മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലാണ് താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. കൊല്‍ക്കത്തയിലെ ഹരീഷ്മുഖര്‍ജി റോഡിലെ വീടിനുമുന്നിലൂടെ തന്റെ തലയെടുക്കാന്‍ മാവോയിസ്റ്റുകള്‍ തക്കംപാര്‍ത്ത് തലങ്ങും വിലങ്ങും നടക്കുകയാണത്രേ. മാവോയിസ്റ്റുകളെ ജംഗിള്‍മാഫിയയെന്നും അവര്‍ വിളിച്ചു. ചരിത്രം ഇങ്ങനെയാണ്. ചില പാഠങ്ങള്‍ എത്ര കാലംകൊണ്ടും പഠിപ്പിക്കില്ല. ചില പാഠങ്ങള്‍ വളരെ പെട്ടെന്ന് പഠിപ്പിച്ചുതരും. ഒരുവര്‍ഷംമുമ്പ് മമത എന്തായിരിക്കും മാവോയിസ്റ്റുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. 2010 ആഗസ്ത് ഒമ്പത്. മാവോയിസ്റ്റുകള്‍ ഒരുക്കിയ ലാല്‍ഗഢിലെ വേദിയില്‍ മമത ബാനര്‍ജി തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു. സിപിഐ എം തീവ്രവാദം നടത്തുന്നു എന്നായിരുന്നു പ്രസംഗത്തില്‍ . മാവോയിസ്റ്റ് നേതാവ് ആസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. മാവോയിസ്റ്റ് തീവ്രവാദത്തിനിരയായി മരിച്ച നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കോ മാവോയിസ്റ്റ് അട്ടിമറിമൂലം മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍ക്കോ ആദരാഞ്ജലി അര്‍പ്പിക്കാതെയായിരുന്നു മമതയുടെ തീവ്രവാദവിരുദ്ധപ്രസംഗം. മേധ പട്കര്‍ , സ്വാമി അഗ്നിവേശ് എന്നിവരും അന്ന് വേദിയിലുണ്ടായിരുന്നു.
2007ല്‍ നന്ദിഗ്രാം കലാപത്തില്‍ തുടങ്ങിയ മാവോയിസ്റ്റ് ബാന്ധവം, മമതയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചതോടെ അവസാനിച്ചോ എന്നാണിപ്പോള്‍ സംശയം. മാവോയിസ്റ്റ് അക്രമബാധിതപ്രദേശമായ ജംഗല്‍മഹലില്‍ സമാധാനം സ്ഥാപിക്കുമെന്നും അവിടെ വികസനം കൊണ്ടുവരുമെന്നും മാവോയിസ്റ്റുകളെ പൊതുധാരയിലേക്ക് എത്തിക്കുമെന്നും മമത വാഗ്ദാനം നല്‍കി. പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ , വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല. ഇപ്പോള്‍ മാവോയിസ്റ്റുകളെ തെമ്മാടികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മമത. പഞ്ചാബില്‍ അകാലിദളിനെ പിളര്‍ത്തി ദുര്‍ബലമാക്കാന്‍ ഇന്ദിരാഗാന്ധി ഒരു ഭീകരനെ വളര്‍ത്തിക്കൊണ്ടുവന്നു; ഭിന്ദ്രന്‍വാല. ഒടുവില്‍ ഭിന്ദ്രന്‍വാലയെ ഇല്ലാതാക്കാന്‍ ഇന്ദിരയ്ക്കുതന്നെ തീരുമാനിക്കേണ്ടിവന്നു. പിന്നീട് ഇന്ദിരയുടെ ജീവനെടുത്തു ഭിന്ദ്രന്‍വാലയുടെ അനുയായികള്‍ . പശ്ചിമബംഗാളില്‍ സമാനമായ അനുഭവമുണ്ടാകുമോ എന്നു മമതയുടെ വാക്കുകള്‍ സംശയമുണ്ടാക്കുകയാണ്. തന്റെ ജീവനെടുക്കാന്‍ മാവോയിസ്റ്റുകള്‍ ഓടിനടക്കുന്നുവെന്ന മമതയുടെ വാക്കുകളുടെ അര്‍ഥം മറ്റെന്താണ്? പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഏത് ക്രിമിനല്‍സംഘവുമായും കൂട്ടുകൂടാന്‍ മമത തയ്യാറായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ഒറ്റലക്ഷ്യംമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനായി നിരവധി സംഘടനകളുമായും ഏജന്‍സികളുമായും മമത കൂട്ടുകൂടി. സംസ്ഥാനത്തിന്റെ എല്ലാ പുരോഗതിയും തടയാന്‍ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു. അമേരിക്കന്‍ കോണ്‍സുലേറ്റിലെയും ബ്രിട്ടീഷ് കോണ്‍സുലേറ്റിലെയും ഉന്നതോദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയും ഈ യോഗത്തില്‍ പങ്കെടുത്തു. നന്ദിഗ്രാമില്‍ കലാപം നടത്തുന്നതിനുമുമ്പ് മാവോയിസ്റ്റ് നേതാക്കളുമായി തൃണമൂല്‍ നേതാക്കള്‍ കൂടിയാലോചന നടത്തി. ജാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലും ഒഡിഷയിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് ബംഗാളില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.
2006 അവസാനത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാവോയിസ്റ്റുകള്‍ പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ചുവടുറപ്പിച്ചുതുടങ്ങിയത്. നന്ദിഗ്രാമില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയും അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും പിന്നീട് ജംഗല്‍മഹല്‍ പ്രദേശമാകെ തങ്ങളുടെ അക്രമരാഷ്ട്രീയത്തിനുള്ള വേദിയാക്കി. സിപിഐ എമ്മിന് അതിശക്തമായ ജനപിന്തുണയുള്ള പശ്ചിമ മേദിനിപുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ അക്രമം നടത്തി. തുടര്‍ന്ന് ലാല്‍ഗഢ് കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് ആളും അര്‍ഥവും നല്‍കിയതിനൊപ്പം മാവോയിസ്റ്റുകളുടെ മുന്നണിസംഘടനയായ പിസിപിഎയുടെ പ്രധാന പ്രവര്‍ത്തകരായി തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചു. മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവുമായിരുന്ന ഛത്രധര്‍ മഹതോ എങ്ങനെയാണ് മാവോയിസ്റ്റുകളുടെ പ്രധാന നേതാവായി മാറിയത്? മമത മറന്നിട്ടുണ്ടാകുമെങ്കിലും ചരിത്രത്തില്‍നിന്ന് ഇത് മായ്ക്കാനാകില്ല. ജംഗല്‍മഹലില്‍ പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രത്യക്ഷപ്പെടുന്നവര്‍ രാത്രി തോക്കുമെടുത്ത് മാവോയിസ്റ്റായി മാറുന്നത് നാലുമാസംമുമ്പുവരെയുള്ള ചിത്രമായിരുന്നു. പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ഒരു തൃണമൂല്‍ എംപി മാസത്തിലൊരിക്കല്‍ ജംഗല്‍മഹലിലെത്തി മാവോയിസ്റ്റുകളുടെ രഹസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വന്‍തോതില്‍ ഫണ്ടും കൊല്ലേണ്ട സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും നല്‍കിയിരുന്നു. ഈ എംപി ജംഗല്‍മഹലിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. തൃണമൂലിനെയും മാവോയിസ്റ്റുകളെയും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം അത്ര പിന്നിലല്ല. ഇടതുമുന്നണിയെയും സിപിഐ എമ്മിനെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയെന്നത് ഒരു പ്രധാന പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാഭാവികമായ ലക്ഷ്യമായിരിക്കാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ , അതിനായി നാടിനും ജനങ്ങള്‍ക്കും ദ്രോഹമായ ഒരു രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു മമതയും കൂട്ടരും ചെയ്തത്. മാവോയിസ്റ്റുകള്‍ നടത്തുന്ന നരഹത്യകളെ ന്യായീകരിക്കുകയും ഒപ്പംനിന്ന് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കുകയും ചെയ്തു. ഒരുപറ്റം മാധ്യമങ്ങളുടെ ധര്‍മബോധമില്ലാത്ത പിന്തുണയില്‍ ഈ നരനായാട്ട് നാലുവര്‍ഷത്തോളം പശ്ചിമബംഗാളില്‍ നടന്നതാണ്.
2009 മെയ് മുതല്‍ 2011 മാര്‍ച്ചുവരെ ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ജംഗല്‍മഹലിലെ അക്രമം താല്‍ക്കാലികമായി നിലച്ചു. മമത അധികാരത്തിലെത്തിയ 2011 മെയ് 20 മുതല്‍ മൂന്നരമാസംവരെയും ജംഗല്‍മഹലില്‍ അക്രമം നടന്നില്ല. ആഗസ്ത് മുതല്‍ ജംഗല്‍മഹല്‍ വീണ്ടും പഴയ അക്രമത്തിന്റെ നാളുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. ആഗസ്ത് 26ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവ് രവീന്ദ്രനാഥമിശ്രയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 20ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാല്‍മോഹന്‍ മഹതോയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 25ന് ജാര്‍ഗ്രാമിലെ ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച നേതാവ് ബാബു ബോസിനെ മാവോയിസ്റ്റുകള്‍ കൊന്നു. ഇതോടെയാണ് മമത ശക്തമായ വാക്കുകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞത്. ജംഗല്‍മഹലില്‍ വികസനം നടപ്പാക്കാന്‍ മാവോയിസ്റ്റുകള്‍ അനുവദിക്കുന്നില്ലെന്നാണ് ഇപ്പോള്‍ മമത പറയുന്നത്. താന്‍കൂടി വളര്‍ത്തിക്കൊണ്ടുവന്നവര്‍ ഭസ്മാസുരനെപ്പോലെ മമതയുടെ മുന്നില്‍ നില്‍ക്കുകയാണ്. ജംഗല്‍മഹലില്‍ വികസനമില്ലെന്നും അതുകൊണ്ടാണ് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനം വളരുന്നതെന്നുമാണ് മമതയും കോണ്‍ഗ്രസുകാരും ഒരുപോലെ മുന്‍പ് പറഞ്ഞിരുന്നത്. ജംഗല്‍മഹലിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന മാവോയിസ്റ്റുകളുടെ പ്രതിലോമരാഷ്ട്രീയത്തെ സിപിഐ എമ്മും ഇടതുപക്ഷവും നേരത്തെ തുറന്നുകാട്ടിയതാണ്. അന്നൊക്കെ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സിപിഐ എമ്മിനെ ആക്രമിക്കാനായിരുന്നു മമതയ്ക്ക് ഉത്സാഹം. ഇപ്പോള്‍ യാഥാര്‍ഥ്യം മമതയുടെ മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ്. ലാല്‍ഗഢില്‍ മാവോയിസ്റ്റുകള്‍ ഒരുക്കിയ റാലിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം മമതയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ , അന്ധമായ സിപിഐ എം വിരോധംമൂലം ഇടതുമുന്നണി സര്‍ക്കാരിന് വിഷമം സൃഷ്ടിക്കാനായി ഇത്തരം അപകടകരമായ പ്രവൃത്തികള്‍ മമത തുടര്‍ന്നു. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ എത്രയുംവേഗം പിന്‍വലിക്കണമെന്ന് മമത നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി അധികാരത്തിലെത്തി നാലുമാസം പിന്നിട്ടിട്ടും കേന്ദ്രസേനയെ പിന്‍വലിക്കാന്‍ മമത തയ്യാറായിട്ടില്ല. എന്താണ് പിന്‍വലിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? യാഥാര്‍ഥ്യങ്ങള്‍ മമതയുടെ മുഖാമുഖം നില്‍ക്കുകയാണ്. അത്ര പെട്ടെന്നൊന്നും ജംഗല്‍മഹലിനെ സാധാരണനിലയിലാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളെയൊക്കെ വിടുമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ , അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം അനുയായികൂടിയായ ഛത്രധര്‍ മഹതോ അടക്കമുള്ള മാവോയിസ്റ്റ് നേതാക്കള്‍ ജയിലഴിക്കുള്ളിലാണ്. അവിശുദ്ധമായ രാഷ്ട്രീയസഖ്യങ്ങള്‍ക്കും ജനങ്ങളെയും നാടിനെയും മറന്നുള്ള സങ്കുചിതമായ രാഷ്ട്രീയലാഭത്തിനും വേണ്ടിമമത നടത്തിയ രാഷ്ട്രീയപാപങ്ങള്‍ ഇന്ന് അവരെത്തന്നെ വേട്ടയാടുകയാണ്. ഒരുവര്‍ഷംമുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി മാവോയിസ്റ്റുകളെ തെറിപറയാന്‍ അവര്‍ തുടങ്ങിയിരിക്കുന്നു. ഇതും സമചിത്തതയോടെയല്ല. രാഷ്ട്രീയമായി മാവോയിസ്റ്റുകളെ തുറന്നുകാട്ടാനും ജനങ്ങള്‍ക്കിടയില്‍ അവരെ ഒറ്റപ്പെടുത്താനും കഴിയുന്നതാകണം രാഷ്ട്രീയനിലപാട്. അത്തരമൊരു ഉറച്ച രാഷ്ട്രീയനിലപാട് മമതയെപ്പോലെ എടുത്തുചാട്ടക്കാരിയായ ഒരു നേതാവിന് എടുക്കാന്‍ കഴിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.
*
വി ജയിന്‍ ദേശാഭിമാനി 01 ഒക്ടോബര്‍ 2011
Showing posts with label മാവോയിസം. Show all posts

Saturday, October 1, 2011
Friday, December 31, 2010
ഭാവിയുടെ സൂചനകള്‍
ഒരു പുതുവത്സരപ്പിറവിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള പ്രവണത സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തി ദൌര്‍ബല്യങ്ങളില്‍നിന്നാണല്ലോ ഭാവിയെ വിഭാവനംചെയ്യുന്നത്? പക്ഷേ, ഭൂതകാല കോട്ടങ്ങളും നേട്ടങ്ങളും കണക്കെടുപ്പുമാത്രമായി അവശേഷിച്ചുകൂടാ. കണക്കുകള്‍ക്കുപിന്നിലെ സൂചനകളാണ് കൂടുതല്‍ പ്രധാനം. സൂചനകള്‍ സമൂഹത്തിന്റെ പുരോഗതിയുടെ സ്വഭാവവും ദിശാബോധവും ചൂണ്ടിക്കാണിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞുപോയ ഒരു വര്‍ഷം ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രത്തില്‍ സുപ്രധാനങ്ങളായ ചില സൂചനകള്‍ തെളിഞ്ഞുവന്നതായി കാണാം.
സ്വാതന്ത്ര്യാനന്തര ഇന്ത്യ മൂന്നാം ലോകത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നത് വളരെ വലിയ നേട്ടമായിരുന്നു. കൊളോണിയസത്തില്‍നിന്ന് മുക്തിനേടിയ മറ്റ് രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് ഒരു പുതിയ സംഘടിതശക്തി ഉദയംകൊണ്ടു. മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള ശീതയുദ്ധത്തില്‍ സമദൂരം പാലിച്ചെങ്കിലും ധാര്‍മികതയുടെ പക്ഷത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം എന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിനുശേഷം ആഗോളവല്‍ക്കരണം ലോകവ്യാപകമാകുകയും ഇന്ത്യ മുതലാളിത്ത ചേരിയിലേക്ക് നീങ്ങുകയുംചെയ്തു. ഇത് രാഷ്ട്രീയമായ ചുവടുമാറ്റം മാത്രമായിരുന്നില്ല. ആന്തരികമായ നയവ്യതിയാനത്തിന്റെ പരിണതഫലം കൂടിയായിരുന്നു. മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വികസന പരിപ്രേക്ഷ്യവും പ്രത്യയശാസ്ത്രവും സംസ്കാരവും പ്രാവര്‍ത്തികമാക്കാനുള്ള നയം ഭരണകൂടം ഏറ്റെടുത്തു. ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് സോഷ്യലിസം എന്ന വാക്ക് തിരുത്തി എഴുതിയിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ എല്ലാ നയങ്ങളും സമ്പന്നരെ ഉദ്ദേശിച്ചുകൊണ്ടാണെന്നത് വ്യക്തമായി. സര്‍ക്കാര്‍ കണക്കുപ്രകാരം 66 ശതമാനവും സ്വകാര്യ അനുമാനത്തില്‍ 80ല്‍ ഏറെയും വരുന്ന 20 രൂപയില്‍ താഴെ ദിവസവരുമാനമുള്ളവര്‍ സമ്പന്ന സമൂഹത്തിന്റെ അവഗണിക്കപ്പെട്ട പുറംപോക്ക് ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. കഴിഞ്ഞവര്‍ഷം ഈ പ്രവണത കൂടുതല്‍ ശക്തി ആര്‍ജിച്ചു.
