്ക് മുന്നോട്ടുവെച്ചത്. ഇതിന്റെ പ്രചാരണാര്‍ത്ഥം ലോകബാങ്കില്‍തന്നെ ഒരു പ്രത്യേക സംവിധാനവും അതിന്റെ ആഭിമുഖ്യത്തില്‍ ആഗോള മൈക്രോക്രെഡിറ്റ് ക്യാമ്പെയിന്‍ എന്ന പ്രസ്ഥാനവുമുണ്ട്. 1997 മുതല്‍ ഈ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന നിരവധി അന്താരാഷ്‌ട്ര കോണ്‍ഫറന്‍സുകള്‍ മൈക്രോക്രെഡിറ്റ് പരിപാടി വിപുലപ്പെടുത്തുന്നതിനായി ലോകത്തെങ്ങുമുള്ള സന്നദ്ധ സംഘടനകള്‍ക്കും ചെറുതും വലുതുമായ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും പ്രോത്സാഹനംനല്‍കി. 1995ല്‍ നിന്ന് 2008ലെത്തുമ്പോഴേക്ക് മൈക്രോക്രെഡിറ്റ് എന്നത് ദാരിദ്ര്യത്തിനെതിരെയുള്ള അതിജീവനമന്ത്രമായി ലോകമെങ്ങും പ്രചരിപ്പിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ആഗോളവത്കരണ പരിഷ്‌ക്കാരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍പെട്ടുലയുന്ന ദരിദ്രരുടെ രക്ഷയ്‌ക്ക് അവര്‍തന്നെ സ്വയം സംഘടിക്കുകയും മറ്റുമാര്‍ഗങ്ങള്‍ തേടുകയും ചെയ്യേണ്ടതുണ്ട് എന്ന നിലപാടാണ് ലോകബാങ്ക് സ്‌പോണ്‍സേര്‍ഡ് ആയിട്ടുള്ള ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളുടെ സൈദ്ധാന്തിക അടിത്തറ. ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കുള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ക്ക് ലോകബാങ്ക് വലിയ പ്രചാരമാണ് നല്‍കുന്നത്. സര്‍ക്കാരുകളുടെ പരമ്പരാഗത ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളേക്കാള്‍ കാര്യക്ഷമത മൈക്രോക്രെഡിറ്റ് പരിപാടികള്‍ക്കുണ്ടെന്നും അതിനാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന്റെ ചുമതലകളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി സന്നദ്ധസംഘടനകളെ ഏല്‍പിക്കുകയാണ് വേണ്ടതെന്നുമുള്ള നിഗമനങ്ങള്‍ മുന്നോട്ടുവെയ്‌ക്കുന്ന നിരവധി പഠനങ്ങളും ലോകബാങ്കുതന്നെ ധനസഹായം നല്‍കി നടത്തിയിട്ടുണ്ട്.

ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഉള്‍പ്പെടെയുള്ള മൈക്രോക്രെഡിറ്റ് പരിപാടികളുടെ വിജയഗാഥകള്‍ വര്‍ണ്ണക്കടലാസുകളില്‍ ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുമ്പോഴും ഇവ ദാരിദ്ര്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്‌തമായിട്ടില്ല എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഒന്നരക്കോടിയിലധികം സ്വയംസഹായ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ കേരളവും പശ്ചിമബംഗാളും ത്രിപുരയുമൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളില്‍ ജന്മിത്വവും ജാതിമേധാവിത്വവും ഇന്നും കൊടികുത്തിവാഴുകയാണ്. ഭൂമിക്കുമേല്‍ അവകാശമില്ലാത്ത ദരിദ്രരുടെ ദുരിതങ്ങള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ കിട്ടുന്ന ചെറുവായ്‌പ പരിഹാരമല്ല. എന്നുമാത്രമല്ല, ഇത്തരം വായ്‌പകള്‍ തിരിച്ചടയ്‌ക്കുന്നതിനായുള്ള വരുമാനവര്‍ദ്ധനവ് മൈക്രോക്രെഡിറ്റ് പരിപാടികളുടെ ഭാഗമായി ലഭിക്കുന്നുമില്ല. ഇന്ത്യയിലെ ദരിദ്രരുടെ സ്വയംസഹായ സംഘങ്ങളുടെ വായ്‌പാതിരിച്ചടവ്നിരക്ക് ഉയര്‍ന്നതാണെന്നത് ഇവ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കിയതിന്റെ തെളിവായി ചിലര്‍ ചൂണ്ടിക്കാട്ടാറുണ്ട്. സംഘത്തില്‍നിന്നും പണം വായ്‌പനല്‍കുന്ന സന്നദ്ധ സംഘടനകളില്‍നിന്നും ബാങ്കില്‍നിന്നും മറ്റുമുള്ള പലവിധ സമ്മര്‍ദ്ദങ്ങളുടെ ഭാഗമായി വായ്‌പകള്‍ തിരിച്ചടയ്ക്കാന്‍ തങ്ങളുടെ ജീവിതാവശ്യങ്ങള്‍ ചുരുക്കിയും ദരിദ്രര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ് വാസ്തവം.

സംഘം ചേരുന്നതിന്റെയും തങ്ങളുടെ പ്രശ്‌നങ്ങള്‍ കൂട്ടായ്‌മയ്‌ക്കുമുന്നില്‍ പങ്കുവെയ്‌ക്കാന്‍ പറ്റുന്നതിന്റെയും ഫലമായുള്ള ആത്മവിശ്വാസവും പ്രതീക്ഷയുംസ്വയം സഹായ സംഘങ്ങളില്‍ അംഗങ്ങളായ സ്‌ത്രീകളിലും പുരുഷന്മാരിലും കാണുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ അവരുടെ മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുന്ന തൊഴിലില്ലായ്‌മ, വിലക്കയറ്റം, ജാതിവിവേചനം നിഷേധിക്കുന്ന അവകാശങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ദൈനംദിന പ്രശ്‌നങ്ങള്‍ എല്ലാം ചേര്‍ന്നു സൃഷ്‌ടിക്കുന്ന ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തില്‍നിന്നും ദരിദ്രരെ രക്ഷിക്കാന്‍ മൈക്രോക്രെഡിറ്റെന്ന ലോകബാങ്കിന്റെ മന്ത്രത്തിന് കഴിയില്ലെന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ അനുഭവങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഭൂപരിഷ്‌ക്കരണവും കാര്‍ഷിക പരിഷ്‌ക്കരണവും സാമൂഹ്യപരിഷ്‌ക്കരണവും നടപ്പാക്കാതെ ഇന്ത്യയിലെ ദരിദ്രര്‍ക്ക് ജനാധിപത്യ അവകാശങ്ങള്‍ ലഭിക്കില്ല. ദരിദ്രര്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഇടത്തട്ടുകാര്‍ക്കും തല്‍പരകക്ഷികള്‍ക്കും മാത്രം നേട്ടമുണ്ടാക്കുന്ന ഒരു പ്രഹസനമായി ചുരുങ്ങുമെന്നതാണ് ഇന്ത്യന്‍ അനുഭവം.

ഇവിടെയാണ് കുടുംബശ്രീയും ആഗോള മൈക്രോക്രെഡിറ്റ് പരിപാടികളും തമ്മില്‍ ദാര്‍ശനികമായിത്തന്നെ വേര്‍പിരിയുന്നത്. സാമൂഹ്യപരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണവും സാമൂഹ്യക്ഷേമമുന്നേറ്റവും നടന്ന ഒരു സമൂഹത്തിലാണ് കുടുംബശ്രീ പ്രവര്‍ത്തിക്കുന്നത് എന്നതുതന്നെയാണ് കുടുംബശ്രീ പ്രസ്ഥാനത്തെ വ്യത്യസ്‌തമാക്കുന്നത്. കുടുംബശ്രീ ജന്മംകൊണ്ടതാകട്ടെ, ജനാധിപത്യപ്രക്രിയയെ അര്‍ത്ഥവത്തും പൂര്‍ണവുമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കപ്പെട്ട വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള ജനകീയാസൂത്രണത്തിന്റെ പശ്ചാത്തലത്തിലും. ഈ രാഷ്‌ട്രീയ പശ്ചാത്തലമാണ് കുടുംബശ്രീയുടെ ദാര്‍ശനിക അടിത്തറയെ രൂപപ്പെടുത്തിയ മുഖ്യഘടകം.

ദരിദ്രരെ സഹായിക്കാന്‍ ദരിദ്രര്‍മാത്രമേയുള്ളു എന്ന സ്വയംസഹായ സംഘ സങ്കല്‍പത്തെത്തന്നെ നിരാകരിച്ചുകൊണ്ട് കേരളത്തിലെ പ്രാദേശിക ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യഘടകമായി സ്‌ത്രീകളുടെ കൂട്ടായ്‌മകള്‍ക്ക് രൂപം നല്‍കുകയും അവയെ സ്‌ത്രീകളുടെ അയല്‍ക്കൂട്ടമെന്ന് വിളിക്കുകയും ചെയ്‌തുകൊണ്ട് കുടുംബശ്രീ ലോകബാങ്ക് മാതൃകയെ ചോദ്യംചെയ്‌തു. തദ്ദേശ ഭരണസ്ഥാപനങ്ങളുമായി നേരിട്ടുബന്ധം പുലര്‍ത്തുകയും കേന്ദ്ര-സംസ്ഥാന പ്രാദേശിക സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെ നിര്‍വഹണ ഏജന്‍സികളെന്ന നിലയില്‍ സംസ്ഥാനതലത്തില്‍തന്നെ ഏകോപിപ്പിക്കപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുടുംബശ്രീയുടെ സംഘടനാ സംവിധാനമാണ് ഈ പ്രസ്ഥാനത്തിന്റെ നട്ടെല്ല്.

പ്രാദേശിക സര്‍ക്കാരുകളുടെ വികസനപ്രവര്‍ത്തനങ്ങളുടെ നിര്‍വഹണ ഏജന്‍സിയെന്നനിലയില്‍ കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് കുടുംബശ്രീ നേടിയ സാമൂഹ്യ അംഗീകാരവും വിശ്വാസ്യതയും ചെറിയ കാര്യമല്ല. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും വികസനത്തിന്റെ നേട്ടം പരമാവധി ജനങ്ങളിലെത്തിക്കുന്നതിലും കുടുംബശ്രീ നിര്‍ണായക ഘടകമായി മാറുന്നതാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ കണ്ടത്. പല പ്രദേശങ്ങളിലും ഗ്രാമസഭകളുടെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നത് കുടുംബശ്രീയാണ്. തൊഴിലുറപ്പുപദ്ധതിയുടെ നിര്‍വഹണത്തില്‍ സൂപ്പര്‍വൈസര്‍മാര്‍ എന്ന നിലയില്‍ കുടുംബശ്രീ എഡിഎസുകള്‍ വഹിക്കുന്ന പങ്ക് പദ്ധതിയുടെ സുതാര്യതയുടെ ഗ്യാരന്റിയായി മാറിയിരിക്കുന്നു. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായി മാത്രം പങ്കാളികളായിരുന്ന കേരളത്തിലെ സ്‌ത്രീകളുടെ ഭാഗധേയംതന്നെ തിരുത്തിക്കുറിച്ച് കേരള വികസനപ്രക്രിയയില്‍ സ്‌ത്രീകളെ കര്‍ത്തൃസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുകയാണ് കുടുംബശ്രീ. തദ്ദേശഭരണസ്ഥാപനങ്ങളും കുടുംബശ്രീയുമായുള്ള ബന്ധത്തെ കൂടുതല്‍ ഫലപ്രദമാക്കാന്‍ പര്യാപ്‌തമായവിധത്തില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള കുടുംബശ്രീയുടെ പുതിയ ബൈലോ കൂടുതല്‍ ഗുണപരമായ മാറ്റം സൃഷ്‌ടിക്കാനാണ് അവസരമൊരുക്കുന്നത്.

കുടുംബശ്രീ അടിസ്ഥാനപരമായി ഒരു ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനപദ്ധതിയാണ്. എന്നാല്‍ പാവപ്പെട്ടവര്‍ വെള്ളംകയറാത്ത അറകളാക്കി മാറ്റിനിര്‍ത്തേണ്ടവരല്ല. ദരിദ്രര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തികസഹായം അവര്‍ക്കുതന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തുമ്പോള്‍തന്നെ മറ്റു സാമൂഹ്യ-സാമ്പത്തിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ എല്ലാവിഭാഗത്തിലുംപെട്ട സ്‌ത്രീ സമൂഹത്തിന്റെ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് കുടുംബശ്രീയുടെ നിലപാട്. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ഭരണകാലത്ത് ബിപിഎല്‍ വിഭാഗങ്ങള്‍ക്കു മാത്രമായി കുടുംബശ്രീയെ പരിമിതപ്പെടുത്തിയെങ്കില്‍ ഇപ്പോള്‍ വളരെ വ്യക്തമായി പുതിയ ബൈലോ ബിപിഎല്ലിനൊപ്പം എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്കും കുടുംബശ്രീയില്‍ അംഗത്വം ഉറപ്പുനല്‍കുന്നു. പ്രധാന ഭാരവാഹികള്‍ ബിപിഎല്‍ വിഭാഗത്തില്‍പെട്ടവരായിരിക്കണം എന്ന നിബന്ധനയിലൂടെ പാവപ്പെട്ട സ്‌ത്രീകള്‍ക്ക് നേതൃരംഗത്തേക്ക് വളരുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിരിക്കുന്നു. പട്ടികജാതി-പട്ടികവിഭാഗത്തില്‍പെട്ട സ്‌ത്രീകളുടെ പങ്കാളിത്തവും നേതൃത്വവും കുടുംബശ്രീയുടെ എല്ലാ സംഘടനാതലങ്ങളിലും ഉറപ്പുവരുത്താനും പുതിയ ബൈലോ ശ്രദ്ധിച്ചിട്ടുണ്ട്.

കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 1083 കോടി രൂപയുടെ സമ്പാദ്യവും 2793 കോടി രൂപയുടെ ആഭ്യന്തരവായ്‌പയും 637 കോടി രൂപയുടെ ബാങ്ക് വായ്‌പയുമുള്ള വിപുലമായ സാമ്പത്തിക സ്ഥാപനമായി കുടുംബശ്രീ പ്രസ്ഥാനം വളര്‍ന്നുകഴിഞ്ഞു. അമ്പതിനായിരത്തില്‍പരം സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളാണ് ഇതിനകം ആരംഭിച്ചിട്ടുള്ളത്. കുടുംബശ്രീ ഉല്‍പന്നങ്ങളുടെ വിപണനത്തിന് മാസച്ചന്തകളും ഉല്‍സവകാല ചന്തകളും പ്രാദേശിക മാര്‍ക്കറ്റുകളും വിദേശ കയറ്റുമതിയടക്കം പരീക്ഷിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് നടത്തിയ 367 ഓണച്ചന്തകള്‍ ലാഭംകൊയ്‌ത് ആത്മവിശ്വാസം വളര്‍ത്തിയിരിക്കുകയാണ്.

