കേവലമായ വ്യക്‌തിപ്രശംസകളുടെ പശ്‌ചാത്തലത്തില്‍, 'രാഷ്‌ട്രീയത്തില്‍ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നത്' എപ്രകാരമാണെന്നു മുമ്പൊരിക്കല്‍ ഞാനെഴുതിയിരുന്നു. 'വ്യക്‌തിഹത്യകള്‍' കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ അസ്‌തിത്വത്തെതന്നെ വേട്ടയാടുംവിധം അക്രമാസക്‌തമാവുന്ന ഇന്നത്തെ പശ്‌ചാത്തലത്തില്‍ അതൊരിക്കല്‍കൂടി ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടും പ്രസക്‌തമാകും.
ഇടതുപക്ഷശക്‌തികള്‍ക്കിടയില്‍ അനൈക്യം വളര്‍ത്തിയും കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ നേതൃത്വത്തെ അപകീര്‍ത്തിപ്പെടുത്തിയും ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ട്ടി സംഘാടനത്തിന്റെ കേന്ദ്രതത്വത്തെ തകര്‍ക്കുംവിധം ചിലരുടെമേല്‍ തെറികള്‍ ചൊരിഞ്ഞ് ഒറ്റപ്പെടുത്തി ആക്രമിച്ചും ആകെക്കൂടി മറ്റെല്ലാ വലതുപാര്‍ട്ടികളുടെയും അവസ്‌ഥ തന്നെയാണ് കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കുള്ളതെന്നു വരുത്തിത്തീര്‍ത്തും കേരളത്തിലും ആഗോളവല്‍കരണം അതിന്റെ അരാഷ്‌ട്രീയത ആഘോഷിക്കുന്ന ആവേശത്തിമര്‍പ്പുകളാണ് മാധ്യമങ്ങളിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. പിണറായിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള മാധ്യമശ്രമത്തിനു പിറകിലുള്ളതു വ്യക്‌തിവിരോധമോ, അവരുടെ വി.എസ് പ്രശംസയ്‌ക്കു പിറകിലുള്ളതു വ്യക്‌തിസ്‌നേഹമോ അല്ല, മറിച്ച് തരാതരംപോലെ നിന്ദയും സ്‌തുതിയും നടത്തി നിന്ദിതരും പീഡിതരുമായ ജനങ്ങളുടെ പ്രതീകമായ ഒരു മഹാപ്രസ്‌ഥാനത്തെ തകര്‍ക്കാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമാണ്.
ഒരു മഹാപ്രസ്‌ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്‌തികള്‍ പ്രസ്‌ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്‌തുത വ്യക്‌തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. 'ഞാനാണ് രാഷ്‌ട്രം എനിക്കുശേഷം പ്രളയം' എന്ന പഴയ ലൂയി പതിനാലാമന്റെ ആക്രോശത്തേക്കാള്‍ അപകടകരമാണ് ആധുനിക അരാഷ്‌ട്രീയവാദം. എന്തുകൊണ്ടെന്നാല്‍, ലൂയിക്ക് ആധുനിക ജനാധിപത്യ രാഷ്‌ട്രീയം രൂപംകൊള്ളുന്നതിനു മുമ്പുള്ള ഒരു വെറും വലതുപക്ഷ ആക്രോശം എന്നൊരു എക്‌സ്ക്യൂസ് എങ്കിലുമുണ്ട്. എന്നാലിന്ന് ഇടതുപക്ഷ രാഷ്‌ട്രീയത്തിനിടയില്‍നിന്ന് ഇത്തരം സമീപനങ്ങളുയരുമ്പോള്‍ അതിനൊരു എക്‌സ്ക്യൂസിനും അര്‍ഹതയില്ല. 'അങ്ങേയറ്റം നിഷേധാത്മകമായ വ്യക്‌തിവാദം, ഒരു കാഴ്‌ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്' എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നാലും ഇടതുപക്ഷ നേതാക്കന്മാര്‍ ഓര്‍ക്കണം.
കമ്യൂണിസ്‌റ്റു പാര്‍ട്ടി ഒട്ടും കൊള്ളില്ല. ഇനി ആകെക്കൂടി പ്രതിക്ഷയര്‍പ്പിക്കാനുള്ളത് ആ പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലുമല്ല, മറിച്ച് പഴയ പാരമ്പര്യം വിടാതെ സൂക്ഷിക്കുന്ന കുറച്ച് കമ്യൂണിസ്‌റ്റ് വ്യക്‌തികളില്‍ മാത്രമാണ്. സ്‌തുതിച്ചു സ്‌തുതിച്ച് കാക്കയുടെ കൊക്കിലെ അപ്പം സ്വന്തമാക്കിയ പഴങ്കഥയിലെ കുറുക്കന്‍തന്ത്രത്തെ അനുസ്‌മരിപ്പിക്കുമാറു മുഖ്യധാരാ മാധ്യമങ്ങള്‍ പെരുമാറുമ്പോള്‍ കമ്യൂണിസ്‌റ്റു പാര്‍ട്ടി നേതാക്കള്‍, അവരാരായാലും ശരി, പ്രസ്‌തുത പഴങ്കഥയിലെ കാക്കയെപോലെ അത്രമേല്‍ 'നിഷ്‌കളങ്ക'രാവരുത് !
'ഇന്ന നേതാവ് നല്ലയാള്‍, ഇന്നയാള്‍ ചീത്ത എന്നെല്ലാമുള്ള പ്രചാരണങ്ങളിലൂടെ നേതാക്കളെ ഇകഴ്‌ത്തുകയോ, പുകഴ്‌ത്തുകയോ അല്ല, പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യമാണവര്‍ (മാധ്യമങ്ങള്‍) മുന്നില്‍ കാണുന്നത്' (ദേശാഭിമാനി പഠനക്ലാസ്: മാധ്യമ സെമിനാറിലെ പ്രഭാഷകര്‍ക്കുള്ള കുറിപ്പ്; ഇ.എം.എസ്. അക്കാദമി). യാതനാനിര്‍ഭരമായ സ്വയം സമര്‍പ്പണത്തിലൂടെ ചരിത്രത്തെ ജ്വലിപ്പിക്കുകയും സ്വയം ജ്വലിക്കുകയും ചെയ്യുന്ന കമ്യൂണിസ്‌റ്റു നേതാക്കള്‍, മാധ്യമക്കെണികളില്‍ കുടുങ്ങരുത്. മാധ്യമങ്ങള്‍വഴി വലതുപക്ഷം വിക്ഷേപിക്കുന്ന 'തെറി'കളിലും അപവാദപ്രചാരണങ്ങളിലും തളരാതിരിക്കുന്നതുപോലെതന്നെ പ്രധാനമാണ് മാധ്യമങ്ങളൊരുക്കുന്ന പ്രശംസകളുടെ പട്ടുമെത്തകളില്‍ കിടന്നുറങ്ങാതിരിക്കുന്നതും !
'യൂറോപ്പിനെ ഒരു ഭൂതം പിടികൂടിയിരിക്കുന്നു. കമ്യൂണിസമെന്ന ഭൂതം. ഈ ഭൂതത്തിന്റെ ബാധയൊഴിക്കാന്‍വേണ്ടി പഴയ യൂറോപ്പിന്റെ ശക്‌തികളെല്ലാം മാര്‍പ്പാപ്പയും സാര്‍ ചക്രവര്‍ത്തിയും മെറ്റര്‍നിക്കും ഗീസോയും ഫ്രഞ്ച് റാഡിക്കല്‍ കക്ഷിക്കാരും ജര്‍മന്‍ പോലീസ് ചാരന്മാരുമെല്ലാം ഒരു പാവന സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്'. 1848 ലെ കമ്യൂണിസ്‌റ്റു മാനിഫെസ്‌റ്റോയുടെ വാക്കുകള്‍ ഇന്നത്തെ കേരളത്തിലെ രാഷ്‌ട്രീയാന്തരീക്ഷത്തിനും നന്നായിച്ചേരും! കമ്യൂണിസ്‌റ്റു വിരോധത്തിന്റെ ഒരു കവിള്‍ ചോര കുടിക്കാതെ പ്രഭാതചര്യകള്‍ നിര്‍വഹിക്കാനാവാത്തവര്‍, ഇന്നതിന്റെ തുടര്‍ച്ചയില്‍നിന്നു മോഹിക്കുന്നത് പിണറായിയുടെ ചോരയില്‍ കുതിര്‍ന്ന ഒരു കഷണം മാംസംകൂടി തിന്നാനാണ് ! അവരുടെ പിണറായിവേട്ടയ്‌ക്കു പിറകിലുള്ളതു വ്യക്‌തിവിരോധമല്ല, കമ്യൂണിസ്‌റ്റുവിരുദ്ധതയുടെ വീര്യമാണ്. വിഭാഗീയതയുടെ പാറക്കെട്ടില്‍ മുട്ടി ഒരു കുപ്പിഗ്ലാസ് പോലെ ഒരു മഹാപ്രസ്‌ഥാനമാകെ ചിതറിത്തെറിച്ചു പോകുമെന്നു കണക്കുകൂട്ടിയവരൊക്കെയും ആശയപരമായി കുഴഞ്ഞുവീഴുന്നതാണ് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്നത്. ആശയപരമായി പരാജിതരായിട്ടും അവരാണിന്നു പാര്‍ട്ടിവിരുദ്ധ യുദ്ധത്തിലെ 'ചാനല്‍പോരാളികളായി' മിന്നിമറയുന്നത് ! ആരോ തങ്ങളെ നയിക്കാന്‍ ഇന്നോ, നാളെയോ സി.പി.എമ്മില്‍നിന്ന് ഇറങ്ങിവരും എന്നവര്‍ പ്രതീക്ഷിക്കുന്നതായി തോന്നുന്നു! നിരന്തരമായ ആക്രമണങ്ങളുടെ നടുവില്‍ പതറാതെനിന്ന്, ഒരു പ്രതിസന്ധി കാലഘട്ടത്തില്‍, പാര്‍ട്ടിയെ ശക്‌തിപ്പെടുത്തുന്നതില്‍, പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ പിണറായി വഹിച്ചുകൊണ്ടിരിക്കുന്ന പങ്കാണ് ഇന്നു 'നവ വലതുപക്ഷ'ത്തെ വല്ലാതെ അസ്വസ്‌ഥമാക്കുന്നത്. വ്യക്‌തികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കപ്പുറം സംഘടനയുടെ 'ശരി' നടപ്പിലാക്കുകയെന്ന അത്യന്തം ക്ലേശകരമായ ദൗത്യമാണ് ഇന്നു കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു നടപ്പാക്കാനുള്ളത്. മഹാപ്രസ്‌ഥാനങ്ങള്‍ക്കു പകരം 'വിപ്ലവ വായാടിത്തം' മാത്രം പ്രചരിപ്പിക്കുന്ന ചെറുസംഘങ്ങളെ പോഷിപ്പിക്കുന്ന മൂലധനാധിപത്യത്തോടു നിരന്തരം ഏറ്റുമുട്ടിക്കൊണ്ടല്ലാതെ ജനാധിപത്യ പ്രസ്‌ഥാനങ്ങള്‍ക്കൊന്നും ഇന്നു മുന്നോട്ടുപോകാന്‍ കഴിയില്ല.
കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ക്കു ലോകവ്യാപകമായിത്തന്നെ തിരിച്ചടിയേറ്റ ആഗോളവല്‍കരണ പശ്‌ചാത്തലത്തില്‍ ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മൂന്നു സംസ്‌ഥാനങ്ങളിലെങ്കിലും സുശക്‌തമായ കമ്യൂണിസ്‌റ്റു പാര്‍ട്ടി നിലകൊള്ളുന്നതാണു സാമ്രാജ്യത്വശക്‌തികളെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം കാര്യപരിപാടികള്‍ സമ്പൂര്‍ണമായി നടപ്പിലാക്കുന്നതിനു തടസംനില്‍ക്കുന്ന ഇടതുപക്ഷ ശക്‌തികളെ മുഴുവന്‍ തകര്‍ക്കാനവര്‍ ആഗ്രഹിക്കുന്നത് ഏതര്‍ഥത്തിലും സ്വാഭാവികമാണ്. അതിനുവേണ്ടി അവരെന്തും ചെയ്യും. ചിലരെ പുകഴ്‌ത്തും, മറ്റു ചിലരെ ഇകഴ്‌ത്തും. ഏതറ്റംവരെയുള്ള അപവാദങ്ങളും ആവര്‍ത്തിക്കും. നിലവിലുള്ള കമ്യൂണിസ്‌റ്റു പാര്‍ട്ടിക്കു വിപ്ലവം പോരെന്ന് 'വിപ്ലവവിരുദ്ധ ശക്‌തികള്‍' തീസിസുകള്‍ നിര്‍മിക്കും! മെലിഞ്ഞ കമ്യൂണിസ്‌റ്റുകാരില്‍ വിപ്ലവവും തടിച്ച കമ്യൂണിസ്‌റ്റുകാരില്‍ പ്രതിവിപ്ലവം വരെയും അവര്‍ കണ്ടെത്തിക്കളയും! വെള്ളക്കുപ്പായമിട്ടവരൊക്കെ വിശുദ്ധരും കളര്‍ ഷര്‍ട്ട് ധരിക്കുന്നവരൊക്കെ കള്ളന്മാരെന്നുവരെ ഇവര്‍ നാളെ വിളിച്ചുകൂവിയാര്‍ക്കും! ആശയസംവാദങ്ങളുടെ ലോകത്തെ, വ്യക്‌തികളുടെ ശാരീരിക പ്രകൃതങ്ങളിലേക്കുപോലും പരിമിതപ്പെടുത്തുംവിധം ഇവരില്‍ ചിലര്‍ അധഃപതിച്ചു കഴിഞ്ഞു. മുച്ചിറിയന്‍, പല്ലുന്തി, ഉണ്ടക്കണ്ണന്‍ എന്നൊക്കെയാവുമിവര്‍, ആശയസംവാദത്തില്‍ പങ്കെടുക്കുകയാണെന്ന വ്യാജേന നാളെ വിളിച്ചുപറയാന്‍ പോകുന്നത് ! പിണറായിയുടെ 'കൊട്ടാരവീടിനെ'കുറിച്ച് ചാനല്‍ചര്‍ച്ചകള്‍ക്കിടയില്‍ മുരളുന്നവര്‍ ആ വിപ്ലവവിരുദ്ധ വീടിന്റെ മുഴുദൃശ്യം ചാനല്‍വഴി ഉടന്‍ ജനസമക്ഷം അവതരിപ്പിക്കാനാവശ്യപ്പെടാത്തത് ദുരൂഹമായിരിക്കുന്നു!
