'ഞാനിതാ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കുന്നു' എന്ന് പ്രഖ്യാപിച്ച് മഹാത്മാഗാന്ധി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയിട്ട് ഏപ്രില്‍ ആറിന് എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ചരിത്രത്തിലെ യാദൃച്ഛികത കണക്കെ, ഈ വാര്‍ഷികവേളയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം ദേശവ്യാപകമായി നിയമലംഘന സമരത്തിന് തയ്യാറെടുക്കുന്നു.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ നിയമലംഘന സമരത്തിന് എൺപത് വര്‍ഷം തികയുമ്പോള്‍, ഗാന്ധിജിയെയും ദരിദ്രനാരായണന്മാരെയും മറന്ന കോൺഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സമകാലിക ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം. 1930 ഏപ്രില്‍ ആറിനാണ് സിവില്‍ നിയമലംഘനത്തിന്റെ ഭാഗമായി ഗാന്ധിജി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയത്. ഈ ഏപ്രില്‍ എട്ടിനാണ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ദേശവ്യാപക പ്രക്ഷോഭം.
ലാഹോറില്‍ 1929 ഡിസംബര്‍ 31ന് ചേര്‍ന്ന കോൺഗ്രസ് സമ്മേളനം 'സ്വരാജ്' ആണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. പൂര്‍ണ സ്വാതന്ത്യ്രത്തില്‍ കുറഞ്ഞ ഒന്നും ഇന്ത്യക്ക് സ്വീകാര്യമല്ലെന്ന് ഗാന്ധിജി വ്യക്തമാക്കി. സ്വരാജിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നിയമലംഘന പ്രസ്ഥാനം ആരംഭിക്കുന്നത്. ഇതിന് ഗാന്ധിജി തെരഞ്ഞെടുത്തതാകട്ടെ ഏറ്റവും വിലകുറഞ്ഞ വസ്തുവായ ഉപ്പ് ആയിരുന്നു. ഭക്ഷണത്തില്‍ സമ്പന്നര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ ആവശ്യമുള്ള ഉപ്പ്.
മൂന്നുഭാഗവും കടലിനാല്‍ ചുറ്റപ്പെട്ട ഇന്ത്യയില്‍ ഉപ്പുകുറുക്കല്‍ സമരമാര്‍ഗമെന്ന നിലയില്‍ സംഘടിപ്പിക്കാനും എളുപ്പം. ഇന്ത്യന്‍ കടല്‍തീരത്ത് ഉപ്പിന്റെ ഉല്‍പ്പാദനവും വില്‍പ്പനയും ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുത്തകയായിരുന്നു. വില്‍പ്പന വിലയില്‍ സര്‍ക്കാര്‍ നികുതിയും ചുമത്തി. ലളിതമായിരുന്നു ഗാന്ധിജിയുടെ ആശയം. നാടകീയമായിരുന്നു അതിന്റെ നിര്‍വഹണ ശൈലി. നിയമം ലംഘിച്ച് ഉപ്പ് കുറുക്കുക.
സബര്‍മതി ആശ്രമത്തില്‍നിന്ന് 1930 മാര്‍ച്ച് 12ന് 79 സമരഭടന്മാരോടൊപ്പം ഗാന്ധിജി യാത്ര പുറപ്പെട്ടു. 240 നാഴിക അകലെയുള്ള ദണ്ഡി കടപ്പുറമായിരുന്നു ലക്ഷ്യം. 'ജീവന്മരണ പോരാട്ടമാണ് ആരംഭിക്കുന്നത്. ഒരു പരിശുദ്ധ യുദ്ധം'. ഗാന്ധിജി പറഞ്ഞു. അസാധാരണവും അപൂര്‍വവുമായ ഈ യാത്ര വീക്ഷിക്കാന്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും പത്രലേഖകര്‍ പാഞ്ഞെത്തി. ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ച് ഗാന്ധിജി തന്റെ യാത്ര മന്ദഗതിയിലാക്കി. ഒരു ദിവസം പത്ത് നാഴികമാത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് സമുദ്ര തീരത്തേക്ക് മാര്‍ച്ച് ചെയ്യുന്ന കൊച്ചുവൃദ്ധന്റെ ദൃശ്യം പത്രങ്ങളിലും ന്യൂസ്റീലുകളിലും സ്ഥാനം പിടിച്ചു.
