Thursday, September 13, 2007

മൈക്രോക്രെഡിറ്റ് ഒരു കെണിയോ?

മൈക്രോക്രെഡിറ്റ് അല്ലെങ്കില്‍ മൈക്രോഫിനാന്‍സ് എന്നതു സാധാരണ ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും ചെറുവായ്പകള്‍ നല്‍കുന്ന ഒരു സംവിധാനമാണെന്ന് ചുരുക്കിപ്പറയാം. ഇതിനായി നാനാതരത്തിലുള്ള സംവിധാനങ്ങള്‍ ഇന്ന് വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. സ്വയംസഹായ സംഘങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങള്‍, സൊസൈററികള്‍, ബാങ്കിങ്ങേതര ഫൈനാന്‍ഷ്യല്‍ കമ്പനികള്‍(NBFC) എന്നിവ ഇവയില്‍ ചിലതാണ്. പ്രൊഫ: മുഹമ്മദ് യൂനസ് സ്ഥാപിച്ച ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്ക് ഈ രംഗത്ത് ലോകപ്രശസ്തമായ ഒരു മോഡലാണ്.

മുഹമ്മദ് യൂനസും ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കും

പാവപ്പെട്ട സ്ത്രീകളുടെ ചെറുസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നും തന്നെ ശേഖരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് അവരുടെതന്നെ സംഘത്തിലുള്ളവര്‍ക്ക് വായ്പ കൊടുക്കുന്ന രീതിയാണിത്. ഗ്രാമീണ ബാങ്ക് മോഡല്‍ വികസിപ്പിച്ചതിന് ഡോ. യൂനസിന് 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഗ്രാമീണ ബാങ്ക് മോഡല്‍ വാശിയോടെ പ്രചരിപ്പിക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ധനകാര്യസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും മാത്രമല്ല മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളും ഇത് ഒരു വന്‍സംഭവമായി കൊണ്ടാടുകയുണ്ടായി. ഡോ. യൂനസിന് 1994 ലെ ലോകഭക്ഷ്യ പുരസ്കാരവും (World Food Prize) ലഭിക്കുകയുണ്ടായി എന്നത് ഇത്തരുണത്തില്‍ പ്രത്യേകം സ്മരണീയമാണ് . ലോകഭക്ഷ്യപുരസ്കാരം സ്പോണ്‍സര്‍ ചെയ്യുന്നത് മൊണ്‍സാന്റോ, കാര്‍ഗില്‍, കൊക്കോകോള തുടങ്ങിയ കാര്‍ഷികരംഗത്തെ 74 ഓളം വന്‍ കുത്തകകളും സ്ഥാപനങ്ങളുമാണ് എന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്. ജനിതകവിത്തുകളുടെ ഉല്പാദനത്തിനും വിതരണത്തിനും കുപ്രസിദ്ധമായ മൊണ്‍സാന്റോയുമായി ചേര്‍ന്ന് Grameen Monsanto Centre for Environment Friendly Technologies എന്ന പ്രസ്ഥാനം സ്ഥാപിക്കാന്‍ ഡോ. യൂനസ് മൊണ്‍സാന്റോയില്‍ നിന്നും 150,000 ഡോളര്‍ സ്വീകരിക്കുകയുമുണ്ടായിട്ടുണ്ട്. ഏകദേശം 70 ഓളം അവാര്‍ഡുകളും 28 ഓളം ഓണറ്റി ഡിഗ്രികളും മറ്റനേകം ബഹുമതികളും ലോകത്തിന്റെ നാനാ പ്രദേശങ്ങളില്‍ നിന്നും ഡോ. യൂനസിനെ തേടിയെത്തിയിട്ടുണ്ട്. വിമര്‍ശകര്‍ പറയുന്നത് ഈ അവാര്‍ഡുകളും ബഹുമതികളുമെല്ലാം യൂനസിനെത്തേടിയെത്തിയത് പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും ധനമൂലധനത്തിന് 20-24% വരെ ലാഭം കിട്ടുന്ന ഒരു നിക്ഷേപമാര്‍ഗ്ഗം കണ്ടെത്തികൊടുത്തതിനുമുള്ള പാരിതോഷികമായിട്ടാണെന്നാണ്. വസ്തുതകള്‍ തെളിയിക്കുന്നത് ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്നാണ്.

മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉത്ഭവവും വളര്‍ച്ചയും

ബാങ്കിംഗ് മുതലായ ഔദ്യോഗിക വായ്പാ സംവിധാനങ്ങള്‍ക്കു പുറമെ എന്‍.ജി.ഒ കളുടേയും മറ്റും നേതൃത്വത്തില്‍ അനൌദ്യോഗിക ചെറുവായ്പാ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആഗോളവല്‍ക്കരണ -ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങളോടൊപ്പം 1980-കള്‍ മുതല്‍ തന്നെ ആരഭിച്ചിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പിന്‍തുണ നല്‍കിവരുന്നത് വികസിത രാജ്യങ്ങളാണ്, പ്രത്യേകിച്ചും ജര്‍മ്മനി, ഇംഗ്ളണ്ട്, യു.എസ്സ്.എ എന്നീ രാജ്യങ്ങള്‍. ഇതുകൂടാതെ ഫോര്‍ഡ് ഫൌണ്ടേഷന്‍, ഗ്രാമീണ്‍ഫൌണ്ടേഷന്‍ (USA) തുടങ്ങിയ അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളും, ലോകബാങ്കുപോലുള്ള സാമ്പത്തിക സ്ഥാപനങ്ങളും ഈ പരിപാടിക്ക് സര്‍വ്വ ഒത്താശയും നല്‍കിവരുന്നു. ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഫിനാന്‍സ് മന്ത്രാലയത്തിന്റെ കീഴിലുള്ള ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് (GTZ) മൈക്രോഫിനാന്‍സ് പ്രചാരണത്തിന് ആദ്യകാലത്ത് നേതൃത്വം നല്‍കിയ ഒരു പ്രധാന ഏജന്‍സി.

വിവിധ രാജ്യങ്ങളില്‍ നടപ്പാക്കിവരുന്ന മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ അവയില്‍ ചില സമാനതകള്‍ ഉണ്ടന്നു നമുക്കു കാണാന്‍ കഴിയും.

1. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രചരിപ്പിക്കുന്ന അതേ ഏജന്‍സികള്‍ തന്നെയാണ് മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്നത്.

2. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാലും ഇന്ത്യയിലായാലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലാണ് മൈക്രോ ക്രെഡിറ്റും, അനുബന്ധസ്ഥാപനങ്ങളായ സ്വയംസഹായ സംഘങ്ങളും മറ്റും പ്രചാരത്തില്‍വന്നത്.

3.ആഗോളവല്‍ക്കരണത്തിന്റെയും മൈക്രോഫിനാന്‍സ് പരിപാടിയുടേയും തത്വശാസ്ത്രം ഒന്നുതന്നെയാണ്. ജനങ്ങള്‍ സബ്‌സിഡിയേയുംസര്‍ക്കാര്‍ സഹായത്തേയും നോക്കിയിരിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. സ്വയംസഹായസംഘം എന്ന (Self Help Groups) പേരില്‍തന്നെ ഈ തത്വം അന്തര്‍ലീനമാണ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവന്‍ നിലനില്‍ക്കണ്ട എന്ന ധ്വനിയും ഇതിനുണ്ട്.

LPG നയങ്ങളും മൈക്രോക്രെഡിറ്റും

ഇന്ത്യയില്‍ ആഗോളവല്ക്കരണ പ്രക്രിയ തുടങ്ങിയ 1990 കളുടെ തുടക്കത്തിലാണ് നബാര്‍ഡിന്റെ നേതൃത്വത്തില്‍ സ്വയംസഹായസംഘങ്ങള്‍ (എന്‍.ജി.ഒ.കളുടെ സഹായത്തോടെ) പ്രചരിപ്പിച്ചു തുടങ്ങിയത് . ഇതേ സമയം തന്നെയാണ് ഘടനാപരമായ പരിഷ്ക്കാരങ്ങളുടെ(Structural Reforms) പേരില്‍ സര്‍ക്കാര്‍ ഗ്രാമീണവികസനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്നു പിന്‍വാങ്ങുന്നതും, എല്ലാം കമ്പോളത്തിനടിയറ വച്ചുതുടങ്ങുന്നതും. സര്‍ക്കാര്‍ നടത്തിവന്നിരുന്ന സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സ്വയംസഹായ സംഘങ്ങള്‍ ഏറ്റെടുക്കണം എന്ന തത്വം പതുക്കെ പതുക്കെ പ്രചാരത്തില്‍വന്നു. ബാങ്കുകള്‍ ഗ്രാമീണ മേഖലയ്ക്കും കൃഷിക്കും വായ്പകള്‍ നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങിത്തുടങ്ങി. All-India Debt and Investment Survey (NSS Fifty Ninth Round) കണക്കുകള്‍ കാണിക്കുന്നത് ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ 1991 ല്‍ നല്‍കിവന്ന വായ്പയുടെ (institutional credit) പങ്ക് 64 ശതമാനമായിരുന്നത് 2002 ആയപ്പോള്‍ 57.1 ശതമാനമായി കുറഞ്ഞു എന്നാണ്. എന്നാല്‍ ഹുണ്ടികക്കാരുടെ പങ്ക് 1991 ല്‍ 17.5 ശതമാനമായിരുന്നത് 2002 എത്തിയപ്പോള്‍ 29.6 ശതമാനമായി കുതിച്ചുയര്‍ന്നു.

മൈക്രോഫിനാന്‍സ് സംരംഭങ്ങളും അരാഷ്ട്രീയവാദവും

അരാഷ്ട്രീയവല്‍ക്കരണം മൈക്രോഫിനാന്‍സ് സംരംഭങ്ങളുടെ കൂടപ്പിറപ്പാണ്. സ്വയംസഹായ സംഘങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കണം സംഘടിപ്പിക്കുന്നത് എന്നത് പരിപാടിയുടെ ഒരു പ്രധാന ഘടകമാണ്. ബ്രസീലിലും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പരിപാടികളെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച "മൈക്കിള്‍ ചൌഷോദവസ്കി'' അദ്ദേഹത്തിന്റെ Globalisation of Poverty എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇത്തരം ചെറുചെറു ക്രെഡിറ്റ് ഗ്രൂപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ട ചൂഷിതരായ ജനങ്ങളുടെ വ്യവസ്ഥിതിക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള സംഘടിത പ്രതിരോധത്തിനുതന്നെ ഒരു തടസ്സമായി നിന്നു എന്നാണ്.

ഐക്യരാഷ്ട്രസഭ മൂലധനതാല്‍പ്പര്യങ്ങളുടെ സംരക്ഷകനോ?

2005 മൈക്രോ ക്രെഡിറ്റ് വര്‍ഷമായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭ തീരുമാനിച്ച പരിപാടികളില്‍ പ്രധാനപ്പെട്ട ഒന്ന് ഓഹരിവിപണികളിലെ ഒരു ദിവസത്തെ വ്യാപാരം തുടങ്ങുന്ന ആരംഭമണിയോ, വ്യാപാരം അവസാനിപ്പിക്കുന്ന മണിയോ മൈക്രോസംരംഭകര്‍ മുഴക്കണം എന്നതാണ്. ഈ ആശയം മുന്നോട്ടുവച്ചത് ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളിലെ കുറെ വിദ്യാര്‍ത്ഥികളാണ് . അവരുടെതന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത് സാമ്പത്തിക ഉദാരവല്‍ക്കരണം ധനവാനും ദരിദ്രനും ഒരുപോലെ ബാധകമാണ് എന്ന് സൂചിപ്പിക്കാനാണ്. മറ്റൊരുകാര്യം നമുക്കുകാണാന്‍ കഴിയുന്നത് ഇത് സാധാരണ ജനങ്ങളുടെ സമ്പത്തും ലോകധനമൂലധനക്കമ്പോളത്തിലേക്ക് ചൂതാട്ടത്തിന് ഒഴുക്കുവാനുള്ള ഒരാഹ്വാനം തന്നെയാണ് എന്നതാണ്. അന്തരാഷ്ട്ര ഓഹരിക്കമ്പോളങ്ങളിലെ കുമിള-സമ്പദ്‌വ്യവസ്ഥയെ (Bubble Economy) ശക്തമാക്കാന്‍ ദരിദ്രനാരായണന്മാരുടെ വിയര്‍പ്പിന്റെ വിലയും ഉപയോഗിക്കാനുള്ള നീക്കമല്ലാതെ മറ്റൊന്നുമല്ലിത്. സ്വയംസഹായ സംഘങ്ങള്‍ ഗ്രാമീണമേഖലയിലെ സമ്പത്ത് അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയുമായി കൂട്ടിയിണക്കാനുള്ള ഒരു മാദ്ധ്യമമാണെന്ന് സ്വയംസഹായ സംഘങ്ങളുടെ പ്രധാന പ്രചാരകരായ ജര്‍മ്മന്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ തുറന്നു സമ്മതിക്കുന്നുണ്ട്.

സ്വയം സഹായസംഘങ്ങള്‍ നിര്‍ബന്ധമായും ഒരു ബാങ്ക് അക്കൌണ്ട് തുറക്കുകയും അവരുടെ സമ്പാദ്യം ബാങ്കില്‍ നിക്ഷേപിക്കുകയും വേണം അല്ലെങ്കില്‍ ഒരു MFI യോ, NBFC യോ, NGO യോ ആയി ബന്ധപ്പെടണം. അങ്ങനെ ഗ്രാമീണ മേഖലയിലെ ചെറുചെറു സമ്പാദ്യങ്ങളും അന്താരാഷ്ട്ര ധനമൂലധന ചങ്ങലയിലെ കണ്ണിയാകുന്നു. ഗ്രാമപ്രദേശങ്ങളും ധനമൂലധനത്തിന് നിക്ഷേപത്തിനും ലാഭം കൊയ്യാനുമുള്ള ഒരു കളമായി മാറുന്നു.

ഇന്ത്യയില്‍ 2004 ലെ നവംബര്‍ 18 ന് , ബോംബെ ഓഹരിക്കമ്പോളത്തിലെ ആരംഭമണി മുഴക്കുന്ന പരിപാടി സംഘടിപ്പിച്ചത് ബോംബെ സ്റ്റോക്ക് എക്സേഞ്ച്, സിറ്റിഗ്രൂപ്പ്, പ്ളാനറ്റ് ഫിനാന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ്. ഈ സംരംഭത്തിന്റെ ലക്ഷ്യം അതിന് നേതൃത്വം നല്‍കിയിരിക്കുന്ന സ്ഥാപനങ്ങളെ നോക്കിയാല്‍ മനസ്സിലാകും. പ്ളാനറ്റ് ഫിനാന്‍സിന്റെ പ്രധാന രക്ഷാധികാരികള്‍ സനോഫി- അവന്റിസ് എന്ന ഫ്രഞ്ച് ഫാര്‍മസ്യൂട്ടിക്കല്‍ മള്‍ട്ടിനാഷണലാണ്. ക്യാന്‍സറിനും മറ്റും വളരെ വിലകൂടിയ മരുന്നുകള്‍ വിറ്റ് കൊള്ളലാഭമുണ്ടാക്കുന്ന ഒരു കമ്പനിയാണ് സനോഫി അവന്റിസ്. ഡോ. യൂനസ് പ്ളാനറ്റ് ഫിനാന്‍സിന്റെ കോ-പ്രസിഡന്റും, അഡ്വൈസറി ബോര്‍ഡംഗവുമാണ്.

ഇതുവരെ പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാം. മുതലാളിത്തം അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തും ഉപകരണമാക്കും, ഏതാശയവും അത് സ്വന്തം ലാഭത്തിനും കൊള്ളക്കും ഉള്ള മാര്‍ഗ്ഗമാക്കും. സന്നദ്ധസംഘടനകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും ഒക്കെ പ്രവര്‍ത്തിക്കാന്‍ ധാരാളം പണം ആവശ്യമാണ്. ഇവയുടെ പ്രവര്‍ത്തനത്തിന് ഫണ്ടിംഗ് ഒരുക്കിക്കൊടുക്കാന്‍ ആഗോളതലത്തില്‍ തന്നെ മൊണ്‍സാന്റോ, മൈക്രോസോഫ്റ്റ്, സിററിബാങ്ക് തുടങ്ങിയ മള്‍ട്ടിനാഷണല്‍ കുത്തകകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഫൌണ്ടേഷനുകളും, എന്‍ഡോവ്മെന്റുകളും നിലവിലുണ്ട്. സ്വാഭാവികമായും ഈ ഫൌണ്ടേഷനുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കുത്തകകള്‍ അവരുടെ സഹായങ്ങള്‍ സ്വീകരിക്കുന്നവരെ ക്കുന്നവരെ അവരുടെ താല്പര്യത്തിനായി ഉപയോഗിക്കും. നിതാന്തജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ ഏതു പുരോഗമന പ്രസ്ഥാനത്തേയും അത് വഴി തെറ്റിക്കും തീര്‍ച്ച.

