Friday, May 1, 2009

തകര്‍ച്ചയുടെ മുനമ്പുകള്‍

തെരഞ്ഞെടുപ്പായതോടെ ഇന്ത്യയിലെ അമ്പത്തൊന്ന് ശതകോടീശ്വരന്മാരെക്കുറിച്ച് നാം ഒരുപാട് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ എന്നാല്‍ ഇതേ ഇന്ത്യയുടെ മറ്റൊരു മുഖമായ, ഒരു ദിവസം കേവലം 20 രൂപകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന 90 ദശലക്ഷം ജനങ്ങളെക്കുറിച്ച് അധികമാരും പറഞ്ഞുകേള്‍ക്കുന്നില്ല. എങ്ങനെയാണ് അവരുടെ ജീവിതം?

ഗ്രാമീണരില്‍ വലിയവിഭാഗം കര്‍ഷകതൊഴിലാളികളാണ്. സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകതൊഴിലാളികള്‍ 1981ല്‍ 25 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴവര്‍ 40 ശതമാനത്തില്‍ കുറയില്ല. 1991ല്‍ 7.46 കോടിയായിരുന്ന ഇവര്‍ 2001 ആകുമ്പോള്‍ 10.74 കോടിയായതെങ്ങനെയെന്ന് ഇന്ത്യയുടെ സെന്‍സസ് രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഷാവര്‍ഷം തങ്ങളുടെ ഭൂമി വിറ്റ് കൂലിയ്ക്ക് പണിയെടുക്കുന്നവരായി മാറുന്ന 30 ലക്ഷം കര്‍ഷകരെ കൂടാതെ ജോലിയില്ലാത്ത കരകൌശലതൊഴിലാളികള്‍, കമ്പനികള്‍ അടച്ചുപൂട്ടിയതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട ഫാക്ടറി ജീവനക്കാര്‍ എന്നിവരും ഗ്രാമങ്ങളിലെ ഈ തൊഴിലില്ലാപ്പടയിലേക്ക് ചേര്‍ന്നുകൊണ്ടിരിക്കുകയാണ്.

കാര്‍ഷികവൃത്തിയില്‍ തൊഴില്‍ കുറയുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലാകുന്നു. 1980കളില്‍ കൃഷിപ്പണിചെയ്ത് ജീവിക്കുന്ന ഒരാള്‍ക്ക് വര്‍ഷത്തില്‍ 122 ദിവസം പണിയുണ്ടാകുമായിരുന്നു. 1990 ആയപ്പോഴേക്കും ഇത് 100 ആയതായി ഹനുമന്ത കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ 2000ത്തില്‍ ഇത് കേവലം 57 ദിവസമായി ചുരുങ്ങിയതായി സാമ്പത്തിക സര്‍വേ പറയുന്നു. യഥാര്‍ഥത്തില്‍ ഗ്രാമങ്ങളിലെ തൊഴില്‍ ലഭ്യത 1994നും 2000ത്തിനുമിടയില്‍ 0.20ശതമാനത്തിലെത്തിയതിനുശേഷം മാറ്റമുണ്ടായിട്ടില്ല. 1987നും 1994നും ഇടയില്‍ ഇത് 2.32 ശതമാനമായിരുന്നു. വിവേചന രഹിതമായ യന്ത്രവല്‍ക്കരണവും ഗ്രാമങ്ങളുടെ വികസനത്തിന് വകയിരുത്തിയ തുകയിലും സബ്സിഡികളിലും വന്ന കുറവും നാണയപ്പെരുപ്പവും കടബാധ്യതയുമൊക്കെയാണ് ഇതിന് കാരണമായത് എന്നതില്‍ ഒരു സംശയവുമില്ല.

