ചരിത്രം ഒരിക്കലും മാപ്പുനല്‍കാത്ത കുറ്റമാണ് ബാബറി മസ്‌ജിദ് തകര്‍ത്ത ഹിന്ദുത്വവാദികളുടെ നടപടി. രാജ്യത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളെ വര്‍ഗീയവല്‍ക്കരിച്ച മഹാപാതകത്തിന് കൂട്ടുനിന്ന കോണ്‍ഗ്രസ് ഇന്ന് ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞു കൈകഴുകി രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമം അത്യന്തം ദയനീയവും പരിഹാസ്യവുമാണ്. ബിഹാറിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ബാബറി മസ്‌ജിദ് തകര്‍ക്കുന്നതില്‍ കോണ്‍ഗ്രസിനുള്ള അക്ഷന്തവ്യമായ പങ്കിനെക്കുറിച്ച് ഓര്‍മപ്പെടുത്തിയത്. ഉടന്‍തന്നെ കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവ് കപില്‍ സിബല്‍ ഒരു വാര്‍ത്താസമ്മേളനം വഴി ഹിന്ദുത്വശക്തികള്‍ ഏകപക്ഷീയമായി നടത്തിയ ആക്രമണത്തില്‍ പള്ളി പൊളിഞ്ഞുപോയതാണെന്നും അതില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ലെന്നും പ്രതികരിച്ചു. പള്ളി പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത അന്നത്തെ യു പി മുഖ്യമന്ത്രി കല്യാണ്‍സിങ്ങിനെ കൂടെ നിര്‍ത്തി തങ്ങളെ വിമര്‍ശിക്കുന്നതിലെ അനൌചിത്യവും അദ്ദേഹം ലാലുപ്രസാദ് യാദവിനെ ക്ഷുഭിതസ്വരത്തില്‍ ഓര്‍മപ്പെടുത്തി.
പിറ്റേ ദിവസം ഗുവാഹത്തിയില്‍ നടന്ന തെരഞ്ഞെടുപ്പ്റാലിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ലാലുപ്രസാദ് യാദവിന് മറുപടി പറഞ്ഞത് കോണ്‍ഗ്രസ് ചെയ്ത ഏക തെറ്റ് അന്നത്തെ യു പി സര്‍ക്കാറിനെ വിശ്വസിച്ചുപോയി എന്നതാണെന്നാണ്. അല്ലാതെ പള്ളി തകര്‍ക്കുന്നതിന് കോണ്‍ഗ്രസ് ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി കല്യാണ്‍സിങ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മസ്‌ജിദ് സംരക്ഷിച്ചുകൊള്ളുമെന്ന് നല്‍കിയ ഉറപ്പ് കോണ്‍ഗ്രസ് വിശ്വസിച്ചുപോയതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്നാണ് മന്‍മോഹന്‍സിങ് വിശദീകരിച്ചത്. ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിന് അന്നത്തെ യു പി സര്‍ക്കാറിനേക്കാള്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ പങ്കിനെക്കുറിച്ച് മൌനം പാലിക്കുകയാണ് മന്‍മോഹന്‍സിങ്. അദ്ദേഹംകൂടി ഉള്‍പ്പെട്ട റാവുസര്‍ക്കാര്‍ എന്തുകൊണ്ട് മസ്‌ജിദ് സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെന്ന ചോദ്യത്തില്‍നിന്ന് ഒരു കോണ്‍ഗ്രസുകാരനും ഒഴിഞ്ഞുമാറാനാവില്ല. യു പിയിലെ ബിജെപി സര്‍ക്കാര്‍ മസ്‌ജിദ് തകര്‍ക്കുന്നതിന് സൌകര്യമൊരുക്കിക്കൊടുക്കുമെന്ന കാര്യംകൂടി പരിഗണിച്ചാണ് ദേശീയോദ്ഗ്രഥനസമിതി മസ്‌ജിദ് സംരക്ഷിക്കാന്‍ എന്തു നടപടി സ്വീകരിക്കാനും കേന്ദ്രസര്‍ക്കാറിനെ ചുമതലപ്പെടുത്തിയത്. ഈയൊരു വസ്‌തുതകൂടി വച്ചുകൊണ്ടാണ് കല്യാണ്‍സിങ്ങിനെ പഴിചാരി മന്‍മോഹന്‍ കൈകഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത്.
ബാബറി മസ്‌ജിദ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് എന്നും ഹിന്ദുത്വവര്‍ഗീയതയെ സഹായിക്കുകയായിരുന്നുവെന്നത് അനിഷേധ്യമായൊരു ചരിത്രസത്യമാണ്. 1949 മുതല്‍ 1992 വരെ മസ്‌ജിദ് വിഷയത്തില്‍, കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത യു പി സര്‍ക്കാറും കേന്ദ്രസര്‍ക്കാറും ഹിന്ദുത്വവര്‍ഗീയശക്തികള്‍ക്ക് സഹായകരമായ നിലപാടാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമായി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ഗൂഢാലോചനപരമായ നീക്കങ്ങള്‍ക്ക് ഫലപ്രാപ്‌തി ഉണ്ടാക്കിക്കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്.
ബാബറി മസ്‌ജിദ്-രാമജന്മഭൂമി പ്രശ്‌നത്തില്‍ ഇന്ത്യന്‍ ഭരണകൂടവും അതിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസും സ്വീകരിച്ചിട്ടുള്ള എല്ലാ നടപടികളും ഹിന്ദുവര്‍ഗീയവാദികളെ സഹായിക്കുന്നതും പോഷിപ്പിക്കുന്നതുമായിരുന്നു. ഭരണകൂടമെന്നതുകൊണ്ട് വിവക്ഷിക്കുന്നത് ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും ജുഡീഷ്യറിയും എല്ലാം ചേര്‍ന്ന സംവിധാനമാണല്ലോ. ഈ മൂന്നു സംവിധാനങ്ങളും ബാബറി മസ്‌ജിദിനെ തര്‍ക്കപ്രശ്‌നമാക്കുന്നതിലും ദശകങ്ങളായി അതിനെ വര്‍ഗീയപ്രശ്‌നമായി മാറ്റുന്നതിലും നീതിരഹിതവും നിയമവിരുദ്ധവും ഹിന്ദുവര്‍ഗീയശക്തികള്‍ക്കനുകൂലവുമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. തീര്‍ച്ചയായും ലെജിസ്ളേച്ചറും എക്സിക്യൂട്ടീവും അതിനെ കൈകാര്യം ചെയ്‌ത കേന്ദ്രഭരണകക്ഷിയുടെ വീക്ഷണങ്ങള്‍ അനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കുന്നത്. താരതമ്യേന നിഷ്‌പക്ഷമായി പ്രവര്‍ത്തിക്കേണ്ട ജുഡീഷ്യറിപോലും ഇക്കാര്യത്തില്‍ പല ഘട്ടത്തിലും ഹിന്ദുത്വശക്തികള്‍ക്കനുകൂലമായ നിലപാടുകളാണ് കൈക്കൊണ്ടത്. നീതിയുക്തമായി പ്രവര്‍ത്തിക്കേണ്ട കോടതികള്‍ക്ക് മുമ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ തെളിവുകളും വാദങ്ങളും അവതരിപ്പിക്കാതെ ഹിന്ദുത്വശക്തികളെ സഹായിക്കുകയായിരുന്നുവെന്ന് മസ്‌ജിദ്-മന്ദിര്‍ തര്‍ക്കത്തിന്റെ വ്യവഹാരചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും.
