Showing posts with label പൊതുവിതരണം. Show all posts
Showing posts with label പൊതുവിതരണം. Show all posts

Tuesday, April 15, 2014

ലാഭവിപണിയിലെ നോക്കുകുത്തി

വിഷു- ഈസ്റ്റര്‍ കാലം കേരളീയന്റെ ഏറ്റവും പ്രധാന ഉത്സവകാലംകൂടിയാണ്. വിപണി ഏറ്റവുമധികം സജീവമാകുന്ന ഈ നാളുകളിലാണ്, ന്യായവിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമായി വരുന്നത്. ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഇത്രയേറെ കുറ്റകരമായ അലംഭാവവും അനാസ്ഥയും അവഗണനയും പൊതുവിതരണരംഗത്തോട് കാണിച്ച അനുഭവം കഴിഞ്ഞ ദശാബ്ദത്തിലുണ്ടായിട്ടില്ല.

മാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താനുള്ള ആയുധമാണ് പൊതുവിതരണ സമ്പ്രദായം. ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനുമൊക്കെ സപ്ലൈകോയും സര്‍ക്കാര്‍ വകുപ്പുകളും സഹകരണസ്ഥാപനങ്ങളും പ്രത്യേക ഉത്സവച്ചന്തകളും സബ്സിഡി സാധന വിതരണകേന്ദ്രങ്ങളും തുറക്കുന്ന പതിവ് ഇത്തവണ അട്ടിമറിക്കപ്പെട്ടു. കേന്ദ്ര യുപിഎ സര്‍ക്കാര്‍ ആഗോളവല്‍ക്കരണ നയത്തിന്റെ ഫലമായി പൊതുവിതരണ സമ്പ്രദായത്തെ തകര്‍ത്തു. എപിഎല്‍- ബിപിഎല്‍ വിഭജനമുണ്ടാക്കി. ബിപിഎല്‍ മാനദണ്ഡം കുറച്ചുകൊണ്ടുവന്ന് പാവപ്പെട്ടവരെ പടിപടിയായി പുറത്താക്കി. ഇപ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് വിപണിയുടെ ലാഭക്കൊതിയന്‍ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും യുഡിഎഫ് സര്‍ക്കാര്‍ കൊട്ടിയടച്ചു.

എല്ലാ അര്‍ഥത്തിലും പാവപ്പെട്ടവനെ വരിഞ്ഞുമുറുക്കുകയാണ്. കേരളത്തില്‍ ബിപിഎല്ലിന് താഴെയുള്ളവരുടെ എണ്ണം 62 ലക്ഷത്തില്‍നിന്ന് 24 ലക്ഷമായി ചുരുങ്ങി എന്നാണ് പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയെ സംബന്ധിച്ചുള്ള മാനദണ്ഡത്തില്‍ വരുത്തിയ മാറ്റംകൊണ്ടാണ് ഇത് സംഭവിച്ചത്. ഒരാളുടെ കുറഞ്ഞ നിത്യജീവിതച്ചെലവ് നാട്ടിന്‍പുറങ്ങളില്‍ 27 രൂപയും നഗരങ്ങളില്‍ 33 രൂപയുമായി നിജപ്പെടുത്തി. സംസ്ഥാനത്തെ മൊത്തം റേഷന്‍ കാര്‍ഡുകളുടെ എണ്ണം 80.9 ലക്ഷമാണ്. അതില്‍ 60.3 ലക്ഷം കാര്‍ഡുകളും എപിഎല്‍ വിഭാഗത്തിലാണ്. അതായത്, മൊത്തം കാര്‍ഡുകളുടെ 74 ശതമാനം. കേരളത്തിന് അര്‍ഹമായ ഭക്ഷ്യവിഹിതം കേന്ദ്രം തുടര്‍ച്ചയായി നിഷേധിക്കുകയാണ്.

കേരളം നല്‍കിയ കണക്കുപ്രകാരം പ്രതിവര്‍ഷം 17.78 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ലഭിക്കേണ്ടതുണ്ടെങ്കിലും കേന്ദ്രം അത് 14.72 ലക്ഷം മെട്രിക് ടണ്ണായി ചുരുക്കി. വാര്‍ഷിക വിഹിതത്തിന്റെ ശരാശരി അടിസ്ഥാനത്തില്‍ 16.015 ലക്ഷം മെട്രിക് ടണ്‍ ആണെങ്കിലും കേന്ദ്രസര്‍ക്കാര്‍ 2013-14 ലെ വാര്‍ഷിക വിഹിതം 14.72 ലക്ഷമായി നിശ്ചയിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ പ്രകാരമുള്ള വിഹിതത്തിലേക്ക് സംസ്ഥാനം മാറിയപ്പോള്‍ 3.06 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യത്തിന്റെ കുറവാണ് വന്നത്. 2011-12 ലെ വിഹിതത്തേക്കാള്‍ 11 ശതമാനം അധിക ഭക്ഷ്യധാന്യമാണ് റേഷന്‍ വിഹിതമായി 2012-13ല്‍ ഏറ്റെടുത്തത്. അതനുസരിച്ച് 2013-14ല്‍ 11 ശതമാനം വര്‍ധിച്ച് 19.78 ലക്ഷം മെട്രിക് ടണ്ണായി ഉയരേണ്ടതായിരുന്നു. നിലവില്‍ 14.72 ലക്ഷം മെട്രിക് ടണ്ണാണ് ലഭിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വാര്‍ഷിക കുറവ് 5.06 ലക്ഷം മെട്രിക് ടണ്‍ ആകും. ഇത്തരത്തില്‍ കേന്ദ്രത്തിന്റെ അവഗണന തുടരുന്ന ഘട്ടത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നിഷ്ക്രിയത്വവും.

ഭക്ഷ്യസുരക്ഷാ ബില്ലിലൂടെ മുന്നേറ്റം നടത്തി എന്നു പറയുന്നവര്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഈ ബില്‍ പട്ടണപ്രദേശങ്ങളിലെ 50 ശതമാനം ജനങ്ങളെയും ഗ്രാമപ്രദേശങ്ങളിലെ 25 ശതമാനം ജനങ്ങളെയും ഒഴിവാക്കുകയാണ്. ഇപ്പോള്‍ ബിപിഎല്‍ കുടുംബത്തിന് 35 കിലോഗ്രാമിന് അര്‍ഹതയുണ്ട്. അത് 10 കിലോഗ്രാം കുറച്ച് അഞ്ചംഗ കുടുംബത്തിന് 25 കിലോഗ്രാം മാത്രമാക്കി. അംഗങ്ങള്‍ കുറവാണെങ്കില്‍ കുടുംബത്തിന്റെ വിഹിതം ഇനിയും കുറയും. കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന് ഇത് തിരിച്ചടിയാണ്. കേരളത്തിലെ കുടുംബങ്ങളില്‍ മൂന്നോ നാലോ അംഗങ്ങളാണുള്ളത്. അവര്‍ക്ക് ഇതിലൂടെ പതിനഞ്ചോ ഇരുപതോ കിലോഗ്രാം ഭക്ഷ്യധാന്യം മാത്രമാകും ലഭിക്കുക. ഭക്ഷ്യസുരക്ഷാ ബില്ലില്‍ അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന പ്രവണതയാണുള്ളത്. സംസ്ഥാന സര്‍ക്കാരുകളെ പരിഗണിക്കാത്ത ഈ നയവും തിരുത്തപ്പെടേണ്ടതാണ്. ഇക്കാര്യത്തില്‍ ചെലവ് പങ്കുവയ്ക്കുന്നതു സംബന്ധിച്ച എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കുന്നതിനുപോലും കേന്ദ്രം തയ്യാറാകുന്നില്ല. സബ്സിഡി പണമായി നല്‍കുന്നതു സംബന്ധിച്ച വകുപ്പുകളും ആധാറുമായുള്ള ബന്ധപ്പെടുത്തലും കോര്‍പറേറ്റുകളെ സഹായിക്കുന്നതിനാണ്.

ഭക്ഷ്യസബ്സിഡിക്കായി ഇന്ത്യാ ഗവണ്‍മെന്റ് നീക്കിവയ്ക്കുന്നത് ജിഡിപിയുടെ 1.8 ശതമാനം മാത്രമാണ്. മറ്റു പല രാജ്യങ്ങളും ജിഡിപിയുടെ 2.7 ശതമാനം നീക്കിവയ്ക്കുമ്പോഴാണിത്. അന്തര്‍ദേശീയ ഭക്ഷ്യനയഗവേഷണത്തിന്റെ ആഗോളപട്ടിണി സൂചകം ഇന്ത്യയെ പട്ടിണിയുടെ കാര്യത്തില്‍ ഗുരുതരമായ സ്ഥിതിയുള്ള രാജ്യമായാണ് കണക്കാക്കിയത്. 88 വികസ്വര രാജ്യങ്ങളില്‍ 66-ാമതാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ കേന്ദ്രബജറ്റില്‍ വിലക്കയറ്റത്തിനിടയാക്കുന്നവിധം ഇന്ധന സബ്സിഡിയില്‍ 22,054 കോടി രൂപയുടെ കുറവ് വരുത്തി. രാസവളം സബ്സിഡിയും കുറച്ചു. എന്നാല്‍, കോര്‍പറേറ്റുകള്‍ക്ക് 28000 കോടി രൂപയുടെ ഇളവുകളാണ് ഈ വര്‍ഷം ലഭിച്ചത്. കോര്‍പറേറ്റുകള്‍ക്ക് വാരിക്കോരി സഹായം നല്‍കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കാത്തവരാണ് ഇപ്പോള്‍ പരസ്യങ്ങളിലൂടെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്.

ഇങ്ങനെ ഒരു ഭാഗത്ത് റേഷന്‍സമ്പ്രദായത്തെ തകര്‍ക്കുകയും മറുഭാഗത്ത് കമ്പോളത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന നയമാണുള്ളത്. ഇതാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ മറ്റൊരു പ്രധാന കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സബ്സിഡി ഉണ്ടായിരുന്ന 13 ഇനങ്ങള്‍ക്ക് ഇപ്പോള്‍ സബ്സിഡി ഇല്ലാതാക്കി. അതിന്റെ മറ്റൊരുഭാഗംതന്നെയാണ് ഉത്സവകാലത്തെ സര്‍ക്കാരിന്റെ നോക്കുകുത്തിവേഷം.
*
ദേശാഭിമാനി മുഖപ്രസംഗം

Sunday, April 7, 2013

റേഷന്‍ വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം

സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന അരിയുടേയും ഗോതമ്പിന്റേയും അളവ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിരിക്കുന്നു. ബി പി എല്ലുകാര്‍ക്ക് ഏഴു കിലോ അരിയും എ പി എല്ലുകാര്‍ക്ക് രണ്ടു കിലോ അരിയുമാണ് കുറച്ചിരിക്കുന്നത്. പൊതുവിതരണ സമ്പ്രദായത്തെ ആശ്രയിച്ചുകഴിയുന്ന വലിയൊരു വിഭാഗം ജനം ഇതോടുകൂടി പ്രതിസന്ധിയിലായിക്കഴിഞ്ഞു.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള അരിവിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമായി സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രതിമാസ വിഹിതം കൂടാതെ, മാസത്തെ ആദ്യ ആഴ്ചകളില്‍ 10,000 ടണ്‍ അരിയും 5,400 ടണ്‍ ഗോതമ്പും അധികമായി സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. ഇത്തവണ ഒരാഴ്ച കഴിഞ്ഞിട്ടും അധികവിഹിതം ലഭിക്കാതെ വന്നപ്പോള്‍ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചു. എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത് പറയുന്നത്. സംസ്ഥാനത്തിനാവശ്യമായ സഹായങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് വാങ്ങിയെടുക്കാന്‍ ഭരണക്കാര്‍ക്ക് സമയമെവിടെ?

കേരളത്തില്‍ ഭരണമില്ലാതായിട്ട് കാലം കുറച്ചായി. യു ഡി എഫില്‍ ഇപ്പോള്‍ നടക്കുന്നത് വിഴുപ്പലക്കലാണ്. സാധാരണ ജനങ്ങളുടെ ഒരു പ്രശ്‌നവും അവരുടെ അജണ്ടയില്‍ വരുന്നില്ല. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് വന്‍വിലക്കയറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. പവര്‍കട്ടും കുടിവെള്ളം ലഭ്യമല്ലാത്തതുമായ കാരണങ്ങള്‍കൊണ്ട് ഈ മീനച്ചൂടില്‍ ജനം വലയുന്നു. ജീവന്‍രക്ഷാ മരുന്നുകളിലുണ്ടായ അഭൂതപൂര്‍വമായ വര്‍ധനവ് ചികിത്സാരംഗത്ത് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്നു. സംസ്ഥാനം വരള്‍ച്ചയിലും വിലക്കയറ്റത്തിലും കിടന്ന് എരിപൊരികൊള്ളുമ്പോഴാണ് ജനങ്ങളെ പരിഹസിക്കുന്നതുപോലെ തമ്മിലടിയും പരസ്പരം തെറിവിളിയുമായി ഭരണമുന്നണി അരങ്ങുവാഴുന്നത്. സംസ്ഥാനത്തിന്റെ ഒരാവശ്യവും അനുവദിക്കാതെ പൊതു ബജറ്റും റയില്‍വേ ബജറ്റും കേന്ദ്രം പാസാക്കിയെടുത്തു. സ്വദേശിവല്‍ക്കരണം വഴി സൗദിയില്‍ നിന്നും എല്ലാം കെട്ടിപ്പെറുക്കി നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ ദുരിതങ്ങള്‍ നേരിടാന്‍ പോകുന്നതേയുള്ളു. പ്രവാസിവരുമാനം സംസ്ഥാന വികസനത്തില്‍ നിര്‍വഹിക്കുന്ന പങ്ക് ചെറുതല്ല. ഇതൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഒരു വിഷയമല്ല. ഗാര്‍ഹിക പീഡനത്തിനിരയായി മന്ത്രി പത്‌നിയെ പറഞ്ഞുപറ്റിക്കുന്നതുപോലെ ദുരിതമനുഭവിക്കുന്ന ജനങ്ങളെ കബളിപ്പിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ധാരണയെങ്കില്‍ അതിന് അദ്ദേഹവും മുന്നണിയും വലിയ വില നല്‍കേണ്ടിവരും. യാമിനി വിഷയത്തില്‍ ഒരു മന്ത്രിയേ നഷ്ടമായുള്ളു. പക്ഷേ ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്കുള്ള സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും. സംശയം വേണ്ട.

ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് വീമ്പിളക്കി അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറച്ചു. ഓരോ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യങ്ങള്‍ കിലോ ഒന്നിന് മൂന്നു രൂപ നിരക്കില്‍ നല്‍കുമെന്ന വാഗ്ദാനവുമായി  അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാന വിഹിതം നല്‍കാതെ കേരളജനതയുടെ കഞ്ഞിയില്‍ പാറ്റയിട്ടിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ജനവിരുദ്ധതയില്‍ ഒരേ നാണയത്തിന്റെ രണ്ടു വശമായി പ്രവര്‍ത്തിക്കുകയാണ്.

സംസ്ഥാനത്ത് ആകെ 79,53,881 കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 59,40,109 എ പി എല്ലുകാരും 14,58,058 ബി പി എല്ലുകാരുമാണുള്ളത്. ബാക്കിയുള്ളവര്‍ അന്ത്യോദയ അന്നപൂര്‍ണ കാര്‍ഡുടമകളാണ്. ഇവര്‍ക്ക് 6.20 രൂപ നിരക്കില്‍ 18 കിലോ അരിയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇത് യു ഡി എഫുകാര്‍ ആദ്യം 10 കിലോയാക്കി കുറക്കുകയും പിന്നീട് പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്തു.

ഒരിക്കല്‍പോലും സാധാരണക്കാര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് മുടക്കം സംഭവിക്കാതെ, പൊതുവിപണിയില്‍ അരിവില കുതിച്ചുയരുമ്പോള്‍ പോലും ന്യായമായ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി നില്‍കുവാന്‍ എല്‍ ഡി എഫ് സര്‍ക്കാരിലെ സിവില്‍ സപ്ലൈസ് വകുപ്പ് കാണിച്ച ശുഷ്‌കാന്തിയും പ്രതിബദ്ധതയും മാതൃകയാക്കിയില്ലെങ്കില്‍ പോലും പ്രസ്തുത നടപടികളെ ആകെ തല്ലിത്തകര്‍ത്ത് പൊതുവിതരണ സമ്പ്രദായം നാമാവശേഷമാക്കുന്ന യു ഡി എഫ് ഭരണം ജനങ്ങള്‍ക്ക് ഒരു ഭാരമായിരിക്കുന്നു.

ഭക്ഷ്യസുരക്ഷാ ബില്‍ എന്ന ഉമ്മാക്കികാട്ടി കേന്ദ്രഭരണക്കാര്‍ ഭരണത്തിന്റെ നാലുവര്‍ഷം  തള്ളിനീക്കി. ഇപ്പോഴും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അവര്‍ ഉദേശിക്കുന്നില്ല. പകരം 32 രൂപ കൊണ്ട് നഗരത്തിലും 26 രൂപ കൊണ്ട് ഗ്രാമത്തിലും ജീവിച്ചുകൊള്ളണമെന്ന ഉഗ്രശാസനയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ ഭരണം അരിവിഹിതം വെട്ടിക്കുറച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. കേന്ദ്ര ഭരണത്തിന്റെ വിനീതദാസന്മാരായ സംസ്ഥാന സര്‍ക്കാര്‍ അവരേക്കാളും ഒട്ടും മോശക്കാരാകാന്‍ പാടില്ലല്ലോ, രണ്ടു പേരും ഉത്സാഹിച്ച് കുതിരകയറുന്നത് പാവം ജനത്തിന്റെ പുറത്താണെന്ന് മാത്രം.

അരിവിഹിതം വെട്ടിക്കുറച്ച നടപടി ഉടന്‍ പിന്‍വലിക്കണം. ജനങ്ങളെ ദ്രോഹിക്കുന്ന നയം അവസാനിപ്പിക്കണം

*
ജനയുഗം മുഖപ്രസംഗം 08 ഏപ്രില്‍ 2013

Wednesday, January 16, 2013

Case for a Reformed Universal PDS: Some Empirical Evidence

WHILE inaugurating the 1000th branch of the State Bank of Bikaner and Jaipur, P Chidambaram termed the direct cash transfer scheme as “pure magic” and a game changer. On January 1, 2013, Mrs Sonya Gandhi inaugurated the Dilli Annashree Yojana, cash transfer scheme which would transfer Rs 600 per month into the accounts of the most senior lady of a poor household in lieu of cheap rations.

The chief minister of Delhi claimed this would be the best way of meeting the needs of providing cheap grains to the needy. When questioned about the paltry sum of money for the scheme, the chief minister claimed that Rs 600 were enough to buy the ration for of a family of five or six people in the capital. The public outrage invoked by this remark forced her to clarify that this money is “a kind of a support for the families. You can buy anything with the money. If someone wants to buy medicine she can buy it with the assistance. If a woman wants to buy milk for her children, she can buy it.” This statement clearly indicates that the government is not interested in ensuring that poor families have access to cheap food. It would rather follow the principal of giving the individual beneficiary the choice of whether they want to meet their short term needs instead of ensuring their nutritional requirements.

The neo-liberal state is thus divesting itself of its own social responsibility of moving towards a hunger free country where the basic rights of every citizen are ensured. Though the idea of receiving direct cash may be attractive for some cash strapped families in distress this short term advantage is likely to have far reaching consequences for the food security of the family as a whole. Hence the government’s glorification of direct cash transfers in food needs to be demystified given the current experience.

CASH TRANSFERS VS NEED FOR UNIVERSALISATION

The government argues that the cash transfer system is an efficient way of checking the leakages and corruption in the public distribution system. According to the Planning Commission almost half the PDS grain was diverted to other uses between 1997 and 2001. It is argued that given the systemic failure of the public distribution system (PDS), it will be unable to cater to the needs of the poor. Rather cash transfers will not only circumvent these failures but allow the poor to by pass the dysfunctional PDS.

But as the 2011 survey of the PDS by economist Reetika Khera shows, this understanding is misplaced. The survey of purchase entitlement ration in some sample states reveals a national average of 85 per cent. This means that poor families use the PDS for their daily needs despite the infirmities within the system. As the survey points out, the utilisation of the PDS is at an optimum level when the coverage and trend is towards the PDS universalisation. Thus four of the nine states covered by the PDS were moving towards universal coverage under the PDS system. Tamilnadu has had a universal PDS system for some time and Himachal has a universal PDS where the APL groups pay slightly higher prices. In Andhra and Chhattisgarh, the system is quasi-universal with nearly 80 per cent of the population entitled to PDS commodities. In other states like Orissa, Rajasthan and Jharkhand there is a move to expand the BPL list and make PDS more inclusive. In most of these states the state governments pay for expanded coverage, even as central allocations to states become more restricted. This expanded coverage has increased the efficiency of the PDS as it has reduced the diversion of PDS stocks. Thus the NSSO data show that the diversion went down from 52 per cent in 2004-2005 to 11 per cent in 2009-2010, whereas in Orissa it went down from 70 to 30 per cent in the same period.

The announcement of direct cash transfers for food under the Dilli Annashree Yojna have to be seen in the context of this experience. The government quotes the NSSO survey to show that most of the PDS covered families buy foodgrains from the open market in the states, and thereby justify direct cash transfers. It also argues that this scheme will cover two lakh urban poor who are not currently under the PDS net. However, it does not answer the crucial question of why the PDS covers a negligible number of families in Delhi. By Delhi government’s own estimation there are about 22.93 lakh people living below poverty line in the capital. Of these, about 2.61 lakh or 10 per cent of the estimated poor people have BPL cards whereas 1.03 lakh people have Antodaya cards. Thus a total of 3.03 lakh families out of an estimated 17.5 lakh families with ration cards are classed as BPL. Further, repeated surveys in here show that most poor families do not use the PDS because of systemic infirmities like pilferages in quantities, irregular timings of shops, improper weighing systems and other corrupt practices that need to addressed so that a reformed PDS can be put in place. But the direct cash transfer scheme simply replaces rather than reforms this system and puts the beneficiaries at the mercy of the open market. In effect, it means the privatisation of PDS through the penetration of the open market.

