മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് രോഷം ജ്വലിച്ച പ്രതികരണ പരമ്പരകള്‍ക്കിടയില്‍, ഒരു പക്ഷേ, അതിലേറെ ഭീകരമായ ദുരന്തം പാടെ മുങ്ങിപ്പോയി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഉന്നതകുലജാതരെപ്പോലും പിടിച്ചു കുലുക്കുമായിരുന്ന ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ 'ബ്രേക്കിങ് ന്യൂസി'ന്റെ വിലപോലും കൽപിച്ചില്ല. 2007-ല്‍ രാജ്യത്ത് 16,632 കര്‍ഷകരാണ് ജീവനൊടുക്കിയത്. അവരുടെ പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമത്. ആ വാര്‍ത്തയാണ് പാടെ പിന്തള്ളപ്പെട്ടത്.
കാരണം സുവ്യക്തമാണ്. കര്‍ഷകര്‍ ‘താജ് എന്റെ രണ്ടാം വീട് ’ സമീപനക്കാരായ ഉന്നതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല.
ഗ്രാമപ്രദേശങ്ങളില്‍ മരണപരമ്പരയുടെ നൃത്തം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കടക്കെണിയും അപമാനഭാരവും മൂലം 1997 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 1,82,936 ആണെന്ന് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. അതിനിടയിലും സാമ്പത്തിക രക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലുള്ള ആവേശത്തിലാണ് സര്‍ക്കാര്‍. കഴിഞ്ഞ സപ്‌തംബര്‍ മുതല്‍ 10,000 കോടിയുടെ രക്ഷാപദ്ധതികളാണ് കേന്ദ്രം അനുവദിച്ചത്. മറ്റൊരു സാമ്പത്തിക ഉത്തേജക പാക്കേജുകൂടി അണിയറയില്‍ ഒരുങ്ങുകയാണ്.
പിഴവുകള്‍ വരുത്തിയ മേഖലകള്‍ക്കു മാത്രമാണ് ഇതുവരെ രക്ഷാപദ്ധതി പ്രഖ്യാപിച്ചത്. 20 ലക്ഷം രൂപവരെയുള്ള ഭവനവായ്‌പകള്‍ക്കു പലിശ ഇളവ് അനുവദിച്ചത് അത്തരം തെറ്റായ സാമ്പത്തിക സാഹസികതകള്‍ക്ക് ഒരുദാഹരണം. ഭവനവായ്‌പയുടെ പലിശ കുറച്ച് ആവശ്യകത കൂട്ടുമ്പോള്‍ അത് തിരിച്ചടയ്‌ക്കപ്പെടുമെന്നതിന് ഉറപ്പൊന്നുമില്ല. പ്രതിമാസം 25,000 രൂപ വരെ തിരിച്ചടയ്‌ക്കാന്‍ കഴിയുന്നവര്‍ക്കായി സര്‍ക്കാറെന്തിനു രക്ഷാപദ്ധതികളെക്കുറിച്ച് ആലോചിക്കണം? സമൂഹത്തെ കൊള്ളയടിക്കുന്ന വസ്‌തുവ്യാപാര മേഖലയ്‌ക്കായി എന്തിനു രക്ഷാപദ്ധതി പ്രഖ്യാപിക്കണം? മഹാനഗരങ്ങളില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഫ്‌ളാറ്റ് വിലയില്‍ 450 ശതമാനമാണ് വര്‍ധന ഉണ്ടായത്. എന്തുകൊണ്ട് വസ്‌തുവില അതിന്റെ യഥാര്‍ഥ മൂല്യത്തിലേക്ക് താഴാന്‍ അനുവദിച്ചുകൂടാ? അതുവഴി വില സാധാരണക്കാരനു താങ്ങാവുന്ന നിലയിലായാല്‍ കൂടുതല്‍പ്പേര്‍ ഭവനനിര്‍മാണ മേഖലയില്‍ നിക്ഷേപിക്കാന്‍ തയ്യാറാവില്ലേ?
