Thursday, November 20, 2008

പന്ത്രണ്ട് മണി ......നല്ല സമയം

രംഗം 1

"വ്യാഴം 11ല്‍ ഉച്ചന്‍. കന്നി ലഗ്നം. ലഗ്നാധിപന്‍ ബുധന്‍ കന്നിയില്‍ത്തന്നെ ഉച്ചസ്ഥനായി നില്‍ക്കും. അതിവിശിഷ്‌ടം. വിദ്യാഭ്യാസത്തില്‍ കുഞ്ഞ് ഉച്ചസ്ഥായിയിലെത്തും. അപ്പോള്‍ അടുത്ത ബുധനാഴ്‌ച അതായത് എട്ടാം തീയതി ഉച്ചതിരിഞ്ഞ് രണ്ടിനും രണ്ട് ഇരുപതിനും ഇടയ്‌ക്കുള്ള സമയം ശുഭം.''

കവടിയില്‍നിന്ന് കണ്ണെടുത്ത് ജോത്സ്യന്‍ ഗൃഹസദസ്സിനോട് പറഞ്ഞു.

സ്ഥലം നഗരഹൃദയത്തിലെ കോളനിയിലെ 18-ാം നമ്പര്‍ വീട്. ഹാള്‍ മുറി. ഗൃഹനാഥന്‍ അരവിന്ദനും അരവിന്ദന്റെ ഭാര്യയും പൂര്‍ണഗര്‍ഭിണിയുമായ ആരതിയും അരവിന്ദ് ആരതിമാരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് ജോത്സ്യവചനങ്ങള്‍ ശ്രദ്ധിച്ച് കവടികളി വീക്ഷിച്ച് ചുറ്റിനുമിരുന്നിരുന്നത്.

"അപ്പോള്‍ ബുധനാഴ്‌ച ഉച്ചക്ക് രണ്ടിനും രണ്ട് ഇരുപതിനും ഇടയ്‌ക്ക് പ്രസവം നടക്കണം അല്ലേ?'' അരവിന്ദന്റെ അച്‌ഛന്‍ പത്മനാഭന്‍പിള്ളയദ്ദേഹം ചോദിച്ചു.

"ഉവ്വ്. കടുകിട മാറാന്‍ പാടില്ല. ഡോക്‍ടറോട് പറയുക. ഓപ്പറേഷന്‍ ആ സമയത്തിനുള്ളില്‍ നടന്നിരിക്കണമെന്ന്.''

"ആരതിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഐടി മേഖലയില്‍ അടിച്ചുമിന്നി വരണം. ഈ പറഞ്ഞ തീയതിയും സമയവും അതിന് യോജിച്ചതാണല്ലോ അല്ലേ?'' ആരതിയുടെ മൂത്ത സഹോദരന്‍ ജോത്സ്യനോട് കണ്‍സള്‍ട്ട് ചെയ്തു. "ദെന്താ പറയണേ?'' അരവിന്ദന്റെ അമ്മ ഹൈമവതി ചൂടായി. ഷെയറൊക്കെ ഇടിഞ്ഞതോടെ ഐടി വീണില്ലേ? കുഞ്ഞ് ഡോക്‍ടറായാല്‍ മതി ജ്യോത്സ്യരേ. അതിനു പറ്റിയ സമയം പറയൂ, ജ്യോത്സ്യരേ''

ജ്യോത്സ്യന്‍ വീണ്ടും കവടി നിരത്തി. അരവിന്ദന്റെയും ആരതിയുടെയും ജാതകങ്ങള്‍ വീണ്ടും മറിച്ചു.

"ആറില്‍ ശനി. കുംഭത്തില്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുന്നുണ്ട്...'' ജ്യോത്സ്യന്റെ നിഗമനങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ പറഞ്ഞു.

"ആരോഗ്യസംബന്ധമായ തൊഴിലില്‍ ഏര്‍പ്പെടണമെന്നുണ്ടെങ്കില്‍-അതായത് ആതുരശുശ്രൂഷാരംഗത്ത് ശോഭിക്കണമെങ്കില്‍-ഗര്‍ഭസ്ഥശിശുവിന്റെ ജനനം ഒരാഴ്‌ചകൂടി ഡിലേ ചെയ്യിക്കേണ്ടിവരും.''