ഒരു മഹാപ്രസ്‌ഥാനത്തിന്റെ ആത്മാഭിമാനവും സംഘടനാചിട്ടകളും ഉയര്‍ത്തിപ്പിടിക്കുന്നു എന്നൊരൊറ്റ കാരണത്താല്‍ ഇത്രമാത്രം വേട്ടയാടപ്പെട്ട ഒരു പാര്‍ട്ടി സെക്രട്ടറി കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ പിണറായിയെപോലെ വേറെ ആരുമുണ്ടായിട്ടില്ല. സര്‍വ പിന്തിരിപ്പന്മാരും അതിവിപ്ലവ നാട്യക്കാരും പിണറായിക്കെതിരേ തിരിയാന്‍ കാരണം സ്വന്തം പാര്‍ട്ടി കാഴ്‌ചപ്പാടില്‍ വെള്ളം കലരാന്‍ അനുവദിക്കാത്തവിധം അദ്ദേഹം കാര്‍ക്കശ്യം പുലര്‍ത്തുന്നതുകൊണ്ടാണ്. പിണറായിയുടെ ചോരകലര്‍ന്ന മാംസത്തിനുവേണ്ടി കൊതിക്കാന്‍ പലരേയും പ്രചോദിപ്പിക്കുന്നത്, അദ്ദേഹത്തിലെ പൊരുതുന്ന 'പാര്‍ട്ടിപരത'യാണ്. ഒരു വ്യക്‌തിയെന്ന നിലയിലുള്ള സ്വന്തം പ്രതിഛായ മിനുക്കാനല്ല, പാര്‍ട്ടിയുടെ ശക്‌തി വര്‍ധിപ്പിക്കാനാണ്, യഥാര്‍ഥ കമ്യൂണിസ്‌റ്റു നേതാക്കന്മാരെപ്പോലെ അദ്ദേഹവും നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നത്.
കമ്യൂണിസ്‌റ്റു നേതാക്കന്മാരൊക്കെയും ആക്രമണവിധേയരാവുന്നത് ഇടറലെന്തെന്നറിയാത്ത കമ്യൂണിസ്‌റ്റ് ഇഛാശക്‌തിയുടെ കരുത്ത് വലതുപക്ഷത്തെ പ്രകോപിപ്പിക്കുംവിധം അവരിലൂടെ പ്രകടമാകുമ്പോഴാണ്. പാര്‍ട്ടിയുടെ കേരള സംസ്‌ഥാന സെക്രട്ടറിയെന്ന നിലയില്‍ പിണറായിയിലൂടെ പ്രകടമാവുന്നത് ഒരു മഹാപ്രസ്‌ഥാനത്തിന്റെ വീര്യമാണ്. 'എന്റെ ശരീരത്തില്‍ തെറിക്കുന്ന ചളി എനിക്കു പ്രശ്‌നമല്ല, എന്റെ പാര്‍ട്ടിക്കു പറ്റുന്ന പരുക്കാണ് എനിക്കു പ്രശ്‌നം' എന്ന് ഒരഭിമുഖത്തില്‍ പിണറായി പറഞ്ഞത്, വ്യക്‌തിപരതയുടെ 'ഇത്തിരി വട്ടങ്ങളില്‍' 'അന്ത്യവിശ്രമം' കൊള്ളുന്നവര്‍ക്കൊന്നും അത്രവേഗം മനസിലാവില്ല. സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ ലാവ്‌ലിന്‍ സംബന്ധിച്ച് പാര്‍ട്ടിക്കെതിരേ നടക്കുന്ന അപവാദപ്രചാരണങ്ങളെ ഇപ്പോഴല്ല, മുമ്പേതന്നെ തള്ളിക്കളഞ്ഞതാണ്. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച ചര്‍ച്ചകളില്‍ ഗതികിട്ടാതെ ഉഴലുന്നവര്‍ ഇപ്പോള്‍ സഖാവ് വി.എസിനു ചുറ്റും എന്നിട്ടും ചുമ്മാ വട്ടംകറങ്ങുകയാണ് !
മുഖ്യധാരാ മാധ്യമങ്ങള്‍ ഇപ്പോള്‍ മത്സരിക്കുന്നത്, ലാവ്‌ലിന്‍ സംബന്ധിച്ച സംവാദങ്ങളെ വി.എസിന്റെ 'മൗന'ത്തിലേക്കു മറിച്ചിടാനാണ്. ലാവ്‌ലിന്‍ പ്രശ്‌നം സംബന്ധിച്ച് സി.ബി.ഐ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിമിതികളോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, അതൊക്കെ തന്ത്രപൂര്‍വം മറികടന്ന്, 'എല്ലാം വി.എസിനറിയാം എന്ന മട്ടില്‍' സംവാദകേന്ദ്രത്തെതന്നെ മാറ്റിത്തീര്‍ക്കാനാണ് ആ വീരപ്പ മൊയ്‌ലിക്കൊപ്പം നമ്മുടെ മാധ്യമങ്ങള്‍ ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മന്ത്രിയായിപ്പോയാല്‍ പിന്നെ തട്ടിന്‍പുറത്തു കയറി, താഴെ എന്തു സംഭവിച്ചാലും ഇളകാതെ അവിടെത്തന്നെ അമര്‍ന്നിരിക്കുന്നതാണു ജനാധിപത്യത്തിന്റെ മഹിമയെന്നു കരുതുന്ന ഒരുതരം 'നവ അരാഷ്‌ട്രീയവാദ'മാണ് മറുഭാഗത്ത് ചാനലുകള്‍തോറും കോടിയേരിക്കെതിരേ കൊമ്പുകുലുക്കുന്നത്! ലാവ്‌ലിന്‍ റിപ്പോര്‍ട്ടിലെ പൊള്ളത്തരങ്ങളെ വെളിപ്പെടുത്തുംവിധം ഇടതുപക്ഷം അവതരിപ്പിച്ച കാര്യങ്ങള്‍തന്നെ വേണ്ടതിലേറെയുള്ളപ്പോള്‍, അതിനോടൊന്നും യുക്‌തിപൂര്‍വം പ്രതികരിക്കാന്‍ കഴിയാതെ, പമ്മിനില്‍ക്കുന്ന വലതുപക്ഷം ഇപ്പോള്‍ വി.എസിന്റെ 'മൗന'ത്തിലാണ് ഏക പ്രതീക്ഷപുലര്‍ത്തുന്നത്. ലാവ്‌ലിന്‍ സംബന്ധിച്ച പോളിറ്റ്‌ബ്യൂറോ തീരുമാനം കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ പൊതുതീരുമാനമാണെന്നു തിരിച്ചറിയാനുള്ള പ്രാഥമിക വിവേകമാണ്, കൃത്രിമവിവാദങ്ങള്‍ക്കിടയില്‍നിന്നും അപ്രത്യക്ഷമാകുന്നത്. അന്വേഷണങ്ങളിലല്ല, അഭ്യൂഹങ്ങളിലാണു വലതുപക്ഷം ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്നത്.
*
കെ.ഇ.എന്‍, കടപ്പാട് : മംഗളം ദിനപ്പത്രം
Subscribe to:
Post Comments (Atom)
56 comments:
ലാവ്‌ലിൻ വിഷയത്തിൽ ഒട്ടേറെ പോസ്റ്റുകളും ചർച്ചകളും വന്നു കഴിഞ്ഞുവല്ലോ? കെ ഇ എൻ മംഗളം ദിനപത്രത്തിലെഴുതിയ ഈ ലേഖനം കൂടുതൽ ചർച്ചകൾക്കായി പോസ്റ്റ് ചെയ്യുന്നു.
കാള വാലുപൊക്കുന്നത് കണ്ടപ്പോഴേ തോന്നി , കഷ്ടം ,
മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയമുള്ളൂ ,
കരുണാകരനെയോ ഉമ്മന്‍ ചാണ്ടിയെയോ ചെന്നിത്തലയെയോ മുരളീധരനെയോ ചെയ്തിട്ടുള്ള വ്യക്തി ഹത്യയുടെ ഏഴയലത്തു വരുമോ ഇപ്പോഴത്തെതു, പ്രതി പക്ഷം മിണ്ടുന്നതു തന്നെയില്ല ഇതില്‍ കൂടുതല്‍ എന്തു സൌകര്യം ഇതു സീ ബീ ഐ കേസല്ലേ അഭയ കേസില്‍ നടക്കുന്നത് വ്യക്തിഹത്യയല്ലേ ബ്റെയിന്‍ മാപ്പിംഗ് പിണറായിക്കും നടത്തേണ്ടതല്ലേ നിരപരാധി ആണെങ്കില്‍
"കരുണാകരനെയോ ഉമ്മന്‍ ചാണ്ടിയെയോ ചെന്നിത്തലയെയോ മുരളീധരനെയോ ചെയ്തിട്ടുള്ള വ്യക്തി ഹത്യയുടെ ഏഴയലത്തു വരുമോ ഇപ്പോഴത്തെതു.."
അതെ,അതെ amulമോന്‍ ചെന്നിത്തലയെ മനോരമ ചെയ്തത്ര വ്യക്തി ഹത്യ ആരും ചെയ്തിട്ടില്ലാ..ആ ഹിമാലയ ഇടപാടില്‍ മാതൃഭുമിയും മനോരമയും,മാധ്യമവും ഒക്കെ ഹത്യ നടത്തി ഒടുവില്‍ സി.ബി.ഐ ക്ക് വിട്ടിരിക്കുവല്ലേ..ഞാന്‍ ഏത് നാട്ടുകാരനെന്നോ..ഞാന്‍ കോത്താഴത്തുകാരനാ..
പിന്നെ,ഉമ്മന്‍ ചാണ്ടി യെ പ്രത്യേകിച്ചും മനോരമ ചെയ്ത വ്യക്തിഹത്യക്ക് കണക്കില്ല.പഴയ ബാലജനസഖ്യം മൊയലാളി ആയിരുന്നല്ലോ,.അങ്ങനെയാണ് സ്മാര്‍ട്ട് സിറ്റി ഇടപാടില്‍ ഇന്റര്‍പോള്‍ അന്വേഷിക്കുന്നത്..പിന്നെ മര്‍ഡോക്നെറ്റും മുനീര്‍വിഷനുമൊക്കെ(അന്ന് ഇതൊക്കെ ഉണ്ടായിരുന്നോന്നു ചോയ്ക്കണ്ട..'കഥ' യില്‍ ചോദ്യുല്ല)പീഡിപ്പിച്ചു ആ ചാര കേസില്‍,യെസ് ഐ.എസ്.ആര്‍.ഓ ചാരകേസ്കെ.വി.തോമാച്ചനും,ലീടരുമൊക്കെ എത്രകാലാ പെട്ടുപോയെ..
"... ഇതു സീ ബീ ഐ കേസല്ലേ അഭയ കേസില്‍ നടക്കുന്നത് വ്യക്തിഹത്യയല്ലേ ബ്റെയിന്‍ മാപ്പിംഗ്..."
അങ്ങനെ വിഷമിക്കണ്ട..അജിത് ജോഗിയെ എന്‍.ഡി.എ ഭരണത്തി സിബി.ഐ കള്ളക്കേസില്‍ കുടുക്കുന്നൂന്നു പറഞ്ഞതു സോണിയമ്മ--.ശവപ്പെട്ടി കേസില്‍ ജോര്‍ജ് ഫെര്നാന്ടസിനെ സിബി.ഐ കുടുക്കാന്‍ നോക്കുന്നുന്നും,ഹവാല കേസില്‍ അട്വാഞ്ഞിയെ കുടുക്കാന്‍ നോക്കുന്നുന്നും പത്ര സമ്മേളനത്തില്‍ പറഞ്ഞതു ബി.ജെ.പി മൊതലാളി--ചില മാന്യന്മാര്‍ ഇപ്പൊ പറയുന്നു(പതിയെ,ഒച്ച താഴ്ത്തി),സി.ബി.ഐ റിപ്പോര്‍ട്ടില്‍ founder ഓഫ് കോണ്‍സ്പിരസി കാര്‍ത്തികേയന്‍ ആണെന്നാത്രേ രേഖപ്പെടുത്തിയിട്ടുള്ളത്,എന്ന്.
അപ്പൊ,മാധ്യമ മുതലാളിമാര്‍,ഇതില്‍ ഏതൊക്കെ കെട്ടിചമച്ചതെന്നും ചമാക്കാത്തതെന്നും,അവര്‍ തീരുമാനിക്കും.ഇനി പേരു വിളിക്കും,വരി വരി യായി കേറണം ബ്റെയിന്‍ മാപ്പിംഗ്‌നു.--അജിത് ജോഗി,അട്വാഞ്ഞി,അഭയ കേസുകാര്‍ കാര്‍ത്തികേയന്‍,വിജയന്‍.പക്ഷ്ന്കില് ഇതില്‍ പലപേരും ഞാങ്ങ വെട്ടും.ഞമ്മക്ക് ഒന്നു മതി..
"കരുണാകരനെയോ ഉമ്മന്‍ ചാണ്ടിയെയോ ചെന്നിത്തലയെയോ മുരളീധരനെയോ ചെയ്തിട്ടുള്ള വ്യക്തി ഹത്യയുടെ ഏഴയലത്തു വരുമോ ഇപ്പോഴത്തെതു"
വളരെ ശരി.
ആധുനിക കാലത്തെ കരുണാകരനാണ് പിണറായി. അഴിമതിയില്‍ മാത്രമല്ല, ആശ്രിതവാത്സല്യത്തിലും ലീഡര്‍ഷിപ്പ്/ഡീലര്‍ഷിപ്പിലും കരുണാകരനെ കടത്തിവെല്ലും പിണറായി. കാര്യം നടക്കാന്‍ കരു വേണം എന്നു ജനം പറയുന്നതുപോലെ പിണറായിയുടെ കൂടെനിന്നാലേ ഗുണമുണ്ടാകൂ എന്നുകരുതുന്നവരാണ് കൂടുതല്‍പേരും.അതുകൊണ്ടുതന്നെ അച്ചുതാനന്ദന്റെ ദൌത്യം ദയനീയമായി പരാജയപ്പെടും. നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന് പ്രവര്‍ത്തകര്‍ നാളെ പിണറായിയെ നോക്കിപ്പറയും.
പിണറായീ, അങ്ങ് ഇത് വളമാക്കണം.
