ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സമരത്തിനൊടുവിലാണ് ഇന്ത്യന്‍ സ്വരാജ് നേടിയതും ബ്രിട്ടീഷ് കിരീടത്തിനു കീഴിലുള്ള വൈസ്രോയിക്കു പകരം ഗവര്‍ണര്‍ ജനറല്‍ വന്നതും. സ്വാതന്ത്ര്യപ്രാപ്തിയോടെ ഗവര്‍ണര്‍ ജനറല്‍ പദവിയും ഇല്ലാതായി. “'തെമ്മാടികളും ചട്ടമ്പികളും കൊള്ളക്കാരു'മായ ഇന്ത്യന്‍ നേതാക്കള്‍ക്ക് ഭരണം കൈമാറരുതെന്ന വിന്‍സ്റ്റ ചര്‍ച്ചിലിന്റെ എതിര്‍പ്പ് മറികടന്നുകൊണ്ടാണ് ബ്രിട്ടന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കിയത്.
ചര്‍ച്ചില്‍ ഒരു പ്രവാചകനായിരുന്നോ? കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന കോണ്‍ഗ്രസിന്റെ നോമിനിയായ ഗവര്‍ണര്‍ക്ക് ഭരണഘടനയെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്തിക്കൊണ്ട് സംസ്ഥാന മന്ത്രിസഭയുടെ ഒരു റൂളിങ് അനുസരിക്കാതിരിക്കാനും അധികാരമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരളത്തിലെ പ്രതിപക്ഷം ശക്തമായി വാദിക്കുന്നത്. ഇതാണോ നെഹ്റുവിന്റെ കോണ്‍ഗ്രസ്?
നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടന ജനാധിപത്യപരവും വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണ്. ചൈനാ ആക്രമണത്തെ തുടര്‍ന്ന് രാജ്യരക്ഷാമന്ത്രി കൃഷ്ണമേനോനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് നെഹ്റുവിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. വിവേചനപൂര്‍വമായ തീരുമാനം രാഷ്ട്രപതിക്ക് വിട്ടുകൊടുക്കാതിരിക്കലാണ് ജനാധിപത്യത്തിന്റെ അനിവാര്യത എന്നതിനാല്‍ അദ്ദേഹത്തിന് ഒടുവില്‍ വഴങ്ങേണ്ടിവന്നു.
കേരളത്തിലെ കോണ്‍ഗ്രസ് ഇന്ത്യയിലെയോ ഇംഗ്ളണ്ടിലെയോ ജുഡീഷ്യല്‍ കീഴ്വഴക്കങ്ങളെക്കുറിച്ചും പൊതുനിയമങ്ങളെക്കുറിച്ചും അജ്ഞരും പരിചയശൂന്യരുമാണെന്നു തോന്നുന്നു. ഷംഷേര്‍സിങ് കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് നിയമവശം വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് ശിക്ഷാലഘൂകരണം സംബന്ധിച്ച തീരുമാനം, അദ്ദേഹത്തിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അംഗീകരിക്കാന്‍ ഗവര്‍ണര്‍ രാമകൃഷ്ണറാവുവിനെ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന രാഷ്ട്രീയസ്ഥിതിയില്‍ പ്രശ്നം നിര്‍ണായകമാണെന്നിരിക്കെ എല്‍ഡിഎഫ് ആയാലും യുഡിഎഫ് ആയാലും അഡ്വക്കറ്റ് ജനറലിനെതിരെ ഇത്രയും അറിവില്ലായ്മയും ആക്രമണോത്സുകതയും എന്തിനാണ് കാണിക്കുന്നത്.
ഷംഷേര്‍സിങ് കേസില്‍(1974) ഏഴംഗബെഞ്ച് ഒടുവില്‍ സ്ഥാപിച്ചത് ഇന്ത്യന്‍ ഭരണസംവിധാനം പ്രധാനമായും വെസ്റ്റ് മിന്‍സ്റ്റര്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നാണ്. വെസ്റ്റ്മിന്‍സ്റ്റര്‍ സംവിധാനത്തില്‍,വിശദമാക്കപ്പെട്ട ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴികെ, മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ രാജ്ഞി ബാധ്യസ്ഥയാണ്. മന്ത്രിസഭാ തീരുമാനം അയുക്തിപരമോ സ്വേച്ഛാപരമോ വഴിപിഴച്ചതോ തീര്‍ത്തും പക്ഷപാതപരമോ ആണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനമാവാമെന്നും എന്നാല്‍, ഗവര്‍ണര്‍ എന്നത് ആചാരപരമായ ഒരു നേതൃപദവിയാണെന്നും ഭരണത്തിന്റെ യഥാര്‍ഥ അധികാരം മന്ത്രിസഭയ്ക്കാണെന്നുമാണ് ജനാധിപത്യത്തില്‍ ഉള്‍ച്ചേര്‍ന്ന നിയമം.