സാമ്പത്തിക ഉത്തേജനം വേണമെങ്കില്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്കു പണലഭ്യത ഉറപ്പാക്കണം. അങ്ങനെയാണ് നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. റിസര്‍വ് ബാങ്ക് അതിവേഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. റിപ്പോ നിരക്ക് കുറച്ചു; കരുതല്‍ ധനാനുപാതത്തിന്റെ നിരക്കിലും കുറവു വരുത്തി. ബാങ്കുകള്‍ക്കു പ്രത്യേക വായ്‌പാസൗകര്യം അനുവദിച്ചു. അങ്ങനെ ഒട്ടേറെ നടപടികളാണ് വന്നത്. കഴിഞ്ഞ സപ്‌തംബര്‍ പകുതി തൊട്ട് മൂന്നു ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കിങ് മേഖലയിലേക്ക് ഒഴുക്കിയത്. എന്തുസംഭവിച്ചുവെന്ന് നോക്കുക. ആ പണം സുരക്ഷിതമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ തിരികെ നിക്ഷേപിച്ചു. ഡിസംബര്‍ ഒന്നിനും എട്ടിനും ഇടയിലെ എട്ടു ദിവസത്തിനുള്ളില്‍ ബാങ്കുകള്‍ 3.27 ലക്ഷം കോടി രൂപയാണ് റിസര്‍വ് ബാങ്കില്‍ നിക്ഷേപിച്ചത്. അതും വെറും ആറു ശതമാനം നാമമാത്രമായ പലിശയ്‌ക്ക്. ആ പലിശ വൈകാതെ അഞ്ചു ശതമാനമായി കുറയുകയും ചെയ്‌തു.
ഉത്തേജക പാക്കേജുകള്‍ സാമ്പത്തിക മാന്ദ്യത്തെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്തിയേക്കാം. എന്നാല്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് വിവിധ ലോബി ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം നടപടികളെന്ന് വ്യക്തം. ഉദാഹരണത്തിന് കയറ്റുമതിക്കാര്‍ക്ക് ഉത്തേജക പാക്കേജിന്റെ 'ഉത്തേജനം' രണ്ടുതവണയാണ് ലഭിച്ചത്. രൂപയും ഡോളറും തമ്മിലുള്ള വിനിമയ മൂല്യം 37-ലെത്തിയപ്പോള്‍ വസ്‌ത്ര കയറ്റുമതിക്കാര്‍ പിന്തുണവേണമെന്ന് മുറവിളി തുടങ്ങി. സര്‍ക്കാര്‍ ഉടനെ തന്നെ 1700 കോടി രൂപയോളം സഹായമായി ഒഴുക്കി. ഇപ്പോള്‍ വിനിമയ നിരക്ക് വീണ്ടും 50-നോടടുക്കുന്നു, വസ്‌ത്ര വ്യവസായത്തിനു വീണ്ടും നേട്ടങ്ങളുടെകാലം.
പരുത്തി വസ്‌ത്ര നിര്‍മാതാക്കളും കയറ്റുമതിക്കാരും പുതിയ രക്ഷാപദ്ധതിക്കായി മുറവിളി കൂട്ടുന്നുണ്ട്. അന്താരാഷ്‌ട്ര വിലയും താങ്ങുവിലയും തമ്മിലുള്ള അന്തരം നികത്തണമെന്നാണ് അവരുടെ ആവശ്യം. കയറ്റുമതിയില്‍ 95 ശതമാനം ഇടിവുണ്ടായെന്നും ഈ സാഹചര്യത്തില്‍ രക്ഷാപദ്ധതി അനിവാര്യമാണെന്നും അവര്‍ പറയുന്നു. എന്നാല്‍ പരുത്തിക്കര്‍ഷകരെ സഹായിക്കണമെന്ന് ഈ വ്യവസായികള്‍ ഒരിക്കല്‍പ്പോലും ആവശ്യപ്പെടുന്നില്ല.
വിനാശത്തിന്റെയും മാന്ദ്യത്തിന്റെയും പരമ്പരകള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും കാര്യമായ പരിഗണന ലഭിക്കാത്തത് കാര്‍ഷിക മേഖലയ്‌ക്കു മാത്രമാണ്. ഇന്ത്യ തിളങ്ങുമ്പോഴും മുങ്ങുമ്പോഴുമെല്ലാം സമ്പദ്‌വ്യവസ്ഥയുടെ യഥാര്‍ഥ നട്ടെല്ല് കാര്‍ഷിക മേഖലതന്നെയായിരുന്നു. കാര്‍ഷിക മേഖലയോടുള്ള പൂര്‍ണ ഉദാസീനതയും അവഗണനയും കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഒട്ടേറെപ്പേര്‍ കാര്‍ഷികവൃത്തി ഉപേക്ഷിക്കുന്നു. എന്നിട്ടും കാര്‍ഷികമേഖലയ്‌ക്ക് വ്യവസായത്തെപ്പോലെ വന്‍ തകര്‍ച്ച നേരിടേണ്ടിവന്നിട്ടില്ല. ബലംപ്രയോഗിച്ച് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നയങ്ങളും ഭീമന്‍ കമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ സഹായങ്ങള്‍ ചെയ്യുന്നതുമൊക്കെ കാര്‍ഷികമേഖലയുടെ മരണത്തിനു കാരണമാകും. ലോകബാങ്കിന്റെ കുറിപ്പടിയനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സംസാരിക്കുന്നതു തന്നെ ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നിനെക്കുറിച്ചാണ്.
