Saturday, November 22, 2008

ചില കാര്യങ്ങള്‍ അങ്ങനെയാണ്

"ഇങ്ങനെയുണ്ടോ ഒരതിക്രമം?.... വന്ന് വന്ന് ഡബ്ളിയു.എച്ച്.ഓ. ഹോസ്‌പിറ്റല്‍ എന്ന് ആശുപത്രിക്ക് പേരിടുമല്ലോ...''

എനിക്കൊന്നും മനസ്സിലായില്ല. മോന്‍ തുടരുകയാണ്

" അല്ലെങ്കില്‍ യു.എന്‍ ടോഡി പാര്‍ലര്‍ എന്ന്...''

പത്രം എനിക്കുനേരെ നീട്ടിക്കൊണ്ട് അവന്‍ രോഷം കൊള്ളുകയാണ്.

"ഇപ്പം പരസ്യമായി തൂറരുതെന്ന് പ്രചരിപ്പിക്കാനാണത്രെ ഡബ്ളിയു.ടി.ഒ...''

പത്രം നിവര്‍ത്തി വായിച്ചപ്പോഴാണ് ധാര്‍മ്മിക രോഷത്തിന്റെ കാരണം മനസ്സിലായത്. കഴിഞ്ഞ ദിവസം ഡബ്ളിയു.ടി.ഓ ദിനമായി ആചരിച്ചുവത്രെ. വേള്‍ഡ് ടോയ്‌ലറ്റ് ഡേ. കക്കൂസില്‍ വേണം വിസര്‍ജ്ജിക്കാന്‍ എന്നു പ്രചരിപ്പിക്കാനുള്ള ഒരു സംഘടന. അതും ഡബ്ളിയു.ടി.ഓ. അതിന് സിംഗപ്പൂര്‍ ആസ്ഥാനം.

ക്വിസ് മത്സരത്തിന് സ്ഥിരമായി പങ്കെടുക്കുന്ന ഒരു പയ്യന്റെ വിഷമമാണ് അവന്‍ പ്രകടിപ്പിച്ചത്. ഇത് വായിച്ച് ചില കുട്ടികളെങ്കിലും ക്വിസ്സില്‍ ഉത്തരം തെറ്റിക്കില്ലേ എന്ന്. " ഡബ്ളിയു.ടി.ഓ എന്നാല്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ അല്ലേ? പിന്നെങ്ങനെ ഇത്?''

എന്റെ പൊട്ടിച്ചിരി അവന് തീരെ പിടിച്ചില്ലെന്ന് തോന്നുന്നു. ഒരര്‍ത്ഥത്തില്‍ കക്കൂസ് വാദികളോട് എനിക്കല്‍പ്പം ബഹുമാനമാണ് തോന്നിയത്. ഡബ്ളിയു.ടി.ഓ വിനെ വിസര്‍ജ്ജ്യവുമായി കൂട്ടിക്കെട്ടിയല്ലോ. ലോകത്താകെ ടോയ്‌ലറ്റിന് വെളിയില്‍ അനാഥമായങ്ങനെ കഴിയുന്ന ഇരുപത് കോടി ടണ്‍ മലമുണ്ടെന്ന് കണക്കവതരിപ്പിച്ച് ടോയ്‌ലറ്റിലാക്കൂ വിസര്‍ജ്ജനം എന്ന് പഠിപ്പിക്കുകയാണ് അവര്‍. നവംബര്‍ 19 ലോക ടോയ്‌ലറ്റ് ദിനമായി ആചരിക്കുകയാണ്.

" നിനക്കുറപ്പാണോ. ഡബ്ളിയു.ടി.ഓ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ആണെന്ന്?''

" പിന്നല്ലാതെ? 94 ഏപ്രില്‍ 15 ന് നിലവില്‍ വന്നതല്ലേ? പിന്നെ ഇപ്പോളിവര്‍...? ''

എനിക്ക് ചിരി അടക്കാനായില്ല

" അനിന് മുമ്പും ഉണ്ടായിരുന്നല്ലോ ഒരു ഡബ്ളിയു.ടി.ഒ...''

"ഹേയ് അന്നത് ഗാട്ടാണ്...''

അവന്‍ ജനറല്‍ നോളേജിലെ മികവങ്ങനെ പ്രകടിപ്പിച്ച് നില്‍ക്കുകയാണ്.

