Thursday, January 1, 2009

ഷൂസല്ല, ഷോക്ക്

ബുഷിനു വിശേഷണങ്ങള്‍ ആവശ്യമില്ല. അത്രമേല്‍ സാമ്രാജ്യത്വ ക്രൂരതയുടെ പ്രതീകമെന്ന അര്‍ഥത്തില്‍, സ്വന്തം 'പ്രതിഭ' തെളിയിച്ചു കഴിഞ്ഞ ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം അത്രമാത്രം പ്രശസ്‌തനാണ്‌! അമേരിക്കന്‍ ചലച്ചിത്രപ്രതിഭയായ മൈക്കല്‍ മൂര്‍, അക്ഷരവൈരിയെന്നും മന്ദബുദ്ധിയെന്നും ബുഷിനെ വിളിച്ചപ്പോഴും ബുഷ്‌ ഇളകാതിരുന്നത്‌, ജനാധിപത്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍ 'ഭീകരവാദികള്‍ക്ക്‌' ഒട്ടുമേ ആവശ്യമില്ലാത്തതുകൊണ്ടാണ്‌! 'ഭീകരവാദത്തിനെതിരേ ജനാധിപത്യം' എന്ന ബുഷിന്റെ സാമ്രാജ്യത്വ പരസ്യത്തിന്റെ ദംഷ്‌ട്രകള്‍ പുറത്തുവന്നു കഴിഞ്ഞിട്ടും 'അമേരിക്കയില്ലായിരുന്നെങ്കില്‍ ലോകം അവസാനിച്ചു പോകുമായിരുന്നു' എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ബുഷിനെതിരേ ഉയര്‍ന്നുകഴിഞ്ഞ അമേരിക്കയിലെ ജനാധിപത്യവാദികളുടെ പ്രതിഷേധങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണ്‌. ഇന്നു മാര്‍ക്കറ്റില്‍പ്പോലും ബുഷിനേക്കാള്‍ എത്രയോ കൂടുതല്‍ വില മുന്ദാസര്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ എറിഞ്ഞ ഷൂസിനാണ്‌! കോഹിനൂര്‍രത്നംപോലെ കോടികള്‍ വിലവരുന്ന ഒരപൂര്‍വവസ്‌തുവായി, ബുഷിനെതിരേയുള്ള ഒരൊറ്റ ഏറുകൊണ്ട്‌ ആ ചെരിപ്പുകള്‍ വളര്‍ന്നിരിക്കുന്നു! ഒന്നുകില്‍ അജ്‌ഞാതരായ ഏതൊക്കെയോ മൃഗങ്ങളുടെ ചര്‍മ്മം ബുഷിന്റെ ശിരസില്‍ തട്ടി സ്വയം അപവിത്രമാക്കപ്പെടാതെ രക്ഷപ്പെട്ടതോര്‍ത്ത്‌ സ്വയം ചിരിക്കുന്നുണ്ടാവണം!

പാഞ്ഞുവന്ന 'ഷൂ'വിനു മുമ്പില്‍ തലതാഴ്‌ത്തിനിന്നു സ്വയം രക്ഷപ്പെട്ട ബുഷ്‌ മറ്റൊരര്‍ഥത്തില്‍ ആ ചെരിപ്പിനെയും രക്ഷിക്കുകയായിരുന്നു! സാമ്രാജ്യത്വ ഔന്നത്യത്തിന്റെ വാര്‍പ്പുമാതൃകയായി മാറിയ ആ ശരീരത്തില്‍ സ്‌പര്‍ശിച്ചിരുന്നെങ്കില്‍ ആ ഷൂസും ചരിത്രത്തിന്റെ ഒരു മാലിന്യക്കൂമ്പാരമായി മാറിപ്പോകുമായിരുന്നു! ബുഷിന്റെ തലയില്‍ ഒരു ഇടിക്കട്ടപോലെ മുറിപ്പാടുണ്ടാക്കി ആ ഷൂ, മര്‍മ്മത്തില്‍ കൊള്ളാതെ പോയതോര്‍ത്ത്‌ പലരും സങ്കടപ്പെടുമ്പോള്‍ ആ ശരീരത്തില്‍ തട്ടി മലിനമാകാതെ സ്വയം രക്ഷപ്പെട്ട ആ ഷൂസിനെയോര്‍ത്ത്‌ സന്തോഷിക്കുകയാണു ഞാന്‍ ചെയ്യുന്നത്‌. ആ ഷൂസിന്‌ ഒരായിരം സ്‌തുതിയര്‍പ്പിക്കാന്‍ തോന്നിപ്പോകുന്നു.

