കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഒരിക്കല്‍ക്കൂടി ഗവമെന്റ് രൂപീകരിക്കാനുള്ള വഴിയൊരുക്കിയിരിക്കയാണ് ലോക്സഭാ തെരഞ്ഞെടുപ്പുഫലം. കോണ്‍ഗ്രസ് ഒറ്റയ്ക്ക് 205 സീറ്റില്‍ വിജയിച്ചു. സഖ്യകക്ഷികള്‍ക്കൊപ്പം 262 സീറ്റ് നേടി. കഴിഞ്ഞ ലോക്സഭയിലുള്ളതിനേക്കാള്‍ 61 സീറ്റ് കോണ്‍ഗ്രസ് വര്‍ധിപ്പിച്ചു. യുപിഎയിലെ മുന്‍ ഘടകകക്ഷികളുടെകൂടി പിന്തുണയോടെ ഗവമെന്റ് രൂപീകരിക്കാനുള്ള സുരക്ഷിതമായ നിലയില്‍ കോണ്‍ഗ്രസ് എത്തി. ബിജെപിയും സഖ്യകക്ഷികളും വ്യക്തമായ പരാജയമാണ് നേരിട്ടത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് അധികാരത്തിലെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടത്. ബിജെപിക്ക് 116 സീറ്റാണ് കിട്ടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 22 കുറവ്. എന്‍ഡിഎക്ക് 159 സീറ്റ് ലഭിച്ചു. ഇത് കഴിഞ്ഞ തവണത്തേക്കാള്‍ 18 കുറവാണ്. കോണ്‍ഗ്രസിതര-ബിജെപിയിതര മുന്നണിയില്‍ മത്സരിച്ച പാര്‍ടികള്‍ക്ക് 78 സീറ്റ് കിട്ടി.
ജനവിധിയുടെ അര്‍ഥം
ഈ ജനവിധിയുടെ അര്‍ഥമെന്താണ്? ഇത് എങ്ങനെയൊക്കെ വ്യാഖ്യാനം ചെയ്യപ്പെടും?
ഒന്നാമത്തെ കാര്യം, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം ഉണ്ടായിരുന്നെങ്കിലും രാജ്യത്തെയാകെ എടുത്താല്‍ കോണ്‍ഗ്രസിന് അനുകൂലമായി വലിയൊരു മാറ്റമൊന്നും ഉണ്ടായിരുന്നില്ല. വോട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ 2004ല്‍ ലഭിച്ചതിനേക്കാള്‍ കേവലം രണ്ട് ശതമാനം വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് കൂടുതലായി ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുപ്രകാരം കോണ്‍ഗ്രസിന് 28.55 ശതമാനം വോട്ട് ലഭിച്ചു. 2004ല്‍ 26.53 ശതമാനം വോട്ടാണ് കിട്ടിയത്. കേരളത്തിലും രാജസ്ഥാനിലും കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാകുകയും പഞ്ചാബ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നില മെച്ചപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെ തമിഴ്നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമബംഗാളിലും വിജയിച്ചു. കോണ്‍ഗ്രസിന് അനുകൂലമായ തരംഗമോ ദേശീയാടിസ്ഥാനത്തില്‍ ശക്തമായ രാഷ്ട്രീയമാറ്റമോ ഉണ്ടായിട്ടില്ല. ഒറീസ, ജാര്‍ഖണ്ഡ്, അസം, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞു. ഇവിടെയൊക്കെ 2004നെ അപേക്ഷിച്ച് കോണ്‍ഗ്രസിന് സീറ്റും വോട്ടും കുറഞ്ഞു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന് സീറ്റ് കൂടിയെങ്കിലും വോട്ട് കുറഞ്ഞു. കോണ്‍ഗ്രസിന് രണ്ട് ശതമാനം വോട്ട് നേട്ടമുണ്ടായപ്പോള്‍ ബിജെപിക്ക് മൂന്ന് ശതമാനം വോട്ട് കുറഞ്ഞെന്നതാണ് മറ്റൊരു വസ്തുത. ബിജെപിക്ക് കുറഞ്ഞ വോട്ട് കോണ്‍ഗ്രസിന് കിട്ടി. എന്നാല്‍, ഇരു പാര്‍ടിയും നേടിയ വോട്ട് കൂട്ടിയാല്‍ ഏറെക്കുറെ 2004ല്‍ ലഭിച്ച വോട്ടിന് തുല്യമാണ്. 2004ല്‍ ഇരു പാര്‍ടിക്കും കൂടി 48.69 ശതമാനം വോട്ട് കിട്ടി. 2009ല്‍ ഇരു പാര്‍ടിക്കും കൂടി 47.35 ശതമാനം വോട്ടാണ് കിട്ടിയത്. ഇരു പാര്‍ടിക്കും ഏറെക്കാലമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്ഷീണത്തില്‍നിന്ന് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികള്‍ക്കാണ് ഇപ്പോഴും അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട്.