എങ്ങനെയാണ് അവനെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുക? അവന്‍ പറഞ്ഞതൊക്കെ നേരാണ്. പക്ഷേ അവന് അറിയാത്ത ഒരു കാര്യമുണ്ട്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിലവില്‍ വരുന്നതിന് മുമ്പ് വേറൊരു ഡബ്ളിയു.ടി.ഒ ഉണ്ടായിരുന്നു. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍. ഗാട്ടിന് ശേഷം രൂപം കൊള്ളാനിരുന്ന സംഘടനയുടെ പേര് എം.ടി.ഒ എന്നായിരുന്നു. മള്‍ട്ടി ലാറ്ററല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍. അങ്ങനെയാണ് രേഖകളില്‍ ഒക്കെ അടിച്ചു വെച്ചിരുന്നതും.

എന്നാല്‍ ഒപ്പിടാന്‍ തുടങ്ങുമ്പോഴാണ് ഗാട്ടിന്റെ വേദിയില്‍ നിന്ന് ഒരറിയിപ്പ് വന്നത്. എം.ടി.ഒ എന്ന് കാണുന്നേടത്തൊക്കെ അത് ഡബ്ളിയു.ടി.ഓ എന്നാക്കി മാറ്റണമെന്ന്. മള്‍ട്ടിലാറ്ററല്‍ എന്നാല്‍ ബഹുകക്ഷി എന്നര്‍ത്ഥം. അമേരിക്കക്ക് അത് ഇഷ്‌ടമല്ല. അവരത് സമ്മതിക്കില്ല. ആകയാല്‍ എം എന്നത് ഡബ്ളിയു ആക്കി. M തലതിരിച്ചിട്ടാല്‍ W.

ലോകപൊതുജനാഭിപ്രായത്തെ തലതിരിച്ചിട്ടുകൊണ്ടാണ് എം.ടി.ഓ വിന്റെ പേര് ഡബ്ളിയു.ടി.ഓ എന്നാക്കി മാറ്റിയത്. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ നിലവിലുണ്ടല്ലോ എന്ന ചോദ്യം ഉയര്‍ന്നതാണ്. പക്ഷേ അമേരിക്ക സമ്മതിക്കണ്ടേ? അങ്ങനെയാണ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷനെ ഒരരുക്കാക്കിക്കൊണ്ട് ഡബ്ളിയു.ടി.ഓ എന്ന ചുരുക്കെഴുത്ത് ലോകവ്യാപാരസംഘടന സ്വന്തമാക്കുന്നത്. ഇപ്പോഴിതാ ആ ചുരുക്കെഴുത്തിനെ ലോകത്താകെയുള്ള വിസര്‍ജ്യവുമായി മറ്റൊരു സംഘടന ബന്ധിപ്പിക്കുന്നു!

എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ചിരിക്കുന്നതനുസരിച്ച് മോന് ദേഷ്യം കൂടിക്കൂടി വരികയാണ്. എങ്ങനെയാണ് ഈ ദേഷ്യത്തിനിടക്ക് ഞാനവനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക?

****

എ.കെ.രമേശ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകപൊതുജനാഭിപ്രായത്തെ തലതിരിച്ചിട്ടുകൊണ്ടാണ് എം.ടി.ഓ വിന്റെ പേര് ഡബ്ളിയു.ടി.ഓ എന്നാക്കി മാറ്റിയത്.

Anonymous said...

Whats is it in a name - Shakespere

Anonymous said...

Right, what is it in a name,if you can survive the present recession by selling your kidney-as famoulsy preached by Arushi-what is in it a name

Anonymous said...

Why are you so sentimental about selling a kidney, now in Britain the doctors have started taking organs from dying cancer patients compensating the cost for the treatment.

A family take a room commit suicide killing wife 2 children, what use to scoiety? The hotel has to spend about 5000 to 10000 to get its post mortem , bribe to police , newspaper etc.
Why that bloody man sell one kidney of him and his wife at least for 10 lakhs and get his bedt cleared, have not I made a relavant point? He can live without taking Furedan for some more time

Baiju Elikkattoor said...

why argue with this 'mandabudhi'?

Anonymous said...

"... 10 lakhs and get his bedt cleared, have not I made a relavant point? "

Arushi,you told extremely relevant point.keep your head out of anybody's reach.I am extrapolating your statement..
In the whole world 1 in 3rd is under poverty line.Simple, why cant sell kidney(10 lakh bucks!!!Wow)and live in paradise.From Chili to China and America to Bangladesh,from IMF to WB all in government are fools..Sthuthi Arushi sthuthi...now,not you,your arguements are in deep shit.