നവോത്ഥാനാനന്തര കേരളീയജീവിതത്തില്‍ സമ്പൂര്‍ണമായ മനുഷ്യസ്നേഹത്തിന്റെ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ . കവിയില്ലാത്ത കാലത്തും ജനതയുടെ മനസ്സില്‍ അക്ഷരത്തിന്റെ അണയാത്ത പന്തങ്ങള്‍ ജ്വലിപ്പിച്ചുകൊണ്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രഥമ അധ്യക്ഷന്‍കൂടിയായ വൈലോപ്പിള്ളി മാഷുടെ കവിജന്മം. സൗമ്യവും ദീപ്തവുമായ അദ്ദേഹത്തിന്റെ മുഖം ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ ഇപ്പോഴുമുണ്ട് മനസ്സില്‍ .
1984ല്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭദിവസം നടന്ന കവികളുടെ വിദ്യാരംഭത്തില്‍വച്ചാണ് വൈലോപ്പിള്ളി മാഷെ ഞാന്‍ നേരില്‍കണ്ടുപരിചയപ്പെട്ടത്. അന്ന് സ്വന്തം കവിത ചൊല്ലിക്കഴിഞ്ഞ് വളരെ നേരം അദ്ദേഹം ഇളമുറക്കാരുടെ കവിതകേട്ട് സദസ്സിലിരുന്നു. കവിത ചൊല്ലിക്കഴിയുമ്പോള്‍ ഓരോരുത്തരെയും അടുത്തുവിളിച്ചു പരിചയപ്പെടുകയും കവിതയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. "പന്തങ്ങള്‍" എന്ന കവിതയിലെ കവി തന്നെയായിരുന്നു അപ്പോള്‍ അദ്ദേഹം. "ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍" എന്ന് വാത്സല്യപൂര്‍വം പുതുതലമുറയോട് ആഹ്വാനംചെയ്യുന്നതുപോലെയായിരുന്നു ആ സ്നേഹസാന്നിധ്യം. "യുഗപരിവര്‍ത്തനം" എഴുതിയ കവിയാണ് വൈലോപ്പിള്ളി. നാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ലോകത്ത് പരിവര്‍ത്തനം വരും എന്ന് ഉറച്ചുവിശ്വസിച്ച കവി. ചലനമാണ് ജീവിതസത്യം എന്നു പ്രഖ്യാപിച്ച കവി. മരണത്തിന് മനുഷ്യജീവിതത്തിന്റെ സര്‍ഗാത്മകചലനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഉച്ചൈസ്ഥരം ഘോഷിച്ച കവി. "ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍"! ഇത്രമേല്‍ അഗാധമായ പ്രത്യാശയോടെ മനുഷ്യജീവിതത്തെ പുണര്‍ന്നുനിന്ന കവികള്‍ വൈലോപ്പിള്ളി മാഷെപ്പോലെ നമുക്ക് വേറെയില്ല. പരിവര്‍ത്തനം പലതിനെയും ഉടച്ചുവാര്‍ക്കും. പല ബന്ധങ്ങളെയും അട്ടിമറിക്കും. വര്‍ഗബന്ധങ്ങളെ പുനര്‍നിര്‍വചിക്കും. നമ്മുടെ ശീലങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വിരുദ്ധമായി ലോകം പുനര്‍നിര്‍മിക്കപ്പെടും. പലതും നഷ്ടപ്പെടും. ലോകത്തിന് മാറാതെ നിലനില്‍ക്കാനാകില്ല. "മുമ്പുനാം സ്നേഹിച്ചവ,രകന്നോ മൃതിപ്പെട്ടോ വന്‍പകയോടെ ചേരി മാറിയോ പൊയ്പ്പോവുന്നു ആ മരവിപ്പിന്‍ മീതെ ചവിട്ടി മുന്നേറുന്നു നാമറിയാത്തോര്‍ , ഒട്ടും നമ്മളെയറിയാത്തോര്‍" നമ്മളെ അറിയാത്തവരാണെങ്കിലും പുതുലോകം സൃഷ്ടിക്കാന്‍ വരുന്ന ഈ കുട്ടികളുടെ കൂടെച്ചേര്‍ന്നുനില്‍ക്കുകയല്ലാതെ, അവര്‍ക്ക് മനുഷ്യ മഹാസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍ കൈമാറുകയല്ലാതെ യുഗപരിവര്‍ത്തനയാത്രകള്‍ക്ക് വേറെ വഴിയില്ല എന്ന് കവി അഗാധമായി അറിഞ്ഞിരുന്നു. നിരുപാധികമായ മനുഷ്യസ്നേഹത്തിന്റെയും ഉദാരമായ ശുഭപ്രതീക്ഷയുടെയും വെളിച്ചമായിരുന്നു വൈലോപ്പിള്ളിയുടെ വരികള്‍ . "വിശ്വസംസ്കാരപാലകരാകും വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ ആവുമോ ഭവാന്മാര്‍ക്കു നികത്താന്‍ ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ സ്നേഹസുന്ദരപാതയിലൂടെ വേഗമാവട്ടെ, വേഗമാവട്ടെ" വിപ്ലവത്തിലൂടെ ലോകം മാറ്റാനിറങ്ങിത്തിരിച്ച മനുഷ്യവര്‍ഗത്തിനുമുന്നില്‍നിന്നുകൊണ്ട് ഇങ്ങനെ ഉച്ചരിക്കണമെങ്കില്‍ ഉല്‍ക്കൃഷ്ടമായ വര്‍ഗസ്നേഹത്തില്‍നിന്നുളവാകുന്ന അപ്രതിരോധ്യമായ ശുഭാപ്തിവിശ്വാസമുണ്ടാകാതെ വയ്യ.
കുലീനമായ കള്ളങ്ങള്‍ വെടിഞ്ഞ് നെഞ്ചുകീറി കവി നേരിനെക്കാട്ടി. ആത്മനാശത്തിന്റെ കവിതയാണ് "കുടിയൊഴിയ്ക്കല്‍" എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യക്തിയുടെ അഹന്ത അവസാനിക്കുന്നിടത്ത് സമഷ്ടിയുടെ സര്‍ഗാത്മക സംഘബലം രൂപപ്പെടുമെന്ന് വൈലോപ്പിള്ളി മാഷ് കണ്ടു. "ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കും ഇപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടെ" എന്നെഴുതുമ്പോള്‍ ദുഷ്പ്രഭുത്വം ഒരു പുലയാടിത്തമാണ് എന്ന് പ്രഖ്യാപിക്കാനുള്ള വര്‍ഗധീരത കാണിച്ചു. "തേട്ടിവന്നിടും നിന്‍ പ്രതിഷേധം" എന്നാണ് തൊഴിലാളിയുടെ ശകാരത്തെ കവി വിശേഷിപ്പിക്കുന്നത്. ഇവിടെ മദ്യപിച്ചു തിരിച്ചുവരുമ്പോഴാണ് തൊഴിലാളി ജന്മിയെ തെറിപറയാന്‍ ധൈര്യപ്പെടുന്നത്. മദ്യത്തിനുള്ള ഒരു ഗുണം അതാണ്. കുടിച്ചുകഴിയുമ്പോള്‍ ഭീരു ധൈര്യശാലിയാകും. അടിമ ഉടമയാകും. നേരത്തെ തലചൊറിഞ്ഞുനിന്ന അതേ തൊഴിലാളിയാണ് മുഷ്ടിചുരുട്ടി തിരിച്ചുവരുന്നത്. അവന്റെ വാക്കുകള്‍ "കള്ളിന്‍ തികട്ടലു"കളല്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധം; മദ്യം സ്വതന്ത്രനാക്കിത്തീര്‍ത്തപ്പോള്‍ സ്വാഭാവികമായി പുറത്തുവരുന്നതാണ്. (കള്ളിന്‍ തികട്ടല്‍ എന്നത് വൈലോപ്പിള്ളിമാഷുടെതന്നെ ഒരു പ്രയോഗമാണ്. "ഗണ്യമാക്കീലാ കളിന്ദമഹര്‍ഷിതന്‍ കന്യയിക്കള്ളിന്‍ തികട്ടലുകള്‍" എന്ന് "ജലസേചനം" എന്ന കവിതയില്‍) കള്ളിന്റെയും വിനാശകരമായ ആത്മാഹന്തയുടെയും പിന്‍ബലമില്ലാതെതന്നെ ഈ പ്രതിഷേധം സര്‍ഗാത്മകമായി ഉയര്‍ന്നുവരണം എന്നാണ് കവി ഉപദര്‍ശിച്ചത്. "കുടിയൊഴിയ്ക്കലില്‍", "ചീവീടുകളുടെ പാട്ട്" എന്ന ഖണ്ഡത്തില്‍ കവി നേരുന്ന പോംവഴി വേറൊരുവിധമായിരുന്നെങ്കില്‍ എന്ന ആശംസ ഈ പ്രകരണത്തിലാണ് പ്രസക്തമാകുന്നത്. ഭരണകൂടങ്ങളെല്ലാം അപ്രത്യക്ഷമാകുന്ന, വര്‍ഗരഹിതമായ ഒരു സമൂഹസൃഷ്ടിക്ക് തൊഴിലാളിയെ പ്രാപ്തനാക്കുന്ന ഉദാരമായ കിനാവാണത്; കിട്ടാനുള്ളത് പുതിയൊരു ലോകമാണ് എന്ന പ്രത്യാശ. വൈലോപ്പിള്ളി മാഷ് "കുടിയൊഴിയ്ക്കല്‍" എഴുതിയതുതന്നെ ചവിട്ടിത്താഴ്ത്തപ്പെട്ടവന്‍ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നുപറയാനാണ്. നിഷ്കാസിതരുടെ ജീവിതത്തിലും പാവപ്പെട്ടവരുടെ ബോധത്തിലും ചിലപ്പോള്‍ വര്‍ഗാഭിമാനംകൊണ്ടുവരുന്നത് "കള്ളു"പോലുമാണ് എന്ന യാഥാര്‍ഥ്യം കവി കാണാതിരിക്കുന്നില്ല. "ഫാ" എന്ന് ആട്ടുന്നത് പാവപ്പെട്ട മനുഷ്യര്‍ക്കിടയില്‍ പ്രണയത്തിന്റെയും ചുംബനത്തിന്റെയും അസംസ്കൃതാനുഭവമാണ് എന്നും വൈലോപ്പിള്ളി ഈ കവിതയില്‍ത്തന്നെ എഴുതുന്നുണ്ട്. ("ആട്ടൊ"രുഗ്രമാം ചുംബനമോ!) ചരിത്രത്തെ ബീഡിപ്പുകച്ചുരുളായും വൈലോപ്പിള്ളി മറ്റൊരിടത്ത് വര്‍ണിച്ചിട്ടുണ്ട്. "വലിച്ചുതള്ളട്ടേ ഒരു മുറി ബീഡിപ്പുകയായീനാട്ടില്‍ ശ്വസിച്ചതു ഞങ്ങള്‍" ഇവിടെയൊക്കെ പാവപ്പെട്ടവരുടെ ഇമേജറി, സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ അനുഭവലോകം, അടിസ്ഥാനജനവര്‍ഗത്തിന്റെ സങ്കല്‍പ്പശേഷി- ഇവയെയൊക്കെയാണ് വൈലോപ്പിള്ളി സ്വന്തം കാവ്യപ്രചോദനങ്ങളുടെ പ്രാണശ്വാസമാക്കി മാറ്റിയത്. ചൂഷിതരായ ജനവര്‍ഗം, അടിമകളാക്കപ്പെടുന്ന നിസ്സഹായര്‍ - അവരെല്ലാം തിരിച്ചുവരും എന്ന സങ്കല്‍പ്പം വൈലോപ്പിള്ളിക്കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രതീക്ഷയാണ്. എഴുത്തുകാരന്റെ പ്രാഥമികമായ ധര്‍മം അധഃസ്ഥിതരുടെ കൂടെ നില്‍ക്കുകയാണ് എന്നു പ്രഖ്യാപിക്കാന്‍ വൈലോപ്പിള്ളി എന്നും ധൈര്യം കാണിച്ചു. "സീരത്താലാറ്റിന്റെ തീരത്തെ, നിന്ദാഹ- ങ്കാരത്തെ ഭേദിച്ചു രാമദേവന്‍ അത്ര മഹാന്മാര്‍ക്കേ ഭൂതദയയില്‍നി- ന്നിത്തരമുണ്ടാവൂ നിര്‍ദയത്വം" എന്നെഴുതിയപ്പോള്‍ അടിസ്ഥാന കര്‍ഷകജനതയ്ക്കുവേണ്ടി ആയുധമെടുത്ത പോരാളിയായി ബലരാമനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു കവി.
വിപ്ലവത്തില്‍ ആയുധിയുടെ ഇടപെടല്‍ ഭൂതദയയില്‍നിന്നുളവാകുന്ന നിര്‍ദയത്വമായി വ്യാഖ്യാനിക്കാനുള്ള ഈ സര്‍ഗാത്മകധൈര്യം കവിയുടെ വര്‍ഗബലംതന്നെയാണ്. അതുതന്നെയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന മനുഷ്യകഥാനുഗായിയായ കവിയുടെ ചരിത്രബലം. അധിനിവേശങ്ങളുടെ അധികാരപ്രത്യയശാസ്ത്രങ്ങള്‍ കുടിയൊഴിച്ചവരെ മുഴുവന്‍ വര്‍ഗാവബോധത്തിന്റെ സമത്വസുന്ദരമായ നവലോകത്തില്‍ കുടിപാര്‍പ്പിച്ച കവിയാണ് വൈലോപ്പിള്ളി. അതുകൊണ്ടുതന്നെ കവിയേന്തിയ മനുഷ്യസ്നേഹത്തിന്റെ പന്തങ്ങള്‍ ഇനിയും ഏറിയ തലമുറകള്‍ ഏറ്റുവാങ്ങുകതന്നെ ചെയ്യും. കാരണം, ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവല്‍കൃത ലോകത്തുപുലര്‍ന്നാലും മണ്ണിന്റെ മണവും മനുഷ്യന്റെ മമതയും സ്നേഹത്തിന്റെ കൊന്നപ്പൂക്കളുമായി പുതിയൊരു തലമുറ വളര്‍ന്നുവരുമെന്ന ശുഭപ്രതീക്ഷ കൈവിടാതെ കാത്തുവച്ച യുഗപ്രഭാവനായ കവിയായിരുന്നു വൈലോപ്പിള്ളി.
*
ആലങ്കോട് ലീലാകൃഷ്ണന്‍ ദേശാഭിമാനി 11 മേയ് 2011
Showing posts with label വൈലോപ്പിള്ളി. Show all posts

Wednesday, May 11, 2011
Sunday, September 12, 2010
പ്രകൃതിപാഠങ്ങള്‍
ഇരുപതാം നൂറ്റാണ്ടിന്റെ സൂക്ഷ്‌മവും സങ്കീര്‍ണവുമായ ഹൃദയതാളം ആവിഷ്‌കരിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധര മേനോന്‍. ലോകം തന്നെ ആകെ മാറിപ്പോയ കാലമായിരുന്നു അത്. ആ പരിവര്‍ത്തനങ്ങള്‍ ആഴത്തില്‍ കേരള സമൂഹത്തെയും മാറ്റി മറിച്ചു. അനുഭവത്തെയും വിചാരത്തെയും ലോകബോധത്തെയും അത് ആകെ ഇളക്കിമറിച്ചു. പുതിയ കാഴ്‌ചപ്പാടുകളും ജീവിതസമീപനവും രൂപപ്പെട്ടു. സാമൂഹികവും വൈയക്തികവുമായ തലങ്ങളിലുണ്ടായ ഈ ചലനങ്ങളോടൊപ്പം ഗാഢമായി പ്രതികരിച്ച കവിയാണ് വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ കവിതകളോരോന്നും ഇത്തരം ലോകാനുഭവത്തിന്റെ സാന്ദ്രമുദ്രകള്‍ പതിഞ്ഞവയാണ്.
പ്രത്യക്ഷതലത്തില്‍, വൈലോപ്പിള്ളിയുടെ കവിതകളുടെ അടിയാധാരമായി വര്‍ത്തിച്ചത് മാനവികതാബോധമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ കേരളീയ സമൂഹത്തെ ഉന്മിഷത്താക്കിയ പുരോഗമനോന്മുഖമായ ചലനങ്ങളുടെ പിന്നിലെ പ്രമുഖ പ്രേരണാശക്തിയുമായിരുന്നു, അത്. മനുഷ്യരുടെ കര്‍മശേഷിയുടെയും ലോകത്തെ മാറ്റിപ്പണിയാനുള്ള ഇച്‌ഛയുടെയും മഹത്വാകാംക്ഷയുടെയും ഒക്കെ ഇഴകള്‍ കലര്‍ന്നതാണാ കാഴ്‌ചപ്പാട്. അതിന്റെ വൈവിധ്യ സാധ്യതകളെ സാക്ഷാല്‍കരിച്ചതുകൊണ്ടാണ് വൈലോപ്പിള്ളിയുടെ കവിത ജീവിതമഹത്വത്തിന്റെയും മാനവികതാബോധത്തിന്റെയും കൊടിപ്പടമുയര്‍ത്തിയത്.
അതിന്റെ ഒരു മുഖം പ്രകൃതിയെ കീഴ്പ്പെടുത്തി മുന്നേറുന്ന മനുഷ്യന്റേതാണ്. പ്രകൃതിയെ തന്റെ സൌകര്യാര്‍ഥം സ്വന്തം നിര്‍മിതികളിലൂടെ മാറ്റിത്തീര്‍ത്താണ് മനുഷ്യന്‍ അവന്റെ ഭൌതിക സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. ഒപ്പം അത്തരം കീഴടക്കലുകളിലൂടെ അവന്റെ സാഹസികതാബോധത്തിനു സന്തര്‍പണം ലഭിക്കുകയും ചെയ്‌തു. ഏതു മഹാപര്‍വതത്തെയും വെല്ലാന്‍ കഴിയുന്നതും ഏത് അഗാധസാഗരത്തെയും മുറിച്ചു കടക്കാന്‍ ശേഷിയുള്ളതും ഏതു മഹാവിപിനത്തിന്റെയും രഹസ്യഹൃദയത്തിലേക്കു കടന്നുചെല്ലാന്‍ പ്രാപ്‌തിയുള്ളതുമായ മനുഷ്യന്റെ മാനസികശക്തിയുടെ വിളംബരമായിത്തീര്‍ന്ന ആ ഗണത്തില്‍പ്പെടുത്താവുന്ന വൈലോപ്പിള്ളിക്കവിതകള്‍. കൊളോണിയല്‍ ആധുനികതയുടെ സംക്രമണഫലമായി രൂപപ്പെട്ടുവന്ന കാഴ്‌ചപ്പാടായിരുന്നു അത്. മനുഷ്യപുരോഗതിയുടെ ആവിവണ്ടിയ്‌ക്ക് ഊളിയിട്ടോടാന്‍ മലതുരക്കുന്നതിനിടയില്‍ പ്രതികൂല്യങ്ങളും പ്രതിസന്ധികളുമുണ്ടായപ്പോഴും "മര്‍ത്ത്യവീര്യമീയദ്രിയെ വെല്ലും'' എന്ന് ഉറക്കെ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.
നവോത്ഥാന ചിന്തകളോട് ബന്ധപ്പെട്ട് വ്യാപകമായിത്തീര്‍ന്ന യൂറോ കേന്ദ്രിതമായ മാനവികതാ സങ്കല്‍പത്തിന്റെ ഇത്തരം ആഖ്യാനരൂപങ്ങള്‍ വൈലോപ്പിള്ളിയുടെ ആദ്യകാലത്തെ പല കവിതകളിലും ചിതറിക്കിടപ്പുണ്ട്. ആ മാനവികതാ സങ്കല്‍പങ്ങളെ കേരളീയസാഹചര്യങ്ങളില്‍ നിര്‍ധാരണം ചെയ്യുകയായിരുന്നു വൈലോപ്പിള്ളി. അതിന്റെ കാതല്‍ മനുഷ്യന് ഭൂമിയുടെയും പ്രകൃതിയുടെയും മേല്‍ചില സവിശേഷാധികാരങ്ങള്‍ ഉണ്ട് എന്ന വിശ്വാസമായിരുന്നു. ആ വിശ്വാസത്തിന്റെ കേന്ദ്രത്തില്‍ വര്‍ത്തിക്കുന്ന മനുഷ്യന്‍ ഭൂമിയെയും ഇതരജീവജാലങ്ങളെയുമെല്ലാം തന്റെ ഭൌതികസൌകര്യത്തിനുവേണ്ടി വിനിയോഗിക്കുന്ന ഒരതിമാനുഷനാണ്. കാട് നാടാക്കുന്നവന്‍ പുഴയെ അണകെട്ടി മെരുക്കുന്നവന്‍, കുന്നും കുഴിയും നിരത്തി സമതലമാക്കുന്നവന്‍, ജലസ്ഥാനങ്ങളെ വരള്‍പ്പറമ്പാക്കുന്നവന്‍, പ്രകൃതിയ്‌ക്കുമേല്‍ നിര്‍മിതികള്‍ കൊണ്ട് കോട്ടകെട്ടുന്നവന്‍ - അതായിരുന്നു ആ മനുഷ്യന്‍.
ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യദശകങ്ങളില്‍ - വിശേഷിച്ചും നെഹ്റുവിയന്‍ വികസനസങ്കല്‍പങ്ങള്‍ പ്രകാശം പൊഴിച്ചു നിന്നിരുന്ന കാലത്ത് ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പരമ്പരാഗത ജീവിതരീതിയോടു ബന്ധപ്പെട്ട പലതും അന്ധവിശ്വാസങ്ങളായി മുദ്രകുത്തപ്പെട്ടു. 'സര്‍പ്പക്കാട് ' എന്ന വൈലോപ്പിള്ളിയുടെ ഏറെ പ്രഥിതമായ കവിത ഈ കാഴ്‌ചപ്പാടിന്റെ ആവിഷ്‌കാരമാണ്. കൃഷിചെയ്യാനുള്ള ഭൂമിയെ പാഴാക്കുന്നതും അന്ധവിശ്വാസത്തിന്റെ കാടും പടലും വളര്‍ത്തുന്നതുമായ സര്‍പ്പക്കാട് വെട്ടിവെളുപ്പിച്ച് കൃഷിയിടമാക്കുക എന്നതാണതിന്റെ പ്രമേയം.
"അന്ധതയില്‍ കുടിവെച്ചു പെരുത്തൊരു
ദേവതമാരേ നിങ്ങടെ പടലാല്‍
നൊന്തു ഞെരുങ്ങീ മാനവജീവിതം
അഗ്നി കൊളുത്തുകയായീ ഞങ്ങള്‍
വെട്ടിയെരിച്ചൂ ഞാനാക്കാടൊരു
മഞ്ഞച്ചേരയിഴഞ്ഞു മറഞ്ഞൂ.
നട്ടുനനച്ചേനവിടെക്കേര
ത്തയ്യുകള്‍, വാഴ, യടക്കാമരവും.
നേദിക്കാത്ത ഫലങ്ങള്‍ ചുമന്നെന്‍
തെങ്ങുകളിന്നു നിരക്കെ, ക്കീഴേ
മോദിച്ചാര്‍ത്തിടുമെന്‍ ശിശുവെന്തോ
ചോദിക്കാനായ് ഭാവിക്കുന്നു.''
കാടിനെ നാടാക്കുകയും, ക്രമേണ നാടിനെ നഗരമാക്കുകയും ചെയ്യുന്ന വികസനവീക്ഷണത്തിന്റെ സ്‌ഫുരണങ്ങള്‍ ഇവിടെ കാണാം. കാളവണ്ടിയുഗത്തില്‍ നിന്ന് സ്‌ഫുട്നിക് യുഗത്തിലേക്കുള്ള കുതിപ്പിനെയാണ് അത് ലക്ഷ്യമാക്കുന്നത്. ആ കുതിപ്പിന്റെ ബാഹ്യാഹ്ളാദാരവങ്ങള്‍ക്കിടയില്‍ അടിസ്ഥാനതലത്തില്‍ സംഭവിക്കുന്ന നഷ്‌ടത്തെക്കുറിച്ചും അപചയത്തെക്കുറിച്ചും അറിയാതെ പോകുന്നു.
ഈ പ്രക്രിയ നഗരവല്‍കരണത്തിന്റേതാണ്. അത് പ്രകൃതിയുടെ സ്വാഭാവികതയെ മുടിക്കുന്നു; നഗരങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുകയും എച്ചില്‍ പറമ്പുകളായി മാറ്റുകയും ചെയ്യുന്നു. 'എന്റെ ഗ്രാമം' എന്ന കവിതയില്‍ അത് വൈലോപ്പിള്ളി നേര്‍ത്ത രേഖകളില്‍ വരച്ചിടുന്നുണ്ട്. കൊച്ചിനഗരം ഇടപ്പള്ളി എന്ന സമീപഗ്രാമത്തെ വിഴുങ്ങുന്നതിന്റെ ആറുപതിറ്റാണ്ടുമുന്‍പുള്ള ചിത്രമാണത്. പില്‍ക്കാലത്ത് അത്തരമൊരു നഗരഗ്രാമത്തിന്റെ ഫലമായി ഒരു നാട്ടിന്‍പുറം എച്ചില്‍പ്പറമ്പായി മാറുന്ന ഭീഷണചിത്രം' ആലോഹയുടെ പെണ്‍മക്ക'ളില്‍ വരച്ചിട്ടതു കണ്ടപ്പോള്‍ വൈലോപ്പിള്ളിയുടെ ഈ ഗ്രാമചിത്രം ഓര്‍ത്തുപോയി.
"ശിരായാണിവിടത്തില്‍
തെങ്ങുനെല്ലുകള്‍ കൂട്ടു-
പിരിയാതൈശ്വര്യത്തില്‍
മത്സരിക്കുന്നുണ്ടിന്നും
കുറച്ചു വെണ്‍മാടത്തില്‍
വിരിവൂ സൌഭാഗ്യങ്ങള്‍
കുളത്തില്‍ ച്ചെന്താമര,
കളത്തില്‍ മാടപ്രാവും.
എങ്കിലുമസത്യത്തിന്‍
കണ്ണുകുത്തുവാന്‍ കൂര്‍ത്തോ-
രെന്റെ തൂലികയെല്ലാം
വരച്ചു കാണിയ്‌ക്കട്ടെ.
ഒരിടം മലംപറ,
മ്പൊരിടം ശവപ്പറ-
മ്പൊരിടം വേശ്യാവാടം,
പിന്നെയാചകകേന്ദ്രം
പാതയില്‍ നിന്നും കാണാം
പായകള്‍, മസൂരിയ്‌ക്കൊ-
രാതുരാലയം, പുല്ലി,
ലറവച്ചോരക്കളം
സഹനം ശീലി,ച്ചടി
പണിയും ഗ്രാമത്തിന്നു
നഗരം സംഭാവന
ചെയ്‌തതാണിവയെല്ലാം.''
നഗരവല്‍കരണത്തിന്റെ ഫലമായി ഉണ്ടാകുന്നമാറ്റങ്ങള്‍ സൃഷ്‌ടിക്കുന്ന ഈ അനിവാര്യമായ മലിനീകരണം ആന്തരിക ജീവിതത്തെയും സ്‌പര്‍ശിക്കുന്നു. മനുഷ്യന് സമൃദ്ധവും മെച്ചപ്പെട്ടതുമായ ഭൌതിക ജീവിതം ഉണ്ടാകണം എന്നാഗ്രഹിച്ച് പരിവര്‍ത്തനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും അതിന്റെ അപരതലത്തില്‍ രൂപപ്പെടുന്ന ജീര്‍ണതകളെയും മാലിന്യങ്ങളെയും ഇടര്‍ച്ചകളെയും വേദനകളെയും കവിക്ക് കാണാതിരുന്നുകൂടാ. എന്നാല്‍ അതൊക്കെയും കാണുമ്പോഴും മാനവികതാബോധം പകര്‍ന്ന മനുഷ്യശക്തിയിലുള്ള വിശ്വാസത്തിന്റെ ശുഭദര്‍ശനശീലം ഉയര്‍ന്നു നില്‍ക്കുന്നു:
"ഈ ലഹളയില്‍ സ്വൈര-
ജീവിതഗീതത്തിന്റെ
താളവും ലയവും പോയ്
നമ്മളമ്പരന്നാലും''
ആശുഭദര്‍ശനശീലം 'യുഗപരിവര്‍ത്തന' ഘട്ടത്തില്‍ കവി കൈവിടുന്നില്ല.
എങ്കിലും വികസനത്തിന്റെയും അതുവഴി പ്രകൃതിധ്വംസനത്തിന്റേതുമായ ആ മാറ്റത്തെ അപ്പാടെ പിന്‍തുണയ്‌ക്കുന്ന വൈലോപ്പിള്ളി എന്നു പറയാനാവില്ല. മാത്രമല്ല, ക്രമേണ അതിനെ കൂടുതല്‍ വിമര്‍ശനാത്മകമായി കാണുന്ന രീതി ശക്തമാകുകയും ചെയ്യുന്നു. എല്ലാം മനുഷ്യനുവേണ്ടി എന്ന കാഴ്‌ചപ്പാടില്‍ നിന്ന്, പ്രകൃതിയുടെ നിലനില്‍പ് മനുഷ്യന്റെയും നിലനില്‍പിന് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്കുള്ള മുന്നേറ്റമാണ് പില്‍ക്കാലത്ത് ശക്തമാകുന്നത്. മാനവികതാബോധത്തിന്റെ അടിസ്ഥാനശ്രുതി നിലനില്‍ക്കുമ്പോള്‍ത്തന്നെ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ലയാത്മകവും സന്തുലിതവുമായ ബന്ധത്തിന്റെ ആവശ്യകതയിലേക്കാണ് എണ്‍പതുകളില്‍ വൈലോപ്പിള്ളിക്കവിത ജാഗരൂകമാകുന്നത്. അവയില്‍ എന്നും ആന്തരികധാരയായി വര്‍ത്തിച്ചിരുന്ന രാഷ്‌ട്രീയബോധത്തിന്റെ സൂക്ഷ്‌മതലത്തിലുള്ള വികാസമാണ് ഈ ഘട്ടത്തിലെ രചനകളില്‍ കാണുന്നത്.