CASH TRANSFERS VS REFORMED PDS

Surveys by several independent organisations have shown that poor people prefer foodgrains rather direct cash transfer as far as PDS is concerned. The 4005 household survey of the Roti Rozi Abhiyan, a network of 30 organisations in Delhi (2010), showed that 90 per cent of the urban poor preferred a reformed PDS to direct cash transfers in foodgrains. This number was particularly high amongst those who had BPL and Antodaya cards, whereas only 3.6 per cent of the BPL and 5.8 per cent of the Antodaya card holders preferred cash transfers.

Similar results were found by Jean Dreze and Reetika Khera (2011) in their nine-state study where Bihar was the only state where more people preferred direct cash transfer to PDS foodgrains. In states where the PDS was working smoothly, more than two thirds of the sample preferred PDS foodgrains. In the overall analysis, around 67.2 per cent of the sample preferred an improved PDS to direct cash transfers.

The reason for this result is not hard to understand given the problems faced in implementation of the pilot project for direct cash transfers in food in Kotkasim, Rajasthan. In 2011 the government started transferring direct kerosene subsidies in bank accounts and these were to be used to purchase kerosene from fair price shops at market prices. A report of the advisor to the Supreme Court commissioner in Rajasthan showed that most of the eligible people had no bank accounts, and kerosene dealers were complaining that fair price shops were becoming unviable because of the direct cash transfer system.

It is thus clear that direct cash transfer is ultimately aimed at the denial of entitlements and privatisation of the public distribution system. Given this experience and evidence it is necessary that direct cash transfers are opposed and the fight for a universal but democratised and reformed public distribution system is intensified and made more broadbased.

*
Archana Prasad People's Democracy 13 January 2013

Friday, December 28, 2012

പൊതുവിതരണം തകരുന്നതെന്തുകൊണ്ട്?

പൊതുവിതരണം നിലനില്‍ക്കുന്നത് സമ്പദ്വ്യവസ്ഥയുടെ നിലപാടുകളെ ആശ്രയിച്ചാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പൊതുവിതരണത്തെ നിലനിര്‍ത്തുന്നതല്ല എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം. പൊതുവിതരണം എന്ന ആശയം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് സബ്സിഡി നല്‍കിക്കൊണ്ടുമാത്രമാണ്. കൊയ്ത്തുകാലത്ത് നല്ല വിലകൊടുത്ത് ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ച് ഗോഡൗണുകളില്‍ സൂക്ഷിക്കും. ഈ ഇടപെടലുകളിലൂടെ കര്‍ഷകര്‍ക്ക് മാന്യമായ വില ലഭിക്കും. കൃഷി നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗം ഇതുതന്നെയാണ്. അത്തരത്തില്‍ നല്ല വിലയ്ക്ക് ഭക്ഷ്യധാന്യം ശേഖരിച്ചത് വിലകുറച്ച് റേഷന്‍കടകളിലെത്തുവാന്‍ നല്ല രീതിയില്‍ സബ്സിഡി നല്‍കണം. ഇത്തരത്തില്‍ രണ്ടുരീതിയിലുള്ള സര്‍ക്കാര്‍ ഇടപെടല്‍ കൂടുതല്‍ ശക്തമാകുമ്പോഴാണ് കൃഷിയും പൊതുവിതരണവും നിലനില്‍ക്കുക.

ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമ്പോള്‍ പൊതു കമ്പോളം അമിത ചൂഷണം നടത്തുവാന്‍ കഴിയാത്ത ഒരു സ്ഥിതിയിലെത്തും. ഈ സാഹചര്യത്തില്‍ അമിതമായ വിലക്കയറ്റം ഉണ്ടാകുകയില്ല. വിലക്കയറ്റം ഇല്ലാത്തതും വിലകുറച്ച് ഭക്ഷണം കിട്ടുന്നതുമായ ഒരു അവസ്ഥയില്‍ ജനങ്ങളുടെ വാങ്ങല്‍ശേഷി വര്‍ദ്ധിക്കുകയും മൊത്തം ഡിമാന്റ് ഉയരുകയും ചെയ്യും. കമ്പോളത്തിന്റെ ക്രമാനുഗതമായ വളര്‍ച്ചയ്ക്ക് മേല്‍പറഞ്ഞ ഘടകങ്ങള്‍ കളമൊരുക്കും. അതിലൂടെ ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയിലേക്ക് നീങ്ങുവാനുള്ള പശ്ചാത്തലം സൃഷ്ടിക്കപ്പെടും. ഒരു രാജ്യത്തിന്റെ ആഭ്യന്തര വിപണിയേയും വിഭവങ്ങളേയും സമ്പത്തിനേയും പരമാവധി ആശ്രയിച്ചുകൊണ്ട് സൂക്ഷ്മ-സ്ഥൂല സാമ്പത്തിക തലങ്ങളെ പരസ്പര പൂരകമാക്കി നിര്‍ത്തുകയും ക്രമാനുഗതമായ വളര്‍ച്ചയുണ്ടാക്കുന്നതുമാണ് സ്വാശ്രയ സമ്പദ്വ്യവസ്ഥയുടെ ലക്ഷണം. ഈ സ്വാശ്രയ സങ്കല്‍പത്തിലാണ് പൊതുവിതരണം നിലനില്‍ക്കുക.

1991ല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ നവലിബറല്‍ നയങ്ങള്‍ മേല്‍പറഞ്ഞ ഇടപെടലുകളില്‍നിന്ന് സര്‍ക്കാരിനെ വിലക്കുന്നതാണ്. പൊതുവിതരണവും ക്ഷേമപ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്ന സമ്പദ്വ്യവസ്ഥ കെയ്ന്‍സിന്റെ സാമ്പത്തികനയമാണ് തുടരുക. പക്ഷേ നവലിബറല്‍ നയങ്ങള്‍ ആഡംസ്മിത്തിന്റെയും ഫ്രീഡ്മാന്റേയും സാമ്പത്തിക സിദ്ധാന്തങ്ങള്‍ തുടരുന്നതാണ്. സര്‍ക്കാര്‍ എല്ലാ മേഖലയില്‍നിന്നും പിന്‍വാങ്ങുകയും തുടര്‍ന്നുണ്ടാകുന്ന ശൂന്യതയിലേക്ക് ധനമൂലധനം കടന്നുവരുന്നതുമാണ് നവലിബറല്‍ നയം. ഇതുമൂലം സൃഷ്ടിക്കപ്പെടുന്ന സ്വതന്ത്ര കമ്പോളത്തില്‍ ധനമൂലധനമാണ് വിഹരിക്കുന്നത്. ഈ മൂലധനത്തിന് മനുഷ്യന്റെ ജീവിത പ്രശ്നങ്ങളെക്കുറിച്ച് ഒരു ചിന്തയുമില്ല എന്നതാണ് പ്രധാന പ്രശ്നം. ധനമൂലധനത്തിന് ജീവിതപ്രശ്നങ്ങളല്ല മറിച്ച് ഊഹക്കച്ചവടമാണ് മുഖ്യ വിഷയം. പണമുണ്ടാക്കുവാനല്ലാതെ പണിയും ഭക്ഷണവും കൊടുക്കുന്നതിന് ധനമൂലധനത്തിന് ഉദ്ദേശമില്ല. ഉദാഹരണമായി താഴെപ്പറയുന്ന വിഷയം എടുക്കാം. രാജ്യത്തിന്റെ എഫ്സിഐ ഗോഡൗണുകളില്‍ 6.32 കോടി ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇതുപയോഗിച്ച് 400 ഗ്രാം വീതം ഭക്ഷ്യധാന്യം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാന്‍ കഴിയും. പക്ഷേ പ്രതിശീര്‍ഷ ഭക്ഷ്യധാന്യലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ വൈരുദ്ധ്യം കണ്ട സുപ്രീംകോടതി കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് പറഞ്ഞു. പക്ഷേ കേന്ദ്രസര്‍ക്കാര്‍ അനുസരിച്ചില്ല എന്നു മാത്രമല്ല കയറ്റുമതിചെയ്ത് ഭക്ഷണശേഖരത്തിന്റെ അളവ് കുറയ്ക്കുവാന്‍ തീരുമാനമെടുത്തു. എന്തുകൊണ്ട് ഈ വൈരുദ്ധ്യമുണ്ടായി?

കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യം റേഷന്‍ കടയിലെത്തുവാന്‍ സബ്സിഡി നല്‍കണം. പക്ഷേ സബ്സിഡി നല്‍കുവാന്‍ നവലിബറല്‍ നയം സമ്മതിക്കില്ല. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല, സബ്സിഡി നല്‍കാന്‍ പാടില്ല എന്നതാണ് ഭക്ഷ്യപ്രശ്നമുണ്ടാകുവാന്‍ കാരണം. മുളങ്കുന്നത്തുകാവിലെ എഫ്സിഐ ഗോഡൗണില്‍ 50,000 ടണ്‍ ഭക്ഷ്യധാന്യം ശേഖരിക്കുവാന്‍ കഴിയും. ഇപ്പോള്‍ 49,000 ടണ്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ 30,000 ടണ്ണിലധികം താഴേക്ക് വിതരണംചെയ്യപ്പെടുന്നില്ല. ബാക്കിവരുന്ന ഭക്ഷ്യധാന്യം ഗോഡൗണില്‍ ശേഖരിക്കപ്പെടുമ്പോള്‍ അവ കേടുവരും. അതുകൊണ്ട് 1,594 ടണ്‍ അരി മണ്ണിനടിയില്‍ കുഴിച്ചുമൂടേണ്ടി വന്നു. 5,000 ടണ്‍ അരി കേട്വന്ന് അവിടെ കുഴിച്ചുമൂടാന്‍വേണ്ടി കുന്നുകൂട്ടിയിരിക്കുന്നു. ഭക്ഷ്യധാന്യം ഇല്ലാത്തതല്ല മറിച്ച് നയമാണ് പ്രശ്നമെന്ന് മനസ്സിലാക്കുവാന്‍ മേല്‍ ഉദാഹരണം മാത്രം മതി. യുഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ നവലിബറല്‍ നയം തുടരുന്നു എന്നതുകൊണ്ടാണ് കേരളത്തിലും പൊതുവിതരണം തകരാറാകുന്നത്. അതേസമയം എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടതുപക്ഷ ബദല്‍ സാമ്പത്തികനയം നടപ്പിലാക്കിയതുകൊണ്ടാണ് 2006-2011ല്‍ പൊതുവിതരണം കൂടുതല്‍ ശക്തമായത്. ബദല്‍ സാമ്പത്തികനയത്തിന്റെ കേന്ദ്ര കാഴ്ചപ്പാടുതന്നെ സര്‍ക്കാര്‍ ഇടപെടണം എന്നതാണ്. ധനക്കമ്മി കുറയ്ക്കണമെന്ന നവലിബറല്‍ സാമ്പത്തികനയത്തിന്റെ ആശയത്തെയും ഇടതുപക്ഷ ബദല്‍ നിരാകരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എല്‍ഡിഎഫ്-യുഡിഎഫ് ഭരണ നേട്ടങ്ങളെ വിലയിരുത്തേണ്ടത്. പൊതുവിതരണത്തില്‍ ഭക്ഷ്യസിവില്‍സപ്ലൈസ് കോര്‍പ്പറേഷനും സപ്ലൈകോയും കൂടുതല്‍ വിപണിയില്‍ ഇടപെടുകകൂടി ചെയ്യണമെന്ന കാഴ്ചപ്പാട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബജറ്റില്‍ ഉണ്ടായിരുന്നു എന്നതാണ് പ്രധാന വ്യത്യാസം. ഇതു കൂടാതെ സഹകരണ സ്ഥാപനങ്ങളെകൊണ്ടുകൂടി പൊതുവിപണിയില്‍ ഇടപെടുവിക്കുവാന്‍ എല്‍ഡിഎഫ് ശ്രമിച്ചു. അതായത് കേന്ദ്രസര്‍ക്കാര്‍ എത്ര ശതമാനം സബ്സിഡി കുറയ്ക്കുന്നുവോ അത്രയും തുക സിവില്‍സപ്ലൈസ്, സഹകരണ വകുപ്പുകളിലൂടെ പൊതുവിപണിയില്‍ എത്തിക്കുവാന്‍ ശ്രമിച്ചതാണ് പ്രധാന ഘടകം . കേന്ദ്രസര്‍ക്കാര്‍ കുറയ്ക്കുന്ന സബ് സിഡിയുടെ കുറവ് വിപണിയില്‍ അനുഭവപ്പെടാതിരിക്കുവാനുള്ള കാരണം മേല്‍പറഞ്ഞതാണ്.

ഭക്ഷ്യവസ്തുക്കളുടെ വില വല്ലാതെ വര്‍ദ്ധിക്കാതിരിക്കുവാനുള്ള കാരണവും ഇതുതന്നെ. യുഡിഎഫ് ഈ ഇടപെടല്‍ നടത്തുന്നില്ല എന്നതിനാല്‍ കേന്ദ്രം കുറയ്ക്കുന്ന സബ്സിഡി വിപണിയില്‍ പ്രതിഫലിക്കുന്നു എന്നതാണ് വിലക്കയറ്റത്തിന്റെ ഒരു കാരണം. അതുതന്നെയാണ് സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ തകര്‍ച്ചയുടേയും കാരണം. ഇതോടൊപ്പം പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവ്, പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, ആസിയാന്‍ കരാര്‍ നടപ്പിലാക്കല്‍, ഇറക്കുമതിചുങ്കം വെട്ടിക്കുറയ്ക്കല്‍, ഊഹക്കച്ചവടം, അവധിവ്യാപാരം, വിദേശ മൂലധന നിക്ഷേപം എന്നിവയെല്ലാം വിലക്കയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം നവലിബറല്‍ നയത്തിലൂടെ സംജാതമായിരിക്കുന്ന പ്രശ്നങ്ങളാണ്. ചുരുക്കത്തില്‍ ഭക്ഷ്യധാന്യത്തിന്റെ കുറവല്ല പ്രശ്നം എന്ന് ബോധ്യമാകുന്നു. ഇടതുപക്ഷ ബദല്‍ ബജറ്റിങ് നയത്തിലൂടെ പൊതുവിതരണം ശക്തമാക്കുവാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തിയതിലൂടെ, ഇടതുപക്ഷ ബദല്‍ നയത്തിന് മാത്രമേ പൊതുവിതരണത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയൂ എന്ന് വ്യക്തമാകുന്നു.

ഇന്ത്യയടക്കം അവികസിത വികസ്വര രാജ്യങ്ങളിലെല്ലാം സംജാതമായിട്ടുള്ള പ്രശ്നമാണ് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം. ഫുഡ് ആന്റ്അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) കണക്കനുസരിച്ച് ലോക കമ്പോളത്തില്‍ കഴിഞ്ഞ 35 വര്‍ഷക്കാലം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ നിന്ന ഭക്ഷ്യവില 2007ല്‍ എത്തിയപ്പോള്‍ ക്രമാതീതമായി ഉയര്‍ന്നു. തുടര്‍ന്ന് വന്‍തോതില്‍ അസ്ഥിരമാകുകയും ചെയ്തു. 2007ല്‍ ഭക്ഷ്യവില സൂചിക 130 പോയിന്റുകള്‍ ഉയര്‍ന്നു. 2011ല്‍ അത് 238 പോയിന്റായി ഉയര്‍ന്നു. ഇനിയും ഉയരുന്നു. ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യം സബ്സിഡി നല്‍കി ജനങ്ങളിലെത്തിക്കുന്നില്ല എന്ന പ്രശ്നംപോലെതന്നെ ഭീകരമാണ് ധാന്യത്തില്‍നിന്ന് ബയോഡീസല്‍ ഉല്‍പാദിപ്പിക്കുന്നു എന്നത്. 2007നുശേഷം ഭക്ഷണവസ്തുക്കള്‍ ഡീസല്‍ ഉണ്ടാക്കുവാന്‍ കൂടുതല്‍ ഉപയോഗിച്ചുവരുന്നു. ഈ പ്രശ്നം ദിവസവും കൂടിക്കൂടി വരുന്നു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ഭക്ഷ്യപ്രശ്നം അതിരൂക്ഷമായി മാറും എന്നതോര്‍ക്കണം. ഭീകരമായ ഭക്ഷ്യക്ഷാമം ലോകത്തെ തുറിച്ചുനോക്കുന്നു. ഭക്ഷ്യധാന്യം ഭക്ഷണത്തിനാണെന്നും അതിന് സബ്സിഡി നല്‍കി പാവപ്പെട്ട ജനങ്ങളിലെത്തിക്കണമെന്ന് ചിന്തിക്കുന്ന സാമ്പത്തികനയം ഉണ്ടാകണം.

വിലക്കയറ്റം നിയന്ത്രിക്കുവാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ സിവില്‍സപ്ലൈസിന് നല്‍കിയ തുകകളുടെ വ്യത്യാസം ശ്രദ്ധിക്കണം. 2009-10ല്‍ നല്‍കിയത് 83 കോടി രൂപ 2011-12ല്‍ നല്‍കിയത് 50 കോടി രൂപ. 2009-10ന്റെ വില സൂചികയെക്കാള്‍ 25 ശതമാനം 2011-2012ല്‍ വര്‍ദ്ധിച്ചു എന്നതുകൂടി കണക്കിലെടുക്കുമ്പോള്‍ 83 കോടി രൂപ 2009-2010ല്‍ നല്‍കുമ്പോഴുണ്ടായ നേട്ടമുണ്ടാകുവാന്‍ 105 കോടി രൂപയെങ്കിലും നല്‍കണമായിരുന്നു. പക്ഷേ നല്‍കിയത് കേവലം 50 കോടി രൂപ മാത്രം. സഹകരണ സ്ഥാപനങ്ങളുടെ ഇടപെടലും കുറയുന്നു. ചുരുക്കത്തില്‍ അഖിലേന്ത്യാ സാമ്പത്തികനയത്തിന്റെ അതേ കളരിയില്‍ കേരളവും ""വികസ""ത്തിനായി ശ്രമിക്കുന്നു എന്ന പ്രശ്നം കേരള ജനത തിരിച്ചറിയേണ്ടിയിരിക്കുന്നു.

*
പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ചിന്ത പുതുവത്സര പതിപ്പ്

Tuesday, November 27, 2012

കത്തിക്കാളുന്ന വിലക്കയറ്റം

ആം ആദ്മിയുടെ ക്ഷേമമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീമ്പിളക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. ഏതാനും വര്‍ഷമായി ഉപഭോക്തൃ വിലസൂചികയിലുണ്ടായ അന്തരം ഭീമമാണ്. പണപ്പെരുപ്പംമൂലം സമ്പദ്ഘടന തകര്‍ന്നുകൊണ്ടിരിക്കുന്നു. രൂപയുടെ മൂല്യം അടിക്കടി ഇടിയുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിട്ട മൂല്യത്തകര്‍ച്ചമൂലം നിരവധി ഉല്‍പ്പന്നങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. വിലക്കയറ്റം തടയാന്‍ റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷത്തിനിടയില്‍ 12 തവണ പലിശനിരക്ക് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഭക്ഷ്യപ്പണപ്പെരുപ്പം ഇരട്ട അക്കത്തിലായതാണ് ഈ വര്‍ഷത്തെ സവിശേഷത.

ഭക്ഷ്യസബ്സിഡികള്‍ വെട്ടിക്കുറച്ചതും പൊതുവിതരണ സമ്പ്രദായം തകര്‍ത്തതുമാണ് കാരണം. ഭക്ഷ്യ സുരക്ഷാ നിയമത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നുണ്ടെങ്കിലും ഇതൊരു ആകാശകുസുമമാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരില്‍ത്തന്നെ പരമദരിദ്രര്‍ക്കുമാത്രം ഭക്ഷ്യസുരക്ഷ വാഗ്ദാനം ചെയ്യുന്ന കരടുനിയമം ചതിക്കുഴികള്‍ നിറഞ്ഞതാണ്. പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും ഭീമമായ വിലക്കയറ്റമാണ് ഇന്ത്യന്‍ സമ്പദ്ഘടനയെയും ജനജീവിതത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്ധനവില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കുകയും ഇന്ധന സബ്സിഡി വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. പെട്രോളിന്റെ വില രണ്ടുവര്‍ഷത്തിനിടയില്‍ 44ല്‍നിന്ന് 70 രൂപയിലധികമായി വര്‍ധിച്ചു. ഡീസല്‍വിലയാകട്ടെ, 42ല്‍നിന്ന് 50 ലേക്ക് കുതിച്ചുചാടി. ചരക്കുഗതാഗതക്കൂലിയില്‍ ഉണ്ടായ ഭീമമായ വര്‍ധനമൂലം അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന അവശ്യവസ്തുക്കളുടെയും നിത്യോപയോഗസാധനങ്ങളുടെയും വിലയില്‍ അസഹനീയ വര്‍ധനയാണ് ഉണ്ടായത്. പാചകവാതകത്തിന്റെ വിലവര്‍ധനയും സിലിണ്ടറുകളുടെ എണ്ണം ചുരുക്കിയതും അടുപ്പില്‍ തീപുകയാത്ത അവസ്ഥയുണ്ടാക്കി. മാസങ്ങള്‍ കഴിഞ്ഞാലും പാചകവാതകം കിട്ടാത്ത അവസ്ഥയാണ്. വിറകും മണ്ണെണ്ണയും ആവശ്യാനുസരണം ലഭിക്കാത്തതിനാല്‍ പലയിടത്തും പാചകവാതകത്തിന് വൈദ്യുതിയെ ആശ്രയിക്കേണ്ടിവരുന്നു. നിലവിലുള്ള സ്ലാബില്‍നിന്ന് മുകളിലേക്ക് പ്രതിമാസ വൈദ്യുതിത്തോത് കൂടുമ്പോള്‍ ബില്‍ത്തുക ഭീമാകാരമാകുന്നു. താരിഫ് വര്‍ധനയ്ക്കു പുറമെ സര്‍ചാര്‍ജും ഈടാക്കുന്ന വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ രാക്ഷസരൂപം പൂണ്ടിരിക്കുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടിയ വൈദ്യുതനിരക്ക് കേരളത്തിലാണ്.

