Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

Friday, April 25, 2014

നവലിബറലിസം വേട്ടയാടുന്ന നഴ്സിങ് മേഖല

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുന്നതിലെ രാഷ്ട്രീയം ശരിയാണോയെന്ന് നാം പരിശോധിക്കേണ്ടതുണ്ട്, ഇത്തരത്തില്‍ പുതിയ മെഡിക്കല്‍ കോളേജുകളുടെ രൂപീകരണത്തെ വിലയിരുത്തേണ്ടതുണ്ട്. ആഗോളവല്‍കരണത്തിന്റെ കാലഘട്ടത്തില്‍ പേ ആന്റ് യൂസ് സംവിധാനം ഏറ്റവും കൂടുതല്‍ ദോഷം വരുത്തിയ മേഖലയാണിത്. പണമുള്ളവന് കൂടുതല്‍ പരിചരണം സാധ്യമാകുന്ന രീതിയില്‍ ആരോഗ്യസംവിധാനങ്ങളെ ഉപയോഗിക്കുന്നു. അതുകൊണ്ടാണ് സ്വകാര്യമേഖലയില്‍ ആരോഗ്യസ്ഥാപനങ്ങള്‍ തഴച്ചു വളരുന്നത്. തികച്ചും കച്ചവടമനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി ഇവ രൂപാന്തരം കൊള്ളുന്നു.

വിഷന്‍ -2030 ആരോഗ്യരംഗത്ത് നടപ്പിലാക്കുമ്പോള്‍ ഹെല്‍ത്ത് ഹബ്ബുകള്‍ രൂപീകരിക്കുന്നതിനുവേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹ്യ സാഹചര്യത്തിന്റെ സവിശേഷതപോലെ ജീവിത ശൈലീ രോഗങ്ങളും മറ്റും ആരോഗ്യ വ്യാപാരത്തിന് പറ്റിയ ഇടമാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. ആതുരപരിചരണം വിലയ്ക്ക് വാങ്ങാന്‍ തക്കവണ്ണം ആരോഗ്യമേഖലയെ പരിവര്‍ത്തനപ്പെടുത്തുന്ന സംരംഭങ്ങളാണ് ഇത്തരം ഹബ്ബുകള്‍ എന്ന് ഓര്‍ക്കണം. ബഹുരാഷ്ട്ര കുത്തകകള്‍ നേതൃത്വം കൊടുക്കുന്ന ആരോഗ്യ ചികിത്സാ ഹബ്ബുകള്‍ വേണം എന്ന കാഴ്ചപ്പാട് എതിര്‍ക്കപ്പെടേണ്ടതാണ്. ധര്‍മ്മാശുപത്രി എന്ന സങ്കല്‍പ്പം തകിടം മറിക്കപ്പെടുകയും കേരളമോഡലിന്റെ ആര്‍ജിത നേട്ടങ്ങള്‍ അട്ടിമറിക്കപ്പെടുകയും ആണ് ഇതുമൂലം സംഭവിക്കാന്‍ പോകുന്നത്. കുറച്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഈ മേഖലയിലേക്ക് കടന്നുവരുന്നവര്‍ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ തല്പരരായും സാമൂഹ്യപ്രതിബന്ധതയോടുകൂടിയുമാണ് ജോലി ചെയ്തു വന്നത്.

1990 കള്‍ക്ക് ശേഷം ആരോഗ്യ മേഖലയിലെ നഴ്സിങ് മേഖല സേവനപാത വിട്ട് ഒരു തൊഴില്‍ മേഖലയുടെ പരിവേഷത്തിലേക്ക് കടന്നു. ഡോക്ടര്‍മാരുടെ മേഖലയിലാകട്ടെ ഡോക്ടര്‍ എന്ന പദം ഒരു സോഷ്യല്‍ സ്റ്റാറ്റസിന്റെ ഭാഗമായി മാറുകയും ചെയ്തു. സമൂഹത്തിലെ മിക്ക രക്ഷിതാക്കളും തന്റെ കുട്ടി ഡോക്ടര്‍ ആകണം എന്ന ആഗ്രഹത്താല്‍, വളര്‍ന്നു വരുന്ന കുട്ടിയുടെ വ്യക്തിസ്വാതന്ത്ര്യങ്ങളെയും ഇഷ്ടാനിഷ്ടങ്ങളെയും ഹനിച്ചുകൊണ്ട്, ഡോക്ടര്‍ ആക്കുന്നതിനുവേണ്ടി സജ്ജമാക്കപ്പെട്ട ഫാക്ടറികളിലേക്ക് അവരെ തള്ളിവിടുന്നു. അവിടുത്തെ ഉല്പന്നങ്ങളായി പുറത്തുവരുന്നവര്‍ക്ക് ഉപഭോക്താക്കളായി മാത്രമേ രോഗികളെ കാണാന്‍ കഴിയൂ. ഇതു തന്നെയാണ് നഴ്സിങ് മേഖലയിലും സംഭവിച്ചത്. എന്‍ട്രന്‍സ് എന്ന നടപ്പുദീനം ബാധിച്ച യുവത്വത്തിന് എഞ്ചിനീയറിങ്ങും മെഡിസിനും കിട്ടിയില്ലെങ്കില്‍ പിന്നെ നഴ്സിങ് എന്ന നിലപാടും ഈ രംഗത്ത് വന്‍ സാധ്യത തീര്‍ത്തു. പഠന നിലവാരം പുലര്‍ത്തുന്നവര്‍ ഗവണ്‍മെന്റ് മേഖലയിലും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവര്‍ വമ്പന്‍ സ്വകാര്യ ആശുപത്രികളിലും അതിനു കഴിയാത്തവര്‍ 5 ഉം 8 ഉം ലക്ഷവും ലോണെടുത്ത് അന്യസംസ്ഥാനങ്ങളിലുംഅഭയം പ്രാപിക്കുന്നു. മൊത്തത്തില്‍ നഴ്സിങ് മേഖലയിലെ തള്ളിക്കയറ്റം കഴിഞ്ഞ ഒരു ദശകത്തിനടുത്ത് ഇരട്ടിയായിരിക്കുന്നു.

കേരളത്തിലെ ഏറ്റവും വലിയ വ്യവസായം സ്വകാര്യ ആശുപത്രിയായി മാറുമ്പോള്‍ നഴ്സിങ് സ്കൂളുകള്‍ ഇതിന്റെ അവിഭാജ്യഘടകമായി മാറുന്നു. പുത്തന്‍ സാമ്പത്തിക പരിഷ്കാരത്തിന്റെയും മൂലധന ശക്തികളുടെയും കടന്നുവരവിന് ശേഷമാണ് ഈ വ്യവസായം വളര്‍ന്നു പന്തലിച്ചത്. തൊഴില്‍ സാധ്യതകള്‍ പെരുപ്പിച്ചു കാണിച്ചുകൊണ്ടു പുതിയ തലമുറയിലെ മഹാഭൂരിപക്ഷത്തെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്ന നയമാണ്. സ്വകാര്യ ആശുപത്രികളുടേത്. എത്രയും പെട്ടെന്ന് ഒരു ജോലി അല്ലെങ്കില്‍ വിദേശസ്വപ്നം പൂവണിയിക്കാന്‍ ഏറ്റവും നല്ല അവസരം എന്ന നിലയില്‍ ഈ രംഗത്തേക്ക് കടന്നുവരുന്നവരും ധാരാളം. ഈ കാരണങ്ങള്‍ കൊണ്ടുതന്നെ നിരവധി പുരുഷന്മാരും ഈ മേഖലയിലേക്ക് ആകൃഷ്ടരായി. ഈ സാമൂഹ്യ സാഹചര്യത്തില്‍ കേരളത്തിലെ പൊതുജന ആരോഗ്യമേഖലയിലെ രാഷ്ട്രീയ നയ സമീപനങ്ങളെ വിലയിരുത്തേണ്ടതുണ്ട്. നീതീകരിക്കാന്‍ ആവാത്ത ഒരു തൊഴില്‍ നയമാണ് ഇന്ന് നിലവിലുള്ളത്. സംസ്ഥാനത്ത് ഏകദേശം മൂവായിരത്തിനടുത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് നിലവിലുള്ളത്. ഇതില്‍ ജഒഇ തൊട്ട് മെഡിക്കല്‍ കോളേജ് തലം വരെയുണ്ട്.

ഏകദേശം പതിനായിരത്തോളം നഴ്സുമാരാണ് ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. കാലഹരണപ്പെട്ട 1961- ലെ സ്റ്റാഫ് പാറ്റേണ്‍ ആണ് ഇന്നും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പൊതുജന ആരോഗ്യമേഖലയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ ആവശ്യമുണ്ട്. കാരണം ആഗോളതലത്തിലെ നഴ്സുമാരുടെ കണക്കെടുത്താല്‍ ഇതില്‍ 75 ശതമാനവും കേരളത്തിന്റെ സംഭാവനയാണെന്ന് കാണാം. ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായിട്ടാണ് നഴ്സുമാര്‍ അറിയപ്പെടുന്നത്. ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്സുമാരില്‍ 12 ലക്ഷവും മലയാളികളാണ്. ഈ എണ്ണത്തിലെ വര്‍ദ്ധനയ്ക്കു കാരണം മേല്‍ സൂചിപ്പിച്ച നഴ്സിങ് സ്കൂളുകളുടെ ഉല്പാദനമാണ്. ആഗോളതലത്തില്‍ ഇന്ത്യയ്ക്ക്, വിശേഷിച്ചും കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഈ വിഭാഗത്തെ ഏറെ ആദരവോടെയാണ് വിദേശ സമൂഹം വിലയിരുത്തുന്നത്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണ് എന്ന സത്യം പുറം ലോകം അറിയാന്‍ ഏറെ വൈകിപ്പോയി. ഇതിന്റെ കാര്യകാരണങ്ങള്‍ വിലയിരുത്തുമ്പോഴാണ് ഈ രംഗത്തെ ചൂഷണത്തിന്റെ മൃഗീയഭാവം പുറത്തുവരുന്നത്. നഴ്സിങ് രംഗത്തെ സമരങ്ങളെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച സമരമുഹൂര്‍ത്തങ്ങളായിരുന്നു പോയവര്‍ഷത്തിലും തുടര്‍ന്നും നാം ഈ മേഖലയില്‍ കാണുന്നതും കേള്‍ക്കുന്നതും.

പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് പ്രധാനമന്ത്രിയുടെ സ്വന്തം ഡോക്ടറായ ഡോ. രമാകാന്ത് പാണ്ഡ എന്ന കോര്‍പ്പറേറ്റ് നടത്തുന്ന ബോംബെയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നിന്നാണ്. ബീന ബേബി എന്ന തൊടുപുഴക്കാരി സ്വയം ജീവന്‍ ബലിയര്‍പ്പിച്ചതുമുതല്‍ക്കാണ് നഴ്സിങ് സമൂഹം ഈ രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചുതുടങ്ങിയത്. നിരവധി ചോദ്യങ്ങള്‍ സമൂഹത്തിനെതിരെ ഉതിര്‍ത്തുകൊണ്ടായിരുന്നു ആ കുട്ടിയുടെ ആത്മഹൂതി. ആ ചോദ്യശരങ്ങളേറ്റുവാങ്ങിക്കൊണ്ട് ബാന്ദ്രയിലെ നഴ്സുമാര്‍ കൊളുത്തിയ സമരാഗ്നി ഇന്ത്യയിലങ്ങോളമിങ്ങോളം കത്തിജ്വലിച്ചുകൊണ്ടിരിക്കുന്നു. പൊലീസും ഭരണകൂടവും കോര്‍പ്പറേറ്റുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും തെരുവില്‍ രക്തം ചിന്തി അവര്‍ ചെയ്ത സമരമാണ് മറ്റ് സമരങ്ങളുടെ പ്രചോദനം. ഇന്ത്യയില്‍ അടുത്ത കാലത്ത് കോര്‍പ്പറേറ്റുകള്‍ക്കെതിരായി വിജയിച്ച സമരവും ബാന്ദ്രയിലേതായിരുന്നു. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തോട് സമമായിട്ടാണീ സമരത്തെ തൊഴിലാളി വര്‍ഗം വിലയിരുത്തുന്നത്. കേരളത്തില്‍ സമരാഗ്നിക്ക് തുടക്കം കുറിച്ചത് അമൃത ഹോസ്പിറ്റല്‍ ആയിരുന്നു. ആഗോള ആരോഗ്യ വിദ്യാഭ്യാസ സൂചികയില്‍ ഉയര്‍ന്ന സ്ഥാനം കരസ്ഥമാക്കിയ കേരളത്തിലെ നഴ്സുമാരുടെ സ്ഥിതി ഏറെ ദയനീയമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞു.

രാഷ്ട്രീയ, സാംസ്കാരിക പുരോഗമന പ്രസ്ഥാനങ്ങളുടെ നിരന്തരമായ ഇടപെടലുകളിലൂടെ കൈവരിച്ച നേട്ടങ്ങള്‍ക്ക് കടക വിരുദ്ധമായ സമീപനങ്ങളാണ് ആശുപത്രി മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ചര്‍ച്ചയ്ക്കു വിളിച്ച് അടച്ചിട്ട മുറിയില്‍ ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട മനേജുമെന്റിന്റെ സമീപനത്തെ ഏറെ അവജ്ഞയോടെയാണ് പൊതുജനം നോക്കികണ്ടത്. അതുകൊണ്ടുതന്നെ പൊതു സമൂഹത്തിന്റെ ഇടപെടലുകളും മാധ്യമ ചര്‍ച്ചകളും ഇതിന്റെ ഭാഗമായി ഉയര്‍ന്നു വന്നു. പിന്നീട് സമരം നടന്ന ലേക്ഷോര്‍, അമല, ഗോകുലം, മെഡിക്കല്‍ കോളേജ്, കൊല്ലത്തെ ശങ്കേഴ്സ് ഹോസ്പിറ്റല്‍ എന്നിവ എല്ലാ മാനേജ്മെന്റുകള്‍ക്കും സമരക്കാരുടെ മുമ്പില്‍ ഒരു പരിധി വരെ മുട്ടുമടക്കേണ്ടി വന്നു.

ഏറ്റവും വലിയ പ്രത്യേകത ഈ ആശുപത്രികള്‍ എല്ലാം നടത്തുന്നത്, ലോകസമാധാനത്തിനു വേണ്ടി സംസാരിക്കുകയും വിശക്കുന്നവന് അപ്പവും പാര്‍പ്പിടവും നല്‍കുന്നു എന്ന് അവകാശപ്പെടുകയും ചെയ്യുന്നവരായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ സമരങ്ങളെല്ലാം സാമുദായിക സംഘടനയ്ക്കെതിരെയുള്ള സമരങ്ങളായി ചിത്രീകരിക്കാന്‍ വലിയ ഗൂഢാലോചനകളാണ് നടന്നത്. നഴ്സുമാരുടെ സ്വകാര്യതകള്‍ ക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താനും സമരം ചെയ്യുന്ന നഴ്സുമാരുടെ ദേഹത്ത് വാഹനങ്ങള്‍ കയറ്റി കൊല്ലാനും വരെയുള്ള ശ്രമങ്ങള്‍ ഉണ്ടായി. നഴ്സുമാര്‍ക്കനുകൂലമായ പൊതുജനത്തിന്റെ പിന്തുണ ഈ സമരങ്ങളുടെ വിജയത്തിന് സഹായകമായി. നഴ്സിങ് സമൂഹം ഏറെ ആദരവോടെയാണ് ഇത് ഓര്‍ക്കുന്നത്.

തികഞ്ഞ അനീതിയാണ് ഈ മേഖലയില്‍ നടക്കുന്നത്. യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളോ സാമൂഹിക പരിരക്ഷയോ ഇല്ലാതെയാണ് നഴ്സുമാര്‍ ജോലി ചെയ്യുന്നത്. 2009 -ല്‍ സര്‍ക്കാര്‍ നിശ്ചയിച്ച 9000 രൂപ പോലും മാസവേതനം നല്‍കാതെ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആശുപത്രി മാനേജ്മെന്റാണ് കേരളത്തിലുള്ളത്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട്, ഈ മേഖലയില്‍ വിദഗ്ദ്ധരായ നഴ്സുമാരെ അടിത്തട്ടിലെ ആരോഗ്യപരിപാലനത്തിനായി നിയമിച്ചുകൊണ്ട്, വികസിത രാഷ്ട്രങ്ങളിലെ നേട്ടങ്ങള്‍ ആരോഗ്യപരിപാലനത്തില്‍ കൈവരുത്തുവാന്‍ ശ്രദ്ധിക്കണം. ഇത്തരം സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും നഴ്സുമാരെ അകറ്റി നിര്‍ത്തുന്ന വരേണ്യവര്‍ഗ തീരുമാനം ഇവിടെ നടപ്പാക്കരുത്. പൊതുമേഖലയുടെ ശക്തിപ്പെടല്‍ ഈ രംഗത്തെ തൊഴില്‍ ചൂഷണത്തിന് അറുതിവരുത്താന്‍ ഒരു പരിധിവരെ സഹായിക്കും.

ആരോഗ്യപരിപാലനത്തെ ഒരു പ്രധാന അജണ്ടയാക്കി മാറ്റിയാല്‍ മാത്രമേ നല്ലൊരു ആരോഗ്യനയം സാദ്ധ്യമാകൂ. ഇത്തരത്തില്‍ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിയന്തരമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ലേബര്‍ ആക്ട് പ്രകാരമുള്ള 12000 രൂപ എന്ന അടിസ്ഥാന ശമ്പളം അവര്‍ക്കു നല്‍കാന്‍ മടിക്കുന്ന മാനേജുമെന്റുകളുടെ ധിക്കാരപരമായ തീരുമാനത്തെ ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. കാലോചിതമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഈ മേഖലയിലെ പോളിസി രൂപപ്പെടുത്തുമ്പോള്‍ നഴ്സിങ് വിദഗ്ദ്ധരുടെ സാന്നിദ്ധ്യവും സംഘടനകളുടെ പങ്കാളിത്തവും അതിലുണ്ടായാല്‍ മാത്രമേ തിരുത്തലുകള്‍ സാദ്ധ്യമാവൂ.

*
പി കെ ഉഷാദേവി

Wednesday, April 23, 2014

മദംപൊട്ടിയ മരുന്നുപരീക്ഷണം വേണ്ട

മരുന്നുപരീക്ഷണത്തിന്റെ ഫലമായി 89 പേര്‍ കൊല്ലപ്പെട്ടെന്നും 506 പേര്‍ ദുരിതബാധിതരായി ജീവിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച കണക്ക്. മരുന്നുപരീക്ഷണത്തിന് കമ്പനികള്‍ താല്‍പ്പര്യത്തോടെ തെരഞ്ഞെടുക്കുന്ന രാജ്യമായി ഇന്ത്യ മാറി എന്നാണ്, സ്വസ്ഥ അധികാര്‍ മഞ്ച് എന്ന സംഘടന നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിക്കുമുമ്പാകെ വന്ന സ്തോഭജനകമായ വിവരങ്ങള്‍ തെളിയിച്ചത്. മരുന്നുപരീക്ഷണത്തിന് ഇരകളായവര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസ് പി സദാശിവം അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

പരീക്ഷണത്തിന് ഇന്ത്യയിലേക്ക് വരുന്ന കമ്പനികളില്‍ മിക്കതും ബഹുരാഷ്ട്ര കുത്തകകളാണ്. ഗവേഷണത്തിന് കരാര്‍ എടുക്കുന്ന സംഘടനകളിലൂടെയാണ് ഇവരുടെ നുഴഞ്ഞുകയറ്റം. 2005 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് നിയമത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍ അതിന് പ്രോത്സാഹനം നല്‍കുന്നു. പല പരീക്ഷണങ്ങളിലും നിശ്ചിത മാനദണ്ഡങ്ങളോ നിയന്ത്രണ നടപടികളോ പാലിക്കപ്പെടുന്നില്ല. പരീക്ഷണങ്ങള്‍ പലതും സ്ത്രീകളിലാണ്- പ്രത്യേകിച്ചും പാവപ്പെട്ട സ്ത്രീകളില്‍. അവരെ എളുപ്പത്തില്‍ വിധേയരാക്കാം എന്ന സൗകര്യമാണ് കമ്പനികള്‍ കാണുന്നത്.

ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനു കാരണം, വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതും നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്നതിന് എളുപ്പമാണെന്നതുമാണ്. മേല്‍ സൂചിപ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടലിന് കാരണമായത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനുള്ള അധികാരങ്ങള്‍ റദ്ദാക്കിയും പുതിയ രാസപദാര്‍ഥങ്ങളുടെ ക്ലിനിക്കല്‍ പരിശോധന ഉപാധികളോടെ നിരോധിച്ചുമുള്ള ഉത്തരവ് 2013 ജനുവരിയില്‍ സുപ്രീംകോടതിയില്‍നിന്നുണ്ടായി. അതിനുപുറമെ, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും പരീക്ഷണങ്ങളുടെ ഫലമായി ദോഷഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പരമോന്നത കോടതിയുടെ അത്തരം ഇടപെടലുകള്‍പോലും ഫലംചെയ്തില്ല. അതുകൊണ്ടാണ്, മരുന്നുപരീക്ഷണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും സമയബന്ധിതമായി നടപ്പാക്കേണ്ടതുമായ ഉത്തരവ് വേണ്ടിവന്നത്.

വ്യവസ്ഥയില്ലാതെ നടത്തുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരാശിയോടുള്ള വെല്ലുവിളിതന്നെയാണ്. നിലവാരമില്ലാത്ത മരുന്നുകളുടെ വില്‍പ്പന മറ്റൊരു വിപത്ത്. ഇന്ത്യന്‍ വിപണിയില്‍ 60000- 80000 ബ്രാന്റഡ് മരുന്നുകള്‍ വിറ്റഴിക്കുന്നു എന്നാണ് കണക്ക്. രാജ്യത്ത് അവശ്യമരുന്നുകളായി ലിസ്റ്റ് ചെയ്യപ്പെട്ടത് 348 എണ്ണമാണ്. വില്‍പ്പനയ്ക്കെത്തുന്ന എണ്‍പതിനായിരത്തോളം മരുന്നുകളില്‍ പലതും ഉപയോഗയോഗ്യമല്ലാത്തതാണ്. അത് പരിശോധിച്ച് വേണ്ടതുകൊള്ളാനും അനാവശ്യമായത് തള്ളാനും പര്യാപ്തമായ ഡ്രഗ് കണ്‍ട്രോള്‍ സംവിധാനം രാജ്യത്തില്ല. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും സര്‍ക്കാരിന്റെ നിയന്ത്രണാധികാരസ്ഥാപനങ്ങളും അഴിമതിയില്‍ വലിയതോതില്‍ ഐക്യപ്പെടുന്നു. കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അതില്‍ നേതൃപങ്കുതന്നെ വഹിക്കുന്നു. വിറ്റഴിക്കപ്പെടുന്ന മരുന്നുകളില്‍ 8-10 ശതമാനം ഗുണനിലവാരം കുറഞ്ഞതാണ് എന്ന് തെളിവുസഹിതം ബോധപ്പെട്ടിട്ടും കേന്ദ്ര മരുന്ന് ഗുണനിലവാരനിയന്ത്രണ സ്ഥാപനത്തിന് അനക്കമില്ല. കോര്‍പറേറ്റ്- ഭരണനേതൃത്വ- ഉദ്യോഗസ്ഥതല അഴിമതി എല്ലാ പരിധിയും വിട്ട് മുന്നേറുകയാണ് ഈ രംഗത്ത്. ജനങ്ങളുടെ ജീവന്‍കൊണ്ടാണ് ഈ അഴിമതിസഖ്യം പന്താടുന്നത്. ബയോമെഡിക്കല്‍ ഗവേഷണത്തിലും ക്ലിനിക്കല്‍ പരീക്ഷണങ്ങളിലും ധാര്‍മികത ഉറപ്പുവരുത്തിയേ തീരൂ. അതിനുതകുന്ന വ്യക്തമായ പ്രവര്‍ത്തനപദ്ധതി വികസിപ്പിച്ചെടുക്കണം. അതിന് നിയമത്തിന്റെ പിന്‍ബലമുണ്ടാകണം. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍, കമ്പനിത്തലവന്മാര്‍, എത്തിക്സ് കമ്മിറ്റി അംഗങ്ങള്‍ മുതലായവരെയെല്ലാം ഉള്‍പ്പെടുത്തുകയും അവര്‍ക്ക് ഉത്തരവാദിത്തം നല്‍കുകയുംചെയ്യുന്ന സംവിധാനമാണുണ്ടാകേണ്ടത്. ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായതിനാല്‍ ദോഷകരമായ ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നവര്‍ക്ക് വ്യക്തമായ നഷ്ടപരിഹാരം ലഭിക്കത്തക്കവണ്ണം വ്യവസ്ഥകള്‍ വികസിപ്പിച്ചെടുക്കണം. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കാനും നിശ്ചിത നിലവാരമില്ലാത്തവ കര്‍ക്കശമായി തടയാനുമുള്ള പഴുതടച്ച സംവിധാനമുണ്ടാക്കാനും അമാന്തമരുത്. സര്‍ക്കാര്‍ കടുത്ത നിയമലംഘനമാണ് നടത്തുന്നത് എന്ന് സുപ്രീം കോടതിയില്‍തന്നെ വ്യക്തമായ അവസ്ഥ ഗൗരവമുള്ളതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ സിപിഐ എം ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. അതേകാര്യം സുപ്രീംകോടതി വിധിയായി വന്നത്, ജനകീയ പ്രശ്നങ്ങളില്‍ ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകള്‍ക്കും അതിന്റെ പ്രസക്തിക്കും അടിവരയിടുന്ന അനുഭവംകൂടിയാണ്.