464 വര്‍ഷത്തോളം അയോധ്യയിലെ മുസ്ളിങ്ങള്‍ തലമുറകളായി നിസ്‌ക്കരിച്ചുപോന്ന ബാബറി മസ്‌ജിദ് തര്‍ക്കപ്രശ്‌നമാക്കിയത് ഒന്നാംസ്വാതന്ത്ര്യസമരത്തിലെ അപ്രതിഹതമായ ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരാണ് മസ്‌ജിദ് നിലനില്‍ക്കുന്നത് രാമജന്മഭൂമിയിലാണെന്ന വാദം ഉയര്‍ത്തിയത്. 1947ലെ അധികാരകൈമാറ്റത്തിന്ശേഷം ഇന്ത്യയില്‍ ബാബറിമസ്‌ജിദിനെ സംബന്ധിച്ച് തര്‍ക്കം പുനരുജ്ജീവിക്കപ്പെടുന്നത് 1949 നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ്. വിഭജനത്തെ തുടര്‍ന്ന് രാജ്യമെങ്ങും വീശിയടിച്ച വര്‍ഗീയതയുടെ ചണ്ഡവാതം ശമിച്ചുതുടങ്ങുമ്പോഴാണല്ലോ ഹിന്ദുത്വ ഭീകരര്‍ ഗാന്ധിയെ വധിക്കുന്നത്. ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധനം നേരിട്ട ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും പുനരുജ്ജീവനം തേടുന്നത് മസ്‌ജിദ്-മന്ദിര്‍ പ്രശ്‌നം ഉയര്‍ത്തിയാണ്. അതിനവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാറുകളാണ്. വര്‍ഗീയമായ വിഭജനം വളര്‍ത്തി ലോകസാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കും ഏഷ്യന്‍ മേഖലയിലെ വന്‍ശക്തിമേധാവിത്വത്തിനും വെല്ലുവിളി ഉയര്‍ത്തിയ ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ ഇന്ത്യയെ അസ്ഥിരീകരിക്കാനാണ് സിഐഎയും അവരുടെ ഇന്ത്യന്‍ ഏജന്റുമാരും ശ്രമിച്ചത്. കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗമാണ് നെഹ്റുവിന്റെ എതിര്‍പ്പുകളെ അവഗണിച്ച് ഹിന്ദുത്വാനുകൂലമായ വര്‍ഗീയവല്‍ക്കരണത്തിന് സാഹചര്യമൊരുക്കിക്കൊടുത്തത്. വര്‍ഗീയ വിഭജനത്തെ ഏറ്റവും രൂക്ഷമായ മാനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാബറി മസ്‌ജിദ് തര്‍ക്കപ്രശ്‌നമാക്കി മാറ്റുന്നത്.
ഒമ്പത് ദിവസം നീണ്ടുനിന്ന ഒരു അഖണ്ഡഭജനാ പരിപാടിയുടെ അന്ത്യത്തിലാണ് 1949 ഡിസംബര്‍ 22ന് ബാബറി മസ്‌ജിദിനകത്ത് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ ഹിന്ദുത്വവാദികള്‍ കടന്നുകയറി സ്ഥാപിച്ചത്. രാമനും സീതയും ബാബറി പള്ളിയില്‍ സ്വയംഭൂവായിരിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ഹിന്ദുമതവിശ്വാസികളെ ഇളക്കിവിടാനാണ് വര്‍ഗീയവാദികള്‍ പദ്ധതിയിട്ടത്. ജനങ്ങളുടെ വിശ്വാസപരമായ അന്ധതയെ ഉപയോഗപ്പെടുത്തി മസ്‌ജിദ് പിടിച്ചെടുക്കാന്‍ ഹിന്ദുത്വശക്തികള്‍ നടത്തിയ കുടിലമായ നീക്കങ്ങളെ പ്രധാനമന്ത്രി നെഹ്റു നിശിതമായിത്തന്നെ വിമര്‍ശിക്കുകയുണ്ടായി. അന്നത്തെ യു പി മുഖ്യമന്ത്രി ജി ബി പന്തിനോട് മസ്‌ജിദിന്റെ അകത്തളത്തില്‍നിന്ന് രാമന്റെയും സീതയുടെയും വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലേക്കെറിഞ്ഞു കളയാനാണ് നെഹ്റു ആവശ്യപ്പെട്ടത്. അന്നത്തെ യുപിയിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെയും ഫൈസാബാദ് ജില്ലാ ഭരണാധികാരികളുടെയും അറിവോടെയും ഒത്താശയോടെയുമാണ് മസ്‌ജിദ് ഹിന്ദുത്വശക്തികള്‍ കൈയേറിയതെന്നത് നിഷേധിക്കാനാവാത്ത വസ്‌തുതയാണ്. ഇരുളിന്റെ മറവില്‍ അതിക്രമിച്ചു കടന്ന സന്ന്യാസിമാര്‍ ഉള്‍പ്പെട്ട സംഘമാണ് വിഗ്രഹങ്ങള്‍ പള്ളിക്കകത്ത് സ്ഥാപിച്ചതെന്ന് ഡിസംബര്‍ 23ന് അയോധ്യാ പൊലീസ് തയാറാക്കിയ പ്രഥമ വിവരറിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള നിയമമനുസരിച്ചുതന്നെ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നിട്ടും യു പി സര്‍ക്കാര്‍ ഹിന്ദുത്വശക്തികള്‍ക്കെതിരായി കര്‍ശനമായ നടപടികളൊന്നും പിന്നീട് സ്വീകരിച്ചില്ല.
പള്ളിയോട് ചേര്‍ന്നുള്ള ശ്‌മശാനം കിളച്ചുമറിക്കാനും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ ബാബറി മസ്‌ജിദിന്റെ അകത്തളങ്ങള്‍ ഒരുക്കിയെടുക്കാനും ഹിന്ദുത്വശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ കൈയുംകെട്ടി നോക്കിനില്‍ക്കുകയാണ് ഫൈസാബാദ് ജില്ലാ ഭരണാധികാരികള്‍ ചെയ്‌തത്. ജി ബി പന്തിന്റെ നേതൃത്വത്തിലുള്ള യു പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ഉദാസീനത ഹിന്ദുവര്‍ഗീയവാദികളെ സഹായിക്കുന്ന കുറ്റകരമായൊരു രാഷ്‌ട്രീയ നടപടിയായിട്ടേ കാണാനാവൂ. പീനല്‍കോഡിലെ 295, 297 വകുപ്പുകളനുസരിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിസമ്മതിക്കുകയാണുണ്ടായത്. ഏതെങ്കിലും മതവിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്ക് നേരെയും ശ്‌മശാനത്തിലേക്കും നടത്തപ്പെടുന്ന അതിക്രമങ്ങളെ സംബന്ധിച്ചാണ് ഈ വകുപ്പുകള്‍ പ്രതിപാദിക്കുന്നത്. എന്നാല്‍ 464 വര്‍ഷത്തിലേറെക്കാലം അയോധ്യയിലെ മുസ്ളിം മതവിശ്വാസികള്‍ നിസ്‌ക്കരിച്ചുപോന്ന ബാബറി മസ്‌ജിദിന് നേരെ നടന്ന നഗ്നമായ അതിക്രമത്തെ ഇത്തരം വകുപ്പുകളനുസരിച്ചുള്ള കുറ്റകൃത്യമായി നേരിടാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിസമ്മതിച്ചു. ഹിന്ദുത്വാനുകൂല നിലപാടുകള്‍മൂലം കോണ്‍ഗ്രസ് സര്‍ക്കാര്‍ തെറ്റായ ന്യായങ്ങള്‍ പറഞ്ഞ് അയോധ്യയിലെ മുസ്ളിങ്ങള്‍ക്ക് നിയമാനുസൃതമായ നീതി നല്‍കാന്‍ കൂട്ടാക്കിയില്ല.
ഒരാരാധനാലയത്തോട് ഹിന്ദുത്വവര്‍ഗീയവാദികള്‍ കാണിച്ച അക്രമത്തിനും നഗ്നമായ ബലപ്രയോഗത്തിനും ന്യായവും നിയമാനുസൃതവുമായ പരിഹാരം ഉണ്ടാക്കാന്‍ മടികാണിച്ച യുപിയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ബാബറി മസ്‌ജിദിനെ രാമക്ഷേത്രമായി പരിവര്‍ത്തിപ്പിക്കാനുള്ള വര്‍ഗീയ അജന്‍ഡക്ക് എല്ലാവിധ സഹായവും ചെയ്‌തുകൊടുത്തത്. മസ്‌ജിദ് പിടിച്ചെടുത്തവരില്‍നിന്ന് അതിനെ മോചിപ്പിച്ച് പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന യു പി മുഖ്യമന്ത്രി ജി ബി പന്തും ഫൈസാബാദ് ഭരണാധികാരികളും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തങ്ങള്‍ നിഷ്‌ക്രിയത്വം പാലിക്കുന്നതെന്ന് ന്യായം പറയുകയായിരുന്നല്ലോ. കപടസംഭീതി പരത്തി ഹിന്ദുത്വ അജന്‍ഡക്ക് കൂട്ടുനില്‍ക്കുകയാണ് ബാബറി മസ്‌ജിദ് പ്രശ്‌നത്തില്‍ എല്ലാ കാലത്തും കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്‌തത്.