ഇന്ധനവില വര്‍ധനമൂലം യാത്ര യാതനയായി. ബസുകളിലെ മിനിമം നിരക്ക് അഞ്ചുരൂപയില്‍നിന്ന് ആറു രൂപയായി വര്‍ധിപ്പിച്ചു. ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ കള്ളക്കളിമൂലം ചില പോയിന്റുകളില്‍ ചാര്‍ജ് വര്‍ധന 50 ശതമാനത്തിലധികമാണ്. ഓട്ടോ- ടാക്സി നിരക്കുവര്‍ധനയും ഇടത്തരക്കാരെയാണ് ബാധിച്ചത്. പൊതുവിതരണസമ്പ്രദായം തകര്‍ത്തതോടെ നിത്യോപയോഗ സാധനങ്ങളുടെയും അവശ്യവസ്തുക്കളുടെയും വില കുതിച്ചുയര്‍ന്നു. ഊഹക്കച്ചവടം വ്യാപകമായി. പലവ്യഞ്ജനങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും വിലയാണ് നിയന്ത്രണാതീതമായത്. അരിക്കും ഗോതമ്പിനും പൊതുവിപണിയില്‍ 20 ശതമാനം വിലയേറി. ഭക്ഷ്യസാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ വിതരണംചെയ്തിരുന്ന സപ്ലൈകോയുടെ ശൃംഖലകളിലും മാവേലിസ്റ്റോറുകളിലും ത്രിവേണി സ്റ്റോറുകളിലും സാധനം ഇല്ലാത്ത അവസ്ഥയാണ്. ഒരു രൂപയ്ക്ക് ഒരുകിലോ അരി എന്ന സര്‍ക്കാര്‍ മുദ്രാവാക്യം പരസ്യപ്പലകകളില്‍ വ്യാപകമാണെങ്കിലും ഈ ആനുകൂല്യം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുപോലും ലഭിക്കുന്നില്ല. അരി കിലോയ്ക്ക് 25 മുതല്‍ 35 രൂപവരെയാണ് പൊതുകമ്പോളത്തിലെ വില. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍നിന്ന് വേണ്ടത്ര അരി ലഭ്യമല്ലാത്തതിനാല്‍ പൂഴിത്തിവയ്പ് വ്യാപകമാണ്. അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന പച്ചക്കറിയുടെയും പഴവര്‍ഗങ്ങളുടെയും വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ധാന്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഉല്‍പ്പാദനം കൂടിയെങ്കിലും വില കുറയുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെക്കൂടുതലാണ് കമ്പോളവില. ഇടത്തട്ടുകരുടെ ചൂഷണം നിര്‍ബാധം തുടരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഭക്ഷ്യവസ്തുക്കള്‍ കൃഷിക്കാരില്‍നിന്ന് ശേഖരിക്കുന്നുണ്ടെങ്കിലും അത് സ്വകാര്യ കച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് താല്‍പ്പര്യം. ക്ഷീരകര്‍ഷകരെ സഹായിക്കാനെന്ന വ്യജേനയാണ് കേരളത്തില്‍ മില്‍മപാലിന്റെ വില ഒരു വര്‍ഷത്തിനിടയില്‍ രണ്ടുതവണ ലിറ്ററിന് അഞ്ചുരൂപ വീതം വര്‍ധിപ്പിച്ചത്. സമാന്തരമായി കാലിത്തീറ്റയുടെ വില 50 കിലോയുടെ ചാക്കിന് 200 രൂപ വര്‍ധിപ്പിച്ചു. അതായത്, 650ല്‍നിന്ന് 850 രൂപയായി. കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചതോടെ ക്ഷീരകര്‍ഷകര്‍ക്ക് ലഭിച്ച ആനുകൂല്യം ഇല്ലാതായി. മില്‍മയെ പിന്തുടര്‍ന്ന് സ്വകാര്യ കാലിത്തീറ്റ കമ്പനിക്കാരും വില വര്‍ധിപ്പിച്ചു.

ഹോട്ടലുകളിലെ ഭക്ഷണവില നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്മേല്‍ ഇതുവരെയും ഒരു തീരുമാനവും ഉണ്ടായിട്ടില്ല. അംഗീകൃത ഹോട്ടലുകളിലും വിലവിവരപ്പട്ടികയോ മെനുകാര്‍ഡോ കാണാനില്ല. ഹോട്ടലുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ച് വില ഏകീകരിക്കുന്നതിന് സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ല. ഇടത്തരം ഹോട്ടലുകളിലെ ഭക്ഷണവിലയില്‍ സമീപകാലത്ത് വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായത്. ഭക്ഷ്യസാധനങ്ങളുടെ വിലവര്‍ധനയുടെ മറവില്‍ എല്ലാത്തരം ഹോട്ടലുകളിലും തീവെട്ടിക്കൊള്ളയാണ്. മരുന്നുവില വര്‍ധനയാണ് സ്ഫോടനാത്മകം. സ്വകാര്യ ഔഷധനിര്‍മാണ കമ്പനികള്‍ ഒരു വ്യവസ്ഥയുമില്ലാതെ പുതിയ പേരുകളില്‍ മരുന്നിറക്കി കൊള്ളലാഭം നേടുകയാണ്. ചെറിയ പനി വന്നാല്‍പ്പോലും മടിശ്ശീല കീറും. ജീവന്‍രക്ഷാ ഔഷധങ്ങള്‍ വാങ്ങണമെങ്കില്‍ സമ്പാദ്യം മുഴുവന്‍ വിനിയോഗിക്കേണ്ടിവരും. വേദനസംഹാരികള്‍ക്കും സ്റ്റിറോയ്ഡുകള്‍ക്കും ഊഹവിലയാണ്. ചില കമ്പനികളുടെ മരുന്നുപായ്ക്കറ്റില്‍ എംആര്‍പിപോലും രേഖപ്പെടുത്താറില്ല.

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുസംഭരണവും വിതരണവും കാര്യക്ഷമമാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. 620 ഇനം മരുന്നുകളില്‍ 183 ഇനം മരുന്നുകള്‍ക്ക് അമിത വില നല്‍കേണ്ടിവരുന്നു. മരുന്നുവില നിയന്ത്രിക്കാന്‍ കോര്‍പറേഷന്റെ പുതിയ ഔട്ട്ലറ്റുകള്‍ വ്യാപകമായി തുടങ്ങുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍ ഒതുങ്ങി. സര്‍ക്കാര്‍ ആശുപത്രികളില്‍ രൂക്ഷമായ മരുന്നുക്ഷാമം ഉണ്ടായതോടെ സ്വകാര്യമേഖലയുടെ ചൂഷണം വര്‍ധിച്ചു. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബ ബജറ്റുകളെ തകര്‍ത്ത് തരിപ്പണമാക്കുന്നു. വരവും ചെലവും കൂട്ടിമുട്ടിക്കാന്‍ സാമാന്യജനങ്ങള്‍ പെടാപ്പാട് പെടുകയാണ്. സാമ്പത്തിക കുത്തകകളെ തോളിലേറ്റി താലോലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് കമ്പോളത്തിലെ പകല്‍കൊള്ളയ്ക്കു കാരണം. ജനങ്ങളെ പിഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന് വെള്ളപൂശുകയാണ് സംസ്ഥാനസര്‍ക്കാര്‍.

*****

ചെറിയാന്‍ ഫിലിപ്

Saturday, April 14, 2012

മണ്ണെണ്ണയ്ക്ക് പകരമാകുമോ അഞ്ചാം മന്ത്രി

സംസ്ഥാനത്തെ റേഷന്‍ ഡിപ്പോകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം നിലച്ചിരിക്കുന്നു. ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ മണ്ണെണ്ണ വിതരണം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് ഈ ജനദ്രോഹ നടപടി ഉണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലേക്ക് അനുവദിച്ച മണ്ണെണ്ണ ക്വാട്ട അടിക്കടി വെട്ടിക്കുറയ്ക്കുന്നു. അത് തെറ്റാണെന്ന് തന്റേടത്തോടെ പറയാനും അര്‍ഹതപ്പെട്ട വിഹിതത്തിനുവേണ്ടി ശബ്ദമുയര്‍ത്താനും ഇവിടെ ഒരു സര്‍ക്കാരില്ല. സര്‍ക്കാരെന്ന പേരില്‍ അധികാര കസേരയില്‍ ചടഞ്ഞു കൂടിയിരിക്കുന്നവര്‍ക്ക് 'അഞ്ചാം മന്ത്രി' എന്നും മറ്റും പേരുള്ള രാഷ്ട്രീയ തമാശകളിലാണ് താല്‍പര്യം. ജാതിമത ശക്തികളുടെ നെറ്റി ചുളിയാതിരിക്കാന്‍ മന്ത്രിപ്പശുക്കളെ (അതോ മച്ചിപ്പശുക്കളോ) തൊഴുത്തു മാറ്റി കെട്ടാന്‍ അവര്‍ക്ക് സമയവും സാമര്‍ഥ്യവുമുണ്ട്. പാവപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട മണ്ണെണ്ണ കണക്ക് പറഞ്ഞ് നേടിയെടുക്കാന്‍ അവര്‍ക്ക് സമയവുമില്ല സാമര്‍ഥ്യവുമില്ല.

കഴിഞ്ഞ മാസം കേരളത്തിന് കേന്ദ്രം അനുവദിച്ചത് 15,960 കിലോ ലിറ്റര്‍ മണ്ണെണ്ണയായിരുന്നു. ഈ മാസം 10,016 കിലോ ലിറ്ററാണ് അവര്‍ ഔദാര്യപൂര്‍വ്വം അനുവദിച്ചത്. 5944 കിലോ ലിറ്റര്‍ വെട്ടിക്കുറച്ചപ്പോള്‍ കേരളത്തിന്റെ സ്ഥിതി എന്താണെന്ന് കേന്ദ്രത്തിലെ ഭരണപ്രഭുക്കള്‍ ചിന്തിച്ചില്ല. ഇവിടെ പവര്‍കട്ടും ലോഡ്‌ഷെഡ്ഡിഗും പ്രഖ്യാപിതമായും അപ്രഖ്യാപിതമായും നടക്കുന്ന കാര്യം അവര്‍ കണക്കിലെടുത്തതേയില്ല. പവര്‍കട്ടു വേളയില്‍ ഇരുട്ടില്‍ കഴിയുന്ന കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങള്‍ക്കും മണ്ണെണ്ണ വിളക്കിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അപ്പോള്‍ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കുകയാണ് ഇന്ത്യയെ ഒന്നായി കാണുന്ന ഒരു കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. കണ്ണില്‍ ചോരയില്ലാത്ത രീതിയില്‍ വിഹിതം വെട്ടിക്കുറയ്ക്കുകയാണ് അവര്‍ ചെയ്തത്. ഈ തീരുമാനം 70 ലക്ഷത്തില്‍പ്പരം മണ്ണെണ്ണ ഉപയോക്താക്കളെ ഇരുട്ടിലാക്കുകയാണ്. പൊതൂ കമ്പോളത്തില്‍ നിന്ന് മൂന്നും നാലും ഇരട്ടിവില നല്‍കി മണ്ണെണ്ണ വാങ്ങാന്‍ അവര്‍ക്ക് കെല്‍പ്പില്ല. ആ മനുഷ്യര്‍ക്കു നേരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇരുട്ടടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

മണ്ണെണ്ണയുടെ പൂഴ്ത്തിവയ്പും കരിഞ്ചന്തയും വ്യാപകമാകാന്‍ ഈ നടപടി വഴി തെളിക്കും. മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള മണ്ണെണ്ണ ലഭ്യതയെയും ഇത് പ്രതികൂലമായി ബാധിക്കും. 32,000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിച്ചാലേ കേരളത്തിന്റെ ആവശ്യങ്ങള്‍ കഷ്ടിച്ച് നിറവേറ്റാന്‍ കഴിയൂ. അതാണ് കേന്ദ്ര സര്‍ക്കാര്‍ മര്യാദകെട്ട രീതിയില്‍ വെട്ടിക്കുറച്ച് ഇപ്പോള്‍ 10,016ല്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇത്തരത്തില്‍ കേരളത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നത്. ഇത്തരം നടപടികളില്‍ ഡല്‍ഹി ഭരണക്കാര്‍ പുലര്‍ത്തുന്ന മാനദണ്ഡമെന്താണെന്ന് ചോദിക്കേണ്ട. വിലനിര്‍ണ്ണയാവകാശം എണ്ണക്കമ്പനികള്‍ക്ക് തീറെഴുതിക്കൊടുത്ത കേന്ദ്ര സര്‍ക്കാരിനോട് ജനതാല്‍പര്യങ്ങളെക്കുറിച്ചോ മാനദണ്ഡങ്ങളെക്കുറിച്ചോ ചോദിക്കുന്നതില്‍ അര്‍ഥമില്ലല്ലോ.

ഈ നടപടി കടുത്ത ജനദ്രോഹമാണെന്ന് ഇന്നലെ ചുമതലയേറ്റ വകുപ്പു മന്ത്രിയുടെ പാര്‍ട്ടി ചെയര്‍മാന്‍ പരസ്യമായി പറഞ്ഞിരിക്കുന്നു. ഇതുവരെ വകുപ്പ് കയ്യാളിയ മന്ത്രിയെ ഉത്തരവിറക്കിയതിന്റെ പേരില്‍ ചെയര്‍മാന്‍ കുറ്റപ്പെടുത്തുകയും ചെയ്തു. പുതിയ മന്ത്രിയെ ചെയര്‍മാന്‍ വലയ്ക്കരുതെന്നായിരുന്നു അപ്പോള്‍ പഴയ മന്ത്രിയുടെ പ്രതികരണം. ഇതില്‍ പുതിയ മന്ത്രിയും പഴയ മന്ത്രിയും തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം? കേരളത്തിന്റെ കാര്യങ്ങള്‍ കേന്ദ്രത്തില്‍ യഥോചിതം അവതരിപ്പിക്കാന്‍ ഒരു ഭരണ സംവിധാനം ഇവിടെയുണ്ടോ എന്നതാണ് ചോദ്യം. ആഴ്ച തോറും 'ഹൈക്കമാന്‍ഡിനെയും മാഡത്തിനെയും പി എമ്മിനെയും' മുഖം കാണിക്കാന്‍ പോകുന്ന മുഖ്യമന്ത്രിക്ക് ഇതിലൊന്നും ഇടപെടാന്‍ നേരമില്ല. ഫോര്‍മുലയും പുനസ്സംഘടനയും വകുപ്പുമാറ്റവുമെല്ലാം പൊടിപൊടിക്കുമ്പോള്‍ അതില്‍ ജനങ്ങളെ ബാധിക്കുന്നതെന്തെങ്കിലും ഉണ്ടായിരുന്നോ? 'അതിവേഗം ബഹുദൂരം' എന്ന് പറഞ്ഞാല്‍ അതിനര്‍ഥം ഇങ്ങനെയെല്ലാമാണെന്ന് കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്. ഈ ജനവഞ്ചനയ്ക്കു മുമ്പില്‍ തലകുനിച്ചിരിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല.

മണ്ണെണ്ണ വിതരണം നിര്‍ത്തിവച്ചുകൊണ്ടുള്ള ഉത്തരവ് എത്രയുംവേഗം പിന്‍വലിക്കണം. പവര്‍കട്ടും ലോഡ്‌ഷെഡ്ഡിംഗും പരിഗണിച്ച് കാര്‍ഡ് ഉടമകള്‍ക്ക് കൂടുതല്‍ മണ്ണെണ്ണ ലഭ്യമാക്കുകയാണ് വേണ്ടത്. അതിന് വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം. യു ഡി എഫ് രാഷ്ട്രീയത്തിലെ ചതുരംഗക്കളിയെക്കാള്‍ പ്രാധാന്യം അതിനാണെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകം ഭരണം നയിക്കുന്നവര്‍ക്കുണ്ടാകണം. അത് താനേ ഉണ്ടാകുമെന്ന് കരുതുകവയ്യ. വെട്ടിക്കുറച്ച മണ്ണെണ്ണ പുനസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തി ജനകീയ പ്രസ്ഥാനം ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ബഹുജനപ്രസ്ഥാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിന്റെ ഗൗരവം കണക്കിലെടുക്കുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്.

*
ജനയുഗം മുഖപ്രസംഗം 14 ഏപ്രില്‍ 2012

Saturday, January 28, 2012

പൊതുവിതരണ സമ്പ്രദായം ശക്തമാക്കാന്‍ പോരാടുക

ഭക്ഷ്യസുരക്ഷാനിയമം- 2011 പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയും ചെയ്തിരിക്കുകയാണ്. പാവങ്ങള്‍ക്ക് ആശ്വാസമെന്ന കൊട്ടിഘോഷിപ്പോടെയാണ് ബില്‍ കൊണ്ടുവന്നത്. എന്നാല്‍ , അപകടകരമായ നിരവധി വ്യവസ്ഥ ബില്ലിലുണ്ടെന്ന് കരടുരൂപം പരിശോധിച്ചാല്‍ മനസ്സിലാകും. ബില്‍ അതേപടി തിരിച്ചുവരികയും പാര്‍ലമെന്റ് പാസാക്കുകയും ചെയ്താല്‍ ജനസംഖ്യയുടെ പകുതിയിലേറെവരുന്ന ജനവിഭാഗത്തിന് കടുത്ത ആഘാതമാകും. നിരവധിപേര്‍ ഭക്ഷ്യസബ്സിഡിയില്‍നിന്ന് ഒഴിവാക്കപ്പെടും. ലഭ്യമാകുന്ന റേഷന്റെ അളവ് കുറയും. ഭക്ഷ്യധാന്യശേഖരണവും വിതരണവും സ്വകാര്യമേഖലയിലേക്ക് മാറും. ബില്ലിലെ വ്യവസ്ഥകളില്‍ പലതും ലോകബാങ്ക് നിര്‍ദേശങ്ങള്‍ക്ക് അനുസൃതമാകയാല്‍ യുപിഎ സര്‍ക്കാര്‍ അവ ഒഴിവാക്കുമെന്നു പറയാന്‍ കഴിയില്ല. ഭക്ഷ്യ സബ്സിഡിയുടെ പരിധിയില്‍വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യാധിഷ്ഠിത റേഷന്‍ കൊണ്ടുവന്നതും ക്ഷേമപദ്ധതിക്കുള്ള ചെലവ് കുറയ്ക്കാനുള്ള ആഗോളവല്‍ക്കരണ ആശയങ്ങളുടെ ഭാഗംതന്നെയാണ്. എപിഎല്‍ , ബിപിഎല്‍ , അന്ത്യോദയ എന്നിങ്ങനെ ഉപഭോക്താക്കളെ തരംതിരിക്കുകയും ബിപിഎല്ലുകാരുടെ എണ്ണം കുറയ്ക്കുന്നതിന് ജനവിരുദ്ധമാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കുറെക്കൂടി ജനങ്ങളെ ഒഴിവാക്കാനുള്ള സമര്‍ഥമായ തന്ത്രമാണ് പുതിയ ബില്ലിലുള്ളത്.

കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, ഹിമാചല്‍പ്രദേശ്, ത്രിപുര തുടങ്ങി പത്തിലേറെ സംസ്ഥാനങ്ങളില്‍ വ്യാപകമായ പൊതുവിതരണസമ്പ്രദായമുണ്ട്. തീര്‍ത്തും കുറ്റമറ്റതാണെന്നു പറയാന്‍ കഴിയില്ലെങ്കിലും ദാരിദ്ര്യനിര്‍മാര്‍ജനരംഗത്ത് ഇവ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഭക്ഷണം, പാര്‍പ്പിടം, തൊഴില്‍ തുടങ്ങിയവ ജനങ്ങളുടെ മൗലികാവകാശമാണ്; അത് ഉറപ്പുവരുത്തുക സര്‍ക്കാരിന്റെ കടമയും. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുമ്പോഴും അവ, പട്ടിണി കിടന്ന് മരിക്കുന്ന മനുഷ്യര്‍ക്ക് വിതരണം ചെയ്യാത്തത് അക്ഷന്തവ്യമായ അപരാധമാണ്. ഇന്ത്യയില്‍ 15,000 കോടി രൂപ ഭക്ഷ്യസബ്സിഡിക്കായി ചെലവഴിക്കുന്നു എന്നാണ് കണക്ക്. എന്നിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ റേഷന്‍വിതരണം ഒരു സ്വപ്നമായി അവശേഷിക്കുന്നു. കേരളം കഴിഞ്ഞാല്‍ ഫലപ്രദമായി റേഷന്‍വിതരണം നടത്തുന്ന സംസ്ഥാനങ്ങള്‍ തമിഴ്നാടും ഹിമാചല്‍പ്രദേശും ത്രിപുരയുമാണ്. കേരളത്തില്‍ ആഴ്ചയിലെ മുഴുവന്‍ ദിവസവും (പൊതു അവധിദിനങ്ങള്‍ ഒഴികെ) റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ സമയം കട തുറന്നിരിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ ആഴ്ചയില്‍ ചില ദിവസങ്ങള്‍മാത്രമാണ് കട പ്രവര്‍ത്തിക്കുന്നത്.

