Showing posts with label സായ്‌നാഥ്. Show all posts
Showing posts with label സായ്‌നാഥ്. Show all posts

Monday, June 18, 2012

ആന്ധ്രയിലെ കൂട്ടക്കുഴപ്പത്തിന്റെ കഥ

2014ലെ തിരഞ്ഞെടുപ്പില്‍ ആന്ധ്രപ്രദേശില്‍ മല്‍സരിക്കുക എന്നത് സിബിഐയെ സംബന്ധിച്ചിടത്തോളം ഒരു നല്ല ആശയമായിരിക്കും. ഇന്ന് സംസ്ഥാനത്തെ ഏറ്റവും സജീവമായ രാഷ്ട്രീയ ശക്തിയാണ് അത് എന്ന കാര്യത്തില്‍ സംശയമില്ല - കുറച്ചുകാലമായിട്ട് അങ്ങിനെ ആയിരുന്നുതാനും. ആന്ധ്രയിലെ സമ്മതിദായകരുടെ മുന്നില്‍ തിരഞ്ഞെടുക്കാനുള്ള ""വക""യൊന്നുമില്ലാത്തതിനാല്‍ അവര്‍ക്കും കുറച്ച് വോട്ട് കിട്ടില്ലെന്നാരു കണ്ടു! അതിനുള്ള സാമ്പത്തിക സൗകര്യമൊക്കെ സിബിഐയ്ക്കുണ്ട്. മറ്റ് പാര്‍ടികളില്‍നിന്ന് പിടിച്ചെടുത്തിട്ടുള്ള കോടിക്കണക്കിന് രൂപ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സിബിഐയ്ക്ക് ഉപയോഗിയ്ക്കാവുന്നതാണ്. അവര്‍ക്ക് തങ്ങളുടെ സ്വന്തമായ പ്രത്യേക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം - തങ്ങളുടെ പ്രതിയോഗികളുടെ തിരഞ്ഞെടുപ്പ് ചെലവുകളില്‍ പിടിച്ചു തൂങ്ങാമല്ലോ. അവര്‍ക്ക് ഒരുപക്ഷേ, പുതിയ മുഖം നവീനമായി കാഴ്ചവെയ്ക്കാനും കഴിഞ്ഞെന്നുവരാം.

1990കളുടെ ആദ്യത്തില്‍ ആസ്ട്രേലിയയില്‍ തിരഞ്ഞെടുപ്പ് മല്‍സരത്തിനിറങ്ങിയ ഒരു രസികന്‍, കണ്ടതെല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന നവലിബറല്‍ വ്യവസ്ഥയെയാണ് തെന്‍റ പ്രചരണത്തിന് കൂട്ടുപിടിച്ചത്. ഓടകളും പൊതുശുചീകരണവ്യവസ്ഥയും പൊളിച്ചടുക്കി അതും സ്വകാര്യവല്‍ക്കരിക്കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. സ്വന്തം ശരീരത്തില്‍നിന്നുള്ള മാലിന്യം (മാലിന്യം എന്ന വാക്കല്ല അയാള്‍ ഉപയോഗിച്ചത്. മറ്റേ വാക്കു തന്നെയാണ്. എങ്കിലും കാര്യം വ്യക്തമാകുമല്ലോ) കൈകാര്യം ചെയ്യുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട് എന്നദ്ദേഹം പ്രഖ്യാപിച്ചു; പ്രചരണത്തിന്റെ അവസാനാളുകളായപ്പോഴേയ്ക്ക് വിജയം താനത്രയ്ക്കൊന്നും കാര്യമാക്കുന്നില്ല എന്ന് സ്വയം വ്യക്തമാക്കിയ അയാള്‍, ലേബര്‍ പാര്‍ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി സ്വന്തം സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയും ചെയ്തു. എന്നിട്ടും കിട്ടി കുറച്ച് വോട്ട്! അതിനാല്‍ സിബിഐയ്ക്കും ആശയ്ക്ക് വകയുണ്ട് - തിരഞ്ഞെടുപ്പ് കാര്യമാക്കുന്നില്ല എന്ന പേരുദോഷം വരുത്തരുതെന്ന് മാത്രം. ഊഹം വെച്ചുള്ള കളി ആന്ധ്രപ്രദേശില്‍ പതിനെട്ട് അസംബ്ലി മണ്ഡലങ്ങളിലേക്കും ഒരു ലോകസഭാ മണ്ഡലത്തിലേക്കും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പിന് (ഈ ലക്കം ചിന്ത അച്ചടിച്ചു പുറത്തിറങ്ങുമ്പോഴേക്കും അതിെന്‍റ ഫലം അറിഞ്ഞു കഴിഞ്ഞിരിക്കും - പത്രാധിപര്‍) ഒരു പുതിയ രസവും ഗുണവുമുണ്ട്. അതിെന്‍റ ഫലം എന്താകുമെന്നതിനെക്കുറിച്ച് ഏറെ ചര്‍ച്ചയൊന്നും നടക്കുന്നില്ല; അഥവാ ചര്‍ച്ചയൊന്നും തന്നെ നടക്കുന്നില്ല. അക്കാര്യത്തെക്കുറിച്ച് ഒരിക്കലും സംശയമേ ഉണ്ടായിട്ടില്ല. കൂടുതല്‍ സീറ്റുകളില്‍ ആരാണ് മൂന്നാം സ്ഥാനത്തെത്തുക എന്നതിനെക്കുറിച്ചാണ് ഊഹങ്ങള്‍ നടക്കുന്നത് - കോണ്‍ഗ്രസ്സാണോ അതോ ടിഡിപിയാണോ?

(ഇന്നത്തെ സ്ഥിതി വെച്ച് അതിന് ഏറ്റവും കൂടുതല്‍ അര്‍ഹത കോണ്‍ഗ്രസ്സിനു തന്നെയാണ്). ജൂണ്‍ 12ന് നടക്കാനിരിക്കുന്ന വോട്ടിങ്ങിന് മുമ്പ് എത്ര ഭരണകക്ഷി എംഎല്‍എമാര്‍ ജഗന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറും, തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷം എത്ര പേര്‍ കൂറുമാറും എന്നതിനെക്കുറിച്ചുമാവാം ഊഹങ്ങള്‍ നടക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഗവണ്‍മെന്‍റിനുമേല്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചാണ് ഊഹങ്ങള്‍. ആ ഗവണ്‍മെന്‍റ് 2014 വരെ കടിച്ചുതൂങ്ങി നില്‍ക്കുമോ? ജയിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഭൂരിപക്ഷം എത്രയായിരിക്കും? ജഗന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് ഏറ്റവും കുറഞ്ഞത് 14 സീറ്റെങ്കിലും ലഭിക്കുമെന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ബാക്കിയുള്ള നാല് സീറ്റുകളെ സംബന്ധിച്ച് എല്ലാവരും സമ്മതിച്ചുതരുന്ന ഒരു കാര്യം, ആ സീറ്റുകളില്‍ യഥാര്‍ത്ഥ മല്‍സരം കാണാം എന്നതാണ്. ജഗന്‍റെഡ്ഡി അറസ്റ്റ് ചെയ്യപ്പെട്ട സംഭവം ഇല്ലായിരുന്നുവെങ്കില്‍ത്തന്നെ, ഭരണകക്ഷിയുടെ നില പരുങ്ങലിലായിരുന്നു. ആരാണ് അഴിമതിക്കാരന്‍ എന്നതിനെക്കുറിച്ച് അവിടെ ഏറെ ചര്‍ച്ചകളൊന്നും നടക്കുന്നില്ല; ""ആരാണ് അഴിമതിക്കാരനല്ലാത്തത്"" എന്നതാണ് ചോദ്യം. തിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ഏറെ ചര്‍ച്ചയൊന്നും നടക്കുന്നില്ല. എന്നാല്‍ അതിെന്‍റ പ്രത്യാഘാതം എന്തായിരിക്കും എന്നതിനെക്കുറിച്ചാണ് ചര്‍ച്ച. ഭരണ കോണ്‍ഗ്രസ്സിനും അതിെന്‍റ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായ രോഷത്തെക്കുറിച്ചാണ് ചര്‍ച്ച. ഗവണ്‍മെന്‍റിനെതിരായി, വൈഎസ്ആറിന്റെ മകനോടൊപ്പം നില്‍ക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ച.

വൈഎസ്ആര്‍ ഘടകം നിലനില്‍ക്കുന്നതിനെക്കുറിച്ചും അത് കോണ്‍ഗ്രസ്സിനുമേല്‍ ഉണ്ടാക്കുന്ന പരിഹാസ്യമായ ആഘാതത്തെക്കുറിച്ചും ആണ് ചര്‍ച്ച. കോണ്‍ഗ്രസ് പാര്‍ടി അതിെന്‍റ എല്ലാ ഓഫീസുകളില്‍നിന്നും വൈ എസ് രാജശേഖരറെഡ്ഡിയുടെ കട്ടൗട്ടുകള്‍ എടുത്തുമാറ്റിയിരിക്കുന്നു; എന്നിട്ടാണ് അദ്ദേഹത്തിന്റെ അഴിമതിയ്ക്കെതിരെ പറയുന്നതും ആക്രമിക്കുന്നതും. ഒരു വര്‍ഷം മുമ്പുവരെ പാര്‍ടി, അദ്ദേഹത്തിന്റെ പൈതൃകം അവകാശപ്പെട്ടുകൊണ്ടിരുന്നതാണ്. കഡപ്പയിലെ ഉപതിരഞ്ഞെടുപ്പില്‍ ജഗന്നെതിരെ മല്‍സരിക്കുമ്പോള്‍പോലും അങ്ങനെയാണ് ചെയ്തിരുന്നത് - ആ മണ്ഡലത്തില്‍ 5 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജഗന്‍ ജയിച്ചത്. പറയത്തക്കവിധത്തിലുള്ള ബദല്‍ശക്തികളില്ലാത്ത ഒരവസ്ഥ ആന്ധ്രപ്രദേശില്‍ മുമ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും ഉണ്ടായിട്ടില്ല എന്നതാണ് ദുരന്തം. പട്ടിക നോക്കൂ: കോണ്‍ഗ്രസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, ടിആര്‍എസ്, ബിജെപി... പല പാര്‍ടികളുണ്ട്; എന്നിട്ടും ബദല്‍ശക്തികള്‍ വളരെ കുറവ്. (ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ചെറുതാണല്ലോ ഇടതുപക്ഷത്തിന്റെ സ്ഥാനം).

ജഗെന്‍റ രാഷ്ട്രീയവും പരിവേഷവും സംബന്ധിച്ച പ്രകടമായ പ്രശ്നങ്ങള്‍, ഇന്നത്തെ നിലയ്ക്ക് വലിയ മാറ്റമൊന്നും വരുത്താനിടയില്ല. കേന്ദ്രത്തില്‍നിന്ന് കെട്ടിയിറക്കപ്പെട്ട ക്രോണി - സുബേദാരി വ്യവസ്ഥയോടുള്ള രോഷം അത്രമാത്രം രൂക്ഷമാണ്. 1983ലെ സ്ഥിതിയും ഇന്നത്തെ അവസ്ഥയും മുന്‍കാലങ്ങളില്‍ ആന്ധ്രപ്രദേശിലെ വോട്ടര്‍മാര്‍ ഗൗരവബോധത്തോടെ ബദല്‍സംവിധാനങ്ങള്‍ കെട്ടിപ്പടുത്തിരുന്നു - അവയെ അന്നത്തെ ഭരണാധികാരികളും അവരോട് വിധേയത്വം പുലര്‍ത്തിയിരുന്ന മാധ്യമങ്ങളും പരിഹസിച്ചിരുന്നുവെങ്കിലും. 1983 ജനുവരിയില്‍ കോണ്‍ഗ്രസ് വിരുദ്ധ വികാരത്തിന്റെ വേലിയേറ്റത്തിലേറി എന്‍ ടി രാമറാവു അധികാരത്തിലേറി. 2 രൂപയ്ക്ക് അരി നല്‍കുമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കിയിരുന്നു - അതദ്ദേഹം യഥാര്‍ത്ഥത്തില്‍ പാലിക്കുകയും ചെയ്തു. എന്നാല്‍ ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ്, തങ്ങളുടെ കൈകളിലുള്ള സ്വയം വിനാശകരമായ ബട്ടണില്‍ വിരലമര്‍ത്തി. ഹൃദയശസ്ത്രക്രിയയ്ക്കായി എന്‍ടിആര്‍ അമേരിക്കയിലേക്ക് പോയ തക്കം നോക്കി അവര്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റിനെ അട്ടിമറിച്ചു; അദ്ദേഹത്തിന്റെ പാര്‍ടി പിളര്‍ന്നു; ഒരു പാവ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റി. പുതിയ മുഖ്യമന്ത്രി 31 ദിവസമേ അധികാരത്തിലുണ്ടായിരുന്നുള്ളൂ. (ആന്ധ്രപ്രദേശില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രിയുമാണ് അദ്ദേഹം).

ഒരു മാസത്തിനുള്ളില്‍ രാമറാവു തിരിച്ചുവന്നുവെങ്കിലും കേന്ദ്രത്തിന്റെ നടപടിയ്ക്കെതിരായ ജനരോഷം ഒരു പതിറ്റാണ്ടിലേറെ കാലം നിലനിന്നു. ഇന്ന് കോണ്‍ഗ്രസ് വീണ്ടും അതേ ദുരന്തത്തിന്റെയും കാപട്യത്തിന്റെയും ചുഴിയില്‍ത്തന്നെയാണ്. ജഗന്‍റെഡ്ഡിയുടെ അച്ഛന്‍ 2009ല്‍ മരണപ്പെട്ടപ്പോള്‍, ജഗെന്‍റ തന്ത്രത്തെ പൊളിക്കുന്നതിനുവേണ്ടി കോണ്‍ഗ്രസ്, മുഖ്യമന്ത്രിയായി കെ റോസയ്യയെ ആന്ധ്രയ്ക്കുമേല്‍ കെട്ടിയേല്‍പ്പിച്ചു. ഏറെ ആദരിയ്ക്കപ്പെട്ട, ധനകാര്യമന്ത്രിയെന്ന നിലയില്‍ പ്രാഗത്ഭ്യം തെളിയിച്ച റോസയ്യയ്ക്ക്, പക്ഷേ, ജനപിന്തുണ ഉണ്ടായിരുന്നില്ല - മറിച്ച് ശത്രുതാപരമായ ജനവികാരത്തെ നേരിടേണ്ടതുണ്ടായിരുന്നു താനും. സംസ്ഥാന ഭരണമാകുന്ന കപ്പല്‍, ആടിയുലഞ്ഞു തുടങ്ങിയപ്പോള്‍, ""ആരോഗ്യപരമായ കാരണങ്ങളാല്‍"" അദ്ദേഹം രാജിവെച്ചൊഴിഞ്ഞുപോയി. എന്നാല്‍ ഗവര്‍ണറാകുന്ന കാര്യത്തില്‍ അദ്ദേഹത്തിന് ആരോഗ്യം തടസ്സമായിരുന്നതുമില്ല. കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ആണ് ഇപ്പോഴുള്ളത് - അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ അദ്ദേഹത്തിന് പ്രതിച്ഛായ കുറവാണ്; ആ മണ്ഡലത്തിന്നുപുറത്ത് പ്രതിച്ഛായയൊട്ടില്ല താനും. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലേക്കുള്ള ഒഴുക്ക് ശക്തിപ്രാപിയ്ക്കാന്‍ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ് പരിഭ്രാന്തിയിലായി. ടിഡിപിയും രക്തം വാര്‍ന്നൊലിച്ചു കിടക്കുകയാണ്. 12 മാസം മുമ്പ് കഡപ്പയില്‍ ജഗനോടു മല്‍സരിച്ച ടിഡിപിയിലെ പരാക്രമിയായ എം വി മൈസൂരറെഡ്ഡി ഇപ്പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ്സിലാണെന്ന കാര്യം ഓര്‍ക്കുക.

എന്‍ ടി രാമറാവുവിനുശേഷമുള്ള ടിഡിപിയില്‍ ചന്ദ്രബാബുനായിഡുവിെന്‍റ വാഴ്ചയായിരുന്നു - ആന്ധ്രപ്രദേശില്‍ മാധ്യമങ്ങളുടെ എക്കാലത്തേയും ഏറ്റവും വലിയ ഇഷ്ടഭാജനമായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. തെന്‍റ ശ്വശുരെന്‍റ രാഷ്ട്രീയ ബാങ്ക് ബാലന്‍സില്‍ക്കയറി യാത്രയാരംഭിച്ച അദ്ദേഹം, തിരഞ്ഞെടുപ്പുവേളകളില്‍ മാത്രം പ്രതീകാത്മകമായി സൈക്കിളിലും യാത്ര ചെയ്തുകൊണ്ടിരുന്നു. ""പാശ്ചാത്യ ഗവണ്‍മെന്‍റുകളുടെയും കോര്‍പറേഷനുകളുടെയും ഓമനപ്പുത്രന്‍"" എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ""കോണ്‍ട്രാക്ടര്‍ രാജ്"" ചുവടുറപ്പിച്ചതും ഇക്കാലത്താണ്. പിന്നീടുള്ള കാലത്തെല്ലാം അവിടെ അതിെന്‍റ വാഴ്ചയായിരുന്നു. നായിഡുവിെന്‍റ ഭരണകാലത്ത് ആന്ധ്രപ്രദേശ്, പല ജീവിത സൂചകങ്ങളുടെയും കാര്യത്തില്‍, തെക്കേ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനമായിരുന്നു - ഒരു പതിറ്റാണ്ടു കാലം അതായിരുന്നു സ്ഥിതി. ഗ്രാമീണമേഖലയിലെ തൊഴില്‍അവസരം തകര്‍ന്നു; ആയിരക്കണക്കിന് കൃഷിക്കാര്‍ നിരാശരായി ജീവനൊടുക്കാന്‍ നിര്‍ബന്ധിതരായിത്തീര്‍ന്നു. പട്ടിണിക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുവേണ്ടി 2003ല്‍ ആയിരക്കണക്കിന് ""കഞ്ഞിവീഴ്ത്തു കേന്ദ്രങ്ങള്‍"" സംസ്ഥാനത്ത് ഉയര്‍ന്നുവന്നു - അവയൊന്നും ഗവണ്‍മെന്‍റിേന്‍റതായിരുന്നില്ല. ജീവിത ഗുണസൂചികകളുടെ പരീക്ഷണങ്ങളിലെല്ലാം നായിഡു പരാജയപ്പെട്ടുവെങ്കിലും കോര്‍പ്പറേറ്റ് ലോകവും മാധ്യമങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെട്ടു.

1999-2004 കാലഘട്ടത്തില്‍ സംസ്ഥാനത്തിന്റെ ജിഡിപി വളര്‍ച്ച, മറ്റ് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞതായിരുന്നു - ദേശീയ ശരാശരിയേക്കാളും കുറവായിരുന്നു അത്. അതൊന്നും വോട്ടര്‍മാര്‍ മറന്നിരുന്നില്ല. അദ്ദേഹത്തിന് അവര്‍ മാപ്പുകൊടുത്തതുമില്ല. കോണ്‍ഗ്രസ് നിലംപൊത്തിക്കൊണ്ടിരിക്കുകയാണെങ്കില്‍പ്പോലും, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും പ്രധാന ശക്തിയായിത്തീരാന്‍ ടിഡിപിയ്ക്ക് കഴിയുന്നില്ല. കോണ്‍ഗ്രസ്സിന് തിരിച്ചുവരാന്‍ സഹായകമായിത്തീര്‍ന്നത്, മറ്റേതൊരു ഘടകത്തേക്കാളും, നായിഡുവിെന്‍റ ഭരണം തന്നെയാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. കഴിഞ്ഞ ഏതാനും വര്‍ഷക്കാലത്തിന്നുള്ളിലെ ഏറ്റവും ജനകീയനായ നേതാവിനെയാണ് വൈ എസ് രാജശേഖരറെഡ്ഡിയിലൂടെ കോണ്‍ഗ്രസ് ദര്‍ശിച്ചത്. നായിഡുവിെന്‍റ വീഴ്ചകളെ വൈഎസ്ആര്‍ മുതലെടുത്തു. (നായിഡുവിെന്‍റ നേട്ടങ്ങളായി മാധ്യമങ്ങള്‍ കണ്ടതും അവയെത്തന്നെയായിരുന്നു) കാര്‍ഷികത്തകര്‍ച്ചയെ ഉയര്‍ത്തിക്കാണിച്ച അദ്ദേഹം കര്‍ഷകസമൂഹത്തിന്റെ ജീവനാഡിയിലാണ് പിടിച്ചത്. അങ്ങനെയാണ് 2004ല്‍ അദ്ദേഹം അധികാരത്തിലെത്തിയത്.