എന്നാല്‍, കേരളത്തിലെ പ്രതിപക്ഷം തറപ്പിച്ചു പറയുന്നതുപോലെ മന്ത്രിസഭയുടെ തീരുമാനത്തെ മറ്റൊരു വിധികൊണ്ട് പകരം വയ്ക്കാന്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രവും വിവേചനരഹിതവുമായി ഒരു വിവേചനാധികാരം ഉണ്ടെന്ന് അനുമാനിക്കുന്നത് ഗുരുതരമായ കടന്നുകയറ്റമാവും. അല്ലെങ്കില്‍ നിയമസഭ പാസാക്കുന്ന എല്ലാ നിയമനിര്‍മാണങ്ങളിലും പ്രതിലോമകരമായ ജുഡീഷ്യല്‍ തീരുമാനങ്ങളിലും ഒപ്പുവയ്ക്കാന്‍ വിസമ്മതിക്കുന്ന തരത്തില്‍ എല്ലാ എക്സിക്യൂട്ടീവ് അധികാരങ്ങളും ഗവര്‍ണര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമോ? അങ്ങനെയെങ്കില്‍ നമ്മുടെ ഭരണഘടന ഒരു കടലാസ് സ്വേച്ഛാധിപത്യമായി ചുരുങ്ങിപ്പോകും. ഗവര്‍ണറില്‍ സമ്പൂര്‍ണാധികാരങ്ങള്‍ നിക്ഷിപ്തമാണെന്ന വ്യാഖ്യാനം അപകടകരമാണ്. സ്വന്തം മനഃസാക്ഷിയോടല്ലാതെ മറ്റാരോടും ഉത്തരവാദിത്തവുമില്ലാതെ ഏകാധികാരകേന്ദ്രമായ രാഷ്ട്രപതി പ്രവര്‍ത്തിക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. അതോടെ സ്വരാജ് മരീചികയും അസംബന്ധവുമായി മാറും.
ഒരു ഏകാധിപതിയെയോ പ്രസിഡന്റിനെയോ സൃഷ്ടിക്കുന്ന പ്രസിഡന്‍ഷ്യല്‍ സംവിധാനത്തിനു വിരുദ്ധമായി ക്യാബിനറ്റ് സംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് അന്തിമവിലയിരുത്തലില്‍ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നതുകൊണ്ടുതന്നെ സമ്പൂര്‍ണാധികാരം ജനങ്ങള്‍ക്കുതന്നെയാണ്. രാജാധികാരം ഇല്ലാതായെങ്കിലും രാജഭരണത്തിന്റെ പ്രത്യയശാസ്ത്രം ഭരണഘടനാ നിര്‍മാണസഭയെ പിടികൂടിയിരുന്നതിനാലാണ് രാഷ്ട്രപതിയും ഗവര്‍ണറും പേരിനെങ്കിലും നിലനിന്നത്. വൈസ്രോയിപദവിയാണ് ഗവര്‍ണര്‍ ജനറലായി അതിജീവിക്കുകയും പിന്നീട് രാഷ്ട്രപതിയെന്ന പ്രതീകമായിത്തീരുകയും ചെയ്തത്. രാഷ്ട്രപതിയില്‍നിന്ന് രാജാധികാരത്തിന്റെ സര്‍വാധികാരങ്ങളുള്ള പ്രതിനിധിയുടെ പ്രതിരൂപത്തിലേക്കുള്ള പിന്മടക്കം അസംബന്ധമാണ്.
രാഷ്ട്രീയമായ നിര്‍ബന്ധിതാവസ്ഥയില്‍ അപൂര്‍വമായ അപവാദങ്ങളുണ്ടാവാം. അതുകൊണ്ടാണ് ഷംഷേര്‍സിങ് കേസിലെ ദീര്‍ഘമായ വാദങ്ങള്‍ക്കുശേഷം മന്ത്രിസഭാ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ രാഷ്ട്രപതി ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി റൂള്‍ ചെയ്തതും ഒരു ചോദ്യമുന്നയിച്ചതും. രാഷ്ട്രപതി ഒരു പ്രതീകം മാത്രമാണോ? അല്ല, ചില അപൂര്‍വ സന്ദര്‍ഭങ്ങള്‍ രാഷ്ട്രപതിയുടെ സ്വതന്ത്ര തീരുമാനം ആവശ്യപ്പെട്ടേക്കും. ജഡ്ജിയുടെ പ്രായത്തെച്ചൊല്ലിയുള്ള വിവാദം ഉള്ളതുപോലുള്ള കാലത്ത് ഇതുസംബന്ധിച്ച പട്ടിക കൃത്യവും സമഗ്രവുമാവണമെന്നില്ല. രാഷ്ട്രപതിക്ക് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി ചര്‍ച്ച നടത്തി അദ്ദേഹത്തിന്റെ ഉപദേശാനുസരണം പ്രവര്‍ത്തിക്കാം, അദ്ദേഹം ആഗ്രഹിക്കുന്ന തരത്തിലല്ല.
