Saturday, September 8, 2007

മൈക്രോഫിനാന്‍സിന്റെ കാണാച്ചരടുകള്‍

നമ്മുടെ രാജ്യത്ത് ഉദാരവത്കരണനയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ1991 നു മുന്‍പ്, ഗ്രാമീണ മേഖലയ്ക്ക് വായ്പ നല്‍കുന്ന ചുമതല ഇവിടത്തെ ബാങ്കുകള്‍ക്കായിരുന്നു. വാസ്തവത്തില്‍ ബാങ്ക് ദേശസാത്കരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നുകൂടിയായിരുന്നു അത്. ദേശസാത്കരണത്തിനുശേഷം ഈ ചുമതല അത്ര മോശമല്ലാത്ത രീതിയില്‍ തന്നെ ബാങ്കുകള്‍ നിറവേറ്റുകയുമുണ്ടായി. ബാങ്ക് വായ്പാ സംവിധാനങ്ങളുടെ പ്രയോജനം കാര്‍ഷികമേഖലയിലെ ഏറ്റവും പാവപ്പെട്ടവര്‍ക്കോ അല്ലെങ്കില്‍ ഗ്രാമീണ സമ്പദ്ഘടനയ്ക്കാകെയോ ലഭ്യമായില്ല എന്നത് വസ്തുതയായിരിക്കാം. പക്ഷെ, ബാങ്കുകളുടെ ആകെ വായ്പയില്‍ കാര്‍ഷിക വായ്പയുടെ അനുപാതം 1980-കളുടെ അവസാനം വരെ ക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരുന്നു എന്നത് നിഷേധിക്കാനാവില്ല.

അതിനുശേഷം ഒരു പൂര്‍ണ്ണമായ തിരിച്ചുപോക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മൊത്തം ബാങ്ക് വായ്പയില്‍ കാര്‍ഷിക വായ്പയുടെ അനുപാതം ഗണ്യമായി കുറയുകയാണ്. മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് വായ്പ നല്‍കുന്നതു സംബന്ധിച്ചുള്ള നിബന്ധനകള്‍ (priority sector lending norms) ഇപ്പോഴും നിലവിലുണ്ട്. കാര്‍ഷിക വായ്പകള്‍ നല്‍കുന്നതില്‍ വന്ന വലിയ പിറകോട്ടടി മുകളില്‍ പറഞ്ഞിട്ടുള്ള "നിബന്ധന''കളുടെ ലംഘനമാകുമെന്നതിനാല്‍, ബാങ്കുകള്‍ ഇപ്പോഴും ഇവ പാലിച്ചുകൊണ്ടാണ് വായ്പകള്‍ നല്‍കുന്നത് എന്ന് വരുത്തിത്തീര്‍ക്കാന്‍, കാര്‍ഷിക വായ്പയുടെ നിര്‍വചനത്തില്‍ തന്നെ സര്‍ക്കാര്‍ വലിയ വെള്ളം ചേര്‍ക്കല്‍ നടത്തിയിരിക്കുകയാണ്. എല്ലാതരം അടിസ്ഥാനസൌകര്യ വികസന പദ്ധതികളും(infrastructure projects) ഇപ്പോള്‍ കാര്‍ഷിക വായ്പയായാണ് കണക്കാക്കപ്പെടുന്നത്.

ഇതാണ് നിയോ ലിബറലിസത്തിന്റെ യുക്തി.

ഓഹരികമ്പോളത്തിലെ ഊഹക്കച്ചവത്തിനും, വിലപിടിപ്പുള്ള ഉപഭോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ‍, ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കും തങ്ങള്‍ക്ക് വന്‍ലാഭം നല്‍കുന്ന മറ്റു എല്ലാ " വായ്പാ ആവശ്യങ്ങള്‍ക്കും'' (credit needs) ബാങ്കുകള്‍ ഇന്ന് യഥേഷ്ടം പണം നല്‍കുന്നുണ്ട്. അതേസമയം അവ സമൂഹത്തോടുള്ള തങ്ങളുടെ കടപ്പാടുകളില്‍ നിന്ന് പിന്‍വാങ്ങുകയാണ്. അന്തര്‍ദേശീയ ബാങ്കുകള്‍ മാത്രമല്ല നമ്മുടെ തന്നെ സ്വകാര്യ ബാങ്കുകള്‍ പോലും മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് നല്‍കേണ്ട വായ്പ സംബന്ധിച്ച ലക്ഷ്യം കൈവരിക്കുന്നകാര്യത്തില്‍ ഒരിക്കലും ശ്രദ്ധപതിപ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ ആകട്ടെ ഇത്തരം വീഴ്ചകള്‍ക്കുനേരെ കണ്ണടയ്ക്കുകയാണ്.

ലാഭം ഉണ്ടാക്കുക മാത്രമാണ് ബാങ്കുകളുടെ ഏകലക്ഷ്യം എന്നതിന് വ്യാപകമായ അംഗീകാരം ലഭിച്ചുവരുന്ന ഇക്കാലത്ത് ദേശസാത്കൃത ബാങ്കുകള്‍ പോലും വികസന ബാങ്കിങ്ങും സാമൂഹിക ബാങ്കിങ്ങും ഉപേക്ഷിക്കുകയാണ്. ഇന്നത്തെ നവ- ഉദാരവത്കൃത നയങ്ങളുടെ പശ്ചാത്തലത്തില്‍ ദേശസാത്കൃതബാങ്കുകളുടെ സ്ഥാനം സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളാല്‍ (NGO) നിയന്ത്രിയ്ക്കപ്പെടുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) ഏറ്റെടുക്കണമെന്നാണ് അധികാരികള്‍ ആഗ്രഹിക്കുന്നത്.

ചുരുക്കത്തില്‍ മൈക്രോ ഫിനാന്‍സ് എന്നത് ഇന്ന് നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ച് കൊണ്ടുവരുന്ന ഏതെങ്കിലും ഒരു പുതിയ കണ്ടുപിടുത്തമല്ല, മറിച്ച് വികസന ബാങ്കിംഗ് (development banking) സംവിധാനത്തിനു ബദല്‍ ആയി ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒരു പദ്ധതിയാണ് അത് . ബാങ്കുകള്‍ ഇടപാടുകാരുമായി നേരിട്ട് ബന്ധപ്പെടുന്നതിനു പകരം, NGOകളാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്കും ഇടപാടുകാര്‍ക്കും ഇടയിലുള്ള മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കും. ഇവ നിക്ഷേപകരുടെ സമ്പാദ്യവും മറ്റു സ്രോതസ്സുകളില്‍ നിന്നുള്ള ഫണ്ടുകളും സ്വരൂപിച്ച് അവയെ വായ്പയായി പുനര്‍ വിതരണം ചെയ്യും.

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ പ്രത്യേകത, അവ NGOകളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സ്വകാര്യ സ്ഥാപനങ്ങളാണ് എന്നതാണ്. ഈ സ്ഥാപനങ്ങള്‍ കമ്പോളാധിഷ്ഠിത വളര്‍ച്ചയെ (Market led growth) ത്വരിതപ്പെടുത്തുമെന്നും അങ്ങനെ സമ്പദ് വ്യവസ്ഥയുടെ സ്വകാര്യവത്കരണത്തിന് വഴിയൊരുക്കുമെന്നും ലോകബാങ്ക് കരുതുന്നു. അതുകൊണ്ട് ഇവയെ പ്രോത്സാഹിപ്പിക്കുവാന്‍ അവര്‍ വളരെയേറെ പരിശ്രമിക്കുന്നു. ദരിദ്രര്‍ക്ക് വായ്പനല്‍കുന്ന കാര്യത്തില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ബാങ്കുകളെക്കാള്‍ മെച്ചപ്പെട്ടവയാണെന്ന് സ്ഥാപിക്കാനായി രണ്ടു കാരണങ്ങളാണ് ഇതിനുവേണ്ടി വാദിക്കുന്നവര്‍ പൊതുവെ മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, ഇടപാടുകള്‍ നടത്താനുള്ള താരതമ്യേന കുറഞ്ഞ ചെലവ് (Transaction costs), രണ്ട് മെച്ചപ്പെട്ട തിരിച്ചടവു നിരക്ക്.

