ഇടതുപക്ഷ വ്യതിയാനത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനവും ദുരന്താനുഭവങ്ങളും
"ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം'' എന്ന് പീക്കിങ് റേഡിയോ വിശേഷിപ്പിച്ച നക്സല്‍ബാരി കലാപത്തെത്തുടര്‍ന്ന് രൂപംകൊണ്ട സിപിഐ (എം എല്‍) പ്രസ്ഥാനം ഇന്ത്യന്‍ വിപ്ളവത്തിന്റെ മൂര്‍ത്ത കടമകളില്‍നിന്നെല്ലാം അകന്ന് വിവിധ ഗ്രൂപ്പുകളായി ശിഥിലീകരിക്കപ്പെട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നു വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ രാഷ്‌ട്രീയക്കാരുടെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൊലയാളിസംഘങ്ങളായി വലിയൊരു വിഭാഗം നക്സലൈറ്റുകള്‍ അധഃപതിച്ചിരിക്കുന്നു. ലാല്‍ഗഢിലെ സമകാലീന സംഭവങ്ങള്‍ മാവോയിസം അതിവേഗം മമതായിസമായി പരിണമിച്ച് സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ "ജനകീയയുദ്ധം'' ബംഗാളിലെ സിപിഐ എം ഭരണം അവസാനിപ്പിക്കാനുള്ള തൃണമൂല്‍-കോണ്‍ഗ്രസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിടുവേലയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സിപിഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയുടെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നത്.
കിഴക്ക് മൂര്‍ഷിദാബാദ് മുതല്‍ പശ്ചിമ മിഡ്‌നാപൂരിലെ ലാല്‍ഗഢ്‌വരെ ഇസ്ളാമിക തീവ്രവാദികളും മാവോയിസ്റ്റുകളും ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ കലാപങ്ങളും കൂട്ടക്കൊലകളും അഴിച്ചുവിടുകയാണ്. ആന്ധ്രയിലെ തെലുങ്കാനയില്‍നിന്ന് ജാര്‍ഖണ്ഡ് പോലുള്ള ബംഗാളിന്റെ അതിര്‍ത്തി മേഖലകളിലേക്ക് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റിയിരിക്കുകയാണ്. മഹാനായ മാവോ സൂചിപ്പിച്ചിട്ടുള്ളതുപോലെ, അലഞ്ഞുതിരിയുന്ന ഗറില്ലാ സംഘങ്ങളുടെ അക്രമപ്രവര്‍ത്തനങ്ങളും ഭീകര പ്രവര്‍ത്തനങ്ങളുമായി "മാവോയിസം'' ഇന്ത്യയിലെ ഗോത്രമേഖലകളില്‍ അരാജകത്വം സൃഷ്ടിക്കുകയാണ്. അതും മാവോവിന്റെ പേരില്‍!
എഴുപതുകളെ വിമോചനത്തിന്റെ ദശകമാക്കാനിറങ്ങിപ്പുറപ്പെട്ട എം എല്‍ പ്രസ്ഥാനത്തിന്റെ പല ആദ്യകാല നേതാക്കളും സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കെതിരായ എന്‍ ജി ഒ യിസത്തിലും പാര്‍ശ്വവല്‍കൃത പ്രസ്ഥാനങ്ങളിലും ആമഗ്നരായിരിക്കുകയാണ്. തൊഴിലാളിവര്‍ഗത്തെ ഒരു വിപ്ളവവര്‍ഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന എന്‍ ജി ഒ യിസ്റ്റ് സിദ്ധാന്തങ്ങളാണ് ഇത്തരക്കാരെ നയിക്കുന്നത്. അവകാശങ്ങള്‍ നഷ്‌ടപ്പെട്ടവരും നിര്‍ധനരും നിരാലംബരുമായ ജനവിഭാഗങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പല തീവ്ര ഇടതുപക്ഷ ബുദ്ധിജീവികളും സാമ്രാജ്യത്വപ്രോക്തമായ നവ വലതുപക്ഷ ആശയങ്ങളുടെ സ്വാധീനത്തിലാണെന്നതാണ് വാസ്‌തവം. സ്‌ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും ലൈംഗികത്തൊഴിലാളികളുടെയും ഗ്രൂപ്പുകളിലാണിവര്‍ വിപ്ളവശേഷി അന്വേഷിക്കുന്നത്. ഗോത്രവാദം മുതല്‍ സ്വതന്ത്ര ലൈംഗികതവരെ ഈ തീവ്രവാദി ബുദ്ധിജീവികളുടെ ഇഷ്ടവ്യവഹാരങ്ങളാണ്. പരിസ്ഥിതി ഗ്രൂപ്പുകളിലും നിശ്ചിത രൂപങ്ങളൊന്നുമില്ലാത്ത "മുതലാളിത്തവിരുദ്ധ പ്രസ്ഥാന''ങ്ങളിലും വിപ്ളവം കണ്ടെത്തുന്ന ഇവര്‍ സംഘടിത ഇടതുപക്ഷത്തെ തങ്ങളുടെ മുഖ്യശത്രുവായിക്കണ്ട് എതിരിടുകയാണ്.
സിപിഐ (മാവോയിസ്റ്റ്) സെക്രട്ടറി മൊപ്പല ലക്ഷ്‌മണ റാവു (ഗണപതിയെന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്) അവരുടെ മുഖപത്രമായ "പീപ്പിള്‍സ് മാര്‍ച്ചി''ന് നല്‍കിയ അഭിമുഖത്തില്‍ ഒരു ഇസ്ളാമിക വിപ്ളവമാണ് ഇന്ത്യപോലുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വിപ്ളവ മുന്നേറ്റങ്ങള്‍ക്ക് വിജയപ്രാപ്‌തി നേടിത്തരികയെന്നാണ് പറഞ്ഞത്. ആഗോള വിശുദ്ധയുദ്ധ പദ്ധതിയും ഒസാമ ബിന്‍ലാദനുമെല്ലാം അമേരിക്ക തന്നെ സൌദിഅറേബ്യയുടെ സഹായത്തോടെ വളര്‍ത്തിയെടുത്ത പാനിസ്ളാമിസ്റ്റ് പ്രസ്ഥാനമാണെന്ന ചരിത്രയാഥാര്‍ഥ്യംപോലും ഈ മാവോയിസ്റ്റ് നേതാവ് ഓര്‍മിക്കുന്നില്ല. രാഷ്‌ട്രീയ ഇസ്ളാമിനെ വിപ്ളവത്തിന്റെ സഖ്യശക്തിയായി കാണുന്ന ഗണപതിയെപ്പോലുള്ളവര്‍ തിരുത്തല്‍വാദത്തിനെതിരായ സമരത്തിന്റെ പേരില്‍ സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ആക്രമിക്കാനും മാര്‍ക്സിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ കൊന്നൊടുക്കുവാനുമാണ് സായുധസംഘങ്ങളെ ഇളക്കിവിടുന്നത്.
