സുഹൃത്തുക്കളെ,
People Against Globalisation (ആഗോളവല്‍ക്കരണത്തിനെതിരെ ജനങ്ങള്‍) എന്ന പേരില്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന മാസിക പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തില്‍ പി.എ.ജി പ്രവര്‍ത്തകരുടെ ഒരു അഭ്യര്‍ത്ഥന നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കുമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.
പി.എ.ജി. പത്താം വര്‍ഷത്തിലേക്ക്
സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ നെഞ്ചുയര്‍ത്തി പോരാടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമരായുധങ്ങള്‍ സമാഹരിച്ചുനല്‍കുവാനാണ് പി.എ.ജി.(People Against Globalisation) ശ്രമിക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ 10ാം വർഷത്തിലേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ പി.എ.ജി.യുടെ രൂപീകരണത്തില്‍ അഭ്യൂദയകാംഷികളുടെയും ഒരുനിര പ്രധാന സംഘടനാപ്രവര്‍ത്തകരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്.
വളരെ പരിമിതമായ വൃത്തത്തില്‍ നിന്നുകൊണ്ട്, വ്യവസ്ഥാപിതമായ തുടര്‍ച്ചകളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ 9 വര്‍ഷമായി തടസ്സമില്ലാതെ പി.എ.ജി പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതില്‍ പരിമിത വിഭവങ്ങള്‍ തടസ്സമായിട്ടില്ല. ഏതെങ്കിലും ഒരു സുപ്രധാന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകള്‍ തയ്യാറാക്കി നല്‍കുന്ന പി.എ.ജി.യുടെ രീതി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തകര്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുളളതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ രീതി തുടരുന്നതോടൊപ്പം ഉളളടക്കത്തില്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തണമെന്നുള്ള അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശം ഞങ്ങള്‍ പരിഗണിക്കുകയാണ്. ഒന്നോ രണ്ടോ പ്രവര്‍ത്തകരുടെ നിരന്തരമായ കഠിനാധ്വാനം എന്ന ഇന്നത്തെ അവസ്ഥയില്‍നിന്ന് ഒരു കൂട്ടായ്മയുടെ ഉല്‍പന്നമായി പി.എ.ജി. വികസിക്കണമെന്നാണ് ഉദ്ദേശിച്ചത്. ലക്കം 68 മുതല്‍ 'ലേഔട്ടില്‍' വരുത്തിയ മാറ്റം പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇതേ രീതില്‍ കുറഞ്ഞത് 32 പേജുകളോടെ മാസിക തുടര്‍ന്ന് പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. ഒപ്പം ഉളളടക്കത്തില്‍ ചെറിയ 'കംപാര്‍ട്ട്മെന്റലൈസേഷന്‍' വരുത്തികൊണ്ട് കൂടുതല്‍ ലേഖകരുടെ പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് ഓരോ ലക്കവും പ്രസിദ്ധീകരിക്കുവാനുളള ഞങ്ങളുടെ ആഗ്രഹം ഇവിടെ പങ്കുവെയ്ക്കുകയാണ്.
നിര്‍ദ്ദേശിക്കുന്ന പുതിയ പംക്തികള്‍
1) സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രത്യയശാസ്ത്രപരമായി ആക്രമിക്കുന്ന കുറിപ്പുകളും പഠനങ്ങളും ഇന്റര്‍വ്യൂകളും അടങ്ങിയ പംക്തി; 'രാജാവ് നഗ്നനാണ്'
2) പിന്നിട്ടമാസത്തെ കമ്പോളകാഴ്ചകള്‍ ശ്രദ്ധയില്‍കൊണ്ടുവരുന്ന ലഘുവാങ്മയചിത്രങ്ങളുടെ (written sketches) പംക്തി.. 'കമ്പോളവ്യവസ്ഥയുടെ അകത്തളത്തില്‍'
3) മുതലാളിത്തത്തിനെതിരെ ലോകത്താകമാനം നടക്കുന്ന തൊഴിലാളി സമരങ്ങളും പ്രതിരോധങ്ങളും സമാഹരിച്ചുകൊണ്ടുളള പംക്തി.. 'ആയുധശാലകളില്‍ അഗ്നിപടരുന്നു'
4) ദൃശ്യ, ശ്രാവ്യ, വാര്‍ത്താമാധ്യമങ്ങളെ കാണേണ്ടതും, കേള്‍ക്കേണ്ടതും, വായിക്കേണ്ടതും എങ്ങിനെ എന്ന് അന്വേഷിക്കുന്ന മാധ്യമവിചാരണ- പുസ്തക കുറിപ്പുകള്‍ എന്നിവ അടങ്ങിയ പംക്തി 'കാഴ്ചയും വായനയും വര്‍ഗ്ഗസമരമാണ്'
5) ലോകത്ത് ഉയര്‍ന്നുവരുന്ന സോഷ്യലിസ്റ്റ് /കമ്മ്യൂണിസ്റ്റ്/തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി '21ാം നൂറ്റാണ്ടിലെ തൊഴിലാളിവര്‍ഗ്ഗം'
6) സോഷ്യലിസവും സാമൂഹ്യ വിപ്ളവവും ലക്ഷ്യമിടുന്ന ഇടതുപക്ഷ രാഷട്രീയ പ്രസ്ഥാനങ്ങളും അവരുടെ ഭരണകൂടങ്ങളും മുന്നോട്ടുവെയ്ക്കുന്ന ബദല്‍ വികസന നയങ്ങള്‍ പരിചയപ്പെടുത്തുന്ന പംക്തി.. 'ബദലുകള്‍ ഉണ്ടാകുന്നത്'
7) ബദല്‍ സാംസ്കാരിക വിചാരവും ചരിത്രത്തിലെ മഹത്തായ വര്‍ഗ്ഗസമര മുഹൂര്‍ത്തങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പംക്തി.. 'സംസ്കാരവും ചരിത്രവും വര്‍ഗ്ഗ സമരത്തിന്'.
മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ പി.എ.ജി.യുടെ രൂപീകരണം നടക്കണമെങ്കില്‍ മുഖ്യധാരാ സംഘടനാപ്രവര്‍ത്തകരുടെ നിരന്തരമായ സഹായം അനിവാര്യമാണ്. പി.എ.ജിയുടെ അവതരണരീതിയും, തനിമയും, പേജുകളുടെ എണ്ണവും മനസ്സിലാക്കികൊണ്ട് എല്ലാമാസവും ഒന്നാംതിയ്യതിക്കുമുമ്പ് ലഭിക്കുംവിധം കുറിപ്പുകള്‍ എഴുതിതരുകയോ, മെയില്‍ ചെയ്യുകയോ വേണമെന്ന് വിനയപൂര്‍വ്വം ആവശ്യപ്പെടുകയാണ്. ഈ നിര്‍ദ്ദേശത്തെകുറിച്ചും അതിന്റെ സാദ്ധ്യതകളെകുറിച്ചും അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കെഴുതുമല്ലോ.
കേവലം 1300 വാര്‍ഷിക വരിക്കാരും 2000 കോപ്പികളുമാണ് ഇപ്പോള്‍ പി.എ.ജിക്കുളളത്. വാര്‍ഷികവരിക്കാരുടെ എണ്ണം 5000ആയി ഉയര്‍ത്തുവാന്‍ ഒരു തീവ്രയത്നപരിപാടിക്ക് സംഘടന രൂപംനല്‍കിയിട്ടുണ്ട്. അതിനായി ഒരു മുഴുവന്‍ സമയപ്രവര്‍ത്തകനെ ഇപ്പോള്‍ കണ്ടെത്തിയിട്ടുമുണ്ട്. (സഖാവ് അനില്‍ കുമാര്‍, മൊബൈല്‍ നമ്പര്‍ 9497274414) ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പി.എ.ജി.യുടെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിനുളള പ്രവര്‍ത്തനത്തിലും എല്ലാ സഖാക്കളുടെയും വ്യക്തിപരവും, സംഘടനാപരവുമായ മുന്‍കൈ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു പംക്തിയിലേക്കോ - താല്‍പര്യമുളള ഒന്നിലധികം പംക്തികളിലേക്കോ - ഓരോ മാസവും ലഘുകുറിപ്പുകള്‍ അയച്ചുതന്ന് ഞങ്ങളോട് സഹകരിക്കാന്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു. ഔപചാരികതകളൊന്നുമില്ലാതെ, പി.എ.ജിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഒരു കൂടിചേരല്‍ വളരെ വൈകാതെ നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ചും അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പി.എ.ജിയുടെ പോസ്റ്റല്‍ വിലാസം
കണ്‍വീനര്‍
പി.എ.ജി
നര്‍മ്മദ, കരുവിശ്ശേരി
കോഴിക്കോട് 673 010
0495-2374666
ഇമെയില്‍ വിലാസം : pag.ajayan@gmail.com
Subscribe to:
Post Comments (Atom)
2 comments:
People Against Globalisation (ആഗോളവല്‍ക്കരണത്തിനെതിരെ ജനങ്ങള്‍) എന്ന പേരില്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന മാസിക പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തില്‍ പി.എ.ജി പ്രവര്‍ത്തകരുടെ ഒരു അഭ്യര്‍ത്ഥന നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കുമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു...
THANK U WORKERS FORUM
PAG.
Post a Comment