ഇന്ത്യന്‍ സമൂഹത്തിലെ അന്യോന്യബന്ധിതമായ രണ്ട് പ്രവണതകളാണ് ദരിദ്രവല്‍ക്കരണവും സമ്പന്നവല്‍ക്കരണവും. ദരിദ്രരുടെയും സമ്പന്നരുടെയും അംഗസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിമ്ന മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ദരിദ്രരുടെ പട്ടികയിലേക്ക് അനുദിനം തരംതാഴ്ന്നുകൊണ്ടിരിക്കുന്നു. അതായത് ദരിദ്രരുടെ സംഖ്യ വര്‍ധിക്കുകയാണ് എന്നര്‍ഥം. അതേസമയം, സമ്പന്നരുടെ എണ്ണം കൂടുക മാത്രമല്ല, അവരുടെ ഇടയില്‍നിന്ന് അതിസമ്പന്നരുടെ ഒരു ചെറിയ വിഭാഗം കൂടുതല്‍ കൂടുതല്‍ സമ്പത്ത് പിടിച്ചടക്കുകയും ചെയ്യുന്നു. 'ഇന്ത്യ എന്ന ആശയം' ഇവരുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല പരവതാനികള്‍ വിരിച്ച വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ രാത്രിയില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. വിദേശ വസ്തുക്കള്‍ നിറഞ്ഞൊഴുകുന്ന മാളുകള്‍ ഒരുവശത്ത്, രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുടെ കുടിലുകള്‍ മറുവശത്ത് എന്ന വിരോധാഭാസം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഭൌതികജീവിതത്തില്‍ സാധ്യമായ മാറ്റങ്ങള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ മധ്യവര്‍ഗത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും. നേരായ വഴിയിലൂടെ സമ്പാദിക്കുന്ന ധനംകൊണ്ട് അവര്‍ നയിക്കുന്ന ആഡംബരജീവിതം സാധ്യമല്ല. അവിഹിതമായ വഴികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുള്ളൂ എന്നു വന്നിരിക്കുന്നു. വമ്പിച്ച കോഴകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. കോമണ്‍വെല്‍ത്ത് കളിയും സ്പെക്ട്രവും ആദര്‍ശ് കോളനികളുമൊക്കെ സമൂഹത്തിലാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണ്. അവ ഒറ്റപ്പെട്ട സംഭവങ്ങളെല്ലന്നര്‍ഥം. മുമ്പൊക്കെ പത്തും പതിനഞ്ചും രൂപ ശമ്പളമുണ്ടായിരുന്ന ഗുമസ്തന്മാര്‍ മാമൂല്‍ വാങ്ങുമായിരുന്നു. അതിനെ ആരും കൈക്കൂലിയായി കണക്കാക്കിയിരുന്നില്ല. ഇന്ന് കോഴ സര്‍വസാധാരണമായതുകൊണ്ട് - കേന്ദ്രമന്ത്രിമാര്‍ മുതല്‍ ശിപായിമാര്‍വരെ - അതില്‍ അപകാതയില്ലാതായിരിക്കുന്നു. കോഴ നാലഞ്ചുനാള്‍മാത്രം നീണ്ടുനില്‍ക്കുന്ന പത്രവാര്‍ത്തയായി അവശേഷിക്കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം സംഭവിച്ച ഏറ്റവും വലിയ ധാര്‍മികച്യുതി കോഴ ഒരു 'ദേശീയ സ്വഭാവ'മായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ അപരാധത്തില്‍ പങ്കാളികളായവര്‍ക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. ഹിമാചല്‍പ്രദേശിലെ സുഖ്റാമിനെപ്പോലെ, ജാര്‍ഖണ്ഡിലെ ഷിബുസോറനെപ്പോലെ, അവരൊക്കെ അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചുവരികയുംചെയ്തു.
ഭരണവര്‍ഗവും അവരുടെ അനുചരന്മാരായ സമ്പന്ന മധ്യവര്‍ഗവും വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച ധനംകൊണ്ട് പട്ടാളത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ സുഖലോലുപരായി ജീവിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും അടിച്ചമര്‍ത്തപ്പെട്ട അരിശവും അമര്‍ഷവും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും വര്‍ഷങ്ങളായി പ്രത്യേക പട്ടാളനിയമമാണ്. ഇറോം ഷര്‍മിള എന്ന പെണ്‍കുട്ടി കഴിഞ്ഞ പത്തുകൊല്ലമായി ഈ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തുകയാണ്. ഞാന്‍ ഈയിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് അറുപതില്‍ കൂടുതല്‍ കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവിടെ ഇന്ത്യക്കാരല്ലെന്ന് തുറന്നുപറയുന്നവരെ ധാരാളം കാണാം. കശ്മീരില്‍ ഇന്ത്യയോട് ശത്രുതാഭാവമില്ലാത്ത യുവാക്കള്‍ വിരളമാണ്.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമായും ദരിദ്രരായ ആദിവാസികളില്‍നിന്നാണെന്നതിന് സംശയമില്ല. മാവോയിസ്റ്റുകളുടെ ആശയങ്ങളും പ്രവര്‍ത്തനരീതിയും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ല എന്നതിന് സംശയത്തിനിടയില്ല. പക്ഷേ, ആദിവാസിമേഖലയിലെ ദരിദ്രരും നിസ്സഹായരുമായവരുടെ ദയനീയാവസ്ഥയാണ് അവരുടെ സാമൂഹ്യാടിത്തറ എന്ന യാഥാര്‍ഥ്യം മറന്നുകൂടാ.
ഡല്‍ഹിയും മുംബൈയും പ്രതിനിധാനംചെയ്യുന്ന നഗരജീവിതം ഇന്ത്യയുടെ യഥാര്‍ഥമുഖമല്ല. യഥാര്‍ഥമുഖം ഭരണാധികാരികള്‍ കണ്ടിട്ടില്ല. വിരളമായ നാട്ടിന്‍പുറയാത്രകള്‍ക്കിടയിലല്ലാതെ. അതുകൊണ്ട് ജനങ്ങളുടെ പ്രതിരോധത്തോട് സഹാനുഭൂതിയോടെ പ്രതികരിക്കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഭരണകൂടത്തിന്റെ പ്രതികരണം ബലപ്രയോഗമാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നതാണ് ഔദ്യോഗികനയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പട്ടാളഭരണമാണ്. ശബ്ദമുയര്‍ത്തുന്നവരെ വെടിവച്ചുകൊല്ലാമെന്ന നിയമവുമുണ്ട്. മാവോയിസ്റ്റുകളെ ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സമാധാനം സ്ഥാപിക്കാന്‍ മറ്റെന്തുവേണം? ഈ പ്രവണതകള്‍ക്കെതിരായി പ്രതിഷേധിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ശിക്ഷിച്ചുകൊണ്ട് ജനങ്ങളെ നല്ലനടത്തത്തിന് താക്കീതുചെയ്യുന്നു. ബിനായക് സെന്‍ ജയിലിലടയ്ക്കപ്പെട്ടതിന്റെയും അരുന്ധതി റോയിക്ക് എതിരായി കേസ് നടന്നുകൊണ്ടിരിക്കുന്നതിന്റെയും പാഠം അവരെ ശിക്ഷിക്കുകമാത്രമല്ല.
തൊണ്ണൂറുകള്‍മുതല്‍ ഇന്ത്യ പിന്തുടരുന്ന ഇറക്കുമതി സ്വാതന്ത്ര്യത്തിന്റെ ഫലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗത്തിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ക്കും പച്ചക്കറിക്കുമൊക്കെ തീപിടിച്ച വിലയായി. സാധാരണക്കാരന്റെ ഭക്ഷണം പോഷകാംശങ്ങള്‍ ഒട്ടുമില്ലാത്തതായി മാറി. ഏകദേശം 80 ശതമാനം കുട്ടികള്‍ക്ക് വേണ്ടത്ര ഗുണമുള്ള ഭക്ഷണം കിട്ടുന്നില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതിയേക്കാള്‍ മോശമാണ്. വൃത്തിയായി വസ്ത്രം ധരിച്ച് മോടിയില്‍ നടക്കുന്ന മലയാളിയുടെ മുഖത്തും പോഷകാഹാരത്തിന്റെ കുറവ് പ്രതിഫലിക്കുന്നതായി കാണാം.
അതേസമയം, കമ്പോളത്തിന്റെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ പഴവര്‍ഗങ്ങളും പച്ചക്കറികളും മാംസവും മത്സ്യവും കമ്പോളത്തില്‍ ധാരാളമാണ്. അതോടൊപ്പം ഇന്ത്യന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകുകയുംചെയ്യുന്നു. സിംലയില്‍ ഉണ്ടാകുന്ന ആപ്പിള്‍ കേരളത്തില്‍ കിട്ടാനില്ല. വാഷിങ്ടണ്‍ ആപ്പിളും ചൈനയില്‍നിന്ന് വരുന്ന ആപ്പിളും സുലഭമാണുതാനും. അലഹബാദിലെ പ്രസിദ്ധമായ കിലോവിന് പത്തുരൂപ വിലയുള്ള പേരയ്ക്ക കേരളത്തില്‍ കിട്ടുകയില്ല. പക്ഷേ, തായ്ലന്‍ഡിലെ പേരയ്ക്ക ഒരു കിലോക്ക് നാനൂറ് രൂപ വിലയ്ക്ക് എത്രവേണമെങ്കിലും വാങ്ങാം. കഴിഞ്ഞവര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ നയം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ അധികാരകേന്ദ്രീകരണവും സമാന്തരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ പുനഃസംവിധാനം ഉദാഹരണമായെടുക്കാം. നിലവിലുള്ള ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംവിധാനമാണ് ഇപ്പോള്‍ വിഭാവനം ചെയ്തുവരുന്നത്. വിദേശ സര്‍വകലാശാലകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എതിര്‍പ്പിനെ മറികടക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും. വിദേശവിദ്യാഭ്യാസം എത്ര ഗുണമേന്മയുള്ളതായാലും ഏതൊരു രാഷ്ട്രത്തിന്റെ സാംസ്കാരികത്തനിമയെയും സ്വത്വബോധത്തെയും സ്വാധീനിക്കുമെന്നത് സംശയാതീതമാണ്. ഒരു സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ വിദ്യാഭ്യാസത്തേക്കാള്‍ സ്വാധീനമുള്ള മേഖലകളില്ല. ധൈഷണിക സ്വാധീനം അടിമത്തത്തിന്റെ മുന്നോടിയാണ്.
ഈ പ്രവണതകളോട് ബന്ധപ്പെട്ടുകൊണ്ടാണ് ഭരണകൂട സ്ഥാപനങ്ങളുടെ ഉദാരസ്വഭാവം മാറിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തുണ്ടായ കോടതിവിധികള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ബാബറി മസ്ജിദിനെക്കുറിച്ച് പുറപ്പെടുവിച്ച വിധി ഉദാരസ്വഭാവത്തില്‍നിന്നുള്ള വ്യതിയാനമാണ്. നിയമവും തെളിവുമല്ല, വിശ്വാസമാണ് കണക്കിലെടുക്കേണ്ടതെന്ന് പ്രഖ്യാപിച്ചതിലൂടെ ന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങള്‍തന്നെ നിഷേധിക്കപ്പെട്ടു. കൂടാതെ, ഇന്ത്യന്‍ ഭരണകൂടസ്ഥാപനങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവുകൂടിയാണത്. ബിനായക് സെന്നിന്റെ കാര്യത്തില്‍ കോടതി സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് എന്നാണ് പ്രഖ്യാപിക്കുന്നത്. ഭോപാല്‍ ദുരന്തത്തിന് വഴിയൊരുക്കിയവര്‍ക്ക് എളിയശിക്ഷയും ബിനായക് സെന്നിന് ജീവപര്യന്തം തടവും വിധിച്ച ന്യായപീഠം ആരുടെ ഭാഗത്തു നിലകൊള്ളുമെന്നതിന് സംശയത്തിനിടയില്ല.
സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ആഗോളമുതലാളിത്തത്തിന്റെ ചൂഷണവും കോടീശ്വരന്മാരുടെ അംഗസംഖ്യയിലുള്ള വൃദ്ധിയും മധ്യവര്‍ഗത്തിന്റെ മേനിയും അടുത്തവര്‍ഷത്തില്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ ഡല്‍ഹിയിലെ പുനരധിവാസ കോളനികളുടെ എണ്ണം കൂടുകയും മുംബൈയിലെ ചേരികള്‍ നഗരത്തിലാകെ പടരുകയും ചെയ്യും. ഇതിന് വികസനമെന്ന ഓമനപ്പേര്‍ നല്‍കി ആസൂത്രണവിദഗ്ദര്‍ക്ക് സംതൃപ്തിപ്പെടുകയുമാകാം. ഈ സ്ഥിതിവിശേഷത്തെ ക്രിയാത്മകമായി നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ത്യന്‍ സമൂഹത്തിനുണ്ടോ?
*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010
സ്വാതന്ത്ര്യാനന്തര ഇന്ത്യ മൂന്നാം ലോകത്തിന്റെ നേതൃത്വത്തിലേക്കുയര്‍ന്നത് വളരെ വലിയ നേട്ടമായിരുന്നു. കൊളോണിയസത്തില്‍നിന്ന് മുക്തിനേടിയ മറ്റ് രാജ്യങ്ങളുമായി കൂട്ടുചേര്‍ന്ന് ഒരു പുതിയ സംഘടിതശക്തി ഉദയംകൊണ്ടു. മുതലാളിത്ത രാജ്യങ്ങളും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തമ്മിലുള്ള ശീതയുദ്ധത്തില്‍ സമദൂരം പാലിച്ചെങ്കിലും ധാര്‍മികതയുടെ പക്ഷത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം എന്നതിനെക്കുറിച്ച് സംശയമുണ്ടായിരുന്നില്ല. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ പതനത്തിനുശേഷം ആഗോളവല്‍ക്കരണം ലോകവ്യാപകമാകുകയും ഇന്ത്യ മുതലാളിത്ത ചേരിയിലേക്ക് നീങ്ങുകയുംചെയ്തു. ഇത് രാഷ്ട്രീയമായ ചുവടുമാറ്റം മാത്രമായിരുന്നില്ല. ആന്തരികമായ നയവ്യതിയാനത്തിന്റെ പരിണതഫലം കൂടിയായിരുന്നു. മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഒരു വികസന പരിപ്രേക്ഷ്യവും പ്രത്യയശാസ്ത്രവും സംസ്കാരവും പ്രാവര്‍ത്തികമാക്കാനുള്ള നയം ഭരണകൂടം ഏറ്റെടുത്തു. ഇന്ത്യന്‍ ഭരണഘടനയില്‍നിന്ന് സോഷ്യലിസം എന്ന വാക്ക് തിരുത്തി എഴുതിയിട്ടില്ലെങ്കിലും ഭരണകൂടത്തിന്റെ എല്ലാ നയങ്ങളും സമ്പന്നരെ ഉദ്ദേശിച്ചുകൊണ്ടാണെന്നത് വ്യക്തമായി. സര്‍ക്കാര്‍ കണക്കുപ്രകാരം 66 ശതമാനവും സ്വകാര്യ അനുമാനത്തില്‍ 80ല്‍ ഏറെയും വരുന്ന 20 രൂപയില്‍ താഴെ ദിവസവരുമാനമുള്ളവര്‍ സമ്പന്ന സമൂഹത്തിന്റെ അവഗണിക്കപ്പെട്ട പുറംപോക്ക് ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരായി. കഴിഞ്ഞവര്‍ഷം ഈ പ്രവണത കൂടുതല്‍ ശക്തി ആര്‍ജിച്ചു.ഇന്ത്യന്‍ സമൂഹത്തിലെ അന്യോന്യബന്ധിതമായ രണ്ട് പ്രവണതകളാണ് ദരിദ്രവല്‍ക്കരണവും സമ്പന്നവല്‍ക്കരണവും. ദരിദ്രരുടെയും സമ്പന്നരുടെയും അംഗസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിമ്ന മധ്യവര്‍ഗവും തൊഴിലാളികളും കര്‍ഷകരും ദരിദ്രരുടെ പട്ടികയിലേക്ക് അനുദിനം തരംതാഴ്ന്നുകൊണ്ടിരിക്കുന്നു. അതായത് ദരിദ്രരുടെ സംഖ്യ വര്‍ധിക്കുകയാണ് എന്നര്‍ഥം. അതേസമയം, സമ്പന്നരുടെ എണ്ണം കൂടുക മാത്രമല്ല, അവരുടെ ഇടയില്‍നിന്ന് അതിസമ്പന്നരുടെ ഒരു ചെറിയ വിഭാഗം കൂടുതല്‍ കൂടുതല്‍ സമ്പത്ത് പിടിച്ചടക്കുകയും ചെയ്യുന്നു. 'ഇന്ത്യ എന്ന ആശയം' ഇവരുടെ കുത്തകയായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും നല്ല പരവതാനികള്‍ വിരിച്ച വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ രാത്രിയില്‍ തെരുവില്‍ ഉറങ്ങുന്നവരുടെ എണ്ണം കുറച്ചൊന്നുമല്ല. വിദേശ വസ്തുക്കള്‍ നിറഞ്ഞൊഴുകുന്ന മാളുകള്‍ ഒരുവശത്ത്, രണ്ടുനേരം ഭക്ഷണം കഴിക്കാന്‍ കഴിയാത്തവരുടെ കുടിലുകള്‍ മറുവശത്ത് എന്ന വിരോധാഭാസം ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഭൌതികജീവിതത്തില്‍ സാധ്യമായ മാറ്റങ്ങള്‍ വലിയ സ്വാധീനശക്തിയുള്ള ഒരു മധ്യവര്‍ഗത്തെ സൃഷ്ടിച്ചിരിക്കുന്നു. ഈ മധ്യവര്‍ഗത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ അവരുടെ ആവശ്യങ്ങളും പ്രതീക്ഷകളും. നേരായ വഴിയിലൂടെ സമ്പാദിക്കുന്ന ധനംകൊണ്ട് അവര്‍ നയിക്കുന്ന ആഡംബരജീവിതം സാധ്യമല്ല. അവിഹിതമായ വഴികള്‍ സ്വീകരിച്ചാല്‍ മാത്രമേ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുകയുള്ളൂ എന്നു വന്നിരിക്കുന്നു. വമ്പിച്ച കോഴകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണ്. കോമണ്‍വെല്‍ത്ത് കളിയും സ്പെക്ട്രവും ആദര്‍ശ് കോളനികളുമൊക്കെ സമൂഹത്തിലാകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണ്. അവ ഒറ്റപ്പെട്ട സംഭവങ്ങളെല്ലന്നര്‍ഥം. മുമ്പൊക്കെ പത്തും പതിനഞ്ചും രൂപ ശമ്പളമുണ്ടായിരുന്ന ഗുമസ്തന്മാര്‍ മാമൂല്‍ വാങ്ങുമായിരുന്നു. അതിനെ ആരും കൈക്കൂലിയായി കണക്കാക്കിയിരുന്നില്ല. ഇന്ന് കോഴ സര്‍വസാധാരണമായതുകൊണ്ട് - കേന്ദ്രമന്ത്രിമാര്‍ മുതല്‍ ശിപായിമാര്‍വരെ - അതില്‍ അപകാതയില്ലാതായിരിക്കുന്നു. കോഴ നാലഞ്ചുനാള്‍മാത്രം നീണ്ടുനില്‍ക്കുന്ന പത്രവാര്‍ത്തയായി അവശേഷിക്കുകയാണ് പതിവ്. കഴിഞ്ഞവര്‍ഷം സംഭവിച്ച ഏറ്റവും വലിയ ധാര്‍മികച്യുതി കോഴ ഒരു 'ദേശീയ സ്വഭാവ'മായി തീര്‍ന്നിരിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ ഈ അപരാധത്തില്‍ പങ്കാളികളായവര്‍ക്ക് ഒന്നും സംഭവിക്കുകയില്ലെന്ന് തീര്‍ച്ചയാണ്. ഹിമാചല്‍പ്രദേശിലെ സുഖ്റാമിനെപ്പോലെ, ജാര്‍ഖണ്ഡിലെ ഷിബുസോറനെപ്പോലെ, അവരൊക്കെ അധികാരസ്ഥാനങ്ങളിലേക്ക് തിരിച്ചുവരികയുംചെയ്തു.ഭരണവര്‍ഗവും അവരുടെ അനുചരന്മാരായ സമ്പന്ന മധ്യവര്‍ഗവും വിഹിതവും അവിഹിതവുമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച ധനംകൊണ്ട് പട്ടാളത്തിന്റെയും പൊലീസിന്റെയും അകമ്പടിയോടെ സുഖലോലുപരായി ജീവിക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗത്തും അടിച്ചമര്‍ത്തപ്പെട്ട അരിശവും അമര്‍ഷവും നിലനില്‍ക്കുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും വര്‍ഷങ്ങളായി പ്രത്യേക പട്ടാളനിയമമാണ്. ഇറോം ഷര്‍മിള എന്ന പെണ്‍കുട്ടി കഴിഞ്ഞ പത്തുകൊല്ലമായി ഈ നിയമം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യഗ്രഹം നടത്തുകയാണ്. ഞാന്‍ ഈയിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. സ്വാതന്ത്ര്യം ലഭിച്ച് അറുപതില്‍ കൂടുതല്‍ കൊല്ലങ്ങള്‍ പിന്നിട്ടിട്ടും അവിടെ ഇന്ത്യക്കാരല്ലെന്ന് തുറന്നുപറയുന്നവരെ ധാരാളം കാണാം. കശ്മീരില്‍ ഇന്ത്യയോട് ശത്രുതാഭാവമില്ലാത്ത യുവാക്കള്‍ വിരളമാണ്.