സ്‌ത്രീമുന്നേറ്റത്തിന്റെ വേദിയെന്നനിലയില്‍ കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വ്യതിരിക്തതയും പത്തുവര്‍ഷത്തെ പ്രവര്‍ത്തനവിജയം നല്‍കുന്ന ആവേശവും കൂടുതല്‍ കടുത്ത ഉത്തരവാദിത്വങ്ങളെക്കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. നിരവധി പരിമിതികള്‍, വെല്ലുവിളികള്‍, പ്രതിസന്ധികള്‍ കുടുംബശ്രീ പ്രസ്ഥാനം ഇന്നു നേരിടുന്നുണ്ട് എന്നതും കാണാതിരുന്നുകൂട. അതിലേറ്റവും പ്രധാനം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം മുഖ്യലക്ഷ്യമായിട്ടുള്ള കുടുംബശ്രീ പ്രസ്ഥാനത്തിനുപുറത്ത് ഇനിയും ഇതില്‍ അംഗങ്ങളാകാതെ നിരവധി ദരിദ്ര കുടുംബങ്ങളുണ്ട് എന്നതാണ്. അഗതികള്‍ക്കും ദരിദ്രര്‍ക്കും അര്‍ഹമായ ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കുമെന്നുറപ്പുവരുത്താന്‍ മുഴുവന്‍ ദരിദ്ര കുടുംബങ്ങളെയും കുടുംബശ്രീ സംവിധാനത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്. കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഇതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയും.

2006-ല്‍ കുടുംബശ്രീ നടത്തിയ പഠനവും പ്രശസ്‌ത സാമ്പത്തികവിദഗ്ധന്‍ പ്രൊഫ. എം.എ ഉമ്മന്‍ നടത്തിയ പഠനവും സൂചിപ്പിക്കുന്നത് കുടുംബശ്രീ അംഗങ്ങളുടെ ജീവിത ഗുണനിലവാരത്തിലും പരസ്‌പരസഹകരണത്തിന്റെ കാര്യത്തിലും വലിയൊരു മുന്നേറ്റം നേടാനായിട്ടുണ്ട് എന്നുതന്നെയാണ്. എന്നാല്‍ സാമ്പത്തികശാക്തീകരണത്തിന്റെ കാര്യത്തില്‍, വിശേഷിച്ച് സൂക്‌ഷ്‌മ തൊഴില്‍ സംരംഭങ്ങളുടെ കാര്യത്തില്‍ കുടുംബശ്രീക്ക് ഏറെ മുന്നേറാന്‍ കഴിഞ്ഞിട്ടില്ല എന്ന ദൌര്‍ബല്യം രണ്ടു പഠനങ്ങളും അടിവരയിടുന്നു. 36 ലക്ഷം കുടുംബങ്ങള്‍ അംഗങ്ങളായിട്ടുള്ള കുടുംബശ്രീയില്‍ 2 ലക്ഷം കുടുംബങ്ങള്‍ മാത്രമാണ് സംരംഭങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ആകെ സംരംഭങ്ങളില്‍ 79 ശതമാനം പരമ്പരാഗതമേഖലയിലും മൂന്നില്‍രണ്ട് സംരംഭങ്ങള്‍ കാര്‍ഷിക അനുബന്ധമേഖലയിലുമാണ്. കുടുംബശ്രീ പഠനമനുസരിച്ച് 50 ശതമാനം സംരംഭങ്ങളുടെയും വിറ്റുവരവ് 10,000 രൂപയില്‍ താഴെയാണ്.

പ്രൊഫ. എം എ ഉമ്മന്‍ പഠനം നടത്തിയ അഞ്ചു ജില്ലകളില്‍ 35 ശതമാനം കുടുംബശ്രീ സംരംഭങ്ങളും നഷ്‌ടത്തിലാണ്. കുത്തകകള്‍ കമ്പോളം കീഴടക്കിയിട്ടുള്ള കേരളത്തില്‍ ഇതിലത്ഭുതപ്പെടാനില്ല. എന്നാല്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനവും സാമ്പത്തിക ശാക്തീകരണവുംപോലുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വലിയ തടസ്സമാണ് ഇത് സൃഷ്ടിക്കുന്നത്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പകൊണ്ട് അടിയന്തിര വായ്‌പാ ആവശ്യങ്ങള്‍ മാത്രമേ നിറവേറ്റപ്പെടുകയുള്ളു. ഇന്നത്തെ ദാരിദ്ര്യത്തിന്റെ ദുരിതങ്ങളോട് പൊരുതണമെങ്കില്‍ മെച്ചപ്പെട്ട വരുമാനം കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍നിന്നും ഉറപ്പാക്കേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതി കാര്‍ഷിക ഉല്‍പാദനമേഖലയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്നാണ് പ്രതീക്ഷ. എങ്കിലും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കേരളത്തിലെ വിവിധ വികസന ഏജന്‍സികളുടെയും ഫലപ്രദമായ ഇടപെടലുകളും ഏകോപന പ്രവര്‍ത്തനങ്ങളും ഈ പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യമാണ്. മാരാരിക്കുളത്ത് മാരാരി മാര്‍ക്കറ്റിംഗ് കമ്പനിയുടെ മാരിയും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ സുഭിക്ഷയുംപോലെ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇഛാശക്തിയോടെയുള്ള ഇടപെടലുകളുടെ മാതൃകകള്‍ ഇനിയും സൃഷ്‌ടിക്കപ്പെടണം.

മൈക്രോ ക്രെഡിറ്റ് ലാഭകരമായ ഒരു ബിസിനസ് എന്ന നിലയിലും സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള എളുപ്പമാര്‍ഗ്ഗമെന്ന നിലയിലും കണ്ടുകൊണ്ട് നിരവധി ഏജന്‍സികളും സംഘടനകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്. വായ്‌പയുടെ ആവശ്യംകൊണ്ടും മറ്റ് സമ്മര്‍ദ്ദങ്ങള്‍കൊണ്ടും ഒരേസമയം കുടുംബശ്രീയിലും മറ്റ് ഒന്നിലധികം ഏജന്‍സികളുടെ സ്വയംസഹായ സംഘങ്ങളിലും അംഗങ്ങളാകുന്ന രീതി വ്യാപകമാണ്. ഇത്തരത്തിലുള്ള ബഹുഅംഗത്വം ഇന്ന് കുടുംബശ്രീയിലെ നിരവധി അംഗങ്ങളെ കടുത്ത കടക്കെണിയിലേക്ക് തള്ളിയിട്ടുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.

കര്‍ണാടക, ആന്ധ്രപ്രദേശ്, ഒറീസ, രാജസ്ഥാന്‍ എന്നീ നാലു സംസ്ഥാനങ്ങളിലെ സ്വയംസഹായ സംഘങ്ങളെക്കുറിച്ച് നബാര്‍ഡ് നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ഈ സംസ്ഥാനങ്ങളില്‍ 66 ശതമാനത്തിലധികം സംഘങ്ങളും ജാതി അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളവയാണെന്നാണ്. കുടുംബശ്രീ വ്യത്യസ്തമാകുന്നത് 36 ലക്ഷം സ്‌ത്രീകളെ അണിനിരത്തുന്ന മതേതര ജനാധിപത്യവേദിയെന്ന നിലയിലാണ്. കേരളത്തിലെ സ്‌ത്രീകളുടെ ഈ മതേതര ജനാധിപത്യവേദിയെ തകര്‍ത്തുകൊണ്ട് ജാതി-മത-സമുദായസംഘടനകളും വര്‍ഗ്ഗീയ സംഘടനകളും സ്‌ത്രീകളെ തങ്ങളുടെ വരുതിയിലാക്കാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്‌ത്രീ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്തുകയും പൊതു വികസനധാരയില്‍നിന്ന് സ്‌ത്രീകളെ അടര്‍ത്തിമാറ്റി ജാതി-മത-സമുദായാടിസ്ഥാനത്തില്‍ തടവിലാക്കുകയും ചെയ്യും.

രാഷ്‌ട്രീയലാക്കോടുകൂടി സ്‌ത്രീകളെ സംഘടിപ്പിച്ച് മൈക്രോക്രെഡിറ്റിലൂടെ വന്‍ ലാഭം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ ജനശ്രീയെ രംഗത്തിറക്കിയ കോണ്‍ഗ്രസിന്റെ ലക്ഷ്യവും കുടുംബശ്രീയെന്ന ജനാധിപത്യവേദിയെ തകര്‍ക്കലാണ്. കേരളത്തെപോലെ, രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഒരു സമൂഹത്തില്‍ ജാതി-സമുദായ സംഘടനകള്‍ തങ്ങളുടെ സ്വാധീനം പ്രബലമാക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍, രാഷ്‌ട്രീയത്തിന്റെയും സമുദായങ്ങളുടെയും പേരില്‍ കുടുംബശ്രീയെ ശിഥിലീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കെതിരെ തിരിച്ചറിവിന്റെയും ജാഗ്രതയുടെയും പ്രതിരോധം സ്‌ത്രീകള്‍ക്കിടയില്‍ ശക്തമാക്കേണ്ടതുണ്ട്. 2007ല്‍ യുപിഎ സര്‍ക്കാര്‍ രൂപംനല്‍കിയ മൈക്രോഫിനാന്‍സ് ബില്‍പോലെ, സ്‌ത്രീകളുടെ അയല്‍ക്കൂട്ടങ്ങളുടെ സ്വയംഭരണാവകാശവും സ്വാതന്ത്ര്യവും ജനാധിപത്യ സ്വഭാവവും നഷ്‌ടപ്പെടുത്തിക്കൊണ്ട് അവരെ ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും കൊള്ളയ്‌ക്ക് ഇരകളാക്കുന്ന കയ്യേറ്റങ്ങള്‍ക്കുനേരെ സ്‌ത്രീകള്‍ ജാഗരൂകരാകേണ്ടതുണ്ട്. അധികാരവികേന്ദ്രീകരണത്തിന്റെ സത്തയെത്തന്നെ ചോദ്യംചെയ്യുന്നതരത്തില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കേന്ദ്രത്തില്‍നിന്ന് നേരിട്ട് സന്നദ്ധ സംഘടനകളെ ഏല്‍പിക്കുകയും അവയുടെ നിര്‍വഹണത്തിനായി സമാന്തര സ്വയംസഹായ സംഘങ്ങള്‍ ഉണ്ടാക്കുകയും ചെയ്യാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ എതിര്‍ക്കപ്പെടണം. പ്രാദേശിക സര്‍ക്കാരുകളുടെ അധികാരം കവരുന്നതിനെതിരെയുള്ള പ്രതിരോധത്തിലും കുടുംബശ്രീ പങ്കുചേരേണ്ടതുണ്ട്.

സ്വയംസഹായസംഘം സമം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം സമം സ്‌ത്രീ ശാക്തീകരണം എന്ന ലോകബാങ്ക് മന്ത്രം വെള്ളം തൊടാതെ വിഴുങ്ങുന്നവര്‍ കേരളത്തിലുമുണ്ട്. സൂക്‌ഷ്‌മ സമ്പാദ്യ-വായ്‌പാ പദ്ധതി ദാരിദ്ര്യത്തെയോ സമൂഹത്തിലെ സ്‌ത്രീയുടെ അദൃശ്യതയെയോ പരിഹരിക്കാനുള്ള മന്ത്രവിദ്യയല്ല. ആഴ്‌ചയില്‍ ഒരിക്കല്‍ ഒരുമിച്ചു കൂടുന്നതും ചിട്ടയായ സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതും ചെറുവായ്‌പകിട്ടുന്നതും ഇതിന്റെയൊക്കെ ഭാഗമായി പൊതു സമൂഹവുമായി ബന്ധമുണ്ടാകുന്നതും തീര്‍ച്ചയായും സ്‌ത്രീകളുടെ ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും സൃഷ്‌ടിക്കും. എന്നാല്‍ സ്‌ത്രീ ശക്തയാകുന്നത് താന്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും കാരണമായ ഭൌതികവും ആശയപരവുമായ സാഹചര്യങ്ങളോട് പോരാടുമ്പോഴാണ്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ശക്തമായി തുടരുന്ന പുരുഷാധിപത്യ മൂല്യബോധത്തെ തിരുത്താന്‍ കഴിയുന്നതരത്തില്‍ രാഷ്‌ട്രീയവത്കരിക്കപ്പെട്ട സ്‌ത്രീ സമൂഹത്തെ സൃഷ്‌ടിക്കാന്‍ കുടുംബശ്രീക്ക് കഴിയുമോ എന്നതാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ സംവിധാനത്തിലൂടെയുള്ള സ്‌ത്രീകളുടെ വന്‍തോതിലുള്ള മുന്നേറ്റം അവരെ കേരള സമൂഹത്തില്‍ ദൃശ്യരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാന്നിദ്ധ്യവും സാമൂഹ്യജീവിതത്തില്‍ സ്‌ത്രീകള്‍ നടത്തുന്ന ഇടപെടലുകളും കേരളത്തില്‍ നിലനില്‍ക്കുന്ന ലിംഗപദവി ബോധത്തില്‍ മാറ്റംവരുത്താന്‍ പര്യാപ്‌തമായ നിലയില്‍ നിര്‍ണായകമാകേണ്ടതുണ്ട്.

കുടുംബശ്രീ പത്താംവാര്‍ഷികത്തില്‍ പ്രഖ്യാപിച്ച സ്‌ത്രീപദവി സ്വയംപഠന പരിപാടി ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വിപുലമായ സ്‌ത്രീപദവി പഠനപ്രവര്‍ത്തനമായി മാറാന്‍ പോവുകയാണ്. 1.85 ലക്ഷം അയല്‍ക്കൂട്ടങ്ങളിലെ 36 ലക്ഷം സ്‌ത്രീകള്‍ പങ്കെടുത്തുകൊണ്ട് സ്‌ത്രീയെന്ന നിലയിലും തൊഴിലാളിയെന്ന നിലയിലും പൌരയെന്നനിലയിലും തങ്ങള്‍ കടന്നുപോകുന്ന ജീവിതാനുഭവങ്ങള്‍ വിശകലനംചെയ്‌ത് തങ്ങളെത്തന്നെ പഠിക്കാന്‍പോകുന്നു. എല്ലാം പഠിച്ചുകഴിഞ്ഞുവെന്ന മലയാളി നാട്യത്തിനുമുന്നില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് സ്‌ത്രീകള്‍ നടത്തുന്ന അസാധാരണമായ ഈ പഠനം കേരള സമൂഹത്തിനും ഭാവിയിലേക്ക് പഠിക്കാനുള്ള ചില പാഠങ്ങള്‍ നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ.

****

ഡോ. ടി.എന്‍.സീമ

അധിക വായനയ്‌ക്ക് : മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍

Thursday, November 27, 2008

സെൻ‌ട്രൽ കമാൻഡ്

"സ്വേച്‌ഛാധിപത്യ ഭരണവും വികലമായ സാമ്പത്തിക മാനേജ്‌മെന്റും ഇന്ത്യയുടെ ഏറ്റവും പഴയ ബാങ്കിനെ നാശത്തിലേക്ക് നയിക്കുന്നു. എത്ര കാലം ഇങ്ങനെ തുടരാൻ കഴിയും," നേഹ ദീക്ഷിത്തും ശന്തനു റായും ചോദിക്കുന്നു.

കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിൽ (പി എം ഒ) ഒരു കുറിപ്പു കിട്ടി. ലക്‍നൌവില്‍ പ്രവർത്തിക്കുന്ന ഒരു എന്‍ജിഒ ആയ ലോക് ജാഗരണ്‍ മഞ്ച്‌ അയച്ച കുറിപ്പിൽ ഇങ്ങനെ ചോദിച്ചിരുന്നു. എങ്ങനെയാണു സൂക്ഷ്‌മ, ചെറുകിട(മൈക്രോ ആന്റ് സ്‌മാള്‍) ലോണുകൾ നൽകുന്നതിൽ ഏറ്റവും നല്ല ബാങ്കായി സെൻ‌ട്രൽ ബാങ്ക് ഓഫ്‌ ഇന്ത്യ സ്വയം പ്രഖ്യാപിച്ചത് ?. യഥാർത്ഥത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഏറ്റവും കുറച്ചു വായ്‌പ ആണ് എം എസ് ഇ കള്‍ക്ക് (മൈക്രോ ആന്റ് സ്‌മാള്‍ എന്റര്‍പ്രൈസസ്) ഈ ബാങ്ക് നൽകിയിരുന്നത്. 2007-08-ൽ ഒരു രൂപയുടെ വായ്‌പ പോലും ഈ ബാങ്ക് നൽകിയിരുന്നില്ല എന്ന്‍ ഈ കുറിപ്പിൽ പറയുന്നു.

എസ് എം ഇ പ്രശ്‌നം മാത്രമല്ല രാജ്യത്തെ ഏറ്റവും പഴയ ഈ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് - ഗൗരവമായ സാമ്പത്തിക തിരിമറികൾ മുതൽ എച് ആർ കാര്യങ്ങളിലെ ലംഘനം വരെയുള്ള കുറെയേറെ കാര്യങ്ങളെക്കുറിച്ച്- ബാങ്കിന്റെ എം ഡി യായ എച്ച് എ ദാരുവാലയ്‌ക്കും ഏതാനും മുതിർന്ന സഹപ്രവർത്തകർക്കുമെതിരെ അതിനിശിതമായ ആരോപണങ്ങളാണ് ഈ കുറിപ്പിൽ ഉന്നയിച്ചിട്ടുള്ളത്.

രസകരമെന്നു പറയട്ടെ, ഈ ബാങ്കിനെയും അതിന്റെ ചെയർ‌പേഴ്‌സണേയും ബന്ധപ്പെട്ട് മറ്റൊരു പരാതി ഉയർത്തിയത് ഇന്ത്യന്‍ റെജുവനേഷന്‍ ഇനിഷ്യേറ്റീവ്‌ (ഐ ആർ ഐ) എന്ന മറ്റൊരു എന്‍ ജി ഒ ആണ്. ബാങ്കിൽ നടന്ന തിരിമറികളുടെ രേഖകള്‍ വിസിൽ ബ്ലോവേർസ്‌ നിയമപ്രകാരം സെൻ‌ട്രൽ വിജിലൻസ് കമീഷനു നൽകിയ ബാങ്കിന്റെ ജനറൽ മാനേജർ അഭിജിത്‌ ഘോഷിന്റെ പേര് ബാങ്കിനു ചോർത്തിക്കൊടുത്തതിനെപ്പറ്റി ഐ ആർ ഐ യുടെ തലവനും ഇന്ത്യയുടെ മുൻ ചീഫ്‌ ജസ്റ്റിസുമായ ആർ എച് ലഹോട്ടി ഇങ്ങനെ എഴുതി “ഇപ്പോൾ വിസിൽ ബ്ലോവറുടെ പേരും വെളിവാക്കപ്പെട്ടിരിക്കുന്നു”.

ഘോഷ് സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ പല ഉദ്യോഗസ്ഥരോടും കാര്യങ്ങൾ പറഞ്ഞു എന്നു സി വി സി കുറ്റപ്പെടുത്തുമ്പോഴും സെൻ‌ട്രൽ വിജിലൻസ് കമീഷനിലെ ഉന്നത ഉദ്യോഗസ്ഥർ ഈ വർഷം ഏപ്രിൽ 1 നു ദാരുവാലയെ സന്ദര്‍ശിച്ചിരുന്നു എന്ന ഘോഷിന്റെ ആരോപണം നിഷേധിക്കാൻ സിവിസി ക്കാവുന്നില്ല. എന്നു മാത്രമല്ല, മുംബൈയിൽ നടന്ന ഒരു കോണ്‍ഫറന്‍സിൽ ഈ കത്ത് വായിച്ചു കേൾപ്പിക്കാൻ ദാരുവാലയ്‌ക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തിനു ഉത്തരം പറയാൻ സി വി സി യ്‌ക്കു കഴിഞ്ഞിട്ടില്ല. “സ്വന്തം പെരുമാറ്റ ചട്ടങ്ങള്‍ സി വി സി തന്നെ ലംഘിച്ച, പല തരത്തിൽ ബാങ്കുമായി ചേർന്നു ഗൂഢാലോചന നടത്തിയ അത്യപൂർവ്വമായ കേസാണിത് ”, ഐ ആര്‍ ഐ ആരോപിക്കുന്നു.

ഘോഷ് കുറെ ഏറെ കാര്യങ്ങൾ ഉന്നയിക്കുന്നുണ്ട്: അച്ചടി, പരസ്യ സ്ഥാപങ്ങള്‍ക്ക് ടെണ്ടർ നൽകുന്നതിലെ അപാകതകള്‍, വിമാന ടിക്കറ്റ് വാങ്ങൽ, ഒരു പാർസി വിദ്യാഭ്യാസ സ്ഥാപനത്തിനു സംഭാവന നൽകിയ കമ്പനിയ്‌ക്ക് വായ്‌പ നൽകിയത്, എന്നിങ്ങനെ. ദാരുവാലയുടെ ധാർഷ്‌ട്യം നിറഞ്ഞ പെരുമാറ്റത്തെയും ഘോഷ്‌ എതിർത്തിരുന്നു. എതിർക്കുന്നതിൽ അദ്ദേഹം ഒറ്റക്കായിരുന്നില്ല. മറ്റൊരു കേസിൽ, രണ്ടു ദശാബ്‌ദങ്ങള്‍ക്കു മുൻപ് 21 കോടി രൂപ കടമെടുത്ത ഒരു കമ്പനിയുടെ (സിംകോ), ഇപ്പോൾ പലിശയടക്കം ബാങ്കിനു 100 കോടി വരെ രൂപ കടം ബാക്കി നിൽക്കുന്ന ഒരു വായ്‌പ, സാങ്ഷന്‍ ആക്കിയ തുകക്കു സെറ്റിൽ ചെയ്യുന്നതിനെ കുറെ ജനറൽ മാനേജർമാർ എതിർത്തിരുന്നു. ഈ കേസിനെപ്പറ്റി സി ബി ഐ ഇപ്പോൾ അന്വേഷിച്ചു വരികയാണ് ‍.

കെല്ലോഗ്‌ ബിസിനസ്സ്‌ സ്‌കൂളിൽ ക്രാഷ്‌ കോഴ്‌സിനു ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള, ബാങ്കിലെ എറ്റവും സത്യസന്ധരായ ഉദ്യോഗസ്ഥരിൽ ഒരാളായ ഘോഷ്‌ ഇന്നു പൂനയിൽ സസ്‌പെൻഷനിൽ കഴിയുകയാണ്. ദാരുവാലയുടെ ആജ്ഞകൾക്കു വഴങ്ങി നിൽകാൻ തയാറാകാഞ്ഞ മറ്റൊരു മുതിർന്ന ഓഫീസർ ഇപ്പോള്‍ ചെന്നൈയിലുണ്ട്. കടുത്ത ഹൃദ്രോഗിയായ ഇദ്ദേഹം മെഡിക്കൽ ലീവു നിഷേധിക്കപ്പെട്ട് അവിടെ കഴിയുന്നു. ഇന്ത്യയിലെ പൊതു സേവന നിയമജ്ഞരില്‍ പ്രമുഖനായ ശ്രീ പ്രശാന്ത്‌ ഭൂഷണ്‍ യാതൊരു ഫീസും വാങ്ങാതെ ഈ കേസ് ഏറ്റെടുത്തിരിക്കുന്നു. “ഒരു കുറ്റവും ചെയ്യാത്ത ഘോഷ്‌ ശിക്ഷിക്കപ്പെട്ടിരിക്കുന്നു” പ്രശാന്ത്‌ ഭൂഷൻ പറയുന്നു.

സഭ്യേതരമല്ലാത്ത ഭാഷാ പ്രയോഗത്തിനു പ്രസിദ്ധയാണ് ദാരുവാല. ഇതു നോക്കൂ. നിയമനിർമാണത്തിനുള്ള പാർലമെന്ററി കമ്മിറ്റി അംഗങ്ങള്‍ ഒരിക്കൽ സന്ദർശിച്ചപ്പോൾ അവരോട് ദാരുവാല മോശമായി പെരുമാറി. ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് അംഗങ്ങളുടെ ഒരു കത്ത് കമ്മിറ്റിയുടെ നേതാവായ നജ്‌മ ഹെപ്‌തുള്ളയ്‌ക്ക് കിട്ടി. ഈ വിഷയം ഇപ്പോൾ പ്രിവിലേജ് കമ്മിറ്റിയുടെ ചെയർമാന്റെ മുന്നിലാണ്. ഇത് ധനമന്ത്രി ചിദംബരത്തിന്റെ ഓഫീസിൽ എത്തിയെന്നാണ് തെഹൽകക്ക് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച വിവരം. നേരിൽ കാണാൻ അവസരം നല്‍കണമെന്ന് നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിവാദ ചുഴിയുടെ മധ്യത്തിൽ നിൽകുന്ന ദാരുവാലയുടെ അഭ്യർത്ഥന ചിദംബരം നിഷേധിച്ചിരിക്കുകയാണത്രെ.

മരിച്ചു പോയ ഒരു സുഹൃത്തിന്റെ കുടുംബത്തോടൊപ്പം നിന്നതിന് 20 സീനിയർ ഓഫീസർമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡിസ്‌മിസ് ചെയ്യപ്പെട്ടത് ദാരുവാലയുടെ നിർദ്ദേശപ്രകാരമാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ വർഷം മേയ്‌ മാസത്തിൽ രോഗത്താൽ അവശരും അംഗവൈകല്യവുമുള്ള 40 ഓഫീസർമാരെ സ്ഥലം മാറ്റി. അതിൽ രാംദീൻ ജൈസ്വാർ എന്ന അസിസ്റ്റന്റ്‌ മാനേജർ കാൻപൂരിൽ ഡയാലിസിസ്‌ ചികിൽസയിൽ ആയിരുന്നു. അദ്ദേഹത്തെ ഝാന്‍സിയിലേക്കു മാറ്റി. ഝാൻസിയിൽ ഡയാലിസിസ്‌ സൗകര്യം കുറവായതിനാൽ സ്ഥലം മാറ്റം നിർത്തി വയ്‌ക്കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടപ്പോൾ ടി കെ പൈക്‌ എന്ന റീജിയനൽ മാനേജർ ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ച് അവരുടെ ആവശ്യം നിരസിക്കുകയായിരുന്നുവത്രെ.

ഇതേ തുടർന്ന് ജൈസ്വാറിന്റെ കുടുംബം SC/ST ദേശീയ കമ്മീഷനു പരാതി അയച്ചു. ജൈസ്വാർ ഝാൻസിയിൽ ജോലിക്കു ചേർന്നെങ്കിലും അദ്ദേഹത്തിനു ശമ്പളം നൽകിയില്ല.

ഡയാലിസിസിനു വേണ്ട സൗകര്യമില്ലാതെ തികച്ചും പരിതാപകരമായ അവസ്ഥയിൽ സ്ഥലം മാറ്റപ്പെട്ട്, 20 ദിവസത്തിനകം അദ്ദേഹം മരിച്ചു. “പരാതി പിന്‍‌വലിക്കണമെന്നവശ്യപ്പെട്ട് എന്റെ ഭർത്താവിനെ അവർ ഭീഷണിപ്പെടുത്തി” അദ്ദേഹത്തിന്റെ വിധവയായ മധു പറയുന്നു. ഞങ്ങള്‍ക്ക് സാമ്പത്തിക ശേഷിയില്ല, എങ്കിലും ഞങ്ങൾ പൊരുതും, അദ്ദേഹത്തിന്റെ 19 കാരിയായ മകള്‍ റിതിക പറയുന്നു. ജ്ജൈസ്വാറിന്റെ മരണ ശേഷവും നിത്യേനയുള്ള ഭീഷണി തുടരുകയാണ്. അവർക്ക് അർഹതയുള്ള നഷ്‌ടപരിഹാരവും സർക്കാർ വ്യവസ്ഥ പ്രകാരം മരിച്ച ജീവനക്കാരന്റെ ആശ്രിതനു അർഹതപ്പെട്ട ജോലിയും നിഷേധിക്കപ്പെട്ടു.

ദാരുവാല അധികാരത്തിൽ വന്ന ശേഷം തുടർന്നുകൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ എച് ആർ നടപടികളിൽ അസ്വസ്ഥരായ ജീവനക്കാർ ജൈസ്വാറിന്റെ മരണത്തോടെ രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികളാരംഭിച്ചു. 20 ഓളം ഓഫീസർമാർക്കെതിരെ കേസുകള്‍ രജിസ്‌റ്റർ ചെയ്‌ത് വളരെ പെട്ടെന്നു തന്നെ അവരെ ബാങ്കിൽ നിന്നും ഡിസ്‌മിസ് ചെയ്‌തു. ട്രേഡ് യൂണിയൻ നേതാവായ എസ്‌.കെ ദാസ്‌ ഗുപ്‌ത പറയുന്നു. ”ബാങ്കിനു സർപ്ലസ്‌ ഫണ്ട് ഉള്ള സമയത്താണ് അവർ (ദാരുവാല) 12 ശതമാനം പലിശയ്‌ക്ക് വിന്‍ഡോ ഡ്രെസ്സിങ്ങിനായി 27000 കോടി രൂപയുടെ ബള്‍ക് ഡെപ്പോസിറ്റ്‌ എടുത്തത്. എന്നിട്ട് ഈ പണം 8.5, 9 ശതമാനം പലിശക്ക് കോര്‍പറേറ്റുകള്‍ക്ക് വായ്‌പയായി നൽകുകയായിരുന്നു.