കാര്‍ഷികമേഖലയുടെ തകര്‍ച്ചയെക്കുറിച്ച് പഠിക്കുന്നതിന് സംസ്ഥാനത്തെ ആദ്യത്തെ കമ്മീഷനെ നിയമിച്ച (പ്രൊഫസ്സര്‍ ജയതിഘോഷ് കമ്മിറ്റി) മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ആ കമ്മീഷന്റെ ശുപാര്‍ശകള്‍ക്ക് ചെവികൊടുക്കുന്ന ആളാണ് അദ്ദേഹം എന്നും ഒരിടയ്ക്ക് തോന്നിയിരുന്നു. അതുകാരണം കുറച്ചൊക്കെ നേട്ടവുമുണ്ടായി. എന്നാല്‍ അതേ അവസരത്തില്‍ത്തന്നെ, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും സ്ഥൂല സാമ്പത്തികനയങ്ങള്‍ ഈ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അന്തഃസത്തയ്ക്ക് എതിരായിയിരുന്നുതാനും. ദേശീയ ഗ്രാമീണ തൊഴില്‍ദാന പരിപാടി അദ്ദേഹം ന്യായമായ വിധത്തില്‍ത്തന്നെ നടപ്പാക്കി. ഗതിയറ്റ കുടിയേറ്റ തൊഴിലാളികള്‍ വന്നടിയുന്ന ചില മേഖലകളില്‍ അത് വളരെ ആശ്വാസമായിരുന്നു. വില കുറഞ്ഞ അരിയുടെ കാര്യത്തിലുള്ള എന്‍ടിആറിന്റെ പൈതൃകവും അദ്ദേഹം സ്വായത്തമാക്കി. ഇതൊക്കെ അദ്ദേഹത്തിന് വമ്പിച്ച ജനപിന്തുണ ഉണ്ടാക്കിക്കൊടുത്തു.

ഇതൊക്കെയാണിപ്പോള്‍, അദ്ദേഹത്തിന്റെ മകന്‍ ജഗന്‍റെഡ്ഡിയ്ക്കുള്ള സഹതാപതരംഗമായിത്തീര്‍ന്നിരിയ്ക്കുന്നത്. മറ്റെല്ലാ മേഖലകളിലും, അദ്ദേഹത്തിന്റെ ഗവണ്‍മെന്‍റ്, നായിഡു ഗവണ്‍മെന്‍റിന്റെ കാലഘട്ടത്തിന്റെ വമ്പിച്ച തുടര്‍ച്ച തന്നെയായിരുന്നു. അഴിമതിയും കോണ്‍ട്രാക്ടര്‍രാജും വെട്ടിപ്പുകളും ഭൂമികയ്യേറ്റങ്ങളും കോര്‍പ്പറേറ്റ് ലോകത്തിനുള്ള സഹായത്തിന്നുള്ള പ്രത്യുപകാരവും എല്ലാം മുറപോലെ നടന്നു; അല്ല കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുക തന്നെ ചെയ്തു. 103 സെസ്സുകളും വമ്പന്‍ ജലസേചന പദ്ധതികളും വൈഎസ്ആറിെന്‍റ ഭരണകാലത്ത് അനുവദിയ്ക്കപ്പെട്ടു. 15 ലക്ഷം ആളുകളാണ് കുടിയിറക്കിവിടപ്പെട്ടത് - അതുമായി ബന്ധപ്പെട്ട എല്ലാ ദുരിതങ്ങളും സംഭവിച്ചു. അതെന്തായാലും അതിെന്‍റയൊക്കെ ഫലം ഏറെ കഴിഞ്ഞേ തലപൊക്കിയുള്ളൂ. അതിന്നിടയില്‍ 2009ല്‍ അദ്ദേഹത്തിന് വീണ്ടും തകര്‍പ്പന്‍ വിജയം നേടാനായി. സമ്മതിദായകര്‍ക്ക് അപ്പോഴും ചന്ദ്രബാബുനായിഡുവില്‍ വിശ്വാസം ഇല്ലാതിരുന്നതാണ് അതിന് കാരണം. അഴിമതിയ്ക്കെതിരെ വൈഎസ്ആറിന്റെ ദാരുണമായ മരണത്തില്‍ അനുശോചിച്ചുകൊണ്ട് ""ഹിന്ദു"" ദിനപത്രം ഇങ്ങനെ എഴുതി: ""വിനാശകരമായ ചില ജലസേചന പദ്ധതികളുടെയും വിചിത്രമായ നിരവധി സെസ്സുകളുടെയും ഭാരം കൂടി പേറുന്നതായിരിക്കും വൈഎസ്ആറിന്റെ പൈതൃകം.... (അതെന്തായാലും) കൂടുതല്‍ നിഷേധാത്മകമായ നയങ്ങളുടെ അനന്തരഫലം പിന്നീടേ അനുഭവപ്പെടുകയുള്ളൂ.... ഒരുപക്ഷേ 2012 ആകുമ്പോഴേയ്ക്ക്. (ഹിന്ദു, 2009 സെപ്തംബര്‍ 4). ഇപ്പോഴിതാ ജഗന്‍റെഡ്ഡി, തെന്‍റ പിതാവിെന്‍റ പൈതൃകത്തിന്റെ നല്ല വശങ്ങളില്‍ കയറി ഉയര്‍ന്നുവരുന്നു - അതിെന്‍റ നിഷേധാത്മകവശങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം കഡപ്പയില്‍ നടന്ന അസംബ്ലി ഉപതിരഞ്ഞെടുപ്പിലൂടെയാണ് ജഗന്‍ അസംബ്ലിയില്‍ പ്രവേശിച്ചത്. അന്നദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തില്‍, തെന്‍റയും ഭാര്യയുടെയും കൂടി സ്വത്തായി പ്രഖ്യാപിച്ചത് 430 കോടി രൂപയാണ്. 2009ലെ ലോകസഭാ തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തിലാകട്ടെ, ആസ്തി 72 കോടി രൂപ മാത്രമായിരുന്നു. 24 മാസത്തിന്നുള്ളില്‍ അദ്ദേഹം തെന്‍റ ആസ്തി 357 കോടി രൂപ കണ്ട് വര്‍ധിപ്പിച്ചു എന്നാണ് ഇതിന്നര്‍ഥം. അല്ലെങ്കില്‍ ദിനംപ്രതി ശരാശരി 50 ലക്ഷം രൂപ വീതം. അത്ര ചെറിയ സംഖ്യയല്ല അത്. അതെന്തായാലും എല്ലാ ശക്തിയോടും കൂടി അഴിമതിവിരുദ്ധ കുരിശുയുദ്ധം നടത്തുന്ന കോണ്‍ഗ്രസ്സിെന്‍റ ചിത്രം, പൊതുജനങ്ങള്‍ക്കുമുന്നില്‍ അപഹാസ്യമായ കാഴ്ചയാണ് ഉണ്ടാക്കുന്നത്. വൈഎസ്ആര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ ഇതൊക്കെ അറിയാമായിരുന്നിട്ടും, ജഗന്‍ കോണ്‍ഗ്രസ് വിട്ടതിനുശേഷം മാത്രമാണ് അവര്‍ അത് ഉന്നയിച്ചത് എന്ന വസ്തുത, അവരുടെ ബഹുമാന്യതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. 2014നുമുമ്പ് മറ്റേതെങ്കിലും ശക്തി ഉയര്‍ന്നുവരുന്നതിനുള്ള സാധ്യതയും കാണുന്നില്ല. അതിനാല്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയും വമ്പിച്ച തോതില്‍ ആളുകള്‍ കുടിയിറക്കപ്പെടുകയും തെലുങ്കാനാ പ്രശ്നം ആളിക്കത്തുകയും പൊതുസ്വത്തുക്കളും പ്രകൃതിവിഭവങ്ങളും കൊള്ളചെയ്യപ്പെടുകയും ചെയ്യുമ്പോഴും സംസ്ഥാനം പഴയ മാര്‍ഗത്തില്‍ത്തന്നെ അകപ്പെട്ടുക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. മാറ്റങ്ങളോടുകൂടിയ തിരഞ്ഞെടുപ്പ്ഉണ്ടാകാം; എന്നാല്‍ ബദലുകള്‍ ഉയര്‍ന്നുവരുന്നില്ല. 2014ല്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് സിബിഐക്ക് ചിന്തിക്കേണ്ടിവന്നേക്കാം.

*
പി സായ്നാഥ് ചിന്ത വാരിക 22 ജൂണ്‍ 2012

Monday, December 5, 2011

Some States fight the trend but …


The television story was genuine and sensitive. At least 90 farmers, it said, had committed suicide in two months in Andhra Pradesh. These were cotton growers. Actually, last year, Andhra farmers killed themselves at the rate of 210 each month on average, according to the National Crime Records Bureau. But it is heartening that somebody took note of what's going on. The more so when dishonest bureaucrats feed gullible sections of the press awful crud on farm suicides being at ‘a 15-year low.' NCRB data show Andhra Pradesh has seen the second worst increase in farm suicides among all States (after Maharashtra) over the last eight years for which data exist.

However, five States did manage a significant decline in the average number of farm suicides each year between 2003 and 2010. Andhra Pradesh was not amongst them. Of those who did, only Karnataka is amongst the worst five States which account for nearly two-thirds of farm suicides in the country. On average, 2,259 farmers killed themselves each year in Karnataka between 1995 and 2002. In the next eight-year period, that figure was 2,123 — a fall of 136 in yearly average. But the fall is fragile, and the last two years 2009 and 2010 have seen the State's numbers rising again. And Karnataka remains the second worst State for farm suicides (in absolute numbers) after Maharashtra. It has seen 35,053 farmers kill themselves since 1995, according to the NCRB.

The NCRB data on farm suicides now cover 16 years. Let's divide that into two halves of eight years each. By comparing the first half (1995-2002) with the second (2003-10), we can figure out whether things are getting better or worse in the major States.

What qualifies as a significant decline? That's when a State's yearly average in the second eight years is at least 100 farm suicides less than in the first eight-year period. Tamil Nadu (-126) and Uttar Pradesh (-109) are two others in this bracket. But there's better. Kerala managed a drop of 221. And West Bengal pulled off the biggest decline among all States. Its 2003-10 average is 436 lower than its figure for 1995-2002.

Except Karnataka, all the Big 5 States show terrible upward spikes in their 2003-10 annual averages. The yearly average of farm suicides in Andhra Pradesh in this period was 711 higher than it was in 1995-02. In Maharashtra, the figure was 1,294 higher. Madhya Pradesh and Chhattisgarh were one composite State for six of the 16 years and what has happened in that region is best understood by still treating them as one unit in terms of data. They show a rise of 525 in the second eight years.

But comparing the two eight-year periods doesn't work for the smallest States with very few farm suicides. For instance, Manipur's average for 1995-2002 was one farm suicide. It was two during 2003-10, a massive ‘increase' in percentage terms — and quite meaningless. However, among small States that have seen farm suicides, Tripura brought down its annual average by 90 in the second half, a drop of 78 per cent.

The decline Kerala has managed (-221) is in many ways the most significant one. Kerala is perhaps India's most globalised economy. Its agriculture is hugely cash crop-based and fragile at the best of times. Cash crop prices are highly volatile, and often rigged by powerful corporations at the global level. This makes Kerala more vulnerable to price shocks than any other State in India. In the early years of the last decade, for instance, vanilla fetched Kerala farmers prices of up to Rs. 4,000 a kilogram. It then crashed to under Rs. 80 a kg or less (where it remains), wrecking farmers who had invested huge amounts of (borrowed) money in its cultivation. Most plunged into debt, several committed suicide in despair.

Price shocks have also hit Kerala in coffee, pepper, and other cash crops into which the State is deeply locked. The price of coffee, for instance, is controlled by about four major global corporations. These companies always seek to drive down the share of the original producers to boost their own profits. They will do that even more strongly as economic problems mount in Europe — to where much of our coffee is exported. Across India, suicides amongst cash crop farmers are far higher than those amongst food crop growers. Cash crop farmers run far greater risks, incur much higher cultivation costs, and have to borrow a lot more money than their food crop-growing counterparts.

So that drop of 221 in Kerala's yearly farm suicide average is remarkable and came against the odds. The period from 2008 to 2010 was better for that State than any other in the entire 16 years for which data are available. Kerala set up a debt relief tribunal in 2005, raised support to the farm sector and took other steps to mitigate distress. Even its troubled food crop sector received a boost. Between 2005 and 2010, Kerala doubled the support price for paddy from Rs. 700 to Rs.1,400. Yet, the State will take a worse hit than any other due to the multiple free trade agreements the Union government has signed or will enter. And reports of rising farm suicides again in the cash-crop citadel of Wayanad signal which way Kerala is now headed.

West Bengal's (-436) drop in farm suicide yearly averages is perhaps best understood in comparison with Maharashtra. Bengal has a smaller population (91 million) than Maharashtra (112 million), but is a more rural State and has many more farmers. Yet, the annual averages are starkly different. During 2003-10, almost four times as many farmers (3,802) killed themselves each year in Maharashtra. In West Bengal that figure was 990. Though Bengal has its own sharp concentrations of cash crop, it produces more food crop than Maharashtra and has been the country's largest producer of rice for some years. In the latter, cash crops continue to overwhelm food crop. In 2010-11, as Maharashtra's Chief Minister informed his colleagues at a kharif review meeting earlier this year, the area under cereals and pulses dropped further by about 3.7 million acres. (BusinessLine May 28, 2011). West Bengal had, in fact, begun procuring grain through the panchayats (a scheme derailed by the Centre) and pushed other measures to promote rice and vegetable cultivation.

Overall, 15 of 28 States showed worse averages in the second eight years. Across the entire 16 years from 1995-2010, more than a quarter of a million Indian farmers have committed suicide.

*
P. Sainath The Hindu Daily

Thursday, October 6, 2011

മന്ത്രിമാര്‍ കൊഴുക്കുന്നു ജനം മെലിയുന്നു

നാം ആഗ്രഹിക്കുന്ന തരത്തില്‍ നല്ല നിലയില്‍ ആയിരിക്കുകയില്ല എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ആ സ്ഥാപനത്തെ കടത്തിെന്‍റ കടുത്ത കാര്‍മേഘങ്ങളിലേക്ക് നിര്‍ഭയം പറത്തിക്കൊണ്ടിരുന്ന ധീര മനസ്കന്‍ നല്ല നിലയില്‍ത്തന്നെയാണ്. ഇപ്പോള്‍ വ്യോമഗതാഗതവകുപ്പ് കൈകാര്യം ചെയ്യുന്നത് പ്രഭുല്‍ പട്ടേല്‍ അല്ലെങ്കിലും 2009 മെയ് മാസത്തിനും 2011 ആഗസ്തിനും ഇടയ്ക്കുള്ള 28 മാസക്കാലത്തിനുള്ളില്‍ അദ്ദേഹം ദിനംപ്രതി 5 ലക്ഷം രൂപ വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഇത് അദ്ദേഹം തന്നെ പറയുന്ന കണക്കനുസരിച്ചുള്ളതാണ് എന്നതിനാല്‍ കുറഞ്ഞ കണക്കായിരിക്കും. ഇങ്ങനെയുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ വളരെ മിതഭാഷികളാണല്ലോ. എന്നാല്‍ , ഔദ്യോഗിക കണക്കുകളില്‍നിന്ന് ഗണിതശാസ്ത്രത്തിന് രക്ഷപ്പെടാനും കഴിയില്ല.

2009ലെ തിരഞ്ഞെടുപ്പുകാലത്ത് പട്ടേല്‍ നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് അദ്ദേഹത്തിെന്‍റ ആസ്തി 79 കോടിയില്‍പരം രൂപയായിരുന്നു. ആ വര്‍ഷം മെയ്മാസത്തിലാണ് വോട്ടെടുപ്പ് നടന്നത്. അതിനാല്‍ 2009 ഏപ്രില്‍ മാസം വരെ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന എല്ലാ ആസ്തികളും ആ കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്ന് നമുക്ക് അനുമാനിയ്ക്കാം. ഈ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിെന്‍റ പേരില്‍ ഓണ്‍ലൈനില്‍ കാണിച്ച ആസ്തിയായ 122 കോടിയില്‍പരം രൂപയുമായി ഇതിനെ താരതമ്യപ്പെടുത്തുക. ഈ വര്‍ധന ഉണ്ടായത് കഴിഞ്ഞ 28 മാസത്തിനുള്ളിലായതിനാല്‍ , അത് ദിവസത്തില്‍ ശരാശരി അഞ്ച്ലക്ഷം രൂപയിലധികം വരും എന്നാണ് എന്റെ ഗണിതശാസ്ത്രം പറയുന്നത്. (അത്രയും വേഗത്തില്‍ എനിക്ക് എണ്ണാന്‍ കൂടി കഴിയില്ല.) എന്നാല്‍ , അതേ അവസരത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാതെ എയര്‍ ഇന്ത്യ വിഷമിക്കുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരില്‍ 40 ശതമാനം പേരില്‍ ഓരോരുത്തരും ഒരു വര്‍ഷം കൊണ്ട് നേടുന്നതിനേക്കാള്‍ കൂടുതല്‍ തുക പട്ടേല്‍ , ഓരോ ദിവസവും തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അതായത് എയര്‍ ഇന്ത്യ നിലംപൊത്താറായെന്നു വരും; എന്നാല്‍ അദ്ദേഹം ഉയര്‍ന്നു പറക്കുക തന്നെയാണ്. വ്യവസായ - ധനകാര്യ പുനര്‍നിര്‍മാണ ബോര്‍ഡിെന്‍റ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍റ് ഫിനാന്‍ഷ്യല്‍ റീ കണ്‍സ്ട്രക്ഷന്‍) ഒരു മുന്‍ ചെയര്‍മാന്‍ (രോഗഗ്രസ്തമായ സ്വകാര്യ സ്ഥാപനങ്ങളെക്കുറിച്ച്) പ്രസ്താവിച്ചപോലെ, "സ്ഥാപനങ്ങള്‍ കൂടുതല്‍ രോഗഗ്രസ്തമാകുന്നതോടെ, അവയുടെ ഉടമസ്ഥര്‍ കൂടുതല്‍ സമ്പന്നരായിത്തീരുന്നു".

ഇന്ത്യാ ഗവണ്‍മെന്‍റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ ദരിദ്രരുടെ അവസ്ഥയും അങ്ങനെ തന്നെയാണെന്ന് പറയാം. അവര്‍ കൂടുതല്‍ ദരിദ്രരായിത്തീരുന്നതോടൊപ്പം കേന്ദ്ര മന്ത്രിസഭ കൂടുതല്‍ സമ്പന്നമായിത്തീരുന്നു. (ഈ സമവാക്യത്തിലേക്ക് കോര്‍പ്പറേറ്റ് മുതലാളിമാരെ കൊണ്ടുവന്നാല്‍ അത് കൂടുതല്‍ വിചിത്രമായിരിക്കും. എന്നാല്‍ അത് മറ്റൊരു കഥയാണ്). പട്ടേല്‍ നല്‍കിയ സേവനത്തിന് അദ്ദേഹത്തിന് സമ്മാനവും ലഭിച്ചു. ഘനവ്യവസായങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വകുപ്പ് കൈകാര്യം ചെയ്യുന്ന ക്യാബിനറ്റ് മന്ത്രിപദവിയിലേക്ക് അദ്ദേഹം ഉയര്‍ത്തപ്പെട്ടു.

ജനാധിപത്യ പരിഷ്കാരങ്ങള്‍ക്കായുള്ള സംഘടനയും (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് - എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ചും കേന്ദ്രമന്ത്രിമാരുടെ ആസ്തികളെ സംബന്ധിച്ച് സമഗ്രമായി വിശകലനം നടത്താറുണ്ട്. വളരെ കണിശമായിട്ടുള്ളതാണത്. അത് ഔദ്യോഗികവുമാണ്. കിനിഞ്ഞിറങ്ങല്‍ എന്നേ കഴിഞ്ഞു. അതിനുപകരം ഇപ്പോള്‍ ലിഫ്ട് ഇറിഗേഷനാണ് - വെള്ളം മുകളിലേക്ക് തള്ളിക്കയറ്റല്‍ . ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ ഒരു കേന്ദ്രമന്ത്രിയുടെ ശരാശരി ആസ്തി 7.3 കോടി രൂപയില്‍നിന്ന് 10.6 കോടി രൂപയായി ഉയര്‍ന്നു. അതായത് 28 മാസത്തിനുള്ളില്‍ മാസംതോറും ശരാശരി 10 ലക്ഷം രൂപ വര്‍ധിച്ചുവെന്നര്‍ഥം. ഇതുവരത്തെ കണക്കനുസരിച്ച് ഏറ്റവും സമ്പന്നനായ കേന്ദ്രമന്ത്രി പട്ടേലാണ്. എന്നാല്‍ ഡിഎംകെയിലെ ഡോക്ടര്‍ എസ് ജഗത്രക്ഷകന്‍ പെട്ടെന്ന് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്നു. പട്ടേലിന്റെ ആസ്തി ഇക്കാലത്ത് വര്‍ധിച്ചത് 53 ശതമാനം കണ്ടാണെങ്കില്‍ വാര്‍ത്താ വിതരണ വകുപ്പ് സഹമന്ത്രിയുടെ ആസ്തി വര്‍ധിച്ചത് 1092 ശതമാനം കണ്ടാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിെന്‍റ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി 2009ല്‍ 5.9 കോടി രൂപയായിരുന്നത് ഈ വര്‍ഷം 70 കോടി രൂപയായി വര്‍ധിച്ചു. എന്നാല്‍ , 122ല്‍ ബാറ്റ് ചെയ്യുന്ന പട്ടേല്‍ കാബിനറ്റ് പ്രീമിയര്‍ ലീഗില്‍ ഇപ്പോഴും ഏറ്റവും മുകളില്‍ തന്നെയാണ്.