വര്‍ഗാധിഷ്ഠിത സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള വിമുഖതയും എതിര്‍പ്പും മാത്രം കൈമുതലായുള്ള വലതുപക്ഷ രാഷ്‌ട്രീയത്തെ ആന്തരവല്‍ക്കരിച്ച നവപ്രസ്ഥാനങ്ങളാണ് ഇന്ന് മാവോയിസ്റ്റുകള്‍ക്ക് സഹായവും ഒത്താശയും ചെയ്തുകൊടുക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും ദളിത്-ആദിവാസി ശാക്തീകരണത്തിന്റെയും മുഖംമൂടിയണിഞ്ഞ, സാമ്രാജ്യത്വഫണ്ടും ആശയങ്ങളും പിന്‍പറ്റി പ്രവര്‍ത്തിക്കുന്ന ഇത്തരം ഗൂപ്പുകളുടെ ലക്ഷ്യം ഇടതുപക്ഷപ്രസ്ഥാനത്തെ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിച്ച് തകര്‍ക്കുകയെന്നതാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ വീഴ്ചകളെയും സന്ദിഗ്ധതകളെയും മുതലെടുത്ത് എങ്ങനെ സംഘടിത ഇടതുപക്ഷത്തെ ആക്രമിക്കാമെന്നാണ് നന്ദിഗ്രാമിലും സിംഗൂരിലുമെല്ലാം ഇത്തരം എന്‍ ജി ഒ കള്‍ തെളിയിച്ചത്. കൊല്‍ക്കത്തയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് കേന്ദ്രമായിക്കൊണ്ടാണല്ലോ ബംഗാളിലെ പ്രതിവിപ്ളവ യത്നങ്ങള്‍ ആസൂത്രണംചെയ്യപ്പെട്ടതും നയിക്കപ്പെട്ടതും.
കാര്‍ഷികമേഖലയെ തകര്‍ക്കുന്നതും, സാമ്രാജ്യത്വ മൂലധനാധിനിവേശത്തിനുള്ളതുമായ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കെതിരായി വളര്‍ന്നുവരുന്ന പ്രാദേശികജനവിഭാഗങ്ങളുടെ സമരങ്ങളെ ആഗോളവല്‍ക്കരണത്തിന്റെ മുഖ്യവക്താക്കളായ കോണ്‍ഗ്രസ്-ബി ജെ പി രാഷ്‌ട്രീയത്തിനെതിരായ ദേശീയ മുന്നേറ്റങ്ങളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെ കടമ. നന്ദിഗ്രാം പ്രശ്‌നത്തില്‍ ബംഗാള്‍ സര്‍ക്കാരിന്റെ ഭരണപരമായ വീഴ്‌ചകളെ നിമിത്തമാക്കി ഇടതുപക്ഷമാണ് കോര്‍പ്പറേറ്റ്വല്‍ക്കരണത്തിന്റെയും പ്രത്യേക സാമ്പത്തികമേഖലകളുടെയും പ്രധാന ഉത്തരവാദികള്‍ എന്ന വലതുപക്ഷ പ്രചാരണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും ചെയ്തത്.
തിരുത്തല്‍വാദം മുഖ്യവിപത്ത് ?
ഇടതുപക്ഷ ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുവാനും കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണങ്ങള്‍ക്കെതിരായ സമരങ്ങളെ വഴിതെറ്റിക്കാനും തകര്‍ക്കുവാനുമുള്ള രാഷ്‌ട്രീയ അജന്‍ഡയാണ് മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യഥാര്‍ഥ ഇടതുപക്ഷത്തെയും നവലിബറല്‍ നയങ്ങള്‍ക്കെതിരായ 'ശുദ്ധീകരിച്ച' രാഷ്‌ട്രീയത്തെയും കുറിച്ച വാചകമടികള്‍ ഫലത്തില്‍ സംഘടിതപ്രസ്ഥാനങ്ങളില്‍ ആശയക്കുഴപ്പവും അരാജകത്വവും വളര്‍ത്തുവാനുള്ള ശ്രമങ്ങളാണ്. തീര്‍ച്ചയായും മാവോയിസ്റ്റുകളും പല എം എല്‍ ഗ്രൂപ്പുകളും എത്തിപ്പെട്ട പ്രതിലോമപരമായ അവസ്ഥക്ക് കാരണം അതിന്റെ ആവിര്‍ഭാവകാലംതൊട്ട് സ്വാധീനം ചെലുത്തിയ വിഭാഗീയവും വരട്ടുതത്വവാദപരവുമായ രാഷ്‌ട്രീയ നിലപാടുകളാണ്. സാമ്രാജ്യത്വത്തേക്കാളും വന്‍കിട ബൂര്‍ഷ്വാ - ഭൂപ്രഭുവര്‍ഗത്താല്‍ നയിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണകൂടത്തേക്കാളും മുഖ്യഭീഷണി തിരുത്തല്‍വാദമാണെന്ന വിലയിരുത്തലും, അതിന്റെ ഫലമായ സൈദ്ധാന്തിക വ്യതിയാനങ്ങളും ഫലത്തില്‍ എം എല്‍ പ്രസ്ഥാനത്തെ സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍നിന്ന് അകറ്റിക്കളയുകയാണുണ്ടായത്.