കഴിഞ്ഞ വർഷം ബാങ്കിന്റെ ഇനീഷ്യൽ പബ്ലിക്ക് ഇഷ്യൂ നടന്ന സമയത്ത് സെബി വ്യവസ്ഥ പ്രകാരം ബാങ്കിന്റെ ശക്തി-ദൌർബല്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായില്ല . വ്യവസായത്തിൽ ബാങ്കിന്റെ പങ്കു 4.7 ശതമാനത്തിൽ നിന്നും 3.1 ശതമാനം ആയി കുറഞ്ഞതും, ട്രഷറിയിൽ നിന്നുള്ള വരുമാനം പൂജ്യം ആയിരുന്നുവെന്നതും നിക്ഷേപകരിൽ നിന്നും മറച്ചുവക്കുകയാണുണ്ടായത്.

ബാങ്കിന്റെ പ്രൊമോഷൻ, ട്രാൻസ്‌ഫർ പോളിസികളില്‍ ദാരുവാല പല മാറ്റങ്ങളും വരുത്തിയതു വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് ‍. സ്ഥലം മാറ്റപ്പെടുന്ന ജീവനക്കാരനു അർഹമായ ജോയിനിംഗ്‌ ലീവ് ഏഴില്‍ നിന്നും നാലു ദിവസമായി കുറച്ചു, ഓഫീസർമാർക്ക് അർഹമായ കണ്‍‌വേയന്‍സ് റീ ഇംബേഴ്‌മെന്റ് നിർത്തലാക്കി, ചെലവു ചുരുക്കാനായി എന്ന പേരിൽ ഓഡിറ്റ് സ്‌റ്റാഫ്‌ പ്രത്യേകം പ്രത്യേകം മുറിയിൽ താമസിക്കുന്നതിനു പകരം ഒരു മുറിയിൽ താമസിച്ചാൽ മതിയെന്നു തീരുമാനിച്ചു. എന്നാൽ ഈ ചെലവു ചുരുക്കൽ ന്യായമൊന്നും ഓഫീസ്‌ ചെലവിൽ ഒറ്റയ്‌ക്കും കുടുംബാംഗങ്ങളോടൊപ്പവും അവർ വിദേശ യാത്രകള്‍ നടത്തിയപ്പോൾ ബാധകമായില്ല. ഇന്ത്യയ്‌ക്ക് പുറത്തു ബാങ്കിനു ബ്രാഞ്ചുകളില്ല എന്നു മാത്രമല്ല, മറ്റു സെമിനാറുകളോ കോണ്‍ഫറൻസുകളോ ഒന്നും അവരുടെ ഇത്തരം സന്ദർശനങ്ങളുടെ ഭാഗമായി നടന്നിട്ടുമില്ല. ക്രെഡിറ്റ്‌, ബാലൻസ്‌ ഷീറ്റ്‌, ആൿച്വറി എന്നിങ്ങനെയുള്ള സുപ്രധാന ഡിപ്പാർട്ട്മെന്റുകളിലടക്കം ഒന്നിലേറെ ഡയറൿടർമാരുടെ എതിർപ്പ് അവഗണിച്ച് റിട്ടയേര്‍ഡ് ജനറൽ മാനേജർമാരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയമിച്ചിരിക്കുകയാണ്.

ദാരുവാലയ്ക്ക് ധനമന്ത്രിയെ കാണാൻ കഴിഞ്ഞില്ല എന്നത് അവരുടെ ഭാവി സാധ്യതകള്‍ സുരക്ഷിതമല്ല എന്ന സൂചന നല്‍കുന്നുണ്ടെകിലും ജീവനക്കാർ ഇന്നും അവരുടെ ഭരണത്തിൽ വീർപ്പുമുട്ടുകയാണ് ‍. ബാങ്കിന്റെ സാമ്പത്തിക ആരോഗ്യവും ഒപ്പം ജീവനക്കാരുടെ ആരോഗ്യവും പരിചരിച്ചു ഭേദമാക്കുന്നതിന് അടിയന്തിരമായ പരിഹാര നടപടികൾ അനിവാര്യമാണ് ‍. അത് ഉടനെ തന്നെ വേണ്ടിയിരിക്കുന്നു. കാരണം ദാരുവാല ഈ വർഷം അവസാനം റിട്ടയർ ചെയ്യുകയാണ് ‍.

*****

കടപ്പാട് : തെഹൽക മാഗസിൻ പ്രസിദ്ധീകരിച്ച Central Command എന്ന ലേഖനത്തിന്റെ പരിഭാഷ

Tuesday, February 5, 2008

ഉള്‍ച്ചേര്‍ക്കലും പുറംതള്ളലും

ബി.ഇ.എഫ്.ഐ. യുടെ ഈ സമ്മേളനത്തില്‍ വന്ന് സംസാരിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത് വഴി ഞാന്‍ ബഹുമാനിതനായിരിക്കുകയാണ്. സംസാരിക്കാന്‍ ആവശ്യപ്പെട്ട വിഷയം ധനപരമായ ഉള്‍ചേര്‍ക്കല്‍ ( financial inclusion) എന്നതാണ്. അതേ പറ്റി ആമുഖമായി ഏതാനും ചില വാക്കുകള്‍ പറഞ്ഞുകൊണ്ട് സമകാലിക മുതലാളിത്ത വികസനത്തിന്റെ പശ്ചാത്തലത്തില്‍ അതിനെ പരിശോധിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്തോ അമേരിക്കന്‍ ആണവകരാര്‍ ഈ പൊതു ചിത്രത്തിനകത്ത് എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന കാര്യം പരിശോധിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കാം.

കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍ചേര്‍ത്തുകൊണ്ട് ഒപ്പം നിര്‍ത്തുക എന്ന കാര്യം മുതലാളിത്ത വ്യവസ്ഥിതിയില്‍ സാധ്യമല്ല തന്നെ. മുതലാളിത്തത്തിന്റെ അടിസ്ഥാനം തന്നെ ധനപരമായ പാര്‍ശ്വവല്‍ക്കരണമാണ്, ഒഴിവാക്കി നിര്‍ത്തലാണ്. (Exclusion) . ധനം എന്നത് മൂലധനത്തിന്മേലുള്ള നിയന്ത്രണമാണ്. എല്ലാവര്‍ക്കും അത്തരമൊരു നിയന്ത്രണാധികാരം നല്‍കികൊണ്ട് മുതലാളിത്തത്തിന് നിലനില്‍ക്കാനാവില്ല. മുതലാളിത്തത്തിന്റെ അടിസ്ഥാനം തന്നെ, ആശയം തന്നെ, യുക്തിതന്നെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ മൂലധനലഭ്യതയില്‍ നിന്ന് മാറ്റി നിര്‍ത്തികൊണ്ട് അവരെ സ്വന്തം അദ്ധ്വാനശക്തി വില്‍ക്കാന്‍ മാത്രം കഴിയുന്ന തൊഴിലാളി വര്‍ഗ്ഗമാക്കി തീര്‍ക്കുക എന്നതാണ്. അങ്ങനെ വരുമ്പോള്‍ മുതലാളിത്തത്തിന് കീഴില്‍ ധനപരമായ ഉള്‍ചേര്‍ക്കല്‍ ( financial inclusion) തീര്‍ത്തും അസാധ്യമാണ്. മുതലാളിത്തം മൂലധനത്തിന്റെ കേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു വ്യവസ്ഥയായതുകൊണ്ട് ചെറുകിട ഉല്‍പാദകര്‍, കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവരെ തന്നെയും ധനപരമായി ഉള്‍ചേര്‍ക്കാനുള്ള സാധ്യത വര്‍ദ്ധിച്ച തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ച് ആളുകളുടെ കയ്യില്‍ മൂലധനം കേന്ദ്രീകരിക്കുന്ന ഒരു വ്യസ്ഥയാണ് മുതലാളിത്തം. അതുകൊണ്ടുതന്നെ ചെറുകിട ഉല്‍പാദകരില്‍ മഹാഭൂരിപക്ഷവും മൂലധന സമാഹരണത്തിനുള്ള സാധ്യതയില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ്.

ജനകീയസമരങ്ങളുടെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും സമ്മര്‍ദ്ദം മൂലം മുതലാളിത്തഭരണകൂടങ്ങള്‍പോലും ചില വിട്ടു വീഴ്ചകള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥിതിയുടെ സാമൂഹികവും രാഷ്ട്രീയവുമായ ദൃഢതക്കുവേണ്ടി പലപ്പോഴും അവയുടെ സഹജമായ പ്രവണതകളേയും നിയമങ്ങളേയും താല്‍ക്കാലികമായി മാറ്റി വയ്ക്കേണ്ടി വരാറുമുണ്ട്. നമ്മുടേത് പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ വിശേഷിച്ചും ഇതിന് സാധ്യതയേറും. കാരണം വന്‍തോതിലുള്ള മുതലാളിത്ത വികസനം ഇവിടെ സാധ്യമായത് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഫലമായാണ്. ആ സമരങ്ങളാകട്ടെ വന്‍തോതിലുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ക്കും വഴി വെച്ചു. അതിന്റെ ഫലമായി വ്യവസ്ഥയുടെ രാഷ്ട്രീയവും സാമൂഹികവുമായ ദൃഢതക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുതലാളിത്തത്തിന്റെ സഹജ സ്വഭാവമായ പുറംതള്ളലിനെ തല്‍ക്കാലം തടുത്തു നിര്‍ത്തികൊണ്ട് ഇനിയും കൂടുതല്‍ ജനങ്ങളെ ( accomodate) ചെയ്യുന്നതിനായുള്ള ബാങ്ക് ദേശവല്‍ക്കരണം തന്നെ ഏറ്റവും നല്ല ഒരു ഉദാഹരണം.

ഇതൊന്നും പെട്ടന്നുണ്ടായ ഒന്നല്ല. വര്‍ദ്ധിച്ചു തോതില്‍ ജനങ്ങളെ ആട്ടിപുറത്താക്കുന്നതിന് പകരം ബാങ്കിങ്ങ് മേഖലയുടെ വലിയൊരു ഭാഗത്തെ ദേശസാല്‍ക്കരിച്ചു കൊണ്ടാണ് നാം നമ്മുടെ ധനമേഖല കെട്ടിപ്പടുത്തത്. കര്‍ഷകര്‍ക്ക് വേണ്ട ധനം എത്തിച്ചുകൊടുത്തു കൊണ്ടാണ് ഹരിത വിപ്ലവം സാധ്യമായത് - ധനിക കര്‍ഷകര്‍ക്കെങ്കിലും. ഇതോടൊപ്പം ഇതര മേഖലകളിലും മുമ്പ് പുറംതള്ളപെട്ട വിഭാഗങ്ങള്‍ക്കും വായ്പ ലഭ്യമായി. സ്വാതന്ത്ര്യത്തിന് മുമ്പ് കര്‍ഷകര്‍ക്ക് സ്ഥാപന വായ്പകള്‍ക്ക് (Institutional Credit) അര്‍ഹതയുണ്ടായിരുന്നില്ല. അവര്‍ക്ക് ആശ്രയം ഹുണ്ടികക്കാരായിരുന്നു. മുതലാളിത്ത വികസനത്തിന്റെ അടിത്തറ വിപുലപ്പെടുത്താനായി സര്‍ക്കാര്‍ ഇടപെടല്‍ വഴിയുള്ള ഒരു ധനമേഖലാ സമ്പ്രദായം നാം ബോധപൂര്‍വ്വം കെട്ടിപ്പടുക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഈ വികസനത്തിന് കുറേകൂടി ദൃഢമായ സാമൂഹിക രാഷ്ട്രീയ അടിത്തറ ഉണ്ടായി. അന്നത്തെ മുതലാളിമാരും സര്‍ക്കാരും- അവരുടെ നേതൃത്വത്തിലായിരുന്നല്ലോ മുതലാളിത്ത വികസനം നടന്നത്- വിപുലമായ വിഭാഗങ്ങള്‍ക്കു കൂടി വായ്പ ലഭ്യമാക്കത്തക്ക രീതിയില്‍ കൃത്യമായ നടപടികള്‍ എടുത്തു. ആ സര്‍ക്കാര്‍തന്നെ നിലവില്‍ വന്നത് ജനാധിപത്യപരവും കൊളോണിയല്‍ വിരുദ്ധവുമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലായിരുന്നല്ലോ. എന്നാല്‍ അത് എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. പക്ഷേ കൂടുതല്‍ വിപുലമായ തോതില്‍ പല വിഭാഗങ്ങള്‍ക്കും വായ്പ കിട്ടാനിടയായി. അതാകട്ടെ മുതലാളിത്തത്തിന് കീഴല്‍ സാധാരണ സംഭവിക്കാത്തതാണു താനും. ബാങ്ക് ദേശസാല്‍ക്കരണത്തിന് മുമ്പ് സ്ഥിതി അതായിരുന്നില്ലല്ലോ.

ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ ഫലത്തെ കുറിച്ച് ഞാന്‍ പറയേണ്ടതില്ല. അത് നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. കടുത്ത ക്ഷാമത്തിന്റെ പിടിയിലമര്‍ന്നിരുന്ന, ഭക്ഷ്യധാന്യങ്ങളുടെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന നമ്മുടെ നാട് ഹരിത വിപ്ലവം സാധ്യമാക്കിയതിന്റെ ഫലമായി‍, നാട്ടിന്‍ പുറങ്ങളില്‍ മുതലാളിത്ത വികസനം നടപ്പാക്കിയതിന്റെ ഫലമായി, കാര്‍ഷിക മേഖലയില്‍ വികസനം സാധ്യമാക്കിയതിന്റെ ഫലമായി 60കളുടെ മധ്യത്തോടെ ആ കുഴപ്പത്തില്‍ നിന്ന് കരകയറി. മുതലാളിത്തം സ്വയം ശക്തമാകുന്നത് അതിന്റെ സാമൂഹിക രാഷ്ട്രീയ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ടാണ്. ആഭ്യന്തര സാമ്പത്തിക ഉല്‍പ്പാദനം വികസിപ്പിച്ചുകൊണ്ടാണ്. അതിനായി ഒരു ധനമേഖലാ സംവിധാനം വളര്‍ത്തിക്കൊണ്ടാണ്. അതിലൊന്നാണ് ബാങ്ക് ദേശസാല്‍ക്കരണം. നാം ഇങ്ങനെ കെട്ടിപ്പടുത്ത ധനമേഖലയുടെ പ്രധാന സവിശേഷതകള്‍ എന്തെല്ലാമാണ്?