നാം സ്വീകരിച്ച വെസ്റ്റ്മിന്‍സ്റ്റര്‍ മാതൃകയിലുള്ള ക്യാബിനറ്റ് സംവിധാനത്തില്‍ ഇംപീച്ച്മെന്റിലൂടെ പുറത്താക്കുന്നതിനടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഷംഷേര്‍ സിങ് കേസിന്റെ(ഏഴ് ജഡ്ജിമാരുടെ)വിധി വിപുലമായ ബെഞ്ച് മാറ്റുകയോ അടിസ്ഥാനഘടന ലംഘിക്കാതെ ഭരണഘടനയില്‍ മൌലികമാറ്റം വരുത്തുകയോ ചെയ്യുന്നതിന് മുമ്പുവരെ ഗവര്‍ണറും രാഷ്ട്രപതിയും ഭരണച്ചുമതല നിര്‍വഹിക്കണമെന്നതായിരുന്നു വസ്തുത. ഷംഷേര്‍സിങ് കേസിലെ വിധിയെ എതിര്‍ത്ത് സുപ്രീംകോടതിയില്‍ ഒരു കേസും വന്നിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം കേട്ട് മധ്യപ്രദേശ് സ്വീകരിച്ച നടപടി അങ്ങേയറ്റത്തെ വിഡ്ഢിത്തമാണ്. സുപ്രീംകോടതിയിലെ അഞ്ചു ജഡ്ജിമാര്‍ മധ്യപ്രദേശിന്റെ കാര്യത്തില്‍ നടത്തിയ റൂളിങ്ങിലെ ഒരു ഭാഗം എന്റെ എതിര്‍പ്പിനെ ശരിവയ്ക്കുന്നു. ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് റിവിഷന്‍ അപേക്ഷ ഡിസ്മിസ് ചെയ്തു. അപേക്ഷ ഡിസ്മിസ് ചെയ്യുമ്പോള്‍ത്തന്നെ ഗാഡ്ഗില്‍ ജെ അപേക്ഷ രേഖപ്പെടുത്തിയത് ഇങ്ങനെ:
“However, I may observe at this juncture itself that at one stage it was expressly submitted by the learned counsel on behalf of the respondents that in case if it is felt that bias is well apparently inherent in the proposed action of the concerned Ministry, then in such a case situation notwithstanding the other Ministers not being joined in the arena of the prospective accused, it would be a justified ground for the Governor to act on his own, independently and without any reference to any Ministry, to decide that question’.”
ചുരുക്കത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം അയുക്തിപരവും പൂര്‍ണമായും കീഴ്വഴക്കങ്ങളുടെ ലംഘനവുമല്ലെങ്കില്‍പ്പോലും മന്ത്രിസഭാ തീരുമാനങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന വ്യവസ്ഥയില്‍ നിന്ന് മാറുന്നത് ഉചിതവും നിയമപരവുമല്ല. അവസാനത്തെ മനുഷ്യന്റെ ബാലറ്റിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമവിധിയെന്നിരിക്കെ രാഷ്ട്രീയാധികാരം നേടാന്‍ ഗവര്‍ണറെ അലോസരപ്പെടുത്തുന്നതെന്തിനാണ്. ചര്‍ച്ചില്‍ ഇക്കാര്യം ശക്തമായി പറഞ്ഞിട്ടുണ്ട്:
"ഒരു കൊച്ചു പെന്‍സിലുമായി ഒരു കൊച്ചു ബൂത്തിലേക്ക് ഒരു കഷണം കടലാസില്‍ ചെറിയ ഗുണനചിഹ്നം വരയ്ക്കാന്‍ പോകുന്ന ഒരു ചെറിയ മനുഷ്യനാണ് ഏറ്റവും താഴെ ജനാധിപത്യത്തിന് എല്ലാ ആദരവും അര്‍പ്പിക്കുന്നത്. വാചാടോപങ്ങളോ വിപുലമായ ചര്‍ച്ചകളോ ഈ ഘടകത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കാന്‍ സാധ്യതയില്ല.''
പത്ത് ഡൌണിങ് സ്ട്രീറ്റ് (ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി) ബക്കിങ്ഹാം കൊട്ടാര(ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരം)ത്തെ വിജയിച്ചിരിക്കുന്നു. തെംസ് നദി പ്രതീകവല്‍ക്കരിക്കുന്ന ബ്രിട്ടീഷ് സമ്പ്രദായങ്ങളുമായിട്ടായിരുന്നു നമ്മുടെ പിതാമഹന്മാര്‍ക്ക് പരിചയം. ഭരണഘടനാനിയമങ്ങളുടെ കാര്യത്തില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മാതൃകയാണ് നമ്മള്‍ സ്വീകരിച്ചത്, വാഷിങ്ടണെയോ പ്രസിഡന്‍ഷ്യല്‍ സംവിധാനമോ അല്ല. ഷംഷേര്‍സിങ് കേസിലെ ഒരു ഭാഗം:
രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥ മുന്നോട്ടുവയ്ക്കവെ രാഷ്ട്രീയമായ വ്യക്തതയോടെ പ്രധാനമന്ത്രി നെഹ്റു നിലപാട് വിശദീകരിച്ചു:
സര്‍ക്കാരിന്റെ ഘടനയുടെ സ്വഭാവം മന്ത്രിതലത്തിലുള്ള ഉത്തരവാദിത്തമാണോ അമേരിക്കയില്‍ നിലനില്‍ക്കുന്ന പ്രസിഡന്‍ഷ്യല്‍ രീതിയാണോ എന്നാണ് നമുക്ക് ആദ്യമായി തീരുമാനിക്കേണ്ട ഒരു കാര്യം. പല അംഗങ്ങളും ഒറ്റനോട്ടത്തില്‍ത്തന്നെ ഈ പരോക്ഷ തെരഞ്ഞെടുപ്പിനെ എതിര്‍ത്തേക്കും. പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെയുള്ള തെരഞ്ഞെടുപ്പിനെയാണ് അവര്‍ പിന്തുണച്ചേക്കുക. ഈ വിഷയത്തില്‍ നമ്മള്‍ ഗൌരവപൂര്‍വം ആലോചന നടത്തി വളരെ വ്യക്തമായ ഒരു തീരുമാനത്തിലെത്തി. ആദ്യത്തേത് നമുക്ക് സ്വീകാര്യമാവില്ല. അധികാരം യഥാര്‍ഥത്തില്‍ രാഷ്ട്രപതിയിലല്ല, മന്ത്രിസഭയിലും നിയമസഭയിലും നിഷിപ്തമായ മിനിസ്റ്റീരിയല്‍ രീതിയില്‍ ഊന്നാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. അതേസമയം, രാഷ്ട്രപതി ഫ്രഞ്ച് പ്രസിഡന്റിനെപ്പോലെ അധികാരമൊന്നുമില്ലാത്ത നേതാവായിരിക്കുകയുമില്ല. നമ്മള്‍ രാഷ്ട്രപതിക്ക് യഥാര്‍ഥ അധികാരങ്ങളൊന്നും നല്‍കിയിട്ടിലെങ്കിലും ആ പദവി മഹത്തായ അവകാശങ്ങളും അന്തസ്സും ഉള്ളതാക്കി മാറ്റിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ നമ്മുടെ രാഷ്ട്രപതിയും പ്രതിരോധസേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആണ്. അതുകൊണ്ട് ഇപ്പോള്‍ രാഷ്ട്രപതിക്ക് യഥാര്‍ഥ അധികാരമൊന്നും നല്‍കാതെ നാം പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത് ചെറിയ തോതില്‍ അസ്വാഭാവികവും ആവശ്യമായ ഫലമൊന്നുമില്ലാത്ത വിധം സമയത്തിന്റെയും അധ്വാനത്തിന്റെയും പണത്തിന്റെയും വന്‍തോതിലുള്ള ചെലവുമായി മാറിയേക്കും.