ഏപ്രില്‍ അഞ്ചിന് ഗാന്ധിജി ദണ്ഡിയിലെത്തി. പിറ്റേന്ന് പുലര്‍ച്ചേ സമുദ്ര സ്നാനത്തിന് ശേഷം കരയിലെത്തി ചെളി കലര്‍ന്ന ഒരു കട്ട ഉപ്പെടുത്തു. പിന്നീട് പതുക്കെ മുഷ്ടിവിടര്‍ത്തി ജനക്കൂട്ടത്തിന് നേരെ കാണിച്ചു. ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തിന്റെ പുതിയ പ്രതീകമായ ഒരു കട്ട വെള്ള ഉപ്പ്. 'ഞാനിതാ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കുന്നു'. ഗാന്ധിജി പ്രഖ്യാപിച്ചു. ഒറ്റദിവസംകൊണ്ട് ഇന്ത്യ ഇളകിമറിഞ്ഞു. ഇന്ത്യയിലെ വിശാലമായ കടല്‍ത്തീരങ്ങളില്‍ ജനങ്ങള്‍ ഉപ്പുകുറുക്കി നിയമം ലംഘിച്ചു.
വിപുലമായ അറസ്റായിരുന്നു ബ്രിട്ടന്റെ മറുപടി. തൊണ്ണൂറായിരം പേര്‍ തുറുങ്കിലായി. യര്‍വാദ ജയിലിലടയ്ക്കും മുമ്പ് ഗാന്ധിജി തന്റെ സന്ദേശം ജനങ്ങളിലെത്തിച്ചു. 'സമരഭടന്റെ കൈയിലെ ഒരുപിടി ഉപ്പ് ഇന്ത്യയുടെ അഭിമാനത്തിന്റെ പ്രതീകമാണ്. ആ ഉപ്പു പിടിച്ച മുഷ്ടി തകര്‍ന്നേക്കാം. പക്ഷേ, ആ ഉപ്പ് വിട്ടുകൊടുക്കില്ല'. ഉപ്പ് സത്യഗ്രഹത്തിന്റെ ശക്തമായ അലയടി കേരളത്തിലും വീശിയടിച്ചു. ഏപ്രില്‍ 21ന് പയ്യന്നൂറില്‍ മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തില്‍ ഉപ്പ് കുറുക്കി. മെയ് 12ന് കോഴിക്കോട്ട് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും പി കൃഷ്ണപിള്ളയും നേതൃത്വം നല്‍കി. മര്‍ദനത്താല്‍ ബോധരഹിതനാകുന്നതുവരെ കൃഷ്ണപിള്ള ദേശീയ പതാക വിട്ടുകൊടുത്തില്ല. കരിനിയമങ്ങള്‍ക്കെതിരായ പോരാട്ടവീഥികളില്‍ ഉപ്പുസത്യഗ്രഹത്തിന്റെ ഓര്‍മ ഇന്നും ആവേശം നല്‍കുന്നു.
*****
ടി രാജന്‍, കടപ്പാട് : ദേശാഭിമാനി ദിനപ്പത്രം
Subscribe to:
Post Comments (Atom)
3 comments:
'ഞാനിതാ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കുന്നു' എന്ന് പ്രഖ്യാപിച്ച് മഹാത്മാഗാന്ധി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയിട്ട് ഏപ്രില്‍ ആറിന് എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. ചരിത്രത്തിലെ യാദൃച്ഛികത കണക്കെ, ഈ വാര്‍ഷികവേളയില്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം ദേശവ്യാപകമായി നിയമലംഘന സമരത്തിന് തയ്യാറെടുക്കുന്നു.