കാര്‍ഷികമേഖലയില്‍ തൊഴിലെടുത്തുകഴിഞ്ഞവരുടെ എണ്ണം 1994-95 മുതല്‍ 1999-2000 വരെയുള്ള കാലത്തിനിടയില്‍ 63.9 ശതമാനത്തില്‍നിന്ന് 59.8ശതമാനമായി കുറഞ്ഞു. എന്നാല്‍ ഇതിന് ആനുപാതികമായി നിര്‍മാണ മേഖല 10.7 ല്‍നിന്ന് 11.1 ശതമാനമായി മാത്രമാണ് വളര്‍ന്നത്. സേവനമേഖലയില്‍ ഇതേസമയം 10.7 ല്‍നിന്ന് 9.7ആയി കുറയുകയാണുണ്ടായത്. അതുകൊണ്ട് കാര്‍ഷികമേഖലയിലെ ജോലി പലപ്പോഴും വേദനനിറഞ്ഞതാണെന്ന് പറയാം. പകരം തൊഴിലോ തൊഴിലിടങ്ങളോ സൃഷ്ടിക്കപ്പെടാതെയാണ് കാര്‍ഷികമേഖലയിലെ തൊഴില്‍ ഇല്ലാതായത്.

1994നും 95നും ഇടയില്‍ ജിഡിപിയുടെ 33.55 ശതമാനം സംഭാവന ചെയ്തത് കാര്‍ഷികമേഖലയാണ്. 1999-2000 കാലത്ത് ഇത് വെറും 24.72 ശതമാനമായി കുറഞ്ഞുവെന്നതാണ് യാഥാര്‍ഥ്യം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ 1993നും 94നുമിടയില്‍ 58.5ശതമാനമായിരുന്നെങ്കില്‍ 2004നും 2005നുമിടയില്‍ അത് 69.5 ശതമാനമായി. ജീവന്‍ നിലനിര്‍ത്താന്‍ ഒരാള്‍ക്ക് ലഭിക്കേണ്ട കുറഞ്ഞ ഊര്‍ജമായ 2400 കലോറിയില്‍ കുറവ് ലഭിക്കുന്നവര്‍ എന്ന നിലയില്‍ ദാരിദ്ര്യരേഖയെ നിര്‍വചിക്കുകയാണെങ്കില്‍ ഇത് 87 ശതമാനമെങ്കിലും വരും. ഗ്രാമീണ ജനതയില്‍ 91.4 ശതമാനത്തിന്റെയും കൈവശമുണ്ടായിരുന്ന കന്നുകാലികളുടെ എണ്ണത്തിലും തകര്‍ച്ച നേരിട്ടു. 1991-2002ല്‍ ഭൂരഹിതരായ 100 കുടുംബങ്ങള്‍ക്ക് ആറ് കറവപ്പശുക്കളുണ്ടായിരുന്നത് 2002-03ല്‍ വെറും ഒന്നായി ചുരുങ്ങി. ഏറ്റവും പുതിയ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കണക്കു പ്രകാരം 80.6 കോടി ജനങ്ങളുടെ പ്രതിശീര്‍ഷ ചെലവ് ഒരു ദിവസം 20 രൂപയാണ്. അതില്‍ത്തന്നെ 23.9ശതമാനം വെറും ഒമ്പതുരൂപ ചെലവിലാണ് ജീവിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കര്‍ഷകതൊഴിലാളികള്‍. രാജ്യത്തിന്റെ ഏഴുമുതല്‍ ഒന്‍പതുശതമാനം വരെയുള്ള വളര്‍ച്ച ഭൂരിഭാഗം ജനതയെ ബാധിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