*
ദേശാഭിമാനി മുഖപ്രസംഗം

Sunday, April 6, 2014

അനാരോഗ്യകേരളത്തിലേക്ക് അതിവേഗം

കേപ്ടൗണ്‍ സര്‍വകലാശാലാക്യാമ്പസിലെ പള്ളിയില്‍നിന്ന് തുടര്‍ച്ചയായി മരണമണി മുഴങ്ങിക്കൊണ്ടിരുന്നു. ദിവസം പത്തും പതിനഞ്ചും തവണ ശവമഞ്ചങ്ങളുമായി സെമിത്തേരിയിലേക്ക് വിലാപയാത്രകള്‍ നീങ്ങിക്കൊണ്ടിരുന്നു. കാലം 1997. സര്‍വകലാശാലയില്‍ പ്രബന്ധാവതരണത്തിനെത്തിയ ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. ബി ഇക്ബാലിനെ അത്യസാധാരണമായ ഈ മരണനിരക്ക് അതിശയിപ്പിച്ചു. എയ്ഡ്സിന്റെ ഇരകളായിരുന്നു അവിടെ മരിച്ചുവീണുകൊണ്ടിരുന്നത്. എന്നും മരണങ്ങള്‍. സര്‍വകലാശാലയ്ക്കുപുറത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ദക്ഷിണാഫ്രിക്കയുടെ ജനസംഖ്യയില്‍ 40 ശതമാനമാണ് എയ്ഡ്സിന്റെ പിടിയിലകപ്പെട്ടത്. ഇതര ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും എയ്ഡ്സ് വ്യാപകമായി പടര്‍ന്നുപിടിച്ചുകഴിഞ്ഞിരുന്നു. മരുന്നില്ല, ചികിത്സയും . ഇതായിരുന്നു സ്ഥിതി. പിന്നീട് രോഗം നിയന്ത്രിക്കാന്‍ മരുന്ന് കണ്ടെത്തിയപ്പോഴോ വില പതിനായിരക്കണക്കിനു ഡോളര്‍. ദരിദ്രരാജ്യങ്ങള്‍ക്ക് തൊടാന്‍ പറ്റില്ല.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഡോ. ഇക്ബാല്‍ വീണ്ടും കേപ്ടൗണ്‍ സന്ദര്‍ശിച്ചു. അന്താരാഷ്ട്ര ജനകീയാരോഗ്യ അസംബ്ലിയില്‍ പങ്കെടുക്കാന്‍. താമസം അപ്പോഴും സര്‍വകലാശാലയില്‍ത്തന്നെ. പക്ഷേ, ഇക്കുറി പ്രഭാതങ്ങളെ അസ്വസ്ഥമാക്കി അതിവിളംബതാളത്തില്‍ മരണമണികള്‍ മുഴങ്ങിയില്ല. ഉറഞ്ഞുകൂടിയ നിശബ്ദതയിലൂടെ ശവമഞ്ചങ്ങള്‍ നീങ്ങുന്നത് ദൃശ്യമായില്ല. കാരണം, അവിടെ എയ്ഡ്സ് ഒരു പരിധിവരെ നിയന്ത്രിക്കപ്പെട്ടു. പൂര്‍ണ ചികിത്സയില്ലെങ്കിലും മറ്റേത് ദീര്‍ഘസ്ഥായി രോഗങ്ങളുംപോലെയായി എയ്ഡ്സ്. അതിന് ആഫ്രിക്കയ്ക്ക് തുണയായതാകട്ടെ ഇന്ത്യയും. അമേരിക്ക 15,000 ഡോളറിന് വിറ്റുകൊണ്ടിരുന്ന എയ്ഡ്സ് മരുന്ന് നമ്മള്‍ 325 ഡോളറിന് നല്‍കി. അതു പിന്നെയും കുറഞ്ഞ് 125 ഡോളര്‍വരെയായി. ഔഷധമേഖലയിലെ ഇടപെടലിലൂടെ ഇന്ത്യ വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഖ്യാതി നേടി. പക്ഷേ, ഈ സ്ഥാനം നമുക്ക് നഷ്ടമായി. ആഗോളവല്‍ക്കരണത്തിന്റെ രക്തസാക്ഷിയായി ഇന്ത്യന്‍ ഔഷധമേഖല മാറിക്കഴിഞ്ഞതായി ഡോ. ഇക്ബാല്‍ പറയുന്നു.

ഇന്ത്യന്‍ ഭരണകൂടം ലോകവ്യാപാരസംഘടനയ്ക്കുമുന്നില്‍ അടിയറവു പറയുകയും ബഹുരാഷ്ട്രകുത്തകകള്‍ക്കായി ഇന്ത്യന്‍ പേറ്റന്റ് നിയമം പൊളിച്ചെഴുതുകയുംചെയ്തു. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരു മനസ്സായി. 1999ലും 2002ലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 1970ലെ മാതൃകാപരമായ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന് ദേഭഗതിവരുത്തി. തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ മൂന്നാംഭേദഗതിയിലൂടെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ചു. ഇതേത്തുടര്‍ന്ന് ഔഷധവില കുതിച്ചുയരുകയാണ്. വിലനിയന്ത്രണ സംവിധാനങ്ങളെല്ലാം അപ്രസക്തവും കടലാസ് പ്രഖ്യാപനങ്ങളും മാത്രമാണ്. യുപിഎ- എന്‍ഡിഎ സര്‍ക്കാരുകള്‍ ഇന്ത്യക്കാരോടുമാത്രമല്ല ലോകജനതയോടുതന്നെ ചെയ്ത ചതി ചര്‍ച്ചചെയ്യപ്പെടാതെ പോകരുതെന്ന് ഡോ. ഇക്ബാല്‍ അഭിപ്രായപ്പെടുന്നു.

കേരള മാതൃക, അമേരിക്കന്‍ മാതൃക

ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ശിശു-മാതൃ-പൊതുമരണ നിരക്കുകള്‍ കുറയ്ക്കാനും സാധിച്ചതിലൂടെ കൊച്ചുകേരളം പൊതുജനാരോഗ്യരംഗത്ത് ലോകമാതൃകയായി. അതുപക്ഷേ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമുണ്ടാക്കിയ നേട്ടമല്ല. സ്ത്രീകളുടെ വിദ്യാഭ്യാസം, ഭൂപരിഷ്കരണം, പൊതുവിദ്യാഭ്യാസം, ഗ്രാമീണ ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങിയ സാമൂഹ്യമാറ്റങ്ങള്‍ കൂടിച്ചേര്‍ന്നാണ് ആരോഗ്യരംഗത്തെ മെച്ചപ്പെടുത്തിയത്. ലോകാരോഗ്യസംഘടനയാണ് സാമൂഹ്യനീതിയിലധിഷ്ഠിതമായ, ചെലവുകുറഞ്ഞ ആരോഗ്യസംരക്ഷണത്തെ  കേരള മാതൃകയെന്നുവിളിച്ചത്. 1957ലെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് തുടങ്ങിവച്ചതും തുടര്‍ന്നുള്ള ഇടതു സര്‍ക്കാരുകള്‍ പിന്തുടര്‍ന്നതുമായ നയങ്ങളാണ് ഈ മാതൃക സൃഷ്ടിച്ചതെന്ന് അറിയാത്തവരില്ല. ഇതിന് ബദലായി ഒരമേരിക്കന്‍ മാതൃകയുണ്ട്. കേരളത്തില്‍ ആളൊന്നുക്ക് ശരാശരി 50 ഡോളര്‍ ചെലവഴിച്ച് നിലനിര്‍ത്തുന്ന പൊതുജനാരോഗ്യനിലവാരം അമേരിക്കയില്‍ കൊണ്ടുവരാന്‍ ഏഴായിരം ഡോളറാണ് ചെലവ്. ഇതിന്റെ ഫലമായി 30 ദശലക്ഷം ആളുകള്‍ക്കെങ്കിലും അമേരിക്കയില്‍ ചികിത്സ നിഷേധിക്കപ്പെടുന്നു. എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട് അവിടെ. ഏതുരോഗത്തിനും മികച്ച ചികിത്സ. പക്ഷേ, അത്യാവശ്യ ചികിത്സപോലും കിട്ടാത്തവരും അനവധി. ഈ മാതൃകയുടെ അപകടത്തിലേക്കാണ് ഇപ്പോഴത്തെ സര്‍ക്കാരുകള്‍ നമ്മെ കൊണ്ടുചെല്ലുന്നതെന്ന് ഇക്ബാല്‍ ആശങ്കപ്പെടുന്നു. കഴിഞ്ഞ രണ്ടരവര്‍ഷംകൊണ്ട് കേരളത്തിലെ പൊതുജനാരോഗ്യമേഖല ഇങ്ങനെ പിന്നോട്ടടിക്കപ്പെട്ടത് എങ്ങനെയെന്ന് സംസ്ഥാനത്തെ പ്രമുഖ ന്യൂറോസര്‍ജന്മാരിലൊരാളായി പേരെടുക്കുകയും സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗമായി ആരോഗ്യരംഗത്തെ കര്‍മപദ്ധതികളുടെ രൂപീകരണത്തിന് നേതൃത്വംവഹിക്കുകയും ചെയ്ത ഡോ. ഇക്ബാല്‍ ചോദിക്കുന്നു.

ജനകീയാസൂത്രണവും പിന്നെ ശ്രീമതി ടീച്ചറും

1957ലെയും "67ലെയും ഗവണ്‍മെന്റുകളുടെ പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ആരോഗ്യരംഗത്ത് ഒരു കുതിച്ചുചാട്ടം ഉണ്ടാകുന്നത് ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായാണ്. ജില്ലാ ആശുപത്രികള്‍മുതല്‍ താഴോട്ടുള്ള സ്ഥാപനങ്ങള്‍ ആരാലും ശ്രദ്ധിക്കാതെ അവഗണിക്കപ്പെട്ടു കിടന്നു. മരുന്നില്ല. ഡോക്ടര്‍മാരില്ല. മുറിവുവന്നാല്‍ വച്ചുകെട്ടാനുള്ള പഞ്ഞിപോലുമില്ല- ഇതായിരുന്നു സ്ഥിതി. എന്നാല്‍, ജനകീയാസൂത്രണത്തോടെ ജില്ലാ ആശുപത്രികള്‍വരെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറി. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കാനും ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനും പ്രാദേശികതലത്തില്‍ ആളുണ്ടായി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിന് ആരോഗ്യമന്ത്രിയെന്ന നിലയില്‍ നേതൃത്വം നല്‍കിയ ശ്രീമതി ടീച്ചര്‍ സംസ്ഥാനത്തിന്റെ ആരോഗ്യപ്രവര്‍ത്തനചരിത്രത്തില്‍ ഇടംപിടിച്ചെന്നാണ് ഡോക്ടറുടെ അഭിപ്രായം. വലിയ പ്രസംഗങ്ങളും ആത്മപ്രശംസയുംകൊണ്ട് മേനി നടിക്കാറില്ലെങ്കിലും എല്‍ഡിഎഫിന്റെ പുരോഗമനപരമായ പദ്ധതികള്‍ ടീച്ചര്‍ ഫലപ്രദമായി നടപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളത്തെയും മലപ്പുറത്തെയുമൊക്കെ ജില്ലാ ആശുപത്രികളിലേക്കോ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്കോ ചേര്‍ത്തലയിലെ താലൂക്കാശുപത്രിയിലേക്കോ ഒന്നുപോയി നോക്കിയാല്‍ മതി, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍. ആളുകള്‍ സ്വകാര്യആശുപത്രികളേക്കാള്‍ വിശ്വാസ്യതയോടെ, മെച്ചപ്പെട്ട ചികിത്സ തേടി ഇവിടേക്കെത്തുന്നു. തിരുവനന്തപുരത്ത് തൈക്കാട്ടുള്ള അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിക്ക് ദേശീയതല അക്രഡിറ്റേഷന്‍തന്നെ ലഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഗവ. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തിയതിന്റെ ഒരു ഗുണഭോക്താവായി. കുറേനാള്‍ മുമ്പ് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തിന് ആന്‍ജിയോഗ്രാം ചെയ്തത് കോട്ടയം മെഡിക്കല്‍ കോളേജിലാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലടക്കം കോടികള്‍ മുടക്കി കാത്ത്്ലാബും ഹൃദ്രോഗചികിത്സയ്ക്ക് വിദഗ്ധ സൗകര്യവും ഏര്‍പ്പെടുത്തി.

ആശുപത്രി ചികിത്സാച്ചെലവുമൂലം ആളുകള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയാകുന്ന രാജ്യമാണ് ഇന്ത്യ. കേന്ദ്രസര്‍ക്കാര്‍നയങ്ങള്‍മൂലം ജീവന്‍രക്ഷാമരുന്നുകളുടെ വില ക്രമാതീതമായി ഉയര്‍ന്നതാണ് ഇതിനു കാരണം. സര്‍ക്കാര്‍ ആശുപത്രിയില്‍മാത്രം പ്രതിവര്‍ഷം 300 കോടി രൂപയുടെ ഔഷധങ്ങള്‍ ആവശ്യമുണ്ട്. ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ മൂന്നു ശതമാനം വരുന്ന കേരളീയര്‍ രാജ്യത്ത് വില്‍ക്കുന്ന മരുന്നിന്റെ പത്തുശതമാനം ഉപയോഗിക്കുന്നവരാണ്. ഈ പശ്ചാത്തലത്തിലാണ് ഔഷധങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ആരംഭിച്ചത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍പോലുള്ള സഹകരണ മേഖലാസംരംഭങ്ങള്‍ വേറെയും. കേരളത്തില്‍ത്തന്നെ മരുന്നുണ്ടാക്കാന്‍ ആലപ്പുഴയിലെ കേരളാ സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനമുണ്ട്. നശിച്ചു കിടന്നിരുന്ന കെഎസ്ടിപിയെ എല്‍ഡിഎഫ് സര്‍ക്കാര്‍ പുനരുദ്ധരിച്ചു. ഫലമോ? കുറഞ്ഞ ചെലവില്‍ മികച്ച ഔഷധങ്ങള്‍ കേരളത്തിലെ രോഗികള്‍ക്ക് ലഭ്യമായി. നാല്‍പ്പതുകോടി രൂപയ്ക്കുള്ള 50 ഇനം മരുന്നുകളാണ് 2006-11ല്‍സര്‍ക്കാര്‍ കെഎസ്ടിപിയില്‍നിന്ന് വാങ്ങിയത്. ആരോഗ്യമേഖലയിലെ ഗവേഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യസര്‍വകലാശാല ആരംഭിച്ചു.

വെളുപ്പില്‍നിന്ന് കറുപ്പിലേക്ക്

കേരളത്തിലെ ആരോഗ്യരംഗം കൈവരിച്ച നേട്ടങ്ങള്‍ ഇപ്പോള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ മെച്ചപ്പെടുത്തിയ പശ്ചാത്തല സൗകര്യങ്ങള്‍ അത്ര എളുപ്പം ഇല്ലാതാക്കാന്‍ കഴിയില്ലെന്നതു മാത്രമാണ് ആശ്വാസം. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയുടെ കേന്ദ്രമായി. പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി. കെഎസ്ടിപിക്കുള്ള സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചു. സ്ഥാപനം ഇതോടെ നഷ്ടത്തിലായി. സര്‍ക്കാരിന് സ്വകാര്യമുതലാളിമാരില്‍നിന്ന് വന്‍ വിലയ്ക്ക് യഥേഷ്ടം മരുന്നുവാങ്ങല്‍കരാര്‍ ഉറപ്പിക്കാനായി. അട്ടപ്പാടിയെന്ന ദുരന്തഭൂമിയിലേക്ക് ഡോ. ഇക്ബാല്‍ വിരല്‍ചൂണ്ടുന്നു. ആദിവാസി ഊരുകളിലെ കുഞ്ഞുങ്ങള്‍ പോഷകാഹാരമില്ലാതെ മരിച്ചുവീഴുകയാണ്. അവര്‍ പലവിധ രോഗങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു. മരുന്നും വാക്സിനുകളുമെന്നല്ല, വിശപ്പടക്കാനുള്ള അന്നംപോലും അവര്‍ക്കില്ല. ജീവച്ഛവങ്ങളായി ജീവിക്കുകയാണ് അവരില്‍ പലരും. സിക്കിള്‍സെല്‍ അനീമിയ എന്ന അരിവാള്‍രോഗം ഊരുകളില്‍ വ്യാപകമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പല ആദിവാസിവിഭാഗങ്ങളുടെയും വംശനാശംതന്നെ സംഭവിച്ചേക്കാമെന്ന് അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിച്ച അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളും ഇതര പരമ്പരാഗത തൊഴില്‍മേഖലകളിലെ തൊഴിലാളികളും നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണ്.

ലോകാരോഗ്യദിന ചിന്തകള്‍

ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തില്‍ ലോകാരോഗ്യ സംഘടന കൊതുകുപോലുള്ള ജീവികള്‍ പരത്തുന്ന രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കേരളത്തില്‍ വളരെയേറെ പ്രസക്തമായ ഒരു വിഷയമാണിത്. കൊതുക് പരത്തുന്ന രോഗങ്ങളുടെ കേന്ദ്രമാണ് കേരളം. ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍. നിര്‍മാര്‍ജനംചെയ്തതായി നാം പ്രഖ്യാപിച്ച മലേറിയ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. അടുത്ത ഭീഷണി മഞ്ഞപ്പനിയുടേതാണ്. മരണനിരക്ക് വളരെ കൂടുതലായ മഞ്ഞപ്പനി ഇതുവരെ ഇവിടെ എത്തിയിട്ടില്ല. മാലിന്യനിര്‍മാജനം, പരിസരശുചിത്വം, കൊതുകുനശീകരണം, ശുദ്ധജലവിതരണം എന്നിവയുടെ പ്രാധാന്യം ഏറുകയാണ്. വ്യക്തിശുചിത്വത്തിന് പേരുകേട്ട കേരളീയര്‍ക്ക് സാമൂഹ്യശുചിത്വബോധം ഉണ്ടാകാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. ഇതിനായി ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടേണ്ടതുണ്ടെന്ന് ഡോ. ഇക്ബാല്‍.

സമീപഭാവിയില്‍ കേരളം നേരിടാന്‍ പോകുന്ന പ്രധാന വെല്ലുവിളി പ്രായാധിക്യമുള്ളവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളായിരിക്കും. ജനനനിരക്ക് കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അടുത്ത കാല്‍നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും കേരളജനതയില്‍ മൂന്നിലൊന്നും 60 വയസ്സ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടുതലായതുകൊണ്ടും വിവാഹപ്രായത്തിലുള്ള വ്യത്യാസംമൂലവും ഇവരില്‍ കൂടുതലും വിധവകളുമായിരിക്കും. പ്രായമാവുമ്പോള്‍ സ്ത്രീകളുടെ ആരോഗ്യസ്ഥിതി പുരുഷന്മാരേക്കാള്‍ മോശമാകാനാണ് സാധ്യത. വാര്‍ധക്യകാല രോഗങ്ങളുടെ ചികിത്സാച്ചെലവ് വളരെ കൂടുതലായിരിക്കും. പ്രാഥമികാരോഗ്യ സേവനം, ആരോഗ്യവിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യാരോഗ്യ ഇടപെടലുകളിലൂടെ രോഗപ്രതിരോധവും പ്രാരംഭഘട്ട ചികിത്സയും ഉറപ്പാക്കിയാല്‍ ചികിത്സാച്ചെലവ് കുറയ്ക്കാനും ഗുരുതരമായ രോഗാവസ്ഥ തടയാനുമാകും. ഡോ. ഇക്ബാല്‍ പറഞ്ഞു നിര്‍ത്തി.

*
ബി അബുരാജ്

Tuesday, October 22, 2013

Importance of Public Services in Healthcare

IN India as well as in many developing countries, there is wide acceptance that the present healthcare system needs serious reforms. There is, however, very limited consensus on the shape and extent of reforms that are necessary. Universal Health Coverage (UHC) has become a buzzword in health and development sectors, and is being proposed as the solution. The catch lies in the fact that there is no real consensus on what UHC really means. Proponents of UHC schooled in neo-liberal economics propose that UHC is all about securing finances for health services, and in allowing a form of insurance based delivery of services. UHC models being proposed, and in many cases being implemented, often appear to be premised on an understanding that if finances can be obtained the delivery of services will take care of itself. Further, in many situations it is proposed that given the existing preponderance of the private medical sector in many countries (like in India), it is logical to allow a major role for the private sector.

What this debate entirely misses is that there are extremely important reasons why public provision of healthcare services has distinct advantages over private provision; even when through an insurance based model the cost of care is borne by the government. This is a debate that is being played out in the case of the Rashtriya Swasthya Bima Yojana (RSBY) at the national level and in state level schemes such as the Arogyasri scheme in Andhra Pradesh.

MEASURING QUALITY AND EFFICIENCY

The unquestioning faith in the ‘efficiency’ of private health services is related to the complexity in measuring the quality and efficacy of health services. Usual measures of health outcomes – e.g. child mortality, life expectancy, etc – cannot be linked directly to healthcare services, as they often depend more fundamentally on other determinants of health (poverty, nutrition, employment, environment, gender roles, etc). In fact, evidence suggests that most of the continuing gains in life expectancy in the developed capitalist world have come from a continued deepening of preventive practices such as better housing and hygienic conditions in habitations, availability of safe drinking water, improved sanitation and sewerage disposal facilities, etc. In contrast, a modest 10-15 percent is thought to be attributable to healthcare. Further, existing measures of health coverage (and thereby the efficiency of services) tend to focus on de jure rather than de facto access to services, or simple counts of the number of people incurring particularly high healthcare expenses.

