Sunday, June 7, 2009

അവാര്‍ഡ് എന്ന ചരിത്ര രേഖ

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ ജോണ്‍ ഏബ്രഹാം ദേശീയ പുരസ്കാരത്തിനുള്ള 2008ലെ ജൂറി അധ്യക്ഷനായിരുന്നത് പ്രശസ്ത ചലച്ചിത്രകാരന്‍ മണികൌളായിരുന്നു. അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചടങ്ങില്‍ റിപ്പോര്‍ട്ടവതരിപ്പിച്ച് സംസാരിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു പൊതു തത്വം പറയുകയുണ്ടായി. അവാര്‍ഡുകള്‍ ഒരേ സമയം രണ്ടു വസ്തുതകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്ന് അവാര്‍ഡിനര്‍ഹമാകുന്ന സിനിമയുടെ അല്ലെങ്കില്‍ കലാകാരന്റെ മേന്മയും സവിശേഷതയും. മറ്റൊന്ന് അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറിയുടെ മേന്മയും സവിശേഷതയും. 2004ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് പുന:സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ, തീരുമാനിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ കാര്യമെടുത്താല്‍ ഇത് എളുപ്പത്തില്‍ ബോധ്യമാവും. ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും സംഘാടകരുമായ പ്രമുഖ വ്യക്തികളാണ് അക്കാദമി കൌണ്‍സിലിലുള്ളത്. നിര്‍ഗുണ പരബ്രഹ്മങ്ങളല്ലാത്തതുകൊണ്ട് അവര്‍ക്കൊക്കെയും അതാതു കാലത്ത് പുറത്തിറങ്ങുന്ന സിനിമകളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഘടകങ്ങള്‍ സജീവമായ അത്തരം അഭിപ്രായങ്ങള്‍ നിരൂപകരുടെ എഴുത്തിലൂടെയും മറ്റുള്ളവരുടെ പ്രതികരണങ്ങളിലൂടെയും കേരളജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ ജൂറിയെ തെരഞ്ഞെടുക്കുന്നതിലോ അവരുടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയയിലോ യാതൊരു വിധത്തിലുള്ള ഇടപെടലുകള്‍ക്കും തുനിയാത്ത സംവിധാനമായി അക്കാദമിയെയും സാംസ്ക്കാരിക വകുപ്പിനെയും പക്വവും മികവുറ്റതുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു എന്നുള്ളതാണ് പരമപ്രധാനം. 2007ലേതെന്നതു പോലെ 2008ലെയും അവാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ ഗൌരവവും സ്വതന്ത്ര സ്വഭാവവും വ്യക്തമാവും.

2008ലെ ഏറ്റവും നല്ല സിനിമക്കുള്ളതും സംവിധായകനുള്ളതും തിരക്കഥക്കുള്ളതുമടക്കം അഞ്ച് അവാര്‍ഡുകള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഒരു പെണ്ണും രണ്ടാണും എന്ന സിനിമക്കു ലഭിച്ചു. തകഴിയുടെ കഥകളെ ആസ്പദമാക്കി ദൂരദര്‍ശനു വേണ്ടി തയ്യാറാക്കിയ, എപ്പിസോഡുകളുടെ രീതിയിലുള്ള സിനിമയാണ് ഇത്. 2007ലിറങ്ങിയ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. ആ വര്‍ഷം ആ ചിത്രത്തെ പ്രാധാന്യത്തോടെ പരിഗണിക്കാന്‍ അന്നത്തെ ജൂറി തയ്യാറായില്ല. അത്തരം തീരുമാനം തെറ്റാണെന്ന് അടൂര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത്തവണത്തെ അവാര്‍ഡ് ഒരു തെറ്റു തിരുത്തലായി അദ്ദേഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണ്. നാലു പെണ്ണുങ്ങളില്‍ കൈവരിച്ച മികവ് പുതിയ ചിത്രത്തില്‍ ചോര്‍ന്നു പോയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികത എന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഒരു സ്ഫോടനാത്മകമായ വിഷയമായതുകൊണ്ടാണ് നാലു പെണ്ണുങ്ങള്‍ ശ്രദ്ധേയമായത്. സ്ത്രീത്വത്തെ പുരുഷഭാവന എങ്ങിനെയാണ് സങ്കല്‍പ്പിച്ചും വികസിപ്പിച്ചുമെടുക്കുന്നത് എന്നും ആ സങ്കല്‍പ/വികാസത്തിന്റെ അതിരുകള്‍ ഏതു വൈകാരികലോകത്തും സദാചാരഭൂമിയിലുമാണ് ചെന്ന് വഴിമുട്ടി നില്‍ക്കുന്നത് എന്നുമുള്ള അടിസ്ഥാനമാണ് ചെറുകഥകളിലെന്നതു പോലെ സിനിമയിലും ആവിഷ്ക്കരിക്കപ്പെട്ടത്. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് നാലു പെണ്ണുങ്ങളിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്. എന്നാല്‍, ഒരു പെണ്ണും രണ്ടാണും എന്ന ചിത്രത്തില്‍ കുറ്റം എന്ന ഘടകത്തെ ചില്ലറ മോഷണങ്ങളിലൊതുക്കാനുള്ള അടൂരിന്റെ ശ്രമം പൂര്‍ണത കൈവരിച്ചോ എന്നു സംശയമാണ്.

രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചത് ടി വി ചന്ദ്രന്റെ ഭൂമിമലയാളത്തിനാണ്. വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും ജീവിക്കുന്നവരാണെങ്കിലും മലയാളികളായ സ്ത്രീകളുടെ നിലവിളികളും പേടിസ്വപ്നങ്ങളും പരിഹാരമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ഭൂമിമലയാളം ആഖ്യാനം ചെയ്തത്. ഒരു പക്ഷെ, ഐക്യകേരളം എന്ന മഹോന്നതവും ആവേശകരവുമായ സങ്കല്‍പ/യാഥാര്‍ത്ഥ്യത്തെ ഇല്ലായ്മ ചെയ്യുന്നതല്ലേ നല്ലത് എന്നു പോലും തോന്നിപ്പിക്കുന്ന തരത്തിലുള്ള സാമ്യവും സഹകരണവുമാണ് കേരളീയപുരുഷന്റെ സ്ത്രീ വീക്ഷണത്തിലും പരിഗണനയിലുമുള്ളത് എന്ന വസ്തുതയാണ് ഭൂമിമലയാളം വെളിപ്പെടുത്തുന്നത്. ഈ ചിത്രത്തിന് കുറെക്കൂടി മികച്ച പരിഗണന ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായമാണ് സംവിധായകനടക്കം പലരും പങ്കു വെച്ചത്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രമായ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയുടെ കഥാരചനക്ക് ആര്യാടന്‍ ഷൌക്കത്തിനും അഭിനയത്തിന് പ്രിയങ്കക്കും പുരസ്കാരങ്ങള്‍ ലഭിച്ചു.