"എന്നുവച്ചാല്‍...?'' ഉല്‍ക്കണ്ഠാകുലമായ കോറസ്.

"എട്ട് എന്നുള്ളത് പതിനഞ്ചാം തീയതിയിലേക്കു മാറ്റണം. പതിനഞ്ചാം തീയതി പകല്‍ പന്ത്രണ്ടിനും പന്ത്രണ്ടരയ്‌ക്കും മധ്യേ കുഞ്ഞ് പുറത്ത് വരണം.''

"വരുത്താം. ഒരാഴ്‌ച വൈകിച്ച് വരുത്താം.'' ആരതിയുടെ അച്‌ഛന്‍ പറഞ്ഞു. "അതൊക്കെ ഡോക്‍ടറോട് പ്രത്യേകം ഏര്‍പ്പാട് ചെയ്‌തിട്ടുണ്ട്.''

ഇതിനിടെ ആരതിയുടെ അമ്മയ്‌ക്ക് ചെറിയൊരുല്‍ക്കണ്ഠ..

"അല്ല...ഡോക്‍ടറാവൂന്ന് പറഞ്ഞു. ന്യൂറോ അല്ലെങ്കില്‍ ഹാര്‍ട്ട്. ഇതിലേതെങ്കിലും ഡോക്‍ടറാകുന്ന തരത്തില്‍ സമയം ക്രമീകരിക്കാന്‍ പറ്റുമോ ജ്യോത്സ്യരേ?''

"എന്തു വിഡ്‌ഢിത്താ നീ പറയുന്നേ?'' ആരതിയുടെ അച്‌ഛന്‍ ചൂടായി. "ഇപ്പോ ജനറല്‍ മെഡിസിനെടുത്ത് ജനറല്‍ ഫിസിഷ്യനാകുന്നതാ കോള്. മൊത്തം ഡയബറ്റിസും പ്രഷറും കൊളസ്‌ട്രോളുമല്ലേ! രണ്ടായിരത്തി മുപ്പതാവുമ്പോഴേക്കും അറുപതു ശതമാനം പേരും പ്രമേഹക്കാരായിരിക്കുമെന്നാ പഠനം. രണ്ടായിരത്തി മുപ്പതാകുമ്പോള്‍ നമ്മടെ കുഞ്ഞ് എംബിബിഎസ് രണ്ടാം വര്‍ഷമായിരിക്കും. ബെസ്റ്റ് ടൈം.''

"അല്ല...അതിനിടയില്‍ പ്രമേഹത്തിനൊക്കെയുള്ള എന്തെങ്കിലും പ്രതിരോധമരുന്ന് ആരെങ്കിലും കണ്ടുപിടിച്ചാലോ? ഭൂമുഖത്തുനിന്ന് പ്രമേഹവും ഷുഗറുമൊക്കെ പാടേ മാറിപ്പോയാലോ..?'' അമ്മയ്‌ക്ക് വീണ്ടും ടെന്‍ഷന്‍.

"ഹ! കരിനാവെടുത്തുവളയ്‌ക്കാതെ.'' അച്‌ഛന്‍ ചൂടായി. "മനസ്സില്‍ എപ്പോഴും ശുഭചിന്തകള്‍ വേണം വരാന്‍. എല്ലാം കാണുന്ന ഭഗവാന്‍ നമുക്ക് മനഃപ്രയാസമുണ്ടാക്കുന്ന തരത്തില്‍ ഒന്നും സംഭവിപ്പിക്കില്ല.''

അങ്ങനെ ചര്‍ച്ച കൊഴുത്തു. അരവിന്ദന്റെയും ആരതിയുടെയും കുഞ്ഞ് ഏതു സമയത്ത് ജനിക്കണമെന്ന ചര്‍ച്ച.

അങ്ങനെ ഒടുവില്‍ ആരതിയുടെ പ്രസവസമയവും നിശ്ചയിക്കപ്പെട്ടു. പതിനഞ്ചാം തീയതി പകല്‍ പന്ത്രണ്ടിനും പന്ത്രണ്ടരക്കും മധ്യേ.