ഇപ്പോഴത്തെ കേസില്‍ ഒരു പ്രത്യേക സാഹചര്യം രൂപപ്പെട്ടതോ മന്ത്രിസഭ കൈക്കൊണ്ട തീരുമാനം അയുക്തിപരമോ ഒരു ഭരണഘടനാസ്ഥാപനത്തെ രക്ഷപ്പെടുത്താനുള്ള ബോധപൂര്‍വമായ പക്ഷപാതമോ അല്ലെന്നിരിക്കെ രാജ്ഭവനിലെ താമസക്കാരന്‍ മന്ത്രിസഭാ തീരുമാനം പാലിക്കാന്‍ ബാധ്യസ്ഥനാണ്. തന്റെയോ തനിക്കിഷ്ടപ്പെട്ട നിയമജ്ഞരുടെ പ്രത്യേകമായ ഒരു തീരുമാനംകൊണ്ട് മന്ത്രിസഭയുടെ വ്യക്തമായ തീരുമാനത്തെ പകരം വയ്ക്കാന്‍ ഗവര്‍ണര്‍ക്കാവില്ല.
സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനില്‍ കുറ്റം കണ്ടെത്തിയതും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ തീരുമാനിച്ചതും സത്യം. പക്ഷേ, നിയമത്തിന്റെ കാര്യത്തില്‍ പൊലീസ് തലവന്റെയല്ല, സര്‍ക്കാരിലെ ഏറ്റവും ഉന്നതനായ നിയമ ഓഫീസറുടെ ഉപദേശം നിര്‍ബന്ധമായി പാലിക്കുകയാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഉചിതജ്ഞമായിട്ടുള്ളത്. ഈ കേസില്‍ പിണറായി വിജയനെ അഡ്വക്കറ്റ് ജനറല്‍ കുറ്റവിമുക്തനാക്കി. അദ്ദേഹത്തിനനുകൂലമായി ബോധപൂര്‍വമായ പക്ഷപാതിത്വം അഡ്വക്കറ്റ് ജനറല്‍ കാണിച്ചില്ലെന്നിരിക്കെ എജിയുടെ ഉപദേശം മന്ത്രിസഭ സ്വീകരിക്കുന്നതിലാണ് ഔചിത്യമുള്ളത്. എജിയുടെ കോലം കത്തിക്കുന്നതിനും അദ്ദേഹത്തെ അധിക്ഷേപിക്കുന്നതിനും പകരം നിയമസഭയില്‍ വന്ന് നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് അദ്ദേഹത്തോട് ആവശ്യപ്പെടാം. നെഹ്റുവിന്റെ പാര്‍ടിയുടെ അന്തസ്സ് അതാവണം. അധികാരത്തിനു വേണ്ടി ചിത്തഭ്രമം സംഭവിക്കുന്ന തരത്തിലേക്ക് രാഷ്ട്രീയം മാറിയോ. ഇല്ല, സാധാരണക്കാരനോ രാജാവോ അതോ ജനപ്രതിനിധിയോ സ്വേച്ഛാധികാരമുള്ള രാഷ്ട്രപതിയോ. ആരാണ് മഹത്തായ ഇന്ത്യയെ ഭരിക്കേണ്ടത്!