തിരക്കഥ (രഞ്ജിത്), ഗുല്‍മോഹര്‍ (ദീദി/ജയരാജ്) എന്നീ ചിത്രങ്ങള്‍ പ്രേക്ഷകശ്രദ്ധയും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയവയായിട്ടും വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന തോന്നല്‍ വ്യാപകമായി ഉയര്‍ന്നു വന്നിട്ടുണ്ട്. സിനിമയെ ഒരു കലാസൌന്ദര്യ വ്യവസ്ഥ എന്ന നിലക്കോ ഒരു വാണിജ്യ വ്യവസ്ഥ എന്ന നിലക്കോ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥ എന്ന നിലക്കോ മാത്രമായി ആലോചിച്ചും വ്യാഖ്യാനിച്ചുമല്ല തിരക്കഥയില്‍ വിഭാവനം ചെയ്തത്. അതിലെല്ലാമുപരിയായി സിനിമയുടെ നിര്‍മാണ പ്രക്രിയയെ ചരിത്രപരമായി വിചാരണ ചെയ്യുകയും വിമര്‍ശനവിധേയമാക്കുകയുമാണ് രഞ്ജിത് ചെയ്തത്. ദേവാസുരവും ആറാം തമ്പുരാനും രാവണപ്രഭുവുമടക്കമുള്ള തട്ടുപൊളിപ്പന്‍ സവര്‍ണ-തെമ്മാടി സിനിമകളുടെ പേരില്‍ കണക്കറ്റ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള രഞ്ജിത്തില്‍ നിന്ന് നൂതനവും വ്യത്യസ്തവുമായ തരത്തില്‍, അതും ചലച്ചിത്ര വിമര്‍ശനമടക്കം നിര്‍വഹിക്കുന്ന ഒരു രചന ഉണ്ടാകുമ്പോള്‍ അത് ഔദ്യോഗിക തലത്തില്‍ യുക്തമായി അംഗീകരിക്കപ്പെടുന്നില്ല എന്നു വരുന്നത് ഖേദകരമാണ്. തന്റെ ചിത്രങ്ങളോട് പ്രമുഖ ചലച്ചിത്രകാരന്‍ കെ ജി ജോര്‍ജ് വൈരാഗ്യം പ്രകടിപ്പിക്കുന്നു എന്ന പരാതി രഞ്ജിത് നേരത്തെ പല സ്വകാര്യ സംഭാഷണങ്ങളിലും പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, കെ ജി ജോര്‍ജ് അധ്യക്ഷനായ ഒരു ജൂറി ഈ വര്‍ഷത്തെ പത്മരാജന്‍ പുരസ്കാരം തിരക്കഥക്കാണ് സമ്മാനിച്ചത്. കേരളീയ ജിവിതത്തിന്റെയും മലയാള സിനിമയുടെയും ഗതകാല ചരിത്രവും ഉള്‍ത്തുടിപ്പുകളും തിരിച്ചറിയുന്ന സൂക്ഷ്മശ്രദ്ധാലുവെന്ന നിലക്ക് കെ ജി ജോര്‍ജിന്റെ ഈ തിരഞ്ഞെടുപ്പ് വളരെ ഗാംഭീര്യമുള്ളതും അനവധി അര്‍ത്ഥധ്വനികള്‍ അടങ്ങിയതുമാണ്.

നിയമത്തെ അനുസരിക്കുന്നത്, വ്യവസ്ഥാപിതം എന്നൊക്കെ വ്യാഖ്യാനിക്കപ്പെടുന്ന ഭരണകൂടാധികാരത്തിന്റെ വേട്ടയാടലുകളില്‍ എരിഞ്ഞും ചതഞ്ഞും ചീഞ്ഞും മറഞ്ഞും തീരുന്ന മനുഷ്യരുടെ ദുരന്തം എന്ന നൈരന്തര്യമാണ്, നടനും കഥാകൃത്തുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്ത തലപ്പാവ് എന്ന ചലച്ചിത്രത്തിന്റെ പ്രമേയം. വ്യക്തിയും അധികാരവും തമ്മില്‍, വിപ്ലവാവേശവും അടിച്ചമര്‍ത്തലും തമ്മില്‍, പുഛവും അനുകമ്പയും തമ്മില്‍, വിധേയത്വവും സഹാനുഭൂതിയും തമ്മില്‍, പ്രതികരണവും നുണയുടെ സാമൂഹികനിര്‍മിതിയും തമ്മില്‍ എന്നിങ്ങനെ ഇത്തരമൊരു ഇതിവൃത്തത്തിലൂടെ സംഘര്‍ഷഭരിതമാകുന്ന ദ്വൈതാവസ്ഥ(ഡൈക്കൊട്ടമി)കളുടെ മുഴക്കം അനുവാചകന്റെ ചരിത്രബോധത്തെ നൂല്‍പ്പാലത്തിലൂടെയെന്നോണം വലിച്ചിഴക്കുക തന്നെ ചെയ്യും. ലോകസിനിമയുമായി നിതാന്തപരിചയം സമ്പാദിച്ചിട്ടുള്ള മധുപാലിന് കൈയൊതുക്കത്തോടെ ആദ്യ ചിത്രം തന്നെ സാക്ഷാത്ക്കരിക്കാനായി എന്നതും അത് പുരസ്കാരത്തിനര്‍ഹമായി എന്നതും അഭിമാനകരമാണ്. തലപ്പാവിലെ രവീന്ദ്രന്‍ പിള്ള എന്ന പോലീസുകാരനെ അസാമാന്യ മികവോടെ അവതരിപ്പിച്ച ലാലിനുള്ള പുരസ്കാരം വളരെ ശ്രദ്ധേയവും സുപ്രധാനവുമാണ്. സോപ്പുകമ്പനിക്കാരും തുണി വെളുപ്പിക്കുന്നവരും സ്പോണ്‍സര്‍ ചെയ്യുന്ന കേരളത്തിലെ നിരവധി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവാര്‍ഡുകളില്‍ ഒരു വര്‍ഷം മികച്ച നടനായി മോഹന്‍ ലാലിനെ തെരഞ്ഞെടുക്കുകയും മമ്മൂട്ടിക്ക് പ്രത്യേക പുരസ്കാരം നല്‍കുകയും ചെയ്താല്‍ അടുത്ത വര്‍ഷം ഇത് പരസ്പരം കൈമാറ്റം ചെയ്യുകയാണ് പതിവ്. ഇത്തരം അസംബന്ധ നാടകങ്ങള്‍ സര്‍ക്കാര്‍ അവാര്‍ഡില്‍ ആവര്‍ത്തിക്കേണ്ട കാര്യമില്ല. കലാഭവന്‍ മണിയെ പണ്ട് നിരാകരിച്ചതു പോലുള്ള നിരാശാകരവും സംഭ്രമജനകവുമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കിയതില്‍ ജൂറിക്ക് അഭിമാനിക്കാം.

