Wednesday, April 30, 2008

മെയ്‌ദിന ആശംസകള്‍

"ഉല്‍പന്നങ്ങള്‍ക്ക് അനസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം
കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയേ ഓടിക്കുന്നു.
അതിനെല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം.''


- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ 1848

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയില്‍ കത്തിയമരും...... അതിന്റെ ചാരത്തില്‍ നിന്നും ഒരു പുതിയ സമൂഹം ഉയര്‍ന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള , അനുദിനം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന പുത്തന്‍ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാല്‍ വര്‍ണ്ണാഭമായ ചക്രവാളവും ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.... നമ്മുടെ പോരാട്ടങ്ങളുടെ അവസാനം അങ്ങനെയൊരു ലോകമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.''


എല്ലാവര്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ മെയ്‌ദിന ആശംസകള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍, the painting activist

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു മെയ്‌ദിനം കൂടി വരവായി. എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മുദ്രാവാക്യമുയര്‍ത്തി രക്തസാക്ഷിത്വം വഹിച്ച ധീരന്മാരെ ആദരപൂര്‍വം സ്മരിക്കുന്നു.

എല്ലാവര്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ മെയ്‌ദിന ആശംസകള്‍

askar mk said...

കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എന്ന് അറിയപ്പെടുന്നവര്‍ തന്നെ നോക്കുകൂലിയെ തള്ളിപരയുമ്പോള്‍ നിങ്ങള്‍ക്കെന്തു പറയാനുണ്ട്.ഒരു പോസ്റ്റ് "നോക്കുകൂലി"പ്രതീക്ഷിക്കുന്നു.