1950കളില്‍ത്തന്നെ നിയമപരമായി പരിഹാരം കാണാനുള്ള ഇച്ഛാശക്തിയും രാഷ്‌ട്രീയ ഉത്തരവാദിത്തവും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ബാബറി മസ്‌ജിദ് പ്രശ്‌നത്തില്‍ കാണിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. പല നിയമവിദഗ്ധരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്ന് പ്രയോഗത്തിലുണ്ടായിരുന്ന 1898ലെ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡില്‍ സ്ഥാവര സ്വത്തുക്കളെ സംബന്ധിച്ച ഒരധ്യായംതന്നെയുണ്ടായിരുന്നു. 1973ല്‍ രൂപപ്പെടുത്തിയ ക്രിമിനല്‍ നടപടിനിയമം ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇതനുസരിച്ച് ഒരു സ്ഥാവരവസ്‌തുവില്‍ അവകാശം സ്ഥാപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് അത്തരം അവകാശം നിയമപരമായി നിലനില്‍ക്കുന്നുണ്ടോ എന്ന് തെളിയിക്കാന്‍ അവസരം കൊടുത്തുകൊണ്ടുതന്നെ, അത് തെളിയിക്കപ്പെടുന്നതുവരെ ആദ്യത്തെ ഉടമക്ക് സ്വത്ത് കൈവശം വയ്‌ക്കാന്‍ അനുമതി നല്‍കുകയോ അല്ലെങ്കില്‍ കോടതി സ്വന്തം ഉത്തരവാദിത്തത്തില്‍ അത് കൈവശം വയ്‌ക്കുകയോ ചെയ്യേണ്ടതായിരുന്നു. 1898ലെ ക്രിമിനല്‍ നടപടി നിയമത്തിന്റെ 145ാം വകുപ്പും അതിന്റെ ഉപവകുപ്പുകളും (1-6) ഇക്കാര്യത്തില്‍ സ്പഷ്‌ടമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഈ വകുപ്പുപ്രകാരമാണ് മസ്‌ജിദ് കോടതി ഏറ്റെടുത്തത്. എന്നാല്‍ അതിക്രമിച്ച് കയറിയവരെ തടയാന്‍ കോടതി വിസമ്മതിച്ചു. ഫൈസാബാദ് ജില്ലാ ഭരണാധികാരികള്‍ അതിക്രമിച്ച് കയറിയവരെ പുറത്താക്കിയാല്‍ കുഴപ്പങ്ങളുണ്ടാവുമെന്ന് കോടതിയെ ധരിപ്പിക്കുകയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ യുപി ഭരണാധികാരികളും കോടതിയും ചേര്‍ന്ന് ഡിസംബര്‍ 22ന് ബലംപ്രയോഗിച്ച് പള്ളി പിടിച്ചെടുത്ത ഹിന്ദുവര്‍ഗീയവാദികള്‍ക്ക് ആരാധനക്കുള്ള അവസരം നല്‍കുകയും മസ്‌ജിദിന്റെ ഉടമകളും അവിടെ നൂറ്റാണ്ടുകളായി ആരാധന നടത്തിപ്പോന്നവരുമായ മുസ്ളിങ്ങള്‍ക്ക് പ്രവേശനം നിഷേധിക്കുകയുമാണുണ്ടായത്.
1959ല്‍ 'നിര്‍മോഹി അഖാര' എന്ന ഹിന്ദുത്വവിഭാഗം റസീവറെ ഒഴിവാക്കി മസ്‌ജിദ് പൂര്‍ണമായി ഹിന്ദുക്കള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതുപോലെ, പള്ളിയും അതിനോട് ചേര്‍ന്നുള്ള ശ്‌മശാനവും തങ്ങള്‍ക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ട് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിക്കുകയുണ്ടായി. ഇതിലൊന്നും ഒരു ഒത്തുതീര്‍പ്പും കോടതി നടത്തിയിട്ടില്ല. ഇതിനിടയിലാണ് 1986ല്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന ഒരു അഭിഭാഷകന്‍ മുന്‍സിഫ് കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കുന്നത്. പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ പൂജ നടത്തുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. 1961ല്‍ സുന്നി വഖഫ് ബോര്‍ഡ് കൊടുത്ത കേസിന്റെ ഫയലുകള്‍ ഹൈക്കോടതിയിലായതിനാല്‍ ഇതില്‍ വിധി പറയാനാവില്ലെന്ന് പറഞ്ഞ് മുന്‍സിഫ് ഹര്‍ജി തള്ളുകയാണുണ്ടായത്. തുടര്‍ന്ന് അദ്ദേഹം ഫൈസാബാദ് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കി. ക്രമസമാധാന സ്ഥിതിയെ സംബന്ധിച്ച ജില്ലാ മജിസ്ട്രേറ്റിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും പ്രസ്‌താവനകള്‍ വാങ്ങിയ ശേഷം വെറും 40 മിനുട്ടുകൊണ്ട് ജില്ലാ ജഡ്‌ജി കെ എം പാണ്ഡെ വിധി പറയുകയാണുണ്ടായത്. ബാബറി മസ്‌ജിദിന്റെ അടച്ചിട്ട വാതിലുകള്‍ ഹിന്ദുക്കളുടെ ആരാധനാ സൌകര്യത്തിനായി തുറന്നുകൊടുക്കാനായിരുന്നു ആ കുപ്രസിദ്ധമായ വിധിയില്‍ നിര്‍ദേശിച്ചത്. പള്ളിയുടെ വാതിലുകള്‍ തുറന്നുകൊടുത്താല്‍ സ്വര്‍ഗം ഇടിഞ്ഞുവീഴുകയോ മുസ്ളിങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെ ഏതെങ്കിലുംതരത്തില്‍ ബാധിക്കുകയോ ചെയ്യില്ലെന്ന് കോടതി പറഞ്ഞു. അതുപ്രകാരമാണ് 1986 ഫെബ്രുവരി രണ്ടിന് പള്ളി തുറന്നുകൊടുക്കപ്പെടുന്നത്. ഇത് രാജ്യത്തെ വര്‍ഗീയവല്‍ക്കരിക്കാനായി ബാബറി മസ്‌ജിദ് പ്രശ്‌നത്തെ പുനരുജജീവിപ്പിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സംഘപരിവാര്‍ ശക്തികളുടെയും ഗുഢാലോചനാപരമായ നീക്കങ്ങളുടെ ഫലമായിരുന്നു. കോടതിക്കുമുമ്പില്‍ പള്ളിയുടെ വാതിലുകള്‍ ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുത്താല്‍ ഒരു കുഴപ്പവുമില്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കീഴിലെ ജില്ലാ ഭരണാധികാരികളാണ് പ്രസ്‌താവന നല്‍കിയത്. ജില്ലാ മജിസ്ട്രേറ്റിന്റെയും പൊലീസ് സൂപ്രണ്ടിന്റെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈസാബാദ് കോടതി ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനായി പള്ളി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടത്.
പിന്നീട് മൊഹമ്മദ് ഹാഷിം എന്ന പരാതിക്കാരന്റെ അപേക്ഷ പരിഗണിച്ച് ഹൈക്കോടതിയുടെ ലഖ്‌നൌ ബെഞ്ച് ഈ വിധി റദ്ദാക്കുന്നുണ്ട്. ബാബറി മസ്‌ജിദ്പ്രശ്‌നം ഹിന്ദുക്കള്‍ക്കനുകൂലമായി കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് നയമാണ് 1986 ലെ ഫൈസാബാദ് കോടതിവിധയും അതിനാധാരമായ ജില്ലാ മജിസ്‌ട്രേറ്റിന്റെയും ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും സത്യവാങ്മൂലവും അര്‍ഥശങ്കക്കിടയില്ലാതെ അനാവരണം ചെയ്യുന്നത്.