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ കേവലം അതാതു വര്‍ഷത്തെ ഇത്തിരി സന്തോഷങ്ങളും ഒത്തിരി വിവാദങ്ങളുമായി അവസാനിക്കുന്ന ഒരു തുടര്‍ നാടകമല്ല. പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ചരിത്ര വിദ്യാര്‍ത്ഥികള്‍ മറിച്ചു നോക്കുകയും പഠന ഗവേഷണങ്ങള്‍ക്ക് അനുബന്ധമാക്കുകയും ചെയ്യുന്ന രേഖകളാണ് ഓരോ സിനിമക്കും കലാകാരനും ലഭിക്കുന്ന അംഗീകാരങ്ങള്‍. 1969ലാണ് കേരള സര്‍ക്കാര്‍ ചലച്ചിത്ര അവാര്‍ഡുകളാരംഭിച്ചത്. ആദ്യത്തെ വര്‍ഷം കുമാരസംഭവം എന്ന നീലാ പ്രൊഡക്ഷന്‍സിന്റെ 'പുണ്യ പുരാണ വീരേതിഹാസ'ത്തിനായിരുന്നു മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്. മലയാള സിനിമയുടെ ഗതി മാറ്റി എന്നു ചരിത്രം നിര്‍ണയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം ഇറങ്ങിയ 1972ല്‍ പണി തീരാത്ത വീട്, ചെമ്പരത്തി, ആരോമലുണ്ണി എന്നീ സിനിമകള്‍ക്കാണ് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചത്!. സ്വയംവരത്തിന് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍, കേവലം ഛായാഗ്രഹണം(കറുപ്പും വെളുപ്പും), കലാസംവിധാനം എന്നിവക്കു മാത്രമായിരുന്നു. മണ്‍ മറഞ്ഞു പോയ ആ ജൂറികള്‍ക്ക് സംഭവിച്ച മഹാവിഡ്ഢിത്തങ്ങള്‍ ഒരിക്കലും തിരുത്തപ്പെടാനാവാതെ ചരിത്രത്തെയും കേരളീയ കലാസമൂഹത്തെയും കൊഞ്ഞനം കുത്തിക്കൊണ്ട് അവശേഷിക്കുകയാണ്. ഇനിയുള്ള വര്‍ഷങ്ങളില്‍ ജൂറിയായി നിശ്ചയിക്കപ്പെടുന്നവരില്‍ അര്‍പ്പിതമാവുന്നത് ഉന്നതവും മഹനീയവുമായ ഒരു കര്‍ത്തവ്യമാണെന്ന കാര്യം അവര്‍ മറക്കാതിരിക്കുമെന്ന് പ്രതീക്ഷിക്കാം.