രാജ്യത്തെ ജനസംഖ്യയില്‍ 60 ശതമാനമാണ് കാര്‍ഷിക മേഖലയുമായി നേരിട്ട് ബന്ധപ്പെട്ടു കഴിയുന്നത്. ഭൂരഹിതരായ 20 കോടിയോളം തൊഴിലാളികളും കാര്‍ഷിക മേഖലയെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തില്‍ സമ്പദ്‌മേഖലയ്‌ക്ക് യഥാര്‍ഥ ഉത്തേജനം വേണമെങ്കില്‍ ശ്രദ്ധ കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞേ മതിയാകൂ. ഇതു പറയുമ്പോള്‍ ട്രാൿടര്‍ വ്യവസായത്തിനും ഭക്ഷ്യ സംസ്‌കരണ മേഖലയ്‌ക്കും ധനരക്ഷാപദ്ധതി വേണമെന്നല്ല അര്‍ഥം. അതു വിപരീതഫലമേ ഉണ്ടാക്കുകയുള്ളൂ. കാര്‍ഷിക മേഖലയുടെ പേരില്‍ നിലവില്‍ അനുവദിക്കുന്ന സബ്‌സിഡികള്‍ ഉത്‌പന്ന വിതരണക്കാര്‍ക്കാണ് പ്രയോജനപ്പെടുന്നത്. വിത്ത് ഉത്‌പാദകരും കീടനാശിനി, വളം കമ്പനികളും ട്രാൿടര്‍ നിര്‍മാതാക്കളുമൊക്കെ നേട്ടം കൊയ്യുന്നു.
കാര്‍ഷിക മേഖലയ്‌ക്ക് ഉണര്‍വേകാന്‍ വിപ്ലവകരമായ മാറ്റമാണ് അനിവാര്യമായിരിക്കുന്നത്. കൃഷിയെ പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജിനു രൂപം നല്‌കണം. ഊഷര ഭൂമികളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കണം. 1.20 ലക്ഷം കോടിയുടെ വളം സബ്‌സിഡി കര്‍ഷകര്‍ക്കു നേരിട്ടു വിതരണം ചെയ്യണം. അതു സ്വാഭാവിക കൃഷിമാര്‍ഗത്തിലേക്ക് തിരിയണമോയെന്ന് തീരുമാനിക്കാന്‍ കര്‍ഷകനു സഹായകമാകും. അന്തിമായി കര്‍ഷകക്ഷേമത്തില്‍ ശ്രദ്ധയൂന്നുവാന്‍ പാക്കേജില്‍ നടപടിവേണം. പ്രത്യക്ഷ വരുമാന പിന്തുണയെന്ന തത്ത്വത്തിലൂന്നി പ്രതിമാസ സ്ഥിര വരുമാനമാണ് പ്രതിസന്ധിയിലായ കാര്‍ഷികമേഖലയ്‌ക്ക് ഇന്നാവശ്യം.
ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് മറ്റൊന്ന്. പ്രതിവര്‍ഷം 100 തൊഴില്‍ ദിനങ്ങളും പ്രതിദിനം ഏറ്റവും കുറഞ്ഞത് 60 രൂപ കൂലിയും വാഗ്‌ദാനം ചെയ്യുന്ന പദ്ധതിയാണിത്. 100 തൊഴില്‍ദിനങ്ങളെന്ന പരിധി എടുത്തുകളയുകയാണ് അടിയന്തരമായി ചെയ്യേണ്ടത്. ഗ്രാമീണ തൊഴിലാളികള്‍ക്കും 365 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം; സംഘടിത മേഖലയിലെന്നപോലെ. അസംഘടിതമേഖലകളിലെ സംരംഭങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 57000 കോടി രൂപയുടെ ഉത്തേജക പദ്ധതി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ തൊഴില്‍ദിനങ്ങള്‍ 365 ദിവസങ്ങളാക്കി ഉയര്‍ത്താന്‍ അതു വിനിയോഗിക്കാം.