കോടതിയില്‍ കേസുകളും അതുമായി ബന്ധപ്പെട്ട നൂലാമാലകളും തുടരുമ്പോഴും കോണ്‍ഗ്രസും ഹിന്ദുവര്‍ഗീയവാദികളും ബാബറി മസ്‌ജിദ് പ്രശ്‌നത്തില്‍ പുറത്ത് ധാരണകളും ഒത്തുതീര്‍പ്പുകളം രൂപപ്പെടുത്തിക്കൊണ്ടിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇഷ്‌ടികപൂജ നടത്തി ശിലാന്യാസത്തിനൊരുങ്ങിയ ഹിന്ദുത്വവാദികളെ എല്ലാ അര്‍ഥത്തിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. രാമക്ഷേത്ര നിര്‍മാണത്തിന് പല ഘട്ടങ്ങളിലായി നടന്ന ധര്‍മ സംസദ് സമ്മേളനത്തിനും ശിലാപൂജ പരിപാടികള്‍ക്കും യു പിയിലെയും കേന്ദ്രത്തിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ആശീര്‍വാദമുണ്ടായിരുന്നു. പ്രധാനമന്ത്രി രാജീവ്ഗാന്ധിയും യു പി മുഖ്യമന്ത്രി എന്‍ ഡി തിവാരിയും ശിലാന്യാസത്തിന് കൂട്ടുനിന്നു. ഹിന്ദുത്വവാദികളുടെ ഭ്രാന്തമായ പ്രഖ്യാപനമനുസരിച്ച് ബാബറി മസ്‌ജിദിന്റെ അകത്തളങ്ങള്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലായിവരാവുന്ന പ്ളാനില്‍ ശിലാന്യാസം നടത്താനാണല്ലോ പദ്ധതിയിട്ടത്. ഇതില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ ഫലപ്രദമായി ഇടപെടുകയോ നിയമമനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. 1989 സെപ്‌തംബറില്‍ വിശ്വഹിന്ദു പരിഷത്തുമായി രാജീവ്ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി ഭൂട്ടാസിങ് ചര്‍ച്ച നടത്തി. അവരാഗ്രഹിക്കുന്ന രീതിയില്‍ ശിലാന്യാസം നടത്താന്‍ ഭൂട്ടാസിങ് -അശോക് സിംഗാള്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കുകയാണുണ്ടായത്. ബാബറി മസ്‌ജിദിന് പുറത്താണ് ശിലാന്യാസം നടക്കുകയെന്ന് രാഷ്‌ട്രത്തെ കബളിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വി എച്ച് പി നേരത്തെ തയാറാക്കിയ ക്ഷേത്രപ്ളാനില്‍ ശിലാന്യാസം അനുവദിച്ചത്.
1989 നവംബര്‍ ഒമ്പതിനാണ് ശിലാന്യാസം നടത്തിയത്, അന്നുതന്നെ ബാബറി മസ്‌ജിദിന്റെ വിധിയെന്താണെന്ന് നിര്‍ണയിക്കപ്പെട്ടുകഴിഞ്ഞിരുന്നു. 1989 നവംബര്‍ 10 ന് ഡല്‍ഹിയില്‍ നടന്ന ഒരു സെമിനാറില്‍ ഈ സംഭവത്തെ സൂചിപ്പിച്ചു ജസ്റ്റിസ് കൃഷ്‌ണയ്യര്‍ പറഞ്ഞത് "ജുഡിഷ്യറി ഇക്കാര്യത്തില്‍ ഒരു വില്ലന്റെ റോളാ''ണ് വഹിച്ചതെന്നാണ് .മാത്രമല്ല, നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഹിന്ദുത്വവര്‍ഗീയവാദികള്‍ക്ക് കീഴടങ്ങിക്കൊടുത്തുവെന്നും കൃഷ്‌ണയ്യര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ശിലാന്യാസം നടത്താന്‍ കലൿടറുടെ പ്രത്യേക അനുമതി വേണമെന്ന കോടതി ഉത്തരവിനെ മറികടക്കാനായിരുന്നല്ലോ ശിലാന്യാസം നടന്നത്. ഇതിന് കൂട്ടുനിന്നത് യു പിയിലെ എന്‍ ഡി തിവാരിയുടെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നില്ലേയെന്ന കാര്യത്തിന് ഉത്തരം പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ബാധ്യതയില്ലേ?
1992 ജൂലൈയില്‍ അമ്പലത്തിന്റെ അടിത്തറ പണിയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ കര്‍സേവ തടയാന്‍ റാവുസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഡിസംബര്‍ ആറിന് പള്ളി പൊളിക്കാനുള്ള പരസ്യപ്രഖ്യാപനവുമായി രംഗത്തുവന്ന കര്‍സേവകരെ തടയാന്‍ റാവുസര്‍ക്കാര്‍ മടികാണിച്ചത് ഹിന്ദുത്വാനുകൂല നിലപാടിനു വഴങ്ങിയാണ്. 92 നവംബര്‍ 27 ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചത് "ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് ആളുകള്‍ അയോധ്യയില്‍ തടിച്ചുകൂടിയാല്‍ അവര്‍ ആഗ്രഹിക്കുന്നവിധത്തില്‍ കാര്യങ്ങള്‍ നടത്തുന്നതില്‍നിന്നു അവരെ തടയാന്‍ ഭൂമിയില്‍ ഒരു ശക്തിക്കും കഴിയില്ല''എന്നാണ്. അയോധ്യയിലേക്കെന്നല്ല ഫൈസാബാദ് ജില്ലയിലേക്കുതന്നെ കര്‍സേവകര്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതി റാവുസര്‍ക്കാരിനും കല്യാണ്‍സിങ് സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. പ്രതീകാത്മക കര്‍സേവ മാത്രമേ അനുവദിക്കാവൂവെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് റാവുവും കല്യാണ്‍സിങ്ങും ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് എന്തും ചെയ്യാന്‍ സൌകര്യമൊരുക്കിക്കൊടുക്കുകയാണ് ചെയ്‌തത്. വര്‍ഗീയവിഷത്തിന്റെ വിനാശകരമായ വിഭ്രാന്തികള്‍ക്ക് വിധേയരായ കര്‍സേവകരെ അയോധ്യയില്‍ ഒത്തുചേരാന്‍ അനുവദിച്ച റാവുവും കല്യാണ്‍സിങ്ങും ഒരുപോലെ ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിന് സാഹചര്യമൊരുക്കിയവരാണ്. ദേശീയോദ്ഗ്രഥന സമിതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത് യു പിയിലെ ബി ജെ പി സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍തന്നെ പള്ളി സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ്. ഈ അനിഷേധ്യമായ ചരിത്രസത്യങ്ങളെ മറച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളിപ്പോള്‍.
***
കെ ടി കുഞ്ഞിക്കണ്ണന്‍
Tuesday, May 5, 2009
മൻമോഹൻസിങ് ചരിത്രസത്യങ്ങള്‍ മറക്കുന്നുവോ?
Subscribe to:
Post Comments (Atom)
22 comments:
1992 ജൂലൈയില്‍ അമ്പലത്തിന്റെ അടിത്തറ പണിയാന്‍ ഹിന്ദുവര്‍ഗീയവാദികള്‍ നടത്തിയ കര്‍സേവ തടയാന്‍ റാവുസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഡിസംബര്‍ ആറിന് പള്ളി പൊളിക്കാനുള്ള പരസ്യപ്രഖ്യാപനവുമായി രംഗത്തുവന്ന കര്‍സേവകരെ തടയാന്‍ റാവുസര്‍ക്കാര്‍ മടികാണിച്ചത് ഹിന്ദുത്വാനുകൂല നിലപാടിനു വഴങ്ങിയാണ്. 92 നവംബര്‍ 27 ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചത് "ഡിസംബര്‍ ആറിന് ലക്ഷക്കണക്കിന് ആളുകള്‍ അയോധ്യയില്‍ തടിച്ചുകൂടിയാല്‍ അവര്‍ ആഗ്രഹിക്കുന്നവിധത്തില്‍ കാര്യങ്ങള്‍ നടത്തുന്നതില്‍നിന്നു അവരെ തടയാന്‍ ഭൂമിയില്‍ ഒരു ശക്തിക്കും കഴിയില്ല''എന്നാണ്. അയോധ്യയിലേക്കെന്നല്ല ഫൈസാബാദ് ജില്ലയിലേക്കുതന്നെ കര്‍സേവകര്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതി റാവുസര്‍ക്കാരിനും കല്യാണ്‍സിങ് സര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്. പ്രതീകാത്മക കര്‍സേവ മാത്രമേ അനുവദിക്കാവൂവെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് റാവുവും കല്യാണ്‍സിങ്ങും ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് എന്തും ചെയ്യാന്‍ സൌകര്യമൊരുക്കിക്കൊടുക്കുകയാണ് ചെയ്‌തത്. വര്‍ഗീയവിഷത്തിന്റെ വിനാശകരമായ വിഭ്രാന്തികള്‍ക്ക് വിധേയരായ കര്‍സേവകരെ അയോധ്യയില്‍ ഒത്തുചേരാന്‍ അനുവദിച്ച റാവുവും കല്യാണ്‍സിങ്ങും ഒരുപോലെ ബാബറി മസ്‌ജിദ് തകര്‍ക്കുന്നതിന് സാഹചര്യമൊരുക്കിയവരാണ്. ദേശീയോദ്ഗ്രഥന സമിതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത് യു പിയിലെ ബി ജെ പി സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍തന്നെ പള്ളി സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ്. ഈ അനിഷേധ്യമായ ചരിത്രസത്യങ്ങളെ മറച്ചുപിടിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളിപ്പോള്‍.