ബിജെപി നിരാകരിക്കപ്പെട്ടു
ജനവിധിയുടെ വ്യാഖ്യാനത്തിലെ രണ്ടാമത്തെ പ്രധാന വസ്തുത ബിജെപിയുടെയും അവരുടെ രാഷ്ട്രീയവേദിയുടെയും പരാജയമാണ്. ദേശീയസുരക്ഷ കാത്തുസൂക്ഷിക്കുമെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നുമുള്ള ബിജെപിയുടെ അവകാശവാദം ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുന്നു. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ടും തീവ്രവാദമടക്കമുള്ള എല്ലാ പ്രശ്നങ്ങളെയും വര്‍ഗീയവല്‍ക്കരിച്ചുമാണ് അവര്‍ തെരഞ്ഞെടുപ്പുപ്രചാരണം നടത്തിയത്. വര്‍ഗീയവൈരത്തിന്റെ വിഷംതുപ്പിയുള്ള വരുഗാന്ധിയുടെ പ്രസംഗവും നരേന്ദ്രമോഡിയെ ഭാവിനേതാവായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷികപ്രതിസന്ധി എന്നിവ പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളായി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പ്രധാന പ്രതിപക്ഷ പാര്‍ടി പരാജയപ്പെട്ടു. ഇത് ജനങ്ങളുടെ തിരസ്കാരത്തിന്റെ ആഴം കൂട്ടി. ബിഹാറിലെ ജനതാദള്‍ (യുണൈറ്റഡ്) മാത്രമാണ് ബിജെപിയുടെ സഖ്യകക്ഷികളില്‍ നില മെച്ചപ്പെടുത്തിയത്. ഇത് ബിജെപിയുടെ പ്രതിഛായ കൊണ്ടല്ല, നിതീഷ്കുമാര്‍ ഗവമെന്റിനെക്കുറിച്ചുള്ള നല്ല അഭിപ്രായവും ബിജെപിയുടെ വര്‍ഗീയവേദിയില്‍ താനില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും കൊണ്ടാണ്.
ബിജെപിയെ തിരസ്കരിച്ച മറ്റൊരു സംസ്ഥാനം ഒറീസയാണ്. തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പുമാത്രം ബിജെപി ബന്ധം വിച്ഛേദിച്ച ബിജെഡി മികച്ച വിജയമാണ് അവിടെ നേടിയത്. 145 അംഗ നിയമസഭയില്‍ 103 സീറ്റും ബിജെഡി നേടി. 2004ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 93 സീറ്റാണ് ബിജെഡി-ബിജെപി സഖ്യത്തിന് ലഭിച്ചത്. ബിജെപിയുമായുള്ള ബന്ധം വിച്ഛേദിച്ചതുകൊണ്ട് ബിജെഡി കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ് വിജയത്തിന്റെ കാരണങ്ങള്‍
നവ ലിബറല്‍ നയങ്ങള്‍ മുഖമുദ്രയായി കൊണ്ടുനടന്നെങ്കിലും യുപിഎ ഗവമെന്റിന്റെ ചില പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസിന് അനുകൂലമായ ചിന്താഗതിയുണ്ടാക്കിയെന്നതാണ് ജനവിധിയെ വിശകലനംചെയ്യുമ്പോള്‍ വ്യക്തമാകുന്ന മൂന്നാമത്തെ വസ്തുത. ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ദേശീയ തൊഴിലുറപ്പുപദ്ധതി, ആദിവാസി വനാവകാശ നിയമം, നെല്ലിനും ഗോതമ്പിനും കുറഞ്ഞ താങ്ങുവില ഉയര്‍ത്തിയത്, കാര്‍ഷിക കടാശ്വാസപദ്ധതി തുടങ്ങി ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതികളാണ് അനുകൂല പ്രതികരണമുണ്ടാക്കിയത്. കാര്‍ഷികപ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ പദ്ധതികള്‍ ഗ്രാമീണജനങ്ങള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കി. ഇതോടൊപ്പം ചില സംസ്ഥാന ഗവമെന്റുകള്‍ സ്വീകരിച്ച പദ്ധതികളും ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശില്‍ കിലോക്ക് രണ്ട് രൂപ നിരക്കിലും തമിഴ്നാട്ടില്‍ ഒരു രൂപ നിരക്കിലും അരി വിതരണം, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികള്‍ എന്നിവ നടപ്പാക്കി. ഒറീസയിലും രണ്ട് രൂപ നിരക്കിലുള്ള അരിവിതരണം നവീന്‍ പട്നായിക് ഗവമെന്റിനുള്ള ജനപിന്തുണ വര്‍ധിപ്പിച്ചു. അതേസമയം നാല് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തികവളര്‍ച്ചാനിരക്ക് സമ്പത്തിന്റെയും വരുമാനത്തിന്റെയും പുനര്‍വിതരണത്തിന് സഹായകമായില്ല. പകരം സാമ്പത്തിക അസമത്വം വര്‍ധിക്കുകയും കോണ്‍ഗ്രസിന്റെ ജനപിന്തുണ വര്‍ധിക്കുന്നതിന് അത് വിഘാതമാകുകയും ചെയ്തു. ബിജെപി അധികാരത്തിലേക്ക് തിരിച്ചുവരാതിരിക്കാന്‍ സൂക്ഷ്മത പുലര്‍ത്തിയ ന്യൂനപക്ഷങ്ങളില്‍നിന്ന് കൂടുതല്‍ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു. കോണ്‍ഗ്രസിതര-ബിജെപിയിതര പാര്‍ടികളെ മിക്ക മേഖലയിലും ഒരു മികച്ച ബദലായി ജനങ്ങള്‍ പരിഗണിച്ചില്ല. ഇത് ന്യൂനപക്ഷങ്ങളുടെ പിന്തുണ കോണ്‍ഗ്രസിലേക്ക് മാറാനിടയാക്കി. രാജ്യത്തെ ഒറ്റക്കെട്ടായി നിര്‍ത്തിയാല്‍ മാത്രമേ തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ കഴിയുകയുള്ളൂ എന്ന ചിന്താഗതിയും കോണ്‍ഗ്രസിനാണ് ഗുണകരമായത്. തീവ്രവാദം വളരുന്നതിനു മാത്രമേ വര്‍ഗീയത സഹായിക്കുകയുള്ളൂ എന്നും ജനങ്ങള്‍ മനസ്സിലാക്കി.