സാര്‍വദേശീയതലത്തിലും ഇന്ത്യയിലും തിരുത്തല്‍വാദത്തിനെതിരായ സമരം മുഖ്യ അജന്‍ഡയാക്കി മാറ്റിയ എം എല്‍ വിഭാഗങ്ങള്‍ സാമ്രാജ്യത്വ ക്യാമ്പിനെ വെല്ലുവിളിക്കാവുന്ന രീതിയില്‍ വളര്‍ന്നുവന്ന സോഷ്യലിസ്റ്റ് ബ്ളോക്കിനെയും ദേശീയ വിമോചന പ്രസ്ഥാനങ്ങളെയും തള്ളിക്കളഞ്ഞു. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് വിപ്ളവശക്തികളുടെ നേതൃത്വത്തിലുയര്‍ന്നുവന്ന തൊഴിലാളി കര്‍ഷകസമരങ്ങളെയെല്ലാം അവര്‍ തള്ളിക്കളയുകയോ സംശയപൂര്‍വം വീക്ഷിക്കുകയോ ആണ് ചെയ്തത്. എല്ലാവിധ തൊഴിലാളിസമരങ്ങളും ട്രേഡ്‌യൂണിയന്‍ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്ററി സമരങ്ങളും തിരുത്തല്‍വാദത്തിലേക്കുള്ള രാജപാതയാണെന്നാണ് ചാരുമജുംദാര്‍ കല്‍പ്പിച്ചത്. "വര്‍ഗശത്രുവിന്റെ രക്തത്തില്‍ കൈ നനയ്ക്കാത്തവന്‍ കമ്യൂണിസ്റ്റല്ല'' എന്നതുപോലുള്ള പെറ്റിബൂര്‍ഷ്വാ കാല്‍പ്പനിക മുദ്രാവാക്യങ്ങള്‍ അപഹാസ്യമായ ഉന്മൂലനസമരങ്ങളിലേക്കാണ് പ്രസ്ഥാനത്തെ കൊണ്ടെത്തിച്ചത്. വ്യക്തിവധവും ഒറ്റപ്പെട്ട പൊലീസ് സ്റ്റേഷനാക്രമണവും "ജനകീയയുദ്ധപാത''യായി തെറ്റിദ്ധരിക്കുകയും തിരുത്തല്‍വാദത്തെ മുഖ്യഭീഷണിയായി കണ്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ 'അന്യവര്‍ഗചിന്താഗതി'കള്‍ക്കെതിരായ സമരത്തെ സിപിഐ എം പ്രവര്‍ത്തകര്‍ക്കും തങ്ങള്‍ക്കിടയിലെ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കുമെതിരായ കൊലപാതക രാഷ്‌ട്രീയമായി മാറ്റുകയുമാണ് മാവോയിസ്റ്റുകള്‍ ചെയ്തിരിക്കുന്നത്.
പ്രത്യയശാസ്‌ത്ര അടിസ്ഥാനം
മാര്‍ക്സിസത്തിന്റെ ചരിത്ര സാമൂഹ്യദര്‍ശനങ്ങളെയും രാഷ്‌ട്രീയ-സാമ്പത്തികശാസ്ത്ര സമീപനങ്ങളെയും നിരസിക്കുന്ന ഫ്രാന്‍സിലെ ഖനി കലാപ ആശയങ്ങളും (വിപ്ളവത്തില്‍ വിപ്ളവം), ആധുനികതയുടെ മറവില്‍ പ്രചരിപ്പിക്കപ്പെട്ട അസ്‌തിത്വവാദ ദര്‍ശനങ്ങളുമായിരുന്നു നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പല നേതാക്കളെയും സ്വാധീനിച്ചത്. വ്യവസ്ഥാവിരോധത്തിന്റെ മറവില്‍ എല്ലാവിധ സംഘടിതപ്രസ്ഥാനങ്ങളെയും നിരാകരിക്കുകയും ജനങ്ങളുടെ സംഘടിതശേഷിക്ക് പകരം ഒറ്റപ്പെട്ട സാഹസിക സമരങ്ങളെയും അരാജകമായ സായുധ പ്രവര്‍ത്തനങ്ങളെയും ആദര്‍ശവല്‍ക്കരിക്കുകയുമായിരുന്നു. കേരളത്തിലെ ആദ്യകാല നക്സലൈറ്റ് ആക്ഷനുകളെല്ലാം വിമോചനത്തെയും സായുധസമരത്തെയും സംബന്ധിച്ച് തികഞ്ഞ അജ്ഞതയും പെറ്റിബൂര്‍ഷ്വാ സാഹസികതാ മനോഭാവവും അനാവരണം ചെയ്യുന്നതാണ്. വിപ്ളവോന്മുഖമായ ഒരു പ്രത്യയശാസ്‌ത്ര നിലപാട് സ്വാംശീകരിക്കാന്‍ കഴിയാതെപോയവരുടെ അത്യധികമായ കാല്‍പ്പനിക മോഹങ്ങളായിരുന്നു തലശേരി-പുല്‍പ്പള്ളി മുതല്‍, നാഗരൂര്‍-കുമ്മിള്‍, കോങ്ങാട് ആക്ഷനുകളില്‍ പ്രതിഫലിച്ചത്. കിഴട്ട് പ്രഭുക്കന്മാരുടെ കരിന്തലകള്‍ വെട്ടി കുന്തത്തില്‍ കുത്തിനിര്‍ത്തിയാല്‍ സാമൂഹ്യമാറ്റത്തിന്റെ പാതയിലേക്ക് നാട്ടിന്‍പുറത്തുകാര്‍ ധീരമായി അണിചേരുമെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു ഈ ആക്ഷനുകളില്‍ പങ്കെടുത്തവര്‍. ഗ്രാമങ്ങളെ മോചിപ്പിച്ച് നഗരങ്ങളെ വളയുന്ന ഗറില്ലായുദ്ധതന്ത്രം സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍ വന്ന മാറ്റങ്ങളെയൊന്നും പരിഗണിക്കാതെ യാന്ത്രികമായി നടപ്പാക്കുകയായിരുന്നു.