Another common method of measuring ‘efficiency’ is by quantifying subjective perceptions such as ‘patient satisfaction,’ ‘behaviour of health workers’ and collecting crude criteria such as waiting time at clinics and hospitals. Such measures often place public health services at a disadvantage as private care providers are more adept at addressing these concerns, although they may not always be relevant as regards the actual quality of care. Patients, on the other hand, are rarely in a position to correctly judge the quality of services, given the huge information gap that exists in the case of medical care.

Finding evidence to assess the impact of primarily insurance based schemes (which can often be publicly funded but care provision is through private providers – as in the RSBY scheme in India) is particularly difficult and methodologies designed to collect good evidence are generally lacking. Many evaluations of UHC schemes end up measuring the impact on ‘out-of-pocket’ expenses incurred but do not measure the quality and depth of services offered. As a consequence, the evidence base to show its positive impact on health outcomes remains extremely thin, with huge methodological challenges. For example, some evaluations of the much acclaimed ‘Seguro Popular’ scheme in Mexico reported no effect on self-reported health indicators and did not report change in general patterns of service use.

The most basic argument for pooled financing and insurance (the hallmark of UHC) is that it reduces financial risk. However, insurance also opens up new opportunities for consuming expensive high-technology care that permits health improvements that are valued by the patient – especially since the private provider is able to exploit its informational advantage. It is still an open question, however, whether insurance (of any form) reduces financial risk. A large 2005 study of China’s health insurance schemes indicates that it may, to the contrary, be associated with increased risk of large out-of-pocket payments. Further, there is virtually no data that compares the relative merits of approaches that are premised on predominant public delivery of services versus those that follow a private-public mix with predominant private sector delivery of services.

PUBLIC SYSTEMS ARE MORE EFFICIENT

There are, however, clear structural reasons why market-driven healthcare and competition do not in fact promote efficiency or quality. Market competition does not make for better care as most patients neither have enough knowledge to make informed choices about the relative quality or merits of different healthcare providers nor are they able to assert any right to negotiate on price and quality, especially when care is urgent, when sickness results in vulnerability, or when illiteracy and poverty are prevalent – a situation called information asymmetry in the healthcare ‘market.’

Commercialised healthcare systems often have very high transaction costs that are necessary to manage or regulate the market. Similar issues arise in the management of public contracts with private providers, especially with those motivated to maximise income by manipulating data. To counteract this, large amounts of money need to be spent on systems designed to catch out contracted providers in a ‘cat and mouse’ game of detection and deception.

A 2003 study calculated the administrative costs involved with insurance overhead, employers’ costs to manage healthcare benefits, hospital administration and costs incurred by practitioners (e.g. billing), and administrative costs of long-term care facilities in the US. The study estimated that in 1999, as much as 294.3 billion dollars were used for administrative costs, representing 31.0 percent of healthcare expenditures in the country. Transaction costs tend to be much lower in more public systems, for example the transaction costs in the National Health System of the UK in the mid-1970s, before it began to be converted into a market, were estimated at between 5 and 6 percent of total expenditure.

Public systems are more efficient also because they ensure economies of scale in the purchasing, supply and distribution of drugs and equipment. In Tamilnadu, for example, pooled purchasing of medicines as undertaken by a public sector entity has driven down medicine costs significantly and other states are engaged in duplicating the model.

National or district level public health systems for administration, staffing and training are able to reduce management costs of multiple private providers. Provision at scale also enables specialisation: a full range of products and services can be offered at a lower cost than if provided by individual operators. Public systems are best placed to avoid wasteful capital investment, duplication of equipment and services, and an emphasis on frills that are far too common in private hospitals in a competitive market environment. These are avoided when hospitals provide only what they need to, rather than add-ons that will give them an edge over the competition.

PUBLIC SYSTEMS HAVE WIDER COVERAGE

Public systems also perform tasks that are not directly linked to providing care. These include maintaining disease surveillance systems, providing immunisation to the entire population, vector control measures, health promotion activities such as ante natal and school health check ups, etc. A public system that integrates these functions with healthcare delivery is best placed to secure better health outcomes. Public health is based on systematic applications of the most suitable technologies applied at population scale and systematic monitoring and data collection. For instance, vaccine coverage must be comprehensive in order to achieve herd immunity in the community or disease eradication, depends on universal protection applied systematically and rigorously. Even the control of communicable diseases not currently close to eradication, such as malaria, will often be characterised by mass action benefits if coverage levels are very high.

It can be argued that an array of private providers could offer the public health services mentioned above if robust regulatory mechanisms impose conditions that mandate private providers to do so to ensure high levels of coverage of vaccines and immunisation among their patients, to provide preventive health services at the community level, emergency services, and the like. In practice, however, public goods such as mass coverage, public awareness, community outreach, and emergency services are more effectively provided through public programmes rather than the sum of highly regulated private programmes. Poor people may have formal access to public health services, but unless there is outreach into their communities -- that is best ensured by an integrated public system rather than fragmented private programmes (such as through the deployment of trained community health workers) -- they might in fact not be able to get reliable access to such services.

PUBLIC SYSTEMS PROMOTE EQUITY

If health systems are to provide care to a whole population, there are significant marginal costs involved in delivery to the most inaccessible or the most disadvantaged sections of the population. The costs of delivering care to geographically remote or sparsely distributed populations can be much higher than the concentrated delivery of care in urban settings. Provision of health services for those with pre-existing chronic conditions is often relatively more expensive as is the treatment of rare diseases. For example, data from Ontario (Canada) suggest that one percent of that province’s patients – most of them elderly with multiple chronic conditions – consume 34 percent of all healthcare spending and almost 50 percent of all hospital and long-term care costs. This is not an isolated instance; in rapidly aging societies a very high proportion of healthcare needs are concentrated in the last few months or years of life. Public systems can absorb these marginal costs and spread it across an entire population. Private systems, on the other hand, would find such costs to be unacceptable and would attempt to avoid care provision to people who live in underserved areas, who are disadvantaged, or those who suffer from conditions that require expensive care or long-term care. Public systems, thus, promote equity while even the best designed private systems risk undermining it. Finally, competition harms collaboration between different providers, often an important ingredient of good quality care, especially in relation to referrals between different kinds of specialists or between different levels of the healthcare system. Groups of private providers often work in cartels and referrals are determined by commercial considerations.

The argument that health systems in LMICs should leverage the already dominant private sector is clearly misplaced. If the public sector is nearly moribund – because it is deeply under-funded – the private sector will fill up the space ceded. The large out-of-pocket expenditures and private provision in low income countries is mainly a reflection of the paucity of public services, especially for the poor, forcing the middle and upper classes to go directly to private providers, while the poor are left without reliable basic services. This reality is unfortunate, and not a convincing case for private provision, but rather should serve as a call to action to bolster the deeply under-financed public sector (Sachs J D, Achieving Universal Health Coverage in Low-Income Settings, Lancet, Vol 380, September 8, 2012).

*
Amit Sengupta People's Democracy 20-10-2013

Thursday, October 17, 2013

വഴിയടഞ്ഞ ഒബാമ കെയര്‍

അമേരിക്കയില്‍ പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാ നിയമം അവിടത്തെ സെനറ്റും ജനപ്രതിനിധിസഭയും മുമ്പ് പാസാക്കിയതാണ്. അതിനെതിരെ നല്‍കിയ കേസ് സുപ്രീംകോടതി തള്ളുകയും ആ നിയമം ഭരണഘടനാ വിധേയമാണെന്ന് അംഗീകരിക്കുകയും ചെയ്തതാണ്. 2012-ല്‍ പാസാക്കിയതാണ് ആ നിയമം. 2013 ഒക്ടോബര്‍ ഒന്നുമുതല്‍ നിലവില്‍വരും എന്നാണ് അന്ന് നിശ്ചയിച്ചത്.

ഇതേവരെ അമേരിക്കയില്‍ പ്രായമായവര്‍ക്കുമാത്രമാണ് സര്‍ക്കാര്‍ ചെലവില്‍ ആരോഗ്യരക്ഷ ഉറപ്പുവരുത്തിയിരുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. എന്നാല്‍, വൃദ്ധരല്ലാത്തവര്‍ക്ക് ചെലവേറിയ ചികിത്സ ആവശ്യമായ രോഗം വന്നാല്‍ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കുന്നില്ല. അക്കാര്യത്തില്‍ ചില ആശ്വാസനടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഒബാമ കൊണ്ടുവന്ന നിയമം. അത് ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളെയും വന്‍കിട ആശുപത്രികളെയും സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന വിമര്‍ശം ഉണ്ടെങ്കിലും, ഈ നിയമം നടപ്പാക്കാന്‍പോകുന്നു എന്നുകണ്ടപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്ന് വാര്‍ത്ത ഉണ്ടായിരുന്നു. അതായത്, സാധാരണക്കാരായ ജനങ്ങളില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയ നിയമനിര്‍മാണമാണ് "ഒബാമ കെയര്‍" എന്നറിയപ്പെടുന്ന ആരോഗ്യസുരക്ഷാ പദ്ധതി. അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (താങ്ങാവുന്ന ചികിത്സാ നിയമം) എന്നാണ് അതിന്റെ ശരിക്കുള്ള പേര്.

അത് നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന് പുതിയ ചെലവുവരും. അതിന് നിര്‍വാഹമില്ലാത്ത സ്ഥിതിയിലാണ് ഇന്ന് അമേരിക്കന്‍ സര്‍ക്കാര്‍. അവിടത്തെ സര്‍ക്കാരിന് എടുക്കാവുന്ന കടത്തിന് കോണ്‍ഗ്രസ് എന്ന അമേരിക്കന്‍ പാര്‍ലമെന്റ് പരിധി നിശ്ചയിച്ചിട്ടുണ്ട്. 16.6 ലക്ഷം കോടി ഡോളറാണ് ഇപ്പോള്‍ ആ പരിധി. അതിനപ്പുറം കടം സര്‍ക്കാരിന് എടുക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതിവേണം. അല്ലെങ്കില്‍ നികുതി വര്‍ധിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കണം. ഇതിന് രണ്ടിനും പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ടി എതിരാണ്. ജനപ്രതിനിധിസഭയില്‍ അവര്‍ക്കാണ് ഭൂരിപക്ഷം. അവര്‍ ആവശ്യപ്പെടുന്നത് ഒബാമ കെയറിലെ വ്യവസ്ഥകള്‍ മാറ്റി അതിനുള്ള ചെലവ് ചുരുക്കണം. അതിന് ഒബാമ സമ്മതിച്ചാല്‍ വായ്പാപരിധി വര്‍ധിപ്പിക്കുന്നതിന് അനുവദിക്കാം എന്നാണ്. അമേരിക്കയെപ്പോലുള്ള ഒരു രാജ്യത്തെ സര്‍ക്കാരിന് ഒബാമ കെയര്‍ നിയമം നടപ്പാക്കുമ്പോള്‍ വേണ്ടിവരുന്ന ചെലവിന് പണം കണ്ടെത്തുക പ്രയാസകരമല്ല. 2013 ആദ്യം അമേരിക്കയുടെ പൊതുകടം 11.959 ലക്ഷം കോടി ഡോളറും സര്‍ക്കാരിന്റെ കടം 4.846 ലക്ഷം കോടിയും ഉള്‍പ്പെടെ 16.805 ലക്ഷം കോടി ഡോളറായിരുന്നു. ഇത് രാജ്യത്തിന്റെ ജിഡിപിയേക്കാള്‍ അല്‍പ്പം കൂടുതലാണ്. എങ്കിലും, ഇപ്പോള്‍ നിശ്ചയിച്ച കടപരിധിയായ 16.7 ലക്ഷം കോടി ഡോളര്‍കൊണ്ട് സര്‍ക്കാരിന് ബജറ്റ് ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. കടപരിധി 16.7 ലക്ഷം കോടിയില്‍നിന്ന് ഉയര്‍ത്തണമെന്നാണ് ഒബാമ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടത്.

റിപ്പബ്ലിക്കന്‍ പാര്‍ടി ഇതിനെ എതിര്‍ക്കുന്നു. ഇത് കൂട്ടണമെങ്കില്‍ ഒബാമ കെയര്‍ നിയമം ഭേദഗതിചെയ്ത് രോഗബാധിതര്‍ക്കു കൊടുക്കുന്ന ധനസഹായം വെട്ടിക്കുറയ്ക്കണമെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ടി ആവശ്യപ്പെടുന്നത്. ആ പാര്‍ടിക്കാണ് ജനപ്രതിനിധിസഭയില്‍ ഭൂരിപക്ഷം. അതിനാല്‍ കടപരിധി ഉയര്‍ത്താനോ ഒബാമ കെയര്‍ നിയമം നടപ്പാക്കുന്നതിനാവശ്യമായ തുക നികുതി വര്‍ധിപ്പിച്ച് വകവച്ചുകൊടുക്കാനോ അവര്‍ തയ്യാറല്ല. ആ നിയമം ഭേദഗതി ചെയ്ത് ചെലവുചുരുക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. എന്നുവച്ചാല്‍, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ കോണ്‍ഗ്രസിന്റെ അധോസഭയില്‍ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ടി തടഞ്ഞുവയ്ക്കുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ കടപൂട്ടി എന്നാണ് ഒക്ടോബര്‍ ഒന്നിന് മാധ്യമങ്ങള്‍ പൊതുവെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയും പ്രസിഡന്റ് ഒബാമയും റിപ്പബ്ലിക്കന്‍ എതിരാളികളും തമ്മില്‍ ഒരു ധാരണയുമായിട്ടില്ല. അതിനാല്‍ രാജ്യത്തിനകത്തും പുറത്തുമുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ലക്ഷക്കണക്കിന് താല്‍ക്കാലിക ജീവനക്കാരെയും മറ്റും പുറത്തുനിര്‍ത്തിയിരിക്കുകയാണ്. പല സേവനങ്ങളും തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു. ഈ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ അത് അമേരിക്കന്‍ സര്‍ക്കാരിനെയും ഡോളറിന്റെ മൂല്യത്തെയും വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും മറ്റും എങ്ങനെ ബാധിക്കും എന്നത് വലിയ ചര്‍ച്ചാവിഷയമാണ്. ഇത് ഡെമോക്രാറ്റ് ഭരണവും റിപ്പബ്ലിക്കന്‍ പ്രതിപക്ഷവും തമ്മിലുള്ള ശീതസമരത്തിലപ്പുറം അമേരിക്കയിലെ ജനാധിപത്യ വ്യവസ്ഥയെയും അതിന്റെ നൈതികമൂല്യങ്ങളെയും പിടിച്ചുകുലുക്കലാണെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഇംഗിതം നടപ്പാക്കലാണ്. അതാണ് അമേരിക്കയില്‍ ഇപ്പോള്‍ ചോദ്യംചെയ്യപ്പെട്ടിരിക്കുന്നത് എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക്കന്‍ പാര്‍ടിയിലെ സകലരുമല്ല യഥാര്‍ഥത്തില്‍ ഈ നീക്കം നടത്തുന്നത്. പാര്‍ടി എന്ന നിലയ്ക്ക് അതിന്റെ ജനപ്രതിനിധികളാകെ ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, അവര്‍ക്കിടയിലെ വെള്ളക്കാരാണ് അതിനു നേതൃത്വംനല്‍കുന്നത്. ഈ വടംവലിക്ക് നേതൃത്വംനല്‍കുന്നത് അധോസഭയുടെ സ്പീക്കര്‍ ജോണ്‍ ബോയ്ഹനെര്‍ ആണ്. അദ്ദേഹം സഭയുടെ അധ്യക്ഷത വഹിക്കുന്നതിനപ്പുറം പോയി, തങ്ങള്‍ പറയുന്നതിന് ""സെനറ്റ് എസ് മൂളിയാല്‍, പിറ്റേന്ന് സര്‍ക്കാരിനു പണം കിട്ടും"" എന്നത് സഭയില്‍ ഭൂരിപക്ഷ നേതാവ് പറയുന്നതുപോലെയാണ്.

റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ തന്നെ മുമ്പ് സ്പീക്കറായിരുന്ന നെവ്റ്റ് ഗിങ്ങ്റിച്ച് വിട്ടുവീഴ്ച ചെയ്യാന്‍ സഹപ്രവര്‍ത്തകരെ ഉപദേശിച്ചെങ്കിലും, അവര്‍ ഡെമോക്രാറ്റുകളുമായി ഒബാമാ കെയര്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഇഞ്ചോടിഞ്ച് പൊരുതുകയാണ് ചെയ്തത്. ഡെമോക്രാറ്റുകള്‍ ഒബാമ കെയര്‍ നിയമം സംബന്ധിച്ച് കൊണ്ടുവന്ന ബില്‍ പാസാക്കുന്നത് തടയാന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ക്രുസ് സംസാരിച്ചത് 21 മണിക്കൂറായിരുന്നു. ആഗോളവല്‍ക്കരണ നിയമത്തെയും പരിഷ്കാരങ്ങളെയും അമേരിക്കയില്‍ ഒരുപോലെ നടപ്പാക്കിയവരാണ് റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും. എന്നാല്‍, അവ നടപ്പാക്കുന്നതില്‍ ഈ രണ്ട് വലതുപക്ഷ പാര്‍ടികളും മറ്റ് പലതിലും എന്നപോലെ, തമ്മില്‍ ഭിന്നാഭിപ്രായക്കാരാവുക മാത്രമല്ല, എതിരാളിയെ തകര്‍ക്കാന്‍വേണ്ടി ഏറ്റുമുട്ടാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. ആഗോളവല്‍ക്കരണ പരിഷ്കാരങ്ങളുടെ അടുത്ത തലമാണ് വലതുപക്ഷ പാര്‍ടികള്‍ തമ്മില്‍ നയപരമായും ഭരണപരമായും ഏറ്റുമുട്ടുന്നതോടെ ആരംഭിക്കുന്നത് എന്നുപറയാം.

*
സി പി നാരായണന്‍ ദേശാഭിമാനി 17-10-2013

Monday, September 30, 2013

സ്ത്രീകളിലെ ഹൃദ്രോഗം

ചികിത്സയും ശുശ്രൂഷയും ലഭിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് എന്നും അവഗണിക്കപ്പെടുന്നുവെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ട. നിസ്സാരമായ അസ്വാസ്ഥ്യങ്ങള്‍ക്കുപോലും പുരുഷന്മാര്‍ വൈദ്യസഹായം തേടിയെത്തുമ്പോള്‍ മാരകമായ അസുഖങ്ങള്‍ക്ക് അടിമപ്പെട്ട സ്ത്രീകള്‍ പലരും വേണ്ട ചികിത്സ തക്കസമയത്ത് ലഭിക്കാതെ മൃതിയുടെ കരാളഹസ്തത്തില്‍ അമര്‍ന്നുപോകുന്നു. ഹൃദ്രോഗം പുരുഷന്മാരെ മാത്രം വേട്ടയാടുന്ന രോഗാതുരയാണെന്നും അത് സ്ത്രീകളെ സാധാരണ ബാധിക്കാറില്ലെന്നുമുള്ള മിഥ്യാധാരണയ്ക്കു വിരാമമിട്ടത്, 1999ല്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച മാര്‍ഗരേഖകള്‍ പ്രകാശിതമായപ്പോഴാണ്.

സ്ത്രീകളെ അകാലമരണത്തിലേക്കു വലിച്ചിഴയ്ക്കുന്ന വില്ലന്‍ സ്തനാര്‍ബുദമല്ല, ഹൃദ്രോഗമാണെന്നും, അതിനെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക നടപടി കാലേക്കൂട്ടി ആരംഭിക്കണമെന്നുമുള്ള കര്‍ശന നിര്‍ദേശം ഉണ്ടായി. ഇതോടെ ഹൃദ്രോഗത്തിന്റെ തിക്തഫലങ്ങളെപ്പറ്റിയുള്ള സ്ത്രീകളുടെ അവബോധം 1999ലെ 30 ശതമാനത്തില്‍നിന്ന് 2009ല്‍ 54 ശതമാനമായി. തല്‍ഫലമായി സ്ത്രീകളിലെ ഹൃദ്രോഗാനന്തര മരണനിരക്ക് 1980നെ അപേക്ഷിച്ച് 2007 ആയപ്പോള്‍ മൂന്നിലൊന്നായി. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്കുപ്രകാരം ലോകത്ത് പ്രതിവര്‍ഷം 9.1 ദശലക്ഷം സ്ത്രീകള്‍ ഹൃദയധമനീരോഗങ്ങള്‍മൂലം മരണപ്പെടുന്നു. ഇത് അര്‍ബുദം, ക്ഷയരോഗം, എയ്ഡ്സ്, മലേറിയ എന്നീ മഹാമാരികള്‍മൂലം ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലാണെന്നോര്‍ക്കണം. ലോകത്താകമാനമുള്ള 35 ശതമാനം സ്ത്രീകളും ഹൃദ്രോഗാനന്തരമാണ് മൃത്യുവിനിരയാകുന്നത്.

സാമ്പത്തികമായി താഴെക്കിടയിലുള്ള രാജ്യങ്ങളിലെ സ്ത്രീകളിലാണ് പുരുഷന്മാരെപ്പോലെ ഹൃദയധമനീരോഗങ്ങള്‍മൂലമുള്ള മരണസാധ്യത കൂടുതലായി കാണുന്നത്. ഇത് ഗര്‍ഭാനന്തര രോഗങ്ങള്‍മൂലമുള്ള മരണസംഖ്യയെക്കാള്‍ വളരെ കൂടുതലാണുതാനും. 1990ലെ കണക്കുമായി താരമ്യപ്പെടുത്തുമ്പോള്‍ 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി ഉയരുമെന്ന് പ്രവചിക്കുന്നു. ഏതൊക്കെ വംശത്തിലോ വര്‍ഗത്തിലോ ഗോത്രത്തിലോ സംസ്കാരത്തിലോ പെട്ടവരുമായി താരതമ്യപ്പെടുത്തിയാലും ഹൃദ്രോഗാനന്തര മരണം പുരുഷന്മാരെക്കാള്‍ സ്ത്രീകളില്‍ത്തന്നെയാണ് കൂടുതല്‍.

ഹാര്‍ട്ട് അറ്റാക്കിനുശേഷം പെട്ടെന്നുണ്ടാകുന്ന മരണസംഖ്യ നോക്കിയാല്‍ സ്ത്രീകള്‍ (52%) പുരുഷന്മാരെക്കാള്‍ (42%) മുന്‍നിരയില്‍ത്തന്നെ. അറ്റാക്കിനുശേഷം മൂന്നില്‍ രണ്ടു സ്ത്രീയും ഇതിന്റെ സങ്കീര്‍ണതകള്‍ അനുഭവിച്ച് ജീവിതം നയിക്കുന്നു. ഋതുവിരാമത്തിനുമുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രോജന്റെയും മറ്റും പരിരക്ഷകൊണ്ട് സ്ത്രീകള്‍ക്ക് പുരുഷന്മാരെക്കാള്‍ സാധാരണ 10 വര്‍ഷം കഴിഞ്ഞാണ് ഹൃദ്രോഗം ഉണ്ടാകുന്നത് എന്നതും, ഹൃദ്രോഗകാരണങ്ങള്‍ തേടിയുള്ള ബൃഹത്തായ പല ഗവേഷണങ്ങളിലും സ്ത്രീകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കിയില്ല എന്നതും സ്ത്രീകളിലെ ഹൃദ്രോഗ തീവ്രതയെ തെറ്റായി വ്യാഖ്യാനിക്കാന്‍ അവസരം നല്‍കി. സ്ത്രീകളിലെ ഹൃദ്രോഗതീവ്രത അളക്കുന്നതിന് പ്രധാന മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടിരുന്നത്. "ഫ്രാമിങ്ങാം റിസ്ക് സ്കോറും" "റെയ്നോള്‍ഡ്സ് റിസ്ക് സ്കോറു"മാണ്. ഫ്രാമിങ്ങാം റിസ്ക് സ്കോര്‍ 20 ശതമാനത്തില്‍ അധികരിച്ചാല്‍ ഹൃദ്രോഗസാധ്യത അപായനിലയിലെത്തുന്നു.