പല സംസ്ഥാനങ്ങളിലും മാവോയിസ്റ്റുകള്‍ക്ക് ഗണ്യമായ സ്വാധീനമുണ്ടെന്ന് പറയപ്പെടുന്നു. അവര്‍ക്ക് ലഭിക്കുന്ന പിന്തുണ പ്രധാനമായും ദരിദ്രരായ ആദിവാസികളില്‍നിന്നാണെന്നതിന് സംശയമില്ല. മാവോയിസ്റ്റുകളുടെ ആശയങ്ങളും പ്രവര്‍ത്തനരീതിയും ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് അനുയോജ്യമല്ല എന്നതിന് സംശയത്തിനിടയില്ല. പക്ഷേ, ആദിവാസിമേഖലയിലെ ദരിദ്രരും നിസ്സഹായരുമായവരുടെ ദയനീയാവസ്ഥയാണ് അവരുടെ സാമൂഹ്യാടിത്തറ എന്ന യാഥാര്‍ഥ്യം മറന്നുകൂടാ.
ഡല്‍ഹിയും മുംബൈയും പ്രതിനിധാനംചെയ്യുന്ന നഗരജീവിതം ഇന്ത്യയുടെ യഥാര്‍ഥമുഖമല്ല. യഥാര്‍ഥമുഖം ഭരണാധികാരികള്‍ കണ്ടിട്ടില്ല. വിരളമായ നാട്ടിന്‍പുറയാത്രകള്‍ക്കിടയിലല്ലാതെ. അതുകൊണ്ട് ജനങ്ങളുടെ പ്രതിരോധത്തോട് സഹാനുഭൂതിയോടെ പ്രതികരിക്കാന്‍പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഭരണകൂടത്തിന്റെ പ്രതികരണം ബലപ്രയോഗമാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുക എന്നതാണ് ഔദ്യോഗികനയം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും പട്ടാളഭരണമാണ്. ശബ്ദമുയര്‍ത്തുന്നവരെ വെടിവച്ചുകൊല്ലാമെന്ന നിയമവുമുണ്ട്. മാവോയിസ്റ്റുകളെ ഒതുക്കാന്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു. സമാധാനം സ്ഥാപിക്കാന്‍ മറ്റെന്തുവേണം? ഈ പ്രവണതകള്‍ക്കെതിരായി പ്രതിഷേധിക്കുന്ന സന്നദ്ധപ്രവര്‍ത്തകരെയും ബുദ്ധിജീവികളെയും ശിക്ഷിച്ചുകൊണ്ട് ജനങ്ങളെ നല്ലനടത്തത്തിന് താക്കീതുചെയ്യുന്നു. ബിനായക് സെന്‍ ജയിലിലടയ്ക്കപ്പെട്ടതിന്റെയും അരുന്ധതി റോയിക്ക് എതിരായി കേസ് നടന്നുകൊണ്ടിരിക്കുന്നതിന്റെയും പാഠം അവരെ ശിക്ഷിക്കുകമാത്രമല്ല.തൊണ്ണൂറുകള്‍മുതല്‍ ഇന്ത്യ പിന്തുടരുന്ന ഇറക്കുമതി സ്വാതന്ത്ര്യത്തിന്റെ ഫലം ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിത്യോപയോഗത്തിനാവശ്യമായ ഭക്ഷണവസ്തുക്കള്‍ക്കും പച്ചക്കറിക്കുമൊക്കെ തീപിടിച്ച വിലയായി. സാധാരണക്കാരന്റെ ഭക്ഷണം പോഷകാംശങ്ങള്‍ ഒട്ടുമില്ലാത്തതായി മാറി. ഏകദേശം 80 ശതമാനം കുട്ടികള്‍ക്ക് വേണ്ടത്ര ഗുണമുള്ള ഭക്ഷണം കിട്ടുന്നില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതിയേക്കാള്‍ മോശമാണ്. വൃത്തിയായി വസ്ത്രം ധരിച്ച് മോടിയില്‍ നടക്കുന്ന മലയാളിയുടെ മുഖത്തും പോഷകാഹാരത്തിന്റെ കുറവ് പ്രതിഫലിക്കുന്നതായി കാണാം.
അതേസമയം, കമ്പോളത്തിന്റെ സ്വഭാവം ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. വിദേശ പഴവര്‍ഗങ്ങളും പച്ചക്കറികളും മാംസവും മത്സ്യവും കമ്പോളത്തില്‍ ധാരാളമാണ്. അതോടൊപ്പം ഇന്ത്യന്‍ വിഭവങ്ങള്‍ അപ്രത്യക്ഷമാകുകയുംചെയ്യുന്നു. സിംലയില്‍ ഉണ്ടാകുന്ന ആപ്പിള്‍ കേരളത്തില്‍ കിട്ടാനില്ല. വാഷിങ്ടണ്‍ ആപ്പിളും ചൈനയില്‍നിന്ന് വരുന്ന ആപ്പിളും സുലഭമാണുതാനും. അലഹബാദിലെ പ്രസിദ്ധമായ കിലോവിന് പത്തുരൂപ വിലയുള്ള പേരയ്ക്ക കേരളത്തില്‍ കിട്ടുകയില്ല. പക്ഷേ, തായ്ലന്‍ഡിലെ പേരയ്ക്ക ഒരു കിലോക്ക് നാനൂറ് രൂപ വിലയ്ക്ക് എത്രവേണമെങ്കിലും വാങ്ങാം. കഴിഞ്ഞവര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഈ നയം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ അധികാരകേന്ദ്രീകരണവും സമാന്തരമായി പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ മേഖലയുടെ പുനഃസംവിധാനം ഉദാഹരണമായെടുക്കാം. നിലവിലുള്ള ഫെഡറല്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ട് കേന്ദ്രീകൃതമായ വിദ്യാഭ്യാസ സംവിധാനമാണ് ഇപ്പോള്‍ വിഭാവനം ചെയ്തുവരുന്നത്. വിദേശ സര്‍വകലാശാലകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന എതിര്‍പ്പിനെ മറികടക്കാന്‍ ഇത് സഹായകമാകുകയും ചെയ്യും. വിദേശവിദ്യാഭ്യാസം എത്ര ഗുണമേന്മയുള്ളതായാലും ഏതൊരു രാഷ്ട്രത്തിന്റെ സാംസ്കാരികത്തനിമയെയും സ്വത്വബോധത്തെയും സ്വാധീനിക്കുമെന്നത് സംശയാതീതമാണ്. ഒരു സമൂഹത്തിന്റെ സ്വഭാവരൂപീകരണത്തില്‍ വിദ്യാഭ്യാസത്തേക്കാള്‍ സ്വാധീനമുള്ള മേഖലകളില്ല. ധൈഷണിക സ്വാധീനം അടിമത്തത്തിന്റെ മുന്നോടിയാണ്.
ഈ പ്രവണതകളോട് ബന്ധപ്പെട്ടുകൊണ്ടാണ് ഭരണകൂട സ്ഥാപനങ്ങളുടെ ഉദാരസ്വഭാവം മാറിക്കൊണ്ടിരിക്കുന്നത്. അടുത്തകാലത്തുണ്ടായ കോടതിവിധികള്‍ അതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ബാബറി മസ്ജിദിനെക്കുറിച്ച് പുറപ്പെടുവിച്ച വിധി ഉദാരസ്വഭാവത്തില്‍നിന്നുള്ള വ്യതിയാനമാണ്. നിയമവും തെളിവുമല്ല, വിശ്വാസമാണ് കണക്കിലെടുക്കേണ്ടതെന്ന് പ്രഖ്യാപിച്ചതിലൂടെ ന്യായവ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങള്‍തന്നെ നിഷേധിക്കപ്പെട്ടു. കൂടാതെ, ഇന്ത്യന്‍ ഭരണകൂടസ്ഥാപനങ്ങള്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നതിന്റെ തെളിവുകൂടിയാണത്. ബിനായക് സെന്നിന്റെ കാര്യത്തില്‍ കോടതി സമ്പന്നവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ് എന്നാണ് പ്രഖ്യാപിക്കുന്നത്. ഭോപാല്‍ ദുരന്തത്തിന് വഴിയൊരുക്കിയവര്‍ക്ക് എളിയശിക്ഷയും ബിനായക് സെന്നിന് ജീവപര്യന്തം തടവും വിധിച്ച ന്യായപീഠം ആരുടെ ഭാഗത്തു നിലകൊള്ളുമെന്നതിന് സംശയത്തിനിടയില്ല.
സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ആഗോളമുതലാളിത്തത്തിന്റെ ചൂഷണവും കോടീശ്വരന്മാരുടെ അംഗസംഖ്യയിലുള്ള വൃദ്ധിയും മധ്യവര്‍ഗത്തിന്റെ മേനിയും അടുത്തവര്‍ഷത്തില്‍ കൂടുതല്‍ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം തന്നെ ഡല്‍ഹിയിലെ പുനരധിവാസ കോളനികളുടെ എണ്ണം കൂടുകയും മുംബൈയിലെ ചേരികള്‍ നഗരത്തിലാകെ പടരുകയും ചെയ്യും. ഇതിന് വികസനമെന്ന ഓമനപ്പേര്‍ നല്‍കി ആസൂത്രണവിദഗ്ദര്‍ക്ക് സംതൃപ്തിപ്പെടുകയുമാകാം. ഈ സ്ഥിതിവിശേഷത്തെ ക്രിയാത്മകമായി നേരിടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇന്ത്യന്‍ സമൂഹത്തിനുണ്ടോ?*
ഡോ. കെ എന്‍ പണിക്കര്‍ കടപ്പാട്: ദേശാഭിമാനി ദിനപത്രം 31 ഡിസംബര്‍ 2010
Sunday, December 26, 2010
A shocking verdict
The life sentence handed down to Binayak Sen by a Chhattisgarh trial court on Friday is so over the top and outrageous that it calls into question the fundamentals of the Indian justice system. The trial judge shocked the conscience of the nation by finding the eminent doctor and rights activist guilty of sedition and conspiring to wage war against the state under Sections 120(B) and 124(A) of the Indian Penal Code, Sections 8(1), (2), (3), and (5) of the draconian Chhattisgarh Special Public Security Act, and Section 39 (2) of the Unlawful Activities Prevention Act (as amended in 2004). The fact that the Chhattisgarh police's case against Dr. Sen consisted of pretty thin material was taken into the realm of the absurd by the public prosecutor tying himself in knots in an attempt to burnish the doctor's alleged sins. So it was that an innocuous email message sent by his wife, Ilina, to the director of the Indian Social Institute — a Delhi-based institution which happens to share an acronym with Pakistan's Inter-Services Intelligence directorate — got converted into “suspicious communication” with the dreaded “ISI.” Another email referring to an occupant of the White House as a “chimpanzee” was introduced by the prosecutor as evidence of the kind of “code language” terrorists resort to. But tragically, it is the Chhattisgarh police that have had the last laugh in this round.
The broad charge against Dr. Sen of helping the banned Community Party of India (Maoist) wage war against the state was constructed by the police around the scaffolding of his supposed relationship with Narayan Sanyal, an alleged leader of the Maoists who was incarcerated in Raipur jail following his arrest in 2006. In his capacity as a medical doctor and head of the People's Union for Civil Liberties, Dr. Sen often met Mr. Sanyal in jail but each of these meetings, as the jail authorities subsequently testified, was closely supervised and afforded no opportunity for the conveying of messages to the Maoist leadership. So the police hit upon the strategy of linking him to the recovery from Kolkata-based businessman Piyush Guha of a letter allegedly written by Mr. Sanyal. During the trial, the defence counsel pointed to numerous holes in the police case, including the introduction of an unsigned, typewritten letter supposedly sent by the Maoists to Dr. Sen, despite the fact that the letter found no mention in the attested list of documents recovered from his residence the same day. It goes without saying that Dr. Sen has the right to appeal the conviction and the savage sentence. The higher judiciary, which did not exactly cover itself in glory by denying him bail for nearly two years, must ensure the expeditious hearing of his appeal and grant him immediate bail till the end of the appeal process.
*
ഹിന്ദു മുഖപ്രസംഗം 25 ഡിസംബര്‍ 2010

Thursday, December 9, 2010
വഴി പിഴച്ച പോക്ക്
മാവോയിസം അതിന്റെ സൈദ്ധാന്തികമായ നിലപാടുകള്‍ വെടിഞ്ഞ് വെറും ഉപകരണമായിക്കഴിഞ്ഞു ഇന്ത്യയില്‍. അതിന്റെ പേരില്‍ നടക്കുന്നതെല്ലാം ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള യഥാര്‍ഥ സമരങ്ങളെ ദുര്‍ബലപ്പെടുത്തലാണെന്ന് സമകാലിക സംഭവങ്ങള്‍ വിളിച്ചുപറയുന്നു. വഴിപിഴച്ച പോക്കിന്റെ രാഷ്ട്രീയ-പ്രത്യയശാസ്ത്രതലങ്ങള്‍ വിശകലന വിധേയമാക്കുകയാണ് കെ ടി കുഞ്ഞിക്കണ്ണന്‍ 'മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' എന്ന പുസ്തകത്തില്‍.
ഇടതുപക്ഷ തീവ്രവാദത്തിന്റെ ദേശീയവും സാര്‍വദേശീയവുമായ പരിണതികളിലേക്ക് വെളിച്ചംവീശുന്ന കൃതി പെറ്റിബൂര്‍ഷ്വ പ്രവണതകള്‍ എങ്ങനെയെല്ലാമാണ് അപചയങ്ങളിലേക്കു പോകുന്നതെന്ന് പ്രത്യയശാസ്ത്ര ജാഗ്രതയോടെ അപഗ്രഥിക്കുന്നു.
'മാവോയിസത്തിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും' ലേഖനത്തില്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തെ വലതുപക്ഷശക്തികളും അന്താരാഷ്ട്ര സന്നദ്ധസംഘങ്ങളും എപ്രകാരമാണ് ഉപയോഗപ്പെടുത്തുന്നതെന്ന് വിശദമാക്കുന്നു. വിദേശപണം പറ്റുന്ന സന്നദ്ധസംഘടനകളുടെയും സ്വത്വരാഷ്ട്രീയ ഗ്രൂപ്പുകളുടെയും വിധ്വംസക രാഷ്ട്രീയസഖ്യത്തെ പിന്‍പറ്റിയാണ് ബംഗാളിലും ജാര്‍ഖണ്ഡിലും ഛത്തീസ്ഗഢിലുമെല്ലാം മാവോയിസ്റ്റുകള്‍ ആക്ഷനുകള്‍ നടത്തുന്നത്. അന്താരാഷ്ട്ര സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നവ ഗാന്ധിയന്മാരും നവ അംബേദ്കറിസ്റ്റുകളും ഗോത്രദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്നവരുമടങ്ങുന്ന എന്‍ജിഒ ബുദ്ധിജീവികളാണ് പ്രോത്സാഹകരും സഹായികളും.
'അന്യവര്‍ഗപ്രവണതകള്‍ അപകടകരമായ വ്യതിയാനങ്ങള്‍' എന്ന ലേഖനത്തില്‍ വലതുപക്ഷ അവസരവാദംപോലെ ഇടതുപക്ഷ വ്യതിയാനവും ഒരു നിര്‍ദിഷ്ട ചരിത്രകാലഘട്ടത്തെ വിലയിരുത്തുന്നതിലും മനസ്സിലാക്കുന്നതിലും സംഭവിക്കുന്ന പാളിച്ചയുടെ ഫലമാണെന്ന് ലേഖകന്‍ പറയുന്നു. "ലെനിന്‍ അപഗ്രഥിക്കുന്നതുപോലെ മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തന ശൈലിയും രാഷ്ട്രീയവും പരിശോധിച്ചാല്‍ അങ്ങേയറ്റം മാര്‍ക്സിസ്റ്റ് വിരുദ്ധമായ അന്യവര്‍ഗചിന്തകളുടെയും പ്രവണതകളുടെയും പിറകെ ഇഴയുകയാണെന്നു ബോധ്യപ്പെടും''. മാവോയിസത്തിന് സംഭവിച്ച അപചയത്തെ ചരിത്രാനുഭവങ്ങളുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെ നിരീക്ഷണത്തിന്റെയും വെളിച്ചത്തില്‍ ലേഖകന്‍ വ്യക്തമാക്കുന്നു.