*
വി ആര്‍ കൃഷ്ണയ്യര്‍ കടപ്പാട്: ദേശാഭിമാനി
Subscribe to:
Post Comments (Atom)
10 comments:
ചുരുക്കത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ പ്രശ്നം അയുക്തിപരവും പൂര്‍ണമായും കീഴ്വഴക്കങ്ങളുടെ ലംഘനവുമല്ലെങ്കില്‍പ്പോലും മന്ത്രിസഭാ തീരുമാനങ്ങള്‍ പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന വ്യവസ്ഥയില്‍ നിന്ന് മാറുന്നത് ഉചിതവും നിയമപരവുമല്ല. അവസാനത്തെ മനുഷ്യന്റെ ബാലറ്റിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമവിധിയെന്നിരിക്കെ രാഷ്ട്രീയാധികാരം നേടാന്‍ ഗവര്‍ണറെ അലോസരപ്പെടുത്തുന്നതെന്തിനാണ്. ചര്‍ച്ചില്‍ ഇക്കാര്യം ശക്തമായി പറഞ്ഞിട്ടുണ്ട്:
"ഒരു കൊച്ചു പെന്‍സിലുമായി ഒരു കൊച്ചു ബൂത്തിലേക്ക് ഒരു കഷണം കടലാസില്‍ ചെറിയ ഗുണനചിഹ്നം വരയ്ക്കാന്‍ പോകുന്ന ഒരു ചെറിയ മനുഷ്യനാണ് ഏറ്റവും താഴെ ജനാധിപത്യത്തിന് എല്ലാ ആദരവും അര്‍പ്പിക്കുന്നത്. വാചാടോപങ്ങളോ വിപുലമായ ചര്‍ച്ചകളോ ഈ ഘടകത്തിന്റെ പ്രാധാന്യത്തെ കുറയ്ക്കാന്‍ സാധ്യതയില്ല.''
when Karunakaran were in Pinarayi's situation, what SFI/DYFI were doing... yea.. sorry what did I do?
ആരാധ്യനായ ശ്രി.കൃഷ്ണയ്യരോട് വാദിക്കാന്‍ ഞാനാളല്ല. എന്നാലും ഇതൊന്നു എഴുതിക്കോട്ടേ.
“അഡ്വക്കെറ്റ് ജനറല്‍ ഒരു കാര്യത്തെപ്പറ്റി ഉപദേശം നല്‍കുന്നത് തെറ്റല്ല, ആ കാര്യത്തോട് അദ്ദേഹത്തിന്റെ നിലപാട് അഥവാ വാദമുഖങ്ങള്‍ നിയമ വിധേയമായി ഉന്നയിക്കുന്നതിലും തെറ്റില്ല, നിയമം വിവിധ രീതിയില്‍ വ്യാഖാനിക്കാമല്ലോ. എന്നാല്‍ വിചാരണ നടക്കുവാനിരിക്കുന്ന ഒരു കേസില്‍ അഡ്വക്കേറ്റ് ജനറല്‍ വിധിയെ സ്വാധീനിക്കാവുന്ന വിധത്തില്‍ ഒരു പഠനം നടത്തി പ്രസ്താവന ഇറക്കാമോ എന്നതാണ് ഈ കേസിനെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ചോദ്യം.
അന്‍പത് രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിനു അഞ്ചു വര്‍ഷം തടവു ശിക്ഷയും ജോലി നഷ്ടപ്പെടുകയും മാനക്കേട് അനുഭവിക്കുകയും ചെയ്ത ഒരു പാട് പേരുടെ കഥകള്‍ വിജിലന്‍സ് കോടതികളില്‍ കേള്‍ക്കാം, വിധി പ്രസ്താവനകളിലെ ക്രൂരത അഭിഭാഷക വൃന്ദങ്ങളില്‍ പല തവണ ചര്‍ച്ച ചെയ്യപ്പെട്ടിരിക്കുന്നു, അവരൊക്കെ ഒരു പക്ഷേ അത്താഴപ്പട്ടിണി കൊണ്ടാവാം ആരെങ്കിലും നീട്ടുന്ന അന്‍പത് രൂപയോ, നൂറുരൂപയോ ഒരു സന്തോഷത്തിന്റെ പേരില്‍ വാങ്ങുന്നത്. തെറ്റല്ലെന്നല്ല, ഇത് പോലൂള്ള കേസുകളിലെ വിവേചനത്തിന്റെ കാഠിന്യം ചൂണ്ടിക്കാട്ടുവാന്‍ പറഞ്ഞതാണ്. ഇങ്ങനെയുള്ള സര്‍ക്കാര്‍ അനുമതി ഒരുപക്ഷേ മന്ത്രിസഭയില്‍ ആരും തന്നെ അറിയാതെ ആവും നല്‍കപ്പെടുക! തന്നെയുമല്ല, വിചാരണ സമയത്ത് സര്‍ക്കാരനുമതിയില്ല എന്ന വാദം വേണമെങ്കില്‍ കോടതികള്‍ തള്ളിക്കളയുക പോലും ചെയ്യാറുണ്ട്.എന്തായാലും ആരോപണം ഉന്നയിക്കപ്പെട്ടാല്‍ നിരപരാധിത്വം തെളിയിക്കേണ്ടതിന്റെ ബാധ്യത പ്രതിക്കാണ് എന്ന രീതിയിലാണ് ഇവിടെ അഴിമതിക്കേസുകള്‍ ഇതേവരെ വിചാരണ നടത്തിവന്നത്.