ഇതിനു മുന്നെ ലാവലിന്‍ പൊങ്ങി വന്നപ്പോ നമ്മ മുരളിയണ്ണന്‍ പറഞ്ഞില്ലേ ഫയലു മുക്കിയതാരാണെന്ന്. 2004 ഫെബ്രുവരി മുതല്‍ വടക്കാഞ്ചേരിയില്‍ തോറ്റ എം.എല്‍.എ ആകുന്നതുവരെ സെറ്റില്‍മെന്റ് ഫോര്‍മുല അനുസരിച്ച് അണ്ണനായിരുന്നു പവര്‍ മിനിസ്റ്റര്‍. അണ്ണന്‍ പറഞ്ഞത് ഫയലു മുക്കിയ ആളെ അറിയാമെന്ന്. അണ്ണന്‍ മന്ത്രിയാവണതിനു മുന്നേ ഫയലു മുങ്ങിയിരുന്നെന്ന്. മുക്കിയോന്‍ തിരുവനന്തപുരത്തുണ്ടായിരുന്നു പിന്നെ കൊല്ലത്തായെന്ന്.
(ഹിന്ദു - ജൂലൈ 2005)
“കൊല്ലം നഗരത്തിന്റെ കിഴക്കുവശത്ത് സ്ഥിതി ചെയ്യുന്ന പെരിനാട് ഗ്രാമത്തിലെ ഒരു പ്രദേശമാണ് കടവൂര്‍. ഇവിടത്തെ തൃക്കടവൂര്‍ ശിവക്ഷേത്രം പ്രശസ്തമാണ്.”(വിക്കിപ്പീഡിയ).
എലിമണം? ഇസ്മെല്‍ ആഫ് എ റാറ്റ്?
പിണറായി വിജയന്‍ താന്പോരിമയിലും അഹങ്കാരത്തിലും ഏകാധിപത്യ പ്രവണതകള്‍ പ്രകടമാക്കുന്നതിലും അചുതാനന്ദനേക്കാള്‍ ഒരു പടി മുന്നില്‍ തന്നെയാണു. ഡെല്ഹിയില്‍ വെച്ചു മമ്മൂട്ടിക്കെതിരെ മുദ്രാവാക്യം വിളിച്ചയാളോടു പ്രതികരിച്ച രീതി അത്ര വേഗം മറക്കാന്‍ പറ്റുമോ? ലോട്ടെറി കേസിലും ഫാരിസ് വിവാദത്തിലും മുന്നാര്‍ ഭൂമി കൈയ്യേറ്റ വിഷയത്തിലും സഖാവ് വിജയന്റെ നിലപാടുകളിലെ പൊള്ളത്തരങള്‍ മലയാളികള്ക്കു വ്യക്തമായി അറിയാവുന്നതാണ്. അതു കൊന്ടു തന്നെയാണു വിജയന്‍ ഒരു വിശുദ്ധനാണെന്ന പാര്റ്റി വാദം ജനസാമാന്യം മുഖവിലക്കെടുക്കാത്തതു.
സഖാവ് വിജയന്‍ തെറ്റുകാരനല്ലെങ്കില്‍ കോടതി അദ്ദേഹതെ വെറുതെ വിടുന്ന കാലവും വരുമ്.
സമൂഹം ആള്‍ക്കൂട്ടമായി മാറുന്ന അവസ്ഥയാണിന്നുള്ളതെന്ന് കെ ഇ എന്‍ പറഞ്ഞത് ഇപ്പോള്‍ വാര്‍ത്തയില്‍ കേട്ടതേയുള്ളൂ. ആ നിരീക്ഷണം എത്ര ശരി എന്ന് അത്ഭുതപ്പെട്ടിരിക്കുമ്പോഴാണ് ഇതു കാണുന്നത്. വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയത് സി പി എംനെതിരെയുള്ള അക്രമങ്ങളുടെ യഥാര്‍ത്ഥവലിപ്പം കാണിച്ചുകൊടുക്കന്നതില്‍ കെ ഇ എന്‍ പോലും പരാജയപ്പെടുന്നു എന്നാണ്.
പാര്‍ട്ടിയും പണവും അധികാരവും മുതലാളിമാരും സ്വന്തം പോക്കറ്റിലാണ് എന്ന് അഹങ്കരിച്ചിട്ട് കാര്യമില്ല.
അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും പിന്നില്‍
ജനങള്‍ ഉണ്ടാകില്ല.
അവസരവാദികളായ മൂടുതാങികള്‍ മാത്രമേ കാണൂ.
മൂടുതാങികള്‍ അധികാരമില്ലെങ്കില്‍ തിരിഞു നോക്കുകയും ഇല്ല.
ഇക്കാര്യം പിണറായിക്ക് നന്നായി അറിയാം.
അതാണ് എങെനെയും നാണം കെട്ട് പിടിച്ചു നില്ക്കാന്‍ നോക്കുന്നത്.
പാര്‍ട്ടി സ്വന്തം പോക്കറ്റിലാക്കിയിട്ടും വി.എസിന് കിട്ടുന്ന ജനപിന്തുണയില്‍ കുശുംബുകുത്തീ ആക്രോശിച്ച് സ്വന്തം അണികളെ പരസ്യമായി കോട്ടയത്ത് തെറിവിളിച്ച് തല്ലിച്ച കാഴ്ച നമ്മള്‍ കണ്ടതാണല്ലോ..!
കെ.ഇ.എന്‍ ആദ്യം പിണറായി മാത്രം
ഉള്ള നവകേരള യാത്രയുടെ പോസ്റ്റര്‍
ഒന്നു പോയി കാണണം.
കേരളത്തിലെ കവലകളില്‍ എല്ലാം നിറഞ പിണറായി ചിരിചുകൊണ്ട് മുഷ്ടി ചുരുട്ടുന്ന പോസ്റ്റര്‍ വ്യക്തിപൂജ അല്ലെങ്കില്‍ പിന്നെ എന്താണ്..?
മലര്‍ന്നു കിടന്നു തുപ്പിയിട്ട് മുഖത്തു വീണു എന്ന് പറഞ് കരഞിട്ട് കാര്യമില്ല കുഴലൂത്തുകാരാ...!
".. കൂടെനിന്നാലേ ഗുണമുണ്ടാകൂ ... ദൌത്യം ദയനീയമായി പരാജയപ്പെടും.നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന് പ്രവര്‍ത്തകര്‍...."
അപ്പറഞ്ഞത് മേത്തരം ശരി..അതോണ്ടാ കോണ്ഗ്രസ് "ആക്കാണ്ടിരിക്കാന്‍" മോനോരമ മാത്തുച്ചായനും,കോവാലകൃഷ്ണന്മാരും,മര്‍ഡോക് നെറ്റുകളും,കെ.എസ്.ടി.പി വിഷനുമൊക്കെ ഓവര്‍ടൈം ചെയ്യുന്നത്.കമ്മികള്‍ കുളിച്ചു ശുദ്ധായി,'പിഴക്കാതെ'നിന്നില്ലെന്കി മാത്തുക്കുട്ടിക്കും ജമാത്ത് പത്രത്തിനും ഒറക്കം വര്വോ.ഏയ്,916 പ്യുരിട്ടി വേണം വേണം..
"....വിളിച്ചയാളോടു പ്രതികരിച്ച രീതി അത്ര വേഗം മറക്കാന്‍ പറ്റുമോ...."
അതല്ല,ഇപ്പൊ ചാണ്ടിയോ,ചോന്നിത്തലയോ,പമ്പ് മുകുന്ദനോ-ഒക്കെ എങ്കില്‍ എങ്ങനെ പ്രതികരിക്കും.'പത്രക്കാരുടെ'മുന്നില്‍ സായ്കുമാര്‍ സ്റ്റൈലില്‍ "മോന്‍ അടങ്ങു,അതൊക്കെ ഞാന്‍ ശരിയാക്കാം.." എന്ന് പറഞ്ഞു,അടച്ചിട്ട മുറിയില്‍ പോയി മറ്റേപണി,യേത് മറ്റേപണി ചെയും..നോ,നോ പത്രക്കാരുടെ മുന്നില്‍ അത് ചെയ്യരുത്.മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു..അങ്ങനെ കുനിങ്ങി,കുനിങ്ങി..
പത്രക്കാരോട് എങ്ങനെ പെരുമാറണം--
ഇങ്ങനെ--.കൊവാലക്രിഷ്നാ.അളിയനോക്കെ സുഖല്ലേ,മോനേ പരിപാലിക്കാന്‍ ഞാന്‍ ഏര്‍പ്പാടാക്കിത്താന്ന ആയ എങ്ങനെ..അങ്ങനെ കുശലം ചോദിച്ചു.പിന്നെ മാത്രേ മണ്ഡലം പ്രസിഡ ന്റിനെ ഒന്നു നോക്കാന്‍ പോലും പാടുള്ളൂ..അതാ ഒരു "പോളിഷ്ഡ്" സ്റ്റൈല്‍.അല്ലാതെ ഒരുമാതിരി...
"... ഒരു വിശുദ്ധനാണെന്ന പാര്റ്റി വാദം ജനസാമാന്യം മുഖവിലക്കെടുക്കാത്തതു..."
"തറവിലക്ക്" ജനം എടുതോണ്ടാല്ലേ രാഘവന്‍ പാര്‍ടിക്ക് 40 ശതമാനം ജനങ്ങളും--മലബാറില്‍ ഇതിലും കൂടും--യുവാക്കളില്‍ 50 ശതമാനവും ഉണ്ടെന്നു(മാതൃഭുമി 1986 ജനവരി -മാര്‍ച്ച്) യശമാനന്മാര്‍ പറഞ്ഞതു എത്ര ശരി..ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോ,അമ്പോ മുത്തശ്ശിപത്രം, ഷേണായിപത്രം എത്ര കൃത്യം,ആ അപാര പ്രവചനം.പത്ര കച്ചോടം നടത്തുമ്പോ ഇങ്ങനെ നടത്തണം..
പിണറായിയുടെ അഴിമതിയെ ചൂണ്ടിയാല്‍ അത് കമ്മ്യൂണിസ്റ്റ് വിരോധനമായി കണക്കാക്കുന്നതരത്തില്‍ തരം താണു പോവരുത് സഖാക്കളെ.
അയാളെ അവഗണിക്ക്. 'ജ്‌്‌ജ് നല്ലൊരു കമ്മ്യൂണിസ്‌റ്റാവാന്‍ നോക്ക്"
മലയാളം ബ്ലോഗിലെ കെഇഎന്‍ ആണ് "ജീവി."
കൂട്ടി കൊടുപ്പുകാരന്‍. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിക്ക് കൂട്ടിക്കൊടുക്കാന്‍ ഏതു വര്‍ഗ്ഗീയതയേയും മുഖം മൂഖം മുടിയണിച്ച് പുരോഗമനമെന്ന് വാചകക്കസര്‍ത്തിലൂടെ വരുത്തി തീര്‍ക്കാന്‍ നോക്കുന്നു ആധുനിക ചെകുത്താന്.
കഷ്ടം .... മനോരമ ആടിയ രാഘവചരിതം ആട്ടക്കതയൊ ഗൌരിയമ്മ പുരാണമൊ അല്ല ഇവിടുത്തെ വിഷയമ്. മാത്തുക്കുട്ടിച്ചായന്‍ പത്രം നടത്തുന്നത് വറ്ഗ ബഹുജന മുന്നേറ്റം ഉന്ടാക്കാനും അല്ല. ഈ വിഷയങളില്‍ മനോരമയൊ മറ്റു മാധ്യമങളോ എടുത്ത നിലപാടിന്റെ രാഷ്റ്റ്രീയം മന്സിലാക്കാന്‍ കഴിവില്ലാത്തവരല്ല ജനങള്. പക്ഷെ ഇവിടെ കാര്യങള്‍ വ്യത്യസ്തമാണെന്നു വ്യക്തമാണ്. പിണറായി 300 കോടി രൂപയുടെ അഴിമതി നടത്തി എന്ന പ്രചാരണം എതിര്ക്കെന്ടതു തന്നെ ആണ്. പക്ഷെ അന്നത്തെ മന്ത്രി എന്ന നിലയില്‍ പിണറായി വിജയന്റെ ഭാഗത്ത് വീഴ്ച ഉന്ടായൊ എന്നതില്‍ ഇനിയും അവസാന തീരുമാനം വരാന്‍ ഇരിക്കുന്നതെ ഉള്ളു. അതു വരെ ക്ഷമിച്ചു കൂടെ?
പിണറായി വിജയന്റെ രാഷ്റ്റ്രീയ അവിശുദ്ധ ബന്ദങളെക്കുറിച്ചുള്ള അറിവുകള്‍ തന്നെയാണു (സി. പി. എം കാര്‍ അല്ലാത്ത) ജനങ്ളുടെ മുന്പില്‍ അദ്ദേഹം പ്രതിക്കൂട്ടില്‍ നില്ക്കാന്‍ കാരണമ്.
കോട്ടയം രൂപതയും കമ്മ്ണിസ്റ്റ് പാര്റ്റിയും തമ്മില്‍ എന്തു വ്യത്യാസം ?
ആരാന്റെ അമ്മക്കു ഭ്രാന്തു പിടിച്ചപ്പോള്‍ കാണാന്‍ എന്തു രസമായിരുന്നു അല്ലെ ?
..... വിജയന്റെ രാഷ്റ്റ്രീയ അവിശുദ്ധ ബന്ദങളെക്കുറിച്ചുള്ള അറിവുകള്‍ തന്നെയാണു (സി. പി. എം കാര്‍ അല്ലാത്ത) ജനങ്ളുടെ മുന്പില്‍ അദ്ദേഹം പ്രതിക്കൂട്ടില്‍ നില്ക്കാന്‍ കാരണമ്..."