(ലേഖകന്‍ : ജോസ്.ററി.ഏബ്രഹാം)

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍ - പ്രൊ. പ്രഭാത് പട്നായിക്. മൈക്രോ ക്രെഡിറ്റ് പരമ്പരയിലെ ആദ്യ ലേഖനം ഇവിടെ

കുടുംബശ്രീ അയല്‍കൂട്ടങ്ങളും മൈക്രോഫൈനാന്‍സ് ബില്ലും - സജി വര്‍ഗീസ്. ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ഇവിടെ

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ - ശ്രീ. തോമസ് ഫ്രാങ്കോ, ഈ പരമ്പരയിലെ നാലാമത്തെ ലേഖനം ഇവിടെ

27 comments:

വര്‍ക്കേഴ്സ് ഫോറം said...

മൈക്രോഫിനാന്‍സ് സംരംഭങ്ങളെ ശ്രദ്ധയോടെ വീക്ഷിച്ചാല്‍ അവയില്‍ ചില സമാനതകള്‍ ഉണ്ടന്നു നമുക്കു കാണാന്‍ കഴിയും.1. ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും പ്രചരിപ്പിക്കുന്ന അതേ ഏജന്‍സികള്‍ തന്നെയാണ് മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്നത്.2. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായാലും ഇന്ത്യയിലായാലും ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലാണ് മൈക്രോ ക്രെഡിറ്റും, അനുബന്ധസ്ഥാപനങ്ങളായ സ്വയംസഹായ സംഘങ്ങളും മറ്റും പ്രചാരത്തില്‍വന്നത്.3.ആഗോളവല്‍ക്കരണത്തിന്റെയുംമൈക്രോഫിനാന്‍സ് പരിപാടിയുടേയും തത്വശാസ്ത്രം ഒന്നുതന്നെയാണ്. ജനങ്ങള്‍ സബ്‌സിഡിയേയുംസര്‍ക്കാര്‍ സഹായത്തേയും നോക്കിയിരിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. സ്വയംസഹായസംഘം എന്ന (Self Help Groups) പേരില്‍തന്നെ ഈ തത്വം അന്തര്‍ലീനമാണ്.സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവന്‍ നിലനില്‍ക്കണ്ട എന്ന ധ്വനിയും ഇതിനുണ്ട്.

മൈക്രോക്രെഡിറ്റ് പരമ്പരയിലെ രണ്ടാമത്തെ ലേഖനം.

ivideyilla said...

മൈക്രോ ക്രെഡിറ്റ് സംവിധാനം എല്ല്ലാത്തരത്തിലുമുള്ള പാവങ്ങളെ ഉദ്ദേശിച്ചല്ലല്ലോ. ക്രെഡിറ്റ് തിരിച്ചടക്കാനുംമറ്റും ഡിസിപ്ലിന്‍ ഉള്ളവര്‍ക്കും അതനുസരിച്ച് ജോലി ചെയ്യാന്‍ കഴിവുള്ളവര്‍ക്കും ഒരു വലിയ
ധനസഹായമാണ്. തീരെ ചെറിയ രീതിയില്‍ പത്തിരുപതു കൊല്ലം മുന്‍പ് തുടങ്ങിയ ഒരാശയം പടര്‍ന്നു പന്തലിച്ച ഒരു സംരഭത്തിനു നെഗറ്റീവ് പോയിന്റ്സ് ഉണ്ടെന്ന് സമ്മതിക്കേ അതിന്റെ ഗുണങ്ങളെ തൃണവല്‍ക്കരിച്ചുകൊണ്ട് അത് തികച്ചും ചൂഷണ സെറ്റപ്പാണെന്ന് പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല. വായ്പ്പ എന്നത് ബാങ്കുകളടേതുപോലും ചൂഷണമെന്ന് എളുപ്പത്തില്‍ ജെനറലൈസ് ചെയ്തു പറയാം. മൈക്രോ ഫിനാന്‍സ് കൊണ്ട് മാത്രമാണൊ ആന്ത്രാപ്രദേശിലേ കര്‍ഷകര്‍ ആത്മ്ഹത്യ ചെയ്തത്? അതിലും വലിയ കണക്കുകള്‍ ഇല്ലെ? ബാങ്കുകളുടേത് തന്നെ?

മൈക്രോ ഫിനാന്‍സിന്റെ പ്രധാന ഗുണമായ സ്വന്താമായ് അധ്വാനിക്കുമ്പോള്‍ കിട്ടുന്ന ആ സെല്ഫ് കോണ്‍ഫിഡന്‍സ് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കൊടുത്തു എന്നുള്ളത് ഒരു വലിയ പോയിന്റാണ്.
അതുവരെ യാതൊരു വിധ ഹോപ്പിമുല്ലാതിരുന്ന എന്നാല്‍ അധ്വാനിക്കാന്‍ തയ്യറാറായ ഒരു സമൂഹത്തിനു മൈക്രോ‍ഫിനാന്‍സ് ഒരു മാജിക്ക് ബുള്ളറ്റായിരുന്നു എന്ന് പറയുന്നതില്‍ തെറ്റുണ്ടൊ? മാത്രമല്ല, അത് പാവപ്പെട്ട സ്ത്രീകളില്‍ ചെറിയ രീതിയില്‍ എങ്കില്‍ ചെറിയ രിതിയല്‍ വ്യവസായ സംരഭകരാവുനാള്ള ആത്മവിശ്വാസം നല്‍കിയില്ലേ? സ്ത്രീകളാണ് ഗ്രാമീണ്‍ മോഡലിന്റെ ആദ്യകാല മുഖ്യ ഉപഭോക്താക്കളായിരുന്നതല്ലോ. ഇത് വഴി അവര്‍ക്ക് സമൂഹത്തിലും കുടുമ്പത്തിലും സാമ്പത്തികമായും സാമൂഹ്യമായും ഒരു പരിധി വരെ സമത്വം സൃഷ്ടിച്ചു എന്ന് പറയുന്നതില്‍ തെറ്റുണ്ടൊ? ബംഗ്ലാദേശില്‍ ഇത് തുടങ്ങുമ്പോഴും ഇപ്പോഴും വന്ന സാമൂഹയപ്രയമായ മാറ്റങ്ങള്‍ ശ്രദ്ധിച്ചാലും പഠിച്ചാലും തന്നെ മതിയല്ലോ അത് മനസ്സിലാക്കാന്‍.
ദാരിദ്ര്യം തുടച്ചുമാറ്റപ്പെട്ടില്ല എന്ന വസ്തുത വിസ്മരിക്കുന്നില്ല, പക്ഷെ ദാരിദ്രയം കൂടിയില്ല എന്നുള്ള വസ്തുതയും തള്ളിക്കള്ളായാനാവില്ലല്ലോ. ദാരിദ്രത്തേക്കാളുപരി സാമൂഹ്യപരമായ
മാറ്റങ്ങളാണ് എനിക്കിതില്‍ കാണുവാന്‍ കഴിഞ്ഞത്..അതാവണം എല്ലാ സാമ്പതിക നയങ്ങളുടേയും മെയിന്‍ റിസള്‍ട്ട്സ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ ലേഖനത്തില്‍ പറഞ്ഞ നെഗറ്റീവ് പോയിന്റുകള്‍ മൈക്രോ ഫിനാന്‍സിങ്ങ് പദ്ധതിയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ (മെയിന്‍, ഇന്ററസ്റ്റ് കുറക്കുന്നത്) വരുത്തിയാലും
മറ്റും സാധ്യമാവും എന്ന് തോന്നുന്നു.

ഓഫ്: ആ‍ദ്യ ലേഖനത്തിന്റെ ലിങ്ക് രണ്ടാം പാര്‍ട്ടില്‍ ഞാന്‍ നോക്കിയിട്ട് കണ്ടില്ല. അങ്ങിനെ ലിങ്ക് ചെയ്തെങ്കില്‍ നന്നായിരുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

1-മുഹമ്മദ് യൂനസും ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കും
വിമര്‍ശകര്‍ പറയുന്നത് ഈ അവാര്‍ഡുകളും ബഹുമതികളുമെല്ലാം യൂനസിനെത്തേടിയെത്തിയത് പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും ധനമൂലധനത്തിന് 20-24% വരെ ലാഭം കിട്ടുന്ന ഒരു നിക്ഷേപമാര്‍ഗ്ഗം കണ്ടെത്തികൊടുത്തതിനുമുള്ള പാരിതോഷികമായിട്ടാണെന്നാണ്. വസ്തുതകള്‍ തെളിയിക്കുന്നത് ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട് എന്നാണ്.

ഇത്‌ ഒന്ന് വ്യക്തമാക്കിത്തന്നിരുന്നെങ്കില്‍ നന്നായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഈ പ്രസ്ഥാനം വന്നില്ലായിരുന്നു എങ്കില്‍ അവിടെ ഒരു സാമൂഹിക മാറ്റം ഉണ്ടാകുമെന്നായിരുന്നോ ഉദ്ദേശിക്കുന്നത്‌.

ജനങ്ങള്‍ സബ്‌സിഡിയേയുംസര്‍ക്കാര്‍ സഹായത്തേയും നോക്കിയിരിക്കാതെ സ്വന്തം കാലില്‍ നില്‍ക്കണം. സ്വയംസഹായസംഘം എന്ന (Self Help Groups) പേരില്‍തന്നെ ഈ തത്വം അന്തര്‍ലീനമാണ്.

ഈ ചിന്തക്ക്‌ എന്താണ്‌ ഒരു തെറ്റ്‌. സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവന്‍ നിലനില്‍ക്കണ്ട എന്ന ധ്വനി എനിക്ക്‌ കാണാന്‍ കഴിയുന്നില്ല. കഴിയുന്നവരൊക്കെ സര്‍ക്കാര്‍ സബ്‌സിഡിക്കൊന്നും കാത്തിരിക്കാതെ നല്ലനിലയില്‍ എത്തിയാല്‍ സബ്‌സിഡികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവില്ലാത്തവര്‍ക്ക്‌ കിട്ടാന്‍ സാധിക്കും എന്ന് ചിന്തിച്ച്‌ കൂടെ

സ്വയംസഹായ സംഘങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കണം സംഘടിപ്പിക്കുന്നത് എന്നത് പരിപാടിയുടെ ഒരു പ്രധാന ഘടകമാണ്.

ഇത്തരം ചെറുചെറു ക്രെഡിറ്റ് ഗ്രൂപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ട ചൂഷിതരായ ജനങ്ങളുടെ വ്യവസ്ഥിതിക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള സംഘടിത പ്രതിരോധത്തിനുതന്നെ ഒരു തടസ്സമായി നിന്നു എന്നാണ്.


രാഷ്ട്രീയ വല്‍ക്കരണം ഇന്ന് ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന കേരളത്തിന്റെ ഉദാഹരണം മാത്രം എടുത്താല്‍ ഇതിന്റെ പ്രാധാന്യം നമുക്ക്‌ മനസ്സിലാകില്ലേ. നമ്മുടെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനം തൊട്ട്‌ സഹകരണ സംഘങ്ങളില്‍ വരെ നിലനില്‍ക്കുന്ന രാഷ്ട്രീയ വല്‍ക്കരണം വരെ ഒന്ന് ഓര്‍ത്ത്‌ നോക്കിയാല്‍ മനസിലാക്കാവുന്നതെ ഉള്ളൂ. കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച്‌ എന്റെ നാട്ടിലേ കര്‍ഷക കൂട്ടായ്മയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കരും ഉണ്ട്‌. എന്നാല്‍ അത്‌ തികച്ചും അരാഷ്ട്രീയ കൂട്ടായ്മയാണ്‌. അതുകൊണ്ട്‌ മാത്രമാണ്‌ അത്‌ ഇന്ന് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത്‌

Ralminov റാല്‍മിനോവ് said...

മൈക്രോഫിനാന്‍സ് ആഗോളഗൂഢാലോചനയും പകരമുള്ള അണ്ണാച്ചിബ്ലേഡ് പ്രാദേശിക "ഒറ്റപ്പെട്ട" സംഭവങ്ങളുമായി ചിത്രീകരിക്കപ്പെടുന്നു.
കുറച്ചു്കാലത്തേക്കെങ്കിലും ഒരു പോസിറ്റിവ് തിങ്കിങ് ശീലമാക്കൂ.
എന്തിനേയും ഏതിനേയും ഭയം !

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഇഞ്ചിപ്പെണ്ണ്‌,

മൈക്രോ ക്രെഡിറ്റ് സ്താപനങ്ങളേയും സ്വയംസഹായസംഘങ്ങളേയും രണ്ടായി തന്നെ കാണേണ്ടിയിരിക്കുന്നു. സ്വയംസഹായസംഘങ്ങള്‍ സ്ത്രീകളെ വീടിനു പുറത്തേയ്ക്കു വരുവാനും
സാമൂഹ്യ പ്രശ്നങ്ങളില്‍ ഭാഗഭാക്കുവാനും സഹായിക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും സ്ത്രീകളെ പൊതുവായി ബാധിക്കുന്ന സാമൂഹ്യ
പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ക്കായി പ്രയത്നിക്കുവാന്‍ തയ്യാറാക്കുന്നു. പക്ഷേ ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനായി ഒരു കരുത്താര്‍ന്ന ജനാധിപത്യ നേതൃത്വം ഉണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) സാമ്പത്തിക ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കുപരി, സാമൂഹിക സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കും.
പക്ഷെ, പലപ്പോഴും സ്വയംസഹായ സംഘങ്ങളുടെ രൂപകല്‍പ്പന പ്രധാനമായും ചെറിയ തോതിലുള്ള വായ്പാ നിക്ഷേപ പദ്ധതിയില്‍ മാത്രമായി ഒതുങ്ങുന്നു. ഇവയ്ക്ക് പലപ്പോഴും സ്ത്രീകളുടെ പൊതുവായ പ്രശ്നങ്ങളില്‍ അഭിപ്രായ സമന്വയ താല്‍പര്യം കാണാറില്ല. അതുകൊണ്ടുതന്നെ സ്വയംസഹായ സംഘങ്ങള്‍ പൊതുവെ കൂട്ടായ സാമൂഹ്യ
പരിഷ്ക്കരണങ്ങള്‍ക്കായോ നീതിലഭ്യതയ്ക്കായോ ശ്രമിച്ചുകാണുന്നില്ല.

മൈക്രോ ക്രെഡിറ്റും വനിതകളുടെ ചെറുകൂട്ടായ്മയുമൊന്നും പുതിയ ആശയങ്ങളല്ല എന്ന് പറയട്ടെ. ‘പിടിയരി’ എന്ന നമ്മുടെ പഴയകാല സമ്പ്രദായത്തില്‍ ഈ കൂട്ടായ്മയും
സഹകരണവും നമുക്ക് കാണാം. അത്തരത്തിലുള്ള ഏതെങ്കിലും സാമൂഹിക കൂട്ടായ്മയേയോ, അയല്‍ക്കൂട്ടസ്ഥാപനങ്ങളെയോ എതിര്‍ക്കുന്നില്ല എന്നു മാത്രവുമല്ല, എതിര്‍ക്കേണ്ട കാര്യവുമില്ല. എതിര്‍ക്കുന്നതും എതിര്‍ക്കപ്പെടേണ്ടതും ആഗോളവല്‍ക്കരണനയങ്ങളുടെ സഹചാരിയായി ലോകബാങ്കിന്റേയും സാമ്രാജ്യത്വശക്തികളുടെയുമൊക്കെ പിന്തുണയും
ആശീര്‍വാദവുമായി വന്നിട്ടുള്ള മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെയാണ്. അതിന്റെ വ്യത്യാസം തിരിച്ചറിയുന്നുണ്ടാവുമല്ലോ. ശരിക്കു പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ സഹകരണ
സ്ഥാപനങ്ങളും ഒരു തരത്തിലുള്ള മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങള്‍ തന്നെയാണ്. അവയെ എതിര്‍ക്കുന്നില്ലെന്നതും പിന്‍‌തുണയ്ക്കുന്നുണ്ട് എന്നുള്ളതും എടുത്ത് പറയേണ്ടതുണ്ട്.