അടിയന്തിരാവസ്ഥയിലെ പൌരാവകാശലംഘനങ്ങളും ഭരണകൂട ഭീകരതയുമൊക്കെ സൃഷ്‌ടിച്ച വിങ്ങലുകളുടെ നേരെ നിശിതമായി പ്രതികരിച്ച കവിയാണ് വൈലോപ്പിള്ളി. മകരക്കൊയ്‌ത്തിലെ പല രചനകളും ആ രാഷ്‌ട്രീയാന്തരീക്ഷത്തിന്റെ സൃഷ്‌ടികളാണ്. ഭരണകൂടം ജനതയ്‌ക്കുമേല്‍ നടത്തുന്ന ആധിപത്യപ്രവര്‍ത്തനത്തിന്റെ പ്രഛന്നമായ ഒരുമുഖമാണ്, അടിത്തട്ടിലെ ജനങ്ങളുടെ ജീവിതം ദുഷ്‌കരവും അനാഥവും ആക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍. അതിന്റെ ഗുണഭോക്താക്കള്‍ വലിയൊരളവോളം നാഗരികരും സമ്പന്നരുമാണ്. ഇരകളാകട്ടെ ആദിവാസികളും സാധാരണക്കാരും മറ്റുമാണ്. ഈ വികസനസംരംഭങ്ങള്‍ മറ്റൊരു തരത്തില്‍ മൂലധനശക്തികളുടെ പ്രകൃതി ചൂഷണത്തിന് വന്‍തോതില്‍ വഴിയൊരുക്കിക്കൊടുക്കുന്നു. അതിന്റെയെല്ലാം ഫലമായി വേരുകളറ്റു പോകുന്ന ജനതയുടെ വേദനയുമായി വൈലോപ്പിള്ളി സാത്‌മ്യം പ്രാപിക്കുന്നുണ്ട്. കാവ്യജീവിതത്തിന്റെ അവസാനഘട്ടത്തില്‍. മറ്റൊരു സാന്ദര്‍ഭിക പ്രചോദനം കൂടി ആ മാറ്റത്തിനു വഴിയൊരുക്കിയത് കാണാതിരുന്നുകൂടാ. സൈലന്റ് വാലി വനസംരക്ഷണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ കവികളും എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തിയ സമരങ്ങളിലൂടെ രൂപപ്പെട്ട ഒരു അന്തരീക്ഷം അന്ന് ശക്തമായിരുന്നു. സുഗതകുമാരിയും ഒ.എന്‍.വി.യും കടമ്മനിട്ടയുമൊക്കെ മുന്‍നിന്ന ആ പ്രസ്ഥാനത്തില്‍ വൈലോപ്പിള്ളി കൈകോര്‍ത്തു.
സാഹിത്യത്തിലെ ആധുനികതാ പ്രസ്ഥാന (Modernism)ത്തിന്റെ പ്രഭാവകാലത്തിനുശേഷം മലയാള സാഹിത്യത്തില്‍ വികസിച്ചുവന്ന കാഴ്‌ചപ്പാടുകളില്‍ പ്രമുഖമായ ഒന്നായിരുന്നു ഈ പാരിസ്ഥിതിക വിവേകം. അത് മനുഷ്യനെ പ്രകൃതിയെ കീഴ്പ്പെടുത്തുന്നവന്‍ എന്ന നിലയില്‍ നിന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുന്നവന്‍ എന്ന നിലയില്‍ പുനര്‍ വ്യാഖ്യാനിച്ചുതുടങ്ങി. മനുഷ്യന്റെ ആര്‍ത്തി സംസ്‌കാരം ഭൂമിയെ ജീവിതവ്യമല്ലാതാക്കിത്തീര്‍ക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്‌ഠകള്‍ സജീവമായി. വൈലോപ്പിള്ളിയുടെ മൃതസഞ്ജീവനി എന്ന കാവ്യനാടകം ഈ സമീപനത്തെ വാച്യമായിത്തന്നെ അവതരിപ്പിക്കുന്ന കൃതിയാണ്. അതിലെ കുറത്തി കിനാവില്‍ കേള്‍ക്കുന്ന പുഴയുടെ തോറ്റത്തില്‍ അതിന്റെ വികാരവിചാരങ്ങളെല്ലാം വിലയിച്ചിരിക്കുന്നു:
"കവിപാടി വാഴ്ത്തും പടിക്കു ഞാന്‍ പ-
ണ്ടഴകാര്‍ന്ന തേനൊഴുക്കായിരുന്നു
എങ്കിലീ വന്‍ കൊടുനീരൊഴുക്കും
കമ്പനി വന്നതാണെന്‍ ദുരന്തം
സ്‌നനപാനങ്ങളപായമായീ
ഞാനൊരു പൂതനയായി മാറീ,
പൊടി മീനിനങ്ങളും ചത്തുപൊങ്ങീ
വിടവാങ്ങികൊറ്റികള്‍ വിട്ടുപോയീ
അകലെയെന്‍ തണ്ണീരടിച്ച കോളില്‍
തവളകള്‍ ഞാണൂല്‍ തവഞ്ഞി ഞണ്ടും
മൃതിപെട്ടു പൊങ്ങുന്നു, നേര്‍ക്കു കാണ്‍മോ-
രതി കഷ്‌ട,മെന്നകം നൊന്തു നില്‍പൂ.
.. .. .. .. ..
ഇവിടെ ചെകുത്താനെ കൂട്ടുചേര്‍ത്തും
വ്യവസായം വേണമെന്നാണു വാദം
അവസാനം മൃത്യുവിന്‍ കാളകൂട
വ്യവസായം മാത്രമിരമ്പി നില്‍പൂ.
എന്നിങ്ങനെ ഭൂമിയില്‍ ജീവന്റെ നിലനില്‍പുതന്നെ അസാധ്യമാക്കുന്ന തരത്തിലേക്ക് വികസിക്കുന്ന കണ്ണും മൂക്കുമില്ലാത്ത വ്യവസായവല്‍കരണത്തെ വിമര്‍ശവിധേയമാക്കുന്നു ഇവിടെ. വന്‍കിട അണക്കെട്ടുകള്‍ കാട്ടിലെ പരമ്പരാഗത താമസക്കാരെ കുടിയിറക്കി വിടുന്നതിന്റെയും വേരുകളറ്റ ജനങ്ങളായി അവര്‍ ചിതറിനശിച്ചു പോകുന്നതിന്റെയും ചിത്രങ്ങളും അതോടുകൂടിചേരുന്നു. പുരയ്‌ക്കു തീപിടിക്കുമ്പോള്‍ വാഴവെട്ടുന്നതുപോലെ ഇതിനിടയില്‍ കൊള്ളലാഭംനേടാനായി വനംവെട്ടി തടികടത്തുന്നവരുടെ അത്യാര്‍ത്തിയുടെ ചിത്രണവും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന 'നീതിപാലക'രുടെ ആലേഖനവും ഈ കാവ്യനാടകത്തിലുണ്ട്. ഇതെല്ലാം കൂടി കീഴാളജനതയെയും പെണ്‍മയെയും പ്രകൃതിയെയും ക്രൂരമായി ചൂഷണം ചെയ്യുന്നതിന്റെ ഭീഷണചിത്രം വെളിപ്പെടുത്തുന്നു.
ഈ തരത്തിലുള്ള ഒരു അവസ്ഥയിലേക്ക് സമൂഹം പരിണമിച്ചതിന്റെ ഉത്കണ്‌ഠകള്‍ മുതിര്‍ന്നുനില്‍ക്കുമ്പോഴും, അവിടെ മനുഷ്യന്‍ കവിതയുടെ കേന്ദ്രസ്ഥാനത്തുണ്ട്. ഈ നിലയില്‍ ജീവന്റെ അതിജീവനംപോലും സന്ദിഗ്‌ദ്‌ധമായിരിക്കെ മനുഷ്യന്റെ സ്ഥിതിയെന്താണ് എന്ന ഉത്കണ്‌ഠയാണ് വൈലോപ്പിള്ളിയെ നയിക്കുന്നത്. തന്റെ കാവ്യജീവിതത്തിന്റെ തുടക്കത്തിലുയര്‍ത്തിപ്പിടിച്ച മാനവികതാ ബോധം കുറെക്കൂടി സൂക്ഷ്‌മവും യാഥാര്‍ഥ്യനിഷ്‌ഠവുമാകുകയാണിവിടെ.
*****
ഡോ.കെ.എസ്. രവികുമാര്‍
അധിക വായനയ്‌ക്ക്:
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'

വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht), ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത്യത്തിലെ റിയലിസം സംബന്ധിച്ച സ്വകീയമായ സിദ്ധാന്തം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. 'റിയലിസം' സവിശേഷമായ ഒരു സാഹിത്യശൈലിയോ, ശാഖയോ (Genre) കേവലമായ രൂപ (Form)ത്തിന്റെ പ്രശ്‌നമോ അല്ല. സാമൂഹ്യപ്രതിസന്ധികള്‍ക്ക് സമഗ്ര പരിഹാരം നിര്‍ദേശിക്കുന്ന വര്‍ഗത്തിന്റെ - തൊഴിലാളിവര്‍ഗത്തിന്റെ - നിലപാടില്‍ നിന്നുകൊണ്ടുള്ള ലോകവീക്ഷണവും ആവിഷ്‌കാരവുമാണത്. ബ്രശ്‌റ്റിന്റെ ഈ സങ്കല്‍പവുമായി ഒത്തുപോകുന്ന കാഴ്‌ചയും രചനാരീതിയുമാണ് വൈലോപ്പിള്ളിയുടേതെന്നതിനാല്‍ മലയാളത്തിലെ മഹാനായ 'റിയലിസ്‌റ്റ് ' കവി എന്നദ്ദേഹത്തെ നിസ്സംശയം വിളിക്കാവുന്നതാണ്.
വൈലോപ്പിള്ളിയുടെ 'കണ്ണീര്‍പ്പാടം' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്. കവിയുടെ ജീവചരിത്രം കൂടി മനസ്സില്‍ വച്ചുകൊണ്ട്, ദാമ്പത്യജീവിതത്തിലെ പ്രണയവും കലഹവും ഊടും പാവുമിട്ട ഒരു സംരചനയായി വായിച്ചുപോന്ന കൃതിയാണത്. കാര്‍മൂടിയ ആകാശവും കണ്ണീര്‍പ്പാടവും വെള്ളത്തില്‍ മുങ്ങി വഴി കാണാത്ത വഴുക്കുന്ന വരമ്പിലൂടെ തെന്നിനീങ്ങുന്ന ദമ്പതിമാരുടെ യാത്രയുമെല്ലാം അത്തരമൊരു പ്രതീതിയാണ് സ്വാഭാവികമായും പകര്‍ന്നുതരുന്നത്. കണ്ണീര്‍പ്പാടവും അതിലൂടെയുള്ളയാത്രയും കവിതയിലെ പ്രധാനപ്പെട്ട രൂപകങ്ങളാണ്. "ബസ്സ് വന്നു, പോയ്...'' ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്. തുടങ്ങും മുന്‍പേ തന്നെ യാത്ര മുടങ്ങുമോ എന്ന ആശങ്കയാണ് ആദ്യമേ ഉണ്ടാവുന്നത്. ഇനി രണ്ടോ മൂന്നോ നാഴിക താണ്ടി സ്‌റ്റാന്റിലെത്തിയാലേ ബസ്സ് കിട്ടാനിടയുള്ളൂ. പാടം മുറിച്ചു കടന്നാല്‍ വഴി ലാഭിക്കാമെന്ന് ഭാര്യ പറയുന്നു. ഭര്‍ത്താവ് അര്‍ധസമ്മതം മൂളുന്നു. 'കാറു മൂടിയ കണ്ണീര്‍പാടത്ത് കാലിടറി നീങ്ങുക, ആ വഴിയിലൂടെ മന്ദം മുന്നോട്ട് നീങ്ങുക, പോയി നാം വീണ്ടും നേര്‍ത്ത വരമ്പിലൂടെ, നെടുതാംവരമ്പെത്തി മുന്നേറുക, പൂവിരിനടക്കാവു വിട്ട് ചളിക്കുഴമ്പുവരമ്പുകള്‍ വരിക്കുക, പാടത്തിന്റെ തീരം ദൂരെ ദുഷ്പ്രാപമായ് നിലകൊള്ളുക',
- ഇങ്ങനെ 'യാത്ര' എന്ന ആശയത്തെ ക്ളേശം നിറഞ്ഞ അനുഭവമായി, അനുഭൂതിയായി പരാവര്‍ത്തനം ചെയ്‌തിരിക്കുന്നു. ഇത്, ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും തകര്‍ന്നും നീങ്ങുന്ന വെറുമൊരു ദാമ്പത്യജീവിതയാത്ര മാത്രമാണോ? അറ്റം കാണാത്ത ആ കണ്ണീര്‍പ്പാടവും ആരും പെട്ടെന്ന് തെന്നിവീഴുന്ന ചളിവരമ്പുകളും കാല്‍വച്ചാല്‍ ചുറ്റിപ്പിടിച്ച് മറിച്ചിടുന്ന നൂറുനൂറിഴകൂട്ടിപ്പിരിച്ച കയര്‍പോലുള്ള തോട്ടിലെ നീരൊഴുക്കും എല്ലാം മനുഷ്യചരിത്രത്തെയും, അതിലൂടെയുള്ള സങ്കീര്‍ണവും ദുര്‍ഗമവുമായ സമൂഹസഞ്ചാരപഥങ്ങളെയും സൂചിപ്പിക്കുന്നില്ലേ? ചരിത്രത്തെ കാവ്യവല്‍ക്കരിക്കാനും കവിതയെ ചരിത്രവല്‍ക്കരിക്കാനും ഈ കവി സദാ ഉല്‍സുകനായിരുന്നു എന്നും ഇവിടെ ഓര്‍ക്കാവുന്നതാണ്.
മുക്കിയും മൂളിയും പരസ്‌പരം മുരണ്ടും ഇഴഞ്ഞു നീങ്ങുന്ന ഇടത്തരക്കാരായ ആ ജായാപതിമാര്‍ ഒടുവില്‍,
"നിര്‍ദയലോകത്തില്‍നാ-
മിരുപേരൊറ്റപ്പെട്ടോര്‍
അത്രയുമല്ല,തമ്മില്‍
തമ്മിലുമൊറ്റപ്പെട്ടോര്‍
പിറക്കാതിരുന്നെങ്കില്‍
പ്പാരില്‍, നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു-
മുട്ടാതെയിരുന്നെങ്കില്‍''
എന്ന് ഈ ലോകത്തെ പഴിച്ചും സ്വയം ശപിച്ചും, ലക്ഷ്യത്തിലെത്താനാവാത്ത നിരാശയുടെ നെറുകയില്‍ ചെന്നുനില്‍ക്കുകയാണ്. മലയാളവിമര്‍ശനം ഇവിടെ അറിഞ്ഞോ അറിയാതെയോ അവഗണിച്ച സുപ്രധാനമായൊരു വഴിത്തിരിവിലേക്ക് കവിത പ്രവേശിക്കുകയാണ്. അന്നേരത്ത് രണ്ടാളുകള്‍, സാധാരണ ഗ്രാമീണമിഥുനങ്ങള്‍, കിഴക്കുനിന്നെത്തുന്നത് കാണുന്നു. പ്രായമായെങ്കിലും പ്രയത്നദാര്‍ഢ്യം കാട്ടുന്ന നടത്തമുള്ള അവര്‍ ക്ഷണത്തില്‍ അടുത്തെത്തി. കവിതയിലെ നായകനെ മറിച്ചിട്ട കൈത്തോടിന്റെ കുപ്പിക്കഴുത്ത് അനായാസം ചാടിക്കടന്ന് അവര്‍ മറുകരയിലെത്തി. ആ പുമാന്‍ ആദ്യം ചാടിക്കടക്കുകയും പിന്നെ പെണ്ണാളുടെ പാണി പിടിച്ച് അവളെ തോട് ചാടാന്‍ സഹായിക്കുകയും ചെയ്യുന്നു.
"അസ്‌തശങ്കമായ്, സ്വാഭാവികമായ്, സസ്‌നേഹമായ്
അത്രയുമനാര്‍ഭാടമായ് അവരതുചെയ്‌തു
മഗ്നമാം വരമ്പൂടെ കാല്‍പതിച്ചഥപോയാര്‍
സത്വരം ജലോപരി നടക്കുന്നതുപോലെ''
എന്ന് അവര്‍ക്ക് അത് എത്ര അനായാസമനോഹരമായിരുന്നുവോ, കാണുന്ന അപരര്‍ക്ക് അത്രയ്‌ക്ക് അസാധ്യവും 'ജലോപരി നടക്കുംപോലെ' അല്‍ഭുതകരവും ആയിരുന്നു. പുറമേ, കവിതയിലെ ഇടത്തരക്കാരായ ദമ്പതിമാര്‍ക്ക് മുടങ്ങിയതോ സ്വയം മുടക്കിയതോ ആയ സ്വന്തം യാത്ര തുടരാന്‍ അധ്വാനശീലരായ ആ ഗ്രാമീണ മിഥുനങ്ങളുടെ പ്രവൃത്തി അളവറ്റ തോതില്‍ പ്രചോദനമേകുകയും ചെയ്‌തു. അവരും തോടുചാടി മറുകരയെത്തുന്നു. "കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്‌നം'' അവര്‍ക്ക് എളുപ്പമാവുന്നു. അതോടെ "കരിംകാര്‍ മുടിചിന്നി കുന്നിന്‍ചോലക്കുരുതി കുടിച്ചുനിന്നലറിയാടുന്ന'' വനദുര്‍ഗയും "പച്ചക്കൊള്ളിപ്പട്ടടപോലെ പുകയുന്ന'' കുന്നുകളും, കറുത്തമാനവും മനവും എല്ലാം മാറുകയും തെളിയുകയും ചെയ്യുന്നു. കാര്‍മേഘത്തിന്റെ 'ഇമ്പാച്ചിമുഖം' മഴയായി, ചിരിയായി രൂപാന്തരപ്പെടുന്നു. മടുപ്പും വെറുപ്പും മുറ്റിയ ചേതസ്സില്‍ നീറ്റിന്‍ കളഗാനം ഒലിയിട്ടെത്തുന്നു. കുളിര്‍തെന്നലില്‍ കൈതപ്പൂം പരിമളം പാറുന്നു.
ഇങ്ങനെ ഭിന്നവര്‍ഗത്തില്‍പ്പെട്ട സ്‌ത്രീപുരുഷന്മാരുടെ ജീവിതയാത്രകളെ സമാന്തരമായി വിന്യസിച്ച്, കീഴാളവര്‍ഗവും അവരുടെ മാര്‍ഗവും സമൂഹത്തെ അതിന്റെ പ്രതിസന്ധികളില്‍നിന്ന് മോചിപ്പിക്കാന്‍ പോന്നതായി ചിത്രീകരിച്ചിരിക്കുന്നു. അധ്വാനവര്‍ഗത്തിന്റെ പ്രതിനിധികളായ ഗ്രാമീണ മിഥുനങ്ങളുടെ രംഗപ്രവേശം കവിതയുടെ ആഖ്യാനഗതിയെത്തന്നെ ഗുണപരമായി സ്വാധീനിക്കുന്നു. തൊഴിലാളിവര്‍ഗം ഇടപെടുമ്പോള്‍ ചരിത്രമെന്ന മഹാഖ്യാനത്തിന്റെ ഗതിയും മാറിപ്പോകുന്നു. ചരിത്രപരിണാമങ്ങളെ അതിന്റെ സമഗ്രതയില്‍ സൈദ്ധാന്തികമായി തിരിച്ചറിഞ്ഞ ചില ഉപരിവര്‍ഗബുദ്ധിജീവികള്‍ തൊഴിലാളിവര്‍ഗവുമായി ഐക്യപ്പെടുമെന്ന് മാര്‍ക്‌സ് ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. മലയാളകവികളില്‍ മുന്തിയ ചരിത്രാവബോധമുള്ള വൈലോപ്പിള്ളി, നമ്മുടെ കാലഘട്ടത്തിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ നേതാവും മാര്‍ഗദര്‍ശിയും തൊഴിലാളിവര്‍ഗമാണെന്ന് തിരിച്ചറിഞ്ഞതിന്റെ തിരിവെളിച്ചമാണ് ഈ കവിത ചുറ്റും വിതറുന്നത്.
'കണ്ണീര്‍പാട'ത്ത് ആഖ്യാനഗതിയെ സ്വാധീനിച്ച ഈ 'രണ്ടുപേര്‍' - 'സാധാരണഗ്രാമീണ മിഥുനങ്ങള്‍' - "പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ പാടത്ത് പുഞ്ചയ്‌ക്ക് തേവുന്ന രണ്ടുപേരാ''യി 'പടയാളി' കളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. "മാലോകര്‍ തുഷ്‌ടിയാം തൊട്ടിലില്‍ നിദ്രതന്‍ താലോലമേറ്റ് മയങ്ങിക്കിടക്കുമ്പോള്‍'', അന്ധവും മൂകവുമായ പ്രകൃതിയുടെ ക്രൂരതയോട് സ്വന്തം ജീവരക്തമൊഴുക്കി അവര്‍ അങ്കം വെട്ടുകയാണ്. ആ 'തന്വംഗി', പാലാട്ടുകോമനെ വാഴ്ത്തുന്ന പാട്ടുകള്‍പാടി കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും കെടുത്തുന്നു. "ആരാണ് വീറോട് പോരാടുമീ രണ്ട് പോരാളിമാര്‍കളെ പാടിപ്പുകഴ്ത്തുവാന്‍'' എന്ന ചോദ്യമുയര്‍ത്തി കവിത പരിസമാപിക്കുന്നു. വാഴ്ത്തേണ്ടതും വാഴിക്കേണ്ടതും ഐക്യപ്പെടേണ്ടതും പിന്‍തുടരേണ്ടതും തൊഴിലാളിവര്‍ഗത്തെത്തന്നെ എന്ന അഭിദര്‍ശനമാണ് ഇവിടെയും കുറേക്കൂടി പ്രത്യക്ഷമായി പ്രകാശിപ്പിക്കുന്നത്.
'പടയാളിക'ളിലെ ഈ പടപ്പാട്ട്, പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കെ, തെങ്ങ് ഉറുമിവാള്‍ ഉച്ചലിപ്പിക്കുമ്പോള്‍ 'കന്നിക്കൊയ്‌ത്ത് ' പാടത്തും കേള്‍ക്കുന്നുണ്ട്. അവിടെ കാലത്തിന്റെ ക്രൂരതയോടാണ് ധീരതയോടെ മര്‍ത്യമാനസം ഏറ്റുമുട്ടുന്നത്. വിജിഗീഷുവായ മൃത്യുസന്നിധിയില്‍പ്പോലും ജീവിതത്തിന്റെ കൊടിപ്പടം ഉയരുകയാണ്. 'കത്തുന്ന വിരലുകള്‍കൊണ്ട് മര്‍ത്യപുരോഗതിമാര്‍ഗം ചൂണ്ടിക്കാട്ടുന്ന, മൃഗീയതയുടെ കാടുകളെ കരിക്കുന്ന' പ്രസിദ്ധമായ 'പന്തങ്ങളി'ലും എരിയുന്നത് ഈ അധ്വാനവര്‍ഗസമരവീര്യം തന്നെയാണ്.
അന്ധവും മൂകവുമായ പ്രകൃതിക്ക് പ്രതിനായകത്വവും, അധ്വാനത്തിലൂടെ അതിനോടേറ്റ് അതിനെ മാറ്റുന്ന മനുഷ്യന് നായകത്വവും നല്‍കിവരുന്ന കാവ്യഘടനയുടെ പേരില്‍ വേണ്ടത്ര പാരിസ്ഥിതികവിവേകം പ്രകടിപ്പിക്കാത്ത കവിയാണ് വൈലോപ്പിള്ളി എന്ന് വിമര്‍ശിയ്‌ക്കപ്പെട്ടിട്ടുണ്ട്. 'സര്‍പ്പക്കാട് ' മുതല്‍ 'ജലസേചനം' വരെയുള്ള രചനകളെ ഈ വാദം സാധൂകരിക്കാന്‍ സാക്ഷികളായിനിരത്തി വിസ്‌തരിക്കാനും ചിലര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കാവ്യശില്‍പത്തില്‍ സമര്‍ഥമായി സന്നിവേശിപ്പിച്ച അര്‍ഥാന്തരങ്ങളിലേയ്‌ക്ക് വികസിക്കാത്ത, കവിതയുടെ പ്രത്യക്ഷവും പ്രാഥമികവുമായ തലത്തില്‍വച്ച് വിരമിക്കുന്ന വായനാരീതികളുടെ പരിമിതികളെ മാത്രമാണ് ഇത്തരം വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത്.
ഈ കവിയുടെ 'സര്‍പ്പക്കാട് ' അന്ധവിശ്വാസങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന യുക്തിബോധത്തിന്റെ കവിതയായും, വികസനത്തിന്റെ ചെലവില്‍ നടക്കുന്ന വനനശീകരണപരിപാടിയെ ന്യായീകരിക്കുന്ന രചനയായും വിധിയെഴുതാന്‍ വലിയ വ്യാഖ്യാനവൈഭവമൊന്നും വേണ്ട''
"പണ്ടൊരു സര്‍പ്പക്കാവെന്‍ വീട്ടിന്‍
പിന്നില്‍ പകലുമിരുട്ടിന്‍ വീടായ്
കണ്ടു ഭയാല്‍ഭുതഭക്ത്യാഹ്ളാദപു-
രസ്സരമെന്നുടെ ബാല്യപ്രായം
നാടിന്‍ മണ്ണില്‍ തെങ്ങ് കവുങ്ങാല്‍
നെടിയ ജയക്കൊടിനാട്ടിയ നാളും
കാടില്‍ പൂര്‍വസ്വപ്‌നം പോറ്റിയ
കുടുമവളര്‍ത്തിയ കാരണവന്മാര്‍''
- എന്ന തുടക്കം തന്നെ ശ്രദ്ധേയമാണ്. ബാല്യകുതൂഹലം, വീട്ടിന്‍പിന്നില്‍ ഇരുട്ട് പാര്‍ക്കുന്ന ആലയം, കുടുമ വളര്‍ത്തിയ കാരണവന്മാര്‍ പോറ്റുന്ന പൂര്‍വകാനനസ്‌പന്ദനങ്ങള്‍ തുടങ്ങിയ പ്രയോഗവിശേഷങ്ങളും കല്‍പനകളും 'സര്‍പ്പക്കാട് ' കേവലമായ പരിസ്ഥിതിസൌഹൃദത്തിന്റെ പ്രതീകമല്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. കാവുകളില്‍ സര്‍പ്പങ്ങള്‍ തറവാടുകള്‍ക്ക് കാവലിരിക്കുന്ന അനുഗ്രഹമൂര്‍ത്തികളാണ്. മാണിക്യകിരീടമണിഞ്ഞവരും നിധി കാക്കുന്നവരും ഭൂമിയെ താങ്ങുന്നവരുമാണ്. ആഭിജാത്യത്തിന്റെ, സമ്പത്തിന്റെ, അധികാരത്തിന്റെ അവതാരങ്ങളാണ് കവിതയുടെ ഈ സര്‍പ്പക്കാവില്‍ ഫണം വിടര്‍ത്തിയാടുന്നത്. കേവലം അന്ധവിശ്വാസങ്ങളെയോ പ്രകൃതിസൌഭാഗ്യങ്ങളെയോ അല്ല, നിലവിലുള്ള അധികാരഘടനയില്‍ത്തന്നെയാണ് കവിത 'അഗ്നികൊളുത്തുന്ന'ത്. 'സര്‍പ്പക്കാടി'ന്റെ നിര്‍വഹണസന്ധിയില്‍ ഈ ആശയം കൂടുതല്‍ സ്‌പഷ്‌ടമാവുന്നുണ്ട് - പണ്ട് 'സര്‍പ്പക്കാട്' കുട്ടികള്‍ക്ക് ഭയവും ഭക്തിയും അല്‍ഭുതവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ മോദിച്ചാര്‍ക്കുന്ന പുതിയ ശൈശവത്തോട് കവി "ഒട്ടും പേടിക്കേണ്ടെന്‍ മകനേ'' എന്നും
"മണ്ണറപൂകിയ ഞാഞ്ഞൂലുകള്‍ തന്‍പുറ്റുക
ളാണിവയല്ലോ പുതിയയുഗത്തിന്‍ നാഗത്താന്മാര്‍''
എന്നും പറയുന്നു. മണ്ണിന്റെ ഉര്‍വരത വര്‍ധിപ്പിക്കുന്ന ഞാഞ്ഞൂലുകള്‍ കര്‍ഷകബന്ധുക്കളാണല്ലോ.