മോളിലെ ഒറ്റ വാചകം,അതിന് മുംപെഴുതിയതിനെ പരിഹസിക്കുന്നു-'അഴിമതി നടത്തി എന്ന പ്രചരണം എതിര്‍ക്കെണ്ടാതാണ്' എന്നത്,അപ്പൊ കാറ്റു പോയ ബലൂണ്‍ ആകും.പിന്നെ രാഷ്ട്രീയ അവിശുദ്ധ ബന്ധം..നാണമില്ലേ,എത്ര ചാനലുകള്‍,പത്രങ്ങള്‍,ഈ കേരളത്തില്‍,മുട്ടിയിട്ടു വഴിനടക്കാന്‍ മേല.എന്നിട്ടും ഇന്ന വെറുക്കപ്പെട്ടവന്‍,ഇന്ന ദിവസം,ഇന്നിടത്തു ഈ 'കമ്യുണിസ്റ്റ് ഭൂതത്തെ' അവിഹിതമായി സ്വാദീനിച്ച്ചു എന്ന് തെളിയിക്കാന്‍ പറ്റിയോ, ഒരു ബന്കാര് ലക്ഷ്മണ്‍ മോഡലില്‍,ഒരു തെഹല്‍ക്ക മോഡലില്‍.പാര്‍ലമെന്റ് ചോദ്യകോഴ, മനുഷ്യക്കടത്ത്,ദൃശ്യസംപ്രേഷണ മോഡലില്‍.ആകെ പറയുന്നതു.."ഗൂഡാലോചന" നടത്തിന്നു.സി.ബി.ഐ.പോലും.അത് ഏത് മണ്ഡലം കൊണ്ഗ്രെസ്സ്കാരനും പറയും,പ്രഗ്യാസിംഗ് പാര്ട്ടികാരന്‍ പറയും..സി.ബി.ഐ വേണോ അതിന്--വന്നു വന്നു,'ബിനാമി' സ്ഥാപനം..പരിയാരത്ത് മെഡിക്കല്‍ കോളേജ് കണ്‍സല്‍ട്ടന്സി യു.ഡി.എഫും,രാഘവനും കൊണ്ടുവന്ന അതേ 'ബിനാമി'തന്നെന്നും ജനം അറിഞ്ഞു തുടങ്ങി..അപ്പൊ രാഘവന്റെയും,മുനീര്‍ വിഷന്‍ടെയും'ബിനാമി'ആണോ ഇതു..എവിടെയും ചേരുംപടി ചെരുന്നില്ലാല്ലോ സാര്‍.
കോട്ടയം രൂപതക്കാര്‍ ചോദിച്ചപോലെതന്നെ, തെളിവെവിടെയെന്ന്? പ്രബലമായ CPM യൂണിയനുണ്ടോ തെളിവുകള്‍ നശിപ്പിക്കാന്‍ പാട്.എന്നാല്‍ സാഹചര്യങ്ങള്‍ ധാരാളം കാര്യങ്ങള്‍ പറയും.പിണറായിയേയും കൂട്ടരേയും നാര്‍ക്കോക്ക് വിധേയരാക്കിയാല്‍ മതി കാര്യങ്ങള്‍ മണിമണിയായി പറയും.
കോള്ളാം കെ ഇ എന്‍ എന്ന കൂസിസ്റ്റ് വര്‍ഗ്ഗീയ കപട മതേതരന് ഇതല്ലാതെ എന്തു പരയാന്‍ പറ്റും...
why did, pinarayi as a minister, agree to a costlier bid than BHEL.
Why did he neglect Balandan committee report.
If state has lost 300+ crore of tax payer's money, shouldnt someone be held accountable? Pinarayi signed the deal, Karthikeyan signed the consulting deal.
Why did he override Varadarajan's objections
If he is wrong, let CBI prove it. If he is right, appoint the best lawyers, and let him come clean through the Judicial system. CPM should not go challenging a central government organization for political cover up.
All said and done, I am sure that extreme communists (including KEN and bloggers like Jeevi) will keep on hailing Pinarayi as the most purest one, even if he is arrested for this. But for the common man, this is already a big cloud of doubt, to say the least.
വ്യക്തിപൂജ കമ്യൂണിസ്റ്റുകള്‍ക്ക് അപ്രധാനമാവുന്നതു പോലെ തന്നെയാണു അഴിമതി ആരോപണം വന്ന വ്യക്തിയെ സംരക്ഷിക്കാനുള്ള ശ്രമവും നിരസിക്കപ്പെടേണ്ടതും.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ ദാര്‍ശനിക തലത്തിലോ ബൌദ്ധിക തലത്തിലോ ഒരു സംഭാവനയും ചെയ്യാത്ത സഖാവാണു പിണറായി വിജയന്‍. ഒരു ദശാസന്ധിയില്‍ വൈദ്യുതി മന്ത്രി സ്ഥാനം രാജി വെച്ച് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടി വന്ന ആള്‍.
കണ്ണൂരിലെ ആദ്യകാല സംഘടനാസമവാക്യങ്ങളില്‍ പിണറായി വിജയന്‍ ഒരനിവാര്യതയായിരുന്നു. എന്നാല്‍, ലോകമാസകലം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യേക ദിശാബോധം കൈവരികയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടം സുവ്യക്തമാവുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍ കേരളത്തിലെ ഒരു പ്രസ്ഥാനത്തെ ആകമാനം നയിക്കാനും ദിശാ ബോധം നിര്‍ണയിക്കാനും പ്രാപ്തിയുള്ള ആളായി ആ സഖാവിനെ കാണാന്‍ വളരെ പ്രയാസമുണ്ട്.
യൂറോപ്പിനെ പിടി കൂടിയ ഭൂതം ഇനിയും കേരളത്തിൽ എത്തിയിട്ടില്ല. എത്തുകയും ഇല്ല
പിണറായി തെറ്റു ചെയ്തൊ ഇല്ലയോ എന്നത് വേറെ കാര്യം. ചെയ്തില്ലായിരിക്കാം എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.തെറ്റ് ചെയ്തില്ലെങ്കിൽ നിയമപരമായി നേരിടുകയാണ് വേണ്ടത് അല്ലാതെ തെരുവിൽ നേരിടുകയല്ല.
വി.എസ് അച്യുതാനന്ദൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ആ ചട്ടക്കൂടീൽ നീന്നേ കാര്യങ്ങളെ നേരിടാൻ പറ്റു.
അദ്ദേഹത്തെ മന്ദബുദ്ധി എന്ന് വിളിക്കുന്ന കെ ഇ എൻ കുഞ്ഞഹമ്മദ് ഒരു നപുംസകമായി മാറിയിരിക്കുന്നു. ഇത്തരത്തിൽ ഉള്ള ശിഖണ്ഡികളാണ് നമ്മുടെ സമൂഹത്തിന്റെ ശാപം
കമ്മ്യൂണിസ്റ്റുകാർക്ക് വംശനാശം സംഭവിക്കുന്നു എന്ന വിരുദ്ധർ പറയുന്നത് കേട്ട് വിഷമം ത്തോന്ന്നിയിരുന്നു പണ്ട്. എന്നാൽ ഇപ്പൊ തോന്നുന്നു ലോകത്ത് ഡിനോസറുകൾക്ക് കാണൂം ഇതിലേറെ ജന സംഖ്യ എന്ന്
സങ്കടമുണ്ട്..എന്നെ ഞാൻ ആക്കിയ പ്രസ്ഥാനത്തിന്റെ ഈ അധ:പതനം കണ്ടിട്ട്.
ഇങ്ങനെ അനോണി ആയി വന്ന് കമന്റ് ഇടേണ്ടീ വന്നതും ഒരു ഗതികേടു തന്നെ. മെംബർഷിപ്പ് പോകും എന്ന പേടി കൊണ്ടൊന്നുമല്ല. ഞാൻ എന്ന മനുഷ്യന് ഒരിക്കൽ പോലും ഈ പ്രസ്ഥാനത്തെ തള്ളി പറയേണ്ട ഗതികേട് ഉണ്ടാകരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതു കൊണ്ടാണ് ( ബ്ലോഗിൽ ആകുമ്പോൾ ഞാൻ അല്ലാത്ഥ വെർച്യൽ ഞാൻ ആണല്ല്ലൊ സംസാരിക്കുന്നത്)
പ്രിയ സിമീ,
പാര്‍ട്ടിക്കാരല്ലാത്ത സാധാരണക്കാര്‍ക്കൊക്കെ ഉണ്ടാകാവുന്ന സംശയമാണ് താങ്കള്‍ ഉയര്‍ത്തിയിരിക്കുന്നത്. 2005ല്‍ സി.പി.എം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസിയില്‍ വന്ന ശ്രീ. എം.എ. ബേബി എഴുതിയ ഈ ലേഖനം താങ്കള്‍ ഉയര്‍ത്തിയ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്ന് തോന്നുന്നു.
വേദനിക്കുന്ന സഖാവെ,
പിണറായി വിജയന്‍ ദാര്‍ശനിക തലത്തിലോ ബൌദ്ധിക തലത്തിലോ ഒരു സംഭാവനയും നല്‍കാത്ത ആളാണെങ്കില്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയതെന്തിന്? വേദനിക്കുന്നവരും വേദനിക്കാത്തവരുമായ സഖാക്കള്‍ക്ക് അതിലെ പങ്ക് എത്ര? ഒരു പ്രസ്ഥാനത്തെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടിയിരുന്ന അവര്‍ തങ്ങളുടെ കടമ നിര്‍വഹിച്ചോ? പിണറായി എന്ന ഒറ്റ വ്യക്തിയിലേക്ക് നാശത്തിന്റെ(നശിച്ചിട്ടുണ്ടെങ്കില്‍) മുഴുവന്‍ ഉത്തരവാദിത്വവും ഏല്‍പ്പിച്ച് കൈകഴുകാന്‍ അവര്‍ക്കെന്ത് അവകാശം? പിണറായിയെ കൊള്ളില്ലെങ്കില്‍ കളയാം. പകരം “ലോകമാസകലം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യേക ദിശാബോധം കൈവരികയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടം സുവ്യക്തമാവുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തില്‍ കേരളത്തിലെ ഒരു പ്രസ്ഥാനത്തെ ആകമാനം നയിക്കാനും ദിശാ ബോധം നിര്‍ണയിക്കാനും പ്രാപ്തിയുള്ള ആളായി“ ആരെയെങ്കിലും ചൂണ്ടിക്കാണിക്കുന്നുണ്ടോ? അതോ ഇനി വരുന്ന(വരേണ്ടി വന്നാല്‍) ആളും ഒരു പ്രത്യേക ദശാസന്ധിയില്‍ കയറി വന്നവനാണെന്ന് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു വേദനിക്കുന്ന സഖാവിനു പറയാന്‍ ഇടകൊടുക്കുന്ന തരത്തിലുള്ള ആള്‍ തന്നെയായിരിക്കുമോ? വ്യക്തിപൂജപോലെ തന്നെ തള്ളിക്കളയേണ്ട ഒന്നാണ് എല്ലാ കുറ്റവും ഒറ്റ വ്യക്തിയില്‍ ചാരി കൈകഴുകുന്ന എസ്കേപ്പിസവും. പ്രത്യേകിച്ചും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ ബ്രാഞ്ച് മുതല്‍ സി.സി വരെ ചര്‍ച്ചകളും, സമ്മേളനങ്ങളും നടത്തി കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയുടെ കാര്യത്തില്‍.
(വെറും അനോണി. പാര്‍ട്ടി അംഗത്വവുമില്ല. പിണറായി ഫാനുമല്ല)
മോളിലെ ഒറ്റ വാചകം,അതിന് മുംപെഴുതിയതിനെ പരിഹസിക്കുന്നു
ഇല്ലല്ലോ അനൊണി..... വിജയന് 300 കോടി രൂപ വീട്ടില് കൊന്ടുപൊയി എന്ന മട്ടിലുള്ള ചില മാധ്യമങളുടെ പ്രചാര വേലകള് എതിര്ക്കപ്പെടേന്ടതാണു എന്നാണു ഞാന് അര്തമാക്കിയത്. വിജയന്റെ കെടുകാര്യസ്തത മൂലമാണോ ഖജനാവിനു 300 കോടി നഷ്ടം സംഭവിച്ചതെന്നു സി ബി ഐ അന്വേഷിച്ചു കന്ടെത്തട്ടെ.......... പിണറായി വിജയന് രാജ്യത്തേ നിയമങള്ക്കും അന്വേഷണത്തിനും അതീതനാണു എന്നു നിങള് വിചാരിക്കുന്നെങ്കില് .......നിങള്ക്കു ഒരു നല്ല നമസ്ക്കാരം .
മകനെ യൂറൊപ്പിലെ സർവകലാശാലയിൽ വൻ തുക നൽകി പഠിപ്പിക്കാം
വർഷത്തിലൊരിക്കൽ കുടുംബവുമായി വിദേശ യാത്ര പോകാം(ഇയാൾ ഒരു കോർപ്പറേറ്റ് കമ്പനി എം ഡി അല്ലെ)
ദുബായിൽ 50000 രൂപ ദിവസ വാടക ഉള്ള ഹോട്ടെലിൽ താമസിക്കാം
തൊഴിലാളി വർഗ്ഗ പാർട്ടിയുടെ മാനേജിങ് ഡയറക്ടറുടെ ഓരോ സൌകര്യങ്ങളേ
സിമി,
എക്സ്റ്റ്രീം ‘കമ്മ്യൂണിസ്റ്റുകള്‍’ പറയുന്നതൊന്നും താങ്കള്‍ അംഗീകരിക്കേണ്ടതില്ല. എന്നാല്‍ അന്ധമായ സി പി എം വിരോധം വെച്ച് അഭിപ്രായം രൂപീകരിക്കരുത്. ആ സി എ ജി റിപ്പോര്‍ട്ട് വായിച്ചുനോക്കി അതും യു ഡി എഫ്/വലത് മാധ്യമങ്ങള്‍ പറയുന്നതുമായി ഒന്ന് തുലനം ചെയ്തുനോക്കുക.
അന്ധമായ അനുഭാവം പോലെതന്നെ അന്ധമായ വിരോധവും ശരിയല്ല.
പാര്‍ട്ടി അംഗത്വമില്ലാത്ത അനോനിക്ക്:
എല്ലാ പാളിച്ചകളും പിണറായിയിലാണെന്ന് എവിടെയാണു ഞാന്‍ പറഞ്ഞത്?
പ്രസ്ഥാനത്തെ അതിരറ്റ് സ്നേഹിക്കുകയും ജീവന്‍ നല്‍കാന്‍ സന്നഗ്ദരാവുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിനു കടുത്ത നിരാശ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയുമോ? അവരെ വലതു പക്ഷ പാളയത്തിലേക്കുള്ള നുകം കെട്ടിയവര്‍ എന്ന് അധിക്ഷേപിക്കരുത്. ഇത് സംഘടാനാതലത്തില്‍ തന്നെ തിരുത്തപ്പെടേണ്ട പ്രവണതയാണെന്ന് അറിയാം. അത്തരം തിരുത്തല്‍ സമീപനങ്ങള്‍ സംഘടനക്കുള്ളില്‍ തന്നെയുണ്ടാവുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കുണ്ട്- ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാതെ തന്നെ.