രംഗം 2

"അയ്യോ അതു പറ്റില്ല. പതിനഞ്ചാം തീയതി പന്ത്രണ്ടിനും പന്ത്രണ്ടരയ്‌ക്കും മധ്യേ വേറെ രണ്ടു കേസുകള്‍കൂടി ഉണ്ട്. ജാതകവും സമയക്കുറിപ്പുമൊക്കെ കഴിഞ്ഞയാഴ്‌ചയേ കൊണ്ടുത്തന്നതാ.'' അരവിന്ദന്‍ കൊടുത്ത പ്രസവക്കുറിമാനം നോക്കി ഗൈനക്കോളജിസ്റ്റ് ഡോക്‍ടര്‍ ആശാ മേരി തോമസ് പറഞ്ഞു.

"ദേ ഡോക്‍ടറേ'' പത്മനാഭപിള്ള ചൂടായി. ഞങ്ങളുടെ കുട്ടി എപ്പോള്‍ ജനിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളാ.''

ഒന്നു പ്രതികരിക്കാന്‍ വെമ്പിയ ഡോക്‍ടര്‍ പെട്ടെന്ന് ടെന്‍ഷന്‍ അടക്കി. കാരണം ആശുപത്രി ഉടമ പറഞ്ഞിട്ടുള്ള വാക്കുകള്‍ അവര്‍ ഓര്‍മിച്ചു. (കസ്‌റ്റമര്‍ ഈസ് ദ കിങ്. നമ്മുടെ ആശുപത്രിയില്‍ വരുന്നവര്‍ പേഷ്യന്റ്സും ബൈസ്റ്റാന്റേഴ്‌സുമല്ല. കസ്‌റ്റമേഴ്‌സാണ്. കസ്റ്റമറിന്റെ സാറ്റിസ്‌ഫാക്‍ഷനാണ് നമ്മുടെ ലക്ഷ്യം. പുതിയ കസ്‌റ്റമര്‍ക്ക് സാധനത്തിന്റെ ക്വാളിറ്റിയല്ല, അത് എങ്ങനെ ആകര്‍ഷണീയമായ തരത്തില്‍ അവന് ലഭിക്കുന്നു എന്നതാണ് മുഖ്യം. ആശുപത്രിയില്‍ ചികിത്സ രണ്ടാമതേ വരുന്നുള്ളൂ. ഫെസിലിറ്റിയാണ് പ്രധാനം. ആശുപത്രി മുറിയിലിരുന്നാല്‍ സ്‌റ്റാര്‍ ഹോട്ടലില്‍ പിക്‍നിക് മൂഡിലിരിക്കുന്നതായി കസ്‌റ്റമറിന് തോന്നണം. 240 ചാനല്‍ കിട്ടുന്ന ടിവി, എസി, ഫോണിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ പെട്ടെന്ന് വിഭവങ്ങള്‍ മുന്നിലെത്തുന്ന കാന്റീന്‍ ഫെസിലിറ്റി. ഇതൊക്കെയാണ് മുഖ്യം. പ്രധാനപ്പെട്ട ആശുപത്രികളിലെ കാന്റീനുകളില്‍നിന്ന് ലഭിക്കുന്ന ആഹാരവിഭവങ്ങളെക്കുറിച്ച് കസ്‌റ്റമേഴ്‌സ് വര്‍ണിക്കാറുള്ളത് നിങ്ങള്‍ കേട്ടിട്ടില്ലേ. അപ്പോള്‍ അതിലൊക്കെ വേണം കൂടുതല്‍ ശ്രദ്ധ. കസ്‌റ്റമറിന് ഫുള്‍ സ്വാതന്ത്ര്യം ഫീല്‍ ചെയ്യിക്കണം).

"ഡോക്‍ടറേ എന്തുപറയുന്നു? പന്ത്രണ്ടിനും പന്ത്രണ്ടരക്കും ഇടയില്‍ പ്രസവിപ്പിക്കില്ലേ?'' അരവിന്ദന്റെ ശബ്‌ദം ഡോക്‍ടറെ ചിന്തയില്‍നിന്നുണര്‍ത്തി. "പ്രസവിപ്പിക്കാം.'' ഡോക്‍ടര്‍ പറഞ്ഞു.