വിപ്ളവകരമായ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെയും ബഹുജനപ്രവര്‍ത്തനങ്ങളുടെയും മാര്‍ഗം ഉപേക്ഷിച്ചവര്‍ ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളിലൂടെ കാര്‍ഷികവിപ്ളവം പൂര്‍ത്തീകരിക്കാമെന്ന് വ്യാമോഹിക്കുന്നവരാണ്. പല എം എല്‍ ഗ്രൂപ്പുകളും ഇന്ത്യ ഇപ്പോഴും അര്‍ധ ഫ്യൂഡല്‍ -അര്‍ധ കൊളോണിയല്‍ ആണെന്ന മിഥ്യാധാരണകളില്‍ കഴിയുന്നവരാണ്.
1967-ലെ നക്സല്‍ബാരി സമരത്തിനുശേഷം നാല് പതിറ്റാണ്ട് കഴിഞ്ഞുപോയിരിക്കുന്നു. സാര്‍വദേശീയതലത്തിലും ദേശീയതലത്തിലും സംഭവിച്ച മാറ്റങ്ങളെയും, പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളെയും, ബഹുജനങ്ങളില്‍ നിന്നുണ്ടായ ദാരുണമായ ഒറ്റപ്പെടലിനെയും വിലയിരുത്താന്‍പോലും കഴിയാതെ എം എല്‍ ഗ്രൂപ്പുകള്‍ ശിഥിലീകരിക്കപ്പെടുകയാണ്. ആ ദിശയില്‍ പ്രസ്ഥാനത്തിനകത്ത് നടക്കുന്ന അന്വേഷണങ്ങളെയും സാമൂഹ്യ പ്രയോഗങ്ങളെയും സോഷ്യല്‍ ഡമോക്രസിയിലേക്കുള്ള വ്യതിയാനവും പതനവുമായി നേരിടുകയാണ് വിഭാഗീയതയുടെ അന്ധകൂപങ്ങളില്‍ കഴിയുന്ന എം എല്‍ നേതൃത്വം. കഴിഞ്ഞകാല തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുന്നുവെന്നവകാശപ്പെടുന്ന പല ഗ്രൂപ്പുകളും രൂപപരമായ ചില ബഹുജനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതിനപ്പുറം ഭൂതകാലത്തിന്റെ മാറാപ്പിന്‍കെട്ടുകള്‍ കൈയൊഴിയാന്‍ വിസമ്മതിക്കുന്നവരാണ്. പലപ്പോഴും ഇത്തരക്കാരുടെയിടയില്‍ നടക്കുന്ന ആശയസമരംപോലും സാമൂഹ്യയാഥാര്‍ഥ്യങ്ങളില്‍നിന്നുമകന്ന സൈദ്ധാന്തിക കസര്‍ത്തുകള്‍ മാത്രമാണെന്നതാണ് അനുഭവം. മാവോയിസ്റ്റ് വിഭാഗീയതയുടെ സാര്‍വദേശീയവും പ്രത്യയശാസ്‌ത്രപരവുമായ അടിസ്ഥാനം ശരിയും ശാസ്‌ത്രീയവുമായ എല്ലാ അന്വേഷണങ്ങളെയും തടയുന്ന പ്രമാണമാത്രവാദ നിലപാടുകളാണ്.
പല എം എല്‍-മാവോയിസ്റ്റ് ഗ്രൂപ്പുകളെയും സംബന്ധിച്ചിടത്തോളം വിഭാഗീയത ഒരു രാഷ്‌ട്രീയ നിലപാട് മാത്രമല്ല സങ്കുചിതമായൊരു മനോഘടനയായി മാറിക്കഴിഞ്ഞിട്ടുണ്ട്. എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളോടുമുള്ള അസഹിഷ്ണുതയും, എഴുപതുകളിലെ തങ്ങളുടെ നിലപാടുകളില്‍ കടിച്ചുതൂങ്ങുന്ന യാന്ത്രികമായ രാഷ്‌ട്രീയ നിലപാടുകളുമാണ് സംഘടിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിരോധികളായി നക്സലൈറ്റുകളെ അധഃപതിപ്പിച്ചത്.
സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വവും സോഷ്യലിസവും തമ്മില്‍ നിലനില്‍ക്കുന്ന വൈരുധ്യവും ലോകചരിത്രഗതികളെ നിര്‍ണയിക്കുന്നതില്‍ ഈ വൈരുധ്യത്തിന്റെ പ്രാധാന്യവും നിരാകരിക്കുക വഴി ഒരു കമ്യൂണിസ്റ്റ്പാര്‍ടിയുടെ അടിസ്ഥാനമാകേണ്ട പ്രത്യയശാസ്‌ത്ര നിലപാടുകളാണ് എം എല്‍ പാര്‍ടികള്‍ കൈയൊഴിഞ്ഞത്. അറുപതുകളുടെ അവസാനം ചൈനീസ് പാര്‍ടി ലിന്‍പിയാവോയിസത്തിന്റെ പിടിയിലമര്‍ന്ന കാലത്ത് ഈ വൈരുധ്യത്തെ നിഷേധിച്ചുകൊണ്ട് സ്വീകരിച്ച തെറ്റായ നിലപാടുകളാണ് എം എല്‍ പാര്‍ടികള്‍ക്ക് ശരിയായ വര്‍ഗലൈന്‍ നഷ്ടപ്പെടുത്തിയത്. സി പി സിയുടെ പത്താം കോണ്‍ഗ്രസില്‍ സ. ചൌഎന്‍ലായ് അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോര്‍ടിലൂടെ ഈ തെറ്റ് അവര്‍ തിരുത്തിയിട്ടും സിപിസിയുടെ പേരില്‍ ലോകമെമ്പാടുമുള്ള എം എല്‍ വിഭാഗങ്ങള്‍ ഈ തെറ്റായ വിലയിരുത്തലിനെ മുറുകെപ്പിടിക്കുകയായിരുന്നു.