25,000 സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തിയ "വിമന്‍സ് ഹെല്‍ത്ത് സ്റ്റഡി"യില്‍നിന്ന് രൂപംകൊണ്ട "റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍" ഹൃദ്രോഗതീവ്രത അനാവരണം ചെയ്യുന്ന കാര്യത്തില്‍ "ഫ്രാമിങ്ങാം റിസ്ക് സ്കോറി"നെക്കാള്‍ മെച്ചപ്പെട്ടതാണ്. ഹൃദ്രോഗതീവ്രതയുടെ സൂചകങ്ങളായ "എച്ച്എസ്സിആര്‍പി" , പാരമ്പര്യം ഇവ ഉള്‍പ്പെടുത്തിയുള്ള "റെയ്നോള്‍ഡ്സ് റിസ്ക് സ്കോര്‍" കൂടുതല്‍ സൂക്ഷ്മതയോടെ ഹൃദ്രോഗസാധ്യത കണ്ടുപിടിക്കുന്നു. സ്ത്രീലിംഗത്തിന്റെ സവിശേഷതകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ഡി അഗസ്റ്റിനോ മുന്നോട്ടുവച്ച തത്വസംഹിതകളും ഇത്തരുണത്തില്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. പ്രായം, കൊളസ്ട്രോള്‍, സാന്ദ്രതകൂടിയ എച്ച്ഡിഎല്‍, ഡിസ്റ്റോളിക് പ്രഷര്‍, പുകവലി, പ്രമേഹം ഈ ഘടകങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് ഡി അഗസ്റ്റിനോ തന്റെ നിര്‍വചനങ്ങള്‍ രൂപപ്പെടുത്തിയതും

. അധികരിച്ച പൊതുവായ കൊളസ്ട്രോളും സാന്ദ്രത കുറഞ്ഞ എല്‍ഡിഎല്‍ കൊളസ്ട്രോളും താരതമ്യേന പ്രായംകുറഞ്ഞ സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പ്രായഭേദമെന്യേ സ്ത്രീകളെ രോഗാതുരമാക്കുന്ന പ്രതിഭാസങ്ങളാണ് കുറഞ്ഞ എച്ച്ഡിഎല്‍ഉം കൂടിയ ട്രൈപ്ലിസ്റ്റൈഡുകളും. ഈ അറിവൊക്കെ ഉണ്ടായിട്ടും പുരുഷന്മാരിലാണ് കൂടുതല്‍ പ്രാധാന്യം കൊടുത്ത് കൊളസ്ട്രോള്‍ പരിശോധനാ വിധേയമായതും ചികിത്സിക്കപ്പെട്ടതും. സ്ത്രീകളിലെ ചികിത്സാഫലങ്ങളെ വിലയിരുത്തിയ പഠനങ്ങളായ "ഹേര്‍സി"ല്‍ (HERS) 90 ശതമാനവും "വൈസി"ല്‍ (WISE)) 76 ശതമാനവും വിവിധ കൊളസ്ട്രോള്‍ ഉപഘടകങ്ങള്‍ സമുചിതമായി നിയന്ത്രണവിധേയമായില്ല.

സ്ത്രീകളെ ഹൃദ്രോഗത്തിലേക്കു വലിച്ചിഴക്കുന്ന പ്രധാന ആപത് ഘടകങ്ങള്‍ ഏതൊക്കെയാണ്?

പ്രായംപാരമ്പര്യം, വര്‍ധിച്ച കൊളസ്ട്രോള്‍, പുകവലി, അമിതരക്തസമ്മര്‍ദം, ആര്‍ത്തവവിരാമം തുടങ്ങിയവയെല്ലാം കാലാന്തരങ്ങളില്‍ സ്ത്രീകളെ രോഗാതുരമാക്കുന്നു.

പ്രായം:

ഹൃദ്രോഗമുണ്ടാകുന്നതിന് പ്രായം ഏറ്റവും ശക്തമായ അപകടഘടകമാണെന്ന് പലതരം പഠനങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഹാര്‍ട്ട് അറ്റാക്ക് പുരുഷന്മാരെക്കാള്‍ 10 വര്‍ഷം താമസിച്ചാണ് സ്ത്രീകളില്‍ ഉണ്ടാകുന്നത്. എന്നാല്‍ 60കഴിഞ്ഞ സ്ത്രീകള്‍ക്ക് ഹൃദ്രോഗസാധ്യത വിസ്ഫോടനാത്മകമായി വര്‍ധിക്കുകയാണ്. 45നും 64നും ഇടയ്ക്ക് വയസ്സുള്ള സ്ത്രീകളില്‍ എട്ടിലൊന്ന് എന്ന കണക്കിനും, 65 കഴിഞ്ഞവര്‍ക്ക് മൂന്നിലൊന്ന് എന്ന തോതിലും ഹൃദ്രോഗം ഉണ്ടാകുന്നു. ലോകജനസംഖ്യ പ്രതിവര്‍ഷം 30 ദശലക്ഷംവച്ച് വര്‍ധിക്കുകയാണ്. 2025ല്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 73 വയസ്സാകും. ഇത് 1950ലെ കണക്കിനേക്കാള്‍ (48 വര്‍ഷം) 50 ശതമാനം കൂടുതലാണ്. ഇതുകാരണം ഇപ്പോഴുള്ള വയോധികരുടെ എണ്ണം (65നുമേല്‍) 390 ദശലക്ഷത്തില്‍നിന്ന് 2025ല്‍ 800 ദശലക്ഷമാകും. വയോധികരില്‍ മൂന്നില്‍ രണ്ടുപേരും പാവപ്പെട്ട രാജ്യങ്ങളിലാകും.

പാരമ്പര്യം:

ജനിതകമായ പ്രവണത സ്ത്രീകളില്‍ ഒരു സ്വതന്ത്രമായ ആപത്ഘടകംതന്നെ. അച്ഛനോ അമ്മയ്ക്കോ അവരുടെ സഹോദരങ്ങള്‍ക്കോ ചെറുപ്പത്തിലേ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അടിമപ്പെടാനുള്ള സാധ്യത ഏറുന്നു. സ്ത്രീകള്‍ക്ക് 65 വയസ്സിനു മുമ്പും പുരുഷന്മാര്‍ക്ക് 55 വയസ്സിനുമുമ്പും ഹൃദയാഘാതം ഉണ്ടായാല്‍ ഇക്കൂട്ടര്‍ക്ക് പാരമ്പര്യ പ്രവണത പ്രബലമാണ്.

കൊളസ്ട്രോള്‍:

പ്രത്യേകിച്ച് 65 വയസ്സിനുമേലുള്ള സത്രീകളില്‍ വര്‍ധിച്ച കൊളസ്ട്രോള്‍ ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിതന്നെ. ഫ്രാമിങ്ങാം പഠനത്തില്‍ 265 മില്ലിഗ്രാം ശതമാനത്തില്‍ കൂടുതല്‍ പൊതുവായ കൊളസ്ട്രോളുള്ള സ്ത്രീകളില്‍ 205 ഉള്ളവരെക്കാള്‍ മൂന്നുമടങ്ങ് കൂടുതലായി ഹൃദ്രോഗസാധ്യത കണ്ടു. ചുരുക്കത്തില്‍ കൊളസ്ട്രോള്‍ ഒരുശതമാനം കൂടിയപ്പോള്‍ ഹൃദയാഘാതം രണ്ടു ശതമാനം വര്‍ധിച്ചു. അമേരിക്കയിലെ 50 ശതമാനത്തിലധികം സ്ത്രീകള്‍ക്കും കൊളസ്ട്രോള്‍ 200 മില്ലിഗ്രാമില്‍ കൂടുതലുണ്ട്. 35 ശതമാനംപേര്‍ക്കും അപകടകാരിയായ ചീത്ത എല്‍ഡിഎല്‍ 130ല്‍ കൂടുതലുണ്ട്. 13 ശതമാനം പേര്‍ക്കും നല്ല എച്ച്ഡിഎല്‍ 40ല്‍ കുറവാണ്. അറുപത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ട്രൈഗ്ലിസറൈഡുകളുടെ ആധിക്യവും നല്ല എച്ച്ഡിഎലിന്റെ അപര്യാപ്തതയും ഹൃദ്രോഗസാധ്യത പതിന്മടങ്ങാക്കുന്നു. 20 വയസ്സു തികഞ്ഞ സ്ത്രീകളില്‍ പൊതുവായ കൊളസ്ട്രോളും എച്ച്ഡിഎല്‍ഉം കൃത്യമായി സ്ക്രീന്‍ ചെയ്യണം.

പുകവലി:

സാമ്പത്തികമായി താഴേക്കിടയിലുള്ള രാജ്യങ്ങളില്‍ പുരുഷന്മാരെക്കാള്‍ കുറവാണ് സ്ത്രീകള്‍ പുകവലിക്കുന്നതെങ്കിലും ഈ പ്രവണത സ്ത്രീകളില്‍ കൂടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. "പാസീവ് സ്മോക്കിങ്ങി"ന് അടിമപ്പെടുന്ന സ്ത്രീകള്‍ക്ക് ഹൃദ്രോഗങ്ങളാല്‍ മരണപ്പെടാനുള്ള സാധ്യത 15 ശതമാനമാണ്. പുകവലിക്കുന്ന സ്ത്രീകള്‍ക്ക് സ്ട്രോക്കിനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടുമടങ്ങാണ്. ഇക്കൂട്ടരില്‍ പ്രഷറും അനിയന്ത്രിതമാകുന്നു. 60 ശതമാനം ഹാര്‍ട്ട്അറ്റാക്കും 21 ശതമാനം ഹൃദ്രോഗാനന്തര മരണവും പുകവലിയുടെ തിക്തഫലമാണ്. 15-24 സിഗരറ്റ്വരെ വലിക്കുന്ന സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 2.4 മടങ്ങാണെങ്കില്‍, 25 സിഗരറ്റില്‍ കൂടുതല്‍ വലിക്കുന്നവരില്‍ ഏഴുമടങ്ങാണ്. ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്ന പുകവലിക്കാരില്‍ ഹൃദ്രോഗവും പ്രഷറും വളരെ കൂടുന്നു.

വ്യായാമക്കുറവ്:

വ്യായാമമില്ലാത്ത ജീവിതം ഹൃദ്രോഗത്തിലേക്കുള്ള കുറുക്കുവഴിയാണ്. "നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റഡീസി"ന്റെ കണക്കുപ്രകാരം 39 ശതമാനം വെളുത്തവര്‍ഗക്കാരായ സ്ത്രീകളും 52 ശതമാനം കറുത്തവരും സ്ഥിരമായ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടുന്നില്ല. വ്യായാമം ചെയ്യാനുള്ള വൈമുഖ്യം കൂടുതലും പാവപ്പെട്ടവരില്‍ത്തന്നെ. ഊര്‍ജസ്വലമായ വ്യായാമം പ്രഷറും കൊളസ്ട്രോളും പ്രമേഹവും നിയന്ത്രിക്കുന്നു. അസ്ഥികളുടെ അടിസ്ഥാന സാന്ദ്രത വര്‍ധിപ്പിക്കുന്നു. മാനസികാരോഗ്യം സന്തുലിതമാക്കുന്നു. ചെറുതായ വ്യായാമമുറകള്‍പോലും ശരീരത്തില്‍ അത്ഭുത പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നു. "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി"യില്‍ പങ്കെടുത്ത, ആഴ്ചയില്‍ മൂന്നുപ്രാവശ്യം 30-45 മിനിറ്റ് വ്യായാമം ചെയ്തവരില്‍ ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത 50 ശതമാനം കുറയ്ക്കാന്‍ സാധിച്ചു.

ഭക്ഷണം:

മലയാളികളുടെ ഭക്ഷണശൈലി വികലമായിക്കൊണ്ടിരിക്കുകയാണ്. എന്തും എപ്പോഴും കഴിക്കുന്ന സ്ഥിതി വന്നിരിക്കുന്നു. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് 2011ല്‍ നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം മാംസം ഭക്ഷിക്കുന്ന സംസ്ഥാന ം കേരളമാണ്. ഒരുദിവസം 5000 ടണ്‍ മാംസമാണ് മലയാളി അകത്താക്കുന്നത്. കോഴിയിറച്ചിയുടെ ഉപഭോഗത്തില്‍ അത്ഭുതകരമായ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 1990ല്‍ മൊത്തം മാംസ ഉപഭോഗത്തിന്റെ ആറുശതമാനം മാത്രമായിരുന്നു കോഴിയിറച്ചിയുടെ അളവ്. 2011 ആയപ്പോഴേക്കും 45 ശതമാനമായി വര്‍ധിച്ചു. "ഭക്ഷണഭ്രാന്തു"മൂലം 14 വയസ്സിനു താഴെയുള്ള കുട്ടികളില്‍പ്പോലും കൊളസ്ട്രോളിന്റെ അളവ് ക്രമാതീതമാകുന്നു. കേരളം കൊഴുപ്പില്‍ മുങ്ങുന്ന അവസ്ഥ വന്നിരിക്കുന്നു. കേരളത്തില്‍ത്തന്നെ കൊഴുപ്പ് അധികമുള്ള ഭക്ഷണം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ജില്ല എറണാകുളമാണ്. എറണാകുളത്ത് 60 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് കണക്കില്‍ക്കവിഞ്ഞ കൊളസ്ട്രോളുണ്ട്. ഇന്ത്യയിലെ 11 നഗരങ്ങളില്‍ നടന്ന പഠനത്തില്‍ അമിതഭാരമുള്ളവരുടെ എണ്ണം ഏറ്റവും കൂടുതലുള്ള നഗരമായി എറണാകുളം തെരഞ്ഞെടുക്കപ്പെട്ടു. 50 വയസ്സു കഴിഞ്ഞ മലയാളിസ്ത്രീകള്‍ക്ക് (77 ശതമാനം) അപകടകാരിയായ കൊളസ്ട്രോളിന്റെ തോതും കുതിച്ചുകയറുകയാണ്.

ഋതുവിരാമംവരെ പ്രകൃതിയുടെ പ്രത്യേക സംരക്ഷണയിലുള്ള സ്ത്രീകള്‍ ആ ഘട്ടം കടക്കുന്നതോടെ ഹൃദ്രോഗത്തിന്റെ പിടിയിലമരുന്നത് കൂടുതലായും കൊഴുപ്പിന്റെ ആധിക്യംകൊണ്ടാണ്. ഇത് പ്രധാനമായും ഭക്ഷണശൈലിയിലെ അപാകംകൊണ്ടും വ്യായാമക്കുറവുമൂലവുമാണ്. പഴവര്‍ഗങ്ങളും പച്ചക്കറികളും, പ്രകൃതിയുടെ നാരുകളടങ്ങുന്ന ധാന്യങ്ങള്‍, മത്സ്യം ഇവ കുറഞ്ഞത് ആഴ്ചയില്‍ രണ്ടുപ്രാവശ്യമെങ്കിലും കഴിക്കണം. ഭക്ഷണത്തില്‍ പൂരിത കൊഴുപ്പിന്റെ അളവ് 10 ശതമാനത്തിലും കൊളസ്ട്രോളിന്റെ തോത് 300 മില്ലിഗ്രാമിലും കുറയണം. കറിയുപ്പിന്റെ ഉപയോഗം 2-3 ഗ്രാമില്‍ അധികരിക്കരുത്.

അമിതവണ്ണം:

ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ 42 ശതമാനം ആളുകള്‍ക്ക് അമിതവണ്ണമോ പൊണ്ണത്തടിയോ ഉണ്ട്. ഇവ സാമ്പത്തികമായി ഉയര്‍ന്നതും താഴ്ന്നതുമായ എല്ലാ രാജ്യങ്ങളിലും കാണുന്ന പ്രതിഭാസംതന്നെ. 2015 ആകുന്നതോടെ ലോകത്ത് 230 കോടി പേര്‍ക്ക് അമിതവണ്ണവും 700 ദശലക്ഷം പേര്‍ക്ക് ദുര്‍മേദസ്സും ഉണ്ടാകുമെന്ന് കണക്കുകള്‍ പ്രവചിക്കുന്നു. 2025ല്‍ ഇന്ത്യയിലെ 24 ശതമാനം ആളുകളും അധികവണ്ണം ഉള്ളവരാകും. പൊണ്ണത്തടിയുള്ള 60 ശതമാനം പേര്‍ക്ക് പ്രമേഹവും 40 ശതമാനം പേര്‍ക്ക് രക്താതിമര്‍ദവും ഉണ്ടാകുന്നു. 60 വയസ്സു കഴിഞ്ഞ ഭൂരിഭാഗം സ്ത്രീകള്‍ക്കും കേരളത്തില്‍ അമിതവണ്ണമുണ്ട്. സ്ത്രീകളില്‍ 30 ശതമാനം അധികഭാരം ഉണ്ടാകുമ്പോള്‍ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുള്ള മരണസാധ്യത 3.3 മടങ്ങാവുന്നു. ചെറുപ്പക്കാരിലെ ഹൃദ്രോഗസാധ്യത വിലയിരുത്തിയ വിഖ്യാതപഠനമായ "കാര്‍ഡിയ"യില്‍ പങ്കെടുത്ത 1321 സ്ത്രീകളില്‍ 16.3 ശതമാനത്തിനും കുറഞ്ഞ ബിഎംഐയും, 73.9 ശതമാനംപേര്‍ക്ക് വര്‍ധിച്ച ബിഎംഐയും കണ്ടു.

പ്രമേഹവും മെറ്റാബോളിക് സിന്‍ഡ്രോമും

പ്രമേഹം പുരുഷന്മാരെക്കാള്‍ രൂക്ഷമായി സ്ത്രീകളെ ഹൃദ്രോഗികളാക്കുന്നു. പ്രമേഹബാധിതരായ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 2-3 മടങ്ങാകുമ്പോള്‍, സ്ത്രീകളില്‍ ഇത് 3-7 മടങ്ങാണ്. കൂടാതെ ഹൃദ്രോഗാനന്തര മരണത്തിന്റെ കാര്യത്തിലും സ്ത്രീകള്‍തന്നെ മുന്നില്‍. സ്ത്രീകളില്‍ ചെറിയ ധമനികളാണ് (മൈക്രോവാസ്കുലര്‍) അധികമായി രോഗാതുരമാകുന്നത്. പ്രസിദ്ധമായ "ഫ്രാമിങ്ങാം സ്റ്റഡി", "നേഴ്സസ് ഹെല്‍ത്ത് സ്റ്റഡി" തുടങ്ങിയ ഗവേഷണങ്ങളില്‍ പ്രമേഹരോഗികളായ സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നും സ്ട്രോക്കിനെത്തുടര്‍ന്നും ഉള്ള മരണസംഖ്യ ഏഴിരട്ടിയായി കണ്ടു. കഴിഞ്ഞ മൂന്നുദശകങ്ങളിലെ പഠനങ്ങളുടെ വെളിച്ചത്തില്‍ ഹൃദ്രോഗാനന്തര മരണസാധ്യത പ്രമേഹരോഗികളായ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്.

രക്താതിമര്‍ദം:

അമിതരക്തസമ്മര്‍ദം പൊതുവെ പുരുഷന്മാരെക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്കുതന്നെയാണ് ഉണ്ടാകുന്നത്. 50 വയസ്സു കഴിഞ്ഞാല്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് പ്രഷര്‍ വര്‍ധിച്ച രീതിയില്‍ കണ്ടുവരുന്നു. 65 വയസ്സു കഴിഞ്ഞ 80 ശതമാനം സ്ത്രീകള്‍ക്കും വര്‍ധച്ച രക്തസമ്മര്‍ദമുണ്ട്. പ്രഷറിന് കര്‍ശനമായ ചികിത്സ നടത്തിയപ്പോള്‍ വയോധികരായ 52 ശതമാനം സ്ത്രീകളിലും സ്ട്രോക്ക് 36 ശതമാനവും ഹൃദ്രോഗം 25 ശതമാനവും കുറയ്ക്കാന്‍ സാധിച്ചു. ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ 1990നു മുമ്പു നടന്ന പഠനങ്ങളാണ് ഹോര്‍മോണ്‍ പുനരുത്ഥാനചികിത്സ സ്ത്രീകളില്‍ 4-50 ശതമാനംവരെ ഹൃദ്രോഗം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് തെളിവുകള്‍ നിരത്തി പ്രസ്താവിച്ചത്. സ്ത്രീകള്‍ ആര്‍ത്തവവിരാമംവരെ പ്രകൃതിയുടെ പ്രത്യേക സംരക്ഷണത്തിലാണ്. ഗര്‍ഭം ധരിക്കുകയും കുട്ടികളെ വളര്‍ത്തുകയും ഒക്കെ ചെയ്യേണ്ടതുകൊണ്ട് പ്രകൃതി അവര്‍ക്കു നല്‍കിയ പ്രത്യേക വരദാനമാണിത്. ഋതുവിരാമത്തിനുമുമ്പ് സുലഭമായുള്ള സ്ത്രൈണ ഹോര്‍മോണുകളായ ഈസ്ട്രോജനും മറ്റും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ധിപ്പിച്ച് ഹൃദ്രോഗം ഉണ്ടാകാതെ സംരക്ഷിക്കുന്നു. എച്ച്ഡിഎല്‍ നല്ല കൊളസ്ട്രോളാണ്. എന്നാല്‍ ഋതുവിരാമം കഴിഞ്ഞ് സ്ത്രൈണഹോര്‍മോണുകളുടെ ഉല്‍പ്പാദനം നില്‍ക്കുമ്പോള്‍ അവര്‍ക്ക് ഹൃദ്രോഗസാധ്യത കുത്തനെ കൂടുന്നു. ഈ കാരണത്താലാണ് ആര്‍ത്തവവിരാമം കഴിഞ്ഞ് ഹോര്‍മോണുകള്‍ കൊടുത്തുകൊണ്ട് ഗവേഷണങ്ങള്‍ നടത്തിയത്.

എന്നാല്‍ 1998നുശേഷം നടന്ന പല ബൃഹത്തായ ഗവേഷണങ്ങളും ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ നല്‍കുന്നതിനെതിരെ വിധിയെഴുതി. ഈ പഠനങ്ങളില്‍ ഉള്‍പ്പെട്ടവരില്‍ ഹൃദ്രോഗം കുറയ്ക്കുന്നതിനു പകരം വര്‍ധിക്കുകയാണ് ഉണ്ടായത്. മാത്രമല്ല, ഗവേഷണത്തിനു വിധേയരായവരില്‍ സ്തനാര്‍ബുദവും സ്ട്രോക്കും കൂടുതലായി കണ്ടു. ചിലരില്‍ ഗര്‍ഭാശയ ക്യാന്‍സറും കാണുകയുണ്ടായി. ഇക്കാരണങ്ങളാല്‍ ആര്‍ത്തവം നിലച്ച സ്ത്രീകളില്‍ ഹോര്‍മോണ്‍ പുനരുത്ഥാന ചികിത്സ പ്രയോജനകരമല്ലെന്നു തെളിയുന്നു. സ്ത്രീകള്‍ക്ക് കൊറോണറി ധമനികളിലെ ജരിതാവസ്ഥമൂലമുള്ള ഹൃദ്രോഗം മാത്രമല്ല, മറ്റു രോഗാവസ്ഥകളും ഉണ്ടെന്നോര്‍ക്കണം. വാതപ്പനിമൂലമുള്ള വാല്‍വുകളുടെ അപചയം, ജന്മജാത ഹൃദ്രോഗം ഇവയ്ക്കെല്ലാം തക്കതായ ചികിത്സ ലഭിച്ചില്ലെങ്കില്‍ അകാലമരണത്തിന് കാരണമാകുകതന്നെ ചെയ്യും. അതുപോലെ ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന "പെരിപ്പാര്‍ട്ടം കാര്‍ഡിയോമയോപ്പതി"യും അപകടകാരിതന്നെ.