1988 ല്‍ ശ്രീനാരായണ ഗുരു തിരുവനന്തപുരത്തെ അരുവിപ്പുഴയില്‍നിന്നു മുങ്ങിയെടുത്ത കല്ലുപോലെ 2008 ല്‍ ബുഷിനെത്തേടി പറന്ന്‌ ഇറാഖിലെ ചെരിപ്പും പവിത്രമായിരിക്കുന്നു. അന്നു ശിവശക്‌തിയാണ് ആ കല്ലില്‍ ആവാഹിക്കപ്പെട്ടതെങ്കില്‍ ഇന്നു സാമ്രാജ്യത്വവിരുദ്ധ ശക്‌തിയാണ്‌ ഈ ചെരിപ്പില്‍നിന്നു ചങ്ങലകള്‍ പൊട്ടിക്കുന്നത്‌. അധഃസ്‌ഥിതര്‍ക്ക്‌ നിഷേധിക്കപ്പെട്ട വഴികളൊക്കെയും വെട്ടിത്തുറന്ന അയ്യങ്കാളിയുടെ വില്ലുവണ്ടിപോലെ ആ ചെരിപ്പും ചരിത്രത്തില്‍ വീര്യമുള്ളതായി തീര്‍ന്നിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ മഹാപ്രതീകമായി മാറിയ മഹാത്മാഗാന്ധിയുടെ 'ഉപ്പ്‌' പോലെ നവസാമ്രാജ്യാധിപത്യ വിരുദ്ധ സമരത്തിന്റെ സമരശക്‌തിയായി മുന്‍തസിര്‍സൈദിന്റെ ഷൂവും വളര്‍ന്നിരിക്കുന്നു.

ലോകത്തില്‍ വച്ചേറ്റവും സുരക്ഷിതത്വം സര്‍വ്വനിലയ്‌ക്കും വിലയ്‌ക്കുവാങ്ങുന്ന സാമ്രാജ്യത്വത്തിന്റെ പൊങ്ങച്ചങ്ങളെയാണ്‌ വരാനിരിക്കുന്ന പീഡാനുഭവങ്ങളോര്‍ത്ത്‌ ഒട്ടുമേ പതറാതെ സര്‍വമാധ്യമങ്ങളെയും സാക്ഷിയാക്കിയും ബുഷിനെ ഇളിഭ്യനാക്കിയും മുന്‍തസിര്‍സൈദ്‌ പിച്ചിക്കീറിയത്‌. എത്ര അലിയുമ്പോഴും പിന്നെയും ബാക്കിയാവുന്ന മഹാത്മാഗാന്ധിയുടെ 'ഉപ്പിനൊപ്പം' ഏത്‌ ചണ്ടിപ്പണ്ടാരത്തില്‍ ചവിട്ടിയാലും ബുഷിനെപ്പോലെ സ്വയം ചണ്ടിയാവാത്ത മുന്‍തസിറിന്റെ ചെരിപ്പും ഇനിയൊരിക്കലും തേഞ്ഞുതീരാതെ ചരിത്രത്തെ ചൈതന്യവല്‍ക്കരിച്ചുകൊണ്ടിരിക്കും!