കമ്യൂണിസ്‌റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന് 'കര്‍ഷകബന്ധനിയമം' പാസ്സാക്കുന്നതിന് അഞ്ചുകൊല്ലം മുന്‍പാണ്, 'നവയുഗനാഗത്താന്മാര്‍ ഞാഞ്ഞൂലുകളാണെ'ന്ന്, കര്‍ഷകബന്ധുവായ തൊഴിലാളിയാണ് പുതിയ കാലത്തിന്റെ പഥപ്രദര്‍ശകനെന്ന് വൈലോപ്പിള്ളി എഴുതിയത്. പാതിരാവില്‍ പുഞ്ചയ്‌ക്കു തേവുന്ന അടിയാളരെ വീരഭടരായി ഈ കവി പാടിപ്പുകഴ്ത്തിയത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ കേരളഘടകം നിലവില്‍ വരുന്നതിനും ഒരു വര്‍ഷം മുന്‍പാണ്. ബ്രശ്‌റ്റിന്റെ ഭാഷയില്‍ വൈലോപ്പിള്ളി ഒരു 'റിയലിസ്‌റ്റിക് ' കവിയാണ്. എന്നാല്‍ വൈലോപ്പിള്ളിയുടെ 'റിയലിസം' കാലത്തിന്റെ അതിരുകളെ അക്ഷമയോടെ ഉല്ലംഘിച്ച് ചരിത്രപ്രക്രിയ ഭാവിയില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെ ഇപ്പോള്‍ത്തന്നെ അനുഭവിപ്പിക്കുന്ന, അനുഭൂതിവല്‍ക്കരിയ്‌ക്കുന്ന 'പ്രോലിപ്‌റ്റിക് റിയലിസ' (Proleptic)മാണെന്നും പറയേണ്ടിവരും.
*****
എം.എം. നാരായണന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. പ്രകൃതിപാഠങ്ങള്‍

`കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പത്രാധിപത്യത്തില്‍ മൂന്നുനാല് ദശകം മുന്‍പ് തിലകം എന്നൊരു സാഹിത്യമാസിക എറണാകുളത്ത് നിന്ന് ഇറങ്ങിയിരുന്നു - പരിഷത് മാസിക മുടങ്ങിയ വിടവില്‍ മുണ്ടശ്ശേരിയുടെ മംഗളോദയത്തിനുശേഷം കേരളസാഹിത്യസമിതി മാസികയ്‌ക്കും മാനദണ്ഡത്തിനും മാതൃകയായി എന്നു പറയാം. ഡോ. എം.എസ്. മേനോന്‍, ഡോ.എം. ലീലാവതി, പ്രൊഫ. എം. അച്ചുതന്‍, ജി.എന്‍. പിള്ള, കെ.പി. ശങ്കരന്‍ എന്നിവര്‍ ഇന്നത്തെ പ്രമുഖ എഴുത്തുകാരുടെ ആചാര്യന്മാരായി ഉയര്‍ന്നവര്‍ എഴുതി പഠിച്ച 'തിലക'ത്തിന്റെ തിലകക്കുറി 'നിന്റെ കിരീടം ആയിരിക്കട്ടെ വിനയം' എന്നായിരുന്നു. ഗുരുതുല്യനായ മഹാകവി ജിയുടെ ശിരസ്സുതൊട്ടുള്ള ഉപദേശം മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനെ നന്നെ ബാധിച്ചിരുന്നു എന്ന് കാവ്യലോകസ്‌മരണകളുടെ മുഖഭാഗം വെളിപ്പെടുത്തുന്നുണ്ട്. വൈലോപ്പിള്ളി ആരംഭിക്കുന്നതിങ്ങനെയാണ് "കാവ്യലോകസ്‌മരണകള്‍ എന്നത് വലിയ ഒരു വാക്കാണ്. അതിലെ ആര്‍ഭാടം ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഒരു കവിതക്കാരന്റെ ഓര്‍മകള്‍ എന്നോ മറ്റോ പറയുന്നതാവും ഉചിതം'' മറ്റൊരിടത്ത് "മഹാകവിത്വം എനിക്ക് പറ്റാത്ത തൊപ്പിയാണ്. കവിതക്കാരന്‍ എന്ന വള്ളത്തോള്‍ പദമാണ് പാകം.'' കണ്ടില്ലേ, വിനയം കിരീടമാക്കിയത് ? വൈലോപ്പിള്ളിയുടെ ഏറ്റവും നല്ല കൃതിയാണ് കാവ്യലോകസ്‌മരണകള്‍ എന്ന് പറയുന്നില്ല. എന്നാല്‍ മലയാളത്തിലെ മികച്ച ആത്മകഥകളിലൊന്നാണിതെന്നതിന് സംശയമില്ല. അനുവാചകര്‍ വേണ്ടത്ര ആദരിച്ചുവോ ഈ കൃതിയെ എന്ന സംശയം അവശേഷിക്കുന്നു. എന്നല്ല ഒരു 'സാഹിത്യസൊള്ള് ' എന്ന് കരുതിയാല്‍ മതിയെന്ന പ്രസ്‌താവന അതിവിനയം കൊണ്ടുതന്നെ.
ആത്മാവില്‍ നിന്നൊരു നിലവിളി
ആത്മാവില്‍നിന്ന് ഒരു നിലവിളിയോടെ സ്‌മൃതിധാര പ്രവഹിച്ചതിന്റെ ഉത്തരവാദി ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ എം.എന്‍. കുറുപ്പാണെന്ന സത്യവാങ്മൂലവും പ്രാരംഭത്തില്‍ തന്നെ ഉണ്ട്. എത്ര കടുത്ത നിര്‍ബന്ധം വേണ്ടിവന്നുവെന്ന് എം.എന്‍. കുറുപ്പ് ഒരിക്കല്‍ എഴുതിവച്ചിട്ടുണ്ട്. എം.എന്‍. കുറുപ്പിന്റെ ആക്രമണം, കുറുപ്പിന്റെ മര്‍ദനം എന്നൊക്കെയാണ് കവിവചനം. താന്‍ കിനാവുകാണുന്ന സ്വതന്ത്ര മനുഷ്യരുടെ ലോകം സാധിതപ്രായമാക്കാന്‍ ത്യാഗോജ്വലയത്നം ചെയ്യുന്നവരെ മാനിക്കുന്നതുകൊണ്ടാണ് ഒരു മാര്‍ക്‌സിസ്‌റ്റ് വാരികയായ ദേശാഭിമാനിയില്‍ ഈ സ്‌മരണകള്‍ പ്രത്യക്ഷപ്പെട്ടതെന്നും - കേവലം യാദൃഛികമായാണെങ്കിലും - വൈലോപ്പിള്ളി പറയുന്നുണ്ട്. ദേശാഭിമാനിയോടും കമ്യൂണിസ്‌റ്റുകാരോടുമുള്ള മമത വിളിച്ചു പറയുകയാണദ്ദേഹം.
മൂന്നു പാദങ്ങളായി കാവ്യലോക സ്‌മരണകളെ വിഭജിക്കാം. മരുമക്കത്തായ വ്യവസ്ഥയില്‍ കൂട്ടുകുടുംബത്തിലെ ജീവിതാനുഭവങ്ങള്‍ സ്വത്വം രൂപപ്പെടുത്തിയ കഥ. (സ്വതവേ നാണംകുണുങ്ങിയാണ് ഞാന്‍ - ചിത്രംവരക്കമ്പം കന്നിക്കൊയ്ത്തിന്റെ കവര്‍ ചിത്രം വരയ്‌ക്കുന്നതുവരെ എത്തിയത് - സംസ്‌കൃതം പഠിക്കാനവസരമുണ്ടായിട്ടും അതുപേക്ഷിച്ചതിന്റെ ദുഃഖം) പരിഷത് സദസ്സുകളും അക്ഷരശ്ളോക വേദികളും കവന പരീക്ഷകളും അടക്കം കവി ശിക്ഷയുടെ ഉല്‍സാഹകാലം, ഫ്യൂഡലിസ്‌റ്റ് കാലഘട്ടത്തിന്റെ ഗുണദോഷസമ്മിശ്രമായ ജീവിതാവസ്ഥയില്‍ ആരെയും കുറ്റം പറയാതെ, ആര്‍ക്കുനേരെയും കൂരമ്പെറിയാതെ, ദൌര്‍ബല്യങ്ങളും കുറ്റങ്ങളും സ്വയം ഏറ്റെടുത്തു ജീവിതാവസ്ഥ - നിഷ്‌ക്കളങ്കാത്മാവിന്റെ ജീവിതയാത്ര പറഞ്ഞതല്ല. പറയാത്തതേറെ എന്ന പ്രതീതിയാണ് നമുക്കുണ്ടാവുക.
വൈലോപ്പിള്ളിയുട ജന്മനാട് കലൂരാണ് (എറണാകുളം). കലൂരിന് കലാപാരമ്പര്യമില്ലെങ്കിലും തൊട്ടപ്പുറത്തുള്ള ഇടപ്പള്ളി സാഹിതീക്ഷേത്രമായിരുന്നു. ഇടപ്പള്ളിയിലെ ഗാനഗന്ധര്‍വനെ കവി വാഴ്ത്തിപ്പാടിയിട്ടുണ്ട്. ഇടപ്പള്ളിയും ചങ്ങമ്പുഴയും ഇടപ്പള്ളി കരുണാകരമേനോനും പഴയ തലമുറയിലെ കൊലകൊമ്പനായ മേലേടേത്ത് അച്ചുതമേനോനും വിരാജിച്ച നാട്. ഇടപ്പള്ളി സാഹിത്യപരിഷത്ത് ചരിത്രപ്രസിദ്ധമാണ്. ഇടപ്പള്ളിയിലെ ചായക്കടക്കാരനും ബീഡി തെറുപ്പുകാരനും വരെ സാഹിത്യകൌതുകമുള്ളവരാണത്രേ.
അത്രയുമല്ല ഇടപ്പള്ളിയുടെ വിശേഷം വൈലോപ്പിള്ളിയുടെ ദൃഷ്‌ടിയില്‍ ഫ്യൂഡല്‍ പാരമ്പര്യത്തില്‍ വളര്‍ന്ന് കൃഷിക്കാരായി തെളിഞ്ഞ് ബൂര്‍ഷാതലത്തിലേയ്‌ക്ക് കാലെടുത്തുവെച്ച അവരുടെ തറവാടുകള്‍ക്ക് ഉദ്യോഗസ്ഥ ബൂര്‍ഷ്വാസിയുടെ നിലവാരത്തിലേയ്‌ക്ക് ഉയരണമെന്ന അഭിലാഷമാണ് ഉണ്ടായിരുന്നത്. പുത്തന്‍ ബംഗ്ളാവുകളില്‍ പരിഷ്‌ക്കാരത്തിന്റെ വിന്‍ഡോകര്‍ട്ടനുപിന്നില്‍ വിരാജിക്കുക. സംസ്‌കൃതപദങ്ങളും നാടന്‍ മലയാളപദങ്ങളും നമ്പൂതിരി ഭാഷയും ഇംഗ്ളീഷ് വാക്കുകളും കലര്‍ന്ന അവിയല്‍ സമ്പത്താണവര്‍ക്കുണ്ടായിരുന്നത്. നാലുകെട്ടുകളും നമ്പൂതിരി സംബന്ധവും ഉള്ള പഴഞ്ചന്‍ തറവാടുകള്‍. എന്നിട്ടും മാമൂലുകളുടെ മാറാലകളില്‍ നിന്ന് തനിക്ക് മോചനം ലഭിച്ചതെങ്ങന എന്ന് വൈലോപ്പിള്ളി അല്‍ഭുതം കൂറുന്നു.
കവിതയുടെ വേരുകള്‍
അമ്മയില്‍ നിന്നാണ് കവിതാവാസന പകര്‍ന്നു കിട്ടിയതെന്ന് വൈലോപ്പിള്ളി പറയുന്നു. അമ്മ നല്ല പാട്ടുകാരിയായിരുന്നു. നോവല്‍ വായനക്കാരിയായിരുന്നു. വൈലോപ്പിള്ളി തന്നിലെ കവിതയുടെ വേരുകള്‍ കണ്ടെത്തിയത് നാട്ടിലും വീട്ടിലുമുള്ള ഈ സാഹചര്യത്തിലാണെന്നും വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് പക്ഷികളെ ലാളിക്കുന്നതില്‍ കൌതുകം കൊണ്ടുവെങ്കിലും കാക്കള്‍ മാത്രമേ വിടാതെ കൂടെ ഉണ്ടായിട്ടുള്ളൂ. വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടത്തിലാരംഭിച്ച് എറണാകുളം മഹാരാജാസ് കോളെജില്‍ സമാപിപ്പിച്ചു. കവി കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ കോളെജിലും ജീവിതത്തിലും സര്‍വഥാ ആദരണീയനായ ഗുരുനാഥന്‍. കണ്ണില്‍പ്പെട്ട കാവ്യപുസ്‌തകങ്ങളൊക്കെ വായിച്ചു തള്ളുക സ്വയം പരിശീലനമായി. കീറിക്കളഞ്ഞ ഒരു ശ്ളോകനാടകമാണത്രേ പ്രഥമകൃതി.
മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ 1924-ല്‍ എറണാകുളത്ത് വന്നത് അത്യന്തം ആവേശത്തോടെയാണ് വൈലോപ്പിള്ളി വിവരിച്ചത്. കുമാരനാശാന്റെ ആരാധകനുമാണദ്ദേഹം. സമകാലികരായ മറ്റു മഹോന്നത കവികളില്‍ കാണുന്ന മാന്യമായ നാഗരികതയെ പൊട്ടിച്ചുയര്‍ന്നു നില്‍ക്കത്തക്കവിധം ആശാനെ ജീനിയസ്സാക്കിയത് പ്രതിഭയുടെ വന്യതയാണെന്ന് വൈലോപ്പിള്ളി കരുതുന്നു. പ്രരോദനമാണ് ആശാന്‍ കൃതികളില്‍ പ്രിയപ്പെട്ടത്. നൂറു കുറ്റം പറയാനുണ്ടെങ്കിലും ഉമാകേരളം ഉള്ളൂരിന്റെ കവിപ്രകൃതി താരുണത്തിന്റെ ഓജസ്സ് ധൂര്‍ത്തടിച്ച് കെട്ടിപ്പടുത്ത കീര്‍ത്തിപ്രഭാവത്തിന്റെ കോട്ടയാണെന്നും അദ്ദേഹം വിചാരിക്കുന്നു. വള്ളത്തോളിനോടും കുറ്റിപ്പുറത്തിനോടും അളവറ്റ ആദരവാണുള്ളത്. അവരുടെ കവിതകള്‍ തനി മുത്തുകളാണ്.
സത്യവും സൌന്ദര്യവും
എട്ടാംക്ളാസില്‍ വച്ചുതന്നെ വൈലോപ്പിള്ളി കവിത എഴുതിത്തുടങ്ങി. കവിയായി പ്രസിദ്ധനാകണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ലത്രേ. കോളെജില്‍ ജീവശാസ്‌ത്രം ഐഛികമായെടുത്തതും കാവ്യാധ്വാവില്‍ പാഥേയമാകുമെന്ന് വിചാരിച്ചിട്ടാണ്. എന്നാല്‍ വന്നുപെട്ടത് മറിച്ചാണ്. ശാസ്‌ത്രബോധമുള്ള കവി എന്ന് തന്നെ വിളിക്കുന്നതും വാല്‍സല്യചേഷ്‌ടയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. സൌന്ദര്യത്തെക്കാളൊരുപടി മീതെ സത്യത്തെ കാണുന്നുവെന്നത് ഒരു പക്ഷേ ശാസ്‌ത്ര ശിക്ഷണത്തിന്റെ ഫലമാകാം. പറയേണ്ടത് തുറന്നുപറയുക എന്നതാണ് തന്റെ സമ്പ്രദായമെന്നും വൈലോപ്പിള്ളി പ്രഖ്യാപിക്കുന്നുണ്ട്.
"മലയാള ഭാഷയുടെ അസ്‌തിത്വം ആശങ്കാകുലമായ ഘട്ടത്തിലാണിപ്പോള്‍ എന്ന് പലരും വിലപിക്കാറുണ്ട്. ഇത്തരുണത്തില്‍ ഭാഷയുടെ രക്ഷയെച്ചൊല്ലിയുള്ള മഹാകവി വള്ളത്തോളിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. "ഋഷിതുല്യനായ വിക്‌ടര്‍ ഹ്യൂഗോ പ്രാര്‍ഥിച്ചിട്ടുണ്ട്, എല്ലാ ലോകഭാഷകളുടെയും പ്രവാഹങ്ങള്‍ വന്നുചേരുന്ന വന്‍കടലാകട്ടെ എന്റെ ഭാഷയെന്ന്. ഈവിധം മലയാളത്തെക്കുറിച്ച് നമുക്കും അഭിലഷിക്കുക. അന്യഭാഷകളിലെ കൊള്ളാവുന്ന ഗ്രന്ഥങ്ങളൊക്കെ വിവര്‍ത്തനം ചെയ്‌ത് എന്റെ ഭാഷയ്‌ക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ ഭാഷാപ്രണയികള്‍ തുനിയണം. വിവര്‍ത്തനംകൊണ്ടു മാത്രമല്ല സ്വന്തം കൃതികള്‍കൊണ്ടും മലയാളഭാഷയെ പോഷിപ്പിക്കണം'' ഭാഷാസ്നേഹത്തിന്റെ ഉറച്ചവേദിയില്‍നിന്ന് ഇങ്ങനെ ഇടംവലം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞ വരികള്‍ ഇപ്പോഴും പ്രസക്തമാകുന്നു. വൈലോപ്പിള്ളി ആ ഭാഗം ഉയര്‍ത്തിപ്പിടിച്ചത് അതുകൊണ്ടുതന്നെ.
കാവ്യരസം കരകവിയുന്ന ആത്മകഥയാണ് വൈലോപ്പിള്ളിയുടെ കാവ്യലോക സ്‌മരണകള്‍. അതിലൂടെ എത്രവട്ടം ഊളിയിട്ടു പോകുന്നതും മധുരാനുഭവംതന്നെ.
*****
പാലക്കീഴ് നാരായണന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി

വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം (ആലപ്പുഴ - 1983) ഉല്‍ഘാടനം ചെയ്‌തു പ്രസംഗിക്കവേ ഇ.എം.എസ്. എഴുത്തുകാരോട് ചോദിച്ചു: "മനുഷ്യരാശിയുടെ പൂര്‍ണനാശത്തില്‍ കലാശിക്കാനിടയുള്ള അണ്വായുധ ഭീഷണിയോട് നിങ്ങള്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ല?''
ഉത്തരം പറഞ്ഞത് വൈലോപ്പിള്ളി : ഇ.എം.എസിനെപ്പോലെ യുദ്ധഭീഷണിയെപ്പറ്റി സദാ ചിന്തിക്കാന്‍ വേണ്ട അനുഭൂതി എനിക്കുണ്ടായിട്ടില്ല. സ്വന്തം അനുഭൂതിയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാന്‍ എഴുതൂ.
ഈ ആശയം സൃഷ്‌ടിച്ചേക്കാവുന്ന വിവാദം വൈലോപ്പിള്ളിയുടെ സാഹിത്യവീക്ഷണത്തെക്കുറിച്ച് തെറ്റായ ധാരണകളില്‍ എത്തിയേക്കാമെന്ന് ഇ.എം.എസ്. സംശയിച്ചു. അദ്ദേഹം എഴുതുന്നു: "ദന്തഗോപുരവാസികളായ പല നിരൂപകരെയും സാഹിത്യകാരന്മാരെയും പോലെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍നിന്ന് അകന്നൊതുങ്ങി ആത്‌മസംതൃപ്‌തിക്കുവേണ്ടി മാത്രം കവിതകള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് വൈലോപ്പിള്ളി എന്ന് അവര്‍ ധരിച്ചേക്കാം.'' തുടര്‍ന്നദ്ദേഹം അതിശക്തമായ ഒരു വാക്യം കുറിക്കുന്നു "എനിക്ക് അന്നും ആ സംശയം ഉണ്ടായിരുന്നില്ല.'' പ്രാദേശികവും ദേശീയവും രാഷ്‌ട്രാന്തരീയവുമായ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന വൈലോപ്പിള്ളിയുടെ ചില കവിതകള്‍ ഉദ്ധരിച്ച് കവിയിലുള്ള തന്റെ വിശ്വാസം ഇ.എം.എസ്. ഉറപ്പിക്കുന്നുണ്ട്.
ഈ 'അനുഭൂതി'യും 'ഞാനൊരു വെറും സൌന്ദര്യാത്‌മക കവി മാത്രം' എന്ന കവിവാക്യവും അവയുടെ വാച്യാര്‍ഥത്തില്‍ വിലയിരുത്തനാവില്ല. അനുഭൂതിക്ക് പല അര്‍ഥതലങ്ങളുണ്ട്. കേവലമായ അനുഭവമോ ആസ്വാദനമോ മാനസികോത്തേജനമോ അല്ലിത്. അനുഭൂതി ചതുഷ്‌ടയം എന്ന് കാവ്യമീമാംസകര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷം, അനുമിതി, ഉപമിതി, ശബ്‌ദം എന്നിങ്ങനെ. ഇന്ദ്രിയങ്ങള്‍ വഴിയുള്ള പ്രത്യക്ഷജ്ഞാനം പ്രത്യക്ഷം. അനുമിതി, തോന്നല്‍ അഥവാ ഊഹം. ഉപമിതി സാദൃശ്യമാണ്. ഇവയിലൂടെ ലഭിക്കുന്ന ഉള്ളുണര്‍വായി അനുഭൂതിക്ക് സാമാന്യമായ അര്‍ഥകല്‍പന നല്‍കാം. സൌന്ദര്യാത്‌മകതയ്‌ക്ക് പല മാനങ്ങളുണ്ട്. ബാഹ്യസൌന്ദര്യവും ആന്തരികസൌന്ദര്യവുമുണ്ട്. ബാഹ്യസൌന്ദര്യം പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടതാണ്. കവിതയുടെ രൂപപ്പൊലിമയായും കരുതാം. ആഭ്യന്തരസൌന്ദര്യമാകട്ടെ, കവിതയുടെ അന്തഃചൈതന്യമാകുന്നു - ഭാവപരമായ സവിശേഷത. വൈരൂപ്യത്തിലും സൌന്ദര്യം ദര്‍ശിക്കുന്ന കവി പ്രപഞ്ചത്തിന്റെ വ്യാഖ്യാതാവാകുന്നത് ഈ അവസരത്തിലാണ്. പൂവില്‍ കാണുന്ന വര്‍ണശബളിമയല്ല വൈലോപ്പിള്ളിയുടെ കാവ്യസൌന്ദര്യം. അത് ജീവിതം തന്നെയാണ്.
ഈ ആശയങ്ങള്‍ ഉരുത്തിരിയാന്‍ പ്രേരകമായ സാഹചര്യങ്ങള്‍ കവി വിവരിക്കുന്നു: “ഞാന്‍ കേരളത്തിലൊരു നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്നതാണ് എന്റെ കവിതയുടെ ഏറ്റവും വലിയ ഭാഗ്യം എന്നു തോന്നുന്നു. (എന്റെ ഗ്രാമം - വിത്തും കൈക്കോട്ടും - 1956) പക്ഷേ അന്ന്, ഇളംപ്രായത്തില്‍, ഞാന്‍ കണ്ട നാട്ടിന്‍പുറം നാള്‍തോറും നിറങ്ങളുടെയും നാദങ്ങളുടെയും ഗന്ധങ്ങളുടെയും നവം നവങ്ങളായ അല്‍ഭുതങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന, അമ്മയെപ്പോലെ സ്‌നേഹം നിറഞ്ഞ, ഒരു കൊച്ചു ലോകമായിരുന്നു. ഇന്നും അതിന്റെ മധുരസ്‌മരണകളാണ് എന്റെ കവിതയുടെ ഈടുറ്റ കൈമുതല്‍. ഗ്രാമപ്രകൃതിയോടു കൂറുറ്റ അകൃത്രിമ രചനകള്‍ നമ്മുടെ ഭാഷയില്‍ നന്നേ കുറവാണെന്നാണ് എന്റെ എപ്പോഴുമുള്ള പരാതി.”
കാല്‍ നൂറ്റാണ്ടിനുശേഷം മകരക്കൊയ്‌ത്തിന്റെ ആമുഖത്തില്‍ കവി കുറിക്കുന്നു: “വ്യക്തിഗതങ്ങളായ അനുഭൂതികളെയാണ് കവിതയെഴുത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഞാന്‍ ആശ്രയിച്ചിരുന്നത് 'മാമ്പഴം' ഉദാഹരണം. എന്നാല്‍ അന്നും പാവങ്ങളുടെ ക്ളേശങ്ങളെപ്പറ്റി എഴുതുക എന്റെ മനസ്സിന്റെ മറ്റൊരു സവിശേഷപ്രവണതയായിരുന്നു. പുരോഗമനസാഹിത്യത്തിന്റെ കാറ്റടിക്കുന്നതിനുമുന്‍പു തന്നെ ഇതാരംഭിച്ചിരുന്നു. പിന്നീട് ഈ ചായ്‌വ് ഒരുതരം സാമൂഹിക പ്രതിബദ്ധതയുടെ രൂപംകൊണ്ടു. ദേശീയ സ്വാതന്ത്ര്യസമരം രണ്ടാം ലോകയുദ്ധം, കമ്യൂണിസത്തിന്റെ വൈദ്യുതി നിറഞ്ഞ അന്തരീക്ഷം മുതലായവ പ്രേരകങ്ങളായിരിക്കാം.” അതായത് ഗ്രാമാന്തരീക്ഷത്തില്‍ കാവ്യജീവിതം മുളപ്പിച്ചെടുത്ത്, വ്യഷ്‌ടിയില്‍ നിന്ന് സമഷ്‌ടിയിലേക്കുള്ള വളര്‍ച്ച. വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തിന്റെ പൊരുള്‍ ഇവിടെ കണ്ടെത്താം.
ഏതെങ്കിലും പ്രത്യശാസ്‌ത്രത്തിന്റെ പിന്‍ബലത്തോടെയല്ല വൈലോപ്പിള്ളി കവിത എഴുതിത്തുടങ്ങിയത്. വ്യക്തിപരമായ അനുഭവങ്ങളാണ് അതിനു പ്രേരകമെങ്കിലും ഗ്രാമാന്തരീക്ഷമാണ് പശ്ചാത്തലം. മണ്ണും മനുഷ്യനും കാര്‍ഷികാധ്വാനവും എന്നും കവിയുടെ കാവ്യമനസ്സിന് വിഷയമായിരുന്നു. കവിയുടെ വാക്കുകള്‍: “കവിതയില്‍ എന്നെ മുലപ്പാലൂട്ടിയത് വടക്കന്‍പാട്ടാണ്. അന്നെനിക്ക് നാലഞ്ചു വയസ്സുകാണും. നിശബ്‌ദയാമത്തില്‍ ഒരമ്മൂമ്മയുടെ മധുരകണ്ഠത്തില്‍നിന്നുവാര്‍ന്നുവീഴുന്ന ആ പാട്ടുകളുടെ ചന്തവും ചുണയുമുള്ള ഈണത്തിലലിഞ്ഞ്, പരമാനന്ദമനുഭവിച്ച് പാതിരാവുവരെ ഞാന്‍ ഉറങ്ങാതെ കിടക്കാറുണ്ട്. ഇന്നും പുതുമഴക്കാലത്ത് പാടത്തുനിന്ന് അതേ പാട്ടുകള്‍ പാടിക്കേള്‍ക്കുമ്പോള്‍, ഞാന്‍ വീരാഹ്ളാദഭരിതനായി വഴിയരികില്‍ നിന്നു പോകാറുണ്ട്.” വടക്കന്‍പാട്ടിലെ തെളി മലയാളമാണ് തനിക്കിഷ്‌ടപ്പെട്ട ഭാഷാരീതിയെന്ന് കവി രേഖപ്പെടുത്തുന്നു. 'പടയാളികള്‍' എന്ന കൃഷിപ്പണിക്കാരുടെ പാട്ടിലെ
"പാടുകയാണിവള്‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍''
എന്ന വരികള്‍ ഈ ആശയം അന്വര്‍ഥമാക്കുന്നു. കൃഷി ഭൂമിയോട്, അവിടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികളോട്, അവരുടെ അധ്വാനത്തിന്റെ ഫലമായി മുളച്ചുവളരുന്ന കാര്‍ഷികവിളകളോട് കവി ചേതന എത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ വൈലോപ്പിള്ളിക്കൃതികളുടെ ശീര്‍ഷകങ്ങള്‍ നോക്കിയാല്‍ മതി. കന്നിക്കൊയ്‌ത്ത്, വിത്തും കൈക്കോട്ടും, ഓണപ്പാട്ടുകാര്‍, കുടിയൊഴിക്കല്‍, കുന്നിമണികള്‍, കയ്‌പവല്ലരി, മകരക്കൊയ്‌ത്ത് എന്നിങ്ങനെയാണ് കൃതികളുടെ പേരുകള്‍. കൃഷിപ്പാടവും അവിടത്തെ പണിയാളരും കവിയുടെ സര്‍ഗാത്‌മക ജീവിതത്തിന്റെ ഭാഗമാണ്. അധ്വാനം കൈമുതലായുള്ള കീഴാളവര്‍ഗത്തിന്റെ ആത്‌മശുദ്ധിയും അവരുടെ വിയര്‍പ്പിന്റെ വിലയും കവിമനസ്സിന് എക്കാലവും പ്രചോദനമായിരുന്നു.
"പൊന്നുഷസ്സിന്റെ കൊയ്‌ത്തില്‍ നിന്നൂരി-
ച്ചിന്നിയ കതിര്‍ ചുറ്റും കിടക്കെ
മേവി കൊയ്‌ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ
ജീവിതകഥാനാടക ഭൂവില്‍''
'കന്നിക്കൊയ്‌ത്തി'ലെ ഈ ആദ്യ വരികളില്‍ ആരംഭിക്കുന്ന കാര്‍ഷികമഹത്വം വൈലോപ്പിക്കവിതയിലെ ജീവചൈതന്യമായി വളരുന്നു; വര്‍ത്തിക്കുന്നു. തൊഴിലാളികളോടുള്ള കവിയുടെ ഹൃദയബന്ധം അനുഭവകേന്ദ്രിതവും സ്വാഭാവികവുമാണ്. ഭൂമിയോട് പടവെട്ടുന്ന പടയാളികളായി കവി അവരെ കരുതുന്നു.
"പാതിരാക്കോഴിവിളിപ്പതും കേള്‍ക്കാതെ
പാടത്തു പുഞ്ചയ്‌ക്കു തേവുന്നു രണ്ടുപേര്‍
ഒന്നൊരു വേട്ടവന്‍, മറ്റേതവന്‍ വേട്ട
പെണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍
.........................
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍''
അധഃസ്ഥിതരായ പഞ്ചമരാണ് പാരിന്റെ പാദം പണിയുന്നവര്‍ എന്ന കവിവാക്യത്തില്‍ തൊഴിലാളിവര്‍ഗ
പ്രത്യയശാസ്‌ത്രമാണ് പ്രകാശോജ്വലമാകുന്നത്.
"പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും.''
എന്ന വരികളില്‍ കലയും അധ്വാനവും തമ്മിലുള്ള ബന്ധവും സ്‌ത്രീയുടെ ഊര്‍ജസ്വലമായ വ്യക്തിത്വവും എടുത്തു കാണിക്കുന്നു.
"ആരാണു വീറോടെ പോരാടുമീരണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍''
കവിയുടെ ഈ ചോദ്യം അധ്വാനത്തെ പ്രകീര്‍ത്തിക്കാത്ത, അതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാകാത്ത ശുദ്ധ കലാസാഹിത്യവാദികളോടാണ്. 'ആസാംപണിക്കാര്‍' എന്ന കവിതയില്‍ ജീവിതമാര്‍ഗം തേടി നാടുവിടുന്ന തൊഴിലാളികളുടെ ആത്‌മസ്‌പന്ദനങ്ങള്‍ കവി ആവിഷ്‌ക്കരിക്കുന്നു.
"ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ-
നിനിയും ജീവിതം പടര്‍ത്തുകില്‍ പോരും
ഉദരത്തിന്‍ പശി കെടുത്താന്‍ പോയ് ഞങ്ങള്‍;
ഹൃദയത്തിന്‍ വിശപ്പടക്കുവാന്‍ പോന്നു
നിറഞ്ഞിരിക്കിലും ദരിദ്രമീരാജ്യം,
നിറത്തിരിക്കിലും വികൃത,മെങ്കിലും
ഇവിടെ സ്‌നേഹിപ്പാ,നിവിടെ യാശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം''
വിശപ്പടക്കാന്‍ തൊഴില്‍തേടി പുറംനാട്ടില്‍ പോയ തൊഴിലാളികള്‍ ഹൃദയത്തിന്റെ വിശപ്പടക്കാന്‍ തിരികെ നാട്ടിലെത്തുന്നു. എന്തെങ്കിലും ജീവിതവേദനകള്‍ അനുഭവിക്കേണ്ടി വന്നാലും സ്‌നേഹിക്കാനും ആശിക്കാനും ദുഃഖിക്കാനും സ്വന്തം നാടുതന്നെ വേണം. പിറന്ന മണ്ണിനോടുള്ള ഈ കൂറ് തൊഴിലാളിവര്‍ഗബോധത്തിന്റെയും സംസ്‌ക്കാരത്തനിമയുടെയും തെളിവാണെന്ന് കവി സമര്‍ഥിക്കുന്നു. ഇത് കവിയുടെ അഗാധമായ ദേശസ്‌നേഹത്തിന്റെ പ്രത്യക്ഷീകരണം കൂടിയാകുന്നു. അശരണരോട്, ചുഷിതരോട്, കീഴാള ജനതയോട്, ദരിദ്രരോട് വൈലോപ്പിള്ളിക്ക് എപ്പോഴും സഹതാപമുണ്ട്. 1941-ല്‍ എഴുതിയ 'അരിയില്ലാഞ്ഞിട്ട് ' എന്ന കവിത ഉദാഹരണം. പാവപ്പെട്ട ഒരാള്‍ മരിക്കുന്നു. ശവദാഹത്തിന് കരക്കാര്‍ തയ്യാറാകുന്നു. അന്ത്യകര്‍മത്തിന്റെ ഭാഗമായി ശവശരീരത്തിനു ചുറ്റും തൂവാന്‍ അല്‍പം ഉണക്കലരി വേണം. ഈ ആവശ്യം ദുഃഖാര്‍ത്തമായ കുടംബിനിയെ അറിയിച്ചപ്പോള്‍ അവരുടെ മറുപടി:
"അരിയുണ്ടെന്നാലങ്ങോ-
രന്തരിക്കുകില്ലല്ലോ''
ദാരിദ്ര്യം ചവച്ചുതുപ്പി ചണ്ടിയാക്കിയ ഒരു കുടുംബത്തിന്റെ അതിദയനീയമായ ചിത്രീകരണത്തിലൂടെ അന്നത്തെ സാമൂഹികാവസ്ഥ കവി അവതരിപ്പിക്കുന്നു.
വൈലോപ്പിള്ളിയുടെ കാവ്യദര്‍ശനം അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണത്തിന്റെ സര്‍ഗാത്‌മക ഉല്‍പന്നമാണ്. എഴുത്തുകാരന്റെ ലക്ഷ്യബോധത്തെക്കുറിച്ച് കവിക്കു സംശയമില്ല. വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്കു വളരുന്ന ജീവിതോല്‍ക്കര്‍ഷമാണിത്. ചരിത്രപരമായ ഒരു പരിണാമപ്രക്രിയ. 'പന്തങ്ങള്‍' ഇതിനു നിദര്‍ശനം. 'കുടിയൊഴിക്കലി'ല്‍ സ്വാഭിമാനപ്രേരിതനായ കവി ആദ്യം 'ഞാന്‍' മാത്രമായിരുന്നു തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതശക്തിയുടെ വീറ് നേരിട്ട് മനസ്സിലാക്കിയ ഇടത്തരം ബുദ്ധിജീവിയായ കവി 'ഞങ്ങള്‍' എന്ന സംഘടിതബോധത്തിന്റെയും മനുഷ്യക്കൂട്ടായ്‌മയുടെ സംജ്ഞ ഉച്ചരിക്കാന്‍ പ്രാപ്‌തനായി. സത്യവും സൌന്ദര്യവും ഒരേ അര്‍ഥത്തില്‍ കവി പരിഗണിക്കുന്നു. ജീവിതസത്യങ്ങള്‍ കവിയുടെ ഉള്ളുണര്‍ത്തുന്നു. ഉള്ളുണര്‍ത്തല്‍ അനുഭൂതിസാന്ദ്രമായ മാനസികവ്യാപാരമായി മാറുന്നു. ഇതത്രേ പ്രതിഭ. വിചാരവികാരങ്ങള്‍ ഇവിടെ സമന്വയിക്കുന്നു. വിചാരം സാമൂഹികപ്രശ്‌നങ്ങളിലേക്ക് വേരോടുകയും വികാരം ആവിഷ്‌ക്കാരത്തിന്റെ ഭാവതീവ്രതയിലേക്ക് ഇതള്‍ വിരിയുകയും ചെയ്‌തു എന്നിടത്താണ് വൈലോപ്പിള്ളിക്കവിതയുടെ സ്വത്വം വെളിവാകുന്നത്.
ചങ്ങമ്പുഴയുടെ നേതൃത്വത്തില്‍ കാല്‍പനിക പ്രവണത നിറഞ്ഞൊഴുകുന്ന കാലം. ചങ്ങമ്പുഴക്കവിതകളില്‍ അഭിരമിച്ചു ഹൃദയാഹ്ളാദത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിച്ച സഹൃദയര്‍. യുവകവികള്‍ ചങ്ങമ്പുഴ തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നു. നവഭാവുകത്വത്തിന്റെ വര്‍ണപ്പൊലിമയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കവേ വൈലോപ്പിള്ളി ആശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും പിന്‍മുറക്കാരനായി തനതായ കാവ്യമാര്‍ഗം കണ്ടെത്തി, കരളുറപ്പോടെ സഞ്ചരിക്കുകയായിരുന്നു. ആശാന്റെ വിപ്ളവകരമായ സാമൂഹികപരിവര്‍ത്തനബോധവും വള്ളത്തോളിന്റെ സ്വാതന്ത്ര്യസമര പങ്കാളിത്തവും ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തോടുള്ള ഉള്ളൂരിന്റെ ഉല്‍ക്കടമായ ആഭിമുഖ്യവും വൈലോപ്പിള്ളിയെ സ്വാധീനിക്കുകയുണ്ടായി. സ്വാധീനം അനുകരണത്തിലേക്ക് വഴുതി മാറാതിരുന്നതാണ് അദ്ദേഹത്തിന്റെ കാവ്യസ്വത്വബോധത്തെ പ്രോജ്വലമാക്കിയത്.
കവിത്രയത്തിനുശേഷം മലയാളകവിത സമൂഹനിഷ്‌ഠവും തൊഴിലാളിവര്‍ഗപ്രേരിതവും ആയ ജീവിതബോധത്തിന്റെ മൌലികശബ്‌ദം ശക്തമായി കേട്ടത് ഇടശ്ശേരിയില്‍ നിന്നും വൈലോപ്പിള്ളിയില്‍ നിന്നുമാണ്. വിപ്ളവകരമായ ഈ ജനകീയാശയത്തിന്റെ മൂര്‍ത്തതകൊണ്ടും അന്തഃസ്‌പര്‍ശിയായ പോരാട്ടവീര്യംകൊണ്ടും ചടുലവും സമുജ്വലവുമാണ് ഇടശ്ശേരിക്കവിത. ഇതിനാധാരമായ പ്രത്യയശാസ്‌ത്രം ഇടശ്ശേരിയുടെ തൂലികയ്‌ക്ക് മൂര്‍ച്ചകൂട്ടി. വൈലോപ്പിള്ളിയാകട്ടെ ഇത്തരമൊരു പ്രത്യയശാസ്‌ത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മൌനം ദീക്ഷിച്ചു. പരോക്ഷമായി അതദ്ദേഹത്തിന്റെ കാവ്യസപര്യയെ കാമ്പോടു കാമ്പ് സ്‌പര്‍ശിച്ചു നില്‍ക്കുകയും ചെയ്‌തു. അതിന്റെ ഉള്‍ക്കനവും സാര്‍വജനീനത്വവുമാണ് വൈലോപ്പിള്ളിക്കവിതയെ ശക്തവും സമ്പന്നവും കാലത്തിന്റെ സ്‌പന്ദനവും ആക്കിയത്.
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പരോക്ഷമായ സ്വാധീനം അധ്വാനശീലരായ തൊഴിലാളികളുടെയും നിസ്വജനങ്ങളുടെയും ജീവിതയാതനകള്‍ ഒപ്പിയെടുക്കാന്‍ തന്നെ പ്രാപ്‌തനാക്കിയെന്ന് നിറഞ്ഞ മനസ്സോടെ കവി പറയുന്നുണ്ട്. പില്‍ക്കാലത്ത് പുരോഗമനസാഹിത്യസംഘടനയുടെ തുടര്‍ച്ചയായ ദേശാഭിമാനി സ്‌റ്റഡിസര്‍ക്കിളിന്റെയും പുരോഗമനകലാസാഹിത്യ സംഘത്തിന്റെയും അധ്യക്ഷനായിരുന്ന് തന്റെ കാവ്യസംസ്‌ക്കാരദൌത്യം നിറവേറ്റിയത് ചരിത്രപരമായ മറ്റൊരു നിയോഗം.
സമൂഹത്തിനുവേണ്ടി വിയര്‍പ്പും രക്തവും തര്‍പ്പണം ചെയ്യുന്ന അധ്വാനികളായ മണ്ണിന്റെ മക്കള്‍ ഇടശ്ശേരിയിലെന്നപോലെ വൈലോപ്പിള്ളിയുടെയും മനസ്സിന്റെ അകത്തളങ്ങളില്‍ ഇടം കണ്ടെത്തിയിരുന്നു. ആധുനിക മലയാള കവികളില്‍ പ്രാമാണികരായ പലരും തള്ളിക്കളഞ്ഞ ജീവിതപ്രപഞ്ചമാണിതെന്നും അറിയുക. കാല്‍പനികതയുടെ ശബളാഭമായ രസനീയാംശങ്ങളില്‍ കാവ്യചേതനയെ മേയാന്‍ വിടാതെ ജീവിത യാഥാര്‍ഥ്യങ്ങളുടെ പരുപരുത്ത പച്ചക്കുന്നുകളിലേക്ക് കയറിചെല്ലാനാണ് വൈലോപ്പിള്ളി തയ്യാറായത്. കവിത്രയത്തിനുശേഷം കവിതയില്‍ പൌരുഷത്തിന്റെ മൂപ്പും മുഴക്കവുമുള്ള ശബ്‌ദം കേള്‍ക്കുന്നത് വൈലോപ്പിള്ളിക്കവിതയിലാണ്. മുഖാവരണം എടുത്തണിയാതെ, മനസ്സിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന വൈലോപ്പിള്ളി മലയാളകവിതയ്‌ക്ക് പുതിയ മാനങ്ങള്‍ പണിതുയര്‍ത്തി. ഇടപ്പള്ളിക്കവികളുടെ കവിതകളിലെ അതിഭാവുകത്വവും അതിരുകടന്ന സ്വപ്‌നസങ്കല്‍പങ്ങളും പരാജയബോധവും ഭര്‍ത്സനവും ജീവിത്തോടും മരണത്തോടും മാറിമാറിയുള്ള അനുരാഗനിവേദനങ്ങളും വള്ളത്തോള്‍ക്കവിതയുടെ സ്വാധീനത്തില്‍പ്പെട്ട് തങ്ങളില്‍ ചിലരെ വേണ്ടത്ര ആകര്‍ഷിച്ചില്ലെന്ന് വൈലോപ്പിള്ളി എഴുതുന്നു. അന്ന് ഭാരതീയജനത ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുകയായിരുന്നു. ഗുരുസ്ഥാനീയനായ വള്ളത്തോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. എന്നാല്‍ സ്വാതന്ത്ര്യപ്രേമിയും ഉല്‍പതിഷ്‌ണുവുമായ വൈലോപ്പിള്ളി എന്തേ സ്വാതന്ത്ര്യസമരത്തിന്റെ കണ്ണിയായില്ല? പ്രസക്തമായ ചോദ്യം. കവിയുടെ വ്യക്തിത്വം അപഗ്രഥിച്ചാലേ ഉത്തരം ലഭിക്കയുള്ളൂ. സ്വതേ അന്തര്‍മുഖനാണ് കവി. ആള്‍ക്കൂട്ടത്തില്‍ അദ്ദേഹത്തെ കാണുകയില്ല. പ്രഗല്‍ഭരായ മിക്ക സാഹിത്യകാരന്മാരും പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ അണിനിരന്നപ്പോള്‍ അരങ്ങില്‍ വൈലോപ്പിള്ളിയെ കാണുകയുണ്ടായില്ല. പ്രസ്ഥാനത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. അതേസമയം രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ കവിമനസ്സിനെ മഥിക്കുകയും ചെയ്‌തു. രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളുമായി കവി മനസ്സ് പൊരുത്തപ്പെടുന്നില്ലേ? രാഷ്‌ട്രീയം, സാഹിത്യത്തില്‍നിന്ന് അന്യമെന്ന് കവി കരുതുന്നുണ്ടോ? ഇല്ലെന്ന് അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചം വ്യക്തമാക്കുന്നു.
ജനമനസ്സുകളില്‍ പൊടിച്ചുവളര്‍ന്ന പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനം കവിമനസ്സിന്റെ അന്തര്‍മണ്ഡലങ്ങളില്‍ പ്രകാശം ചൊരിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍നിന്ന് മൌനമായി ആര്‍ജിച്ച ദേശീയപ്രബുദ്ധത പല കവിതകളില്‍ പ്രതിധ്വനിക്കുകയുണ്ടായി. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ സ്‌പന്ദനം ചില കവിതകളില്‍ കാണാമെങ്കിലും തന്റെ ഗുരുനാഥനായി വള്ളത്തോള്‍ മഹാത്‌മാഗാന്ധിയെ മനസ്സില്‍ പ്രതിഷ്‌ഠിച്ചെങ്കിലും അത്തരം സമീപനം വൈലോപ്പിള്ളിയില്‍ കാണാനായില്ല. ബാഹ്യപ്രകടനത്തിലല്ല ആന്തരികചോദനയിലാണ് കവിമനസ്സ് മുഴുകി നിന്നത്. ഇതിനര്‍ഥം വ്യക്തി ജീവിതത്തിലും കാവ്യജീവിതത്തിലും അത്യസാധാരണമായ വ്യക്തിത്വം വൈലോപ്പിള്ളി കാത്തുസൂക്ഷിച്ചിരുന്നു എന്നത്രേ..
കവിത പ്രസ്‌പഷ്‌ടമായ രാഷ്‌ട്രീയ പ്രചാരണായുധമാക്കുന്നില്ലെങ്കിലും വൈലോപ്പിള്ളിയുടെ മുഖ്യകവിതകളില്‍ പലതിന്റെയും അന്തര്‍ധാര രാഷ്‌ട്രീയദര്‍ശനമാണ്. പുരോഗമനസാഹിത്യസംഘടനയുടെ നേതൃത്വം വഹിക്കുന്നതിനുമുന്‍പു തന്നെ ഈ കവിതകള്‍ രചിച്ചിരുന്നു. അത്യന്തം മാനവികമായ ഈ കവിതകളില്‍ ത്രസിച്ചുനില്‍ക്കുന്നത് പുരോഗമനരാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രമാണ്. അവയുടെ ഭാവരൂപാത്‌മകമായ സൌന്ദര്യഘടന പ്രത്യേകം ശ്രദ്ധേയമാകുന്നു. തന്റെ ചുറ്റുപാടുകളില്‍ തുടിക്കുന്ന ജീവിതസ്‌പന്ദനങ്ങളുടെ സജീവസാന്നിധ്യം വൈലോപ്പിള്ളിക്കവിതയില്‍ കാണാം.
കവിയില്‍ തഴച്ചുനില്‍ക്കുന്ന ശാസ്‌ത്രബോധം പ്രകൃതിയുടെ വൈവിധ്യസ്വരൂപങ്ങളുമായി പൊരുത്തപ്പെടുത്താന്‍ കവി ശ്രമിക്കുന്നു. കവിയുടെ ഭൌതികേച്‌ഛയുടെ പ്രകടിതഭാവമാണിത്. കവി മറ്റൊരു മാനസികാവസ്ഥ കൂടി സൂചിപ്പിക്കുന്നു. "ആധ്യാത്‌മികം എന്നു പറയുന്ന മേഖലയില്‍ ഏറെക്കുറെ എന്റെ കവിതകള്‍ ഒഴിഞ്ഞുനില്‍ക്കുന്നു. നമുക്ക് തികച്ചും പിടികിട്ടാത്ത ഈശ്വരചൈതന്യം പ്രപഞ്ചത്തെയാകെ അണുപ്രാണിതമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈശ്വരസാക്ഷാല്‍ക്കാരത്തെക്കുറിച്ച് ഞാന്‍ ഉല്‍ക്കണ്ഠപ്പെടാറില്ല. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം മോക്ഷമാണെന്നും എനിക്കു തോന്നിയിട്ടില്ല. ആധ്യാത്‌മികതലത്തില്‍പെടുത്തിക്കാണാറുള്ള മറ്റുപലതും - പ്രാര്‍ഥന, യോഗം, ധ്യാനം, സാധന, ദേവാലയദര്‍ശനം എന്നിവ തൊട്ട് സദാചാരം വരെ എല്ലാം ഞാന്‍ ആദരിക്കുന്നു. മനുഷ്യജീവിതത്തെ വിമലവും സ്വസ്ഥവും ഉല്‍കൃഷ്‌ടവുമാക്കാന്‍ ഇവയില്‍ ഏതെല്ലാം ഉതകുമോ, അവയെ ഞാന്‍ വിലമതിക്കുന്നു. അവയെ ഭൌതികതലത്തില്‍പെടുത്തുകയും ചെയ്യുന്നു. സ്വര്‍ഗനരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ചിന്തിച്ച് ഞാന്‍ വ്യാകുലപ്പെടാറില്ല. എന്റെ ജീവിതം മരണത്തോടുകൂടി, കെട്ടതിരിയിലെ നാളംപോലെ നശിക്കുന്നു എന്നു ദൃഢമായ ഒരു തോന്നല്‍മാത്രമുണ്ട്. അത്രത്തോളം ഈ കൈയില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്തം ഏറുന്നതായും തോന്നുന്നു'' (മകരക്കൊയ്‌ത്ത്). ഇത്രയും മതി വൈലോപ്പിള്ളിയുടെ ജീവിതവീക്ഷണം വ്യക്തമാകാന്‍.
നിസ്വവര്‍ഗത്തോടുള്ള സഹാനുഭൂതി, ശുഭാപ്‌തി വിശ്വാസം, സഹജീവികളോടുള്ള സ്‌നേഹവും സഹതാപവും വിശ്വാസവും - വൈലോപ്പിള്ളിക്കവിതയുടെ ഇതര മഹത്വങ്ങളാണിവ. നെഞ്ചുകീറി 'നേരിനെ ക്കാട്ടാന്‍' വെമ്പല്‍ക്കൊള്ളുന്ന കവി വിശ്വമാനവികതയുടെ പ്രയോക്താവും പ്രചാരകനുമാണ്. ഈ മാനവികതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മൂല്യബോധമാണ് അദ്ദേഹത്തിന്റെ കവിതകളെ ദീപ്‌തിമത്താക്കുന്നത്. മനുഷ്യജീവി, മധ്യവര്‍ഗത്തില്‍പെട്ട ബുദ്ധിജീവി എന്നീ നിലകളില്‍ വൈലോപ്പിള്ളിയില്‍ എരിയുന്ന അന്തഃസംഘര്‍ഷങ്ങളുടെ ആഴം 'കുടിയൊഴിക്കലി'ല്‍ (1952) നാം വായിച്ചെടുക്കുന്നു. ഈ ദാര്‍ശനിക കാവ്യത്തില്‍ ജീവിതസത്യവും കാവ്യസത്യവും സമന്വയിക്കുന്ന കാലഘട്ടത്തിന്റെ 'ട്രാജഡി' എന്ന് എന്‍.വി. കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ച 'കുടിയൊഴിക്കല്‍' ഇടത്തരക്കാരന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. എന്നാല്‍ കാവ്യം അവസാനിക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതശക്തിയുടെ വിജയത്തിലാണ്.
മെയ്യനങ്ങാതെ ജീവിക്കുന്ന കവിയുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന യുവതിയായ തൊഴിലാളിസ്‌ത്രീയെയും തന്റെ പുരയിടത്തില്‍ കുടില്‍ കെട്ടിപ്പാര്‍ക്കുന്ന തൊഴിലാളിയെയും അതാതിടങ്ങളില്‍നിന്ന് ഇറക്കിവിടുന്ന കവി അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹികപ്രശ്‌നമായി മാറുന്നു.
"ഒരു മഹാകവിപോലും ഒരു മഹാകവിപോലും
പെരുമ ഭാവിച്ചു ചൊരിഞ്ഞിരിപ്പൂ
കനിവിന്റെ കണ്ണുനീര്‍ കലരാത്ത കരളിന്റെ
കവിതയിതൊക്കെയും കപടമല്ലേ?
പോക പോകെടോ നീ കവിയല്ലാ-
പ്രാകൃതനാണ് സാഹിത്യകാരന്‍''
കുടിയനെങ്കിലും വര്‍ഗബോധമുള്ള തൊഴിലാളി കവിയെ പുച്‌ഛിക്കുമ്പോള്‍ കവിയുടെ അഹംബോധത്തിന്റെ വേരിളകുകയാണ്. തൊഴിലാളിയുടെ വര്‍ഗബോധത്തിന്റെ മാറ്ററിഞ്ഞ കവി, ആ തൊഴിലാളികളില്‍ നാളെയും പ്രകാശം കാണുകയാണ്. തന്റെ ഹൃദയത്തില്‍ കുടിയേറി, തന്റേതായിത്തീര്‍ന്ന തൊഴിലാളി സ്‌ത്രീയെ അവിടെനിന്നു പുറത്താക്കുമ്പോള്‍ കവി മനസ്സ് മന്ത്രിക്കുന്നു.
'മറ്റു പൂച്ചെടി ചെന്നു തിന്നാനെന്‍
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം'
മധ്യവര്‍ഗത്തിന്റെ സദാചാരബോധത്തെയാണ് കവി ചോദ്യം ചെയ്യുന്നത്.
വൈലോപ്പിള്ളിയുടെ രാഷ്‌ട്രീയപ്രബുദ്ധതയും ദേശീയബോധവും അതിന്റെ തെളിവിലും മിഴിവിലും ശക്തിയിലും പ്രത്യക്ഷപ്പെട്ടത് അടിയന്തിരാവസ്ഥക്കവിതകളിലാണ്. അടിയന്തരാവസ്ഥ നാട്ടില്‍ കൃത്രിമമായ അച്ചടക്കം സൃഷ്‌ടിച്ചപ്പോള്‍ കവിക്ക് സന്തോഷമായി. പതുക്കെപ്പതുക്കെ ഏകാധിപത്യത്തിന്റെ കഠാര ഉയര്‍ന്നപ്പോള്‍ മാനവസ്‌നേഹിയായ കവി അസ്വസ്ഥനായി. കവിയില്‍ പ്രതിഷേധം ആളിപ്പടര്‍ന്നു. സര്‍ക്കാര്‍ സെന്‍സറിങ്ങിനെ അതിജീവിച്ച് വൈലോപ്പിള്ളിയുടെ അടിയന്തരക്കവിതകളും കാര്‍ട്ടൂണ്‍ കവിതകളും വെളിച്ചും കണ്ടു. അതിന് ദേശാഭിമാനിവാരികയുടെ പത്രാധിപരായിരുന്ന എം.എന്‍. കുറുപ്പിനോട് നന്ദി പറയണം. ശ്രീവല്‍സം, കുരങ്ങുമാമന്‍, മാവേലി നാടുവാണീടും കാലം, പശു, മിണ്ടുക മഹാമുനേ, പുലിയമ്മ തുടങ്ങിയ പതിനൊന്നു കവിതകള്‍. ഇന്ദിരാഗാന്ധി വിളംബരം ചെയ്‌ത അടിയന്തരാവസ്ഥയുടെ രാക്ഷസീയഭാവം ഇക്കവിതകളില്‍ ദര്‍ശിക്കാം. മനുഷ്യചേതനയുടെ വികാരഭാവത്തെ ശക്തമാക്കി, സമകാല സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍, സംവേദനത്തിന്റെ നവീന പാത തുറക്കാന്‍ വൈലോപ്പിള്ളിക്കവിതകള്‍ പ്രേരകമാകുന്നു.
"വിശ്വസംസ്‌ക്കാര പാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കുനികത്താന്‍
ലോകസാമൂഹ്യദുര്‍നിയമങ്ങള്‍
സ്‌നേഹസുന്ദര പാതയിലൂടെ
വേഗമാകട്ടെ, വേഗമാകട്ടെ.''
സഹകവികളോടുള്ള വൈലോപ്പിള്ളിയുടെ ഈ ആഹ്വാനം വര്‍ത്തമാനകാല സാമൂഹിക ദശാസന്ധിയില്‍ ഏറെ പ്രസക്തം.
*****
എരുമേലി പരമേശ്വരന്‍ പിള്ള, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ

വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
ചങ്ങമ്പുഴക്കവിതയുടെ കാല്‍പനിക ധാരാളിത്തത്തെ യുക്തിപൂര്‍വം മറികടന്ന്, യാഥാര്‍ഥ്യത്തിന്റെ കന്നിവയലില്‍ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. പന്ത്രണ്ട് കാവ്യസമാഹാരങ്ങളിലായി ഇരുന്നൂറിലേറെക്കവിതകളും 'കുടിയൊഴിക്കല്‍' എന്ന നാടകീയ ഭാവകാവ്യവും മരണാനന്തരം സമാഹരിച്ച എണ്‍പതിലേറെ കവിതകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനാലോകത്തെ പ്രൊഫ. എം. എന്‍. വിജയന്‍, ഡോ. എം. ലീലാവതി, ഡോ.എസ്.രാജശേഖരന്‍ എന്നിവരൊക്കെ വ്യത്യസ്‌തതലങ്ങളില്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'മലയാള കവിതയുടെ യുഗപരിവര്‍ത്തനത്തിനു ഹരിശ്രീകുറിച്ച കവിനാദങ്ങളില്‍ ശ്രീ തന്നെയെന്ന് ' എം.ലീലാവതിയും(1) 'കാച്ചിക്കുറുക്കിയ കവിതയെന്ന് ' എം.എന്‍.വിജയനും(2) 'മലയാളകവിതയ്‌ക്ക് അതിന്റെ വിഭിന്നഘട്ടങ്ങളില്‍ കരുത്തും ചൈതന്യവും ഉത്ഥാപകത്വവും പകര്‍ന്ന മൂന്നു കവികളത്രേ എഴുത്തച്‌ഛനും ആശാനും വൈലോപ്പിള്ളിയും. മലയാളത്തിലെ കവിത്രയസങ്കല്പം ഇവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്.രാജശേഖരനും(3) അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിക്കവിതയുടെ ചരിത്രപരമായ പ്രസക്തിയും രചനാപരമായ സവിശേഷതയും പരിവര്‍ത്തനോന്മുഖതയും വെളിപ്പെടുത്തുന്നവയാണീ വിലയിരുത്തലുകള്‍.
ചങ്ങമ്പുഴയുടെ സമകാലികനായി 1911 -ല്‍ ജനിച്ച വൈലോപ്പിള്ളിയുടെ കാവ്യവ്യക്തിത്വം യഥാര്‍ഥത്തില്‍ രൂപപ്പെടുന്നത് സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലാണ്. അപ്പോഴേക്കും ചങ്ങമ്പുഴയും ഇടപ്പള്ളിയും മലയാള കവിതാവേദിയില്‍ മറ്റാര്‍ക്കും മറികടക്കാനാവാത്തവിധം കാല്‍പനിക പൂര്‍ണത സൃഷ്‌ടിച്ചു മടങ്ങിയിരുന്നു. സ്‌ത്രീ-പുരുഷ ബന്ധങ്ങളുടെ പ്രണയ - വിരഹാവസ്ഥകളും നൈരാശ്യങ്ങളും മരണത്തോടു ചേര്‍ന്നു മാത്രം പൂര്‍ണതയും സ്ഥിരതയും നേടുന്നതിനുദാഹരണങ്ങളായിരുന്നു അവരുടെ കവിതകള്‍. അവരുടെ (ഇടപ്പള്ളിക്കവികളുടെ) ആത്മഗീതങ്ങളിലെ അതിഭാവുകത്വവും അതിരുകടന്ന സ്വപ്‌നസങ്കല്‍പങ്ങളും, പരാജയബോധവും ഭര്‍ത്സനവും ജീവിതത്തോടും മരണത്തോടും മാറിമാറിയുള്ള അനുരാഗനിവേദനങ്ങളും വള്ളത്തോള്‍ക്കവിതയുടെ സ്വാധീനത്തില്‍പ്പെട്ട ഞങ്ങളില്‍ ചിലരെ വേണ്ടത്ര ആകര്‍ഷിച്ചില്ല''(4) എന്ന് വൈലോപ്പിള്ളിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ജി.ശങ്കരക്കുറുപ്പും ഇടശ്ശേരിയും വൈലോപ്പിള്ളിയും കാല്‍പനികേതരമായൊരു സൌന്ദര്യംകൊണ്ട് തങ്ങളുടെ കവിതകളെ മുഖ്യധാരയിലെത്തിക്കുകയായിരുന്നു. അമ്പതുകളുടെ രണ്ടാം പകുതിയില്‍ മലയാളകവിത ആധുനികതയെ മനസ്സിലാക്കിത്തുടങ്ങുകയും അറുപതുകളോടെ ആധുനികതയുടെ നവഭാവുകത്വത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നതിനിടയിലുള്ള സംക്രമണഘട്ടത്തെയാണ് യഥാര്‍ഥത്തില്‍ ജിയും വൈലോപ്പിള്ളിയും ഇടശ്ശേരിയുമൊക്കെ പ്രതിനിധാനം ചെയ്യുന്നത്. പാരമ്പര്യ കവിതയെ കാലാനുസൃതമായി ശുദ്ധീകരിക്കുകയും ബലപ്പെടുത്തുകയുമായിരുന്നു അവര്‍.
പ്രകൃതിയോടും സ്‌ത്രീയോടുമുള്ള പ്രണയത്തിന്റെ സൂക്ഷ്‌മഭാവങ്ങള്‍ കാല്‍പനികതയില്‍ നിറയുന്നു. എന്നാല്‍ ഇടശ്ശേരിയിലും വൈലോപ്പിള്ളിയിലുമാകട്ടെ ഈ പ്രണയം പ്രകൃതി / ഭൂമിയോടും സമൂഹത്തോടുമായി പരിണമിക്കുന്നു.
"എനിക്കു രസമീ നിമ്‌നോന്നതമാം
വഴിക്കു തേരുരുള്‍പായിക്കല്‍''(5)
എന്നെഴുതിയ ഇടശ്ശേരി, ജീവിതയാഥാര്‍ഥ്യങ്ങളെ നേരിടാന്‍ സന്നദ്ധനായിരുന്നു. വൈലോപ്പിള്ളിയാകട്ടെ, കാല്‍പനികതയുടെ ലോലഭാവങ്ങളെ ബോധപൂര്‍വം നിരസിച്ചുകൊണ്ട്, സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും നവകേരളത്തിന്റെയും രാഷ്‌ട്രീയ-സാംസ്‌ക്കാരികാവസ്ഥകളോട് ഇണങ്ങിച്ചേരുകയായിരുന്നു. എഴുത്തുകാരന്റെ സാമൂഹികമായ ഉത്തരവാദിത്തത്തെ ഏറ്റെടുക്കാന്‍ അദ്ദേഹം സന്നദ്ധനാവുകയും, അതിനനുസൃതമായ പ്രമേയവും കാവ്യഭാഷയും രൂപപ്പെടുത്തുകയും ചെയ്‌തു. എങ്കിലും വൈലോപ്പിള്ളിയുടെ രചനാലോകത്തിലൂടെ കടന്നുപോകുമ്പോള്‍ ബോധ്യമാവുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്‌തുത അദ്ദേഹം കാല്‍പനികമനസ്സുള്ള ഒരു കവിതന്നെ എന്നതാണ്. ഈ കാല്‍പനിക സവിശേഷതകളെ എന്‍.മുകുന്ദന്‍(6) വിശദമായി അപഗ്രഥിച്ചിട്ടുണ്ട്. വൈയക്തികാനുഭവങ്ങള്‍ കാവ്യവിഷയമാക്കുന്നതില്‍ കാല്‍പനികനു താല്‍പര്യമേറും. വൈലോപ്പിള്ളിയില്‍ ഈയൊരു സ്വഭാവം പ്രകടമാണ്. എന്നാല്‍ ശുദ്ധകാല്‍പനികര്‍ ചെന്നെത്തുന്ന അരാജകത്വത്തിലേക്കും ആത്മഹത്യയിലേക്കുമെത്താതെ, തന്നിലെ കാല്‍പനികനെ യുക്തിപൂര്‍വം സമകാലിക സാമൂഹ്യാവസ്ഥകളോടു പ്രതിബദ്ധതയുള്ള കലാകാരനാക്കി സ്വയം പരിണമിപ്പിച്ചു എന്നതാണ് വൈലോപ്പിള്ളിയുടെ സവിശേഷത.
വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്‍പത്തെപ്പറ്റിയുള്ള അന്വേഷണം ഈയൊരു പശ്ചാത്തലത്തെ വിശദീകരിച്ചുകൊണ്ടുമാത്രമേ സാധ്യമാവൂ. കാരണം വൈലോപ്പിള്ളിയെ ശാസ്‌ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പുരോഗമനപക്ഷത്തിന്റെയും കവിയായിട്ടാണ് നാം ഇന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്. പക്വമായൊരു ജീവിതദര്‍ശനത്തിന്റെ ആവിഷ്‌ക്കാരകനെന്ന നിലയില്‍ അംഗീകരിക്കപ്പെട്ട കവിയുടെ സ്‌ത്രീകഥാപാത്രങ്ങളും സങ്കല്‍പവും അതിനു വിരുദ്ധമായ ചില നിലപാടുകള്‍ പ്രകടമാക്കുന്നുണ്ട്. അദ്ദേഹം ലോലചിത്തനായൊരു കാമുകനല്ല. എന്നാല്‍ കാമുകഭാവമുള്ള ഭര്‍ത്താവും പുരുഷനുമാണ്. ബാല്യ-കൌമാരസ്‌മൃതികളിലെ സ്‌ത്രീകഥാപാത്രങ്ങള്‍ ചില കവിതകളില്‍ കടന്നുവരുന്നുണ്ടെങ്കിലും, ദാമ്പത്യമാണിക്കവിയുടെ പ്രണയലോകം. അതു ശരീരബദ്ധമാവാതെ വയ്യല്ലോ. പക്ഷേ സ്വപത്നിയുടെ ശരീരത്തെ അന്യപുരുഷനെപ്പോലെ വീക്ഷിക്കുന്നതില്‍ ധ്വനിക്കുന്നൊരപാകതയുണ്ട്. അവിടെ കവി ഭര്‍ത്താവല്ല, കേവലം പുരുഷന്‍ മാത്രമാണ്. ദാമ്പത്യേതര ബന്ധങ്ങളിലും കവിയുടെ നിലപാടിതുതന്നെയാണ്. "സ്‌ത്രീയുടെ മാംസളമല്ലാത്ത വ്യക്തിത്വത്തോടുള്ള വിരക്തി വൈലോപ്പിള്ളിയുടെ കാവ്യലോകത്തുടനീളം സൂക്ഷ്‌മതയുള്ളൊരു വായനക്കാരന് ശ്രദ്ധിക്കാനാവും. കവിയുടെ രതിസങ്കല്‍പത്തില്‍ വിലക്ഷണമായ ഏതോ അംശമുണ്ടെന്നത് പല വിമര്‍ശകരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണെന്ന് ''(7) കെ. എം. വേണുഗോപാല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ദാമ്പത്യപ്രണയവും പരിഭവവും കലഹവും വിരഹവും ആവിഷ്‌കൃതമാകുന്ന നിരവധി കവിതകള്‍ വൈലോപ്പിള്ളി രചിച്ചിട്ടുണ്ട്. ഒപ്പം മാതൃത്വത്തിന്റെ സ്‌നേഹവാല്‍സല്യങ്ങളും സാഫല്യവും ഉത്ക്കണ്ഠയും വേദനയും കാര്‍ക്കശ്യവും കൂടിക്കലരുന്ന മറ്റൊരു സ്‌ത്രൈണലോകവും. അത്യാനന്ദം, കുറുമൊഴി, വാക്കൂള്‍, ഊഞ്ഞാല്‍, ഓര്‍മകള്‍, ഒരു ഗാനം, കന്യക, പുതിയ ചോറൂണ്, പട്ടുടുപ്പ്, മാമ്പഴം, എണ്ണപ്പുഴുക്കള്‍, വിദ്യാരംഭം, പൂവുംകായും, ചേറ്റുപുഴ തുടങ്ങി നിരവധി ചെറുകവിതകളില്‍ മേല്‍പ്പറഞ്ഞ പ്രമേയങ്ങള്‍ കടന്നുവരുന്നു.
"ആത്മകഥാപരമായ കവിതകള്‍ ഏറെ എഴുതിയിട്ടുണ്ട് വൈലോപ്പിള്ളി. അദ്ദേഹത്തിന്റെ മിക്ക കവിതകളും ഈ വിഭാഗത്തില്‍പ്പെടുന്നതാണ് എന്നു പറയാം. അതിലും കവിഞ്ഞ്, കവിയുടെ വ്യക്തിജീവിതത്തിലെ ചില പ്രതിസന്ധികള്‍ക്കു കാവ്യരൂപം നല്‍കിയ ചില പ്രഖ്യാത രചനകളുമുണ്ട്. സഹ്യന്റെ മകന്‍, കണ്ണീര്‍പ്പാടം, കുടിയൊഴിക്കല്‍, ഉജ്വലമുഹൂര്‍ത്തം, സാവിത്രി എന്നിവ ആ വിഭാഗത്തില്‍പ്പെടുന്നതായി''(8) എസ്.രാജശേഖരന്‍ അഭിപ്രായപ്പെടുന്നു. ഇവയില്‍തന്നെ സാവിത്രി, കണ്ണീര്‍പ്പാടം, കുടിയൊഴിക്കല്‍ തുടങ്ങിയ കവിതകള്‍ക്ക് വിശദപഠനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള മേല്‍പ്പറഞ്ഞ കവിതകളെ ആസ്‌പദമാക്കി, വൈലോപ്പിള്ളിയുടെ സ്‌ത്രീ സങ്കല്‍പത്തെപ്പറ്റിയുള്ള അന്വേഷണം ചെന്നെത്തുന്നത് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തില്‍തന്നെയാണ്. ഒരു കലാകാരന്റെ രൂപവല്‍ക്കരണത്തിന് ഭൌതികവും മാനസികവുമായ നിരവധി കാരണങ്ങളുണ്ടാകാം. അതിന്റെ സൂചനകള്‍ അവരുടെ രചനാലോകത്തുനിന്നു തന്നെ ലഭ്യമാവും എന്നതിന് ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്.
വൈലോപ്പിള്ളിയുടെ ബാല്യകാലാനുഭവത്തിന്റെ കയ്‌പ് എത്ര മധുരമുണ്ടാലും മാറാത്തതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നു. എഴുപതു വയസ്സിനുശേഷം പ്രസിദ്ധീകരിച്ച 'മകരക്കൊയ്‌ത്ത് ' എന്ന അവസാന സമാഹാരത്തിലാണ് തന്റെ സ്വത്വപ്രഖ്യാപനമെന്നു പറയാവുന്ന 'സാവിത്രി' എന്ന കവിത അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് 'ആത്മകഥാപരമായ കവിത'(9) എന്ന് എം. ലീലാവതി വിശേഷിപ്പിച്ചിട്ടുണ്ട്. മാതൃത്വവുമായി ബന്ധപ്പെടുന്ന ചില പ്രധാന ജീവിതസന്ദര്‍ഭങ്ങളെ ഈ കവിതയില്‍ വൈലോപ്പിള്ളി തുറന്നു കാട്ടുന്നു. ജീവിതത്തെക്കുറിച്ചുള്ള തന്റെ വിശ്വാസം തന്നെ നഷ്‌ടപ്പെടാന്‍ കാരണമായ പ്രസ്‌തുത സന്ദര്‍ഭത്തെ കവി ഇപ്രകാരം രേഖപ്പെടുത്തുന്നു.
"ഉണ്ണിവായിനാല്‍ മുലകുടിക്കെ, യുള്‍ക്കൊണ്ടോരു
ചെന്നിനായകത്തിന്‍ കയ്‌പെന്നില്‍ കിളമ്പുന്നു''(10)
ആ ബാലമനസ്സിനെ മുറിപ്പെടുത്തിയ ജീവിതാനുഭവങ്ങളുടെ സൂചനകള്‍ പിന്നെയുമുണ്ട് ഈ കവിതയില്‍.
"ശോകമൂകനായച്‌ഛനക്കാലത്തിറങ്ങിപ്പോയ്
സ്വീകരിച്ചിതെന്നമ്മ മറ്റൊരുത്തനെ ക്രമാല്‍''(11)
ശോകമൂകനായ അച്‌ഛന്റെ ഇറങ്ങിപ്പോക്കും വഴിയില്‍ കാത്തുനിന്നുള്ള വാല്‍സല്യപ്രകടനവും അമ്മയോടുള്ള അകല്‍ച്ചയാവുന്നത് സ്വാഭാവികം. പക്ഷേ ആ അകലത്തെ ഇല്ലാതാക്കുന്നത് 'സാവിത്രി' തന്നെയാണ്.
"മാതൃവാത്സല്യത്തിന്റെ നിധി
നിന്ദീച്ചീടായ്‌ക, പൊറുത്താലുമീ ദുഃഖം''
എന്ന വാക്കുകള്‍ കവി സ്വീകരിക്കുന്നു. യൌവനകാലത്ത് ശിലപോലെ വൈരാഗ്യം തന്റെയുള്ളില്‍ കുടികൊണ്ടിരുന്നതായും വിവാഹകാര്യങ്ങള്‍ വന്നപ്പോള്‍
"ഈ വധുക്കളിലെന്റെയമ്മയെക്കാണുന്നു ഞാന്‍
ആവതില്ലെനിക്കേതു മന്യഥാചിന്തിക്കുവാന്‍''(12)
എന്നും സാവിത്രിയില്‍ കുറിച്ച കവി 'കുറ്റക്കാരന്‍' എന്ന കവിതയില്‍ ഇതിനു സമാനമായി
"അമ്പതായെനിക്കെന്നാലൊറ്റയായ് ജീവിച്ചേന്‍ഞാ-
നമ്മയെസ്‌മരിച്ചു ഞാന്‍, ഭയന്നേന്‍ പെണ്‍ജാതിയെ''(13)
എന്നുമെഴുതിയിട്ടുണ്ട്. സങ്കീര്‍ണമായൊരു മാനസികാവസ്ഥയാണിതെന്നതില്‍ സംശയമില്ല. മാതൃഭാവത്തിന്റെ സ്‌നേഹത്തിനും വാല്‍സല്യത്തിനുമപ്പുറം, കവിയുടെ യൌവനത്തെ നിയന്ത്രിക്കുന്ന പിതൃതുല്യമായൊരധികാരകേന്ദ്രമായും അമ്മ മാറുന്നു. വൈലോപ്പിള്ളിയുടെ കാവ്യലോകത്തുടനീളം ഈ അമ്മയുടെ സാന്നിധ്യവും ഇടപെടലുമുണ്ട്. തൊട്ടുതിന്നാല്‍ മുടിയുമെന്നു പറയുന്ന അമ്മാമനോടൊപ്പം "ഒട്ടുകാഞ്ഞു പഠിക്കട്ടെ''(14) എന്നു പറഞ്ഞ് കാര്‍ക്കശ്യത്തോടെ നില്‍ക്കുന്ന അമ്മയുണ്ട്. സാവിത്രിയില്‍ത്തന്നെ 'ഇവിടെച്ചിലവാകില്ലിക്കണ്ണിമാങ്ങാപ്രേമമെന്ന് ' കൊള്ളിവാക്കു പറയുന്ന അമ്മ പക്ഷേ 'മുടിനാരി' ല്‍ അല്‍പം സ്‌നേഹപരിഹാസത്തോടെ,
"കഷ്‌ടം! നൈവേദ്യപ്പടച്ചോറില്‍
ഇമ്മുടിനാരെങ്ങനെ വന്നുകൂടിയെന്‍കുട്ടാ''(15)
എന്നാണ് ചോദിക്കുന്നത്.
ഈ അമ്മ തന്നെയാണ് 'മാമ്പഴ'ത്തില്‍ പുത്ര സ്‌നേഹത്തിന്റെ കണ്ണീര്‍ക്കടലായി പെയ്‌തു നിറയുന്നത്.
"അപ്പൂ-നീ ദ്രോഹിക്കരു-തമ്മ ചൊല്ലിനാന്‍ ചിറ്റൂ-
രപ്പനാടുവാനെണ്ണകൊണ്ടുപോം പുഴുവല്ലോ.''(16)
എന്നു വിലക്കുന്ന അമ്മ.
ഇങ്ങനെ കാര്‍ക്കശ്യവും അധികാരവും സ്‌നേഹവും വാല്‍സല്യവും ഉത്തരവാദിത്തവുമൊക്കെയുള്ള ശക്തമായ സ്‌ത്രീസാന്നിധ്യമാണ് വൈലോപ്പിള്ളിയുടെ അമ്മ സങ്കല്‍പം. അതുകൊണ്ടാണ്
'തൊട്ടിലാട്ടിയ തായെ തൊഴുകൈയോടോര്‍പ്പോന്‍ ഞാന്‍'
എന്നു കവി പറയുന്നത്.
എന്നാലീ അമ്മ സങ്കല്‍പത്തെ മറികടക്കുന്നൊരു പ്രണയിയായ ഭര്‍ത്താവിനെയും ഈ കാവ്യലോകത്തു കണ്ടെത്താനാവും. ശിഥില ദാമ്പത്യത്തെപ്പറ്റി ആവര്‍ത്തിച്ചെഴുതിയ കവി തന്നെ, ദാമ്പത്യപ്രണയത്തിന്റെ ആര്‍ദ്ര ഭാവങ്ങളെ തികഞ്ഞ കാല്‍പനികതയോടെ നിരവധി കവിതകളില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 'വിഷുക്കണി' യുടെ ഓര്‍മയോടൊപ്പം തന്റെ ജീവിതത്തിലേക്ക് നിത്യക്കണിയുമായി കടന്നുവന്ന പ്രിയതമയെ കവി ചിത്രീകരിക്കുന്നതിങ്ങനെയാണ്.
"തേനാളും കനിയൊന്നും തിരിഞ്ഞുനോക്കിടാതെ
ഞാനാകും പുളിങ്ങയെങ്ങനെ കാമിച്ചുനീ?
പിന്നീടു ദുഃഖത്തിന്റെ വരിഷങ്ങളും, മൌഢ്യം
ചിന്നീടും പല മഞ്ഞുകാലവും കടന്നു നാം
പിരിയാതെന്നേക്കുമായ് കൈപിടിക്കവേ, നിന്റെ
ചിരിയാല്‍ വിഷുക്കണിയായിതെന്നുമെന്‍ വീട്ടില്‍''
'യുഗപരിവര്‍ത്തന' ത്തില്‍ നായികയുടെ തറവാട്ടുമഹിമയും നിഷ്‌ക്കളങ്കതയും കവി ചൂണ്ടിക്കാട്ടുന്നു.
"വേലചെയ്‌തേക്കാളും വേലചെയ്യിക്കുന്നതേ
ശീലമാം തറവാട്ടിന്‍ സുകൃതക്കൊടിയാം നീ
വേട്ടനാളെന്നോടോതീ 'സ്‌നേഹിക്കുകെന്നെ
ദുഃഖമേറ്റീടാ,തതുസഹിച്ചീടുവാനരുതുമേ'
ശരിയാണപശബ്‌ദം കേള്‍ക്കിലും വിറയ്‌ക്കുന്ന
തരമാണുനീ, വീണക്കമ്പികള്‍ ഞരമ്പുകള്‍''.
പിന്നെയോ?
"വാനിലെങ്ങാനും കൃഷ്‌ണപ്പരുന്തിന്‍ ചിറകാട്ടം
കാണുകിലുന്നാളമാം കര കുഡ്‌മളത്തോടെ
വാഹനം, ഭഗവാന്റെ വാഹന'മെന്നോതി നീ
ഹാ! ഹസിച്ചിടുന്നെന്നെക്കൊണ്ടുമേ കൈകൂപ്പിക്കും''
എന്നും സ്‌നേഹപൂര്‍വം പറയുന്ന നായകനും,
"ഞാനൊന്നു ചോദിക്കട്ടേ നാമൊത്തു ചേര്‍ന്നിട്ടേറ്റ
മാനന്ദം ഭവാന്‍കണ്ടതേതൊരു മുഹൂര്‍ത്തത്തില്‍'' (അത്യാനന്ദം)
എന്നു ചോദിക്കുന്ന നായികയും
"കരളില്‍ കരള്‍ ചേര്‍ത്തും, കലരും ശ്വാസച്ചൂടിന്‍
കവിളില്‍ കവിള്‍ ചേര്‍ത്തും'' (കുറുമൊഴി)
രാത്രി പിന്നിട്ടവരായിരുന്നു. പക്ഷേ എത്ര പെട്ടെന്നാണ്
"ഗദ്ഗദങ്ങളും നീണ്ട കറുത്ത മൌനങ്ങളും
നിര്‍ഗളിച്ചെന്നാം പാവമാക്കിടപ്പറയ്‌ക്കുള്ളില്‍,
അധരങ്ങളില്‍ നിന്നു ദേവകള്‍ പോയ്, നിര്‍ന്നിദ്ര
ഹൃദയങ്ങളില്‍ പിറുമുറുക്കാം പിശാചുകള്‍''
എന്ന അവസ്ഥയിലവരെത്തിച്ചേര്‍ന്നത്! ഈയൊരവസ്ഥയില്‍നിന്നും 'കണ്ണീര്‍പ്പാട'ത്തിലേക്കു ദൂരമധികമില്ല.
കാവ്യജീവിതം വൈയക്തികതയുടെ സുതാര്യതമായി മാറുമ്പോള്‍, കവിമനസ്സിന്റെ സന്ദേഹങ്ങളും വ്യാകുലതകളും നെടുവീര്‍പ്പുകളും ആസ്വാദകനിലേക്കുമെത്തുന്നു. ദാമ്പത്യത്തിലെ പ്രണയനിമിഷങ്ങളെപ്പോലും കവിതയില്‍ പങ്കുവച്ച കവി, ശരീരത്തോടു ചേര്‍ന്നു നില്‍ക്കുന്ന സ്‌ത്രീ-പുരുഷ ബന്ധത്തിലാണ് വിശ്വസിച്ചത്. സ്‌ത്രീശരീരത്തിന്റെ നിമ്‌നോന്നതികളില്‍ ഭ്രമിക്കുന്നൊരു മണിപ്രവാളമനസ്സ് നിയന്ത്രണാതീതമായി കവിതയിലേക്കു കടന്നുവരുന്ന 'കണ്ണീര്‍പ്പാട'ത്തില്‍
'ഒപ്പമെത്തുവാന്‍ കേണാള്‍ നീ പൃഥ്യ നിതംബിനി'
എന്നും 'കുടിയൊഴിക്കലി'ല്‍
"വീണതന്‍ കുടംപോലാം നിതംബം
വീണുരുമ്മുന്ന വേണീകദംബം
വാരി, ഞാനെന്റെ മാറിലാ ലജ്ജാ-
കോരങ്ങളെ സ്‌പന്ദിതമാക്കി''
എന്നും എഴുതുന്ന കവിയില്‍ ഫ്രോയ്‌ഡിയന്‍ ചിന്തകള്‍ ആരോപിക്കേണ്ടി വരുന്നതില്‍ തെറ്റില്ല. ഇത്തരം കാവ്യസന്ദര്‍ഭങ്ങളിലാണ് പ്രതീകങ്ങളെയോ ഭ്രമാത്മകതയെയോ കവികള്‍ കൂട്ടുപിടിക്കുന്നത്. എന്നാലിവിടെ മണിപ്രവാളസംസ്‌ക്കാരത്തിലേക്കോ വെണ്മണിശൃംഗാരത്തിലേക്കോ വൈലോപ്പിള്ളി പിന്‍വാങ്ങുന്നു. ഇത്തരമൊരു മനോഭാവം സന്തുഷ്‌ടനായൊരു വ്യക്തിയില്‍ പ്രകടമാവില്ലെന്നും അസന്തുഷ്‌ടാവസ്ഥകള്‍, അടിച്ചമര്‍ത്തലുകളെ അതിജീവിച്ച് പ്രകടനപരത കൈക്കൊള്ളുമെന്നുമുള്ള ഫ്രോയിഡിന്റെ(17) അഭിപ്രായം ഇവിടെ യോജിക്കുന്നു. പക്ഷേ വൈയക്തികതയുടെ ഈ ദൌര്‍ബല്യത്തെ, സാമൂഹികതയുടെ കരുത്തുകൊണ്ട് മറികടന്ന കവിയാണ് വൈലോപ്പിള്ളി.
പുരോഗമനസ്വഭാവമുള്ള സാഹിത്യപക്ഷത്ത് അണിചേരുമ്പോള്‍ വൈലോപ്പിള്ളി തന്റെ പുരുഷസഹജമായ താല്‍പര്യങ്ങളെ ബോധപൂര്‍വം അതിജീവിക്കാന്‍ ശ്രമിച്ചു. എങ്കിലും കുമ്പസാരസ്വഭാവമുള്ള 'സാവിത്രി' എന്ന കവിതയില്‍ അദ്ദേഹത്തിന്റെ സ്‌ത്രീസങ്കല്‍പം വെളിപ്പെടുന്നു. ജീവിതാനുഭവങ്ങളെ വൈരാഗ്യത്തോടെ നേരിടുന്നതിനുപകരം, സന്ധിചെയ്യാന്‍ കവിയെ പ്രേരിപ്പിച്ചത് 'സാവിത്രി'യാണ്. ഈ സാവിത്രി സങ്കല്‍പമാണ് വൈലോപ്പിള്ളിയുടെ സ്‌ത്രീ സങ്കല്‍പം. "അവളില്ലായിരുന്നെങ്കില്‍ ജീവിതത്തിന്റെ മഹത്വങ്ങളില്‍ കവിക്കു വിശ്വാസം നാമ്പെടുക്കുമായിരുന്നില്ല. എല്ലാ ജീവിതബന്ധങ്ങളിലും പഴയ ചെന്നിനായകക്കയ്‌പ് തേട്ടിത്തേട്ടി വരുമായിരുന്നു.... സത്യത്തെ നേരിടാനുള്ള കരുത്താണവള്‍ നല്‍കിയത്. ... കവി തന്റെ അസ്‌തിത്വം അവള്‍ക്കായി സമര്‍പ്പിക്കുന്നു''(18) എന്നാണ് എം. ലീലാവതി രേഖപ്പെടുത്തിയത്.
ബാല്യ-കൌമാരാനുഭവങ്ങളുടെ കാഠിന്യം കവിക്കു നിഷേധിച്ചത് യൌവനത്തിലെ കാമുകഭാവമായിരുന്നു. പക്ഷേ ദാമ്പത്യത്തിന്റെ ആദ്യനാളുകളിലെ പ്രണയാനുഭവം അതിനു പകരമാവുന്നുണ്ടെങ്കിലും നാഗരികജീവിതത്തിന്റെ ശീതസമരങ്ങള്‍ കവിയെ വിരഹിയും ഏകാകിയുമാക്കിത്തീര്‍ത്തു. യമപുരിയോളം ചെന്ന് സത്യവാനെ വീണ്ടെടുത്ത സാവിത്രിയുടെ കഥ, കവിമനസ്സില്‍ രൂഢമൂലമായിരുന്നു. വൈലോപ്പിള്ളിയിലെ സ്‌ത്രീസങ്കല്‍പത്തിന്റെ പൂര്‍ണതയാണ് സാവിത്രി. പുരോഗമനപരമായ നിലപാടുകള്‍ സൂക്ഷിക്കുകയും
"ചോരതുടിക്കും ചെറുകൈയുകളേ
പേറുക വന്നീപ്പന്തങ്ങള്‍''
എന്നാഹ്വാനം ചെയ്യുകയും ചെയ്യുമ്പോഴും സ്‌ത്രീ സങ്കല്‍പത്തില്‍ അദ്ദേഹം ഫ്യൂഡല്‍ പാരമ്പര്യത്തിന്റെ ശരീരപക്ഷത്തു നില്‍ക്കുന്ന 'പുരുഷന്‍' തന്നെയായിരുന്നെന്ന് അദ്ദേഹത്തിന്റെ കാവ്യലോകം വ്യക്തമാക്കുന്നു.
കുറിപ്പുകള്‍
1. ലീലാവതി എം., 'മലയാള കവിതാ സാഹിത്യചരിത്രം,' പുറം 313
2. വിജയന്‍. എം.എന്‍., 'വൈലോപ്പിള്ളിക്കവിതകള്‍', പുറം 745
3. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും,' പുറം 270
4. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, 'വൈലോപ്പള്ളിക്കവിതകള്‍,' പുറം 730
5. ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി, 'കാവിലെപ്പാട്ട്', പുറം 7
6. മുകുന്ദന്‍ എന്‍. 'കവിത: ധ്വനിയും പ്രതിധ്വനിയും,' പുറം 76-97
7. വേണുഗോപാല്‍, കെ.എം., 'സിംബലിസം മലയാള കവിതയില്‍,' പുറം 84
8. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും' പുറം 53
9. ലീലാവതി എം., 'വൈലോപ്പിള്ളിക്കവിതാസമീക്ഷ', പുറം 188
10. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, വൈലോപ്പിള്ളിക്കവിതകള്‍', പുറം 609
11. അ. പു. പുറം 610
12. അ. പു. പുറം 611
13. അ. പു. പുറം 221
14. അ. പു. പുറം 460
15. അ. പു. പുറം 556
16. അ. പു. പുറം 305
17. Freud Sigmund, ` Creative writrers and day dreaming' , Page 38
18. ലീലാവതി എം., 'വൈലോപ്പിള്ളിക്കവിതാ സമീക്ഷ' പുറം 195
സഹായകഗ്രന്ഥങ്ങള്‍
1. ഗോവിന്ദന്‍ നായര്‍, ഇടശ്ശേരി 'കാവിലെ പാട്ട്' കോഴിക്കോട് - പൂര്‍ണാ പബ്ളിക്കേഷന്‍സ്, 2007
2. മുകുന്ദന്‍ എന്‍. 'കവിത: ധ്വനിയും പ്രതിധ്വനിയും', കോട്ടയം - നാഷണല്‍ ബുക്ക് സ്റാള്‍, 1988
3. രാജശേഖരന്‍ എസ്., 'കവിതയുടെ ജാതകം', കോട്ടയം - എന്‍.ബി.എസ്. 1971
4. രാജേശേഖരന്‍ എസ്. 'വൈലോപ്പിള്ളിക്കവിതാ സമീക്ഷ, തിരുവനന്തപുരം - കേരള ഭാഷ ഇന്‍സ്റിറ്റ്യൂട്ട്, 1986
5. രാജശേഖരന്‍ എസ്., 'വൈലോപ്പിള്ളി: കവിതയും ദര്‍ശനവും', തിരുവനന്തപുരം - കേ. ഭാ. ഇ., 1994
6. ലീലാവതി എം, 'മലയാള കവിതാ സാഹിത്യ ചരിത്രം' തൃശൂര്‍ - കേരള സാഹിത്യ അക്കാദമി, 1980
7. ശ്രീധരമേനോന്‍, വൈലോപ്പിള്ളി, 'വൈലോപ്പിള്ളിക്കവിതകള്‍', കോട്ടയം - നാഷണല്‍ ബുക്ക് സ്റാള്‍, 1984
8. Freud Sigmund, ` Creative writrers and day dreaming', 20th Century Life Criticism (Ed) David Lodge, UK, Logmen Group, 1988
*****
ഡോ. ടി. അനിതകുമാരി, റീഡര്‍, മലയാള വിഭാഗം, എസ്.എന്‍.കോളേജ്, കൊല്ലം
കടപ്പാട് : ഗ്രന്ഥാലോകം, ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍'
5. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക

'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
ഒന്ന്
വൈലോപ്പിള്ളിക്കവിത പല ലോകങ്ങളില്‍ പാര്‍ത്തിരുന്നു എന്നത് ഇന്നൊരു പുതിയ അറിവല്ല. 'ഏകജീവിതാനശ്വരഗാന'മായും 'മറ്റൊരു കാവ്യജീവിതമായു'മെല്ലാം വൈലോപ്പിള്ളി തന്നെ സ്വന്തം കവിതയെ പല നിലകളില്‍ വിശദീകരിക്കുകയോ സൂചിപ്പിക്കുകയോ ചെയ്‌തിട്ടുണ്ടെങ്കിലും ആ കവിതകള്‍ കവിയുടെ വ്യാഖ്യാനങ്ങള്‍ക്കുള്ളിലും ഒതുങ്ങിനിന്നില്ല എന്നതാണ് വാസ്‌തവം. കവിതയുടെ യാഥാര്‍ഥ്യം കവി കാണുന്നതിനപ്പുറം പോകുന്നു എന്നതില്‍ അല്‍ഭുതകരമായി ഒന്നുമില്ലതാനും. ഒരു കാലത്തെ അതിന്റെ തന്നെ ആശയാവലികള്‍ കൊണ്ട് വിശദീകരിക്കാനാവില്ലെന്ന് മാര്‍ക്‌സ് പറയുന്നതുപോലെ, ഒരു കവിയെയും കവിയുടെ വിചാരങ്ങള്‍ കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. അതുകൊണ്ട് ഒറ്റയായ ജീവിതദുഃഖങ്ങള്‍ക്കുമേല്‍ ഉയര്‍ന്നുപാറുന്ന ഏകജീവിതാനശ്വരതയുടെ ഗാനമായും, കെട്ട ജീവിതത്തിനപ്പുറത്തുള്ള മറ്റൊരു അപരലോകത്തേക്ക് നമ്മെ ആനയിക്കുന്ന ഭാവനാബന്ധനമായും തന്റെ കവിതയെ വിവരിക്കുന്ന വൈലോപ്പിള്ളിയുടെ വാങ്മയങ്ങള്‍ ആ കവിതകളുടെ ജീവിതചരിത്രത്തെയാകെ ഉള്‍ക്കൊള്ളുന്നില്ല എന്നതില്‍ അസാധാരണമായി ഒന്നും തന്നെയില്ല.
വൈലോപ്പിള്ളിയെ പുരോഗതിയുടെ കവിയായും ശാസ്‌ത്രബോധത്തിന്റെ കവിയായും മലയാള നിരൂപണം വിലയിരുത്തിയിട്ടുണ്ട്. നിശ്ചയമായും ഇതില്‍ വലിയ വാസ്‌തവങ്ങളുണ്ട്. നെഹ്റുവിയന്‍ ശുഭാപ്‌തിബോധവും രാഷ്‌ട്രനിര്‍മിതിയുടെ ആവേശവും അത്രമേല്‍ പ്രബലമായിരുന്ന കാലത്ത്, ആ ആവേശങ്ങളിലും ശുഭാപ്‌തിബോധത്തിലും പങ്കുചേര്‍ന്ന് വൈലോപ്പിള്ളി ധാരാളം കവിതകള്‍ എഴുതിയിട്ടുമുണ്ട്. 'പന്തങ്ങ'ളും 'ജലസേചന'വും 'മലതുരക്കലും' 'സര്‍പ്പക്കാടും'. മാത്രമല്ല അത്രയൊന്നും പ്രകടമായി ഈ പ്രമേയങ്ങളെ അഭിസംബോധന ചെയ്യാത്ത 'ഊഞ്ഞാലിലും' 'കന്നിക്കൊയ്‌ത്തും' പോലുള്ള കവിതകളിലും മേല്‍പറഞ്ഞ ശുഭാപ്‌തിബോധം അന്തര്യാമിയായി ഒഴുകുന്നുണ്ട്.
കാലനീതിയെയും ലോകക്രമങ്ങളെയും തിരുത്തി മുന്നേറുന്ന മര്‍ത്ത്യവീര്യത്തെക്കുറിച്ചുള്ള ഈ ബോധം വൈലോപ്പിള്ളി എപ്പോഴെങ്കിലും കൈവിട്ടതുമില്ല. അടിയന്തരാവസ്ഥയ്‌ക്കെതിരെയും പാട്രീസ് ലുമുംബ വധിക്കപ്പെട്ടപ്പോഴും ഇ.എം.എസ്. മന്ത്രിസഭ പിരിച്ചുവിടപ്പെട്ടപ്പോഴും എല്ലാം വൈലോപ്പിള്ളി കവിതയെഴുതിയിരുന്നു എന്ന് നാം മിക്കപ്പോഴും ഓര്‍ക്കുന്നുണ്ട്. ദേശാഭിമാനി സ്‌റ്റഡി സര്‍ക്കിളിന്റെയും പിന്നീട് പുരോഗമന കലാസാഹിത്യസംഘത്തിന്റെയും അധ്യക്ഷനായിരുന്നുകൊണ്ട് അദ്ദേഹം തന്റെ രാഷ്‌ട്രീയബോധ്യങ്ങളെ മറയും മടിയുമില്ലാതെ വെളിപ്പെടുത്തുകയും ചെയ്‌തു. (തൊഴിലാളികള്‍ പണിമുടക്കുന്നത് ജനവിരുദ്ധതയും രാജ്യദ്രോഹവുമാണെന്നാണ് നിലവില്‍ പുരോഗമന കലാസാഹിത്യ സംഘം അധ്യക്ഷന്റെ അഭിപ്രായം!! വൈലോപ്പിള്ളി പൊറുക്കട്ടെ). ഇങ്ങനെ സാര്‍വദേശീയതയുടെ വിശാലചക്രവാളങ്ങളെ ആശ്ളേഷിച്ചുകൊണ്ടും, അധികാരപ്രമത്തമായ ഭരണകൂട നടപടികളോട് നിരന്തരം കലഹിച്ചുകൊണ്ടും, ഇതിനെതിരായി ഉയരുന്ന പോരാട്ടങ്ങളോട് ഐക്യപ്പെട്ടുകൊണ്ടുമാണ് വൈലോപ്പിള്ളി എഴുതിയത്. അതുകൊണ്ട് ആധുനികതയുടെ മൂല്യങ്ങളെ കവിതയില്‍ കുടിയിരുത്തിയ ഒരാളായി വൈലോപ്പിള്ളിയെ മനസ്സിലാക്കുന്നത് അസംഗതമാണെന്ന് പറയാനാവില്ല. 'സര്‍പ്പക്കാവി'ലേതുപോലുള്ള പ്രകടമായ പ്രഖ്യാപനങ്ങള്‍ വൈലോപ്പിള്ളിയെ അത്തരത്തില്‍ മനസ്സിലാക്കുന്നതിനെ കൂടുതല്‍ ഉറപ്പിച്ചെടുക്കുകയും ചെയ്‌തു.
എങ്കിലും, ആര്‍ക്കും കാണാനാവുന്നവിധം ഇതിന്റെ മറുപുറങ്ങളും വൈലോപ്പിള്ളിക്കവിതയില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു എന്നതാണ് കൂടുതല്‍ വലിയ വാസ്‌തവം. വൈലോപ്പിള്ളിയുടെ പ്രഥമസമാഹാരമായ 'സഹ്യന്റെ മകനി'ല്‍ തന്നെ ആധുനിക നാഗരികതയുടെ പിന്നാമ്പുറത്തെ ഇരുള്‍പ്പടര്‍പ്പുകളില്‍ മേഞ്ഞുനടക്കുന്ന ഒരു മത്തമാനംഗവും, ഉടല്‍വേഗങ്ങളുടെ വന്യചാരുതകള്‍ കൊണ്ട് 'മേഘനീരന്ധ്രമാം വിയതി വിഭ്രമവല്ലി പോലെ' കുതികൊണ്ടുപാഞ്ഞ ഒരു നര്‍ത്തകിയും ഉണ്ടായിരുന്നുവെങ്കിലും 'മാമ്പഴ'ത്തിന്റെ ശോകതാരള്യത്തെയും 'കന്നിക്കൊയ്‌ത്തി'ന്റെ ശുഭാപ്‌തി സ്വപ്‌നങ്ങളെയും മുന്‍നിറുത്തി വൈലോപ്പിള്ളിയെ വാഴിക്കാനാണ് നാം തുടക്കം മുതലേ താല്‍പര്യപ്പെട്ടത്. 'കണ്ണീര്‍പ്പാട'വും 'കുടിയൊഴിക്കലും' പോലുള്ള രചനകളില്‍ വൈലോപ്പിള്ളി പടുത്തുയര്‍ത്തിയ എതിര്‍ലോകങ്ങളെയും എതിര്‍ജീവിതങ്ങളെയും വകവച്ചുകൊടുക്കാന്‍ നമ്മുടെ കാവ്യാസ്വാദനത്തിന്റെ മുഖ്യധാര ഏറെയൊന്നും തയ്യാറായില്ല എന്നു വേണം പറയാന്‍. 'വസന്തവായുവില്‍ വസൂരി രോഗാണുക്കളെ കാണാതിരിക്കാന്‍' കഴിയാതെപോയ ഒരു കവി പൂത്തുപടര്‍ന്ന വസന്തോല്‍സവങ്ങളുടെ ഗായകനായി വാഴ്ത്തപ്പെടുന്നതുപോലൊരു വൈപരീത്യം ഇതിലടങ്ങിയിട്ടുണ്ട്. അരനൂറ്റാണ്ടു പിന്നിട്ട വൈലോപ്പിള്ളിക്കവിതയുടെ ആസ്വാദനചരിത്രം ഈ വൈപരീത്യത്തിന്റെ കൂടി ചരിത്രമാണ്.
'പുഞ്ചിരി ഹാ കുലീനമാം കള്ളം,
നെഞ്ചു കീറി ഞാന്‍ നേരിനെ കാട്ടാം'
എന്ന് നിരന്തരം മറുപുറം തേടിക്കൊണ്ടിരുന്ന കവിതയായിരുന്നു വൈലോപ്പിള്ളിയുടേത്. വിപരീതബിംബങ്ങളുടെ കവിതയായും സ്വസ്ഥിതി തന്‍ മറുപുറം തപ്പുന്ന കവിയായും വൈലോപ്പിള്ളിയെ മനസ്സിലാക്കുന്നതിന് ഇത് വഴിവച്ചിട്ടുണ്ട്. എന്നാല്‍ ഈ വിപരീതലോകങ്ങള്‍ വൈലോപ്പിള്ളിയുടെ വ്യക്തിഗതമായ വീക്ഷണവിശേഷങ്ങള്‍ എന്ന നിലയിലല്ലാതെ, ചരിത്രപരമായ അനുഭൂതിസംഘര്‍ഷങ്ങളുടെ അടയാളങ്ങള്‍ എന്ന നിലയില്‍ കാര്യമായി പരിഗണിക്കപ്പെട്ടില്ല. മധ്യവര്‍ഗപരമായ സന്ദിഗ്ധതയാലും അബോധത്തിന്റെ പിടിമുറുക്കത്താലും നിര്‍ണയിക്കപ്പെട്ടതായിരുന്നു വൈലോപ്പിള്ളിയുടെ കാവ്യകര്‍തൃത്വം എന്നത് നിസ്സംശയം പറയാന്‍ നമ്മുടെ നിരൂപണത്തിന് കഴിഞ്ഞിട്ടുണ്ട്. അത്രതന്നെ പ്രധാനപ്പെട്ട ഒരു കാര്യം ആധുനിക നാഗരികതയുടെ ആഭ്യന്തരവൈരുധ്യങ്ങളില്‍ വേരോടിപ്പടര്‍ന്നതാണ് ഈ സന്ദിഗ്ധതകളത്രയും എന്ന വസ്‌തുതയാണ്. അതുകൊണ്ടുതന്നെ, വ്യക്തിപരമായതെല്ലാം രാഷ്‌ട്രീയമാണ് എന്ന പഴയ പ്രസ്‌താവത്തെ സാധൂകരിക്കുന്ന വിധത്തില്‍, വൈലോപ്പിള്ളിയുടെ കാവ്യഭാവനയുടെ സവിശേഷക്രമങ്ങള്‍ ചരിത്രത്തിന്റെ ആന്തരവൈരുധ്യങ്ങളെയും എതിര്‍ബലങ്ങളെയും കൊണ്ട് പൂരിതമായിരിക്കുന്നു. ഈ യാഥാര്‍ഥ്യത്തെ ഇനിയുമിനിയും പറഞ്ഞുറപ്പിക്കുമ്പോള്‍ മാത്രമേ വൈലോപ്പിള്ളിക്കവിതയുടെ ചരിത്രവല്‍ക്കരണം പൂര്‍ത്തിയാവുകയുള്ളൂ.
ഒറ്റനോട്ടത്തില്‍തന്നെ തെളിഞ്ഞു കാണാവുന്ന ചില കാര്യങ്ങളുണ്ട്. വൈലോപ്പിള്ളിക്കവിതയാകെ ചേര്‍ത്തുവച്ചാല്‍ പരസ്‌പരവിരുദ്ധങ്ങളായ രണ്ട് പ്രവണതകള്‍ അതില്‍ പ്രബലമായിരിക്കുന്നതു കാണാനാവും. ഒരു ഭാഗത്ത്, മുകളിലൊരിടത്ത് സൂചിപ്പിച്ചതുപോലെ, പ്രസാദാത്മകവും പുരോഗമനപരവുമായ ലോകാവബോധത്തിന്റെ ആവിഷ്‌കാരപ്രകാരങ്ങളായ കവിതകള്‍. 'പന്തങ്ങളും' 'സര്‍പക്കാടും' മുതല്‍ 'ജലസേചന'വും 'മലതുരക്കലും' വരെ ഈ ഗണത്തില്‍പെടും. മറുഭാഗത്ത് സംഘര്‍ഷപൂര്‍ണവും സന്ദിഗ്ധവുമായ ജീവിതത്തിന്റെ ആഖ്യാനങ്ങളായി നിലകൊള്ളുന്ന രചനകള്‍. 'കണ്ണീര്‍പ്പാട'വും 'കുടിയൊഴിക്കലും' 'സഹ്യന്റെ മകനു'മെല്ലാം ഉള്‍പ്പെടുന്ന ഒരു ഗണം. ഈ രണ്ടുതരം കവിതകള്‍ രണ്ടുതരം ജീവിതസന്ദര്‍ഭങ്ങളോടുള്ള പ്രതികരണം പോലെയാണ് വൈലോപ്പിള്ളി രചിച്ചിട്ടുള്ളത് എന്ന വസ്‌തുതയും പരിഗണിക്കേണ്ടതാണ്. സംഘടിതവും സമരോല്‍സുകവുമായി ലോകനീതിയെയും സാമൂഹ്യവ്യവസ്ഥയെയും തിരുത്താന്‍ തുനിയുന്ന മാനവചേതനയോടുള്ള ഐക്യദാര്‍ഢ്യമാണ് ആദ്യവിഭാഗത്തിലെ കവിതകള്‍ പ്രകടിപ്പിക്കുന്നത്. ഇച്‌ഛാപൂര്‍ണമായ ഇടപെടലുകള്‍ കൊണ്ട് പുതിയൊരു ലോകം പണിതീര്‍ക്കാന്‍ പുറപ്പെട്ട മനുഷ്യവ്യൂഹങ്ങളുമായി കവി പുലര്‍ത്തുന്ന ഐക്യദാര്‍ഢ്യമാണത്.
വിശാലമായൊരര്‍ഥത്തില്‍ ആധുനികതയുടെ ലോകബോധവുമായി ഐക്യപ്പെടുന്ന കവിയെയാണ് നമ്മളവിടെ കാണുന്നത്. സ്വാതന്ത്ര്യത്തിലും പുരോഗതിയിലും വിശ്വസിക്കുന്ന, അതിനായുള്ള സംഘടിതയത്നങ്ങളെ സര്‍വാത്മനാ പിന്തുണയ്‌ക്കുന്ന ഒരാള്‍. ഈ കവിതകളിലെ കവികര്‍ത്തൃത്വം ഇങ്ങനെയൊന്നാണ്. അപ്പോള്‍ത്തന്നെ അത് പൊരുതുന്ന മനുഷ്യരോടുള്ള സഹഭാവമാണ് എന്നത് കാണാതെ പോകരുത്. ആധുനികതയുടെ വിമോചനസ്വപ്‌നങ്ങളെയാണ് ആ കവിതകള്‍ പിന്‍പറ്റുന്നത്. ഈ വിമോചന പ്രതീക്ഷകളാകട്ടെ, ആധുനികം തന്നെയായ ഭരണകൂടാധികാരത്തിനും മൂലധന വ്യവസ്ഥയ്‌ക്കും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടങ്ങളുടെ ഊര്‍ജസ്രോതസ്സായി നിലകൊള്ളുന്നതുമാണ്. ആ നിലയ്‌ക്ക് ആധുനികമായ വിമോചനാദര്‍ശങ്ങളെ മുന്‍നിറുത്തി, ആധുനികതയുടെ തന്നെ അധികാരവ്യവസ്ഥയോട് ഇടഞ്ഞുനില്‍ക്കുന്നവയാണ് ആ രചനകള്‍ എന്ന് പറയാനാകും. ആധുനികതയുടെ ഇനിയും പൂര്‍ത്തികരിക്കപ്പെട്ടിട്ടില്ലാത്ത വിമോചകദൌത്യങ്ങളെക്കുറിച്ച് നേബര്‍മാസിനെപ്പോലുള്ളവര്‍ പറഞ്ഞുവച്ച ആശയങ്ങളുമായി ചേര്‍ത്തുവച്ച് പരിശോധിച്ചാല്‍, ഈ കവിതയിലെ ആശയത്തിന് കൂടുതല്‍ മിഴിവ് കൈവരികയും ചെയ്യും.
മറുഭാഗത്തെ കവിതകള്‍ ഇതിന്റെ മറുപുറത്ത് നിലയുറപ്പിച്ചവയാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ആധുനികതയുടെ സ്ഥാപനരൂപങ്ങളോടും ആദര്‍ശങ്ങളോടും പ്രയോഗമാതൃകകളോടുമുള്ള വിമര്‍ശനങ്ങളാണ് അവയുടെ കാതല്‍. കുടുംബവും ദാമ്പത്യവും, പ്രണയവും ദേശീയതയും ഉള്‍പ്പെടെയുള്ള ആധുനികസ്ഥാനങ്ങള്‍ ഒന്നൊന്നായി വിചാരണ ചെയ്യപ്പെടുന്ന ഇടങ്ങളാണ് ആ കവിതകള്‍. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ കവിതകളെല്ലാം വൈയക്തികമായ ഒരനുഭവലോകത്തെ ചൂഴ്ന്നുനില്‍ക്കുന്നവയാണ് എന്നതാണ്. ആധുനികത ജന്മം നല്‍കിയ ഏറ്റവും ബലിഷ്‌ഠമായ മഹാഖ്യാനം ഏകവും അഖണ്ഡവുമായ വ്യക്തിത്വവും അതിന്റെ ഉടമയായ മനുഷ്യനും എന്ന കല്‍പനയാണ്. ആധുനികതയുടെ ഈ മനുഷ്യഭാവനയാണ് എണ്ണമറ്റ അധിനിവേശങ്ങളുടെയും പ്രകൃതിചൂഷണങ്ങളുടെയും മറ്റും ആധാരമായി ഇന്ന് പരിഗണിക്കപ്പെടുന്നതും. 'ആരൊരാളെന്‍ കുതിരയെക്കെട്ടുവാന്‍' എന്ന് വിജൃംഭിത വീര്യത്തോടെ കുളമ്പടിച്ചു പാഞ്ഞ മര്‍ത്ത്യവീര്യം ഇത്തരമൊരു വീക്ഷണത്തിന്റെ ഉല്‍പന്നമാണ്. മനുഷ്യന്‍ എന്ന കേവലസത്തയെ ഉയര്‍ത്തിനിറുത്തുന്ന ഈ കാഴ്‌ചവട്ടത്തെ ആധുനികതയ്‌ക്കകത്തു നിന്നു തന്നെ മാര്‍ക്സും മറ്റും വിമര്‍ശനവിധേയമാക്കിയിട്ടുണ്ട് എന്നതും ഇവിടെ ഓര്‍മിക്കണം. സാമൂഹ്യബന്ധങ്ങളുടെ സമുച്ചയം എന്ന് മനുഷ്യനെ വിവരിക്കുന്നതിലൂടെ, സത്താപരമായ മനുഷ്യ - വ്യക്തിത്വകല്‍പനകളുടെ നിരാകരണം കൂടിയാണ് മാര്‍ക്‌സ് നടത്തിയത്. എങ്കിലും ആധുനികലോകം വ്യക്തികേന്ദ്രിതമായ മാനവവാദത്തിന്റെയും അതിനെ മുന്‍നിറുത്തുന്ന സ്ഥാപനരൂപങ്ങളുടേതുമായിരുന്നു. നാം ഇന്നു കഴിയുന്ന ലോകത്തിന്റെ കേന്ദ്രവും ഏറെക്കുറെ ഇതു തന്നെയാണ്.
മനുഷ്യന്‍ എന്ന അഖണ്ഡസത്തയെ മുന്‍നിറുത്തി പണിതുയര്‍പ്പെട്ട സ്ഥാപനരൂപങ്ങളോടും അതിന്റെ കേന്ദ്രമായ കേവല മനുഷ്യസങ്കല്‍പത്തോടുമാണ് തന്റെ ഒരു വിഭാഗം കവിതകളിലൂടെ വൈലോപ്പിള്ളി എതിരിട്ടു നടന്നത്. അതിപ്രബലമായ മാനവകേന്ദ്രിതത്വത്തിന്റെ കാഴ്‌ചവട്ടത്തിനകത്തു വച്ച് വായിച്ചതിനാല്‍ ഈ എതിരിടല്‍ നമ്മുടെ വായനാചരിത്രത്തില്‍ അത്ര വലിയ ഇടം പിടിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. തീര്‍ത്തും വ്യക്തിപരമായ അനുഭവങ്ങളിലേക്കെത്തുമ്പോള്‍ വൈലോപ്പിള്ളിക്കവിത സംഘര്‍ഷനിര്‍ഭരവും വൈരുധ്യപൂര്‍ണവുമായിത്തീരുന്നതും, അത് പിന്നാലെ കുടുംബവും ദാമ്പത്യവും പ്രണയവും പോലുള്ള സ്ഥാപനരൂപങ്ങളുമായി ഏറ്റുമുട്ടി അവയെ ഒരു പ്രശ്‌നമേഖലയായി പരാവര്‍ത്തനം ചെയ്യുന്നതും നമുക്ക് കാണാനാവും. ഈ സവിശേഷസ്വരഘടന നാം വേണ്ടത്ര വകവച്ചുകൊടുത്തിട്ടില്ല.
'എന്നുടെയൊച്ച കട്ടുവോ വേറിട്ട് ' എന്ന് വൈലോപ്പിള്ളിക്കവിതയുടെ അബോധം നമ്മെ നിരന്തരം അഭിസംബോധനചെയ്യുന്നുണ്ട്. നാമത് കേട്ടുതുടങ്ങുന്നതേയുള്ളൂ എന്നുമാത്രം.
ഇങ്ങനെ ഇരുപുറങ്ങിലേക്കും ഇരുലോകങ്ങളിലേക്കും കടന്നുനില്‍ക്കുന്ന കവിതകളുടെ രണ്ട് ധാരകളെ നിലനിറുത്തുമ്പോള്‍ തന്നെ ഈ ഇരുലോകങ്ങളും തമ്മിലിടയുന്ന ഒരാന്തരഘടനയും വൈലോപ്പിള്ളിയുടെ അധ്വാനപദ്ധതി നിലനിറുത്തിപ്പോരുന്നുണ്ട്. ആധുനികമായ ചിന്താരീതി ജന്മം നല്‍കിയ അപരലോകങ്ങളെ അസാധുവാക്കുന്ന ഒരു ഭാഷാവടിവും ജീവിതവീക്ഷണവുമായി ഇത് പലപ്പോഴും കവിതയില്‍ ഉണര്‍ന്നിരിക്കുന്നു. പ്രകൃതി /സംസ്‌കൃതി, ആത്മാവ് / ശരീരം, ഭൌതികം / ആത്മീയം, പാശ്ചാത്യം / പൌരസ്‌ത്യം എന്നിങ്ങനെയുള്ള എണ്ണമറ്റ വിപരീതദ്വന്ദ്വങ്ങളിലൂടെ യാഥാര്‍ഥ്യത്തെ വിശദീകരിക്കുകയും മനസ്സിലാക്കുകയുമാണ് ആധുനികത ചെയ്‌തത്. വൈലോപ്പിള്ളിക്കവിതയിലെ വിപരീതബിംബങ്ങളെന്ന് വിവരിക്കപ്പെട്ടത്, ഈ ദ്വന്ദ്വകല്‍പനയെ മറികടക്കുന്ന വാങ്മയങ്ങളെയാണ്.