എന്തു കൊണ്ടാണ് ഇതു അക്ഷയത്രതീയക്ക് ഇത്രയും ദിവസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിക്കുന്നത്? ഇതിനിപ്പോള്‍ ഒരു തമാശ വായിക്കുന്ന അനുഭവമേ ഉള്ളൂ. മറിച്ച് ബോധവല്‍ക്കരണം ആണ് ലക്ഷ്യമെങ്കില്‍ അക്ഷയത്രതീയക്കു മുന്നേ ആവണം. അതിനു തയാറാവാത്തതെന്ത്? പത്രത്തിന്റെ അതേ മനോഭാവം?
'motivation and advices doesn't last for long' അതാതിന്റെ സമയത്ത് മാത്രെ ഫലം ചെയ്യൂ.ഇതു വായിച്ച് ചിരിച്ചവര്‍ അടുത്ത വര്‍ഷവും ഒരു വര്‍ഷത്തെ ഐശ്വരമെന്ന ചൂണ്ടയില്‍ കുരുങ്ങും.
above comment was for
http://workersforum.blogspot.com/2009/05/blog-post_06.html (അക്ഷയതൃതീയ)
പള്ളി സംരക്ഷിക്കേണ്ടിയിരുന്നത് സ്റ്റേറ്റ് ഗവണ്‍മെണ്റ്റാണു ക്രമസമാധാനം സ്റ്റേറ്റിണ്റ്റെ കാര്യമാണൂ അന്‍പതി ഏഴിലേ കമ്യൂണിസ്റ്റ് മന്ത്രിസഭ ക്രമസമാധാനത്തിണ്റ്റെ പേരില്‍ പിരിച്ചു വിട്ടതു ശരിയായില്ലെന്നു വാദിക്കുന്നവര്‍ അന്നു റാവു പള്ളി സംരക്ഷിക്കാന്‍ പോകണമായിരുന്നു എന്നു ഏതു വകുപ്പില്‍ ആണു ആവശ്യപ്പെടുന്നത് , ഇപ്പോള്‍ കല്യാണ്‍ സിംഗ് പറയുന്നു അയാള്‍ അറിഞ്ഞില്ല പൊളിക്കുമെന്നു, അദ്വനി പറയുന്നു അയാളും വിചാരിച്ചില്ല ഇവര്‍ രണ്ടു പേരും വിചാരിക്കാത്ത കാര്യം റാവു എങ്ങിനെ വിചാരിക്കും ?
ഇനി റാവു നിസ്സംഗത പാലിച്ചു പള്ളി പൊളിക്കാന്‍ കൂട്ടുനിന്നു എന്നു തന്നെ ആലോചിക്കുക അതുകൊണ്ട് ഒരു ഇലക്ഷന്‍ അജണ്ട തീര്‍ ന്നു കിട്ടി അല്ലെങ്കില്‍ എന്നും ഇതു കാട്ടി ഹിന്ദു വോട്ട് പിടിക്കാന്‍ ബീ ജേ പി ശ്രമിക്കുമായിരുന്നു , റാവുവിനു ഒന്നു ചെയ്യാമായിരുന്നു ഒരു ഐയിംസ് മോഡല്‍ ഒരു നല്ല ആശുപത്രി അവിടെ നിര്‍മ്മിക്കാമായിരുന്നു പള്ളിയുമില്ല അമ്പലവുമില്ല എന്ന് പ്രഖ്യാപിച്ചിട്ട് വരും കാല തലമുറക്കു അതു നല്ല ഒരു മാര്‍ഗനിര്‍ദേശം ആയേനെ
മുതലക്കണ്ണീര്‍ ഒഴുക്കല്‍ അല്ലാതെ ഈ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ മാന്യന്‍മാരും 'ഹ അവന്‍മാര്‍ അതു പൊളിച്ചല്ലോ' എന്നായിരിക്കും മനസ്സില്‍ ആഹ്ളാദിച്ചത് , ഒരു അമ്പല തകര്‍ന്നാല്‍ അത്രയും അന്ധവിശ്വാസം തീര്‍ന്നു എന്നു പറയാനുള്ള ആര്‍ ജവമൊന്നും ഒരു കമ്യൂണിസ്റ്റുകാരനും കണ്ടിട്ടില്ല, അതു പറഞ്ഞ ആള്‍ കോണ്‍ഗ്രസു കാരന്‍ ആയിരുന്നു.
ബി ജെ പി യേക്കാള്‍ ബാബരി മസ്ജിദ് തകര്‍ച്ചകൊണ്ട് കാര്യസാധ്യമുണ്ടായിട്ടുള്ളത് ഇടതു പക്ഷത്തിനാണ്. സദ്ദാമിനെപ്പോലെ..ഇറാന്‍ പോലെ
ബാബ്രി മസ്ജിദ് വിഷയത്തില്‍ കല്യാണ്‍ സിംഗ് സര്‍ക്കാരിനെ വിശ്വസിക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്ത തെറ്റെന്ന് അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന മന്മോഹന്‍ സിംഗും, രണ്ടു ബിജെപി നേതാക്കള്‍ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് അന്നത്തെ യുപി മുഖ്യമന്ത്രി കല്യാണ്‍ സിംഗും ഇപ്പോള്‍ പറയുന്നു. വീണ്ടും കഴുതകളാക്കപ്പെടുന്നത് മതേതര വിശ്വാസികള്‍ തന്നെ. മസ്ജിദ് ഹിന്ദുതീവ്രവാദികള്‍ പൊളിച്ചതിനു ശേഷം ദില്ലിയിലെ ഒരു മുതിര്‍ന്ന രാഷ്ട്രീയനേതാവുമായി അതിനെക്കുറിച്ച് സംസാരിച്ചത് ഒരിക്കല്‍ കുല്‍ദീപ് നയ്യാര്‍ എഴുതിയിരുന്നു. ഇനി ഏതു പാര്‍ട്ടിയില്‍ നില്ക്കണമെന്നതാണ് തന്റെ സംശയമെന്നു ആ നേതാവു പറഞ്ഞത്രെ. "മസ്ജിദ് പൊളിച്ചവരോടൊപ്പം നില്‍ക്കണോ അതോ പൊളിക്കാന്‍ കൂട്ടു നിന്നവരോടൊപ്പമോ?"
ആരു നേട്ടമുണ്ടാക്കി എന്ന സംശയമൊക്കെ തമാശയാണ്. പള്ളിപൊളിക്കല്‍ പ്രസ്ഥാനം (വര്‍ഗീയവാദികള്‍ രാമജന്മഭൂമി പ്രസ്ഥാനം എന്നു വായികുക) ഹിന്ദുതീവ്രവാദികള്‍ തീവ്രമാക്കിയതിനു ശേഷം, ദേശീയ രാഷ്ട്രീയത്തില്‍ എന്തുണ്ടായെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ബിജെപിയുടെ സ്ഥിരനിക്ഷേപമായിരുന്നു അയോധ്യാ വിഷയംതിന്റെ പലിശയില്‍ രാഷ്ട്രീയജീവിതം തള്ളിനീക്കാമെന്നാണ് ഹിന്ദുത്വ പാര്‍ടി ഇപ്പോഴും കരുതുന്നതെന്നു തോന്നുന്നു. അല്ലെങ്കില്‍ അയോധ്യയെന്നു പറയാതെ ഒരു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ധൈര്യമുണ്ടോ അദ്വാനിക്കും കൂട്ടര്‍ക്കും?
Aarushi has very good points. Although Babri was a threat to Indian law and authority (patriots, please note), it did take away an election agenda of BJP for many many elections to come. Advani had "wet dreams" (used by anony before) of milking the Babri cow for a long time, I believe him when he said he was surprised and disappointed. Poor guy.
Second point about Dismissing Kalyan - Aarushi's point is valid that communists protested when Communist state govt was dismissed by center. Same applies to all elected state governments, government did assure centre that the temple will be protected, I don't think centre should disbelieve state govt and dismiss it.
I think crucifying Rao on Babri is not right. Rao was one of the politically good administrator India had. I always give him credit for solving Babri problem and also Mandal problem. That is his greatest contribution to India.
One more comment on this.