'പാര്‍ലമെന്ററി സമരവും പാര്‍ലമെന്ററിസവും' എന്ന ലേഖനത്തില്‍ പാര്‍ലമെന്ററിസംവിധാനത്തെ അംഗീകരിക്കാന്‍ തയ്യാറാകാത്ത നിലപാടുകളുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നു. പാര്‍ലമെന്റിനെ വര്‍ഗസമരത്തിന്റെ വേദിയാക്കുകയും മറ്റ് സമരരൂപങ്ങളെപ്പോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെയും ഏറ്റെടുക്കുക എന്ന മാര്‍ക്സിസ്റ്റ് സിദ്ധാന്തം അംഗീകരിക്കാത്തതിന്റെ ദുരന്തമാണ് മാവോയിസ്റ്റുകളില്‍നിന്ന് ഇന്ത്യ ഇന്ന് ഏറ്റുവാങ്ങുന്നതെന്ന് പുസ്തകം പറയുന്നു.
'നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികള്‍' എന്ന ലേഖനത്തില്‍ സൈനിക-അതിസാഹസിക പ്രവര്‍ത്തനങ്ങളും ഭീകരകൃത്യങ്ങളുംവഴി മനുഷ്യത്വരഹിത മാനങ്ങള്‍ കൈവരിച്ച മാവോയിസം എങ്ങനെയാണ് ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുകയും വിവിധ ഗ്രൂപ്പായി ശിഥിലമാവുകയും ചെയ്തതെന്ന് ചര്‍ച്ചചെയ്യുന്നു. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നും വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്കാരങ്ങളിലൂടെ അരാജകത്വവും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നതിനൊപ്പം ഇടതുപക്ഷ വിമോചന കടമകളെ മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല എന്ന് അര്‍ഥശങ്കയില്ലാത്തവിധം വ്യക്തമാക്കുന്നു. "നക്സല്‍ബാരിക്കുശേഷം നാലു ദശകത്തിനിടയില്‍ സാര്‍വദേശീയ-ദേശീയതലത്തിലുണ്ടായ മാറ്റങ്ങളെയും പ്രസ്ഥാനത്തിനുണ്ടായ തിരിച്ചടികളെയും ശിഥിലീകരണത്തെയും ശാസ്ത്രീയമായി വിലയിരുത്താനും നിഷേധാത്മക പാഠങ്ങളെ ഉള്‍ക്കൊള്ളാനും ബഹുജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലിനെ മറികടക്കാനുമുള്ള അന്വേഷണങ്ങളെ തിരുത്തല്‍വാദമെന്നും സോഷ്യല്‍ ഡെമോക്രാറ്റിക് വ്യതിയാനമെന്നും അടച്ചാക്ഷേപിക്കുകയാണ് വിഭാഗീയതയുടെ അന്ധകൂപങ്ങളില്‍പ്പെട്ടുപോയ എംഎല്‍ നേതൃത്വങ്ങള്‍ ചെയ്തത്''.
'ഇടതുപക്ഷ പാളിച്ചകളുടെ കേരളീയാനുഭവങ്ങള്‍' എന്ന ലേഖനത്തില്‍ കേരളത്തിലെ നക്സല്‍നേതാക്കളുടെ ആശയപാപ്പരത്തവും അവസാരവാദ നിലപാടുകളും ചര്‍ച്ചചെയ്യുന്നു. ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരായി ജനങ്ങള്‍ക്കിടയില്‍ ആവുന്നത്ര ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് കേരളത്തിലെ നക്സലൈറ്റ് ബുദ്ധിജീവികള്‍ ചെയ്യുന്നതെന്ന് ലേഖകന്‍. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വഴിപിഴച്ച രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിനാവശ്യമായ പ്രത്യശാസ്ത്ര വ്യക്തത കൈവരിക്കുക എന്നത് പ്രധാനമാണെന്ന ഓര്‍മപ്പെടുത്തലോടെയാണ് സമാപിക്കുന്നത്.
*
സി പ്രജോഷ്കുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Wednesday, October 20, 2010
യു പി എ സര്‍ക്കാര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു
2009 മെയ് 22ന് അധികാരത്തില്‍ വന്ന രണ്ടാം യു പി എ സര്‍ക്കാര്‍ പതിനേഴ് മാസങ്ങള്‍ പിന്നിടുകയാണ്. ഈ ചെറിയൊരു കാലംകൊണ്ട് തന്നെ രാജ്യത്ത് ഭരണമില്ലാത്തൊരു അവസ്ഥ ഉണ്ടാക്കാന്‍ ഡോ. മന്‍മോഹന്‍സിംഗിന് കഴിഞ്ഞിരിക്കുന്നു. അഴിമതി സാര്‍വത്രികമാക്കി. ദാരിദ്ര്യവും പട്ടിണിയും അതിരൂക്ഷമായി. ക്രമസമാധാന തകര്‍ച്ച രാജ്യത്തിന്റെ പലയിടങ്ങളിലും കൂടുതല്‍ വ്യപകമായി. കടുത്ത സാമ്പത്തിക തകര്‍ച്ച നേരിടുന്ന അമേരിക്കയാണ് ഇപ്പോഴും ഇന്ത്യയുടെ ഭരണത്തിന്റെ നയരൂപീകരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്നത്.
ഭരിക്കാന്‍ കൊള്ളാത്തൊരു സര്‍ക്കാരാണ് ഡോ. മന്‍മോഹന്‍സിംഗിന്റേതെന്ന് രാജ്യത്തെ പരമോന്നത നീതിന്യായ പീഠം, സുപ്രിംകോടതി തന്നെ സാക്ഷ്യപത്രം നല്‍കിക്കഴിഞ്ഞു. 'രാജ്യത്തെ 37 ശതമാനം ജനങ്ങളും ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെന്ന്' സര്‍ക്കാര്‍ നിയോഗിച്ച ടെണ്ടുല്‍ക്കര്‍ കമ്മിറ്റിപോലും വെളിപ്പെടുത്തിയിരിക്കുന്നു. ഡോ. അര്‍ജ്ജുന്‍സെന്‍ ഗുപ്ത കമ്മിറ്റി കണ്ടെത്തിയത് 'രാജ്യത്തെ 77 ശതമാനം ജനങ്ങളുടെ ഒരു ദിവസത്തെ വരുമാനം വെറും ഇരുപത് രൂപയ്ക്ക് താഴെ മാത്രമാണെന്നാണ്.' ഇങ്ങനെ കോടിക്കണക്കിന് ജനങ്ങള്‍ അര്‍ധ പട്ടിണിയിലും മുഴുപട്ടിണിയിലും കഴിയുമ്പോഴാണ് ഫുഡ് കോര്‍പ്പറേഷന്റെ സംഭരണ കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യം കെട്ടിക്കിടന്ന് നശിക്കുന്നത്. ഭക്ഷ്യ ധാന്യങ്ങള്‍ നശിപ്പിക്കാതെ ദരിദ്ര ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം നടത്തണമെന്നാണ് സുപ്രിംകോടതി അഭിപ്രായപ്പെട്ടത്. ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍, ഇതൊരു നയപരമായ വിഷയമാണെന്നും കോടതിക്ക് അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും പറഞ്ഞാണ് ഡോ. മന്‍മോഹന്‍സിംഗ് രക്ഷപ്പെട്ടത്. എന്നാല്‍ ഭക്ഷ്യ ധാന്യങ്ങള്‍ നശിക്കാതിരിക്കാന്‍ ആവശ്യമായ സംഭരണ ശേഷി വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇങ്ങനെ ഭക്ഷ്യധാന്യം നശിക്കുന്നതിന് കാരണക്കാരായവരുടെ പേരില്‍ ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ ഭരണപരമായ കഴിവുകേടിനും ഭരണമില്ലായ്മയ്ക്കും പട്ടിണി പാവങ്ങളോടുള്ള ക്രൂരമായ അവഗണനയ്ക്കും കിട്ടിയ സാക്ഷ്യപത്രമാണ് സുപ്രിംകോടതി വിധികള്‍.
ഇതുതന്നെയാണ് കുപ്രസിദ്ധമായ സ്‌പെക്ട്രം കുംഭകോണത്തിന്റെയും കഥ. വിദഗ്ധ ഉപദേശം അവഗണിച്ച് സ്‌പെക്ട്രം ലൈസന്‍സ് വിതരണത്തിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്ന കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചു. സ്‌പെക്ട്രം ലൈസന്‍സ് നല്‍കുന്നതിന് ലേലത്തിന് പകരം ആദ്യം വരുന്നവര്‍ക്ക് ആദ്യം ലൈസന്‍സ് നല്‍കുന്ന നടപടിയിലൂടെയാണ് വന്‍ കുംഭകോണത്തിന് കേന്ദ്ര ടെലികോം മന്ത്രിയായ രാജ നടപടി സ്വീകരിച്ചത്. ഇതിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ അനുമതി ഉണ്ടായിരുന്നുവെന്നാണ് മന്ത്രി രാജ പരസ്യമായി പ്രഖ്യാപിച്ചത്. രണ്ടാം സ്‌പെക്ട്രം വില്‍പനയില്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നടപടിയിലൂടെ ആകെ കിട്ടിയത് രണ്ടായിരം കോടി രൂപയാണ്. ആരോപണങ്ങളെ തുടര്‍ന്ന് മൂന്നാം സ്‌പെക്ട്രം ലേലം ചെയ്തുകൊടുക്കാന്‍ നിര്‍ബന്ധിതമായി. അതില്‍ നിന്നും കിട്ടിയത് 70,000 കോടി രൂപയാണ്. ഇതില്‍ നിന്നും രാജ സ്‌പെക്ട്രം ഇടപാടിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമാവുന്നു. ഈ അഴിമതിക്ക് സൗകര്യം ഒരുക്കിക്കൊടുത്തത് പ്രധാനമന്ത്രി ആണെന്ന മന്ത്രി രാജയുടെ പ്രസ്താവന നിഷേധിക്കപ്പെട്ടിട്ടില്ല. ഈ ഇടപാടുകളെക്കുറിച്ച് ഒരു അന്വേഷണത്തിനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. ഡി എം കെയുടെ പിന്തുണ സര്‍ക്കാരിന് വേണമെന്നതാണ് പ്രധാനമന്ത്രിയുടെ മൗനത്തിന് കാരണം.
വമ്പിച്ച അഴിമതി കഥകളാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലൂടെ പുറത്ത് വന്നിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മറവില്‍ കോണ്‍ഗ്രസ് നേതാവ് സുരേഷ് കല്‍മാഡിയും കൂട്ടരും വന്‍തോതില്‍ അഴിമതി നടത്തുന്നുവെന്ന് ഗെയിസിന്റെ തുടക്കത്തിന് മുമ്പുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഗെയിംസിന്റെ നടത്തിപ്പിന് 70,000 കോടി രൂപ ചെലവഴിച്ചുവെന്നാണ് പറയുന്നത്. ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതി ആരോപണവും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നിട്ടും സുരേഷ് കല്‍മാഡിയെ ചുമതലയില്‍ നിന്നും മാറ്റിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഴിമതിയെക്കുറിച്ച് സുപ്രിം കോടതിയില്‍ നിന്നുതന്നെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംയുക്ത പാര്‍ലമെന്ററി സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്തായാലും ഇപ്പോള്‍ റിട്ടയേര്‍ഡ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈ അന്വേഷണവും പ്രഹസനമാവുമോ എന്ന് കണ്ടറിയണം.
ഭരണമില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ് ജമ്മു-കശ്മീര്‍. നിരവധി പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിലേക്ക് കാര്യങ്ങള്‍ക്കൊണ്ടെത്തിച്ചത് ഭരണമില്ലാത്ത സ്ഥിതി വിശേഷമാണ് തെളിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും കേന്ദ്ര സര്‍ക്കാരിന്റെ നിരുത്തരവാദപരമായ അവഗണനയുമാണ് ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാക്കിയത്. അവിടെ ഒട്ടൊക്കെ സമാധാനം പുനഃസ്ഥാപിക്കാനാണ് സര്‍വ്വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിക്കുകയും വിവിധ ജനവിഭാഗങ്ങളുമായി ആശയ വിനിമയത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. ഇപ്പോള്‍ അവിടുത്തെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ നിയോഗിച്ചിരിക്കുന്നത്, പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ചതുപോലെ ഒരു രാഷ്ട്രീയ പ്രതിനിധി സംഘമോ ഒരു സംയുക്ത പാര്‍ലമെന്ററി സംഘമോ അല്ല. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകാനേ സഹായിക്കുകയുള്ളൂ.
പ്രധാനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്ന രാജ്യത്തെ ഏറ്റവും പ്രധാന പ്രശ്‌നം മാവോയിസ്റ്റ് ആക്രമണങ്ങളാണ്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി കുറേ ജില്ലകളില്‍ വ്യാപിച്ച് കിടക്കുന്ന ഈ മാവോയിസ്റ്റ് ഗറില്ലാസേനയെ നേരിടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സി ആര്‍ പി എഫും സംസ്ഥാന പൊലീസ് സേനയും സംയുക്തമായി നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതനുസരിച്ച് ഒറീസ, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേയ്ക്ക് സി ആര്‍ പി എഫിനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും സംയുക്ത സേനയുടെ നടപടികളും ഇടതുപക്ഷ പാര്‍ട്ടികളുടെ സംഘടിത പ്രവര്‍ത്തനവും കൊണ്ട്, വിവിധ പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്ത ആളുകള്‍ തിരികെ തങ്ങളുടെ വീടുകളില്‍ മടങ്ങിയെത്തി, ഗ്രാമങ്ങളില്‍ സ്വയരക്ഷയ്ക്കായി സേനകള്‍ ഉണ്ടാക്കി. ഇതിന്റെയെല്ലാം ഫലമായി കേന്ദ്രമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളുമായുള്ള കൂട്ടുകെട്ടിന് സ്വാധീനം നഷ്ടപ്പെടാന്‍ തുടങ്ങി. ഇതില്‍ ക്ഷുഭിതരായ മമതാ ബാനര്‍ജി, സി ആര്‍ പി എഫിനെ തിരിച്ചുവിളിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരിക്കുകയാണ്. തൃണമൂല്‍ എം പിമാര്‍ പാര്‍ലമെന്റില്‍ ഈ ആവശ്യം ഉന്നയിച്ച് സത്യാഗ്രഹം ഇരിക്കുമെന്നും മമത പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും പ്രധാന കടമയെന്ന നിലയില്‍ ഏറ്റെടുത്ത് ഒട്ടൊക്കെ വിജയകരമായി നടത്തിയ പ്രവര്‍ത്തനം പരാജയപ്പെടുത്താന്‍ ഒരു കേന്ദ്രമന്ത്രി തന്നെ ശ്രമിച്ചാല്‍ പിന്നെ കേന്ദ്രത്തില്‍ ഒരു ശരിയായ ഭരണം ഉണ്ടെന്ന് അവകാശപ്പെടാനാവുമോ? എങ്ങനെയും അധികാരത്തില്‍ തുടരാന്‍ മമതയുടെ സഹായം വേണം. ഡോ. മന്‍മോഹന്‍സിംഗ് തന്നെ പറയുന്ന രാജ്യത്തെ ഏറ്റവും വലിയ അപകടകാരികളായ മാവോയിസ്റ്റുകളുമായി കൂട്ടുകെട്ടുണ്ടാക്കുന്ന മമതയാണ് അധികാരത്തില്‍ തുടരാന്‍ മന്‍മോഹന്‍സിംഗിന്റെ കൂട്ട്. രാഷ്ട്ര താല്‍പര്യം ഹനിക്കുന്ന അവസരവാദ കൂട്ടുകെട്ടാണിത്.
ചുരുക്കത്തില്‍ രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ ഇന്ത്യയെ നാശത്തിലേക്ക് നയിക്കുകയാണ്. ഒന്നാമത്തെകാര്യം ഭരണമില്ലായ്മ, രണ്ടാമത്തെകാര്യം, സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും വലിയ അഴിമതികള്‍, മൂന്നാമത്തെ പ്രശ്‌നം, രാജ്യത്തിന്റെ സുരക്ഷിതത്വം അപകടപ്പെടുത്തുന്ന രാഷ്ട്രീയ കൂട്ടുകെട്ട്. ഇത് തുടര്‍ന്നാര്‍ രാജ്യം വലിയ അപകടത്തിലാവും.
*
ഇ ചന്ദ്രശേഖരന്‍ നായര്‍ കടപ്പാട്: ജനയുഗം 20-10-2010

Friday, September 17, 2010
ഒരു വനിതാ മാവോയിസ്റ്റിന്റെ വെളിപ്പെടുത്തല്‍
ഇടതൂര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന സാല്‍വനത്തിലെ ഭീതിദമായ ശാന്തത ആരെയും സ്‌തബ്‌ധരാക്കുന്നതാണ്. വളഞ്ഞുപുളഞ്ഞ വൃത്തിഹീനമായ പാതയിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് തെളിച്ചമുള്ള വ്യത്യസ്‌തമായ ഒരു ഇടം പ്രത്യക്ഷപ്പെടുന്നു. മരതകപച്ചവര്‍ണത്തില്‍ ഇടതൂര്‍ന്ന പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍ ഒരു പാറപ്പുറത്ത് ഒരു സ്‌ത്രീ രൂപം ഇരിക്കുന്നു; ഒരു നേര്‍ത്ത ടവ്വല്‍കൊണ്ട് അവര്‍ തലമറച്ചിട്ടുണ്ട്. അവര്‍ ധരിച്ചിരിക്കുന്ന കടും നീലനിറത്തിലുള്ള സാല്‍വാര്‍ കമ്മീസ് ആ ചുറ്റുപാടിന് ഇണങ്ങുന്നതാണ്. വളരെ ചെറിയൊരു ശബ്‌ദം കേള്‍ക്കുന്ന മാത്രയില്‍തന്നെ അവളുടെ കണ്ണുകള്‍ സൂക്ഷ്‌മതയോടെ അതിവേഗം ചുറ്റും പരതുന്നു. ശിവ എന്ന ഉമ എന്ന ശോഭ മണ്ഡി. തുളഞ്ഞ് കയറുന്ന ഒരു നോട്ടത്തെ തുടര്‍ന്ന് ചെറുതായൊന്ന് പുഞ്ചിരിച്ചു. ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു താന്‍ എന്ന് സിപിഐ മാവോയിസ്റ്റിന്റെ ഝാര്‍ഗ്രാം ഏരിയ കമാന്‍ഡറായ ആ 23കാരി പറഞ്ഞു.