പൊരിയുന്ന വേഗത്തില്‍ ഡിഎംകെക്കാരന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരിക്കണം. എന്നാല്‍ , പട്ടേലിന്റെ ഇന്നിങ്സ് തന്നെയാണ് ഏറ്റവും ദീര്‍ഘമായത്. അതേ അവസരത്തില്‍ത്തന്നെ, ഊര്‍ജ്ജസ്വലരായ യുവതുര്‍ക്കികളും ഒട്ടും മോശക്കാരല്ല. വിവര സാങ്കേതിക - വിനിമയ വകുപ്പു സഹമന്ത്രിയായ മിലിന്ദ് ദിയോറ 2009നും 2011നും ഇടയില്‍ തന്റെ ആസ്തി ഏറെക്കുറെ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. അദ്ദേഹത്തിന്റെ ആസ്തി 17 കോടി രൂപയില്‍നിന്ന് 33 കോടിയിലധികം രൂപയായി വര്‍ധിച്ചു. 2004ല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തന്റെ ആസ്തി 8.8 കോടി രൂപയായിട്ടാണ് അദ്ദേഹം നിജപ്പെടുത്തിയത്. ഓരോ ദിവസവും ശരാശരി ഒരു ലക്ഷം രൂപ എന്ന തോതില്‍ കൂട്ടിച്ചേര്‍ത്ത് സ്വന്തം ആസ്തി ഇക്കാലയളവില്‍ അദ്ദേഹം നാല് ഇരട്ടിയാക്കി ഉയര്‍ത്തി. സംഗതി മോശമില്ല. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ദിയോറ, കൃഷിവകുപ്പു മന്ത്രി ശരദ്പവാറിനെ തരംതാഴ്ത്തിയതായി കാണാം. അവരുടെ സത്യവാങ്മൂലം അനുസരിച്ച്, മറാത്തയിലെ ശക്തനായ നേതാവിനേക്കാള്‍ രണ്ടര ഇരട്ടി ധനവാനാണ് ദിയോറ. 2009ല്‍ത്തന്നെ അദ്ദേഹം പവാറിനേക്കാള്‍ സമ്പന്നനായിരുന്നു. അതില്‍ പിന്നീട് അദ്ദേഹം തെന്‍റ ആസ്തി ഏറെക്കുറെ 90 ശതമാനം കണ്ട് വര്‍ധിപ്പിച്ചു. ഈ കാലയളവില്‍ വളരെ തുച്ഛമായ 4 കോടി രൂപയേ തന്റെ ആസ്തിയോട് കൂട്ടിച്ചേര്‍ക്കാന്‍ പവാറിന് കഴിഞ്ഞുള്ളൂ. അതിന്നര്‍ഥം 12.5 കോടി രൂപയില്‍ താഴെയുള്ള ഒരു സംഖ്യയില്‍ അദ്ദേഹം തൂങ്ങിക്കിടക്കുന്നു എന്നാണ്. അങ്ങനെയാണ് എല്ലാവരോടും പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്തിന്നുള്ളില്‍ പ്രചാരത്തിലുള്ള, അനുഭാവപൂര്‍ണമായ ഒരു കണക്കിങ്ങനെയാണ് - സ്വത്ത് പ്രഖ്യാപിയ്ക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്റെ ആകെ ആസ്തിയാണോ അതോ മാസവരുമാനമാണോ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടതെന്ന കാര്യത്തില്‍ പവാര്‍ സാഹേബ് ഒട്ടൊന്ന് ആശയക്കുഴപ്പത്തില്‍ അകപ്പെട്ടുപോയത്രേ! വളരെ മിതമായ രീതിയില്‍ കാര്യങ്ങള്‍ നടത്തുന്ന മറ്റൊരാള്‍ ശാസ്ത്ര - സാങ്കേതിക വകുപ്പുമന്ത്രി വിലാസ് റാവു ദേശ്മുഖ് ആണ്. 2009നുശേഷം അദ്ദേഹം ആകെ ഉണ്ടാക്കിയത് 1.73 കോടി രൂപയാണത്രേ! വിഡ്ഢിത്തം പുലമ്പുന്നു എന്നു കരുതിയാല്‍ മതി. "ഭൂമിശാസ്ത്ര" വകുപ്പ് (എര്‍ത്ത് സയന്‍സ്) മന്ത്രി കൂടിയാണദ്ദേഹം. (റിയല്‍ എസ്റ്റേറ്റ് ഇടപാടിന് മഹാരാഷ്ട്രയിലുള്ള ഒരു കോഡ് ഭാഷയാണത്). അല്ലെങ്കില്‍ മന്‍മോഹന്‍ സിങ്ങിന്റെ ടീമിലെ ക്രിക്കറ്റ് കോക്കസ് എല്ലാം ശരിയായ വിധത്തില്‍ത്തന്നെയാണ് ചെയ്യുന്നത്.

പാര്‍ലമെന്ററി കാര്യമന്ത്രിയും പുതിയ ഐപിഎല്‍ ബോസ്സുമായ രാജീവ് ശുക്ല ഇക്കഴിഞ്ഞ 28 മാസത്തിനുള്ളില്‍ തെന്‍റ ആസ്തിയോട് കൂട്ടിച്ചേര്‍ത്തത് 22 കോടിയില്‍പരം രൂപയാണ്. അതദ്ദേഹത്തിന്റെ ആസ്തി 7 കോടി രൂപയില്‍നിന്ന് 30 കോടിയില്‍പരം രൂപയാക്കി ഉയര്‍ത്തി. ഇപ്പോള്‍ മന്ത്രിമാരായിരിക്കുന്നവര്‍ മാത്രമല്ല സമ്പന്നരായി മാറിക്കൊണ്ടിരിക്കുന്നത്. ഈ കുതിച്ചുകയറ്റം കേന്ദ്രത്തില്‍ മാത്രമല്ല ദൃശ്യമാകുന്നത്. "ഗിന്നസ് ബുക്കി"ല്‍ ഉള്‍പ്പെട്ട ഇക്കൂട്ടരില്‍ മഹാഭൂരിപക്ഷവും വരുന്നത് എല്ലായ്പ്പോഴും "എന്റെ" രണ്ട് സംസ്ഥാനങ്ങളില്‍നിന്നു തന്നെയാണ് - അതായത് മഹാരാഷ്ട്രയില്‍നിന്നും ആന്ധ്രപ്രദേശില്‍നിന്നും ("എനിക്ക്" മൂന്നാമതൊരു സംസ്ഥാനം കൂടിയുണ്ട് - തമിഴ്നാട്.അവിടെ നിന്നാണല്ലോ ജഗത് രക്ഷകന്‍ വരുന്നത്. അതുകൊണ്ട് "സ്വന്തം" സംസ്ഥാനത്തെക്കുറിച്ച് അഭിമാനിക്കാന്‍ ഏറെ വകയുണ്ട്). അതെന്തായാലും നമുക്ക് ആന്ധ്രപ്രദേശിലേക്ക് തിരിയാം. വൈ എസ് ജഗമോഹന്‍ റെഡ്ഡി അധികാരത്തിലൊന്നുമില്ല. എന്നാല്‍ അത് അദ്ദേഹത്തിന്റെ ധനാര്‍ജനപഥത്തിന് തടസ്സമായിരുന്നില്ല. 2009 ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ആസ്തി വെറും 72 കോടി രൂപയില്‍ താഴെയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ വരെയുള്ള 24 മാസത്തിനുള്ളില്‍ അദ്ദേഹം അതിനോട് കൂട്ടിച്ചേര്‍ത്തത് 357 കോടി രൂപയിലധികമാണ്. ഇക്കാലത്ത് ഓരോ ദിവസവും അദ്ദേഹം ശരാശരി 50 ലക്ഷം രൂപയിലധികം വീതം തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്തു എന്നാണ് ഇതിന്നര്‍ഥം. അദ്ദേഹത്തിന് എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പിനെ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യം പരിഗണിക്കുമ്പോള്‍ ഇതത്ര നിസ്സാരമായ നേട്ടമല്ല.

പാവം ചന്ദ്രബാബു നായിഡു മാത്രമേ കൂടുതല്‍ ദരിദ്രനായിത്തീര്‍ന്നിട്ടുള്ളൂ. അണ്ണാഹസാരെ യുഗത്തിന്റെ ഉദയത്തോടെയുണ്ടായ കാലാവസ്ഥ കണക്കിലെടുത്ത് ആന്ധ്രപ്രദേശിലെ ഈ മുന്‍മുഖ്യമന്ത്രി തന്റെ ആസ്തി പ്രഖ്യാപിക്കുകയുണ്ടായി. അദ്ദേഹത്തിന് 40 ലക്ഷത്തിന്റെ വില പോലുമില്ല. അതെന്തായാലും അദ്ദേഹത്തിന്റെ ഉപജീവന മാര്‍ഗത്തെക്കുറിച്ച് അടിയന്തിരമായി ഉല്‍ക്കണ്ഠപ്പെടേണ്ട കാര്യമൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് 40 കോടി രൂപയുടെ സ്വത്തുണ്ട്. അതെന്തായാലും തുലനാത്മകമായ ഈ ചിത്രം ആന്ധ്രപ്രദേശ് രാഷ്ട്രീയത്തിന്റെ വിശ്വരൂപത്തിന്റെ ഒരു കൊച്ചു മാതൃകയാണ്. ജഗന്‍ ഉയര്‍ന്നുപൊങ്ങുന്നു; നായിഡു തകര്‍ന്നടിയുന്നു. പക്ഷേ നായിഡുവിന്റെ "വിധി" അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അത്രയെന്നും അനുകമ്പാപരമല്ലെങ്കിലും, അദ്ദേഹത്തിന്റെ കണക്കപ്പിള്ളമാര്‍ കൂടുതല്‍ ഉദാരമതികള്‍ തന്നെ. അദ്ദേഹത്തിന്റെ ജൂബിലി ഹില്‍ കെട്ടിടത്തിന് (1125 ചതുരശ്ര വാര വിസ്തീര്‍ണം അഥവാ 10,000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണം) 23.20 ലക്ഷം രൂപയിലധികമൊന്നും വില കാണിച്ചിട്ടില്ല. ആന്ധ്രപ്രദേശിലെ ഏറ്റവും വില കൂടിയ പ്രദേശമാണിത്. അവിടെ 10,000 ചതുരശ്ര അടിയില്‍ ഇത്രയും ചുരുങ്ങിയ സംഖ്യയ്ക്ക് ഒരു കെട്ടിടം വെച്ച ആള്‍ ഭയങ്കര പിശുക്കന്‍ തന്നെയാവണം. എന്നാല്‍ , 2009ലെ തിരഞ്ഞെടുപ്പ് കാലത്ത് സത്യവാങ്മൂലത്തില്‍ അതിന് 9 കോടി രൂപയോളമല്ലേ വിലയിട്ടിരുന്നത്? ഇപ്പോള്‍ അദ്ദേഹം അതിന്റെ മാര്‍ക്കറ്റ് വിലയല്ല, "ഏറ്റെടുക്കുമ്പോഴത്തെ വില" മാത്രമാണ് കാണിച്ചിരിക്കുന്നത്. കാരണം മാര്‍ക്കറ്റ് വില മാറികൊണ്ടേയിരിക്കുമല്ലോ. ചുറുചുറുക്കുള്ള കണക്കപ്പിള്ളമാരുടെ ചുമതലകള്‍ക്കപ്പുറം, ഇതില്‍നിന്നൊക്കെ വളരെ ഗൗരവമുള്ള പാഠങ്ങള്‍ പഠിയ്ക്കാനുണ്ട്.

ഭ്രാന്തു പിടിച്ച സ്വത്തു സമ്പാദനത്തില്‍ മന്ത്രിമാര്‍ മാത്രമല്ല ഉള്ളത്. എംപിമാരും എംഎല്‍എമാരും ഉണ്ട്. മുഖ്യ രാഷ്ട്രീയ പാര്‍ടികളുടെ എല്ലാ തലങ്ങളിലുള്ള നേതാക്കന്മാരുമുണ്ട് - പ്രത്യേകിച്ചും കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും സംസ്ഥാനങ്ങളിലെ മിക്ക ഭരണകക്ഷികളുടെയും വന്‍കക്ഷികളുടെയും നേതാക്കന്മാര്‍ . പാര്‍ലമെന്‍റിലെയും സംസ്ഥാന അസംബ്ലികളിലെയും കോടീശ്വരന്മാരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. മഹാരാഷ്ട്ര അസംബ്ലിയില്‍ കോടീശ്വരന്മാരുടെ സംഖ്യ 2004ല്‍ 108 ആയിരുന്നത് 2009ല്‍ 186 ആയി ഉയര്‍ന്നിരിക്കുന്നു. കേന്ദ്രമന്ത്രിമാരില്‍ നാലില്‍ മൂന്നിലധികവും കോടിപതികളാണ്. അവരുടെ പുതിയ ആസ്തികളില്‍ അധികവും അധികാരത്തില്‍ ഇരിയ്ക്കുമ്പോള്‍ സമ്പാദിച്ചതാണ്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെയും നാഷണല്‍ ഇലക്ഷന്‍ വാച്ചിന്റെയും ഉറച്ച നിലപാടിന്റെയും പൊതുജനരോഷത്തിന്റെയും ഫലമായിട്ടാവണം, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിയില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. അത് നല്ലതു തന്നെ. എന്നാല്‍ ഇതുപോലുള്ള എല്ലാ പ്രഖ്യാപനങ്ങളിലും അവര്‍ എത്രയാണ് നികുതിയായി അടച്ചതെന്ന കണക്കും ഉള്‍പ്പെടുത്തേണ്ടതാണ്. കണക്കുകള്‍ കുറച്ചുകൂടി മെച്ചപ്പെട്ട നിലയില്‍ മനസ്സിലാക്കുന്നതിന് അത് സഹായകമായിരിക്കും. പൊതുസേവനങ്ങളില്‍ സുതാര്യത ഉണ്ടാവണമെങ്കില്‍ , എല്ലാ വരുമാനങ്ങളും ഓണ്‍ലൈനില്‍ കാണിക്കണം. ഇതൊരു നല്ല പരിഷ്കാരമായിരിക്കും. നമുക്ക് അത്യാവശ്യമായ ഒരു പരിഷ്കാരം.

മറ്റൊന്ന് വഞ്ചനയ്ക്കുള്ള ശിക്ഷയാണ്. മന്ത്രിമാരുടെ സ്വന്തം പേരിലുള്ള 12 കൂറ്റന്‍ വീടുകള്‍ കണക്കില്‍ കാണിച്ചിട്ടില്ല എന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് വ്യക്തമാക്കുന്നു. ഗൗരവബോധത്തോടെയുള്ള ഓഡിറ്റ് തന്നെ വേണം. കേന്ദ്രമന്ത്രിമാരുടെ ആസ്തികളില്‍നിന്ന് തന്നെ അത് ആരംഭിയ്ക്കണം. അധികാരത്തിലിരിക്കുമ്പോള്‍ ഓരോ ദിവസവും 5 ലക്ഷം രൂപ വീതം സമ്പാദിക്കുന്നതെങ്ങനെയാണ്. ഇവരില്‍ മിക്കവരും തങ്ങളുടെ സമ്പത്ത് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ചത് "പൊതുജനങ്ങളെ സേവിയ്ക്കുന്ന" സമയത്താണെന്ന കാര്യം വിസ്മരിക്കരുത്. ഇതിന് നമുക്ക് ഉത്തരം ലഭിയ്ക്കേണ്ടതുണ്ട്. വെറുതെ ആസ്തി വെളിപ്പെടുത്തിയതുകൊണ്ടുമാത്രം കാര്യമില്ല. അത് വിചിത്രമായ വിധത്തില്‍ അത്രമാത്രം വലുതാണെങ്കില്‍ , അതെങ്ങനെയുണ്ടാക്കി എന്ന് നമുക്കറിയേണ്ടതുണ്ട്. ഇന്ത്യയിലെ പട്ടണ പ്രദേശങ്ങളില്‍ ദാരിദ്ര്യം നിര്‍ണയിയ്ക്കുന്നതിനുള്ള മാനദണ്ഡമെന്ന നിലയില്‍ ദിവസത്തില്‍ പ്രതിശീര്‍ഷച്ചെലവ് 20 രൂപയാക്കി നിശ്ചയിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് ആസൂത്രണ കമ്മീഷന്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സുപ്രീംകോടതിയില്‍ ഒരു സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഗ്രാമീണ ഇന്ത്യയില്‍ അത് വെറും 15 രൂപയും ആണ്. 20 രൂപ എന്നത് വളരെ ഉദാരമായ രീതിയില്‍ 25 രൂപയിലേക്ക് ഉയര്‍ത്താം എന്നാണ് അവര്‍ പറയുന്നത്.

അന്തരിച്ച ഡോക്ടര്‍ അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നാഷണല്‍ കമ്മീഷന്‍ ഫോര്‍ എന്‍റര്‍പ്രൈസസ് അസംഘടിത മേഖലയെ സംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഓര്‍ക്കുന്നുണ്ടോ? 83.6 കോടി ഇന്ത്യക്കാര്‍ 20 രൂപയോ അതില്‍ കുറഞ്ഞ തുകയോ കൊണ്ടാണ് ഒരു ദിവസം കഴിച്ചു കൂട്ടുന്നത് എന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ഈ ബഹുജനങ്ങളെ നമ്മുടെ കോടീശ്വരന്മാരുടെ സംഘത്തിന് എങ്ങനെയാണ് പ്രതിനിധീകരിക്കാന്‍ കഴിയുക? ചിലര്‍ അങ്ങനെ ചെയ്യാന്‍ ആരംഭിക്കുകയും സമനില തെറ്റുകയും ചെയ്യുന്നുണ്ടോ? ഇതെങ്ങനെ തടയാന്‍ കഴിയും? ചിന്തിയ്ക്കേണ്ട കാര്യമാണത്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് (ജയിക്കുന്ന കാര്യം അവിടെയിരിക്കട്ടെ) കോടീശ്വരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയാത്ത അവസ്ഥ വരുത്തിവെച്ച, കഴിഞ്ഞ 20 കൊല്ലക്കാലത്തുണ്ടായ വമ്പിച്ച മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്.

*
പി സായ്നാഥ് ചിന്ത വാരിക 07 ഒക്ടോബര്‍ 2011

Friday, June 17, 2011

The discreet charm of civil society

There is nothing wrong in having advisory groups. But there is a problem when groups not constituted legally cross the line of demands, advice and rights-based, democratic agitation.

The 1990s saw marketing whiz kids at the largest English daily in the world steal a term then in vogue among sexually discriminated minorities: PLUs — or People Like Us. Media content would henceforth be for People Like Us. This served advertisers' needs and also helped shut out unwanted content. As the daily advised its reporters: dying farmers don't buy newspapers. South Mumbaikars do. So the suicide deaths of a couple of fashion models in that city grabbed more space in days than those of over 40,000 farmers in Maharashtra did in a decade.

February 2011 saw one of the largest rallies staged in Delhi in years. Lakhs of workers from nine central trade unions — including the Congress party's INTUC — hit the streets to protest against rising food prices and unemployment. This was many times bigger than the very modest numbers at Anna Hazare's fast and larger than Ramdev's rollicking ‘yoga camp.' These were workers and unions not linked to the state. Not market-driven. Not corporate-funded. And expressing clearly the interests and values of their members. In fact, fitting some classic definitions of ‘civil society.' The rally was covered by the BBC, Reuters and AFP but was mostly invisible in mainstream Indian media except when attacked for creating traffic jams.

Perhaps the whizz kids were on to something larger than even they knew. At least one dictionary has since added this entry under People Like Us: “A subtle reference to people of the same socio-economic class.” Only, there was nothing subtle here. The Indian elite play the PLU game like few others do. Entry into the club is by birth or invitation only. And getting certification from the classes that matter takes some work. Your own background can be surmounted however, even turned to advantage, if there are enough strong PLUs around you. Anna Hazare had this. Baba Ramdev did not have it. Both claimed to speak for ‘civil society.' A media applying that word with reverence to those around Anna Hazare, denied it with scorn to those they saw as Ramdev's rabble.

Sections of the media embarrassed by Ramdev point, in contrast, to the ‘many fine people' around Hazare. Most of them part of the Delhi elite with indeed impeccable records of service. Yet, how did their approach differ in principle from Ramdev's?

Both were self-selected groups claiming primacy over the elected government. Both asserted they knew what was best for the nation. (Rather than an electorate they scorned as sold on a bottle of liquor or a hundred-rupee note). Both had no qualms about breaking down the walls between the institutions of state. Never mind the Constitution, they sought a body whose members they would largely appoint. A super organ above the legislature, the executive and the judiciary. Take the government notification on the drafting body for the Lokpal bill. It uses the words: “The five nominees of Anna Hazare [including himself] are as under…” When have such vital national appointments been made by and in the name of one individual, however noble?

Both felt they had the best solutions for fighting corruption, which is fair enough. Both, however, demanded that their fatwas be written into law. That their will prevail in the writing of the bill. That the Constitution assigns this right to the legislature mattered little. Both saw themselves as more representative of the nation than its people. In months, they would succeed where “in 62 years” the nation had failed.

Electoral democracy drew special contempt. In this, they were at one with the top tier of PLUs. “Who takes all that stuff seriously?” asked one celeb on a television panel discussion. Well, it seems people do. Voting in Assam, Kerala and Tamil Nadu crossed 75 per cent in May 2011. In West Bengal and Puducherry, it edged towards 85 per cent. Tamil Nadu in May 2011 saw its highest turnout in 44 years. And voters there showed how vital the issue of corruption was to them. Money power has surely corrupted the electoral process severely. But does the electorate deserve the scorn poured on it by ‘civil society?' If the latter has struck a chord at all, it is because of the deep concerns of the former.