ഇതില്‍ ആദ്യത്തെ അവകാശവാദം എന്തായാലും ഒരു കെട്ടുകഥയാണ്.

"ഇടപാടുകള്‍ക്കായി വരുന്ന ചെലവുകളുടെ “ (Transaction costs) പരിധിയില്‍ എല്ലാവിധ ഭരണനിര്‍വ്വഹണ ചെലവുകളും (Administrative costs) വരേണ്ടതുണ്ട്. വായ്പയെടുക്കുവാന്‍ സാധ്യതയുള്ളവരെപ്പറ്റിയുള്ള വിവരം ശേഖരിക്കുന്നതിനുള്ള ചെലവുകള്‍, പ്രോജക് ടുകള്‍ വിലയിരുത്തുന്നതിനുള്ള സ്ക്രീനിംഗ് ചാര്‍ജുകള്‍ , പദ്ധതികളുടെ ഏകോപനത്തിനും മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും ചെലവഴിക്കപ്പെടുന്ന തുകകള്‍, വായ്പയുടെ തവണകള്‍ പിരിച്ചെടുക്കുന്നതിനായി വരുന്ന ചെലവുകള്‍, ഇതെല്ലാം തന്നെ Transaction costsന്റെ കീഴില്‍ വരും. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ വളരെയധികം ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനാലും ഇവയില്‍ പല ഇടപാടുകളിലും സമാന സ്വഭാവമുള്ളതിനാലും അവര്‍ക്ക് കുറഞ്ഞ ചിലവില്‍ ഇടപാടുകള്‍ നടത്തുവാന്‍ കഴിയും. NGOകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന MFIകള്‍ക്ക് ബാങ്കുകളേക്കാള്‍ കുറഞ്ഞ ചിലവില്‍ ഇടപാടുകള്‍ നടത്താന്‍ അനുകൂലമായ ഘടകങ്ങളൊന്നുമില്ല. മാത്രവുമല്ല ,ബാങ്കുകളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ MFIകളുടെ ഇടപാടുകള്‍ നടത്തുന്നതിനായി ആവശ്യമായ ചെലവ് വളരെ അധികമാണെന്നാണ് പല പഠനങ്ങളും തെളിയിക്കുന്നത്.

ഇത്തരം അധികചിലവുകളെ MFIകള്‍ നേരിടുന്നത് രണ്ടു വിധത്തിലാണ്. വായ്പയെടുക്കുന്നവരില്‍ കൂടിയ പലിശനിരക്കു ചുമത്തിയും ദാതാക്കളില്‍നിന്നും, വിശേഷിച്ചും വിദേശദാതാക്കളില്‍(foreign donors) നിന്നും, ലഭിക്കുന്ന പരോക്ഷമായ സബ്‌സിഡികളിലൂടെയും.

രണ്ടാമത്തെ അവകാശവാദവും, അതായത് MFIകള്‍ മെച്ചപ്പെട്ട തിരിച്ചടവ് നിരക്ക് ഉറപ്പാക്കുന്നു എന്ന വാദം, ഇതുവരെ അസന്ദിഗ്ദമായി തെളിയിക്കപ്പെട്ടിട്ടില്ല.

അന്താരാഷ്ട്ര തലത്തില്‍ നടത്തിയ ചില പഠനങ്ങളില്‍ മെച്ചപ്പെട്ട തിരിച്ചടവ് നിരക്കിനെപ്പറ്റി പറയുന്നുണ്ട് എന്നത് ശരിയാണ്. പൊതുവെ വളരെ ചെറിയ വായ്പകളുടെ കാര്യത്തിലാണ് ഉയര്‍ന്ന തിരിച്ചടവ് കാണപ്പെടുന്നത്, കൂടുതല്‍ ആദായം ലഭ്യമാക്കുന്ന പദ്ധതികള്‍ക്കായി (Income generating projects) നല്‍കപ്പെടുന്ന വായ്പകളുടെ കാര്യത്തില്‍ അല്ല. മറുവശത്ത്, നമ്മുടെ രാജ്യത്തുതന്നെ പ്രവര്‍ത്തിക്കുന്ന ഒരു NGOയുടെ നിയന്ത്രണത്തിലുള്ള SEWA ബാങ്കിന് പൊതുമേഖലാ ബാങ്കുകളുടേതിനേക്കാള്‍ ഒട്ടും കുറവല്ലാത്ത അളവിലുള്ള കിട്ടാക്കടമാണുള്ളതെന്ന വസ്തുത എന്താണ് സൂചിപ്പിക്കുന്നത്? ബാങ്കുകള്‍ നല്‍കുന്നപോലെ സമാനമായ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വായ്പകള്‍ നല്‍കിയാല്‍ ‍MFIകള്‍ക്കും തിരിച്ചടവിലെ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും എന്നല്ലേ ഇത് തെളിയിക്കുന്നത്?

മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇടപാടു നടത്തുന്നത് വായ്പ വാങ്ങുന്നവരുടെ സംഘങ്ങളുമായോ (borrower groups) സ്വയം സഹായ സംഘങ്ങളുമായോ(Self Help Groups) ആ‍ണ് എന്നതിനാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് യാതൊരു ഭൌതിക ഈടും(Collateral) ഇല്ലാതെ വായ്പ നല്‍കാനും ഉയര്‍ന്ന തിരിച്ചടവ് ഉറപ്പാക്കാനും കഴിയുന്നു എന്ന ഒരു വാദവും ചിലര്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. സ്വയം സഹായ സംഘങ്ങള്‍ വഴി വ്യക്തികള്‍ക്ക് വായ്പകള്‍ നല്‍കുമ്പോള്‍ തിരിച്ചടവിന്റെ ചുമതലയും അവയ്ക്ക് ഏറ്റെടുക്കേണ്ടിവരുന്നു. സ്വയം സഹായ സംഘങ്ങളുടെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടും കൂടി വ്യക്തികള്‍ക്ക് നേരിട്ടു വായ്പകള്‍ നല്‍കുമ്പോഴും വായ്പകള്‍ യഥാസമയം തിരിച്ചടയ്ക്കുവാനുള്ള പരോക്ഷമായ സമ്മര്‍ദ്ദം അത് സ്വീകരിക്കുന്ന വ്യക്തികളില്‍ ഉണ്ടാക്കപ്പെടുന്നു. ഈ പ്രതിഭാസം "സാമൂഹ്യ ഈട്'' (Social Collateral) എന്നാണ് പരാമര്‍ശിക്കപ്പെടുന്നത്. ഭൌതിക ഈടിന്മേല്‍ മാത്രം വായ്പ നല്‍കുന്ന ബാങ്കുകളെ അപേക്ഷിച്ച് വായ്പകള്‍ക്കായി " സാമൂഹ്യ ഈടുകളെ'' ആശ്രയിക്കുന്ന MFIകള്‍ക്ക്, ദരിദ്രര്‍ക്ക് കൂടുതല്‍ വായ്പകള്‍ നല്‍കാനും മികച്ച തിരിച്ചടവ് ഉറപ്പാക്കാനും സാദ്ധ്യമാകും എന്നും കരുതപ്പെടുന്നു.