ഇടതുപക്ഷത്തിന് തിരിച്ചടി
പശ്ചിമബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് പരാജയം മൂലം ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടു. 2004ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അപ്രതീക്ഷിതമായി 20ല്‍ 18 സീറ്റും ഇടതുപക്ഷം നേടിയിരുന്നു എന്ന സാഹചര്യത്തില്‍ ഇക്കുറി ഇടതുപക്ഷത്തിന് സീറ്റ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും യോജിച്ചതുകൊണ്ടും എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളും തങ്ങളുടെ ആക്രമണത്തിന്റെ കുന്തമുന സിപിഐ എമ്മിനും ഇടതുപക്ഷ സര്‍ക്കാരിനുമെതിരെ തിരിച്ചുവച്ചതുകൊണ്ടും ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടു. ഈ രണ്ട് സംസ്ഥാനങ്ങളിലെയും തിരിച്ചടി മൂലം സിപിഐ എമ്മിന്റെ അംഗസംഖ്യ ലോക്സഭയില്‍ 16 ആയി കുറഞ്ഞു. ലോക്സഭയില്‍ സിപിഐ എമ്മിന്റെ ഏറ്റവും കുറഞ്ഞ അംഗസംഖ്യയാണിത്. ഈ തിരിച്ചടികള്‍ വളരെ ഗൌരവമായി പരിശോധിക്കേണ്ടതാണ്. ഈ മോശം പ്രകടനത്തിന് കാരണമായ ഘടകങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താന്‍ സ്വയംവിമര്‍ശനപരമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. ദേശീയമായ ഘടകങ്ങളും സംസ്ഥാനതലത്തിലുള്ള ഘടകങ്ങളും വിലയിരുത്തണം. ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിച്ച, ദേശീയ രാഷ്ട്രീയസ്ഥിതിഗതികളെ സംബന്ധിച്ച പാര്‍ടിയുടെ കാഴ്ചപ്പാടും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. പശ്ചിമബംഗാളിലും കേരളത്തിലുമുള്ള സംസ്ഥാനതല കാരണങ്ങളും പരിശോധിക്കണം. മെയ് 18ന് ചേര്‍ന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇത്തരം പരിശോധന നടത്തണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ജൂണില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ഇത് പൂര്‍ത്തിയാക്കണം. തോല്‍വിയുടെ കാരണം കണ്ടെത്തിയശേഷം തെറ്റുകളും വീഴ്ചകളും പരിഹരിക്കാന്‍ രാഷ്ട്രീയവും സംഘടനാപരവുമായ നടപടികള്‍ പാര്‍ടി സ്വീകരിക്കണം. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയില്‍നിന്നും ഇടതുപക്ഷത്തുനിന്നും അകന്ന ജനവിഭാഗങ്ങളുടെ പിന്തുണ വീണ്ടും നേടിയെടുക്കുന്നതിനുള്ള കഠിനശ്രമം പാര്‍ടി നടത്തും. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതിനും പാര്‍ടിയെ ശക്തിപ്പെടുത്തുന്നതിനും സ്വീകരിക്കേണ്ട സംഘടനാപരമായ കടമയായി പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ച സ്വയംവിമര്‍ശന പ്രക്രിയയുടെ ഭാഗമായിക്കൂടി ഇതിനെ കാണണം.
മൂന്നാം മുന്നണി
ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ തെരഞ്ഞെടുപ്പ് ബദലിനെ രൂപപ്പെടുത്തുന്നതു സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ പ്രാഥമിക ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിതര, ബിജെപിയിതര മതനിരപേക്ഷ പാര്‍ടികളെ കൂട്ടിയോജിപ്പിച്ച് ഒരു തെരഞ്ഞെടുപ്പ് ബദലിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന തന്ത്രപരമായ തീരുമാനം 2009 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിതര, ബിജെപിയിതര പാര്‍ടികളുമായി സിപിഐ എമ്മും സിപിഐയും തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയിരുന്നു. കര്‍ണാടകത്തില്‍ സീറ്റ് സംബന്ധിച്ച നീക്കുപോക്കുമുണ്ടാക്കി. ഈ തെരഞ്ഞെടുപ്പുധാരണകളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിനുമുമ്പായി ദേശീയതലത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരായ ബദലിനുവേണ്ടി ശ്രമം നടത്തി. ദേശീയതലത്തില്‍ ഈ 'മൂന്നാം മുന്നണി'ക്ക് ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞില്ലെന്നാണ് കേരളം, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരം കൂട്ടായ്മയ്ക്ക് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വിശ്വാസ്യതയുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ബോധ്യപ്പെടുന്നത്. ചില സംസ്ഥാനങ്ങളില്‍ രൂപപ്പെടുത്തുന്ന രാഷ്ട്രീയസംവിധാനത്തിന് ദേശീയതലത്തില്‍ വിശ്വാസ്യതയുണ്ടാക്കാന്‍ കഴിയില്ലെന്നാണ് ബോധ്യപ്പെടുന്നത്. നയങ്ങളുടെ അടിസ്ഥാനത്തില്‍ ദേശീയതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായി ഈ സംവിധാനം ഉയര്‍ന്നുവന്നില്ല.