സഹകരണ സംഘങ്ങളേയും കര്‍ഷകര്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും വായ്പകള്‍ ലഭ്യമാക്കുന്ന ഗ്രാമീണബാങ്കുകളേയും(Regional Rural Banks) ശക്തിപ്പെടുത്തണം.
ഇന്നത്തെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ കാര്യക്ഷമം എന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഗ്രാമീണ വായ്പാ സംവിധാനങ്ങളെ തളര്‍ത്തുകയോ ദുര്‍ബലമാക്കുകയോ ചെയ്തിരിക്കുകയാണ് എന്നു

മാത്രമല്ല ഈ ചുമതല മുഴുവന്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയുമാണ്. ഈ സ്ഥാ‍പനങ്ങള്‍ പാവങ്ങളെ ചൂഷണം ചെയ്യുകയാണെന്നു തന്നെയാണ് ലേഖനത്തില്‍ സൂചിപ്പിച്ച ഗ്രാമീണ മേഖലയിലെ കടബാദ്ധ്യതയെപ്പറ്റിയുള്ള NSSO പഠനവും സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്ന ചില സംരംഭങ്ങള്‍ മികവുകാട്ടുന്നത്
പലപ്പോഴും ഒരു നിയമം എന്നതിലുപരി അപവാദമായാണ് കാണപ്പെടുന്നത്. സ്ത്രീകള്‍ മോശക്കാരായതിനാലോ, അവര്‍ക്ക് നേതൃത്വ പാ‍ടവം കുറവായതു കൊണ്ടോ അല്ല, ഇന്നത്തെ
സാമ്പത്തിക ക്രമത്തില്‍ ചെറുകിട സംരംഭകര്‍ക്ക് പിടിച്ച് നിലനില്‍ക്കാനാവാത്ത അവസ്ഥയാണുള്ളത്. അവര്‍ പലപ്പോഴും കടക്കെണിയിലുമാകുന്നു. അത്തരത്തിലാണ് നയങ്ങളുടെ പോക്ക്.

ആഗോളവത്കരണാനന്തര കാലഘട്ടത്തില്‍ വികസിത അവികസിത രാജ്യങ്ങളില്‍ ഒന്നുപോലെ ദാരിദ്ര്യം വര്‍ദ്ധിച്ചു എന്നുള്ളത് ഒരു വസ്തുതയാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍ സമ്പത്തിന്റെ കുന്നുകൂടല്‍ അധികമാവുകയും കൊട്ടിഘോഷിക്കപ്പെട്ട മെച്ചങ്ങള്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രം ലഭ്യമാകുകയും ചെയ്തു. “ഷൈനിങ്ങ്“ ലൈനിലുള്ള പരസ്യങ്ങള്‍
പരസ്യങ്ങള്‍ മാത്രമായി അവസാനിക്കുകയും യാഥാര്‍ത്ഥ്യം ഒട്ടും “ഷൈനിങ്ങ്” ആകാതെ തുടരുകയും ചെയ്യുന്നു. നിലവിലുള്ള മൈക്രോക്രെഡിറ്റ് പദ്ധതികളിലുള്ള മാറ്റം എന്ന് ഇഞ്ചി പറഞ്ഞത് , ബാങ്കുകള്‍ അവയുടെ സാമൂഹിക ബാദ്ധ്യതകള്‍ നിറവേറ്റുന്നത് പ്രധാനമായി കരുതുകയും മൈക്രോക്രെഡിറ്റ് സ്ഥാ‍പനങ്ങള്‍ ഇത്തരം ബാങ്കുകളെ സഹായിക്കുന്ന രീതിലാവുകയും ചെയ്യുക എന്നതാണെങ്കില്‍ തികച്ചും സ്വീകാര്യം.

ഈ പരമ്പരയിലെ ആദ്യലേഖനത്തിനുള്ള ലിങ്ക് ഈ ലേഖനത്തിന്റെ അവസാനം കൊടുത്തിട്ടുണ്ട്. നിര്‍ദ്ദേശത്തിനു നന്ദി.

പ്രിയ കിരണ്‍ തോമസ്,

മുതലാളിത്തം എല്ലാകാലത്തും അതിനോടുള്ള എതിര്‍പ്പുകളേയും ബദല്‍ (alternative) രൂപീകരണശ്രമങ്ങളേയും അത്തരം ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന ആശയങ്ങളേയും
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇല്ലായ്മ ചെയ്യുകയോ സ്വാംശീകരിച്ച് ദുര്‍ബലപ്പെടുത്തുകയോ ചെയ്യുവാനുള്ള വഴികള്‍ കണ്ടെത്തിയിട്ടുണ്ട്. Either by hook or by crook. കെയിന്‍സിന്റെ social welfare state ഉം സാമ്പത്തികശാസ്ത്രവുമൊക്കെ അത്തരത്തിലുള്ള ഒന്നാണ്. അവര്‍ ഇന്ന് മുന്നോട്ട് വെക്കുന്ന മൈക്രോ ഫിനാന്‍സ് ആശയങ്ങളും അതേ
സരണിയിലുള്ളവയാണ്. അതിന്റെയൊക്കെ ചെറിയ ചെറിയ വിജയങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുകയും വലിയ പരാജയങ്ങള്‍ മറച്ചുവെക്കപ്പെടുകയുമാണ് പലപ്പോഴും ചെയ്യുന്നത്.

യൂനസിന്റെ ഈ പദ്ധതി നോബല്‍ സമ്മാനം നേടിയപ്പോള്‍ അതിനേക്കാളൊക്കെ എത്രയോ മുന്‍പേ, എത്രയോ മെച്ചത്തില്‍ നടന്ന നമ്മുടെ നാട്ടിലെ ബാങ്ക് ദേശസാത്കരണവും,
മുന്‍‌ഗണനാ വായ്പയുമൊന്നും ഒരു പരാമര്‍ശം പോലും നേടിയില്ല എന്നത് “ നരസിംഹത്തില്‍ നിന്നും ചിദംബരത്തിലെത്തുമ്പോള്‍” എന്ന
href=http://workersforum.blogspot.com/2007/06/blog-post_28.html>പോസ്റ്റില്‍
ചൂണ്ടിക്കാട്ടിയിരുന്നു.
അത്തരത്തിലുള്ള ബാങ്കിങ്ങ് സംവിധാനത്തെ, കുറവുകള്‍ നികത്തി മെച്ചപ്പെടുത്തുന്നതിനു പകരം അതിനെ തകര്‍ത്തുകൊണ്ട് ആ സംവിധാനത്തില്‍ ഈടാക്കുന്നതിലും കൂടിയ
പലിശക്ക് വായ്പ നല്‍കുന്ന സംവിധാനങ്ങളാണ് ലോകബാങ്കും അതിന്റെ പ്രാണേതാക്കളും മുന്നോട്ട് വെക്കുന്നത്. ഇന്ത്യയിലായാലും മറ്റെവിടെയായാലും. ആ സംവിധാനങ്ങള്‍പോലും
ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു എന്ന കിരണിന്റെ ചോദ്യത്തിനുത്തരം അതിലും നല്ല സംവിധാനങ്ങള്‍ ഉണ്ടാക്കാം എന്നിരിക്കെ, അതാണ് ശരിയായ രീതിയിലുള്ള
വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും യോജിച്ചത് എന്നിരിക്കെ, അത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരുകളുടെ ചുമതലയാണ് എന്നിരിക്കെ, അത് ചെയ്യാതെ അതിനു പകരമായി മൂലധന താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംവിധാനങ്ങള്‍ കൊണ്ടു വരുന്നു എന്നാണ്. ദാരിദ്ര്യവും കഷ്ടപ്പാടും പോലും മൂലധന
താല്പര്യസംരക്ഷണത്തിനായി ഉപയോഗിക്കപ്പെടുന്നു. യൂനസിനെതിരായ വിമര്‍ശനങ്ങള്‍ എന്തൊക്കെ എന്നതിനു ലിങ്ക് ലേഖനത്തില്‍ തന്നെ ഉള്ളതുകൊണ്ട് വിശദീകരിക്കുന്നില്ല.

സ്വയം പര്യാപ്തത എന്ന അര്‍ത്ഥത്തിലുള്ള സ്വന്തം കാലില്‍ നില്‍ക്കല്‍ അല്ല ലോക ബാങ്ക് ഉദ്ദേശിക്കുന്നത്. സര്‍ക്കാരിന്റെ പിന്‍‌തുണയും സഹായവും നല്‍കേണ്ട ജനവിഭാഗങ്ങള്‍ക്ക്
അത് നിഷേധിച്ച് “നിങ്ങള്‍ തന്നെ നിങ്ങളുടെ കാര്യം നോക്കിക്കോളൂ” എന്ന ഉപദേശമാണ് അവര്‍ നല്‍കുന്നത്. ഇങ്ങനെ സര്‍ക്കാരുകള്‍ പിന്‍‌വാങ്ങിയാല്‍ അവിടെ പകരം വരിക
മൂലധനസ്ഥാപനങ്ങളായിരിക്കും.അത് ആരുടെ താല്പര്യമായിരിക്കും ആത്യന്തികമായി സംരക്ഷിക്കുക എന്നു പറയേണ്ടതില്ലല്ലോ. അത്തരം മൂലധനസ്ഥാപനങ്ങളുടെ
രീതികള്‍ക്കനുസരിച്ച് ‘സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തവര്‍’ സര്‍ക്കാരിന്റെ പിന്‍‌തുണ പ്രതീക്ഷിക്കണ്ട എന്നും. വേറെ ഗതിയില്ലാതാക്കുന്നു എന്നര്‍ത്ഥം. അങ്ങനെ സര്‍ക്കാര്‍ നയങ്ങളും ഇത്തരത്തിലുള്ള ഗതിയില്ലാതാക്കലുമാണ് കര്‍ഷകരെ കൊലക്ക് കൊടുക്കുന്നത്.

വ്യവസ്ഥിതിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടം എന്നത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ കക്ഷിയുടെ അണികള്‍ നടത്തുന്ന പോരാട്ടമല്ല. ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയകക്ഷിയുടെ അണികളല്ല സ്വയം സഹായ സംഘങ്ങളില്‍ ഉള്ളത് എന്നുള്ളതല്ല അതിന് അരാഷ്ട്രീയ സ്വഭാവം നല്‍കുന്നത്. മറിച്ച് ലോകബാങ്കും കൂട്ടരും മുന്നോട്ട് വെക്കുന്ന സംവിധാനങ്ങളെല്ലാം തന്നെ എതിര്‍പ്പ് ദുര്‍ബലപ്പെടുത്താനുള്ള ഒരു തരം സേഫ്ടി വാല്‍വ് ആയി പ്രവര്‍ത്തിക്കുന്നവയാണ് ,
വ്യവസ്ഥിതിയിലെ ഒരു തരം ഓട്ടയടക്കല്‍
ലക്ഷ്യമാക്കിയുള്ളവയാണ് , താല്‍കാലികമായ ചില ആശ്വാസങ്ങള്‍ക്കപ്പുറത്ത് അത് ഏത് രാഷ്രീയ കക്ഷിയിലേയും പാവങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ദോഷകരമായി ബാധിക്കും എന്ന് തിരിച്ചറിയാതിരിക്കുന്നതാണ് അരാഷ്ട്രീയത.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍‌മിനോവ്,

മൂലധനശക്തികള്‍ കോലാഹലങ്ങളോടെ എഴുന്നള്ളിച്ചു കൊണ്ടുവരുന്ന നയങ്ങളുടെ, പദ്ധതികളുടെ മറുവശം ചൂണ്ടിക്കാണിക്കുകയും കൃത്യമായ ബദല്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിനെ “എന്തിനേയും ഏതിനേയും ഭയം" എന്ന മട്ടില്‍ ലളിതവല്‍ക്കരിക്കുന്നത് പോസ്റ്റിറ്റീവ് തിങ്കിങ്ങ് ആണെന്നാണോ? പോസിറ്റീവ് ആകണമെങ്കില്‍ കൂടുതല്‍ മൂര്‍ത്തമായ ആശയങ്ങള്‍ മുന്നോട്ടു വയ്ക്കണ്ടേ?

ഇത് അണ്ണാച്ചിയും ആഗോള മൈക്രോഫിനാന്‍സും തമ്മിലുള്ള മത്സരമല്ല റാല്‍‌മിനോവ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള മത്സരം തന്നെയാണ്. മറ്റുള്ളവന്റെ ദാരിദ്ര്യം പോലും തങ്ങളുടെ താല്പര്യസംരക്ഷണാര്‍ത്ഥം അവര്‍ ഉപയോഗിക്കുന്നു‌. വേറെ വഴിയില്ല നിങ്ങള്‍ക്ക് എന്ന ഉപദേശവും. There is Alternative എന്നു പറയുവാനുള്ള മറ്റുള്ളവന്റെ അവകാശത്തെ ദയവായി അംഗീകരിക്കുക. എല്ലാ പ്രതിരോധങ്ങളേയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കൊച്ചാക്കിക്കാണിക്കുവാനുള്ള ശ്രമം ഇവിടെ മാത്രമല്ല എല്ലായിടത്തുമുണ്ട്. ഭയമായും, വിവരമില്ലായ്മയായും, അന്ധതയായുമൊക്കെ പ്രതിരോധങ്ങള്‍ ചിത്രീകരിക്കപ്പെടുന്നു.

അണ്ണാച്ചി മാത്രമല്ല അച്ചായനും ഇക്കായും മാര്‍വാടിയും മറ്റും മറ്റും ബ്ളേഡ് നടത്തുന്നുണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും. അവക്കെതിരേയുള്ള പ്രതിരോധം താരതമ്യേനെ എളുപ്പമാണ് എന്ന് മാത്രം ദയവായി മനസ്സിലാക്കുക.

Ralminov റാല്‍മിനോവ് said...

"അവക്കെതിരേയുള്ള പ്രതിരോധം താരതമ്യേനെ എളുപ്പമാണ് എന്ന് മാത്രം ദയവായി മനസ്സിലാക്കുക."

ആദ്യം ആ എളുപ്പമുള്ള പ്രതിരോധം കാണട്ടെ. എന്നിട്ടാവാം കടുപ്പമുള്ളതു്.

ഒരു നാടു് നന്നായാലേ മുതലാളിയ്ക്ക് അവന്റെ സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റൂ. അപ്പോള്‍ അതു് നന്നാക്കാന്‍ അവരും ശ്രമിക്കുന്നു. അത്രയും ഹിഡന്‍ അജണ്ട മാത്രമേ മുതലാളിത്തത്തിനിതില്‍ കാണൂ.
വാചകത്തിലല്ല പ്രതിരോധവും ആള്‍ട്ടര്‍നേറ്റീവും കാണേണ്ടതു്. പ്രവൃത്തിയിലാണു്. അങ്ങനെയെങ്കില്‍ യാതൊരു ബഹളവും ആശങ്കയുമില്ലാതെ തന്നെ "സാമ്രാജ്യത്വ അധിനിവേശം" അവസാനിക്കും.
ഇതിപ്പോ യുണീക്കോഡ് കണ്‍സോര്‍ഷ്യം പറയുന്നതു് പോലെ "കോഡ്പോയന്റ് നല്‍കുന്നതിലൂടെ ഞങ്ങളുടെ ജോലി കഴിഞ്ഞു. അതിന്റെ ഇംപ്ലിമെന്റേഷന്‍ നിങ്ങളുടെ ജോലിയാണു് ". പ്രവര്‍ത്തിച്ചു് വിജയിച്ച ഒരു ബാങ്കിങ് മോഡലിനേയാണു് വെറും "ആശങ്ക" കൊണ്ട് എതിര്‍ക്കുന്നതു്. സ്വന്തം പുരയിടത്തില്‍ ഒരു വേപ്പിന്റെ തണ്ട് പോലും വെക്കാന്‍ തയ്യാറില്ലാത്ത മലയാളികള്‍ക്കു് ആഗോളവത്കരണം എന്നൊക്കെ പറയാനും കേള്‍ക്കാനും വലിയ ഇഷ്ടമാണു്.

ഞാനീ കുറിപ്പെഴുതിയതു് ഇതു് വായിച്ചിട്ടു് തന്നെയാണു്.

കിരണ്‍ തോമസ് തോമ്പില്‍ said...