വലതുപക്ഷ അവസരവാദവും ഇടതുപക്ഷ തീവ്രവാദവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് നിരീക്ഷണങ്ങളെ ആവര്‍ത്തിച്ച് തെളിയിക്കുന്നതാണ് അറുപതുകളിലെ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് നടന്ന ഇരു വ്യതിയാനങ്ങളും. വര്‍ത്തമാനകാലഘട്ടം സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെയും യുഗമാണെന്ന ലെനിനിസ്റ്റ് വിശകലനത്തിന്റെ അന്തഃസത്തയെത്തന്നെ നിരാകരിച്ചുകൊണ്ടാണല്ലോ ക്രൂഷ്‌ചേവിയന്‍ തിരുത്തല്‍വാദം സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വര്‍ഗസഹകരണ നിലപാടുകള്‍ കൊണ്ടുവന്നത്. ക്രൂഷ്‌ചേവ് മുന്നോട്ടുവച്ച മൂന്ന് സമാധാനപരമായ തത്വങ്ങള്‍ക്കാധാരമായ വിലയിരുത്തലിന്റെ സാരസ്യം ഇതായിരുന്നു; സാമ്രാജ്യത്വത്തിന്റെ പൂര്‍ണമായ പതനത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവങ്ങളുടെ സാര്‍വത്രിക വിജയത്തിന്റെയും ഘട്ടമാണിത്.
സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യത്തെ ലഘൂകരിച്ച് കാണുന്ന വിശകലനമാണ് ക്രൂഷ്‌ചേവ് സോവിയറ്റ് പാര്‍ടിയുടെ 20-ആം കോണ്‍ഗ്രസിലൂടെ മുന്നോട്ടുവെച്ചത്. ക്രൂഷ്‌ചേവിസ്റ്റുകള്‍ ലോകമെങ്ങും ഇതിനെ ഒരു പുതുയുഗത്തിന്റെ ഉദയമായി അവതരിപ്പിക്കുകയും ചെയ്തു. ക്രൂഷ്‌ചേവ് മുന്നോട്ടുവെച്ച സമാധാനപരമായ സഹവര്‍ത്തിത്വത്തിന് ആധാരമായ വിലയിരുത്തലുകളാണ് മോസ്കോ പ്രഖ്യാപനത്തിലും പ്രതിഫലിക്കപ്പെട്ടത്. സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസ്റ്റ് ശക്തികളുടെയും ബല-ദൌര്‍ബല്യങ്ങളെ ലളിതവല്‍ക്കരിച്ച് കാണുന്നതും ഇവ തമ്മിലുള്ള വൈരുധ്യത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തിവുമായ പാരസ്പര്യത്തെ അവഗണിക്കുന്നതുമായ സമീപനമാണ് ക്രൂഷ്‌ചേവ് മുന്നോട്ടുവെച്ചത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഇത് പില്‍ക്കാലത്ത് വിശദമായി ചര്‍ച്ചാവിധേയമായിട്ടുണ്ടല്ലോ.
ലോക സംഭവഗതികള്‍ നിര്‍ണയിക്കുന്നതില്‍ സാമ്രാജ്യത്വത്തിനുണ്ടായിരുന്ന ആധിപത്യം പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ചരിത്രത്തിന്റെ വികാസഗതിയെ നിര്‍ണയിക്കുന്നതില്‍ സോഷ്യലിസ്റ്റ്വ്യവസ്ഥക്ക് ഇനി മുതല്‍ വെല്ലുവിളികളില്ലെന്നുമായിരുന്നു ക്രൂഷ്‌ചേവിസ്റ്റ് നിലപാട്. ഇത് സാമ്രാജ്യത്വ മൂലധനവ്യവസ്ഥയുടെ സാങ്കേതികരംഗത്തെ മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അതിജീവനത്തെയും നവകൊളോണിയല്‍ ചൂഷകഘടകങ്ങളുടെ വികാസത്തെയും അവഗണിക്കുന്ന വിശകലനങ്ങളായിരുന്നു. സാമ്രാജ്യത്വത്തിന്റെ നവകൊളോണിയലിസത്തെ സാമ്പത്തിക മത്സരത്തിലൂടെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥ പ്രാമുഖ്യം നേടിക്കഴിഞ്ഞുവെന്ന വിലയിരുത്തല്‍ അതിലളിതവും ആഫ്രോ-ഏഷ്യന്‍- ലാറ്റിന്‍ നാടുകളിലെ വിമോചനപോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്നതുമായിരുന്നു.
സാര്‍വദേശീയ പ്രസ്ഥാനത്തിലെ ഈ വ്യതിയാനം വര്‍ഗസമരത്തെ കൈയൊഴിയുന്നതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചൈനീസ് പാര്‍ടി മറ്റൊരു യുഗസിദ്ധാന്തം മുന്നോട്ട് വയ്ക്കുന്നത്. സിപിസിയുടെ 9-ആം പാര്‍ടി കോണ്‍ഗ്രസില്‍ ലിന്‍പിയാവോ അവതരിപ്പിച്ച രാഷ്‌ട്രീയസംഘടനാ റിപ്പോര്‍ട് ഇത് പുതുയുഗമാണെന്നും മാവോ ചിന്ത പുതുയുഗത്തിലെ മാര്‍ക്സിസമാണെന്നും പ്രഖ്യാപിച്ചു. പിന്നീട് ചൈനീസ് പാര്‍ടി തന്നെ ശരിയായി വിലയിരുത്തിയിട്ടുള്ളതുപോലെ ലിന്‍പിയാവോ അവതരിപ്പിച്ച റിപ്പോര്‍ട് ഇടതുപക്ഷ വാചകമടികളില്‍ പൊതിഞ്ഞ വലതുപക്ഷ അവസരവാദം തന്നെയായിരുന്നു. സാമ്രാജ്യത്വത്തിന്റെ തകര്‍ച്ചയെക്കുറിച്ചുള്ള വ്യാമോഹങ്ങളടങ്ങിയ വിശകലനമായിരുന്നു ലിന്‍പിയാവോവിന്റേത്.