ആഹാ ഉപ്പു സത്യാഗ്രഹവും ഗാന്ധിജിയും ഒക്കെ ഇപ്പോള്‍ നമ്മളുടെതാക്കിയോ വെടക്കാക്കാതെ തനിക്കാക്കിയോ? അപ്പോള്‍ ചിലതു ചോദിക്കട്ടെ? ഉപ്പിണ്റ്റെ നിയന്ത്റണം മൊത്തം ബ്റീടീഷുകാറ്‍ കുത്തക ആക്കിയതിനെതിരെ ആയിരുന്നു ഗാന്ധിജി ഉപ്പു കുറുക്കി സത്യാഗ്രഹം തുടങ്ങിയത് , സിവില്‍ നിയമ ലംഘനം നടത്തിയത് , യഥാറ്‍ഥ്ത്തില്‍ ഈ സിവില്‍ നിയമ ലംഘനം ഗാന്ധിജി ചെയ്ത ഒരു വമ്പന്‍ വിഡ്ഡിത്തം തന്നെ ആയിരുന്നു
വിദ്യാഭ്യാസം ബഹിഷ്കരിപ്പിച്ചു എത്റയോ നല്ല സ്റ്റുഡണ്റ്റ്സിണ്റ്റെ ഭാവി തുലച്ചതു പോലെ അന്ന് അതു കേള്‍ക്കാതെ ഐ സീ എസും മറ്റും പഠിച്ചവറ്‍ രക്ഷപെട്ടൂ അവറും അവരുടെ തലമുറയും തന്നെ ആണു പിന്നീട് ഇന്ത്യ ഭരിച്ചത് ഇന്നും ഐ എ എസ് എന്ന സിവില്‍ ചട്ടക്കൂടാണു ഇന്ത്യ ഭരിക്കുന്നത്
ഒന്നു ചോദിക്കട്ടെ ഇന്നു കേരളത്തില്‍ മദ്യത്തിണ്റ്റെ വിതരണം പര്‍ചേസിംഗ് വില നിയന്ത്രണം ഇതു കേരള ഗവണ്‍മെണ്റ്റിണ്റ്റെ കുത്തക ആണു ഇതു തെറ്റാണു ജനങ്ങള്‍ക്കു വിരുധമാണു എന്നു പറഞ്ഞു എല്ലാ കുടിയന്‍മാരും സ്വന്തമായി വീട്ടില്‍ സ്പിരിറ്റില്‍ കളര്‍ ചേര്‍ത്ത് മദ്യം കുറെക്കൂടി നിലവാരമുള്ള മദ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ അതിനു ആരെങ്കിലും നേത്ര്‍ത്വം കൊടുത്താല്‍ അതു ഈ ഗവണ്‍മണ്റ്റ് സപ്പോര്‍ട് ചെയ്യുമോ അതോ അടിച്ചമര്‍ത്തുമോ?