എങ്കിലും, നാം നേരത്തെകണ്ടതുപോലെ, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ മികച്ച തിരിച്ചടവ് ഉറപ്പാക്കുന്നു എന്ന ഈ അവകാശവാദം തികച്ചും തെറ്റായ ഒന്നാണെന്നു മാത്രമല്ല, അത്തരത്തില്‍ വാദിക്കുന്നതില്‍ തന്നെ വലിയ കാപട്യമുണ്ട്. സഹകരണ സംഘങ്ങളുമായി (co-operatives) ഏറെ സാമ്യമുണ്ട് സ്വയം സഹായ സംഘങ്ങള്‍ക്ക്. സഹകരണസംഘങ്ങളുമായി നേരിട്ട് ഇടപെടാമെങ്കില്‍ എന്തുകൊണ്ട് സ്വയം സഹായ സംഘങ്ങളുമായി ബാങ്കുകള്‍ക്ക് നേരിട്ട് ഇടപെട്ടുകൂടാ? സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം NGOകളാല്‍ നിയന്ത്രിക്കപ്പെടുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ മാത്രം കുത്തകാവകാശമായി മാറ്റിത്തീര്‍ക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

മൈക്രോ ക്രെഡിറ്റ് സംവിധാനത്തിന്റെ ഏറ്റവും വലിയ ന്യൂനത വായ്പകള്‍ സ്വീകരിക്കുന്നവര്‍ നല്‍കേണ്ടിവരുന്ന വളരെ ഉയര്‍ന്ന നിരക്കിലുള്ള പലിശയാണ്.

ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാളും ഉയര്‍ന്ന പലിശ ഈടാക്കേണ്ടി വരുന്നത് കുറഞ്ഞപക്ഷം മൂന്നുകാരണങ്ങള്‍ കൊണ്ടാണ്. ഒന്നാമതായി, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ബാങ്കുകള്‍ക്കും വായ്പസ്വീകരിക്കുന്നവര്‍ക്കും ഇടയില്‍ മധ്യവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവയുടെ ഭരണ- നിര്‍വ്വഹണചിലവ് ബാങ്കുകളുടേതിനോട് താരതമ്യം ചെയ്യുമ്പോള്‍ വളരെകൂടുതലാണ്. അതുകൊണ്ട് മൈക്രൊ ക്രെഡിറ്റിനെ ബാങ്ക് വായ്പകള്‍ക്ക് പകരം വയ്ക്കുമ്പോള്‍ പലിശനിരക്ക് കൂടുമെന്നത് സ്വാഭാവികമാണ്. രണ്ടാമതായി, വായ്പകള്‍ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പാക്കാന്‍ അവയെ നിരന്തരം മേല്‍നോട്ടത്തിന് വിധേയമാക്കിയും, കുടിശ്ശികയായി മാറുന്ന വായ്പകളുടെ കാര്യത്തില്‍ തുടര്‍ നടപടികള്‍ കൈകൊണ്ടും മാത്രമേ ഉയര്‍ന്ന വായ്പാതിരിച്ചടവ് യഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുകയുള്ളു. ഇവ രണ്ടും ഭരണ - നിര്‍വ്വഹണച്ചിലവ് വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് MFIകള്‍ എത്രത്തോളം ഉയര്‍ന്ന തിരിച്ചടവ് നിരക്ക് കൈവരിക്കുന്നുവോ, അത്രത്തോളം അവയുടെ ഭരണ- നിര്‍വഹംചെലവുകളും വര്‍ദ്ധിക്കുന്നു. ഇത് വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. മൂന്നാമതായി, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ നിയന്ത്രണം ആത്മാര്‍ത്ഥതയും സത്യസന്ധതയും ഇല്ലാത്തവരുടെ കൈകളിലാണ് . ഇവര്‍ക്കും പഴയകാലത്തെ വട്ടിപ്പലിശക്കാര്‍ക്കും (Money lenders) തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. കൊള്ളപ്പലിശക്കാരുടേതിനു തുല്യമായ ഉയര്‍ന്ന പലിശനിരക്കാണ് ഇവരും ഈടാക്കുന്നത്. ഭരണനിര്‍വ്വഹണ ചെലവുകളുമായി യാതൊരു ബന്ധവുമില്ലാത്ത കൊള്ളപ്പലിശയാണ് ഇവര്‍ ഈടാക്കുന്നത്.

നാബാര്‍ഡ് (National Bank for Agriculture and Rural Development ) കേരളത്തില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നത് സ്വയം സഹായ സംഘങ്ങളുടെ രൂപീകരണത്തെ പല വ്യക്തികളും ഒരു വലിയ കച്ചവടമാക്കി മാറ്റിയിരിക്കുന്നു എന്നാണ്. ഇവര്‍ ബാങ്കില്‍ നിന്നും കടം വാങ്ങിയ പണം ഉപയോഗിച്ച് വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കുകയാണ് ചെയ്യുന്നത്.

കൊള്ളപ്പലിശക്കാരുടേതിനു സമാനമാണ് ഇക്കൂട്ടരുടേയും പ്രവര്‍ത്തനം. ഒരു വ്യക്തിയ്ക്ക് ഒന്നില്‍ കൂടുതല്‍ സ്വയം സഹായ സംഘങ്ങളില്‍ അംഗമാകുന്നതിന് ഇന്ന് യാതൊരു നിയമ തടസ്സവും ഇല്ലാത്തതിനാല്‍ സ്വയം സഹായ സംഘങ്ങളില്‍ വലിയ കച്ചവടസാദ്ധ്യത കാണുന്ന വ്യക്തികള്‍ ഗ്രാമങ്ങള്‍തോറും സഞ്ചരിച്ച് കൂടുതല്‍ കൂടുതല്‍ സ്വയം സഹായ സംഘങ്ങള്‍ രൂപീകരിക്കുന്നു. പൊതുമേഖലയിലെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വരൂപിച്ച ഫണ്ടുകള്‍ ഉപയോഗിച്ച് ഇവര്‍ വിവിധഗ്രാമങ്ങളില്‍ രൂപീകരിച്ച സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പ നല്‍കി തങ്ങളുടെ " കൊളളപ്പലിശാ സാമ്രാജ്യം'' (Money lending empire) നാള്‍ക്കുനാള്‍ വികസിപ്പിക്കുന്നു.

മൈക്രോക്രെഡിറ്റിന്റെ മുഖംമൂടിയണിയിച്ച് കൊള്ളപ്പലിശയ്ക്ക് വായ്പ നല്‍കുന്ന ഈ രീതി കേരളത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. കാര്‍ഷിക പ്രതിസന്ധി നേരിടുന്ന നമ്മുടെ രാജ്യത്ത് ആത്മഹത്യകളുടെ രൂപത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു. മൈക്രോ ക്രെഡിറ്റ് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ 60 ആളുകള്‍ ആത്മഹത്യചെയ്തതായി ആന്ധ്രാപ്രദേശില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതില്‍ നിന്നും വ്യക്തമാകുന്നത് മൈക്രോക്രെഡിറ്റിനുള്ളതായി പറയപ്പെടുന്ന എല്ലാ നല്ല വശങ്ങളെയും പരിഗണിച്ചാലും, അത് ഉദാരവത്ക്കരണ കാലഘട്ടത്തില്‍ ബാങ്കുകള്‍ നടത്തുന്ന സാമൂഹ്യബാദ്ധ്യതകളില്‍ നിന്നുമുള്ള ഒളിച്ചോട്ടങ്ങളെ വെള്ളപൂശുവാന്‍ അധികൃതര്‍ ഉപയോഗിക്കുന്ന ഒരു വിശുദ്ധ മറ മാത്രമാണെന്നാണ് . മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പലയിടത്തും പഴയ കൊള്ളപ്പലിശക്കാരുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ്.

പൊതുമേഖലാ ബാങ്കുകള്‍ എന്ത് ഉദ്ദേശലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണോ ദേശസാല്‍ക്കരിക്കപ്പെട്ടത്, ആ ഉദ്ദേശ ലക്ഷ്യങ്ങള്‍ സഫലീകരിക്കപ്പെടുന്നുവെന്നും ഗ്രാമീണ മേഖലയ്ക്ക് വായ്പകള്‍ നല്‍കുന്നതില്‍ നിന്നും അവ പിന്‍വാങ്ങുന്നില്ല എന്നും ഉറപ്പുവരുന്നതിനായി ജനാധിപത്യ-ബഹുജന പ്രസ്ഥാനങ്ങള്‍ പോരാട്ടം ശക്തിപ്പെടുത്തണം. ഈ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നില്ലെങ്കില്‍ അന്തര്‍ദേശീയ ബാങ്കുകളുടേയും ഭാരതത്തിലെ സ്വകാര്യ ബാങ്കുകളുടേയും ലൈസന്‍സുകള്‍ റദ്ദാക്കണം.