So who do these versions of Indian ‘civil society' represent? Do we take the World Bank's definition? Civil society would then be: “a wide array of non-governmental and not-for-profit organisations that have a presence in public life.” And which express “the interests and values of their members or others, based on ethical, cultural, political, scientific, religious or philanthropic considerations.” The European Commission states flatly that there is “no commonly accepted or legal definition” of the term. It also “does not make a distinction between civil society organisations or other forms of interest groups.”

The U.S.-based Civil Society International raises the question of whether the media should be included in ‘civil society.' More so when they are privately-owned and hyper-commercial in character. It points out that some notions could render both the League of Women Voters and the Ku Klux Klan part of civil society. In India, the RSS is a large voluntary organisation claiming to be cultural and non-political in character. Ergo, civil society?

Theory aside, civil society in India seems defined by exclusion. It is crowded with human rights lawyers and activists, NGO leaders, academics and intellectuals, high-profile journalists, celebrities and think tank-hirelings. Mass media debates never see landless labourers, displaced people, nurses, trade union workers, bus conductors being asked to speak for ‘civil society.' Though, indeed they should.

Marketing minds would define civil society more clearly as a prime PLU platform. They'd be right, too. Who else do we see out there? The PLU syndrome goes way beyond the Lokpal bill. When Kaushik Basu, chief economic adviser to the Finance Ministry, called for a certain class of bribes to be legalised, ‘civil society' simply shut its eyes and brain. The National Campaign for Peoples' Right to Information — a flag bearer of civil society — maintained a studied, shameful silence. Professor Basu was not pushing this idea in his private blog. He put it up on a Government of India website. Yet, thundering anchors who ‘skewer' politicians in television interviews uttered not a squeak. Had this insane idea come from a Ramdev, or even a Lalu Prasad, and not from a certified PLU member, imagine the fun the media would have had trashing it. As for the NCPRI, it might have begun a special desk to campaign on the issue. True, an individual associated with it did write a mild critique of the economics of Prof. Basu's folly — evading its moral degeneracy. But the NCPRI let itself down (and all those who support the RTI movement) with its craven silence.

The same media now trashing Ramdev came out snarling in his defence when he clashed with Brinda Karat in 2006. That was over the exploitation of 113 workers thrown out of the pharmacy controlled by Ramdev's Trust and facing false cases. The media brushed that aside and slammed Ms Karat. In the PLU food chain, workers are a low form of pond life. (Oh yes, the PLU syndrome has a strong caste component, too. But that's another story.)

Ramdev had carved out a base in sections of the elite. He also counts some media owners amongst his followers. Though not, perhaps the more anglicised anchors of television. He even has a following in Bollywood. He had attained the celebrity status so vital to gain any media attention at all. And had done so by using television itself for his ‘brand' of yoga. But he overplayed his hand when the desired ‘A-level' certification from the south Delhi elite was still pending. Otherwise, his claim to represent ‘civil society' is no weaker than that of the group around Mr. Hazare. The ‘my-civil-society-is-more-civil-than-yours' squabble has begun. And both groups have failed to pin down a corrupt, bungling government that made such a pig's breakfast of the Ramlila event.

There is nothing wrong in having advisory groups. Not a thing wrong in governments consulting them and also listening to people, particularly those affected by its decisions. There is a problem when groups not constituted legally cross the line of demands, advice and rights-based, democratic agitation. When they seek to run the government and legislation — no matter how well-intentioned they are. Pushing a coherent vision is a good thing to do. So is demanding that the government do its job. Beyond that lies trouble.

Meanwhile, a section of Platinum tier PLUs have become champions of the parliamentary democracy they actively helped undermine during the past two decades. They cheered loudly for giant economic and financial decisions taken outside the budget, bypassing Parliament. So long as the destruction of institutions favoured corporate power, they welcomed it, collaborating with corrupt governments such as this one wholeheartedly. The Ramdev route would have done much the same in time — the Baba himself is a spiritual corporation. But he just wasn't one of us. These new champions of parliamentary democracy have no qualms when the groups dictating terms to the government are CII, FICCI, ASSOCHAM or their ilk. They didn't like it when the bypassing of institutions came from Mr. Hazare. They hated it when it came from Ramdev. Dumping democracy is, after all, the privilege of the Platinum PLUs.

*
P. SAINATH Courtesy The Hindu Daily

Monday, March 7, 2011

Corporate socialism's 2G orgy

The Union budget writes off Rs.240 crore in corporate income tax every single day on average — the same amount leaves India each day in illicit fund flows to foreign banks.

In six years from 2005-06, the Government of India wrote off corporate income tax worth Rs.3,74,937 crore — more than twice the 2G fraud — in successive Union budgets. The figure has grown every single year for which data are available. Corporate income tax written off in 2005-06 was Rs.34,618 crore. In the current budget, it is Rs.88,263 crore — an increase of 155 per cent. That is, the nation presently writes off over Rs.240 crore a day on average in corporate income tax. Oddly, that is also the daily average of illicit fund flows from India to foreign banks, according to a report of the Washington-based think tank, Global Financial Integrity.

The Rs.88,263 crore covers only corporate income tax write-offs. The figure does not include revenue foregone from higher exemption limits for wider sections of the public. Nor higher exemptions for senior citizens or (as in past budgets) for women. Just income tax for the big boys of the corporate world.

Pranab Mukherjee's latest budget, while writing off this gigantic sum for corporates, slashes thousands of crores from agriculture. As R. Ramakumar of the Tata Institute of Social Sciences (TISS) points out, the revenue expenditure on that sector “is to fall in absolute terms by Rs.5,568 crore. Within agriculture, the largest fall is to be in crop husbandry, with an absolute cut of Rs.4,477 crore.” Which probably signals the death of extension services, amongst other things, in the sector. In fact, “within economic services, the largest cuts are to be in Agriculture and Allied Services.”

Even Kapil Sibal cannot defend the revenue losses as notional. For the simple reason that each budget sums up these numbers clearly in tables within a section called ‘Statement of Revenue Foregone.' If we add to this corporate karza maafi, revenue foregone in customs and excise duty — also very largely benefiting the corporate world and better off sections of society — the amounts are stunning. What, for instance, are some of the major items on which revenue is foregone in customs duty? Try diamonds and gold. Not quite aam aadmi or aurat items. This accounts for the largest chunk of all customs revenue foregone in the current budget. That is, for Rs.48,798 crore. Or well over half of what it takes to run a universal PDS system each year. In three years preceding this one, the customs write-off on gold, diamonds and jewellery totalled Rs.95,675 crore.

Of course, this being India, every plunder of public money for private profit is a pro-poor measure. You can hear the argument already: the huge bonanza for the gold and diamond crowd was only to save the jobs of poor workers in the midst of a global economic crisis. Touching. Only it didn't save a single job in Surat or elsewhere. Many Oriya workers in that industry returned home jobless to Ganjam from Surat as the sector tanked. A few other workers took their own lives in desperation. Also, the indulgence for industry predates the 2008 crisis. Industry in Maharashtra gained massively from the Centre's Corporate Socialism. Yet, in three years before the 2008 crisis, workers in the State lost their jobs at an average of 1,800 a day.

Returning to the budget: There's also the head of ‘machinery' with its own huge customs duty concessions. That includes surely, the crores of rupees of sophisticated medical equipment imported by large corporate hospitals with almost no duty levied on it. The claim of providing 30 per cent of their beds free of charge to the poor — something that has never once happened — is an excuse to dole out these ‘benefits' (amongst others) to that multi-billion rupee industry. Total revenue foregone on customs duty in the present budget: Rs.1,74,418 crore. (Which does not include export credit-related numbers).

With excise, of course, comes the standard claim that revenues foregone on excise duty translate into lower prices for consumers. There is no evidence provided at all that this has actually happened. Not in the budget, not elsewhere. (Sounds more like the argument now making the rounds in some Tamil Nadu villages that nothing was looted in the 2G scam — that's the money translating into cheaper calls for the public). What is clearly visible is that the write-offs on excise directly benefit industry and business. Any indirect ‘passing on' to consumers is a speculative claim, not proven. Revenue foregone on account of excise duty in this budget: Rs.1,98,291 crore. Clearly more than the highest estimate of the 2G scam losses. (The preceding year: Rs.1,69,121 crore).

Also fascinating is that the same classes benefit in multiple ways from all three write-offs. But how much does revenue foregone under corporate income tax, excise and customs duty add up to across the years? We have baldly stated budget figures for six years starting 2005-06, when the total was Rs.2,29,108 crore. To the current budget where it is more than double that sum at Rs.4,60,972 crore. Add up the figures since 2005-06 and the grand total is Rs.21,25,023 crore. Or close to half a trillion U.S. dollars. That is not merely 12 times the 2G scam losses. It is equal to or bigger than the Rs.21 lakh crore sum that Global Financial Integrity tells us has been siphoned out of this country and illegally stashed away in foreign banks since 1948 ($ 462 billion). Only, this loot has happened in six years starting 2005-06. The current budget figure for these three heads is 101 per cent higher than it was in 2005-06


Unlike the illicit fund flows, this plunder has a fig leaf of legality. Unlike those flows, it is not the sum of many individual crimes. It is government policy. It is in the Union budget. And it is the largest conceivable transfer of wealth and resources to the wealthy and the corporate world that the media never look at. Oddly, the budget itself recognises how regressive this trend is. Last year's budget noted: “The amount of revenue foregone continues to increase year after year. As a percentage of aggregate tax collection, revenue foregone remains high and shows an increasing trend as far as corporate income tax is considered for the financial year 2008-09. In case of indirect taxes, the trend shows a significant increase for the financial years 2009-10 due to a reduction in customs and excise duties. Therefore, to reverse this trend, an expansion in the tax base is called for.”

Rewind a year further. The 2009-10 budget says the same thing in almost identical words. Only the last line is different: “Therefore it is necessary to reverse this trend to sustain the high tax buoyancy.” In the current budget, the paragraph is absent.

This is the government that has no money for a universal PDS or even an enhanced one. That cuts anyway meagre food subsidies from the largest hungry population in the planet. That, at a time of rising prices and a great food crisis. In a period when its own economic survey shows us that the daily average net per capita availability of foodgrain for the five year period 2005-09 is actually lower than it was in 1955-59 — half-a-century ago.


*****

P. Sainath, The Hindu

Saturday, June 26, 2010

സായ്‌നാഥ് സംസാരിക്കുന്നു...

ഇതു മാധ്യമസ്വാതന്ത്ര്യമല്ല; പണത്തിന്റെ കളി മാത്രം

പി സായ്‌നാഥുമായി വി ശിവദാസന്‍ നടത്തിയ അഭിമുഖ സംഭാഷണം.

ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കളുടെ ഇടപെടല്‍ ഇന്ത്യയിലെ വികസന ചര്‍ച്ചകളെ വലിയ അളവില്‍ സ്വാധീനിച്ചിട്ടുണ്ട്. രാഷ്‌ട്ര വികസനത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്തെന്ന് വിശദീകരിക്കാമോ?

മാധ്യമങ്ങള്‍ വികസന സ്രഷ്‌ടാക്കളല്ല. അവര്‍ സ്വീകരിച്ചിരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്വം സംബന്ധിച്ച കാഴ്‌ചപ്പാടിനെ ആശ്രയിച്ചിരിക്കുമിത്. കോര്‍പറേറ്റ് ലോകത്തെയാണ് ഇന്ന് മാധ്യമങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത്. അവ കോര്‍പറേറ്റ് പ്രത്യയശാസ്‌ത്രത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തനം സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ്, സാധാരണക്കാരന്റെ ഉന്നമനവും വികസനവും പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ഈ രണ്ടുതരം മാധ്യമപ്രവര്‍ത്തനങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്, ജനക്ഷേമത്തെ മുന്‍നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തനമാണോ അതോ കോര്‍പറേറ്റ് ഭീമന്മാരുടേയും ഭരണവര്‍ഗത്തിന്റേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണോ. വിവിധ വികസന പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്ന മാധ്യമപ്രവര്‍ത്തനം ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ഇടപെടലുകള്‍ ഇന്നും വളരെ തീവ്രമായി നടക്കുന്നു, പക്ഷേ അതെല്ലാം വന്‍ വ്യവസായ ഗ്രൂപ്പുകളുടെ മുഖപത്രങ്ങള്‍ എന്ന നിലയില്‍ മാത്രം. പോസ്‌ക്കോയുമായി ബന്ധപ്പെട്ട പ്രശ്‌നമായാലും വ്യവസായത്തിനും മറ്റുമായി മനുഷ്യ ആവാസ മേഖലകള്‍ ഒഴിപ്പിക്കുന്നതായാലും മാധ്യമങ്ങള്‍ സംസാരിക്കുന്നത് വരേണ്യവര്‍ഗത്തിനുവേണ്ടി മാത്രമാണ്. അവരുടെ സ്റ്റെനോഗ്രാഫര്‍മാരായി മാധ്യമപ്രവര്‍ത്തകര്‍ അതിവേഗം മാറുകയാണ്. ബഹുജനങ്ങളുടെ ദൃഷ്‌ടിയില്‍ വികസനത്തെ നോക്കിക്കാണാന്‍ കഴിഞ്ഞാല്‍ മാത്രമെ അവര്‍ക്ക് സാമൂഹ്യമാറ്റ പ്രക്രിയയില്‍ പങ്കാളിയാവാന്‍ കഴിയുകയുള്ളൂ.

എന്റെ അറിവില്‍ ഇങ്ങനെ താല്‍പര്യമുള്ള അനേകം പത്രപ്രവര്‍ത്തകരുണ്ട്. അവര്‍ വികസന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാനും ആഗ്രഹിക്കുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. കഴിവുള്ള ദൃഢനിശ്ചയമുള്ള പത്രപ്രവര്‍ത്തകര്‍ നമുക്കുണ്ട്. മാധ്യമങ്ങളെ നയിക്കുന്ന കോര്‍പറേറ്റ് കുത്തക മുതലാളിമാര്‍ക്ക് ഇവരെയൊന്നും ആവശ്യമില്ല. അവര്‍ക്ക് സംസാരിക്കാനാവുന്ന വികസനമാകട്ടെ കോര്‍പറേറ്റുകളുടെ ഭീമന്‍ പദ്ധതികളും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ വിറ്റഴിയുന്ന കാറുകളുടെ വര്‍ധനവുമായിരിക്കും.

നമ്മുടെ മുമ്പാകെ രണ്ട് വികസന കാഴ്‌ചപ്പാടുകളാണുള്ളത്. എഴുപതുകളിലും എണ്‍പതുകളിലും മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വികസന കാഴ്‌ചപ്പാടില്‍ പൊരുത്തമുണ്ടായിരുന്നു. അക്കാര്യത്തില്‍ അവര്‍ നൈരന്തര്യം പുലര്‍ത്തി. അന്ന് ഭരണവര്‍ഗം സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറഞ്ഞപ്പോള്‍ മാധ്യമങ്ങളും അതുതന്നെ പിന്തുടര്‍ന്നു. സര്‍ക്കാര്‍ വലതുപക്ഷ നയത്തെയും സ്വകാര്യവല്‍ക്കരണത്തെയും പറ്റി സംസാരിച്ചപ്പോള്‍ മാധ്യമങ്ങള്‍ ഒരുപടികൂടി കടന്ന് പ്രചാരണം ഏറ്റെടുക്കുന്നു. ചില സമയങ്ങളില്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയാത്ത തീവ്ര വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. വികസനത്തെക്കുറിച്ച് ഭരണവര്‍ഗത്തിന്റേയും വരേണ്യവിഭാഗത്തിന്റേയും കാഴ്‌ചപ്പാട് തന്നെയാണ് ഭൂരിഭാഗം വരുന്ന മാധ്യമ മുതലാളിമാര്‍ക്കും, എഡിറ്റര്‍മാര്‍ക്കും, പരസ്യദായകര്‍ക്കുമുള്ളത്. അവര്‍ അതുതന്നെയാണ് പിന്തുടരുന്നത്. അതുകൊണ്ട് മാധ്യമങ്ങളിലും മാധ്യമപ്രവര്‍ത്തനങ്ങളിലും ജനകീയ കാഴ്‌ചപ്പാടുകളും കോര്‍പറേറ്റ് കാഴ്‌ചപ്പാടുകളും തമ്മില്‍ ശക്തമായ സംഘര്‍ഷവും പോരാട്ടവും നിലനില്‍ക്കുന്നുണ്ട്.

ഈയിടെയായി മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാവുന്നു. സ്വതന്ത്ര മാധ്യമങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഭരണവര്‍ഗ ആശയത്തില്‍നിന്ന് മോചിതരല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്ഥാപിത താല്‍പര്യത്തെ എങ്ങനെ വീക്ഷിക്കുന്നു?

നോക്കൂ, ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വതന്ത്രമാണ്. അവര്‍ രാഷ്‌ട്രീയമായി സ്വതന്ത്രമാണ്. പക്ഷേ അവര്‍ വാണിജ്യത്തിന്റേയും ലാഭേച്‌ഛയുടേയും തടങ്കിലിലാണ്. മാധ്യമപ്രവര്‍ത്തനത്തിലൂടെ നീങ്ങള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരും നിങ്ങളെ കൊല്ലുകയില്ല. പക്ഷേ നിങ്ങള്‍ ലാഭത്തിന്റെ തടങ്കലിലാണ്. രാഷ്‌ട്രീയമായി സ്വതന്ത്രരാണെങ്കിലും മാധ്യമങ്ങള്‍ അവരുടെ രാഷ്‌ട്രീയ സ്വാതന്ത്ര്യം ലാഭത്തിനുവേണ്ടി അടിയറവ് പറയുന്നു. മാധ്യമങ്ങള്‍ 'പെയ്‌ഡ് ന്യൂസ്' പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെതിരെ വിമര്‍ശനമുണ്ടായാല്‍ അവര്‍ വിളിച്ചുപറയും 'നിങ്ങള്‍ മാധ്യമസ്വാതന്ത്ര്യത്തെ ആക്രമിക്കുകയാണ്.' മാധ്യമങ്ങള്‍ക്ക് കളവ് പറയാനും കവര്‍ച്ച നടത്താനും സ്വാതന്ത്ര്യമില്ല. ഇത് മാധ്യമ സ്വാതന്ത്ര്യമല്ല,
This is freedom of purse. എപ്പോഴെല്ലാം അവര്‍ പണമുണ്ടാക്കാന്‍ നോക്കുന്നുവോ അപ്പോള്‍ പറയും ഇതൊരു ബിസിനസ്സാണ്. എന്നാല്‍ അവരെ വിമര്‍ശിച്ചാലോ അവര്‍ മാധ്യമങ്ങളുടെ പ്രത്യേക അവകാശത്തെക്കുറിച്ച് പറയും, മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിലവിളിക്കും. വാണിജ്യതാല്‍പര്യം സംരക്ഷിക്കാന്‍ നിങ്ങള്‍ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനോട് സംസാരിക്കുന്നതോ, "പുറത്തുപോയി ഞാന്‍ പറയുന്നത് ചെയ്യുക, ഇത് ബിസിനസ്സാണ്'' എന്നായിരിക്കും. ഈ മാധ്യമ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകന്റെ അടുത്തുപോലും എത്തുന്നില്ല, ഇതൊരു ഹിപ്പോക്രസിയാണ്. ഇതുകൊണ്ടാണ് എ ജെ ലിബ്ളിങ് മാധ്യമ സ്വാതന്ത്ര്യം മാധ്യമ മുതലാളിക്ക് മാത്രമുള്ളതാണെന്ന് എഴുപത് വര്‍ഷംമുമ്പ് പറഞ്ഞത്. ആരാണോ ഉടമസ്ഥന്‍ അയാള്‍ക്ക് മാത്രമേ സ്വാതന്ത്ര്യമുള്ളൂ. ഇവിടെ സ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകര്‍ക്കല്ല, സമൂഹത്തിനുമല്ല, വായനക്കാര്‍ക്കോ കാഴ്‌ചക്കാര്‍ക്കോ അല്ല. മറിച്ച് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കാണ്. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ധാര്‍മികതയുടെ പേരില്‍ ഇക്കൂട്ടര്‍ സ്വയം സംരക്ഷണ കവചം തീര്‍ക്കുന്നത് രസകരമായ കാഴ്‌ചയാണ്. ഇവര്‍ മറ്റ് സമയങ്ങളില്‍ പിടിച്ചുപറിക്കാരും കൊള്ളലാഭം കൊയ്യുന്നവരുമാണ്. ഇതൊരിക്കല്‍ ബൂമറാങ് പോലെ തിരിച്ചടിക്കും. നമുക്കുള്ള സ്വാതന്ത്ര്യം വളരെ പരിമിതമാണ്. ഉടമസ്ഥരുടെ സ്വാതന്ത്ര്യം പത്രപ്രവര്‍ത്തകനോ വായനക്കാരനോ ഇല്ല. ഈ പരിമിതമായ സ്വാതന്ത്ര്യം നിങ്ങളുടെ വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നു, എത്രത്തോളം പണം കയ്യിലുണ്ടെന്നതും അധികാര സ്ഥാനത്തോടുള്ള അടുപ്പവും.

ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടെന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് വിയോജിക്കാനുള്ള ഇടം ഇപ്പോഴും നിലനില്‍ക്കുന്നത്. എനിക്ക് മാധ്യമത്തില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നെ പോലുള്ള നൂറുകണക്കിനാളുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. അപ്പോള്‍ നമുക്കും ഒരിടമുണ്ട്. പത്രപ്രവര്‍ത്തകര്‍ക്ക് പ്രത്യേക തരത്തിലുള്ള സ്വാതന്ത്ര്യം ഇപ്പോഴും നിലവിലുണ്ട്. പക്ഷേ അത് കുറഞ്ഞുവരികയാണ്. എനിക്ക് സ്വാതന്ത്യമില്ല എന്ന് ഞാന്‍ പറയില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളില്‍ വലിയ നിലയില്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് ഇരുപത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തേയും സ്ഥിതിയാണ്. എല്ലാ നിലയിലും സ്വാതന്ത്ര്യത്തിന്റെ ഇടം ചുരുങ്ങുകയാണ്. വരേണ്യവല്‍ക്കരണത്തിനും കോര്‍പറേറ്റ് വല്‍ക്കരണത്തിനും കൂടുതലായി വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരായ കാഴ്‌ചപ്പാടുള്ളവര്‍ക്ക് മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നുവരിക പ്രയാസകരമാണ്.

താങ്കള്‍ മഹാരാഷ്‌ട്രയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത 'പെയ്‌ഡ് ന്യൂസ്' പ്രതിഭാസം വിവിധ കോണുകളില്‍നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളുണ്ടാക്കി. ഇത്തരം ചെയ്‌തികള്‍ നിയന്ത്രിക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നു. ഇങ്ങനെയുള്ള നിയന്ത്രണവും പത്രപ്രവര്‍ത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യവും തമ്മിലുള്ള ശരിയായ സമതുലിതാവസ്ഥ എന്താണ്?

എന്താണ് പെയ്‌ഡ് ന്യൂസ് ? ഒരു പ്രത്യേക രാഷ്‌ട്രീയ പ്രചാരണത്തിന്റേയോ വാണിജ്യ പരസ്യത്തിന്റേയോ ഭാഗമായി പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന പരസ്യമാണത്. പക്ഷേ പണം വാങ്ങി തയ്യാറാക്കിയതാണെന്ന് വായനക്കാരനോട് വെളിപ്പെടുത്തുകയുമില്ല.

നിങ്ങള്‍ ഒരു വ്യാജ ഡോൿടറാണെന്ന് കരുതുക. ആസ്‌ത്‌മയോ ക്ഷയമോ മാറ്റാനുള്ള മരുന്ന് നിങ്ങള്‍ പുറത്തിറക്കുന്നു. ഒരുപക്ഷേ അത് വ്യാജമാകാം. ഞാനൊരു സ്‌റ്റോറി തയ്യാറാക്കുന്നു. ഇതാ ഈ മനുഷ്യന്‍ ആസ്‌ത്‌മക്ക് മരുന്ന് കണ്ടെത്തിയിരിക്കുന്നു. ഇയാള്‍ ജീനിയസ്സാണ്. നിങ്ങളും വാങ്ങുക, രോഗം സുഖപ്പെടുത്തുക... ഇങ്ങനെ. പക്ഷേ ഇത് പ്രസിദ്ധീകരിക്കാന്‍ നിങ്ങളില്‍നിന്നും മൂന്നുലക്ഷം രൂപ ഞാന്‍ വാങ്ങിയത് മറച്ചുവെക്കുന്നു. ഇത് പെയ്‌ഡ് ന്യൂസാണ്.

തെരഞ്ഞെടുപ്പുവേളയില്‍ ഇത്തരം വാര്‍ത്തകള്‍ രണ്ടിരട്ടി അപകടകാരിയാണ്. അത് വായനക്കാരന്റെ അറിവിനെ മാത്രമല്ല, തെരഞ്ഞെടുപ്പിലെ ജനാധിപത്യ അവകാശത്തെയും അപകടപ്പെടുത്തുന്നു. നിങ്ങള്‍ ഒരു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണെങ്കില്‍ നിങ്ങള്‍ തരുന്ന പണത്തെ മുന്‍നിര്‍ത്തി നിങ്ങളെക്കുറിച്ച് നല്ല വാര്‍ത്തകള്‍ മാത്രം ഞാന്‍ നല്‍കുന്നു. നിങ്ങള്‍ എത്രമാത്രം പണം നല്‍കുന്നോ അതിനനുസരിച്ച് നിങ്ങളെ പുകഴ്ത്തി വാര്‍ത്ത നല്‍കും. എതിര്‍സ്ഥാനാര്‍ഥിയുടെ പേരുപോലും വായനക്കാരന്‍ അറിയുക മാധ്യമം വഴി ആക്രമിക്കുമ്പോള്‍ മാത്രമായിരിക്കും. ഇതിനെയാണ് ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി ഇരുതല മൂര്‍ച്ചയുള്ള ആയുധം എന്ന് വിളിച്ചത്. സ്വതന്ത്രവും നീതിയുക്തവും മുന്‍വിധിയില്ലാത്തതുമായ മാധ്യമപ്രവര്‍ത്തനത്തെ പെയ്‌ഡ് ന്യൂസ് നശിപ്പിക്കുന്നു. ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് ശരിയായതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പിന് തുരങ്കം വെയ്‌ക്കുന്നു. ഇത് യാതൊരു ഉത്തരവാദിത്വവുമില്ലാതെ വലിയ തോതില്‍ പണം കൈകാര്യം ചെയ്യുന്നതിനെ അനുവദിക്കുന്നു. നമ്മുടെ പത്രങ്ങളിലും ടി വി ചാനലുകളിലും എല്ലാ ദിവസവും പെയ്‌ഡ് ന്യൂസുകള്‍ കാണാന്‍ കഴിയും. ഒന്നോര്‍ക്കുക, If journalism does not wipe out paid news; paid news will wipe out journalism.

അമര്‍ത്യാസെന്‍ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് നടത്തിയ ഗവേഷണത്തില്‍ സ്വതന്ത്ര പത്രങ്ങളും മാധ്യമങ്ങളും ഉണ്ടായിരുന്നുവെങ്കില്‍ ക്ഷാമം തടയാമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയുണ്ടായി. സ്വതന്ത്ര ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തനത്തെ മുമ്പ് സൂചിപ്പിച്ച പ്രസ്‌താവനയുമായി ബന്ധപ്പെടുത്തി താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? എവിടെയാണ് പിശക് പറ്റിയത് ?

അദ്ദേഹം പറഞ്ഞതില്‍ ചില സത്യങ്ങളുണ്ട്. അതൊരു ചരിത്രകാലത്തെ ശരിയാണ്, ഇന്നത്തേക്കാളെന്നതിലുപരി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നിലവിലുള്ള രാജ്യങ്ങളില്‍ അവര്‍ ക്ഷാമം ഉണ്ടാകാതെ നോക്കുന്നു.എന്നാല്‍ ചിലയിടങ്ങളില്‍ നിങ്ങള്‍ക്കറിയാത്ത നിലയിലുള്ള ക്ഷാമമുണ്ട്. മറ്റൊന്ന് ഇന്ത്യയില്‍ വലിയൊരു ക്ഷാമമുണ്ടായാല്‍ മാധ്യമങ്ങള്‍ അതിനെ അവഗണിക്കില്ല. ഏകാധിപത്യ രാജ്യത്ത് സര്‍ക്കാര്‍ പറയുന്നതിനനുസരിച്ച് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടിവരും. അപ്പോള്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ ധൈര്യപ്പെട്ടില്ലെന്നും വരും. എന്തായാലും ഇത് വളരെ ലളിതവും ആകര്‍ഷകവുമായ വിശകലനമാണ്. ഒരു പരിധിക്കപ്പുറത്തേക്ക് ഈ വിശകലനത്തെ ഉപയോഗപ്പെടുത്തിക്കൂടാ. ഇത് മാധ്യമങ്ങള്‍ രക്ഷാകര്‍ത്താക്കളാണെന്ന ധാരണയുണ്ടാക്കും. യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. രണ്ടാമതായി, സ്വതന്ത്ര ഇന്ത്യയില്‍ 1967 ല്‍ ബിഹാറില്‍ ഭീകരമായ ക്ഷാമമുണ്ടായ അനുഭവം നമുക്കുണ്ട്. പക്ഷേ ഭരണാധികാരികള്‍ അതിനെ ക്ഷാമമെന്ന് വിളിച്ചില്ല. അമര്‍ത്യാസെന്‍ പറഞ്ഞത് ശരിയാണ്. നമുക്ക് മുപ്പത് ലക്ഷത്തോളം ജീവനുകള്‍ നഷ്‌ടപ്പെട്ട ബംഗാള്‍ ക്ഷാമത്തെപോലെ മറ്റൊന്നില്ല. അദ്ദേഹമതിനെ ജനാധിപത്യ വ്യവസ്ഥയില്‍ ക്ഷാമമുണ്ടാവില്ലെന്ന തന്റെ സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.

ഞാന്‍ നിങ്ങളുടെ ഹൃദയത്തില്‍ കൊള്ളുന്ന ചില കാര്യങ്ങള്‍ പറയാം. ഇന്ത്യയില്‍ ക്ഷാമവും ക്ഷാമംപോലുള്ള അവസ്ഥയും ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. ക്ഷാമം കാരണം കൂട്ടമരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ജില്ലാ കലൿടര്‍മാര്‍ 'ഫാമിന്‍ കോഡ് ' നടപ്പിലാക്കിയ ജില്ലകളെയും പ്രദേശങ്ങളെയും പല സംസ്ഥാനങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം. ക്ഷാമം ഉണ്ടാവുകയാണെങ്കില്‍ അതിനനുസരിച്ചുള്ള കാര്‍ഡുകള്‍ വിതരണം ചെയ്യും. അവര്‍ ജനങ്ങളെ രക്ഷിക്കാന്‍ 'ഫാമിന്‍ കോഡ് ' ഇറക്കുന്നു. എന്നാല്‍ ക്ഷാമം പ്രഖ്യാപിക്കാന്‍ അവര്‍ക്കാവില്ല. അവരതിനെ ക്ഷാമാവസ്ഥ എന്ന നിലയില്‍ കൈകാര്യം ചെയ്യുന്നു. അങ്ങനെ പറയുന്നില്ലെന്നുമാത്രം. ഇതൊക്കെ കാണാന്‍ കഴിയുന്ന അസ്വഭാവികതകളാണ്. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിശാല അര്‍ഥത്തില്‍ ഈ നിലപാട് ശരിയാണെങ്കിലും തത്വത്തില്‍നിന്നുള്ള നിരവധി വ്യതിചലനങ്ങള്‍ കാണാതിരുന്നുകൂടാ. 1993 ല്‍ ഞാന്‍ പലാമു (ബിഹാർ‍)വില്‍ പോയി. അന്നത്തെ കലൿടര്‍ അവിടെ 'ഫാമിന്‍കോഡ് ' പ്രാബല്യത്തിലാക്കിയിരുന്നു. ഞാന്‍ അവിടെ ചെന്നപ്പോള്‍ സ്ഥിതി വളരെ ദയനീയമായിരുന്നു. എന്തിനായിരുന്നു അദ്ദേഹം അങ്ങനെ ചെയ്‌തത് ? ജീവന്‍ രക്ഷിക്കാന്‍ അതാവശ്യമെന്നതിനാലായിരുന്നു. പക്ഷേ അദ്ദേഹം ക്ഷാമമെന്ന് പ്രഖ്യാപിച്ചില്ല. അങ്ങനെ പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം തന്നെ സ്ഥലംമാറ്റ ഉത്തരവ് അദ്ദേഹത്തിന്റെ കയ്യിലെത്തും. അപ്പോള്‍ ക്ഷാമം പ്രഖ്യാപിക്കാത്തതില്‍ രാഷ്‌ട്രീയ കാരണങ്ങളുണ്ട്.

ഇപ്പോള്‍ ചില എംഎല്‍എമാര്‍ അവരുടെ മണ്ഡലത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു, അവിടെ അങ്ങനെയൊന്നില്ലെങ്കിലും. അവര്‍ക്കറിയാം വളരെയേറെ പദ്ധതികളും പണവും ഇതിലൂടെ അവിടെയെത്തും. ചില ജില്ലാ കലക്ടര്‍മാര്‍ അവരുടെ ജില്ലയെ നൿസല്‍ ബാധിത മേഖലയായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്നു. അതുവഴി സാധാരണ നിലയിലുള്ള അക്കൌണ്ടിങ്ങിന് വിധേയമാക്കാത്ത കോടിക്കണക്കിന് രൂപ പൊലീസ് സേനയെ നവീകരിക്കാന്‍ എന്ന പേരില്‍ അവര്‍ക്ക് കിട്ടും.

അമര്‍ത്യാബാബുവിന്റെ വാക്കുകള്‍ ചരിത്രപരമായി നിലനില്‍ക്കും. എന്നാല്‍ അതിനെ അക്ഷരാര്‍ഥത്തില്‍ എടുക്കരുത്. രണ്ടാമതായി, മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹംതന്നെ എഴുതിയതുപോലെ നിത്യപട്ടിണി മാധ്യമങ്ങള്‍ക്ക് വിഷയമല്ലാതാകുന്നു. വിചിത്രവും അഭൂതപൂര്‍വവുമായതുമാണ് അവര്‍ക്ക് വേണ്ടത്. ക്ഷാമത്തിന് ശ്രദ്ധയാകര്‍ഷിക്കാനാവും. എന്നാല്‍ ഇന്ത്യയുടെ പ്രശ്‌നം ക്ഷാമമല്ല, വലിയ തോതിലുള്ള പട്ടിണിയാണ്. നമ്മുടെ മാധ്യമങ്ങള്‍ ക്ഷാമം അനുവദിക്കില്ല എന്നതില്‍ നമുക്ക് സന്തോഷിക്കാം. എന്നാല്‍ അറുന്നൂറോ എഴുന്നോറോ ലക്ഷം ജനങ്ങളെ നിത്യപട്ടിണിക്കിടാന്‍ അവ അനുവദിക്കും.

ഇന്ത്യന്‍ ജനതയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അതേസമയം, കാര്‍ഷിക പ്രതിസന്ധി അതിന്റെ പാരമ്യത്തിലാണ്. ഈ വേദനിക്കുന്ന സത്യം പൊതുമണ്ഡലത്തില്‍ എത്തിക്കുന്നതില്‍ വളരെ പ്രധാന പങ്കാണ് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താങ്കള്‍ വഹിച്ചത്. ഇതിനോടുള്ള ഭരണകൂടത്തിന്റേയും രാഷ്‌ട്രീയനേതൃത്വത്തിന്റേയും പ്രതികരണത്തെക്കുറിച്ച് എങ്ങനെ വിലയിരുത്തുന്നു?

ഭരണകൂടം ഒരു വിചിത്ര ജീവിയാണ്. അതെപ്പോഴും പാവങ്ങള്‍ക്ക് ആശ്വാസമേകുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും. വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ടിനുശേഷം പ്രധാനമന്ത്രി അവിടം സന്ദര്‍ശിച്ചു. ഇപ്പോള്‍ അവിടുത്തെ സാഹചര്യം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പുള്ളതിനേക്കാള്‍ ഏറെ മെച്ചപ്പെട്ടു. കാരണം ഒന്നോ രണ്ടോ നടപടികളിലൂടെ ചില അടിയന്തര സഹായം എത്തിച്ചു. എന്നാല്‍ ഈ ദുരിതം വിതക്കുന്ന നയം തിരുത്താന്‍ തയ്യാറായില്ല. ദുരിതാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. അതിന് കാരണമായ കര്‍ഷകവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു. ഇത് വെള്ളം തുറന്നുവിട്ട് ധാന്യമാവ് ഉണക്കാന്‍ ശ്രമിക്കുന്നതുപോലെയാണ്. അത് പരാജയപ്പെടും. താല്‍ക്കാലിക സഹായം ഇതുകൊണ്ട് ഉണ്ടാകുമെങ്കിലും പിന്നീട് നയങ്ങള്‍ തന്നെ നാശം വിതയ്‌ക്കും. വരള്‍ച്ചയും വെള്ളപ്പൊക്കവും മൂലമുണ്ടാകുന്ന നാശങ്ങള്‍ നിങ്ങള്‍ക്ക് പരിഹരിക്കാനാവും. എന്നാല്‍ ദീര്‍ഘകാല നയത്തിന്റെ ഭാഗമായുള്ള നാശങ്ങള്‍ പരിഹരിക്കുക പ്രയാസമായിരിക്കും.

നിങ്ങള്‍ എന്ത് പരിഹാരം കണ്ടാലും അതിന്റെ ഫലം താല്‍ക്കാലികവും ക്ഷണികവുമാണ്. പിന്നീട് അത് പഴയ അവസ്ഥയിലാകും. പട്ടിണി പടരുകയും ജനങ്ങള്‍ ക്ഷുഭിതരാവുകയും ചെയ്‌ത 2004 ല്‍ എന്തായിരുന്നു സംഭവിച്ചത്. ഡോ. എം എസ് സ്വാമിനാഥന്റെ കീഴില്‍ ഒരു ദേശീയ കമീഷന്‍ രൂപീകരിച്ചു. അവര്‍ നിരവധി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. എന്നാല്‍ അതില്‍ ഒന്നുപോലും സര്‍ക്കാര്‍ നടപ്പാക്കിയില്ല. അവര്‍ കമീഷനുകളുണ്ടാക്കുന്നു. അതില്‍ പ്രഗല്‍ഭമതികളെ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങളെ തീര്‍ത്തും അവഗണിക്കുന്നു. ദേശീയ കര്‍ഷക കമീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ശ്രീമാന്‍ ശരത് പവാര്‍ ഇതുവരെ ഒരു നീക്കവും നടത്തിയിട്ടില്ല. കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത ഒരാളുടെ വീടുപോലും ശരത്പവാര്‍ സന്ദര്‍ശിച്ചില്ല. അദ്ദേഹമാണ് രാജ്യത്തിന്റെ കാര്‍ഷിക വകുപ്പുമന്ത്രി. ഇദ്ദേഹം ഐപിഎല്‍ ഫൈനൽ‍, ഐപിഎല്‍ സെമിഫൈനൽ‍, ഐപിഎല്‍ വൺ‍, ഐപിഎല്‍ ടു ഇതെല്ലാം കാണാന്‍ ദര്‍ബണില്‍ (ദക്ഷിണാഫ്രിക്ക) വരെ പോകുന്നു. പക്ഷേ അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്‌ട്രയില്‍ ആത്മഹത്യ ചെയ്‌ത ഒരു കര്‍ഷകന്റെ വീട്ടില്‍പോലും അദ്ദേഹം പോയില്ല. ഇത്തരക്കാരാണ് നമ്മുടെ രാജ്യത്തെ നയിക്കുന്നത്.

വര്‍ധിച്ചുവരുന്ന വാണിജ്യവല്‍ക്കരണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മാധ്യമ മേഖലയിലാണ് താങ്കള്‍ പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആദര്‍ശങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് വിശദീകരിക്കാമോ?

ഞാന്‍ കരുതുന്നു ഞാന്‍ ഭാഗ്യവാനാണെന്ന്. പത്തുപതിനാല് വര്‍ഷത്തെ സ്വതന്ത്ര പത്രപ്രവര്‍ത്തനം. 'ഹിന്ദു'വിലാകട്ടെ എനിക്ക് വളരെയേറെ സ്വാതന്ത്ര്യമാണ് തരുന്നത്. ഇന്ന് ഞാന്‍ എവിടെയാണെന്നതുപോലും അവര്‍ക്കറിയില്ല. പത്തര വര്‍ഷക്കാലം ആര്‍ കെ കരണ്‍ജിയയോടൊപ്പം 'ബ്ളിറ്റ്സി'ല്‍ പ്രവര്‍ത്തിച്ചു. അവിടെയും എനിക്ക് അവിശ്വസനീയമായ സ്വാതന്ത്ര്യം തന്നിരുന്നു. എന്റേത് ഒരു ഉദാഹരണമോ നിയമമോ ആയി കാണരുത്, അതൊരു അപവാദമാണ്. മാധ്യമങ്ങളുടെ വാണിജ്യനീതിയുടെ ആക്രമണത്തെ അതിജീവിക്കുക എന്നത് ഇന്ന് പത്രപ്രവര്‍ത്തകന് ഏറെ പ്രയാസകരമാണ്.

കാന്‍ ചലച്ചിത്രോല്‍സവം റിപ്പോര്‍ട്ട് ചെയ്യാന്‍ ടി വി ചാനലുകള്‍ അവരുടെ റിപ്പോര്‍ട്ടര്‍മാരുടെയും ക്യാമറക്കാരുടെയും വലിയ പടയെതന്നെ അയക്കുന്നു. പക്ഷേ അവര്‍ അവിടെ അവലോകനം ചെയ്യുന്നത് ചലച്ചിത്രോല്‍സവത്തെയല്ല, അവിടെയെത്തിയ ഐശ്വര്യ റോയിയെയാണ്. ഇതാണ് വാണിജ്യനീതി. ഈ യാത്രക്കുവേണ്ടി കോടികളാണ് അവര്‍ ചെലവഴിക്കുന്നത്. എന്നാല്‍ അവരുടെ കേന്ദ്ര ഓഫീസ് സ്ഥിതിചെയ്യുന്ന മുംബൈയില്‍നിന്ന് ഏറെയൊന്നും കിലോമീറ്ററുകള്‍പോലും അകലെയല്ലാത്ത മറാത്ത്‌വാഡയിലെ കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരാളെപോലും അയക്കുന്നില്ല. ഇതിനാവശ്യമാകുന്ന തുകയാകട്ടെ ആയിരമോ രണ്ടായിരമോ രൂപ മാത്രം.ഇതാണ് പത്രപ്രവര്‍ത്തനത്തിലെ വാണിജ്യനീതി. ഇതുപോലുള്ള നൂറുകണക്കിന് ഉദാഹരണങ്ങള്‍ എനിക്ക് നല്‍കാന്‍ കഴിയും. ഇങ്ങനെയൊരു സാഹചരത്തില്‍ എന്താണൊരു മാധ്യമപ്രവര്‍ത്തകന്‍ ചെയ്യുക?