ജനകീയസമരങ്ങളിലൂടെയാണ് കേരളം മെച്ചപ്പെട്ട റേഷന്‍സമ്പ്രദായം നേടിയെടുത്തത്. പോരാട്ടങ്ങളുടെ ഉജ്വലമായ ചരിത്രംതന്നെ അതിനുപിന്നിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളുടെ മുമ്പില്‍ ഇടതുപക്ഷം പോരാട്ടം തുടര്‍ന്നതിന്റെ ഫലമായാണ് കേന്ദ്രം ദക്ഷിണ ഭക്ഷ്യമേഖല പ്രഖ്യാപിച്ചത്. കേരളം, ആന്ധ്ര, മൈസൂരു (കര്‍ണാടക) തുടങ്ങിയ സംസ്ഥാനങ്ങളെ അതിന്റെ പരിധിയിലാക്കി. അരി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്ധ്രയില്‍നിന്ന് കേരളത്തിന് നേരിട്ട് അരി വാങ്ങാമെന്നായി. ഇവിടെനിന്ന് അരി പുറത്തേക്ക് കയറ്റുമതി ചെയ്യുന്നത് കേന്ദ്രം നിരോധിച്ചു. വിലനിയന്ത്രണവും ഏര്‍പ്പാടാക്കി. 1964ല്‍ കേന്ദ്രസര്‍ക്കാര്‍ ദക്ഷിണ ഭക്ഷ്യമേഖല ഒഴിവാക്കി. 1965ല്‍ അനൗദ്യോഗിക പൊതുവിതരണം പ്രഖ്യാപിച്ചു. 1966ല്‍ കേരള റേഷനിങ് ഓര്‍ഡറനുസരിച്ച് റേഷന്‍ സ്റ്റാറ്റ്യൂട്ടറി അവകാശമായി. സ്റ്റാറ്റ്യൂട്ടറി റേഷനിങ് നിലവില്‍വന്നതോടെ കേരളത്തിന്റെ പൊതുവിതരണം ശക്തമാകാന്‍ തുടങ്ങി. 85 ശതമാനം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുന്ന സ്ഥിതിവന്നു. 400 കുടുംബങ്ങള്‍ക്ക് ഒന്ന് എന്ന തോതില്‍ കേരളത്തില്‍ റേഷന്‍കടകളുണ്ട്. 1974ല്‍ സപ്ലൈകോ നിലവില്‍വന്നതോടെ ജനങ്ങള്‍ക്ക് കുറെക്കൂടി ആശ്വാസമായി. കുറഞ്ഞവിലയ്ക്ക് അരിയും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാകുന്ന മാവേലി സ്റ്റോറുകള്‍ നിലവില്‍വന്നു. എഴുനൂറിലേറെ മാവേലി സ്റ്റോറുകളും 15 സൂപ്പര്‍മാര്‍ക്കറ്റുകളും മൊബൈല്‍ മാവേലി സ്റ്റോറും ഇന്നുണ്ട്. ഇത്രയും വിപുലമായ പൊതുവിതരണശൃംഖലയാണ് പുതിയ ബില്‍ വരുന്നതോടെ ക്രമേണ ഇല്ലാതാവുക.

പുതിയ ഭക്ഷ്യസുരക്ഷാ ബില്ലില്‍ കാണുന്ന പ്രധാനപ്പെട്ട ചില ന്യൂനതകള്‍ വ്യക്തമാക്കേണ്ടതുണ്ട്. 2010 നവംബറില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ , 18.03 കോടിപേര്‍ ഭക്ഷ്യസബ്സിഡിയുടെ പരിധിയില്‍വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് ദരിദ്രജനങ്ങളുടെ 90 ശതമാനംവരും. എന്നാല്‍ , ബില്ലില്‍ ഗ്രാമത്തില്‍ 75 ശതമാനംപേരും നഗരത്തില്‍ 50 ശതമാനംപേരുമാണ് പരിധിയിലുണ്ടാവുക എന്നു പറയുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഭക്ഷ്യസുരക്ഷിതത്വത്തില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നര്‍ഥം. കേന്ദ്രം ഇപ്പോള്‍ത്തന്നെ 6.52 കോടി കുടുംബങ്ങളെയാണ് ബിപിഎല്ലായി കണക്കാക്കുന്നത്. സംസ്ഥാനങ്ങള്‍ 11.05 കോടി കുടുംബങ്ങളെ ബിപിഎല്ലായി രേഖപ്പെടുത്തിയിട്ടുണ്ട് (56 ശതമാനംപേര്‍). പുതിയ ബില്ലില്‍ ഗ്രാമത്തില്‍ 46 ശതമാനവും നഗരത്തില്‍ 28 ശതമാനവുമായി ഇത് കുറയുന്നു.

ദേശീയ ഉപദേശകസമിതി തയ്യാറാക്കിയ ബില്ലിന്റെ കരടില്‍ സെക്ഷന്‍ 21 പറയുന്നത് മുന്‍ഗണനാ വിഭാഗത്തെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നാണ്. മുന്‍ഗണനാ വിഭാഗത്തിന്റെ എണ്ണം കുറയുന്നതോടൊപ്പം ഭക്ഷ്യധാന്യത്തിന്റെ അളവും കുറയ്ക്കുകയാണ്. ഒരു ബിപിഎല്‍ കുടുംബത്തിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ കിട്ടുമായിരുന്നത് 25 കിലോയായി നേരത്തെ കുറച്ചു. ബില്ലിലെ നിര്‍ദേശം ആളൊന്നിന് ഏഴുകിലോവീതം മൂന്ന് രൂപയ്ക്ക് നല്‍കാനാണ്. രണ്ട് അംഗംമാത്രമുള്ള കുടുംബത്തിന് 14 കിലോയാണ് ലഭിക്കുക. കുട്ടികളെ എണ്ണത്തില്‍ കൂട്ടാനിടയില്ല. അണുകുടുംബങ്ങളുള്ള കേരളത്തില്‍ ഭക്ഷ്യധാന്യറേഷന്‍ തീരെ കുറയാന്‍ ഇടയുണ്ട്. എപിഎല്‍ കാര്‍ഡുകള്‍ക്ക് പ്രതിമാസം ആളൊന്നിന് മൂന്നുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുക. വിലയാണെങ്കില്‍ കര്‍ഷകന്‍ കൊടുക്കുന്ന താങ്ങുവിലയുടെ പകുതിയും. താങ്ങുവില വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ സമരംചെയ്യുമ്പോള്‍ ജനങ്ങള്‍ അവരുടെ ശത്രുക്കളായി മാറും. ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഇത്തരം വ്യവസ്ഥകളും ബില്ലിലുണ്ട്.

ഇതിനേക്കാളൊക്കെ അപകടകരമായത് അധ്യായം 13ലെ സെക്ഷന്‍ ജി യാണ്. പൊതുവിതരണത്തില്‍ പരിഷ്കരണങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണിത്. ലോകബാങ്കിന്റെ നിര്‍ദേശങ്ങളാണ് ഈ വകുപ്പില്‍ കാണാന്‍ കഴിയുക. സബ്സിഡിതുക പണമായി ഗുണഭോക്താവിന് എത്തിക്കാനും ഭക്ഷ്യകൂപ്പണ്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ഇത് രണ്ടും പല രാജ്യങ്ങളും പരിശോധിച്ച് നിഷ്ഫലമെന്നു കണ്ട് തള്ളിക്കളഞ്ഞ പദ്ധതികളാണ്. ഭക്ഷ്യധാന്യത്തിന്റെ ശേഖരണവും വില്‍പ്പനാവകാശവും കുത്തകമുതലാളിമാരുടെ കൈയിലെത്തുക എന്നതുമാത്രമാണ് ഇതുകൊണ്ടുള്ള നേട്ടം. ഗ്രാമങ്ങളിലെ നിരക്ഷരരായ മനുഷ്യര്‍ക്ക് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ കഴിയില്ല. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ ബാങ്കുകളൊന്നുമില്ല. അവര്‍ക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാനും വശമില്ല. ഇനി അക്കൗണ്ട് തുടങ്ങിയാല്‍ പണം വരുമെന്നതിന് ഒരു ഉറപ്പുമില്ല. വന്നില്ലെങ്കില്‍ ആരോടും പരാതി പറയാനും കഴിയില്ല. പൊതുവിതരണസമ്പ്രദായമാണെങ്കില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരോട് പരാതി ബോധിപ്പിക്കാമായിരുന്നു. സബ്സിഡി പണം സ്വകാര്യബാങ്ക് ഇടപാട് സംഘങ്ങള്‍ തട്ടിയെടുക്കാനും ഇത് ഇടവരും.

ഭക്ഷ്യാവകാശം ആധാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്താനുള്ള നിര്‍ദേശവും ബില്ലിലുണ്ട്. ആധാര്‍വഴി നല്‍കുന്ന യുഐഡി കാര്‍ഡുകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തലുണ്ടായിട്ടുണ്ട്. ബില്ലിന്റെ ക്ലോസ് മൂന്നിലാണ് ആധാറുമായുള്ള ബന്ധം സൂചിപ്പിക്കുന്നത്. നിലവിലുള്ള റേഷന്‍കാര്‍ഡുകള്‍ തള്ളി ആധാര്‍ കാര്‍ഡുകള്‍ ലഭ്യമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഉച്ചഭക്ഷണപരിപാടി മെച്ചപ്പെടുത്തുക, ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പോഷകാഹാരങ്ങള്‍ നല്‍കുക, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കുന്ന പൊതു അടുക്കള തുടങ്ങിയ ചില നല്ല നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. എന്നാല്‍ , മേല്‍പ്പറഞ്ഞ ദോഷവശങ്ങള്‍ ഉള്ളതിനാല്‍ ഇവയൊന്നും നടപ്പാകുകയില്ലെന്നതാണ് പ്രശ്നം.

ഭക്ഷ്യശേഖരം ധാരാളം ഉണ്ടായിട്ടും സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പൊതുവിതരണം ശക്തമാക്കാത്തത് എന്തുകൊണ്ടെന്നാണ് നാം ചോദിക്കേണ്ടത്. മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ന്യായവിലയ്ക്ക് ഭക്ഷ്യധാന്യം ലഭ്യമാക്കുകയാണ് വേണ്ടത്. ലക്ഷ്യംവച്ചുള്ള റേഷന്‍വിതരണം (അര്‍ഹരെ സബ്സിഡിയില്‍നിന്ന് ഒഴിവാക്കുന്നത്) അവസാനിപ്പിക്കണം. സാര്‍വത്രിക പൊതുവിതരണം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷാബില്ലിലെ ജനവിരുദ്ധപരാമര്‍ശങ്ങള്‍ ഒഴിവാക്കി ബില്‍ ഭേദഗതിചെയ്യുക, ബിപിഎല്‍ മാനദണ്ഡം നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുക, പൊതുവിതരണ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനുവരി 30ന് വില്ലേജ് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തുകയാണ്. ഗ്രാമസ്വരാജിനുവേണ്ടിയും ജനങ്ങളുടെ പട്ടിണി അകറ്റാനും ആഗ്രഹിച്ച മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനത്തില്‍ ഭക്ഷണം നിഷേധിക്കുന്നതിനെതിരെ പ്രതികരിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.

*
കെ കെ ശൈലജ ദേശാഭിമാനി 28 ജനുവരി 2012

Saturday, December 31, 2011

FOOD SECURITY BILL - Pushing Reforms on the Back of Hunger

THE Food Security Bill 2011, introduced in parliament and sent for the consideration of the standing committee, will provide legal sanction to the very policies which have led to the present situation of widespread hunger and malnutrition. Some of the issues in the bill are (1) Narrow targeting, categorisation and definitions (2) Conditional entitlements (3) Extreme centralisation and violation of states rights’ (4) Expenditures and cost sharing.

INCREASED TARGETING

While experience has shown that targeting policies for food security are counter-productive, the present bill adds new categories of targeting. Indeed the bill is a classic example of the absurd levels to which policies of targeting can reach and the extent of social cruelty embedded in a targeted framework.

So far there have been three categories for targeting for food access in the PDS, namely the APL, BPL and Antodaya. The last category was carved out from the BPL population with an added price advantage of 35 kg of rice at two rupees a kilo. The present bill eliminates the Antodaya category. Henceforth all the 2.5 crore Antodaya families will come under the BPL category and will have to pay one rupee a kilo more for rice which has been pegged in the new bill at three rupees. Thus for these 2.5 crore families the present version of food security means an added cost of 35 rupees a kilo per month.

ARBITRARY CATEGORISATION

The bill has the following categories:

(1) BPL: The first category is the BPL category renamed as the “priority sections.” These sections are eligible for 7 kg of foodgrains per person (it is not clear whether a child is considered a person under this definition), if it is rice it will cost three rupees a kilo and wheat at two rupees a kilo, millets or coarse grains at one rupee a kilo.

The number of BPL households at the national level is declared in the law to constitute 46 per cent of the population in rural India and 28 per cent in urban India with state-wise variations which will be decided by the centre. Since several states are giving rice at two rupees a kilo today, BPL sections in those states will also be paying one rupee a kilo more for rice.

(2) APL: The second category is the APL category renamed the “general sections.” The Bill declares these sections to constitute 29 per cent in rural areas and 22 per cent in urban areas. This is less than the number of APL cardholders today. Therefore a substantial section of APL cardholders will be excluded by law. Those who manage to retain their APL cards will get only 3 kg of foodgrains per person. Assuming a family of five members, the bill provides a maximum of only 15 kg of foodgrains which is less than what the APL sections are getting now. The price will be 50 per cent of what the minimum support price (MSP) is at any given time. Since MSP increases every year because of the increase in the prices of farm inputs, APL sections will lose the advantage of the fixed price they have today and will have to contend with an increased price every year. Therefore, in terms of numbers, price benefit and amount of grain, APL sections stand to lose their present entitlements. There is another highly objectionable new provision, which will be dealt with later in this analysis — namely, even the reduced entitlements of the APL sections are linked to the implementation of reforms.

(3) Excluded Sections: There is a third category which has been introduced, for the first time, in the public distribution system. The Bill mandates the exclusion of 25 per cent of the population of rural India and fifty per cent of the population of urban India from the benefits of the bill. The guidelines for exclusion are to be decided by the central government from time to time. This is a new contribution of the UPA government to the concept of food security — legally sanctioned automatic exclusion.

(4) BPL Census Automatic Exclusions Category: However, there is yet another exclusion, the fourth exclusion, which may occur. The questionnaire of the BPL census has already defined the categories of those sections which would lead to an automatic exclusion. The questions themselves are highly problematic. But assume that the numbers reached through this exercise do not add up to 50 per cent of the population in urban areas or even 25 per cent in rural areas, which is what is required in the Food Security Act. Then what will occur is a fourth exclusion category to make up the gap between the two, the arbitrary exclusion percentage requirement of the Bill on the one hand, and the actual numbers identified through the BPL census on the other.

Apart from the ethical issues arising out of arbitrary exclusions from what should be recognised as the universal right of food security, even from a purely economic and administrative point of view, the multiple levels of categorisations will lead to added expenditures, guaranteed leakages and increased corruption.

ABSURDITIES IN DEFINITIONS

The definitions section in the bill further expose the folly of targeting . In the section on “special groups” there are provisions for further affirmative action for some sections. But how are these defined? Persons living in starvation are to get two free meals a day once they are so identified by the state government. Starvation has been defined in Chapter 1 Clause 2 (24) as "prolonged involuntary deprivation of food that threatens the very survival of the person.” But who will decide when survival is threatened? At present, even after a person has died due to starvation, official medical teams prompted by governments declare the person had died due to some other ailment. There is rarely an acknowledgement of a starvation death. Then again, what will happen to the semi-starving? Will they have to wait till they come into the category of starvation to get the benefit? Another example is that of “destitution.” In the bill in Ch III Clause 8 (a) a destitute person “shall be entitled to at least one meal every day” — so there is a differentiation being made in the benefits for those in starvation and those in destitution. While the former is entitled to two free meals, the latter gets only one. This absurdity is taken further in the definition of a destitute person. In Ch 1, Clause 2 (3) destitute persons are those who "have no resources, means and support required for food and nutrition enabling their survival, to the extent that makes them vulnerable to live or die of starvation." Can any sane person find any difference between a person in starvation whose life is threatened by food deprivation and a destitute who is vulnerable to death by starvation? But World Bank trained or indoctrinated economists can find the subtle differences between equally hungry people to decide who will get two free meals and who will get only one. These abhorrent differentiations between equally poor and deprived sections are fundamental to the ideology of neo-liberalism and targeting. The logical corollary of targeting --- we can now have inspectors to confirm how often people eat, whether they are destitute or starving or whether they are cheating the treasury by eating two free meals when they deserve only one.

In the 1930s when the capitalist crisis had created "the Great Depression," free soup kitchens were run in the United States. But at that time no one needed a card to prove that they were hungry, it was assumed that only those in need would stand in the queue for free food. Even that sensitivity gets eliminated in the present dominant philosophy of neo-liberalism where targeting and cuts in subsidies in welfare schemes has become the mantra of governments.

In a country with the highest malnourished population in the world, free meals to a small number are an inadequate response. What is required to prevent starvation and hunger is universal access to cheap foodgrains and a basket of essential commodities. The Food Security Bill, however, does the opposite.

LINKING ENTITLEMENTS TO REFORMS

The Food Security Bill has an additional provision which was not there in the earlier drafts. Even the reduced entitlements for APL sections have been made conditional to the reform process. Ch II Clause 3(3) states, "Provided that the entitlements of those belonging to the general households shall be linked to such reforms in the public distribution system and from such date as may be prescribed by the central government." In a new chapter VII entitled ‘Reforms in the Public Distribution System,’ the central government details eight reforms of which the most toxic are the "introduction of schemes such as cash transfer, food coupons or other schemes for targeted beneficiaries in lieu of foodgrains;" and "use of aadhar for unique identification with biometric information for proper targeting." Thus contentious policy measures which are against the interests of the people are sought to be legalised on the back of the Food Security Bill. This is a highly objectionable strategy which amounts to using the Food Security Bill to blackmail states to accept the so-called reforms or else be held responsible and guilty of depriving the APL households of their entitlements.

LEGAL SANCTION FOR BOGUS POVERTY ESTIMATES

In any case, how has the government arrived at the percentages of BPL and APL that it wants included as the law? Contrary to media hype, there is no change in government policy regarding estimations of poverty, nor is there any delinking between the Planning Commission’s bogus estimates and poverty “quotas” given to the states as promised by the prime minister in response to the public outrage against the government affidavit in the Supreme Court case. Chapter V1 Clause 15(1) states, “The central government may from time to time prescribe the guidelines for identification for priority households, general households and exclusion criteria for the purposes of entitlements under this Act and notify such guidelines in the official gazette.” The next provision 15 (2) gives responsibility to the state governments to identify these sections “in accordance with the guidelines” but here again the central linkage is made “provided that no household falling under the exclusion criteria to be prescribed by the central government, shall be included either in the priority households or general households.” Further, in Clause 17, in case the state government wants to update the lists it has no right to do so and such updating can only be done “in a manner prescribed by the central government.”

Thus the present highly objectionable method used by government to distribute poverty quotas to the states is sanctioned by the law itself. The notorious 26 rupees a day destitution line used for calculating BPL in rural India and 32 rupees for urban India remains as the anchor for the various categories, with the government arbitrarily increasing it by a certain percentage as a "compromise."

ENCROACHMENTS ON STATES’ RIGHTS

If the government has learnt any lessons from it's attempts to steamroller the rights of states in the Lokpal Bill, then it should revise the even more blatant encroachments it has made in the food security bill. Under the Food Security Bill the central government has appropriated all rights in deciding a slew of issues in violation of the federal structure. In as many as 20 clauses the words "…..as may be prescribed by the central government have been used." Everything, from deciding poverty quotas, to the amount of food security allowance, to the qualifications of even the district level griveance officer working under the state government, to when and how wheat flour can be given instead of grain, all is to be decided by the central government. The centralised thrust of the bill is illustrated well in Ch XV titled Miscellaneous in Clause 46 which states." The central government may from time to time give such directions as it may consider necessary, to the state governments for the effective implementation of the provisions of the Act and the state governments will comply with such directions.".....Such is the commitment of this government to push through reforms that it does not maintain even the pretence of consultations with the states, many of whom are running much better food security programmes than those envisaged in this Act.

ISSUE OF EXPENDITURES

Equally objectionable, as far as rights of states are concerned, the bill has no provision for consultation with the states as far as cost sharing is concerned. The expenditures for the states are going to be quite substantial. But even as far as foodgrains supplies are concerned, while the state governments are mandated by the bill to pay the food allowance the bill includes a provision in Ch X clause 31 which allows the centre to substitute food grains supplies with payment to the states. This means that the state would have the responsibility to purchase the foodgrains but there is no guarantee in the bill that the central government would meet the full cost. The states are mandated to fulfil all the schemes including the supply of free meals or rations to special groups. However, the centre according the Clause 30(4) in Ch X will charge the states prices equivalent to the price given for BPL grain. In both these provisions the state governments are expected to subsidise the central scheme from their funds.

As a postscript, the bill has a special "gift" tucked away in the last section under Clause 52. This provision states that if there is a natural calamity which leads to failure of supply of foodgrains then neither the central government nor the state government, as the case may be, can be held liable. The list of conditions where there is no liability includes floods and drought. Since large parts of India are perennially affected by conditions of floods or drought or sometimes both in different regions of the same state, the law to ensure food security will be suspended precisely at the time when people will need it the most, when blackmarketeers and profiteers are out to make profits from the vulnerability of the affected population. The government has no liability in these conditions, and in the non-secular language of the bill, any other "acts of God."

CONCLUSION

The Congress spin masters have propagated the bill as the "pet bill" of the UPA chairperson Mrs Sonia Gandhi. If indeed it is so, it only shows that contrary to media creations, the UPA chairperson is very much in sync with the neo-liberal framework of the Manmohan Singh government, which is why such a deeply flawed bill should be flaunted with her stamp of approval. The bill in its present form is unacceptable. Concrete amendments should be moved before the standing committee and a widespread campaign launched to explain to the people the fraud being perpetrated on them in the name of food security.