സെക്രട്ടറി സ്ഥാനത്ത് "ഇനി വരുന്ന(വരേണ്ടി വന്നാല്‍) ആളും ഒരു പ്രത്യേക ദശാസന്ധിയില്‍ കയറി വന്നവനാണെന്ന് വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു വേദനിക്കുന്ന സഖാവിനു പറയാന്‍ ഇടകൊടുക്കുന്ന തരത്തിലുള്ള ആള്‍ തന്നെയായിരിക്കുമോ" എന്ന് താങ്കള്‍ ചോദിക്കുന്നത് താങ്കള്‍ക്ക് കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ രീതികളെ കുറിച്ച് ഒരു തരിമ്പും അറിയാത്തതു കൊണ്ടാണു. 'എനിക്ക് ശേഷം പ്രളയം' എന്ന, കെ.ഇ. എന്‍ പറഞ്ഞ ലൂയി പതിനാലാമന്റെ ആക്രോശം തിരിഞ്ഞു കൊത്തുന്നത് പാര്‍ട്ടി അംഗത്വമില്ലാത്ത ഈ അനോനി തിരിച്ചറിയണം.
ഒരു വാക്കു കൂടി: ഫറോക്ക് കോളേജിലെ ആ പഴയ പുലിയുടെ ശൌര്യം- ഫാസിസത്തിത്തിന്റെ കേരളത്തിലെ അടിവേരുകളെക്കുറിച്ചും സാംസ്കാരിക വലതുപക്ഷവത്കരണത്തെകുറിച്ചും ജാഗ്രത്തായ മുന്നറിയിപ്പുകള്‍ തന്നിരുന്ന അതേ കെ.ഇ.എന്‍ - ഈ രീതിയിലേക്ക് മാറുമ്പോള്‍ സത്യമായും ലജ്ജ തോന്നുന്നു.
പ്രിയ ജി.വി.,
കമ്യൂണിസത്തില്‍ വെള്ളം ചേര്‍ക്കാം എന്നാണോ 'എക്സ്ട്രീം കമ്യൂണിസ്റ്റുകള്' എന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത്? കമ്യൂണിസ്റ്റുകളെ 'എക്‌സ്ട്രീം ലെഫ്റ്റ്' എന്ന് വിശേഷിപ്പിക്കുന്നത് അറിയാമല്ലോ.
സോഷ്യല്‍ ഡെമോക്രാറ്റുകള്‍ കൂടി അടങ്ങുന്ന ഇടതു പക്ഷ പരിപ്രേക്ഷ്യത്തില്‍ ഈ എക്‌സ്ട്രീം വിളി ആശയക്കുശപ്പത്തിനിടയാക്കിയേക്കാം. വിപ്ലവത്തിലൂടെയല്ലാതെ സമൂഹത്തില്‍ സമൂലമായ മാറ്റം സാധ്യമാണു എന്നു കരുതുന്നവരാണു സോഷ്യല്‍ ഡെമോക്രാറ്റുകള്‍. എന്നാല്‍ 1964-ല്‍ കല്‍ക്കത്തയില്‍ അംഗീകരിച്ച ‘ജനകീയ ജനാധിപത്യ വിപ്ലവം’ എന്ന പാര്‍ട്ടി പരിപാടിയില്‍ ഊന്നിയാണു സി.പി.ഐ.(എം) ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. എക്സ്ട്രീം കമ്യൂണിസ്റ്റുകള് എന്ന പ്രയോഗം സോഷ്യല്‍ ഡെമോക്രാറ്റിക് വഴി മനസ്സാ സ്വീകരിച്ചവരില്‍ നിന്നാണു വരുന്നത് എന്നത് ഒട്ടും യാദ്ര്ശ്ചികമല്ല!
workers forum:
I read through MA Baby's explanations. However, they are far from convincing.
For example, his rationale, to prove that everything was already decided by previous UDF government, goes like this:
"Annexure B of the Contract Agreement dated February 24, 1996 provides evidence for this. In this Annexure it is mentioned as follows. "Meetings and discussions with EDC (Export Development Corporation) of Canada have established preliminary agreement that funding can be made available to finance the supply of Canadian sourced goods and services. The value of proposed financing has been tentatively agreed on the basis of an estimate prepared by SNC-Lavalin". Thus the agreement of February 24, 1996 entered during the UDF regime was a fixed price contract and the subsequent LDF government was faced with a fait accompli from which there was no question of backtracking. All that could have been done was to reduce the cost of goods and services, which the LDF government succeeded in doing".
Few observations:
1) No contract will have it's main clauses in Annextures.
2) No contracting terms will be specified using words like "Can", "may be", etc. Contracts always use words like "Must", "Should" etc.
3) The value of proposed financing has been tentatively agreed on the basis of an estimate prepared by SNC-Lavalin" - Tentative is something which is not certain, which is not solidified - which can be changed.
The negotiations were at an advanced stage when E Balandan committee report came - So what - If Pinarayi and others wished, they could have desisted from signing the contract. They could have backtracked even at the last minute if they smelled foul.
MA Baby's justifications are in no way satisfactory. This does not absolve Pinarayi of his role in the Lavlin saga. At the very best, it raises questions about Padmarajan, Karthikeyan etc also.
ജീവി, അന്ധമായ കമ്യൂണിസ്റ്റ് വിരോധമില്ല, അത് പ്രസക്തവുമല്ല.
സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോകുന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഒരു പാര്‍ട്ടി നേതാവിനെ പാര്‍ട്ടി എത്രമാത്രം സംരക്ഷിക്കേണ്ടതുണ്ട്? പാര്‍ട്ടി സംരക്ഷിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? നിരപരാധിത്വം തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട്? പിണറായി ലാവ്ലിന്‍ ഇടപാടില്‍ എന്തൊക്കെ ചെയ്തു, അതിനു പ്രേരകമായത് എന്തൊക്കെയായിരുന്നു, എന്തൊക്കെ ചെയ്തില്ല എന്ന് വ്യക്തമായി പറയാന്‍ കഴിയാത്തത് എന്തുകൊണ്ട്? ആശയപരമായ സംവാദത്തിനു പകരം അസഹിഷ്ണുതയും (സുധാകരന്‍ / കൊടിയേരി) അതിവൈകാരികതയും (കെ.ഇ.എന്‍) കാണിക്കുന്നത് എന്തുകൊണ്ട്?
എന്റെ (വ്യക്തിപരമായ) അഭിപ്രായത്തില്‍ - കാന്‍സര്‍ സെന്ററും വൈദ്യുതി കോണ്ട്രാക്ടുമായി മിക്സ് ചെയ്തപ്പൊഴേ തെറ്റി. കോണ്ട്രാക്ട് ലഭിക്കാന്‍ കനേഡിയന്‍ കമ്പനികള്‍ മുന്‍പും ഇങ്ങനത്തെ കാരറ്റ് നീട്ടിയിട്ടുണ്ട് എന്ന് അറിയാമെങ്കില്‍ - അവരെ ആദ്യമേ പുറത്താക്കുകയായിരുന്നു വേണ്ടത്. ചീപ്പ് ഫ്രീ കിട്ടുമോ എന്നുനോക്കിയാണോ സോപ്പുവാങ്ങുന്നത്?
കാന്‍സര്‍ സെന്ററിന് 98 കോടി സംഘടിപ്പിക്കാമെന്ന് ലാവലിന്‍ പറയുന്നു.ഇതാണ് പച്ചയായി പറഞ്ഞാല്‍ കോഴ അഥവാ കമ്മീഷന്‍.(ഇത്രയും തുക തരാക്കണമെങ്കില്‍ എന്നാ ലാഭം കിട്ടിക്കാണണം ശെയ്ത്താന്‍മാര്‍ക്ക്!).കോണ്‍ഗ്രസ്സോ മറ്റോ ആണ് എങ്കില്‍ ഈ 98 കോടി അപ്പാടേ വിഴുങ്ങിയേനേ.എന്നാല്‍ കാന്‍സര്‍ സെന്ററിന് ലഭ്യമാക്കുന്നത് താരതമ്യെന നല്ല കാര്യമാകുമായിരുന്നു.എന്നാല്‍ അതും സംഭവിച്ചില്ല.കോണ്‍ഗ്രസ്സുകാര്‍ വിഴുങ്ങാന്‍ വെച്ച 98 കോടി കണ്ട പിണറായി ഒരു നിമിഷം പാര്‍ട്ടിയേയും ധാര്‍മ്മികതയേയും മറക്കുകയായിരുന്നു എന്നു പറയാം.മുതല്‍ ഒളിപ്പിക്കാനുള്ള തത്രപ്പാട് ടീവി ചാനല്‍ പോലുള്ള സംരംഭങ്ങള്‍ക്ക് വഴിതെളിച്ചു.
ഈ പറയുന്ന 98 കോടി രൂപ അവരുടെ കമ്മീഷനാണെന്നും കമ്മീഷന്‍ എന്നത് അവരുടെ ബിസിനസ്സിന്റെ ഒരു സ്വാഭാവിക ഘടകവുമാണെന്ന് അംഗീകരിച്ചാല്‍ തന്നെയും, അത് ക്യാന്‍സര്‍ സെന്ററുമായി കൂട്ടുക്കുഴച്ചതില്‍ വന്ന കണ്‍ഫ്യൂഷനുകളാണ് ഈ പ്രശ്നങ്ങള്‍ക്ക് കാരണം എന്നു കരുതാം. പിണറായ് വിജയന്‍ മന്ത്രിയായ് ഇരിക്കുമ്പോള്‍ നടന്ന കരാറിന് വ്യക്തിപരമായി അദ്ദേഹത്തെ കേസില്‍ കുടുക്കുന്നത് ശരിയല്ല എന്നാണ് എന്റ്റെ അഭിപ്രായം.
ഓഫ്ഫ്:
ആണവ നിലയ കരാറിന്റെ ബാക്കിപത്രങ്ങള്‍ ഇനി എന്തൊക്കെ കാണേണ്ടി വരുമോ എന്തോ !
വേദനിക്കുന്ന സഖാവിന്
പ്രസ്ഥാനത്തെ അതിരറ്റ് സ്നേഹിക്കുകയും ജീവന്‍ നല്‍കാന്‍ സന്നഗ്ദരാവുകയും ചെയ്യുന്ന വലിയൊരു വിഭാഗത്തിനു കടുത്ത നിരാശ പുതിയ സംഭവ വികാസങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയുമോ?
ഒരിക്കലുമില്ല. നിഷേധിക്കുന്നുമില്ല. വികാരവിചാരങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസവുമില്ല. സംഘടനാതലത്തിലെ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമെ പ്രശ്നം പരിഹരിക്കാനാവൂ എന്നത് അറിയുകയും ചെയ്യാം, അംഗീകരിക്കുകയും ചെയ്യുന്നു. തെറ്റു നടന്നിട്ടുണ്ടെങ്കില്‍ ധാര്‍മ്മികമായ ഉത്തരവാദിത്വം വിഷയം ചര്‍ച്ച ചെയ്ത വിവിധ തലത്തിലെ കമിറ്റികള്‍ക്കുണ്ട്. അന്നതില്‍ അംഗമായിരുന്നവര്‍ക്കുണ്ട്. അത് മറന്നുകൊണ്ടുള്ള വിശകലനങ്ങള്‍ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. ലാവലിന്‍ കേസിന്റെ ചരിത്രമറിയുന്നവര്‍ തന്നെ ഒറ്റവ്യക്തിയുടെ രക്തത്തിനു വേണ്ടി ദാഹിക്കുന്നതും, സിബിഐ റിപ്പോര്‍ട്ടില്‍ പേരുണ്ട് എന്നറിയുമ്പോഴെക്കും കുറ്റക്കാരന്‍ എന്ന തീരുമാനത്തിലെത്തുന്നതും തമാശ തന്നെ. ആക്രമണം പാര്‍ട്ടിക്കും, പാര്‍ട്ടി സെക്രട്ടറിക്കുമെതിരെയാണെന്ന് പറയേണ്ട കാര്യമില്ല. അച്ചുതാനന്ദനായിരുന്നു സെക്രട്ടറിയെങ്കില്‍ അദ്ദേഹമാവുമായിരുന്നു ആക്രമണ ലക്ഷ്യം. സൈദ്ധാന്തിക, ബൌദ്ധിക തലത്തിലെ ‘കഴിവുകേടുകള്‍‘ ലാവലിനുമായി കൂട്ടിക്കെട്ടുന്നതിലും പിശകുണ്ട്. കെ.ഇ.എന്‍ എഴുതിയ ലേഖനത്തെ താങ്കള്‍ വിമര്‍ശിക്കുമ്പൊള്‍ പോലും അധികഭാഗവും വിനിയോഗിക്കുന്നത് പിണറായി വിജയനെ വിമര്‍ശിക്കാനാണ്. ചില മൌനങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ദോഷം കാണാതിരിക്കുന്നതും എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ഇത്തരം വാചാലമൌനങ്ങള്‍ ആദ്യമായും അല്ല എന്ന് അറിയാമല്ലോ. കെ.ഇ.എന്‍ പറഞ്ഞതിലെ തെറ്റ് എന്താണെന്ന് ലാവലിന്റെ ചരിത്രവും മനസ്സില്‍ വെച്ചുകൊണ്ട് പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു.
പാര്‍ട്ടിഅംഗത്വമില്ലാത്തതുകൊണ്ട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ച് ഒരു തരിമ്പും അറിയില്ലെന്നും സമ്മതിക്കുന്നു. പിണറായിക്കുശേഷം പ്രളയം എന്ന ഒരു തോന്നലും ഇല്ലാത്തതിനാല്‍ ലൂയി പതിനാലാമന്റെ ആക്രോശം തിരിഞ്ഞു കടിക്കുന്ന കാര്യവുമില്ല. പാര്‍ട്ടി അംഗങ്ങള്‍ കണ്ണു തുറന്നിരിക്കുന്നവരാണെങ്കില്‍, സ്വയം വിദ്യാഭ്യാസം നേടുന്നവരാണെങ്കില്‍ സെക്രട്ടറി അങ്ങിനെ ഏകദിശീയമായി ദിശാബോധം നല്‍കേണ്ട കാര്യവുമില്ല. മറ്റൊന്ന് ഒരാളെ മാറ്റി എന്നതുകൊണ്ട് മാത്രം ആശയതലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമോ? (പ്രശ്നം ആശയപരമെങ്കില്‍.) എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്ന പാര്‍ട്ടികളില്‍ വ്യക്തികളെ കുറ്റപ്പെടുത്തി അംഗങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവുകയില്ല എന്ന് പറയാനാണ് ഉദ്ദേശിച്ചത്. അകത്തിരുന്നുകൊണ്ട് ഇന്ന് വിമര്‍ശിക്കുന്നവര്‍ക്കും ധാര്‍മ്മികമായി എല്ലാ കാര്യത്തിലും പങ്കുണ്ട് എന്നും. എ എന്ന വ്യക്തിയോ ബി എന്ന വ്യക്തിയോ എന്നത് അപ്രസക്തം
അനോനിമസിന്റെ മുകളിലുള്ള അഭിപ്രായങ്ങളോട് യോജിക്കുന്നു.