നമ്മുടെ രാജ്യം അതിന്റെ അറുപതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ എല്ലാവര്‍ക്കും വ്യവസ്ഥാപിത വായ്പ (institutional credit) ലഭിക്കുവാനുള്ള അവകാശം ഉണ്ടാകണം എന്ന് ആവശ്യപ്പെടുന്നത് തികച്ചും നീതിയുക്തം തന്നെയാണ്. എല്ലാവരും ബാങ്ക് വായ്പയ്ക്ക് അര്‍ഹരാകുന്ന ഒരു സംവിധാനത്തില്‍ മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം, പറ്റുമെങ്കില്‍ അവയ്ക്ക് ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയും ചെയ്യാം. എന്നാല്‍ അവ വ്യവസ്ഥാപിത വായ്പാ സമ്പ്രദായത്തിനു (institutional credit) പകരമായ ഒരു സംവിധാനമാകുവാന്‍ പാടില്ല.

എല്ലാവര്‍ക്കും വ്യവസ്ഥാപിത വായ്പ ലഭ്യമാക്കുന്നതുകൊണ്ടു മാത്രം പ്രശ്നങ്ങളാകെ പരിഹരിക്കപ്പെടുന്നില്ല.

കര്‍ഷകരും ചെറുകിട ഉത്പാദകരും തുടര്‍ന്നും പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെങ്കില്‍, വ്യവസ്ഥാപിത വായ്പാ സമ്പ്രദായങ്ങളില്‍ നിന്നും ലഭിക്കുന്ന വായ്പകള്‍ അവര്‍ക്ക് സഹായകമാകുന്നതിനു പകരം വായ്പകള്‍ നല്‍കുന്ന സ്ഥാപനങ്ങളുടെത്തന്നെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുകയായിരിക്കും ചെയ്യുക. അതിനാല്‍ എല്ലാവര്‍ക്കും വായ്പയെത്തിക്കുന്നതിനോടൊപ്പം തന്നെ കാര്‍ഷിക, ചെറുകിട ഉത്പാദന മേഖലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാനുള്ള നടപടികളും ഉണ്ടാകണം.

ഉത്പാദനക്ഷമത വര്‍ദ്ധിക്കാതെ ഈ മേഖലകളിലെ പ്രതിസന്ധികളെ മറികടക്കുവാനാവില്ല എന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ ഈ മേഖലകളുടെ നിലനില്‍പ്പിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടതിനുശേഷം മാത്രമേ ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനായി ഈ മേഖലകളിലെ സംരംഭങ്ങള്‍ ആദായകരമായിത്തീരാന്‍ ഇന്ന് നിലവിലുള്ള ഉത്പാദനക്ഷമതയുടെ നിലവാരമനുസരിച്ച് തന്നെ ഇവിടത്തെ ഉത്പ്പന്നങ്ങള്‍ക്ക് ന്യായമായ വില കിട്ടണം എന്നത് ഏറ്റവും അവശ്യം വേണ്ട മുന്നുപാധിയാണ്.

(പ്രൊ. പ്രൊഫ: പ്രഭാത് പട്നായിക്ക്)

മൈക്രോഫൈനാന്‍സ് ഒരു കെണിയോ? - ജോസ് റ്റി എബ്രഹാം. ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം ഇവിടെ

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും മൈക്രോഫൈനാന്‍സ് ബില്ലും - സജി വര്‍ഗീസ്. ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം ഇവിടെ

മൈക്രോ ഫിനാന്‍സ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ കാഴ്ച്ചപ്പാടില്‍ - ശ്രീ. തോമസ് ഫ്രാങ്കോ, ഈ പരമ്പരയിലെ നാലാമത്തെ ലേഖനം ഇവിടെ

7 comments:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ രാജ്യത്ത് ഉദാരവത്കരണനയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ1991 നു മുന്‍പ്, ഗ്രാമീണ മേഖലയ്ക്ക് വായ്പ നല്‍കുന്ന ചുമതല ഇവിടത്തെ ബാങ്കുകള്‍ക്കായിരുന്നു. വാസ്തവത്തില്‍ ബാങ്ക് ദേശസാത്കരണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നുകൂടിയായിരുന്നു അത്. എങ്കിലും ലാഭം ഉണ്ടാക്കുക മാത്രമാണ് ബാങ്കുകളുടെ ഏകലക്ഷ്യം എന്നതിന് വ്യാപകമായ അംഗീകാരം ലഭിച്ചുവരുന്ന ഇക്കാലത്ത് ദേശസാത്കൃത ബാങ്കുകള്‍ പോലും വികസന ബാങ്കിങ്ങും സാമൂഹിക ബാങ്കിങ്ങും ഉപേക്ഷിക്കുകയാണ്.
ഇന്നത്തെ നവ- ഉദാരവത്കൃത നയങ്ങളുടെ പശ്ചാത്തലത്തില്‍ ദേശസാത്കൃതബാങ്കുകളുടെ സ്ഥാനം സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടനകളാല്‍ (NGO) നിയന്ത്രിയ്ക്കപ്പെടുന്ന മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFIs) കൈയടക്കിക്കൊണ്ടിരിക്കുമ്പോള്‍, അതിന്റെ പിന്നിലെ കാണാച്ചരടുകളെപ്പറ്റി പ്രൊ.പ്രഭാത് പട്നായിക് എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

വര്‍ക്കേഴ്സ് ഫോറത്തിന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ ഇതിന്റെ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Anonymous said...

"മൈക്രോക്രെഡിറ്റിനുള്ളതായി പറയപ്പെടുന്ന എല്ലാ നല്ല വശങ്ങളെയും പരിഗണിച്ചാലും, അത് ഉദാരവത്ക്കരണ കാലഘട്ടത്തില്‍ ബാങ്കുകള്‍ നടത്തുന്ന സാമൂഹ്യബാദ്ധ്യതകളില്‍ നിന്നുമുള്ള ഒളിച്ചോട്ടങ്ങളെ വെള്ളപൂശുവാന്‍ അധികൃതര്‍ ഉപയോഗിക്കുന്ന ഒരു വിശുദ്ധ മറ മാത്രമാണ് . മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പലയിടത്തും പഴയ കൊള്ളപ്പലിശക്കാരുടെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ് ".

എത്രയും ശരിയായി വിലയിരുത്തിയിരിക്കുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

NGO നിയന്ത്രിതമല്ലാത്ത മൈക്രോ ഫിനാന്‍സ്‌ സംഘങ്ങള്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതായി എനിക്കറിയാം. NGO നിയന്ത്രിത MFIs നെ മാത്രമേ പട്‌നായിക്ക്‌ എതിര്‍ക്കുന്നുള്ളൂ അതോ MFI എന്ന് സങ്കല്‍പം തന്നേ തെറ്റാണോ?

എന്റെ നാട്ടില്‍ ഒരു പറ്റം കര്‍ഷകര്‍ ചേര്‍ന്ന് ഒരു സ്വയം സഹായ സംഘം നടത്തുന്നുണ്ട്‌. അവരുടെ വാര്‍ഷിക യോഗം കഴിഞ്ഞ ആഴ്ച എന്റെ വീട്ടില്‍ വച്ചാണ്‌ നടന്നത്‌. അതിന്റെ ആളുകളുമായി സംസാരിച്ചപ്പോള്‍ 50000 രൂപ വരെ വളരെ കുറഞ്ഞ പലിശ നിരക്കില്‍ നല്‍കുന്നുണ്ട്‌ എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. മാത്രമല്ല് ചിട്ടി പോലുള്ള മറ്റ്‌ സാമ്പത്തീക ഇടപാടുകളും ഇവര്‍ നടത്തുന്നുമുണ്ട്‌. നാട്ടിലുള്ള സഹകരണ ബാങ്കുകളെക്കാള്‍ നന്നായി നടക്കുന്ന ഒരു സംഘമായാണ്‌ എനിക്കിതിനെക്കാണാന്‍ കഴിഞ്ഞത്‌. ബംഗ്ലാദേശില്‍ മുഹമ്മദ്‌ യൂനസ്‌ വളരെ നല്ലരീതിയില്‍ ഇത്‌ നടപ്പിലാക്കിയതിന്റെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പില്‍ ഉണ്ടല്ലോ?

