Monday, January 19, 2009
ബാലാനന്ദന്‍ ഓര്‍മ്മയായി
സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.45നാണ് അന്ത്യമുണ്ടായത്. സംസ്കാരംവൈകിട്ട് അഞ്ചു മണിക്ക് സിപിഐ എം കളമശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ നടക്കും.
ഇന്ത്യന്‍ അലുമിനിയം കമ്പനി സ്ഥാപിക്കുന്ന 1941കാലത്ത് കൂലിപ്പണിക്കാരനായി കളമശ്ശേരിയിലെത്തിയതാണ് ബാലാനന്ദന്‍. ഇലക്ട്രിക്കല്‍ ജോലിയില്‍ വൈദഗ്ധ്യം നേടിയ ബാലാനന്ദന്‍ പിന്നീട് കനേഡിയന്‍ മാനേജ്‌മെന്റിനു കീഴിലായിരുന്ന ഐഎസിയില്‍ ഇലക്ട്രീഷ്യനായി. ഐഎസിയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനരംഗത്തുവന്നു. ഇക്കാലത്ത് ആലുവയിലെ വ്യവസായത്തൊഴിലാളികളെയാകെ സംഘടിപ്പിക്കുന്നതിലും നേതൃത്വപരമായ പങ്കുവഹിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ബാലാനന്ദന് പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് കമ്പനിയിലെ ജോലി നഷ്ടമായി. നിരവധി പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് പലതവണ ജയില്‍വാസവും ഒളിവുജീവിതവുമനുഭവിച്ചു. നിരവധിതവണ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി.
സിപിഐ എം രൂപീകരണത്തെത്തടര്‍ന്നു ചേര്‍ന്ന ആദ്യ സമ്മേളനത്തില്‍ ബാലാനന്ദന്‍ സംസ്ഥാന കമ്മിറ്റിയംഗമായി. 1972 ലെ മധുര ഒമ്പതാംപാര്‍ടി കോൺഗ്രസില്‍ കേന്ദ്ര കമ്മിറ്റിയംഗവും 1978ലെ ജലന്ധര്‍ പാര്‍ട്ടി കോൺഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി. 2005ല്‍ പൊളിറ്റ്ബ്യൂറോയില്‍നിന്ന് ഒഴിവായ ബാലാനന്ദന്‍ കാല്‍നൂറ്റാണ്ടുകാലത്തെ ഡല്‍ഹി ജീവിതത്തിനുശേഷം 2004ല്‍ കേരളത്തിലേക്ക് തിരിച്ചെത്തി. മുകുന്ദപുരം മണ്ഡലത്തില്‍നിന്ന് 1980ല്‍ ലോകസഭയിലെത്തി.1988മുതല്‍ 2000 വരെ രാജ്യസഭാംഗമായിരുന്നു. 1989ല്‍ പാര്‍ലമെന്ററി കമ്മിറ്റിയംഗമായി ഐക്യരാഷ്‌ട്രസഭയില്‍ പ്രസംഗിച്ചു. രണ്ടുവട്ടം നിയമസഭാംഗമായിട്ടുണ്ട്. വടക്കേക്കരയില്‍നിന്ന് 1967ലും 70ലും. 1970ല്‍ സിഐടിയു രൂപീകരിച്ചപ്പോള്‍ ബാലാനന്ദന്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. ബിടിആറിന്റെ മരണത്തെ തുടര്‍ന്ന് 1990ല്‍ സിഐടിയു അഖിലേന്ത്യാ പ്രസിഡന്റായി. 2002 വരെ പ്രസിഡന്റായി തുടര്‍ന്നു. നിരവധി വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്.
സഖാവ് ബാലാനന്ദന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.
Subscribe to:
Post Comments (Atom)
9 comments:
സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.45നാണ് അന്ത്യമുണ്ടായത്. സംസ്കാരംവൈകിട്ട് അഞ്ചു മണിക്ക് സിപിഐ എം കളമശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ നടക്കും.
സഖാവ് ബാലാനന്ദന് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍.
ആദരാഞ്ജലികള്‍..
ഇനി പിണറായിയുടെ കാലം!
ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ അവസാനത്തെ പ്രധാന ഇടപെടല്‍.എല്ലാത്തരം ഒത്തുതീര്‍പ്പുകള്‍ക്കും വഴങ്ങുന്ന പിണറായി പാര്‍ട്ടിയുടെ CEO ആയിരുക്കുന്ന ഇക്കാലത്ത് ബാലാനന്ദന്‍ സഖാവിന്റെയും അതുപോലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുകളുടെയും രാഷ്ടീയമരണം പിണറായി ഉറപ്പാക്കിയ വേളയിലാണ് സഖാവിന്റെ വിടവാങ്ങല്‍.അര്‍ബുദം അദ്ദേഹത്തെ കീഴടക്കി.പാര്‍ട്ടിയലെ അര്‍ബുദം പനപോലെ വളര്‍ന്ന് പാര്‍ട്ടിയെയും വിഴുങ്ങി.