നമ്മള്‍ കണ്ണടച്ചിരിട്ടാക്കുകയാണ്‌. സര്‍ക്കാര്‍ പോലും പരാജയപ്പെട്ട്‌ നില്‍ക്കുന്ന ബംഗ്ലാദേശിലേ അതിവ പാവപ്പെട്ട സ്ത്രീകളെ സ്വയം സഹായ സംഘങ്ങള്‍ വഴി നന്നാക്കിയത്‌ തെറ്റ്‌. ഇതിലും മെച്ചമുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു എന്നാണ്‌ കണ്ടെത്തല്‍ മഹത്തരം എന്നല്ലാതെ എന്തു പറയാന്‍. ഇനി നമ്മുടെ കാര്‍ഷിക വായ്പകളേക്കുറിച്ച്‌ ഒരു വാക്ക്‌. കാര്‍ഷിക വായ്പയെന്ന പേരില്‍ കേരളത്തില്‍ വായ്പവാങ്ങിയവരില്‍ ഭൂരിപക്ഷം പേരും അത്‌ മറ്റാവശ്യങ്ങള്‍ക്കാണ്‌ ഉപയോഗിക്കുന്നത്‌. അത്‌ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്‌. തിരിച്ചടവ്‌ നടത്താന്‍ കഴിയാതെ പോകുന്നതും വായ്പ മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ കൊണ്ടാണ്‌. എത്ര ലാഘവത്തോടു കൂടിയാണ്‌ ബ്ലേഡ്‌ മാഫിയകളെ ഒക്ക്‌ പ്രാദേശീകമായി നേരിടാം എന്നൊക്കെ പറയുന്നത്‌. കേരളത്തില്‍ ഏറ്റവും അധികം പാവങ്ങളും ഈ വട്ടിപ്പണക്കാരുടെ പിടിയിലാണ്‌. എന്നാല്‍ നല്ല രീതിയില്‍ കുറഞ്ഞ പലിശക്ക്‌ വായ്പ കൊടുക്കുന്ന സ്വയം സേവന സംഘങ്ങളേ ആഗോളവല്‍ക്കരണത്തിന്റെ ഭീതി കലര്‍ത്തി എതിര്‍ക്കുക. എത്ര മനോഹരമായ ശ്രമം. അത്തരം സംഘങ്ങളുടെ അരാഷ്ട്രീയതയേക്കുറിച്ച്‌ വ്യാകുലത. നമുക്ക്‌ താഴേതട്ടിലിറങ്ങി ഒരു സംഘമുണ്ടാക്കി പരമാവധി പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നിരിക്കെ അതിനൊന്നും മിനക്കെടാതെ അക്കാഡമിക്ക്‌ ലെവലില്‍ കുറേ സിദ്ധന്ധങ്ങള്‍ എഴുന്നെള്ളിച്ചാല്‍ പ്രശ്നം തീര്‍ന്നു എന്ന് കരുതുന്നവരാണ്‌ ശരിക്കും ഈ രാജ്യത്തിന്റെ ശാപം.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍, റാല്‍‌മിനോവ്

ബ്ലേഡ് മാഫിയകളെ നേരിടുന്നത് മൂലധനശക്തികളെ നേരിടുന്നതിനെ അപേക്ഷിച്ച് താരതമ്യേന എളുപ്പമാണ് എന്നാണെഴുതിയത്. അതൊരു താരതമ്യം ആയിരുന്നു. അത് ഒറ്റക്കെടുത്ത് പറയുമ്പോള്‍ അര്‍ത്ഥം മാറിപ്പോകുന്നു. ബ്ലേഡുകള്‍ക്കെതിരെയുള്ള ചില ജനകീയ പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്. ഇത് നോക്കുക. ആദ്യം ആ എളുപ്പമുള്ള പ്രതിരോധം കാണട്ടെ. എന്നിട്ടാവാം കടുപ്പമുള്ളതു് എന്നു പറയുമ്പോള്‍ ബ്ലേഡ് മാഫിയകളും ബ്ലേഡ് പലിശയും വേണ്ട എന്നു തന്നെയല്ലേ സമ്മതിക്കുന്നത്? അതോ അങ്ങനെ അല്ല എന്നുണ്ടോ?

ബ്ലേഡ് കമ്പനികളുടെ പിടിയില്‍ നിന്നും പാവപ്പെട്ടവനെ രക്ഷിക്കണം എന്ന് തന്നെയാണ് ഈ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടത്. അതിന് ബാങ്കുകള്‍ താങ്ങാവുന്ന പലിശ നിരക്കില്‍ വ്യവസ്ഥാപിത വായ്പകള്‍(institutional credit) നല്‍കണം. ഇപ്പോള്‍ ബാങ്കുകള്‍ ആ സാമൂഹിക ഉത്തരവാദിത്വത്തില്‍ നിന്നും പിന്‍‌മാറുകയാണ്.സാധാരണ ഇടപാടുകാരെയും കൃഷിക്കാരെയും മറ്റും പരാമാവധി ഒഴിവാക്കുകയും വന്‍കിടക്കാരുടെ ഇടപാടുകള്‍ കൂടുതല്‍ താല്പര്യത്തോടെ നിര്‍വഹിക്കുകയും ചെയ്യുന്നു. ഗ്രാമീണ ശാഖകള്‍ ഒന്നൊന്നായി അടച്ചു പൂട്ടപ്പെടുകയാണ്. ആ ഒഴിവിലേക്ക് ഇത്തരം മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങളെ ബോധപൂര്‍വം പ്രതിഷ്ഠിക്കുകയാണ്. അതിനെതിരെ ശബ്ദമുയര്‍ത്തുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശം തന്നെ.

ബാങ്കുകളുടെ സേവനം മെച്ചപ്പെടുത്തുന്ന രീതിയിലായിരിക്കണം മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്ന് ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. താഴെത്തട്ടില്‍ സ്വയം സഹായ സംഘങ്ങള്‍ (SHG) ഉണ്ടാക്കുന്നതിനോ, SHG -Bank Linkage-നോ ഒന്നും ആരും എതിരല്ല.

വളരെക്കുറച്ച് ആ‍ളുകളുടെ പക്കല്‍ സമ്പത്ത് കുന്നുകൂടുന്നതിന്റെ മറുവശമാണ് ജനകോടികള്‍ പാപ്പരവുന്നത്. അതിനാല്‍ തന്നെ കൃഷിക്കാരുടെയും ദുര്‍ബലജനവിഭാഗങ്ങളുടെയും അവകാശമാണ് , സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന ഭിക്ഷയല്ല സബ് സിഡിയും മറ്റു ആനുകൂല്യങ്ങളും. സര്‍ക്കാര്‍ ഈ ഉത്തരവാദിത്വം നിറവേറ്റാതെ ഒളിച്ചോടുക എന്നാല്‍ വേട്ട നായ്ക്കളുടെ മുന്നിലേക്ക് ഗ്രാമീണ ജനതയെ വലിച്ചെറിയുക എന്ന്‍ തന്നെയാണ് അര്‍ത്ഥം. (കോര്‍പ്പറേറ്റുകളും മറ്റും നികുതിയിലും ഡ്യൂട്ടിയിലും വിലപേശി വാങ്ങുന്ന ഇളവുകള്‍ സബ് സിഡിയും സര്‍ക്കാര്‍ പിന്തുണയുമല്ലല്ലോ?)

സര്‍ക്കാര്‍ ഇടപെടലിനും പിന്‍‌തുണക്കും പകരമായാണ് സ്വയം സഹായ ആശയങ്ങള്‍ ലോകബാങ്കും മറ്റും മുന്നോട്ട് വെക്കുന്നത്. അത് മൂലധനശക്തികള്‍ക്കു വേണ്ടിത്തന്നെയാണ് എന്നതും സുവിദിതമാണ്. ഇതൊക്കെ ഈ രംഗത്ത് പ്രവര്‍ത്തിക്കുകയും പഠിക്കുകയും ചെയ്യുന്ന വിദഗ്ദരുടെ അഭിപ്രായമാണ്. അതൊക്കെ അക്കാദമിക് ലെവല്‍ സിദ്ധാന്തങ്ങളും അത്തരക്കാര്‍ (അല്ലെങ്കില്‍ ആ സിദ്ധാന്തങ്ങള്‍) നാടിന്റെ ശാപവുമാണ് എന്നു കരുതുന്നത് തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാനില്ല.

ബാങ്കുകളുടെ സാമൂഹികമായ ഉത്തരവാദിത്വത്തില്‍ നിന്നുള്ള പിന്‍‌മാറ്റത്തെക്കുറിച്ച് കിരണ്‍ എന്തു പറയുന്നു എന്നറിയുവാന്‍ ആഗ്രഹമുണ്ട്. അതിനെ എതിര്‍ക്കേണ്ട എന്നാണോ?

The other side of micro credit എന്ന ഈ ഹിന്ദു ബിസിനസ്സ് ലൈന്‍ ലേഖനം കൂടി നോക്കുക. അതിലെ ഒരു ഭാഗം ഇവിടെ പോസ്റ്റ് ചെയ്യുന്നു.

The world over, micro-finance institutions are evaluated on the basis of five criteria:

Has there been a significant improvement in the living standards of the people targeted?

Has there been the development of a sustainable micro-finance institution?

How reasonable the rates of interest charged?

Are any coercive methods used for recovery of loans?

Is there an element of government subsidy involved?

In India, forming SHGs and micro-finance organisations became a favourite hobbyhorse of the non-governmental organisations (NGOs). Most of them fail on all the aforementioned criteria.

ഇതൊക്കെയാണ് അവസ്ഥയെങ്കില്‍ അത് പാവങ്ങളെ സഹായിക്കുന്നതാണെന്ന് എങ്ങിനെ പറയാന്‍ കഴിയും?

റാല്‍‌മിനോവ് പറഞ്ഞ ഒന്നു രണ്ട് വാചകം എടുത്തെഴുതട്ടെ.

“ഒരു നാടു് നന്നായാലേ മുതലാളിയ്ക്ക് അവന്റെ സാധനങ്ങള്‍ വില്‍ക്കാന്‍ പറ്റൂ. അപ്പോള്‍ അതു് നന്നാക്കാന്‍ അവരും ശ്രമിക്കുന്നു. അത്രയും ഹിഡന്‍ അജണ്ട മാത്രമേ മുതലാളിത്തത്തിനിതില്‍ കാണൂ.“

ഇത്തരം ചെറിയ അജണ്ടകളാണ് മുതലാളിത്തത്തിനുള്ളതെങ്കില്‍ ഇത്രയും ജനങ്ങള്‍ പട്ടിണിപ്പാവങ്ങളായി ദാരിദ്ര്യരേഖക്കു താഴെ കഴിയേണ്ട അവസ്ഥയുണ്ടാവുമായിരുന്നില്ലല്ലോ റാല്‍‌മിനോവ്. ഇന്ത്യയിലെ 80 % കുടുംബങ്ങളുടെ പ്രതിദിന വരുമാനം 20 രൂപയില്‍ കുറവാണെന്നു പറയുന്നത് വര്‍ക്കേഴ് സ് ഫോറമല്ല, നാഷണല്‍ സാമ്പിള്‍ സര്‍വെയാണ്.

“വാചകത്തിലല്ല പ്രതിരോധവും ആള്‍ട്ടര്‍നേറ്റീവും കാണേണ്ടതു്. പ്രവൃത്തിയിലാണു്. അങ്ങനെയെങ്കില്‍ യാതൊരു ബഹളവും ആശങ്കയുമില്ലാതെ തന്നെ "സാമ്രാജ്യത്വ അധിനിവേശം" അവസാനിക്കും.“

ഈ പ്രവൃത്തി ചെയ്യുന്നവരെത്തന്നെയാണ് ആ പ്രവൃത്തി ചെയ്യുന്നതിന്റെ പേരില്‍ വികസനവിരോധികളും വഴിമുടക്കികളുമായൊക്കെ വിശേഷിപ്പിക്കുന്നത്. പിന്നെ പ്രവര്‍ത്തിച്ചു് വിജയിച്ച ഒരു ബാങ്കിങ്ങ് മോഡലിനേയാണു് വെറും "ആശങ്ക" കൊണ്ട് എതിര്‍ക്കുന്നതു് എന്ന് പറയുമ്പോള്‍ ഒരു കാര്യം മാത്രം ഓര്‍മ്മിപ്പിക്കട്ടെ..സാധാരണക്കാരന്റെ വികസനം ലക്ഷ്യം വെച്ച് ഗാമങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള സാമ്പത്തിക സ്ഥാപനത്തിന്റെ ഇടപെടലിന്റെ എടുത്തുകാട്ടാവുന്ന മാതൃക ബംഗ്ലാദേശിനും എത്രയോ മുന്‍പ് ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. 1969ലെ ബാങ്ക് ദേശസാത്കരണവും പിന്നീട് ഗ്രാമീണ ബാങ്കുകള്‍ തുടങ്ങിയതും വികസനോന്മുഖമായ ഓരോ മേഖലയും വേര്‍തിരിച്ച് ,കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കിയതും സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്കരിച്ചതും താഴേതട്ടില്‍ അടിസ്ഥാനമേഖലയിലെ വികസനത്തില്‍ നേരിട്ട് പങ്ക് വഹിച്ചതും ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളാണ്. ബംഗ്ലാദേശിന്റെ മൊത്തം ജനസംഖ്യയുടെ ആറ് ഇരട്ടിയിലധികം വരുന്ന ഇന്ത്യന്‍ കര്‍ഷക തൊഴിലാളികളും ഇതിന്റെ നേട്ടം അനുഭവിച്ചുവെന്നതും ചരിത്രസത്യമല്ലെ? ഈ ബാങ്കിങ്ങ് സംവിധാനത്തിന് ബദലായല്ലേ MFI കളെ അവതരിപ്പിക്കുന്നത്?

Ralminov റാല്‍മിനോവ് said...

ആ വാര്‍ത്തയില്‍ നിന്നും ക്വോട്ടുന്നു.
Well, what is the organisation planning to do to protect the investors' interests?

"We are planning to press the Government to lay down strict rules for the finance companies to comply with before setting up shop,"
ഇത്രേള്ളൂ "പ്രതിരോധം". ഇതും ഈ വര്‍ക്കേര്‍സ് ഫോറവും പറേണതു് ഒന്നു് തന്നെ. ഒക്കെ സര്‍ക്കാര്‍ ചെയ്തു് കൊടുക്കണം.
കൊള്ളപ്പലിശ മോഹിച്ചു് ബ്ലേഡിലിട്ടാല്‍ "പൊട്ടല്‍" ഉറപ്പാണെന്നിരിക്കെ ചൂതാട്ടത്തിനു് തയ്യാറാവുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു്.

ഞാനുദ്ദേശിച്ച പ്രതിരോധം ഇങ്ങനെ:
പലിശരഹിതനിധികള്‍ , വിള ഇന്‍ഷുറന്‍സ് , ആരോഗ്യ ഇന്‍ഷുറന്‍സ് , സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ പ്രാദേശികതലത്തില്‍ സംഘടിപ്പിക്കുക.അതിനുള്ള നിയമനിര്‍മ്മാണത്തിനു് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക. കൂട്ടായ്മ വളര്‍ത്തുക. സ്വയം പര്യാപ്തത നേടുക. നികുതി അടയ്ക്കുക. നാടിന്റെ വികസനത്തിനു് സംഭാവന നല്‍കുക.
എന്നും "ചട്ടി"യുമായി ഇരുന്നാല്‍ മതിയോ ?

കിരണ്‍ തോമസ് തോമ്പില്‍ said...