*
ഡോ. ജോര്‍ജ് തയ്യില്‍ (സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി)

Friday, September 6, 2013

ഔഷധച്ചേരുവ ഉണ്ടെങ്കില്‍ ഉല്‍പ്പന്നം മരുന്നുതന്നെ

പലതരത്തിലുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറയുകയാണ്. ചിലതെല്ലാം മരുന്ന് എന്ന മട്ടിലും വില്‍ക്കപ്പെടുന്നു. ഇവയെ മരുന്നായും സൗന്ദര്യവര്‍ധകവസ്തുവായും എങ്ങനെ വേര്‍തിരിക്കും? നികുതി നിശ്ചയിക്കുമ്പോള്‍ ഈ വേര്‍തിരിവ് ആവശ്യമാണ്. മരുന്നിനും സൗന്ദര്യവര്‍ധക ഉല്‍പ്പന്നത്തിനും രണ്ടുതരം നികുതിയാണ്. മരുന്നിന് 15 ശതമാനവും സൗന്ദര്യവര്‍ധകത്തിന് 75 ശതമാനവും. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ എക്സൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് ഉല്‍പ്പന്നത്തിന്റെ വിഭാഗം നിശ്ചയിച്ചേ തീരു. ഇത്തരം നിശ്ചയിക്കല്‍ കോടതികയറല്‍ പതിവാണ്. ഈയിടെ സുപ്രീം കോടതിയിലെത്തിയത് മോയ്സ്റ്ററെക്സ് Moisturex) എന്ന ഉല്‍പ്പന്നത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്.

ഉല്‍പ്പന്നം മരുന്നാണെന്ന് നിര്‍മാണകമ്പനിയും സൗന്ദര്യവര്‍ധകവസ്തുവെന്ന് സെന്‍ട്രല്‍ എക്സൈസും വാദിച്ചു. ട്രിബ്യൂണല്‍ വിധി ഉല്‍പ്പന്നം മരുന്നാണെന്നായിരുന്നു. ഇതിനെതിരെ സെന്‍ട്രല്‍ എക്സൈ് വകുപ്പാണ് സുപ്രീം കോടതിയിലെത്തിയത്. ഔഷധക്കൂട്ടുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മരുന്നുതന്നെയാണെന്ന് കോടതി വിധിച്ചു. ചേരുവകള്‍ എത്ര കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നതെങ്കിലും ചികിത്സക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മരുന്നല്ലാതാകില്ല- കോടതി വ്യക്തമാക്കി.

ചികിത്സ (Cure)ക്കാണോ പരിചരണ (Care)ത്തിനാണോ ഉല്‍പ്പന്നം ഉപയോഗിക്കുന്നത് എന്നതുതന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉരകല്ലെന്ന് കേസ് തീര്‍പ്പാക്കി ജ. സുധാംശു ജ്യോതി മുഖോപാധ്യായ, ജ. കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മരുന്നിനെയും സൗന്ദര്യവര്‍ധകവസ്തുവിനെയും എങ്ങനെ വേര്‍തിരിക്കുമെന്നും വിധിയില്‍ വിശദമാക്കുന്നു. 2013 ആഗസ്ത് 14നായിരുന്നു വിധി.

തൊലിയുടെ പരിചരണത്തിനാണ് മോയ്സ്റ്ററെക്സ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് അത് സൗന്ദര്യവര്‍ധക (Cosmetic) ഉല്‍പ്പന്നമേ ആകൂ എന്നും സെന്‍ട്രല്‍ എക്സൈസ് സുപ്രീം കോടതിയിലും വാദിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ചില ഔഷധച്ചേരുവ (Pharmaceutical Content)കളൊക്കെ ഉണ്ടാകും. പക്ഷേ അത് മരുന്നാകില്ല. എന്നു മാത്രമല്ല, ഈ ഉല്‍പ്പന്നം ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടകളില്‍ വാങ്ങാന്‍കിട്ടും. അക്കാരണത്താലും മരുന്നാകില്ല- എക്സൈസ് വകുപ്പ് വാദിച്ചു. എന്നാല്‍ ഔഷധക്കൂട്ടുകള്‍ ചേരുന്നതോടെ ഒരു ഉല്‍പ്പന്നത്തിന്റെ സ്വഭാവം മാറുമെന്ന് കമ്പനി വാദിച്ചു.

അത്തരം ചേരുവകള്‍ ഉള്ളതിനാല്‍ അത് തൊലിയുടെ പരിചരണത്തിനുള്ളതല്ല, തൊലിപ്പുറമെ ഉണ്ടാകുന്ന ചില രോഗങ്ങള്‍ക്ക് ചികിത്സിക്കാനുള്ളതാണെന്നു വ്യക്തമാണ്. മീന്‍ ചെതുമ്പല്‍പോലെ ശല്‍ക്കങ്ങള്‍ ശരീരത്തുണ്ടാകുക (Ichthyoids Vulgarism), കാല്‍ വിണ്ടുകീറുക (Fissure Foot) തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സക്കുള്ളതാണ് തങ്ങളുടെ ഉല്‍പ്പന്നമെന്നും കമ്പനി അവകാശപ്പെട്ടു.

ഉല്‍പ്പന്നത്തിനൊപ്പമുള്ള അച്ചടിച്ച കുറിപ്പ് കോടതി വിശദമായി പരിശോധിച്ചു. മരുന്നോ സൗന്ദര്യവര്‍ധകവസ്തുവോ എന്ന തര്‍ക്കത്തില്‍ മുമ്പുണ്ടായ ഏതാനും കോടതിവിധികളും പരിശോധിച്ചു. ഇക്കാര്യത്തില്‍ തീര്‍പ്പിന് ഉപയോഗിക്കാവുന്ന ഏതാനും മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ക്ക് കോടതി രൂപംനല്‍കി. അവ ഇങ്ങനെ:

$ ഒരു ഉല്‍പ്പന്നത്തില്‍ രോഗശമനത്തിനോ (Therapeutic) രോഗനിവാരണത്തിനോ (Prophylactic) ഉള്ള ഔഷധക്കൂട്ടുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് എത്ര അളവില്‍ എന്നത് അത്ര പ്രാധാന്യമുള്ള കാര്യമല്ല. ആ ചേരുവകളുടെ രോഗചികിത്സാശേഷി ആ ഉല്‍പ്പന്നത്തെ മരുന്നാക്കുന്നു. അത് സൗന്ദര്യവര്‍ധകവസ്തു ആകില്ല.

$ ഡോക്ടറുടെ കുറിപ്പില്ലാതെയാണ് മരുന്നുകടകളില്‍നിന്ന് വില്‍ക്കുന്നതെന്നതുകൊണ്ടു മാത്രം ഒരു ഉല്‍പ്പന്നം മരുന്നല്ലെന്ന് പെട്ടെന്ന് തീരുമാനിക്കാനാകില്ല. ഡോക്ടറുടെ കുറിപ്പില്ലാതെ വില്‍ക്കുന്ന ഒട്ടേറെ ഔഷധങ്ങളുണ്ട്.

$ ഒരു ഉല്‍പ്പന്നം മരുന്നാണോ സൗന്ദര്യവര്‍ധകമാണോ എന്നു തീരുമാനിക്കുന്നതിനുമുമ്പ് ആ ഉല്‍പ്പന്നത്തെ, വാങ്ങുന്നവര്‍ ഏതുതരത്തിലാണ് കാണുന്നതെന്ന കാര്യം പരിഗണിക്കണം. ഒരു ഉല്‍പ്പന്നത്തിന്റെ മുഖ്യ ഉപയോഗം ചികിത്സയാണെങ്കില്‍ അത് മരുന്നും പരിചരണമാണെങ്കില്‍ അത് സൗന്ദര്യവര്‍ധകവസ്തുവുമാണ്. സൗന്ദര്യവര്‍ധകവസ്തു ഒരു വ്യക്തിയുടെ ബാഹ്യരൂപവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ളതാണ്. മരുന്ന് ഒരു രോഗാവസ്ഥ ചികിത്സിക്കാനുള്ളതാണ്. ഒരു ഉല്‍പ്പന്നം, ഏതെങ്കിലും രോഗത്തിന് ചികിത്സക്കുള്ളതാണെങ്കില്‍, അതില്‍ എത്ര കുറഞ്ഞ അളവിലാണ് ഔഷധക്കൂട്ടുകള്‍ അടങ്ങിയിരിക്കുന്നതെങ്കിലും അത് ഔഷധമാകും. മോയ്സ്റ്ററെക്സ് വരണ്ട തൊലിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ത്വക്ക്രോഗ വിദഗ്ധന്‍ കുറിച്ചുനല്‍കുന്ന ക്രീമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മരുന്നുകടകളില്‍ ലഭ്യമാണുതാനും. തൊലിയുടെ സംരക്ഷണമല്ല മരുന്നിന്റെ മുഖ്യ ഉപയോഗം. ക്രീമിലെ ചേരുവകളില്‍നിന്ന് അത് ചികിത്സാവശ്യത്തിനുള്ളതാണെന്നു വ്യക്തമാണ്.

തൊലിയിലെ ഒരു രോഗാവസ്ഥ പരിഹരിക്കാനുള്ള മരുന്ന് ഏതാണെന്ന് സെന്‍ട്രല്‍ എക്സൈസ് താരിഫ് ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളും തൊലിപരിചരണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും മരുന്നുകളാകില്ലെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ മോയ്സ്റ്ററെക്സ് മരുന്നാണെന്ന ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് വിധിയില്‍ വ്യക്തമാക്കി. സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ അപ്പീല്‍ കോടതി തള്ളി.

*
അഡ്വ. കെ ആര്‍ ദീപ email: advocatekrdeepa@gmail.com

Monday, July 1, 2013

കണ്ണില്‍ മണ്ണിടുന്ന ഔഷധനയം

മെയ് 15ന് കേന്ദ്രസര്‍ക്കാര്‍ പുതിയ ഔഷധവില നയം പ്രഖ്യാപിച്ചിരുന്നു. അവശ്യമരുന്നു പട്ടികയില്‍ വരുന്ന 348 മരുന്നുകളുടെ വില ഇതോടെ നിയന്ത്രിക്കുമെന്നും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി അറിയിച്ചു. പുതിയ നയം നടപ്പാക്കുന്നതിലൂടെ ഔഷധവില 50 ശതമാനത്തോളം കുറയുമെന്നാണ് സര്‍ക്കാര്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ആദ്യ ഗഡുവെന്ന നിലയില്‍ 150 മരുന്നുകള്‍ക്ക് ഈടാക്കാവുന്ന ഏറ്റവും ഉയര്‍ന്ന വില നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

1979ല്‍ ജനതാ സര്‍ക്കാരിന്റെ കാലത്താണ് 347 അവശ്യമരുന്നുകളുടെ വില നിയന്ത്രണവിധേയമാക്കിയത്. 1971ലെ പേറ്റന്റ് നിയമത്തോടൊപ്പം ഔഷധവില കുറയ്ക്കുന്നതില്‍ വിലനിയന്ത്രണം വലിയ പങ്കുവഹിച്ചു. മരുന്നു കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി സര്‍ക്കാര്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍വരുന്ന മരുന്നുകള്‍ 1987ല്‍ 142 ആയും 1995ല്‍ 74 ആയും കുറച്ചു. ഇതേത്തുടര്‍ന്നാണ് ഔഷധവില നിയന്ത്രണാതീതമായി വര്‍ധിച്ചുതുടങ്ങിയത്. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന മരുന്നുകള്‍ 74ല്‍ നിന്ന് 24 ആയി 2002ല്‍ വീണ്ടും കുറച്ചപ്പോള്‍ അതിനെതിരെ ഓള്‍ ഇന്ത്യാ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക് (അയ്ഡാന്‍) സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേവാങ്ങി. ഇന്ത്യന്‍ ജനതയുടെ ആരോഗ്യാവശ്യങ്ങള്‍ പരിഗണിച്ച് അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കി അവയുടെയെല്ലാം വില സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും അയ്ഡാന്റെ കേസില്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം 348 അവശ്യമരുന്നുകളുടെ പട്ടിക തയ്യാറാക്കിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

തുടര്‍ന്ന് പുതിയ ഔഷധവിലനയവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മാര്‍ക്കറ്റില്‍ ഏറ്റവുമധികം വിറ്റുവരുന്ന മൂന്നു മരുന്നുകളുടെ വിലയുടെ ശരാശരി, ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിച്ച് ആ വിലയ്ക്കോ അതില്‍ താഴ്ന്ന വിലയ്ക്കോ മരുന്നുകള്‍ക്ക് വില ഈടാക്കാന്‍ കമ്പനികളെ അനുവദിക്കുന്ന രീതിയായിരുന്നു സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചത്. ഔഷധങ്ങളുടെ ഉല്‍പ്പാദനച്ചെലവിന്റെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത അനുപാതത്തില്‍ ലാഭമനുവദിക്കുന്ന ചെലവടിസ്ഥാന വില നിശ്ചയിക്കല്‍ (Cost Based Pricing) രീതിയാണ് ഇതുവരെ പിന്തുടര്‍ന്നുവന്നത്. ഇതിനുപകരമായി കമ്പോളാടിസ്ഥാന വില നിശ്ചയിക്കുന്ന (Market Based Pricing-)- പുതിയ രീതിയാണ് ഇതുവഴി നിലവില്‍ വരിക. ഇതിനോട് സുപ്രീംകോടതി വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പുതിയ വിലനയം പ്രഖ്യാപിച്ചത്. എന്നാല്‍, കമ്പോളാടിസ്ഥാനത്തില്‍ വില നിശ്ചയിക്കുന്ന രീതിതന്നെയാണ് പുതിയ നയത്തിലും സര്‍ക്കാര്‍ പിന്തുടരുന്നത്. മാര്‍ക്കറ്റില്‍ ഒരു ശതമാനത്തിനുമേല്‍ പങ്കാളിത്തമുള്ള മരുന്നുകളുടെ ശരാശരി വില ഏറ്റവും ഉയര്‍ന്ന വിലയായി നിശ്ചയിക്കാനുള്ള രീതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് ചില മരുന്നുകളുടെ വില കുറയുമെന്നത് ശരിയാണ്. ഉദാഹരണത്തിന് പാരസെറ്റമോളിന് (500 മിഗ്രാം) ഒരു ഗുളികക്ക് 94 പൈസയാണ് ഉയര്‍ന്ന വിലയായി നിശ്ചയിച്ചിട്ടുള്ളത്. മാര്‍ക്കറ്റില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡായ കാല്‍പ്പോളിന്റെ വില ഒരു രൂപ അറുപത്തഞ്ച് പൈസയാണ്. അതുപോലെ കോളസ്റ്ററോള്‍ കുറക്കുന്നതിനു വേണ്ടിയുള്ള അറ്റോര്‍വാസ്റ്റാറ്റിന്റെ വില (5 മിഗ്രാം) 5.20 രൂപയില്‍ നിന്നും 3 രൂപ 82 പൈസയായും രക്താതിമര്‍ദത്തിനുള്ള എനലാപ്രിന്റെ വില (5മിഗ്രാം) 3 രൂപ 7 പൈസയില്‍ നിന്നും 2 രൂപ 96 പൈസയായും ക്ഷയരോഗത്തിനുള്ള പൈറാസിനാമൈഡിന്റെ (750 മിഗ്രാം) വില 7 രൂപ 20 പൈസയില്‍ നിന്നും 6 രൂപ 91 പൈസയായും പ്രമേഹത്തിനുള്ള ഗ്ലൈബന്‍ക്ലമൈഡിന്റെ (2.5 മിഗ്രാം) വില 53 പൈസയില്‍ നിന്നും 48 പൈസയായും കുറയാനിടയുണ്ട്. എന്നാല്‍, മറ്റുചില മരുന്നുകളുടെ വില കൂടാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് അപസ്മാരത്തിനുള്ള സോഡിയം വാല്‍പ്രൊവേറ്റിന്റെ (200 മിഗ്രാം) വില 3 രൂപ ഏഴ് പൈസയായാണ് നിശ്ചയിച്ചിട്ടുള്ളത്. ലീഡര്‍ ബ്രാന്‍ഡായ വാല്‍പ്രോളിന്റെ വില 2 രൂപ 44 പൈസയാണ്. വില 25.88 ശതമാനം കൂടുമെന്നര്‍ഥം.

ഇതിനുപുറമെ ഏകമാത്ര ഔഷധങ്ങളുടെ ഉയര്‍ന്ന വില മാത്രമാണ് നിശ്ചയിച്ചിട്ടുള്ളത്. ഈ മരുന്നുകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന ഔഷധ ചേരുവകളുടെ വില നിയന്ത്രിച്ചിട്ടില്ല. ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ കൂടുതലും ഔഷധ ചേരുവകളാണ്. ഇവയുടെ വില തോന്നിയപടി നിശ്ചയിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് തുടര്‍ന്നും കഴിയും. വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്ന ഏകമാത്രയായി വില്‍ക്കുന്ന പാരസെറ്റമോളിന്റെ മാര്‍ക്കറ്റ് ഷെയര്‍ 5 കോടി 27 ലക്ഷമാണെങ്കില്‍ ഔഷധചേരുവകള്‍ കൂടി കണക്കിലെടുത്താല്‍ വിറ്റുവരവ് 25 കോടി 25 ലക്ഷം രൂപയ്ക്കുള്ളതാണെന്ന് കാണാന്‍ കഴിയും. ഗ്ലൈബന്‍ ക്ലമൈഡിന്റെ കാര്യത്തിലാകട്ടെ, ഏകമാത്രകളുടെ മാര്‍ക്കറ്റ് ഷെയര്‍ 79.92 ലക്ഷവും ഔഷധചേരുവകളടക്കമുള്ളവയുടെ ഷെയര്‍ 2 കോടി 23 ലക്ഷവുമാണ്. അതായത് ഇപ്പോള്‍ വിറ്റുവരുന്ന പാരസെറ്റമോള്‍ മരുന്നുകളുടെ 20.87 ശതമാനവും ഗ്ലൈബന്‍ക്ലമൈഡിന്റെ 35.07 ശതമാനവും മാത്രമായിരിക്കും വിലനിയന്ത്രണത്തിന് വിധേയമാക്കപ്പെടുക. ഡോക്ടര്‍മാരെ സ്വാധീനിച്ച് ഔഷധചേരുവകള്‍ നിര്‍ദേശിപ്പിക്കാന്‍ മരുന്ന് കമ്പനികള്‍ക്ക് കഴിയുമെന്നുള്ളതുകൊണ്ട് മിക്ക മരുന്നുകളെ സംബന്ധിച്ചും വിലനിയന്ത്രണത്തിന്റെ പ്രയോജനം രോഗികള്‍ക്ക് ലഭിക്കണമെന്നില്ല എന്നാണിത് സൂചിപ്പിക്കുന്നത്.

2005ല്‍ പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ ഇന്ത്യയില്‍ നടപ്പാക്കി കഴിഞ്ഞു. പുതിയ വിലനയമനുസരിച്ച് പേറ്റന്റ് ചെയ്യപ്പെടുന്ന പുതിയ മരുന്നുകള്‍ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള അവശ്യമരുന്നു പട്ടികയില്‍ നവീന ഔഷധങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. പേറ്റന്റവകാശം ലഭിച്ചുകഴിഞ്ഞ മരുന്നുകളില്‍ 15 എണ്ണം ഇന്ത്യയില്‍ മാര്‍ക്കറ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലേതുപോലെ ഉയര്‍ന്ന വിലയ്ക്കാണ് ഈ മരുന്നുകള്‍ ഇന്ത്യയിലും മാര്‍ക്കറ്റ് ചെയ്യുന്നത്. പാര്‍ലമെന്റില്‍ 2008 ഒക്ടോബര്‍ 21ന് സര്‍ക്കാര്‍ നല്‍കിയ വിവരമനുസരിച്ച് 2005 ജനുവരി 1 മുതല്‍ 2007 ആഗസ്ത് 30 വരെ 460 മരുന്നുകള്‍ക്കാണ് പേറ്റന്റ് അനുമതി നല്‍കിയിട്ടുള്ളത്. അധികം വൈകാതെ ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകളില്‍ ഭൂരിഭാഗവും പുതിയ പേറ്റന്റ് മരുന്നുകളായിരിക്കും. ഇവയൊന്നും തന്നെ വിലനിയന്ത്രണത്തിന്റെ പരിധിയില്‍ വരില്ല.

പേറ്റന്റ് നിയമം മാറ്റിയതിനെ തുടര്‍ന്ന് വിലകൂടിയ പല ജീവന്‍ രക്ഷാമരുന്നുകളുടെയും വില്‍പ്പന നടത്തുന്നത് ബഹുരാഷ്ട്ര കമ്പനികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. 1995ന് ശേഷം 180 പുതിയ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റുവരുന്നുണ്ട്. ഇവയില്‍ 33 എണ്ണം വിദേശകമ്പനികളുടെ കുത്തക മരുന്നുകളാണ്. അതായത് ഒരു കമ്പനി മാത്രമായാണ് ഇത്തരം മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നത്. മറ്റ് കമ്പനികളില്‍ നിന്നും വിലയുടെ കാര്യത്തില്‍ മത്സരമില്ലാത്തതുമൂലം അമിതവില ഈടാക്കിയാണ് കുത്തകമരുന്നുകള്‍ വിറ്റുവരുന്നത്. ഇവയില്‍ മിക്കവയും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുമാണ്. പുതിയ നയപ്രകാരം ഇവയുടെ വിലകുറയില്ലെന്ന് വ്യക്തമാണല്ലോ.

ചുരുക്കത്തില്‍ പുതിയ വിലനിയന്ത്രണ ഉത്തരവനുസരിച്ച് മരുന്നുകളുടെ വില കുറയുമെന്നത് വ്യാമോഹം മാത്രമാണ്. ദരിദ്ര ജനലക്ഷങ്ങളുള്ള ഇന്ത്യയില്‍ ജനങ്ങളുടെ ആരോഗ്യച്ചെലവ് പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ള കമ്പോളാധിഷ്ടിത ഔഷധവിലനയം നടപ്പാക്കാന്‍ പോകുന്ന അവസരത്തില്‍ സമ്പന്ന മുതലാളിത്ത രാജ്യമായ ബ്രിട്ടനില്‍ 2013 മുതല്‍ മൂല്യാധിഷ്ടിത വിലനയം (Value Based Pricing-)-  നടപ്പാക്കി തുടങ്ങിയിരിക്കയാണ്. മരുന്നുകളുടെ വില ഏകപക്ഷീയമായി നിശ്ചയിക്കാന്‍ കമ്പനികളെ അനുവദിക്കാതെ വിദഗ്ധരുടെ സഹായത്തോടെ മരുന്നുകളൂടെ ചികിത്സാപരമായ മികവ് കണക്കാക്കി മാത്രം വില നിശ്ചയിക്കുന്ന രീതിയാണിത്. ക്യൂബ, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലും കര്‍ശന വിലനിയന്ത്രണനിയമങ്ങള്‍ നിലവിലുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബഹുരാഷ്ട്ര മരുന്നു കമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് ജനങ്ങളുടെ കണ്ണില്‍ മണ്ണിടുന്ന ഔഷധനയവുമായാണ് ഇവിടെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

*
ഡോ. ബി ഇക്ബാല്‍ ദേശാഭിമാനി

Tuesday, June 25, 2013

റാന്‍ബാക്സി കേസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

മലയാള മാധ്യമങ്ങളില്‍ റാന്‍ബാക്സി കേസ് വലിയ പ്രാധാന്യമുള്ള വാര്‍ത്തയായിരുന്നില്ല. പത്രാധിപക്കുറിപ്പുകളോ ചാനല്‍ ചര്‍ച്ചകളോ ശ്രദ്ധിക്കുംവിധം കാണുകയുണ്ടായില്ല. നോവാര്‍ട്ടീസ് കേസിലും ഇതു തന്നെയായിരുന്നു സ്ഥിതി. അതു സംബന്ധിച്ച് ഈ കോളത്തില്‍ നേരത്തെ എഴുതിയിരുന്നു. മനുഷ്യനെയും സമൂഹത്തെയും ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങള്‍ സമൂഹത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അതിനുള്ള ഇടപെടലുകള്‍ മാധ്യമങ്ങള്‍ നടത്തുന്നില്ല. ഇക്കിളിപ്പെടുത്തുന്ന താല്‍ക്കാലിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്നതിലാണ് മാധ്യമങ്ങള്‍ക്ക് പ്രിയം. കുത്തകകമ്പനികള്‍ക്ക് എതിരായുള്ള കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാതിരിക്കുന്നതിലാണ് നല്ലൊരു പങ്ക് മാധ്യമങ്ങള്‍ക്കും പ്രിയം.