ആ രീതി തന്നെ അട്ടിമറിച്ചാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ ഒരു പുതിയ കീഴ്‌വഴക്കം കൊണ്ടുവന്നത്, സാങ്കേതികമായോ, നിയമപരമായോ ഒരു തെറ്റ് ചെയ്തു എന്ന് പറയാനാവില്ല, എങ്കിലും, ഈ കീഴ്‌വഴക്കത്തിന്റെ ലംഘനം ഇനി ആരൊക്കെ [ദുരു]ഉപയോഗിക്കും എന്ന് നാം ഭയപ്പെടുക തന്നെ വേണം.“ [കട: വലിയ ദിവാന്‍ ]
തന്റെ ജോലി നിര്‍വഹിക്കുന്നതിനിടയില്‍ അനാവശ്യമായി പീഡിപ്പിക്കപ്പെടാതിരിക്കാന്‍ ഒരു പൊതുപ്രവര്‍ത്തകനു ഒരു പരിരക്ഷ. അതല്ലേ സെക്ഷന്‍ 197. അത് കൊണ്ട് വന്നത് എല്‍ഡി എഫുമല്ല. ആദ്യമായല്ല ആ സെക്ഷന്‍ ഉപയോഗപ്പെടുത്തപ്പെടുന്നതും. സുപ്രീം കോടതി തന്നെ നന്ദകുമാറിന്റെ ഹര്‍ജിയില്‍ അക്കാര്യത്തിലെ ശരിമ വ്യകതമാക്കിയിട്ടുണ്ട്. ഈയടുത്ത ദിവസവും.
അഴിമതിക്കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റം ചുമത്തപ്പെട്ടവനാണെന്നത് പുതിയ അറിവാണ്. പോട്ടയിലും ടാഡയിലുമൊക്കെയല്ലാതെ onus of proof കുറ്റാരോപിതനില്‍ വീഴുന്നതായി കേട്ടിട്ടില്ല.തെറ്റെങ്കില്‍ അങ്കിള്‍ തിരുത്തുമല്ലോ. ഇടതുപക്ഷം പുതിയ കീഴ്വഴക്കം കൊണ്ടു വന്നു എന്നു പറയുന്നതൊക്കെ ഏത് രീതിയിലാണ് ശരിയാവുന്നത്?
പ്രിയ ജനശക്തി,
സെക്ഷന്‍ 197 കൊണ്ടു വന്നത് എല്‍.ഡി.എഫോ, യു.ഡി.എഫോ എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. ആരായാലും, ആ പ്രവര്‍ത്തിയിലൂടെ ജനസേവകനും സാധാ പൌരനും തമ്മില്‍ തുല്യാവകാശം (ഭരണഘടന ഉറപ്പ് വരുത്തുന്നത്) ഇല്ലാതാക്കിയിരിക്കുന്നു എന്നേ ഞാന്‍ അര്‍ത്ഥമാക്കിയുള്ളൂ. ‘പരിരക്ഷ്’ നല്‍കേണ്ട കാര്യമാണോ എന്നും മറ്റും കോടതിയല്ലേ പരിഗ്ഗണിക്കേണ്ടത്. വിജാരണ നടന്നാലല്ലേ അതു പറ്റു.
നന്ദകുമാറിനോട് ഹൈക്കോടതിയെ സമീപിക്കാനും സുപ്രിം കോടതി ഉപദേശിച്ചിട്ടുണ്ട്.
അഴിമതിക്കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് പ്രതിയാണെന്നാണ് എന്റെ അറിവു. വിജിലന്‍സ് കേസുകളിലെല്ലാം അതാണ് കണ്ടുവരുന്നതും. അല്ലാതെ വാദി പ്രതിക്കു വേണ്ടി തെളിവുകള്‍ ഹാജരാക്കുമോ. എന്താ, വിജിലന്‍സ്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതിക്ക് വേണ്ടിയായിരിക്കുമോ വാദിക്കുന്നത്. അങ്ങനെയാണെങ്കില്‍ എനിക്കും അതൊരു പുതിയ അറിവാണ്. കീഴ് വഴക്കം ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ.
ഇടതു പക്ഷം കീഴ്വഴക്കം കൊണ്ടുവന്നു എന്ന് പറഞ്ഞത്: എന്റെ അറിവില്‍ ആദ്യമായാണ് ഒരു സുപ്രധാന കാര്യത്തില്‍ കോടതി വിചാരണ സര്‍ക്കാര്‍തലത്തില്‍ നിഷേധിക്കുന്നത്. ഇതിനു മുമ്പും ഇത്തരം സുപ്രധാന കേസ്സുകളില്‍ നിഷേധം നടത്തിയിട്ടുണ്ടെങ്കില്‍, ഒന്നു രണ്ട് കേസ്സുകള്‍ പറഞ്ഞുതരൂ. മേലില്‍ ഇക്കാര്യം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കാനാണ്.
വിചാരണ നിഷേധിക്കാന്‍ സര്‍ക്കാരിനധികാരമില്ല എന്നു ഞാന്‍ പറഞ്ഞില്ല. പക്ഷേ ഈ ചീത്ത കീഴ്വഴക്കം കൂടുതല്‍ മുതലെടുക്കാന്‍ പോകുന്നത് രാഷ്ട്രിയ പിന്‍ബലമുള്ള ‘ജനസേവകര്‍’ (ഉദ്യ്യോഗസ്ഥരടക്കം) ആയിരിക്കും. ഇടതിനും വലതിനും ഇത് ഭാവിയില്‍ തലവേദനയുണ്ടാക്കും.