ഈ കണക്കുകള്‍ വിവേചനത്തിന്റെയും ചൂഷണത്തിന്റെയും പുതിയ കഥകളാണ് പറയുക. തൊഴിലില്‍ വിവേചനമനുഭവിക്കുന്ന സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ വീണ്ടും വീണ്ടും വിവേചനത്തിനിരയാവുകയാണ്. കൃഷിയില്‍ പുരുഷന് ലഭിക്കുന്നതിന്റെ 1.4 ശതമാനം കുറവ്കൂലി മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. കര്‍ഷക കുടുംബത്തിലെ ദാരിദ്യാനുപാതം സംബന്ധിച്ചുള്ള 1999-2000ത്തിലെ എന്‍എസ്എസ്ഒ സര്‍വേ അനുസരിച്ച് ഹിന്ദു പട്ടികവര്‍ഗ കുടുംബങ്ങളില്‍ 35.4 ശതമാനം, ഹിന്ദു പട്ടികജാതിയില്‍ 24.7, മുസ്ളിങ്ങളില്‍ 25.2, പിന്നോക്ക വിഭാഗങ്ങളില്‍ 17.5 ശതമാനം എന്നിങ്ങനെയാണ് കണക്ക്. മറ്റ് മതക്കാരില്‍ 17.1 ശതമാനവും ഹിന്ദു വരേണ്യരില്‍ 10 ശതമാനവും മാത്രമാണിത്. ജാതിയും മതവും വരുമാനസ്രോതസ്സുകളെ മാത്രമല്ല, അതിജീവനത്തിനുള്ള തൊഴില്‍ സമ്പാദനത്തെപോലും ബാധിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

ലോകബാങ്കിന്റെ പരിശീലനം ലഭിച്ച സാമ്പത്തിക വിദഗ്ധര്‍ സൃഷ്ടിച്ച 'സാമ്പത്തിക തകര്‍ച്ച' ഇവിടെ സംഭവിച്ചിട്ടില്ല എന്നത് സ്പഷ്ടമാണ്. കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങളുടെ വെട്ടിച്ചുരുക്കല്‍ ആ മേഖലയെ മാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ പ്രതിദിന ലഭ്യതയെയും സാരമായി ബാധിച്ചു. 1991ല്‍ 510.1 ഗ്രാം എന്നത് 2003 ആയപ്പോഴേക്കും 411.2 ഗ്രാം ആയി ചുരുങ്ങി. ഇതുവഴി നമ്മുടെ പൊതുവിതരണ സമ്പ്രദായം കലാപത്തിലേക്കല്ല, യുദ്ധത്തിലേക്ക്തന്നെയാണ് പോകുന്നത്. 16,6304 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഈ കുടുംബങ്ങള്‍ നമ്മുടെ രാജ്യം കാക്കാന്‍ എത്രയോ സൈനികരെ സംഭാവനചെയ്തിട്ടുണ്ട് എന്നത് മറന്നുകൂട. അതുകൊണ്ട് 'സാമ്പത്തിക ഉത്തരവാദിത്തം' എന്നതിന്റെ പേരില്‍ ഗ്രാമീണ ജനതയെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരിക്കുന്നത് അങ്ങേയറ്റം തലതിരിഞ്ഞി സാമ്പത്തിക നയമാണ്.

എണ്‍പത്തിയെട്ട് രാജ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനപ്രകാരം ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 66-ാം സ്ഥാനമാണ്. എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും ഭീതിദമായ വിശപ്പ് അനുഭവിക്കുന്നവരുടെ പട്ടികയിലാണ്. അതില്‍ത്തന്നെ 12 സംസ്ഥാനങ്ങള്‍ 'ഭീതിദവും' മധ്യപ്രദേശ് 'അതിഭീതിദവും' ആണ്. ഈയൊരവസ്ഥയില്‍ ഭക്ഷ്യധാന്യ ശേഖരണത്തില്‍ വളര്‍ച്ച പ്രതീക്ഷിക്കേണ്ടതാണ്. എന്നാല്‍ 2001-2008ല്‍ ഗോതമ്പിന്റെ ഉല്‍പ്പാദനം 4.5ശതമാനം വര്‍ധിച്ചപ്പോള്‍ ഭക്ഷ്യധാന്യവളര്‍ച്ച 46 ശതമാനമായി കുറഞ്ഞു. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിദേശ കമ്പനികള്‍ തുച്ഛവിലയ്ക്ക് ഊറ്റിക്കൊണ്ടുപോകുകയാണ് എന്നതാണ് വസ്തുത. ഇത് പിന്നീട് നമ്മള്‍തന്നെ ബഹുരാഷ്ട്ര കുത്തകകളില്‍നിന്ന് വന്‍വിലയ്ക്ക് തിരിച്ചുവാങ്ങുന്നു.