രംഗം 3

"വല്ലാത്ത വേദന.'' പതിനാലാം തീയതി സന്ധ്യ കഴിഞ്ഞപ്പോള്‍ ആരതിക്ക് ലേബര്‍ പെയിന്‍ തുടങ്ങി.

"ഈശ്വരാ ചതിക്കല്ലേ മോളേ'' അമ്മ പറഞ്ഞു. "നാളെ ഉച്ചയ്‌ക്കാ സമയം.''

"സഹിക്കാന്‍ വയ്യ. എനിക്ക് ആശുപത്രിയില്‍ പോണം.'' ആരതി കരഞ്ഞു.

"പടിക്കല്‍ കൊണ്ടുവന്ന് കുടമിട്ടുടയ്‌ക്കല്ലേ'' ആരതിയുടെ അച്‌ഛന്‍ പറഞ്ഞു.

"വേദന കടിച്ചുപിടിച്ച് നില്‍ക്ക്. ആത്മബലമാണ് ഏറ്റവും വലിയ ബലം. മനുഷ്യന്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്.'' പത്മനാഭപിള്ള ചരിത്രപുരുഷനെ കൂട്ടുപിടിച്ച് ആത്മവിശ്വാസം കൊടുത്തു.

ഏവരുടെയും കൂട്ടപ്രാര്‍ഥനയ്‌ക്ക് ഫലം കണ്ടതുപോലെ വേദന കുറഞ്ഞു. അടുത്ത ദിവസത്തെ ചരിത്രമുഹൂര്‍ത്തത്തിനായി രാത്രിതന്നെ ആരതിയെ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തു.

രംഗം 4

ആശുപത്രി. സമയം പതിനൊന്ന് മുപ്പത്. ഓപ്പറേഷന്‍ തീയറ്ററിന്റെ മുന്നില്‍ അരവിന്ദ് ആന്‍ഡ് കോ ആകാംക്ഷാഭരിതരായി നില്‍ക്കുന്നു. പന്ത്രണ്ടിനും പന്ത്രണ്ടരയ്‌ക്കും ഇടയില്‍ ഉയരാന്‍ പോകുന്ന 'ള്ളേ' എന്ന വിളിക്ക് കാതോര്‍ത്ത് അവര്‍ നിന്നു.

പക്ഷേ പ്രകൃതി ചില സമയത്തേക്കുവേണ്ടി ചിലതൊക്കെ കരുതിവച്ചിട്ടുണ്ട് എന്ന് പറയുന്നത് എത്ര ശരി. ഡോക്‍ടര്‍ ആശാ മേരി തോമസ് പ്രസവക്കേസുകള്‍ അറ്റന്റ് ചെയ്‌തു നില്‍ക്കവേ, ദൂരെ മറ്റൊരാശുപത്രിയില്‍ മറ്റൊരു സംഭവം നടക്കുന്നു. അതിങ്ങനെ. കണ്ണു ഡോക്‍ടറായ ഡോക്‍ടര്‍ കണ്ണപ്പനെ കാണാന്‍ ഒരു പേഷ്യന്റും ബന്ധുവും വരുന്നു. കണ്ണിന് ഓപ്പറേഷന്‍ വേണം. ഓപ്പറേഷന്‍ ചെയ്യണമെങ്കില്‍ ഡോക്‍ടര്‍ക്ക് സ്പെഷ്യല്‍ കാശു വേണം. ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമായി. രോഗി ഡോക്‍ടറെ പിടിച്ചൊന്നു തള്ളി.

ഡോക്‍ടര്‍ കണ്ണപ്പനെ കൈയേറ്റം ചെയതവിവരം നിമിഷാര്‍ധംകൊണ്ട് ആശുപത്രികളായ ആശുപത്രികളിലെത്തി. ഡോക്‍ടര്‍മാര്‍ കത്തിയും കുഴലും താഴെവച്ചു. മിന്നല്‍ പണിമുടക്ക്.