അഴിമതിക്കേസുകളില്‍ വിജിലന്‍സിന്റെ പുറത്ത് തന്നെയാണ് പ്രാഥമികമായ onus of proof. വാദി പ്രതിക്കുവേണ്ടിയല്ല, പ്രതിക്കെതിരായ തെളിവുകള്‍ കൊണ്ടു വരികയും beyond reasonable doubt അഴിമതി നടത്തിയതായി തെളിയിക്കുകയും വേണം. കാശു വാങ്ങി എന്നാണെങ്കില്‍ വാങ്ങിയതിനു തെളിവ്, കാശ്, സാക്ഷികള്‍, അത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ചില വിട്ടു വീഴ്ചകള്‍ക്കായി വാങ്ങിയത് തന്നെയാണെന്ന്..തുടങ്ങി പലതും. അങ്ങിനെ തെളിയിക്കാന്‍ കൊണ്ടു വരുന്ന രേഖകളെയും കാര്യങ്ങളെയും കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് മറ്റു തെളിവുകളും രേഖകളും ഹാജരാക്കി പ്രതിരോധിക്കാം. ടാഡയിലും പോട്ടയിലും ഒക്കെ നിങ്ങള്‍ കുറ്റം ചെയ്തിട്ടില്ല എന്നും നിരപരാധിയാണെന്നും തെളിയിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുക എന്നത് നിങ്ങള്‍ക്കെതിരെ കേസെടുക്കുന്നവരുടെ ബാധ്യതയല്ല, മറിച്ച് കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ ചുമതലായാണ്. ഈ വ്യത്യാസം ആണ് മുകളിലെ കമന്റില്‍ സൂചിപ്പിച്ചത്. ഇതും തെറ്റാണെങ്കില്‍ തിരുത്താം.
സെക്ഷന്‍ 197ന്റെ പരിരക്ഷ ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യാവകാശത്തിന്റെ ലംഘനം ആണെങ്കില്‍ അത് മാറ്റാവുന്നതാണ്. ആ സെക്ഷന്റെ പ്രസക്തിയൊക്കെ ചര്‍ച്ചാവിഷയമാക്കുകയും മാറ്റേണ്ടതുണ്ടെങ്കില്‍ മാറ്റുകയും ചെയ്യാവുന്നതാണ്. പക്ഷെ,അങ്ങിനെ മാറ്റാത്ത അവസരത്തില്‍, അങ്ങിനെ ഒരു പരിരക്ഷ നിലവിലിരിക്കെ, ഒരു പ്രത്യേക കേസിന്റെ കാര്യത്തില്‍ നിയമപരമായും സാങ്കേതികമായും ശരിയായ ഒരു പക്ഷത്തിനെതിരെ, മറ്റു വാദങ്ങള്‍ ഇല്ലാ എന്ന് തോന്നുമ്പോള്‍ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതല്ല ഈ ചര്‍ച്ച എന്നു തോന്നുന്നു.
ബോഫൊര്‍സ് കേസില്‍ ക്വട്രോച്ചിയെ ഒഴിവാക്കിയത് എ.ജിയുടെ നിയമോപദേശത്തിന്റെ പിന്‍ബലത്തിലല്ലേ? ടാജ് കോറിഡോര്‍ കേസും, കുഞ്ഞാലിക്കുട്ടി കേസും ഒക്കെ ഇതിനു മുന്‍പ് ഈ സെക്ഷന്‍ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങളാകാം. കേസുകള്‍ തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെങ്കിലും. അവസാനത്തെ വിധിയില്‍ പോലും കോടതി സര്‍ക്കാര്‍ നടപടിയെ ശരിവെച്ചിട്ടുണ്ട്.
നാളെ മറ്റാരെങ്കിലും ദുരുപയോഗം ചെയ്യും എന്നു കരുതി ഇന്ന് ഒരാള്‍ക്ക് അവകാശമുള്ള പ്രതിരോധം പാടില്ല എന്നില്ലല്ലോ. ദുരുപയോഗം ചെയ്യുമ്പോള്‍ അന്ന് അതിനെതിരെ പ്രതികരിക്കണം.
വി.ആര്‍ കൃഷ്ണയ്യരുടെ ലേഖനം ഗവര്‍ണ്ണറുടെ ചുമതല എന്ത് എന്നതിനെക്കുറിച്ചല്ലേ? അതിനെക്കുറിച്ചാവാം ഈ പോസ്റ്റിലെ ചര്‍ച്ച എന്ന് തോന്നുന്നു. ഗവര്‍ണ്ണര്‍ പദവി തന്നെ ആശാസ്യമോ എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നിട്ടുള്ള അവസരത്തില്‍ പ്രത്യേകിച്ചും.
ഗവര്‍ണര്‍ എന്നത് ആചാരപരമായ ഒരു നേതൃപദവിയാണെന്നും ഭരണത്തിന്റെ യഥാര്‍ഥ അധികാരം മന്ത്രിസഭയ്ക്കാണെന്നുമാണ് ജനാധിപത്യത്തില്‍ ഉള്‍ച്ചേര്‍ന്ന നിയമം എന്നത് തന്നെയായിരിക്കണം അടിസ്ഥാനപരമായ കാഴ്ചപ്പാട്.
Was the purpose of this long post to make sure dear comrade Pinarayi is not prosecuted? All this to save him from investigation? Are the great idealist communists afraid of Indian courts? Do they think Indian courts will hang him without a trial? What are you afraid of?
I see FEAR in you. Does party membership also mean immunity from prosecution?
This is nonsense. I am disgusted with this hypocrisy. People are so adept in quoting so many things, even Churchill, for this noble goal towards achieving proletarian equality? I am sure all martyrs and great leaders will be very happy with comrades for this great struggle (to keep Pinarayi safe from evil court)
Wow!, remembering laws and constitution to save Pinarayi. The same party cadre who goes at any length to break laws to force their point of view.