മൂന്നാംമുന്നണി രൂപീകരണം രണ്ട് പ്രത്യാഘാതങ്ങളുണ്ടാക്കി
മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.
പണശക്തി
ഇതുവരെയില്ലാത്തവിധമുള്ള പണത്തിന്റെ ഉപയോഗമാണ് ഈ ലോക്സഭാതെരഞ്ഞെടുപ്പില്‍ കണ്ട ആശങ്കയുണ്ടാക്കുന്ന കാര്യം. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ അനധികൃത പണം വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. മധുര പാര്‍ലമെന്റ് മണ്ഡലമാണ് ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. മറ്റ് സംസ്ഥാനങ്ങളിലും ജനാധിപത്യപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുംവിധം പണം ഉപയോഗിച്ചു. പണം നല്‍കി സ്ഥാനാര്‍ഥിത്വം നേടുന്നതും വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതും വന്‍തോതില്‍ വര്‍ധിച്ചു. മൊത്തം ജനാധിപത്യപ്രക്രിയക്ക് ഇത് ഭീഷണിയാണ്. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറല്ലാത്ത ഇടതുപക്ഷ പാര്‍ടികളെയാണ് ഇത് ഏറ്റവും പ്രതികൂലമായി ബാധിക്കുക.
ഇടതുപക്ഷത്തിന്റെ പങ്ക്
ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന അവസരത്തിലാണ് മന്‍മോഹന്‍സിങ് ഗവമെന്റിന്റെ രണ്ടാംപതിപ്പ് അധികാരമേല്‍ക്കുന്നത്. നിരവധി ചെറുകിട ഇടത്തരം വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കാര്‍ഷികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന നവ ലിബറല്‍ സാമ്പത്തികനയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തുന്നതിലും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിലും സിപിഐ എമ്മും ഇടതുപക്ഷവും ജാഗ്രത പുലര്‍ത്തും. സ്വതന്ത്ര വിദേശനയം, സാമ്പത്തിക പരമാധികാരം, മതനിരപേക്ഷത എന്നിവയുടെ കാവലാളായി പാര്‍ടി തുടര്‍ന്നും നിലകൊള്ളും. ഇടതുപക്ഷ പാര്‍ടികളുടെ ഐക്യം ശക്തിപ്പെടുത്താനും സിപിഐ എം പ്രവര്‍ത്തിക്കും. സംയുക്തമായ പ്രവര്‍ത്തനങ്ങളും ജനകീയപ്രശ്നങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ പാര്‍ടികളോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും.
ഈ പരാജയത്തോടെ സിപിഐ എമ്മിന്റെ അന്ത്യമായി എന്ന് കരുതുകയും ഇടതുപക്ഷത്തിന്റെ തിരിച്ചടിയില്‍ സന്തോഷിക്കുകയും ചെയ്യുന്നവരുടെ വിലയിരുത്തലുകള്‍ തികച്ചും തെറ്റാണ്. ഇതിനുമുമ്പും നിരവധി തിരിച്ചടികള്‍ നേരിട്ട് പ്രതിലോമകാരികളോടും സാമ്രാജ്യത്വത്തോടും വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാതെ പോരാടി അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണ് സിപിഐ എം. ഈ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പഠിക്കുന്ന പാഠങ്ങള്‍ ഈ പോരാട്ടം ശക്തമായി തുടരുന്നതിന് പാര്‍ടിയെ സഹായിക്കും.
*
പ്രകാശ് കാരാട്ട്
Subscribe to:
Post Comments (Atom)
12 comments:
ലോകസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തുകൊണ്ട് പ്രകാശ് കാരാട്ട് എഴുതിയ ലേഖനം.
പാഠം ഒന്ന് ഒരു വിലാപം...
പിണറായി വിജയം ബാലെഇതൊന്നു വായിച്ചോളു. നന്മ വരും
Quoting from the original statement
പശ്ചിമബംഗാളില്‍ പാര്‍ടിക്കും ഇടതുപക്ഷത്തിനും നേര്‍ക്കുള്ള ആക്രമണം തെരഞ്ഞെടുപ്പുഫലം വന്നശേഷം വര്‍ധിച്ചു. മെയ് 16നുമുമ്പ് 16 പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പുഫലം വന്നശേഷം സിപിഐ എം പ്രവര്‍ത്തകര്‍ക്കും പാര്‍ടി ഓഫീസുകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണമാണ് നടക്കുന്നത്. പാര്‍ടിയെ അടിച്ചമര്‍ത്താനും ജനങ്ങളില്‍നിന്ന് പാര്‍ടിയെ അകറ്റാനും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നത്. ജനങ്ങളുടെ സഹായത്തോടെ ഈ ആക്രമണങ്ങളെ പശ്ചിമബംഗാളിലെ പാര്‍ടിയും ഇടതുപക്ഷവും ദൃഢനിശ്ചയത്തോടെ ചെറുക്കും.