റാല്‍മിനോവേ,

നമ്മുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എഴുത്തും സമരാഭാസങ്ങളും ഉപേക്ഷിച്ച് താഴേത്തട്ടില്‍ ഇറങ്ങി പ്രവരത്തിച്ചാല്‍ തീരാവുന്നതെ ഉള്ളൂ കേരളത്തിലേ എങ്കിലും പ്രശ്നങള്‍. ഇടതുപക്ഷ സംഘടനകള്‍ക്ക് ചിട്ടിയും മറ്റ് സ്വയം സഹായ സംഘങ്ങളും വളരെ നന്നായി നടത്താന്‍ കഴിയും. എന്നാല്‍ അതൊക്കെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫാലസ്തിനിലേയോ ക്യൂന്ബയിലേയോ പ്രശ്നങ്ങളൊക്കെ അവര്‍ ഏറ്റെടുക്കും. എന്നാല്‍ സ്വന്തം നാട്ടില്‍ അവര്‍ എന്റെങ്കിലും ചെയ്യാന്‍ മടിക്കും. എന്റെ അഭിപ്രായത്തില്‍ ഇടതു കക്ഷികളും കത്തോലിക്കാ സഭയും അവരുടെ അസ്ഥിത്വം കണ്ടെത്തി താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ ഇന്നിവിടെയുള്ള എല്ലാ പ്രശ്നങ്ങളും തീരും. എന്നാല്‍ മൂലധനത്തെ ഭീകരനായി കാണുന്ന ഇടതുപാര്‍ട്ടികള്‍ക്കോ യേശുവിനേക്കാള്‍ അവകാശങ്ങളാണ് വലിതെന്ന് കരുതുന്ന കത്തോലിക്ക സഭയോ ഇതൊന്നും ചെയ്യില്ല. സഭ മനസുവച്ചിരുന്നെങ്കില്‍ വയനാട്ടിലേയുമ്മ്മറ്റും ആത്മഹത്യ ചെയ്ത കര്‍ഷകരേ സഹായിക്കാമായിരുന്നു. ഇതു തന്നെ ഇടതുപക്ഷത്തിനും. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ പോയാല്‍ ഭായങ്കര ബുദ്ധിമുട്ടുള്ളതാണ്. അതിലും എത്രയോഎളുപ്പമാണ് ആശയ പ്രചരണം. എന്റെ സംശയം താഴേത്തട്ടെങ്ങാനും ഇല്ലാതായാല്‍ പിന്നെ അവരൊക്കെ മുതലാളിമാരായിപ്പോകുമോ എന്ന ഭയമാകും അങ്ങോട്ടിറങ്ങാള്‍ ഇവരെ തടയുന്നത്.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍മിനോവ്

താങ്കള്‍ ഇങ്ങിനെ പറഞ്ഞു
“ഞാനുദ്ദേശിച്ച പ്രതിരോധം ഇങ്ങനെ: പലിശരഹിതനിധികള്‍ , വിള ഇന്‍ഷുറന്‍സ് , ആരോഗ്യ ഇന്‍ഷുറന്‍സ് , സ്കോളര്‍ഷിപ്പുകള്‍ തുടങ്ങിയവ പ്രാദേശികതലത്തില്‍
സംഘടിപ്പിക്കുക.അതിനുള്ള നിയമനിര്‍മ്മാണത്തിനു് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക. കൂട്ടായ്മ വളര്‍ത്തുക. സ്വയം പര്യാപ്തത നേടുക. നികുതി അടയ്ക്കുക. നാടിന്റെ വികസനത്തിനു്
സംഭാവന നല്‍കുക.... “

താങ്കള്‍ ഇപ്പോള്‍ പറഞ്ഞത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളാണ്. പലിശരഹിത നിധികള്‍....ഇന്ത്യയില്‍ അതിനു സ്കോപ്പില്ലാത്തതിനാല്‍ കുറഞ്ഞ പലിശയുള്ളവ.....അത് തന്നെയാണ്
സബ്‌സിഡി. അത് ഔദാര്യവുമല്ല. രാഷ്ട്രനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കര്‍ഷകനും അതിനു അര്‍ഹനാണ് എന്ന ബോധം സമൂഹത്തിനാകെ ഉണ്ടാകണം.(ഈ
സബ്‌സിഡികള്‍ നിര്‍ത്തണം എന്ന് പറയുന്നത് മൂലധനശക്തികളാണ്) .

പിന്നെ കൂട്ടായ്മ. അത് എല്ലാ തലത്തിലും വേണം ..വളരണം. പരസ്പരം സഹായസഹകരണം ചെയ്യണം.
അത് മനുഷ്യത്വം. പക്ഷെ, പാപ്പരാക്കപ്പെടുന്ന ജനത പങ്ക്‌ വെക്കുന്നത് വിശപ്പാണ് എന്നു മാത്രം. ബ്ലേഡ് കമ്പനികളെ നേരിടാനും കൂട്ടായ്മക്ക് കഴിയും. കഴിയണം.

പല ഗ്രാമങ്ങളിലും യുവാക്കളുടേയും കര്‍ഷകരുടേയും കൂട്ടായ്മയെ ഭയന്ന് ബ്ലേഡുകാര്‍ അവിടേക്ക് കടക്കുന്നില്ലെന്ന് പത്രങ്ങളില്‍ കണ്ടിരുന്നു. (ഈ ബ്ലേഡുകാരെ ഓടിക്കുന്നതു കൊണ്ട് മാത്രമായില്ല.പകരമായി കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്ന ബാങ്കുകള്‍ ഇല്ലാതാവരുത് ..അതാണ് വര്‍ക്കേഴ്സ് ഫോറം പറയുന്നത്.)

നികുതി അടയ്ക്കുക. നാടിന്റെ വികസനത്തിനു് സംഭാവന നല്‍കുക എന്നത് വളരെ നല്ല നിര്‍ദ്ദേശം ആണ്. പക്ഷെ, ഇവിടെ സംഭവിക്കുന്നത് പല വന്‍‌കിട കോര്‍പ്പറേഷനുകള്‍ക്കും കൂടുതല്‍ നികുതി ഇളവ് (tax holiday) നല്‍കുകയാണ്. (കര്‍ഷകന്റെ സബ്‌സിഡിക്ക് എതിരു നില്‍ക്കുന്നവരാണിത് ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം).

മാത്രവുമല്ല കാര്‍ഷികാദായ നികുതി ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. അത് വന്‍‌കിട ഭൂസ്വാമിമാരെയാണ് സഹായിക്കുന്നത്. അതില്‍ നയം മാറ്റം ഉണ്ടാവേണ്ടേ?

കൊള്ളപ്പലിശ മോഹിച്ചു് ബ്ലേഡിലിട്ടാല്‍ "പൊട്ടല്‍" ഉറപ്പാണെന്നിരിക്കെ ചൂതാട്ടത്തിനു് തയ്യാറാവുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു് വര്‍ക്കേഴ്സ് ഫോറം ഒരിക്കലും പറഞ്ഞിട്ടില്ല.

പക്ഷെ, നിയമം മൂലം കുറെ ഇടപെടാന്‍ സര്‍ക്കാരിനു കഴിയും നിക്ഷേപത്തിനു നിശ്ചയിച്ചിട്ടുള്ള പരിധിയില്‍ കവിഞ്ഞും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങള്‍
പത്രങ്ങളില്‍ വരുമ്പോള്‍ റിസര്‍വ് ബാങ്ക് ഇടപെടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ കര്‍ക്കശമായ നിയമങ്ങള്‍ ഉണ്ടാവുകയും അവ പാലിക്കപ്പെടുന്നു എന്ന് സര്‍ക്കാര്‍
ഉറപ്പുവരുത്തുകയും വേണം. സര്‍ക്കാരിനെ സഹായിക്കാന്‍ ജനകീയ കമ്മിറ്റികളുടെ മേല്‍‌നോട്ടവുമാകാം. കൊള്ളപ്പലിശ പിടിച്ചെടുക്കാന്‍ ഗുണ്ടായിസം കാണിക്കുന്നവരെ
കര്‍ശനമായി നേരിടാന്‍ പോലീസിന് ഇടപെടാന്‍ കഴിയണം. ജനകീയാസൂത്രണം (അധികാര വികേന്ദ്രീകരണം) നല്ല രീതിയില്‍ നടക്കുകവഴി ജനങ്ങള്‍ക്ക് ആവശ്യമുള്ള തീരുമാനങ്ങള്‍ പ്രാദേശികമായി എടുത്ത് നടപ്പിലാക്കാന്‍ കഴിയും.

“മൈക്രോഫിനാന്‍സ് ആഗോളഗൂഢാലോചനയും പകരമുള്ള അണ്ണാച്ചിബ്ലേഡ് പ്രാദേശിക "ഒറ്റപ്പെട്ട" സംഭവങ്ങളുമായി ചിത്രീകരിക്കപ്പെടുന്നു.
കുറച്ചു്കാലത്തേക്കെങ്കിലും ഒരു പോസിറ്റിവ് തിങ്കിങ് ശീലമാക്കൂ.എന്തിനേയും ഏതിനേയും ഭയം !“

ഇതായിരുന്നു താങ്കളുടെ ആദ്യകമന്റ്. ലേഖനം മുഴുവന്‍ ശ്രദ്ധയോടെ വായിച്ചാല്‍ ഒരിക്കലും അങ്ങനെ ഒരു അഭിപ്രായം ഉണ്ടാകുമായിരുന്നില്ല എന്നു തോന്നുന്നു. സ്വയം സഹായ സംഘങ്ങളോ, കൂട്ടായ്മയോ, പരസ്പര സഹകരണമോ ഒന്നും വേണ്ട് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ബാങ്കുകള്‍ സാമൂഹിക ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടി ആ ചുമതല ഫൈനാന്‍സ് മൂലധനത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന എന്‍.ജി.ഒ കളാല്‍ നയിക്കപ്പെടുന്ന മൈക്രൊഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് കൈമാറുകയും അവര്‍ ബ്ലേഡ് നിരക്കുകള്‍ (ഉയര്‍ന്ന നിരക്ക്) ചുമത്തുന്നതിനെയും മാത്രമാണ് എതിര്‍ത്തത്. ഈ എതിര്‍പ്പ് ഒരിക്കലും നെഗറ്റീവ് അല്ല. `പോസിറ്റീവ് ' ആയി ചിന്തിക്കുന്നത് കൊണ്ടാണ് ബ്ലേഡ് പലിശയെ എതിര്‍ത്തത്.

പ്രിയപ്പെട്ട കിരണ്‍,
താങ്കള്‍ ഈ നാട്ടില്‍ തന്നെയാണല്ലോ ജീവിക്കുന്നത്? നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ഇത്തരം കൂട്ടായ്മകള്‍ വളര്‍ത്തിയെടുക്കാന്‍ പരിശ്രമിക്കുന്നവര്‍, സാമൂഹിക പ്രശ്നങ്ങളില്‍
ഇടപെടുന്നവര്‍ ആരാണ് എന്ന് താങ്കള്‍ക്കിനിയും മനസ്സിലായിട്ടില്ലേ? താങ്കള്‍ പറയുന്ന ചിട്ടിയും മറ്റും താല്‍കാലികമായ പാച്ച് വര്‍ക്ക് മാത്രമെ ആകുന്നുള്ളൂ. പിന്നെ ഈ കൂട്ടായ്മ
കൊണ്ട് കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവും വളത്തിന്റെയും മറ്റും വിലക്കയറ്റവും വരള്‍ച്ചയും കൃഷിനാശവും മറ്റും പൂര്‍ണ്ണമായും തടഞ്ഞുനിര്‍ത്താം എന്നാണോ താങ്കള്‍ സത്യമായും
വിശ്വസിക്കുന്നത്? ചില പരിഹാരങ്ങള്‍ കണ്ടെത്താന്‍, ചില സഹായങ്ങള്‍ എത്തിക്കാന്‍ കൂട്ടായ്മയിലൂടെ ഒരു പരിധി വരെ കഴിയും. പക്ഷെ, അതിനപ്പുറത്ത് ഈ ദാരിദ്ര്യം
സൃഷ്ടിക്കുന്നത് നയങ്ങളാണെന്ന് മനസ്സിലാക്കുക, ആ നയങ്ങള്‍ മാറണമെന്നാഗ്രഹിക്കുക, അതിനു വേണ്ടി ശ്രമിക്കുക എന്നത് ചെയ്തേ മതിയാകൂ. അത് ചെയ്യുമ്പോള്‍ സമരാഭാസം
എന്നു വിശേഷിപ്പിക്കുന്നത് ഉചിതമല്ല. അതൊരു തെറ്റായ നിലപാടാണ് എന്നു പറയാതെ വയ്യ. നമ്മുടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ എഴുത്തും (പഠനവും) ഉപേക്ഷിക്കണം എന്ന
അഭിപ്രായത്തിലും തെറ്റുണ്ട്. പ്രശ്നങ്ങളുടെ യഥാര്‍ത്ഥകാരണം അതൊന്നുമല്ലല്ലോ സുഹൃത്തേ..

Ralminov റാല്‍മിനോവ് said...

എന്തിനും ഏതിനും സര്‍ക്കാരിനെ പഴി പറയുന്നതു് നിര്‍ത്തി അവനവന്‍ ചെയ്യേണ്ട പണി ആദ്യം ചെയ്യണം.
ജനകീയ മൈക്രോഫിനാന്‍സ് സംരംഭങ്ങള്‍ക്കു് സര്‍ക്കാരിന്റെ ഔദാര്യം കാത്തു് നില്‍ക്കേണ്ട കാര്യമില്ല. സബ്സിഡികള്‍ ഉദ്യോഗസ്ഥന്മാര്‍ അമുക്കുന്നതാണു് അനുഭവം. അഴിമതിക്ക് സാദ്ധ്യത നല്കുന്നതാണിതെന്നാണിതു് വരെയുള്ള അനുഭവം. സബ്സിഡികളെ എതിര്‍ക്കുന്നതില്‍ ആഗോളഗൂഢാലോചന കാണേണ്ടതില്ല.


കൊള്ളപ്പലിശ മോഹിച്ചു് ബ്ലേഡിലിട്ടാല്‍ "പൊട്ടല്‍" ഉറപ്പാണെന്നിരിക്കെ ചൂതാട്ടത്തിനു് തയ്യാറാവുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നു് വര്‍ക്കേഴ്സ് ഫോറം ഒരിക്കലും പറഞ്ഞിട്ടില്ല.


താങ്കള്‍ തന്ന ലിങ്ക് അതാണു് പറയുന്നതു്. പൈസ പിരിച്ചുകൊടുത്തവരുടെയും കൊടുത്തവരുടെയും ഒരു കൂട്ടായ്മയാണു് ആ പ്രതിരോധം ! അവരുടെ താത്പര്യമാണു് ഞാന്‍ നേരത്തെ അതില്‍ നിന്നും ക്വോട്ടിയതു്.


പലിശരഹിത നിധികള്‍....ഇന്ത്യയില്‍ അതിനു സ്കോപ്പില്ലാത്തതിനാല്‍ കുറഞ്ഞ പലിശയുള്ളവ.....അത് തന്നെയാണ്
സബ്‌സിഡി. അത് ഔദാര്യവുമല്ല.


ഞാനെന്റെ ഭാവനയില്‍ നിന്നും കുറിക്കുന്നതല്ല. ഇതൊക്കെ നമ്മുടെ നാട്ടില്‍ വളരെ നാളായി ആളുകള്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളതാണു്, പലിശരഹിതനിധികളും മറ്റും. സര്‍ക്കാരിനെ എന്തിനു് ഇതിലേക്കു് വലിച്ചിഴക്കണം, നമുക്കു് നമ്മുടെ നാട്ടിലെ കാര്യം നോക്കാന്‍ പറ്റില്ലേ ഈ അധികാരവികേന്ദ്രീകരണത്തിന്റെ കാലത്തും. നാം സ്വന്തം കാലില്‍ നില്‍ക്കണമെന്നു് ഏതു് സായിപ്പ് ഉപദേശിച്ചാലും അതു് നല്ലതല്ലേ. അവരെ പഴി പറയുകയാണോ ചെയ്യേണ്ടതു് ? അവര്‍ തരുന്ന മാര്‍ഗ്ഗം നമുക്കിഷ്ടമില്ലെങ്കില്‍ വേണ്ട, ആശയം എടുക്കാമല്ലോ.

Ralminov റാല്‍മിനോവ് said...


മാത്രവുമല്ല കാര്‍ഷികാദായ നികുതി ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. അത് വന്‍‌കിട ഭൂസ്വാമിമാരെയാണ് സഹായിക്കുന്നത്. അതില്‍ നയം മാറ്റം ഉണ്ടാവേണ്ടേ?


അപ്പോള്‍ സബ്സിഡിയും അവരെത്തന്നെയാണല്ലോ തുണയ്ക്കുക.
അവരെ മാത്രമാണു് തുണയ്ക്കുന്നതും.

കിരണ്‍ തോമസ് തോമ്പില്‍ said...

റാമില്‍മിനോവേ ഇവരുടെ ഇരട്ടത്താപ്പ് പുറത്തുകൊണുവന്നതിന് നന്ദി. അപ്പോള്‍ സബ്‌സിഡി കൊടുത്താല്‍ കിട്ടുന്നത് ഭൂസ്വാമികള്‍ക്ക് . രാജീവ്‌ ഗാന്ധി പണ് പറഞ്ഞിട്ടുണ് സര്‍ക്കാര്‍ തഴേത്തട്ടിലേക്ക് ചിലവാക്കുന്ന 1 ര്‍ഊപയില്‍ 15 പൈസ മാത്രമേ താഴേത്തട്ടില്‍ എത്തുകയുള്ളൂ എന്ന്. അതുകൊണാണ്‍് വികേന്ദ്രീകരണം നടപ്പിലാകേണത്. ഞാന്‍ പറയുന്നത് ചെറു സംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണത്. വര്‍ക്കേഷ്സ് ഫോറം പറയുന്നത്

താങ്കള്‍ പറയുന്ന ചിട്ടിയും മറ്റും താല്‍കാലികമായ പാച്ച് വര്‍ക്ക് മാത്രമെ ആകുന്നുള്ളൂ. പിന്നെ ഈ കൂട്ടായ്മ കൊണ്ട് കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവും വളത്തിന്റെയും മറ്റും വിലക്കയറ്റവും വരള്‍ച്ചയും കൃഷിനാശവും മറ്റും പൂര്‍ണ്ണമായും തടഞ്ഞുനിര്‍ത്താം എന്നാണോ താങ്കള്‍ സത്യമായും
വിശ്വസിക്കുന്നത്?