സഖാവ് ബാലാനന്ദന് ആദരാഞ്ജലികള്‍.
ലാല്‍ സലാം സഖാവേ.....
"ലാവലിന്‍ കോഴ തടയാന്‍ ശ്രമിച്ചതായിരുന്നു സഖാവിന്റെ അവസാനത്തെ പ്രധാന ഇടപെടല്‍....യഥാര്ത്ഥ കമ്മ്യുനിസ്റ്റുകളുടെയും..."
ഏയ് അല്ലാ, പെട്രോള്‍ പമ്പ് കുംഭകോണം എം.പി ആയിരിക്കെ തടഞ്ഞതാണ് ഇടപെടല്‍.പിന്നെ തെഹല്ക്കയെ ബന്ങാര് ലക്ഷമനെ കുടുക്കാന്‍ സഹായിച്ചതും,ദാല്‍ഹിയിലിരുന്നു ചരട് വലിച്ചതും ബാലാനന്ദന്‍ സഖാവ് തന്നെ...പിന്നെ കൊച്ചിയില്‍ ഒരാഴ്ച മുമ്പ് സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിനു തലേന്ന് ഞമ്മുടെ ക്രൈം 'കുട്ടപ്പന്‍' പത്ര സമ്മേളനത്തില്‍ പറഞ്ഞതു മനോരമ മുത്തശ്ശിയില്‍ വായിച്ചാ..പി.ബി. ക്ക് ലാവ്ലിന്‍ ഇടപാടില്‍ ഇരുപത്തന്ച്ചു കോടി കിട്ടിയെന്നു(ചെറിയ തുക,നാറ്റിച്ചു !!).ഹമ്പോ,പിണറായി രക്ഷപ്പെട്ടു, എല്ലാരും പന്കിട്ടെടത്തിട്ട്ണ്ടാകും ..വി.എസ്,നായനാര്‍, കാരാട്ട്... നാറികളെ,ആരോപണ മുന്നയിക്കാനും വ്യക്തിഹത്യ നടത്താന് പോലും കമ്മികള്‍ നിങ്ങള്‍ക്ക് കോച്ചിംഗ് ക്ലാസ് വെക്കണോ..നാറ്റിക്കാന്‍ പറയുമ്പോ ആദ്യം മുതല്‍ അവസാനം വരെ കന്‍സിസ്ടന്റ്റ് ആയി പറയേണ്ടേടെയ്
എന്തായാലും പൊതുമേഖലക്കു വേണ്ടി വാ തോരാതെ പ്രസംഗിക്കുകയും നമ്മള്‍ ഉത്തരം താങ്ങിയതുകൊണ്ടാണൂ പൊതുമേഖല ഈ വിധം നിലനിന്നതെന്നും അതുകൊണ്ടാണു അമേരിക്കയില്‍ തകര്‍ന്ന സാമ്പതിക രംഗം ഇന്ത്യയില്‍ തകരാതിരുന്നതെന്നും തീസിസ് തയ്യാറാക്കിയ ആള്‍ക്കര്‍ പൊതു മേഖല സ്ഥാപനം ഏകദേശം അറുപതു ശതമാനം മലയാളികള്‍ പണിയെടുക്കുന്ന ഭെല്‍ റ്റെന്‍ഡറിനെ മറി കടന്നു കമേഡിയന്‍ ലാവലിനു കൊണ്ട്രാക്ട് കൊടുത്തതും, അതിനെതിരെ ഫയല്‍ എഴുതിയ വരദാചാരി ഐ എ എസിണ്റ്റെ തല പരിശോധിക്കണമെന്നു ഫയല്‍ നോട്ടെഴുതിയതും ശരിയായില്ല ഈ ലാവ് ലിന്‍ കരാറല്ലേ ഇന്നു കേരളത്തിലെ പല ജനറേറ്ററുകളും പ്രവര്‍ ത്തന രഹിതം ആക്കാന്‍ കാരണം?
പല ജനറേറ്ററും പ്രവര്‍തിക്കുന്നില്ല എന്ന സത്യം തന്നെ പിണറായിയുടെ പാലസിണ്റ്റെ പടം പോലെ പുറത്തുവരാതിരിക്കാന്‍ ബാലാനന്ദന്‍ സഖാവിണ്റ്റെ യൂണിയന്‍ തന്നെ ശ്രമിക്കുന്നതും ഒരു വിരോധാഭാസം ആയി തോന്നുന്നു
ഏതായാലും ഒത്തിരി ഇടി കൊണ്ടിട്ടുള്ള ആളാണു ആത്മശാന്തി നേരുന്നു
" ഏകദേശം അറുപതു ശതമാനം മലയാളികള്‍ പണിയെടുക്കുന്ന ഭെല്‍ റ്റെന്‍ഡറിനെ മറി കടന്നു കമേഡിയന്‍ ലാവലിനു കൊണ്ട്രാക്ട് കൊടുത്തതും,..."