ദന്തേവാഡ കൂട്ടക്കൊല നടന്ന് നാലഞ്ചുദിവസത്തെ പല പത്രങ്ങളും ഞാന്‍ കാണുകയുണ്ടായി. ഞാന്‍ അന്ന് മറാത്ത്‌വാഡയിലായിരുന്നു. അവിടെ നിന്ന് ബസില്‍ മുംബൈയിൽ‍. പിന്നീട് വിമാനത്തില്‍ കൊല്‍ക്കത്തയിൽ‍. വീണ്ടും അവിടെ നിന്ന് വിമാനത്തില്‍ ഡല്‍ഹിക്ക്. എന്തായിരുന്നു എല്ലാ പത്രങ്ങളുടെയും മുന്‍പേജിൽ‍. സാനിയ മിര്‍സയും ഷൊഹ്യ്ബും. അതിന് മറാത്തി, ബംഗാളി. ഹിന്ദി, ഇംഗ്ളീഷ് എന്ന വ്യത്യാസമുണ്ടായിരുന്നില്ല. ദന്തേവാഡക്കുമാത്രം സാനിയയെയും ഷൊഹ്യ്ബിനെയും മുന്‍പേജില്‍നിന്ന് മാറ്റാന്‍ സാധിച്ചു. ദന്തേവാഡ സംഭവത്തിനുശേഷം അവരിരുവരും മുന്‍പേജിലേക്ക് വന്നു. അതാണ് വാണിജ്യപരമായ സദാചാരം.

ഒരു പത്രപ്രവര്‍ത്തകന്‍ എങ്ങനെ ഇതിനോട് പൊരുതും? ഒരു പത്രപ്രവര്‍ത്തകന്റെ മുന്നിലെ വെല്ലുവിളി സ്വകാര്യകോളത്തില്‍ എങ്ങനെ പൊതു ഇടം വര്‍ധിപ്പിക്കാമെന്നതാണ്. നിങ്ങള്‍ ഉയര്‍ത്തുന്ന വിഷയത്തിന് ഇടം കിട്ടുന്നവിധം എങ്ങനെ നിങ്ങള്‍ക്ക് വാദിക്കാന്‍ കഴിയും. നിങ്ങള്‍ സ്വയം എങ്ങനെ ആ മാധ്യമത്തിന്റെ അനിവാര്യഘടകമായി മാറും. ഇതൊക്കെയാണ് ഒരു നല്ല മാധ്യമപ്രവര്‍ത്തകന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ‍. ഇതൊരു ദൈനംദിന പോരാട്ടമാണ്. പല യുദ്ധങ്ങളിലും നിങ്ങള്‍ തോറ്റുപോയേക്കാം. എന്നാല്‍ വിജയവും വരും. പക്ഷേ പരാജയസാധ്യത കാണാതിരിക്കാനും പാടില്ല. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. അങ്ങനെയൊന്നുണ്ടെങ്കില്‍ പോരാട്ടത്തിന്റെ ആവശ്യമില്ല. നമ്മള്‍ തമ്മില്‍ ഇങ്ങനെയൊരു ചര്‍ച്ചയും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് വളരെയേറെ പ്രയാസകരമെങ്കിലും ഇത് സാധ്യമാണ്.

വിദ്യാര്‍ഥികളും യുവാക്കളുമാണ് മാധ്യമ സ്വാധീനത്തിന് ഏറ്റവും അധികം വിധേയരാവുന്നത്. അവരുടെ ജീവിത ശൈലിയിലും തീരുമാനത്തിലും അത് പ്രതിഫലിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയയെ എങ്ങനെ നോക്കിക്കാണുന്നു?

ഇത് പല തലങ്ങളിലായി നടക്കുന്നു. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഞാന്‍ ജേര്‍ണലിസം പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്നും എന്നെ അതിശയിപ്പിക്കുന്ന വസ്‌തുത മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്നവര്‍ പലരും ആദര്‍ശവാദികളാകുന്നു എന്നതാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ പരസ്യത്തിലേക്ക് തിരിയാം. എന്തുകൊണ്ടാണ് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത് ? അവര്‍ക്ക് അവരുടേതായ ആദര്‍ശങ്ങളുണ്ട്. അവര്‍ തനതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. യുവജനങ്ങള്‍ ലോകത്തെ മാറ്റിത്തീര്‍ക്കാന്‍ ആഗ്രഹിക്കുന്നു. അവര്‍ സാമൂഹ്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാരുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടവര്‍ ജേര്‍ണലിസത്തിലേക്ക് വരുന്നു. പിന്നീട് അവര്‍ പത്രങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ ക്രൂരമായ പരിഹാസത്തെ നേരിടേണ്ടിയും വരുന്നു.

അടിച്ചമര്‍ത്തലുകളെ, കുടിയിറക്കലുകളെ, പോഷകാഹാരക്കുറവിനെപ്പറ്റി എഴുതാന്‍ ആഗ്രഹിച്ചുവരുന്ന പത്രപ്രവര്‍ത്തകന്‍ 'ആക്റ്റിവിസ്റ്റ് ' എന്ന് മുദ്രകുത്തപ്പെടും. അവര്‍ പറയും അയാളൊരു ജേര്‍ണലിസ്റ്റ് അല്ലെന്ന്. അയാള്‍ മധ്യപ്രദേശില്‍ പോയി പട്ടിണിയെക്കുറിച്ച്, വിദര്‍ഭയില്‍പോയി കര്‍ഷക ആത്മഹത്യയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്‌തുവെന്നിരിക്കട്ടെ അപ്പോഴും അയാളെ വിളിക്കുക 'ആക്റ്റിവിസ്റ്റ് ' എന്നുതന്നെയായിരിക്കും. എന്നാല്‍ ഇതേ മുറിയില്‍ ഇരുപത് വര്‍ഷമായി ഓഫീസ് സമയത്തിനിടെ ഒരിക്കല്‍പോലും പുറത്തിറങ്ങാതെ മറ്റൊരാളിരിക്കുന്നു. എല്ലാ ദിവസവും കോര്‍പറേറ്റുകളുടെ, വ്യവസായികളുടെ പത്രക്കുറിപ്പിനെ അയാള്‍ വാര്‍ത്തയാക്കി മാറ്റുന്നു. അയാളാകട്ടെ 'പ്രൊഫഷണൽ ‍' എന്ന് വിളിക്കപ്പെടും. കാരണം, കോര്‍പറേറ്റ് മാധ്യമലോകം ആഗ്രഹിക്കുന്നതെന്തോ അതാണ് അയാള്‍ പറയുന്നത്. സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച് എഴുതുന്നയാള്‍ നിര്‍വഹിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പര്യമല്ല. അതുകൊണ്ടാണയാളെ 'ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കുന്നത്. കോര്‍പറേറ്റ് മീഡിയക്കായി വാര്‍ത്തകള്‍ ചമക്കുന്നവരെ നമ്മള്‍ 'കോര്‍പറേറ്റ് ആക്റ്റിവിസ്റ്റ് ' എന്ന് വിളിക്കണം. ഇരുപത് വര്‍ഷമായി അങ്ങനെ പ്രവര്‍ത്തിക്കുന്നയാളെ എന്തുകൊണ്ട് നമ്മള്‍ അങ്ങനെ വിളിക്കുന്നില്ല? നമ്മള്‍ നേരിന്റെ അര്‍ഥം തലകീഴാക്കിയിരിക്കുന്നു. പകര്‍ത്തിയെഴുത്തിനെ മാധ്യമപ്രവര്‍ത്തനമായും അത്തരക്കാരെ 'പ്രൊഫഷണൽ ‍' എന്നും വിളിക്കുന്നു. ജനജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവവര്‍ സ്ഥിരബുദ്ധിയില്ലാത്തവര്‍ എന്ന് മുദ്രകുത്തപ്പെടാം. കോര്‍പറേറ്റ് ലോകത്തിന്റെ പ്രത്യയശാസ്‌ത്രത്തിന് മാധ്യമമേഖലയിലുള്ള സ്വാധീനമാണത്. ഇവിടെ വെളുപ്പ് കറുപ്പാകുന്നു, കറുപ്പ് വെളുപ്പാകുന്നു.

മാധ്യമങ്ങളുടെ യഥാര്‍ഥ ജനാധിപത്യവല്‍ക്കരണത്തിനും ജനതയുടെ യഥാര്‍ഥ താല്‍പര്യം പ്രകടിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കും വേണ്ടി സമൂഹത്തിലെ പുരോഗമന ചേരിക്ക് എന്ത് ചെയ്യാനാവും?

ആദ്യം തന്നെ പറയട്ടെ. ഉത്തരം നിങ്ങളുടെ ചോദ്യത്തില്‍ തന്നെയുണ്ട്. മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനുള്ള ശ്രമമുണ്ടാകണം. ജനാധിപത്യത്തിന്റേയോ സുതാര്യതയുടേയോ നിയമങ്ങളില്‍നിന്നും മാധ്യമങ്ങളെ ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. ഇന്ന് മാധ്യമങ്ങള്‍ എല്ലായിടത്തും രാഷ്‌ട്രീയപ്രവര്‍ത്തകരുടെമേല്‍ വിവരാവകാശനിയമം പ്രയോഗിക്കുകയാണ്. അതില്‍ തെറ്റില്ലതാനും. അശോക് ചവാന്റെ തെരഞ്ഞെടുപ്പ് കണക്കുകള്‍ വിവരാവകാശ നിയമം ഉപയോഗിച്ചാണ് ഞാന്‍ എടുത്തത്. അതിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത് ഉപയോഗിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തകരെ സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ എടുക്കുന്നു. അപ്പോള്‍ മാധ്യമങ്ങള്‍ക്കും സുതാര്യത വേണം. അവര്‍ എന്തുചെയ്യുന്നു? എങ്ങനെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു? എത്രത്തോളം പണം വരുന്നു, അതാരില്‍നിന്ന് ? എവിടെ നിന്ന് ? ഇതെല്ലാം അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മാധ്യമങ്ങളെ എന്തുകൊണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു രാഷ്‌ട്രീയപാര്‍ടി നിങ്ങള്‍ക്ക് പണം നല്‍കിയെന്നിരിക്കട്ടെ, അത് അറിയാനുള്ള സ്വാതന്ത്ര്യം വായനക്കാര്‍ക്കുണ്ട്. അത് വിവരാവകാശനിയമത്തിന്‍ കീഴില്‍ വരണം.

ജനങ്ങള്‍ കുത്തകാധിപത്യത്തിനെതിരെ പൊരുതണം. എല്ലാവരുടെ ശബ്‌ദത്തിനും മാധ്യമങ്ങളില്‍ ഇടം കിട്ടണം. നമ്മള്‍ മാധ്യമമേഖലയിലെ പൊതുസംരംഭത്തെ പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും വേണം. പല നല്ല രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും ലോൿസഭ ടി വി വേദിയാകുന്നുണ്ട്. മറ്റ് പല ചാനലുകളിലെയും വിഡ്‌ഢികളില്‍നിന്നും വ്യത്യസ്‌തമായി ലോൿസഭ ടി വിയില്‍ ചോദ്യകര്‍ത്താക്കള്‍ക്ക് സാമാന്യ രാഷ്‌ട്രീയ ധാരണയുണ്ടാകും.

പ്രമുഖ ചാനലുകള്‍ക്ക് മിക്കപ്പോഴും കിട്ടുന്നത് നേരിയ ധാരണപോലും ഇല്ലാത്തവരെയാണ്. ദന്തേവാഡ ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ മാപ്പ് നിങ്ങള്‍ കാണിക്കുകയാണെങ്കില്‍ അതില്‍ ദന്തേവാഡയെ കണ്ടെത്താന്‍ അവര്‍ക്കാവില്ല. ചരിത്ര പശ്ചാത്തലമോ രാഷ്‌ട്രീയധാരണയോ ഇല്ലാതെയാണ് അവര്‍ ചോദ്യം ചോദിക്കുക. മികച്ച രാഷ്‌ട്രീയ ചര്‍ച്ചകള്‍ ലോൿസഭ ടി വിയില്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. സോമനാഥ് ചാറ്റര്‍ജിയുടെ സ്വാധീനം അതിനൊരു കാരണമായിട്ടുണ്ട്. അദ്ദേഹം കാരണമെന്തുതന്നെയായാലും അങ്ങനെയൊരു ഇടം ഒരുക്കി. അതൊരു നല്ല കാര്യമായിരുന്നു. പണം ഉണ്ടാക്കാനായിരുന്നില്ല ആ ചാനല്‍ ആരംഭിച്ചത്. വാണിജ്യപരമായ താല്‍പര്യങ്ങള്‍ അതിനില്ല. ചില സമയങ്ങളില്‍ ചില രാഷ്‌ട്രീയ കാരണങ്ങളാല്‍ അസംബന്ധം നിറയാറുണ്ടെങ്കിലും മറ്റ് സമയങ്ങളില്‍ ഗൌരവപ്പെട്ട ചര്‍ച്ചകള്‍ തന്നെയാണ് നടക്കാറുള്ളത്.

മാധ്യമ ജനാധിപത്യവല്‍ക്കരണത്തിന് മാധ്യമമേഖലയില്‍ ശക്തമായ പൊതുസംരംഭങ്ങളുണ്ടാവണം. കേന്ദ്രത്തിന്റെ കയ്യില്‍ വലിയ ചാനല്‍ ഉണ്ടായിക്കോട്ടെ. ഒപ്പം സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ചാനലുകള്‍ ഉണ്ടാവണം. ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വതന്ത്രമായതും പൊതുഉടമയിലുള്ളതുമായ മാധ്യമങ്ങള്‍ വേണം.

നിങ്ങള്‍ നിങ്ങളുടെ ജനാധിപത്യ അവകാശത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍ അവ നഷ്‌ടമാകും. നിങ്ങള്‍ക്കായി അത് കാത്തിരിക്കില്ല. ജനാധിപത്യപ്രക്രിയ ഉള്ളതുകൊണ്ട് മാത്രമായില്ല. നിങ്ങള്‍ അതിനെ ദൈനംദിനം വിലയിരുത്തണം. അവകാശത്തിനായുള്ള പോരാട്ടം തുടരുകയും വേണം. സമൂഹത്തിലെ ജനാധിപത്യവല്‍ക്കരണത്തിനെന്നപോലെ മാധ്യമങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പൊരുതണം. മറ്റൊന്ന്, തീവ്രമായ കുത്തകാധിപത്യ പ്രവണതകള്‍ക്കെതിരെ നിയമനിര്‍മാണത്തിന് ആവശ്യപ്പെടുകയും വേണം.

അമേരിക്ക ഒഴികെ എല്ലാ പ്രധാന പാശ്ചാത്യരാജ്യങ്ങള്‍ക്കും പൊതുഉടമയിലുള്ള മികച്ച മാധ്യമങ്ങള്‍ ഉണ്ട്. ആസ്‌ത്രേലിയയിലെ എ ബി സി, കാനഡയിലെ സി ബി സി, ബ്രിട്ടനിലെ ബിബിസി ഇവ ഈ ഗണത്തില്‍പെടും. അമേരിക്കയിലുണ്ടായിരുന്ന മികച്ച മാധ്യമങ്ങളായ നാഷണല്‍ പബ്ളിക് റേഡിയോയും മറ്റും യാഥാസ്ഥിതിക സമ്മര്‍ദം തകര്‍ത്തുകളഞ്ഞു. മാധ്യമത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിക്കാനും ഉള്ളടക്കമെന്താകണമെന്ന് ആവശ്യപ്പെടാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. കാരണം മാധ്യമങ്ങള്‍ ഉണ്ടാക്കിയത് ജനങ്ങളാണ്, ഓഹരി ഉടമകളല്ല. അത് സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണ്. നിങ്ങളും ആ മഹത്തായ പാരമ്പര്യത്തിന്റെ അവകാശിയാണ്. Journalism is for the people, not for the share holders. അതുകൊണ്ട് ഇവിടെ എല്ലാവര്‍ക്കും അവരുടെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കാനും മാധ്യമപ്രവര്‍ത്തനത്തിൽ പങ്കാളിയാവാനും അവകാശമുണ്ട്. സ്വകാര്യതാല്‍പര്യത്തിന്റെ സങ്കുചിത മേഖലകള്‍ക്കായി അതിനെ തീറെഴുതാനാവില്ല.

മുഖ്യധാരാ മാധ്യമങ്ങള്‍ നവഉദാരീകരണ ശക്തികളുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഈ കാലഘട്ടത്തില്‍ ബദല്‍ മാധ്യമ സാധ്യതയെ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യക്ക് ബദല്‍ മാധ്യമങ്ങളുടെ നീണ്ട പാരമ്പര്യമാണുള്ളത്. ഇന്നതെ മുഖ്യധാരാ മാധ്യമങ്ങള്‍ 1947 വരെ ബദല്‍ മാധ്യമങ്ങളായിരുന്നു. കാരണം, അത് ബ്രിട്ടീഷ് സാമ്രാജ്യത്വമാധ്യമത്തിന് ബദലായിരുന്നു. എന്നാല്‍ കഴിഞ്ഞ മുപ്പത്-നാല്‍പത് വര്‍ഷത്തിനിടെ മാധ്യമങ്ങള്‍ ഒരു ചെറിയ വരേണ്യവിഭാഗത്തിന്റെ കൈകളിലായി. ഇതുകാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബദല്‍മാധ്യമങ്ങള്‍ മുളപൊട്ടി. ഒരുമേഖലയില്‍ മാത്രം ഒതുങ്ങി പ്രവര്‍ത്തിക്കുന്ന ആഡംബരം നമുക്ക് ആവശ്യമില്ലെന്ന് എനിക്ക് തോന്നി. എല്ലാ മേഖലയിലും നമുക്ക് പൊരുതേണ്ടതുണ്ട്. ഞാന്‍ ബദല്‍മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഒരുപോലെ ഇടപെടും. ഞാന്‍ മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഉപേക്ഷിച്ച് അതിനെ അതിന്റെ മുതലാളിമാര്‍ക്ക് മൊത്തമായും വിട്ടുകൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനെന്തിന് അവരുടെ ജീവിതം സന്തോഷകരമാക്കണം. മുഖ്യധാരാ മാധ്യമങ്ങളില്‍ നിങ്ങളുടെ അവകാശത്തിന് പൊരുതുക. ബദല്‍ മാധ്യമങ്ങള്‍ക്കുള്ള നിങ്ങളുടെ പിന്തുണ തുടരുകയും ചെയ്യുക.

ഞാന്‍ രാവിലെ പറഞ്ഞപോലെ മാധ്യമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ചുരുങ്ങിയത് മൂന്ന് ബദല്‍ പ്രസിദ്ധീകണങ്ങളുടെയെകിലും വരിക്കാരനാകണം. ഇത്തരം ആനുകാലികങ്ങള്‍ നടത്തുന്നത് വളരെ ചെറിയ മുതല്‍മുടക്കുമായാണ്. എന്നാല്‍ അവരതില്‍ പ്രസക്തമായ അറിവുകള്‍ നല്‍കുന്നു. മാധ്യമങ്ങളെക്കുറിച്ച് വിമര്‍ശനമുള്ളവരോട് എന്റെ ചോദ്യം നിങ്ങള്‍ ഇ പി ഡബ്ള്യൂ വരിക്കാരനാണോ? നിങ്ങള്‍ ഫ്രണ്ട്ലൈന്‍ വരിക്കാരനാണോ? ഇതുപോലെ നിരവധി ആനുകാലികങ്ങളുണ്ട്. അവയില്‍ ഏതിന്റേയെങ്കിലും വരിക്കാരനാണോ എന്നതാണ്. സാമ്പത്തിക നഷ്‌ടം സഹിച്ചും അവ വിലപ്പെട്ട അറിവ് പ്രദാനം ചെയ്യുന്നു. നമ്മള്‍ അവയെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യണം.

*
pragoti യില്‍ പ്രസിദ്ധീകരിച്ച പി.സായ്നാഥുമായുള്ള അഭിമുഖത്തിന്റെ മലയാള ഭാഷാന്തരം

കടപ്പാട്: ചിന്ത വാരിക ചിത്രങ്ങള്‍ക്ക് കടപ്പാട് : ദി ഹിന്ദു, pragoti

Sunday, May 16, 2010

How to be an 'eligible suicide'

Kafka might have envied the script. In Delhi, Union Agriculture Minister Sharad Pawar informed the Rajya Sabha on May 7 that there had been just six farmers' suicides in Vidarbha since January. The same day, same time in Maharashtra, Chief Minister Ashok Chavan said that figure was 343. That is, 57 times greater than Mr. Pawar's count. Mr. Chavan was speaking in Vidarbha. Mr. Pawar's numbers came in a written reply to a question in Parliament. Both stories were reported by the Press Trust of India (PTI). All in a day's work.

Confused? Try this: Five days earlier, Minister of State for Agriculture K.V. Thomas pitched his count at 23 suicides in Vidarbha since January. In the same week — in the same Rajya Sabha. And Mr. Thomas said his source was “the government of Maharashtra.” Whose chief minister says the number is 343. Meanwhile, before Mr. Pawar gave the figure of 'only six' in four months, the government's Vasantrao Naik Farmers' Self Reliance Mission in Vidarbha put the number at 62 for just January alone.