ഒരു ഇന്ത്യന്‍ കമ്പനി അമേരിക്കയില്‍ നല്‍കേണ്ടിവന്ന ഏറ്റവും വലിയ പിഴയായ 50 കോടി ഡോളറാണ് മായം ചേര്‍ത്ത മരുന്ന് വിറ്റുവെന്ന കേസില്‍ റാന്‍ബാക്സി ഒടുക്കേണ്ടിവന്നത്. സ്വയം കുറ്റം സമ്മതിച്ച് ഒടുക്കിയതാണ് ഈ പിഴ. ഒരു കാലത്ത് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുംവിധം വലിയ കുതിച്ചുചാട്ടം നടത്തിയ കമ്പനിയാണ് റാന്‍ബാക്സി. ഹാര്‍വാര്‍ഡ് സര്‍വകലാശാല റാന്‍ബാക്സിയെ കുറിച്ച് പഠനം നടത്തിയപ്പോള്‍ അത് ഒരു ഇന്ത്യന്‍ കമ്പനിക്ക് കിട്ടിയ ആദ്യത്തെ അംഗീകാരമായിരുന്നു. മികവിന്റെയും വിശ്വസ്തതയുടേയും പര്യായമായി പലരും കൊട്ടിഘോഷിച്ച ഒരു കമ്പനിയുടെ ദയനീപതനം അവിശ്വസനീയമായിരുന്നു.

അമേരിക്കന്‍ നിലവാരമനുസരിച്ച് മരുന്നുകള്‍ നിര്‍മിച്ചില്ലെന്നു മാത്രമല്ല മായം ചേര്‍ത്ത മരുന്നുകള്‍ വിറ്റുവെന്ന ആരോപണവും അവര്‍ നേരിട്ടു. ഫലത്തില്‍ കുറ്റം സമ്മതിച്ചാണ് കമ്പനി തലയൂരിയത്. റാന്‍ബാക്സിയിലെ ഉന്നതഉദ്യോഗസ്ഥനായിരുന്ന വ്യക്തിയാണ് വിവരം നല്‍കുന്നയാളായി പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കുട്ടിക്ക് അസുഖം ബാധിച്ചപ്പോള്‍ റാന്‍ബാക്സിയുടെ ആന്റിബയോട്ടിക്കാണ് നല്‍കിയത്. എന്നാല്‍, ഡോസ് കഴിഞ്ഞിട്ടും അസുഖത്തിനു കുറവൊന്നുമുണ്ടായില്ല. അതിനെ തുടര്‍ന്ന് മറ്റൊരു കമ്പനി നിര്‍മിച്ച അതേ ഉള്ളടക്കമുള്ള ആന്റിബയോട്ടിക്ക് നല്‍കി. ഇതിനെ തുടര്‍ന്ന് അസുഖം ഭേദമായി. തന്റെ കമ്പനിയുടെ മരുന്നുകളില്‍ എന്തോ തട്ടിപ്പുണ്ടെന്ന് അതോടെ അദ്ദേഹത്തിനു ബോധ്യമായി. എന്നാല്‍, ജോലിത്തിരക്കുകള്‍ക്കിടയില്‍ അതിനെക്കുറിച്ച് അധികം അന്വേഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് പല മരുന്നുകളെ സംബന്ധിച്ചുമുള്ള സംശയങ്ങള്‍ ജോലിയുടെ ഭാഗമായിത്തന്നെയുണ്ടാകുന്നത്.

പരീക്ഷണം നടത്താതെ തന്നെ നടത്തിയെന്ന് കൃത്രിമമായി രേഖയുണ്ടാക്കിയാണ് കമ്പനി പല മരുന്നുകളും വിപണിയില്‍ ഇറക്കിയിരുന്നത്. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ വന്നപ്പോള്‍ കമ്പനിയില്‍ തുടരുന്നത് ധാര്‍മികമായി തെറ്റാണെന്ന് അദ്ദേഹത്തിനു തോന്നുകയും ജോലി രാജിവയ്ക്കുകയും ചെയ്തു. പിന്നീടാണ് തന്റെ യുദ്ധം ആരംഭിക്കുന്നത്. തെളിവുകള്‍ സഹിതം അമേരിക്കന്‍ സംവിധാനത്തെ സമീപിച്ചു. രഹസ്യമായി വിവരംനല്‍കുന്നവരെ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അമേരിക്കന്‍ നിയമങ്ങള്‍ ശക്തമാണ്. ഇതോടെയാണ് ഗത്യന്തരമില്ലാതെ റാന്‍ബാക്സി കുറ്റം സമ്മതിച്ച് പിഴയടച്ചത്. വിവരം നല്‍കിയയാള്‍ക്ക് അഞ്ചുകോടി രൂപയോളം പ്രോത്സാഹന സമ്മാനമായി നല്‍കി. റാന്‍ബാക്സി കേസ് ഇന്ത്യന്‍ മരുന്നുകമ്പനികളുടെ വിശ്വാസ്യതയെ സംബന്ധിച്ച് ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തി. ഈ കമ്പനിയുടെ മരുന്നുകള്‍ ശുപാര്‍ശ ചെയ്യരുതെന്ന് ജാസ്ലോക് ആശുപത്രി മാനേജ്മെന്റ് തങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഈ പ്രശ്നത്തെ ഗൗരവത്തോടെ സമീപിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പരിശോധന നടത്താനോ നടപടി സ്വീകരിക്കാനോ തയ്യാറായിട്ടില്ല.

ലോകത്തിന്റെ ഫാര്‍മസി എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. ലോകത്തിലെ രണ്ടാമത്തെ മരുന്നുല്‍പ്പാദന രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. മൂല്യത്തിന്റെ കണക്കിലാണെങ്കില്‍ അഞ്ചാമത്തെ രാജ്യമാണ്. റാന്‍ബാക്സി കേസ് ഇന്ത്യന്‍ കമ്പനികളെ സംശയത്തോടെ സമീപിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. മരുന്നുകളുടെ നിലവാരം പരിശോധിക്കുന്നതിന് രാജ്യത്തുള്ള സംവിധാനങ്ങള്‍ വേണ്ടത്ര കാര്യക്ഷമമല്ലെന്ന പരാതി ശക്തമാണ്. 94 മുതല്‍ തുടര്‍ച്ചയായി നിയമനങ്ങള്‍ മരവിപ്പിച്ചതുകൊണ്ട് നൂറുക്കണക്കിനു ഒഴിവുകളാണ് നിലവിലുള്ളത്. ഇപ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നിയമനനിരോധനം നീക്കിയത്. നമ്മുടെ പരിശോധനാസംവിധാനങ്ങളും ആധുനികമല്ലെന്നതാണ് യാഥാര്‍ഥ്യം.

ആദ്യമായാണ് പദ്ധതിവിഹിതം ഈ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത്. അതെല്ലാം പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തി ഇനിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. മനുഷ്യന്റെ ജീവന്‍ പന്താടുന്നതില്‍ ഒരു മടിയുമില്ലാത്ത സര്‍ക്കാരുകള്‍ക്ക് അധികാരത്തില്‍ തുടരാന്‍ എന്താണ് അര്‍ഹത? അതോടൊപ്പം മറ്റൊരുവശം കൂടി പരിഗണിക്കേണ്ടതുണ്ട്. ലോകകമ്പോളത്തില്‍ മരുന്നുകളുടെ വില കുറയ്ക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. എയ്ഡ്സ്, ക്യാന്‍സര്‍, ടിബി എന്നിങ്ങനെയുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ നല്‍കുന്ന സംഭാവന നിസ്തുലമാണ്. അതുകൊണ്ടു തന്നെ ആഗോളകുത്തകകള്‍ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ ശക്തമായ പ്രചാരവേല നടത്തുന്നുണ്ട്. ഇന്ത്യന്‍ മരുന്നുകളില്‍ 30 ശതമാനത്തിലധികം വ്യാജമരുന്നുകളാണെന്ന് ലോകാരോഗ്യസംഘടന കണ്ടെത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ അടിസ്ഥാനമാക്കി ഒരു പരാതി പാര്‍ലമെന്റിലെ പെറ്റീഷന്‍ കമ്പനിയുടെ പരിഗണനയില്‍ വരികയുണ്ടായി. അതിന്റെ അന്വേഷണത്തിലാണ് അങ്ങനെയൊരു റിപ്പോര്‍ട്ട് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് അവര്‍ തന്നെ അറിയിക്കുന്നത്.

നമ്മുടെ ആരോഗ്യവകുപ്പ് നടത്തിയ പഠനമനുസരിച്ച് കേവലം 0.4 ശതമാനം മാത്രമാണ് വ്യാജമരുന്നുകളായി കമ്പോളത്തിലുള്ളത്. അതു കുറഞ്ഞ കണക്കായിരിക്കാമെങ്കിലും നടക്കുന്ന പ്രചാരവേല തെറ്റാണ്. അതുപോലെ തന്നെ ജനറിക് മരുന്നുകള്‍ക്കെതിരെയാണ് ബ്രാന്‍ഡഡ് കമ്പനികള്‍ നിലപാട് എടുത്തിരിക്കുന്നത്. രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭിക്കുന്നതല്ല ഇക്കുട്ടരുടെ താല്‍പര്യം. പരമാവധി ലാഭം കൊയ്തെടുക്കുകയെന്നതു തന്നെയാണ്. ഈ കുത്തകകളുടെ പിന്തുണയോടെ നടക്കുന്ന പ്രചാരവേല തുറന്നുകാട്ടേണ്ടതുണ്ട്. എന്നാല്‍, റാന്‍ബാക്സി കേസ് ഈ പരിഗണനയില്‍പ്പെടുന്നതല്ല. അവരും ഇന്ന് പ്രധാന കുത്തകയാണ്. മരുന്ന് നിര്‍മാണത്തിന്റെയും പരീക്ഷണത്തിന്റെയും മേഖലയില്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പര്യാപ്തമല്ലെന്ന വിമര്‍ശനം പ്രസക്തം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് സംശയകരമാണ്.

*
പി രാജീവ് ദേശാഭിമാനി വാരിക

Friday, June 7, 2013

സര്‍ക്കാരിനെ ബാധിച്ചവ്യാധി

പനിയും പകര്‍ച്ചവ്യാധിയും കേരളത്തെ തളര്‍ത്തുമ്പോള്‍ കണക്കുകളില്‍ കൃത്രിമംകാട്ടിയും പരിഹാസ്യ നടപടികളിലൂടെ വാര്‍ത്ത സൃഷ്ടിച്ചും പൊട്ടന്‍കളിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. 15 ലക്ഷത്തോളം പേര്‍ക്ക് പനി ബാധിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. സര്‍ക്കാരിന്റെ കണക്കില്‍മാത്രം കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ പനി ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കവിഞ്ഞു. മരണത്തിന്റെ ഔദ്യോഗിക കണക്ക് 40. ആകെ മരണം 100 കടന്നതായാണ് റിപ്പോര്‍ട്ട്. പുറംലോകമറിയാത്ത മരണം വേറെയുമുണ്ട്. ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ഗുനിയ, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങി പലതരം രോഗങ്ങള്‍ നിയന്ത്രണമില്ലാതെ പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കി ഹെമറേജ് ഫിവര്‍, ഡെങ്കി ഷോക് സിന്‍ഡ്രോം എന്നിവ സംസ്ഥാനത്ത് വ്യാപിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് സമ്മതിക്കുന്നു. ഡെങ്കിവൈറസുകള്‍ക്ക് ജനിതകമാറ്റം സംഭവിക്കുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഡെങ്കി ഹെമറേജ് പനി വ്യാപകമാകുമെന്ന ദേശീയ സാംക്രമികരോഗ നിയന്ത്രണ യൂണിറ്റിന്റെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമായാണ് മരണസംഖ്യ ഉയര്‍ന്നത്.

നാട്ടില്‍ ഇതാദ്യമായല്ല പനിയും പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുന്നത്. കഴിഞ്ഞവര്‍ഷവും പനി സംസ്ഥാനത്തെ പിടിച്ചുകുലുക്കിയിരുന്നു. അന്നത്തേതുപോലെ ആരോഗ്യവകുപ്പും സര്‍ക്കാരും ഇത്തവണയും നിസ്സംഗത തുടര്‍ന്നു. മതിയായ ചികിത്സ ഒരുക്കാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനോ സര്‍ക്കാരിന് കഴിയുന്നില്ല. ജാഗ്രത പുലര്‍ത്താനും കൊതുകിനെ കൊല്ലാനും ഉപദേശം നല്‍കി തടിയൂരുകയാണ് ആരോഗ്യവകുപ്പ്. ഡെങ്കി പരത്തുന്ന ഈഡിസ് കൊതുക് ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുകമാത്രമാണ് ആരോഗ്യവകുപ്പ് ചെയ്തത്. ഈ സര്‍ക്കാര്‍ അധികേരത്തിലേറിയതുമുതല്‍ കേരളം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് മാലിന്യത്തിന്റേതാണ്. സ്വയം മലിനമായ സര്‍ക്കാരിന് നാട്ടിലെ മാലിന്യം നിര്‍മാര്‍ജനംചെയ്യാന്‍ ത്രാണിയില്ല. പനിയുടെ മറവില്‍, മെഡിക്കല്‍കോളേജധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ നടത്തിയ ശ്രമം പുരകത്തുമ്പോള്‍ വാഴവെട്ടുന്നവന്റെ സൂത്രത്തെയാണ് അനാവരണംചെയ്തത്.

പകര്‍ച്ചവ്യാധി ആകസ്മികമായി കടന്നുവന്നതല്ല; പടര്‍ന്നുപിടിക്കുമെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അത് മനസ്സിലാക്കി മാലിന്യപ്രശ്നം പരിഹരിക്കാനോ ജനങ്ങളുടെ ദുരിതം മുന്‍കൂട്ടി കാണാനോ മഴയ്ക്കുമുമ്പ് അവശ്യംവേണ്ട പ്രതിരോധനടപടി സ്വീകരിക്കാനോ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടായില്ല. അധികാരം പങ്കിടുന്നതിന്റെയും പിടിച്ചെടുക്കുന്നതിന്റെയും തര്‍ക്കത്തിനും തിരക്കിനുമിടയില്‍ യുഡിഎഫ് പനിയും കാണുന്നില്ല; ജനങ്ങളെയും കാണുന്നില്ല. ആ അക്ഷന്തവ്യമായ നിരുത്തരവാദിത്തത്തിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ പനിമരണങ്ങള്‍ മനുഷ്യഹത്യയോളം ഗൗരവമുള്ളതാണ്. ആശുപത്രികളില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല, നേഴ്സുമാരില്ല, മരുന്നുമില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പ്രതിരോധപ്രവര്‍ത്തനം ഫലപ്രദമായി ഏറ്റെടുക്കാനുള്ള സൗകര്യം ആരോഗ്യവകുപ്പിനേക്കാള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. വിവിധ വകുപ്പുകളുടെ ചികിത്സാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിപ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് കഴിയുക. ഫോഗിങ്, ഉറവിട കൊതുകു നശീകരണം, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് മെച്ചപ്പെട്ട ഭൗതികസാഹചര്യമുള്ളത്. ഏത് മേഖലയിലാണ് രോഗം പ്രത്യക്ഷപ്പെടുന്നതെന്ന് നിരന്തരം നിരീക്ഷിക്കാനാവുന്നതിനാല്‍ രോഗത്തിന്റെ വ്യാപനം തടയാനുള്ള പ്രവര്‍ത്തനം കാര്യക്ഷമമായി ഏറ്റെടുക്കാനാകും. ഇത് മനസ്സിലാക്കിത്തന്നെയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്ഥാപനങ്ങളെ ഈ രംഗത്ത് ഫലപ്രദമായി ഇടപെടുവിച്ചത്.

ആരോഗ്യമേഖലയിലും ശുചീകരണരംഗത്തും അന്ന് തദ്ദേശസ്ഥാപനങ്ങള്‍ നല്ല ഇടപെടലാണ് നടത്തിയത്. എന്നാല്‍, ഇന്ന് തദ്ദേശസ്ഥാപനങ്ങളുടെ പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാകെ അവതാളത്തിലായി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കാത്തതുമൂലം അവര്‍ക്ക് ഒന്നുംചെയ്യാന്‍ കഴിയുന്നില്ല. സംസ്ഥാനത്ത് ഒരു വയസ്സുമുതലുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധയുള്ളതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം സ്വകാര്യ ആശുപത്രികളിലും ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനുള്ള സൗകര്യമില്ല. രോഗം വഷളാകുമ്പോള്‍ മറ്റ് ആശുപത്രികളിലേക്ക് അയക്കുകയാണ്. സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍നിന്നുപോലും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ രോഗി മരണപ്പെട്ടാല്‍ സ്ഥാപനത്തിന് ദോഷകരമായി ബാധിക്കുമെന്ന ഭയത്താലാണ് ഈ നടപടി. ഇതുമൂലം പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും നക്ഷത്രപദവിയുള്ള സ്വകാര്യ ആശുപത്രികളിലും രോഗികളുടെ തള്ളിക്കയറ്റമാണ്. ചികിത്സ ലഭ്യമാക്കാനാകാതെ അത്യാവശ്യം മരുന്ന് നല്‍കി മടക്കുന്നവര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ മടങ്ങിയെത്തുന്നു. സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ചവ്യാധികളുടെ മറവില്‍ രോഗികളെ പിഴിയുന്നതായും ആക്ഷേപമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാന്‍ മന്ത്രിമാര്‍ക്ക് സമയമില്ല. 80 പനിമരണങ്ങളുടെ വാര്‍ത്ത വന്നപ്പോഴാണ്, ഒരു യോഗം വിളിച്ച് ഇടപെട്ടുകളയാമെന്ന് സര്‍ക്കാരിന് തോന്നിയതുതന്നെ.

പനി അനിയന്ത്രിമായി പടര്‍ന്നുപിടിച്ച വേളയില്‍ ആരോഗ്യമന്ത്രി തീര്‍ഥാടനത്തിലായിരുന്നു. തിരികെ വന്ന് അവലോകനയോഗങ്ങള്‍ നടത്തി പാരസിറ്റമോള്‍ വാങ്ങാന്‍പോലും തികയാത്ത പണം അനുവദിച്ചെന്നല്ലാതെ ഗുണംചെയ്യുന്ന ഇടപെടല്‍ നടത്താന്‍ വകുപ്പിനും മന്ത്രിക്കും കഴിഞ്ഞില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനം ഏകീകരിക്കേണ്ട മുഖ്യമന്ത്രി മറ്റൊരു വഴിക്കാണ്. ഭരണം നയിക്കുന്നവര്‍ക്ക് മനസ്സിലാണ് പകര്‍ച്ചവ്യാധി ബാധിച്ചിരിക്കുന്നത്.
*
ദേശാഭിമാനി മുഖപ്രസംഗം

Thursday, June 6, 2013

ആരോഗ്യനയം അഥവാ നയംമാറ്റം

ജനതയുടെ ആരോഗ്യപരിപാലനം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സമ്പൂര്‍ണവും സാര്‍വത്രികവും സൗജന്യവുമായ ആരോഗ്യപരിപാലന സേവനം മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുകയെന്നത് പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഉത്തരവാദിത്തമായി കണ്ടാണ് നാളിതുവരെ ആരോഗ്യനയങ്ങള്‍ രൂപപ്പെടുത്തിയത്. നവഉദാരവല്‍ക്കരണനയങ്ങളാണ് ഇതില്‍ മാറ്റം വരുത്തിത്തുടങ്ങിയത്. തുടര്‍ന്ന് സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുകയെന്ന രീതി വ്യാപകമായി. പുതിയ ആരോഗ്യനയത്തില്‍ (കരട്) മുഴുവന്‍ ജനതയ്ക്ക് എന്നതുപോയിട്ട് ദാരിദ്ര്യരേഖയ്ക്ക് താഴെവരുന്ന ജനങ്ങള്‍ക്കുപോലും സൗജന്യ സേവനം നല്‍കുന്നതിന് തയ്യാറല്ല. ഇന്‍ഷുറന്‍സ് വഴിയോ മറ്റേതെങ്കിലും ഫണ്ടുകള്‍ വഴിയോ സേവനം കണ്ടെത്തുമെന്നതാണ് ഭാഷ്യം. ചുരുക്കത്തില്‍, പുതിയ നയത്തില്‍ ആരോഗ്യസേവനമെന്നത് ധനിക-ദരിദ്ര ഭേദമെന്യേ പൂര്‍ണമായും പണം (സ്വന്തം പേഴ്സില്‍നിന്നോ, ഇന്‍ഷുറന്‍സ് വഴിയോ എന്നത് മാത്രമാണ് വ്യത്യാസം) കൊടുത്തുമാത്രം വാങ്ങാന്‍ കഴിയുന്ന ഉപഭോഗവസ്തുവായി മാറിയിരിക്കുന്നു. ജനതയുടെ ആരോഗ്യപരിപാലനമെന്ന അടിസ്ഥാന ഉത്തരവാദിത്തത്തില്‍നിന്നുള്ള ഭരണകൂട പിന്മാറ്റപ്രക്രിയ ഇവിടെ പൂര്‍ണമാകുന്നു. അതായത്, ഇതുവരെയുണ്ടായിരുന്ന സേവനദാതാവിന്റെ റോളില്‍ നിന്ന് ആരോഗ്യരംഗത്തിന്റെ റഫറിയുടെ (നടത്തിപ്പുകാരന്‍) റോളിലേക്ക് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു എന്നര്‍ഥം. ഇതാണ് പുത്തന്‍ ആരോഗ്യനയത്തിലെ അടിസ്ഥാന നയംമാറ്റവും സമീപനവും.