മുപ്പതോളംവരുന്ന ഒരു മാവോയിസ്റ്റ് സായുധസംഘത്തിന് നേതൃത്വം നല്‍കിയിരുന്ന ഉമ നാലുമാസംമുമ്പ് അവരില്‍നിന്ന് ഒളിച്ച് കഴിയുകയാണ്. ഒരു ഡോക്‌ടറെ കാണാനെന്ന പേരില്‍ അവള്‍ തന്റെ കമാന്‍ഡ്പോസ്റ്റില്‍നിന്ന് ഒളിച്ചോടുകയാണുണ്ടായത്. കുറച്ചുകാലം അവള്‍ തന്റെ അമ്മായിയോടൊപ്പം ഒളിച്ചുകഴിഞ്ഞു. ഇപ്പോള്‍ തന്റെ കഥ ലോകം അറിയണമെന്നാണ് അവള്‍ പറയുന്നത്. അവള്‍ സര്‍ക്കാരിന് കീഴടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. മിക്കവാറും ആഗസ്റ്റ് 26ന് അവള്‍ നക്‌സലിസവുമായുള്ള ബന്ധം ഔപചാരികമായിത്തന്നെ അവസാനിപ്പിച്ചേക്കും.
നക്‌സലൈറ്റുകള്‍ക്കൊപ്പംചേര്‍ന്ന് ഏഴുവര്‍ഷത്തിനുശേഷം എന്തുകൊണ്ടാണ് തന്റെ പോരാട്ടം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ? "അനീതിക്കെതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന അവര്‍ (മാവോയിസ്റ്റ് നേതാക്കൾ) അതേ അനീതിയാണ് ചെയ്യുന്നത്.'' ഉമ പറയുന്നു: "കിഷന്‍ജിയുടെ സാന്നിധ്യത്തില്‍തന്നെ, ചില നേതാക്കന്മാരുടെ ദുഃസ്വഭാവത്തിനെതിരെ ഞാന്‍ പ്രതിഷേധിച്ചു. അവരാരും അത് ഇഷ്‌ടപ്പെട്ടില്ല. എന്നോട് ഇനി ആരും സംസാരിക്കരുതെന്ന് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. എന്നെ അവര്‍ ഒറ്റപ്പെടുത്തി. ഞാന്‍ ഇനിയും പ്രതിഷേധിക്കുകയാണെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ താക്കീത് ചെയ്‌തു.''
നേതാക്കന്മാരുടെ എന്തു നടപടിയാണ് അവള്‍ക്ക് ഇഷ്‌ടപ്പെടാതിരുന്നത് ? "അവര്‍ ബലാത്സംഗംചെയ്‌തു.'' ക്രോധാവേശംകൊണ്ട് തിളങ്ങിയ കണ്ണുകളോടെ അവള്‍ പെട്ടെന്ന് പ്രതികരിച്ചു-"ഞാന്‍ നക്‌സലുകള്‍ക്കൊപ്പംചേര്‍ന്ന് ഏകദേശം ഒരു വര്‍ഷമായപ്പോള്‍ ഝാര്‍ഖണ്ണ്ഡിലെ വനപ്രദേശത്തെ ഒരു ക്യാമ്പില്‍ എന്നെ ഒരു രാത്രി സെന്‍ട്രി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെട്ടെന്നാണ് ഇരുട്ടില്‍നിന്ന് ബികാസ് (ഇപ്പോള്‍ ഇയാള്‍ മാവോയിസ്റ്റുകളുടെ സംസ്ഥാന സൈനികകമ്മീഷന്‍ തലവനാണ്.) കടന്നുവന്നത്. കുറച്ചുവെള്ളം കൊണ്ടുവരാന്‍ അയാള്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അതിനുവേണ്ടി തിരിഞ്ഞ ഉടന്‍ അയാള്‍ എന്നെ ബലാല്‍ക്കാരമായി കെട്ടിപ്പിടിച്ചു; ചില 'വൃത്തികെട്ട ഏര്‍പ്പാടുകൾക്ക് തുനിഞ്ഞു''. അവള്‍ എതിര്‍ത്തപ്പോള്‍ കഴുത്തുഞെരിച്ച് കൊന്നുകളയുമെന്ന് ബികാസ് അവളെ ഭീഷണിപ്പെടുത്തി. ബലംപ്രയോഗിച്ച് കീഴടക്കിയശേഷം ബികാസ് തന്നെ ബലാത്സംഗം ചെയ്‌തു എന്ന് അവള്‍ പറഞ്ഞു. അന്ന് അവള്‍ക്ക് 17 വയസ്സായിരുന്നു.
"ഇതിനെക്കുറിച്ച് ആരോടും ഒന്നും പറയരുത് എന്ന് അയാള്‍ എന്നെ താക്കീത് ചെയ്‌തു. എന്നാല്‍ ഞാന്‍ ഈ കാര്യം ആകാശിനോട് പറഞ്ഞു. (കിഷന്‍ജിയുടെ വിശ്വസ്‌തനും സംസ്ഥാനകമ്മിറ്റി അംഗവുമാണ് ആകാശ്) താന്‍ ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാം എന്ന് അയാള്‍ പറഞ്ഞു; പക്ഷേ ഒന്നും ചെയ്‌തില്ല. യഥാര്‍ത്ഥത്തില്‍ ആകാശിന്റെ ഭാര്യ അനു കിഷന്‍ജിക്കൊപ്പമാണ് കഴിയുന്നത്.'' ഉമ പറഞ്ഞു.
മിക്കവാറും എല്ലാ വനിതാ കേഡര്‍മാരെയും ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ട്. ഉന്നത വനിതാ മാവോയിസ്റ്റ് നേതാക്കള്‍ക്കാകട്ടെ പലരുമായും ലൈംഗിക ബന്ധവുമുണ്ട്. ഉമ പറയുന്നു-"ഒരംഗം ഗര്‍ഭിണിയായാല്‍ ഗര്‍ഭം അലസിപ്പിക്കുകയല്ലാതെ അവള്‍ക്ക് മറ്റൊരു പോംവഴി ഇല്ല. കുട്ടികളെ ബാധ്യതയായാണ് അവര്‍ കാണുന്നത്. ഗറില്ലകളുടെ ചൊടിയും ചുണയും വീര്യവും കുട്ടികള്‍ ഇല്ലാതാക്കും എന്നാണ് അവര്‍ കരുതുന്നത് ''.
മറ്റു വനിതാ നക്‌സലൈറ്റുകള്‍ അനുഭവിക്കുന്ന നിഷ്‌ഠൂരതകളെക്കുറിച്ചുള്ള കഥകള്‍ ഉമ കേട്ടിട്ടുണ്ട്. "സീമ എന്ന് വിളിക്കുന്ന മറ്റൊരു കേഡർ, ആകാശ് അവളെ ബലാല്‍സംഗം ചെയ്‌തതായി എന്നോട് പറഞ്ഞു. ബേല്‍പഹാഡി സ്‌ക്വാഡ് കമാന്‍ഡര്‍ മദന്‍ മഹാതോയുടെ ഭാര്യ ജബയെ (രഞ്ജിത്പാല്‍ എന്ന) രാഹുല്‍ ബലാത്സംഗം ചെയ്‌തു. ഈ കേസില്‍ മാവോയിസ്റ്റു ക്യാമ്പുകളിലെ മുഖ്യ ആയുധ പരിശീലകനായ രാഹുലിനെ പാര്‍ടി ശിക്ഷിച്ചു. അയാളെ മേഖലാ കമ്മിറ്റിയില്‍നിന്ന് മൂന്നുമാസത്തേക്ക് ഒഴിവാക്കി'' -ഉമ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറി ഗൌതം എന്നുവിളിക്കുന്ന സുദീപ് ചോങ്ദറും ഇതേപോലൊരു നടപടിക്ക് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അയാളെ ഝാര്‍ഖണ്ഡിലെ പശ്ചിമസിംഗ്‌ഭൂം ജില്ലയിലേക്ക് സ്ഥലംമാറ്റിയതായും അവര്‍ പറഞ്ഞു. വനത്തിനുള്ളിലെ ക്യാമ്പുകളിലും ഗ്രാമങ്ങളിലെ ഒളി സങ്കേതങ്ങളിലും മാറിമാറിയാണ് മാവോയിസ്റ്റുകള്‍ കഴിയുന്നത്. ഓരോ സ്ഥലത്തും കഴിയുന്നതിന് സമയവിഭജനം നടത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ തോക്കിനുമുന്നില്‍ ഭയന്ന് അവര്‍ക്ക് ഒളിസങ്കേതം നല്‍കാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിതരാവുകയാണ്. പൊലീസ് ആക്രമണങ്ങളില്‍നിന്ന് അവരെ രക്ഷിക്കാന്‍ കാവലിരിക്കാനും ഗ്രാമീണര്‍ നിര്‍ബന്ധിക്കപ്പെടുന്നു. "സുദീപ് ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുമ്പോള്‍ അയാള്‍ ആ വീടുകളിലെ സ്‌ത്രീകളെ ബലാത്സംഗംചെയ്യാറുണ്ട്. അവര്‍ക്ക് പ്രതിഷേധിക്കാന്‍പോലും പറ്റില്ല.'' ഉമ വെളിപ്പെടുത്തുന്നു.
നിരവധി ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ അവളെ ലൈംഗികമായി ചൂഷണം ചെയ്‌തു. ഉമ പറയുന്നു: ഒരു ദിവസം ബംഗാൾ-ഝാര്‍ഖണ്ഡ്-ഒറീസ മേഖലാ കമ്മിറ്റി അംഗം കമല്‍ മൈതി അവളുടെ രക്ഷയ്‌ക്കായി എത്തി. കിഷന്‍ജിയും മറ്റ് ഉന്നത മാവോയിസ്റ്റ് നേതാക്കളും പങ്കെടുത്ത ഒരു യോഗത്തില്‍ ഉമയുമായി ബന്ധം സ്ഥാപിക്കാനുള്ള തന്റെ ഇഷ്‌ടം കമല്‍ വെളിപ്പെടുത്തി. നേതാക്കള്‍ അത് അംഗീകരിച്ചു. "ജബാ സംഭവത്തിനുശേഷം ഞാന്‍ മനസ്സിലാക്കിയത് വനിതാ കേഡര്‍മാര്‍ക്ക് ലൈംഗിക ചൂഷണത്തില്‍നിന്നും സംരക്ഷണം കിട്ടണമെങ്കില്‍ അവള്‍ ഏതെങ്കിലും ഒരു സീനിയര്‍ നേതാവിനൊപ്പം ആയിരിക്കണം എന്നാണ്.'' അവള്‍ പറഞ്ഞു. അതൊരു വഴിത്തിരിവായിരുന്നു. തുടര്‍ന്ന് നക്‌സലൈറ്റ് നിരയില്‍ അവള്‍ ക്രമേണ ഉയര്‍ന്നുവന്നു.
പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന മാവോയിസ്റ്റുകളുടെ പട്ടികയില്‍പെടുന്നവളാണ് ഉമ. ഒട്ടേറെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്‌തത് അവളാണെന്ന് കരുതപ്പെടുന്നു. സില്‍ദയിലെ 24 സുരക്ഷാ സൈനികരുടെ കൂട്ടക്കൊല (2010 ഫെബ്രുവരി), രണ്ട് പൊലീസുകാരെ കൊലപ്പെടുത്തുകയും ഒരു പൊലീസ് ഓഫീസറെ തട്ടിക്കൊണ്ടുപോവുകയും ചെയ്‌ത സംക്രാലി പൊലീസ് സ്‌റ്റേഷന്‍ ആക്രമണം (2009, ഒക്‌ടോബർ) എന്നിവ അവയില്‍പ്പെടുന്നു. 2007ല്‍ നടന്ന ഝാര്‍ഖണ്ഡിലെ പാര്‍ലമെന്റംഗം സുനില്‍ മഹാതോയുടെ കൊലപാതകത്തിലും അവര്‍ക്ക് പങ്കുണ്ടെന്ന് കരുതപ്പെടുന്നു.
പിസിപിഎ അംഗങ്ങള്‍ക്ക് ഉപദേശവും നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നതും ഉമയായിരുന്നു. ജ്ഞാനേശ്വരി ട്രെയിന്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജയിലിലുള്ള ബാപി മഹാതൊയും അവളുടെ മാര്‍ഗദര്‍ശനത്തിന്‍കീഴില്‍ പ്രവര്‍ത്തിച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര-സംസ്ഥാന സംയുക്ത സേന ലാല്‍ഗഢിലേക്ക് കടന്നപ്പോള്‍ അവര്‍ക്കുനേരെ വെടിവെച്ചവരില്‍ മറ്റു മാവോയിസ്റ്റുകള്‍ക്കൊപ്പം അവളുമുണ്ടായിരുന്നു. ഝാര്‍ഗ്രാമില്‍ അവള്‍ ദീദി എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഝാര്‍ഗ്രാമില്‍ പിസിപിഎ സംഘടിപ്പിച്ചത് ഉമ ഒറ്റയ്‌ക്കായിരുന്നു.
2003ലാണ് ഉമ നക്‌സലൈറ്റുകള്‍ക്കൊപ്പം ചേര്‍ന്നത്. അന്ന് സിപിഐ (മാവോയിസ്റ്റ്) രൂപം കൊണ്ടിട്ടുണ്ടായിരുന്നില്ല. "ഞാന്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിലാണ് ചേര്‍ന്നത്. അത് പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററില്‍ ലയിച്ചാണ് 2004ല്‍ സിപിഐ (മാവോയിസ്റ്റ്) രൂപംകൊണ്ടത്'' - അവള്‍ പറഞ്ഞു. ഉമ എന്ന പേര് പിന്നീട് അവള്‍ക്ക് നല്‍കപ്പെടുകയാണുണ്ടായത്. "നല്ല തടിച്ച് തുടുത്ത ശരീര പ്രകൃതമായിരുന്നു എന്റേത്. എന്നെ കാണാന്‍ ഉമാഭാരതിയെപ്പോലെയുണ്ട് എന്ന് അനു (ആകാശിന്റെ ഭാര്യ, കിഷന്‍ജിയുടെ 'സഖി') പറഞ്ഞു. അങ്ങനെ അവളാണ് എനിക്ക് ഉമ എന്ന് പേരിട്ടത്''.
അവളുടെ സംഘടനാപരമായ കഴിവുകള്‍ മാവോയിസ്റ്റ് നേതാക്കള്‍ തിരിച്ചറിഞ്ഞു. പശ്ചിമ മെദിനിപ്പൂരിലെ ജംബൊനിയിലെയും ദഹിജൂരിയിലെയും ഗിരിവര്‍ഗ്ഗ സ്‌ത്രീകളെ സംഘടിപ്പിക്കാനുള്ള ചുമതല അവള്‍ക്ക് നല്‍കി. ഝാര്‍ഖണ്ഡിലെ ഗോരബന്ധ വനത്തില്‍വെച്ച് അവര്‍ക്ക് മൂന്നുമാസം ആയുധ പരിശീലനവും നല്‍കിയിരുന്നു. "ആദ്യം മരക്കൊമ്പുകള്‍ ഉപയോഗിച്ചുള്ള ഡമ്മി ആയുധങ്ങള്‍കൊണ്ടാണ് ഞങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. റിക്രൂട്ട്ചെയ്യപ്പെടുന്ന എല്ലാപേരും ആദ്യ സെഷനില്‍തന്നെ മൂന്ന് വെടിയുണ്ടകള്‍ പായിക്കേണ്ടതുണ്ട്. കൃത്യമായി ലക്ഷ്യസ്ഥാനത്ത് വെടിവെയ്‌ക്കാന്‍ കഴിയുന്നവരെ സായുധ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുന്നു''-അവള്‍ തുടര്‍ന്നു.
തോക്കുകള്‍ക്കും ഗറില്ലാ പോരാട്ടത്തിനുമിടയിലും അവളിലെ സ്‌ത്രീ ചിലപ്പോഴെല്ലാം തന്റെ നഖങ്ങളില്‍ ചായംപുരട്ടാനും കമ്മല്‍ ധരിക്കാനും മോഹിക്കാറുണ്ട്. അവള്‍ ഇങ്ങനെ തുടര്‍ന്നു- "എന്നാൽ, നല്ല മണമുള്ള സോപ്പ് തേയ്‌ക്കാന്‍പോലും ഞങ്ങളെ അനുവദിച്ചിരുന്നില്ല; ഞങ്ങളെ തിരിച്ചറിയാതിരിക്കാനാണ് അത്. കേഡര്‍മാരെല്ലാം ലൈഫ്ബോയ് സോപ്പ് മാത്രമാണ് ഉപയോഗിച്ചിരുന്നത്.''