കൊണ്ട്രാക്ട് കൊടുത്തതും എം.ഓ.യു ഒപ്പിട്ടതുമെല്ലാമേടുത്താല്‍ ആദ്യം കുനിഞ്ഞു നിന്നു ഉത്തരം പറയേണ്ടത് ആണ്ടണിയും കാര്‍ത്തികേയന്‍ മാരുമാണ്.അതല്ലേ,ഇന്നേവരെ ലാവലിന്‍ കരാറിനെതിരെ,അത് മാധ്യമങ്ങളില്‍ കത്തി നില്‍ക്കുമ്പോഴും ഒരക്ഷരം,ആണ്ടണി മിണ്ടാത്തത്.അല്ലാ ആരുഷി പറയ് ഏതെങ്കിലും പത്രത്തില്‍ നമ്മുടെ റബ്ബര്‍ പത്രാവട്ടെ, മര്‍ഡോക്,മുനീര്‍ വിഷന്‍ ചാനലാവട്ടെ,ഇന്നേവരെ ലാവളിനെതിരെ ഒന്നു വാ തുറന്നോ ആണ്ടണി--മോനേ ദാസപ്പാ അവിടെയാണ് മര്‍മ്മം-കളിച്ചു കളിച്ചു ആണ്ടനി,കാര്‍ത്തികെയന്മാര്ടെ ഉടുതുണി പറിക്കല്ലേ ആരുഷി മാമു.പിന്നെ കിഡ്നി യോണോമിക്സ് കൂടി ഒന്നു വിളംബിയിട്ടു പോടേ...
OT : ആരുഷി മാമു,ബി.ജെ.പി ഓഫീസില്‍ ന്നിന്നു "കാണാതായ" 3 കോടി തപ്പാന്‍ കൊട്ടേഷന്‍ എടുക്കുന്നോ..ആരുഷിയെ പോലുള്ള പ്രൈവറ്റ് ഡിക്ടടിവിനു ചാന്‍സ് ഉണ്ട്.എന്നാലും ഇത്ര ആര്‍ത്തിയോ,കള്ളന്‍ കപ്പലില്‍ തന്നെ,സ്വന്തം അപ്പന്‍റെ..പോലും അടിച്ചു മാറ്റുമല്ലോ ഇവറ്റകള്‍.
"... അതിനെതിരെ ഫയല്‍ എഴുതിയ വരദാചാരി ഐ എ എസിണ്റ്റെ തല പരിശോധിക്കണമെന്നു ഫയല്‍ നോട്ടെഴുതിയതും...."
അല്ലാ,ആരുഷി ഈ ഫയല്‍ ആരുഷി കണ്ടോ, അതിലങ്ങനെ എഴുതിയില്ലാ എന്നാണല്ലോ,കമ്മികള്‍ പറയുന്നേ.ഇവിടെ,ആര്യാടന്‍സ്,കടവൂരാന്‍സ് ഒക്കെ ഭരിച്ചില്ലേ,വകുപ്പ് അതിന് ശേഷം..ആ നോട്ടടങ്ങിയ ഫയല്‍ പേജ് പുഷ്പം പോലെ നമ്മുടെ മര്‍ഡോക്,അച്ചായന്‍,'മുത്തു'മംഗളം,മുനീര്‍ വിഷന്‍ ചാനലിനും പത്രങ്ങള്‍ക്കും കിട്ടൂലെ,ഒന്നു പ്രസിദ്ധീകരിക്കാന്‍ പരയെടെയ്..
" പല ജനറേറ്ററും പ്രവര്‍തിക്കുന്നില്ല എന്ന സത്യം തന്നെ."
പല ജനറേറ്ററും പ്രവര്‍തിക്കുന്നില്ല എങ്കില്‍ എങ്ങനെയാ തന്‍റെ അച്ചി വീട്ടില്‍ വിളക്ക് കത്തുന്നെറെയ്,ബോംബെ യില്‍ 8 മണിക്കൂറും,ദാല്‍ഹിലും ഗുജരാത്തിലുമൊക്കെ 7 മണിക്കൂറും പാവം ജനത്തിന്(മൊയലാളി മാര്‍ക്ക് ഫുള്‍ ടൈം കേട്ടാ)പവര്‍ കട്ടല്ലെറെയ്..ഓ,അത് നോക്കുമ്പോള്‍ നമ്മുടെ കേരളം എത്ര ഭേദം.അതല്ലേ, മന്‍മോഹന്‍ ആണവ കരാര്‍ കൊണ്ടുവന്നതിനു ന്യായം പറഞ്ഞതെടെയ്.ഇലക്‌തൃസിറ്റി ദാരിദ്ര്യം എന്ന്.
Post a Comment