പുതിയ ആരോഗ്യനയം പരിശോധിക്കുമ്പോള്‍ ഉയര്‍ന്നുവരുന്നതും തിരുത്തപ്പെടേണ്ടതുമായ പ്രശ്നങ്ങള്‍ പരിശോധിക്കാം. തൊണ്ണൂറുകള്‍ക്കുശേഷം പൊതുജനാരോഗ്യച്ചെലവ് 35 ശതമാനം കുറഞ്ഞതായി കരടുനയത്തില്‍തന്നെ വ്യക്തമാക്കുന്നു. അങ്ങനെ ആരോഗ്യരംഗത്ത് പൊതുമേഖലയുടെ പങ്കാളിത്തം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറി! മറുവശത്ത് സ്വകാര്യമേഖല ആരോഗ്യരംഗം കൈയടക്കുന്നു. എന്നാല്‍, നയരേഖയിലൊരിടത്തും ഈ കുറവ് പരിഹരിച്ച് പൊതുജനാരോഗ്യ മേഖലയെ ആധുനികവല്‍ക്കരിച്ച് ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടോ നിര്‍ദേശങ്ങളോ മുന്നോട്ടുവയ്ക്കുന്നില്ല. പകരം മേഖലയെ സ്വാഭാവിക അന്ത്യത്തിനു വിടുന്ന നിസ്സംഗസമീപനം പ്രകടമാണ്. ആദിവാസികളുടെയും ഇതര ജനവിഭാഗങ്ങളുടെയും സവിശേഷതകള്‍ കണക്കിലെടുത്ത് പ്രത്യേകിച്ച്, അട്ടപ്പാടി അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേകമായ ആരോഗ്യസമീപനം വേണ്ടതുണ്ട്. ഇത് പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ അടിസ്ഥാന സ്പെഷ്യാലിറ്റികള്‍ ഉള്‍പ്പെടുത്തി ഫസ്റ്റ് റഫറല്‍ യൂണിറ്റുകളായി വികസിപ്പിക്കുന്നതിന് വസ്തുനിഷ്ഠമായ ഒരുവിധ നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല. പകരം സ്പെഷ്യലിസ്റ്റുകളുടെ അഭാവത്തെ ഒഴുക്കന്‍മട്ടില്‍ പരാമര്‍ശിച്ചു പോകുന്നു. നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കുന്നില്ല. യൂണിറ്റ് സംവിധാനംകൂടി തുടങ്ങി വ്യക്തതയോടെ ഇത് നടപ്പാക്കിയാല്‍മാത്രമേ പൊതുജനാരോഗ്യ സംവിധാനം കൂടുതല്‍ ഗുണപരമായി ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയുള്ളു.

സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡറിന്റെ കഥകഴിഞ്ഞ സാഹചര്യമാണുള്ളത്. ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് താല്‍പ്പര്യത്തിനുമുന്നില്‍ സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍സംവിധാനം ചാപിള്ളയായി. സ്പെഷ്യാലിറ്റി/അഡ്മിനിസ്ട്രേറ്റീവ് കേഡര്‍ സംവിധാനം തുടരുമെന്നോ അവസാനിപ്പിക്കുമെന്നോ പുതിയ നയത്തില്‍ വ്യക്തമാക്കിയിട്ടില്ല. പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായി നടത്തുന്നതിനും ഫീല്‍ഡ് സ്റ്റാഫുകളെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പുതിയ പബ്ലിക് ഹെല്‍ത്ത് കേഡര്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഈ ആശയം നല്ലതാണ്. രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുക, പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കുക, ജീവിത ശൈലീരോഗങ്ങള്‍ നേരിടുക എന്നിവ പുതിയകാല വെല്ലുവിളികളാണ്. കാലത്തിന്റെ വെല്ലുവിളിക്ക് അനുസരിച്ച് രോഗാതുരതയില്‍ വന്ന മാറ്റത്തിന് അനുസൃതമായി ഫീല്‍ഡ് സ്റ്റാഫുകളെ അവരുടെ ഉത്തരവാദിത്തങ്ങള്‍ പുനര്‍നിര്‍വചിച്ച് ഫലപ്രദമായി ഉപയോഗിക്കുന്നതിന് നമുക്ക് കഴിയേണ്ടതുണ്ട്. നിലവില്‍ ഈ വിഭാഗം ജീവനക്കാരെ പഞ്ചായത്തിനുകീഴില്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മുഖ്യ മെഡിക്കല്‍ ഓഫീസറാണ് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്. എന്നാല്‍, രോഗ ചികിത്സയോടൊപ്പം ഇത് ഫലപ്രദമായി നടക്കുന്നില്ല എന്ന കാരണത്താല്‍ ഇനി മുതല്‍ ഈ വിഭാഗം ജീവനക്കാരെ ബ്ലോക്ക് ലെവലില്‍ ഒരു പബ്ലിക് ഹെല്‍ത്ത് കേഡര്‍ ഡോക്ടറുടെ നേതൃത്വത്തില്‍ നിയന്ത്രിക്കുന്നതിന് നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. ഇത് ഉദ്ദേശിക്കുന്ന ഗുണംചെയ്യില്ല. പ്രാഥമികാരോഗ്യതലത്തില്‍ കഴിയാതെ പോകുന്ന പ്രവര്‍ത്തനം എങ്ങനെയാണ് ബ്ലോക്ക് തലത്തില്‍ കഴിയുക? പകരം ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വെള്ളംചേര്‍ക്കലിനും ഗുണനിലവാരത്തകര്‍ച്ചയ്ക്കും വിധേയമാകും. നിര്‍ദിഷ്ട കേഡര്‍ പ്രാഥമികാരോഗ്യകേന്ദ്രതലത്തില്‍തന്നെ സൃഷ്ടിച്ച് പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കുന്നതാകും ഉചിതം. നിലവില്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത് 30 ശതമാനം ജനങ്ങള്‍മാത്രമാണ്. അങ്ങനെ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ സമാഹരിക്കുന്ന 30 ശതമാനം ജനങ്ങളുടെ രോഗാതുരതയുടെ സ്ഥിതിവിവര&ിശേഹറല;കണക്കുമാത്രമാണ് നമുക്ക് ആസൂത്രണത്തിനും ഇടപെടലിനും ലഭ്യമായിട്ടുള്ളത്. 70 ശതമാനം ജനങ്ങള്‍ ആരോഗ്യ സേവനത്തിനായി സമീപിക്കുന്ന സ്വകാര്യ ആശുപത്രികളിലെ രോഗാതുരതയുടെ സ്ഥിതിവിവരകണക്ക് ശേഖരിക്കുന്നതിന് നമുക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അവിടങ്ങളിലെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ ചികിത്സാ പ്രോട്ടോക്കോള്‍ അനുസൃതമാണോ? അവയെ എങ്ങനെ നിരീക്ഷിക്കും? ഇത്തരം ചോദ്യങ്ങള്‍ പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമാണ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാര നിര്‍ദേശങ്ങളും മുന്നോട്ടുവച്ചിട്ടില്ല.

നേഴ്സ്-പാരാമെഡിക്കല്‍ ജീവനക്കാരുടെ സേവനശേഷി, അവരുടെ സമീപനം എന്നിവയില്‍ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനാവശ്യമായ പരിശീലനപരിപാടികള്‍ ആവശ്യമാണ്. ഇതും പരിശോധിക്കപ്പെട്ടിട്ടില്ല. പ്രയോജനകരമായ കാരുണ്യപോലുള്ള പദ്ധതികളില്‍പെടുത്തി ദരിദ്രരായ ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍നിന്ന് സേവനം തേടുന്നതിന് അവസരമുണ്ട്. എന്നാല്‍, ഇത്തരം സേവന സൗകര്യങ്ങള്‍ സ്ഥിരമായി സമൂഹത്തിന് പ്രാപ്യമാകുന്ന വിധത്തില്‍ പൊതുജനാരോഗ്യ സംവിധാനത്തില്‍തന്നെ ഉള്‍പ്പെടുത്തുന്നതിനും ആധുനികവല്‍ക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനും ആവശ്യമായ ഒരു നിര്‍ദേശവും പുതിയ നയത്തില്‍ ഇല്ല. സ്വകാര്യലാബ്, മെഡിക്കല്‍ ഷോപ്പ് ലോബികളുമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ വൈദ്യനൈതികതയ്ക്ക് വിരുദ്ധമായി ബന്ധം സ്ഥാപിച്ച് കാര്യങ്ങള്‍ നടത്തുന്നു. ഇതുമൂലം സ്വകാര്യ ലാബുകളിലെ ഓരോ സേവനത്തിനും ഇരട്ടിയോ അതിലധികമോ ഫീസ് ജനങ്ങള്‍ കൊടുക്കേണ്ടിവരുന്നു. ഇതുമായി ബന്ധപ്പെട്ട കമീഷന്‍ ഇടപാട് കണക്കുകള്‍ അതത് സ്വകാര്യലാബുകളില്‍തന്നെ ലഭ്യമാണ്. എന്നാല്‍, ഇത്തരം പ്രവണതകള്‍ പരിശോധിക്കുന്നതിനോ അവയെ തടയുന്നതിന് ഫലപ്രദമായ ഒരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതിനോ പുതിയ നയത്തിന് കഴിഞ്ഞിട്ടില്ല.

മെഡിക്കല്‍ കോളേജുകളില്‍ അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ച് മെച്ചപ്പെട്ട ശമ്പളം നല്‍കുകയുണ്ടായി. എന്നാല്‍, ഇത് ലംഘിക്കപ്പെടുകയും ഡോക്ടര്‍മാര്‍ വ്യാപകമായി സ്വകാര്യ ചികിത്സയില്‍ ഏര്‍പ്പെടുകയുംചെയ്യുന്നുണ്ട്. മാധ്യമങ്ങള്‍ ഇടയ്ക്കിടെ ഇത് പുറത്തു കൊണ്ടുവരുന്നുണ്ടെങ്കിലും സ്വകാര്യ ചികിത്സ ഫലപ്രദമായി തടഞ്ഞ് നിരോധനം ഉറപ്പുവരുത്തുന്നതിന് ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. ഫലത്തില്‍ എന്തുമാകാമെന്ന സ്ഥിതിയാണ് ഇപ്പോള്‍ മെഡിക്കല്‍ കോളേജുകളില്‍. ഭരണതലത്തില്‍ ഇരിക്കുന്നവര്‍വരെ ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ഈ വിഷയവും പുതിയ നയത്തില്‍ പരിശോധിക്കപ്പെട്ടിട്ടില്ല.

*
ഡോ. ആര്‍ ജയപ്രകാശ് ദേശാഭിമാനി

Tuesday, May 7, 2013

The Health Budget & Neoliberal Ideology

IN the past two years the UPA government, with considerable fanfare, has attempted to project a view that it is serious about bringing about radical changes as regards access to health care. A slew of measures have been announced, and considerable debate was generated in the past year regarding plans to put in place a system that would ensure Universal Health care. With a year (or less) to go until the next general elections, it is necessary to examine to what extent the government has redeemed its promise.

The most immediate indication of the government’s true intent is this year’s budget, and specifically the health budget. The Table below provides the overall figures for budgetary allocation on health in the past three years.

SIGNIFICANT DECREASE IN ALLOCATION FOR NATIONAL HEALTH MISSION

Several important issues stand out if we look at the figures. First, there has been a mere 8.2 per cent increase in total allocation. This increase must be seen in several contexts. It needs to be contrasted with the promise in the 12th Five Year Plan that allocation for health, would be increased by 300 per cent  over the allocation for the 11th Plan. In other words the 12th Plan projects an increase of around 60 per cent  every year, over the previous year’s allocation. The present increase, however, is barely enough to cover for inflation, meaning that there has been no actual increase proposed. In his budget speech the finance minister had announced that he is proposing a 22 per cent  increase. The discrepancy arises as he was referring to the revised estimates – which over the last few years have always been lower than the budget allocation in the case of social sector spending. So we can actually expect a much lower allocation than what is proposed in the current budget.

More intriguingly, if we adjust for inflation, the 2 per cent  increase for the National Rural Health Mission actually translates into a decrease in real allocation. This is so despite the announcement that the NRHM shall now include two new components – a flexi-pool for communicable disease control and for urban health (previously not covered by the NRHM, and hence leading to the proposal to rename the NRHM as the National Health Mission). It is an indication of the way the government of the day functions that it believes that it is perfectly rational to announce an expansion of a government programme, and at the same time actually propose a cut in the budget!

The story does not end here. There is no extra allocation for the ‘free medicines’ scheme that was announced a year and half back by no less a person than the prime minister of India. This announcement was received with enthusiasm both nationally and internationally, with even the World Health Organisation showcasing it as a model for other countries to follow. 18 months down the line it has remained just that, an announcement. Only a government that has now lost the need to even keep up pretenses, can brazenly keep silent about a programme that its own ministers and officials have projected as an “achievement” of the UPA-2 government. If the free medicines scheme was to be operationalised, the health ministry’s own estimates is that it would require an additional allocation of Rs 6,000 crores every year.

Consider another piece of doublespeak by the government. The UPA-1 government, in its common minimum programme in 2004, had said it would increase spending on health to 2-3 per cent  of GDP. The same was echoed by the 11th Five Year Plan document and again by the High Level Expert Group (HLEG) set up in 2011 by the government (see later). Yet the 12th Five Year Plan talks of increasing health expenditure to 1.87 per cent  of GDP (if realised would still keep India firmly among the bottom 5 per cent  of nations). So, after nine years, after several rounds of reiteration, the 12th Plan actually recommends reducing our aspirations regarding public spending on health. It is of course another matter that health spending has remained stubbornly at around 1 per cent  of GDP and given the direction in the current budget, it is unlikely to change.

THE MIRAGE CALLED UNIVERSAL HEALTH CARE

This year’s health budget is, in fact, the tail end of a longer story. Two years back the government, accompanied by considerable publicity, had announced the setting up of a High Level Expert Group (HLEG), tasked to recommend ways in which the country could achieve Universal Health Care (UHC). UHC, by this time, had already become a buzzword in international circles. Proposed in a World Health Assembly resolution in 2005, UHC has now become the new jargon among health planners across the world. Unfortunately, UHC has come to mean different things for different people as there has never been any conceptual clarity regarding what UHC means. To some UHC was quickly converted to Universal Health Coverage (rather than care) and then further coverage was taken to mean coverage by a limited insurance based package, and not access to comprehensive health services. There was a very deep game that was played out, and there was a deliberate ploy to limit the discussion to the financing of UHC and not to how health care would actually be provided.

Unfortunately the HLEG report walked right into this trap. The report made several useful recommendations, including  recommendations to abolish user fees; to move from selective health care to comprehensive health care; and to replace a system where only BPL was eligible for free care to where almost everyone was entitled to free care. But caught up, as it was, in the current jargon of UHC, the HLEG did not unambiguously recommend that universal care, to be accessible to all, must ultimately be provided by public health facilities. Instead the HLEG hedged its bets and left the door open for the possibility of private sector participation, in a systematic manner, in the entire schema of UHC. The report said: “State governments should consider experimenting with arrangements where the state and district purchase care from an integrated network of combined primary, secondary and tertiary care providers”. What is remarkable about this recommendation (para 3.1.10 of the HLEG report) is that there is a clear attempt to keep ambiguous the question as to who the ‘integrated network’ would actually represent.

Clearly, however, the Planning Commission did not see any ambiguity. It gleefully pounced on the paragraph, and it became the major part of the HLEG’s recommendations that the Planning Commission selectively quoted. The Planning Commission of India led by one of the foremost practitioners of neoliberal economics in India, understood the phrase ‘integrated network’ to mean a network that was run by a private entity! Thus the initial draft of the health chapter of the 12th Plan document went on to elaborate its grand plan of handing health care over to the corporate sector, very akin to the disastrous ‘managed care’ model in the United States.

Fortunately the Planning Commission’s wishes did not entirely fructify. Several organisations, including the Jan Swasthya Abhiyan, and even the government’s own ministry of health, objected to this formulation. Eventually the notion was watered down in the final 12th Plan document to a recommendation that pilot programmes on UHC would be run during the Plan period in some districts.

ATTEMPT TO DELEGITIMISE PUBLIC HEALTH SYSTEM

Neoliberal economics is an aggressive ideology – it does not respect popular sentiment, nor does it back off in the face of adversity. Stymied temporarily in its attempt to hand over the health sector to managed care by corporations, it has struck back in the 2013-14 budget. The current budget is a shameless attempt to denude and disrupt the public heath system, and thereby delegitimise it further. The public system in India continues to be plagued by several problems. But it is important to understand that the foremost problem is that it is under-financed and under-resourced. The modest increase in resource allocation to the NRHM had started making some inroads.

The public health system has continued  to function in an adverse climate even after the launch of the NRHM. Since its launch, funds released have been only one third of the envisaged funds under the approved framework of the NRHM - about Rs 66,000 crore was released against Rs 175,000 crores envisaged. Funds released under 11th Plan are less than half of what was the original Plan outlay.

It is necessary to nail the lie that the public sector is inherently inefficient. Today, public health expenditure accounts for only 20 per cent  of total health expenditure and includes the services of only 20 per cent  of the country’s health workforce. Yet it provides for about 20 per cent  of all out-patient care (33 per cent  of all qualified out-patient care); 40 per cent  of all in-patient care, including about 60 per cent of all hospital based critical pre-terminal care; and  almost 100 per cent  of all preventive and promotive care. Inefficiencies as well as corruption do exist in the system. But these are not inherent faults of the system, they are introduced into the system by the same government that calls it inefficient. Evidence across the world shows that all the success stories in health care have their roots in public health systems – Cuba, Costa Rica, Sri Lanka, Thailand. In our own country the evidence stares at us – states such as Kerala and Tamilnadu that have performed better have done so because they continued to invest in building public systems, often in spite of contrary signals from the central government.

The 2013-14 budget is a clear example of neoliberal political ideology striking back. It is an attempt to halt the little progress that the public health system has made in the past few years. The expectation is clear – with a deterioration of the already fragile public system, private players will find further opportunities to expand their activities. Who are these private players? No more do we see individual practitioners or even small nursing homes thriving. The new generation of private actors are networked chains of private hospital and their franchises, and insurance companies. They will be the ultimate gainers as long as ‘market fundamentals’ continue to determine if people will live or die.

*
Amit Sengupta People's Democracy 05 May 2013

Monday, April 15, 2013

നൊവാര്‍ട്ടിസ് മുട്ടുകുത്തി ശക്തമായ പോരാട്ടം തുടരണം

ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് ചോദ്യം ചെയ്തുകൊണ്ട് സ്വിസ് ബഹുരാഷ്ട്രകുത്തകയായ നൊവാര്‍ട്ടിസ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കമ്പനിക്കെതിരെ വിധി വന്നത് ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചിരിക്കയാണ്. ലോകവ്യാപാര സംഘടനയുടെ നിബന്ധനയ്ക്ക് വഴങ്ങി ഒന്നാം യുപിഎ സര്‍ക്കാര്‍ 2005 ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ മാറ്റം വരുത്തിയ അവസരത്തില്‍ ഇടതുപക്ഷ എം പി മാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അനാവശ്യ പേറ്റന്റുകള്‍ തടയുന്നതിനുള്ള 3 (ഡി) വകുപ്പ് പേറ്റന്റ് നിയമത്തില്‍ ഉള്‍പെടുത്തിയത്. കേസില്‍ നൊവാര്‍ട്ടിസിന് അനുകൂലമായ വിധിയുണ്ടായിരുന്നെങ്കില്‍ 3 (ഡി) വകുപ്പ് റദ്ദുചെയ്യപ്പെടുകയും അനാവശ്യ പേറ്റന്റുകളുടെ വലിയൊരു പ്രളയം തന്നെയുണ്ടാവുകയും ചെയ്യുമായിരുന്നു. നിരര്‍ത്ഥക പേറ്റന്റുകളെടുത്ത് പേറ്റന്റ് കാലാവധി നീട്ടിക്കൊണ്ടുപോയി ദീര്‍ഘകാലം അമിതവിലയ്ക്ക് മരുന്ന് വില്‍ക്കാനുള്ള വന്‍കിട കമ്പനികളുടെ തന്ത്രം വിജയിക്കുമായിരുന്നു.

നൊവാര്‍ട്ടിസിന്റെ തന്ത്രം

ക്രോണിക്ക് മയലോയിഡ് ലൂക്കീമിയ എന്ന രക്താര്‍ബുദത്തിന്റെ ചികിത്സയ്ക്കായി ഇമാറ്റിനിബ് മെസിലേറ്റ് (Imatinib Mesylate) എന്ന അടിസ്ഥാന രാസവസ്തു ഉപയോഗിച്ച് നൊവാര്‍ട്ടിസ് നിര്‍മ്മിക്കുന്ന മരുന്നാണ് ഗ്ലീവക്ക്. നൊവാര്‍ട്ടിസിനു പുറമേ ഇന്ത്യന്‍ കമ്പനികളായ നാറ്റ്കോ, സിപ്ലാ, ഹെട്ടറോ എന്നീ കമ്പനികളും ഇമാറ്റിനിബ് മെസിലേറ്റ് വിലകുറഞ്ഞ ജനറിക്ക് ഔഷധമായി വിറ്റുവരുന്നുണ്ട്. ഇന്ത്യന്‍ നിര്‍മിതി മരുന്നിന്റെ പത്തിരട്ടി വിലയ്ക്കാണ് നൊവാര്‍ട്ടിസ് തങ്ങളുടെ ബ്രാന്‍ഡ് മരുന്നു വില്‍ക്കുന്നത്. ഒരു മാസത്തെ ചികിത്സയ്ക്ക് ഇന്ത്യന്‍ കമ്പനികളുടെ മരുന്ന് വാങ്ങാന്‍ 10,000 രൂപ വേണ്ടിവരും. അതേസമയം നൊവാര്‍ട്ടിസിന്റെ ഗ്ലീവക്ക് ഉപയോഗിച്ചാല്‍ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവിടേണ്ടിവരും തങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഗ്ലീവക്ക് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകളില്‍ നിന്നും വ്യത്യസ്തമായ പുതിയ മരുന്നാണെന്ന് അവകാശപ്പെട്ട് പേറ്റന്റിനായി നൊവാര്‍ട്ടിസ് ചെന്നൈയിലെ പേറ്റന്റ് ഓഫീസില്‍ അപേക്ഷനല്‍കി. ഗ്ലീവക്ക് കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഇമാറ്റിനിബ് മെസിലേറ്റിന്റെ ബീറ്റാ ക്രിസ്റ്റല്‍ ഫോമിലുള്ളതാണെന്നും ഇന്ത്യന്‍ കമ്പനികളുടേത് ചികിത്സാക്ഷമത കുറഞ്ഞ ഫ്രീ ബേസ് ഫോമിലുള്ളതാണെന്നും പേറ്റന്റപേക്ഷയില്‍ നൊവാര്‍ട്ടിസ് അവകാശപ്പെട്ടു. ജൈവലഭ്യത  തങ്ങളുടെ മരുന്നിന്റെ ഫലസിദ്ധി മറ്റ് ഔഷധങ്ങളേക്കാള്‍30 ശതമാനം കൂട്ടുന്നതാണെന്നും നൊവാര്‍ട്ടിസ് വാദിച്ചു. പേറ്റന്റ് അനുവദിക്കുന്നതിനു മുന്‍പുള്ള എതിര്‍പ്പവകാശം  പ്രയോജനപ്പെടുത്തി ഇമാറ്റിനിബ് മെസിലേറ്റിന്റെ ജനറിക്ക് ഉല്പാദകരിലൊന്നായ ഹൈദരാബാദിലെ നാറ്റ്കോ കമ്പനി നൊവാര്‍ട്ടിസിന്റെ അവകാശവാദം ശാസ്ത്രീയമായി നിലനില്‍ക്കുന്നതല്ലെന്ന് പേറ്റന്റ് കണ്‍ട്രോളറെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് നൊവാര്‍ട്ടിസിന്റെ അപേക്ഷ പേറ്റന്റ് നിയമത്തിലെ 3 (ഡി) വകുപ്പ് പ്രയോഗിച്ച് പേറ്റന്റ് കണ്‍ട്രോളര്‍ തള്ളിക്കളഞ്ഞു.