കാത്തുനില്‍ക്കുന്ന കഴുമരം നോക്കി എനിക്ക്‌ മുഖാവരണങ്ങള്‍ ആവശ്യമില്ലെന്നു വിളിച്ചുപറഞ്ഞ്‌ സാമ്രാജ്യത്വ ആരാച്ചാര്‍മാരെ പരിഭ്രാന്തരാക്കിയ 'ഷഹീദ്‌' സദ്ദാംഹുസൈന്റെ 'ആത്മാവ്‌' ഏതോ പോരാട്ടഭൂമിയിലിരുന്ന്‌ ചെറുത്തുനില്‍പ്പുകള്‍ അവസാനിക്കുന്നില്ലെന്നുകണ്ട്‌ പുളകംകൊള്ളുന്നുണ്ടായിരിക്കും. ആ ഷൂസിനകത്തിരുന്ന്‌ ഇറാഖിന്റെ മോചനം സ്വപ്‌നംകാണുന്ന ഒരു സമരശിശുവിന്റെ മുഖംകണ്ട്‌ സദ്ദാമും കോരിത്തരിച്ചിരിക്കണം.

ഇറാഖില്‍ നിങ്ങള്‍ നടത്തിയ കൂട്ടക്കൊലയില്‍ എത്രപേര്‍ മരിച്ചുകാണും എന്നു ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ ശവങ്ങള്‍ എണ്ണാറില്ല' എന്ന്‌ ഔദ്ധത്യപൂര്‍വം അലറിവിളിച്ച ബുഷിനു കിട്ടിയ ശിക്ഷയോര്‍ത്ത്‌ ശ്മശാനങ്ങളിലിരുന്ന്‌ ആ പഴയ സാമ്രാജ്യത്വവിരുദ്ധ സമരയോദ്ധാക്കള്‍ പിന്നെയും പിന്നെയും ആര്‍ത്താര്‍ത്ത്‌ പൊട്ടിച്ചിരിച്ചിരിക്കും. പരലോകത്തിന്റെ നിശബ്ദത ഈ വിധം തകര്‍ക്കപ്പെട്ടതില്‍ രോഷാകുലരായ 'മലാഖമാര്‍' പോലും കാര്യമറിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം അറിയാതെ ചിരിച്ചുകാണണം. എന്നാല്‍ ആ സമയങ്ങളിലൊക്കെയും ബുഷ്‌വിരുദ്ധ ചിരിയില്‍ സ്വയം പങ്കെടുക്കാന്‍ കഴിയാത്തതോര്‍ത്ത്‌ ഭൂമിയിലെ പാവം നിഘണ്ടുക്കള്‍ നിലവിളിച്ചിരിക്കണം! അങ്ങനെയവര്‍ കരഞ്ഞുപോയത്‌ പഴയൊരു ചരിത്രം ഓര്‍ത്തതുകൊണ്ടാവണം!

പണ്ട്‌ അയര്‍ലന്‍ഡില്‍ ക്രൂരനായ ഒരു നികുതി പിരിവുകാരനുണ്ടായിരുന്നു. 'ബോയ്‌കോട്ട്‌' എന്നായിരുന്നു അയാളുടെ പേര്‌. കര്‍ഷകരെ നികുതി പിരിവിന്റെ പേരില്‍ പീഡിപ്പിച്ച ഇയാളെ കര്‍ഷകര്‍ സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാത്തവിധം ഉപരോധിച്ചു. ഒരര്‍ഥത്തില്‍ സമ്പൂര്‍ണ ബഹിഷ്‌കരണം. വന്‍ വിജയമായിത്തീര്‍ന്ന ആ ബഹിഷ്‌കരണസമരത്തിന്റെ തീയാണ്‌ 'ബഹിഷ്‌കരണം' എന്നര്‍ഥം വരുന്ന 'ബോയ്‌ക്കോട്ട്‌' എന്ന ഇംഗ്ലീഷ്‌ വാക്കില്‍നിന്ന്‌ ഇന്നും ആളുന്നത്‌. ഒരിക്കല്‍ ഒരു മനുഷ്യനായിരുന്ന, സ്വന്തം വീട്ടിലെങ്കിലും സ്വീകരിക്കപ്പെട്ടിരുന്ന ഒരു മനുഷ്യനാണ്‌ സര്‍വരാലും തിരസ്‌ക്കരിക്കപ്പെടുംവിധം അയാളുടെ ക്രൂരചെയ്‌തികള്‍ നിമിത്തം ബഹിഷ്‌ക്കരിക്കപ്പെട്ട്‌ ഡിക്ഷനറിയില്‍ മാത്രമൊതുങ്ങിയത്‌. ആ ഓര്‍മയിലാവണം 'തീരെ കൊള്ളരുതാത്തവന്‍' എന്നര്‍ഥം വരുന്ന ഒരിംഗ്ലീഷ്‌ വാക്കായി സ്വയംചുരുങ്ങി, 'ബുഷ്‌' ഇംഗ്ലീഷ്‌ നിഘണ്ടുവിലെ 'ബോയ്‌കോട്ടിനു' താഴെ ഇളകാതെ ഇരിക്കാന്‍ വേഗം വരാത്തതോര്‍ത്ത്‌ നിഘണ്ടുക്കള്‍ നിലവിളിക്കുന്നത്‌!