ചെയ്‌തുകൊണ്ടിരുന്ന ഓപ്പറേഷന്‍ പൂര്‍ത്തിയായപ്പോള്‍ ആശാ മേരി തോമസും വിവരമറിഞ്ഞു. കണ്ണപ്പന്‍ ഡോക്‍ടര്‍ക്ക് അനുഭാവം രേഖപ്പെടുത്തി അവരും പണിമുടക്കി.

ലേബര്‍ റൂമില്‍നിന്നും ഇറങ്ങിവരുന്ന ഡോക്‍ടറെ കണ്ട് അരവിന്ദാദികള്‍ അന്തം വിട്ടു. അടുത്തത് ആരതിയുടെ ഊഴമാണ്.

"ഡോക്‍ടറേ, ഡോക്‍ടര്‍പദവി എന്നു പറഞ്ഞാല്‍ വലിയൊരു പദവിയാണ്. ദൈവതുല്യരാണ് ഡോക്‍ടര്‍മാര്‍. നിസ്സാരകാര്യത്തിന് പണി മുടക്കരുത്.'' എന്നൊക്കെയുള്ള അപേക്ഷകള്‍ അവഗണിച്ച് ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങള്‍ ആശുപത്രി മുറ്റത്തുയര്‍ന്നു.

സമയം പന്ത്രണ്ട് കഴിഞ്ഞു. പന്ത്രണ്ടേകാല്‍. ജ്യോത്സ്യന്‍ കുറിച്ച സമയം കഴിയാറായി. അരവിന്ദനും സംഘത്തിനും എരിപൊരി സഞ്ചാരം. അരവിന്ദന്‍ ജോത്സ്യനെ മൊബൈലില്‍ വിളിച്ചു.

"ജോത്സ്യരേ, സംഗതി പ്രശ്‌നമാണ്. ഒരു ദിവസം നീട്ടിയാല്‍ വേറെ നല്ല സമയമുണ്ടോ?''

"ഉണ്ട്. ഒരു മൂന്നു മാസംകൂടി കഴിയണം.'' അത്രയും വെയ്‌റ്റ് ചെയ്യാന്‍ പറ്റുമോ?''

അരവിന്ദന്‍ ഫോണ്‍ ഓഫ് ചെയ്‌തു. ഏവര്‍ക്കും ഒരു മരവിപ്പ്. ഇനി പതിനഞ്ചു മിനിട്ടുകൂടി...ഈശ്വരാ! പുറത്ത് ഡോക്‍ടര്‍മാരുടെ മുദ്രാവാക്യങ്ങള്‍.

ഹൈമവതിയമ്മയ്‌ക്ക് ഭൂമി കീഴ്‌മേല്‍ മറിയുമ്പോലെ തോന്നി. കൂടുതല്‍ ഒന്നും ആലോചിച്ചില്ല.

"ഞാന്‍ കീറും. കീറി ഞാനെടുക്കും കുഞ്ഞിനെ കുറിച്ച സമയത്തിനുമുമ്പ്.'' അവരുടെ അലര്‍ച്ച ആശുപത്രിയെ വിറപ്പിച്ചു. ഹൈമവതി ലേബര്‍ റൂമിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തേക്ക് കുതിച്ചു. ബന്ധുക്കള്‍ക്കും കാണികള്‍ക്കും തടയാന്‍ കഴിയും മുമ്പ് ഓപ്പറേഷന്‍ ടേബിളില്‍നിന്നും കത്തി കയ്യിലെടുത്തു. മരുമകളുടെ വയറിനുനേരെ അതാ ആ കത്തി...

രംഗം 5

"ആ...അരുത്...''

അലര്‍ച്ചയോടെ അരവിന്ദന്‍ ഉറക്കത്തില്‍നിന്നും ചാടിയെണീറ്റു. ആരതിയും ഞെട്ടിപ്പിടഞ്ഞെണീറ്റു. ലൈറ്റിട്ടു. വിയര്‍ത്തുകുളിച്ചിരിക്കുന്ന അരവിന്ദന്‍. അരവിന്ദന്‍ കിതയ്‌ക്കുകയാണ്.