ഒന്നാമത്തെ സവിശേഷത ധനത്തെ ഉല്‍പ്പാദനാവശ്യങ്ങള്‍ക്ക് കീഴ്പ്പെടുത്തുന്നു എന്നതാണ്. ധനമേഖലയെ, വിശേഷിച്ച് ബാങ്കുകളെ, സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യുന്നത് കൊണ്ട് ബാങ്കിങ്ങ് മേഖലയിലെ പണം ഒഴുകി എത്തിയത് ഉല്‍പ്പാദനാവശ്യങ്ങള്‍ക്കായി ധനം ആവശ്യമുള്ള മേഖലകളിലേക്കാണ്. ഉദാഹരണത്തിന് ദേശസാല്‍ക്കരണത്തിന് ശേഷം ഷെയര്‍മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിന് വായ്പകൊടുക്കുന്നതിന് ബാങ്കുകളെ അനുവദിച്ചില്ല. ഉത്പാദനമേഖലയും ഊഹക്കച്ചവടവും തമ്മില്‍ ഒരു വന്‍ ചൈനീസ് മതില്‍ തന്നെ ഉയര്‍ന്നുവന്നു, അത് എല്ലായ്പ്പോഴും വിജയിച്ചില്ലെങ്കിലും. ചരക്കുകളുടെ (commodities) ഊഹകച്ചവടത്തിന്റെ മേഖലയില്‍ വിശേഷിച്ചും. എന്നാല്‍ ഷെയര്‍മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിന്റെ സ്ഥിതി അതായിരുന്നില്ല. അതിനായി വായ്പ നല്‍കാന്‍ ദേശസാല്‍കൃത ബാങ്കുകള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇങ്ങനെ ദേശസാല്‍കൃതബാങ്കുകള്‍ക്ക് പ്രാമുഖ്യമുള്ള ധനമേഖലയില്‍ ഉല്‍പ്പാദനാവശ്യത്തിനായി വായ്പ എത്തിക്കുന്നതിനുള്ള പരിശ്രമം ഉണ്ടായിരുന്നു. ധനമേഖലയില്‍ ഊഹകച്ചവടത്തിനായി വായ്പ നല്‍കുന്നതിന് പകരം ഉല്‍പ്പാദനാവശ്യത്തിനുവേണ്ടിയുള്ള വായ്പ എത്തിക്കുന്നതിനായി ശ്രദ്ധ.

രണ്ടാമത്തെ പ്രത്യേകത ഉള്‍ച്ചേര്‍ക്കലിന്റെ ( Inclusion) തോതാണ്. ചെറുകിട ഉല്‍പാദകര്‍ക്കും കര്‍ഷകര്‍ക്കും വായ്പ ലഭ്യമായി. ഒരു നിശ്ചിത ശതമാനം വായ്പ കാര്‍ഷിക മേഖല അടക്കമുള്ള മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നീക്കി വെച്ചു. കാര്‍ഷികമേഖലക്കുള്ള വായ്പയുടെ തോത് 1980 വരെ ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടേ ഇരുന്നു. അപ്പോഴാണല്ലോ ഉദാരവല്‍ക്കരണം നടപടികള്‍ തുടങ്ങിയത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നമുക്ക് ഒരു വ്യത്യസ്ഥമായ സമ്പ്രദായം ഉണ്ടായിരുന്നു. നിയോ ലിബറല്‍ നയങ്ങള്‍ നടപ്പാക്കി തുടങ്ങിയ 1980കളുടെ അവസാനവും 90കളുടെ തുടക്കവും വരെ നടപ്പാക്കിപ്പോന്ന ഒന്ന്. കൂടുതല്‍ വിപുലമായ ജനവിഭാഗങ്ങളുടെ വായ്പാ ആവശ്യം നിറവേറ്റാന്‍ പര്യാപ്തമായ ഒന്നായിരുന്നു അത്.

മൂന്നാമത്തെ സവിശേഷത മുഴുവന്‍ ധനമേഖലയും, കേന്ദ്ര ബാങ്കിന്റെ ധനകകാര്യ നയങ്ങളടക്കം രാജ്യത്തിലെ രാഷ്ട്രീയ പ്രക്രിയക്ക് വിധേയമായിരുന്നു എന്നതായിരുന്നു. റിസര്‍വ് ബാങ്കിന് തോന്നുംപടി പ്രവര്‍ത്തിക്കാന്‍ ആവുമായിരുന്നില്ല. അതിന് രാഷ്ട്രീയ നേതൃത്വം പറയുന്നത് കേള്‍ക്കേണ്ടിയിരുന്നു. അതിന് ബാധ്യത ജനങ്ങളോട് നേരിട്ടെന്നപോലെ പാര്‍ലമെന്റിനോട് ബാധ്യതയുള്ള സര്‍ക്കാറിനോട് കൂടി ആയിരുന്നു. അതിന്റെ ഫലമായി റിസര്‍വ്വ് ബാങ്ക് നയങ്ങള്‍ കാലാകാലങ്ങളില്‍ സര്‍ക്കാറുകള്‍ രാഷ്ട്രീയ ഉത്തരവാദിത്തതോടെ ഏറ്റെടുക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇതിനെയൊക്കെ നാം സ്വാഭാവികമെന്ന നിലയ്ക്ക് അംഗീകരിക്കുമ്പോള്‍ നിങ്ങളൊന്ന് അമേരിക്കയിലേക്ക് നോക്കൂ. അവിടെ ഫെഡറല്‍ റിസര്‍വിന് സ്വതന്ത്രപദവിയാണ്. അതിന് ആരോടും ഉത്തരവാദിത്തമില്ല. ധനനയവും വായ്പാനയവും സ്വതന്ത്രമായി നിര്‍ദ്ദേശിക്കാന്‍ അതിന് കഴിയും. പാര്‍ലമെന്റിനോട് ഉത്തരവാദിത്തം ഇല്ല. സെനറ്റിനോടോ ആരോടെങ്കിലുമോ ബാധ്യതയുമില്ല. ഇന്ത്യയില്‍ ധനമേഖല ആകെ സര്‍ക്കാര്‍ മേഖലയിലായതുകൊണ്ട്, അത് യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രക്രിയയോട് ബാധ്യതപ്പെട്ടിരുന്നു. അത് ഏറെ പ്രധാനപ്പെട്ട് ഒരു സംഗതിയാണ്. അതോടൊപ്പം മറ്റൊന്നുകൂടിയുണ്ട് .വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത് രൂപം നക്കിയ ദീര്‍ഘകാല വായ്പാസ്ഥാപനങ്ങള്‍ (long term credit) . ഐ.ഡി.ബി.ഐ. ഐ.എഫ്.സി.എല്‍ തുടങ്ങിയവ ചുരുങ്ങിയ പലിശക്ക് വായ്പ നല്‍കികൊണ്ട് വ്യവസായങ്ങള്‍ക്കാവശ്യമായ നിക്ഷേപം ഉറപ്പുവരുത്തി. അതില്‍ പലതും കുത്തക വ്യവസായികളുടെ കൂട്ടുടമസ്ഥതയിലായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ ഇതൊക്കെ സാധ്യമായത് നമ്മുടെ ധനമേഖല ലോക ധനമേഖലയില്‍ നിന്ന് ഇന്‍സുലേറ്റ് ചെയ്യപ്പെട്ടതുകൊണ്ടാണ്. നമ്മുടെ ധനമേഖലയില്‍ നിന്ന് ലോകധനമേഖലയിലേക്ക് സ്വതന്ത്രമായ ഒഴുക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ നമുക്ക് ശരി എന്ന് തോന്നിയ നയങ്ങള്‍ ധനമേഖലയില്‍ നടപ്പിലാക്കാന്‍ നമുക്ക് കഴിഞ്ഞു. ഇങ്ങനെ ഒരു ഘട്ടം നമുക്ക് ഉണ്ടായതിന് ചരിത്രപരമായ കാരണങ്ങളുണ്ട്.

നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ സ്വാതന്ത്ര്യാനന്തരകാലത്തുണ്ടായ മുതലാളിത്ത വികസനത്തിന് അടിസ്ഥാനമായിരുന്നത് കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭങ്ങളായിരുന്നല്ലോ. 1960കളില്‍, വിശേഷിച്ചും 60കളുടെ മധ്യത്തില്‍ ഈ മുതലാളിത്ത വികസനം വളരെ ഗുരുതരമായ പ്രതിസന്ധി നേരിടുകയായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇത്തരം വികസന സമീപനത്തിനെതിരെ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന ജനാധിപത്യ മുന്നേറ്റങ്ങളോട് ചെറിയ തോതിലെങ്കിലും സന്ധി ചെയ്തുകൊണ്ടേ കഴിയൂ എന്ന നിലവന്നു. 1967 ലെ തെരഞ്ഞെടുപ്പില്‍ ഒട്ടേറെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടത് ഓര്‍ക്കുക. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും മൂന്നാം ലോകരാജ്യങ്ങളിലും മുതലാളിത്ത വികസനത്തിന് കീഴില്‍പോലും ചെറിയൊരംശം ധനപരമായ ഉള്‍ച്ചേര്‍ക്കല്‍ (financial inclusion) നടന്നത്. സാമൂഹിക - വികസനാത്മക ഉള്ളടക്കം ബാങ്കിങ്ങിന് ഉണ്ടായത് ഇതു വഴിയാണ്.

ധനമേഖലക്ക് മേലെ രാഷ്ട്രീയപ്രക്രിയ മേധാവിത്വം സ്ഥാപിച്ചത് വഴി നമ്മുടെ ധനമേഖല ആഗോളമായി ധനമേഖലയിലുണ്ടാകുന്ന ചലനങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു അല്ലെങ്കില്‍ ഇന്‍സുലേറ്റ് ചെയ്യപ്പെട്ടു. എന്നാല്‍ നിയോ ലിബറല്‍ നയങ്ങള്‍ സ്വീകരിച്ചതോടെ ഇത് തുടരാനാവാതെയായി. നാം ആഗോളസമ്പദ് വ്യവസ്ഥയോട് കണ്ണിചേര്‍ക്കപ്പെട്ടു. ആഗോളമൂലധനവുമായി ഉദ്ഗ്രഥിതമായി. ആഗോളവല്‍ക്കരണത്തിന് വിവിധ മാനങ്ങളുണ്ട്. അത് ചരക്കുകളുടെ ഒഴുക്കിനെ സുഗമമാക്കുന്നു. വാണിജ്യഗതി അനുസ്യൂതമാക്കുന്നു. എല്ലാറ്റിനുമുപരിയായി ഇന്നത്തെ അര്‍ത്ഥത്തില്‍ ആഗോളവല്‍ക്കരണമെന്നാല്‍ ധനമൂലധനത്തിന്റെ ആഗോളവല്‍ക്കരണമാണ്. ആഗോളധന ഒഴുക്കിനെതിരെ നമ്മുടെ നാട് ഇന്‍സുലേറ്റ് ചെയ്യപ്പെട്ടിരുന്നു, മുതലാളിത്തത്തിന് അനുയോജ്യമായ രീതിയില്‍ തന്നെ. 1960 വരെ ബ്രിട്ടണിലാകട്ടെ ഫ്രാന്‍സിലാകട്ടെ ധനമേഖലയിലേക്കും പുറത്തേക്കുമുള്ള തടസ്സമറ്റ ഒഴുക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. 60കളില്‍ മാത്രമാണ് ധനമേഖലയുടെ ആഗോളവല്‍ക്കരണം ആരംഭിച്ചതും നാം അതുമായി കണ്ണിചേര്‍ക്കപ്പെട്ടതും.

നേരത്തെ തന്നെ ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ ധനമേഖലയുടെ ആഗോളവല്‍ക്കരണവുമായി ഉദ്ഗ്രഥിതമായിരുന്നു. നമ്മുടെ നാടാകട്ടെ 1991ലെ നിയോലിബറല്‍ നയങ്ങളോടെയാണ് ആഗോളമൂലധനവുമായി സംയോജിക്കപ്പെട്ടത്. ഇന്നും ഈ ഉദ്ഗ്രഥനം പൂര്‍ണ്ണമായിട്ടില്ല. പക്ഷെ ഇപ്പോഴത് മിക്കവാറും പൂര്‍ണ്ണമാണ് - ഉറുപ്പികയുടെ വിനിമയ നിരക്ക് വര്‍ദ്ധനവോടെ വിശേഷിച്ചും. ഇന്ന് ആഗോളമൂലധനവുമായി നമ്മുടെ രാജ്യം ഉദ്ഗ്രഥിതമാവുകയാണ്. ധനത്തിന് രാജ്യത്തുനിന്നും പുറത്തേക്കും അതേപോലെ അകത്തേക്കും സ്വതന്ത്രമായി ഒഴുകാവുന്ന നിലയാണ്. അത്രത്തോളം നാം ആഗോളധന ഒഴുക്കിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. ഇതിന്റെ ഫലമോ? ഒന്നാമതായി ചില വിഭാഗം ചെറുകിട - ഇടത്തരം ഉല്‍പാദകരെ കൂട്ടിച്ചേര്‍ത്തുകൊണ്ട് നാം കെട്ടിപ്പടുത്ത ധനമേഖലയിലെ ഉള്‍ച്ചേര്‍ക്കല്‍ (inclusiveness) ഇല്ലാതാകുന്നു. കാര്‍ഷികമേഖലക്കും ചെറുകിട ഉല്‍പാദകര്‍ക്കുമുള്ള സ്ഥാപനവായ്പ ചുരുങ്ങിച്ചുരുങ്ങി വരികയാണ്, ഹുണ്ടികക്കാരുടെ ദയാദാക്ഷിണ്യത്തിന് ഈ വിഭാഗത്തെ വലിച്ചെറിഞ്ഞുകൊണ്ട് വായ്പാ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുകയാണ്. ഈ ഹുണ്ടികക്കാര്‍ ഇപ്പോള്‍ വെറും ഹുണ്ടികക്കാരല്ല. അവര്‍ക്കൊരു പുതിയ പേര് കിട്ടിയിട്ടുണ്ട്. ഫെസിലിറ്റേറ്റര്‍മാര്‍. പല ബാങ്കുകളും ഇപ്പോള്‍ പറയാന്‍ തുടങ്ങി : ഞങ്ങള്‍ നിശ്ചിത വിഭാഗത്തിനായി വായ്പ നല്‍കാനില്ല. പകരം നടുനിലക്കാരെ വെച്ചുകൊള്ളാം. നടുനിലക്കാരാകട്ടെ ഹുണ്ടികക്കാരില്‍ നിന്ന് ഒട്ടും വ്യത്യസ്ഥരല്ല തന്നെ. കൊളോണിയല്‍ കാലത്തെ ഹുണ്ടികക്കാരെയും ബാങ്കുകള്‍ സഹായിച്ചിരുന്നു. ഈ നടുനിലക്കാരെ ഫെസിലിറ്റേറ്റര്‍മാര്‍ എന്ന പേരില്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുകയാണ്. ബാങ്കുകള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും നടുക്കുനില്‍ക്കുന്ന മധ്യവര്‍ത്തികളാണ് ഇവയില്‍ പലരും. ഇവര്‍ വെറും പരമ്പരാഗത ഹുണ്ടികക്കാരല്ല. മാതൃകാഹുണ്ടികക്കാരാണ്. അയാള്‍ ബാങ്കുകള്‍ക്കും കര്‍ഷകര്‍ക്കും ഇടക്കുള്ള നടുനിലക്കാരനാണ്. ഇതുവഴി ബാങ്കുകളും ഗവണ്‍മെന്റും നേട്ടമുണ്ടാക്കുന്നുണ്ട്. ഫെസിലിറ്റേറ്റര്‍മാര്‍ക്ക് നല്‍കുന്ന വായ്പ കൂടി മുന്‍ഗണനാ വിഭാഗമായാണ് കണക്കാക്കുന്നത്. മുന്‍ഗണനാ വിഭാഗത്തിന്റെ നിര്‍വ്വചനം തന്നെ ഏറെ വിപുലമാണിപ്പോള്‍. കാര്‍ഷികമേഖലയില്‍ നിന്നുള്ള അസംസ്കൃത സാധനം ഉപയോഗിച്ച് കൊക്കക്കോള ഒരു പ്ലാന്റ് തുടങ്ങുന്നു എന്ന് കരുതുക. ബാങ്ക് അതിന് വായ്പ കൊടുക്കും. അതിനെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ചെയ്യും.