മനുഷ്യനെ നശിപ്പിക്കാനാകും, പക്ഷേ തോല്‍പ്പിക്കാനാവില്ല എന്നെഴുതിയപ്പോള്‍ ഹെമിങ്‌വേ സിംഹങ്ങളെ സ്വപ്‌നം കണ്ടുണരുന്ന ഒരു തലമുറയ്‌ക്കൊപ്പം കിരാതരായ സാമ്രാജ്യത്വശക്‌തികളുടെ മുഖത്തേക്ക്‌, ചെരിപ്പുകള്‍ വലിച്ചെറിയാന്‍ കരുത്തുള്ള 'മുന്‍തസിര്‍ സൈദ്‌' മാരെയും സ്വപ്‌നം കണ്ടിരിക്കണം!

മുമ്പ്‌ എ. അയ്യപ്പന്‍, ചാര്‍ളിചാപ്ലിനെക്കൂടി മനസില്‍ കണ്ട്‌, ദാരിദ്ര്യത്തിന്റെ ആഴങ്ങളിലേക്ക്‌ മിഴിതുറന്നപ്പോഴാണ്‌ 'മുള്ളുതറഞ്ഞകണ്ണ്‌' എന്ന ഉള്ളംപൊള്ളിക്കുന്ന കവിത പിറന്നത്‌.

'വിശപ്പുള്ളവന്‍ ചെരിപ്പു തിന്നുന്നതുകണ്ട്‌
ചിരിച്ചവനാണ്‌ ഞാന്‍
അന്നത്തെ കോമാളിത്തമോര്‍ത്ത്‌
ഇന്നു ഞാന്‍ കരയുന്നു'