ഇതിനു പുറമേ കാര്‍ഷിക മേഖലയ്‌ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായമെങ്കിലും പ്രഖ്യാപിക്കണം. വളം സബ്‌സിഡിയുടെ ഒരു ഭാഗം ഇതിലുള്‍പ്പെടുത്താവുന്നതാണ്. അതു കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഏര്‍പ്പെടുത്താന്‍ വിനിയോഗിക്കാം. ആവശ്യകത ഉയര്‍ത്താനും സമ്പദ്‌വ്യവസ്ഥ ഊര്‍ജസ്വലമാകാനും അതു സഹായകരമാകും.
ദേശീയ തൊഴിലുറപ്പു പദ്ധതിയെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുത്താനും അടിയന്തര നടപടി വേണം. സമഗ്ര വളര്‍ച്ചയ്‌ക്കു സ്വീകരിക്കേണ്ട നടപടികളാണ് മുകളില്‍ പറഞ്ഞത്. ആ വളര്‍ച്ച മുംബൈ താജ് രാജ്യത്തിന്റെ അഭിമാന പ്രതീകമാണെന്ന് വാഴ്‌ത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടില്ല.
****
ദേവീന്ദർ ശർമ്മ, കടപ്പാട് : മാതൃഭൂമി
Subscribe to:
Post Comments (Atom)
11 comments:
മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് രോഷം ജ്വലിച്ച പ്രതികരണ പരമ്പരകള്‍ക്കിടയില്‍, ഒരു പക്ഷേ, അതിലേറെ ഭീകരമായ ദുരന്തം പാടെ മുങ്ങിപ്പോയി. മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ഉന്നതകുലജാതരെപ്പോലും പിടിച്ചു കുലുക്കുമായിരുന്ന ആ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയ്‌ക്ക് ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ 'ബ്രേക്കിങ് ന്യൂസി'ന്റെ വിലപോലും കൽപിച്ചില്ല. 2007-ല്‍ രാജ്യത്ത് 16,632 കര്‍ഷകരാണ് ജീവനൊടുക്കിയത്. അവരുടെ പട്ടികയില്‍ മഹാരാഷ്‌ട്ര ഒന്നാമത്. ആ വാര്‍ത്തയാണ് പാടെ പിന്തള്ളപ്പെട്ടത്.
കാരണം സുവ്യക്തമാണ്. കര്‍ഷകര്‍ ‘താജ് എന്റെ രണ്ടാം വീട് ’ സമീപനക്കാരായ ഉന്നതരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല.
ഇനി മൂന്നു മാസം കൂടി മാന്‍ മോഹനെയും സോണിയാജിയെയും സഹിച്ചാല്‍ മതിയല്ലോ അതു കഴിഞ്ഞു മായാവതിയുടെ നേത്റ്‍ത്വത്തില്‍ വരുന്ന മൂന്നാം മുന്നണീ ഗവണ്‍മെണ്റ്റു കറഷകറ്‍ക്കു സബ്സിഡിയും ഫ്റീ രാസവളവും അന്തകനല്ലാത്ത വിത്തും പലിശ രഹിത വായപയും ഒക്കെ നല്‍കി ഈ രാജ്യത്തു തേനും പാലും ഒഴുക്കാമല്ലോ
പക്ഷെ കേരളത്തില്‍ എത്റ സീറ്റു കിട്ടും? ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍? അബ്ദുള്ള കുട്ടി പോലും മോഡിയുടെ പിറകേ പോയി ഹ ഹ അണ്ണന്‍ പിണറായി ആദ്യമായി ജയിലില്‍ പോകാനും പോകുന്നു
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്റ മനോഹരമേ
കര്‍ഷകരെ ഇവിടെ ആര്‍ക്കാ വേണ്ടത്? ഭൂമി മുഴുവന്‍ കുട്ടിച്ചോറാക്കാനല്ലെ ജി.എം ക്രോപ്സും, ജി.എം ഫുഡും, രാസവളങ്ങളും, കുമിള്‍ കീട നാശിനികളും മറ്റും. കൃഷി രക്ഷപ്പെടണമെങ്കില്‍ മണ്ണ് പുഷ്ടിയുള്ളതാവണം. പക്ഷിമൃഗാദികള്‍ മനുഷ്യന്റെ ശത്രവായിപ്പോയില്ലെ. നഷ്ടമില്ലാത്ത ക്ഷീരോല്പാദന വര്‍ദ്ധനമാത്രം മതി കുറെ രക്ഷപ്പെടും.