---
Why does the party think that people who read this statement are fools, or are these meant to be read out only in party classes? Everyone understands that party cadre are no angels and at times is too violent, especially Bengal.
This is a trend among party, they are practising on propaganda based functioning. Please, propaganda does not work in a free world and attempt to do that alienates people from the party.
I did not see any reference to Lavlin, PDP alliance, group fight in Kerala unit, etc. I do not think people voted against the party because of any national reasons, it was purely because of the disgusting way party is lead by a certain "great leader". If this leader wins again to influence the party machinery to come out with a statement blaming others (another propaganda), then that will be the lowest the party can stoop. This is not Achyuthanandan's failure; everybody understands he is a sincere leader and I am sure Kerala people will not be harsh when they judge him.
Stop propaganda, come out with facts that reflect human intelligence. Honesty is what is expected from party (my expectation based on good communist theory) even if that is a bitter truth. May be the truth is that party needs another vimochana samaram to save itself from bad elements that is infesting the party.
മധുരയിലെ ഡി എം കേ വിജയം പണം കൊണ്ടു മാത്രം നേടിയതാണെന്നു വിശ്വസിക്കാന്‍ വയ്യ അവിടെ യുഗങ്ങളായി ഒരു സീ പീ എം സ്ഥാനാര്‍ഥിയാണു ജയിച്ചു വന്നത് ഏതാണ്ടു നമ്മുടെ അണ്ണന്‍ വറ്‍ക്കല രാധാക്റിഷ്ണനെപോലെ എന്നാല്‍ അത്റ പാറ്‍ലമെണ്റ്ററി വ്യാമൊഹം ഇല്ലായിരുന്നു ആള്‍ സിമ്പിള്‍ ഒരു ടീ വീ എസ് ഫിഫ്റ്റിയില്‍ നടക്കുന്നു പരിപ്പുവട കമ്യൂണിസം ഫോളോ ചെയ്തിരുന്നു , അഴഗിരിയോ മഹാ ഗുണ്ട ദയാനിധി മാരണ്റ്റെ പത്റം ഓഫീസ് പോലും കത്തിച്ചവനാണു അഴഗിരി, പക്ഷെ അഴഗിരിയുടെ വാദം ഇതായിരുന്നു മധുരക്കു വറ്‍ഷങ്ങളായി യാതൊരു പുരോഗതിയും ഇല്ല, ബ്റിട്ടീഷുകാരുടെ കാലത്തുണ്ടായ വ്യവസായമല്ലാതെ മറ്റൊന്നും ഇതുവരെ സ്വന്തന്ത്റ ഇന്ത്യയില്‍ വന്നിട്ടില്ല , മധുരം അമ്പലവും അതിനെ ചുറ്റിപറ്റിയുള്ള ടൂറിസവും മാത്റമാണു ആകെ ജനത്തിണ്റ്റെ വരുമാനം, ഇതു മാറ്റി തരാം , മറ്റു തമിഴ എം പീ മാറ്‍ അവരവരുടെ മണ്ഢലത്തില്‍ ചെയ്യുന്നപോലെ വികസനം മധുരയില്‍ എത്തിക്കാം , നമ്മൂടെ സീ പീ എം എം പി കിടപ്പിലുമായി പ്റചരണം മറ്റുള്ളവരാണു നടത്തിയത്, ഫലം ജനം വികസന വാഗദാനം വിശ്വസിച്ചു വോട്ടു കൊടുത്തു, അഴഗിരി ഗുണ്ടയോ എന്തോ ആയിക്കോയ്യ്യ്യെ അയാള്‍ മിക്കവാറും മന്ത്റി ആയേക്കാം അല്ലെങ്കില്‍ അഞ്ചു കൊല്ലം കഴിയുമ്പോള്‍ മധുര സ്വറ്‍ഗം ആക്കാന്‍ കഴിവുള്ളവനാണു, ഇനി ആ സീറ്റ് സീ പീ എമ്മിനു കിട്ടാന്‍ പോകുന്നില്ല, കാരണം തമിഴന്‍മാറ്‍ അത്റ കടന്നു ചിന്തിക്കുന്നവരല്ല അന്നന്നു എന്തു നടക്കും ആരു ജയിച്ചാല്‍ ഗുണം അത്റയേ ഉള്ളു ഇനി രണ്ടു കൊല്ലം ഉണ്ട് ശ്രീമതി, സുധാകരന്‍, എം ഇ ബേബി, കൊടിയേരിയില്‍ നിന്നും ഹോം എന്നിവ മാറ്റി സാധാരണക്കാരനു വേണ്ടി രണ്ടു കൊല്ലം അടി കൂടാതെ ഭരിച്ചാല്‍ മാത്റം മതി കേരളം എല്‍ ഡീ എഫിനു വലിയ പരാജയം തരികയില്ല , തമ്മില്‍ തല്ലു കേരളീയറ്‍ക്കു മടുത്തു, അതാണു മുരളി ദയനീയമായി പിന്നെയും തോറ്റത്
Quoting from original (about Third front)
മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് വലിയ തകര്‍ച്ച നേരിട്ടു. കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.