സമീപകാലത്താണ് ബാങ്കുകകള്‍ ആയിരക്കണക്കിന് ഗ്രാമീണ ശാഖകള്‍ അടച്ചുപൂട്ടിയത്. അനേകായിരം ലഘുനിക്ഷേപങ്ങള്‍ ക്ലോസ് ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത് ധനകാര്യമേഖലയില്‍ നിന്നുള്ള പുറം തള്ളലാണ്, ഉള്‍ച്ചേര്‍ക്കലല്ല. ചെറുകിട ഉല്‍പാദകരും കര്‍ഷകരുമൊക്കെയായി നിലവിലുള്ള ബന്ധം തന്നെ വേണ്ടെന്നു വെച്ച് തടിയൂരുകയാണ് ബാങ്കുകള്‍. ഗവണ്‍മെന്റ് ഇടക്കിടെ ബാങ്കുകളെ ഓര്‍മ്മിപ്പിക്കും; നോക്കൂ കാര്‍ഷിക മേഖലക്ക് നിങ്ങള്‍ വായ്പ കൊടുക്കണം. കാരണം അല്ലെങ്കില്‍ പാര്‍ലമെന്റില്‍ ഒച്ചപ്പാടുണ്ടായേക്കും. അതിനായാണ് പുതിയ ഹുണ്ടികക്കാരെ ബാങ്കുകള്‍ ഫെസിലിറ്റേറ്റര്‍മാരായി നിയോഗിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകള്‍ വഴി നടപ്പാക്കിപോന്നിരുന്ന നിലവിലുള്ള ഉള്‍ചേര്‍ക്കല്‍ തന്നെ ക്രമേണ ക്രമേണ ഇല്ലാതാവുകയാണ്. ഇത് യാദൃശ്ചികമല്ല താനും. ഞാന്‍ നേരത്തേ ചൂണ്ടിക്കാട്ടിയതുപോലെ ധനമേഖല ഇതുവരെ ഉല്‍പാദനമേഖലക്ക് കീഴ്‌പെട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴോ? ധനമേഖലയിലെ ആഗോളവല്‍ക്കരണമെന്നാല്‍ ധനം ഉല്‍പാദനമേഖലയില്‍ മാത്രമായി വിന്യസിക്കുന്നതിന് പകരം അത് ആഗോളമൂലധനവുമായി ബന്ധപ്പെടുക എന്നതാണ്.

ഇപ്പോള്‍ വായ്പ കൃഷിക്കും വ്യാപാരത്തിനും വ്യവസായത്തിനും മാത്രമല്ല ഷെയറുകള്‍ വാങ്ങാനും പുറത്ത് സ്വത്ത് സമ്പാദിക്കാനും കൂടി കിട്ടും. ഇപ്പോള്‍ ഒരു ഇന്ത്യന്‍ വ്യവസായിക്ക് മലേഷ്യയില്‍ സ്വത്ത് വാങ്ങാന്‍ കൂടി ബാങ്കുകള്‍ വായ്പ നല്‍കും. എന്നുവെച്ചാല്‍ ആഗോളധനമൂലധനത്തിന്റെ ഭാഗമായി തീരുമ്പോള്‍ ബാങ്കുകള്‍ ആഭ്യന്തര ഉല്‍പാദനമേഖലയില്‍ മാത്രമായി ഒതുങ്ങുന്നില്ല. ഇങ്ങനെ വരുമ്പോള്‍ ചെറുകിട ഉല്‍പാദകര്‍ കൂടുതല്‍ കൂടുതലായി പാര്‍ശ്വവല്‍ക്കരിക്കപ്പെടും. അതേ സമയം കൂടുതല്‍ കൂടുതല്‍ സംഖ്യ ഷെയര്‍മാര്‍ക്കറ്റിലേക്ക് എത്തുകയും ചെയ്യും. കര്‍ഷകര്‍ക്ക് വായ്പ ലഭിക്കില്ലെങ്കിലും ഇടത്തരക്കാര്‍ക്ക് ഉപഭോഗ സാധനങ്ങള്‍ വാങ്ങാനായി വായ്പ കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കും. ഈ പ്രക്രിയയിലാണ് ധനമേഖലയിലെ ഒഴിവാക്കല്‍ (financial exclusion) കൂടിക്കൂടി വരിക. ചെറിയ തോതിലെങ്കിലും ഉണ്ടായിരുന്ന ഉള്‍ച്ചേര്‍ക്കലിനുപകരം വന്‍തോതിലുള്ള ഒഴിവാക്കല്‍ ഉണ്ടാവും എന്നര്‍ത്ഥം.

അതേപോലെ തന്നെയുള്ള മറ്റൊരു നീക്കം ഇടതുപക്ഷ കക്ഷികളുടെ സമ്മര്‍ദ്ദഫലമായി തല്‍ക്കാലം തടയപ്പെട്ടിരിക്കുന്നു. റിസര്‍വ് ബാങ്കിനെ ഫെഡറല്‍ റിസര്‍വ് പോലെ സര്‍വ്വതന്ത്ര സ്വതന്ത്രമാക്കുന്ന കാര്യം. അതിനെ രാഷ്ട്രീയവിമുക്തമാക്കണമത്രെ. ഭരിക്കുന്നത് ആരായാലും, ഇടതായാലും വലതായാലും, നയരൂപീകരണം വേറെ ചിലര്‍ നടത്തും. ഈ സ്വതന്ത്രര്‍ ആരാണ്? സ്വാഭാവികമായും ആഗോളമൂലധനത്തിന് ഇണങ്ങിയവര്‍ തന്നെ. ലോകബാങ്കിലോ ഐ.എം.എഫിലോ പണിയെടുത്ത് പിരിഞ്ഞവര്‍. അവരാണ് സ്വീകാര്യര്‍. അവരാണ് നിങ്ങളുടെ വിനിമയ നിരക്ക് നിശ്ചയിക്കുക. വായ്പാ നയവും പലിശത്തോതും ധനനയവും തീരുമാനിക്കുക. ഇതിന്റെ ഫലമോ? അടിസ്ഥാനപരമായ സാമ്പത്തിക തീരുമാനങ്ങള്‍ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്ന് എടുത്തുകളയപ്പെടും. ഇതാണ് ഇടതുപക്ഷ കക്ഷികളുടെ എതിര്‍പ്പ് കാരണം മാറ്റിവെക്കപ്പെട്ടത്. സര്‍ക്കാരിന് ഇടതുപക്ഷത്തെ കൂടാതെ ഭൂരിപക്ഷമില്ലാത്തത് കൊണ്ടു മാത്രമാണ് അതിങ്ങനെ തടയപ്പെട്ടത്.

ഫൈനാന്‍സ് മേഖലയിലെ വമ്പന്‍ ഊഹക്കച്ചവടത്തിന്റെ കഥ പരിശോധിക്കുകയാണെങ്കില്‍, അത്ഭുതകരമാണത്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് അതിവേഗതയില്‍ കുത്തിയൊലിക്കുകയാണ് മൂലധനം. ആഗോളമൂലധന നാഥന്‍മാര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നുവന്നാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഉദാഹരണത്തിന് നാളെ ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വ്വെ സൂചിപ്പിക്കുന്നുവെന്ന് കരുതുക. അല്ലെങ്കില്‍ ഇടതുപക്ഷ കക്ഷികളെ ആശ്രയിച്ചേ കേന്ദ്രസര്‍ക്കാരിന് നിലനില്‍ക്കാനാവൂ എന്ന നിലയാണ് സര്‍വ്വെ വെളിപ്പെടുത്തതെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ നിക്ഷേപകരെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഊഹക്കച്ചവടക്കാരുടെ - രാവിലെ ഇന്ത്യയിലെത്തി നിക്ഷേപിച്ച് ഉച്ചയാകുമ്പോള്‍ പാക്കിസ്ഥാനിലേക്ക് അതു മാറ്റി നിമിഷങ്ങള്‍ക്കകം പോളണ്ടിലേക്ക് വഴിതിരിക്കുന്ന ശതകോടികളുടെ വന്‍ ഊഹക്കച്ചവടമാണല്ലോ അവര്‍ നടത്തുന്നത് - നിലയെന്താകും? അവര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ നമ്മുടെ നാട്ടില്‍ നിന്ന് കെട്ടുകെട്ടും. അതും നാടിനെ വമ്പിച്ച കുഴപ്പത്തിലേക്ക് നയിക്കും. കിഴക്കന്‍ ഏഷ്യയില്‍ നാം അത് കണ്ടതാണ്. ഇത് ഒഴിവാക്കണമെങ്കിലോ, ഇവര്‍ക്ക് ഞെട്ടലുളവാകാത്ത രീതിയില്‍ നിക്ഷേപകസൌഹൃദ സമീപനം കൈക്കൊള്ളാന്‍ നാം നിര്‍ബന്ധിതരാകും. ഇത്തരം നയങ്ങളില്‍ അവര്‍ക്ക് പഥ്യമേറിയ ഒന്നാണ് സ്വകാര്യവല്‍ക്കരണം. മറ്റൊന്നാണ് ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ തടിയൂരല്‍. സാധാരണക്കാര്‍ക്കുള്ള എല്ലാ സേവനങ്ങളും പിന്‍വലിക്കല്‍. അവരെല്ലാത്തിനും യൂസര്‍ ഫീ കൊടുക്കട്ടെ. സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സേവനത്തിനും വിലനല്‍കട്ടെ എന്നതാണ് ഇവരുടെ നിലപാട്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികള്‍ സര്‍ക്കാര്‍ വിറ്റുതുലക്കുകയാണ്. തൊഴില്‍ചന്ത കൂടുതല്‍ അയവേറിയതാക്കണം. എന്നുവെച്ചാല്‍ തൊഴിലാളികള്‍ക്ക് വിലപേശാന്‍ കഴിവില്ലാതാക്കണം. ഇങ്ങനെയൊക്കെയായാല്‍ ഊഹക്കച്ചവടക്കാര്‍ക്ക് തൃപ്തിയായി.

ഒരുരാജ്യം ജനവിരുദ്ധമായി തൊഴിലാളിവിരുദ്ധമായി പെരുമാറുന്നുവെങ്കില്‍ തങ്ങളുടെ ഫണ്ട് അവിടെ സുരക്ഷിതമാണെന്ന് കരുതി ഇവര്‍ അവിടെ മുതല്‍ മുടക്കും. ഇതില്‍ നിന്ന് വ്യതിചലിക്കുന്ന ഗവണ്‍മെന്റുകള്‍ക്ക് കനത്ത വില നല്‍കേണ്ടിവരും. അവ ധനപ്രതിസന്ധിയിലേക്ക് വലിച്ചിഴക്കപ്പെടും. അതുകൊണ്ടുതന്നെയാണ് ഗവണ്‍മെന്റുകള്‍ യാഥാസ്ഥിതിക നയങ്ങള്‍ പിന്‍തുടരാന്‍ ബാധ്യസ്ഥമാവുന്നത്.

കഴിഞ്ഞ മുപ്പത് വര്‍ഷങ്ങളായി ലോകത്താകെ വന്‍തോതിലുള്ള തൊഴിലില്ലായ്‌മയാണ്. ദശകങ്ങളായി പത്തുശതമാനത്തില്‍ കുറയാത്ത തൊഴിലില്ലായ്‌മ . മുമ്പാണെങ്കില്‍ സര്‍ക്കാര്‍ ഇടപെടാറുണ്ടായിരുന്നു. പലതരത്തിലുള്ള സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് കൂടുതല്‍ തൊഴിലവസരസാധ്യതകള്‍ ഉണ്ടാക്കിയിരുന്നു. ഇത് ആഗോളമൂലധനത്തിന് പഥ്യമല്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കിഷ്ടപ്പെട്ട സ്വതന്ത്രമായ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാത്തതു വഴി തൊഴിലില്ലായ്മ കുറക്കാന്‍ അവര്‍ക്ക് കഴിയാതെപോകുന്നു. കഴിഞ്ഞ രണ്ടര - മൂന്ന് ദശകമായി ലോകത്തെ സാമ്പത്തിക സ്ഥിതി മാന്ദ്യത്തിന്റെതാണ് (stagnation). അതോടെ പ്രാഥമിക ചരക്കുല്‍പാദകരുടെ സ്ഥിതിയും കുഴപ്പത്തിലാകുന്നു. കേരളത്തിലെ കര്‍ഷകരടക്കം ലോകത്താകെയുള്ള കര്‍ഷകര്‍ക്ക് കിട്ടുന്ന ഉല്‍പന്നവില കുത്തനെ കുറയുന്നു.

ലോകസാമ്പത്തികമേഖലയിലെ ചെറിയ ചലനങ്ങള്‍ പോലും മൂന്നാം ലോകത്തെ സാധാരണപൌരന്‍മാരെ ബാധിക്കുമെന്നായിരിക്കുന്നു. ലോകസാമ്പത്തികസ്ഥിതി മാന്ദ്യത്തിന്റെതാണ് എന്ന് ഞാന്‍ സൂചിപ്പിച്ചു. മാന്ദ്യത്തിന് നടുക്കും ചില കുതിപ്പുകളുണ്ട്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ ഹൌസിങ്ങ് ബൂം ഉദാഹരണം. എല്ലാതരം ഭവനനിര്‍മ്മാണ പ്രൊജക്ടുകള്‍ക്കും അമേരിക്കന്‍ ബാങ്കുകള്‍ വമ്പിച്ചതോതില്‍ വായ്പ കൊടുത്തു. ഇവയില്‍ പലതും ഗുണനിലവാരം കുറഞ്ഞ വായ്പകളായിരുന്നു. ഇതിനെയാണ് സബ് പ്രൈം വായ്പ എന്ന് പറയുന്നത്. ഇതിന്റെ ഫലമായി ഇന്നു ബാങ്കുകള്‍ കുഴപ്പം നേരിടുകയാണ്. ഇവയില്‍ പലതും തിരിച്ചുപിടിക്കാന്‍ കഴിയാത്തവയാണ്. അങ്ങനെ വരുമ്പോള്‍ ബാങ്കുകള്‍ കുറേക്കൂടി ജാഗ്രത പാലിക്കും. അങ്ങനെ ബാങ്കുകള്‍ വായ്പ നല്‍കുന്നതില്‍ കൂടുതല്‍ കൂടുതല്‍ കരുതല്‍ കാട്ടുമ്പോള്‍ അവ അമേരിക്കയിലെ സ്റ്റോക്ക്മാര്‍ക്കറ്റിലെ ഓഹരിക്കായി നല്‍കുന്ന വായ്പകളും ചുരുങ്ങും. അതുകൊണ്ടുതന്നെ അത് സ്റ്റോക്ക് മാര്‍ക്കറ്റിനെയും ബാധിക്കും. അത് ചാഞ്ചാടാന്‍ തുടങ്ങും. അങ്ങനെ വരുമ്പോള്‍ അമേരിക്കന്‍ വ്യവസായികള്‍ നിലപാട് മാറ്റും. അവര്‍ ഇന്ത്യയിലേക്ക് കടന്നുവരും.