നാം ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ദാരിദ്ര്യമനുഭവിക്കുന്ന നമ്മുടെ ആളുകള്‍ക്ക് അവര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് നല്‍കാന്‍ കഴിയാതെ പോകുന്നു എന്നതാണ് ദുരന്തം. സംസ്ഥാനങ്ങള്‍ക്കുള്ള ഭക്ഷ്യവിഹിതം ഗണ്യമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. അതേ സമയം വിപണിവില വര്‍ധിക്കുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് 2008-2009ല്‍ ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവരുടെ ഭക്ഷ്യധാന്യം 90 ശതമാനത്തിലധികം വെട്ടിക്കുറച്ചു. പട്ടികവര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ത്രിപുരപോലുള്ള സംസ്ഥാനത്തിനുപോലും 86.86 ശതമാനത്തിന്റെ കുറവുണ്ടായി. ഛത്തീസ്‌ഗഡിനും ഒറീസയ്ക്കും യഥാക്രമം 90.63ഉം 88.66 ശതമാനവും കുറവുവരുത്തി. ഇങ്ങിനെ നോക്കുമ്പോള്‍ പ്രതിദിനം 11രൂപയില്‍താഴെ വരുമാനമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഒരാള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തു വാങ്ങാന്‍ കഴിയില്ല. എപിഎല്‍ റേഷന്‍ സമ്പ്രദായം ഉപേക്ഷിക്കാനുള്ള ഈ നീക്കം ഏറ്റവും കുറഞ്ഞത് ദാരിദ്ര്യമനുഭവിക്കുന്ന ഈ സംസ്ഥാനങ്ങളിലെങ്കിലും ഭക്ഷ്യക്ഷാമം സൃഷ്ടിക്കും. അതായത് ഇവരില്‍ ഭൂരിഭാഗംപേര്‍ക്കും ലഭിക്കുന്ന ഭക്ഷ്യവസ്തുവില്‍ 86 ശതമാനത്തിന്റെ കുറവുണ്ടാകും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം രണ്ടുകോടി തൊഴില്‍ സൃഷ്ടിക്കപ്പെട്ടത് കടലാസില്‍മാത്രമാണ്. വളരെചുരുക്കം ഇടങ്ങളില്‍മാത്രമാണ് സര്‍ക്കാറിന് ഇതുവഴി തൊഴില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞത്. കിട്ടിയവര്‍ക്കുതന്നെ പദ്ധതി ഉറപ്പുനല്‍കുന്നതു പ്രകാരമുള്ള 100 ദിവസത്തെ തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുമില്ല. ഇതുകൂടാതെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ജോലിഭാരം വര്‍ധിപ്പിച്ചും വാഗ്ദാനം ചെയ്ത കൂലിയുടെ ചെറിയ ശതമാനംപോലും നല്‍കാതെയും തൊഴിലാളികളെ കബളിപ്പിക്കുകയാണ്.