ഞാന്‍ പറ്യുന്നു ഇത്തരം കൂട്ടായ്മകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. കൊട്ടിഘോഷിക്കപ്പെടുന്ന പല കടാശ്വാസ പദ്ധതികളും നല്‍കുന്ന സഹായ മാനദണ്ഡങ്ങളേക്കാല്‍ ഇത്തരം സംഘടനകള്‍ക്ക് ചെയ്യാന്‍ കഴിയും. കടാശ്വാസത്തിന്റെ ഭാഗമായി വന്ന പാകേജുകള്‍ ഒരിക്കലും പണം നല്‍കുമോ ഒന്നും ചെയ്യുന്നില്ല. അവ മുന്നോട്ട് വയ്ക്കുന്ന ബദലുകള്‍ കാര്‍ഷിക ശാസ്ത്രഞര്‍ എന്ന് നടിക്കുന്ന് ഉദ്യോഗസ്ഥ മേലാളന്മാരുടെ നിര്‍ദ്ദേശങ്ങളാണ്. ഇനി മറ്റൊരു രസകരമായ് കാര്യവും ഇവിടെ ഞാന്‍ പങ്ക് വയ്ക്കാം. തിരുവനന്തപുരം നഗരസഭയുടെ മാലിന്യ സംസ്ക്കരണ പ്ലാന്റില്‍ ജൈവവളം വാങ്ങാന്‍ ആളില്ലാതെ കെട്ടിക്ക്കിടക്കുകയായിരുന്നു ഒരുകാലത്ത്. എന്നാലൊരു ചെറു സംഘം ഉണായിരുന്നെങ്കില്‍ ഇത്തരം സാധ്യതകള്‍ ആ സംഘത്തില്‍ അവതരിപ്പിച്ച് അത് നാട്ടില്‍ എത്തിക്കുന്നതിനുള്ള വഴികള്‍ ഉണാകും. അവര്‍ മറ്റ് സംഘങ്ങളുമ്മായി ആലോച്ചിച്ച് കൂടുതല്‍ ലാഭകരമായി വിതരണം ചെയ്യാന്‍ സംവിധാനം ഉണാക്കും. ചെറിയ സംഘങ്ങളുടെ മറ്റൊരു പ്രത്യേകത അതില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാനും എല്ലാവരുടേതുമാണ് ഈ സംഘമെന്നൊരു വികാരം സ്രിഷ്ടിക്കാനും കഴ്ഹിയുന്നു എന്നതാണ്. അതാണ്‍് വികേന്ദ്രികരണത്തിന്റെ സൌന്ദര്യം.

ഇനി ഞങ്ങളുടെ നാട്ടില്‍ പണ് റബ്ബര്‍ വില കുതിച്ചുയര്‍ന്നതിന് ശേഷം തീരെ താഴോട്ട് പോയപ്പോള്‍ അവിടുത്തെ ഒരു സംഘം ഒരു തീരുമാനം എടുത്തു. അവരുടെ ഒരു മാസത്തെ പലചരക്കു സാധനങ്ങള്‍ ഒരുമിച്ച് വാങുക. അതില്‍ നിന്ന് പരമാവധി ചിലവ്‌ ചുരുക്കി ജീവിക്കാന്‍ കഴിയും എന്ന് അവര്‍ കണെത്തി ഇന്ന് അവര്‍ കര്‍ഷകരുടെ കട എന്ന പേരില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 2 കടകള്‍ നടത്തുന്നു. മറ്റ് കടകളേക്കാള്‍ വിലക്കുറവില്‍.

പ്രിയ വര്‍ക്കേഷ്സ് ഫോറം താഴേത്തട്ടിലേക്ക് ഇറങ്ങി വന്ന് ഇത്തരം സംരഭ്ങ്ങളുടെ സാധ്യത മനസില്ലാക്കൂ. എഴുത്തും വായനയും ഒന്നും വേണ എന്ന് പറ്യുന്നില്ല. അത് യാഥാര്‍ത്ഥുഅത്തോട് അടുത്തു നില്‍ക്കണം. നിങ്ങളുടെ പ്രശ്നം വെരി സിമ്പിള്‍ ആണ് നിങ്ങള്‍ ആഗോളവല്‍ക്കരണത്തേയും മൂലധനത്തേയും എതിര്‍ക്കുന്നു. അതിനെ എല്ലാ പദ്ധതികളിലും നന്മയില്ല എന്ന് വിശ്വസിക്കുന്നു. വേറോരു രീതിയില്‍ പറഞ്ഞാല്‍ മുതളിത്വം കമ്യൂണിസിഅത്തെ എതിര്‍ക്കുന്നതു പോലെ. നമുക്ക് വേണത് ഇതിന്റെ രണിന്റേയും മദ്ധ്യമാണ് . മുതലാളിത്വവും കമ്യൂനിസവും ഒന്നിക്കുന്ന് ഒരു മദ്ധ്യ ബിന്ധു

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍‌മിനോവ്,

സബ്‌സിഡി എന്ന വാക്കിന് ഇംഗ്ലീഷ് ഡിക്ഷനറി നല്‍കുന്ന അര്‍ത്ഥം economic assistance അല്ലെങ്കില്‍ financial assistance എന്നാണ്. അല്ലാതെ അതൊരു പാതകമൊന്നുമല്ല. ബാങ്കിങ്ങ് സബ്‌സിഡി എന്നാല്‍ കുറഞ്ഞ പലിശക്ക് ലോണ്‍ കൊടുക്കുക എന്നര്‍ത്ഥം. പലിശരഹിതവായ്പകളെപ്പറ്റി പറയുന്ന താങ്കള്‍ കുറഞ്ഞ പലിശ എന്ന കണ്‍സെപ്റ്റിനെ എതിര്‍ക്കുന്നതെന്തേ? ഇന്ന് ബാങ്കിങ്ങ് രംഗത്ത് എന്താണ് നടക്കുന്നതെന്ന് താങ്കള്‍ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. സാധാരണക്കാരന്റേയും പെന്‍ഷന്‍‌കാരന്റേയുമൊക്കെ നിക്ഷേപത്തിനു പരമാവധി 9% പലിശ നല്‍കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്കും കോടീശ്വരന്മാര്‍ക്കും 12% മുതല്‍ 13% വരെ പലിശ നല്‍കുന്നു. വായ്പകളുടെ കാര്യത്തിലും ഈ വിവേചനം കാണാം. കാര്‍ഷിക, വിദ്യാഭ്യാസ, ഉപഭോഗ വായ്പകള്‍ക്ക് 9% മുതല്‍ 15% വരെ പലിശ ഈടാക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് 3% മുതല്‍ 6% വരെ പലിശക്ക് സഹസ്രകോടികളാണ് വായ്പയായി നല്‍കുന്നത്. ഇത് ഏത് രീതിയില്‍ ന്യായീകരിക്കാനാകും?

സബ്‌സിഡികള്‍ ഉദ്യോഗസ്ഥര്‍ അമുക്കുന്നുണ്ടെങ്കില്‍ അവരെ ശിക്ഷിക്കാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. അല്ലാതെ അത് പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡിയെ എതിര്‍ക്കുന്നതിനുള്ള ന്യായമാകരുത്. വന്‍‌കിടക്കാര്‍ക്ക് മറ്റു പലരീതികളിലും സബ്‌സിഡി കിട്ടുന്നുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ പറഞ്ഞത്. tax holiday തുടങ്ങിയ പല രീതികളിലും. അവര്‍ക്ക് വിലപേശി വാങ്ങാന്‍ കഴിയുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. പാവപ്പെട്ട കര്‍ഷകനു സബ്‌സിഡി നല്‍കുന്നതിലേ കുത്തകകള്‍ക്ക് എതിര്‍പ്പുള്ളൂ. കാര്‍ഷികാദായ നികുതി ഇല്ലാത്തതും ആരെയാണ് സഹായിക്കുക? ആ നികുതി ചുമത്തുക തന്നെ വേണം എന്നു പറയുന്നതിനെ എന്തിനാണ് താങ്കള്‍ സബ്‌സിഡിയുമായി കൂട്ടിക്കുഴക്കുന്നത്?

സബ്‌സിഡികളെ എതിര്‍ക്കുന്നതില്‍ ആഗോള ഗൂഡാലോചന കാണേണ്ടതില്ല എന്ന താങ്കളുടെ പരാമര്‍ശം ശരിയല്ല എന്നു പറയേണ്ടിയിരിക്കുന്നു. ദേവീന്ദ്രര്‍ ശര്‍മ്മ എഴുതിയ Zero tolerance for farm subsidies“ എന്ന ഈ ലേഖനം വായിക്കുക. വികസിത രാജ്യങ്ങള്‍ അവിടത്തെ കര്‍ഷകര്‍ക്ക് പല രീതിയിലും സബ്‌സിഡികള്‍(ഗ്രീന്‍ ബോക്സ് പരിരക്ഷ പോലെ) നല്‍കുകയും, അതേ രാജ്യങ്ങള്‍ക്ക് തന്നെ മുന്‍‌തൂക്കമുള്ള ലോകബാങ്ക്, WTO തുടങ്ങിയവ വികസ്വര രാജ്യങ്ങള്‍ക്കുള്ള കുറിപ്പടികളില്‍ സബ്‌സിഡി നിര്‍ത്തലാക്കണം എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിലെ കാപട്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.വസ്തുതകള്‍ നിരത്തിയുള്ള ഇത്തരം ധാരാളം പഠനങ്ങള്‍ ലഭ്യമാണ്.

പ്രിയ കിരണ്‍,

ഇതില്‍ യാതൊരു ഇരട്ടത്താപ്പിന്റെ പ്രശ്നവുമില്ല. താങ്കള്‍ പോസ്റ്റ് മൊത്തം വായിക്കാത്തതിന്റെ കുഴപ്പമായിരിക്കാനേ ഇടയുള്ളൂ. out of context ക്വോട്ട് ചെയ്യുകയാണ് താങ്കള്‍ ചെയ്യുന്നത്. ഒരിടത്തും കൂട്ടായ്മയുടെ പ്രസക്തിയെ ചോദ്യം ചെയ്തിട്ടില്ലെന്നു മാത്രമല്ല അതില്‍ വിശ്വസിക്കുകയും ചെയ്യുന്നു. ഫോറം എന്നതു തന്നെ കൂട്ടായ്മയാണ്. താങ്കള്‍ പലപ്പോഴായി മുന്നോട്ട് വെക്കുന്ന കൂട്ടായ്മയുടേതായ മാതൃകകള്‍ സ്വാഗതം ചെയ്യുന്നു. അവ പരീക്ഷിക്കുന്നതിനേയും സാമാന്യ ജീവിത നിലവാരം ഒരു മില്ലിമീറ്റര്‍ എങ്കിലും ഉയര്‍ത്തുന്നതിനേയും അംഗീകരിക്കുന്നു. പക്ഷെ, അടിസ്ഥാനപരമായ നയം മാറ്റങ്ങള്‍ ഇല്ലാതെ പ്രശ്നങ്ങള്‍ തീരില്ല എന്നുള്ള യഥാര്‍ത്ഥ വശം കൂടി ചൂണ്ടിക്കാണിക്കുന്നു എന്നു മാത്രം. അത്തരത്തിലൊരു മാറ്റത്തിന്റെ പ്രസക്തിയെക്കുറിച്ച് പറയാന്‍ താങ്കള്‍ തയ്യാറാകുന്നില്ല എന്നത് ആശ്ചര്യമുണര്‍ത്തുന്നു.

അവിടെയാണ് അഭിപ്രായ വ്യത്യാസം എന്ന് തോന്നുന്നു.

ബാങ്കുകള്‍ അവരുടെ സാമൂഹിക ബാദ്ധ്യതയില്‍ നിന്നും ഒഴിവാകുന്നതിനെക്കുറിച്ച് പറയുമ്പോള്‍ താങ്കള്‍ മൌനം ഭജിക്കുകയാണ്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളോടുള്ള എതിര്‍പ്പിന്റെ കാരണം ബാങ്കുകള്‍ക്ക് പകരമായി അവ വരുന്നു, അത് പാവപ്പെട്ടവര്‍ക്ക് ദോഷം ചെയ്യും എന്നതൊക്കെയാണെന്നു പറയുമ്പോള്‍ താങ്കള്‍ എതിര്‍പ്പ് മാത്രം കോട്ട് ചെയ്യുകയും അതിന്റെ കാരണം എന്ത് എന്ന് ഞങ്ങള്‍ പറഞ്ഞത് വിട്ടുകളയുകയും ചെയ്യുന്നു. ആരോഗ്യകരമായ സംവാദത്തിന് ഇത് ഗുണം ചെയ്യില്ല എന്നത് താങ്കള്‍ക്കു അറിയാമായിരിക്കുമല്ലോ. പറയുന്ന പോയിന്റുകള്‍ക്ക് എതിരായി തെളിവുകളും കണക്കുകളും ഹാജരാക്കുക എന്നത് ആവശ്യമാണ്. അതിനു പകരമായി സമരാഭാസം, ഉദ്യോഗസ്ഥമേധാവികള്‍, നാടിന്റെ ശാപം, ഇരട്ടത്താപ്പ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ നല്‍കി വസ്തുതകളെ നിസ്സാരവല്‍ക്കരിക്കുന്നത് ശരിയായ രീതിയല്ല എന്ന് ചൂണ്ടിക്കാണിക്കേണ്ടി വന്നതില്‍ ഖേദമുണ്ട്. ദേവീന്ദ്രര്‍ ശര്‍മ്മയുടെ ലേഖനം വായിച്ചാല്‍ ഇരട്ടത്താപ്പ് ആര്‍ക്കാണെന്ന് മനസ്സിലാകും.

ഒന്നു കൂടി...നമ്മുടെ കേരള ഫാര്‍മര്‍ ഇവിടെ ചൂണ്ടിക്കാണിക്കുന്ന ഈ പഠനം നോക്കുക. ഇതനുനുസരിച്ച് വിലക്കയറ്റത്തിനനുസൃതമായ വില കാര്‍ഷികോല്പന്നങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് പകല്‍ പോലെ വ്യക്തമല്ലേ? അപ്പോള്‍ കര്‍ഷകനു ആദായകരമായ വില ലഭ്യമാകുവാന്‍ വേണ്ട നയങ്ങള്‍ സ്വീകരിക്കേണ്ടതല്ലേ?

എന്തായാലും താങ്കള്‍ ശുദ്ധ മുതലാളിത്ത സങ്കല്പത്തില്‍ നിന്നും പകുതി ദൂരം മുന്നോട്ട് പോയതില്‍ സന്തോഷം. അത്രയെങ്കില്‍ അത്ര. :)

Ralminov റാല്‍മിനോവ് said...

കാര്‍ഷികാദായനികുതിയുടെ ആനുകൂല്യം കിട്ടുന്നതു് ഭൂസ്വാമിമാര്‍ക്കാണെന്നു് താങ്കള്‍ പറയുന്നു. അപ്പോല്‍ കാര്‍ഷികസബ്സിഡിയുടെ ആനുകൂല്യവും അവര്‍ക്കു് തന്നെയാണു് കിട്ടുക. അവര്‍ക്കു് തന്നെയാണു് കിട്ടിക്കൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസമേഖലയിലെ ആനുകൂല്യങ്ങളും ധനികര്‍ക്കാണു് കിട്ടിക്കൊണ്ടിരിക്കുന്നതു്. പാവപ്പെട്ടവര്‍ അവര്‍ക്കുള്ള ആനുകൂല്യങ്ങളെപ്പറ്റി ബോധവാന്മാരുമല്ല. ഒരു വിദ്യാഭ്യാസവായ്പയെടുക്കാന്‍ ഞാന്‍ പെട്ട പാടു് എനിക്കേ അറിയാവൂ. വായ്പയ്ക്കു് ഞാനര്‍ഹനാണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ടായിരുന്നതു് കൊണ്ടുമാത്രമാണു് എനിക്കതു് ലഭ്യമായതു്. ബാങ്കുകള്‍ പിന്മാറുന്നു എന്നു് കേള്‍ക്കുമ്പോള്‍ ചിരിയാണു് വരുന്നതു്. ഇത്രയും നാള്‍ മുന്നിലുണ്ടായിരുന്നതു് പോലെ.
താങ്കളുടെ ലേഖനം താങ്കള്‍ തന്നെ വായിച്ചു നോക്കു. തലവാചകം മുതല്‍. എന്നിട്ടു് പറയൂ, താങ്കള്‍ എന്തിനെയാണു് എതിര്‍ക്കുന്നതെന്നു്.
സ്വയം സഹായ സംഘങ്ങള്‍ തുടങ്ങിയവ മൈക്രോഫിനാന്‍സ് ആണെന്നു് പറയുന്നു. അതിനെ എതിര്‍ക്കുന്നില്ലെന്നു് പറയുന്നു.