മായാവതി മൂന്നാം മുന്നണീലാണോ ആരുഷീ? തമശയം. കാരാട്ടണ്ണന്റെ കൂട പെണങ്ങിപ്പോയെന്ന് പറഞ്ഞറ്റ് കളിയാക്കിയത് ആരുഷീടെ കൂട്ടരല്ലേ? അദ്ദുള്ളക്കുട്ടി പോലും എന്നതിലെ പോലും എന്നതിനൊരു താമരവളയം സമ്മാനം. ബൈരോണ്‍ സിങ്ങും കല്യാണ്‍സിങ്ങുമൊക്കെ സുഖായിട്ടിരിക്കുന്നോ?
ആരുഷി.... മൂന്നാം മുന്നണിയും കമ്മ്യുണിസ്റ്റ്കാരും പിന്നാക്കക്കാരും ക്രിസ്ത്യാനികളും മുസ്ലിമ്ഗളും ഇല്ലാത്ത ആ സുന്ദരമായ ഭാരതം കാണാന്‍ കൊതിയാകുന്നു.
"സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍? അബ്ദുള്ള കുട്ടി പോലും മോഡിയുടെ പിറകേ പോയി .... "
ഞമ്മ 3 കോടി ടോയ്ലറ്റ് പേപ്പര്‍ പോലെ ആ ദല്‍ഹി ആപ്പീസില്‍ വച്ചപ്പോ,അപ്പന്‍ടെ--- പോലും അടിച്ചു മാറ്റും പോലെ 'ഉള്ളില്‍' നിന്നു തന്നെ ആരോ,യാരോ അടിച്ചു മാറ്റി.ഞമ്മ പോലിസിലോന്നും പരാതി കൊടുത്തില്ല..(പോലീസില്‍ പോലും വിസ്വാസില്ല..എന്നിട്ടല്ലേ സി.ബി.ഐ).അത് ഞമ്മക്ക് തന്നത് മാര്‍ട്ടിണോ,രിലയന്‍സോ ഒന്നുവല്ല.ഞമ്മടെ പഴയ മഹാജഞ്ഞി ബീഡി വാങ്ങാന്‍ വച്ച പൈസയാ.പിന്നെ ഞമ്മേ ഇതൊക്കെ പഠിപ്പിച്ച മഹാജഞ്ഞിനെ അനിയന്‍ തന്നെ തട്ടി..അപ്പൊ ആണ് ആ മര്‍ഡോക്നെറ്റിന്റെ മച്ചുനന്‍ സ്റാര്‍ ടി.വില്‍ ഏതോ,യേതോ ഒരു പെണ്ണ്,വന്നു മഹാജഞ്ഞി സ്വന്തം 'ഗുരു'ആണെന്ന് പറഞ്ഞെ..പോട്ടെ, എല്ലാം പറഞ്ഞാ നാറ്റ ക്കെസാകും,വായിച്ചോനെല്ലാം കുളിക്കേണ്ടി വരും..ഇപ്പൊ വെള്ളത്തിനൊക്കെ എന്താ വില..
വാദി പ്രതി ആകൂന്നുന്നു ചില പ്രമാണിമാര്‍ പറഞ്ഞു തുടങ്ങി.ടെക്നിക്കാലിയ 94 ലെ യു.ഡി.എഫ് കാലത്തെ എം.വി.രാഘവന്റെ പരിയാരം മെഡിക്കല്‍ കോളേജ് consultancy ആണെന്ന്,ഫുതിയ വാര്‍ത്ത.അപ്പൊ രാഘവന്‍ടെ കൂടെ 'ബിനാമി'ആയിരിക്കുവോ പ്രഗ്യാ സിംഗ് പുന്യാളത്തി.കാര്‍ത്തികേയനും ആണ്ടനിം ഇന്നേവരെ വായ തുറന്നിട്ടുള്ള.ഐസക് ഇന്നലേം രണ്ടിനേം തോണ്ടി..ഏയ് മിണ്ടുന്നില്ല.കാര്‍ത്തികേയന്‍ടെ കാലത്തെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ശിവദാസന്‍ രണ്ടാം പ്രതീം..ഐ.ബി. ലുണ്ടായിരുന്ന അശോക കുമാരനെ(അതെന്നെ,യുഫ തുര്ക്കി ഇടുക്കി ഡി.സി.സി പി.ടി.തോമസിന്‍ടെ 'ഗൂഡാലോചന' ചങ്ങായി)പോലും പിടിച്ചോണ്ട് സി.ബി.ഐ പോയി 2 വര്ഷം അകത്തിട്ടു.പിന്നെ ആരെയാ ഇട്ടൂടാത്തത്.കാര്‍ത്തികേയന്‍,ആന്റണി,രാഘവ ശരണം ഗച്ചാമി.എന്തതിശയമേ..പ്രഗ്യാ സിന്ഘിന്‍ കളികള്‍..