കെ.ഇ.എന്നിനോടുള്ള വിയോജിപ്പ് അദ്ദേഹം തന്റെ ധിഷണാശേഷിയുടേ വലിയ പങ്ക് ഇപ്പോള്‍ നവ മാര്‍ക്സിസ്റ്റ് ലിബറല്‍ കാഴ്ച്ചപ്പാടുകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ചെലവഴിക്കുന്നു എന്നതില്‍ തന്നെയാണു.
സംഘടനാ വിരുദ്ധമായി പലപ്പോഴും പ്രവര്‍ത്തിച്ചയാളാണു സഖാവ് വി.എസ്. പരസ്യ പ്രസ്താവനകള്‍ കൊണ്ടും ഔദോഗിക വിരുദ്ധ നിലപാടുകള്‍ കൊണ്ടും സംഘടനയുടെ തിരുത്തല്‍ ശക്തിയാണെന്ന് മാധ്യമങ്ങളിലൂടെ പുറംലോകം കരുതുന്ന വ്യക്തി.
പി.ഗോവിന്ദപ്പിള്ളയും പാര്‍ട്ടി അച്ചടക്കത്തെ പല അവസരത്തിലും മറി കടന്നയാളാണു. എന്നാല്‍ അത്തരം അവസരങ്ങളിലെ ഇവരുടെ നിലപാടുകളില്‍ ശരിയുടെ അംശം പാര്‍ട്ടി അച്ചടക്കത്തിന്റെ അതിര്‍വരമ്പുകള്‍ ഒഴിവാക്കിയാല്‍ കണ്ടെത്താനാവും.
സംഘടനക്കുള്ളിലെ ആശയ സമരം വേണ്ട വിധം ഇവര്‍ക്ക് നിറവേറ്റാനാവാതെയാണു അതെല്ലാം പുറത്തെത്തുന്നത് എന്നത് വേറെ കാര്യം. അതു കൊണ്ടു മാത്രം ആ ആന്തരിക ആശയ സമരത്തെ തള്ളിക്കളഞ്ഞു കൂടാ. വ്യക്തിയല്ല പ്രധാനം. വ്യക്തി പുറത്തു പോയാലും ആശയ വൈരുദ്ധ്യങ്ങള്‍ അവസാനിക്കുന്നില്ലല്ലോ.
കെ ഇ എന്‍ - നെ കുറിച്ച് ഒന്നു കൂടി. വ്യക്തിഹത്യകള്ക്കു പുറകില്‍ എന്താണു? എന്നു അദ്ദേഹം അന്വെഷിക്കേന്ടിയിരുന്നതു എപ്പോള്‍ അല്ല. പട്ടി പ്രയോഗത്തിന്റെ കാര്യത്തില്‍ ദേശിയ മാധ്യമങള്‍ ഉള്പ്പെടെ എല്ലാവരും കേരളാ മുഖ്യമന്ത്രിയെ നെറികെട്ട രീതിയില്‍ വളഞിട്ടു ആക്രമിച്ചപ്പോള്‍ ആയിരുന്നു. ഓ...മറന്നു....ഇന്നലെ കെ ഇ എന്‍ വിശദീകരിച്ചിട്ടുന്ടല്ലൊ...ചിലര്‍ മന്ദബുദ്ധികളാണെന്നു....അവ്ര്ക്കു വേന്ടി ഒക്കെ ലേഖനം എഴുതിയതു കൊന്ടു എന്നാ കിട്ടാനാ?
ഒരു മഹാപ്രസ്‌ഥാനത്തിന്റെ ഭാഗമായി വളര്‍ന്നുവന്ന വ്യക്‌തികള്‍ പ്രസ്‌ഥാനത്തെ വെല്ലുവിളിക്കുന്ന ഒറ്റയാന്മാരായോ, ഫാന്‍സ് അസോസിയേഷനുകളുടെ ആരാധനാവിഗ്രഹങ്ങളായോ മാറ്റപ്പെടുമ്പോള്‍ സംഘടന പ്രതിസന്ധിയിലാവുകയും പ്രസ്‌തുത വ്യക്‌തി 'ആന്തരികമായി' പാപ്പരാവുകയും ചെയ്യും. 'ഞാനാണ് രാഷ്‌ട്രം എനിക്കുശേഷം പ്രളയം' എന്ന പഴയ ലൂയി പതിനാലാമന്റെ ആക്രോശത്തേക്കാള്‍ അപകടകരമാണ് ആധുനിക അരാഷ്‌ട്രീയവാദം. എന്തുകൊണ്ടെന്നാല്‍, ലൂയിക്ക് ആധുനിക ജനാധിപത്യ രാഷ്‌ട്രീയം രൂപംകൊള്ളുന്നതിനു മുമ്പുള്ള ഒരു വെറും വലതുപക്ഷ ആക്രോശം എന്നൊരു എക്‌സ്ക്യൂസ് എങ്കിലുമുണ്ട്. എന്നാലിന്ന് ഇടതുപക്ഷ രാഷ്‌ട്രീയത്തിനിടയില്‍നിന്ന് ഇത്തരം സമീപനങ്ങളുയരുമ്പോള്‍ അതിനൊരു എക്‌സ്ക്യൂസിനും അര്‍ഹതയില്ല. 'അങ്ങേയറ്റം നിഷേധാത്മകമായ വ്യക്‌തിവാദം, ഒരു കാഴ്‌ചബംഗ്ലാവിന്റെ കാര്യത്തിലെന്നപോലെ പുറത്തുള്ളവര്‍ക്കുമാത്രം ആസ്വാദനവേദിയായ ഒന്നാണ്' എന്ന ഗ്രാംഷിയുടെ നിരീക്ഷണം മറ്റാരു മറന്നാലും ഇടതുപക്ഷ നേതാക്കന്മാര്‍ ഓര്‍ക്കണം.
പ്രിയ സഖാവ് കെ ഇ എന്‍ ..താങ്കള്‍ ഈ കുറിപ്പുകള്‍ കാണുമായിരിക്കും എന്ന പ്രതീക്ഷയില്‍ ഏത് എഴുതുന്നു ...
ഇന്നലെ താങ്കള്‍ സഖാവ് അച്ചുതാനന്ദനെ 'മന്ദബുദ്ധി' എന്ന് വിളിക്കുന്നത് ടി വി യില്‍ കണ്ടു . താങ്കള്‍ മുകളില്‍ എഴുതിയത് സഖാവ് പിണറായിക്ക് ബാധകമല്ലേ .. നവകേരള യാത്രയുടെ പോസ്റെരുകളില്‍ നിറഞ്ഞിരിന്നു മുഷ്ടി ചുരുട്ടുന്നത് വ്യക്തി പൂജയല്ലേ സഖാവേ .. താങ്കളുടെ ഈ കുറിപ്പിനുള്ള പ്രതികരനങ്ങില്‍ ഒന്നു പോലും അനുകൂലമല്ല എന്നെത് താങ്കളുടെ 'ബുദ്ധി' തെളിയിക്കുമെന്ന് പ്രത്യാശിക്കട്ടെ ..
അല്ലെങ്കില്‍ കുറെ കേരളീയെരെങ്കിലും താങ്കളെ വിനയ പൂര്‍വ്വം മന്ദബുദ്ധി എന്ന് വിളിച്ചേക്കാം അല്ലെ സഖാവെ..
ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സംഘടനയിലുണ്ടെന്ന് പറയപ്പെടുന്ന ഗ്രൂപ്പ് വടംവലിയുടെ ഒരു പക്ഷത്തെ ആളായി സംശയലേശമന്യേ അവതരിക്കപ്പെടുക വഴി കെ.ഇ.എന്‍ സംഘടനാ ശരീരത്തില്‍ എത്രമാത്രം പരുക്കുകള്‍ ഏല്പ്പിക്കുന്നുണ്ട് എന്നു കൂടി പരിശോധിക്കണം. അദ്ദേഹത്തിന്റെ മൂര്‍ച്ചയേറിയ വാക്കുകളില്‍ പതിവു പോലെ ഒളിഞ്ഞിരിക്കുന്ന ശരങ്ങള്‍ ഇപ്പോള്‍ ലാക്കാക്കുന്നത് നവ ലിബറല്‍ ഇടപെടലുകളെയല്ല, മറിച്ച് സംഘടനയിലെ തന്നെ ഒരു പക്ഷത്തെയാണു എന്നത് പകല്‍ പോലെ വ്യക്തമാണല്ലോ (എം മുകുന്ദന്‍ വിവാദത്തിലെന്ന പോലെ).
മൌനങ്ങളെക്കുറിച്ച് മംഗളത്തിലൂടെ പൊതുജനമധ്യേ അദ്ദേഹത്തെപ്പോലെ സംഘടന നല്‍കിയ സ്ഥാനങ്ങള്‍ വഹിക്കുന്ന ഒരാള്‍ സംസാരിക്കുന്നതിന്റെ അനൌചിത്യം അറിയാമല്ലോ. ഉള്‍പ്പാര്‍ട്ടി ജനാധിപത്യ രീതികളിലൂടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണു അദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളിലൂടെ സംഘടനക്ക് ദുഷ്പ്പേരുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്.
ഇത് ഫലത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് ദോഷമാണുണ്ടാക്കുന്നത് എന്നത് എപ്പോഴാണു തിരിച്ചറിയപ്പെടുക?
വളരെ പ്ലാന്‍ ചെയ്ത ഒരു പ്രോഗ്രാം പോലെയാണു കെ.ഇ.എന്നിന്റെ സമീപകാല ഇടപെടലുകള്‍. അദ്ദേഹം സി.പി.ഐ(എം) സംസ്ഥാന സമിതി അംഗമെങ്കിലും ആണെങ്കില്‍ സംഘടനാ കാര്യങ്ങളിലെ ഇത്തരം അതിയായ ഇടപെടലുകള്‍ ന്യായീകരിക്കപ്പെടുമായിരുന്നു. വൈകാതെ തന്നെ അദ്ദേഹം സംഘടനാ തലത്തില്‍ മുകളിലെത്തുമെന്ന സൂചന നല്‍കുന്നുണ്ട്, ഈ ഇടപെടലുകള്‍.
എന്നാലും മുകളിലെ അനോനിമസ് പറഞ്ഞ പോലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ അദ്ദേഹം നടത്തുന്ന തികച്ചും പക്ഷപാതപരവും വ്യക്ത്യാധിക്ഷേപപരവുമായ അനൌദ്യോഗിക ഇടപെടലുകള്‍ പൊറുക്കാനാവുന്നതല്ല തന്നെ. പ്രസ്ഥാനത്തെ പൊതു ജനമധ്യത്തിലും ശത്രുക്കള്‍ക്കിടയിലും താറടിക്കാന്‍ മാത്രമേ ഇത്രയും കാലം അതിനു കഴിഞ്ഞിട്ടുള്ളൂ. എന്തു കൊണ്ടാണു അതിനെ ഔദ്യോഗിക പക്ഷം നിയന്ത്രിക്കാത്തത്?
വ്യക്തിഹത്യകള്‍ക്കെതിരെ എന്ന പേരില്‍ ശ്രീ കെ.ഇ.എന്‍ അവതരിപ്പിച്ചത് വെറും പിണറായി വിജയന്‍ സ്തുതി മാത്രമായിപ്പോയല്ലോ.
സിമി,
കാര്‍ത്തികേയനും പദ്മരാജനും സംശയിക്കപ്പെടേണ്ടവരാണെന്ന് താങ്കള്‍ക്ക് തോനുന്നുവല്ലോ? അവര്‍ സംരക്ഷിക്കപ്പെട്ടത് എങ്ങനെ? പിണറായി കുറ്റം ചെയ്തിട്ടില്ലെന്ന് പാര്‍ട്ടിക്ക് ഉറപ്പുണ്ടെങ്കില്‍ അയാളെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് സംബന്ധിച്ച് ആശയപരമായ സംവാദത്തിന് പാര്‍ട്ടി തയ്യാറാവാത്തതെന്ത് എന്ന് എം എ ബേബിയുടെ ലേഖനം വായിച്ച ശേഷവും താങ്കള്‍ ചോദിക്കുന്നുവെങ്കില്‍ പിന്നെ എന്ത് പറയാനാണ്? അത് കണ്വിന്‍സിങ്ങ് അല്ലെങ്കില്‍ തോമസ് ഐസക്കിന്റെ ലേഖനം(രേഖകളെ ഉദ്ധരിച്ച്) ഇന്നലെ വന്നതും കൂടി അറിയാമല്ലോ. കൂടാതെ, വിവിധ ചാനലുകളില്‍ പല സി പി എം നേതാക്കളും തികച്ചും സഹിഷ്ണുതയോടെ ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും യുക്തിഭദ്രമായ വാദങ്ങള്‍ ഉന്നയിക്കുന്നതും ഞാന്‍ കാണുന്നുണ്ട്. താങ്കള്‍ കണ്ടതാവട്ടെ കോടിയേരിയും സുധാകരനും നടത്തിയ പ്രസംഗങ്ങളിലെ അസഹിഷ്ണുത ആരോപിക്കാവുന്ന വാക്കുകളുടെ ക്ലിപ്പിങ്ങുകള്‍ മാത്രവും.
ചീപ്പ് ഫ്രീ കിട്ടുമോ എന്ന് നോക്കിയല്ല സോപ്പ് വാങ്ങേണ്ടത്. എന്നാല്‍ നമ്മള്‍ പലതവണ വാങ്ങി ഉപയോഗിച്ചിട്ടുള്ള ഒരു നല്ല ബ്രാന്റ് സോപ്പിനൊപ്പം ഒരു ചീപ്പ് ഫ്രീ കിട്ടിയാല് വേണ്ടെന്ന് പറയണോ?
ചര്‍ച്ചകളില് പങ്കെടുത്ത് യുക്തിഭദ്രമായ വാദങ്ങള് ഉന്നയിക്കുന്നുന്ടൊ?