*
Brinda Karat People's Democracy 01 January 2011

Saturday, December 24, 2011

ഭക്ഷ്യസുരക്ഷ ഔദാര്യമല്ല

ജനങ്ങളുടെമേല്‍ അടിക്കടി കടന്നാക്രമണം നടത്തുകയാണ് യുപിഎ സര്‍ക്കാര്‍ . സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണ്. വിലക്കയറ്റം എല്ലാ റെക്കോഡും ഭേദിച്ച് മുന്നേറുന്നു. കാര്‍ഷിക -വ്യവസായ മേഖലകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാമായിട്ടും സമ്പന്നവര്‍ഗങ്ങള്‍ക്കുവേണ്ടി പുതിയ പുതിയ നയങ്ങള്‍ രൂപീകരിക്കുകയും നടപ്പാക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ . അത്തരം നയസമീപനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് ഭക്ഷ്യ സുരക്ഷാ ബില്‍ . സിപിഐ എം ആശങ്കപ്പെട്ടതുപോലെ ഭക്ഷ്യസുരക്ഷ എന്ന ആശയത്തെ പരിഹസിക്കുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാബില്‍ . ഭക്ഷ്യവിതരണത്തെ നവഉദാര സാമ്പത്തിക പരിഷ്കാരവുമായി ബന്ധപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കമാണത്. ജനസംഖ്യയില്‍ മൂന്നിലൊന്നുപേരെ പൊതുവിതരണശൃംഖലയില്‍നിന്ന് ഒഴിവാക്കുകയാണ്. ജനങ്ങളെ മുന്‍ഗണന- പൊതുവിഭാഗം എന്നിങ്ങനെ തരംതിരിച്ച് 36.5 ശതമാനം ജനങ്ങളെ ഭക്ഷ്യസുരക്ഷയുടെ അര്‍ഹതാപരിധിയില്‍നിന്ന് ഒഴിവാക്കുകയാണ്. എങ്ങനെയാണ് തരംതിരിവ് എന്നുപോലും ബില്‍ വ്യക്തമാക്കുന്നില്ല. കൈയടി നേടാനുള്ള ഏതാനും പ്രഖ്യാപനങ്ങളൊഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ കണക്കിലെടുക്കാത്തതും ജനവിരുദ്ധവുമാണ് ബില്ലിന്റെ ഉള്ളടക്കം.

"മുന്‍ഗണനാ" വിഭാഗത്തിലെ ഓരോ കുടുംബാംഗത്തിനും കുറഞ്ഞ നിരക്കില്‍ പ്രതിമാസം ഏഴു കിലോ ഭക്ഷ്യധാന്യവും പൊതുവിഭാഗത്തില്‍ വരുന്നവര്‍ക്ക് മൂന്നു കിലോ ഭക്ഷ്യധാന്യവുമാണ് നിര്‍ദേശിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം ഉറപ്പുവരുത്തണം എന്നാണ് സിപിഐ എം മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ബില്‍ വേണമെന്നാണ് രാജ്യത്താകെ ഉയരുന്ന ആവശ്യം. യുപിഎ സര്‍ക്കാരിന്റെ ശ്രദ്ധ പക്ഷേ ഭക്ഷണം കിട്ടാതെ വലയുന്ന ജനങ്ങളിലോ പോഷകാഹാരദൗര്‍ലഭ്യംമൂലം രോഗഗ്രസ്തമാകുന്ന പുതുതലമുറയിലോ അല്ല; കാര്‍ഷിക വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങള്‍ക്കു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പോകുന്നത്. പരിഹാസ്യമായ ബിപിഎല്‍ മാനദണ്ഡം യുപിഎ സര്‍ക്കാരിനെതിരായി അതിശക്തമായ ജനരോഷം ഉയര്‍ത്തിയതാണ്. എന്നാല്‍ , അതില്‍നിന്ന് പാഠമുള്‍ക്കൊള്ളാതെ, ഗ്രാമങ്ങളില്‍ പരമാവധി 75 ശതമാനംപേര്‍ക്കും നഗരങ്ങളില്‍ 50 ശതമാനംപേര്‍ക്കും മാത്രമേ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയൂ എന്ന വ്യവസ്ഥയാണ് പുതിയ ബില്ലില്‍ കൊണ്ടുവരുന്നത്. ഗ്രാമങ്ങളില്‍ കുറഞ്ഞത് 46 ശതമാനവും നഗരങ്ങളില്‍ 26 ശതമാനവും മുന്‍ഗണനാ വിഭാഗത്തില്‍ വരണമത്രേ. ഒരു ഗ്രാമത്തില്‍ എത്രപേര്‍ അര്‍ഹരാണെന്നല്ല, ഇത്രയാളുകള്‍ക്കേ അര്‍ഹതയുള്ളൂ എന്നാണ് നിബന്ധന. കാര്‍ഷിക വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യമാണ് സബ്സിഡി നേരിട്ട് പണമായി നല്‍കലും ഭക്ഷ്യകൂപ്പണ്‍ സംവിധാനവും മറ്റും. ജനവിരുദ്ധമായ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ ജനങ്ങളുടെ ഭക്ഷണ പ്രശ്നംതന്നെ ആയുധമാക്കുകയാണ് ഇവിടെ. ഭക്ഷ്യസുരക്ഷ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വേണ്ടതാണ്. അത് ഉറപ്പുവരുത്താനുതകാത്ത ഭക്ഷ്യസുരക്ഷാബില്‍ ജനങ്ങള്‍ക്ക് സ്വീകരിക്കാനാകില്ല. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ട ബില്‍ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ഇംഗിതം കണക്കിലെടുത്ത് വേണ്ട മാറ്റങ്ങളോടെ നടപ്പാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അതീവ ഗുരുതരമായ പ്രതിസന്ധിയാകും ഫലം. അത് ജനങ്ങളെ തെരുവിലേക്കിറക്കും. സര്‍ക്കാരിന്റെ ഏതെങ്കിലും ഔദാര്യമല്ല, രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ അനിവാര്യമായി ലഭിക്കേണ്ട അവകാശമാണ് ഭക്ഷ്യസുരക്ഷ എന്ന് മനസ്സിലാക്കിയാല്‍ യുപിഎയ്ക്ക് നല്ലത്. മരണാനന്തര അവയവദാനം കോഴിക്കോട്ട് കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച ബിടെക് വിദ്യാര്‍ഥി അരുണ്‍ ജോര്‍ജിന്റെ ശരീരാവയവങ്ങള്‍ അഞ്ചുപേര്‍ക്കാണ് നല്‍കിയത്. കരള്‍ ഒരാള്‍ക്കും വൃക്ക രണ്ടുപേര്‍ക്കും നല്‍കി മൂന്നുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നെങ്കില്‍ അരുണിന്റെ കണ്ണുകളിലൂടെ രണ്ടുപേര്‍ ഇന്ന് ലോകത്തെ കാണുന്നു. വാഹനാപകടത്തില്‍ പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ചപ്പോള്‍ മകനിലൂടെ മറ്റുള്ളവര്‍ക്ക് ജീവിതം നല്‍കാന്‍ അരുണിന്റെ മാതാപിതാക്കളായ കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജും ത്രേസ്യാമ്മ ഫ്രാന്‍സിസും സന്നദ്ധരായി. സേവനസന്നദ്ധരായ ഒരുകൂട്ടം ഡോക്ടര്‍മാരുടെ സമയോചിതമായ ഇടപെടല്‍ കൂടിയായപ്പോള്‍ ഒരു ജീവന്‍ മരണാനന്തരം സാര്‍ഥകമാകുകയായിരുന്നു.

അവയവദാന പ്രക്രിയയുടെ സങ്കീര്‍ണതയും നിയമക്കുരുക്കും കാരണം നൂറുകണക്കിന് രോഗികളാണ് ഇപ്പോഴും സംസ്ഥാനത്ത് മരണത്തെ മുഖാമുഖം കണ്ടു ജീവിക്കുന്നത്. അവയവം മാറ്റിവയ്ക്കാന്‍ കഴിയാതെ മരിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. അവയവദാനത്തിന്റെ മറവില്‍ അവയവക്കച്ചവടം നടക്കുന്നതു തടയാനാണ് നിയമം കര്‍ശനമാക്കിയത്. ഏറ്റവും അടുത്ത ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ അവയവം ദാനം ചെയ്യുന്നതില്‍ കാര്യമായ തടസ്സമില്ല. എങ്കിലും അങ്ങനെ കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. സന്നദ്ധ അവയവദാനത്തിനും കൂടുതല്‍ ആളുകള്‍ മുന്നോട്ടുവരുന്നില്ല. ഇത്തരം അവസരങ്ങളിലാണ് ഇടനിലക്കാര്‍ മുഖേന കച്ചവടം നടക്കുന്നത്. ഇവിടെയാണ് മരണാനന്തര അവയവദാനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. അപകടത്തില്‍പ്പെട്ടോ അസുഖം ബാധിച്ചോ മസ്തിഷ്ക മരണം സംഭവിച്ചാല്‍ പിന്നെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല. അത്തരം അവസരങ്ങളില്‍ വൃക്കയും കരളും കണ്ണും ഉള്‍പ്പെടെ കൈമാറുകയാണെങ്കില്‍ പലര്‍ക്കും ജീവിതം തിരിച്ചുകിട്ടും; അന്ധകാരത്തില്‍ കഴിയുന്നവരെ വെളിച്ചത്തിന്റെ ലോകത്തേക്കെത്തിക്കാനാകും. അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ കാട്ടിയ വിശാലമനസ്കതയെ എത്ര അഭിനന്ദിച്ചാലും അധികമാകില്ല. അത് മഹത്തരമാണ് അവര്‍ ചെയ്ത നന്‍മ. അവയവദാനം ലോകത്തോട് ചെയ്യാനാകുന്ന ഉദാത്തമായ നീതിയാണ്. ഇതിനായുള്ള ബോധവല്‍ക്കരണവും പ്രചാരണവും വിപുലമായി സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 24 ഡിസംബര്‍ 2011

Monday, July 25, 2011

നല്‍കുന്നതിനേക്കാള്‍ തിരിച്ചെടുക്കുന്നു

ഏറെക്കാലമായി കാത്തിരുന്ന ഭക്ഷ്യസുരക്ഷാബില്ലിന് മന്ത്രിതലസമിതി അന്തിമരൂപം നല്‍കിയിരിക്കുന്നു. ഭക്ഷ്യധാന്യ കരുതല്‍ശേഖരം വന്‍തോതില്‍ ഇന്ത്യയിലുണ്ട്. ഗണ്യമായ അളവില്‍ കയറ്റുമതിക്കും കേന്ദ്രം തയ്യാറെടുക്കുകയാണ്. എന്നിട്ടും രാജ്യത്ത് അപമാനകരമായ തോതില്‍ പടരുന്ന പോഷകാഹാരക്കുറവിന് സാര്‍വത്രിക പൊതുവിതരണസമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലുള്ള നിയമനിര്‍മാണംവഴി പരിഹാരം കാണാന്‍ ഈ അവസരം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുന്നില്ല. പ്രശ്നപരിഹാരം കാണുന്നതില്‍ നിര്‍ദിഷ്ട ബില്‍ പരാജയപ്പെട്ടിരിക്കുന്നു. അഞ്ചു കാര്യത്തിലെങ്കിലും നല്‍കുന്നതിനേക്കാള്‍ തിരിച്ചെടുക്കുന്നവിധത്തിലാണ് ബില്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ഒന്നാമതായി, എപിഎല്‍ -ബിപിഎല്‍ എന്നിങ്ങനെ വേര്‍തിരിച്ച് തകര്‍ക്കാന്‍ ലക്ഷ്യമിട്ട പൊതുവിതരണസംവിധാനത്തിന്റെ പരിധിയില്‍വരുന്ന കുടുംബങ്ങളുടെ എണ്ണം ഗ്രാമീണമേഖലയില്‍ നിലവിലുള്ള 82 ശതമാനത്തില്‍നിന്ന് 75 ആയും പട്ടണങ്ങളില്‍ 50 ശതമാനമായും വെട്ടിക്കുറയ്ക്കാന്‍ ബില്‍ ലക്ഷ്യമിടുന്നു.

രണ്ടാമതായി, സംസ്ഥാനസര്‍ക്കാരുകള്‍ നിര്‍ണയിച്ച ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഗ്രാമീണമേഖലയില്‍ നിലവിലുള്ള 56 ശതമാനത്തില്‍നിന്ന് 46 ആയും പട്ടണപ്രദേശങ്ങളില്‍ കേവലം 28 ശതമാനമായും കുറയ്ക്കും.

മൂന്നാമതായി, വ്യക്തിഗതവിഹിതത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് കുറഞ്ഞത് 35 കിലോഗ്രാം ഭക്ഷ്യധാന്യം എന്ന അളവ് വെട്ടിക്കുറയ്ക്കും.

നാലാമതായി, പത്ത് സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള പദ്ധതിപ്രകാരം നല്‍കുന്ന അരിയുടെ വില ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയില്‍നിന്ന് മൂന്നു രൂപയായി വര്‍ധിപ്പിക്കും. എപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിയുടെ വില വന്‍തോതില്‍ വര്‍ധിപ്പിക്കും.

അഞ്ചാമതായി, ആനുകൂല്യം ലഭിക്കുന്ന എപിഎല്‍ കുടുംബങ്ങളുടെ എണ്ണവും ബില്‍ വെട്ടിക്കുറയ്ക്കും.

വിവിധ വ്യവസ്ഥകളിലൂടെ കേന്ദ്രസര്‍ക്കാരിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്ന ബില്ലിന്റെ ചട്ടക്കൂടുതന്നെ ചോദ്യംചെയ്യപ്പെടുന്നതാണ്. എണ്ണം, മാനദണ്ഡം, നടപടിക്രമം എന്നിവ മുതല്‍ പണം ചെലവിടുന്ന കാര്യത്തില്‍വരെ എല്ലാ അധികാരവും കേന്ദ്രസര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന വിധത്തിലാണ് ബില്‍ . ഭക്ഷ്യധാന്യവിതരണം ഉറപ്പാക്കുന്നതിനുപകരം നേരിട്ട് പണം നല്‍കുന്നതുപോലെ പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കുന്നവിധത്തില്‍ നവഉദാരവല്‍ക്കരണ നയത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിന് നിയമപരമായി അനുവാദം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലാണിത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് ബദല്‍പദ്ധതികള്‍ ആവിഷ്കരിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള ശേഷി നിര്‍ദിഷ്ട ബില്‍ ഇന്നത്തെ രൂപത്തില്‍ നിയമമായാല്‍ ഇല്ലാതാകും.

ജനിതകവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന ആധാര്‍ അല്ലെങ്കില്‍ ഏകീകൃത തിരിച്ചറിയല്‍കാര്‍ഡിനെ ഭക്ഷണം ലഭിക്കാനുള്ള അവകാശവുമായി ഇതാദ്യമായി ബന്ധപ്പെടുത്തുകയുമാണ്. ഭക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനുള്ള മാര്‍ഗമായ സാര്‍വത്രിക പൊതുവിതരണസംവിധാനത്തെ നിര്‍ദിഷ്ട ബില്‍ തകര്‍ക്കും. പുതിയ പേരില്‍ ബിപിഎല്‍ -എപിഎല്‍ വേര്‍തിരിവ് നിലനിര്‍ത്തും. ബിപിഎല്ലിന് "മുന്‍ഗണനാവിഭാഗം" എന്നും എപിഎല്ലിന് "പൊതുവിഭാഗം" എന്നും പേരിടും. മാത്രമല്ല, "ഒഴിവാക്കിയിട്ടുള്ള വിഭാഗം" എന്ന പുതിയ ഗണത്തിനുകൂടി രൂപംനല്‍കും. ഗ്രാമങ്ങളില്‍ പ്രതിദിനം 15 രൂപയ്ക്കും നഗരങ്ങളില്‍ 20 രൂപയ്ക്കും താഴെ വരുമാനമുള്ളവര്‍മാത്രമാണ് ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവര്‍ എന്ന വിധത്തില്‍ ആസൂത്രണ കമീഷന്‍ നിശ്ചയിച്ചിട്ടുള്ള അംഗീകരിക്കാന്‍ കഴിയാത്തതും സംശയകരവുമായ മാനദണ്ഡത്തിന് നിയമസാധുത നല്‍കുന്നതാണ് നിര്‍ദിഷ്ട ബില്‍ ; ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം നിര്‍ണയിക്കാന്‍ ആസൂത്രണ കമീഷനും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള ദാരിദ്ര്യക്കണക്ക് അല്ലെങ്കില്‍ ദരിദ്രരുടെ "വിഹിതം" സംബന്ധിച്ച വ്യവസ്ഥകള്‍ക്കും ബില്ലുമായി ബന്ധമുണ്ട്. ഗ്രാമങ്ങളിലെ 75 ശതമാനംപേരും നഗരങ്ങളിലെ 50 ശതമാനംപേരും ബില്ലിന്റെ പരിധിയില്‍വരുമെന്ന് ഇതിന്റെ 13(2) വകുപ്പില്‍ പറയുന്നു. ഇതിന്റെ അര്‍ഥം ഗ്രാമങ്ങളിലെ 25 ശതമാനവും നഗരങ്ങളിലെ 50 ശതമാനവും ആളുകള്‍ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുമെന്നാണ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്താന്‍ കേന്ദ്രത്തിന് ബില്ലിന്റെ 14(1) വകുപ്പുവഴി അധികാരം നല്‍കുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥയാണിത്. യഥാര്‍ഥത്തില്‍ ബിപിഎല്‍ സര്‍വേവഴി കണ്ടെത്തിയ വസ്തുത എന്തായാലും ഈ ഒഴിവാക്കല്‍ മാനദണ്ഡംവഴി ഗ്രാമീണജനസംഖ്യയുടെ 25 ശതമാനംപേര്‍ പുറത്താകും. അവര്‍ക്ക് എപിഎല്‍ കാര്‍ഡുപോലും ലഭിക്കുകയില്ല. ഇത്തരത്തില്‍ ആസൂത്രണ കമീഷന്റെ സംശയകരമായ നടപടിക്രമത്തിന് നിയമസാധുത നല്‍കുന്നതിലൂടെ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ ഉപദേശകസമിതി (ഭക്ഷ്യഅവകാശ പ്രസ്ഥാനത്തിന്റെ നിരവധി പ്രവര്‍ത്തകരും അംഗങ്ങളായ) ഭക്ഷ്യസുരക്ഷയെന്ന സങ്കല്‍പ്പത്തെത്തന്നെ അട്ടിമറിച്ചിരിക്കുകയാണ്.

"കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍" അനുസരിച്ചാണ് മുന്‍ഗണനാ കുടുംബങ്ങളെ നിശ്ചയിക്കുകയെന്ന് ദേശീയ ഉപദേശകസമിതി അംഗീകരിച്ച കരടുബില്ലില്‍ പറയുന്നു. അന്യായമായ ഈ നയം അംഗീകരിച്ചശേഷം വെട്ടിക്കുറച്ച ശതമാനത്തിനെതിരെ ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തകര്‍ ശബ്ദമുയര്‍ത്തുന്നതില്‍ ആത്മാര്‍ഥതയില്ല. സത്യത്തില്‍ , ഔദ്യോഗിക ബില്ലിന്റെ രണ്ടാം ഷെഡ്യൂളില്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഗ്രാമങ്ങളില്‍ 46 ശതമാനമായും നഗരങ്ങളില്‍ 25 ശതമാനമായും വെട്ടിക്കുറയ്ക്കാനുള്ള ദേശീയ ഉപദേശകസമിതി നിര്‍ദേശം അംഗീകരിച്ചു. മൊത്തം ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് ഇതില്‍ അവകാശപ്പെടുന്നു. നിലവിലുള്ള ബിപിഎല്‍ കാര്‍ഡുടമകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കിലെ കളിയാണിത്.
നിലവില്‍ രാജ്യത്ത് 6.52 കോടി ബിപിഎല്‍ കുടുംബമാണുള്ളത്; ജനസംഖ്യയുടെ 36 ശതമാനം. 2001ലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. എന്നാല്‍ , അതിനുശേഷം ജനസംഖ്യയിലുണ്ടായ വര്‍ധനയ്ക്ക് ആനുപാതികമായി ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇത് എന്തായാലും, സംസ്ഥാനസര്‍ക്കാരുകള്‍ തയ്യാറാക്കിയ രാജ്യത്തെ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 4.5 കോടി വര്‍ധിച്ച് 11.04 കോടിയില്‍ എത്തിയിട്ടുണ്ടാകും. ഇതിന്റെ അര്‍ഥം രാജ്യത്തെ 56 ശതമാനം കുടുംബങ്ങള്‍ ബിപിഎല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണെന്നാണ്. ഈ സ്ഥാനത്താണ് നിര്‍ദിഷ്ട ബില്ലില്‍ 46 ശതമാനംപേരെമാത്രം ബിപിഎല്‍ പരിധിയില്‍ കൊണ്ടുവരാന്‍ വിഭാവനംചെയ്യുന്നത്.

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 35 കിലോഗ്രാം എന്ന നിലവിലുള്ള സംവിധാനത്തില്‍നിന്ന് മാറി വ്യക്തിഗതമായി ഏഴു കിലോഗ്രാം വീതം എന്ന സംവിധാനത്തിലേക്ക് മാറുകയാണ്. വ്യക്തികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നിശ്ചയിക്കുന്നതില്‍ യുക്തിയുണ്ടെന്ന് തോന്നാമെങ്കിലും കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറവായ കേരളംപോലുള്ള സംസ്ഥാനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും. നാല് അംഗങ്ങളുള്ള കുടുംബത്തിനും ഇപ്പോള്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ട്; പുതിയ ബില്ലില്‍ ഇത് 28 കിലോഗ്രാമായി ചുരുങ്ങും. മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവരെപ്പോലെ ഏഴു കിലോഗ്രാം ധാന്യം ലഭിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2010 ഫെബ്രുവരിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഭക്ഷ്യമന്ത്രാലയം സമര്‍പ്പിച്ച കണക്കുപ്രകാരം പൊതുവിതരണശൃംഖലയില്‍ വരുന്ന ബിപിഎല്‍ -എപിഎല്‍ കുടുംബങ്ങളുടെ എണ്ണം 18.03 കോടിയാണ് (സംസ്ഥാന സര്‍ക്കാരുകള്‍ ഈ കണക്ക് അംഗീകരിച്ചിട്ടില്ല). 2001ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഇത് മൊത്തം കുടുംബങ്ങളുടെ 90 ശതമാനംവരും; 2010ലെ ജനസംഖ്യ അടിസ്ഥാനമാക്കിയാല്‍ 82 ശതമാനവും. ബില്ലിന്റെ പരിധിയില്‍ ഗ്രാമങ്ങളിലെ ജനസംഖ്യയുടെ 75 ശതമാനവും നഗരജനസംഖ്യയില്‍ 50 ശതമാനവുംമാത്രം വരണമെന്നാണ് വ്യവസ്ഥചെയ്യുന്നത്. ലക്ഷക്കണക്കിന് കുടുംബങ്ങള്‍ പൊതുവിതരണശൃംഖലയില്‍നിന്ന് പുറത്താകും. ഏറ്റവും ലജ്ജാകരമായ സംഗതി എപിഎല്‍ കുടുംബത്തിനുള്ള വ്യക്തിഗതവിഹിതം മൂന്നു കിലോഗ്രാമായി കുറച്ചതാണ്. അഞ്ചംഗകുടുംബത്തിന് 15 കിലോഗ്രാംമാത്രമാണ് കിട്ടുക. ഭക്ഷ്യസുരക്ഷയെ പരിഹസിക്കലാണിത്.