ഈ മദ്യനയം തെറ്റെന്നു മാത്റമല്ല ജനങ്ങളേ ചൂഷണം ചെയ്യുകയുമാണു ബ്റിട്ടീഷുകാറ്‍ ഉപ്പിണ്റ്റെ കുത്തക വച്ചതിനെക്കാള്‍ ഭീകരമാണു ഈ കുത്തക വല്‍ക്കരണം മാറ്‍ക്സിസ്റ്റ് പാറ്‍ട്ടിയുടെയും ബീവറേജസ് കോറ്‍പ്പറേഷണ്റ്റെയും എക്സൈസ് വകുപ്പിണ്റ്റെ തലവന്‍മാരുടെയും ഒക്കെ വാന്‍ ധന സമ്പാദന മാറ്‍ഗ്ഗമാണു ഈ കുത്തക വല്‍ക്കരണം
ഇന്നു ഒരു കുടിയനു അവനു ഇഷ്ടമുള്ള ബ്രാന്‍ഡ് മദ്യം വാങ്ങാന്‍ സ്വാതന്ത്യ്രമില്ല അതിവിടെ കിട്ടുന്നില്ല ഉദാഹരണം ഷാ വാലസ് സീഗ്രാം തുടങ്ങിയ കമ്പനികളുടെ മദ്യം കേരളത്തില്‍ വില്‍ക്കുന്നില്ല ബിവറേജസിലെ ഉന്നതന്‍മാര്‍ക്കു കമ്മീഷന്‍ കിട്ടുന്നില്ലായിരിക്കാം ഇമ്പീരിയല്‍ ബ്ളു ബ്ളെന്‍ഡേര്‍സ് പ്രൈഡ് തുടങ്ങി ഒട്ടേറെ നല്ല ബ്രാന്‍ഡുകള്‍ സീഗ്രാമിനുണ്ട് അതിവിടെ ലഭ്യമല്ല
ഇവിടെ കിട്ടുന്ന അല്ലെങ്കില്‍ വിതരണം ചെയ്യുന്ന മദ്യം കൂതറ മദ്യം ആണൂ കൂതറാ ബ്രാന്‍ഡുകള്‍ ആണൂ
ഓരോ ഫെസ്റ്റിവലിലും മീഡിയ പറയുന്നു കേരളീയര്‍ റിക്കാര്‍ഡ് തകര്‍ത്തു തകര്‍ത്തു എന്നു എന്നാല്‍ എന്താണു സത്യം ?
കേരളീയര്‍ വാങ്ങുന്ന മദ്യം തീവിലക്കാണു ഇമ്പീരിയല്‍ ബ്ളൂവിനു ഇരു നൂറു രൂപ ആണു വെളിയില്‍ ഇവിടെ കിട്ടാനില്ല കിട്ടിയാല്‍ തന്നെ അറു നൂറു രൂപ വരും
ഇന്നു സര്‍ക്കാരിണ്റ്റെ ചൈത്രം ബാറില്‍ കയറിയാല്‍ കണ്ണാടി അലമാരകളില്‍ വിശുധരായി അണി നിരത്തിയിരിക്കുന്ന ബ്രാന്‍ഡുകള്‍ എല്ലാം തന്നെ കേരളത്തിനു വെളിയില്‍ കൂതറ ബ്രാന്‍ഡുകള്‍ ആണു അവിടത്തെ സത്സ റമ്മിനു ഇക്കിവലെണ്റ്റ് ആണു
ഈ മദ്യങ്ങള്‍
നല്ലതിവിടെ വില്‍ക്കുന്നില്ല വിലയോ അതി ഭീമം ഈ മദ്യങ്ങള്‍ കഴിച്ചാല്‍ കിക്കു കിട്ടുന്നില്ല അതിനാല്‍ വീണ്ടും വീണ്ടും കുടിയന്‍ വാങ്ങുന്നു മുന്നൂറ്റമ്പത് കിട്ടുന്ന ഒരു മൈക്കാഡ് പണിക്കാരന്‍ മൊന്നൂറു രൂപക്കു മദ്യം കഴിച്ചലേ ഒരു മിനിമം കിക്കു കിട്ടുന്നുള്ളു
ഈ കിക്കു കരുണാകരന്‍ ഭരിച്ചിരുന്നപ്പോള്‍ ചാരായ ഷോപ്പില്‍ പത്തു രൂപക്കു കിട്ടുന്ന നൂറു മില്ലിക്കു നല്‍കാന്‍ കഴിയുമായിരുന്നു ഈ സത്യം പറയാന്‍ ആരുമില്ല കുടിയന്‍മാര്‍ സംഘടിതര്‍ അല്ല പാര്‍ട്ടിയും ഗവണ്‍മെണ്റ്റും ഇന്നു നിലനില്‍ക്കുന്നത് ഈ വരുമാനം കൊണ്ടാണു ഒരാഴ്ച ബീവറേജസ് അടാച്ചിട്ടാല്‍ ഇവിടെ ശമ്പളാം നല്‍കാന്‍ കഴിയില്ല
ഇതിനൊക്കെ പുറെമെ ആണൂ കൊച്ചു കുട്ടികളെ കൂടി മദ്യപന്‍മാര്‍ ആക്കാനുള്ള ഗവണ്‍മെണ്റ്റിണ്റ്റെ കുത്സിത നീക്കങ്ങള്‍ ഒരു ഉത്ത്രവാദിത പെട്ട ഗവണ്‍മണ്റ്റ് ഇതു ചെയ്യാമോ ?