കണ്‍സല്‍റ്റന്‍സി കരാര്‍ മാത്രം ലഭിക്കാന്‍ യോഗ്യത ഉള്ള കമ്പനിക്കു സപ്പ്ളേ കരാര്‍ നല്‍കാന്‍ തീരുമാനിച്ചതു പിണറായി അല്ലേ? ആ തീരുമാനത്തിനു പിന്നില്‍ എന്തെങ്കിലും അഴിമതി ഉന്ടായിരുന്നൊ അതൊ മന്ത്രി എന്ന നിലയില്‍ ഉള്ള വിജയന്റെ പരിചയക്കുറവാണോ പൊതുഖജനാവിനു ഇത്ര ഭീമമായ നഷ്റ്റം വരുതി വച്ച സമ്ഭവങളിലേക്കു നയിച്ചതു എന്ന് സി ബി ഐ കന്ടെതട്ടെ. സി ബി ഐ യെ രാഷ്ട്രീയ പാര്‍ടികളൊ (മതങളോ) അന്യായമായി സ്വാധീനിച്ചിട്ടുന്ടൊ എന്നു നിരീക്ഷിക്കാന്‍ ഇവിടെ കോടതികള്‍ ഉന്ടല്ലൊ സഖാക്കന്മാരേ...
ഒരു നല്ല ബ്രാന്റ് സോപ്പിനൊപ്പം ഒരു ചീപ്പ് ഫ്രീ കിട്ടിയാല് വേണ്ടെന്ന് പറയണോ?
ഇനി ചീപ്പല്ല ഒരു സോപ് തന്നെ ഫ്രീ തരാമന്നു പറഞാലും സഖാവ് പിണറായി അടുക്കുമെന്നു തോന്നുന്നില്ല.
"ഇനി ചീപ്പല്ല ഒരു സോപ് തന്നെ ഫ്രീ തരാമന്നു പറഞാലും സഖാവ് പിണറായി അടുക്കുമെന്നു തോന്നുന്നില്ല."
ശരിയാണ്. അതുപക്ഷെ നമ്മുടെ വികസനത്തെ എത്രകണ്ട് ബാധിക്കുമെന്ന് പ്രിയപ്പെട്ട വികസനവാദികള്‍ മനസ്സിലാക്കണം. അടിസ്ഥാനസൌകര്യവികസനം എന്ന് നാഴികക്ക് നാല്പതുവട്ടം ഉരുവിട്ടുകൊണ്ടിരുന്ന ഒരു ഗവ. രണ്ടരവര്‍ഷം മുമ്പ് ഇവിടുണ്ടായിരുന്നു. മുതലാളിത്ത വികസനമാര്‍ഗ്ഗമായാലും സോഷ്യലിസ്റ്റ് വികസനമാര്‍ഗ്ഗമായാലും അവശ്യമ്ം വേണ്ട അടിസ്ഥാനസൌകര്യം വൈദ്യുതിയാണ്. ആ രംഗത്ത് അവരെന്താണ് ചെയ്തത്? എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ള ഒരാളെ ഒതുക്കിയേ അടങ്ങൂ എന്ന വാശിയിലുമാണവര്‍.
വിഴിഞ്ഞം ഒരു വഴിക്കായതും ഇത്തരുണത്തില്‍ പരാമര്‍ശിക്കേണ്ടിവരുന്നു. അതിന്റെ കാര്യങ്ങള്‍ നീക്കേണ്ട മന്ത്രിയും ഉദ്യോഗസ്ഥരും ഇനി അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞ് കേസില്‍പ്പെടാനാണോ ഈ വ്യായാമം എന്ന് ചിന്തിച്ചുപോയാല്‍ കുറ്റം പറയാനൊക്കുമോ?
എടോ ജീവി തനിക്കു നാണാം ഉണ്ടോ എന്തൊരു വികസനം ആണെടോ ഈ ഗവണ്‍ മെണ്റ്റ് ഇതുവരെ നടത്തിയത് എക്സ്പ്റ്‍സ ഹൈവേ , സ്മാറ്‍ട് സിറ്റി എന്നീ പധതികള്‍ പ്രോപോസ് ചെയ്തവരാണു താല്‍ക്കകതു വല്ലതും ഉള്ളവറ്‍ അന്നു അവറ്‍ ക്കെതിരെ നുണപ്റചരണം വ്യ്ക്തി ഹത്യ നടത്തി നടത്തി സ്മാറ്‍ട് സിറ്റി പൊളിച്ചു നമ്മള്‍ ഭരിക്കുമ്പോള്‍ അങ്ങു ഉലത്തും എന്നു പറഞ്ഞു എഹ് എം ടീ ഭൂമി വിറ്റ തല്ലാതെ ഉലത്തൊന്നും ഇതുവരെ കണ്ടില്ല എവിടെ സ്മാറ്‍ട് സിറ്റി ഇനി അതുണ്ടാക്കിയിട്ടെന്തു കാര്യം ഐ ടീ സെക്ടറ്‍ പൊളിയുന്നു ഇനി സ്മാറ്‍റ്റ് സിറ്റിയില്‍ വെളിയില്‍ നിന്നും ആര്‍ം വരാന്‍ പോകുന്നില്ല അതുപോലെ എക്സ്പ്റ്‍സ ഹൈവേ പുട്ടടിച കാശു ജനത്തിനു തിരിച്ചു കൊടുക്കു അമ്യൂസ്‌മണ്റ്റ് പാറ്‍ക്കും പിണറായി മാളികയും പിന്നെ ഫാരിസിണ്റ്റെ കയ്യിലെ പണവും ഒക്കെ ഈ കരാറ്‍ വഴി ഉണ്ടാക്കിയതല്ലേ
" കോട്ടയം രൂപതക്കാര്‍ ചോദിച്ചപോലെതന്നെ, തെളിവെവിടെയെന്ന്?.."
അജിത് ജോഗി സി.ബി.ഐ അന്വേഷണം നേരിട്ടപ്പോള്‍,'കുടുക്കിയപ്പോള്‍'സോനിയാമ്മയും ചോദിച്ചിരുന്നു,തെളിവെവിറെ എന്ന്, ഹവാല,ശവപ്പെട്ടി വിഷയത്തില്‍ ബി.ജേപ്പി മോയലാളിയും ചോയ്ച്ച്ചിരുന്നു തെളിവേവിടെ എന്ന്.-ക്യുബയിലെ ജനങ്ങളെ "കൊള്ള" ചെയ്തു ആര്‍മാദിച്ച്ചു സുഖിക്കുന്നു എന്ന് സാമ്രാജ്യത്വം ഒരിയിട്ടപ്പോള്‍ കാസ്ട്രോയും ചോദിച്ചു തെളിവെ വിടെയെന്നു...ചോദിക്കേണ്ടത് ചോദിക്ക തന്നെ ചെയ്യും.ചോദിച്ചു തെളി വെ വിറെയെന്നു...ചോദിക്കേണ്ടത് ചോദിക്ക തന്നെ ചെയ്യും.അതിന് ഗോയങ്ക മുതലാളിയുടെ 'പരിശുദ്ധ കമ്മ്യുണിസ്റ്റ്'കൂലിക്കാരില്‍ നിന്നു അപപ്ലിക്കെഷന്‍ വാങ്ങേണ്ടതില്ല.
ളിച്ചു,കളിച്ചു ഒടുവില്‍,യു.ഡി.എഫ്,പ്രഗ്യാ സിംഗ് പാര്‍ടി,മൂത്ത 'ജനപക്ഷക്കാര്‍'എന്നിവരുടെ മിശിഹാ ആയ പി.കെ.പ്രകശ്(മാധ്യമം-ജനുവരി 30) പോലും ഇങ്ങനെയൊക്കെ ആണല്ലോ എഴുതുന്നത്,വീണ്ടും..പ്രശ്നം..മൂശയില്‍ വാര്‍ത്തെടുത്ത,ചെത്തിമിനുക്കിയ 'കഥകള്‍' ചേരുംപടി ചെരുന്നില്ലാ..
http://www.madhyamam.com/fullstory.asp?nid=61660&id=61
സുഹൃത്തെ,മുകളിലെ പ്രകാശിന്റെ മാധ്യമം വാര്‍ത്ത 'അമര്‍ത്തി'വായിച്ചാല്‍ നായനാരും വി.എസും..'നിര്‍ഭയമായി' അഭിപ്രായം പാര്ട്ടി ഫോറത്തില്‍ 'അപ്പോള്‍'പറയാത്തതിനു...(ഇതൊക്കെ പ്രകാശ് പറയുന്നതാ കേട്ടോ) വരെ ഇതില്‍ കുറ്റക്കാരാകും..യുഡി.എഫിലെന്കില്‍ അന്ടണിയും കാര്‍ത്തികേയനും ഏറ്റവും ചുരുങ്ങിയത്,കേറി വരും..
പ്രിയ ജി.വി,
വികസന മാത്രുകകള്‍ എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് ഈ ബ്ലോഗില്‍ തന്നെ ധാരാളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബോഫോഴ്സ് അഴിമതി കണ്ടെത്തലിനെതിരെ ചിലര്‍ പറയുന്ന വാദമാണു ആ ആയുധം കശ്മീരില്‍ ഉപയോഗപ്രദമായല്ലോ എന്നത്. സമാനമായ വാദമായിപ്പോയി വികസന അജണ്ട ചൂണ്ടി വിശദീകരിക്കാന്‍ ശ്രമിച്ച ജീവിയുടേത്.
വൈദ്യുതി രംഗത്ത് ഉല്പാദനം കൂട്ടുന്നതിനേക്കാള്‍ പ്രസരണ നഷ്ടം കുറക്കാനുള്ള ശ്രമങ്ങള്‍ക്കാണു പിണറായി വിജയന്‍ മന്ത്രിയായിരിക്കുന്ന വേളയില്‍ പ്രാധാന്യം നല്‍കിയിരുന്നത്. പി.എ. സിദ്ധാര്‍ത്ഥമേനോനെ പോലുള്ളവരുടെ ഭാവനാ ശേഷിയും കര്‍മ്മ നിരതയുമാണു ഈ ദിശയില്‍ നീങ്ങാന്‍ പ്രചോദനമായത്. ചെറുകിട ജല വൈദ്യുത പദ്ധതികളും പ്രസരണ നഷ്ടം കുറക്കാനുള്ള സബ് സ്റ്റേഷനുകളുമായിരുന്നു പ്രധാന അജണ്ടകള്‍. ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ നാല്‍പ്പത് ശതമാനവും വിതരണണത്തില്‍ നഷ്ടപ്പെട്ടു പോവൂന്നു (ഹീറ്റ്, റെസിസ്റ്റന്‍സ്) എന്ന വസ്തുതയാണു ഇതിനു പ്രേരകമായത്. ഈ അജണ്ടകളെ മറി കടന്നു കൊണ്ടു കൂടിയാണു ഹൈഡല്‍ പവര്‍ സ്റ്റേഷനുകളെ നവീകരിക്കാനുള്ള കരാര്‍ ടെന്റര്‍ വിളിക്കാതെ നല്‍കിയത് എന്നത് കൂടി പരിഗണിക്കണം.
ഡിസ്‌ട്രിബ്യൂഷന്‍ ലോസ് റിഡക്ഷന്‍ സാങ്കേതിക വിദ്യകള്‍ കോണ്ട് 25% വരെ അധിക ഉല്പാദനം കൂടാതെ കൂടുതല്‍ വൈദ്യുതി കൈവരിക്കാം എന്ന വസ്തുതയെ എന്തിനാണു ഈ നവീകരണത്തിനായുള്ള തിരക്കു പിടിക്കലില്‍ കൊണ്ടു പോയി തള്ളിയത് എന്നു ജി.വിക്ക് വ്യക്തമാക്കാന്‍ കഴിയുമോ?. അതും ടെന്റര്‍ വിളിക്കാതെ ഏകപക്ഷീയമായ കരാറിലൂടെ. വികസനത്തിന്റെ ഏത് സമവാക്യങ്ങളിലാണു ജി.വി., ഇതിനെ പെടുത്തേണ്ടത്?
".. അമ്യൂസ്‌മണ്റ്റ് പാറ്‍ക്കും പിണറായി മാളികയും പിന്നെ ഫാരിസിണ്റ്റെ കയ്യിലെ പണവും ഒക്കെ ഈ കരാറ്‍...
അതെ,തന്‍ടെ അച്ചിവീടു ചെറ്റക്കുടിലാ.പക്ഷെ ഞാന്‍ അതിനെ മാളികാന്നു പറയില്ല.സ്വന്തം അനിയന്‍ തട്ടിയ തന്‍ടെ നേതാവ് മഹാജന്‍,2500 കോടി ഉണ്ടാക്കി(വെറും വാദ്യാര് ടെ മോനായിരുന്നു).അതും ഫാരിസ് ന്റെ കയ്യിലാ പോന്നേ..പിന്നെ സ്റാര്‍ ടി.വി. ല പെണ്ണ് വന്നു പറഞ്ഞ മഹാജന്‍ കഥ വിട്ടുകള. അധികം അശ്ലീല സത്യമെഴുതിയാ കുളിക്കേണ്ടി വരും.വെള്ളത്തിനൊക്കെ എന്താ വില.കാര്‍ത്തികേയന്‍റെ48 കോടി ഗ്രാന്റ് നായനാര്‍ മന്ത്രി സഭ 98 കോടി ആക്കി,ഉയര്‍ത്തി..അപ്പൊ കാര്‍ത്തികേയന്‍,ആന്റണി മാര്‍ തുടര്‍ന്നു ഭരിച്ചിരുന്നെന്കില്‍ മറ്റേ 50 കോടി പുട്ടടിക്കുമായിരുന്നു..ഇപ്പൊ ഈ കേസെങ്കിലും വന്നു,ചില രേഖകളൊക്കെ ഉള്ളതോണ്ട്, അതല്ലെന്കി പുട്ടടി ഉറപ്പ്..
വൈദ്യുതി ഉല്പാദനം വര്‍ദ്ധിക്കണമെങ്കില്‍ രണ്ട് വഴികളാണുള്ളത്.
1) ഉല്‍പാദന കേന്ദ്രങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തുക.
2) പുതിയ ഉല്പാദന കേന്ദ്രങ്ങള്‍ തുറക്കുക.
ഇതില്‍ ചെറുകിട ജല വൈദ്യുത കേന്ദ്രങ്ങള്‍ തുറക്കുക എന്നതായിരുന്നു ഉല്‍പാദന കേന്ദ്രങ്ങളുടെ കപ്പാസിറ്റി ഉയര്‍ത്തുക എന്നതിനേക്കാള്‍ തൊണ്ണൂറുകളില്‍ പരിഗണിക്കപ്പെട്ടിരുന്നത്.