എപിഎല്‍ കുടുംബത്തിന് ഗോതമ്പ് കിലോഗ്രാമിന് 6.10 രൂപയ്ക്കും അരി 8.30 രൂപയ്ക്കും ഇപ്പോള്‍ ലഭിക്കുന്നു. ബില്‍ പാസായാല്‍ അരിക്കും ഗോതമ്പിനും എപിഎല്‍ കുടുംബങ്ങള്‍ , കര്‍ഷകര്‍ക്ക് ലഭിക്കുന്ന താങ്ങുവിലയുടെ 50 ശതമാനം നല്‍കണം. ഈ വ്യവസ്ഥ കര്‍ഷകരും ഗുണഭോക്താക്കളും തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കും. ചുരുക്കത്തില്‍ എപിഎല്‍ കുടുംബങ്ങളില്‍ ആനുകൂല്യം ലഭിക്കുന്നവരുടെ എണ്ണം കുറയും. ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറയ്ക്കുകയും വില ഉയര്‍ത്തുകയും ചെയ്യും. പൊതുവിതരണശൃംഖലയുടെ പരിഷ്കരണം എന്ന വകുപ്പില്‍ ഭക്ഷ്യധാന്യങ്ങള്‍ക്കുപകരം ഗുണഭോക്താക്കള്‍ക്ക് പണം നല്‍കാന്‍ വ്യവസ്ഥചെയ്യുന്നു. ബില്ലിന്റെ 13(3)ല്‍ പറയുന്നത് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന മേഖലകളിലും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും പണം കൈമാറണമെന്നാണ്. ഇതില്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കൊന്നുമില്ല. ഭക്ഷ്യധാന്യങ്ങളുടെ വിതരണംവഴി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയെന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറി ജനങ്ങളെ കമ്പോളത്തിന്റെ സമ്മര്‍ദങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണ്. പാല്‍ , പച്ചക്കറി, പഴം എന്നിവ വാങ്ങാന്‍ പണം നല്‍കുന്നതിനോട് യോജിക്കാം. എന്നാല്‍ , ദരിദ്രകുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം വാങ്ങാന്‍ പണം നല്‍കിയാല്‍ അവര്‍ അത് മറ്റാവശ്യങ്ങള്‍ക്കായി വിനിയോഗിച്ചേക്കാം.

പൊതുവിതരണസംവിധാനത്തില്‍ ഇന്നുള്ളതിനേക്കാള്‍ അഴിമതിക്കും ചോര്‍ച്ചയ്ക്കും ഇത് ഇടയാക്കും. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെയും മറ്റും അനുഭവം നോക്കിയാല്‍ വേതനംപോലും ഇടനിലക്കാര്‍ തട്ടിയെടുക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്ന ഇക്കാലത്ത് സര്‍ക്കാര്‍ നല്‍കുന്ന പണംകൊണ്ട് മതിയായ തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയില്ല. കുടുംബത്തിന്റെ തലവന്‍ എന്ന സ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ സ്ത്രീയെ നിശ്ചയിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥയുണ്ട്. പുരുഷന്മാരുടെ കൈവശം പണം കിട്ടിയാല്‍ അത് മറ്റാവശ്യങ്ങള്‍ക്കായി ചെലവിടുമെന്ന വിമര്‍ശം ഒഴിവാക്കാന്‍വേണ്ടിയാകാം ഈ വ്യവസ്ഥ. എന്നാല്‍ , നമ്മുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന അസമത്വം നോക്കുമ്പോള്‍ ഈ വ്യവസ്ഥ കൊണ്ടുമാത്രം പണം ചെലവഴിക്കാനുള്ള അധികാരം സ്ത്രീകള്‍ക്ക് ലഭിക്കുമെന്ന് കരുതാനാകില്ല. മാത്രമല്ല, ന്യായവില ചന്തകളുടെ തകര്‍ച്ചയ്ക്കും എഫ്സിഐ ദുര്‍ബലമാകാനും കമ്പോളം ആധിപത്യം നേടുന്നതിനും ഈ പരിഷ്കാരം കാരണമാകും.

ഇന്ത്യയിലെ സാമൂഹികസുരക്ഷാ പദ്ധതികള്‍ സംബന്ധിച്ച് ലോകബാങ്ക് കേന്ദ്രസര്‍ക്കാരിന് ഈയിടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ രാജ്യത്തെ പൊതുവിതരണസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ , ലോകബാങ്ക് വിഭാവനംചെയ്തതിനേക്കാള്‍ വിപുലമായ പരിഷ്കാരങ്ങളാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഗുണഭോക്താക്കള്‍ക്ക് ജനിതകവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഏകീകൃത തിരിച്ചറിയല്‍കാര്‍ഡ് (യുഐഡി) നിര്‍ബന്ധമാക്കുന്നതാണ് എതിര്‍ക്കപ്പെടേണ്ട മറ്റൊരു വ്യവസ്ഥ. പൊതുവിതരണ സംവിധാനത്തിലെ ചോര്‍ച്ച തടയാന്‍ യുഐഡിക്ക് കഴിയില്ല. യുഐഡി സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനുമുമ്പുതന്നെ ഭക്ഷ്യസുരക്ഷാ ബില്ലില്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കാന്‍ തിരിച്ചറിയല്‍കാര്‍ഡ് നിര്‍ബന്ധമാണെന്ന് വ്യവസ്ഥചെയ്യുന്നു. തിരിച്ചറിയല്‍വിവരങ്ങളുടെ ആധികാരികത പൂര്‍ണമായി ഉറപ്പാക്കാന്‍ പ്രയാസമാണ്. ഏതു ജനതയിലും അഞ്ച് ശതമാനത്തിന്റെ വിരലടയാളം രേഖപ്പെടുത്താന്‍ കഴിയാത്തവിധം അവ്യക്തമായിരിക്കും. ഇന്ത്യയിലാകട്ടെ കൂലിപ്പണിയെ ആശ്രയിച്ചുകഴിയുന്ന 15 ശതമാനംപേര്‍ക്ക് യുഐഡിയില്‍ രജിസ്റ്റര്‍ചെയ്യാന്‍ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നു.

20 കോടി ആളുകള്‍ യുഐഡിയില്‍നിന്ന് പുറത്താകുമെന്നാണ് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. രാംകുമാര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. യുഐഡി കാര്‍ഡില്ലാത്ത ബിപിഎല്‍ ഗുണഭോക്താവിന് ഭക്ഷ്യധാന്യം നിഷേധിക്കണമെന്ന വ്യവസ്ഥ ഒട്ടും അംഗീകരിക്കാന്‍ കഴിയില്ല. ഉച്ചഭക്ഷണപദ്ധതിയും നവജാതശിശുവിനും അമ്മയ്ക്കും ആറുമാസംവരെ പോഷകാഹാരവും നല്‍കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഇത് സ്വാഗതംചെയ്യുമ്പോള്‍ത്തന്നെ, ഇന്നത്തെ രൂപത്തിലുള്ള ഭക്ഷ്യസുരക്ഷാനിയമം 2011ല്‍ രാജ്യം നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളായ പട്ടിണി, പോഷകാഹാരക്കുറവ്, ഭക്ഷ്യ അരക്ഷിതാവസ്ഥ എന്നിവ പരിഹരിക്കാന്‍ പര്യാപ്തമല്ല. പരിഷ്കാരത്തിന്റെ പേരില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാനാണ് നീക്കം. ബില്ലിന്റെ തനിനിറം തുറന്നുകാട്ടാന്‍ വിപുലമായ പ്രചാരണം ആവശ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തിരുത്തിക്കാന്‍ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവരണം.


*****


വൃന്ദ കാരാട്ട്

Saturday, April 23, 2011

പ്രതികരണശേഷി നഷ്ടപ്പെട്ട യുപിഎ സര്‍ക്കാര്‍

നമ്മുടെ രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതിയുടെ ശകാരവര്‍ഷം കാതുകളില്‍ തുടര്‍ച്ചയായി വന്നുപതിച്ചിട്ടും ഒരു കൂസലുമില്ലാതെ, പ്രതികരണശേഷി നഷ്ടപ്പെട്ട് മരവിച്ച അവസ്ഥയിലെന്നപോലെ തുടരുകയാണ് കോണ്‍ഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാര്‍. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പട്ടിണിമരണം നടമാടുമ്പോള്‍ ധാന്യം സൂക്ഷിക്കുന്ന കലവറകള്‍ നിറഞ്ഞുകവിയുകയാണെന്ന അവസ്ഥ സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് ചൂണ്ടിക്കാണിച്ചു.

പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട ഒരു ഹര്‍ജിയുടെ വിചാരണവേളയില്‍ ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരി, ജസ്റ്റിസ് ദീപക്വര്‍മ എന്നിവരടങ്ങിയ ബെഞ്ച് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന പട്ടിണിമരണങ്ങളില്‍ അതിയായ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിങ്ങിനോടുള്ള ജസ്റ്റിസ് ഭണ്ഡാരിയുടെ ചോദ്യം വളരെ പ്രസക്തമാണ്. "നമ്മുടെ സമ്പദ്ഘടന ശക്തമാണെന്ന് പറയുന്നു. ഈ വര്‍ഷം വമ്പന്‍ വിളവെടുപ്പാണ്. കലവറകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഒരു സംശയവുമില്ല. എന്നാല്‍, ഗോഡൗണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍ ജനങ്ങള്‍ പട്ടിണികിടക്കേണ്ടിവന്നാല്‍ അതുകൊണ്ടെന്ത് പ്രയോജനമാണുള്ളത്? ഇവിടെ രണ്ടുതരം ഇന്ത്യയാണുള്ളത്. സമ്പന്നരുടെ സമൃദ്ധിയുടെ ഇന്ത്യയും പട്ടിണിക്കാരുടെ ഇന്ത്യയും. ഇത് തുടരാന്‍ അനുവദിച്ചുകൂടാ."

രണ്ടുതരം ഇന്ത്യ തുടരാന്‍ അനുവദിച്ചുകൂടാ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറില്ലെന്നതാണ് സത്യം. പോഷകാഹാരക്കുറവുള്ളവരുടെ ശതമാനം കുറഞ്ഞുവരികയാണെന്നുള്ള സ്ഥിതിവിവരക്കണക്കുകള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചപ്പോള്‍ അതില്‍ തൃപ്തനാകാതെ ജഡ്ജി പട്ടിണി തുടച്ചുമാറ്റുകയാണ് വേണ്ടതെന്ന് തിരിച്ചടിച്ചു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 36 ശതമാനം പേര്‍ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരുടെ കണക്ക് ശരിയല്ലെന്നാണ് പറയുന്നത്. പട്ടണങ്ങളില്‍ ദിവസേന 20 രൂപയില്‍ കുറവും ഗ്രാമങ്ങളില്‍ 11 രൂപയില്‍ കുറവും വരുമാനമുള്ളവരെയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഇത് ശരിയല്ലെന്നും വിശദവിവരം ഒരാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, ഒറീസ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടിണി രൂക്ഷമാണ്. അവിടെ ജീവിക്കുന്നവരും ഇന്ത്യന്‍ പൗരന്മാരാണ്. അവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. 150 ജില്ലകളില്‍ ഭക്ഷ്യധാന്യം വിതരണംചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യം ലഭിച്ച് 64 വര്‍ഷം പിന്നിട്ടിട്ടും ഇതാണ് അവസ്ഥയെങ്കില്‍ സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ മുമ്പിലാണെന്ന് പറയുന്നതിനെന്തര്‍ഥം. രാജ്യത്തിനകത്തെ പരിതാപകരമായ ഈ അവസ്ഥ കോണ്‍ഗ്രസ് ഭരണാധികാരികളെ അലട്ടുന്നില്ലെന്നത് അത്ഭുതകരമാണ്. ഗോഡൗണുകളില്‍ നശിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യം പട്ടിണികിടക്കുന്നവര്‍ക്ക് സൗജന്യമായി നല്‍കണമെന്ന് ഇതിനുമുമ്പും സുപ്രീംകോടതി പറഞ്ഞതാണ്. അതൊന്നും ചെവിക്കൊള്ളാന്‍ കേന്ദ്രഭരണാധികാരികള്‍ തയ്യാറായിട്ടില്ല.

പട്ടിണിമരണമാണ് ബുധനാഴ്ച സുപ്രീംകോടതിയുടെ പരാമര്‍ശവിഷയമായതെങ്കില്‍ വ്യാഴാഴ്ച കള്ളപ്പണത്തെപ്പറ്റിയാണ് കോടതി നിരീക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി, എസ് എസ് നിജ്ജാര്‍ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച്, മുന്‍ കേന്ദ്രമന്ത്രി രാംജത് മലാനി സമര്‍പ്പിച്ച ഒരു ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയിലും കഴിവുകേടിലും അമര്‍ഷം പ്രകടിപ്പിച്ചത്. വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണത്തെപ്പറ്റിയുള്ള അന്വേഷണം വെറും പ്രഹസനമാണെന്ന് വന്നിരിക്കുന്നു.

പുണെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഹസ്സന്‍ അലിഖാനില്‍മാത്രം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷണം നടക്കുന്നത്. സ്വിസ് ബാങ്കില്‍ ഉള്‍പ്പെടെ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നത് രഹസ്യമായ കാര്യമല്ല. 50 ലക്ഷം കോടിയെന്നും 75 ലക്ഷം കോടിയെന്നുമൊക്കെ പറയുന്നുണ്ട്. തുകയുടെ വ്യക്തമായ കണക്ക് ഇതേവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ തയ്യാറായിട്ടുമില്ല. കള്ളപ്പണത്തിന്റെ ഉറവിടമാണ് പ്രധാനം. ഇതാകട്ടെ വെറും നികുതിവെട്ടിപ്പിന്റെമാത്രം പ്രശ്നമല്ല. ആയുധകള്ളക്കടത്തിലൂടെ സമ്പാദിച്ച പണമാണോ? മയക്കുമരുന്ന് വില്‍പ്പനയിലൂടെ ആര്‍ജിച്ച പണമാണോ? ഭീകരപ്രവര്‍ത്തനത്തിലൂടെ സമ്പാദിച്ചതാണോ? എന്തായാലും നേരായ മാര്‍ഗത്തിലൂടെ സമ്പാദിച്ച പണമല്ല വിദേശബാങ്കുകളില്‍ നിക്ഷേപിച്ചതെന്ന് വ്യക്തമാണ്. കടുത്ത രാജ്യദ്രോഹ കുറ്റംചെയ്ത് സമ്പാദിച്ച പണമാണിതെന്ന സൂചനയാണ് കോടതി നല്‍കുന്നത്.

ഹസ്സന്‍ അലിഖാനെ ചോദ്യംചെയ്യാന്‍ സിബിഐ തയ്യാറാകാതിരുന്നത് കോടതിയുടെ നിശിതമായ വിമര്‍ശത്തിന് വഴിവച്ചതാണ്. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശവും ഇടപെടലും ഉണ്ടായശേഷമാണ് അലിഖാനെ അറസ്റ്റുചെയ്ത് ജയിലിലടച്ചത്. അലിഖാന്‍ 72,000 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാന്‍ ബാക്കിയുണ്ടെന്നാണ് വിവരം. അലിഖാന് പുറമെ മറ്റാരെയും ഇതുവരെ പിടികൂടിയിട്ടില്ല. കുറ്റകരമായ ഈ അനാസ്ഥയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ടാണ് സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോടായി ജസ്റ്റിസ് റെഡ്ഡി ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന് ചോദിച്ചത്. എല്ലാ വകുപ്പും ചേര്‍ന്ന് സമഗ്രമായ അന്വേഷണം വേണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വകുപ്പുതലവന്മാര്‍ ഇതേവരെ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ കള്ളപ്പണത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കള്ളപ്പണം കണ്ടെത്തലും പട്ടിണി തുടച്ചുമാറ്റലും പരസ്പരം ബന്ധപ്പെട്ടതാണ്. കള്ളപ്പണം പിടിച്ചെടുത്താല്‍ 121 കോടി ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യം നല്‍കാന്‍ കഴിയും. പട്ടിണി മാറ്റാന്‍ കഴിയും. കള്ളപ്പണത്തിന്റെ പങ്കുപറ്റുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന അവിഹിതമായ കൂട്ടുകെട്ടാണ് ഇതിനൊക്കെ സംരക്ഷണം നല്‍കുന്നത്. സുപ്രീംകോടതിയുടെ ഇടപെടല്‍ ജനശ്രദ്ധ ഈ വഴിക്ക് തിരിച്ചുവിടാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കാം. അതിനായുള്ള അതിശക്തമായ ബഹുജനസമ്മര്‍ദമാണ് ഇന്ന് ആവശ്യം.


*****


ദേശാഭിമാനി മുഖപ്രസംഗം 23-04-2011

Sunday, March 20, 2011

പാചകവാതക സിലിണ്ടറിന് ഇനി 620 രൂപ

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പണരൂപത്തിലുള്ള സബ്സിഡി രാജ്യത്ത് നിലവിലുള്ള പൊതുവിതരണസമ്പ്രദായത്തെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നതാണ്. സബ്സിഡി അര്‍ഹരുടെ കൈയിലേക്ക് നേരിട്ട് എത്തുമെന്നും അതോടെ ദാരിദ്ര്യം അവസാനിക്കുമെന്നും സാങ്കേതികവിദ്യക്ക് എന്തും കഴിയുമെന്നും വാദിക്കുന്ന ചില പണ്ഡിതര്‍ പ്രശ്നത്തെ ആഴത്തില്‍ സമീപിക്കുന്നില്ല. ഇതെല്ലാം കേട്ട് പിന്തുണയ്ക്കുന്ന മധ്യവര്‍ഗമാണ് ആദ്യം ഈ നയത്തിന്റെ ആഘാതം ഏറ്റുവാങ്ങാന്‍ പോകുന്നത്. വരുന്ന മാര്‍ച്ചോടെ മണ്ണെണ്ണ, എല്‍പിജി, വളം എന്നീ ഇനങ്ങളിലാണ് പണരൂപത്തിലുള്ള സബ്സിഡി സമ്പ്രദായം നടപ്പാക്കാന്‍ പോകുന്നത്. എല്‍പിജി ഇനത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ ചെലവാക്കുന്ന സബ്സിഡി 13,000 കോടി രൂപയാണ്. എല്‍പിജി സിലിണ്ടറിന്റെ വില സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. എണ്ണക്കമ്പനികള്‍ക്കാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്.

ഗാര്‍ഹികാവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇപ്പോള്‍ എല്ലാവരും നല്‍കുന്നത് ഒരേ വിലയാണ്. ശരാശരി 300 രൂപ മുടക്കിയാല്‍ ഒരു സിലിണ്ടര്‍ ലഭിക്കും. പുതിയ സമ്പ്രദായപ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുമാത്രമേ സബ്സിഡി ലഭിക്കുകയുള്ളൂ. അവര്‍ക്ക് ഒരു മാസം ഉപയോഗിക്കേണ്ട സിലിണ്ടറിന്റെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് അതിനുള്ള സബ്സിഡി അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നല്‍കും. എന്നാല്‍, പാചകവാതകം ഉപയോഗിക്കുന്ന 13 കോടി കുടുംബങ്ങളില്‍ മഹാഭൂരിപക്ഷവും നഗരങ്ങളിലുള്ളവരാണ്. ഇവരില്‍ ഭൂരിപക്ഷവും എപിഎല്‍ വിഭാഗത്തിലാണ് പെടുന്നത്. ഇവര്‍ക്കൊന്നും സര്‍ക്കാരിന്റെ സബ്സിഡി ലഭിക്കുകയില്ല. ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളായിരിക്കും. ഇപ്പോഴത്തെ കണക്കുപ്രകാരം 620 രൂപയിലധികം ഉല്‍പ്പാദനചെലവ് വരുന്ന സിലിണ്ടറാണ് കമ്പനികള്‍ 300 രൂപയ്ക്ക് നല്‍കുന്നത്. പുതിയ സമ്പ്രദായം നടപ്പായിക്കഴിഞ്ഞാല്‍ ഏറ്റവും ചുരുങ്ങിയത് 620 രൂപയെങ്കിലും ഒരു സിലിണ്ടറിന് ഇന്നത്തെ കണക്കില്‍ നല്‍കേണ്ടിവരും. ഇപ്പോള്‍ പെട്രോളിന്റെ വില തുടര്‍ച്ചയായി കമ്പനികള്‍ വര്‍ധിപ്പിക്കുന്നതുപോലെ നാളെ പാചകവാതകത്തിന്റെ വിലയും അവര്‍ വര്‍ധിപ്പിച്ചുകൊണ്ടിരിക്കും. കേരളമാണ് ഇതിന്റെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരിക.

കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തില്‍ 11 ലക്ഷം കുടുംബങ്ങള്‍മാത്രമേ ദാരിദ്ര്യരേഖയ്ക്ക് താഴെ വരികയുള്ളൂ. ഏറ്റവുമൊടുവില്‍ നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞ കണക്കുപ്രകാരമാണെങ്കില്‍ അത് 40 ലക്ഷം വരും. എന്നാല്‍, പുതിയ സമ്പ്രദായത്തില്‍ കേന്ദ്രത്തിന്റെ കണക്കില്‍ 11 ലക്ഷം കുടംബങ്ങള്‍ മാത്രമേ സബ്സിഡി ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുകയുള്ളൂ. ഏകദേശം 60 ലക്ഷം കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടെന്നാണ് കണക്ക്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശതമാനം പാചകവാതക കണക്ഷനുള്ള സംസ്ഥാനം കേരളമാണ്. ഇവിടെ ഏകദേശം 83 ശതമാനം കുടുംബങ്ങളും പാചകവാതകം ഉപയോഗിക്കുന്നു. അതില്‍ത്തന്നെ അമ്പതുശതമാനത്തിനും രണ്ടു സിലിണ്ടര്‍ കണക്ഷനാണുള്ളത്. അമ്പതുലക്ഷത്തോളം പാചകവാതക കണക്ഷനുകളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കു മാത്രമേ സൌജന്യം നല്‍കുകയുള്ളൂ. യഥാര്‍ഥത്തില്‍ പാചകവാതകം ഉപയോഗിക്കുന്ന കുടുംബങ്ങള്‍ ഏകദേശം എല്ലാംതന്നെ കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ എപിഎല്ലില്‍ ഉള്‍പ്പെടുന്നവരാണ്. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലുള്ള മിക്കവാറും എല്ലാ കുടുംബങ്ങളും ഉയര്‍ന്ന വിലയ്ക്ക് പാചകവാതകം വാങ്ങാന്‍ നിര്‍ബന്ധിതമാകും. ഇതാണ് പ്രണബ് കുമാര്‍ മുഖര്‍ജിയും കോണ്‍ഗ്രസും കേരളത്തിനു നല്‍കുന്ന സംഭാവന.

അടുത്ത അടി കിട്ടാന്‍ പോകുന്നത് കര്‍ഷകര്‍ക്കാണ്. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്കാണ് കമ്പനികള്‍ വളം വില്‍ക്കുന്നത്. എഫ്എസിടി വളം ഉണ്ടാക്കാന്‍ ചെലവാക്കുന്ന പണത്തേക്കാളും കുറഞ്ഞ വിലയ്ക്കാണ് അവര്‍ കര്‍ഷകര്‍ക്ക് വില്‍ക്കുന്നത്. കമ്പനിയുടെ നഷ്ടം സര്‍ക്കാര്‍ സബ്സിഡി നല്‍കി നികത്തും. എന്നാല്‍, പുതിയ സബ്സിഡി സമ്പ്രദായപ്രകാരം സബ്സിഡി കര്‍ഷകന് നേരിട്ടാണ് നല്‍കുന്നത്. കര്‍ഷകന് കമ്പോളത്തില്‍നിന്ന് നേരിട്ട് വളം വാങ്ങാം. വളത്തിന്റെ വില നിശ്ചയിക്കുന്നത് കമ്പനിയായിരിക്കും. കമ്പോളത്തിലെ അതതുസമയത്തെ സാഹചര്യമനുസരിച്ച് വളത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഇപ്പോഴത്തെ ധാരണയനുസരിച്ച് കര്‍ഷകന് ലഭിക്കുന്ന സബ്സിഡി നിശ്ചിത തുക തന്നെയായിരിക്കും. അതോടെ കര്‍ഷകന്‍ കൂടുതല്‍ പണം വളത്തിനായി ചെലവഴിക്കാന്‍ നിര്‍ബന്ധിതനാകും. പണം നല്‍കുന്നത് കുടുംബനാഥനെന്ന നിലയ്ക്ക് പുരുഷനാണ്. അത് കാര്‍ഷികാവശ്യത്തിനായിത്തന്നെ ചെലവഴിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. ഇപ്പോള്‍ കുറഞ്ഞ വിലയ്ക്ക് വളം ലഭിക്കുന്ന നല്ലൊരു പങ്ക് കര്‍ഷകരും കേന്ദ്രത്തിന്റെ മാനദണ്ഡമനുസരിച്ചുള്ള അര്‍ഹരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന ഭീതിയും ശക്തം. 55,000 കോടി രൂപയാണ് ഇപ്പോള്‍ രാസവളത്തിന് നല്‍കുന്ന സബ്സിഡി. ഇതു കുറയ്ക്കുന്നതിനുള്ള നിര്‍ദേശവും പുതിയ ബജറ്റിലുണ്ട്.

മണ്ണെണ്ണയുടെ കാര്യത്തില്‍ ആദ്യഘട്ടത്തില്‍ത്തന്നെ മത്സ്യത്തൊഴിലാളികള്‍ പുറത്തുപോകും. മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്ക് സൌജന്യം നല്‍കുന്ന പദ്ധതിയൊന്നും കേന്ദ്രത്തിനില്ല. ഇപ്പോള്‍ കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണവും പൂര്‍ത്തീകരിക്കുകയാണ്. അതോടെ കേന്ദ്രത്തിന്റെ സബ്സിഡിനിരക്കില്‍ മണ്ണെണ്ണ നല്‍കുന്ന പദ്ധതിയില്‍നിന്ന് കേരളം പുറത്തുപോകും. മണ്ണെണ്ണയ്ക്കായി മുടക്കുന്ന 18,000 കോടി രൂപയിലും കുറവ് വരുത്താന്‍ ഇതുവഴി കേന്ദ്രത്തിനു കഴിയും.

പുതിയ സബ്സിഡി സമ്പ്രദായത്തിന്റെ അടുത്ത ഘട്ടത്തിലാണ് ഭക്ഷ്യധാന്യങ്ങളെ ഉള്‍പ്പെടുത്തുന്നത്. യുപിഎ ഒന്നാം സര്‍ക്കാരിന്റെ സമയത്ത് അന്നത്തെ ധനമന്ത്രി ചിദംബരം ഫുഡ് സ്റാമ്പ് എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുകയുണ്ടായി. സബ്സിഡിക്ക് സമാനമായ സ്റാമ്പ്് ഉപയോക്താവിന് നല്‍കുകയും കടയില്‍ അത് നല്‍കുമ്പോള്‍ അത്രയും രൂപയ്ക്കുള്ള ഇളവ് ലഭിക്കുകയും ചെയ്യുന്നതാണ് പദ്ധതി. കടയുടമകള്‍ അതിനായി നിശ്ചയിച്ച സര്‍ക്കാര്‍ ഓഫീസിലോ പ്രത്യേകം ചുമതലപ്പെടുത്തിയ ബാങ്കിലോ ഈ സ്റാമ്പ് നല്‍കുമ്പോള്‍ തത്തുല്യമായ തുക അവരുടെ അക്കൌണ്ടിലേക്ക് നല്‍കും. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച സബ്സിഡി സമ്പ്രദായം അതിന്റെ മറ്റൊരു രൂപമാണ്.

സ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം നിലനില്‍ക്കുന്നെന്ന് ഇപ്പോഴും കരുതുന്ന കേരളത്തില്‍ 11 ലക്ഷത്തിനു മാത്രമായി കേന്ദ്രത്തിന്റെ പദ്ധതി പരിമിതപ്പെടും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കുള്ള സബ്സിഡി സര്‍ക്കാര്‍ അവരുടെ അക്കൌണ്ടിലേക്ക് നല്‍കും. ഇവര്‍ കടയില്‍നിന്ന് അരിയും റേഷന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റു അവശ്യസാധനങ്ങളും വാങ്ങുമ്പോള്‍ അവര്‍ക്ക് ഈ പണം കഴിച്ചുള്ള തുക കണ്ടെത്തിയാല്‍ മതിയാകും! ഇഷ്ടമുള്ള കടയില്‍നിന്ന് ഉപയോക്താവിന് റേഷന്‍ സാധനങ്ങള്‍ വാങ്ങാനുള്ള അവകാശമാണ് പുതിയ സംവിധാനം നല്‍കുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നത്. വില നിശ്ചയിക്കുന്നത് കമ്പോളമായിരിക്കും. ആളുകള്‍ പണവുമായി കടയില്‍ ചെല്ലുമ്പോള്‍ വില കയറിയിരിക്കും. സബ്സിഡിയാകട്ടെ നിശ്ചിത സംഖ്യയുമായിരിക്കും. ഫലത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഒരു തരത്തിലുള്ള സഹായവും പുതിയ പദ്ധതി നല്‍കില്ല.

കേരളത്തിലാണെങ്കില്‍ റേഷന്‍ കടകളിലൂടെ നല്ല രീതിയില്‍ പൊതുവിതരണസമ്പ്രദായം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ റേഷന്‍ കടയിലും നിശ്ചിത എണ്ണം കാര്‍ഡുകളാണുള്ളത്. റേഷന്‍ കടകള്‍ ആവശ്യമില്ലാത്ത സമ്പ്രദായമാണ് പുതിയ രീതി വിഭാവനംചെയ്യുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് മൂന്നുരൂപ നിരക്കില്‍ അരിയോ ഗോതമ്പോ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് ഒരുവശത്ത് പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴാണ് നിലവിലുള്ളതിനെപ്പോലും തകര്‍ക്കുന്ന രീതി കൊണ്ടുവരുന്നത്.

പൊതുവിതരണസമ്പ്രദായം ഇല്ലാതായാല്‍ പിന്നെ പൊതുസംഭരണസംവിധാനങ്ങള്‍ ആവശ്യമില്ലാതെ വരും. അങ്ങനെ വന്നാല്‍ പിന്നെ തറവില പ്രഖ്യാപിക്കേണ്ട ആവശ്യവും സര്‍ക്കാരിനില്ലാതാകുമെന്ന ആശങ്കയും പലരും ഉയര്‍ത്തുന്നുണ്ട്. ഇത് കാര്‍ഷിക മേഖലയിലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ പദ്ധതി ഫലത്തില്‍ മുഴുവന്‍ കേരളീയരെയും കഷ്ടപ്പെടുത്താന്‍ പോകുന്ന ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

*
പി രാജീവ് കടപ്പാട്: ദേശാഭിമാനി ദിനപത്രം 18 മാര്‍ച്ച് 2011

Thursday, March 10, 2011

പ്രണബിന്റെ പട്ടില്‍പൊതിഞ്ഞ കത്തി

വളം, മണ്ണെണ്ണ, പാചകവാതകം-പതുക്കെ അരി, പഞ്ചസാര. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്ന് ഇവ വാങ്ങുമ്പോള്‍ ലഭിക്കുന്ന സബ്‌സിഡി എന്നറിയപ്പെടുന്ന വിശേഷാല്‍ സര്‍ക്കാര്‍ സഹായം അനര്‍ഹരായവര്‍ ചോര്‍ത്തിയെടുക്കുന്നുവെന്ന പേരില്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരെ 'കൃത്യമായി' കണ്ടെത്തി അവര്‍ക്കുമാത്രം ഇനിയങ്ങോട്ട് നേരിട്ട് കാശായി കൈമാറാനുള്ള കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ സാധാരണക്കാരുടെ, വിശേഷിച്ച് കേരളത്തിലെ ഇടത്തരക്കാരായ ജനങ്ങളുടെ, നെഞ്ചത്തോങ്ങിയ പട്ടില്‍ പൊതിഞ്ഞ ഒരു കത്തിയാണ്. ഈ കത്തി നീളുന്നത് നീണ്ട അവകാശസമരങ്ങളിലൂടെ സംസ്ഥാനത്ത് വേരുറച്ച സാര്‍വത്രിക പൊതുവിതരണ സംവിധാനത്തിന്റെ കടയ്‌ക്കലേക്കാണ്.

ഒറ്റനോട്ടത്തില്‍ ദരിദ്രര്‍ക്കും നാമമാത്ര കര്‍ഷകര്‍ക്കും ഗുണകരമെന്ന് തോന്നിപ്പിക്കുന്ന കേന്ദ്രബജറ്റിലെ ഈ കൌശലം ധനികരുടെ വളര്‍ച്ചയെ മാത്രം ഭരണകൂടം നേരിട്ട് സഹായിക്കുക, മറ്റെല്ലാം ക്രമേണ കമ്പോളത്തിന്റെ വികൃതിക്കുവിടുക എന്ന രാജീവ് ഗാന്ധി മുതലിങ്ങോട്ടുള്ള എല്ലാ കോൺ‌ഗ്രസ് നേതൃത്വവും പിന്തുടരുന്ന ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെ നേര്‍സാക്ഷ്യമാണ്. പൊതുവിതരണ സംവിധാനത്തെതന്നെ; അതില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചോര്‍ച്ചയുടെ പേരില്‍ അവമതിപ്പെടുത്തി ഇല്ലാതാക്കുക എന്ന മന്‍മോഹന്‍സിങ്, മോൺടേക് സിങ് അലുവാലിയ തുടങ്ങിയ പരസ്യമായ അമേരിക്കന്‍ പക്ഷപാതികളുടെ തലയിലുദിച്ച ഈ കുടിലതന്ത്രം ആത്മാഭിമാനികളായ കോൺ‌ഗ്രസ് അനുഭാവികള്‍തന്നെ തിരസ്‌കരിക്കുമെന്നുറപ്പാണ്.

ഇത്തരമൊരു നീക്കത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായ എ കെ ആന്റണി, വയലാര്‍ രവി, മുല്ലപ്പള്ളി, ഇ അഹമ്മദ് സാഹിബ് എന്നിവര്‍ പുലര്‍ത്തുന്ന ചെവിടടപ്പിക്കുന്ന മൌനം അവരെ അസ്വസ്ഥരാക്കാതിരിക്കില്ല. അസംബ്ളി തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപനത്തിന് മുമ്പ് ബിപിഎല്‍, എപിഎല്‍ വ്യത്യസമില്ലാതെ കേരളത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും കിലോയ്‌ക്ക് രണ്ട് രൂപ നിരക്കില്‍ അരി വിതരണംചെയ്യാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഇലക്ഷന്‍ കമീഷന് പരാതിയുമായി പോയ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ സമീപനവും കേന്ദ്രത്തിന്റെ പുത്തന്‍ സബ്‌സിഡി നയവുമായുള്ള സാമ്യം അവരെ വരുന്നാളുകളില്‍ സ്വാധീനിക്കുകയുംചെയ്യും.

മൂശയിലുള്ള ഈ നേരിട്ട് കാശുകൊടുപ്പ് പദ്ധതിക്ക് കോൺ‌ഗ്രസ് പറയുന്ന ന്യായമെന്താണ്? പാവപ്പെട്ടവര്‍ക്കുവേണ്ടി ഖജനാവ് നഷ്‌ടംസഹിച്ച് സൌജന്യ നിരക്കില്‍ റേഷന്‍ ഷോപ്പുകളിലൂടെ വിതരണംചെയ്യുന്ന മണ്ണെണ്ണ പണക്കാര്‍ വിതരണക്കാരുടെ സഹായത്തോടെ തട്ടിയെടുക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ ദണ്ണംസഹിച്ച് എപിഎല്‍ -ബിപിഎല്‍ വ്യത്യാസമില്ലാതെ താഴ്ന്ന വിലയ്‌ക്ക് വിതരണംചെയ്യുന്ന പാചകവാതകക്കുറ്റികള്‍ വിതരണക്കാര്‍ വന്‍കിട ഹോട്ടലുടമകളടക്കമുള്ള അനര്‍ഹര്‍ക്ക് മറിച്ചുവില്‍ക്കുന്നു. വളത്തിന് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുക്കുന്ന സബ്‌സിഡി ഫലത്തില്‍ വളനിര്‍മാതാക്കള്‍ക്ക് മാത്രം ഗുണംചെയ്യുന്നു. റേഷനരിയും ഗോതമ്പും സ്വകാര്യ മൊത്തവ്യാപാരികളുടെ ഗുദാമുകളിലേക്ക് നേരിട്ടെത്തുന്നു. കേന്ദസര്‍ക്കാര്‍തന്നെ വലിയ അളവില്‍ ഉത്തരവാദിത്തം പേറേണ്ട ഈ യാഥാര്‍ഥ്യത്തെ മറയാക്കിയാണ് കോൺ‌ഗ്രസ് നേതൃത്വം ഭക്ഷ്യസുരക്ഷയടക്കമുള്ള കാര്യങ്ങളില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കാനൊരുങ്ങുന്നത്.

സിപിഐ എമ്മിന്റെ കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗത്തിനുശേഷം പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചതുപോലെ പൊതുവിതരണ സംവിധാനത്തിലെ അവിതര്‍ക്കിതമായ ചോര്‍ച്ചയുടെ പരിഹാരം അത് കൂടുതല്‍ ക്ഷീണിപ്പിക്കുന്നതിലല്ല, ശരിയായ നയസമീപനങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയുടെയും സഹായത്തോടെ ചോര്‍ച്ചകള്‍ അടയ്‌ക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിലാണ്. ഇതിനു പകരം യുപിഎ സര്‍ക്കാര്‍ വാഗ്ദാനംചെയ്യുന്നത് അതതുകാലത്തെ രൂപയുടെ വിലനിലവാരം കണക്കാക്കി, നിരക്കില്‍ നല്‍കുന്ന ഇളവ് രൂപയില്‍ ഗണിച്ച് ആ തുക ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ക്ക് മാത്രമായി കൈമാറുമെന്ന ആകാശകുസുമമാണ്.

രാജ്യത്താകമാനം 1993-94ല്‍ നിലവിലിരുന്ന റേഷനിങ് സംവിധാനത്തിനു കീഴില്‍ അരിയുടെ ചോര്‍ച്ച 19 ശതമാനമായിരുന്നു എന്നാണ് ദേശീയ സാമ്പത്തിക സാമ്പിള്‍ സര്‍വേ കാണിക്കുന്നത്. പിന്നീടങ്ങോട്ട് തകൃതിയായി മുന്നേറിയ സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഉച്ചിയില്‍, 2004-2005ല്‍ റേഷന്‍ ദാരിദ്ര്യഖേയ്‌ക്ക് താഴെയുള്ളവര്‍ക്കു മാത്രമായി വെട്ടിക്കുറച്ചതിനുശേഷം അരിയുടെ വിതരണത്തിലെ ചോര്‍ച്ച 40 ശതമാനമായാണ് ഉയര്‍ന്നത്. ഗോതമ്പിന്റെ കാര്യത്തിലും ഇതേ കാലയളവില്‍ സ്ഥിതി തഥൈവ.

ഞെട്ടിക്കുന്ന ഒരു വസ്‌തുതകൂടി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ബിപിഎല്‍കാര്‍ക്കായി റേഷന്‍വിതരണം പരിമിതപ്പെടുത്തിയതിനുശേഷം റേഷന്‍ ഷോപ്പുകളില്‍നിന്നുള്ള ഭക്ഷ്യധാന്യത്തിന്റെ ആളോഹരി ഉപഭോഗം ഒരൌൺസുപോലും കൂടിയിട്ടില്ല. അതേസമയം പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്‌ത അരിയുടെയും ഗോതമ്പിന്റെയും അളവ് ഇരട്ടിക്കുകയും അതേ തോതില്‍ സബ്‌സിഡിത്തുക വളരുകയും ചെയ്‌തു. ഇത് വിശദീകരിക്കുന്നതിന് ജോര്‍ജ് ബുഷ് തൊട്ട് മോൺടേക്ക് സിങ് വരെ പറയുന്ന കുപ്രസിദ്ധമായ ന്യായമാണ്, നാട്ടുമ്പുറത്തെ പാവപ്പെട്ടവര്‍ അതിവേഗം നഗരത്തിലെ പണക്കാരെപ്പോലെ ചോറിനുപകരം പിസ്‌തയും ബര്‍ഗറും മറ്റും കഴിച്ചു കൊഴുക്കുകയാണെന്നത്. കാര്‍ഷിക ആത്മഹത്യയുടെ കാരണം കടമല്ല അമിത ശരീരഭാരമാണെന്ന അന്യായം. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ച് കോൺ‌ഗ്രസിന്റെ ഉന്നതതലങ്ങളില്‍ തന്നെ സമവായമില്ലെന്നിരിക്കെയാണ് ഈ വര്‍ഷത്തെ വാര്‍ഷിക സാമ്പത്തിക അവലോകനത്തില്‍ സബ്‌സിഡിക്കു പകരം നേരിട്ടുള്ള കാശ് കൈമാറ്റം എന്ന കാര്യപരിപാടി കേന്ദ്ര ആസൂത്രണ കമീഷന്‍ അവതരിപ്പിക്കുന്നതും അതിനെ പിന്‍പറ്റി കേന്ദ്ര ബജറ്റില്‍ ഇത് നടപ്പാക്കുമെന്ന് പ്രണബ് മുഖര്‍ജി പ്രഖ്യാപിക്കുന്നതും.

ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ളവരെ കൃത്യമായി കണ്ടുപിടിച്ച് അനര്‍ഹരെ പുറത്താക്കാന്‍ ഉപയോഗിക്കാനുദ്ദേശിക്കുന്നത് വലിയ ജനകീയ എതിര്‍പ്പ് ഇതിനകം വിളിച്ചുവരുത്തിയിട്ടുള്ള ഫോട്ടോ പതിച്ച ആധാര്‍ എന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളിലൂടെയാകും. ഈ ദുസ്വപ്‌നത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒരിന്ത്യന്‍ യാഥാര്‍ഥ്യമുണ്ട്. കേരളത്തിനു പുറത്തുള്ള ദരിദ്രരില്‍ മൂന്നില്‍ രണ്ടുഭാഗത്തിനും ഇനിയും ബിപിഎല്‍ കാര്‍ഡോ അന്ത്യോദയ കാര്‍ഡോ ഇല്ല. ഉള്ളവരില്‍തന്നെ 65 ശതമാനം ജീവിക്കുന്നത് റേഷന്‍ കടകളില്‍ പോയി തങ്ങള്‍ക്കുവേണ്ട അരിയും ഗോതമ്പും വാങ്ങുവാന്‍ കഴിയുന്ന പശ്ചാത്തല സൌകര്യങ്ങള്‍ ഇല്ലാത്തിടത്താണ്. റേഷന്‍ കടകള്‍ കൃത്യസമയത്ത് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍പോലും കഴിയാത്ത സംസ്ഥാന സര്‍ക്കാരുകളുടെ ഇടയ്‌ക്ക് കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഛത്തീസ് ഗഢിലെയും വിജയകരമായ പൊതുവിതരണ സംവിധാനങ്ങളില്‍നിന്ന് ഒന്നും പഠിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ തികച്ചും അപ്രായോഗികമായ സബ്‌സിഡി ബദലുകളുമായി ഇറങ്ങിയിരിക്കുന്നത്.