Can estimates of farm suicides — all of them official — vary by over 5,500 per cent? (Mr. Chavan's is that much higher than Mr. Pawar's). But it doesn't end there. Maharashtra Revenue Minister Narayan Rane informed the State Assembly in April that there have been 5,574 suicides in Vidarbha since 2006. But Parliament is told only six have occurred since January this year. Mr. Rane's count for the whole state since 2006 is 7,786 farm suicides. That is more than double Mr. Pawar's new count of 3,450 for the whole country in the last three years.

That's odd — 3,450 for the whole country? In three years? The National Crime Records Bureau puts the number in the last three years at nearly 50,000. That is for 2006, 2007 and 2008 (the last year for which data are available). And the NCRB is the only source for farm suicide data at the national level. Its data also show us that nearly 200,000 farmers have killed themselves between 1997 and 2008. So whose numbers are being fed to Parliament? And how come we have so many wildly varying counts? That too when there is only one body with authentic data. And why does this happen mostly with Maharashtra?

Because Maharashtra's numbers are the worst in the country. This state has seen 41,404 farmers' suicides since 1997. Of these, 12,493 have occurred in 2006-08. So the pressure to cover up is greater here than anywhere else.

The concern was never about the farmer. Till the Prime Minister's 2006 Vidarbha visit, the state's top ministers had never been to a distress-hit village on this issue. Most have still not visited a single suicide-hit farm household. They cared little for what people thought of them. But they did fear the displeasure of their own high command in New Delhi — by then alarmed at the rising suicide numbers. So they began massaging the figures.

First, this meant attaching an impossible number of indicators to identify a farm suicide. As early as June 2005, people in Malwagad, Yavatmal were mocking the process when we arrived there after the suicide of Digambar Agose. “Now we can't even commit suicide in peace,” laughed one of Agose's neighbours with graveyard humour. “Not without reading those forms the officials have created to see we get it right.” Another pointed out: “There are some 40 clauses on their inquiry list. All these must apply.” In short, if you must kill yourself, get it right. Make sure you adhere to the pro forma. Then your family is ‘eligible' for compensation.

Hundreds of people were dropped from the farm suicide lists on the ground that they were not farmers. “There's no land in their names,” officials asserted. On the ground, this meant most women farmers taking their lives were excluded. As also, many eldest sons who actually ran the farm while the land remained in their aged fathers' names. The lists also shut out many dalit and adivasi peasants — whose title to land is seldom clear.

And yet the numbers kept mounting. The reporting of the issue was hurting where it mattered: in Delhi. So how to bring down the count? Ambitious bureaucrats stepped forward to create new categories. 'Eligible' and 'ineligible' suicides. Only the former would be counted as “farm suicides.” An official document set this trend in 2006.

It created a table with many new columns. With each of these, the numbers fell. How? After the total or farm suicides, came a new group: “Family members' suicides.” This means family members on the farm killing themselves are not counted as farmers. That helped skim down the figure still more. Next, an “Investigated Cases” column that saw numbers plummet further. The final column was truly novel — “Eligible Suicides.” That is, those the government deems worthy of compensation. And so, for 2005, the suicides column that begins at 2,425 ends with 273. (Less than 12 per cent of the total). This amputated figure becomes the official farm suicides count. And a ‘decline' is established.

And so the coming of ‘non-genuine suicides.' This did not mean the man was any less dead. Or that he had not killed himself. It meant the government could not accept his death had been driven by debt and distress. (Even though quite a few suicide notes cited precisely those reasons.) Committees were set up in the crisis districts to check if the suicides were ‘genuine.' These bodies soon ran berserk, often declaring every single suicide in a month to be ‘non-genuine.' Their hatchet job means that very few families suffering a breadwinner's suicide get any compensation from government.

And that's how it's still done. Mr. Rane's reply to a question in the state assembly lists thousands of ‘ineligible suicides' over four years.

The problem of the NCRB's data however, remains. These are not in their hands to fudge. Sure, over time, even the NCRB's data will be corrupted by the fiddles at the ground level. But it is the here and now of politics that matters. The only way to get around this is to simply ignore the NCRB. So the Minister's written reply in Parliament makes no mention of it. You can see the change from the past.

NCRB data was precisely what he cited in 2007 when confirming there had been nearly 1.5 lakh farm suicides between 1997 and 2005. Replying to Starred Question No. 238 in the Rajya Sabha (Nov. 30, 2007), Mr. Pawar's numbers tallied to the last digit with those reported in The Hindu (Nov.12-17) two weeks earlier. The Hindu's reports were based on the comprehensive study of official data on farm suicides by Professor K. Nagaraj, then with the Madras Institute of Development Studies. The data analysed by him were from the NCRB. It publishes these in its Accidental Deaths and Suicides in India (ADSI) report each year. A part of the Union Ministry of Home Affairs, the NCRB is the only body that exists, which tracks suicides of all categories across the country.

Following Dr. Nagaraj's study, The Hindu updated the farm suicide figures each year, drawing from the latest NCRB reports. (All these reports are available on their website. For instance, the 2008 data in the category of “Self Employed (Farming / Agriculture)” counts farmers' suicides for that year as 16,196. (Check it yourselves on http://ncrb.nic.in/ADSI2008/table-2.11.pdf ). But in Mr. Pawar's Rajya Sabha reply this May, that figure is 1,237 (no source cited. At least not in the PTI report). To date, neither central nor state government has ever contradicted the NCRB-based figures of Dr. Nagaraj and The Hindu. They're too busy contradicting their own.
Pressure to fudge

Simply put, governments are doing the same things they do with poverty estimates. With BPL counts, APL numbers, ration cards and so on. With farm suicides — real human deaths are involved. The pressure to fudge gets more acute with public revulsion over the plight of farmers.

Yet, the 2011 Census could make things look a lot worse. It will tell us how many farmers there really are now in each state. In states like Maharashtra, they are likely to be far fewer than they were in 2001. (The 2001 Census showed that 8 million people had quit farming since 1991). Till today, all the Farm Suicide Rates (suicides per 100,000 farmers) worked out by Dr. Nagaraj are based on 2001 figures. The FSR for Maharashtra, for instance, is 29.9. That could look a lot worse — and the suicides far more intense — when the new Census figures on farmers are out. But the fiddles and fudging will go on.

*
P. Sainath
കടപ്പാട്: ഹിന്ദു ദിനപ്പത്രം
ലിങ്ക്

Thursday, September 17, 2009

വരള്‍ച്ചയുടെ നേര്‍ക്കാഴ്ചകള്‍

ആന്ധ്ര പ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ഹാരേക്കല്‍ ഗ്രാമത്തിലെ കന്നുകാലി നോട്ടക്കാരനാണ് ടിക്കാ സാമി. തന്റെ ഗ്രാമത്തിലെ വിവിധ ഗൃഹങ്ങളില്‍നിന്ന് പശുക്കളെയും മറ്റ് കന്നുകാലികളെയും പരിരക്ഷിക്കുന്നതിനു ഏറ്റുവാങ്ങുന്ന അയാള്‍ നാല് ജോലിക്കാരെ നിര്‍ത്തിയാണ് അവരെ പരിരക്ഷിച്ചിരുന്നത്. മുമ്പൊക്കെ 250ഓളം കന്നുകാലികള്‍ തന്റെ പരിരക്ഷയിന്‍ കീഴിലുണ്ടാവും. ഓരോ കാലിക്കും ദിവസത്തില്‍ രണ്ടു രൂപ വെച്ച് മാസം 60 രൂപ സംരക്ഷണച്ചെലവ് ഉടമസ്ഥനില്‍നിന്ന് ലഭിക്കും. അതായത് മാസത്തില്‍ 15000 രൂപ ലഭിക്കും. നാല് ജോലിക്കാര്‍ക്ക് ദിവസത്തില്‍ 100 രൂപ വെച്ച് കൂലി നല്‍കിയാല്‍ 12000 രൂപ മാസം ചെലവാകും. ബാക്കി 3000 രൂപകൊണ്ട് അയാള്‍ തന്റെ ജീവിതം തള്ളിനീക്കും. ചില പശുക്കളില്‍നിന്ന് കുറച്ചൊക്കെ പാലുകിട്ടും. പിന്നെ ചാണകം. അങ്ങനെ അല്ലറ ചില്ലറ വരുമാനം. ചിലപ്പോള്‍ നല്ല ആരോഗ്യമുള്ള കാലികളെക്കൊണ്ട് പണിയുമെടുപ്പിക്കാം. എന്നാല്‍ അവയ്ക്ക് പുല്ലും വെള്ളവും മറ്റ് തീറ്റകളും തൊഴുത്തും ഒക്കെ വേണം. എങ്കിലും ഒരുവിധം ജീവിതം കഴിഞ്ഞുപോന്നു.

അപ്പോഴാണ് സാധനവിലകള്‍ ഉയരാന്‍ തുടങ്ങിയത്. ഉടമസ്ഥന്മാര്‍ അയാളുടെ അടുക്കല്‍നിന്ന് കന്നുകാലികളെ തിരികെ വാങ്ങിച്ചുകൊണ്ടുപോയി. മാസം 60 രൂപ അങ്ങനെ അവര്‍ക്ക് ലാഭിക്കാമല്ലോ. പലരും കന്നുകാലികളെ വിറ്റു. കാലിത്തീറ്റയും വെള്ളവും ദുര്‍ലഭമായിത്തീര്‍ന്നു. ഒരു ട്രാക്ടര്‍ നിറച്ച് വൈക്കോല്‍ ലഭിക്കണമെങ്കില്‍ 11000-12000 രൂപ കൊടുക്കണം. ഏതാനും മാസംകൊണ്ട് വില പത്തിരട്ടിയായി വര്‍ദ്ധിച്ചു. കന്നുകാലികളെ ഉടമസ്ഥന്മാര്‍ തിരികെ വാങ്ങിപ്പോയതു കാരണം ടിക്കാ സാമിയുടെ കളത്തില്‍ ഇപ്പോള്‍ 150 എണ്ണം തികച്ചില്ല. ജോലിക്കാരെ പറഞ്ഞുവിട്ടു. അവര്‍ക്കുപകരം പിള്ളേരെ വെച്ചാല്‍മതി. ദിവസക്കൂലി 50 രൂപയില്‍ ഒതുക്കാം. എന്നാല്‍ തീറ്റയും വെള്ളവും വേണ്ടത്ര ലഭിക്കാനില്ലാത്തതുകൊണ്ട് ടിക്കാ സാമിയുടെ ബിസിനസ് നഷ്ടത്തിലാണ്. ഇങ്ങനെ എത്രയെത്ര ടിക്കാ സാമിമാര്‍! രാജ്യത്ത് 60 കോടി കന്നുകാലികളുണ്ടെന്നാണ് കണക്ക്.

അനന്തപ്പൂര്‍ ജില്ലയിലെ പാലച്ചേര്‍ള ഗ്രാമത്തിലെ നാരായണമ്മയുടെ കഥ കേള്‍ക്കൂ. അവര്‍ക്ക് കോഴി കച്ചവടമാണ്. കോഴിയുടെ വില കിലോയ്ക്ക് 60 രൂപയില്‍നിന്ന് 100 രൂപയായി ഉയര്‍ന്നു കഴിഞ്ഞു. അതോടെ വില്‍പ്പന കുറഞ്ഞു. മുമ്പ് ആഴ്ചയില്‍ 70 കിലോ വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 30 കിലോ വിറ്റാലായി. തന്റെ വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെയെല്ലാം വില വാണംപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. തുവരപ്പരിപ്പിന് തന്നെയായില്ലേ കിലോയ്ക്ക് നൂറുരൂപയില്‍ കൂടുതല്‍ വില! വില കൂടിയപ്പോള്‍ വാങ്ങുന്ന സാധനങ്ങളുടെ അളവ് കുറച്ചു. മറ്റെന്തു ചെയ്യും?

സ്കൂളുകളിലെ കുട്ടികളുടെ ഉച്ചഭക്ഷണ പരിപാടിയും കുഴപ്പത്തിലായി. ഒരു ദിവസം ഒരു കുട്ടിയ്ക്ക് 3 രൂപ എന്ന നിരക്കിലാണ് ഭക്ഷണം നല്‍കുന്നത്. കര്‍ണൂര്‍ ജില്ലയിലെ ഗോകുലപാടു ഗ്രാമത്തിലെ ഹൈസ്കൂളില്‍ മുമ്പ് മാസത്തില്‍ 5-6 ക്വിന്റല്‍ അരി കിട്ടിയിരുന്നു. ഇപ്പോഴത് 2-3 ക്വിന്റലായി കുറഞ്ഞു. ഉച്ചഭക്ഷണം ചോറായിരുന്നു; അത് കഞ്ഞിയായി. കഞ്ഞിയില്‍ വറ്റ് കുറഞ്ഞു. സാമ്പാറില്‍ വെള്ളം അധികമായി. ഭക്ഷണം വിതരണം ചെയ്തിരുന്ന സംഘത്തിലെ സ്ത്രീകളുടെ വരുമാനം കുറഞ്ഞു.

അനന്തപ്പൂര്‍, കര്‍ണൂല്‍, മഹബൂബ് നഗര്‍, നല്‍ഗൊണ്ട, റായല്‍സീമ തുടങ്ങിയ ജില്ലകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന സായിനാഥ് പ്രസ്താവിക്കുന്നത് വഴിയരികിലെ പെട്ടിക്കടക്കാരും സ്റ്റേഷനറി കടക്കാരും എല്ലാം ദുരിതത്തിലാണ് എന്നാണ്. അവരുടെ വിറ്റുവരവ് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആളുകള്‍ക്ക് കിട്ടുന്ന കൂലിയും വരുമാനവും കുറഞ്ഞു. കിട്ടിയ തുക, ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനു തന്നെ തികയുന്നില്ല. മഹബൂബ് നഗറിലെ സുജാതമ്മ പറയുന്നത് മുമ്പ് ദിവസത്തില്‍ 1000 രൂപ വിറ്റുവരവുണ്ടായിരുന്നത് ഇപ്പോള്‍ 200 രൂപയായി കുറഞ്ഞിരിക്കുന്നുവെന്നാണ്. അതില്‍നിന്ന് കിട്ടുന്ന ലാഭം കൊണ്ടുവേണമല്ലോ അവരുടെയും കുടുംബത്തിന്റെയും ജീവിതച്ചെലവ് കഴിയാന്‍. ആഞ്ജനേയലുവിന്റെ ജോലി കുഴല്‍ക്കിണര്‍ റിപ്പയര്‍ ചെയ്യുകയാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഒരൊറ്റയാളും തന്നെ ജോലിക്ക് വിളിച്ചിട്ടില്ല എന്നാണ് അയാളുടെ സങ്കടം. അയാളുടെ വീടിനടുത്തുള്ള ജംഗലാമ്മ ഒരു ചെറിയ ഹോട്ടല്‍ നടത്തുന്നുണ്ട് - ഒരു ചായമക്കാനി. മുമ്പൊക്കെ ദിവസത്തില്‍ 1200 രൂപ വിറ്റുവരവുണ്ടായിരുന്നു. ഇപ്പോഴത് 300 രൂപയായി കുറഞ്ഞിരിക്കുന്നു. അതില്‍നിന്ന് കിട്ടുന്ന ലാഭം ഏറിയാല്‍ 40 രൂപ, ഒരു വീട്ടിലെ ചെലവ് അതുകൊണ്ടെങ്ങനെ കഴിയും?

റോഡിലൂടെ നടന്നുപോകുന്ന സായിനാഥ്, ഒരു ഉന്തുവണ്ടിക്കാരനെ കണ്ടു. ഉന്തുവണ്ടിക്കാരനും അയാളുടെ ഭാര്യയും കൂടി, വണ്ടിയില്‍ ലോഹപാത്രങ്ങള്‍ കൊണ്ടു നടന്നു വില്‍ക്കുകയാണ്. കിലോ കണക്ക് തൂക്കിയിട്ടാണ് വില്‍പ്പന. പഴയ പാത്രങ്ങള്‍ ഇങ്ങോട്ടു വാങ്ങുകയും ചെയ്യും. മുമ്പ് കിലോക്ക് 20 രൂപ വെച്ച് ഏഴെട്ട് കിലോ പാത്രങ്ങള്‍ ദിവസവും വിറ്റിരുന്നതാണ്. ഇപ്പോള്‍ നാല് കിലോ ചെലവായാലായി.

മര്‍ല ബീഡുവിലെ ശ്രീനിവാസലു പാല്‍ക്കച്ചവടക്കാരനാണ്. കറവയുള്ള വീടുകളില്‍നിന്ന് പാല്‍ വാങ്ങിച്ച്, ആവശ്യക്കാരന് കൊണ്ടു കൊടുക്കുന്നു. മുമ്പൊക്കെ ദിവസം 100 ലിറ്റര്‍ പാല്‍ വാങ്ങിക്കും. (ഗ്രാമത്തില്‍ ആകെയുണ്ടാകുന്ന പാല്‍ 300 ലിറ്റര്‍ എന്നു കണക്കാക്കാം) ഇപ്പോള്‍ കച്ചവടം മഹാമോശമാണ്. വീട്ടില്‍ കറവയുണ്ടായിരുന്ന പലരും തീറ്റയുടെ വിലക്കൂടുതല്‍ കാരണം പശുവിനെയും എരുമയേയും വിറ്റ് ഒഴിവാക്കി. ശ്രീനിവാസലുവിന് എട്ടുപത്ത് ലിറ്റര്‍ പാല്‍ ദിവസവും നല്‍കിയിരുന്ന വീട്ടുകാരനാണ് രാമണ്ണ. എന്നാല്‍ ഇന്ന് രാമണ്ണയുടെ വീട്ടില്‍ കറവപ്പശുക്കളില്ല. അയാള്‍ ശ്രീനിവാസലുവിന്റെ കയ്യില്‍നിന്ന് അരലിറ്റര്‍ പാല്‍ വാങ്ങിക്കുകയാണ്.

ഉള്‍നാടുകളിലെ പട്ടണങ്ങളിലും സ്ഥിതി ഒട്ടും മെച്ചമല്ല. അനന്തപ്പൂര്‍ ജില്ലയിലെ കാദിരി പട്ടണത്തില്‍ തുണിക്കച്ചവടം നടത്തുന്ന കടക്കാരില്‍ ഒരാള്‍ പറഞ്ഞത് മുമ്പൊക്കെ ഈ സീസണില്‍ 20,000 രൂപയിലധികം വിറ്റുവരവുണ്ടാകുമായിരുന്നുവെന്നാണ്. ഇന്നിപ്പോള്‍ അത് 7000 രൂപയില്‍ താഴെയാണ്. "കഴിഞ്ഞ കൊല്ലം ഇക്കാലത്താണ് സാറ് വന്നിരുന്നതെങ്കില്‍ സാറിനോട് ഇങ്ങനെ സംസാരിക്കാനുള്ള സമയംപോലും കിട്ടുമായിരുന്നില്ല'' എന്നു ഒരു കടക്കാരന്‍ പറഞ്ഞു. ഈ പ്രദേശത്ത് നാട്ടുകാര്‍ സാധാരണയായി പുതിയ ഉടുപ്പുകളും തുണികളും വാങ്ങുന്നത് ഗണേശോല്‍സവത്തിന്റെ സമയത്താണ്. ഇന്നിപ്പോള്‍ ദിവസത്തില്‍ ഒരാളെങ്കിലും വരാത്ത അവസ്ഥയുണ്ടാകുമോ എന്നാണ് കടക്കാരന്‍ ഭയപ്പെടുന്നത്. കൈനീട്ട വില്‍പ്പനപോലും നടക്കാതെ വരുമോ? തൊട്ടടുത്തുള്ള സത്യസായി ജനറല്‍ സ്റ്റോര്‍ ഉടമ പി എസ് വിഷ്ണു പറയുന്നു: വരള്‍ച്ച വന്ന് ജനങ്ങള്‍ ദുരിതത്തിലാവും മുമ്പുതന്നെ വിലക്കയറ്റം അവരെ വീര്‍പ്പുമുട്ടിച്ചു തുടങ്ങി. അവര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാതായി. സോപ്പ്, പൌഡര്‍, ഷാംപു തുടങ്ങിയ വസ്തുക്കള്‍ വാങ്ങിക്കുന്നതേ നിര്‍ത്തി. ഇത്തരം കടകളിലെ വിറ്റുവരവ് പകുതിയായി കുറഞ്ഞു. എന്റെ കടയിലെ ഏഴു ജോലിക്കാര്‍ക്കും കഴിഞ്ഞവര്‍ഷം ഇക്കാലത്ത് കാല് നിലത്തുവെക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഇന്നുനോക്കൂ. അവരൊക്കെ വെറുതെ നില്‍ക്കുകയാണ്- വിഷ്ണുവിന്റെ സങ്കടം പറച്ചില്‍.

തൊട്ടടുത്തുള്ള ലക്ഷ്മി വെങ്കിടേശ്വര വൈന്‍സ് എന്ന വിദേശ മദ്യഷോപ്പിലെ വിറ്റുവരവ് കഴിഞ്ഞവര്‍ഷം ഇക്കാലത്ത് 80,000 രൂപയ്ക്കും ഒരുലക്ഷം രൂപയ്ക്കും ഇടയിലായിരുന്നു. ഇന്നത് 40,000 രൂപയോളമായി ഇടിഞ്ഞു.