ഇവിടെ സെന്‍സെക്സ് കുതിച്ചുകയറുകയാണല്ലോ. പതിനയ്യായിരത്തില്‍ നിന്ന് പതിനാറായിരം ആയി മാറിയിരിക്കുന്നു കഴിഞ്ഞ രണ്ടാഴ്ചക്കകം. ഇപ്പോഴത് പതിനാറായിരത്തിന് മേലെയാണ്. (ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണ് ഈ പ്രസംഗം ചെയ്തത് ) ഇങ്ങനെ കുതിച്ചുയരാന്‍ കാരണം, അന്യഥാ അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുമായിരുന്ന കാശ് ഇങ്ങോട്ടൊഴുകിയെത്തിയതുകൊണ്ടാണ്. അപ്പോഴെന്താണ് സംഭവിക്കുക? ഫണ്ട് ഒഴുകിയെത്തുമ്പോള്‍ സെന്‍സെക്സ് കുതിച്ചുയരും. ഡോളര്‍ വരവ് കൂടും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വര്‍ദ്ധിക്കും. രൂപയുടെ വിനിമയനിരക്ക് ഇപ്പോള്‍ ഏതാണ്ട് 15% വര്‍ദ്ധിച്ചിരിക്കുന്നു. വിനിമയ നിരക്ക് കൂടുമ്പോള്‍ കുരുമുളകാണെങ്കിലും റബ്ബറാണെങ്കിലും കാപ്പിയായാലും തേയിലയായാലും പ്രാഥമിക വിഭവങ്ങളുടെ സ്ഥിതിയെന്താവും? അത് പഴയപടി തുടരുകയാണ്. രൂപയുടെ വിനിമയ നിരക്ക് കൂടുമ്പോള്‍ ഈ ചരക്കുകളുടെ ഉറുപ്പിക വില കുറയും. കര്‍ഷകര്‍ക്ക് കിട്ടുന്ന ഉല്‍പന്നവിലയില്‍ പതിനഞ്ച് ശതമാനത്തോളം ഇടിവ് വന്നിട്ടുണ്ട്. സബ് പ്രൈം ലെന്റിംഗ് ഭവനവായ്പയുടെ കാര്യത്തില്‍ അമേരിക്കയിലുണ്ടായ ഒരു പ്രശ്നം നമ്മുടെ നാട്ടിന്‍പുറത്തെ കര്‍ഷകനെയാണ് എതിരായി ബാധിക്കുന്നത്. ഇതാണ് ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥയുടെ സ്ഥിതി.

ഈ ആഗോളവല്‍ക്കരിക്കപ്പെട്ട സമ്പദ് വ്യവസ്ഥ നിങ്ങളുടെ ധനമേഖലയെ ഉദാരവല്‍ക്കരണത്തിലേക്ക് തള്ളിയിടും. കറന്‍സി കണ്‍വെര്‍ട്ടബിലിറ്റി നടപ്പാക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. ചരക്കുകളുടെ സ്വതന്ത്രചലനത്തിനായി നിങ്ങളുടെ വാതിലുകള്‍ തുറന്നിടാന്‍ നിര്‍ബന്ധിതമാവും. അന്താരാഷ്ട്ര ധനമൂലധനത്തിന് അതിന് മുമ്പിലുള്ള എല്ലാ തടസ്സങ്ങളും നീക്കിക്കിട്ടണം. ഏതെങ്കിലും ഒരു രാജ്യം അതു പറ്റില്ലെന്ന് പറഞ്ഞാല്‍ എല്ലാതരത്തിലുമുള്ള സമ്മര്‍ദ്ദങ്ങളാണ് പ്രയോഗിക്കപ്പെടുക. ലോകബാങ്കിന്റെ, ഐ.എം.എഫിന്റെ, സാമ്രാജ്യത്വത്തിന്റെ, അമേരിക്കയുടെ, അമേരിക്കന്‍ വിദേശ വകുപ്പിന്റെ - എല്ലാവിധ സമ്മര്‍ദ്ദങ്ങളും ആ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടും.

അങ്ങനെ രാജ്യങ്ങളായ രാജ്യങ്ങളാകെ നിര്‍ബാധമായ ധനഒഴുക്ക് ഉറപ്പു വരുത്തത്തക്ക വിധം നിയോലിബറല്‍ നയങ്ങള്‍ നടപ്പാക്കി വരികയാണ്. ആഗോള മൂലധനത്തിന്റെ അവിഘ്നമായ കുത്തൊഴുക്കാണ് ഇതു വഴി സാധിതമാവുന്നത്.

ലെനിന്റെ കാലത്ത് സാമ്രാജ്യങ്ങള്‍ തമ്മില്‍ തമ്മില്‍ തര്‍ക്കമായിരുന്നു, മത്സരമായിരുന്നു. ജര്‍മ്മന്‍ മൂലധനം ജര്‍മ്മനിക്കു വേണ്ടിയുള്ള കോളനികള്‍ക്കായുള്ള മത്സരപ്പാച്ചിലിലായിരുന്നു. ബ്രിട്ടീഷ് മൂലധനം ബ്രിട്ടീഷ് കോളനികള്‍ക്കായും. അവ തമ്മില്‍ തമ്മില്‍ ഇക്കാരണം കൊണ്ടു തന്നെ കടുത്ത ശത്രുതയുമായിരുന്നു. എന്നാല്‍ ഇന്നാകട്ടെ, ജര്‍മ്മനാണോ ഫ്രഞ്ചാണോ ബ്രിട്ടീഷാണോ മൂലധനം എന്നത് പ്രശ്നമേ അല്ലാതായിരിക്കുന്നു. എല്ലാ തടസ്സങ്ങളും തട്ടി നീക്കി മൂലധനം കുത്തിയൊഴുകുകയാണ്. ഈ പാച്ചിലില്‍ കടുത്ത ദാരിദ്ര്യവും ദുരിതവുമാണ് ലോകത്തെങ്ങുമുള്ള കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും അത് സമ്മാനിക്കുന്നത്.

രൂപയുടെ വിനിമയ നിരക്ക് എല്ലാ തരത്തിലുമുള്ള ചെറുകിട യൂണിറ്റുകളെയും അടച്ചുപൂട്ടലിലേക്കെത്തിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ കാണുന്നുണ്ടാവും. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ പ്രതിസന്ധിയിലാണ്. രൂപയുടെ വിനിമയനിരക്ക് വര്‍ദ്ധനവാണ് കാരണം. കയറ്റുമതി വ്യവസായങ്ങളാകെ തകര്‍ച്ചയിലാണ്. കര്‍ഷകര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തീരാദുരിതവും കഷ്ടപ്പാടുമാണ് വന്നു പെടുന്നത്. ഇതൊക്കെ സംഭവിക്കുന്നത് ആരെങ്കിലും മോശക്കാരായതു കൊണ്ടല്ല. വ്യക്തികളിലല്ല, വ്യവസ്ഥിതിയിലാണ് കുഴപ്പം. മുതലാളിത്ത വ്യവസ്ഥിതിയാണ് പ്രതിസ്ഥാനത്ത്.

ഇന്ന് മുതലാളിത്തം സാമ്രാജ്യത്വരൂപം കൈവരിച്ച് വിഭവങ്ങള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. പ്രത്യേകിച്ചും എണ്ണക്കു വേണ്ടി. എണ്ണയുടെ മേലുള്ള നിയന്ത്രണം ധനപരമായ മേല്‍കൈക്കു കൂടി ആവശ്യമാണ്. ഡോളര്‍ പ്രധാന കറന്‍സിയായി നിലനില്‍ക്കണമെങ്കില്‍ ജനങ്ങള്‍ക്ക് അതില്‍ വിശ്വാസം വേണം. അതെങ്ങനെ ഉണ്ടാക്കാനാവും? അതിന് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ വിശ്വാസം വേണം. അതിനോ? തങ്ങള്‍ക്കടുത്തും ചുറ്റുമായി ശത്രുക്കളാരുമില്ലാത്ത ഒരു അവസ്ഥ അമേരിക്കക്ക് കൈവരിക്കാനാവണം-പ്രത്യേകിച്ച് പ്രധാന വിഭവങ്ങളുടെ കൈകാര്യ കര്‍തൃത്വകാര്യത്തില്‍.

ഏറ്റവും തന്ത്രപ്രധാന വിഭവങ്ങളിലൊന്നാണല്ലോ എണ്ണ. അങ്ങനെ വരുമ്പോള്‍ എണ്ണയുടെ നിയന്ത്രണം സാധിക്കുക എന്നത് അമേരിക്കന്‍ സമ്പദ്‌ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടാക്കുന്നതിനുള്ള മുന്നുപാധിയായി മാറുന്നു. ഇതിനു വേണ്ടിയുള്ള പരക്കം പാച്ചിലാണ് മലേഷ്യയിലാണെങ്കിലും ഓറഞ്ച് വിപ്ലവ കാര്യത്തിലാണെങ്കിലും വെല്‍വറ്റ് വിപ്ലവത്തിന്റെ പേരിലാണെങ്കിലും സംഭവിക്കുന്നത്. മലേഷ്യയിലെ എണ്ണ-വാതക വിഭവങ്ങളുടെ നിയന്ത്രണമാണ് പ്രശ്നം. ഇറാഖ് അധിനിവേശത്തിനു പിറകിലെ പ്രധാന കാര്യവും ഇതു തന്നെയാണ്.

യു.എസ്. ഫെഡറല്‍ റിസര്‍വിന്റെ അധ്യക്ഷനായിരുന്ന അലന്‍ ഗ്രീന്‍സ്‌പാന്‍ തന്റെ ആത്മകഥയില്‍ ഒരു ചോദ്യമുന്നയിച്ചു: എന്തിനാണ് ആളുകള്‍ ബുഷിനെ കുറ്റം പറയുന്നത്? ഇറാഖിനെ വേട്ടയാടിയത് എണ്ണക്ക് വേണ്ടിയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതല്ലെ? അതിനുള്ള എല്ലാ അവകാശവും തങ്ങള്‍ക്കുണ്ടെന്നാണ് ഗ്രീന്‍സ്‌പാന്‍ പറഞ്ഞത്. പാശ്ചാത്യനാഗരികതക്ക് എണ്ണ വേണം. ഇറാഖില്‍ അതുണ്ട്. അതുകൊണ്ടു തന്നെ നമുക്കത് കൈവശത്താക്കേണ്ടതുണ്ട്. പിന്നെന്തിനാണ് ആളുകള്‍ ഒച്ച വെക്കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

അതേ, മൌലിക പ്രശ്നം എണ്ണയുടെതു തന്നെയാണ്. അതു തന്നെയാണ് അമേരിക്കയുടെ ഇറാന്‍ നിലപാടിനു പിന്നിലും. സാമ്രാജ്യത്വത്തിന് എല്ലാ തരത്തിലുമുള്ള പ്രാദേശിക സഖ്യകക്ഷികള്‍ അവശ്യം ആവശ്യമാണ്. ബ്രിട്ടണ്‍ അവരുടെ ബന്ധുവാണ്. യൂറോപ്പിലാരും അമേരിക്കയെ വെല്ലുവിളിക്കുന്നില്ല. ഫ്രാന്‍സ് അമേരിക്കക്ക് എതിര്‍ നിന്നേക്കും എന്ന ഒരു ധാരണയുണ്ടായിരുന്നു. എന്നാല്‍ പുതിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി പച്ചക്ക് വെട്ടിത്തുറന്നു പറഞ്ഞു- ഇറാനു നേരെ അമേരിക്കയല്ല, തങ്ങളാണ് ആദ്യം ആക്രമണം നടത്തേണ്ടതെന്ന് !

അമേരിക്കക്ക് ലോകത്തെങ്ങും തന്ത്രപരമായ പാര്‍ട്ട്ണര്‍മാര്‍ വേണം. ഇവിടെ, ഇപ്പുറത്ത് ഇന്ത്യയാണ് അതിനു പറ്റിയ ഏറ്റവും വലിയ കക്ഷി. അതിനാണെങ്കില്‍ ഇന്ത്യന്‍ ബൂര്‍ഷ്വാസി തയ്യാറുമാണ്. അമേരിക്കക്ക് സങ്കല്‍പിക്കാനാവുന്ന ഏറ്റവും നല്ല തന്ത്രപരമായ പങ്കാളിത്തം അമേരിക്കന്‍-ഇസ്രയേലി- ഇന്ത്യന്‍ സഖ്യമാണ്.

ഇന്ത്യയെ ഇങ്ങനെ വശത്താക്കി നിര്‍ത്തണമെങ്കില്‍ അതിനു പറ്റിയ ഏറ്റവും നല്ല ഒരു പടിയാണ് ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍. ആണവ കരാര്‍ യഥാര്‍ത്ഥത്തില്‍ ആണവ ഊര്‍ജ്ജത്തെ സംബന്ധിച്ച കരാറല്ല തന്നെ. അത് ഇന്ത്യയെ ഇസ്രായേലി-അമേരിക്കന്‍-ഇന്ത്യന്‍ സഖ്യത്തില്‍ പങ്കാളിയാക്കുന്നതിനു വേണ്ടിയുള്ള കരാറാണ്. ഊര്‍ജ്ജ സുരക്ഷയുടെ പേരിലാണ് അതിനെ ന്യായീകരിക്കുന്നത് എന്ന കാര്യം ഏറെ രസകരമാണ്. 10-ആം പഞ്ചവത്സര പദ്ധതി ഊര്‍ജ സുരക്ഷയെക്കുറിച്ച് എന്താണ് പറഞ്ഞത് എന്നു നാം കണ്ടു. 11-ആം പദ്ധതിയുടെ സമീപന രേഖയും വന്നു കഴിഞ്ഞു. അതിലും ഊര്‍ജ്ജ സുരക്ഷയെക്കുറിച്ച് ഏറെ വേവലാതിയില്ല. പെട്ടെന്നെങ്ങനെയാണ് ആണവ ഊര്‍ജം നമ്മുടെ ഊര്‍ജസുരക്ഷിതത്വത്തിനു അത്ര അത്യാവശ്യമായി മാറിയത്?

