Sunday, November 9, 2008

ജാതി

ആരു് എന്തൊക്കെ പറഞ്ഞാലും
ഇപ്പോഴും ജാതി
നല്ല പച്ചപ്പോടെ
നിറയെ കായ്‌കളോടെ
തൊടികളായ തൊടികളിലെല്ലാം......

ജാതിക്കു വെയിലും മഴയും
കീടബാധയും ആഗോളവത്കരണവും
സാമ്രാജ്യത്ത ഭീഷണിയും
പ്രശ്‌നമല്ല
ഇപ്പോളിപ്പോള്‍
അതിനു നല്ല മാര്‍ക്കറ്റാണു്
ജാതിപത്രി തിളങ്ങുന്ന
കമ്പോളങ്ങള്‍
ജാതിയരച്ചുചേര്‍ത്ത
മസാലയില്‍ വെന്ത
പഞ്ചനക്ഷത്ര കറികള്‍
പല ജാതി ക്രീമുകള്‍

പക്ഷെ
ഇടക്കു ജാതിയുടെ വിലയിടിഞ്ഞതാണു്
അന്നാ‍ര്‍ക്കും ജാതി വേണ്ടാതെയായി
ജാതിയുടെ പച്ചപ്പു പോലും
അപമാനമായി
അന്നു ജാതിയായ ജാതിയൊക്കെ
ആളുകള്‍ വെട്ടി മാറ്റി

ജാതിയില്ലാത്ത
തൊടികള്‍ തന്നെ ഉണ്ടായി
ജാതിയുടെ ഇറക്കുമതി
പാടെ നിരോധിച്ചു
തെങ്ങും കവുങ്ങും റബറും
ആര്‍ത്തു വളര്‍ന്നുതുടങ്ങി
കുരുമുളകും കാഫിയും
നാട്ടില്‍ വളരുമെന്നായി

എന്നാല്‍ തേങ്ങയുടെ വില
താഴ്ന്നു താഴ്ന്നു്
തേങ്ങയും റബ്ബറും
ആര്‍ക്കും വേണ്ടാതെ ആയപ്പോള്‍
ബ്രസീലില്‍ നിന്നും കാഫിയുടെ
ഇറക്കുമതി തുടങ്ങിയപ്പോള്‍
വെളിച്ചെണ്ണയും
ടിന്നിലാക്കിയ കരിക്കിന്‍ വെള്ളവും
എയര്‍ ലിഫ്‌റ്റ് ചെയ്‌തു തുടങ്ങിയപ്പോള്‍
അങ്ങനെയാണു
ജാതിചോദിച്ച് ആളുകള്‍
വീണ്ടും വന്നു തുടങ്ങിയത്
പത്രങ്ങളോരോ ജാതിക്കും വേണ്ടി
പംക്തികള്‍ തുടങ്ങിയത്

ജാതി തിരികെ വന്നപ്പോള്‍
ജാതിയില്‍ വീണ്ടും
അങ്ങനെയാണു
തിരിവുകള്‍ കണ്ടുതുടങ്ങിയത്

നല്ല ജാതിക്കു നല്ല വില
നല്ലതും ചീത്തയും തിരിച്ചറിയാന്‍
വിദഗ്‌ദ സമതികള്‍

ആര് എന്തൊക്കെ പറഞ്ഞാലും
ഇപ്പോഴും നല്ല പച്ചപ്പോടെ
നിറയെ കായ്‌കളോടെ
തൊടികളായ
തൊടികളിലെല്ലാം.....

*****

എസ് രമേശന്‍, കടപ്പാട് , മലയാളം വാരിക

7 comments:

വര്‍ക്കേഴ്സ് ഫോറം said...

ആരു് എന്തൊക്കെ പറഞ്ഞാലും
ഇപ്പോഴും ജാതി
നല്ല പച്ചപ്പോടെ
നിറയെ കായ്‌കളോടെ
തൊടികളായ തൊടികളിലെല്ലാം......

ജാതിക്കു വെയിലും മഴയും
കീടബാധയും ആഗോളവത്കരണവും
സാമ്രാജ്യത്ത ഭീഷണിയും
പ്രശ്‌നമല്ല
ഇപ്പോളിപ്പോള്‍
അതിനു നല്ല മാര്‍ക്കറ്റാണു്
ജാതിപത്രി തിളങ്ങുന്ന
കമ്പോളങ്ങള്‍
ജാതിയരച്ചുചേര്‍ത്ത
മസാലയില്‍ വെന്ത
പഞ്ചനക്ഷത്ര കറികള്‍
പല ജാതി ക്രീമുകള്‍

poor-me/പാവം-ഞാന്‍ said...

How to make out a nutmeg(jaathi)male plant and female plant?
pl read
മാഞ്ഞാലിനീയം manjalyneeyam: ഒരല്‍പം ജാതി ചിന്തകള്‍!

Jayasree Lakshmy Kumar said...

അതെ. എത്ര വെട്ടി നശിപ്പിച്ചു തീയിട്ടു കളഞ്ഞാലും പിന്നെയും കിളിർത്ത്, ആർത്തു പന്തലിക്കുന്നു, ഒരുപാട് വിത്തുകളുമായി....ജാതി

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ജാതി‌
ചോദിക്കരുത്, മാര്‍ക്കറ്റില്‍ വില്‍ക്കാനുള്ളതാണ്.

അയല്‍ക്കാരന്‍ said...

ജാതിയില്ലാത്ത കൊടികളില്ലെങ്കില്‍ ജാതിയില്ലാത്ത തൊടികളുമുണ്ടാവില്ല,
ജാതിയില്ലെങ്കില്‍പ്പിന്നെ ജാതിപത്രിയുടെ നിറവും നാട്ടിലുണ്ടാവില്ല

Anonymous said...

"ജാതിയില്ലെങ്കില്‍പ്പിന്നെ ജാതിപത്രിയുടെ നിറവും നാട്ടിലുണ്ടാവില്ല"

ജാതിയിലും മതത്തിലും പിടിച്ചാണ്
ജാതി പത്രിയുടെ നിറക്കാര്‍ ജീവിച്ചു പോകുന്നത്.
ഈ കവിതയുടെ തന്നെ ഊടും പാവും ജാതിയല്ലേ.
കൊഴപ്പിക്കല്ലേ അയല്‍ക്കാരാ.

poor-me/പാവം-ഞാന്‍ said...

ജാതിയില്‍ ആണ്‍ ചെടികളും പെണ്ചെടികളുമുന്‍ട് അപ്പോള്‍ അവയെ ചെറുപ്പത്തില്‍ തന്നെ എങനെ തിരിച്ചറിയും? വിഷമിക്കെന്ട വിദ്യയുന്ട്...
വായിക്കൂ "ഒരല്‍പ്പം ജാതി ചിന്തകള്‍" in
www.manjalyneeyam.blogspot.com