അവള്‍ സ്വന്തം ഇഷ്‌ടപ്രകാരമാണോ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്? സാഹചര്യങ്ങള്‍ അവളെ അതില്‍ എത്തിക്കുകയാണുണ്ടായത്. ഒരു കുടുംബത്തിലെ നാല് കുട്ടികളില്‍ രണ്ടാമത്തേതാണ് ഉമ. രക്ഷിതാക്കള്‍ക്കൊപ്പം അവള്‍ നിത്യവൃത്തിക്കായി പാടങ്ങളില്‍ കൂലിവേല ചെയ്യുകയോ സാല്‍മരത്തിന്റെ ഇലയും മഹുവ ഇലയും കുര്‍കുട്ട് എന്ന് അറിയപ്പെടുന്ന ഒരിനം ചുവന്ന ഉറുമ്പുകളെയും ശേഖരിച്ച് വില്‍ക്കുകയോ ആയിരുന്നു. "പഠിക്കാന്‍ ഞാന്‍ മോശമായിരുന്നില്ല. കണക്ക് മാത്രമായിരുന്നു വലിയ പ്രയാസമുള്ള വിഷയം. പകല്‍ മുഴുവന്‍ പണിയെടുക്കുകയും രാത്രി പഠിക്കുകയുമായിരുന്നു.'' ബാങ്കുറ ജില്ലയിലെ ഖയേര്‍പഹാഡി ഗ്രാമത്തില്‍നിന്നുള്ള ഈ പെണ്‍കുട്ടി ഓര്‍ക്കുന്നു-"10-ാം ക്ളാസ് പാസാകാന്‍ കഴിഞ്ഞില്ല.''
ഇത് 2002ല്‍ ആയിരുന്നു. 8-ാം ക്ളാസില്‍ പഠിച്ചുകൊണ്ടിരുന്ന അവളുടെ ഇളയ സഹോദരന്‍ സഞ്ജയനെ അതിനകംതന്നെ തീവ്രവാദികള്‍കൊണ്ടുപോയിരുന്നു. അവന്‍ ലാല്‍ഗഢ് സ്‌ക്വാഡ് അംഗമായി; ഇപ്പോള്‍ ജയിലിലാണ്. "എന്റെ അച്‌ഛന്‍ ജമാധര്‍ മണ്ഡി മുഴുക്കുടിയനായിരുന്നു; ക്ഷയരോഗവും ബാധിച്ചിരുന്നു. അദ്ദേഹത്തിന് മരുന്നുവാങ്ങാന്‍പോലും പണമില്ലായിരുന്നു. അതിനായി ഞങ്ങള്‍ക്ക് സ്വന്തമായുണ്ടായിരുന്ന ഭൂമി വിറ്റു, പലരില്‍നിന്നും പണം കടം വാങ്ങുകയും ചെയ്‌തു.'' അവള്‍ ഓര്‍ക്കുന്നു.
ഇങ്ങനെ കുടുംബം നിതൃവൃത്തിക്കായി വലഞ്ഞിരുന്നപ്പോഴാണ് ചില 'പാര്‍ടി' അംഗങ്ങള്‍ സഹായ വാഗ്ദാനവുമായി എത്തിയത്. "അവര്‍ എന്റെ അച്‌ഛന്റെ കൈയില്‍ കുറച്ച് പണം കൊടുത്തു. എന്നിട്ട് എന്നോട് അവരോടൊപ്പം ചേരാന്‍ പറഞ്ഞു. അവരോടൊപ്പം ജോലിചെയ്യാന്‍ ഇഷ്‌ടമില്ലെങ്കില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോരാമെന്നാണ് അവര്‍ പറഞ്ഞത്.'' ഉമ വെളിപ്പെടുത്തി. ജോലി കിട്ടുമെന്നുള്ള പ്രതീക്ഷയാണ് അവളെ കുടുക്കിയത്.
അവരുമായി കരാര്‍ ഉറപ്പിച്ചശേഷമാണ് ഇനി ഒരിക്കലും വീട്ടിലേക്ക് പോകാനാവില്ല എന്ന് അവള്‍ക്ക് ബോധ്യമായത്. "ഇവിടെ വരുന്നവരാരും ഒരിക്കലും തിരിച്ചുപോകാറില്ല.'' ഒരു പ്രമുഖ നേതാവ് പിന്നീട് അവളോട് പറഞ്ഞു. ദാരിദ്ര്യത്തില്‍നിന്ന് മോചനം നേടാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഒരു പ്രത്യയശാസ്‌ത്രത്തിന്റെ ബന്ധനത്തില്‍ അവള്‍ അകപ്പെട്ടുപോവുകയാണുണ്ടായത്.
ഏഴുവര്‍ഷക്കാലത്തെ ചോരചൊരിയലിനെത്തുടര്‍ന്ന് അവള്‍ക്ക് ഇപ്പോള്‍ മരണത്തെക്കുറിച്ച് പേടിയില്ല. ഇത്രയുംകാലം അവള്‍ സര്‍ക്കാരിനോട് പൊരുതിക്കൊണ്ടിരുന്നു എന്നാല്‍ അതേ സര്‍ക്കാര്‍ അവളെ പുനരധിവസിപ്പിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അവള്‍ക്കുള്ളത്. "ഒരു ചെറിയ അവസരം ലഭിച്ചാല്‍ മാവോയിസ്റ്റുകളുമായി വിടപറഞ്ഞ് ഒളിച്ചോടാന്‍ തയ്യാറായി നില്‍ക്കുന്ന ഒട്ടേറെ കാഡര്‍മാര്‍ ഇനിയുമുണ്ട് ''.
*****
രാഖി ചക്രവര്‍ത്തി, കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, 2010 ആഗസ്റ്റ് 24)

Thursday, September 16, 2010
ബംഗാളിലെ അവിശുദ്ധ മഴവില്‍ സഖ്യം
ബംഗാളിലെ ലാല്‍ഗഡില്‍ മാവോയിസ്‌റ്റുകള്‍ വെട്ടിനുറുക്കിയിട്ടത് ആദിവാസികളായ നാലു സിപിഐ എം പ്രവര്‍ത്തകരെയാണ്. അഞ്ചുദിവസം അവരുടെ ശരീരഭാഗങ്ങള്‍ മറവുചെയ്യാന്‍പോലും അനുവദിക്കാതെ പരസ്യമായി പ്രദര്‍ശിപ്പിച്ചു. ആരുടെയും ബന്ധുക്കളെ അങ്ങോട്ട് അടുപ്പിച്ചില്ല. ചീഞ്ഞളിയുന്നതുവരെ പരസ്യമായി കൂട്ടിയിട്ട ശരീരഭാഗങ്ങള്‍ക്ക് ചുറ്റം കൂടിനിന്ന മാവോയിസ്‌റ്റുകള്‍ പാട്ടുപാടി നൃത്തം ചവിട്ടി. മേധാപട്കറും സ്വാമി അഗ്നിവേശും അടങ്ങുന്ന മനുഷ്യാവകാശങ്ങളുടെ സ്വയം പ്രഖ്യാപിത അപ്പോസ്‌തലന്‍മാരുടെ കാഴ്ചയില്‍ ഇതൊന്നുംപെടുന്നതേയില്ല.
ബംഗാളിലെ പ്രശസ്‌ത നാടോടി ഗായിക നീല്‍മണി ടുടുവിനെ തെരുവിലിട്ടാണ് മാവോയിസ്‌റ്റ്-മമത സഖ്യം വെട്ടി കൊന്നത്. ചോരവാര്‍ന്നൊഴുകി കിടക്കുന്ന അവരുടെ ചിത്രം ബംഗാളിലെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. എന്നിട്ടും എന്തേ അരുന്ധതി റോയി നിശബ്‌ദയായി? കാട്ടിലൂടെ കൊടുംഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ സഞ്ചരിച്ച് മാവോയിസ്‌റ്റുകളെക്കുറിച്ച് തത്സമയ സംപ്രേഷണംപോലെ അവതരിപ്പിച്ച് കാല്‍പ്പനിക പത്രപ്രവര്‍ത്തനത്തിന്റെ പുതിയ വഴിവരെ തെളിച്ച അരുന്ധതിയുടെ കണ്ണില്‍ നാടോടി ഗായികയുടെ കൊലപാതകത്തിന് ഒരു പ്രാധാന്യവുമില്ല!
പടിഞ്ഞാറന്‍ മിഡ്‌നാപ്പുരില്‍ മാവോയിസ്‌റ്റുകള്‍ കൊന്നത് ഗൌതംമാല്‍ എന്ന പന്ത്രണ്ടാംക്ളാസുകാരനെയാണ്. ഗൌതം ചെയ്‌ത കുറ്റം സിപിഐ എം പ്രവര്‍ത്തകന്റെ മകനായി ജനിച്ചുവെന്നതായിരുന്നു. അവിടെത്തന്നെ കമല ഹേമബ്രധ എന്ന എണ്‍പത്തഞ്ചുകാരി വൃദ്ധയെ കൊന്നത് അവര്‍ സിപിഐ എം പ്രവര്‍ത്തകന്റെ അമ്മയായതിനാലാണ്. മറ്റൊരു പാര്‍ടി പ്രവര്‍ത്തകന്റെ അച്‌ഛനായതിനാല്‍ 75 കാരന്‍ ലന്വേശര്‍ മഹേതയെയും അവര്‍ കൊന്നു.
ലോക്‌സഭാതെരഞ്ഞെടുപ്പിനുശേഷം മാവോയിസ്‌റ്റ്- മമത സഖ്യം കൊന്നത് 270 പേരെയാണ്. 2001നുശേഷം തെരഞ്ഞെടുപ്പുവരെയുള്ള എട്ടുവര്‍ഷത്തിനുള്ളില്‍ ഇരുനൂറോളം പേരെ കൊന്നൊടുക്കി. ആദിവാസികളും പട്ടികജാതിക്കാരും ദരിദ്രരുമായവര്‍ കൊലചെയ്യപ്പെട്ടതിനെക്കുറിച്ച് മിക്കവാറും മാധ്യമങ്ങളും നിശബ്‌ദത പാലിച്ചു. ഇതാണ് ബംഗാള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വലിയ രാഷ്‌ട്രീയഗൂഢാലോചനയുടെ പ്രത്യേകത. വലതും ഇടതുതീവ്രവാദവും സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമെതിരെ അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. മാവോയിസ്‌റ്റുകളും എസ്‌യുസിഐയും ഒരു വശത്തും മമതയും കോണ്‍ഗ്രസും മറുവശത്തുമായി അണിചേര്‍ന്നിരിക്കുന്ന ഈ മഴവില്‍ സഖ്യത്തിന് ആഗോളകുത്തകയും ഇന്ത്യന്‍ ഭരണവര്‍ഗവും പിന്തുണ നല്‍കുന്നു. പഴയകാല പ്രതാപത്തിന്റെ നിഴലില്‍ ഇപ്പോഴും അഭിരമിക്കുന്ന ഗ്രാമീണവരേണ്യവര്‍ഗവും കോര്‍പറേറ്റ് കുത്തകയും ഇതിന് ചൂട്ടുപിടിക്കുന്നു.
എങ്ങനെയാണ് 33 വര്‍ഷം ഇടതുപക്ഷം ഭരിച്ച ഒരു സംസ്ഥാനത്ത് ഇങ്ങനെ പാര്‍ടി പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടുന്നതെന്ന ചോദ്യം കേവലമായി പലയിടങ്ങളിലും ഉയരുന്നുണ്ട്. ബംഗാളിന്റെ അതിര്‍ത്തിഗ്രാമങ്ങളിലാണ് മാവോയിസ്‌റ്റുകള്‍ മിക്കവാറും കേന്ദ്രീകരിച്ചിരിക്കുന്നത്. ജാര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളുടെ അതിര്‍ത്തിഗ്രാമങ്ങളില്‍ ഭരണസംവിധാനംപോലും നിലനില്‍ക്കുന്നില്ല. ഇവിടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ വനമേഖലകള്‍ കൈയടക്കി പ്രവര്‍ത്തിക്കുകയാണ്. ഇവര്‍ ആദിവാസിസ്‌ത്രീകളെയും കുട്ടികളെയും പ്രതിരോധപരിചയായി ആക്രമണം നടത്തുകയാണ്.
കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാത്രമേ വിജയകരമായ നേരിടല്‍ സാധ്യമാവുകയുള്ളു. അത് തിരിച്ചറിഞ്ഞു തന്നെയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തരഭീഷണിയെന്ന് മാവോയിസ്‌റ്റുകളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ശക്തികളാണ് മാവോയിസ്‌റ്റുകള്‍ എന്ന കാര്യം ആരും മറക്കരുതെന്ന് ആഭ്യന്തരമന്ത്രിയും ഓര്‍മിപ്പിച്ചു. എന്നാല്‍, അതേ മന്ത്രിസഭയിലെ അംഗമായ മമത ബാനര്‍ജി പരസ്യമായി ഇവരെ പിന്തുണയ്‌ക്കുന്നു. അടുത്തിടെ പ്രണബ് മുഖര്‍ജിയും മമതയ്‌ക്ക് പിന്തുണയുമായി എത്തി. 150 പേര്‍ മരണപ്പെട്ട ജ്ഞാനേശ്വരി എക്‌സ്പ്രസ് അട്ടിമറിയിലെ പ്രതികളുമായി ചേര്‍ന്നാണ് ആഗസ്‌ത് ഒമ്പതിന് മമത വിശാല റാലി നടത്തിയത്.
33 വര്‍ഷം തുടര്‍ച്ചയായി ബംഗാളില്‍ അധികാരത്തിലിരിക്കാന്‍ കഴിഞ്ഞത് സമാനതകളില്ലാത്ത ചരിത്രമാണ്. ഇക്കാലയളവിലെ പ്രവര്‍ത്തനം തെളിഞ്ഞ അരുവിയുടെ പ്രവാഹം പോലെയായിരിന്നില്ല. മുപ്പതുവര്‍ഷത്തെ കണക്കെടുപ്പില്‍ 77നുശേഷം ഇടതുപക്ഷം ഭരിക്കുന്ന ബംഗാളില്‍ കൊല്ലപ്പെട്ടത് മൂവായിരത്തിലധികം പേരാണ്. വര്‍ഗസമരം തീക്ഷ്‌ണമായി തുടരുന്നുവെന്ന് അര്‍ഥം. ജീവന്‍ നല്‍കിയ പോരാട്ടത്തിലൂടെതന്നെയാണ് അധികാരം നിലനിര്‍ത്തിയിരുന്നത്. അധികാരം നഷ്‌ടപ്പെട്ട ബൂര്‍ഷ്വാസി നൂറുമടങ്ങ് കരുത്തോടെ തിരിച്ചുവരാന്‍ ശ്രമിക്കുമെന്നും വര്‍ഗസമരം കൂടുതല്‍ മൂര്‍ച്‌ഛിക്കുമെന്നും വിപ്ളവാനന്തരറഷ്യയില്‍ ലെനിന്‍ മുന്നറിയിപ്പു നല്‍കുകയുണ്ടായി. തൊഴിലാളിവര്‍ഗം അധികാരം പിടിച്ചെടുത്ത് ഭരണകൂടം സ്ഥാപിച്ച രാജ്യത്തെ സംബന്ധിച്ചായിരുന്നു ആ മുന്നറിയിപ്പ്. എന്നാല്‍, ഇവിടെ മുതലാളിത്ത വികസനപാത നടപ്പാക്കുന്ന ഭരണകൂടഘടന നിലനില്‍ക്കുന്ന രാജ്യത്ത് സംസ്ഥാനത്തു മാത്രം അധികാരത്തിലിരിക്കുമ്പോഴത്തെ സ്ഥിതി പറയേണ്ടതുണ്ടോ?
സംസ്ഥാനസര്‍ക്കാരിനു നേതൃത്വം നല്‍കുന്നതുകൊണ്ട് ഭരണകൂട ഉപകരണങ്ങളുടെ വര്‍ഗസ്വഭാവത്തിലും മാറ്റം വരില്ലെന്നത് പ്രാഥമികപാഠങ്ങളിലൊന്നാണ്. പലരും ഇതെല്ലാം മറന്നുപോകുന്നതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്. എന്നാല്‍, ലഭിച്ച അധികാരത്തിലൂടെ എങ്ങനെ ബദല്‍ നയം ആവിഷ്‌കരിക്കാനും നടപ്പാക്കാനും കഴിയുമെന്ന് കാണിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. ഏറ്റവും ശ്രദ്ധേയമായ മാറ്റം ഭൂപരിഷ്‌കരണത്തിലാണ്. രാജ്യത്തെ ജനസംഖ്യയില്‍ കേവലം എട്ടുശതമാനംമാത്രം അധിവസിക്കുന്ന 3.5 ശതമാനം കൃഷിഭൂമി മാത്രമുള്ള ബംഗാളിലാണ് രാജ്യത്താകെ നടന്ന മിച്ചഭൂമി വിതരണത്തിന്റെ 22 ശതമാനവും നടന്നത്. അവിടെയുള്ള കൃഷിഭൂമിയുടെ 84 ശതമാനവും ചെറുകിട, നാമമാത്ര കര്‍ഷകരുടെ ഉടമസ്ഥതയിലാണ്. രാജ്യത്ത് 73, 74 ഭേദഗതികളിലൂടെ പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കുന്നതിനു 16 വര്‍ഷം മുമ്പ് ത്രിതല പഞ്ചായത്ത് സംവിധാനം ബംഗാളില്‍ നടപ്പാക്കിയതോടെ ഗ്രാമീണമേഖലയിലെ അധികാരം വര്യേണവര്‍ഗത്തില്‍നിന്ന് സാധാരണക്കാരിലേക്ക് മാറി. ഇതോടെ അധികാരവും ഭൂമിയും നഷ്‌ടപ്പെട്ട ശക്തികള്‍ ഇപ്പോള്‍ പുതിയ ഉണര്‍വോടെ തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. പണ്ട് വിതരണംചെയ്‌ത ഭൂമി തൃണമൂലിനു നിയന്ത്രണമുള്ള ചിലയിടങ്ങളില്‍ ഈ ശക്തികള്‍ തിരിച്ചുപിടിക്കുന്ന വാര്‍ത്തയും പ്രസക്തം.