ഇന്ന് ഏറെക്കുറെ വലിയ ഇടിവില്ലാതെ നടക്കുന്ന ഒരു ബിസിനസ് മെഡിക്കല്‍ ഷോപ്പുകളിലേതാണ്. കാദിരി പട്ടണത്തിലെ ഒരു പ്രധാന മെഡിക്കല്‍ ഷോപ്പിന്റെ ഉടമ പറയുന്നത് മുമ്പ് ഒരു ദിവസത്തെ വിറ്റുവരവ് 14,000 രൂപയായിരുന്നുവെങ്കില്‍ ഇന്നത് ശരാശരി 19,000 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മരുന്നുകള്‍ ബിപിയ്ക്കും ഹൃദ്രോഗ സംബന്ധമായ മറ്റ് അസുഖങ്ങള്‍ക്കും ഉള്ളതാണ്.

കര്‍ണൂല്‍ ജില്ലയിലെ കോഡുമരു ഗ്രാമത്തിലെ നെയ്ത്തുകാരുടെ അടുത്തു ചെന്നാലോ? അവരെ വരള്‍ച്ചയും വറുതിയും ബാധിച്ചിട്ട് എത്രയോ വര്‍ഷങ്ങളായി; തുണി വില്‍പ്പനയില്ല; ബാങ്കുകളില്‍നിന്ന് വായ്പ ലഭിക്കുന്നില്ല. ഹുണ്ടികക്കാര്‍ തങ്ങളെ പിഴിയുന്നു. മറ്റുള്ളവരെ വരള്‍ച്ച ബാധിക്കുന്നതിന് എത്രയോ മുമ്പുതന്നെ അവരെ വരള്‍ച്ച ദുരിതത്തിലാഴ്ത്തിക്കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ വരള്‍ച്ചയും മഴക്കുറവും അത് കൂടുതല്‍ രൂക്ഷമാക്കിയിരിക്കുകയാണ്.

*
പി സായ്നാഥ് കടപ്പാട്: ചിന്ത വാരിക

Wednesday, August 26, 2009

ഗഞ്ചാം-സൂറത്ത്-ഗഞ്ചാം-കേരളം

പ്രവാസികള്‍ ഏറുന്നു, പുതിയ ലക്ഷ്യസ്ഥാനങ്ങളും

അഹമ്മദാബാദ്-പുരി എക്സ്പ്രസ് ഇല്ലാത്ത ദിവസങ്ങളില്‍ ബെര്‍ഹാംപൂര്‍ റെയില്‍വേ സ്റ്റേഷന്‍ ആളൊഴിഞ്ഞ അവസ്ഥയിലായിരിക്കും. ഈ സ്റ്റേഷനില്‍ നിന്ന് മറ്റേത് ട്രെയിനില്‍ പോകുന്നവരേക്കാള്‍ അധികം യാത്രക്കാരുള്ളത് ഈ ട്രെയിനിലാണ് (അതും സൂറത്ത് വരെ).
"ഒറീസയിലെ ഏറ്റവും തിരക്കുള്ള 'തൊഴിലാളി-യാത്ര' റെയില്‍വേ സ്റ്റേഷനാണ് ഇത്'' ആര്‍ സി ബെഹ്റ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അയാള്‍ ബെര്‍ഹാംപൂരിലെ സ്റ്റേഷന്‍ മാനേജരാണ്. ശരാശരി പ്രതിദിനം ഇവിടെനിന്ന് ഏഴായിരത്തോളം യാത്രക്കാരുണ്ടാകും. അതില്‍ ഏകദേശം 5500 പേരും റിസര്‍വ് ചെയ്യാത്ത യാത്രക്കാരാണ് - മഹാഭൂരിപക്ഷവും സൂറത്തിലും മുംബൈയിലും പണിക്ക് പോകുന്ന പ്രവാസി തൊഴിലാളികള്‍.

അഹമ്മദാബാദ് - പുരി എക്സ്പ്രസിലെ യാത്രക്കാരില്‍ ഏറെപ്പേരും സാധാരണയായി സൂറത്ത് വരെയുള്ളവരാണ്. ചുരുങ്ങിയത് ഓരോ മാസവും ആ നഗരത്തിലേക്ക് 25,000 ആളുകളെങ്കിലും പോകുന്നുണ്ട്. അതിനര്‍ഥം 'സാധാരണ' സമയങ്ങളില്‍ ഓരോ വര്‍ഷവും അവിടേക്ക് ഈ സ്റ്റേഷനില്‍ നിന്ന് മൂന്നുലക്ഷം യാത്രക്കാര്‍ പോകുന്നുണ്ടെന്നാണ്. അതാകട്ടെ സൂറത്തിലേക്ക് ആഴ്ചയില്‍ അഞ്ച് ട്രെയിനുകള്‍ മാത്രം ഉള്ളപ്പോഴുമാണ്. പ്രതിദിന സര്‍വീസ് തുടങ്ങണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇപ്പോള്‍ എന്തായാലും അത് സംഭവിക്കാന്‍ സാധ്യതയില്ല. പാശ്ചാത്യ രാജ്യങ്ങളിലുണ്ടായ സാമ്പത്തിക മാന്ദ്യം സൂറത്തില്‍ യന്ത്രത്തറി ഓപ്പറേറ്റര്‍മാരായി അവര്‍ പണിയെടുത്തിരുന്ന പല ടെക്സ്റ്റൈല്‍ മില്ലുകളെയും പ്രതികൂലമായി ബാധിച്ചു. വജ്രവ്യവസായത്തെയും അത് തകര്‍ത്തും. ഒറീസയില്‍ നിന്നുള്ള തൊഴിലാളികളില്‍ ഒരു ചെറിയ ശതമാനം പണിയെടുത്തിരുന്നത് ആ മേഖലയിലാണ്. അസംഖ്യം ആളുകള്‍ മടങ്ങിപ്പോരുന്നു. ഗഞ്ചാമിലെ പ്രധാന സ്റ്റേഷനായ ബെര്‍ഹാംപൂരില്‍ എത്തുമ്പോള്‍ തന്നെ അഹമ്മദാബാദ്-പുരി എക്സ്പ്രസ് കാലിയാകുന്നു.

"ഗഞ്ചാമില്‍ നിന്നുള്ള പ്രവാസികളെയും അവരുടെ വീടുകളെയും തമ്മില്‍ കൂട്ടിയിണക്കുന്നതിന്'' പ്രവര്‍ത്തിക്കുന്ന അരുണ എന്ന എന്‍ജിഒയുടെ "സേതു'' പ്രോജക്ട് കണ്ടെത്തിയത് "സൂറത്ത് ഷോക്'' കടുത്ത തിക്തഫലങ്ങള്‍ക്കിടയാക്കിയതായാണ്. "ഏതു സമയത്തും ഒട്ടേറെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നുണ്ട്'' അരുണയിലെ ലോക് നാഥ് മിശ്ര പറയുന്നു; "എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ളവരുടെ എണ്ണം സാധാരണഗതിയിലുള്ളതിനേക്കാള്‍ ഏറെയാണ്. അമ്പതിനായിരത്തോളം പേര്‍ മടങ്ങിയെത്തിയതായാണ് ഞങ്ങളുടെ കണക്ക്. പഴയ തൊഴിലിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് വലിയ പ്രയാസവുമാണ്.''

സൂറത്തിലെ ഒറിയ തൊഴിലാളികള്‍ക്കിടയില്‍ സര്‍വെ നടത്തിയ ഇതേ പ്രോജക്ട് കണ്ടെത്തിയത് "അവരില്‍ ആറു ലക്ഷത്തിലധികം പേര്‍ ആ നഗരത്തിലെ 92 ചേരികളിലായി കഴിയുന്നതായാണ്. അതില്‍ നാലു ലക്ഷത്തിലധികം പേര്‍ ഗഞ്ചാമില്‍ നിന്നുള്ളവരാണ്.'' മറ്റെവിടെയും എന്ന പോലെ നാട്ടിലെത്തുന്ന പ്രവാസികളെ പിന്തുടരുന്ന പ്രശ്നങ്ങളിലൊന്ന് എച്ച്ഐവി എയ്ഡ്സാണ്; അരുണ എന്ന എന്‍ജിഒ കേന്ദ്രീകരിച്ചിട്ടുള്ളത് ഇക്കാര്യത്തിലാണ്.

ബ്രിട്ടീഷ് കാലഘട്ടം മുതല്‍, പ്രത്യേകിച്ചും 1860-കളിലെ മഹാക്ഷാമത്തിനുശേഷം, വളരെയധികം ആളുകള്‍ പ്രവാസികളാകുന്ന ജില്ലയാണ് അത്. ഗഞ്ചാമിലെ പ്രവാസി തൊഴിലാളികളെ ഇന്ത്യയിലെ ഏതു പട്ടണത്തിലും കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ രണ്ട് ദശകങ്ങളായി അവിടുത്തെ തൊഴില്‍ സേനയില്‍ ഭൂരിപക്ഷം പേരും സൂറത്തിലേക്കാണ് പോകുന്നത്. "ഞങ്ങളുടെ ആളുകള്‍ക്ക് വേണ്ടി അത് പണിയെടുത്തു.'' ആസ്ക ബ്ളോക്കിലെ കാമാഗഡ ഗ്രാമത്തിലെ സിമാചല്‍ ഗൌഡ ഇത് പറഞ്ഞ് ചിരിക്കുന്നു. ആ ഗ്രാമത്തില്‍ ഏകദേശം 500 കുടുംബങ്ങളുണ്ട്. 650 പ്രവാസികള്‍ ഉള്ളതായും കണക്കാക്കിയിരിക്കുന്നു.

"ദക്ഷിണ ഭാഗത്തേക്ക് പോകുന്നതില്‍ നിന്ന് വ്യത്യസ്തമായി സൂറത്തില്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. സൂറത്തില്‍ ഞങ്ങള്‍ക്ക് പ്രതിദിനം 250 രൂപ ലഭിക്കുകയും ചെയ്യും.'' ഗുജറാത്തിലെ തങ്ങളുടെ വരുമാനത്തെ അല്‍പ്പം പെരുപ്പിച്ചു പറയുന്ന ഒരു പ്രവണത പല തൊഴിലാളികളിലുമുണ്ട്. "ഞങ്ങളുടെ മുന്നില്‍ മേനി നടിക്കാനല്ല അത്'' ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു - "അവരുടെ സ്ത്രീധന നിരക്ക് ഉയരാന്‍ വേണ്ടിയാണത്. അങ്ങനെയാകുമ്പോള്‍ 250 രൂപയെന്ന് അവര്‍ പറയുന്നതിന് അര്‍ഥം 200 രൂപ കിട്ടുമെന്നാണ്.'' എന്നിട്ടും, അവര്‍ക്കിടയിലെ നിരക്ഷരര്‍ക്ക് പോലും പ്രതിദിനം 170-180 രൂപ കിട്ടുന്നുണ്ട്. ഗഞ്ചാമില്‍ ഞങ്ങള്‍ അത്രയും തുക എവിടെ നിന്നു കിട്ടാനാണ്?'' അവര്‍ ചോദിക്കുന്നു.

ഈ വേവലാതിയാണ് ഇപ്പോള്‍ ഈ ജില്ലയെ പിടികൂടിയിരിക്കുന്നത്. പതിനായിരക്കണക്കിനാളുകള്‍ ഒറ്റയടിക്ക് സൂറത്ത് വിട്ടുപോന്നാല്‍ അവരെയെല്ലാം ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എങ്ങനെ? ജില്ല കളക്ടര്‍ വി കാര്‍ത്തികേയ പാണ്ഡ്യന്‍ പ്രശ്നത്തിന്റെ ഗൌരവസ്വഭാവം തിരിച്ചറിയുന്ന ആളാണ്. ഒറീസയില്‍ എന്‍ആര്‍ഇജി സ്കീം നന്നായി നടപ്പാക്കിയ ജില്ലയെന്ന ഖ്യാതി ഗഞ്ചാം നേടിയത് കാര്‍ത്തികേയ പാണ്ഡ്യന്റെ നേതൃത്വത്തിലാണ്. "വിദഗ്ധ തൊഴിലാളികളെ ഇവിടെ ഉള്‍ക്കൊള്ളിക്കാന്‍ പ്രയാസമാണ്'' അദ്ദേഹം 'ദി ഹിന്ദു' വിനോട് പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അവരെ ഉള്‍ക്കൊള്ളിക്കാനാവില്ലെന്ന കാര്യം ഉറപ്പാണ് - ആ ജില്ലയിലെ 5 ലക്ഷം കുടുംബങ്ങളിലെ 1.5 ലക്ഷം പേരെ ആ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും.ഗ്രാമങ്ങളിലുള്ളവരും കളക്ടറുടെ അഭിപ്രായത്തോട് യോജിക്കുന്നു - "തിരികെ വരുന്ന പത്തോ പതിനഞ്ചോ ശതമാനത്തിലധികം പേര്‍ക്ക് കൃഷിയിലേക്ക് മടങ്ങാനാകുന്നില്ല'' സിമാചല്‍ ഗൌഡിന്റെ വാക്കുകളാണിത്, "നിരവധി വര്‍ഷങ്ങളോളം തുണിമില്ലുകളിലോ വജ്ര വ്യവസായത്തിലോ പണിയെടുത്ത ശേഷം, അങ്ങനെ എന്തെങ്കിലും പണി (കൃഷി) ചെയ്യാന്‍ അത്ര എളുപ്പം പറ്റില്ല.''

ആസന്നമായ തുറമുഖ വികസനവും ഇന്ത്യ-റഷ്യ ടൈറ്റാനിയം പ്രോജക്ടും നിരവധി വിദഗ്ധ തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാന്‍ സഹായകമാകും എന്നാണ് കളക്ടര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, എണ്ണത്തിലും തോതിലുമുള്ള പൊരുത്തക്കേടും അദ്ദേഹം കാണുന്നുണ്ട്. മടങ്ങിവരുന്ന പ്രവാസികള്‍ അനവധിയാണ്. എന്നിരുന്നാലും മടങ്ങിവരുന്നവരുടെ കയ്യില്‍ കുറെയെങ്കിലും പണം ഉണ്ടാകുമെന്നതിനാല്‍ അതുപയോഗിച്ച് ഭൂമി വാങ്ങുകയും കൃഷിയില്‍ നിക്ഷേപം വര്‍ധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നു.

വലിയ തോതില്‍ ആളുകള്‍ മടങ്ങിവരുന്നത് മറ്റു ചില പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നു. വളരെക്കാലമായി അടങ്ങിക്കിടന്നിരുന്ന പഴയ കുടിപ്പകകള്‍ കാരണമുള്ള ഏറ്റുമുട്ടലുകളാണ് ഇവയിലൊന്ന്. ചിലതരം കുറ്റകൃത്യങ്ങളിലെ വര്‍ധനവാണ് മറ്റൊന്ന്. കുടുംബ വഴക്കുകള്‍, മദ്യപാനാസക്തി, മറ്റു സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം വര്‍ധിച്ചിരിക്കുന്നു. ആളുകള്‍ തൊഴില്‍ രംഗത്തേക്ക് നാമമാത്രമായാണ് മടങ്ങുന്നത്. 'ഹിന്ദു' പ്രതിനിധി ഷിബുകുമാര്‍ ദാസ് ചൂണ്ടിക്കാണിച്ചതു പോലെ, "ഇവയെല്ലാം ഇപ്പോഴും ചെറിയ തോതിലേ ആയിട്ടുള്ളു. തെരഞ്ഞെടുപ്പ് വന്നത് നന്നായി. എല്ലാവര്‍ക്കും രണ്ടു മാസത്തോളം അങ്ങനെ തൊഴിലായി. അത് കഴിഞ്ഞതോടെ, ഏറ്റവും മോശപ്പെട്ട സ്ഥിതിയാണ് വരാന്‍ പോകുന്നത്.''

നിശ്ചയമായും പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ടാവും. "മറ്റു സംസ്ഥാനങ്ങളിലെ മറ്റു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഞങ്ങളില്‍ ഏറെപ്പേരും പോകുന്നത് ഇനി നിങ്ങള്‍ക്ക് കാണാനാവും.'' ലത്തിപാഡ ഗ്രാമത്തിലെ അച്യുതാനന്ദ ഗൌഡ പറയുന്നു. "പലരും ഇതിനകം തന്നെ പോയിക്കഴിഞ്ഞു. ഈ പ്രവണത ഇനിയും കൂടും.'' അവരുടെ ഗ്രാമത്തില്‍ നിന്നും ഇതിനകം തന്നെ ആളുകള്‍ പോയിട്ടുള്ള ഗുജറാത്തിന് പുറത്തുള്ള ചുരുങ്ങിയത് 20 നഗരങ്ങളുടെയെങ്കിലും പേരുകള്‍ അയാളും അയാളുടെ കൂട്ടുകാരും ഉരുവിട്ടുകൊണ്ടിരിക്കുന്നു. സൂറത്തിനെ സംബന്ധിച്ച് ഗൌഡ പറയുന്നു, "അത് അങ്ങനെ അവസാനിക്കില്ല. ആളുകള്‍ ഇനിയും അവിടെ തങ്ങളുടെ ഭാഗ്യപരീക്ഷണം നടത്തും; പക്ഷേ അത് തകരും.'' ഏതെങ്കിലും വിധത്തില്‍ കര കയറുമെന്ന് കരുതുന്ന ചിലരുണ്ട്. കയറ്റുമതിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായാല്‍ അപ്പോള്‍ ആണെന്നു മാത്രം.

ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന ആശ്ചര്യകരമായ ഒരു ലക്ഷ്യ സ്ഥാനം കേരളമാണ്. എന്നാല്‍ എന്തുകൊണ്ട് കേരളം? 'കാരണം', അവിടെ പോയിട്ടുള്ള ചിലര്‍ പറയുന്നു, "അവിടുത്തുകാര്‍ ചെയ്യാത്ത തൊഴിലവസരങ്ങള്‍ അവിടെയുണ്ട്; കുറഞ്ഞത് ഒരു ദിവസം 150 രൂപയെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കും. അവിടെ എട്ടുമണിക്കൂര്‍ പണിയെടുത്താല്‍ മതി; അതിനുപുറമെ ഉച്ചഭക്ഷണത്തിന് ഒഴിവും ലഭിക്കും. സൂറത്തിലാണെങ്കില്‍ ഇടവേളകളില്ലാതെ 12 മണിക്കൂര്‍ പണിയെടുക്കണം. ഏകദേശം അതേ തുക തന്നെ (അതായത് 170-200 രൂപ) ഇവിടെ നിന്നും ഉണ്ടാക്കാം. കാരണം ഇവിടെ നിശ്ചയമായും രണ്ടുമണിക്കൂര്‍ ഓവര്‍ടൈം ലഭിക്കും. സൂറത്തിലാണെങ്കില്‍ അങ്ങനെയൊന്നും കിട്ടില്ല. കേരളത്തില്‍, കൃത്യമായ സമയനിഷ്ഠയുണ്ട്; ശമ്പളത്തോടെയുള്ള അവധിയുണ്ട്. തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ട്. (കാരണം, ഇവിടെ യൂണിയനുകള്‍ ശക്തമാണ്). സൂറത്തില്‍ ഞങ്ങളെ വെറും മലിനവസ്തുക്കളെ പോലെയാണ് കരുതിയിരുന്നത്.''

പണത്തിലുള്ള വ്യത്യാസം അതിവേഗം ചുരുങ്ങുകയാണ്. 14 വര്‍ഷം സൂറത്തില്‍ യന്ത്രത്തറികള്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന ലാത്തിപ്പാഡയിലെ ദുമി ശ്യാം പറയുന്നു, "ഇപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും ആറ് തറികളാണ് കൈകാര്യം ചെയ്യേണ്ടത്; മുമ്പ് അത് നാലെണ്ണം മാത്രമായിരുന്നു. അതും ഞങ്ങളുടെ കൂലി കുറയ്ക്കുന്നതിനുള്ള ഒരു വഴിയാണ്.''

'മടങ്ങിയെത്തിയ' പലരും നാട്ടില്‍ തന്നെ പറ്റിക്കൂടാന്‍ താല്‍പ്പര്യമില്ലാത്തവരാണ്. അങ്ങനെ സംഭവിച്ചുപോകുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്. "ചില മാസങ്ങള്‍ക്കകം'' സൂറത്തിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ചും പലരും പറയുന്നുണ്ട്. മറ്റു ചിലരാകട്ടെ മറ്റെവിടെയെങ്കിലും ഭാഗ്യപരീക്ഷണം നടത്താനാണ് നോക്കുന്നത്.

ലാത്തിപ്പാഡയിലെ പഴയ ഒരു ദോഷൈകദൃക്ക് പറഞ്ഞതു പോലെ, "അവിടെത്തന്നെ തങ്ങാന്‍ എന്താണുള്ളത്? മുലകുടി മാറിയപ്പോള്‍ തന്നെ ഈ നാട്ടിലേക്ക് കുടിയേറിയതാണ്. ഇനി, തലയില്‍ അവശേഷിക്കുന്ന മുടിയും നരക്കുന്നതുവരെ ഇവിടെ തന്നെ.''

*
പി സായ്നാഥ് എഴുതിയ More migrations, new destinations ലേഖനത്തിന്റെ പരിഭാഷ.

കടപ്പാട്: സി.ഐ.ടി.യു സന്ദേശം


അധിക വായനയ്ക്ക്

How the World Depression Hits Orissa

Put your money down, boys