ഇനി പ്രഭാത്‌ പട്‌നായിക്കിനെപ്പറ്റി. തോമസ്‌ ഐസക്കും പാലോളി യും ചേര്‍ന്ന് നടത്താന്‍ ഉദ്ദേശിക്കുന്ന വികേന്ദ്രീകരണ വികസന നയങ്ങളോട്‌ എതിര്‍പ്പുള്ള ആളായിട്ടാണ്‌ ഞാന്‍ മനസിലാക്കുന്നത്‌. MFI പോലുള്ള ചെറു സംഘ കൂട്ടായ്മ വികേന്ദ്രീകരണത്തെ എതിര്‍ക്കുന്നവര്‍ എതിര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

Kabeer Katlat said...

A related article by Com. P J James written one year before:
Nobel Prize as Ideological Weapon
P.J. James
THE AWARD of this year’s Nobel Peace Prize to Bangladesh Grameen Bank and its founder Muhammad Yunus, an economist by profession, in recognition for their conceptualization of “microcredit” or for what the Nobel Committee calls “their efforts to create economic and social development from below” has attracted worldwide attention and discussion. Among other things, the Nobel citation stresses: “Lasting peace cannot be achieved unless large population groups find ways to break out of poverty. Microcredit is one such means.” The award of Nobel Peace Prize to economist Yunus has eclipsed this year’s Economics Nobel prize to the neo-conservative American Professor Edmund S. Phillips for his 1997 work on ‘How to Restore Participation and Self Support to Free Enterprise’.
Commentators have characterized the award to Grameen Bank as a “rare occasion when the Nobel has been awarded to a person and institution that worked to generate peace and happiness with dignity” (Hindu, October 16, 2006). Mainstream media have characterized it as an official recognition for Yunus’ conceptualization of ‘an alternative paradigm of development based on microcredit’. Some Indian well-wishers have even gone to the extent of suggesting the Indian Government to invite Yunus “ to save the farmers in Kerala, Maharashtra and Andhra Pradesh who ended their lives because they were caught in vicious debt traps” (Ibid).
For instance, the leading columnist, Kuldip Nayar has strongly pleaded the government of India for emulating Yunus model here. In fact China has already invited Yunus to inaugurate the Grameen International Conference on Microcredit in Beijing on October 22, 2006. And Yunus is reported to have offered a replication of his Grameen experiment there for resolving China’s challenges (Hindu, October 26, 2006). However, the entire media have deliberately ignored the conspicuous direct correlation between the World Bank and USAID led celebration of 2006 as the International Year of Microcredit and this year’s Nobel award to Yunus who headed the first global Microcredit Summit orgainsed by imperialist agencies in Washington, their own headquarters, in 1997.
In fact, Yunus is not a new comer to the so called development practitioners the world over. Yunus’s long time association with imperialist institutions and funding agencies dates back to the his work in America as a Fulbright scholar in 1969 and as a lecturer in the University of Colarado for some time. On his return to Bangladesh, and mainly due to his connections with imperialist funding centers, he was appointed head of the Rural Economic Programme of Chittagong University in 1974. It was in 1976 that he initiated the concept of microcredit or lending small amounts of money to groups that are excluded by the conventional banking system. This led to the founding of the Grameen Bank project on a ‘self-help group basis’ in the village of Jobra, Bangladesh, which transformed itself into a specialized bank in 1983 under a special law passed for its creation. In theory, it is owned by the poor borrowers of the Bank, who are mostly women. Borrowers of Grameen Bank at present reportedly own 94 per cent of its total equity; remaining 6 percent is owned by the government. Although each borrower must belong to a five-member self-help group, repayment responsibility solely rests on the individual borrower, while the “group” and the “centre” oversee that everyone behaves in a responsible way and none gets into repayment problem.
There is no form of joint liability, i.e. group members are not responsible to pay on behalf of a defaulting member. To quote Yunus’ own words: “Generally these loans are given through non-profit organizations or through institutions owned primarily by the borrowers. If it is done through for-profit institutions not owned by the borrowers, efforts are made to keep the interest rate at a level, which is close to a level commensurate with sustainability of the programme rather than bringing attractive return for the investors. Grameencredit’s thumb-rule is to keep the interest rate as close to the market rate, prevailing in the commercial banking sector, as possible, without sacrificing sustain-ability. In fixing the interest rate market interest rate is taken as the reference rate, rather than the moneylenders’ rate. Reaching the poor is its non-negotiable mission. Reaching sustainability is a directional goal. It must reach sustainability as soon as possible, so that it can expand its outreach without fund constraints.” (Muhammad Yunus, “What is Microcredit?” August, 2006. http://grameenbank.org/ ).Thus the rate of interest for Grameencredit is very high. Often, it ranges between 16 to 20 percent.
In this context, one can also see a clear inter linkage between the World Bank’s concept of social capital and Yunus’ idea of microcredit. He opines: “Grameencredit gives high priority on building social capital. It is promoted through formation of groups and centres, developing leadership quality through annual election of group and centre leaders, electing board members when the institution is owned by the borrowers. To develop a social agenda owned by the borrowers, ... it undertakes a process of intensive discussion among the borrowers, and encourages them to take these decisions seriously and implement them. It gives special emphasis on the formation of human capital and concern for protecting environment. It monitors children’s education, provides scholarships and student loans for higher education. For formation of human capital it makes efforts to bring technology, like mobile phones, solar power, and promote mechanical power to replace manual power.” (Muhammad Yunus, “What is Microcredit?” August, 2006, see http://grameenbank.org/ ) Thus, as this verbatim quotation from Yunus implies, his thinking on social capital and human capital is along the same lines as that of the World Bank( World Bank’s conceptualization of social capital is now accessible at the website: www.worldbank.org/poverty/scapital). Led by the World Bank and other imperialist funding agencies, the concept of social capital along with ‘participatory development’ has entered into the vocabulary of neoliberalism in the context of the state’s enforced withdrawal from social and development sectors since the eighties.
From an academic point of view, it was the poststructuralist and later the post-development writers who originally devised the concept to refer to the sociologically relevant material gains from the presence of a network of institutionalized relationships arising from social interactions and interconnections. However, the credit for developing the concept as a “resource for action” paralleling such neoclassical concepts as “financial capital’, ‘physical capital’, ‘human capital’, etc., definitely goes to the World Bank theorists under neoliberalism (For details, see, World Bank publication, Social Capital: A Multifaceted Perspective, Washington, 1999). To be precise, the concept of social capital was of immense use to imperialists to move away from class-based notions of society and political power to what is called “ a harmony model of participatory development”. Consequently, as the state is rolled back from social welfare and development, the concept of social capital is now being used to propagate the view that people could look after themselves through self-help, association and voluntary action in civil society. It also serves the ideological purpose of de-politicising the root causes of poverty, inequality and injustice in society. The Grameen experiment, as is evident from the above quoted Yunus’ own words, is a classic case of this de-ideologisation at the practical level.
Accordingly, after the demise of the Welfare State, both the World Bank and USAID have been actively engaged in utilizing microcredit as a tool in their global participatory programs. Based on the Grameen model, in 1993 the World Bank took the initiative in establishing the Grameen Trust for encouraging microcredit operations at a global level. These efforts finally led to the Microcredit Summit, which defined the poorest families in Afro-Asian-Latin American countries as the bottom 50 percent of those living below their country’s poverty line or those living on less than $1 a day adjusted for purchasing power parity. Based on this criterion, which is the same as espoused by World Bank, the Summit targets all those who live below the poverty line. Reaching 100 million of the world’s poorest families was the goal declared in the first Global Microcredit Summit in1997. USAID is also replicating Grameen type participatory efforts throughout the world on its own. (See the related website: palchik@microcreditsummit.org ). As the site says, “one of the main concerns of the USAID is to help deliver on Yunus’ vision of providing very poor people with the tools they need to help themselves by implementing Public Law 108-484 signed by President Bush in December 2004. This law mandates that USAID devote 50 percent of its overall international microenterprise funding to those living on less than one dollar per day.”(Ibid). As the ‘Microfinance Gateway’, which acts as an internatinal forum for microcredit activities, reports in its website (http://www.cgap.org/), all these efforts resulted in a doubling of International Microcredit Institutions composed of Foundations, NGOs, Donor agencies, Advocacy and Religious Institutions from 1449 in February 1997 to 2860 in August 2000 and further to 3200 at the end of 2004. Thus, thanks to Yunus, microcredit forms the most flourishing sphere of imperialist funding and NGO activity today.