*
ജി. പി. രാമചന്ദ്രന്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

14 comments:

വര്‍ക്കേഴ്സ് ഫോറം said...

ഫിലിം സൊസൈറ്റി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ ജോണ്‍ ഏബ്രഹാം ദേശീയ പുരസ്കാരത്തിനുള്ള 2008ലെ ജൂറി അധ്യക്ഷനായിരുന്നത് പ്രശസ്ത ചലച്ചിത്രകാരന്‍ മണികൌളായിരുന്നു. അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ചടങ്ങില്‍ റിപ്പോര്‍ട്ടവതരിപ്പിച്ച് സംസാരിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു പൊതു തത്വം പറയുകയുണ്ടായി. അവാര്‍ഡുകള്‍ ഒരേ സമയം രണ്ടു വസ്തുതകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്ന് അവാര്‍ഡിനര്‍ഹമാകുന്ന സിനിമയുടെ അല്ലെങ്കില്‍ കലാകാരന്റെ മേന്മയും സവിശേഷതയും. മറ്റൊന്ന് അവാര്‍ഡ് നിര്‍ണയിക്കുന്ന ജൂറിയുടെ മേന്മയും സവിശേഷതയും. 2004ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനെ തുടര്‍ന്ന് പുന:സംഘടിപ്പിക്കപ്പെട്ട ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ, തീരുമാനിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്ത കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ കാര്യമെടുത്താല്‍ ഇത് എളുപ്പത്തില്‍ ബോധ്യമാവും. ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും സംഘാടകരുമായ പ്രമുഖ വ്യക്തികളാണ് അക്കാദമി കൌണ്‍സിലിലുള്ളത്. നിര്‍ഗുണ പരബ്രഹ്മങ്ങളല്ലാത്തതുകൊണ്ട് അവര്‍ക്കൊക്കെയും അതാതു കാലത്ത് പുറത്തിറങ്ങുന്ന സിനിമകളെക്കുറിച്ച് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. യോജിപ്പിന്റെയും വിയോജിപ്പിന്റെയും ഘടകങ്ങള്‍ സജീവമായ അത്തരം അഭിപ്രായങ്ങള്‍ നിരൂപകരുടെ എഴുത്തിലൂടെയും മറ്റുള്ളവരുടെ പ്രതികരണങ്ങളിലൂടെയും കേരളജനത മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതുമാണ്. എന്നാല്‍ ജൂറിയെ തെരഞ്ഞെടുക്കുന്നതിലോ അവരുടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയയിലോ യാതൊരു വിധത്തിലുള്ള ഇടപെടലുകള്‍ക്കും തുനിയാത്ത സംവിധാനമായി അക്കാദമിയെയും സാംസ്ക്കാരിക വകുപ്പിനെയും പക്വവും മികവുറ്റതുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു എന്നുള്ളതാണ് പരമപ്രധാനം. 2007ലേതെന്നതു പോലെ 2008ലെയും അവാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ ഗൌരവവും സ്വതന്ത്ര സ്വഭാവവും വ്യക്തമാവും.

ജി പി രാമചന്ദ്രന്‍ എഴുതുന്നു..

സൂസന്ന said...

പ്രിയ വർക്കേഴ്സ്‌ ഫോറം,
ദയവായി ശ്രീ.ജി.പി രാമചന്ദ്രന്റെ ലേഖനങ്ങൾ ഈ ബ്ലോഗിൽ പ്രസിദ്ധീകരിക്കരുത്‌. നല്ലൊരു വായന സാധ്യമാക്കുന്ന അപൂർവ്വം ബ്ലോഗിലൊന്നാണ്‌ ഇത്‌. ശ്രീ. രാമചന്ദ്രന്റെ ലേഖനങ്ങൾ അബദ്ധജഡിലവും ഉപരിപ്ലവവും ആണെന്നു മാത്രമല്ല, പ്രതിലോമകരമായ രാഷ്ട്രീയം പേറുന്നതുകൂടെയാണ്‌.

ഉദാ: തിരക്കഥയെക്കുറിച്ച്‌ എഴുതിയതു നോക്കൂ.