Me too want to ask the same question - What will be your reaction if it was a congress leader in the same position? I am sure you will use the same quotes and incidents to justify the governor overruling the decision and sing songs of appreciation for the governor. Read some history.
Comrades, do not be a hypocrite and expect the common public to swallow this. How many party classes does it take to convert a party supporter to a party robot?
I know this comment is emotional, but it is better to express the feeling truly rather than to use nice words to cover it up.
എന്റെ വാദങ്ങളെയെല്ലാം ഉള്‍കൊണ്ടുകൊണ്ട് ഇത്രയും വസ്തുനിഷ്ടമായ ഒരു മറുപടി തന്നതിനു നന്ദി, അഭിനന്ദനങ്ങള്‍.
വിശദമായി വായിച്ചില്ല. എങ്കിലും പെട്ടെന്ന് കണ്ണില് പെട്ട ഒരു വാചകത്തോട് കയ്യുടനെ പ്രതികരിക്കണമെന്ന് തോന്നി.
അങ്കിളിന്റെ കമന്റില്‍ നിന്ന്.........
"അഴിമതിക്കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടത് പ്രതിയാണെന്നാണ് എന്റെ അറിവു."
കൊള്ളാമല്ലോ അങ്കിളേ..... എന്റെ പേരില്‍ അങ്കിള്‍ ഒരു ആരോപണം ഉന്നയിക്കുക. എന്നിട്ട് ഞാന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വരിക. അങ്കില്‍ ബ്ലോഗെഴുത്തും കമന്റെഴുത്തുമായി സസുഖം വാഴുക. ഏതാ ഈ വെളളരിക്കാപ്പട്ടണം.
ആരോപണം ഉന്നയിക്കുന്നവനാണ് അത് തെളിയിക്കാനുളള ബാധ്യത.
പ്രീയ മാരീചന്‍ ,
അങ്ങനെയല്ല നാം മനസ്സിലാക്കേണ്ടത്.
മാരീചന്‍ ഒരു ജനസേവകനാണെന്നും ഒരു കുറ്റം ചെയ്തെന്നും സങ്കല്പിക്കുക. സി.ബി.ഐ താങ്കള്‍ക്കെതിരെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. മാരീചന്‍ (പ്രതി) കുറ്റം ചെയ്തെന്നു തെളിയിക്കാന്‍ സി.ബി.ഐ (വാദി) ശ്രമിക്കും. പ്രതിയായ മാരീചന്‍ കുറ്റം ചെയ്തില്ലെന്നു തെളിയിക്കാനും ശ്രമിക്കും. ജനസേവകനായ മാരീചനെ വിജാരണ ചെയ്യാന്‍ സാധാരണഗതിയില്‍ സര്‍ക്കാരിന്റെ അനുവാദം ഒരു പ്രശ്നമേയല്ല അതു നല്‍കിയിരിക്കും. മന്ത്രിസഭയോ ഗവര്‍ണറോ ഒന്നും രംഗത്തെത്താറേയില്ല. ഒരു പക്ഷേ സര്‍ക്കാരിന്റെ അനുവാദം ഇല്ലെങ്കില്‍തന്നെ കോടതി അതിന്റെ പേരില്‍ വിജാരണ തടയാറും ഇല്ല. ഇങ്ങനെയല്ലേ നാം ഇതു വരെ കണ്ടു വരുന്നത്?
എന്നാല്‍ ഇവിടെ നടന്നതെന്താണ്. വാദിയായ സി.ബി.ഐ (സര്‍ക്കാര്‍)ക്കു പ്രതിയായ പിണറായിവിജയന്റെ കുറ്റം തെളിയിക്കണമെങ്കില്‍ കോടതിയില്‍ വിജാരണ നടക്കണ്ടേ. എന്നാല്‍ വാദിയായ സര്‍ക്കാര്‍ തന്നെ പ്രതിയെ വിജാരണ ചെയ്യാനുള്ള അനുവാദം നിഷേധിച്ച് ഒരു ചീത്ത കീഴ്വഴക്കം സൃഷ്ടിച്ചിരിക്കയല്ലേ. വാദിക്കു കുറ്റം തെളിയിക്കാനോ, പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനോ ഉള്ള അവസരമല്ലേ നിഷേധിച്ചത്.
ഇനി മുകളില്‍ പറഞ്ഞ മാരീചന്റെ കാര്യം തന്നെ എടുക്കൂ. സി.ബി.ഐ. അരോപിച്ച കുറ്റം തെളിയിക്കാന്‍ മാരീചനെ വിജാരണ ചെയ്യണം. ഇടതു പക്ഷ സര്‍ക്കാര്‍ (വാദി) മാരീചനെ വിജാരണ ചെയ്യാന്‍ അനുവാദം നല്‍കുമെന്നു തോന്നുന്നുണ്ടോ. അനുവാദം കൊടുക്കാത്ത കീഴ്വഴക്കം ലാവലിന്‍ കേസില്‍ ഉണ്ടാക്കി കഴിഞ്ഞില്ലേ. അതായത് വാദി തന്നെ പ്രതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
ഈ ചീത്തകീഴ്വഴക്കം എല്‍.ഡി.എഫ് ലേയും യു.ഡി.എഫ് ലേയും പ്രമാണിമാര്‍ ശരിക്കും ഉപയോഗിക്കില്ലേ.
ഇക്കാര്യങ്ങള്‍ എഴുതുകയായിരുന്നു എന്റെ ഉദ്ദേശം.
Post a Comment