Let us revert to Yunus and the Grameen Bank. Starting its work exclusively for women, within a decade, Yunus’ concept of micro credit translated into action by the Grameen Bank had developed into a network of more than 750 NGOs working on the basis of group-based lending with more than 2 million members, 94 percent of them being women and having a loan recovery rate of 95 percent. (Shahidur R. Khandker, Fighting Poverty with Microcredit : Experience in Bangladesh, New York, 1998, p.3). By the beginning of 1998, Grameen Bank had 1106 branches, which spread over 38173 villages, more than half of Bangladesh’s entire villages. Today the Bank has over 6.6 million members, 96 percent of them being women and covering 71371 Bangladesh villages with 2226 branches.
With its immense capital composed of money mobilized from the people and funds raised from other sources, it is now an apex body coordinating a family of seventeen enterprises namely, Grameen Trust, Grameen Fund, Grameen Communication, Grameen Energy, Grameen Star Education Ltd., Grameen Bitek Ltd., Grameen Enterprise, Grameen Products, Grameen Textile Mills Ltd., Grameen Business Promotion, Grameen Capital Management Ltd., Grameen Telecom, Grameen Software Ltd., Grameen IT Park, Grameen Information Highways Ltd., Grameen Knitwear Limited, and Grameen Cybernet Limitd, all of them operating on the basis of commercial principles. For instance, enterprises such as Grameen IT Park, Grameen Cybernet Ltd., Grameen Knitwear Ltd., etc. are constituted in conformity with the neoliberal ‘flexible specialization’ of workforce, thereby utilizing the cheapest source of labour.
In fact, the Grameen Knitwear Limited located in the Export Processing Zone in Savar in the vicinity of Dhaka and importing essential equipment and machinery is a neocolonial ‘sweat shop’ like any other EPZ in the world. Similarly, the Grameen Cybernet Ltd , which is the leading internet service provider in Bangladesh has its chief executive office in America, that too working on a commercial basis. The Grameen Telecom is a joint venture with a Norwegian company. With this economic and financial empire, Grameen Bank has also ventured itself out into the neocolonial cultural realm by becoming the main sponsors of the live telecast of ICC World Cup Cricket 2003. While managing this family of enterprises, the Grameen Bank finances almost a million micro projects and in terms of the extent of its operations and political and economic clout it is somewhat like a parallel government. Thus, in a postmodern sense, or in the post-development parlance, the Grameen family of enterprises with its concept of microcredit and philosophy of micropolitics is thus engaged in the ‘deconstruction’ of the nation state of Bangladesh in the economic sphere thereby eroding it from below.
Of course, as noted earlier, it is essential to have a clear-cut perspective on the trajectories that led Yunus to the Nobel. Microcredit or microfinance had been an obscure concept to development theorists when Yunus started it in 1976. In an article written on the eve of Norwegian Committee’s decision to award him the prize he wrote: “The word “microcredit” did not exist before the seventies. Now it has become a buzz-word among the development practitioners.” (Muhammad Yunus, “What is Microcredit?”, August, 2006, (see, http://grameen.org/ ) Obviously, it was the collapse of the Keynesian welfare state and the consequent advent of neoliberalism which advocated the downsizing and rollback of the state from social welfare and development sectors that leading imperialist institutions have become the staunchest exponents of microcredit.
For, as is evident from the World Bank’s own document (Participatory Development and the World Bank: World Bank Discussion Papers, No.183, 1992, p.31), imperialism’s interest in microcredit is linked with the evolution of ‘participatory approaches to development’ in Afro-Asian-Latin American countries in the broader context of the transplantation of neoliberal economic policies to the latter through globalisation. Thus, referring to the participatory effort and the role of user associations and self help groups (SHGs) in South Asia, the World Bank noted: “ Organization of the poor into resource users’ groups is more likely to be sustainable when these groups have decision making authority, economic responsibility and financial autonomy. The willingness of participants to contribute cash or labor to a joint enterprise is both an indication of their commitment to the project and force for group cohesion.”(World Bank, Poverty Reduction in South Asia: Promoting Participation by the Poor, Washington D.C., 1994, p.14). No doubt, Yunus’ building up of his microcredit empire has integrally been linked with the voluminous material and intellectual inputs that he received from imperialist sources over the years. At the same time drawing both inspiration and practical lessons from the Grameen, the World Bank, USAID and other international funding agencies, have replicated Grameen type microcredit operations in 101 poor countries of the world. And the World Bank was always keen to keep the Grameen in the forefront.
In fact, as a prelude to the first Microcredit Summit, the World Bank, on the basis of a Global Survey of more than 1000 community-based microfinance programs in these 101 poor countries had identified Grameen Bank as the best microcredit program in the world (World Bank, A World Wide Inventory of Microfinance Institutions: Sustainable Banking with the Poor, Washington,1996 ).Upholding and eulogizing Yunus and his Grameen Bank, the World Bank had earlier stated: “Grameen Bank’s works are known throughout the world as programs that have withstood the test of time and might serve as models for progress in other settings.” (World Bank, Poverty Reduction in South Asia: Promoting Participation by the Poor, Washington D.C., 1994, p.14)
Following this, when world’s first Microcredit Summit was held in Washington during February 2-4, 1997 in which all the leading international funding institutions such as the World Bank, USAID, Development Assistance Committee of OECD, SIDA, CIDA, SDC, DGIS, DFID, UNDP, IFAD, UNICEF and so on were partners, it was none other than Muhammad Yunus who headed it. At the Summit more than 2,900 people from 137 countries gathered in Washington, where the permanent Secretariat of the Microcredit Summit is located. The summit launched a nine-year campaign to reach 100 million of the world’s poorest families, especially the women of those families, with credit for self-employment and other financial and business services by the year 2005.
The essence and goal of the Summit can be had from its website thus: “The Microcredit Summit Campaign brings together microcredit practitioners, advocates, educational institutions, donor agencies, international financial institutions, non-governmental organizations and others involved with microcredit to promote best practices in the field, to learn from each other, and to work towards reaching our goal Non-Governmental Organizations (NGOs) providing social services such as literacy, health and family planning, are partnering with microcredit practitioners, or moving to incorporate microcredit training into their programming. Educational institutions provide the foundation for what we value as a global society; it is important that they educate students, the future leaders of the world, about the powerful potential of microcredit as an anti-poverty tool. Advocacy organizations can help build the commitment of the general public and of the world’s governments through fundraising, education, policy development and research focused on the Microcredit Summit’s goal.” (See, www.microcreditsummit.org/webdocs/ ) It is as a continuation of this campaign that the year 2006 is celebrated as the International Microcredit Year and Yunus was awarded Nobel Prize.
Today Yunus stands as the person who has received the greatest number of international awards. Prior to the Nobel Prize, he has some 60 reputed international awards to his credit. In an interview with Rolling Stone magazine in 1992, then-candidate Bill Clinton praised the work of Professor Yunus and the Grameen Bank. The reporter responded by saying he thought Clinton was the only politician he had ever met who had heard of Professor Yunus. In response, Clinton said that “I think Muhammad Yunus should be given a Nobel Prize...he made enterprise work. He promoted independence, not dependence...I just loved it.” No doubt, the Nobel Committee’s award and espousal of the Grameen model for the whole world now is a logical culmination of this neoliberal thinking. Welcoming the award, the Secretariat of the Microcredit Summit said: “We hope that this long-overdue and much-deserved recognition is a boost to the microfinance movement which now reaches over 90 million families—but is still just scratching the surface of the need, and the opportunity.
The movement will be gathering at the Global Microcredit Summit in Halifax next month to assess progress and adopt new goals. Dr. Yunus will be there along with 2,000 other leaders in the movement, and with this Prize we will all have a stronger wind at our backs” Other imperialist sources are also equally jubilant on Yunus receiving the prize. Statement by Alex Counts, President of Grameen Foundation, another funding agency situated in USA, who spent six years in Bangladesh, initially as a Fulbright Scholar is relevant to quote here. He said: “As someone who has been associated with Professor Muhammad Yunus’ work since 1988, when I was a Fulbright scholar at Grameen Bank, I am overjoyed and exhilarated that he and the Bank have won the 2006 Nobel Peace Prize.