എന്നാണ്‌, അന്ന്‌ എ. അയ്യപ്പനെഴുതിയത്‌. എന്നാലിന്ന്‌, ഒരിക്കല്‍ ചാപ്ലിന്‍ സിനിമയിലെ സ്വാദിഷ്‌ഠമായ മാംസഭക്ഷണമായും ദൈന്യതയുടെ ഒരു മഹാരൂപകമായും മാറിയ ചെരിപ്പ്‌ ഇന്ന്‌ സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ അനശ്വരസ്‌മാരകമായി ഇനിയും എഴുതപ്പെടാത്ത കവിതകളുടെ കരുത്തും കാന്തിയുമായി, പ്രതിഭാശാലികളെ കാത്തുകിടക്കുകയാണ്‌! മുംതാസിനു വേണ്ടി ഒരു ടാജ്‌മഹല്‍ ഷാജഹാന്‍ നിര്‍മിച്ചത്‌ മാര്‍ബിള്‍ കണ്ണീരുകൊണ്ടാണ്‌. കാരണം, അദ്ദേഹം വെറും ഷാജഹാനായിരുന്നില്ല, മറിച്ച്‌ ഷാജഹാന്‍ ചക്രവര്‍ത്തിയായിരുന്നു! ടാജ്‌മഹല്‍ മാര്‍ബിളിന്റെ കണ്ണുനീരായത്‌ അതുകൊണ്ടാണ്‌. അതിന്നും ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായി നില്‍ക്കുകയാണ്‌. എന്നാല്‍ മുന്ദാസര്‍ ബുഷിനുനേരേ എറിഞ്ഞ 'ഷൂ' വിനെ ചരിത്രത്തില്‍നിന്നും ഉടച്ചുമാച്ചു കളയാന്‍ സാമ്രാജ്യത്വം ശ്രമിക്കും. മേയ്‌ദിന സമരത്തിന്റെ സ്‌മരണകളിരമ്പുന്ന ചോരയില്‍ക്കുതിര്‍ന്ന ചിക്കാഗോവിനെ സ്വന്തം രാജ്യത്തിന്റെ ടൂറിസ്‌റ്റ് മാപ്പില്‍ നിന്നുപോലും മായ്‌ച്ചു കളയാന്‍ ശ്രമിച്ചവര്‍ ആ മഹത്തായ സമരം അടിച്ചമര്‍ത്തിയവര്‍ക്ക്‌ സ്‌മാരകം പണിതവര്‍, അതിലപ്പുറവും ചെയ്യും. അതുകൊണ്ട്‌, മുന്‍തസറിന്റെ ഷൂവിനെ രണസ്‌മരണകളിരമ്പുന്ന ഒരു ചരിത്രസ്‌മാരകമായി സൂക്ഷിക്കേണ്ടത്‌ ലോകമെങ്ങുമുള്ള സാമ്രാജ്യത്വവിരുദ്ധരുടെ രാഷ്‌ട്രീയദൗത്യമാണ്‌.

'നാഴികക്കല്ലുകളും
ശിലാലിഖിതങ്ങളും
പുസ്‌തകങ്ങളുമല്ല ചരിത്രം'

മറിച്ച്‌ ഇതുപോലുള്ള ചെരിപ്പുകളുടെ സാമ്രാജ്യത്വമോന്തകള്‍ തേടിയുള്ള യാത്രയാണ്‌! ബുഷിനെതിരേയുള്ള ചെരിപ്പേറ്‌ ഒരു 'സാമ്രാജ്യത്വവിരുദ്ധ കളിയായി' ഇന്റര്‍നെറ്റില്‍ ഇടം നേടിയിരിക്കുന്നു. നാളെയതിനെ ഒരു 'ചെരിപ്പുല്‍സവമായി' സാമ്രാജ്യത്വവിരുദ്ധ സമരത്തിനു ചൈതന്യം പകരുംവിധം വികസിപ്പിക്കേണ്ടിയിരിക്കുന്നു. മുന്‍തസറിന്റെ പേരിന്റെയും എറിഞ്ഞ ഷൂവിന്റെയും 'പേറ്റന്റ്‌' സ്വന്തമാക്കാനും അതുവഴി ഒരിക്കല്‍ക്കൂടി വാണിജ്യലാഭം വര്‍ദ്ധിപ്പിക്കാനും മൂലധന ശക്‌തികള്‍ ശ്രമിക്കും. അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌! അതിനെ മുറിച്ചുകടക്കാന്‍ ജനാധിപത്യശക്‌തികള്‍ക്ക്‌ കഴിയണമെങ്കില്‍, ഈ ചെരിപ്പിനെ മുന്‍തസിര്‍ 'പട്ടി' എന്നു വിളിച്ച 'നായ്‌ക്കള്‍' കടിച്ചുകൊണ്ടുപോവാതിരിക്കാന്‍, ജനാധിപത്യ ശക്‌തികള്‍ നിതാന്തജാഗ്രത പുലര്‍ത്തണം.