"എന്താ...എന്താ ഏട്ടാ..'' ആരതി പേടിയോടെ ചോദിച്ചു.

"ഞാനൊരു സ്വപ്‌നം കണ്ടു..ജ്യോത്സ്യന്‍ സമയം കുറിച്ചതിനെക്കുറിച്ചൊക്കെ ആലോചിച്ചു കിടന്നതാ..ഒരു പേടിസ്വപ്‌നം കണ്ടു. ഡോക്‍ടര്‍മാര്‍ പണിമുടക്കിയെന്നും അമ്മ കത്തിയെടുത്ത് വയറുകീറാന്‍ ചാടിയെന്നുമൊക്കെ... ആരതീ..വേണ്ട...സ്വപ്‌നം കണ്ടതുകൊണ്ടൊന്നുമല്ല...നമ്മുടെ കുഞ്ഞ് എപ്പോഴാണോ ജനിക്കേണ്ടത് അപ്പോള്‍ സ്വാഭാവികമായി അങ്ങ് ജനിക്കട്ടെ.
ജ്യോത്സ്യന്‍ പോയതുമുതല്‍ എനിക്ക് ആകെ മനപ്രയാസമായിരുന്നു. ഏതു സമയത്തു ജനിച്ചു എന്നതു നോക്കീട്ടല്ല എങ്ങനെ ജീവിച്ചു എന്നത് കണക്കാക്കിതാണ് കാലം നമ്മളെയൊക്കെ വിലയിരുത്താന്‍ പോകുന്നത്. സമയത്തിന്റെ സഹായംകൊണ്ടല്ല അവന്റെ അല്ലെങ്കില്‍ അവളുടെ മിടുക്കുകൊണ്ടുവേണം നമ്മുടെ കുട്ടി ഡോക്‍ടറോ എന്‍ജിനിയറോ ഐടിയോ എഴുത്തുകാരനോ നല്ല കര്‍ഷകനോ തൊഴിലാളിയോ സയന്റിസ്റ്റോ ഒക്കെ ആകാന്‍. നമ്മുടെ കുഞ്ഞിന്റെ നേട്ടങ്ങള്‍ ഒക്കെ 'സമയം' തട്ടിയെടുക്കാന്‍ സമ്മതിയ്‌ക്കണ്ട.''

അരവിന്ദന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്ന ആരതിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു.
*****

കൃഷ്ണ പൂജപ്പുര

11 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്ഥലം നഗരഹൃദയത്തിലെ കോളനിയിലെ 18-ാം നമ്പര്‍ വീട്. ഹാള്‍ മുറി. ഗൃഹനാഥന്‍ അരവിന്ദനും അരവിന്ദന്റെ ഭാര്യയും പൂര്‍ണഗര്‍ഭിണിയുമായ ആരതിയും അരവിന്ദ് ആരതിമാരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ് ജോത്സ്യവചനങ്ങള്‍ ശ്രദ്ധിച്ച് കവടികളി വീക്ഷിച്ച് ചുറ്റിനുമിരുന്നിരുന്നത്.

"അപ്പോള്‍ ബുധനാഴ്‌ച ഉച്ചക്ക് രണ്ടിനും രണ്ട് ഇരുപതിനും ഇടയ്‌ക്ക് പ്രസവം നടക്കണം അല്ലേ?'' അരവിന്ദന്റെ അച്‌ഛന്‍ പത്മനാഭന്‍പിള്ളയദ്ദേഹം ചോദിച്ചു.

"ഉവ്വ്. കടുകിട മാറാന്‍ പാടില്ല. ഡോക്‍ടറോട് പറയുക. ഓപ്പറേഷന്‍ ആ സമയത്തിനുള്ളില്‍ നടന്നിരിക്കണമെന്ന്.''