3(ഡി) വകുപ്പിനെതിരെ

തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയ്ക്കും ട്രിപ്സ് നിബന്ധനകള്‍ക്കും എതിരായതുകൊണ്ട് 3(ഡി) വകുപ്പ് റദ്ദാക്കണമെന്ന പുതിയൊരു വാദവുമായി നൊവാര്‍ട്ടിസ് ചെന്നൈ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചെന്നൈ കോടതി നൊവാര്‍ട്ടിസിന്റെ വാദം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് അവര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നിയമനിര്‍മാണം നടത്തുന്നതിനുള്ള രാജ്യത്തിന്റെ പരമാധികാരത്തെയാണ് നൊവാര്‍ട്ടിസ് യഥാര്‍ത്ഥത്തില്‍ ചോദ്യം ചെയ്തത്.

ആരാണ് നൊവാര്‍ട്ടിസ്?

12000 കോടി ഡോളര്‍ ആസ്തിയും (ആറ് ലക്ഷം കോടി രൂപ) 5856 കോടി ഡോളറിന്റെ (മൂന്നു ലക്ഷം കോടി രൂപ) വാര്‍ഷിക വില്പനയുമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഔഷധകമ്പനിയാണ് നൊവാര്‍ട്ടിസ്. സിബാ ഗീഗി , സാന്‍ ഡോസ് ലാബറട്ടറീസ് എന്നീ സ്വിസ്സ് കമ്പനികള്‍ തമ്മില്‍ ലയിച്ചാണ് 1996ല്‍ നൊവാര്‍ട്ടിസ് രൂപീകൃതമായത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്കായി ബ്രിട്ടീഷ് സ്വിസ് കമ്പനിയായ ആസ്ട്ര സെനക്കായുമായി ചേര്‍ന്ന് സിന്‍ ജെന്റ എന്നപേരിലൊരു കമ്പനി നൊവാര്‍ട്ടിസ് 2000 ല്‍ സ്ഥാപിച്ചു. 2006 ല്‍ അമേരിക്കന്‍ ഔഷധകമ്പനിയായ ചിറോണ്‍ കോര്‍പ്പറേഷനേയും  2010ല്‍ നേത്രഔഷധങ്ങള്‍ ഉല്പാദിപ്പിക്കുന്ന ആല്‍ക്കന്‍ എന്ന സ്വിസ്സ് കമ്പനിയേയും വിലക്കെടുത്തു.അങ്ങനെ വലിയൊരു വ്യവസായ സാമ്രാജ്യമാണ് നൊവാര്‍ട്ടിസ് കെട്ടിപ്പടുത്തിട്ടുള്ളത്. സിബാഗീഗിയെന്ന ബഹുരാഷ്ട്ര രാക്ഷസന്‍ ചരിത്രപരമായി നോക്കുമ്പോള്‍ നൊവാര്‍ട്ടിസിനു സുപ്രീംകോടതിയില്‍ നേരിട്ട തിരിച്ചടി കാവ്യനീതിയായും ചരിത്രത്തിന്റെ ആവര്‍ത്തനമായും വിശേഷിപ്പിക്കാവുന്നതാണ്. അപകടകാരികളായ മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്തതിന്റെ പേരില്‍ ലോകവ്യാപകമായി അതിശക്തമായ ജനരോഷത്തെ നേരിട്ട സിബാഗീഗി തന്നെ നൊവാര്‍ട്ടിസിന്റെ മാതൃകമ്പനിയായത് യാദൃച്ഛികമല്ലെന്ന് വേണം കരുതാന്‍. ശിശുരോഗവിദഗ്ധനും ജനകീയാരോഗ്യ പ്രവര്‍ത്തകനുമായിരുന്ന ഡോ. ഒലി ഹാന്‍സണായിരുന്നു സ്വന്തം ജന്മനാട്ടില്‍ നിന്നുള്ള സ്വിസ് ബഹുരാഷ്ട്ര മരുന്നുകമ്പനിയായിരുന്ന സിബാഗീഗിയുടെ അധാര്‍മിക വിപണന തന്ത്രങ്ങള്‍ക്കെതിരെ ഐതിഹാസികമായ പോരാട്ടം നയിച്ചത്. സിബാ ഗീഗിയുടെ ലോകമെമ്പാടും വിറ്റുവന്നിരുന്ന ക്ലയോക്വിനോള്‍ അടങ്ങിയ എന്ററോവയോഫോം, മെക്സഫോം എന്നീ മരുന്നുകള്‍ അന്ധതയ്ക്കും കൈകാലുകളുടെ തളര്‍ച്ചയ്ക്കും കാരണമാവുന്ന സ്മോണ്‍ എന്ന രോഗത്തിനു ഇടയാക്കുന്നുവെന്നും കണ്ടെത്തിയത് ഒലി ഹാന്‍സണായിരുന്നു.

1960 കളുടെ ആരംഭത്തില്‍ ജപ്പാനില്‍ നിന്നാണ് സ്മോണ്‍ രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. 1970 കളോടെ 10,000 ത്തിലേറെ ജപ്പാന്‍കാര്‍ ഈ മാരകരോഗത്തിനടിപ്പെട്ട് ജീവച്ഛവങ്ങളായി മാറിക്കഴിഞ്ഞിരുന്നു. ഒരുതരം വൈറസ് രോഗം ബാധിക്കുന്നതുമൂലമാണ് സ്മോണ്‍ ഉണ്ടാവുന്നത് എന്നാണ് കരുതപ്പെട്ടിരുന്നത്. ഡോ. ഒലി ഹാന്‍സണ്‍ നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് ക്ലയോക്വിനോലിന്റെ പാര്‍ശ്വഫലമായിട്ടാണ് സ്മോണ്‍ ഉണ്ടാവുന്നതെന്ന് കണ്ടെത്തിയത്. മാത്രമല്ല സിബാഗീഗി 1939 ല്‍ നേരിട്ട് നടത്തിയ പഠനങ്ങള്‍ ക്ലയോക്വിനോലിന്റെ അപകടസാധ്യതകള്‍ വെളിപ്പെടുത്തിയിരുന്നുവെന്ന വസ്തുതയും ഡോ. ഒലി ഹാന്‍സണ്‍ സിബാഗീഗിയുടെ കമ്പനിരേഖകളുടെ സഹായത്തോടെ വെളിപ്പെടുത്തി. ഇത് മറച്ച് വെച്ചുകൊണ്ടാണ് ലാഭക്കൊതിപൂണ്ട ഈ ബഹുരാഷ്ട്ര രാക്ഷസന്‍ തങ്ങളുടെ വിഷമരുന്ന് ലോകവ്യാപകായി വിറ്റുവന്നിരുന്നത്. സിബാഗീഗിക്കെതിരെ ഒലി ഹാന്‍സണ്‍ നടത്തിയ 8 വര്‍ഷം നീണ്ടുനിന്ന കോടതിയുദ്ധത്തിന്റെ അവസാനം 1978 ല്‍ പതിനായിരത്തിലേറെ സ്മോണ്‍ രോഗികള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി സിബാഗീഗി നല്‍കണമെന്ന ചരിത്രപ്രസിദ്ധമായ വിധി കോടതി പ്രഖ്യാപിച്ചു. അതിനിടെ കാന്‍സര്‍ രോഗം ബാധിച്ച ഡോ. ഒലി ഹാന്‍സണ്‍ ആശുപത്രിക്കിടക്കയില്‍ കിടന്നുകൊണ്ട് ഓക്സിഫെന്‍ ബൂട്ടസോണ്‍  അടങ്ങിയ സിബാഗീഗിയുടെ ടാന്‍ണ്ടെറില്‍ എന്ന മരുന്നിന്റെ ഗുരുതരമായ പാര്‍ശ്വഫല സാധ്യതകള്‍ വെളിച്ചത്ത് കൊണ്ടുവന്നു. ടാന്‍ണ്ടെറില്‍ ലോകമാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കാന്‍ സിബാഗീഗി നിര്‍ബന്ധിതരായി.

സിബാഗീഗിയെന്ന ഭീമന്‍ ഗോലിയാത്തിനെ മുട്ടുകുത്തിച്ച ഡേവിഡായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. ഒലി ഹാന്‍സണ്‍ 1985 മെയ് 24 ന് മരണമടഞ്ഞു. ഇന്നും ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ചൂഷണത്തിനെതിരെ ലോകമെമ്പാടും പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മുഖ്യ പ്രചോദന കേന്ദ്രമാണ് ഡോ. ഒലി ഹാന്‍സണ്‍. സിബാഗീഗിയുടെ അധാര്‍മ്മിക വിപണന തന്ത്രങ്ങള്‍ തുറന്നുകാട്ടുന്ന ഒലി ഹാന്‍സണിന്റെ ഇന്‍സൈഡ് സിബാഗീഗി (Inside Ciba Geigy) എന്ന പുസ്തകം ശാസ്ത്രസാഹിത്യ പരിഷത്ത് രോഗം വില്‍ക്കുന്നവര്‍ക്കെതീരെ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തങ്ങളുടെ മാതൃകമ്പനിയായ സിബാഗീഗിയുടെ മനുഷ്യത്വരഹിതമായ വിപണന തന്ത്രങ്ങള്‍ നൊവാര്‍ട്ടിസ് പിന്തടര്‍ന്നു വരുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയും. ഔഷധ ഗവേഷണത്തിലെ തട്ടിപ്പുകള്‍ കേസില്‍ തോറ്റുകഴിഞ്ഞപ്പോള്‍ നവീന ഔഷധങ്ങള്‍ ഗവേഷണം ചെയ്ത് മാര്‍ക്കറ്റിലെത്തിക്കാന്‍ വന്‍ചെലവും കാലയളവും വേണ്ടി വരുമെന്നും അതുകൊണ്ട് ഔഷധ ഗവേഷണത്തിനുള്ള പ്രോത്സാഹനമായി ഉദാരമായ പേറ്റന്റ് വ്യവസ്ഥയും ചെലവിന്റെ അടിസ്ഥാനത്തില്‍ മരുന്നിന് വിലനിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടതാണെന്നും വാദിച്ചുകൊണ്ട് നൊവാര്‍ട്ടിസും മറ്റു ബഹുരാഷ്ട്ര കുത്തക മരുന്നുകമ്പനികളും രംഗത്ത് വന്നിരിക്കുകയാണ്. ഔഷധ ഗവേഷണത്തിലൂടെയാണ് നിലവിലുള്ള മരുന്നുകളേക്കാള്‍ മെച്ചപ്പെട്ട മരുന്നുകളും പുതുതായി ഉയര്‍ന്നുവരുന്ന രോഗങ്ങള്‍ ചികിത്സിക്കുന്നതിനാവശ്യമായ ഔഷധങ്ങളും കണ്ടെത്തേണ്ടത് എന്ന വാദം ശരിയാണ്. ട്രിപ്സ് പേറ്റന്റ് നിബന്ധനകള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്നത് പ്രധാനമായും ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തിലാണ് ഔഷധ ഗവേഷണത്തിന്റെ വിവിധ വശങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായ പരിശോധനയ്ക്കും വിലയിരുത്തലിനും വിധേയമാക്കപ്പെട്ടുവരുന്നത്. അതോടെ മുന്‍ കാലങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഔഷധ ഗവേഷണരംഗത്തെ തട്ടിപ്പുകളും അടിയൊഴുക്കുകളും പ്രശ്നങ്ങളും അതോടൊപ്പം പുത്തന്‍ സാധ്യതകളും വെളിച്ചത്ത് വന്നു തുടങ്ങിയിട്ടുമുണ്ട്.

ഇമാറ്റിനിബിന്റെ ഗവേഷണത്തിനു പിന്നില്‍ ഓറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് സര്‍വകലാശാലയിലെ ഡോ ബ്രിയാന്‍ ഡ്രക്കര്‍ എന്ന ശാസ്ത്രജ്ഞനാണ് 1993 ല്‍ ഇമാറ്റിനിബ് മെസിലേറ്റ് അര്‍ബുദചികിത്സയ്ക്കായി പ്രയോജപ്പെടുമെന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്ന് കണ്ടെത്തിയത്. ഡ്രക്കറിന് ഔഷധ പരീക്ഷണം നടത്തുന്നതിനുള്ള ചെലവിന്റെ 50 ശതമാനവും നല്‍കിയത് പൊതു സ്ഥാപനമായ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായിരുന്നു. ഓറിഗണ്‍ ഹെല്‍ത്ത് ആന്റ് സയന്‍സ് സര്‍വകലാശാല 10 ശതമാനവും കാന്‍സര്‍ രോഗികളുടെ സന്നദ്ധ സംഘടനയായ ലുക്കീമിയ ആന്റ് ലിംഫോമ സൊസൈറ്റി 30 ശതമാനവും ചെലവ് വഹിച്ചു. നൊവാര്‍ട്ടിസിന്റെ മാതൃ കമ്പനിയായ സിബാഗീഗി കേവലം 10 ശതമാനം ചെലവ് മാത്രമാണ് വഹിച്ചതെന്നോര്‍ക്കണം.

പിന്നീട് നൊവാര്‍ട്ടിസായി മാറിയ കമ്പനി മനുഷ്യപരീക്ഷണത്തിനായുള്ള ചെലവ് വഹിച്ചിരുന്നുവെന്നത് ശരിതന്നെ. അപ്പോഴും രണ്ടു ലക്ഷത്തില്‍ കുറവാളുകളെ ബാധിക്കുന്ന രോഗങ്ങളുടെ (ഇത്തരം മരുന്നിനെ രോഗങ്ങള്‍ക്കുള്ള അനാഥമരുന്ന്: Orphan Drug എന്നാണ് വിളിക്കുക) ഗവേഷണത്തിനായുള്ള നികുതിയിളവുകള്‍ നൊവാര്‍ട്ടിസിന് വളരെ ഉദാരമായി സര്‍ക്കാര്‍ നല്‍കുകയും ചെയ്തിരുന്നു. പുതിയൊരു മരുന്ന് മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട എല്ലാ നിയമങ്ങളിലും വെള്ളം ചേര്‍ത്തിട്ടാണ് അമേരിക്കന്‍ എഫ് ഡി ഐ ഗ്ലീവക്ക് വിപണനം ചെയ്യുന്നതിനുള്ള അനുമതിനല്‍കിയത്. 2667 പേരില്‍ മൂന്നു ഘട്ടങ്ങളിലായി പരീക്ഷണം നടത്തേണ്ട സ്ഥാനത്ത് ഗ്ലീവക്ക് കേവലം 1027 പേരെ മാത്രമാണ് ഔഷധ പരീക്ഷണത്തിന് വിധേയരാക്കിയത്. പുതിയ ഔഷധം മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള അനുമതി കിട്ടാന്‍ വളരെ നാള്‍ വേണ്ടിവരും എന്ന നൊവാര്‍ട്ടിസിന്റെ വാദത്തിലും കഴമ്പില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. 1998 ല്‍ മാത്രമാണ് നൊവാര്‍ട്ടിസ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. എന്നാല്‍ കേവലം മൂന്നു വര്‍ഷത്തിനകം 2001ല്‍ തന്നെ മരുന്ന് മാര്‍ക്കറ്റ് ചെയ്യാന്‍ എഫ് ഡി ഐ (ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) അനുമതി നല്‍കുകയും ചെയ്തു.

ചുരുക്കത്തില്‍ സര്‍ക്കാര്‍ഫണ്ടുപയോഗിച്ചും എഫ് ഡി ഐ യുടെ ഉദാരമായ സമീപനത്തിന്റെ സഹായത്തോടേയുമാണ് ഗ്ലീവക്ക് നൊവാര്‍ട്ടിസ് മാര്‍ക്കറ്റ് ചെയ്തതെന്ന് കാണാന്‍ കഴിയും. മാത്രവുമല്ല ഗ്ലീവക്കിന്റെ വില്പനയിലൂടെ ഇതിനകം നൊവാര്‍ട്ടിസ് 290 കോടി ഡോളര്‍ (15,000 കോടി രൂപ) സമ്പാദിച്ച് കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ദുരതീരാത്ത ഈ ബഹുരാഷ്ട്ര ഭീമന്‍ ഇന്ത്യന്‍ പാര്‍ലമെന്റംഗീകരിച്ച നിയമത്തെയാണ് ഇന്ത്യന്‍ കോടതികളില്‍ ചോദ്യം ചെയ്തത്. ഗവേഷണം പൊതുസ്ഥാപനങ്ങളില്‍ പൊതുവേ കരുതപ്പെടുന്നതുപോലെ ഔഷധഗവേഷണം നടക്കുന്നത് ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ നേതൃത്വത്തില്‍ മാത്രമാണെന്ന ധാരണയും ശരിയല്ല. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാന്‍സര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് തുടങ്ങിയ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളും അമേരിക്കന്‍ സര്‍വകലാശാലകളുമാണ് ഒട്ടനവധി നവീന ഔഷധങ്ങള്‍ ഗവേഷണം ചെയ്ത് കണ്ടെത്തിയിട്ടുള്ളത്.ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കാവശ്യമായ ബീറ്റാബ്ലോക്കേഴ്സ്, ആമാശയവ്രണത്തിനുപയോഗിക്കുന്ന എച്ച് 2 ബ്ലോക്കേഴ്സ്, സ്തനാര്‍ബുദത്തിനുള്ള ടാക്സോള്‍, എയ്ഡ്സിനുള്ള സിഡോവുഡിന്‍ തുടങ്ങിയവ ഇത്തരം സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്നുകളാണ്. ഔഷധ പരീക്ഷണത്തിന്റേയും മറ്റും ഘട്ടത്തില്‍ മരുന്നുകമ്പനികളുമായി ഗവേഷണസ്ഥാപനങ്ങള്‍ സഹകരിക്കാറുണ്ടെന്നു മാത്രം. ഇതുമറയാക്കി ഔഷധങ്ങള്‍ക്ക് മാര്‍ക്കറ്റ് ചെയ്യാനുള്ള ലൈസന്‍സ് നേടിയോ പേറ്റന്റ് സ്വന്തമാക്കിയോ വന്‍ ലാഭം കൊയ്തെടുക്കുന്നു. നൊവാര്‍ട്ടിസ് കേസിന്റെ പ്രസക്തി നൊവാര്‍ട്ടിസ് സുപ്രീംകോടതിയിലെ കേസില്‍ വിജയിച്ച് 3 (ഡി) വകുപ്പ് റദ്ദായിരുന്നെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല മറ്റ് നിരവധി രാജ്യങ്ങളിലും ഔഷധമേഖല പ്രതിസന്ധിയിലാവുമായിരുന്നു.

3 (ഡി) വകുപ്പിന്റെ ബലത്തില്‍ നിരവധി പേറ്റന്റ് അപേക്ഷകള്‍ ഇന്ത്യന്‍ പേറ്റന്റ് ഓഫീസ് നിരസിച്ചിട്ടുണ്ട്. കേസില്‍ നോവാര്‍ട്ടിസ് വിജയിച്ചിരുന്നെങ്കില്‍ പൊതുജനാരോഗ്യമേഖലയില്‍ സാര്‍വദേശീയമായി വലിയ പ്രത്യാഘാതം ഉണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്നു. നിരസിക്കപ്പെട്ട നിരവധി പേറ്റന്റുകള്‍ പലരാജ്യങ്ങള്‍ക്കും വീണ്ടും അനുവദിക്കേണ്ടിവരും. 3 (ഡി) വകുപ്പ് മൂലം പേറ്റന്റ് അപേക്ഷനല്‍കാന്‍ മടിച്ചുനില്‍ക്കുന്ന പല വന്‍മരുന്നുകമ്പനികളും തങ്ങളുടെ നിലവിലുള്ള മരുന്നുകളില്‍ നിന്നും യാതൊരു മികവുമില്ലാത്ത മരുന്നുകള്‍ക്ക് പേറ്റന്റ് സമ്പാദിച്ച് ഭീമമായ വിലയിട്ട് മാര്‍ക്കറ്റ് ചെയ്യും. ഔഷധവില ഇനിയും കുതിച്ചുയരും. തന്ത്രങ്ങള്‍ മാറുന്നു: ശക്തമായ പോരാട്ടം തുടരണം ജനകീയാരോഗ്യ പ്രവര്‍ത്തകര്‍ പ്രചരണ പരിപാടികളിലൂടെയും പുസ്തക പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഔഷധങ്ങളെ സംബന്ധിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴിയും മറ്റും പൊതുസമൂഹത്തിന് ലഭ്യമാവുകയും ചെയ്തതോടെ മരുന്നുകമ്പനികളുടെ ചൂഷണ തന്ത്രങ്ങളില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

അവശ്യമരുന്നുകള്‍ വിലകൂട്ടി വില്‍ക്കുക, ആവശ്യമില്ലാത്ത അവസരങ്ങളിലും അവ നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാരെ പ്രീണിപ്പിച്ച് പ്രേരിപ്പിക്കുക, ഔഷധ കുത്തക നിലനിര്‍ത്തുന്നതിനായി പേറ്റന്റ് അധികാരം പ്രയോഗിക്കുക, അതിനായി ലോകവ്യാപാരസംഘടന, ലോക ബൗദ്ധികസ്വത്തവകാശ സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികള്‍ വഴി ലോകരാഷ്ട്രങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുക, മൂന്നാം ലോകരാജ്യങ്ങളിലെ ഔഷധകമ്പനികള്‍ വിലക്കെടുത്ത് സ്വന്തമാക്കുക തുടങ്ങി വളരെ സങ്കീര്‍ണങ്ങളായ അടവുകളും തന്ത്രങ്ങളുമാണ് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇപ്പോള്‍ പ്രയോഗിച്ച് വരുന്നത്.

നൊവാര്‍ട്ടിസ് കേസിലെ വിധി സ്വാഗതാര്‍ഹമാണെങ്കിലും അതുകൊണ്ട് മാത്രം ഇന്ത്യന്‍ ഔഷധമേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിച്ച് അവശ്യമരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാവില്ല. നേരത്തെ മലയാളികൂടിയായ പി എച്ച് കുര്യന്‍ പേറ്റന്റ് കണ്‍ട്രോളര്‍ ആയിരുന്ന അവസരത്തില്‍ ജര്‍മന്‍ കമ്പനിയായ ബേയറുടെ വിലകൂടിയ മരുന്നിനു പകരമായി കുറഞ്ഞ വിലയ്ക്ക് മരുന്നുല്പാദിപ്പിക്കാന്‍ ഇന്ത്യന്‍ കമ്പനിയായ നാറ്റ്കോക്ക് നിര്‍ബന്ധിത ലൈസന്‍സ് പ്രകാരം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ വകുപ്പുപയോഗിച്ച് കൂടുതല്‍ മരുന്നുകള്‍ക്ക് നിര്‍ബന്ധിത ലൈസന്‍സ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

അതിനിടെ മരുന്നുവില ഇനിയും കുത്തനെ ഉയര്‍ത്താന്‍ സാധ്യതയുള്ള കമ്പോളാധിഷ്ഠിത വിലനിശ്ചയിക്കല്‍ നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയുമാണ്. ഈ സാഹചര്യത്തില്‍ നൊവാര്‍ട്ടിസ് കേസിലെ വിജയത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട്, കൂടുതല്‍ ജനവിഭാഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്, മരുന്നുകമ്പനികളുടെ പുതിയ തന്ത്രങ്ങള്‍ മനസ്സിലാക്കികൊണ്ടുള്ള കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ക്കായി ജനകീയ ആരോഗ്യപ്രസ്ഥാനങ്ങള്‍ തയ്യാറാവേണ്ടിയിരിക്കുന്നു.

*
ഡോ. ബി ഇക്ബാല്‍ ചിന്ത വാരിക