“ദേശീയ തൊഴിലുറപ്പു പദ്ധതിയെ കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് മറ്റൊന്ന്.....ഗ്രാമീണ തൊഴിലാളികള്‍ക്കും 365 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം”
ഉള്ള നൂറു ദിവസം പോലും മര്യാദയ്ക്ക് ആസൂത്രണം ചെയ്യാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. തൊഴിലുറപ്പു പദ്ധതിയുടെ വിശേഷങ്ങള്‍ വ്യക്തമായ തെളിവുകളോടെ ഇതാ...365 ദിവസം ആക്കണം പോലും.
തൊഴിലുറപ്പ് പദ്ധതി - അറിഞ്ഞതും അറിയാത്തതും
തൊഴിലുറപ്പ് പദ്ധതി - 2 : കൂടുതല്‍ ഉള്ളറക്കഥകള്‍
uncle പറയുന്നു "സംസ്ഥാനത്ത് തൊഴില്‍ ആവശ്യപ്പെട്ട 104927 കുടുമ്പങ്ങള്‍ക്ക് അര്‍ഹമായ 104.93 ലക്ഷം തൊഴില്‍ ദിനങ്ങളുടെ സ്ഥാനത്ത് 20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്ഖ്‌ാനെ സാധിച്ചുള്ളൂ..."
ഒന്നുമില്ലാതെ,വട്ടപ്പലിശക്ക് കടം മേടിക്കുന്നതിനു പകരം ഇത്രയെന്കിലും നടന്നില്ലേ.---20.50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിച്ചു.ഗുഡ്.സാര്‍, ബുഷ്ന്‍റെ ടെക്സാസ് അല്ലല്ലോ നമ്മുടെ നാട്.('തൊഴിലുറപ്പ്'നടത്തി,നടത്തി ഏഴര ലക്ഷത്തെ ഇന്നലെ പിരിച്ചു വിട്ടു)
വീണ്ടും uncle ഇങ്ങനെ പറയുന്നു "പാലക്കാട്, ഇടുക്കി,വയനാട്,കാസര്‍കോട് ജില്ലകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ളത്."
അപ്പൊ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്ര വിജയിച്ചോ.വെരി ഗുഡ്.ഗോസായിയുടെ യു.പി ലും,മധ്യപ്രദേശിലും, ഇതിന്‍ടെ സ്ഥിതി നമുക്കുഹി ക്കാലോ.(അതോണ്ടല്ലേ,ലോകബാന്ക്-ലോക ബാന്ക് കേട്ടോ,ചൈന ബാന്കല്ല--പറഞ്ഞതു കേരളമാണ് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നല്ല നിക്ഷേപ സൌഹൃദ സംസ്ഥാനമെന്നു.കേരളത്തിന്‍ടെ ഗുണ ല്ല.മറ്റു ബടക്കൂസുകള്‍ ഇതിലും വലിയ തറ ആണ്)
100 എങ്കില്‍ 100. അത് മോശാന്ന് വെച്ച് പരിപാടിയേ വേണ്ടെന്ന് പറയണോ? ദേവീന്ദര്‍ ശര്‍മ്മ എന്ത് പിഴച്ചു. തെറി സര്‍ക്കാരിനു പോകട്ടെ. പുച്ഛവും.
ആരുഷി, ചന്ദ്രേട്ടന്‍, ജോജു, ഷാജി, അനോണിമാര്‍ എല്ലാവര്‍ക്കും നന്ദി
ശ്രീ. പി.സായ്നാഥ് എഴുതിയതും ഫോറം മുന്‍പ് പ്രസിദ്ധീകരിച്ചതുമായ “നൂറു റോജുല പണി” എന്ന ലേഖനം ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സംബന്ധിച്ച ചില പ്രസക്തമായ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. പോസ്റ്റ് ഇവിടെ
Post a Comment