Communists agree that Kalyan was responsible for Babri. This guys is now part of SP, a great friend of Karat. Will Communists oppose SP which supports Kalyan or is it going to buy Mulayam's story about Kalyan was a victim LOL. This is one of the reasons I cannot understand Karat style oppurtunism to tie-up with any one. [off topic: Karat is a good intellectual and very honest person, but he is making wrong choices.]
One more on this.
Might be little unconnected to the topic.
Who let BJP taste power for the first time in Center? Who made them a known name in India. I will not give credit for this to any one from BJP, it was great VP Singh, another great friend of Left.
[Off-topic: I consider VP Singh and IK Gujral to be good men, mainly because they were honest enough to go against congress/rajiv gandhi corruption. off-off-topic: why isn't honest antony showing some courage along with honesty]]
ഇന്ത്യന്‍ എക്സ്പ്രസീല്‍ നിന്നും അരുണ്‍ ശൌരി പുറത്താക്കപ്പെടുന്നത് വീ പീ സിംഗിണ്റ്റെ ഒരു അഭിമുഖം പച്ചക്കു പ്രസിധീകരിച്ചതു കൊണ്ടാണല്ലോ അതില്‍ ഈ കമ്യൂണിസ്റ്റുകള്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച വീ പീ സിംഗ് ബാബ്രി മസ്ജിദിനെ പറ്റി എന്താണൂ പറഞ്ഞത് "ഒന്നു തള്ളിയാല്‍ താഴെ വീഴുന്ന ഒരു മണ്‍കെട്ടിടം അതുപോയാല്‍ നമുക്കെന്ത്" എന്നായിരുന്നു
ഇനി ആരു വിചാരിച്ചാലും അവിടെ ക്ഷേത്രവും പണിയാന്‍ പോകുന്നില്ല പള്ളിയും പണിയാന്‍ പോകുന്നില്ല ആ അജണ്ട തീര്‍ ന്നു, വിമോചന സമരവും പുന്നപ്ര വയലാറുമാണു ഇപ്പഴും നമ്മള്‍ക്കു അജണ്ട അല്ലാതെ നാലുകൊല്ലം ഭരിച്ചിട്ടു കേരളത്തില്‍ ഗുണ്ടായിസം വളര്‍ന്നതല്ലാതെ പാവപ്പെട്ടവനു എന്തെങ്കിലും ഗുണമൂള്ളത് ചെയ്തു എന്നു നട്ടെല്ലോടെ പറയാന്‍ കഴിയുന്നുണ്ടോ?
പൊന്നാനി റിസല്‍റ്റിനു ശേഷം ഹിന്ദുവിണ്റ്റെ പിറകേ പോകാനും പിണറായി നിര്‍ബന്ധിതനാകും, കാരാട്ട് എന്നും മൂഢ സ്വര്‍ഗത്തില്‍ ആയിരുന്നു, അയാള്‍ക്കുണ്ടോ തൊഴിലാളി വര്‍ഗ്ഗ ബന്ധങ്ങള്‍ പിണറായിയുടെ കെയര്‍ ഓഫില്‍ സുഖിച്ചു കഴിയുന്ന ഒരു എലീറ്റ് കമ്യൂണിസ്റ്റാണു അയാള്‍ മാന്‍ മോഹന്‍ സിംഗ് ലോക്സഭ ഇലക്ഷനു നിന്നിട്ടില്ല എന്നു പരിഹസിക്കുന്ന കാരാട്ട് കേറളത്തില്‍ എന്താ ഒന്നു നില്‍ക്കാഞ്ഞത്?
In my view, communist parties are forgetting the basics by playing too much into parliamentary democracy and dirty politics practised in India.
[Off-topic, but issue brought up in a comment]
Although it is not clear on what the communist government is doing different to uplift the working class, I still think communism is very relevant for Kerala. You can criticize them but how important communist movement to create an equal society should not be ignored.
I think playing in the constitutional boundaries is restricting the party from doing anything radical. If you do not see a difference in corruption and reduction in direct influence in rich on government, then I will say there is a problem with party.
My issue with Karat is that he gets into alliance with some bad elements(also called third front) to oppose Congress. This is exactly what VP Singh did when he allied with BJP to get into power to oppose Congress and Rajiv. It was a noble goal, but that benefited BJP, a bigger evil according to me, to come in power. Left should not be in any front, it should be a party which stands for the working class and above all electoral politics, I am also open to understand that Karat and party leaders are much wiser than me to understand the circumstances on which they take certain decisions. Only I do not understand why. [If every party supporter tries to steer the party, then it will not go anywhere.]
കടത്തുകാരന്‍/kadathukaaran said...
ബി ജെ പി യേക്കാള്‍ ബാബരി മസ്ജിദ്
ബി ജെ പി യേക്കാള്‍ ബാബരി മസ്ജിദ് തകര്‍ച്ചകൊണ്ട് കാര്യസാധ്യമുണ്ടായിട്ടുള്ളത് ഇടതു പക്ഷത്തിനാണ്. സദ്ദാമിനെപ്പോലെ..ഇറാന്‍ പോലെ
Anonymous says..
തല കാറ്റു കൊള്ളിക്കല്ലും.
ആണവക്കരാര്‍ മുതല്‍ പ്രകാശ് കാരാട്ട് വെളിവില്ലാതെ മാന്‍ മോഹനെ ചെളി വാരി എറിയാന്‍ നടക്കുന്നു സോണ്യയോടു പോലും അയാള്‍ക്കത്ര ദേഷ്യമില്ല കാരണം എന്താണൂ പ്രകാശ് കാരാട്ട് കണക്കു കൂട്ടിയ പോലെ ഒരു ഓച്ചനല്ലായിരുന്നു മാന്‍ മോഹന്‍ ആണവ കരാര്‍ കൂളായി ഒപ്പിട്ടു കാരട്ട് ഗതിയില്ല പ്രേതവുമായി, തന്നെക്കാള്‍ ബുധിമാന്‍ ആണെന്നു മനസ്സിലാക്കിയപ്പോള്‍ കണ്ണുകടി അസൂയ , കാരാട്ട് മയാവതിയുടെ പിറകെ നടന്നു
ഇപ്പോള്‍ ഈ കാരാട്ടു നയിക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പീ എം സ്ഥാനാര്‍ഥികള്‍ ആരൊക്കെ ചന്ദ്രബാബു നായിഡു, ജയലളിത, ദേവഗൌഡ, മായാവതി, എല്ലാം ഭൂലോക അഴിമതി് കുടുംബ വാഴ്ച ഫാസിസ്റ്റുകള്‍ ഇവരെ താരതമ്യം ചെയ്താല്‍ മാന്‍ മോഹന്‍ സിംഗ് എത്ര മഹാന്‍ രണ്ട് ഓപ്പണ്‍ ഹാര്‍ടു കഴിഞ്ഞ ആന്‍ മോഹന്‍ ലോക്സഭ വഴി തന്നെ വരണമെന്നെതു? ഈ ചൂടും പൊടിയും നിറഞ്ഞ സമയത്ത് അങ്ങേര്‍ പ്രചരണത്തിനു യാത്ര ചെയ്ത് തട്ടിപ്പോകണമെന്നോ?
ലാവ്ലിന്‍ അഴിമതി മൂടിവെക്കാന്‍ എളുപ്പവഴി പറഞ്ഞു തരാം യൂപീേ ഗവണ്‍മെണ്റ്റിനെ പഴയപോലെ വെളിയില്‍ ഇരുന്നു പിന്തുണക്കുക , സീ ബീ ഐ ഇ കേ ജീ സെണ്റ്ററില്‍ കയറാതെ രാഹുല്‍ പ്റത്യുപകാരം ചെയ്യും , ആദ്യം മേ ൧൬ കഴിയട്ടെ എത്റ സീറ്റുണ്ടേന്നു നോക്കട്ടേ
ബറ്‍ദന്‍ ആന്‍ഡ് കോയുടെ കട്ടപ്പുക ഇപ്പോള്‍ തന്നെ ഉയരുന്നത് കാണാന്‍ കഴിയും
"Hundreds of Hindu terrorists took hours to bring the centuries-old structure down even as the state apparatus remained mute spectators. And that too after a sustained communal campaign, riots and a controversial Rath Yathra of the BJP. It would be wise to remember how did the Mulayam govt stopped the Hindu terrorists from demolishing the Masjid in 1990."
പോസ്റ്റിന്റെ നിരീക്ഷണത്തോട് യോജിക്കുന്നൂ.