നമുക്ക് വന്യജീവികളെ സംരക്ഷിക്കാന്‍ നിയമമുണ്ടെങ്കിലും കൃഷിയില്‍ തൊഴില്‍ ഉറപ്പുവരുത്താന്‍ നിയമങ്ങളില്ല. ഈ യാഥാര്‍ഥ്യം നിലനില്‍ക്കെ 27.3 ശതമാനം കര്‍ഷകരും 28.2 ശതമാനം കര്‍ഷകതൊഴിലാളികളും മറ്റ് തൊഴില്‍ചെയ്ത് ജീവിക്കുന്ന 41.9ശതാനം പേരും ഒരോവര്‍ഷവും പലയിടങ്ങളിലേക്ക് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഇങ്ങനെ പലായനം ചെയ്യുന്നവര്‍ നിര്‍ബന്ധിത തൊഴിലെടുക്കാനും മനുഷ്യത്വഹീനമായ അന്തരീക്ഷത്തില്‍ ജീവിക്കാനും നിര്‍ബന്ധിതരാവുകയും കലാപങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാവുകയും ചെയ്യും. ഇന്ത്യയില്‍ ബാലവേല ചെയ്യുന്ന 10 മില്യണ്‍ കുട്ടികളില്‍ 70 ശതമാനവും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെടുന്നത്. തെരഞ്ഞെടുപ്പിനുശേഷവും കാര്യങ്ങള്‍ ഇതേപോലെ മുന്നോട്ടുപോകുകയാണെങ്കില്‍ ഒരു സംശയവുമില്ല, ആഫ്രിക്കയുടെ അവസ്ഥയിലേക്ക് നാം കൂപ്പ്കുത്തും. ക്ഷാമം, വേശ്യാവൃത്തി, കുറ്റകൃത്യങ്ങള്‍, ഭീകരവാദം, കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ എന്നിവ മുമ്പത്തേക്കാള്‍ ഭീതിദമായി ഇവിടെ നടമാടും. ഇതാണ് നവ-ഉദാരവല്‍കൃത ചിന്തകര്‍ നമുക്കായി ഒരുക്കിയ ജീവിത രീതി എന്നോര്‍ക്കുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ പകരം തൊഴില്‍ കണ്ടെത്തുകയല്ല ഇതിനുള്ള പരിഹാരം. കാര്‍ഷിക മേഖല പുനരുജ്ജീവിപ്പിക്കുക തന്നെയാണ് പരിഹാരം. ഭൂപരിഷ്കരണം നടപ്പാക്കുകയും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വലിയതോതില്‍ ഭൂമി വിതരണം ചെയ്യുകയുമാണ് വേണ്ടത്. നിലനില്‍ക്കുന്ന ഭൂ-വന നിയമങ്ങള്‍ ഇതിന് പര്യാപ്തമാണ്. അവ നടപ്പിലാക്കുക മാത്രമാണ് ആവശ്യം. ഒരു സുരക്ഷാ വല എന്നതിലുപരി ഉല്‍പ്പാദന വളര്‍ച്ചയെ സഹായിക്കുംവിധം ഇവ എങ്ങനെയാണ് നടപ്പാക്കുകയെന്ന് പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ നമുക്ക് കണിച്ചുതരുന്നുണ്ട്. തീര്‍ച്ചയായും നമ്മള്‍ അത് നടപ്പില്‍വരുത്തണം.

***

സുനീത് ചോപ്ര

3 comments:

വര്‍ക്കേഴ്സ് ഫോറം said...

തെരഞ്ഞെടുപ്പായതോടെ ഇന്ത്യയിലെ അമ്പത്തൊന്ന് ശതകോടീശ്വരന്മാരെക്കുറിച്ച് നാം ഒരുപാട് ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ എന്നാല്‍ ഇതേ ഇന്ത്യയുടെ മറ്റൊരു മുഖമായ, ഒരു ദിവസം കേവലം 20 രൂപകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന 90 ദശലക്ഷം ജനങ്ങളെക്കുറിച്ച് അധികമാരും പറഞ്ഞുകേള്‍ക്കുന്നില്ല. എങ്ങനെയാണ് അവരുടെ ജീവിതം?

സുനീത് ചോപ്ര വിലയിരുത്തുന്നു.

എല്ലാവര്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ മെയ്‌ദിനാശംസകള്‍

ജനശക്തി said...

ഒരു ദിവസം കേവലം 20 രൂപകൊണ്ട് ജീവിതം കഴിച്ചുകൂട്ടുന്ന 90 ദശലക്ഷം ജനങ്ങള്‍....

നമുക്കൊന്ന് ലജ്ജിക്കാം..

Aarushi said...