My intelligence does not make me believe that forming third front made BJP lose votes. Why? How? I can understand if Congress lose votes.
Karatji, the last sentence convinced me that you have good sense of humour. Are you trying to insult my intelligence by telling me that Third front had common policies (other than capture power somehow and dreams of Prime minister ship in a fractured mandate).
AIADMK - lead by Jayalalitha the People's leader fighting for worker rights? Really, Karatji, really?
Janata Dal (Secular)- Deve Gowdaji and Kumara Swami. The great disgusting oppurtunists, Secularism is only in their name. BJP is ruling Karnataka thanks to this disgusting father son combination. Really, Karatji, really?
Karatji, least you can do is not to come up with these kind of statements that make people think and relate good communists also with false propaganda. Now I wonder whether you learned anything even after a costly election.
Please understand that party supporters (even those who voted against party) are hurt by party's failure in this election. Many party supporters voted against party so that they can voice their opinion because that was the only way they could raise their opinion. I understand that party forums are infested by certain elements.
To those who ridicule the party and think the relevance of communist struggle is over: Please do not read this failure as lack of support for the party. In fact this shows support for party by very good quality supporters.
ഒരു ബംഗാളി കമ്യൂണിസ്റ്റ് പത്റ പ്റവറ്‍ത്തകണ്റ്റെ ബ്ളോഗില്‍ നിന്നും, അവിടെയും ഇവിടുത്തെപ്പോലെ തന്നെ എന്നു മനസ്സിലാക്കാം സ്വന്തം പ്റവറ്‍ത്തകരെ നേത്റ്‍ത്വത്തെ വിമറ്‍ശിച്ചു എന്ന പേരില്‍ ഒറ്റപെടുത്തുക കൊല്ലാന്‍ നോക്കുക ഇതൊക്കെ വേരെ ഏതെങ്കിലും പാറ്‍ട്ടിയില്‍ ഉണ്ടോ എം ആറ്‍ മുരളി ഇത്റയ്ം കാലം കമ്യൂണിസ്റ്റായിരുന്നില്ലെ
അഴഗിരി മന്ത്റി ആകാന്‍ പോകുന്നു മധുരക്കാറ്‍ അതിണ്റ്റെ സൌഭാഗ്യങ്ങള്‍ നുകരുക തന്നെ ചെയ്യും, മലയാളികള്‍ ക്കു ഒന്നും ചെയ്യാത്ത വയലാറ്‍ രവിക്കു പകരം മുല്ലപ്പള്ളി രാമചന്ദ്രനെ മന്ത്റി ആക്കണം
Read this from a west bengal blogger
With tears held in my eyes, I called my mom last night to know whom she voted for -- the reply was usual like the last 30 years -- CPIM, who else? I could figure out my father standing next to her tried to snatch the handset to tell me that he did not do it this time. He still could not forget about the bribes he had to pay few months back when he had to collect the documents related to the registration of our home.
A servant of the Indian Navy, my father silently supported the concept of revolution and might have even voted for the red flag bearers. But why not this time? Even though he was mad at Mamta for forcing out the Nano project from Singur and then sending it as a lucrative gift to Modi in Gujarat. Can one of the comrades reach my parents and try to figure out why my father's year-long loyalty and weakness toward the Left has finally got over? I am sure noone will have time to find out. The party workers these days are too busy improving their organisational skills, but most of them believe that like every other election in the last 28 years in West Bengal, in future too people will come out and vote for Left parties. Arrogance.
Party leaders can always say that they will come out with the report of their analysis for such a huge debacle soon and place it before the media. May be a meeting or two -- may be Left leaders who work for the Proletariat (can you remember this word, Comrade?) will drench their throats with Nimbooz and discuss why they lost this time like never before and by evening, yet another press conference.
Did any of them go back to the voters, the common people, the have-nots, the rickshaw-puller at Bowbazaar or the auto-driver in Jadavpur or the angry unemployed youth at Haldia to 'analyse' why this defeat? I am sure, none of them do this exercise these days -- we used to do it as part of DYFI, the youth organisation of CPIM 15 years before. I don't see the faces of local leaders these days whenever I manage to bunk my office and fly to Kolkata to have 'alur chop.' Where are they? The party office wears a new look everytime I pass by -- food packets are ordered over the phone, the LCD television is always put on to watch sports channel or news channels which are just pro-CPIM -- Comrades, are we not avoiding self-criticism? Do you get a chance to carry out this exercise these days like you used to do years before? Or are you too scared to do it?
Will you be going back to people now before you face the voters once again in 2011 during state assembly elections to ensure that you give them a patient hearing and be a part of them like you used to years before when my mom used to make 'rotis' for you and jaggery comprising with luxuries in our five-member family?
I hope you do and like me, many others still believe you can do the magic once again by being a party by the people, of the people and for the people. Else why be in parliamentary democracy, Comrade?
Dear Free
Please see the following statement
http://cpim.org/statement/2009/05182009-bengal%20killings.htm
The names of 26 persons killed has been included in the statement issued by CPIM.