തൊഴിലാളി വര്‍ഗത്തിന്റെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും സാമൂഹ്യസേവന മേഖലകളിലും ബദല്‍ ഇടപെടലുകളാണ് ബംഗാള്‍ നടത്തിയത്. ചെറുകിട വ്യവസായയൂണിറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം ബംഗാളിനാണ്. 27 ലക്ഷം ചെറുകിട യൂണിറ്റുകളിലായി 58 ലക്ഷം തൊഴിലാളികളാണ് പണിയെടുക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലും ആദ്യത്തെ നാലു റാങ്കിനുള്ളിലാണ് ബംഗാള്‍. രാജ്യത്ത് നടപ്പാക്കുന്ന ഉദാരവല്‍ക്കരണനയങ്ങളുടെ ഫലമായി ചെറുകിട വ്യവസായശാലകള്‍ അടച്ചുപൂട്ടിയപ്പോള്‍ അവിടത്തെ തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കി പുതിയ മാതൃക സൃഷ്‌ടിച്ചു. രാജ്യത്താകെ കാര്‍ഷിക”മേഖലയിലെ വളര്‍ച്ചാനിരക്ക് ഇടിഞ്ഞപ്പോഴും നാലുശതമാനത്തിലധികം വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തി വേറിട്ടുനിന്നു.
സമീപകാലത്ത് ബംഗാളിലെ ഇടതുപക്ഷത്തിനെതിരായ ആക്രമണത്തിന്റെ കേന്ദ്രമായിരുന്ന പ്രത്യേക സാമ്പത്തികമേഖലയുടെ കാര്യത്തിലും വ്യത്യസ്‌തമായ അനുഭവമാണ് എന്നതാണ് യാഥാര്‍ഥ്യം. സെസ് നിയമം നടപ്പാക്കിയ 2006നുശേഷം കേവലം 11 സാമ്പത്തികമേഖല മാത്രാണ് അനുവദിച്ചത്. അതിനായി മൊത്തം ഏറ്റെടുത്തത് 210 ഹെക്‌ടര്‍ മാത്രമാണ്. അതില്‍ ഏറ്റവും വലിയ മേഖലപോലും 48.5 ഹെക്‌ടറാണ്. ഏറ്റവും ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്ന ഗോവയില്‍പോലും മൂന്നു മേഖലയ്‌ക്കായി ഏറ്റെടുത്തത് 250 ഹെക്‌ടറാണ്. ആന്ധ്രയില്‍ ഏറ്റവും വലിയ സാമ്പത്തിക മേഖല 2206 ഹെക്‌ടറിന്റേതാണ്.
ഇതേ കാലയളവില്‍ ബംഗാളില്‍ വിതരണംചെയ്‌തത് 16700 ഏക്കര്‍ ഭൂമിയാണ്. ഈ ബദല്‍ നയങ്ങളാണ് ഇടതുപക്ഷത്തിനു കരുത്തുപകരുന്ന ഘടകങ്ങളില്‍ പ്രധാനം. ബംഗാളില്‍ ഇടതുപക്ഷത്തിന്റെ കരുത്ത് തകര്‍ക്കുന്നതിന് ഇവരെ പ്രേരിപ്പിക്കുന്നതിന് സാര്‍വദേശീയവും ദേശീയവുമായ മറ്റു ഘടകങ്ങളുമുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കും സോഷ്യലിസത്തിനേറ്റ തിരിച്ചടിക്കുംശേഷം തകരാതെ നില്‍ക്കുകയും ലോകകമ്യൂണിസ്‌റ്റ് പ്രസഥാനത്തിനു ദിശാബോധം നല്‍കുകയുംചെയ്‌ത സിപിഐ എം അന്നേ ആഗോളമൂലധനത്തിന്റെ കണ്ണില്‍ കരടാണ്.
രാജ്യത്ത് ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതിനെ തുടര്‍ച്ചയായി പ്രതിരോധിക്കുന്നതും ഇടതുപക്ഷമാണ്. അമേരിക്കയുമായി തന്ത്രപ്രധാന്യസഖ്യത്തിനെതിരെ നിലപാട് സ്വീകരിച്ചതിലൂടെ ആണവകരാറില്‍ ഒപ്പിടുന്നതില്‍നിന്ന് തടയാന്‍ കഴിഞ്ഞില്ലെങ്കിലും അതിന്റെ അനന്തരനടപടികള്‍ ആഗ്രഹിച്ചതുപോലെ നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്‌ടിച്ചത് അന്നത്തെ ഇടപെടലുകളാണ്. അതുകൊണ്ട് സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കേണ്ടത് സാമ്രാജ്യത്വത്തിനും ആഗോളമായി വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗത്തിനും ആവശ്യമാണ്.
ബംഗാള്‍ എല്ലാ വര്‍ഗീയശക്തികള്‍ക്കും ഇതേവരെ ബാലികേറാമലയായിരുന്നു. സംഘപരിവാറിന് ഇടയ്‌ക്ക് മമത വഴിതെളിച്ചെങ്കിലും അത് വേണ്ടത്ര വിജയിച്ചില്ല. ഗുജറാത്ത് വംശഹത്യക്ക് ശേഷവും അവിടെ അധികാരത്തില്‍വന്ന മോഡിക്ക് പൂച്ചെണ്ടുകൊടുത്ത് അഭിനന്ദിച്ച അന്നത്തെ എന്‍ഡിഎ മന്ത്രിസഭയിലെ മമതയെ പലരും മറന്നുപോയി. അതുപോലെതന്നെ മുസ്ളിം മതമൌലികവാദികള്‍ക്കും ബംഗാളില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എല്ലാ കമ്യൂണിസ്‌റ്റ് വിരുദ്ധശക്തികളും മമതയ്‌ക്കു പിന്നില്‍ അണിനിരന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിനെ തുറന്നുകാണിക്കുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമാണ് രാജ്യത്തിന്റെ പരമാധികാരത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന ജനാധിപത്യ പുരോഗമന ശക്തികള്‍ക്കുള്ളത്.
*****
പി രാജീവ്, കടപ്പാട് : ദേശാഭിമാനി

Friday, April 9, 2010
മാവോയിസത്തിന്റെ ദുരന്തങ്ങൾ
ഇടതുപക്ഷ വ്യതിയാനത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനവും ദുരന്താനുഭവങ്ങളും
"ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം'' എന്ന് പീക്കിങ് റേഡിയോ വിശേഷിപ്പിച്ച നക്സല്‍ബാരി കലാപത്തെത്തുടര്‍ന്ന് രൂപംകൊണ്ട സിപിഐ (എം എല്‍) പ്രസ്ഥാനം ഇന്ത്യന്‍ വിപ്ളവത്തിന്റെ മൂര്‍ത്ത കടമകളില്‍നിന്നെല്ലാം അകന്ന് വിവിധ ഗ്രൂപ്പുകളായി ശിഥിലീകരിക്കപ്പെട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നു വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ രാഷ്‌ട്രീയക്കാരുടെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൊലയാളിസംഘങ്ങളായി വലിയൊരു വിഭാഗം നക്സലൈറ്റുകള്‍ അധഃപതിച്ചിരിക്കുന്നു. ലാല്‍ഗഢിലെ സമകാലീന സംഭവങ്ങള്‍ മാവോയിസം അതിവേഗം മമതായിസമായി പരിണമിച്ച് സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ "ജനകീയയുദ്ധം'' ബംഗാളിലെ സിപിഐ എം ഭരണം അവസാനിപ്പിക്കാനുള്ള തൃണമൂല്‍-കോണ്‍ഗ്രസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിടുവേലയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സിപിഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയുടെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നത്.
കിഴക്ക് മൂര്‍ഷിദാബാദ് മുതല്‍ പശ്ചിമ മിഡ്‌നാപൂരിലെ ലാല്‍ഗഢ്‌വരെ ഇസ്ളാമിക തീവ്രവാദികളും മാവോയിസ്റ്റുകളും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ കലാപങ്ങളും കൂട്ടക്കൊലകളും അഴിച്ചുവിടുകയാണ്. ആന്ധ്രയിലെ തെലുങ്കാനയില്‍നിന്ന് ജാര്‍ഖണ്ഡ് പോലുള്ള ബംഗാളിന്റെ അതിര്‍ത്തി മേഖലകളിലേക്ക് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റിയിരിക്കുകയാണ്. മഹാനായ മാവോ സൂചിപ്പിച്ചിട്ടുള്ളതുപോലെ, അലഞ്ഞുതിരിയുന്ന ഗറില്ലാ സംഘങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളുമായി "മാവോയിസം'' ഇന്ത്യയിലെ ഗോത്രമേഖലകളില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. അതും മാവോവിന്റെ പേരില്‍!
എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കാനിറങ്ങിപ്പുറപ്പെട്ട എം എല്‍ പ്രസ്ഥാനത്തിന്റെ പല ആദ്യകാല നേതാക്കളും സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ എന്‍ ജി ഒ യിസത്തിലും പാര്‍ശ്വവല്‍കൃത പ്രസ്ഥാനങ്ങളിലും ആമഗ്നരായിരിക്കുകയാണ്. തൊഴിലാളിവര്‍ഗത്തെ ഒരു വിപ്ളവവര്‍ഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന എന്‍ ജി ഒ യിസ്റ്റ് സിദ്ധാന്തങ്ങളാണ് ഇത്തരക്കാരെ നയിക്കുന്നത്. അവകാശങ്ങള്‍ നഷ്‌ടപ്പെട്ടവരും നിര്‍ധനരും നിരാലംബരുമായ ജനവിഭാഗങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പല തീവ്ര ഇടതുപക്ഷ ബുദ്ധിജീവികളും സാമ്രാജ്യത്വപ്രോക്തമായ നവ വലതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തിലാണെന്നതാണ് വാസ്‌തവം. സ്‌ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ലൈംഗികത്തൊഴിലാളികളുടെയും ഗ്രൂപ്പുകളിലാണിവര്‍ വിപ്ളവശേഷി അന്വേഷിക്കുന്നത്. ഗോത്രവാദം മുതല്‍ സ്വതന്ത്ര ലൈംഗികതവരെ ഈ തീവ്രവാദി ബുദ്ധിജീവികളുടെ ഇഷ്ടവ്യവഹാരങ്ങളാണ്. പരിസ്ഥിതി ഗ്രൂപ്പുകളിലും നിശ്ചിത രൂപങ്ങളൊന്നുമില്ലാത്ത "മുതലാളിത്തവിരുദ്ധ പ്രസ്ഥാന''ങ്ങളിലും വിപ്ളവം കണ്ടെത്തുന്ന ഇവര്‍ സംഘടിത ഇടതുപക്ഷത്തെ തങ്ങളുടെ മുഖ്യശത്രുവായിക്കണ്ട് എതിരിടുകയാണ്.
സിപിഐ (മാവോയിസ്റ്റ്) സെക്രട്ടറി മൊപ്പല ലക്ഷ്‌മണ റാവു (ഗണപതിയെന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്) അവരുടെ മുഖപത്രമായ "പീപ്പിള്‍സ് മാര്‍ച്ചി''ന് നല്‍കിയ അഭിമുഖത്തില്‍ ഒരു ഇസ്ളാമിക വിപ്ളവമാണ് ഇന്ത്യപോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വിപ്ളവ മുന്നേറ്റങ്ങള്‍ക്ക് വിജയപ്രാപ്‌തി നേടിത്തരികയെന്നാണ് പറഞ്ഞത്. ആഗോള വിശുദ്ധയുദ്ധ പദ്ധതിയും ഒസാമ ബിന്‍ലാദനുമെല്ലാം അമേരിക്ക തന്നെ സൌദിഅറേബ്യയുടെ സഹായത്തോടെ വളര്‍ത്തിയെടുത്ത പാനിസ്ളാമിസ്റ്റ് പ്രസ്ഥാനമാണെന്ന ചരിത്രയാഥാര്‍ഥ്യംപോലും ഈ മാവോയിസ്റ്റ് നേതാവ് ഓര്‍മിക്കുന്നില്ല. രാഷ്‌ട്രീയ ഇസ്ളാമിനെ വിപ്ളവത്തിന്റെ സഖ്യശക്തിയായി കാണുന്ന ഗണപതിയെപ്പോലുള്ളവര്‍ തിരുത്തല്‍വാദത്തിനെതിരായ സമരത്തിന്റെ പേരില്‍ സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആക്രമിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ കൊന്നൊടുക്കുവാനുമാണ് സായുധസംഘങ്ങളെ ഇളക്കിവിടുന്നത്.
വര്‍ഗാധിഷ്ഠിത സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള വിമുഖതയും എതിര്‍പ്പും മാത്രം കൈമുതലായുള്ള വലതുപക്ഷ രാഷ്‌ട്രീയത്തെ ആന്തരവല്‍ക്കരിച്ച നവപ്രസ്ഥാനങ്ങളാണ് ഇന്ന് മാവോയിസ്റ്റുകള്‍ക്ക് സഹായവും ഒത്താശയും ചെയ്തുകൊടുക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും ദളിത്-ആദിവാസി ശാക്തീകരണത്തിന്റെയും മുഖംമൂടിയണിഞ്ഞ, സാമ്രാജ്യത്വഫണ്ടും ആശയങ്ങളും പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം ഗൂപ്പുകളുടെ ലക്ഷ്യം ഇടതുപക്ഷപ്രസ്ഥാനത്തെ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിച്ച് തകര്‍ക്കുകയെന്നതാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ വീഴ്ചകളെയും സന്ദിഗ്ധതകളെയും മുതലെടുത്ത് എങ്ങനെ സംഘടിത ഇടതുപക്ഷത്തെ ആക്രമിക്കാമെന്നാണ് നന്ദിഗ്രാമിലും സിംഗൂരിലുമെല്ലാം ഇത്തരം എന്‍ ജി ഒ കള്‍ തെളിയിച്ചത്. കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് കേന്ദ്രമായിക്കൊണ്ടാണല്ലോ ബംഗാളിലെ പ്രതിവിപ്ളവ യത്നങ്ങള്‍ ആസൂത്രണംചെയ്യപ്പെട്ടതും നയിക്കപ്പെട്ടതും.
കാര്‍ഷികമേഖലയെ തകര്‍ക്കുന്നതും, സാമ്രാജ്യത്വ മൂലധനാധിനിവേശത്തിനുള്ളതുമായ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരായി വളര്‍ന്നുവരുന്ന പ്രാദേശികജനവിഭാഗങ്ങളുടെ സമരങ്ങളെ ആഗോളവല്‍ക്കരണത്തിന്റെ മുഖ്യവക്താക്കളായ കോണ്‍ഗ്രസ്-ബി ജെ പി രാഷ്‌ട്രീയത്തിനെതിരായ ദേശീയ മുന്നേറ്റങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കടമ. നന്ദിഗ്രാം പ്രശ്‌നത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭരണപരമായ വീഴ്‌ചകളെ നിമിത്തമാക്കി ഇടതുപക്ഷമാണ് കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റെയും പ്രത്യേക സാമ്പത്തികമേഖലകളുടെയും പ്രധാന ഉത്തരവാദികള്‍ എന്ന വലതുപക്ഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും ചെയ്തത്.
തിരുത്തല്‍വാദം മുഖ്യവിപത്ത് ?
ഇടതുപക്ഷ ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുവാനും കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണങ്ങള്‍ക്കെതിരായ സമരങ്ങളെ വഴിതെറ്റിക്കാനും തകര്‍ക്കുവാനുമുള്ള രാഷ്‌ട്രീയ അജന്‍ഡയാണ് മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥ ഇടതുപക്ഷത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരായ 'ശുദ്ധീകരിച്ച' രാഷ്‌ട്രീയത്തെയും കുറിച്ച വാചകമടികള്‍ ഫലത്തില്‍ സംഘടിതപ്രസ്ഥാനങ്ങളില്‍ ആശയക്കുഴപ്പവും അരാജകത്വവും വളര്‍ത്തുവാനുള്ള ശ്രമങ്ങളാണ്. തീര്‍ച്ചയായും മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും എത്തിപ്പെട്ട പ്രതിലോമപരമായ അവസ്ഥക്ക് കാരണം അതിന്റെ ആവിര്‍ഭാവകാലംതൊട്ട് സ്വാധീനം ചെലുത്തിയ വിഭാഗീയവും വരട്ടുതത്വവാദപരവുമായ രാഷ്‌ട്രീയ നിലപാടുകളാണ്. സാമ്രാജ്യത്വത്തേക്കാളും വന്‍കിട ബൂര്‍ഷ്വാ - ഭൂപ്രഭുവര്‍ഗത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടത്തേക്കാളും മുഖ്യഭീഷണി തിരുത്തല്‍വാദമാണെന്ന വിലയിരുത്തലും, അതിന്റെ ഫലമായ സൈദ്ധാന്തിക വ്യതിയാനങ്ങളും ഫലത്തില്‍ എം എല്‍ പ്രസ്ഥാനത്തെ സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്ന് അകറ്റിക്കളയുകയാണുണ്ടായത്.
സാര്‍വദേശീയതലത്തിലും ഇന്ത്യയിലും തിരുത്തല്‍വാദത്തിനെതിരായ സമരം മുഖ്യ അജന്‍ഡയാക്കി മാറ്റിയ എം എല്‍ വിഭാഗങ്ങള്‍ സാമ്രാജ്യത്വ ക്യാമ്പിനെ വെല്ലുവിളിക്കാവുന്ന രീതിയില്‍ വളര്‍ന്നുവന്ന സോഷ്യലിസ്റ്റ് ബ്ളോക്കിനെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളെയും തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് വിപ്ളവശക്തികളുടെ നേതൃത്വത്തിലുയര്‍ന്നുവന്ന തൊഴിലാളി കര്‍ഷകസമരങ്ങളെയെല്ലാം അവര്‍ തള്ളിക്കളയുകയോ സംശയപൂര്‍വം വീക്ഷിക്കുകയോ ആണ് ചെയ്തത്. എല്ലാവിധ തൊഴിലാളിസമരങ്ങളും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്ററി സമരങ്ങളും തിരുത്തല്‍വാദത്തിലേക്കുള്ള രാജപാതയാണെന്നാണ് ചാരുമജുംദാര്‍ കല്‍പ്പിച്ചത്. "വര്‍ഗശത്രുവിന്റെ രക്തത്തില്‍ കൈ നനയ്ക്കാത്തവന്‍ കമ്യൂണിസ്റ്റല്ല'' എന്നതുപോലുള്ള പെറ്റിബൂര്‍ഷ്വാ കാല്‍പ്പനിക മുദ്രാവാക്യങ്ങള്‍ അപഹാസ്യമായ ഉന്മൂലനസമരങ്ങളിലേക്കാണ് പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്. വ്യക്തിവധവും ഒറ്റപ്പെട്ട പൊലീസ് സ്റ്റേഷനാക്രമണവും "ജനകീയയുദ്ധപാത''യായി തെറ്റിദ്ധരിക്കുകയും തിരുത്തല്‍വാദത്തെ മുഖ്യഭീഷണിയായി കണ്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ 'അന്യവര്‍ഗചിന്താഗതി'കള്‍ക്കെതിരായ സമരത്തെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും തങ്ങള്‍ക്കിടയിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കുമെതിരായ കൊലപാതക രാഷ്‌ട്രീയമായി മാറ്റുകയുമാണ് മാവോയിസ്റ്റുകള്‍ ചെയ്തിരിക്കുന്നത്.