ലോക സാമ്രാജ്യത്വ വ്യവസ്ഥയുടെ പൂര്‍ണ തകര്‍ച്ചയുടെയും തൊഴിലാളിവര്‍ഗവിപ്ളവത്തിന്റെ സര്‍വതോന്മുഖമായ വിജയത്തിന്റെയും കാലഘട്ടമാണിതെന്ന് വിലയിരുത്തുന്ന രേഖ ലെനിനിസ്റ്റ് യുഗസങ്കല്‍പ്പത്തെതന്നെ തിരുത്തുകയായിരുന്നു. സി പി സിയുടെ പത്താം കോണ്‍ഗ്രസ് "മാവോ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ സാമ്രാജ്യത്വത്തിന്റെയും തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെയും ലെനിനിസ്റ്റ് യുഗമാണി''തെന്ന് അടിവരയിട്ട് തിരുത്തുന്നുണ്ട്. എങ്കിലും സാര്‍വദേശീയതലത്തില്‍ തീവ്ര ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്ക് വളംവെച്ച രാഷ്‌ട്രീയപ്രത്യയശാസ്‌ത്ര വ്യതിയാനങ്ങളെക്കുറിച്ച് സി പി സി അക്കാലത്ത് കാര്യമായ പരിശോധനയൊന്നും നടത്തിയതായി കാണുന്നില്ല.
മാവോ ചിന്തയാണ് (പിന്നീട മാവോയിസം) വര്‍ത്തമാനകാലത്തെ മാര്‍ക്സിസം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെത്തന്നെ എം എല്‍ സംഘടനകള്‍ നിരാകരിക്കുകയായിരുന്നു. ഇപ്പോള്‍ പേരിലുള്ള എം എല്‍ തന്നെ മുഖ്യ നക്സലൈറ്റ് വിഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നു. ഈയൊരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര വ്യതിയാനമാണ് വര്‍ഗസംഘടനകള്‍ കെട്ടിപ്പടുക്കുന്നതും പാര്‍ലമെന്ററി സമരങ്ങളില്‍ പങ്കെടുക്കുന്നതും നിഷിദ്ധമാണെന്ന ധാരണയിലേക്ക് എം എല്‍ സംഘടനകളെ നയിച്ചത്. വിചിത്രമായൊരു വസ്‌തുത സിപിഐ മാവോയിസ്റ്റ് മുതലുള്ള ഇന്ത്യയിലെ ഒട്ടുമിക്ക എം എല്‍ ഗ്രൂപ്പുകളും ഇന്ന് ചാരുമജുംദാറിന്റെ ലൈനിനെയും എഴുപതിലെ പരിപാടിയെയും തള്ളിപ്പറയുന്നവരാണ്. പല ഗ്രൂപ്പുകളും ചില ബഹുജനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നതൊഴിച്ചാല്‍ എഴുപതുകളിലെ രാഷ്‌ട്രീയ പ്രത്യയശാസ്‌ത്ര നിലപാടുകളില്‍ ചുറ്റിത്തിരിയുന്നവരാണ്. സ. ലെനിന്‍ ഉപദേശിക്കുന്നതുപോലെ "കടുംപിടുത്തങ്ങളില്‍ കെട്ടിയിടപ്പെട്ട് ചുറ്റിത്തിരിയാതെ സാഹചര്യങ്ങളില്‍ വരുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാനും സ്വയം മാറുവാനും'' വിഭാഗീയ വീക്ഷണംമൂലം എം എല്‍ വിഭാഗങ്ങള്‍ക്ക് കഴിയുന്നില്ല. സംഘടിത ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കെതിരായ വിരോധം അവരില്‍ പലരെയും വലതുപക്ഷത്തിന്റെ വൈതാളികരായി അധഃപതിപ്പിച്ചിരിക്കുന്നുവെന്നതാണ് ലാല്‍ഗഢ് സംഭവങ്ങള്‍ സ്വയം വ്യക്തമാക്കുന്നത്.
*****
കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക
Subscribe to:
Post Comments (Atom)
12 comments:
"ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്റെ ഇടിമുഴക്കം'' എന്ന് പീക്കിങ് റേഡിയോ വിശേഷിപ്പിച്ച നക്സല്‍ബാരി കലാപത്തെത്തുടര്‍ന്ന് രൂപംകൊണ്ട സിപിഐ (എം എല്‍) പ്രസ്ഥാനം ഇന്ത്യന്‍ വിപ്ളവത്തിന്റെ മൂര്‍ത്ത കടമകളില്‍നിന്നെല്ലാം അകന്ന് വിവിധ ഗ്രൂപ്പുകളായി ശിഥിലീകരിക്കപ്പെട്ടിരിക്കയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് അര്‍ഥകല്‍പ്പനകളില്‍നിന്നു വേറിട്ട മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ സംഘടിത തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങള്‍ക്കെതിരെ വലതുപക്ഷ രാഷ്‌ട്രീയക്കാരുടെ അഭീഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്ന കൊലയാളിസംഘങ്ങളായി വലിയൊരു വിഭാഗം നക്സലൈറ്റുകള്‍ അധഃപതിച്ചിരിക്കുന്നു. ലാല്‍ഗഢിലെ സമകാലീന സംഭവങ്ങള്‍ മാവോയിസം അതിവേഗം മമതായിസമായി പരിണമിച്ച് സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ "ജനകീയയുദ്ധം'' ബംഗാളിലെ സിപിഐ എം ഭരണം അവസാനിപ്പിക്കാനുള്ള തൃണമൂല്‍-കോണ്‍ഗ്രസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള വിടുവേലയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സിപിഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയുടെ പ്രസ്താവന തന്നെ വ്യക്തമാക്കുന്നത്.
"സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നുവെന്നാണ് തെളിയിക്കുന്നത്"
I thought it is clear who the ruling class here is, how can anyone even think maoists are ruling class or even remotely close to ruling class. CPI[M) is the ruling class. The sentence above looks better this way (for fun)
"സിപിഐ എം::: പ്രവര്‍ത്തകരെ വേട്ടയാടുന്ന നഗ്നമായ ഭരണവര്‍ഗ സേവയായി മാറിയിരിക്കുന്നു"
About Maoists aligning with Islamic fundamentalists, I think Maoists are cornered and they feel at war, they are creating alliances, but I do not think it is good in the long term to do that.
"മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ"
From when? This looks more like US anti-communist propaganda materials during cold war.
I do not justify violence, but because I am living in my comforts and secure life without suffering atrocities, I have food on my table - I cannot judge those who do violence.
I am not a "naxal", but I try not to be a hypocrite. There was violence during the communist uprising in Kerala, similar to what is happening in Dantewada. How would the early communist workers feel if Army was used against them, or the threat of Air attack? Did I hear Karatji commenting about it?
I am not saying that Karatji & co should agree to Maoist philosophy or path, just do not *ASK* for army to be used against people.
Dear free views
Please don't be superficial. Try to analyse the issue little deeper. Try to understand the ideological questions being raised by a comrade who has enough of such experience. If time permits, kindly go through my post including the links ( http://marathalayan1.blogspot.com/2010/04/blog-post.html).
You can see the pictures of ruling class communists. Also you can read Karatji's stance on the issue.
comradely greetings
Hi Marathalayan, I am not trying to act as if I know better than the comrade who wrote it. In fact I am sure that he knows things better than me.
Early Kerala communist workers suffered a lot of attrocities from the government security machinery and we all know stories of their sacrifice and pain. If we ask for such force to be used in Dantewada, we are betraying blood of our own martyrs.
I will tell you why Maoists are targeting CPI[M] workers in Bengal, it is very easy to understand if you think independently without thinking belonging to any side. Maoists considers CPI[M] to be main enemies because CPI[M] and Maoists are looking at the same segment for support and if you really think about it, you can understand that CPI[M] is standing in the way more than a Trinamul or Congress. It is foolishness to think that Maoists are targeting CPI[M] because they are agents of right (or it is an attempt to make ppl believe that).
CPI[M] has moved up one level and is catering people who are benefited by the system, that is the reason it is not able to attract real people who suffer. Government workers earning fat salaries are not the real people who suffer.
Arundhati Roy being called emotionalist ---- Funny a Neo Liberal friend of mine said the same thing. Yes, she is emotionalist and my understanding of a good communist is that :). You need to be romantic, you need to be emotional to feel for what is happening. She is taking a very unpopular position by supporting Maoists, that needs courage. [look at how Indians talk about Maoists and how media writes about them and you will feel how hugely unpopular they are in other parts of India]
Those of us living in our comfort zone cannot understand what makes people take up arms. Maoists are never agents of right wing, they are people who believe that permanent solution to their problem is revolution. The most important thing is the leaders know for sure that in their life time it will not be achieved and most probably they will die with a bullet. They do not have parliamentary ambitions.
Whether we like the path they chose or whether we like their beliefs, we should not judge them because they are in a different social state than us. What people suffer in those parts of world is what we cannot imagine. If you ask your forefathers (upper class and lower class), they will tell you what atrocities used to happen in Kerala some time back. Then think whether you will hesitate to take up arms against those evil in the society (or whether you will wait for an election). Now we do not have those things happening in our society thanks to all the people who gave their life and blood for a dream. Revisionists are always enemies of a revolution, probably the biggest enemy. It is only natural for a revolutionary party to attack the revisionists first, that will never make them agents of the right.
Because people debate these things a party will not be split, it will only act as a course correction for the party and hope party moves where leaders of past want us to move. Hope we will not betray their blood.
[Thanks for not treating me like an enemy in your reply]
CPI,CPIM തുടങ്ങിയ പാർട്ടിമേലാളർ കുത്തകമുതലാളിത്തത്തിന്റെ താല്പര്യ സംരക്ഷകരായതാണ് മാവോവാദികളുണ്ടാവാൻ കാരണമായത് എന്നതല്ലേ സത്യം?
""മാവോയിസംപോലുള്ള വഴിതെറ്റിയ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളിലൂടെ"
From when? This looks more like US anti-communist propaganda materials during cold war..."
((Go and do some home work before uttering nonesense.
The same "anti-communist propaganda materials.." must be there in the old deshabhimani pages(late 60s and 70s), when Kunnikkal, Ajitha, Venu etc started naxalism in Kerala, and similar others in other part of country.)))
"I think Maoists are cornered and they feel at war, they are creating alliances, but I do not think it is good in the long term to do that."
((Oh what an advice, who are you, PB member of Maoist international or Mamata's political cook!!{long term???})
"I try not to be a hypocrite. There was violence during the communist uprising in Kerala, similar to what is happening in Dantewada. How would the early communist workers feel if Army was used against them.."
(((You are blind anti cpm, so you blabber. Have you seen picture of LK Advani giving speech under the "red flag" in a so called uprising site some time back? Have you seen snaps of so called Maoist Kishenji taking instructions from Mamata?
..Have you ever seen or heared of then right wing leaders did address the Punnapra vayalar movement or Kayyoor? Do you think the 'present Maoists' are so innocent that they don't know what sort of political and economic class Mamata and Chidambaram do belong to? So they are not "Maoist" or communists ect, they are so called by people like you,the right wingers.
You dont know and see anything, because you are blind, and the only treasure abundant with you is your ill feelings..I expalined the fallacy of your arguements above, again you will blabber.its a desease. try to have medicine man!!))
""workers in Bengal, it is very easy to understand if you think independently without thinking belonging to any side.""
((Your own conscience say that you are a liar, so to cover up that you compelled to say "if you think independently, belonging to any side etc etcetc"))
"Maoists considers CPI[M] to be main enemies because CPI[M] and Maoists are looking at the same segment for support and if you really think about it, you can understand that CPI[M] is standing in the way more than a Trinamul or Congress. It is foolishness to think that.."
You are chewing the same thing again and again. Still, let me reply to that. you say Maoists are looking at the 'same segment for support'. what segment ? Then why you are going to Bengal? The "same segment" was here in Keral also while Ajitha, Kunnikkal, Venu were working here. what did happen to that segment? Those guys said the same thing about the "segment" you describe. What Karat do says,writes now is in compliance of EMS, Akg,Sundarayya said then. EMS AKG,then called them left extremist (even VS said the same thing recently)and Karat do the same now.