സിനിമയെ ഒരു കലാസൌന്ദര്യ വ്യവസ്ഥ എന്ന നിലക്കോ ഒരു വാണിജ്യ വ്യവസ്ഥ എന്ന നിലക്കോ ഒരു സാമൂഹ്യ രാഷ്ട്രീയ അവസ്ഥ എന്ന നിലക്കോ മാത്രമായി ആലോചിച്ചും വ്യാഖ്യാനിച്ചുമല്ല തിരക്കഥയില്‍ വിഭാവനം ചെയ്തത്. അതിലെല്ലാമുപരിയായി സിനിമയുടെ നിര്‍മാണ പ്രക്രിയയെ ചരിത്രപരമായി വിചാരണ ചെയ്യുകയും വിമര്‍ശനവിധേയമാക്കുകയുമാണ് രഞ്ജിത് ചെയ്തത്.

തെമ്മാടി സിനിമകളുടെ പേരില്‍ കണക്കറ്റ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുള്ള രഞ്ജിത്തില്‍ നിന്ന് നൂതനവും വ്യത്യസ്തവുമായ തരത്തില്‍, അതും ചലച്ചിത്ര വിമര്‍ശനമടക്കം നിര്‍വഹിക്കുന്ന ഒരു രചന ഉണ്ടാകുമ്പോള്‍ അത് ഔദ്യോഗിക തലത്തില്‍ യുക്തമായി അംഗീകരിക്കപ്പെടുന്നില്ല എന്നു വരുന്നത് ഖേദകരമാണ്.


തിരക്കഥയിൽ എവിടെയാണ്‌ സിനിമയുടെ നിർമ്മാണപ്രക്രിയയെ വിചാരണ ചെയ്യുകയും വിമർശവിധേയമാക്കുകയും ചെയ്യുന്നത്‌?

പ്രിയാമണി അഭിനയിച്ച കഥാപാത്രത്തിന്റെ പ്രോട്ടോടൈപ്പ്‌ ശ്രീവിദ്യയാണെങ്കിൽ, ചോക്ലേറ്റു മുഖമുള്ള ആ നടൻ അഭിനയിച്ച കഥാപാത്രം, കമലാഹാസനാകേണ്ടതാണ്‌. സിനിമയിൽ ഒരു ഏകദേശ വില്ലനായി വരുന്ന ഇയാൾ മോഹൻലാലിനെ ഓർമ്മിപ്പിക്കുന്നു. അവരഭിനയിക്കുന്ന സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കളും. രഞ്ജിത്ത്‌ വ്യക്തിപരമായി മോഹൻലാലിനോടുള്ള വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു ഇവിടെ. ഇതൊക്കെയാണോ സിനിമാനിർമ്മാണത്തെ വിചാരണം, വിമർശം എന്നോക്ക്‌ വലിയ വായിൽ വിളിക്കുന്നത്‌?
ഇതു മാറ്റി നിർത്തിയാലും, തിരക്കഥ ഒന്നാന്തരം സ്ത്രീവിരുദ്ധമായിരുന്നു. അതിന്റെ സിനിമാറ്റിക്‌ ഭാഷയോ എൺപതുകളിലെ, നാലാം തരം സിനിമകളുടേത്‌...ഇതൊക്കെയാനോ നൂതനം, വ്യത്യസ്ഥം?

Anonymous said...