പഴയ കോളാമ്പിക്കും വെറ്റിലച്ചെല്ലത്തിനും പകരം, മധ്യവര്‍ഗ ഷോക്കേസുകളില്‍, മുന്‍തസിര്‍ ഷൂവിന്റെ മോഡലുകള്‍ അലങ്കരിച്ചുവച്ചതുകൊണ്ട്‌ മാത്രമായില്ല. പ്രാദേശിക കൂട്ടായ്‌മകള്‍, ബുഷിനെ എറിഞ്ഞ 'ഷൂടൈപ്പ്‌ കളിപ്പാട്ടങ്ങള്‍' നിര്‍മിച്ചാല്‍ മാത്രം മതിയാവില്ല. മലയാളിമങ്കമാര്‍ കേരളസംസ്‌കാരം സംരക്ഷിക്കാന്‍, താലത്തില്‍ 'ബുഷ്‌ഷൂവും' വച്ച്‌ നമ്രമുഖികളായി നിന്നിട്ടും കാര്യമില്ല. വേണ്ടത്‌, 'ബുഷ്‌ഷൂദിന'ത്തെ സാമ്രാജ്യത്വവിരുദ്ധ ഉത്സവമാക്കി ഉയര്‍ത്തുകയാണ്‌. ഇന്നില്ലാത്ത കുട്ടികളോട്‌ ഇന്നു ജീവിച്ചവര്‍ പറയണം. മുമ്പ്‌ മുന്ദാസര്‍ എന്നൊരു ധീരനുണ്ടായിരുന്നു... അയാളുടെ കാലില്‍ ഒരു ഷൂസുണ്ടായിരുന്നു... ആലിബാബയും നാല്‍പ്പതു കള്ളന്മാരും എന്ന പഴയകഥയ്‌ക്കു പകരം ഒരായിരം മുന്‍തസിര്‍മാരും ഒരു ബുഷും എന്ന പുതിയ കഥകേട്ട്‌ നാളത്തെകുട്ടികളും കോരിത്തരിക്കണം.

*
കെ.ഇ.എന്‍
കടപ്പാട്: മംഗളം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

അമേരിക്കന്‍ ചലച്ചിത്രപ്രതിഭയായ മൈക്കല്‍ മൂര്‍, അക്ഷരവൈരിയെന്നും മന്ദബുദ്ധിയെന്നും ബുഷിനെ വിളിച്ചപ്പോഴും ബുഷ്‌ ഇളകാതിരുന്നത്‌, ജനാധിപത്യത്തിന്റെ സാക്ഷ്യപത്രങ്ങള്‍ 'ഭീകരവാദികള്‍ക്ക്‌' ഒട്ടുമേ ആവശ്യമില്ലാത്തതുകൊണ്ടാണ്‌! 'ഭീകരവാദത്തിനെതിരേ ജനാധിപത്യം' എന്ന ബുഷിന്റെ സാമ്രാജ്യത്വ പരസ്യത്തിന്റെ ദംഷ്‌ട്രകള്‍ പുറത്തുവന്നു കഴിഞ്ഞിട്ടും 'അമേരിക്കയില്ലായിരുന്നെങ്കില്‍ ലോകം അവസാനിച്ചു പോകുമായിരുന്നു' എന്നു പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ ബുഷിനെതിരേ ഉയര്‍ന്നുകഴിഞ്ഞ അമേരിക്കയിലെ ജനാധിപത്യവാദികളുടെ പ്രതിഷേധങ്ങള്‍ പോലും കണ്ടില്ലെന്നു നടിക്കുകയാണ്‌.

Anonymous said...

ഷഹീദ് സദ്ദാംഹുസൈന്‍!!! പോരട്ടങ്ങനെ പോരട്ടെ. കെ‌‌ഇ‌‌എന്‍ ന്റെ തനി കൊണം പോരട്ടെ. ഇയാളല്ലേ പണ്ട് ഒറീസ്സയില്‍ പോയപ്പോ‌‌ള്‍‌‌ ടിപ്പു സുല്‍ത്താന്റെയും സദ്ദാംഹുസൈന്റെയും പേരിലുള്ള മാര്‍ക്കറ്റ് കണ്ട് കോ‌‌ള്‍മൈരു കൊണ്ടത്.