ഭൂപരിഷ്കരണം നടപ്പാക്കുകയും പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വലിയതോതില്‍ ഭൂമി വിതരണം ചെയ്യുകയുമാണ് വേണ്ടത്. നിലനില്‍ക്കുന്ന ഭൂ-വന നിയമങ്ങള്‍ ഇതിന് പര്യാപ്തമാണ്. അവ നടപ്പിലാക്കുക മാത്രമാണ് ആവശ്യം. ഒരു സുരക്ഷാ വല എന്നതിലുപരി ഉല്‍പ്പാദന വളര്‍ച്ചയെ സഹായിക്കുംവിധം ഇവ എങ്ങനെയാണ് നടപ്പാക്കുകയെന്ന് പശ്ചിമബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ നമുക്ക് കണിച്ചുതരുന്നുണ്ട്


കേരളത്തിലെ അവസ്ഥ കൊണ്ടാണൂ വടക്കേ ഇന്ത്യയില്‍ ഭൂപരിഷ്കരണം നടപ്പാക്കാത്തതു അവിടെ കുറെ ജന്‍മികളും അടിയാന്‍മാരും ഉള്ളതു കൊണ്ടൂ ക്ര്‍ഷി നടക്കുന്നു, കേരളത്തില്‍ എന്താണവസ്ത?

തെങ്ങില്‍ കേറാന്‍ ആളില്ല ഒരു തെങ്ങില്‍ കയറാന്‍ ഇരുപതു രൂപ വേണാം പിന്നെ വൈകിട്ടൂ കുപ്പി വാങ്ങിക്കൊടുക്കണാം കിട്ടുന്നതോ നാലു പേട്ടു തേങ്ങ അതല്ല നല്ല തേങ്ങ ആണെന്നു തന്നെ വിചാരിക്കുക വിറ്റാല്‍ കിട്ടുന്നത്‌ പതിനാറു രൂപ , തെങ്ങില്‍ കയറണ്ട എന്നു നിശ്ചയിക്കാനേ പറ്റു

പുരയിടം കിളപ്പിക്കാമെന്നു കരുതുക ആളില്ല മുന്നൂറു രൂപയാണൂ വേതനം കൊടുത്താലോ കിളക്കന്‍ അറിയില്ല ലഞ്ചും ബ്രേക്ഫസ്റ്റും ഉച്ചയുറക്കവും എല്ലാം കഴിഞ്ഞു രണ്ട്‌ ചേനത്തടം ഉണ്ടാക്കിയാല്‍ ഭാഗ്യം

ഹരിജന്ത്തിനും ന്യൂനപ്ക്ഷത്തിനും പത്ത്‌ സെണ്റ്റ്‌ പതിച്ചു കൊടുത്താല്‍ ഇപ്പം ഉല്‍പ്പാദനം വരും, ഹ ഹ , ഹരിജനം എല്ലാം നായരെയും നമ്പൂതിരിയെക്കാളും ഹ ക്ളാസില്‍ ആണൂ ജീവിക്കുന്നത്‌, ക്ര്‍ഷി ചെയ്യാന്‍ പോകുന്നതിനെക്കാള്‍ കുന്താലി എടുത്തു വല്ല പുരയിടത്തില്‍ ചുരണ്ടി നില്‍ക്കുന്നതാണു ലാഭം മുന്നൂറു രൂപ വൈകിട്ടു കിട്ടും ബിവറേജസില്‍ ചെന്നു ഒരു ജവാന്‍ മദ്യം വങ്ങി അടിക്കം നൂറു രൂപ ബാക്കി പൊട്ട്ച്ചു കളയുക ക്രിഷി കുറെ പുളുത്തും ന്യായം സ്റ്റാറ്റിസ്റ്റിക്സും പറഞ്ഞാല്‍ ക്ര്‍ഷി നടക്കത്തില്ല ആത്മാര്‍ഥത വേണം സ്കില്‍ഡ്‌ ലേബര്‍ വേണം