"Arundhati Roy being called emotionalist ---- Funny a Neo Liberal friend of mine said the same thing. Yes, she is emotionalist and my understanding of a good communist is that :). You need to be romantic,"
((I understood what sort of individual you are, even though I dont want to know. Why one need to be romantic, when they say to follow "sccientific socialism"?, What I mean is, you need to find truth out of fact in a rational way and not romantic way.))
will continue..
എന്റെ പോസ്റ്റിൽ നിന്ന്
"ജനാധിപത്യത്തിലും മുഖ്യധാര ഇടതുപക്ഷപാർട്ടികളിലും വിശ്വാസം നഷ്ടപ്പെട്ട അതിതീവ്ര ഇടതുപക്ഷമല്ലെ മാവോയിസ്റ്റുകൾ?. മുഖ്യധാര ഇടതുപക്ഷത്തേക്കാൾ “ഇടതായ” ഇടതുപക്ഷം. വലതു പക്ഷത്തേക്ക് കൂടുതൽ ചരിഞ്ഞിരിക്കുന്നതുകൊണ്ടാണോയെന്നറിയില്ല S.R.P യ്ക്ക് മാവോയിസ്റ്റുകൾ ഇടതുപക്ഷമല്ലാതായത്! അതുകൊണ്ട് തന്നെയാണ് ആദിവാസികൾക്കും മാവോയിസ്റ്റുകൾക്കും കമ്യുണിസ്റ്റ്പാർട്ടികൾ വലതുപക്ഷമായത്."
""Those of us living in our comfort zone cannot understand what makes people take up arms. Maoists are never agents of right wing,...""
((Again statement of PB member of international Maoist!!They are right wing because, they have been supported by the worst right wingers like Jamat islami, and Rss Advani etc. I have earlier explained Advanis address to "uprisers" under red flag some time back, that is the same case with Jamat islami, and Mamata.
Now, you argue, Cpm policy became anti poor. Tell me what is the policy of Mamata herself. The Railways is going to be 35%privatised and the process is started. All the ramaining PSUs are in the process of dismantling. Just read that,Finance ministry has given the direction. In contrast, Kerala is being praised by even section of Centre policy makers for upliftment of PSUs. 34 PSUs are making profit against 12 when UDF left the rule, n' number of examples are there, still if you say Mamata Bjp etc are left wingers for Maoists, it is clear that Maoists are not fools but your thoughts are foolish. Again, it is not new that SRP or any Cpm leader expressing the opinion about Maoists such that they are right wing goons, because the same opinion was expressed during late 60's and 70s by EMs, AKg, Basu etc.Even, right wing posisons like Manorama praised/made explosive reports during uprising in keala under Kunnikkal, Ajita, Venu etc.))
"" If you ask your forefathers (upper class and lower class), they will tell you what atrocities used to happen in Kerala some time back. Then think whether you will hesitate to take up arms against those evil in the society (or whether you will wait for an election). ""
Hypocrite rocks again. This same guy said in an earlier comment of Forum that the Public sector itself should be dismantled and it can not function well etc. Further, this guy was talking at length about the 'development' of "other indian states" which are still,suffering from devastating atrocities.Then I intervened and explained about the atrocities, malnutrition, Human development index etc of that "developed' states and this guy had to accept some extend. Now he pretend as if Maoist sympathiser, not because he is one, only because he is blind anti cpm. Oh, Hypocricy, you have got another name, Freeviews.)))
""it will only act as a course correction for the party and hope party moves where leaders of past want us to move. Hope we will not betray their blood.""
Then AKG, EMs, Sundarayya, Basu, Harkishan all were betrayers, since they critisised vehemently the Naxalite threat of late 60s and 70s.
What are you talking man ?
ഇന്ത്യയിലെ ഏറ്റവും വലിയ കമ്മുണിസ്റ്റ് പാര്‍ട്ടിയായ CPIM (മാവോ) മാവോയിസ്റ്റുകളും, ഇന്ത്യയിലെ ഏറ്റവും വലിയ mainstream കമ്മുണിസ്റ്റ് പാര്‍ട്ടിയായ CPM വും ഒരു മേശക്കപ്പുറമിരുന്ന് ചര്‍ച്ച ചെയ്യേണ്ട സമയം കഴിഞ്ഞു, ഇല്ലെങ്കില്‍ ഇന്ത്യയില്‍ സി.പി. എമ്മിന്റെ നില പരിതാപകരവും, ഒപ്പം മാവോയിസ്റ്റുകള്‍ ഗതിയില്ലാ പ്രേതങ്ങളാവുന്നതും കാണാന്‍ അതിക കാലം കാത്തിരിക്കേണ്ടി വരില്ല.
ഒരു ഇടതുപക്ഷ സഹയാത്രികന്‍
Agree with you Manohar, CPI[M] is confused on where it is standing and that is the reason it cannot explain its standpoints on issues clearly. Most party supporters/writers write conflicting things, looks very clueless to me.
Problem is democracy and parliamentary politics does not jell well with communism and to add to this party attracted the "ruling/relaxed class" in bulk after it got power and they adjusted communist philosophies to match their lifestyle and ambitions.
What can you say about those who call Maoist right wing and CPI[M] to be left wing. That is a big joke, you shameless .... You are no better than Mamta, just because you got a C in your name does not make you better than Mamta, if you talk about Mamta policies, I can tell 100 of what you did in Bengal favoring corporates. You shameless, ...... Maoists are fighting a war of survival, what will you(we) know sitting comfortably in our parliamentary cushions. When you are at war (not when playing parliamentary politics) you make alliances that help you reach the goal. [Although I personally think alliances even at war should be made wisely, lest supporters look at you differently]
I am not asking CPI[M] to go join the armed struggle, but DO NOT insult those who do that and *please* DO NOT "beg" Chidambaram to deploy Army against the poor people in Dantewada (reference is in workers forum blog itself).
Post a Comment