പ്രത്യയശാസ്‌ത്ര അടിസ്ഥാനം
മാര്‍ക്സിസത്തിന്റെ ചരിത്ര സാമൂഹ്യദര്‍ശനങ്ങളെയും രാഷ്‌ട്രീയ-സാമ്പത്തികശാസ്ത്ര സമീപനങ്ങളെയും നിരസിക്കുന്ന ഫ്രാന്‍സിലെ ഖനി കലാപ ആശയങ്ങളും (വിപ്ളവത്തില്‍ വിപ്ളവം), ആധുനികതയുടെ മറവില്‍ പ്രചരിപ്പിക്കപ്പെട്ട അസ്‌തിത്വവാദ ദര്‍ശനങ്ങളുമായിരുന്നു നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പല നേതാക്കളെയും സ്വാധീനിച്ചത്. വ്യവസ്ഥാവിരോധത്തിന്റെ മറവില്‍ എല്ലാവിധ സംഘടിതപ്രസ്ഥാനങ്ങളെയും നിരാകരിക്കുകയും ജനങ്ങളുടെ സംഘടിതശേഷിക്ക് പകരം ഒറ്റപ്പെട്ട സാഹസിക സമരങ്ങളെയും അരാജകമായ സായുധ പ്രവര്‍ത്തനങ്ങളെയും ആദര്‍ശവല്‍ക്കരിക്കുകയുമായിരുന്നു. കേരളത്തിലെ ആദ്യകാല നക്സലൈറ്റ് ആക്ഷനുകളെല്ലാം വിമോചനത്തെയും സായുധസമരത്തെയും സംബന്ധിച്ച് തികഞ്ഞ അജ്ഞതയും പെറ്റിബൂര്‍ഷ്വാ സാഹസികതാ മനോഭാവവും അനാവരണം ചെയ്യുന്നതാണ്. വിപ്ളവോന്മുഖമായ ഒരു പ്രത്യയശാസ്‌ത്ര നിലപാട് സ്വാംശീകരിക്കാന്‍ കഴിയാതെപോയവരുടെ അത്യധികമായ കാല്‍പ്പനിക മോഹങ്ങളായിരുന്നു തലശേരി-പുല്‍പ്പള്ളി മുതല്‍, നാഗരൂര്‍-കുമ്മിള്‍, കോങ്ങാട് ആക്ഷനുകളില്‍ പ്രതിഫലിച്ചത്. കിഴട്ട് പ്രഭുക്കന്മാരുടെ കരിന്തലകള്‍ വെട്ടി കുന്തത്തില്‍ കുത്തിനിര്‍ത്തിയാല്‍ സാമൂഹ്യമാറ്റത്തിന്റെ പാതയിലേക്ക് നാട്ടിന്‍പുറത്തുകാര്‍ ധീരമായി അണിചേരുമെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു ഈ ആക്ഷനുകളില്‍ പങ്കെടുത്തവര്‍. ഗ്രാമങ്ങളെ മോചിപ്പിച്ച് നഗരങ്ങളെ വളയുന്ന ഗറില്ലായുദ്ധതന്ത്രം സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍ വന്ന മാറ്റങ്ങളെയൊന്നും പരിഗണിക്കാതെ യാന്ത്രികമായി നടപ്പാക്കുകയായിരുന്നു.
വിപ്ളവകരമായ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെയും ബഹുജനപ്രവര്‍ത്തനങ്ങളുടെയും മാര്‍ഗം ഉപേക്ഷിച്ചവര്‍ ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികവിപ്ളവം പൂര്‍ത്തീകരിക്കാമെന്ന് വ്യാമോഹിക്കുന്നവരാണ്. പല എം എല്‍ ഗ്രൂപ്പുകളും ഇന്ത്യ ഇപ്പോഴും അര്‍ധ ഫ്യൂഡല്‍ -അര്‍ധ കൊളോണിയല്‍ ആണെന്ന മിഥ്യാധാരണകളില്‍ കഴിയുന്നവരാണ്.
1967-ലെ നക്സല്‍ബാരി സമരത്തിനുശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. സാര്‍വദേശീയതലത്തിലും ദേശീയതലത്തിലും സംഭവിച്ച മാറ്റങ്ങളെയും, പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളെയും, ബഹുജനങ്ങളില്‍ നിന്നുണ്ടായ ദാരുണമായ ഒറ്റപ്പെടലിനെയും വിലയിരുത്താന്‍പോലും കഴിയാതെ എം എല്‍ ഗ്രൂപ്പുകള്‍ ശിഥിലീകരിക്കപ്പെടുകയാണ്. ആ ദിശയില്‍ പ്രസ്ഥാനത്തിനകത്ത് നടക്കുന്ന അന്വേഷണങ്ങളെയും സാമൂഹ്യ പ്രയോഗങ്ങളെയും സോഷ്യല്‍ ഡമോക്രസിയിലേക്കുള്ള വ്യതിയാനവും പതനവുമായി നേരിടുകയാണ് വിഭാഗീയതയുടെ അന്ധകൂപങ്ങളില്‍ കഴിയുന്ന എം എല്‍ നേതൃത്വം. കഴിഞ്ഞകാല തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നുവെന്നവകാശപ്പെടുന്ന പല ഗ്രൂപ്പുകളും രൂപപരമായ ചില ബഹുജനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിനപ്പുറം ഭൂതകാലത്തിന്റെ മാറാപ്പിന്‍കെട്ടുകള്‍ കൈയൊഴിയാന്‍ വിസമ്മതിക്കുന്നവരാണ്. പലപ്പോഴും ഇത്തരക്കാരുടെയിടയില്‍ നടക്കുന്ന ആശയസമരംപോലും സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്നുമകന്ന സൈദ്ധാന്തിക കസര്‍ത്തുകള്‍ മാത്രമാണെന്നതാണ് അനുഭവം. മാവോയിസ്റ്റ് വിഭാഗീയതയുടെ സാര്‍വദേശീയവും പ്രത്യയശാസ്‌ത്രപരവുമായ അടിസ്ഥാനം ശരിയും ശാസ്‌ത്രീയവുമായ എല്ലാ അന്വേഷണങ്ങളെയും തടയുന്ന പ്രമാണമാത്രവാദ നിലപാടുകളാണ്.
പല എം എല്‍-മാവോയിസ്റ്റ് ഗ്രൂപ്പുകളെയും സംബന്ധിച്ചിടത്തോളം വിഭാഗീയത ഒരു രാഷ്‌ട്രീയ നിലപാട് മാത്രമല്ല സങ്കുചിതമായൊരു മനോഘടനയായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളോടുമുള്ള അസഹിഷ്ണുതയും, എഴുപതുകളിലെ തങ്ങളുടെ നിലപാടുകളില്‍ കടിച്ചുതൂങ്ങുന്ന യാന്ത്രികമായ രാഷ്‌ട്രീയ നിലപാടുകളുമാണ് സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിരോധികളായി നക്സലൈറ്റുകളെ അധഃപതിപ്പിച്ചത്.
സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യവും ലോകചരിത്രഗതികളെ നിര്‍ണയിക്കുന്നതില്‍ ഈ വൈരുധ്യത്തിന്റെ പ്രാധാന്യവും നിരാകരിക്കുക വഴി ഒരു കമ്യൂണിസ്റ്റ്പാര്‍ടിയുടെ അടിസ്ഥാനമാകേണ്ട പ്രത്യയശാസ്‌ത്ര നിലപാടുകളാണ് എം എല്‍ പാര്‍ടികള്‍ കൈയൊഴിഞ്ഞത്. അറുപതുകളുടെ അവസാനം ചൈനീസ് പാര്‍ടി ലിന്‍പിയാവോയിസത്തിന്റെ പിടിയിലമര്‍ന്ന കാലത്ത് ഈ വൈരുധ്യത്തെ നിഷേധിച്ചുകൊണ്ട് സ്വീകരിച്ച തെറ്റായ നിലപാടുകളാണ് എം എല്‍ പാര്‍ടികള്‍ക്ക് ശരിയായ വര്‍ഗലൈന്‍ നഷ്ടപ്പെടുത്തിയത്. സി പി സിയുടെ പത്താം കോണ്‍ഗ്രസില്‍ സ. ചൌഎന്‍ലായ് അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോര്‍ടിലൂടെ ഈ തെറ്റ് അവര്‍ തിരുത്തിയിട്ടും സിപിസിയുടെ പേരില്‍ ലോകമെമ്പാടുമുള്ള എം എല്‍ വിഭാഗങ്ങള്‍ ഈ തെറ്റായ വിലയിരുത്തലിനെ മുറുകെപ്പിടിക്കുകയായിരുന്നു.
വലതുപക്ഷ അവസരവാദവും ഇടതുപക്ഷ തീവ്രവാദവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് നിരീക്ഷണങ്ങളെ ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് അറുപതുകളിലെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് നടന്ന ഇരു വ്യതിയാനങ്ങളും. വര്‍ത്തമാനകാലഘട്ടം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെയും യുഗമാണെന്ന ലെനിനിസ്റ്റ് വിശകലനത്തിന്റെ അന്തഃസത്തയെത്തന്നെ നിരാകരിച്ചുകൊണ്ടാണല്ലോ ക്രൂഷ്‌ചേവിയന്‍ തിരുത്തല്‍വാദം സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വര്‍ഗസഹകരണ നിലപാടുകള്‍ കൊണ്ടുവന്നത്. ക്രൂഷ്‌ചേവ് മുന്നോട്ടുവച്ച മൂന്ന് സമാധാനപരമായ തത്വങ്ങള്‍ക്കാധാരമായ വിലയിരുത്തലിന്റെ സാരസ്യം ഇതായിരുന്നു; സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ പതനത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെ സാര്‍വത്രിക വിജയത്തിന്റെയും ഘട്ടമാണിത്.
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യത്തെ ലഘൂകരിച്ച് കാണുന്ന വിശകലനമാണ് ക്രൂഷ്‌ചേവ് സോവിയറ്റ് പാര്‍ടിയുടെ 20-ആം കോണ്‍ഗ്രസിലൂടെ മുന്നോട്ടുവെച്ചത്. ക്രൂഷ്‌ചേവിസ്റ്റുകള്‍ ലോകമെങ്ങും ഇതിനെ ഒരു പുതുയുഗത്തിന്റെ ഉദയമായി അവതരിപ്പിക്കുകയും ചെയ്തു. ക്രൂഷ്‌ചേവ് മുന്നോട്ടുവെച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആധാരമായ വിലയിരുത്തലുകളാണ് മോസ്കോ പ്രഖ്യാപനത്തിലും പ്രതിഫലിക്കപ്പെട്ടത്. സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസ്റ്റ് ശക്തികളുടെയും ബല-ദൌര്‍ബല്യങ്ങളെ ലളിതവല്‍ക്കരിച്ച് കാണുന്നതും ഇവ തമ്മിലുള്ള വൈരുധ്യത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തിവുമായ പാരസ്പര്യത്തെ അവഗണിക്കുന്നതുമായ സമീപനമാണ് ക്രൂഷ്‌ചേവ് മുന്നോട്ടുവെച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത് പില്‍ക്കാലത്ത് വിശദമായി ചര്‍ച്ചാവിധേയമായിട്ടുണ്ടല്ലോ.
ലോക സംഭവഗതികള്‍ നിര്‍ണയിക്കുന്നതില്‍ സാമ്രാജ്യത്വത്തിനുണ്ടായിരുന്ന ആധിപത്യം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചരിത്രത്തിന്റെ വികാസഗതിയെ നിര്‍ണയിക്കുന്നതില്‍ സോഷ്യലിസ്റ്റ്വ്യവസ്ഥക്ക് ഇനി മുതല്‍ വെല്ലുവിളികളില്ലെന്നുമായിരുന്നു ക്രൂഷ്‌ചേവിസ്റ്റ് നിലപാട്. ഇത് സാമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അതിജീവനത്തെയും നവകൊളോണിയല്‍ ചൂഷകഘടകങ്ങളുടെ വികാസത്തെയും അവഗണിക്കുന്ന വിശകലനങ്ങളായിരുന്നു. സാമ്രാജ്യത്വത്തിന്റെ നവകൊളോണിയലിസത്തെ സാമ്പത്തിക മത്സരത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രാമുഖ്യം നേടിക്കഴിഞ്ഞുവെന്ന വിലയിരുത്തല്‍ അതിലളിതവും ആഫ്രോ-ഏഷ്യന്‍- ലാറ്റിന്‍ നാടുകളിലെ വിമോചനപോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു.
സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഈ വ്യതിയാനം വര്‍ഗസമരത്തെ കൈയൊഴിയുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് പാര്‍ടി മറ്റൊരു യുഗസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നത്. സിപിസിയുടെ 9-ആം പാര്‍ടി കോണ്‍ഗ്രസില്‍ ലിന്‍പിയാവോ അവതരിപ്പിച്ച രാഷ്‌ട്രീയസംഘടനാ റിപ്പോര്‍ട് ഇത് പുതുയുഗമാണെന്നും മാവോ ചിന്ത പുതുയുഗത്തിലെ മാര്‍ക്സിസമാണെന്നും പ്രഖ്യാപിച്ചു. പിന്നീട് ചൈനീസ് പാര്‍ടി തന്നെ ശരിയായി വിലയിരുത്തിയിട്ടുള്ളതുപോലെ ലിന്‍പിയാവോ അവതരിപ്പിച്ച റിപ്പോര്‍ട് ഇടതുപക്ഷ വാചകമടികളില്‍ പൊതിഞ്ഞ വലതുപക്ഷ അവസരവാദം തന്നെയായിരുന്നു. സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വ്യാമോഹങ്ങളടങ്ങിയ വിശകലനമായിരുന്നു ലിന്‍പിയാവോവിന്റേത്.
ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ പൂര്‍ണ തകര്‍ച്ചയുടെയും തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ സര്‍വതോന്മുഖമായ വിജയത്തിന്റെയും കാലഘട്ടമാണിതെന്ന് വിലയിരുത്തുന്ന രേഖ ലെനിനിസ്റ്റ് യുഗസങ്കല്‍പ്പത്തെതന്നെ തിരുത്തുകയായിരുന്നു. സി പി സിയുടെ പത്താം കോണ്‍ഗ്രസ് "മാവോ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും ലെനിനിസ്റ്റ് യുഗമാണി''തെന്ന് അടിവരയിട്ട് തിരുത്തുന്നുണ്ട്. എങ്കിലും സാര്‍വദേശീയതലത്തില്‍ തീവ്ര ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്ക് വളംവെച്ച രാഷ്‌ട്രീയപ്രത്യയശാസ്‌ത്ര വ്യതിയാനങ്ങളെക്കുറിച്ച് സി പി സി അക്കാലത്ത് കാര്യമായ പരിശോധനയൊന്നും നടത്തിയതായി കാണുന്നില്ല.
മാവോ ചിന്തയാണ് (പിന്നീട മാവോയിസം) വര്‍ത്തമാനകാലത്തെ മാര്‍ക്സിസം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെത്തന്നെ എം എല്‍ സംഘടനകള്‍ നിരാകരിക്കുകയായിരുന്നു. ഇപ്പോള്‍ പേരിലുള്ള എം എല്‍ തന്നെ മുഖ്യ നക്സലൈറ്റ് വിഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഈയൊരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര വ്യതിയാനമാണ് വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതും പാര്‍ലമെന്ററി സമരങ്ങളില്‍ പങ്കെടുക്കുന്നതും നിഷിദ്ധമാണെന്ന ധാരണയിലേക്ക് എം എല്‍ സംഘടനകളെ നയിച്ചത്. വിചിത്രമായൊരു വസ്‌തുത സിപിഐ മാവോയിസ്റ്റ് മുതലുള്ള ഇന്ത്യയിലെ ഒട്ടുമിക്ക എം എല്‍ ഗ്രൂപ്പുകളും ഇന്ന് ചാരുമജുംദാറിന്റെ ലൈനിനെയും എഴുപതിലെ പരിപാടിയെയും തള്ളിപ്പറയുന്നവരാണ്. പല ഗ്രൂപ്പുകളും ചില ബഹുജനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതൊഴിച്ചാല്‍ എഴുപതുകളിലെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര നിലപാടുകളില്‍ ചുറ്റിത്തിരിയുന്നവരാണ്. സ. ലെനിന്‍ ഉപദേശിക്കുന്നതുപോലെ "കടുംപിടുത്തങ്ങളില്‍ കെട്ടിയിടപ്പെട്ട് ചുറ്റിത്തിരിയാതെ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനും സ്വയം മാറുവാനും'' വിഭാഗീയ വീക്ഷണംമൂലം എം എല്‍ വിഭാഗങ്ങള്‍ക്ക് കഴിയുന്നില്ല. സംഘടിത ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരായ വിരോധം അവരില്‍ പലരെയും വലതുപക്ഷത്തിന്റെ വൈതാളികരായി അധഃപതിപ്പിച്ചിരിക്കുന്നുവെന്നതാണ് ലാല്‍ഗഢ് സംഭവങ്ങള്‍ സ്വയം വ്യക്തമാക്കുന്നത്.
*****
കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക

Subscribe to:
Posts (Atom)