Can you please prove that the persons mentioned in CPIM's statement have not been murdered? Please disprove their claim before branding that as a propaganda.
തോറ്റതിന്റെ കാരണങ്ങള്‍ ഇനിയും മനസ്സിലായില്ലെന്നോ. പാര്‍ടിയിലെ പിണറായിസം ഒന്നു മാത്രം. അല്ലെങ്കില്‍ കേരളത്തില്‍ 10 സീറ്റ്എങ്കിലും കിട്ടുമായിരുന്നു. ബംഗളിലെ സ്തിതി അറിയില്ല. ഇവിടെ പിണരായി-മദനി-ഫരിസ്-സന്റിയഗൊ കൂട്ട്കെട്ട് ആയിരുന്നല്ലോ. അതിന്റെ തിര്ച്ചടി എന്നും പാര്‍ടിക്കു വോട് ചെയ്തിരുന്ന എന്നെപ്പോലുള്ളവര്‍ തന്നു. വളരെ ലളിതം. തെറ്റ് തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ ഇതിലും ഭീകരമായ അടി കിട്ടും. പാര്‍ടി പ്രവര്‍തകരും അനുഭാവികളും വിഡികളല്ല എന്ന് ഓര്ക്കുക.
പ്രിയ ഫ്രീ,
മൂന്നാം ബദലിന്റെ സാധ്യതകളെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ ഇടതുപക്ഷം വ്യക്തമാക്കിയിരുന്നു തെരഞ്ഞെടുപ്പിനെ മാത്രം ലാക്കാക്കിയുള്ള ബദലല്ല ഇതെന്നും കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായ ഒരു മതേതര ബദല്‍ ശക്തി എന്ന നിലയിലാണ് ഇത് വിഭാവനം ചെയ്യുന്നതെന്നും. കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ സാമ്പത്തിക നയങ്ങള്‍ തന്നെ പിന്തുടരുന്ന കക്ഷികളായിരിക്കെ, അവര്‍ക്കെതിരായ ബദല്‍ രൂപീകരിക്കുമ്പോള്‍ മതേതരസ്വഭാവമുള്ളവയും ഇടതുപക്ഷത്തിന്റെ കൂടെ നിന്ന് ഇവരെ രണ്ടു പേരെയും എതിര്‍ത്ത്, ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുന്നവരുടെ സഖ്യമല്ലേ പ്രായോഗികമായ ഏക നടപടി. ജയലളിതയുടെയോ, മായാവതിയുടെയോ മറ്റേതെങ്കിലും കക്ഷിയുടെയോ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ച് അറിവില്ലാത്തവരല്ലല്ലോ ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ബദല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്ന തരത്തില്‍ ഒരു മതേതര ബദല്‍ രൂപീകരിക്കുവാനും വിജയത്തിലെത്തിക്കുവാനും കഴിയും എങ്കില്‍ അത് നല്ലതല്ലേ? ഇടതുപക്ഷം യു.പി.എക്ക് പിന്തുണ നല്‍കിയിരുന്ന നാലര വര്‍ഷക്കാലം കോണ്‍ഗ്രസിനെപ്പോലെ നിരവധി വര്‍ഷം ഇന്ത്യ ഭരിച്ചിട്ടുള്ള ഒരു കക്ഷിയെപ്പോലും ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്ന തരത്തില്‍ ഒരു തിരുത്തല്‍ ശക്തിയായി ഇടതുപക്ഷത്തിനു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെങ്കില്‍, ഇടതുപക്ഷത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ മറ്റ് ചെറുകക്ഷികളെക്കൊണ്ടും ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയില്ലേ?
മൂന്നാംമുന്നണി രൂപീകരണം ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ ദോഷകരമായി ബാധിച്ചു എന്ന് പറയുന്നതില്‍ തെറ്റുണ്ടോ? ഒറീസ്സയില്‍ ബിജ് ജനറ്താ ദളിനോടൊപ്പവും ആന്ധ്രയില്‍ ചന്ദ്രബാബു നായ്ഡുവുമായിം തമിഴ്‌നാട്ടില്‍ ജയലളിതയായും സഖ്യമുണ്ടാക്കിയല്ലേ ബിജെപി കഴിഞ്ഞതവണ അധികാരത്തിലെത്തിയത്? അത്തരം ഒരു സഖ്യത്തിന്റെ സാദ്ധ്യത ഇല്ലാതാക്കുകയായിരുന്നില്ലേ മൂന്നാം മുന്നണിയുടെ രൂപീകരണം? ബി.ജെ.പിക്ക് സഖ്യകക്ഷികള്‍ ഇല്ലാതാവുകയോ നഷ്ടപ്പെടുകയോ ചെയ്തു മൂന്നാം ബദല്‍ രൂപീകരണത്തോടെ. ഇതല്ലേ കാരാട്ട് അര്‍ത്ഥമാക്കിയിട്ടുള്ളത്?