തൊണ്ണൂറുകളില്‍ ഉത്തര്‍ പ്രദേശിലെ ബനാറസില്‍ ആയിരുന്നൂ ഞാന്‍. ബാബറി മസ്ജിദ് തകര്‍ത്തിനോട് അനുബന്ധിച്ച് ബനാറസ്സിലും വര്‍ഗ്ഗീയ കലാപവും കര്‍ഫ്യൂവും ദിവസങ്ങളോളം ഉണ്ടായിരുന്നൂ. കര്‍ഫ്യൂവില്‍ ഇളവ് വന്ന ഒരു ദിവസം എനിക്ക് CRPF ല്‍ വയര്‍ലെസ്സ് ഓപ്പറേറ്റര്‍ ആയിരുന്ന ഒരു പത്തനതിട്ട സ്വദേശിയെ പരിചയപ്പെടാന്‍ ഇടയായി. അദ്ദേഹം പറഞ്ഞത്, ബാബറി മസ്ജിദ് പോളിക്കപ്പെടുമ്പോള്‍ അദ്ദേഹം അയോദ്ധ്യയില്‍ ഉണ്ടായിരുന്നു എന്നും പള്ളിയുടെ ഓരോ കല്ലിളക്കുമ്പോഴും കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിലേക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും സന്ദേശങ്ങള്‍ തുരുതുരെ പോയിക്കൊണ്ടിരുന്നൂ, എന്നാല്‍ തിരിച്ചു യാതൊരു മറുപടിയും കേന്ദ്ര സേനക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ല എന്ന്!
ബാബറി മസ്ജിദ് പൊളിച്ചതില് ബി ജെ പീ ക്കും കോണ്‍ഗ്രസിനും ഒരു പോലെ ഉത്തരവാദിത്തം ഉണ്ട്. ഒന്നുമല്ലാതിരുന്ന ഒന്നിനെ കുത്തി, തോണ്ടി, പെരുപ്പിച്ചു വഷളാക്കിയത് കോണ്‍ഗ്രസ് ആണ്. അതിലൂടെ ഹിന്ദുക്കളുടെ വോട്ട് മറിക്കാമെന്നു കോണ്‍ഗ്രസ് വ്യാമോഹിച്ചു, പക്ഷെ ഗുണം ചെയ്തത് ബി ജെ പി ക്കാണു. യുപ്പിയില്‍ കോണ്‍ഗ്രസിന്റെ നില കുളംതോണ്ടി ഇപ്പോള്‍ മുലായത്തിന്റെ വാലില്‍ തൂങ്ങി കിടക്കുന്നൂ! രാജ്യത്ത് വര്‍ഗീയ ചെരിതിരിവുണ്ടാക്കി, ഇന്നിപ്പോള്‍ മോഡിയെപ്പോലുള്ള ഫാസിസ്റ്റുകള്‍ പ്രധാമന്ത്രി ആകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇതിനൊക്കെ കോണ്‍ഗ്രസ് അല്ലാതെ മറ്റാരാണ് ഉത്തരവാതി, കമ്മ്യൂണിസ്റ്റ്‌കാര്‍ ആണോ?
അരൂഷിയും ഫ്രീയും ഇംഗ്ലീഷിലും മലയാളത്തിലും തലകുത്തി മറിയുന്നതില് കാരിയമില്ല. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞടുപ്പിനെ പറ്റി പറഞ്ഞാലും ആരൂഷി അമ്പത്തേഴിലെ സര്‍ക്കാരിനെയും കമ്മുനിസ്റ്റകാരെയും നാല് തെറി പറയും, അപ്പോഴാണ് ചൊറിച്ചില്‍ മാറുന്നത്!!
I cannot agree with Baiju's comment that Congress tried to take advantage of Babri. I guess Rao was aware that Congress will lose minority votes because of Babri demolition, and will not get the hardcode Hindu votes anyway. I think Rao did allow Babri to be demolished and I think it was a wise,practical decision, not good but practical.
If Babri was still standing, lot of lifes might have been lost already for that issue. Most of them Muslim lives.
BJP's trick is to always create small issues, then minority will react and this will further make moderate Hindus hardliners. It is a smooth transition they are aiming. They would have boiled Babri water for a long time keeping it at SIM level to keep issue alive and wait for minority reaction. Every minority reaction will result in more moderate Hindus becoming hardcore, they do not think about what is the core reasons why minority is reacting and who is provoking them when they fight for survival and security feeling in their own land(it is every human beings land).
Rao did a great public service by letting Babri getting demolished. Muslims should thank Rao for that action. I know it is difficult to do with ego, but if you see practicality and if life is more important than a man made structure. [ I do not understand why Muslims give so much importance to man-made structures, it is almost like an idol and muslims are not idol worshippers, I am not an expert here] If I was a Muslim, I would break it and deliver it to their homes with a smile. That would have ensured BJP to end the same day. But I am no man to judge what another community should react.
About Mulayam, you all know what kind of a person he is. I don't think anybody can stoop lower than him in politics. So let me not comment on him stopping Karsevaks, I am sure that moved earned him many votes but is reason for many Muslims lifes. [Let me also ask why RSS is not able to get a foot hold in central Kerala, it is because Christians do not react to their provocation and they are not able to transform moderate Hindus to Hardliners. I know it is not good for Christian ego, but what is the use of ego when you are not able to live peacefully and play into hands of these fanatics]
I want to ask all hardline Hindus to think who made them hardcore.
അതായത് ഇന്ത്യന്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ 2004ല്‍ പിന്തുണക്കാന്‍ തീരുമാനിക്കുന്നത് മന്മോഹന്‍ സിംഗിനാണോ അതൊ പ്രകാശ് കാരാത്തിനാണോ കൂടുതല്‍ ബുദ്ധി എന്നു കണ്ടു പിടിക്കാനായിരുന്നല്ലെ? സോറി, അതറിഞ്ഞിരുന്നില്ല. ഓടുക്കം, കൂടുതല്‍ ബുദ്ധിമാന്‍ മന്മോഹന്‍ സിംഗ് തന്നെയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഇടതര്‍ പിന്തുണ പിന്വലിച്ചെന്ന്... ആണവക്കരാറൊക്കെ ഈ ബുദ്ധി അളക്കാനുള്ള ചില പരീക്ഷകള്‍ മാത്രം. കണ്ടുപിടുത്തം അപാരം തന്നെ. ഇടതുപക്ഷം എന്തിനാണ് യുപിഎക്ക് പിന്തുണ കൊടുത്തതെന്നും എന്തുകൊണ്ടാണ് പിന്‍വലിച്ചതെന്നുമൊക്കെ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ട കാര്യങ്ങളല്ലെ. അതിനെ മന്മോഹന്‍ സിംഗ് ഓച്ചനാണോ, കരാത്തിനു അസൂയയാണോ എന്നിങ്ങനെയുള്ള വിലകുറഞ്ഞ ആരോപണങ്ങളിലേക്കു തഴ്ത്തികൊണ്ടുവരേണ്ടതുണ്ടോ?
പിന്നെ, ശസ്ത്രക്രിയ കഴിഞ്ഞ ക്ഷീണം ഉള്ളതു കൊണ്ടാണല്ലെ മന്മോഹന്‍ സിംഗ് മല്‍സരിക്കാത്തത്? അതും പുതിയ അറിവാണ്. ഈ ബൈപാസ് നടത്താന്‍ കണ്ട ഒരു നേരം. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു റെക്കോര്‍ഡ് വിജയം നേടുമായിരുന്നു 'ജനകീയ' പ്രധാന മന്ത്രി. അതാണല്ലോ പുള്ളിക്കാരന്റെ ശീലം.
മന്മോഹന്‍സിംഗിനോടുള്ളത് നയപരമായ പ്രശ്നങ്ങള്‍ തന്നെയാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സാമ്പത്തിക നയങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ വിദേശനയത്തോടുമുള്ള എതിര്‍പ്പ് സിംഗിനു "ബുദ്ധി" കൂടിയതു കൊണ്ടാണെന്നൊക്കെ വാദിക്കുകയാണെങ്കില്‍ എന്തു പറയാനാണ്. ഭാഗ്യവശാല്‍, ലോകത്തെ ഒരു ജനാധിപത്യവും ഐക്യു റ്റെസ്റ്റ് നടത്തിയിട്ട് ഭരണാധികളെ തെരഞ്ഞെടുക്കാറില്ല. ഇപ്പോഴും ജനസമ്മതി തന്നെയാണ് മനദണ്ഡം.
ഇടതുപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനര്‍ഥികളെക്കുറിച്ചും പരാമര്‍ശം കണ്ടു. ഇടതുപക്ഷം ആരേയും പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി ഈ നിമിഷം വരെ പിന്തുണച്ചിട്ടില്ല എന്നാണ് ഇതെഴുതുന്നവരുടെ ധാരണ. മറിച്ചൊരു അറിവുണ്ടെങ്കില്‍ ഇവിടെ പങ്കു വക്കാവുന്നതാണ്.
regarding Manmohan Singh not standing for elections - I tend to agree with Sashi Tharoor's much criticized comments about Indian politics (and politicians). With the kind of elections and voting patterns we have where people do not vote on basis of policies and issues, it does not make any difference to me if Manmohan wins an election or not.
You may not like it, but it is a fact that Indian elections are not fought on core issues, but votes are given based on silly emotions, castes, religion and political rhetoric. Winning an election will not make me believe a party or person is good.
"If Babri was still standing, lot of lifes might have been lost already for that issue. Most of them Muslim lives..." ---- Dont get too hypothetical friend. What worse is to happen to Indian Muslims post-Babri demolition? One year after the demolition, we had Bombay riots; four years after, we had a breif govt at the centre led by the fascist BJP, six years after, a BJP-led coalition formed a govt, 10 years after, we had a months-long progrom in which over 2,000 Muslims were massacred in Gujarat. So you say, the demolition of the Bari Masjid was good for the Muslims?
The RSS by birth is a fascist organisation. Questions like who radicalised them are irrelevent. And the argument that Christians are "transforming"hardline Hindus into moderate ones is STRANGE. So what the hell happened in Kandhamal a few months back? Why the "less provocatve"Christians were unable to restrain the Hindu terrorists over there? There are historical reasons for why the Hindutva brigade is not able to import their hate politics into Kerala, thanks to the organised secular Left.
If you observer Christian reaction to provocation (example Nilackal and Maramon) you will know that they are not provoked by Hindutva agenda of hardlination and divide people. I mean moderates hindus are made hardline at a slower rate.
Yes, I agree about incidents after Babri, but if Babri was standing the numbers and issues would have been much more and more issues mean more people are transformed in hindutva mould and their grand plan will succeed.
I also agree with the role of Secular left in keeping people secular. Violent reactions towards RSS is not always doing good, it is only creating sympathisers for them. If you just leave RSS alone, it will die down, [I hope] at least in my Kerala.
‘Free’ has a completely false and mutilated perception on Indian politics and religions. India is a secular country not because of secularism is enshrined in the constitution rather it had always followed a secular way of life from time immemorial. If some of the Hindus are fallen prey to designs of RSS and the parivar, it is not because, as Free say, “….hindus are made hardline at a slower rate.” Minority community leaders also are playing their destruction role in keeping the communal harmony. For example, the communal talking of religious heads like Mar Pawuthil are doing a great disservice to the nation as a whole and to the Christian community in particular.
I agree that Powathil comments, including any interference by clergy on politics, is not a good situation. But while criticizing Christians do not forget what other religions, including Hindu religious leaders, do when they interfere blatantly in politics.
Also do not forget that RSS and Sangh parivar is a threat to the existence of Christians and other minorities[refernce Gujarat, Orissa]. Their life is under threat with each rise in RSS and Sangh influence. Do understand that the influence is rising and you cannot blame minorities to react to the growing threat to their life. [Reference Nazi history and how these things grow fast and turn very ugly]
About “….hindus are made hardline at a slower rate.”. I did mention that the chain reaction of hardline RSS/Sangh action and the minority response to that threat, converts moderate hindus to hardliners.
It is like this steps
1. They create small issues, which threatens minorities in some way. Moderate Hindus either do not see this or thinks this is not big issue.
2. Minority community reacts to this, at times in an equally bad way. Now this is seen big by the moderate Hindus(sometimes because it affects them) and they immediately blame minorities, without analysing whey they minorities are being polarized and threatened. You need to be a minority(anywhere in world) to understand the security threat.
3. Now these moderates think that minorities need to be taught a lesson and this automatically creates hardliners.
India is secular because India always had different religions and cultures. Hinduism as known now is a collection of religions joined together. Do not say that India was very secular, remember India was wiped off Budhism during Adi Shankaracharya's missionary days. What is secularism when non-hindus were called casteless and shunted out of the society?
Secularism is not a favor extended to minorities. Things will improve only when majority community realise that. This is everybody's land and everyone has a right to live. Religion is a personal choice, like wearing a shirt. Just because someone likes to wear a blue shirt and thinks blue shirt is great, you cannot say he does not have right in his land. If I am a minority, I will never accept that my right to life is a favor extended, just because of my religious choice.
What communism opposes is the focus on color of shirt and division of people on basis of the shirt color; without worrying about the core problems and exploitation that man face.
Karat is after Mayavathi, he want her to be PM, so that he can be king maker of first dalith PM in India. but whats ground reality?
Read this
Mayawati has a committed Dalit vote bank. Taking their loyalty for granted, she has, without qualms, commoditised their votes.
The Dalits reposed blind faith in her till 2007. Add to that mass base, the large chunk of Brahmin votes.
By feigning to have Brahmin interests at heart, this Dalit leader has tried to hoodwink the opportunistic UP pandits. Mutual vested interests seem to have brought them temporarily together.
The Muslims of UP are a bewildered lot. The stigma of being labeled 'terrorists' and Inter Services Intelligence agents cradled in Azamgarh is painful to those who are patriotic Indian Muslims. Wishing to regain credibility and respectability, they may side with Mayawati [Images].
Therefore, a sizable chunk of tactical Muslim votes can also go to Mayawati.
Thus, Mayawati and her Dalit voters, coupled with influential Brahmin votes as also the Muslim masses's votes could all combine to make her an invincible player.
Mayawati, with such a formidable backing could sweep the UP polls. Just in the same lucky manner as she did in the 2007 assembly polls.
Will Mayawati's dream of becoming the prime minister of India fructify this time?
Good heavens, no!
Dictators and elections, somehow, do not gel. Nowadays, this is the 'Catch-22' situation for Mayawati. Dictators hate inconvenient opponents.
Advising Mayawati is a foolhardy venture which none in UP dares to undertake. Even well-meaning and concerned lips are sealed discreetly.
Reporters dare not ask her any questions. Monologue and dictation sessions are misleadingly called press conferences. The smarter ones skip them, preferring to collect her statement from their television screens.
Proximity is forbidden. Her instinctive insecurity and the usual 'security reasons' have literally cut her off from the public and well-wishers. Access to Mayawati is impossible. Senior bureaucrats are also unable to meet her.
Even the intimate coterie that surrounds her is, internally, in a shambles. Some are not even on talking terms.
Bureaucrats -- the babus, chaprasis as well as the senior IAS officers are all treated alike -- most contemptuously -- by Mayawati. Sane governance is absent. Development in UP is hefty-commission-inspired, sans vision.
Squandering thousands of crores of precious funds on building Utopian parks and installing elephant statues for posterity has crossed all tolerable limits. Statues depicting 'Mayawati and her purse' have sent negative messages all over.
Frustrated Dalits versus the disproportionate Brahmin clout in the corrupt corridors of power causes acute Dalit heartburn.
Kanshi Ram's hardcore BAMCEF (All India Backward and Minority Employees Federation), which had fondly cradled her during her political infancy, is completely disillusioned and disgusted with her, and would like to see her ousted from power.
The Muslims, who earlier supported Mayawati, have become wary and suspicious of her unreliable nature. They have a growing apprehension that, ultimately, Mayawati will ditch them and join the Bharatiya Janata Party [Images] camp.
Today, she is hated by her own community. Except for the 'chamars' of her community, other Dalits like the 'dhobis', 'khatiks', 'bhangis', 'paasis' despise her.
Her ministers are a pathetic lot. The Bahujan Samaj Party MLAs are no better. They have been unable to deliver any good developmental projects in their constituencies. Public abuse is all that the ministers/MLAs are showered with.
The Lucknow [Images] secretariat is a very reliable barometer that is always hyper-sensitive to the public mood all over UP. Though she has three more years in power, Mayawati has been given their 'thumbs down'! She has earned the babus's ire.
Mayawati has wantonly frittered away her phenomenal goodwill of 2007.
Indira Gandhi [Images] was taught a harsh lesson in 1977. She had misjudged the public mood and was doomed. Mayawati shall, also, be 'educated' and 'taught a lesson' on May 16.
There is no takth (throne) for Maya this time. The takhta (guillotine) looms large this time.
Her strength is depleting with each phase in the election. Her tally shall slip further down from the current mid-twenties into the teens by May 16.
Once that happens, this ambitious dictator shall have to console herself as the 'Mallika-e-Uttar Pradesh'!
Post a Comment