എല്ലാവര്‍ക്കുമറിയാം, ആണവ വൈദ്യുതി താപവൈദ്യുതിയേക്കാള്‍ ഏറെ ചെലവ് കൂടിയതാണെന്ന്. താപ വൈദ്യുതിക്ക് സാധ്യതകള്‍ ഏറെയുള്ളതുകൊണ്ട് നാമിപ്പോള്‍ ഇതര ഊര്‍ജ്ജ സാധ്യതയെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല തന്നെ. ഈ കരാര്‍ നടപ്പായാല്‍ തന്നെ ആകെ ഊര്‍ജ്ജത്തിന്റെ 7 ശതമാനമേ അതു വഴി ഉണ്ടാക്കാനാവൂ. നമ്മുടെ ഊര്‍ജ്ജാവശ്യത്തിന് ആണവ ഊര്‍ജം എത്രമേല്‍ ആവശ്യമാണന്ന് കണക്കാക്കാന്‍ പ്ലാനിങ്ങ് കമ്മിഷന്‍ ചെലവ്-മെച്ച വിശകലനമോ കണക്കുകൂട്ടലുകളോ ഇതുവരെ നടത്തിയിട്ടില്ല.

നമ്മുടെ ഊര്‍ജാവശ്യത്തിനായുള്ള മറ്റൊരു സ്രോതസ്സാവുമായിരുന്ന ഇന്തോ-ഇറാന്‍ ഗ്യാസ് പൈപ്പ് ലൈനിന്റെ കാര്യം കുഴിച്ചു മൂടിയതെന്തു കൊണ്ടാണ് ? എന്തുകൊണ്ടാണ് ഇന്ത്യ അതില്‍ നിന്നൊഴിഞ്ഞു മാറുന്നത് ? ഊര്‍ജത്തെക്കുറിച്ചുള്ള ആകാംക്ഷയാണെങ്കില്‍ വിവിധങ്ങളായ സ്രോതസ്സുകളെക്കുറിച്ചാണ് നാം ആലോചിക്കേണ്ടത്. അതിനായി നാം വസ്തുനിഷ്ഠമായ ഒരു കണക്കുകൂട്ടലാണ് നടത്തേണ്ടത്. ചെലവ്-വരുമാന വിശകലനമാണ് ചെയ്യേണ്ടത്. ഏതാണ് ഏറ്റവും ചെലവ് കുറഞ്ഞത്. എത്രത്തോളം എങ്ങനെയെല്ലാം അതുണ്ടാക്കാനാവും, എപ്പോഴാണ് അത് തീര്‍ന്നുപോവാന്‍ സാധ്യത, എപ്പോഴാണ് മറ്റൊരു സാദ്ധ്യതയിലേക്ക് നാം മാറേണ്ടത്, ഒരു പ്രത്യേക കാലഘട്ടത്തിലേക്ക് ഏതേതെല്ലാം ഊര്‍ജസാദ്ധ്യതകള്‍ എങ്ങനെയെങ്ങനെയെല്ലാമാണ് നാം ഉപയോഗിക്കേണ്ടത് - ഇതിനായുള്ള വ്യക്തമായ ഒരു രൂപരേഖ നാം തയ്യാറാക്കേണ്ടിയിരിക്കുന്നു. അതല്ല ഇവിടെ സംഭവിച്ചത്. സംഭവിച്ചതെന്താണ് ? പെട്ടെന്നാണ് ഒരു കൂട്ടം ആളുകള്‍ ഒറ്റയടിക്ക് നമ്മളോട് പറയുന്നത് - യാതൊരു തരം കണക്കെടുപ്പുമില്ലാതെ ഒരു തരത്തിലുള്ള രേഖയും ഹാജരാക്കാതെ, നമുക്ക് അത്യാവശ്യം ആണവ ഊര്‍ജമാണെന്ന്. ആണവ ഊര്‍ജമെന്നത് ഭാവിയിലേക്കുള്ള ഊര്‍ജമാണ്. പക്ഷേ എന്തുകൊണ്ടാണ് അത് നമ്മുടെ മുന്നിലേക്ക് പെട്ടെന്നു കയറി വരുന്നത് ?

നാം ഈ കരാറിനെത്തന്നെ ശരിയായി നോക്കിക്കാണുക. എന്താണത് ? ഇന്തോ-അമേരിക്കന്‍ ആണവ കരാര്‍ ഒരന്താരാഷ്ട്ര കരാറല്ല. സാധാരണ ഇത്തരം കരാറുണ്ടാക്കുമ്പോള്‍ അതില്‍ ഒരു വ്യവസ്ഥയുണ്ടാവും. വ്യക്തമായ വ്യവസ്ഥ. ഈ കരാര്‍ അതിനു മുമ്പുണ്ടാക്കിയ ഇതു സംബന്ധമായ ഏത് ആഭ്യന്തര നിയമത്തിനും മേലെയാണെന്ന്. ആഭ്യന്തര നിയമങ്ങളില്‍ കരാര്‍ വ്യവസ്ഥക്കെതിരായി എന്തു തന്നെ ഉണ്ടായിരുന്നാലും കരാറിനെതിരായി ബാധിക്കാതിരിക്കാനാണത്. എന്നാല്‍ ഇന്തോ- അമേരിക്കന്‍ കരാറില്‍ ഇങ്ങനെയൊരു വ്യവസ്ഥയേ ഇല്ല. ആഭ്യന്തര നിയമം ഉഭയകക്ഷിക്കരാറിനും മേലെയാണെന്നാണ് അതിലെ വ്യവസ്ഥ. ഈ കരാറിനെ സംബന്ധിച്ചേടത്തോളം ആഭ്യന്തര നിയമമെന്നു പറയുന്നത് ഹൈഡ് ആക്ടാണ്. ഹൈഡ് ആക്ടാണെങ്കില്‍ അത് വളരെ വ്യക്തമായി പറയുന്നത്, ഇന്തോ-അമേരിക്കന്‍ കരാറിനായി ഉണ്ടാക്കിയ നിയമമാണ് അത് എന്നാണ്. ഇന്ത്യയുടെ വിദേശ നയം അമേരിക്കന്‍ വിദേശനയത്തിനിണങ്ങുന്നതാണോ എന്നു കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതുണ്ട് എന്നാണ് പ്രസ്തുത നിയമം പറയുന്നത്. എന്നു വെച്ചാല്‍ ഇന്ത്യയുമായി ഉണ്ടാക്കിയ 123 കരാര്‍ അവരുടെ ആഭ്യന്തര നിയമത്തിന് കീഴ്പ്പെട്ടാണ് എന്ന്.

ഇന്ത്യന്‍ വിദേശനയം തങ്ങള്‍ക്കിണങ്ങിയതല്ല എന്ന് ഏതെങ്കിലുമൊരു ഘട്ടത്തില്‍ അമേരിക്കക്ക് തോന്നുന്നു എന്നിരിക്കട്ടെ. ഈ കരാര്‍ റദ്ദാക്കപ്പെടാം. അമേരിക്കക്കൊപ്പം വോട്ടു ചെയ്യുന്നില്ലെങ്കില്‍ 123 കരാര്‍ റദ്ദാക്കപ്പെടാനുള്ള ഭീഷണി നിലനില്‍ക്കുന്നു എന്നര്‍ത്ഥം. അമേരിക്കയില്‍ നിന്ന് ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന ആണവച്ചരക്കുകള്‍ കിട്ടില്ല. നമ്മുടെ പ്രധാന മന്ത്രി ഇക്കാര്യത്തില്‍ പറയുന്നത് എന്താണെന്നോ? "ഒരിക്കലുമില്ല. അങ്ങനെ വന്നാല്‍ പോലും യുറേനിയം സപ്ലൈ തുടരുമെന്ന് അമേരിക്ക സമ്മതിച്ചിട്ടുണ്ട് '' എന്ന്. അങ്ങനെ കരാര്‍ റദ്ദാക്കപ്പെട്ടാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ കോണ്‍ഗ്രസ്സിനോട് ശുപാര്‍ശ ചെയ്യുമത്രെ, അമേരിക്കന്‍ കോണ്‍ഗ്രസ്സ് സര്‍ക്കാറിന് അനുമതി നല്‍കണമെന്ന്. എന്തിനെന്നല്ലേ? ഇന്ത്യക്ക് ആണവ സപ്ലൈ നല്‍കാന്‍ മറ്റേതെങ്കിലും രാജ്യത്തോട് ചര്‍ച്ച നടത്താന്‍ അനുവാദം നല്‍കാന് ‍! എന്താണ് ഇതിനര്‍ത്ഥം? യുറേനിയം സപ്ലൈക്കുള്ള നിങ്ങളുടെ സാദ്ധ്യത ഇല്ലാതാവുമെന്ന്. ആ ഭീഷണി എന്നും നിങ്ങളുടെ തലക്ക് മുകളില്‍ തൂങ്ങി നില്‍ക്കുമെന്ന് ! നിങ്ങളുടെ കൈ പിടിച്ച് തിരിക്കുകയാണവര്‍. അതിനാണ് നിങ്ങള്‍ സമ്മതം നല്‍കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയെ തന്ത്രപരമായ പങ്കാളിയാക്കി മാറ്റാന്‍ അവര്‍ക്ക് ആവണം. അങ്ങനെ ഇന്തോ-യു എസ്-ഇസ്രായേല്‍ അച്ചുതണ്ട് രൂപപ്പെടുത്തിയെടുക്കാനാവണം. നാം സാമ്രാജ്യത്വത്തിന്റെ ഇളംമുറക്കാരാവണമെന്നര്‍ത്ഥം. ഇറാഖ് യുദ്ധത്തിന്റെ ചോരപ്പാടുകള്‍ നമ്മുടെ കൈകളില്‍ നാം ഏറ്റുവാങ്ങണമെന്ന് ! ഇറാനില്‍ വരാന്‍ പോവുന്ന മനുഷ്യക്കുരുതിയുടെ ചുടുനിണം നമ്മുടെ കുഞ്ഞിക്കൈകളിലാക്കി രസിക്കണമത്രെ!

കാറല്‍ മാര്‍ക്സ് മുമ്പ് പറഞ്ഞിട്ടുണ്ട്, ഒരു രാജ്യത്തെ ആക്രമിക്കുന്ന മറ്റൊരു രാജ്യത്തിന് സ്വതന്ത്രമായിരിക്കുന്ന നാവില്ലെന്ന്. അമേരിക്കയുടെ തന്ത്രപരമായ കൂട്ടാളിയായി ഇന്ത്യ മാറിയാല്‍ അവര്‍ക്ക് ഇവിടെ താവളങ്ങള്‍ കിട്ടുക എന്നാണര്‍ത്ഥം. ഇറാഖ് യുദ്ധത്തിന് ഇന്ത്യന്‍ മണ്ണ് ഉപയോഗപ്പെടുത്താമെന്ന്. അങ്ങനെ ഈ മണ്ണ് ഉപയോഗിക്കണമെങ്കിലോ, ഇവിടെ സുരക്ഷ ഉറപ്പാക്കേണ്ടതായുണ്ട്. എതിര്‍ ശബ്ദം ഉയരാതെ നോക്കേണ്ടതുമുണ്ട്. സ്വാതന്ത്ര്യവും ജനാധിപത്യവും അനുഭവിച്ചു പോരുന്ന ഒരു ജനതക്ക് അത് നഷ്ടപ്പെടും എന്നര്‍ത്ഥം. നാം അമേരിക്കക്ക് കീഴ്പ്പെടും. അമേരിക്കന്‍ സൈനിക സാന്നിധ്യം ഇവിടെ അനുവദിക്കേണ്ടതായി വരും.

ഇതാണ് പുതിയ സാമ്രാജ്യത്വം. വിഭവങ്ങള്‍ക്കും അസംസ്കൃത സാധനങ്ങള്‍ക്കുമായുള്ള നെട്ടോട്ടമാണ്. ലാഭത്തിനായുള്ള കുതിച്ചോട്ടം, യുദ്ധാവശ്യങ്ങള്‍ക്കായുള്ള കരാര്‍ ഉറപ്പിച്ചു കിട്ടാനായുള്ള തത്രപ്പാട്. ഇറാഖിലെ യുദ്ധത്തെക്കുറിച്ച് നമുക്കറിയാം. പക്ഷേ ഏറെപ്പേര്‍ക്കറിയില്ല, അവിടെ തന്നെ പുറംപണിക്കായി പതിച്ചു കൊടുത്ത കഥ. ഇറാഖിലെ കരാര്‍ പതിച്ചു കിട്ടിയത് ഒറ്റക്കൈയ്യിലെണ്ണാവുന്നത്ര ചുരുക്കം കമ്പനികള്‍ക്കാണ്. ഒരാഗോള ടെണ്ടറും വിളിച്ചിട്ടില്ല. ഡിക്‍ചെനിയുടെ സുഹൃത്തിന്, മറ്റൊരാളുടെ ബന്ധുവിന്. ചെലവും അതിനു പുറമെ ഇത്ര ശതമാനവും എന്നാണ് കണക്ക്. അതുകൊണ്ട് ചെലവ് ഊതിപ്പെരുപ്പിച്ചു കാട്ടുകയാണ്. ചെലവിന്റെ 15 ശതമാനം കൂടുതലിനാണ് കരാറെങ്കില്‍ ചെലവ് വര്‍ദ്ധിപ്പിച്ചു കിട്ടിയാല്‍ അത്രക്ക് കണ്ട് മാര്‍ജിനും കൂടുമല്ലോ. ഇങ്ങനെ കൊള്ള നടത്താനുള്ള അവസരമാണ് നമ്മുടെ കാല ത്തെ സാമ്രാജ്യത്വം തുറന്നു കൊടുക്കുന്നത്. ഇന്തോ യുഎസ് ആണവക്കരാര്‍ ഇത്തരമൊരു സാമ്രാജ്യത്വപദ്ധതിയില്‍ ഇന്ത്യയെ കൂടി പങ്കാളിയാക്കുകയാണ്. അതിനെ അതേപടി നിരാകരിച്ചേ പറ്റൂ. നമ്മുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായിരിക്കുമെന്നതുകൊണ്ടു തന്നെ നാമതിനെ എതിര്‍ത്തേ പറ്റൂ. നമ്മുടെ കര്‍ഷകരും ചെറുകിട ഉല്‍പാദകരും സാധാരണ മനുഷ്യരും അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തിന് കാരണമെന്തെന്ന് തിരിച്ചറിയുമ്പോള്‍ ഈ ആഗോളക്രമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ നാം ബാധ്യസ്ഥരാണ്.

ആ ദിശയില്‍ ഒരു വലിയ മുന്നേറ്റം നമ്മുടെ നാട്ടില്‍ വളര്‍ന്നു വരുന്നു എന്നു കാണുന്നത് ഏറെ സന്തോഷകരമാണ്. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടം മുന്നോട്ടു കൊണ്ടു പോവുന്നതില്‍ നിങ്ങള്‍ക്കോരോരുത്തര്‍ക്കുമുള്ള പങ്ക് നിങ്ങള്‍ മനസ്സിലാക്കുന്നു എന്നു കാണുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.

നന്ദി.

(ബെഫി സംസ്ഥാന സമ്മേളനത്തില്‍ ശ്രീ. പ്രഭാത് പട്നായിക് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം)

കാര്‍ട്ടൂണുകള്‍ക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം