ചെടിക്കുന്നു, നിന്റെയഴകെഴുത്തുകള്‍.
കാഴ്ചകളെണ്ണിപ്പറയാം,
അല്ലെങ്കിലെന്റെ കണ്ണുകളിലേക്ക് കയറി വരൂ,
ഈ മുനമ്പില്‍ നിന്നാലെന്റെ താഴ്വാരങ്ങള്‍ കാണാം.
അവയുടെ ആഴങ്ങളെക്കുറിച്ചെഴുതൂ.
ഇനിയുമെന്തുണ്ട് എന്റെ ചുണ്ടുകളോടുപമിക്കാന്‍ .
അവയെ ഭദ്രമായി താഴിട്ടുപൂട്ടി നീ വലിച്ചെറിഞ്ഞ
ഉപമകളില്ലാത്ത താക്കോലുകളെക്കുറിച്ചെഴുതൂ.
ആയിരംമുറികളുള്ള കൊട്ടാരം
ഉള്ളില്‍ തുറക്കുന്നവരെക്കുറിച്ചെഴുതൂ.
ഇരുട്ടറക്കുള്ളിലെ മിന്നലിനെക്കുറിച്ചെഴുതൂ.
യോനിയെ പൂവെന്നും പറുദീസയെന്നും പാടിയേറെ കേട്ടതല്ലേ...?
ഇനിയതിലേക്ക് നീ പായിച്ച വെടിയുണ്ടകളേയും
തറച്ച് കയറ്റിയ ഇരുമ്പ് കമ്പികളെയും കുറിച്ചെഴുതൂ.
നാല് വയസ്സുകാരിയുടെ അടിവസ്ത്രങ്ങളില്‍ പതിയുന്ന
നിന്റെ കറകളെക്കുറിച്ചെഴുതൂ.
ഇനിയും മുലകളെ കുറിച്ചെഴുതാന്‍ മുലകളെവിടെ...?
മുളയ്ക്കുന്തോറും അവ പറിച്ചെറിഞ്ഞു ഞാന്‍
ചുട്ട നഗരങ്ങളെക്കുറിച്ചെഴുതൂ.
എന്റെ ഒറ്റച്ചിലമ്പിന്റെ ഒച്ചയെക്കുറിച്ചെഴുതൂ.
നിന്റെ പടിക്കല്‍ ഉടലോടെ കത്തിനില്‍ക്കുന്ന ഞങ്ങളുടെ പൂര്‍ണനഗ്നമായ പ്രതിഷേധത്തെക്കുറിച്ചെഴുതൂ... എഴുതൂ...!
*
ചിത്ര കെ പി ദേശാഭിമാനി വാരിക

No comments:
Post a Comment