This is a proud moment for the microfinance movement and a powerful affirmation for the millions of poor people around the world. Professor Yunus is an extraordinary visionary whose unshakeable belief in the power of people to help themselves escape poverty has become a rallying call across the globe. Today, the experiment he launched in 1976 with a mere $27 has swelled into a movement that has reached millions of poor people with financial services. The staff and borrowers of Grameen Bank have responded to his leadership and bold model and created a tremendous success story that is now spreading throughout the world” (http://www.grameenfoundation.org ). As a matter of fact, several funding agencies are active sponsors of Grameen Bank. According to Yunus the Grameen Bank had decided not to receive any more donor funds in 1995.
As per his claim, last installment of foreign fund, which was in the pipeline, was received in 1998. Although Yunus claims so, as is evident from the website of the American based Grameen Foudation (http://www.grameenfoundation.org) in which Yunus himself was a founder member, a number of leading international funding agencies still continue to finance the Grameen. Accordingly, even in 2005, almost 50 leading international foundations situated in imperialist countries such as Citigroup Foundation, American Express Foundation, United Nations Foundation, Mosaic Foundation, and funding agencies such as USAID, Monsanto, Microsoft, Fund for the Poor, International Finance Corporation which is a subsidiary of World Bank have pumped millions of dollars into Grameen’s coffers. The same website has displayed the names of almost 1400 international funding sources from which Grameen has received funds.
The methodology created by Grameen which individualizes the cause and solution for poverty thereby negating the crucial question relating to social and political mobilization as well as the need for fundamental change in social, political and economic structures has been readily acceptable to imperialists. When Amartya Sen was awarded Nobel Prize in Economics, the same issue had been a topic of discussion then. In fact, Sen was awarded the prize for developing the methodology that links together neoliberal perspectives in Economics with the postmodern conceptualization of welfare and participatory development. In that, characterizing the traditional approach to poverty and hunger as “standard class analysis”, Sen proposed his highly individualistic “entitlement approach” as a ‘broader and superior’ method for analyzing the problems of poverty.( For details, see the book, Hunger and Public Action, edited by Jean Dreze and Amartya Sen, Oxford, 1989.) In his studies, Sen pleads for an extension of certain “capabilities” to the poor for whom poverty is an attribute quite independent of the wider questions of politics and economics in society. To be more precise, Sen’s postmodern economics interprets poverty, hunger, inequality, and so on as the personal failures of individuals and not as the outcome of class relations. It was for misdirecting or deviating the analysis of poverty and inequality with respect to classes and class relations and for avoiding the key issue of imperialist globalisation that Sen was awarded Nobel Prize in Economics. Now, the Nobel Prize for Peace (and not for Economics) is awarded to the economist Yunus for translating this academic theory of Sen into a postmodern development paradigm itself. Thus, while Sen was given the prize for his postmodern theory, Yunus is being awarded for its concrete practice.
By making microcredit a Nobel-winning affair, neoliberalism is proposing it as a viable and sustainable alternative to diffuse the crisis confronting the ruling system. At a time when the recovery rate from conventional loans is as low as 30 percent and the bank’s ‘non-performing assets’ are mushrooming, large scale use of microfinance institutions such as SHGs and NGOs have become a generally accepted practice today. Leading banks are now appointing the microcredit agencies as their ‘banking correspondents’ or intermediaries for outsourcing a major chunk of their work including a whole range of para-banking activities. In the process, finance capitalism is retrenching hundreds of thousands of workers as being ‘surplus’ thereby maintaining their profit levels at fabulously high levels.
Meanwhile, as interest rates charged from rural poor by the microcredit institutions are exorbitantly high, a new system of usurious money practices quite reminiscent of feudal days are bouncing back with intensified vigour in the country-side. Experience from Bangladesh points to widespread practices on the part of commercial banks exploiting the concept of microcredit, which is safer by substituting it for rural and agricultural loans, which are risky. The proponents of microcredit safely evade the fact that the rate of interest prevailing within the microcredit system including the much eulogized Grameen Bank is around 20 percent. The claim regarding almost 100 percent recovery on microcredit loans at this high interest rate points to the high degree of extortion and super exploitation to which the poor sections are subjected. No doubt, in spite of Gameen’s nation-wide operations, Bangladesh remains to be one of the poorest among the countries of the world.
In this context, it would be pertinent to look into the true essence of the Grameen story itself. Of course, though globalisation has led to an unprecedented growth of finance, since it is concentrated in fewer and fewer hands, the credit needs of world’s poor are seldom met. This has yielded ample scope for imperialism to use microcredit as a diversionary tactic to wean away large sections of people who are forced to depend on moneylenders and other non-formal credit sources to microcredit. The Grameen’s populist image is mainly due to this objective situation prevailing in the society. However, Grameen’s operations are also subject to several key problems.
Firstly, the propaganda regarding the high loan recovery rate as a criterion for the success of Grameen’s participatory experiment itself is questionable. A study by Khandker (Shahidur R. Khandker, Fighting Poverty with Microcredit: Experience in Bangladesh, New York, 1998) had shown that the high recovery rates on microcredit loans which attracted global attention was the outcome of centre and group pressure on members. Pressure from the center or peer group has even compelled would-be defaulters to borrow from other sources at high interest rates for prompt repayment to the self-help group. Most often, high recovery rates are maintained by repeat or roll over loans, which are extremely burdensome for the poor. Another study by Rahman and Rassaque, has thrown light on the conspicuous exclusion of the extreme poor and destitutes in Grameen Bank operations. This happens since the extreme poor do not have any use of loans and fear themselves of running into debt.
Since most of the poor are incapable of participating in the microcredit program, it results in their exclusion from other social programs too. This is so because the Grameen Bank and related NGOs follow the World Bank’s “stakeholder approach to people’s participation” which consciously exclude the marginalized in their microcredit operations. Under the Grameen operations, the NGOs target only those households who own land up to 0.50 acres. Thus, “there had been no parallel innovations to reach out the left-out sections during the past fifteen years of targeted credit operations.” (Aitur Rahman and Abdur Razzaque, “On Reaching the Hardcore Poor: Some Evidence on Social Exclusion in NGO Programs”, Bangladesh Development Studies, Vol.26, No.1, 2000). Perhaps the hollowness of the entire microcredit program including the adoration of Yunus as the “messiah of the poor” is self-evident from the concern expressed by none other than Khalid Shams, Deputy Managing Director of the Grameen Bank. Reiterating the key role of the government in social and economic development and casting doubts at the over reliance on Grameen type operations in Bangladesh, he said in an interview: “Government is the most important actor in the development scenario …Unless there is a distinct bias in favour of the poor, you are not going to make much change. Even if there were ten Grameen Banks, you would not achieve a significant qualitative change in people’s lives without change at the national level.”(Quoted in North and Cameron, Grassroots-based Rural Development Strategies: Ecuador in Comparative Perspective”, World Development, Vol.28, No.10, 2000, p.1751 italics, ours).
To conclude, while imperialist funding agencies and think tanks are proudly celebrating the award of the Nobel Peace Prize to Muhammad Yunus and the Grameen Bank, progressive and democratic forces should not be oblivious to the deeper political and ideological underpinnings behind it as elucidated above. Taking advantage of the euphoria that is created, funding agencies, international NGO networks and development theoreticians have started an all out offensive by projecting microcredit as a form of received wisdom and a panacea for all the problems confronting the poor. This situation calls for bold intervention on the part of the Left to initiate a serious public debate on the ideological and theoretical orientation of the concept of microcredit and the development paradigm associated with it. This task is all the more significant at this juncture when the adherents of microcredit span a wide array of ideological and political spectrum ranging from the neo-conservatives and neoliberals to social democrats and postmodernists.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,
മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ ഇടപാടു നടത്തുന്നത് വായ്പ വാങ്ങുന്നവരുടെ സംഘങ്ങളുമായോ (borrower groups) സ്വയം സഹായ സംഘങ്ങളുമായോ(Self Help Groups) ആ‍ണ് എന്നാണ് പ്രൊഫസര്‍ പട്‌നായിക്ക് പറയുന്നത്. ദയവായി വായ്പ വാങ്ങുന്നവരുടെ സംഘങ്ങളും (borrower groups) സ്വയം സഹായ സംഘങ്ങളും (Self Help Groups) മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കുക. അവയെ കൂട്ടിക്കുഴക്കാതിരിക്കുക.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് " മൈക്രോക്രെഡിറ്റിനുള്ളതായി പറയപ്പെടുന്ന എല്ലാ നല്ല വശങ്ങളെയും പരിഗണിച്ചാലും, അത് ഉദാരവത്ക്കരണ കാലഘട്ടത്തില്‍ ബാങ്കുകള്‍ നടത്തുന്ന സാമൂഹ്യബാദ്ധ്യതകളില്‍ നിന്നുമുള്ള ഒളിച്ചോട്ടങ്ങളെ വെള്ളപൂശുവാന്‍ അധികൃതര്‍ ഉപയോഗിക്കുന്ന ഒരു വിശുദ്ധ മറ മാത്രമാണ് ”. അദ്ദേഹം അതിനെ പൂര്‍ണ്ണമയും എതിര്‍ക്കുന്നില്ല എന്നു ചുരുക്കം.