തീര്‍ത്തും അവശ ജനവിഭാഗങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ പ്രത്യേക സഹായധനം നേരിട്ട് കൈമാറുന്ന ചില പദ്ധതികള്‍ ബ്രസീല്‍പോലുള്ള രാജ്യങ്ങളില്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍, അവിടെയെല്ലാം നിലവിലുള്ള സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാതെ, കൂടുതലാളുകളെ സുരക്ഷാവലയത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരധിക പദ്ധതിയായിട്ടാണ് അവ വിഭാവനംചെയ്യപ്പെട്ടതും നടപ്പാക്കപ്പെട്ടതും. അവയും ഇവിടെ തിരനോട്ടം നടത്തുന്ന സബ്‌സിഡിക്കു പകരം നേരിട്ട് കാശ് എന്ന പദ്ധതിയും തമ്മിലുള്ള അന്തരം ലുലയെയും മന്‍മോഹന്‍ സിങ്ങിനെയും വേര്‍തിരിക്കുന്ന ചെറുതല്ലാത്ത പ്രത്യയശാസ്‌ത്രപരമായ ദൂരമാണ്. ഇവിടെ കേള്‍ക്കുന്ന കേളികൊട്ട് സാമ്പത്തിക പരിഷ്‌കാരത്തിന്റേതല്ല കഴുത്തറുപ്പന്‍ കമ്പോള ശക്തികളുടെ മുമ്പിലേക്ക് സാധാരണക്കാരെയും കര്‍ഷകരെയും വലിച്ചെറിയുന്ന കലിയവതാരത്തിന്റേതാണ്.

ഏതായാലും കേരളത്തില്‍ കേന്ദ്രത്തിന്റെ കാശുകാട്ടിക്കളി ചെലവാകുമെന്ന് തോന്നുന്നില്ല. തനിക്കര്‍ഹമായ വളം സബ്‌സിഡി തുക സര്‍ക്കാരുദ്യോഗസ്ഥന്‍ കണക്കാക്കി മാസാമാസം വീട്ടിലെത്തിച്ചുതരുമെന്ന് വിശ്വസിക്കാന്‍മാത്രം രാഷ്‌ട്രീയതിമിരം ബാധിച്ചവരല്ല കോട്ടയത്തെയും ഇടുക്കിയിലെയും കെ എം മാണിയുടെ 'അധ്വാനവര്‍ഗം'. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി നടപ്പാക്കിവരുന്ന എണ്ണമറ്റ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ നേട്ടം ഏറ്റവുമധികം നേരിട്ടനുഭവിച്ച സ്‌ത്രീകളുടെ മനോഭാവവും മറ്റൊന്നാകാന്‍ വഴിയില്ല. സ്‌ത്രീകള്‍ അപമാനിക്കപ്പെടുന്നതിനെതിരെയും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും വേണ്ടി മറ്റെന്തിലുംമീതെ പ്രയത്നിച്ച ഭരണത്തെ അടുത്തറിഞ്ഞ അവരെ, സബ്‌സിഡികള്‍ ഇല്ലാതാവുന്നതിന്റെ സാമ്പത്തികശാസ്‌ത്രം ആരും പ്രത്യേകം പഠിപ്പിക്കണ്ടതില്ല.

ഇപ്പോഴും പുരുഷാധിപത്യം പിടിയയക്കാന്‍ വിസമ്മതിക്കുന്ന കുടുംബ പശ്ചാത്തലത്തില്‍ പുരുഷന്റെ കീശയിലെത്തുന്ന അധികകാശ് അരിക്കും ഗ്യാസിനും കുട്ടികളുടെ സ്‌കൂള്‍ ഫീസിനും മരുന്നുചെലവിനും കിട്ടണമെന്നില്ലെന്നറിയുന്ന കേരളത്തിലെ സ്‌ത്രീകള്‍ ഇടതുപക്ഷത്തോടൊപ്പം തന്നെയാകും നിലകൊള്ളുക. ഇപ്പോള്‍ ലഭിക്കുന്ന സാമൂഹ്യ സംരക്ഷണത്തിനുപുറമെ സംസ്ഥാനത്തെ ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന കുടുംബങ്ങളില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും പതിനായിരം രൂപയുടെ ദീര്‍ഘകാല കരുതല്‍ നിക്ഷേപവും അമ്പതു വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ അവിവാഹിതകള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും അഞ്ഞൂറുരൂപ വീതം പെന്‍ഷനും നിര്‍ദേശിക്കുന്ന തോമസ് ഐസക്കിന്റെ പൊന്‍തൂവലും പ്രണബ് മുഖര്‍ജിയുടെ പട്ടില്‍ പൊതിഞ്ഞ കത്തിയും തിരിച്ചറിയുന്നതിന് അവര്‍ക്ക് ഒരു പാഴൂര്‍പടിക്കലും പോകേണ്ടിവരില്ല. ആ തിരിച്ചറിവ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യുഡിഎഫിന്റെ വിഷുഫലം നിര്‍ണയിച്ചാല്‍ ഒരു കണിയാനെയും പഴിപറയാനുമാകില്ല. ഒരു പക്ഷേ പഴിയേല്‍ക്കേണ്ടിവരിക കേന്ദ്രം ഭരിക്കുന്ന എ കെ ആന്റണിയും വയലാര്‍ രവിയും മുല്ലപ്പള്ളിയും ഇ അഹമ്മദ് സാഹിബും മാത്രമായിരിക്കും.



*****


എൻ മാധവൻ‌കുട്ടി, കടപ്പാട് : ദേശാഭിമാനി 10-03-2011

Wednesday, March 9, 2011

പൊള്ളാത്ത വിപണി കേരളത്തില്‍ മാത്രം

വിലക്കയറ്റം രാജ്യമാകെ വിപണികളെ പൊള്ളിക്കുമ്പോള്‍ കേരളം ഒരു പച്ചത്തുരുത്താകുകയാണ്. ഉല്‍പ്പാദകസംസ്ഥാനങ്ങളിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ കേരളത്തില്‍ ലഭ്യമാണ്. പതിമൂന്നിനം സാധനത്തിന് നാലേമുക്കാല്‍ വര്‍ഷമായി മാവേലിസ്റോറുകളില്‍ നയാപൈസ വര്‍ധിച്ചിട്ടില്ല. ഈ 13 ഇനങ്ങളും ഇത്രയും കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് മറ്റൊരിടത്തും ലഭിക്കുകയുമില്ല. ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പും സഹകരണവകുപ്പും കൃഷിവകുപ്പും തദ്ദേശവകുപ്പും ചേര്‍ന്നുള്ള കൂട്ടായ ശ്രമമാണ് വിലക്കയറ്റത്തിന്റെ പൊള്ളലില്‍നിന്ന് കേരളത്തിന് തണലേകുന്നത്.

875 മാവേലിസ്റോറടക്കം 3025 വിപണനകേന്ദ്രവുമായി സപ്ളൈകോ ഒരുക്കുന്നത് സമാനതകളില്ലാത്ത പൊതുവിതരണസംവിധാനമാണ്. രാജ്യത്തിന് മുഴുവന്‍ ഇത് മാതൃകയാണെന്ന് കേന്ദ്രസര്‍ക്കാരും സമ്മതിക്കുന്നു.

മാവേലി- ശബരി സ്റോറിനും ലാഭം മാര്‍ക്കറ്റിനും പുറമെ പതിനാലായിരത്തോളം റേഷന്‍കടയും പ്രയോജനപ്പെടുത്തിയാണ് കേരളം പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തിയത്. മലയോരം, ആദിവാസിമേഖല എന്നിവിടങ്ങളില്‍ മൊബൈല്‍ മാവേലിസ്റോറുമെത്തി. പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ ഏഴു ദിവസമാക്കിയതും ആശ്വാസമായി. പൊതുവിപണിയിലെ വിലക്കയറ്റത്തിന്റെ തോത് കുറയ്ക്കാനും ഈ ഇടപെടല്‍ സഹായിച്ചു.

എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഭരിക്കുമ്പോള്‍മാത്രമാണ് ഈ മുന്നേറ്റം. 1980ല്‍ നായനാര്‍സര്‍ക്കാരിന്റെ കാലത്ത് ഇ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് മാവേലിസ്റോറിന്റെ തുടക്കം. പിന്നീട് യുഡിഎഫ് ഭരിച്ചപ്പോഴൊക്കെ സപ്ളൈകോയിലേക്ക് ആളെത്താതെയായി. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കമ്പോള ഇടപെടലിന് പ്രതിവര്‍ഷം മുടക്കിയത് 10 കോടി രൂപമാത്രം. അതേസമയം. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പുസാമ്പത്തികവര്‍ഷംമാത്രം മുടക്കുന്നത് 125 കോടി.

സപ്ളൈകോ വിപണനകേന്ദ്രങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണവും തരവും വര്‍ധിക്കുകയും ചെയ്തു. നിര്‍ധന ജനങ്ങളുടെമാത്രം ആശ്രയമാണ് സപ്ളൈകോ എന്ന ധാരണയും മാറി. വിവിധ വരുമാനക്കാര്‍ ക്യൂവിലെ പതിവുകാഴ്ചയായി. സംസ്ഥാനത്തെ ഒന്നേകാല്‍ക്കോടി ജനങ്ങളാണ് ഇന്ന് സപ്ളൈകോയെ ആശ്രയിക്കുന്നത്. സപ്ളൈകോയുടെ വിറ്റുവരവ് 750 കോടിയില്‍നിന്ന് 2284 കോടിയിലേക്ക് ഉയര്‍ന്നു. മാവേലിസ്റോറുകള്‍, മൊബൈല്‍ മാവേലിസ്റോറുകള്‍, മാവേലി സൂപ്പര്‍മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍, ലാഭം മാര്‍ക്കറ്റ് തുടങ്ങിയവയിലൂടെ നിത്യോപയോഗസാധനങ്ങള്‍ തുടര്‍ച്ചയായി വിതരണം ചെയ്യുന്നതുകൊണ്ട് ദേശീയ, ബഹുരാഷ്ട്ര കുത്തകകള്‍ക്ക് നമ്മുടെ റീട്ടെയില്‍ മേഖല ഇനിയും കിട്ടാക്കനിയാണ്.

അരിവിഹിതം വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണം തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിന് ശക്തമായ മറുപടിയെന്നോണമാണ് കുറഞ്ഞ വിലയ്ക്ക് ജനങ്ങള്‍ക്ക് അരി നല്‍കിയത്. രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി 40 ലക്ഷം കുടുംബത്തിന് ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. എല്ലാ എപിഎല്‍ കുടുംബത്തിലേക്കും വ്യാപിപ്പിച്ച് പൊതുവിപണിയിലെ ഇടപെടല്‍ ശക്തമാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്കോടെ താല്‍ക്കാലം നടപ്പായിട്ടില്ലെന്നുമാത്രം. ഭക്ഷ്യസുരക്ഷാ ബില്ലിന്റെ മറവില്‍ കേന്ദ്രസര്‍കാര്‍ നഗരങ്ങളിലെ പകുതി കുടുംബങ്ങളെയും ഗ്രാമങ്ങളിലെ 10 ശതമാനം കുടുംബങ്ങളെയും പൊതുവിതരണശൃംഖലയില്‍നിന്ന് പുറത്താക്കുന്നതിനിടെയാണ് എല്ലാ കുടുംബത്തിനും ആശ്വാസമെത്തിക്കാനുള്ള സംസ്ഥാന നടപടി.

സപ്ളൈകോയുടെ ജാഗ്രതയ്ക്കൊപ്പം സഹകരണവകുപ്പിന്റെ ശ്രമംകൂടി ചേര്‍ന്നപ്പോഴാണ് വിലക്കയറ്റത്തിന്റെ രൂക്ഷത കേരളത്തെ വിട്ടൊഴിഞ്ഞത്. ഓണം, വിഷു, ഈസ്റര്‍, റമദാന്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ കണ്‍സ്യൂമര്‍ഫെഡ് തുറക്കുന്ന വിലക്കയറ്റവിരുദ്ധ വിപണികള്‍ പൊതുമാര്‍ക്കറ്റിനേക്കാള്‍ 80 ശതമാനംവരെ വിലകുറച്ചാണ് സാധനങ്ങള്‍ നല്‍കുന്നത്. സഹകരണസംഘങ്ങള്‍ നടത്തുന്ന നീതിസ്റോറുകളും നീതി മെഡിക്കല്‍സ്റോറുകളും കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും സാധാരണകുടുംബങ്ങള്‍ക്ക് ആശ്വാസമായി.
(ആര്‍ സാംബന്‍)

സജീവമായ വിപണിയിടപെടല്‍

ഭക്ഷ്യ പൊതുവിതരണവകുപ്പിന്റെ പ്രവര്‍ത്തനം തികച്ചും തൃപ്തികരമാണെന്ന് പൊതുവില്‍ വിലയിരുത്താമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വിസിയുമായ ടി എന്‍ ജയചന്ദ്രന്‍ പറയുന്നു. ഇങ്ങനെയൊരു വകുപ്പിന്റെ സാന്നിധ്യം അനുഭവപ്പെടാത്തരീതിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുവിപണിയില്‍ സജീവമായി ഇടപെടാന്‍ കഴിഞ്ഞത് പ്രധാന നേട്ടമാണ്. ഉത്സവകാലങ്ങളില്‍ വന്‍തോതില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലെ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവ നല്‍കാന്‍ കഴിഞ്ഞു. ഇത്തരം നടപടി സ്വീകരിക്കാന്‍ അനുകൂലമായ ഒരു സാഹചര്യവും കേരളത്തിലുണ്ട്. ഭക്ഷ്യവസ്തുക്കളുടെ അഭാവമില്ലാത്തതാണ് പ്രധാന ഘടകം. റേഷന്‍കടയിലൂടെ വിതരണം ചെയ്തില്ലെങ്കിലും അരി ലഭ്യമാകുന്ന സ്ഥിതിയുണ്ട്. പൊതുവിപണി സജീവമായതും സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുകൂലസാഹചര്യം ഒരുക്കി- അദ്ദേഹം പറഞ്ഞു.

അന്നം മുടക്കികളോട് എതിരിട്ട്

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ തവണ കേന്ദ്രവുമായി ഏറ്റുമുട്ടേണ്ടിവന്നത് അരിവിഹിതം വെട്ടിക്കുറച്ച നടപടിക്കെതിരെയായിരുന്നു. റേഷന്‍ കാര്‍ഡുടമകളെ ബിപിഎല്ലും എപിഎല്ലുമായി വിഭജിച്ച് റേഷന്‍ സമ്പ്രദായത്തിന്റെ സമഗ്രസ്വഭാവം തകര്‍ക്കാനായിരുന്നു കേന്ദ്രത്തിന് ഉത്സാഹം. പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്നതായിരുന്നു കേന്ദ്രസമീപനം.

ആദ്യഘട്ടത്തില്‍ എപിഎല്‍ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ പടിപടിയായി നിഷേധിച്ചു. തുടര്‍ന്ന് പരിധി കുറച്ച് വലിയ വിഭാഗത്തിന് ബിപിഎല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ഗോഡൌണുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്ന ഭക്ഷ്യധാന്യം പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും കേന്ദ്രം ചെവിക്കൊണ്ടില്ല.
അരിവിഹിതത്തില്‍ 86 ശതമാനം വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്. കേന്ദ്രം തരുന്ന അരി കിലോയ്ക്ക് 6.90 രൂപ വരെ സബ്സിഡി നല്‍കി സംസ്ഥാന സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ റേഷനരിയുടെ വില കിലോയ്ക്ക് ആറു രൂപവരെ കൂട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. കേന്ദ്രപൂളിലേക്ക് അരി നല്‍കിയില്ല എന്ന കാരണം പറഞ്ഞാണ് ആദ്യം കേരളത്തിന്റെ റേഷന്‍വിഹിതം തടഞ്ഞുവച്ചത്. മിച്ച സംസ്ഥാനമായ ആന്ധ്രപോലും കേന്ദ്രപൂളിലേക്ക് കൃത്യമായി അരി നല്‍കാതിരിക്കെയാണ് 80 ശതമാനം കമ്മിയായ കേരളം അരി നല്‍കുന്നില്ല എന്നാരോപിച്ച് അരിവിഹിതം തടഞ്ഞത്. സംസ്ഥാനത്ത് കടുത്ത അരിക്ഷാമം നേരിട്ട സന്ദര്‍ഭങ്ങളില്‍ ബംഗാളില്‍നിന്നും മറ്റും അരി ഇറക്കി സബ്സിഡിയോടെ വിതരണംചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് തുണയായത്.

പുതിയ ഭക്ഷ്യനയത്തിന് രൂപം നല്‍കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കിയാല്‍ മതിയെന്നതാണ് ഈ നയത്തിന്റെ പ്രത്യേകത. ആദ്യപടിയായി മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും രാസവളത്തിനുമുള്ള സബ്സിഡി പണമായി നല്‍കുമെന്ന് കേന്ദ്രബജറ്റ് പ്രഖ്യാപിച്ചു. കേന്ദ്രത്തിന്റെ കണക്കില്‍ കേരളത്തിലെ ജനസംഖ്യയില്‍ 20 ശതമാനത്തില്‍ താഴെമാത്രമാണ് ബിപിഎല്‍. ഈ നില വന്നാല്‍ സംസ്ഥാനത്തെ ജനങ്ങളില്‍ 80 ശതമാനത്തിലധികം പേരും പൊതുവിതരണ സമ്പ്രദായത്തില്‍നിന്ന് പുറത്താകും.

ഉണ്ണാം, മനമറിഞ്ഞ്

നാല്‍പ്പതു ലക്ഷം കുടുംബത്തിനു രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള ഫോറം കഴിഞ്ഞ ദിവസമാണ് കണ്ണൂര്‍ ബര്‍ണശേരിയിലെ കുറ്റിക്കാട്ട് ഷൈലാസിനും ഭാര്യ ഗ്രേസിക്കും കിട്ടിയത്. പട്ടിണിയും പരിവട്ടവും നിറഞ്ഞ നാളുകളില്‍ നിന്ന് മോചനമാകുന്നുവെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാകാതെ ഗ്രേസി അല്‍പ്പനേരം കരഞ്ഞു.

'ഞങ്ങളുടെ കണ്ണീരുകണ്ടായിരിക്കണം സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയത്. അങ്ങേരുടെ വാര്‍ധക്യപെന്‍ഷന്‍ കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്'- ഗ്രേസി പറയുന്നു. പക്ഷേ, യുഡിഎഫ് പരാതിയില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഈ പദ്ധതി തടഞ്ഞത് ഗ്രേസിയുടേതുപോലെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്കാണ് ഇരുട്ടടിയായത്.

പ്രമേഹവും രക്തസമ്മര്‍ദവും മൂര്‍ഛിച്ച് ശരീരത്തിന്റെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ട ഗ്രേസി വികലാംഗ പെന്‍ഷന് അപേക്ഷ നല്‍കി കാത്തിരിക്കയാണ്. ആശാരിപ്പണിക്കാരനായിരുന്ന ഭര്‍ത്താവ് ഷൈലാസിന് 82 വയസ്സായി. രണ്ടു പെണ്‍മക്കളെ കെട്ടിച്ചുവിട്ടു.

കേരളത്തിലെ ഏക കണ്ടോണ്‍മെന്റായ കണ്ണൂരിലെ നാനൂറോളം കുടുംബത്തിലൊന്നാണ് ഗ്രേസിയുടേത്. കേരളത്തില്‍ ബിപിഎല്‍കാര്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമ്പോഴും ഇതൊന്നും കേന്ദ്രപ്രതിരോധ വകുപ്പിന്റെ കീഴിലെ കണ്ടോണ്‍മെന്റുകാര്‍ക്ക് ലഭ്യമായിരുന്നില്ല. മാവേലി സ്റോറുകളിലൂടെയും ഉത്സവകാല ചന്തകളിലൂടെയും ത്രിവേണി മാര്‍ക്കറ്റുകളിലൂടെയും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കാനുള്ള സൌകര്യംപോലും ഉണ്ടായിരുന്നില്ല.

സംസ്ഥാന സര്‍ക്കാരും കണ്ടോണ്‍മെന്റ് ബോര്‍ഡില്‍ ചരിത്രത്തിലാദ്യമായി അധികാരത്തിലേറിയ എല്‍ഡിഎഫ് ഭരണസമിതിയും ഇടപെട്ടതോടെയാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇവിടേക്കെത്തിയത്.

കണ്ടോണ്‍മെന്റുകാരിയായ ടെസ്സി സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കുകയാണ്. 'പൊതുവിതരണ സംവിധാനത്തിന്റെ പ്രയോജനം വീട്ടില്‍ ഓരോദിവസവും ഞങ്ങളെപ്പോലുള്ളവര്‍ അറിയുന്നു'-ടെസ്സി പറയുന്നു.

കണ്ണൂര്‍ നഗരത്തിനടുത്ത് പത്തുവര്‍ഷം മുമ്പ് അടച്ചുപൂട്ടിയ വിക്ടറി മില്ലിലെ തൊഴിലാളിയായിരുന്ന തൈക്കണ്ടി ബെന്നറ്റ് എണ്‍പതാമത്തെ വയസ്സിലും സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ ലളിതാബായിയെ രാത്രി വീട്ടില്‍ തനിച്ചാക്കിയാണ് ജോലിക്ക് പോയിരുന്നത്. 'ഈ പണി എത്രകാലം കൊണ്ടുപോകാനാകുമെന്ന് ആധി പൂണ്ടിരിക്കുകയായിരുന്നു ഞാന്‍. രണ്ടു രൂപയ്ക്ക് അരി കിട്ടി തുടങ്ങിയാല്‍ പേടിയില്‍ പാതിതീര്‍ന്നു.'- ബെന്നറ്റിന്റെ വാക്കുകളില്‍ നാല്‍പ്പതുലക്ഷം കുടുംബത്തിന്റെ പ്രതീക്ഷ നിറയുന്നു.

*
കടപ്പാട്: ദേശാഭിമാനി ദിനപത്രം 09 മാര്‍ച്ച് 2011