എനിക്കു് മുതലാളിത്ത അജണ്ടയൊന്നുമില്ല. എന്നാല്‍ അവനവന്‍ അദ്ധ്വാനിച്ചു്വേണം അവനവന്റെ അന്നം നേടുവാന്‍ എന്ന പക്ഷമാണു് എനിക്കു്.

വികസിതരാജ്യങ്ങള്‍ കാര്‍ഷികസബ്സിഡി നല്‍കുന്നുണ്ടെങ്കില്‍ അവിടങ്ങളില്‍ കൃഷി ചെയ്യുന്നതു് വമ്പന്മാരാണു്.
ഇവിടെയും ഇളവുകള്‍ ലഭിക്കുക വന്‍കിട എസ്റ്റേറ്റുകള്‍ക്കു് മാത്രമാണു്.

ഇവിടെ കര്‍ഷകര്‍ വായ്പയെടുക്കുന്നതു് മക്കളെ കെട്ടിക്കാനും മറ്റുമാണു്. പണിയെടുക്കാനാളില്ലാതെ കൃഷിഭൂമി തരിശിടുന്നു. അതു് പിന്നീടു് ലാന്റ് മാഫിയ കൈക്കലാക്കുന്നു. ഊഹക്കച്ചവടം നടത്തുന്നു. നമ്മള്‍ കിട്ടുന്ന കാശു് ബ്ലേഡിലിടുന്നു. സ്വാഭാവികമായും കാശു് പോകുന്നു. സര്‍ക്കാരിനെ പഴിക്കുന്നു. കാലം കഴിക്കുന്നു.
മറിച്ചു് കൃഷി ആദായകരമായി നടത്തണം. ഉദ്ദേശ്യം പക്ഷെ കൃഷി ചെയ്യുക എന്നതായിരിക്കണം. ആദായമുണ്ടാക്കുക എന്നതായിരിക്കരുതു്.(കുറച്ചു കൂടി എഴുതാനുണ്ട് , സമയമില്ല)

"പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും..."

എന്തു് സാമൂഹ്യമാറ്റമാണു് താങ്കള്‍ (വിമര്‍ശകര്‍) ഉദ്ദേശിക്കുന്നതു് ?
ഇതാണു് പ്രശ്നത്തിന്റെ കാതല്‍ എന്നു് തോന്നുന്നു.

ഇതു് വിശദമാക്കിയാലേ സംവാദത്തിനര്‍ത്ഥമുള്ളൂ.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട റാല്‍‌മിനോവ്,

താങ്കളുടെ വാദമുഖങ്ങള്‍ ഓരോന്നായി പറയാം. താങ്കള്‍ എഴുതി
1. “കാര്‍ഷികാദായ നികുതിയുടെ ആനുകൂല്യം കിട്ടുന്നത് ഭൂസ്വാമിമാര്‍ക്കാണെന്ന് താങ്കള്‍ പറയുന്നു” എന്ന്. അങ്ങിനെ ഒരിടത്തും പറഞ്ഞിട്ടില്ല. ആ നികുതി ചുമത്താത്തതിന്റെ ആനുകൂല്യം അവര്‍ അനുഭവിക്കുന്നു എന്നും അത്തരമൊരു നികുതി ഏര്‍പ്പെടുത്തണമെന്നുമാണ് പറഞ്ഞത്.

2. “ അപ്പോല്‍ കാര്‍ഷികസബ്സിഡിയുടെ ആനുകൂല്യവും അവര്‍ക്കു് തന്നെയാണു് കിട്ടുക”.
ഇവിടെ താങ്കളുടെ യുക്തി തെറ്റാണ്. അത് ദുര്‍ബലര്‍ക്കായി പരിമിതപ്പെടുത്തണം എന്നതാണാവശ്യം.സര്‍ക്കാര്‍ ചെയ്തത് , ചെയ്യുന്നത് അത് എടുത്തുകളയാനുള്ള ശ്രമങ്ങളാണ്. മാത്രമല്ല കോര്‍പ്പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നു.

3. “വായ്പയ്ക്കു് ഞാനര്‍ഹനാണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ടായിരുന്നതു് കൊണ്ടുമാത്രമാണു് എനിക്കതു് ലഭ്യമായതു് ”.
നല്ലത്. അത്തരത്തിലുള്ള ബോധവല്‍ക്കരണം തന്നെയാണ് ഇത്തരം ചര്‍ച്ചകളുടെ ഉദ്ദേശവും.

4. “ബാങ്കുകള്‍ പിന്മാറുന്നു എന്നു് കേള്‍ക്കുമ്പോള്‍ ചിരിയാണു് വരുന്നതു്. ഇത്രയും നാള്‍ മുന്നിലുണ്ടായിരുന്നതു് പോലെ ”.
ദേശസാല്‍ക്കരണത്തിനു ശേഷം അതിനു മുന്‍പുള്ളതിനേക്കാള്‍ ഇക്കാര്യത്തില്‍ ബാങ്കുകള്‍ തീര്‍ച്ചയായും മുന്നോട്ട് തന്നെയാണ് വന്നിട്ടുള്ളത് എന്നാണ് ജനങ്ങളുടെ അനുഭവം. പ്രത്യേകിച്ചും ഗ്രാമീണ ബാങ്കുകളുടെയും ഗ്രാമീണ ശാഖകളുടെയും ആവിര്‍ഭാവത്തിനുശേഷം. പക്ഷെ, ഉദാരവല്‍ക്കരണ നയങ്ങളുടെ വരവോടെ അവ പിന്‍‌മാറാന്‍ തുടങ്ങുന്നു. “നരസിംഹത്തില്‍ നിന്നും ചിദംബരത്തിലെത്തുമ്പോള്‍ ” എന്ന പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

5. മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളും സ്വയം സഹായ സംഘങ്ങളും രണ്ടും രണ്ടാണെന്ന് മനസ്സിലാക്കുക. ബാങ്കുകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും ഇടക്കാണ് മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങള്‍ വരിക‍.അതില്‍ തന്നെ ആഗോള കുത്തകകളാല്‍ ഫണ്ട് ചെയ്യപ്പെടുന്ന NGO കളാല്‍ നയിക്കപ്പെടുന്ന മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങളും അല്ലാത്തവയും ഉണ്ട്. രണ്ടും വേറിട്ടു കാണണം. ബാങ്കുകള്‍ നേരിട്ട് സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനു പകരം പലപ്പോഴും മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്ക് വായ്പകൊടുക്കുകയും അവര്‍ അത് സംഘങ്ങള്‍ക്ക് ഉയര്‍ന്ന പലിശക്ക് നല്‍കുകയുമാണ് ചെയ്യുന്നത്.

6. “ഇവിടെ കര്‍ഷകര്‍ വായ്പയെടുക്കുന്നതു് മക്കളെ കെട്ടിക്കാനും മറ്റുമാണു്. പണിയെടുക്കാനാളില്ലാതെ കൃഷിഭൂമി തരിശിടുന്നു. അതു് പിന്നീടു് ലാന്റ് മാഫിയ കൈക്കലാക്കുന്നു. ഊഹക്കച്ചവടം നടത്തുന്നു. നമ്മള്‍ കിട്ടുന്ന കാശു് ബ്ലേഡിലിടുന്നു. സ്വാഭാവികമായും കാശു് പോകുന്നു. സര്‍ക്കാരിനെ പഴിക്കുന്നു. കാലം കഴിക്കുന്നു. മറിച്ചു് കൃഷി ആദായകരമായി നടത്തണം. ഉദ്ദേശ്യം പക്ഷെ കൃഷി ചെയ്യുക എന്നതായിരിക്കണം. ആദായമുണ്ടാക്കുക എന്നതായിരിക്കരുതു് ”.
ഈ പോയിന്റുകള്‍ മൈക്രോക്രെഡിറ്റ് എന്ന വിഷയവുമായി നേരിട്ടു ബന്ധമില്ലാത്ത കാര്യമാണ്. എന്നാല്‍ മറ്റൊരു തലത്തില്‍ ബന്ധമുണ്ട് താനും. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ വേണമെങ്കില്‍ ഒരു ചര്‍ച്ച പിന്നീട് ആകാവുന്നതാണ്. താങ്കള്‍ വിശദമായി എഴുതുമല്ലോ. എന്തായാലും ഒന്നു മാത്രം പറയാം. കര്‍ഷകര്‍ ദുരിതമനുഭവിക്കുന്നത് അവരുടെ കയ്യിലിരിപ്പുകൊണ്ടല്ല. ഇന്നത്തെ നയങ്ങള്‍ അവര്‍ക്കും പാവപ്പെട്ടവര്‍ക്കുമൊക്കെ എതിരാകുന്നു എന്നതു കൊണ്ട് തന്നെയാണ്.

അവസാനമായി താങ്കള്‍ പറഞ്ഞു,
“പാവപ്പെട്ട ജനവിഭാഗങ്ങളെ തല്‍ക്കാലം സമാധാനിപ്പിച്ച് ഒരു സാമൂഹ്യമാറ്റത്തിനുള്ള പ്രക്രിയയില്‍ നിന്നും അവരെ ഒഴിച്ചുനിര്‍ത്തുന്നതിനും... എന്തു് സാമൂഹ്യമാറ്റമാണു് താങ്കള്‍ (വിമര്‍ശകര്‍) ഉദ്ദേശിക്കുന്നതു് ?“ എന്ന്.
ലേഖനത്തിലെ വചകങ്ങള്‍ തന്നെ ഉദ്ധരിക്കാം..
ബ്രസീലിലും ഇതര ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പരിപാടികളെക്കുറിച്ച് വളരെ ആഴത്തില്‍ പഠിച്ച "മൈക്കിള്‍ ചൌഷോദവസ്കി'' അദ്ദേഹത്തിന്റെ Globalisation of Poverty എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഇത്തരം ചെറുചെറു ക്രെഡിറ്റ് ഗ്രൂപ്പുകള്‍ അടിച്ചമര്‍ത്തപ്പെട്ട ചൂഷിതരായ ജനങ്ങളുടെ വ്യവസ്ഥിതിക്കെതിരെയുള്ള ഒറ്റക്കെട്ടായുള്ള സംഘടിത പ്രതിരോധത്തിനുതന്നെ ഒരു തടസ്സമായി നിന്നു എന്നാണ്.

ഒരു വലിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നോ രണ്ടോ വാചകത്തില്‍ പറഞ്ഞു തീര്‍ക്കാനാവില്ലല്ലോ? എങ്കിലും ചുരുക്കം ഇതാണ്. 1991 മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന LPG നയങ്ങളുടെ ആദ്യകാല പരീക്ഷണഭൂമിയായിരുന്നു ലാറ്റിനമേരിക്ക, 1980 മുതല്‍ . ആ നയങ്ങള്‍ വളരെചെറിയ ന്യൂനപക്ഷത്തിനു മാത്രം ഹിതകരവും മഹാഭൂരിപക്ഷവും പാപ്പരീകരിക്കപ്പെടുകയും ചെയ്തപ്പോള്‍ ഉയര്‍ന്നു വന്ന റാഡിക്കല്‍ തൊഴിലാളി- കര്‍ഷക മുന്നേറ്റങ്ങളെ തടയിടാനും മറ്റുമായാണ് ആഗോള കുത്തകകളാല്‍ ഫണ്ട് ചെയ്യപ്പെറ്റുന്ന NGO കളാല്‍ നയിക്കപ്പെടുന്ന മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങള്‍ ഉത്ഭവിച്ചത് എന്നു മാത്രം പറയട്ടെ.

പിന്നെ, ഓരോ സമൂഹത്തിലും എന്തെന്തു സാമൂഹ്യമാറ്റങ്ങളാണ് വേണ്ടതെന്നു അതാതു സമൂഹത്തിലെ വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കപ്പെടണം..അതിനൊരു ആഗോള മാതൃക തയ്യാറാക്കല്‍ ഈ കുറിപ്പിന്റെ ഉദ്ദേശവുമല്ല എന്ന് വിനയപൂര്‍വം പറയട്ടെ.

Ralminov റാല്‍മിനോവ് said...

¨മുഹമ്മദ് യൂനസും ബംഗ്ളാദേശ് ഗ്രാമീണ്‍ബാങ്കും

പാവപ്പെട്ട സ്ത്രീകളുടെ ചെറുസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നും തന്നെ ശേഖരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് അവരുടെതന്നെ സംഘത്തിലുള്ളവര്‍ക്ക് വായ്പ കൊടുക്കുന്ന രീതിയാണിത്. ഗ്രാമീണ ബാങ്ക് മോഡല്‍ വികസിപ്പിച്ചതിന് ഡോ. യൂനസിന് 2006 ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.¨


ഇതിലെവിടെയാണു് സര്‍, പാര.
ഇതല്ലേ അനുകരിക്കേണ്ട മാതൃക.
ഓരോ സമൂഹവും അവരവരുടെ കയ്യിലുള്ളതു് അവരവരുടെ ഇടയില്‍ വിതരണം ചെയ്യുന്നു. ഇതിലെന്ത് ആഗോളഗൂഢാലോചനയാണുള്ളതു് ?
നീ നിന്റെ അയല്‍ക്കാരെ സഹായിക്കുക, അവര്‍ നിന്നെയും സഹായിക്കും എന്നു് പഠിപ്പിക്കുന്നതോ ?
അതോ പട്ടിണി മൂലം ഉണ്ടാകാമായിരുന്ന വിപ്ലവത്തെ തടഞ്ഞുനിര്‍ത്തിയതോ ?

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍മിനോവ്,

ഓരോ സമൂഹവും അവരവരുടെ കയ്യിലുള്ളതു് അവരവരുടെ ഇടയില്‍ വിതരണം ചെയ്യുന്നത് തെറ്റാണെന്ന് പറഞ്ഞിട്ടില്ലല്ലോ? പക്ഷെ, പട്ടിണി എന്തുകൊണ്ട് ഉണ്ടാവുന്നു എന്നു പരിശോധിക്കാത്തതും അത് മാറ്റാന്‍ ബോധപൂര്‍വം പരിശ്രമിക്കാത്തതും ( താങ്കള്‍ക്കതിനെ `പാര' എന്നു വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ട്) തെറ്റ് എന്നു തന്നെ കരുതുന്നു. പക്ഷെ ഇവിടെ മുതലാളിത്തം സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം ഉറപ്പാക്കുകയല്ല ചെയ്യുന്നത് മറിച്ച്, ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ്. തൊഴിലാളിക്ക് ന്യായമായ വേതനം നല്‍കാനും മികച്ച തൊഴില്‍ സാഹചര്യം ഉറപ്പു വരുത്താനും പരിസ്ഥിതിയെ ബാധിക്കാത്ത രീതിയിലുള്ള മാലിന്യ നിയന്ത്രണം നടത്താനും , ന്യായ വിലക്ക് തങ്ങളുടെ ഉല്പന്നങ്ങള്‍ ലഭ്യമാക്കാനും, കര്‍ഷകനു ന്യായമായ വില നല്‍കാനുമൊക്കെ ലാഭം കുറയും എന്ന ഒറ്റ കാരണം മൂലം മടി കാണിക്കുന്നവര്‍ ചെയ്യുന്ന ചെറിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശ്നം തീര്‍ക്കുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

Ralminov റാല്‍മിനോവ് said...

സര്‍,
പിന്നെന്തിനാണു് ഗ്രാമീണ്‍ ബാങ്ക് ഒരു ഗൂഢാലോചനയാണെന്നു് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു്. ഇനി ആണെന്നു് തന്നെയിരിക്കട്ടെ. യൂനസിന്റെ ആ മാതൃക നമുക്കു് പിന്തുടരാന്‍ ആവാത്തത്ര മോശമാണോ ?
താങ്കളുടെ നിലപാടുകള്‍ക്കു് വ്യക്തതയില്ല.
എന്തു് ചെയ്യുന്നു , എങ്ങനെ ചെയ്യുന്നു എന്നതിലല്ല താങ്കള്‍ക്കു് താത്പര്യം ആരു് ചെയ്യുന്നു എന്നതില്‍ മാത്രമാണു്. ഇതില്‍ ഒരു മഞ്ഞക്കണ്ണാടിയുടെ പ്രശ്നം ഞാന്‍ കാണുന്നു.