Anonymous said...

ബുഷിന്റെ റിഫ്ലക്സസിനെക്കുറിച്ചും, ഹാസ്യബോധത്തെക്കുറിച്ചും കോള്‍മ#@ കൊള്ളുന്നതിനു പകരം കെ.ഇ.എന്‍ സഖാവേ എന്തൊക്കെയാ താങ്കള്‍ എഴുതിവെച്ചിരിക്കുന്നത്? കോര്‍പ്പറേറ്റ് രക്തം സിരകളില്‍ ഓടുന്ന അനോണിമാര്‍ക്ക് ഇതൊന്നും പിടിക്കൂലെന്നറിയൂലേ? നിങ്ങ എന്ത് സഖാവപ്പാ. ഈ സൈസ് അനോണിമാരുടെ ഇടയില്‍ ജലത്തില്‍ മീനെന്ന പോലെ കഴിഞ്ഞ് അവരുടെ പള്‍സ് മനസ്സിലാക്കി എഴുതുന്നതിനു പകരം, ദന്തഗോപുരത്തിലിരുന്ന് ബുഷ് വിരുദ്ധത വര്‍ഷിക്കയോ താങ്കള്‍. നിര്‍ത്തിപ്പൊരിക്കൂലേ അവര്‍ നിങ്ങളെ. മാപ്പ് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കിന്‍.

Anonymous said...

നാക്കുളുക്കിക്കൂലോ ഈ പാത്തോളജി സഖാവ്, ജലത്തിലെ മീനെന്നൊക്കെ പറഞ്ഞാ ഞമ്മക്ക് തിരുയൂല്ല പൊന്നു പാത്തോ. ഇത്തനാ ശുദ്ധ് ഉര്‍ദ്ദു ഹമേ നഹി ആത്താ ഭായി സാബ്. സിപിഎമ്മിനുള്ളിലെ എന്‍ഡിഎഫ് മുതല എന്നു പറഞ്ഞാല്‍ കൃത്യം. ഞമ്മക്ക് മനസ്സിലായെന്നേ.

Anonymous said...

"സാബ്. സിപിഎമ്മിനുള്ളിലെ എന്‍ഡിഎഫ് മുതല എന്നു പറഞ്ഞാല്‍ കൃത്യം. ഞമ്മക്ക് മനസ്സി..."

ജ്ജ് എന്ത് എയ്ത്താ എയ്തനത്,പണ്ടു ഞമ്മെന്‍ടെ അട്വാന്‍ജി എട്ടു കൊല്ലം കേന്ദ്ര അഫ്യന്ദര മന്ത്രി ആയിരുന്നല്ലോ.ആ മദനിയെ ആഫ്യന്ധരന്റെ ഫവര്‍ ഉപയോഗിച്ചു ലോഹ പുരുഷന് തൂക്കു കയര്‍ വാങ്ങി കൊടുക്കാമായിരുന്നു.വലിയ വായില്‍ വളി ഇടുന്നല്ലാതെ അന്ന് ഒന്നും ചെയ്തില്ല.രായെട്ടനുമായും മറ്റുമുള്ള അഡ്ജസ്റ്റ്മെന്റ് ആണെന്ന് മറ്റേ ഗ്രൂപ്പ് കാരു പറയുന്നു.മദനി ഊരി വന്നു.അഭയ കേസിലും സഭയുമായി അഡ്ജസ്റ്റ് മെന്റ് ആയിരുന്നല്ലോ.അല്ലേല്‍ അച്ഛന്മാര്‍ അന്നേ ഉള്ളിലാവില്ലാരുന്നോ.കുറെ താലിബാണികളെ 'മാനനീയ' ജസ്വന്റ്റ് സിംഗ് ഗോസായി കാന്ടഹാരില്‍ എസ്കോര്‍ട്ട് പോയി കൊണ്ടു കൊടുത്തു.ഇതൊക്കെ ഇങ്ങനെ ജ്ജ് എയ്താമോ കെ.ഇ.എന്‍ കമ്മി.