മാത്രവുമല്ല, “ എല്ലാവരും ബാങ്ക് വായ്പയ്ക്ക് അര്‍ഹരാകുന്ന ഒരു സംവിധാനത്തില്‍ മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം, പറ്റുമെങ്കില്‍ അവയ്ക്ക് ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയും ചെയ്യാം. എന്നാല്‍ അവ വ്യവസ്ഥാപിത വായ്പാ സമ്പ്രദായത്തിനു (institutional credit) പകരമായ ഒരു സംവിധാനമാകുവാന്‍ പാടില്ല”.അതായത് MFIs cannot replace rural banking system, it can be suppotive system for bank finance. ഇതാണ് അദ്ദേഹത്തിന്റെ ലേഖനത്തിന്റെ കാതല്‍.

ബംഗ്ലാദേശില്‍ മുഹമ്മദ്‌ യൂനസ്‌ “വളരെ നല്ലരീതിയില്‍ ഇത്‌ (?)നടപ്പിലാക്കിയതി“ നെക്കുറിച്ചുള്ള ആക്ഷേപം ഈ പോസ്റ്റില്‍ തന്നെ ശ്രീ കബീര്‍ ഇട്ടിട്ടുള്ള കമന്റില്‍ വളരെ നന്നായി വിശദീകരിച്ചിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിക്കുന്നില്ല. എങ്കിലും നേരത്തെ വാഗ്ദാനം ചെയ്ത പോലെ വര്‍ക്കേഴ്സ് ഫോറം ഈ വിഷയത്തില്‍ വളരെ വിശദമായ പോസ്റ്റ് എത്രയും വേഗം ഇടുന്നുണ്ട്.

പിന്നെ പ്രഭാത്‌ പട്‌നായിക്ക് വികേന്ദ്രീകരണത്തെ എതിര്‍ക്കുന്നുവെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ , എങ്ങനെ ആ തോന്നലുണ്ടായി എന്ന് വിശദീകരിച്ചാല്‍ നന്നായിരിക്കും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത്‌ കുറേ നാളുകള്‍ക്ക്‌ മുന്‍പേ ഉള്ള വാര്‍ത്തയാണ്‌. ഇതിന്‌ ശേഷവും സമാനമായ വാര്‍ത്തകള്‍ വന്നിട്ടുണ്ട്‌. പത്രങ്ങളുടെ ആര്‍ക്കൈവ്‌സ്‌ തപ്പി നോക്കട്ടേ

പഞ്ചായത്തുകള്‍ക്കുള്ള വിഹിതം 20 ശതമാനമായി വെട്ടികുറയ്ക്കണമെന്ന്‌ ധനവകുപ്പിന്‌ അയച്ച കത്തില്‍ ആസൂത്രണ ബോര്‍ഡ്‌ ആവശ്യപ്പെടുന്നു. പഞ്ചായത്തുകള്‍ക്ക്‌ ഉയര്‍ന്ന വിഹിതം നല്‍കുന്നത്‌ മൂലം വിവിധ വകുപ്പുകള്‍ക്കുള്ള വിഹിതം കുറയുന്നുവെന്നാണ്‌ ആസൂത്രണ ബോര്‍ഡിന്‍റെ നിരീക്ഷണം
ഈ വാര്‍ത്തയുടെ ആധാരം
ഈ വാര്‍ത്തയുടെ ആധാരം

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കിരണ്‍,

താങ്കള്‍ തന്ന ലിങ്ക് നോക്കി.

വികേന്ദ്രീകരണത്തെക്കുറിച്ചുള്ള പ്രൊ.പ്രഭാത് പട്നായിക്കിന്റെ അഭിപ്രായങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്. ALTERNATIVE PARADIGMS OF ECONOMIC DECENTRALISATION എന്ന തലക്കെട്ടില്‍. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ സൈറ്റില്‍. കിരണ്‍ പറഞ്ഞ രീതിയില്‍ ഒന്നും തന്നെ അതിലില്ല. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലെ പ്രസക്തഭാഗങ്ങള്‍ മാത്രം താഴെ ചേര്‍ക്കുന്നു.

1. government-level" decentralisation is a modus operandi of planning.

2.Let me get back to the relation between the two kinds of decentralisation. If 'firm-level" decentralisation is a negation of planning while 'government-level" decentralisation is an assertion of it, then it follows that there must be a conflict between the two. I believe there is; indeed I wish to argue in this section that there is a basic conflict between "government-level" decentralisation, or 'decentralised planning, on the one hand, and the neo-liberal agenda on the other, which is a denial of planning.
3.The panchayats too are a part of the machinery of the State. Strengthening panchayats through devolution of decision-making and resources is not a part of the "rolling back" of the State, but a means of enforcing greater accountability on the State, by entrusting a whole range of decisions, which directly affect the lives of the people, to those layers of the State where the people can organise effective supervision over it.

20 ശതമാനം പഞ്ചായത്തുകള്‍ക്ക് കൊടുക്കണോ അതില്‍ കൂടുതലോ കുറവോ കൊടുക്കണോ എന്നുള്ളത് അതാത് സമയത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ചും, മുന്‍‌ഗണനകള്‍ അനുസരിച്ചും മാറിയും മറിഞ്ഞും വന്നേക്കാം. അതിലെ തര്‍ക്ക വിതര്‍ക്കങ്ങള്‍ ആശയതലത്തിലുള്ളവയല്ല. ചില സൈറ്റുകളിലെ/പത്രങ്ങളിലെ വാര്‍ത്തകളേക്കാള്‍ അദ്ദേഹം തന്നെ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ഇക്കാര്യത്തിലെ അദ്ദേഹത്തിന്റെ അഭിപ്രായം എന്നതല്ലേ ശരിയായ നിലപാട്? അതനുസരിച്ച് അദ്ദേഹം വികേന്ദ്രീകരണത്തിനെതിരാണെന്ന പ്രചരണം സത്യത്തോട് യോജിക്കുന്നതല്ല.