Ralminov റാല്‍മിനോവ് said...

കേരളത്തിലെ തൊഴിലാളിക്കു് ലഭിക്കുന്ന വേതനം ന്യായമല്ല എന്ന വാദമുണ്ടോ ?
ഏതായാലും അതിനേക്കാള്‍ കൂടുതലാണു് മുതലാളിത്തരാജ്യങ്ങളില്‍ തൊഴിലാളിക്കു് ലഭിക്കുന്ന വേതനവും തൊഴില്‍ സാഹചര്യവും. അപവാദങ്ങളില്ലെന്നല്ല.
മുതലാളിത്തരാജ്യങ്ങളിലേക്കു് "തൊഴിലാളി"കളായി പോകാന്‍ തയ്യാറില്ലാത്ത എത്ര ആളുകള്‍ കാണും നമ്മുടെ നാട്ടില്‍ ?
"എന്നെ ചൂഷണം ചെയ്തോളൂ, അങ്ങനെയെങ്കിലും എന്റെ കുടുംബമൊന്നു് രക്ഷപ്പെടട്ടെ" എന്നോര്‍ത്താണു് പലരും ജോലി ചെയ്യുന്നതു്.
അവകാശങ്ങളെക്കുറിച്ച് ബോധമില്ലെങ്കിലും അവര്‍ക്കു് ചുമതലകളെക്കുറിച്ചു് ബോധമുണ്ട്.
നമ്മുടെ നാട്ടില്‍ തിരിച്ചും.
ഇതൊന്നുമല്ല വിഷയം എന്നാണു് തലവാചകം കണ്ടാല്‍ തോന്നുക. പക്ഷെ എന്തു് പറഞ്ഞാലും അവസാനം മുതലാളിത്തവും കമ്യൂണിസവും അവകാശപ്പോരാട്ടവും തൊഴില്‍ സാഹചര്യവും പതിവു് ക്ലീഷേകളും.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ റാല്‍മിനോവ്,

1. പിന്നെന്തിനാണു് ഗ്രാമീണ്‍ ബാങ്ക് ഒരു ഗൂഢാലോചനയാണെന്നു് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതു്. ഇനി ആണെന്നു് തന്നെയിരിക്കട്ടെ. യൂനസിന്റെ ആ മാതൃക നമുക്കു് പിന്തുടരാന്‍ ആവാത്തത്ര മോശമാണോ ?

എന്താണ് ഇവിടെ ആ മാതൃക പരീക്ഷിക്കേണ്ട കാര്യം? പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുകയും സാമൂഹിക ഉത്തരവാദിത്വത്തോടെ കൂടുതല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയും ചെയ്താല്‍ പോരെ? നിലവില്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കി വരുന്ന സേവനങ്ങള്‍ ഒന്നൊന്നായി നിറുത്തലാക്കുകയും ഉയര്‍ന്ന പലിശ ഈടാക്കുന്ന മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങളെ അവയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമാണോ ചെയ്യേണ്ടത്? ഇതാണ് ഇക്കാര്യത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം എന്നു ഞങ്ങള്‍ കരുതുന്നു.

ഇനി മൈക്രോക്രെഡിറ്റിന്റെ കാര്യത്തില്‍ , Bank-SHG linkage തകരുകയും ബാങ്കുകളുടെ സ്ഥാനത്ത് ഉയര്‍ന്ന പലിശ ഈടാക്കുന്ന മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ വരുകയും ആ‍ണ് ചെയ്യുന്നത് . ഇവയുടെ മൈക്രോ ക്രെഡിറ്റില്‍ , ക്രെഡിറ്റ് മാത്രമാണ് മൈക്രോ, പലിശ കൂടുതലാണ് . എന്നു മാത്രവുമല്ല നിലവിലുള്ള ബാങ്ക് ക്രെഡിറ്റ് ഇല്ലാതാക്കിക്കൊണ്ടാണ് അതിന്റെ വരവ്.

അതുകൊണ്ട് തന്നെയാണ് അവയെ എതിര്‍ക്കുന്നത്. ഗ്രാമീണ ശാഖകളിലൂടെ പൊതു മേഖല ബാങ്കുകള്‍ ഇതിനേക്കാള്‍ കുറഞ്ഞ ചിലവില്‍ ആണ് ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കിയിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ദേശസാത്കരണത്തിനു മുന്‍പുള്ള ഹുണ്ടികക്കാരനിലേക്കുള്ള തിരിച്ചുപോക്കാണ്. സംശയമില്ല. അതാരെ സഹായിക്കും എന്നു മാത്രം ചിന്തിക്കുക.

ഒന്നു മാത്രം മനസ്സിലാക്കുക..യൂനസിന്റെ മാതൃക അനുസരിച്ച് ബംഗ്ലാദേശിലെ ഗ്രാമീണ്‍ ബാങ്ക് നല്‍കുന്നതിലും പകുതി പലിശക്കാണ് ഇന്ത്യയില്‍ പൊതുമേഖല ബാങ്കുകള്‍ ഗ്രാമീണര്‍ക്ക് എത്തിച്ചുകൊടുത്തിരുന്നത്.

അങ്ങനെയുള്ള പൊതുമേഖല ബാങ്കുകളെ ശക്തിപ്പെടുത്തണം എന്ന് റാല്‍മിനോവ് പറയാത്തതെന്ത് എന്നതില്‍ ആശ്ചര്യമുണ്ട്. എല്ലാം കമ്പോളത്തിനു വിട്ടുകൊടുത്ത് സര്‍ക്കാരുകള്‍ പിന്‍‌വാങ്ങിയാല്‍ റാല്‍മിനോവ് സപ്പോര്‍ട്ട് ചെയ്യുന്ന പാവങ്ങള്‍ക്കു തന്നെയായിരിക്കും ദോഷം എന്നു മനസ്സിലാക്കുവാന്‍ വലിയ വൈദഗ്ദ്യം ഒന്നും ആവശ്യമില്ലല്ലോ?

2. എന്തു് ചെയ്യുന്നു , എങ്ങനെ ചെയ്യുന്നു എന്നതിലല്ല താങ്കള്‍ക്കു് താത്പര്യം ആരു് ചെയ്യുന്നു എന്നതില്‍ മാത്രമാണു്. ഇതില്‍ ഒരു മഞ്ഞക്കണ്ണാടിയുടെ പ്രശ്നം ഞാന്‍ കാണുന്നു.

എന്തു ചെയ്യുന്നു എങ്ങനെ ചെയ്യുന്നു എന്നതും അതിനോടൊപ്പം ആരു ചെയ്യുന്നു എന്നതും എന്തു ഉദ്ദേശത്തോടെ ചെയ്യുന്നു എന്നതും പ്രശ്നം തന്നെയാണ് എന്ന് പോസ്റ്റുകള്‍ മുഴുവനായി
വായിച്ചാല്‍ പിടികിട്ടും എന്നു തന്നെ വിശ്വസിക്കുന്നു. ചെയ്യുന്നതിലെ വ്യത്യാസവും ഉദ്ദേശവും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

3. പക്ഷെ എന്തു് പറഞ്ഞാലും അവസാനം മുതലാളിത്തവും കമ്യൂണിസവും അവകാശപ്പോരാട്ടവും തൊഴില്‍ സാഹചര്യവും പതിവു് ക്ലീഷേകളും....
നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിലും രാഷ്ട്രീയമുണ്ട്.(ക്ലീഷേ തന്നെ). ചിലര്‍ അത് മനസ്സിലാക്കും എന്നു മാത്രം. ബുഷ് സായിപ്പിന്
ഇറാഖിനെ ആക്രമിക്കണമെന്ന് സ്വപ്നത്തില്‍ തോന്നിയാലും അതിന്റെ പ്രത്യാഘാതം നമ്മുടെ ഓരോ ഗ്രാമത്തിലും ഉണ്ടാകും. ഇതെല്ലാം വസ്തുതയാണെങ്കിലും പറഞ്ഞു പറഞ്ഞ് മൂര്‍ച്ച
പോയിരിക്കുന്നു പദങ്ങളുടെ...(ക്ലീഷേ തന്നെ)....

മുകളില്‍ നിന്നു അടിച്ചേല്‍പ്പിക്കുന്ന നയങ്ങള്‍ മുഴുവനും പാവങ്ങളെ സഹായിക്കാന്‍ തന്നെയാണെന്നു കരുതുകയും അതിനെതിരായ ശബ്ദങ്ങളെ ക്ലീഷേ ആയിക്കരുതുകയും
ചിത്രീകരിക്കുകയും ചെയ്യുന്ന താങ്കളുടെ നിലപാടിലും രാഷ്ട്രീയമുണ്ട് ..( ക്ലീഷേ തന്നെ... :)

4.താങ്കളുടെ നിലപാടുകള്‍ക്കു് വ്യക്തതയില്ല.

ആരുടെ നിലപാടുകള്‍ക്കാണ് വ്യക്തതയില്ലാത്തതെന്ന് ഈ ദീര്‍ഘമായ ചര്‍ച്ചക്കിടയില്‍ താങ്കള്‍ ഉയര്‍ത്തിയ വാദമുഖങ്ങളും ഫോറം നിരത്തിയ വാദമുഖങ്ങളും എല്ലാം ഒരുമിച്ച് വച്ച് നോക്കിയാല്‍ പിടി കിട്ടും എന്നു മാത്രം സവിനയം പറയട്ടെ.

Ralminov റാല്‍മിനോവ് said...

കമ്പോളത്തിനു് വിട്ടു് കൊടുത്തു് പിന്‍വാങ്ങാനാണൊ ഞാന്‍ പറഞ്ഞതു് ? താഴേത്തട്ടില്‍ ജനങ്ങള്‍ക്കു് തന്നെ ചെയ്യാവുന്നതാണു് സമ്പത്തിന്റെ കാര്യക്ഷമമായ വിതരണം.

കാശുള്ളവരെല്ലാം മോശക്കാരാണു്. അവര്‍ പാവപ്പെട്ടവരെ ദ്രോഹിക്കാനായി മാത്രം നടക്കുന്നവരാണു്. അവരുടെ കാശു് നമുക്കു് വേണ്ട. അവര്‍ക്കു് സാമ്രാജ്യത്വ അജണ്ടയാണു്. എന്നൊക്കെ പറഞ്ഞു്നടന്നാല്‍ ആര്‍ക്കാണു് ദോഷം ?

പിന്നെ താങ്കളുടെ പോസ്റ്റില്‍ ഗ്രാമീണ്‍ ബാങ്ക് അക്രമപലിശയാണു് ഈടാക്കുന്നതു് എന്നെഴുതിക്കണ്ടില്ല. മറിച്ച് ഇങ്ങനെയാണു് കണ്ടതു് "പാവപ്പെട്ട സ്ത്രീകളുടെ ചെറുസംഘങ്ങള്‍ അംഗങ്ങളില്‍ നിന്നും തന്നെ ശേഖരിക്കുന്ന നിക്ഷേപം ഉപയോഗിച്ച് അവരുടെതന്നെ സംഘത്തിലുള്ളവര്‍ക്ക് വായ്പ കൊടുക്കുന്ന രീതിയാണിത്."

ഈ രീതിയെയാണു് ഞാന്‍ പിന്തുണയ്ക്കുന്നതു്. അല്ലാതെ കൊള്ളപ്പലിശയ്ക്കാരെയല്ല.
ഇതാണു് യഥാര്‍ത്ഥപ്രതിരോധം. ഈ സാമൂഹികകൂട്ടായ്മയെ തകര്‍ക്കാന്‍ ഒരു സാമ്രാജ്യത്തത്തിനുമാവില്ല.

Anonymous said...

നാം നമ്മുടെ കമ്പനി ബിസിനസ്,. വ്യക്തിപരമായ നിന്ന് നിങ്ങളുടെ അനിലിനും മായ്ക്കാൻ 2% അവസരം ഓര്ത്തു പലിശ നിരക്ക് സാമ്പത്തിക സഹായം തേടുന്ന താൽപ്പരകക്ഷികളിൽ അല്ലെങ്കിൽ കമ്പനികൾക്ക് വ്യവസായ വായ്പ വരെയുള്ള വായ്പകള്ക്ക് ആരംഭിക്കുക അല്ലെങ്കിൽ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് സർക്കാർ അംഗീകാരം സർട്ടിഫിക്കറ്റ് വായ്പ ബാങ്കായ ഉണ്ട് ഞങ്ങളുടെ കമ്പനി പൗണ്ട് വരം വായ്പ (പൗണ്ടാണ്), ഡോളർ ($) ഉം യൂറോ നിന്നും വായ്പ ഉപയോഗിച്ച്. അതിനാൽ താല്പര്യമുള്ള ആളുകൾ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക ഇപ്പോൾ വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല. വായ്പ ഡാറ്റാ വിവരം നിറയ്ക്കുന്നത്. ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക വഴി: jenniferdawsonloanfirm@gmail.com

വായ്പയെടുത്തവർക്ക് ഡാറ്റാകളുടെയോ'S
(1) മുഴുവൻ പേര്:
(2) സംസ്ഥാനം:
(3) വിലാസം:
(4) സിറ്റി:
(5) സെക്സ്:
(6) വൈവാഹിക അവസ്ഥ:
(7) പ്രവർത്തിക്കുന്നു:
(8) മൊബൈൽ ഫോൺ നമ്പർ:
(9) പ്രതിമാസ വരുമാന:
ആവശ്യമുള്ള (10) വായ്പാ തുക:
വായ്പ (11) കാലാവധി:
(12) വായ്പാ ഉദ്ദേശ്യം:

ഞങ്ങൾ നിങ്ങൾക്ക് ഉടൻ നിന്ന് വാര്ത്ത കേട്ടു നിങ്ങളുടെ വിവേകം നന്ദി.

ഇ-മെയിൽ: jenniferdawsonloanfirm@gmail.com

Anonymous said...

നാം നമ്മുടെ കമ്പനി ബിസിനസ്,. വ്യക്തിപരമായ നിന്ന് നിങ്ങളുടെ അനിലിനും മായ്ക്കാൻ 2% അവസരം ഓര്ത്തു പലിശ നിരക്ക് സാമ്പത്തിക സഹായം തേടുന്ന താൽപ്പരകക്ഷികളിൽ അല്ലെങ്കിൽ കമ്പനികൾക്ക് വ്യവസായ വായ്പ വരെയുള്ള വായ്പകള്ക്ക് ആരംഭിക്കുക അല്ലെങ്കിൽ വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് സർക്കാർ അംഗീകാരം സർട്ടിഫിക്കറ്റ് വായ്പ ബാങ്കായ ഉണ്ട് ഞങ്ങളുടെ കമ്പനി പൗണ്ട് വരം വായ്പ (പൗണ്ടാണ്), ഡോളർ ($) ഉം യൂറോ നിന്നും വായ്പ ഉപയോഗിച്ച്. അതിനാൽ താല്പര്യമുള്ള ആളുകൾ കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടുക ഇപ്പോൾ വായ്പയ്ക്കായി അപേക്ഷിക്കേണ്ടതില്ല. വായ്പ ഡാറ്റാ വിവരം നിറയ്ക്കുന്നത്. ഇപ്പോൾ ഞങ്ങളെ ബന്ധപ്പെടുക വഴി: jenniferdawsonloanfirm@gmail.com

വായ്പയെടുത്തവർക്ക് ഡാറ്റാകളുടെയോ'S
(1) മുഴുവൻ പേര്:
(2) സംസ്ഥാനം:
(3) വിലാസം:
(4) സിറ്റി:
(5) സെക്സ്:
(6) വൈവാഹിക അവസ്ഥ:
(7) പ്രവർത്തിക്കുന്നു:
(8) മൊബൈൽ ഫോൺ നമ്പർ:
(9) പ്രതിമാസ വരുമാന:
ആവശ്യമുള്ള (10) വായ്പാ തുക:
വായ്പ (11) കാലാവധി:
(12) വായ്പാ ഉദ്ദേശ്യം:

ഞങ്ങൾ നിങ്ങൾക്ക് ഉടൻ നിന്ന് വാര്ത്ത കേട്ടു നിങ്ങളുടെ വിവേകം നന്ദി.

ഇ-മെയിൽ: jenniferdawsonloanfirm@gmail.com

Anonymous said...

enik micro credit ne kurick kurach karyangal ariyanamennund aarkelum help cheyyamo?