അതിനേക്കാള്‍ പരിഗണന അര്‍ഹിച്ച കാര്യമാണു ഉല്‍പാദിപ്പിക്കപ്പെട്ട വൈദ്യുതിയെ പ്രസരണ നഷ്ടം കുറക്കുക എന്നത്. അതാണു മുകളില്‍ ഞാന്‍ പറഞ്ഞത്. ഈ കരാര്‍ എങ്ങനെ ജനവിരുദ്ധമാവുന്നു എന്നതിനെ കുറിച്ച് കൂടുതല്‍ സങ്കേതിക വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ തയ്യാറാണ്.
ഇതു രണ്ടുമല്ലാതെ ലാവ്‌ലിന്‍ വഴി നടത്താന്‍ തീരുമാനിച്ച നവീകരണം നിലവിലുള്ള ഉല്‍പാദന കേന്ദ്രങ്ങളുടെ നവീകരണ പ്രക്രിയ പരിധി ഉയര്‍ത്തുകയോ പ്രസരണ നഷ്ടം കുറക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാണല്ലോ. ഇതിനെയാണു ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എതിര്‍ത്തതും. വികസനം എന്ന അടവു പയറ്റുന്നവര്‍ ഇതോര്‍ത്താല്‍ നല്ലത്.
(ചര്‍ച്ചകള്‍ ക്രിയാത്മകായി മാത്രം നടക്കാന്‍ ബ്ലോഗ് അഡ്മിന്‍ ശ്രദ്ധിക്കുമല്ലോ)
തോമസ് ഐസക് മാതൃഭൂമിയില്‍ ഇങ്ങനെ എഴുതുന്നു..ഗ്ലോബല്‍ ടെണ്ടര്‍ വിളിക്കാന്‍ കഴിയില്ല എന്ന് കാര്‍ത്തികേയന്‍ തന്നെ സഭയില്‍ സൂചിപ്പിച്ചതിനെ കുറിച്ചു..
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് കാനഡയില്‍ പോയി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് ജി. കാര്‍ത്തികേയനാണ്. 1996 ഫിബ്രവരി 24-നാണ് കാര്‍ത്തികേയന്‍ ഇത് ഒപ്പുവെച്ചത്. ഈ ദിവസത്തിനൊരു പ്രത്യേകതയുണ്ട്. അന്നുതന്നെയായിരുന്നു കുറ്റിയാടി പദ്ധതിക്കുള്ള അവസാന കരാറും ലാവലിനുമായി ഒപ്പുവെച്ചത്. അതുകൊണ്ട് ജി. കാര്‍ത്തികേയന് കുറ്റിയാടി പദ്ധതിയെക്കുറിച്ചും പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാകുമല്ലോ. അദ്ദേഹത്തോട് അവിശ്വാസപ്രമേയ ചര്‍ച്ചാവേളയില്‍ അസംബ്ലിയില്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചു: എന്റെ ചോദ്യം ലളിതമാണ്. മന്ത്രി എന്ന നിലയില്‍ അങ്ങേയ്‌ക്ക് കുറ്റിയാടി പദ്ധതിക്ക് സപ്ലെ ഓര്‍ഡര്‍ കരാറിനു പകരം ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയുമായിരുന്നോ? സി.വി. പദ്‌മരാജന്‍ ഒപ്പിട്ട ധാരണാപത്രത്തിന്റെയും കണ്‍സള്‍ട്ടന്‍സി കരാറിന്റെയും പശ്ചാത്തലത്തില്‍ അനിവാര്യമായിരുന്നോ അങ്ങെടുത്ത തീരുമാനം? ഒട്ടേറെ ഉരുണ്ടുകളിച്ചെങ്കിലും ജി. കാര്‍ത്തികേയന് അവസാനം സമ്മതിക്കേണ്ടിവന്നു. ബന്ധപ്പെട്ട കാര്യങ്ങള്‍ വളരെ മുന്നോട്ടുനീങ്ങിയിരുന്നു. കരാറുകള്‍ ഒരു പാക്കേജാണ്. കാനഡയില്‍ നിന്ന് വായ്‌പ തരപ്പെടുത്തിയിട്ട് ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാന്‍ കഴിയില്ല.
(ചര്‍ച്ചകള്‍ ക്രിയാത്മകായി മാത്രം നടക്കാന്‍ബ്ലോഗ് അഡ്മിന്‍ ശ്രദ്ധിക്കുമല്ലോ.ഇതൊരു 50 കമന്റ്നു ശേഷം പരിങനിച്ച്ചാ മതി..
" . ഉള്‍പ്പാര്‍ട്ടി ജനാധിപത്യ രീതികളിലൂടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണു അദ്ദേഹം ഇപ്പോള്‍ മാധ്യമങ്ങളിലൂടെ സംഘടനക്ക് ദുഷ്പ്പേരുണ്ടാക്കുന്ന രീതിയില്‍ അവതരിപ്പിച്ചത്...."
ത്ഫൂ..ഗോയന്ക മൊതലാളിയുടെ വകയുള്ള 'ജനപക്ഷ'കമ്മ്യുനിസത്തിന്‍ ടെ,മാത്തുച്ചായന്‍ടെ കമ്യുണിസ്റ്റ്പരിശുദ്ധത, കമ്മ്യുണിസ്റ്റ് പാര്‍ടിയില്‍ 'തിരികെ'കൊണ്ടാരാനുള്ള ആഹ്വാനം,വീരഭൂമിയിലുള്ള 'യഥാര്ത്ഥ' ഇടതുപക്ഷം...എല്ലാത്തിനു കൂട്ടിക്കൊടുത്തിട്ടു വീണ്ടും വിസര്‍ജ്ജിക്കുന്നു..ഉള്പ്പാര്ടി ജനാധിപത്യ രീതീം,മാധ്യ്മങ്ങളിലൂടെ ദുഷ്പേര്,..
സിമി,
1.അനക്ഷര്‍ പ്രധാന കരാറിന്റെ ഭാഗമാവുകയേ ഇല്ല എന്ന് ഉറപ്പിച്ചു പറയാമോ?
2. ഇതും നിയമവിദഗ്ദര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കാം.
3. താല്‍ക്കാലികം ആയതുകൊണ്ടാണ് ലേഖനത്തില്‍ "All that could have been done was to reduce the cost of goods and services, which the LDF government succeeded in doing". എന്ന് പറഞ്ഞിട്ടുള്ളത്. കുറച്ചതിന്റെ കണക്കും, ലോണിന്റെ പലിശ കുറച്ചതുമൊക്കെ ലേഖനത്തിലുണ്ടല്ലോ. കേസ് പാരീസിലായിരിക്കുമെന്ന ഭാഗവും ശ്രദ്ധിച്ചുകാണുമല്ലോ. എ ബി ബി യുമായി യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ കരാർ എൽ ഡി എഫ് റദ്ദാക്കിയത് സുപ്രീം കോടതിയിൽ ചലഞ്ച് ചെയ്തതും സുപ്രീം കോടതിയില്‍ നിന്ന് കമ്പനിക്കനുകൂലവിധി ലഭിച്ചതും ലേഖനത്തില്‍ പറയുന്നുണ്ടല്ലോ. അതല്ല ആ എം ഓ യൂ റദ്ദാക്കിയിരുന്നെങ്കിൽ സംസ്ഥാനത്തിനുവമ്പിച്ച നഷ്ട പരിഹാരം നൽകേണ്ടി വരുമായിരുന്നില്ലേ? കടവൂർ ശിവദാസൻ വൈദ്യുത മന്ത്രിയായിരുന്നപ്പോൾ ലാവിലിൻ കമ്പനി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് ബാക്കി പൈസ കനേഡിയൻ ഏജൻസി നൽകാതിരുന്നതിനെക്കുറിച്ച് എന്താണഭിപ്രായം. ശിവദാസന്റേത് ക്രിമിനൽ നെഗ്ലിജൻസല്ലേ?
4 അന്നത്തെ സാഹചര്യത്തെക്കുറിച്ചും പറയുന്നുണ്ട്. അതില്‍ നിന്നൊക്കെ അടര്‍ത്തിമാറ്റി അങ്ങിനെ ചെയ്യാമായിരുന്നു, ഇങ്ങനെ ചെയ്യാമയിരുന്നു എന്നു പറയുന്നതില്‍ കാര്യമുണ്ടോ? ഈ വിഷയത്തില്‍ എത്ര രൂപയുടെ അഴിമതി നടന്നു എന്നാണ് സിബിഐ പറയുന്നത് എന്ന് സിമി വിശദീകരിക്കാമോ? കാന്‍സര്‍ സെന്ററിനു കിട്ടിയ 12 കോടി എല്‍.ഡി.എഫ് ഭരണകാലത്തല്ലേ ലഭിച്ചത് ? എന്താണ് വാസ്തവത്തിൽ പിണറായിയിൽ സിബിഐ ആരോപിക്കുന്ന കുറ്റം? ആ കുറ്റത്തിൽ നിന്ന് കാർത്തികേയനും മറ്റും ഒഴിവാകുന്നതെങ്ങനെ ?
5.താങ്കൾ ചോദിക്കുന്നുവല്ലോ.. "നിരപരാധിത്വം തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ അവ പരസ്യപ്പെടുത്താത്തത് എന്തുകൊണ്ട്? പിണറായി ലാവ്ലിന്‍ ഇടപാടില്‍ എന്തൊക്കെ ചെയ്തു, അതിനു പ്രേരകമായത് എന്തൊക്കെയായിരുന്നു, എന്തൊക്കെ ചെയ്തില്ല എന്ന് വ്യക്തമായി പറയാന്‍ കഴിയാത്തത് എന്തുകൊണ്ട് ?" ഈ ചോദ്യം ശരിയാണോ? കുറ്റപത്രം ഉണ്ടാക്കുന്നവരല്ലേ കുറ്റം തെളിയിക്കേണ്ടത് ?
ലേഖനത്തിലെ വസ്തുതകളെക്കുറിച്ചല്ലാതെ, ലേഖനം വിശ്വസനീയമാണോ അല്ലയോ എന്നൊക്കെയുള്ള സിമിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയുന്നില്ല. സിമിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. വസ്തുതകള്‍ക്ക് പകരം സബ്ജക്റ്റീവ് ആയ നിരീക്ഷണങ്ങള്‍ നമ്മെ എവിടെയും എത്തിക്കിലല്ല്ലോ.
പൊതുവായി ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ. വർക്കേഴ്‌സ് ഫോറം ഈ വിഷയത്തെ സമീപിച്ചത് ഇടതു പക്ഷത്തിനെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ്. അതിൽ വ്യക്തികളോടുള്ള ഇഷ്ടാനിഷ്ടങ്ങൾക്ക് പ്രസക്തിയില്ല തന്നെ. വ്യക്ത്യാരധനയും വ്യക്തിഹത്യകളും ഒരേ പോലെ ദോഷകരമാണെന്ന് തന്നെ ഞങ്ങൾ കരുതുന്നു.
ചർച്ചകളിൽ വിവിധ വീക്ഷണങ്ങൾ അവതരിപ്പിച്ച എല്ലാവർക്കും നന്ദി
ബാലാനന്ദന്‍ കമ്മിറ്റി (Committee to Study the
Development of Electricity) ഏതാണ്ട് 40നടുത്ത് നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടായിരുന്നു. കേരളത്തിലെ ഊര്‍ജ്ജമേഖലയെക്കുറിച്ച്. സൈലന്റ് വാലിയും പൂയംകുട്ടിയുമൊക്കെ തുടങ്ങാതിരുന്നതിനാല്‍ കേരളത്തിനു സംഭവിച്ച നഷ്ടത്തെക്കുറിച്ചും, കാവേരി ജലത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തിന്റെ അധികാരം ഉറപ്പിക്കുന്നതിനായി എന്ത് ചെയ്യണമെന്നതിനെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്.
“immediate commencement of work on three hydroelectric projects proposed on the tributaries of the Cauvery without waiting for clearance from the federal government or other agencies.“
“Kerala has lost heavily by shelving of several major projects, including the Silent Valley project, all on environmental grounds.
The new projects like the Pooyamkutty, are also turning out to be a casualty to environmental objections."Had at least three of these projects been cleared in the early Eighties, the state would have escaped from the sustained and worsening power crisis,"”
(റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തയില്‍ നിന്നെടുത്തത്)
പിന്നെ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന ചിറ്റമ്മനയം, നാഫ്ത ഉപയോഗിച്ച് താപവൈദ്യുതനിലയങ്ങള്‍ തുടങ്ങുവാന്‍ എം.ഒ.യു ഒപ്പിട്ടത് റദ്ദാക്കണം, പവര്‍ പ്രോജക്ടുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി പ്രത്യേക കമ്പനി തുടങ്ങണം, കെ.എസ്.ഇ.ബിക്ക് ഒട്ടോണമി അങ്ങിനെ പല നിര്‍ദ്ദേശങ്ങളും അതിലുണ്ട്.
പൂയംകുട്ടിയും സൈലന്റ്വാലിയുമൊക്കെ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം തുടങ്ങിയിരുന്നെങ്കില്‍, ബാലാനന്ദനെ കൊന്നു കൊലവിളിക്കാമായിരുന്നു പരിസ്ഥിതി വിരോധി എന്ന പേരില്‍.
:)
"പൂയംകുട്ടിയും സൈലന്റ്വാലിയുമൊക്കെ കമ്മിറ്റി നിര്‍ദ്ദേശപ്രകാരം തുടങ്ങിയിരുന്നെങ്കില്‍, ബാലാനന്ദനെ കൊന്നു കൊലവിളിക്കാമായിരുന്നു ..."
എന്നാ തീര്ന്നു,silent valleyയോ പൂയം കുട്ടിയോ നടപ്പാക്കിയിരുന്നെന്കില്‍, മാധ്യമം പത്രത്തില്‍ 'ചിലരൊക്കെ',പിന്നെ വീരഭൂമി പറയേണ്ടാ,മുനീര്‍വിഷനും മര്‍ഡോക്നെറ്റും ഒക്കെ--ബാലാനന്ദന്‍,പരിസ്ഥിതി വിരോധി,സാമ്രാജ്യത്വ 'ഒളിയജണ്ട' എജെന്റ്റ്, റൊണാള്‍ഡ് റീഗന്‍ടെ അളിയന്‍ എന്നൊക്കെ പറഞ്ഞു ആ പാവം ബാലാനന്ദനെ ഒരു വഴിക്കാക്കിയേനെ.അങ്ങനെ നോക്കുമ്പോ ഐസക് പിണറായി,ബേബി വിശ്വന്‍മാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല..ഈ 'ജനപക്ഷ'മാധ്യമ വളിപ്പന്‍മാറ്ടെ കാര്യം ഇത്രേ ഉള്ളു.
Post a Comment