'നിഗ്രഗോല്‍സുകം സ്നേഹവ്യഗ്രമെങ്കിലും ചിത്തം'
എന്നും
'വിരുന്നുകാര്‍ക്കമര ദേഹമി
അരുവി ഞങ്ങള്‍ക്ക് നരകദേശം'
എന്നുമെല്ലാം വൈലോപ്പിള്ളിക്കവിത വീപരിതങ്ങളായി വകഞ്ഞുമാറ്റപ്പെട്ട ലോകങ്ങളെ ചേര്‍ത്തു നിറുത്തി. ഇതിനുമപ്പുറം കവിതയുടെ ആന്തരഘടനയില്‍ത്തന്നെ വിപരീതദ്വന്ദ്വങ്ങളെ മറികടന്നു പോകാനും അത് ചിലപ്പോള്‍ സന്നദ്ധമായി.
വൈലോപ്പിള്ളിയുടെ പ്രശസ്‌തകവിതയായ 'സഹ്യന്റെ മകന്‍' ഇത്തരമൊരു ആന്തരപ്രകൃതിയെ നിലനിറുത്തുന്നതെങ്ങനെയെന്ന് പരിശോധിക്കാനാണ് ഈ പ്രബന്ധം തുടര്‍ന്ന് ശ്രമിക്കുന്നത്. ഭാവനയുടെ ചരിത്രപരതയെ ഭാവനാബന്ധങ്ങളെ നിര്‍ണയിക്കുന്ന വിചാരക്രമങ്ങള്‍ക്ക് കുറുകെ സഞ്ചരിച്ചുകൊണ്ടും അടയാളപ്പെടുത്താനാവുമെന്നതിനെ 'സഹ്യന്റെ മകന്‍' സാക്ഷ്യപ്പെടുത്തുന്നുണ്ട്.
രണ്ട്
അബോധത്തില്‍ ദമനം ചെയ്യപ്പെട്ട വാസനാവേഗങ്ങള്‍ പരിഷ്‌കൃതിയുടെ ലോകനീതിക്കെതിരെ നടത്തുന്ന പടപാച്ചിലുകളുടെ കഥയായാണ് 'സഹ്യന്റെ മകന്‍' പൊതുവേ മനസ്സിലാക്കപ്പെട്ടുവരുന്നത്. ഇങ്ങനെയൊന്നാണീ കവിത എന്ന് വൈലോപ്പിള്ളി തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
'പരിഷ്‌കൃതജീവിതത്തിന്റെ ചട്ടവട്ടങ്ങള്‍ക്കു വഴങ്ങി അണിഞ്ഞൊരുങ്ങിനില്‍ക്കുന്ന മഹിമയേറിയ മനുഷ്യന്‍ ചില പ്രതിസന്ധിഘട്ടങ്ങളില്‍ പ്രബലമായ ഒരു പ്രാഥമിക വികാരത്തിന് വിധേയനായി, സംസ്‌ക്കാരപാരമ്പര്യങ്ങളെ വകവയ്‌ക്കാതെ സ്വന്തം ഹൃദയപ്രേരണയ്‌ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുകയും അയാളെക്കൊണ്ടു പരിഭ്രമവും അപായവും അനുഭവിക്കുന്ന സമുദായം അയാളെ പകയോടെ ഞെരിച്ചുതകര്‍ക്കുകയും ചെയ്യുന്നതിന്റെ ഛായ ഈ കഥയുടെ പിന്നിലുണ്ട് ' എന്നാണ് ഈ കവിതയ്‌ക്കുള്ള വൈലോപ്പിള്ളിയുടെ പ്രശസ്‌തമായ അടിക്കുറിപ്പ്.
പില്‍ക്കാലത്ത് 'സഹ്യന്റെ മകനു'ണ്ടായ വായനകളെയെല്ലാം ഈ അടിക്കുറിപ്പ് ഏറിയും കുറഞ്ഞും നിയന്ത്രിച്ചുപോന്നിട്ടുണ്ട്. അതുകൊണ്ട് മദമിളകിയ മത്തമാതംഗത്തിന്റെ സാഹസസഞ്ചാരം മാത്രമായി കുട്ടികള്‍ പോലും ഈ കവിത വായിക്കുകയുണ്ടാവില്ല. 'തീക്ഷ്ണമായ സഹജവികാരങ്ങളുടെ സങ്കേതമായ ഉപബോധമനസ്സിന്റെ പ്രതിരൂപമാകാം ഈ കവിതയിലെ സഹ്യകാനനം' എന്ന വൈലോപ്പിള്ളിയുടെ വസ്‌തുനിര്‍ദേശം മിക്കവാറും അക്ഷരാര്‍ഥത്തില്‍ത്തന്നെ സ്വീകരിക്കപ്പെട്ടു. അങ്ങനെ ഫ്രോയ്‌ഡിയന്‍ അബോധവും അവ്യാകൃതമായ വാസനാലോകത്തിന്റെ ഇരുള്‍ക്കയവുമായി, ഈ കവിതയിലെ പ്രകൃതി. വന്യമായ ആദിമചാരുതകളുടെ പാര്‍പ്പിടം.
'അബോധം അന്യത്തിന്റെ വ്യവഹാരമാണ്' എന്നത് നവമനോവിശ്ളേഷണത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങളിലൊന്നാണ്. ആധുനികമായ ആത്മത്തിന്റെ ചരിത്രം അന്യത്തിനുമേലുള്ള ആത്മത്തിന്റെ അധിനിവേശത്തിന്റെ ചരിത്രം കൂടിയാണ്. അന്യത്തിനു മേലുള്ള ആധിപത്യമാണ് ആത്മത്തിന്റെ പ്രതിഷ്‌ഠാപനതത്ത്വം. ഈ അന്യത്തില്‍ കറുപ്പും കിഴക്കും, രതിയും ശരീരവും മുതല്‍ പെണ്ണും പ്രകൃതിയും വരെയുള്ള എണ്ണമറ്റ ഇടങ്ങളും അനുഭവസ്ഥാനങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. ഇവയ്‌ക്കെല്ലാം മേലുള്ള അധിനിവേശത്തിന്റെ കഥയാണ് ആധുനികതയുടെ ആത്മതത്ത്വത്തിന്റെ കഥ. (ആധുനികത അതില്‍ത്തന്നെ അധിനിവേശാത്‌മകമാണെന്നു വരുന്നതും മറ്റൊന്നുകൊണ്ടല്ല). യുക്തിയാല്‍ വകഞ്ഞെടുക്കപ്പെട്ട ഏകാന്തഭദ്രമായ ഒരു അനുഭൂതിസ്ഥാനമായി ആത്മത്തിന്റെ അധൃഷ്യലോകം ആധുനികതയില്‍ തലയുയര്‍ത്തിനിന്നു. അതോടെ അന്യത്തിന്റെ ലോകം അബോധത്തിന്റെ ഇരുള്‍ക്കയമായി; ലകാനിയന്‍ യാഥാര്‍ഥ്യക്രമ (real order)മായി. കീഴടക്കപ്പെടാത്ത അന്യം, അബോധമായി ദമനംചെയ്യപ്പെടാത്ത അപരം, യുക്തിഭദ്രതയെ ഭേദിച്ചുപായുന്ന വിധ്വംസകവേഗമായി. ഉന്മാദം ആധുനികതയുടെ സ്ഥാപനചരിത്രത്തിന്റെ ഭാഗമായതിങ്ങനെയാണ്. ഇങ്ങനെ ആധുനികമായ ആത്മനിര്‍മിതിയുടെ ഫലമായി അബോധത്തിലാഴ്ന്നുപോയ അന്യവ്യവഹാരങ്ങളിലൊന്നാണ് പ്രകൃതി. ക്രമരഹിതവും വന്യവും ഭീഷണവും അവ്യാകൃതവുമായി എതിര്‍ലോകം.
ആധുനികതയുടെ പ്രകൃതിദര്‍ശനത്തിന്റെ ആധാരം തന്നെ ഈ അന്യസങ്കല്‍പമാണ്. കയ്യേറി കീഴ്പ്പെടുത്താനായാലും കൈകൂപ്പി ആരാധിക്കാനായാലും പ്രകൃതിയുടെ അപരപദവി അനിവാര്യമാണ്. തനിക്കു പുറത്ത് തന്റെ നോട്ടത്തിന്റെ വിഷയമായി, തന്റെ ആരാധനയുടെയോ അധിനിവേശത്തിന്റെയോ വിഭവമായി നിലകൊള്ളുന്ന പ്രകൃതിയെക്കുറിച്ചാണ് ആധുനികമനുഷ്യന്‍ സംസാരിച്ചുകൊണ്ടേയിരുന്നത്. പ്രകൃതിയെക്കുറിച്ചു പറയുമ്പോള്‍ നാം നമുക്കു പുറത്തുള്ള ഒന്നിനെക്കുറിച്ച് പറയുന്നതായാണ് ധരിക്കാറുള്ളതെന്ന് റെയ്‌മണ്ട് വില്യംസ് സൂചിപ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. വൈയവസായികതയിലും കാല്‍പനികതയിലും ഇരുനിലകളിലാണെങ്കിലും, അന്യമായിത്തീര്‍ന്ന ഈ പ്രകൃതിയാണുള്ളത്. അന്യഗ്രഹം കീഴടക്കിയ ജേതാവിനെപ്പോലെ പ്രകൃതിക്കുമേല്‍ വിജയംനേടിയ മനുഷ്യാഭിമാനത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഏംഗല്‍സ് നടത്തുന്ന വിമര്‍ശനങ്ങള്‍ ഈ അന്യകല്‍പനയോടുള്ള വിമര്‍ശനം കൂടിയാണ്. ഒപ്പം ഈ ആത്മതത്ത്വത്തിന്റെ വിമര്‍ശനവും.
'സഹ്യന്റെ മകന്‍' ആത്മത്തിന്റെ അധിനിവേശത്തിന് ഇരയാകാത്ത പ്രകൃതിയുടെ കഥയാണ്. അപരമായി വകഞ്ഞുമാറ്റപ്പെട്ട എതിര്‍ലോകമല്ല അവിടെ പ്രകൃതി. അത് യാഥാര്‍ഥ്യത്തിന്റെ തുടര്‍ച്ചയില്‍ നിലകൊള്ളുന്ന ഒന്നാണ്. വസ്‌തുയാഥാര്‍ഥ്യങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലമല്ല അവിടെ പ്രകൃതി. അത് അനുഭവത്തിനൊപ്പമാണ്. യുക്തിയാല്‍ വകഞ്ഞുമാറ്റപ്പെടാത്ത, ആത്മത്തിന്റെ അധിനിവേശത്തിന് ഇരയാകാത്ത അന്യത്തിന്റെ പദവിയിലേക്ക് തള്ളിനീക്കപ്പെട്ടിട്ടില്ലാത്ത ഒന്നാണത്. അബോധമായി ദമനം ചെയ്യപ്പെടാത്ത അന്യം ആത്മത്തിന്റെ വ്യവഹാരത്തില്‍ പങ്കുചേരുന്നതോടെ സയുക്തികതയുടെ ക്രമങ്ങള്‍ക്കുമേല്‍ ഉന്മാദം തലയുയര്‍ത്തുന്നു.
അമ്പലപ്പറമ്പിലെ ഉല്‍സവരംഗത്തിന്റെ വര്‍ണനയോടെയാണ് കവിത തുടങ്ങുന്നത്. കാനനവിസ്‌തൃതിയുടെ വന്യചാരുതയില്‍ വിലയം പ്രാപിച്ച ആനയുടെ അകക്കണ്ണില്‍ത്തെളിയുന്ന ദൃശ്യമായാണ് ഇത് ആദ്യവായനയില്‍ അനുഭവപ്പെടുക:
"ഉല്‍സവം നടക്കയാണമ്പലമുറ്റത്തുയര്‍-
ന്നുജ്വലല്‍ദീവെട്ടികളിളക്കും വെളിച്ചത്തില്‍
പതയും നെറ്റിപ്പട്ടപ്പൊന്നരുവിളോലും
പതിനഞ്ചാന കരിമ്പാറകളുടെ മുന്നില്‍
വാദ്യമേളത്തിന്‍ താളപാതത്തില്‍ തലയാട്ടി-
പ്പൂത്ത താഴ്വരപോലെ മരുവീ പുരുഷാരം''
ഇങ്ങനെ ഉല്‍സവരംഗത്തെ കാനനദൃശ്യത്തിലേക്ക് ആദേശം ചെയ്യുന്ന ഈ ആഖ്യാനക്രമം കവിതയുടെ അടിസ്ഥാനഘടനയെത്തന്നെയാണ് അടയാളപ്പെടുത്തുന്നത്. പിന്നീടങ്ങോട്ട് കവിതയിലുടനീളം ഇത് തുടരുന്നുണ്ട്. പ്രകൃതി/സംസ്‌കൃതി എന്ന ദ്വന്ദ്വകല്‍പനയെ മറികടക്കുന്ന ഭാവനാബന്ധമായി ഇതിനെ കാണണം. വകഞ്ഞുമാറ്റപ്പെട്ട അപരത്തിന്റെ തിരിച്ചുവരവാണിത്.
ഉല്‍സവരംഗത്തിന്റെ വര്‍ണനയില്‍ നിരനിരയായി അണിനിരക്കുന്ന രൂപകങ്ങള്‍ ഒരേസമയം ആനയുടെ കാഴ്‌ചയും അന്യത്തിന്റെ ആദേശവുമാണ്. 'പതയും നെറ്റിപ്പട്ടപ്പൊന്നരുവി', 'പതിനഞ്ചാനക്കരിമ്പാറകള്‍', 'വാദ്യമേളത്തിന്‍ താളപാതം', 'പൂത്തതാഴ്വരപോലെ പുരുഷാരം' എന്നിങ്ങനെ ഉല്‍സവദൃശ്യങ്ങള്‍ അതില്‍ത്തന്നെ കാനനദൃശ്യങ്ങളായും നിലകൊള്ളുന്നു. പ്രകൃതിയായി, അപരമായി, പുറത്താക്കപ്പെട്ട ഒരനുഭവലോകം മാനുഷികയാഥാര്‍ഥ്യത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നുകയറുകയാണ്. അപരം അബോധമായിത്തീരുകയല്ല, മറിച്ച് ബോധത്തിന്റെ അതിര്‍വമ്പിനുള്ളില്‍ കടന്നുകയറി അതിനെ അസ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അപരത്തിന്റെ ഈ അഭിക്രമണമാണ് ഉന്മാദം. അകവും പുറവുമായി വേര്‍തിരിയാത്ത, അവ തമ്മില്‍ തമ്മില്‍ കലങ്ങിമറിയുന്ന ഒരിടമായി സഹ്യപുത്രന്റെ മനോലോകം മാറിത്തീരുന്നു. ഉന്മത്തമായ കാമനാജീവിതത്തിന്റെ പ്രതീകമായി ആന പണ്ടുമുതലേ നമ്മുടെ സഞ്ചിതസ്‌മൃതിയിലുണ്ടെന്നു കൂടി ഓര്‍മിച്ചാല്‍ (ആകാശച്ചരിവില്‍ ഐരാവതങ്ങള്‍ കൊമ്പുകുത്തിക്കളിക്കുകയാണോ - 'വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദര്‍ശഃ' - എന്നാണ് തെന്നിനീങ്ങുന്ന വെളുത്ത മേഘങ്ങളെക്കുറിച്ച് കാളിദാസന്‍ ആലോചിച്ചത്.) അകംപുറം മാഞ്ഞുപോകുന്ന ഈ മാതംഗഹൃദയം സംസ്‌ക്കാരചരിത്രത്തിന്റെ അടിപ്പടവുകളിലേക്ക് വേരാഴ്ത്തിനില്‍ക്കുന്ന ഒരു കാവ്യബിംബമാണെന്ന് തീര്‍ത്തും വ്യക്തമാകും.
ഒരര്‍ഥത്തില്‍ വൈലോപ്പിള്ളിക്കവിതയുടെ ഭാവബദ്ധതയായി പറഞ്ഞുവരാറുള്ള വിപരീതബിംബങ്ങളുടെ സാന്നിധ്യം അന്യവുമായുള്ള ഇത്തരം അഭിമുഖങ്ങളുടെ ഫലമാണ്. ആത്മത്തിന്റെയും യാഥാര്‍ഥ്യത്തിന്റെയും സ്വയംപര്യാപ്‌തലോകങ്ങളെ വിശ്ളഥമാക്കിക്കൊണ്ട് അവിടേക്ക് കടന്നുകയറുന്ന അപരമാണ് വൈലോപ്പിള്ളിക്കവിതയില്‍ വിപരീതബിംബങ്ങളുടെ പരമ്പരയായി ഇടംപിടിക്കുന്നത്. 'സഹ്യന്റെ മകനി'ല്‍ നാം കാണുന്നതും വേറൊന്നല്ല. സംസ്‌കൃതിയുടെ സുഭദ്രലോകങ്ങള്‍ പ്രകൃതിയുടെ അവ്യാകൃതകാമനകളാലും സ്വച്‌ഛന്ദതൃഷ്‌ണകളാലും അടിയിളകിമറിയുകയാണവിടെ:
"പൊല്‍ത്തിടമ്പേറി ദേവന്‍ പരുമാറുമാപ്പെരും
മസ്‌തഹകടാഹത്തില്‍ മന്ത്രിപ്പൂ പിശാചുക്കള്‍''
ദൈവവും പിശാചും ചേര്‍ന്നുനില്‍ക്കുന്ന ഈ ഭാവബന്ധം മദപ്പാടും എഴുന്നള്ളിപ്പും, ആനയും പാപ്പാനും, ആനയും ശാന്തിക്കാരനും, പ്രൌഢമസ്‌തിഷ്‌ക്കവും ഭ്രാന്തിന്‍നിലാവും എന്നിങ്ങനെ വിപരീതകല്‍പനകളുടെ ശൃംഖലയായി പടര്‍ന്ന് ഒടുവില്‍ 'നിഗ്രഹോല്‍സുകം സ്‌നേഹവ്യഗ്രം' എന്ന വിധ്വംസകമായ വിപരീതഭാവനയിലാണ് കൂടണയുന്നത്. വാസനാവേഗങ്ങളുടെ ഉച്‌ചൃംഖലമായ കുതിപ്പുകള്‍ നാഗരികവും വ്യവസ്ഥാപിതവുമായ ആത്മത്തെയും അവബോധത്തെയും കുടഞ്ഞുകളയുന്നു. കവിതയുടെ തുടക്കത്തില്‍ ഉല്‍സവരംഗത്തേക്ക് ആദേശം ചെയ്യപ്പെടുന്ന കാനനദൃശ്യങ്ങളാണെങ്കില്‍ തുടര്‍ന്നുള്ളത് കാനനദൃശ്യങ്ങളുടെ കേവലതയാണ്. 'വന്‍ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം വീശി', ചെറുനാളിലെ കേളീവീഥികളിലൂടെ സഞ്ചരിക്കുന്ന ആനയുടെ അനുഭവലോകത്തില്‍നിന്നും നാഗരികതയുടെ അടയാളങ്ങളത്രയും പിന്‍വാങ്ങിയിരിക്കുന്നു. പൂത്തുപടര്‍ന്ന മലവാകകളും മസ്‌തകം തലോടുന്ന മലയാനിലനും അമൃതപ്രവാഹമായ കാട്ടരുവികളും ഇടചേര്‍ന്നുനില്‍ക്കുന്ന കാട്ടുപാതയുടെ വാസന്തസൌര്യഭ്യങ്ങളില്‍ മുങ്ങിത്താണ ചേതനയാണ് ആനയുടേത്. പ്രകൃതിയുടെ അപരത്വം സമ്പൂര്‍ണമായി പിന്‍വാങ്ങുകയും കേവലപ്രകൃതിയുടെ വന്യചാരുതകള്‍ മാത്രം തലയുയര്‍ത്തിനില്‍ക്കുകയും ചെയ്യുകയാണിവിടെ. നാഗരികതയുടെ ഓര്‍മപ്പെടുത്തലുകള്‍ക്ക്, അതിന്റെ അടയാളങ്ങള്‍ക്ക് ഇവിടെ ഇടം കിട്ടുന്നില്ല:
"ഉത്തരക്ഷണത്തില്‍ തന്‍ ചേതനയുണര്‍ന്നി,താ-
യുല്‍സവരംഗത്തില്‍ നിന്നുയരും വാദ്യാരവം
വകവച്ചീലാ വമ്പനവനിഗ്ഘോഷം വെറും
വനപല്വല വര്‍ഷാകാലമണ്ഡൂകാലാപം''
സംസ്‌കൃതിയുടെ വിളികളെല്ലാം പ്രകൃതിയിലേക്ക് പിന്‍മടങ്ങുന്ന ഒരു മനോമണ്ഡലത്തിന്റെ വാങ്മയങ്ങളായി കവിതയില്‍ ഇടംപിടിക്കുന്നു:
"കാല്‍ക്ഷണത്താലവന്‍ മുന്നോട്ടാഞ്ഞൂ-പൊട്ടുന്നൂ കാലില്‍
കൂച്ചുചങ്ങല,യല്ല കുടിലം വല്ലീജാലം''
അമ്പലപ്പറമ്പിനെ വനഹൃദയമായി ഭാവനചെയ്‌ത മനോവൃത്തിയല്ല ഇവിടെയുള്ളത്. യുക്തിക്കും ക്രമത്തിനും കീഴ്പ്പെടാത്ത അന്യത്തിന്റെ സ്വച്‌ഛന്ദലോകം ആഖ്യാനത്തില്‍ ഉണര്‍ന്നുനില്‍ക്കുന്നു. സംസ്‌കൃതിയുടെ എല്ലാ അടയാളങ്ങളില്‍നിന്നും മുക്തമായ കേവലപ്രകൃതിയായി ഉല്‍സവപ്പറമ്പിലെ വിഭ്രാന്തരംഗങ്ങള്‍ പരാവര്‍ത്തനം ചെയ്യപ്പെടുന്നു. ആനയിടഞ്ഞതിനെത്തുടര്‍ന്നുള്ള അമ്പലമുറ്റത്തെ തിക്കും തിരക്കും വിപിനാന്തരത്തില്‍ ചൂഴ്ന്നുപടരുന്ന കൊടുങ്കാറ്റായിത്തീരുന്നു:
"ഇരമ്പും മലവെള്ളപ്പൊക്കമോ, കാട്ടാളന്മാ-
രിരുഭാഗവും വളഞ്ഞാര്‍ത്തു കാടിളക്കുന്നോ?
വാനരം മറിയുന്നോ തന്‍പുറത്തേറി,പ്പൂത്ത
കാനനവിടപങ്ങള്‍ പേടിപൂണ്ടോടിടുന്നോ?
കരയുന്നോ തന്‍ കാല്‍ച്ചുവട്ടില്‍ ചെടികള്‍, താ-
നുരിയും കൊമ്പത്തുനിന്നൊലിക്കുന്നുവോ രക്തം?''
അന്യത്തെ വകഞ്ഞുമാറ്റിപ്പണിതെടുത്ത 'യാഥാര്‍ഥ്യം' അന്യത്തിന് സമ്പൂര്‍ണമായി അടിപ്പെട്ടതിന്റെ ചിത്രമാണിത്. യാഥാര്‍ഥ്യത്തില്‍നിന്ന് അന്യത്തിലേക്ക് ഒരു സൂചനാബന്ധം നിലനിറുത്തുകയല്ല; അന്യത്തിന്റേതു മാത്രമായ ഒരു പുതിയ യാഥാര്‍ഥ്യം ഉടലെടുക്കുകയാണ് ഇവിടെ സംഭവിക്കുന്നത്. നാഗരികതയുടെ യാഥാര്‍ഥ്യങ്ങളപ്പാടെ പിന്‍വാങ്ങിനില്‍ക്കുന്ന സങ്കല്‍പലോകം മാത്രമേ അവിടെയുള്ളൂ. പ്രണയവും കാമവും തിരതല്ലിയാര്‍ക്കുന്ന, വാസനാവേഗങ്ങളുടെ പടപ്പാച്ചിലുകള്‍ അരങ്ങേറുന്ന, വിപിനാന്തരാളം മാത്രം:
"കവിളില്‍ പരാക്രമകന്ദളം മുളയ്‌ക്കിലും
കളികൈവെടിയാത്ത കോമള കളഭങ്ങള്‍
....................................................
മോന്തിയോ കള്ളിന്‍ നേരം കുളിര്‍നീരവരൊത്തൂ
ചീന്തിയോ കരിമ്പൊക്കും കാട്ടുനായ്ങ്കണയവന്‍?
കാട്ടുതാളിലയൊത്ത കോമള കര്‍ണങ്ങളില്‍
കൂട്ടുകാരിയോടവന്‍ മന്ത്രിച്ചോ മനോരഥം?
ശൃംഖലയറിയാത്ത സഖിതന്‍ കാലില്‍, പ്രേമ
ച്ചങ്ങലബന്ധിച്ചുവോ ചഞ്ചലല്‍ത്തുമ്പിക്കയ്യാല്‍?
അറിയില്ലൊരുപക്ഷേ, പന്തലില്‍ പലേപടി
മറിയും കുലവാഴയ്‌ക്കറിയാം പരമാര്‍ഥം
..................................................
ഹംകൃതി പതയുന്ന ശത്രുകുംഭത്തില്‍ പിന്നെ-
ത്തന്‍ കൊലച്ചിരി കടയോളവും കടത്തിയോ?
അറിയില്ലൊരുപക്ഷേ, ഗോപുരപുരോഭൂവില്‍
നിറയും മുറിക്കല്‍കള്‍, പറയും പരമാര്‍ഥം''
പരിഷ്‌കൃതിയുടെ അടയാളങ്ങളെ അഥവാ നാഗരികതയുടെ ആപല്‍സൂചനകളെ തിരിച്ചറിയാനാവാത്തവിധം കലങ്ങിമറിഞ്ഞതാണ് ആനയുടെ മനോലോകം. ആദേശം ചെയ്യപ്പെട്ട അന്യം പ്രബലമാകുന്നതോടെ യാഥാര്‍ഥ്യബോധത്തിന്റെ ആധാരമായ പ്രതീകക്രമം തകരുന്നു. പ്രതീകക്രമത്തിന്റെ തകര്‍ച്ചയുടെ ഫലമായാണ് പ്രാക്തനമായ വികാരവേഗങ്ങളുമായുള്ള ഏകീഭാവത്തിന്റെ അനുഭവങ്ങളിലേക്ക് മാതംഗഹൃദയം ചേക്കേറുന്നത്; വനഹൃദയത്തിന്റെ അപരിമേയഭംഗികളിലൂടെ അത് സഞ്ചരിക്കുന്നത്. പ്രകൃതിയുടെ ഉന്മത്തതയില്‍ പൂത്തലയുന്ന ഈ വിപിനാന്തരാളം നാഗരികതയുടെ എല്ലാ വിളികള്‍ക്കും അപ്പുറത്താണ്. എന്നാല്‍ രാവിനെയും ഇരുളിനെയും പേടിച്ച് പിന്‍വാങ്ങിയ മാനുഷവന്‍പുകളുടെ ലോകം പുറത്തുണ്ട്. ഇരുളും പ്രകൃതിയും ഇണചേര്‍ന്ന വനഭംഗികള്‍ യാഥാര്‍ഥ്യക്രമത്തിന്റെ അവ്യാകൃത ലോകമാണ്. കാടിനെ ചൂഴ്ന്നുനില്‍ക്കുന്ന ഈ ഇരുട്ടിലേക്ക് പുറംലോകത്തിന്റെ വെളിച്ചം ദുര്‍മൃത്യുവിന്റെ വേട്ടക്കാരനായ പട്ടാളക്കാരനൊപ്പം വന്നുചേരുന്നു:
"പിന്‍പുഷപ്രകാശത്തിലിരുളില്‍ മുമ്പില്‍ പേടി-
ച്ചമ്പിയ മാലോകര്‍ തന്‍ വമ്പുകളുണരവേ
അമ്പലമതില്‍ കേറിയിരുന്നാന്‍, ദുര്‍മൃത്യുവിന്‍
മുന്‍പിലെ സേവക്കാരനൊരു പട്ടാളക്കാരന്‍
ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചുകേണടിഞ്ഞാല്‍ മദഗജം''
പ്രകൃതിയില്‍നിന്നും സംസ്‌കൃതിയിലേക്ക്, യാഥാര്‍ഥ്യക്രമത്തില്‍നിന്നും പ്രതീകക്രമത്തിലേക്ക് കടന്നുനില്‍ക്കുന്നതോടെ കാനനം അമ്പലപ്പറമ്പായി, അന്യവുമായുള്ള തന്‍മയീഭാവത്തിന്റെ ലോകം അവസാനിക്കുകയായി. മദമിളകിയ ആനയെ വെടിവച്ചു വീഴ്ത്തിക്കൊണ്ട്, പ്രതീകക്രമത്തെയും 'യാഥാര്‍ഥ്യ'ത്തിന്റെ നേര്‍വടിവിനെയും പുനഃസ്ഥാപിക്കുന്നിടത്താണ് കവിത പര്യവസാനിക്കുന്നത്. സംസ്‌കൃതിയുടെ ചെവിയില്‍ പതിയാത്ത അശരണമായ ദീനവിലാപമായി, അന്യവുമായുള്ള ഏകീഭാവം കവിതയില്‍ അവശേഷിക്കുന്നുണ്ട്. ആകാശമാര്‍ഗങ്ങളെ കിടിലംകൊള്ളിക്കുന്ന ഉഗ്രതാപമായാണ് ഈ വിലാപം മുഴങ്ങുന്നത്. നാഗരികതയുടെ ദൈവങ്ങള്‍, യുക്തിയുടെയും സംസ്‌കൃതിയുടെയും ആകരങ്ങള്‍, പക്ഷേ ഈ വിളി കേള്‍ക്കില്ല:
"ദ്യോവിനെ വിറപ്പിക്കുമാവിളി കേട്ടോ മണി-
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം?''
പ്രകൃതിയുടെ അന്യപദവിയുടെ പുനഃസ്ഥാപനമുഹൂര്‍ത്തമാണിത്. മേഘമാര്‍ഗങ്ങളിലൂടെ പടരുന്ന വിലാപമായി അത് വിദൂരസ്ഥമായ സഹ്യഹൃദയത്തില്‍ ചെന്നടിയുന്നു. അവിടെ മാത്രമാണ് അവ വരവേല്‍ക്കപ്പെടുന്നതും:
"എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തില്‍''
ഇങ്ങനെ ആധുനികനാഗരികതയുടെ അപരങ്ങളിലൊന്നായ പ്രകൃതി അബോധമായി ദമനം ചെയ്യപ്പെടാതെ ഉണര്‍ന്നുവരുന്നതിന്റെയും, നാഗരികത ഭ്രാന്തിന്റെ സുരക്ഷാരന്ധ്രം വഴി അതിനെ പുറത്താക്കുന്നതിന്റെയും ആഖ്യാനമാണ് 'സഹ്യന്റെ മകന്‍' എന്ന കവിത. ആധുനികനാഗരികതയും ആധുനികമായ ആത്മതത്ത്വവും ജന്മം നല്‍കിയ അപരപദവിയെ അതിവര്‍ത്തിക്കാനും ആത്മവും അപരവും എന്ന ദ്വന്ദ്വകല്‍പനയെ മറികടന്നുപോകാനുമുള്ള ശ്രമമാണ് ഉന്മാദത്തിന്റെ തിരയിളക്കങ്ങളായി കവിതയില്‍ അലയടിക്കുന്നത്. യുക്തിബോധത്തിന്റെ മേദുരശിഖിരങ്ങളില്‍ അത്രയും ഉറപ്പോടെ നിലകൊണ്ടതിനാല്‍ നമ്മുടെ നിരൂപണം ഈ തിരയിളക്കങ്ങളെ കാണാതെ പോയതാവണം. മാനവഹുംകൃതിയുടെയും (മാനവവീര്യത്തിന്റെ എന്നാണ് പഴയ വിവരണം) പ്രകൃതിയെ വെട്ടിച്ചുട്ട് മുന്നേറുന്ന വികസനവാദത്തിന്റെയും കവിയായി വൈലോപ്പിള്ളി മുദ്രകുത്തപ്പെട്ടതിന് മറ്റെന്താണ് കാരണം പറയുക?
*****
സുനില്‍ പി. ഇളയിടം, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. പ്രകൃതിപാഠങ്ങള്‍

വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളുടെ തുടക്കത്തില്‍ പ്രസിദ്ധീകരിച്ച 'ഋശ്യശൃംഗനും അലക്‌സാണ്ടറും' എന്ന നാടകസമാഹാരത്തിലെ 'ഋശ്യശൃംഗന്‍' എന്ന ലഘുനാടകത്തിലൊരിടത്ത് ഋശ്യശൃംഗനെ പ്രലോഭിപ്പിക്കാനെത്തുന്ന വേശപെണ്‍കൊടികളെക്കുറിച്ച് പരാമര്‍ശിക്കുന്നിടത്ത്
"പ്രേമമോടു മരയന്നപ്പേടകള്‍ വന്നോതീ വീരാ,
താമരന്നൂല്‍ തരാം ഞങ്ങള്‍ തടവുചാടൂ''
എന്നെഴുതുന്നുണ്ട് വൈലോപ്പിള്ളി. പ്രേമത്തിന്റെ താമരനൂല്‍കൊണ്ട് താടി നീണ്ട വൈരാഗ്യത്തിന്റെ തടവറ ചാടാം എന്നു തമാശയുള്ള ഈ ആശയം സ്വന്തം ജീവിതത്തിലുടനീളം വൈലോപ്പിള്ളി കൊണ്ടുനടന്നു എന്നു തോന്നുന്നു. ജീവിതം തീര്‍ക്കുന്ന നിരവധി തടവറകള്‍ ചാടാന്‍ കവിതയുടെ താമരനൂല്‍ കൊണ്ട് സാധ്യമാകും എന്നതായിരുന്നു വൈലോപ്പിള്ളിയുടെ തോന്നല്‍. തന്റെ കാലത്തെനിര്‍ദയമായ സമസ്യകള്‍ക്കു മുന്‍പില്‍ ഹാ സഖി നീയെന്നോടു ചേര്‍ന്നു നില്‍ക്കൂ എന്ന് തന്റെ കവിതയെ അദ്ദേഹം തന്നോടു ചേര്‍ത്തുനിര്‍ത്തി. ബാഹ്യയാഥാര്‍ഥ്യങ്ങളുടെ കല്ലേറുകൊണ്ട് തന്റെ ദേവഭാവനയുടെ ദര്‍പ്പണം പൊട്ടുമ്പോഴും
"ഉജ്വലനിമേഷത്തിലെ ഹൃത്തില്‍
ദര്‍ശനങ്ങളെ കൈ പകര്‍ത്തീടില്‍
ശുദ്ധമാക്കിടാമൂഴിയെയൊറ്റ
ശുദ്ര പുഷ്‌പത്തില്‍ നീഹാരനീരാല്‍
പാരില്‍ വെട്ടാ വിതച്ചിടാ-
മേകതാരകത്തില്‍ നിന്നേന്തിയ തീയാല്‍''
എന്ന് കവിതയെക്കുറിച്ചുള്ള തന്റെ ശുഭപ്രതീക്ഷ കാലത്തിലെ മറ്റുകവികളെപ്പോലെ വൈലോപ്പിള്ളിയും മനസ്സില്‍ കൊണ്ടുനടന്നു. കവിതയും കവിതകൊണ്ടു നിര്‍മിക്കാവുന്ന സംസ്‌കൃതിയും സമൂഹത്തിലെ ഏറ്റവും വലിയ ചാലകശക്തികളാണ് എന്നദ്ദേഹം കരുതി. 'വൈലോപ്പിള്ളിക്കവിതകള്‍' എന്ന പേരില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമാഹരിച്ച കൃതിയുടെ ആമുഖത്തില്‍ വൈലോപ്പിള്ളി ഇങ്ങനെ എഴുതി.
"എന്റെ ജീവിതത്തിലെ എടുത്തുപറയാവുന്ന നേട്ടങ്ങള്‍ ഈ കവിത മാത്രമാണ്. കൂടുതല്‍ എഴുതിയിരുന്നെങ്കില്‍, എഴുതിയവയ്‌ക്കുതന്നെ കൂടുതല്‍ സമയവും ക്ഷമയും വിനിയോഗിച്ചിരുന്നെങ്കില്‍, അങ്ങനെ അവയ്‌ക്കൊക്കെ കൂടുതല്‍ മിഴിവ് കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ വിഷാദപൂര്‍വം വിചാരിക്കാറുണ്ട്. ആദ്യമാദ്യം ഭാവനകളുടെയും ഭാഷയുടെയും വൈശിഷ്‌ട്യസൌന്ദര്യങ്ങളെ അനുസരിച്ചെഴുതിയിരുന്ന ഞാന്‍ പിന്നെപ്പിന്നെ സാമൂഹ്യചലനങ്ങളില്‍ ശ്രദ്ധാലുവായിത്തീര്‍ന്നതിന്റെ മുദ്രകള്‍ ഈ കവിതകളുടെ ചോടു പിടിച്ചു പോകുന്നവര്‍ക്ക് കാണാന്‍ കഴിയും. ശൈശവസ്‌മരണകളില്‍ ഒന്നാംമഹായുദ്ധത്തിന്റെ അമ്പരപ്പുകള്‍ പേറിനടക്കുന്ന ഞാന്‍, യൌവനത്തില്‍ മറ്റുപലരെയും പോലെ രണ്ടാംമഹായുദ്ധത്തിന്റെ അണുസ്‌ഫോടനം വരെ നെഞ്ചില്‍ താങ്ങി. എന്റെ നാടിന്റെയും അയല്‍നാടുകളുടെയും സ്വാതന്ത്ര്യലബ്ധിയില്‍ പുതിയ അതിന് ധന്യത പൂണ്ടു. അനന്തരകാലുഷ്യങ്ങളെക്കൊണ്ട് അപ്രസന്നമായ പാതയിലൂടെ ഇപ്പോഴും നീങ്ങുന്നു.
എല്ലാ പ്രക്ഷോഭങ്ങളില്‍നിന്നും അകത്തിരുന്ന് ജനത്തെ സമഗ്രമായി വിലയിരുത്തി തത്വചിന്താത്‌മകങ്ങളായ കൃതികള്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ നാടിന്റെ ചെറുതും വലുതുമായ ഭൌതിക പ്രശ്‌നങ്ങളില്‍ നിന്ന് മനസ്സിനെ പിടിച്ചടക്കിയിരുത്താന്‍ കഴിയുന്നില്ല. ആ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സ്‌നേഹത്തെക്കാളും നീതിയെ ധര്‍മ്മത്തെ ആണ് ഞാന്‍ തേടിപ്പിടിച്ച് സര്‍വാത്‌മനാ ആശ്രയിക്കുന്നത്. "എല്ലാം ജീവിതത്തിന്റെ ഭദ്രതയ്‌ക്കും സൌഭാഗ്യത്തിനുംവേണ്ടി എന്നതാണ് എന്റെ നിലപാട്. കവിതയില്‍ എന്റെ പ്രമേയത്തെ കഴിയുന്നതും സരളമായി, അനാര്‍ഭാടമായി എന്നാല്‍ അഗാധമായി ചിത്രീകരിക്കാനാണ് ഞാന്‍ ശ്രമിയ്‌ക്കാറ്. കയ്‌പു കലര്‍ന്ന ഒരു നര്‍മബോധത്തെയും കൂട്ടുപിടിക്കാറുണ്ട്.”
തന്റെ കവിതയെക്കുറിച്ചും കാഴ്‌ചപ്പാടിനെക്കുറിച്ചും കവി തന്നെ നല്‍കുന്ന സാമാന്യം നീണ്ട ഈ സത്യവാങ്മൂലം രണ്ടുമൂന്നു കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഭാവനകളുടെയും ഭാഷയുടെയും വൈശിഷ്‌ട്യസൌന്ദര്യങ്ങളില്‍ നിന്ന് സാമൂഹ്യചലനങ്ങളിലേയ്‌ക്കുള്ള വഴിമാറല്‍, ഓരോ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകുമ്പോഴും അനന്തരകാലുഷ്യങ്ങളെക്കൊണ്ട് അപ്രസന്നമായിത്തീരുന്ന ജീവിതത്തിന്റെ പാത, തത്വചിന്താപരമായ പ്രശ്‌നങ്ങളെ താലോലിക്കാന്‍ വെമ്പുമ്പോള്‍ കല്ലെറിയാനെത്തുന്ന ഭൌതികപ്രശ്‌നങ്ങള്‍, അവതരണത്തിലെ കയ്‌പു കലര്‍ന്ന നര്‍മബോധം എപ്പോഴും നന്മയുടെ മറുപുറം കാണുന്ന ഒരു സൌവര്‍ണ പ്രതിപക്ഷമാണ് തങ്ങളെന്ന വിലയിരുത്തലിലേയ്‌ക്ക് വൈലോപ്പിള്ളി ചെന്നെത്തുന്നതിന്റെ പശ്ചാത്തലം ഇതാണ്. വ്യവസ്ഥാപിതത്വങ്ങളോടും അധികാരഘടനകളോടുമുള്ള നിരന്തരമായ കലഹമാണ് ഈ സമീപനത്തിന്റെ കാതല്‍. "പഴയ വൈസ്രോയിമാര്‍ നായാടി, നയമോതി, പരിലസിച്ചോരിടപ്പാളയത്തില്‍, പുതിയ വൈസ്രോയിമാര്‍'' എന്ന് അധികാരഘടനയിലെ മാറ്റങ്ങളെ ഈ കവി നിരീക്ഷിക്കുന്നു (വൈസ്രോയിയും കുരങ്ങുസൂപ്പും എന്ന കവിത).
തന്റെ അസാമാന്യമായ വശീകരണശക്തികൊണ്ട് മലയാളകവിതയെ ഏകസ്വരമാക്കാന്‍ ശ്രമിച്ച ചങ്ങമ്പുഴയുടെ ആകര്‍ഷണതയ്‌ക്കെതിരെ ബോധപൂര്‍വമായ ചെറുത്തുനില്‍പ് വൈലോപ്പിള്ളിയടക്കമുള്ള കവികള്‍ക്ക് ആവശ്യമായിരുന്നു. കുടിയൊഴിക്കലില്‍ ചങ്ങമ്പുഴയെ ഓര്‍ക്കുന്ന ഒരു പ്രകരണത്തില്‍, "കേട്ടുവോ എന്റെ ഒച്ച വേറിട്ട് '' എന്ന ചോദ്യം കവിതന്നെയാണ്. എന്‍. വി. കൃഷ്ണവാരിയര്‍ പരഭാഷകളിലേയ്‌ക്കും, പരവിജ്ഞാനങ്ങളിലേയ്‌ക്കും കവിതയെ കൂട്ടിക്കൊണ്ടു പോയപ്പോള്‍ ഇടശ്ശേരി പ്രാദേശികതയിലേയ്‌ക്കും, ഗ്രാമീണന്റെ പൊതുബോധത്തിലേക്കും കവിതയെ കൂട്ടിക്കൊണ്ടുപോയി. വൈലോപ്പിള്ളി ഭാവനയെയും യുക്തിബോധത്തെയും സമഞ്ജസമായി കവിതയില്‍ സമ്മേളിപ്പിച്ചു. കാല്‍പനികഭാവനയ്‌ക്കുതന്നെ ചങ്ങുമ്പുഴയില്‍ നിന്ന് തികച്ചും വ്യത്യസ്‌തമായ ഒരു മാനം നല്‍കി പി. കുഞ്ഞിരാമന്‍ നായര്‍. ചങ്ങമ്പുഴയ്‌ക്കൊപ്പം നില്‍ക്കുമ്പോഴും മലയാളകവിതയെ ബഹുസ്വരവും ബലിഷ്‌ഠവുമാക്കി നിര്‍ത്തിയത് ഈ നാലു കവികളും ആയിരുന്നു.
പകല്‍ യുക്തിവാദത്തിന്റെയും രാത്രി സ്വപ്‌നദര്‍ശനത്തിന്റെയും സമയമാണെന്ന് വൈലോപ്പിള്ളി എഴുതി.
"സ്വപ്‌നമോ രാക്കിനാവുകളല്ലീ
സുപ്രഭാതത്തിന്‍ പൂവുകളെല്ലാം'' (കുടിയൊഴിക്കല്‍)
'റൊമാന്‍സ് ആന്റ് റിയലിസം' 'ഇല്യുഷന്‍ ആന്റ് റിയാലിറ്റി' എന്നൊക്കെ ക്രിസ്‌റ്റഫര്‍ കാള്‍ഡ് വെല്ലിന്റെ ഗ്രന്ഥനാമങ്ങള്‍ സൂചിപ്പിക്കുന്നതുപോലെ പ്രശ്‌നസമീപനങ്ങളിലെ ഈ ദ്വിമുഖതയുടെ സാര്‍ഥക സാത്‌മീകരണത്തിലാണ് വൈലോപ്പിള്ളിക്കവിത ശ്രദ്ധേയമായിത്തീരുന്നത്. "തത്ത പാടുന്ന പാടങ്ങള്‍, യന്ത്രശക്തി പെറ്റലറീടുമെടങ്ങള്‍'' എന്നാണ്. ആ ദര്‍ശന സല്ലയനത്തിന്റെ രീതി. ഈ ഒരു കാഴ്‌ചപ്പാടില്‍ സര്‍പ്പക്കാട്, തെങ്ങിന്‍തോപ്പില്‍ തുടങ്ങി വൈലോപ്പിള്ളിയുടെ ശ്രദ്ധേയ രചനകളുടെ നിഴല്‍ - പ്രകാശഘടന വിശകലനം ചെയ്യുന്നത് നന്നായിരിക്കും എന്ന് സൂചിപ്പിക്കുക മാത്രം ചെയ്യട്ടെ.
സംഘര്‍ഷം ജീവനായിത്തീരുന്നത് നാടകങ്ങള്‍ക്കു മാത്രമല്ല, ചലനവും ജ്വലനവും ആവശ്യമായ ജൈവജനുസ്സുകള്‍ക്കൊക്കെ സംഘര്‍ഷം അടിസ്ഥാന സ്വഭാവമായിട്ടുണ്ടായിരിക്കും. കവിതയും ആ വിഭാഗത്തില്‍പ്പെടുന്നതുതന്നെ. നേരത്തെ പറഞ്ഞ "സുസ്ഥിതിയുടെ മറുപുറം തപ്പുന്ന സൌവര്‍ണ പ്രതിപക്ഷക്കാരായ'' ഇടശ്ശേരിയുടെയും എന്‍.വി.യുടെയും വൈലോപ്പിള്ളിയുടെയും കവിതകളില്‍ വ്യക്തി x സമഷ്‌ടി, ഹിംസ x അഹിംസ, ഗ്രാമം x നഗരം, പരിസ്ഥിതി x വികസനം, നയം x അഭിനയം, ഗാന്ധി x മാര്‍ക്‌സ്, സാക്ഷര സംസ്‌കൃതി x കേവല നിരക്ഷര സംസ്‌കൃതി എന്നിങ്ങനെ നിരവധി വൈരുധ്യങ്ങളുടെ സമന്വയം പ്രധാനപ്പെട്ട പ്രശ്‌നമായിരുന്നു. അവരനുഭവിച്ച അന്തഃസംഘങ്ങളിലേറെയും ഈ വൈരുധ്യസമന്വയങ്ങളോടു ബന്ധപ്പെട്ടവയുമായിരുന്നു. എല്ലാ വലിയ എഴുത്തു കാരെയും പോലെ പ്രമേയവും പ്രമേയാവിഷ്‌ക്കാരവും തമ്മിലുള്ള സംഘര്‍ഷം വൈലോപ്പിള്ളിയും അനുഭവിക്കുന്നുണ്ട്.
മധുപാത്രമിതിന്നെന്‍ പഴകിയ വാങ്മയമാകും തൊണ്ടാ-
ണിതിലെങ്ങിനെ പകരേണ്ടുഞാന്‍ സുരഭിലമിത്തുടുമദ്യം''
എക്കാലത്തെയും കവി മനസ്സിന്റെ അന്തഃസംഘര്‍ഷത്തെ ലളിതവും അനലംകൃതവുമായ ഒരു ശൈലിയില്‍ അദ്ദേഹം സമന്വയിച്ചു. "കമ്പോടുകമ്പ് അലങ്കാരങ്ങള്‍ കെട്ടിക്കയറ്റു''ന്നതിനെക്കാള്‍ 'പുളിയിലനേര്‍ക്കര മുണ്ടു മടക്കി പ്പൂവു നിറച്ചാളമ്മാളു' എന്ന തരം രചനയാണ് തനിക്ക് സ്വീകാര്യം എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടല്ലോ. മനസ്സിലെ കാവ്യജീവിതവും പുറത്തെ കെട്ട ജീവിതവും (കെട്ട ജീവിതം ഉണ്ടെനിക്കെന്നാല്‍ മറ്റൊരു കാവ്യജീവിതം മണ്ണില്‍) തമ്മിലുള്ള സംഘര്‍ഷമാണ് വൈലോപ്പിള്ളി അനുഭവിച്ച മറ്റൊരു പ്രശ്‌നം. ഒരു ശാസ്‌താധ്യാപകനെന്ന നിലയില്‍ സൌന്ദര്യദര്‍ശനത്തില്‍ തനിക്കു വന്നു പെട്ട 'കോങ്കണ്ണിനെ' ക്കുറിച്ച് വൈലോപ്പിള്ളി നിരന്തരം സങ്കടപ്പെട്ടു. "പുള്ളിമാനിനു പിറകെ പുലിയെയും വസന്തവായുവില്‍ വസൂരിരോഗാണുക്കളെയും'' കാണുന്ന ഈ 'ആന്റിറൊമാന്റിസൈസിങ്ങ് ' (അപകാല്‍പനീകരണ പ്രവണതയില്‍ നിന്നാണ്
"പനിനീര്‍പ്പൂവേ ഇന്നു നിന്നെ ഞാന്‍ വെറുക്കുന്നൂ
നിന്റെ മുനനീട്ടിയമുള്ളിന്‍ കള്ളിയിന്നറിഞ്ഞു ഞാന്‍''
എന്നും
"വാനത്തിന്ദു എട്ടുകാലി തന്‍ മാറില്‍ മുട്ടപോല്‍ തങ്ങിടവേ''
എന്നും മറ്റുമുള്ള കോങ്കണ്‍ കാഴ്‌ചകള്‍ രൂപപ്പെടുന്നത്.
അനിര്‍വചനീയമായ ഏതോ ആന്തരികപ്രേരണയില്‍ നിന്നല്ല നിശിതയുക്തിബോധത്തില്‍ നിന്നാണ് ഒരു കവിത പിറക്കുന്നത് എന്നതാണ് വൈലോപ്പിള്ളിയുടെ അനുഭവം. ഈ കാവ്യജീവിതത്തിനെതിരായി നില്‍ക്കുന്ന കുടുംബജീവിതത്തെയും കവിതയ്‌ക്കുവേണ്ടി വൈലോപ്പിള്ളി നിരാകരിക്കുകയും അതിന്റെ സംഘര്‍ഷങ്ങള്‍ മനസ്സില്‍ പേറുകയും ചെയ്‌തു.
ജീവിതത്തിന്റെ രൂപകമായി വൈലോപ്പിള്ളിക്കവിതയില്‍ നിരന്തരം പ്രത്യക്ഷപ്പെടുന്ന ഒരു സ്ഥലരാശി രൂപം (സ്പെഷ്യല്‍ മെറ്റഫര്‍) കൊയ്‌ത്തുപാടമാണ്. കൊയ്‌ത്തുപാടാം, ചെളി, കാലവര്‍ഷം തമ്മില്‍ തമ്മില്‍ ഒറ്റപ്പെട്ട ദമ്പതികള്‍, അക്കരയെത്തിക്കാനാവാത്ത യാത്ര ഇത് കണ്ണീര്‍പ്പാടത്തില്‍ മാത്രമല്ല മറ്റു പലകവിതകളിലും ഏറിയോ കുറഞ്ഞോ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ്.
"തമ്മിലത്രമേലിഷ്‌ടമാകിലും
സ്‌നേഹസ്വാര്‍ഥ ജൃംഭിതങ്ങളാല്‍
പരിഭവത്താ, ലസൂയയാല്‍
കാറു കൂടിയ കണ്ണീര്‍പാടങ്ങള്‍
തന്നെ സ്‌നേഹവ്യഗ്രമെങ്കിലും നിഗ്രഹോല്‍സുകമായ മനസ്സുകള്‍ തുടങ്ങിവച്ചതുകൊണ്ടുമാത്രം തോല്‍വി സമ്മതിക്കാന്‍ മടിച്ച് മുടന്തി മുന്നോട്ടു പോകുന്ന ദാമ്പത്യം - പക്ഷേ കണ്ണീര്‍പാടത്തിന്റെ അവസാനവും ശുഭാപ്‌തി ബോധത്തിന്റേതാണെന്നോര്‍ക്കുക. ഗ്രാമീണദമ്പതികളില്‍ നിന്നുള്‍ക്കൊള്ളുന്ന ഒരു പാഠത്തിലൂടെ കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്‌നം എളുപ്പമായിത്തീരുന്നു. ചെളികുഴഞ്ഞ വരമ്പുകളില്‍നിന്ന് നെടുതാം വരമ്പെത്തി മുന്നേറുന്ന ദമ്പതികളുടെ ചിത്രം,
"നെടുതാം വരമ്പെത്തി നമ്മള്‍ മുന്നേറും നേരം
ഒടുവാക്കാര്‍മേഘത്തിന്നിമ്പാച്ചി മുഖഭാവം
മഴയായ്, ചിരിയായി ചാലിട്ടു നൂറായിരം
വഴിയായ്പ്പായും നീറ്റില്‍ കളഗാനമായ് മാറി
ഒലിപൂണ്ടിതാശാനം നമ്മുടെ ചേതസ്സിലും
കുളിര്‍ തെന്നലില്‍ പാറീ കൈതപ്പൂം പരിമളം''
(കണ്ണീര്‍പാടം)
"ഉയിരിന്‍ കൊലക്കുടുക്കാക്കാവുന്ന കയറിനെ ഊഞ്ഞാലാക്കിത്തീര്‍ക്കുന്ന'' ശുഭാപ്‌തിവിശ്വാസത്തിന്റെ രാസവിദ്യ തന്നെ ഇത്.
ഇനി നമുക്കാ പ്രഖ്യാതമായ കുടിയൊഴിക്കലില്‍ വന്നാലോ? വ്യഷ്‌ടി - സമഷ്‌ടി ദ്വന്ദ്വങ്ങളിലെ ശൈഥില്യത്തിന്റെ ഇതിഹാസഗാഥയാണത്. ഇടത്തരക്കാരന്റെ ട്രാജഡി എന്നതിനെ വാഴ്ത്തിപ്പാടിയിട്ടുണ്ട് എന്‍.വി. കൃഷ്ണവാരിയര്‍. വാസ്‌തവത്തില്‍ കുടിയൊഴിക്കലിലെ നായകന്‍ ഇടത്തരത്തില്‍പ്പെട്ട പെറ്റിബുര്‍ഷ്വായാണോ? എന്താണ് അയാളുടെ വര്‍ഗസ്വഭാവം? കൂടുതല്‍ ആലോചിക്കേണ്ട കാര്യമാണത്. 'അന്തിയുണ്ട് പഴങ്ങള്‍ തന്‍ മാംസം മന്ദം മന്ദം നുകര്‍ന്നു ദേവപാതയില്‍ പാടിപ്പാടി പാറുന്നതില്‍ ആനന്ദിക്കുന്ന ആത്‌മവഞ്ചകനായ ആ കുലീനപ്രഭു വര്‍ഗവിശകലനത്തില്‍ എവിടെ നില്‍ക്കും എന്ന് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. ആത്‌മവഞ്ചനയുടെ നൂല്‍പ്പാലം കടക്കുന്ന ധര്‍മഭീരു പക്ഷേ മര്‍ദിത സംഘടിതശക്തിക്കു മുന്‍പേതന്നെ ആര്‍ദ്രതയ്‌ക്കു മുന്‍പില്‍ ആയുധം വച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ ഖണ്ഡവും അവസാനിക്കുമ്പോള്‍ അതിനിശിതമായ ആത്‌മനിന്ദയ്‌ക്കും സ്വയം വിമര്‍ശനത്തിനും വഴിയൊരുക്കുന്ന കുടിയൊഴിക്കല്‍ മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ ഇതിഹാസമാണ്. വീണവന്‍ വീഴ്ത്തിയവനു വേണ്ടി പെയ്യുന്ന ഹൃദയാവര്‍ജകമായ ആത്‌മരോദനമാണത്.
"മര്‍ദകനിണ സ്വാദിനെയോര്‍ക്കും
കത്തിയാലാത്‌മഹത്യചെയ്യാതെ
പോക ഭൌതിക തൃപ്‌തിന്‍ മധ്യ
മേഖലയില്‍ മയങ്ങി വീഴാതെ.
പോക ഞങ്ങള്‍ കിനാവുകണ്ടോരാ
സ്‌നേഹമാര്‍ഗം വഴിയി നി നിങ്ങള്‍''
എന്ന വരിയില്‍ വിപ്ളവത്തിനു വിജയമാശംസിക്കുമ്പോഴും അത് ആത്യന്തികമായി ചെന്നു വീണേയ്‌ക്കാവുന്ന പടുകുഴികളെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ചകള്‍ പ്രകടമാണ്.
'മകരക്കൊയ്‌ത്ത്' എന്ന സമാഹാരത്തില്‍ 'നവലോകം' എന്ന പേരിലുള്ള ഈ കവിതയില്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളില്‍ സംഭവിച്ചേയ്‌ക്കാവുന്ന രാഷ്‌ട്രീയ പതനത്തെക്കുറിച്ച് എണ്‍പതുകളുടെ അവസാനത്തില്‍ വൈലോപ്പിള്ളി ദീര്‍ഘദര്‍ശനം ചെയ്‌തിട്ടുണ്ട്. തൊണ്ണൂറുകളില്‍ അത് സത്യമായിത്തീരുന്നു. "മുനി നാരദര്‍ തന്‍ പ്രിയപേരക്കുട്ടികള്‍ നാനാലേഖകര്‍'' എന്ന് പത്രലേഖകരെക്കുറിച്ചെഴുതുന്ന വൈലോപ്പിള്ളിക്ക് ഒരു 'മാധ്യമമഴയില്‍ മഹാസഖ്യത്തെ'ക്കുറിച്ചും ദീര്‍ഘദര്‍ശനം ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് നേര്. ചരിത്രം മറക്കുന്ന ഒരു തലമുറയും, ചരിത്രത്തെ മറയ്‌ക്കുന്ന ഒരു മാധ്യമലോകവുമുള്ള നമ്മുടെ കാലഘട്ടത്തില്‍ അന്തഃസംഘര്‍ഷഭരിതമായിരുന്ന ഈ കവിയുടെ ഹൃദയത്തില്‍നിന്ന് തിളച്ചൊഴുകിയ കവിതയുടെ ലാവാപ്രവാഹത്തിന് നമുക്കു നന്ദി പറയുക.
*****
കെ.പി. മോഹനന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂൺ 2010

Subscribe to:
Posts (Atom)