വാഹ് വാഹ് ആരുഷി മാമ ആണ് ശരിയായ വലതന്‍,ഒരു മനോരമ ലൈന്‍.ഒളിച്ചിരുന്നു പറയുന്നതിനാല് ഉളുപ്പ് തീരെ വേണ്ട, പിന്നെ വലതന്‍ ജനത്തിനു മുമ്പില്‍ വരുമ്പോഴുള്ള നാട്യം വേണ്ട. അല്ലെങ്കില്‍ ഇങ്ങനെ കാച്ച്ചുമോ ?
"ഗാന്ധിജി ഉപ്പു കുറുക്കി സത്യാഗ്രഹം തുടങ്ങിയത് ,സിവില്‍ നിയമ ലംഘനം നടത്തിയത് , യഥാറ്‍ഥ്ത്തില്‍ ഈ സിവില്‍ നിയമ ലംഘനം ഗാന്ധിജി ചെയ്ത ഒരു വമ്പന്‍ വിഡ്ഡിത്തം തന്നെ ആയിരുന്നു "
ആരുഷി മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് മാത്രല്ല,യഥാര്‍ത്ഥ കൊണ്ഗ്രസ്സിനും ഗാന്ധിക്കും പോലും നേരെ അമേദ്യം എറിയുന്നത ഈ ഒരു കോമ്പ്ലെക്സ് കൊണ്ടാണ്് .ആരുസിയെ പോലെ തന്നെയാണ് മന്‍മോഹന്‍ മുതല്‍ ചാണ്ടി അദ്വാനി വരെയുള്ളവരുടെ അവസ്ഥ. മുഖം പൂഴിയില്‍ പൂഴ്ത്താന്‍ പറ്റാത്തതിനാല്‍ തുറന്നു പറയുന്നില്ല എന്ന് മാത്രം.
ആരുഷീടെ അപ്പന്‍,അപ്പാപ്പന്‍,ആ ടീമ്സിന്റെയും അപ്പന്‍ ഇവരെ ആരെയെങ്കിലും ബ്രിട്ടീഷുകാരു ഉപദ്രവിച്ചോ, കൊന്നോ ?പിന്നെ അമ്മ വീട്ടുകാര്, ആമ്മാമ,...ഇവരെ ആരെയെങ്കിലും പൂശുകയോ മോശമായി പെരുമാറുകയോ ചെയ്തോ ? ഇല്ലല്ലോ ? "തോന്ന്യാസം" കളിച്ചവരെ മാത്രല്ലേ, സായ്പ്പ് തോന്ടിവിട്ടിട്ടുള്ളൂ. എത്ര കോടി ജനം "സുഖ"മായി ജീവിച്ചു ബ്രിട്ടീഷുകാരു ഭരിച്ചപ്പോ ? ഉപ്പും കപ്പും ഒക്കെ പോട്ടെ. പിന്നെ എന്തിനാ ആ "നല്ല'വരായ ബ്രിട്ടീഷുകാരെ സ്വാതന്ത്ര സമരം നടത്തി ഇവിടെ നിന്ന് പുറത്താക്കിയത്? അവര് ഭരിച്ചാ പോരായിരുന്നോ ?
ഞാന്‍ ഒരു ആരുസി ഫാന്‍ ആയി,ആരുസീ താന്‍ താന്‍ രായമാണിക്യം,ഉമ്മ.ഉമ്മ.എന്റെ വക ചുടു മുത്തം.ഇപ്പോഴാ എനിക്കും ആരുസി പറയണത് പുടികിട്ടിയത്.
Post a Comment