"ആരതിക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞ് ഐടി മേഖലയില്‍ അടിച്ചുമിന്നി വരണം. ഈ പറഞ്ഞ തീയതിയും സമയവും അതിന് യോജിച്ചതാണല്ലോ അല്ലേ?'' ആരതിയുടെ മൂത്ത സഹോദരന്‍ ജോത്സ്യനോട് കണ്‍സള്‍ട്ട് ചെയ്തു. "ദെന്താ പറയണേ?'' അരവിന്ദന്റെ അമ്മ ഹൈമവതി ചൂടായി. ഷെയറൊക്കെ ഇടിഞ്ഞതോടെ ഐടി വീണില്ലേ? കുഞ്ഞ് ഡോക്‍ടറായാല്‍ മതി ജ്യോത്സ്യരേ. അതിനു പറ്റിയ സമയം പറയൂ, ജ്യോത്സ്യരേ''

ജ്യോത്സ്യന്‍ വീണ്ടും കവടി നിരത്തി. അരവിന്ദന്റെയും ആരതിയുടെയും ജാതകങ്ങള്‍ വീണ്ടും മറിച്ചു.

"ആറില്‍ ശനി. കുംഭത്തില്‍ സ്വക്ഷേത്രത്തില്‍ നില്‍ക്കുന്നുണ്ട്...'' ജ്യോത്സ്യന്റെ നിഗമനങ്ങള്‍ തുടര്‍ന്നു. ഒടുവില്‍ പറഞ്ഞു.

"ആരോഗ്യസംബന്ധമായ തൊഴിലില്‍ ഏര്‍പ്പെടണമെന്നുണ്ടെങ്കില്‍-അതായത് ആതുരശുശ്രൂഷാരംഗത്ത് ശോഭിക്കണമെങ്കില്‍-ഗര്‍ഭസ്ഥശിശുവിന്റെ ജനനം ഒരാഴ്‌ചകൂടി ഡിലേ ചെയ്യിക്കേണ്ടിവരും.''

"എന്നുവച്ചാല്‍...?'' ഉല്‍ക്കണ്ഠാകുലമായ കോറസ്.....

കൃഷ്‌ണ പൂജപ്പുരയുടെ നര്‍മ്മ ഭാവന

Haree said...

വളരെ ഇഷ്ടമായി... :-)
--

DD said...

really nice.. sherikkum ishtapettu...

Anonymous said...

Dont insult atrologers, Indias answer to Global recession has been discovered by Attukal Rashakrishanan only. Its 'Dhana Akarshana Bhairava Yanthram'

Anonymous said...

No,Indias answer to Global recession has been discovered by Attukal Arushi only.'sell kidney & escape recession Yanthram'

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നു

Baiju Elikkattoor said...

ഇഷ്ടപ്പെട്ടു. മലയാളി പോങ്ങച്ചത്തിന്‍െറ പരിച്ഛേതം.

Aarushi, tell radhakrishnan to export 'Dhana Akarshana Bhairava Yanthram' to your favourite America.

Anonymous said...

Dear Baiju,
Dhan Akarshan works only in one way, it captures money from users and bring to attukal' pockets, now he is a millionaire whereas 10 years ago he was sitting in a small room at Peroorkkada, so it works at least for himself.

In USA people are reading Das Capital, it will sove their problems. Since Prabhat Publications lost Russian support, such books are not available in India.
Hope Das Capital solve their problems.

Anonymous said...

"Dhan Akarshan works only in one way,.."
ഇതെന്താ വണ്‍ വെ മാത്രം പോകാന്‍ ആരുഷിയുടെ അണ്ണാക്ക് ആണോ,ഈ സാമാനം..

"In USA people are reading Das capital.."
എന്താ ഒരു ജാള്യം,വായിച്ചൂടെ...അവിടെ നല്ലൊരു ശതമാനം ജനം,വാലിനു തീപ്പിടിച്ച്ച അവസ്ഥയിലാണ്..ഇപ്പറഞ്ഞ പോത്തകത്തില്‍ വല്ലതും തടയുമെനില്‍ അതും വായിക്കും,സായിപ്പന്മാരല്ലേ, ആരുഷിയെപ്പോലെ ബ്രെയിന്‍ വയറ്റില്‍ അല്ലല്ലോ..

Anonymous said...

ആരുഷീ,
ഒട്ടും ഭയക്കതെ വീണ്ടും എഴുതൂ. ലക്ഷം ലക്ഷം പിന്നാലെ.

ഭാസ്കരമൂര്‍ത്തി said...

extremely good writing. All the very best