പിന്നെ ഫ്രീ സൂചിപ്പിച്ച മറ്റു വിഷയങ്ങള്‍. അവയെക്കുറിച്ചൊക്കെ പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കുകയും തീരുമാനങ്ങള്‍ ഉണ്ടാവുകയും ചെയ്യും. അതിനു വേണ്ടി നമുക്ക് കാത്തിരിക്കാമല്ലോ. മാധ്യമങ്ങള്‍ മുന്നോട്ട് വെക്കുന്ന അനാലിസിസ് അതുപോലെ ആവര്‍ത്തിക്കുവാന്‍ ഇടതുകക്ഷികള്‍ക്ക് ബാധ്യതയുമില്ലല്ലോ. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളുടെയും എല്ലാ വിവരങ്ങളും മാധ്യമങ്ങള്‍ മുഖേന പുറത്തുവരണം എന്നു നമുക്ക് കരുതാനുമാകില്ലല്ലോ.
Karatji, the last sentence convinced me that you have good sense of humour. Are you trying to insult my intelligence by telling me that Third front had common policies എന്ന താങ്കള്‍ എഴുതിയല്ലോ? താങ്കള്‍ കാരാട്ടിന്റെ ആ വരികള്‍ ഒന്നു കൂടി വായിച്ചു നോക്കിയാലും...കാരാട്ട് പറയുന്നത് ഇങ്ങനെയാണ്- “കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു. സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത സൂചിപ്പിക്കുന്നതാണിത്. തെരഞ്ഞെടുപ്പിനെ ലാക്കാക്കിയുള്ളതല്ല, മറിച്ച് കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.”
അതിന്റെ അര്‍ത്ഥം ഞങ്ങള്‍ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്
1. കോണ്‍ഗ്രസിതര മതനിരപേക്ഷ കൂട്ടായ്മയ്ക്ക് 21 ശതമാനം വോട്ട് ലഭിച്ചു.
2. (കോണ്‍ഗ്രസ്സിനും ബിജെപ്പിക്കും കൂടെ 50 ശതമാനത്തില്‍ താഴെ മാത്രം കിട്ടിയ ഈ സാഹചര്യത്തില്‍) സിപിഐ എമ്മും പാര്‍ടി കോണ്‍ഗ്രസും വിഭാവനം ചെയ്ത നിലയിലുള്ള മൂന്നാംബദലിന്റെ രൂപീകരണത്തിന് സാധ്യത / പ്രസക്തി ഉണ്ട്.
3. തെരഞ്ഞെടുപ്പിനെ ലാക്കാക്കി തട്ടിക്കൂട്ടുന്ന ഒന്നായിരിക്കരുത് അത്
4. കോണ്‍ഗ്രസില്‍നിന്നും ബിജെപിയില്‍നിന്നും വ്യത്യസ്തമായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള സമരങ്ങളുടെയും പ്രചാരണങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബദലായിരിക്കണം അത്.
ഇതിലെവിടെയാണ് തെറ്റ്?
Thanks for the reply.
About Third Front, I understood from your post that Third Front took away BJP allies and in that move BJP lost votes. But still I view this as an indirect consequence not the original intention.
Third front creation with opportunist parties like AIADMK, JD(S), etc did affect the image of Left front in the eyes of loyal Left supporters. This might be another parliamentary politics driven decision to take advantage of a fractured mandate. But I think party should understand that these costly experiments is making party lose its image. There is no other party in India other than left to have an ideology or policy. Everybody else has one common policy of coming to power. It pains a left supporter to see Left parties going that way and being one among other parties.
If Third front was made for secular reasons, still I consider AIADMK and JD(S) to be non secular. They did hobnob with BJP when they had the opportunity and would have done the same if BJP had a chance to be in power this time also. This time converting a left vote into a support for BJP. What will Karat do when that happens? There is no justification of party having any alliance with these kind of people. No, goal is not the only important thing, path need to be right.
Regarding violence in Bengal. I am not contesting list of murdered workers. But if you think outside you will also understand that left cadre does not have an image of being angels, especially in Bengal. If party gives list of 16, I am sure TMC also will have a longer list. To project party cadre as the poor victims do not go down well with common people. They will immediately see it as propaganda. That is the spirit of that comment.
I am sure party will rise again and regain the confidence of people to win the assembly election. My vote will go to the only party in India that has an ideology, an ideology that is to benefit the oppressed people. Before that party should stop appeasing religious leaders. Sending emissaries to meet Church leaders is not what we want. Believe Kerala Christians to be much better than that to listen to Church leaders for vote. If party stood strong against these issues and lost votes, I would have been much more happy than winning some additional seats.
It is not very clear to everyone the evils of globalization and liberalization. People only see immediate benefit of getting jobs and mobile phones. People do not see the trap they are getting into with these jobs without rights. Globalization is making a world full of slaves.
If Indian voters could not see the evils of Capitalism even in these tough times, I do not consider they understand the system. Please read the story of a Japanese man to understand the sustainability of capitalist economy and your job. http://inthefield.blogs.cnn.com/2009/02/27/net-rooms-boom-with-japans-jobless/
What is the use of having money and riches which is not your own? Please take some time to think about whether you do have a job or money in bank is worth anything. Indian economy is *relatively* stable because of left influence in central government.
"If party stood strong against these issues and lost votes, I would have been much more happy than winning some additional seats"
Free has said it aptly.
Mr. Karat has left untouched some of the issues which are specific and important for Kerala like PDP, Raman Pillai, Lavlin, etc. He cannot cast a blind eye on these issued anymore, as these have had a dangerous implication on what the party had stood for thus far! He certainly owes an explanation.
Post a Comment