രാമചന്ദ്രന്‍ ഉദ്ദേശിച്ചത്‌ പ്രിയാമണിയെ കിടപ്പറയിലേക്കു ക്ഷണിക്കാന്‍ വരുന്ന നിര്‍മ്മാതാവു, അമ്മയായി അഭിനയിച്ച മല്ലികയുടെ അമ്മക്കാഥപാത്രം ഇവയൊക്കെയാണു മൂവാറ്റുപുഴ ശന്ത ഉറങ്ങിയോ എന്നു നോക്കാ എന്നു പറഞ്ഞു നിരാശപ്പെട്ടു പോകുന്ന നിര്‍മ്മാതാവ്‌ നല്ല ഒരു സറ്റയര്‍ കാരികേച്ചര്‍ അല്ലേ അടൂറ്‍ ഇപ്പോള്‍ പ്രതിഭ വറ്റിയ ഒരാളായി എന്നു തോന്നുന്നു ഐ വീ ശശിയുടെ ഗതി തന്നെ ശശിയുടെ വെള്ളതൂവല്‍ ആരെങ്കിലും കണ്ടിരുന്നോ? റ്റീ വീ ചന്ദ്രന്‍ ഉന്നയിച്ച പ്രശനം ശരിയല്ലേ രന്‍ ജി ത്തിനു മോഹന്‍ലാല്‍ വിരോധം ഉള്ളതായി പറഞ്ഞു കേട്ടിട്ടില്ല ആറം തമ്പുരാന്‍ രാവണപ്രഭു ഒക്കെ മോഹന്‍ലാലിനെ പൊക്കിയ പടങ്ങള്‍ അല്ലേ പെരുവണ്ണാ പുരത്തെ വിശേഷങ്ങളില്‍ അവസാനം മോഹന്‍ലാലിനെ കൊണ്ടു വന്നു സ്കോര്‍ ചെയ്തില്ലേ? തിരക്കഥയിലെ ഡയലോഗുകള്‍ തലപ്പാവിനെക്കാള്‍ മെച്ചമായിരുന്നു രാംചന്ദ്രണ്റ്റെ കമ്യൂണിസ്റ്റു ചായ്‌വു നിരൂപണങ്ങളില്‍ ഉണ്ടെങ്കിലും പൊതുവെ ആര്‍ജവം ഉണ്ടെന്നാണു എണ്റ്റെ അഭിപ്രായം

വിന്‍സ് said...

/രഞ്ജിത്ത്‌ വ്യക്തിപരമായി മോഹൻലാലിനോടുള്ള വിദ്വേഷം പ്രകടിപ്പിക്കുകയായിരുന്നു ഇവിടെ./

I think this is a pretty lame comment. Film world took notice of Renjith after films with Mohan Lal. Renjith showed his brilliance by relating some scenes to Manjil Virinja Pookkal because people will always remember Manjil Virinja Pookkal and how the characters looked.

Potta lekhanam!!!

വിന്‍സ് said...

//മലയാള സിനിമയുടെ ഗതി മാറ്റി എന്നു ചരിത്രം നിര്‍ണയിച്ച അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരം ഇറങ്ങിയ //

adoor goopalakrishnan malayala cinemayudey kooppu maatti. iyyal aaru adoorinte aliyanoo??? Adoor oru pakkaa bore buddhi jeevi jaada director maathram aanu. irakkiya oru paadu chitrangalil moonno naalo ennam maathrame enthenkilum nilavaram ullu.

naalu pennungal kaanan ulla gathikedu enikku undaayi. adoorinte vichaaram ayyaal eethu padam eduthaalum award kittum ennaanu. Adoor Sathyajith Rai ye ennum poojikkanam Raiyude levelil ethaan.

malayala cinemayudey oru sathyajith rai ...phaa

riyaz ahamed said...
This comment has been removed by the author.
riyaz ahamed said...

ശ്രീ ജി.പി. രാമചന്ദ്രന്‍ പറഞ്ഞ ഇക്കാര്യങ്ങളൊന്ന് വിശദീകരിക്കാമോ?

"തകഴിയുടെ കഥകളെ ആസ്പദമാക്കി ദൂരദര്‍ശനു വേണ്ടി തയ്യാറാക്കിയ, എപ്പിസോഡുകളുടെ രീതിയിലുള്ള സിനിമയാണ് ഇത്. 2007ലിറങ്ങിയ നാലു പെണ്ണുങ്ങള്‍ എന്ന സിനിമയും ഇത്തരത്തിലുള്ളതായിരുന്നു. ആ വര്‍ഷം ആ ചിത്രത്തെ പ്രാധാന്യത്തോടെ പരിഗണിക്കാന്‍ അന്നത്തെ ജൂറി തയ്യാറായില്ല. അത്തരം തീരുമാനം തെറ്റാണെന്ന് അടൂര്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. ആ അര്‍ത്ഥത്തില്‍ ഇത്തവണത്തെ അവാര്‍ഡ് ഒരു തെറ്റു തിരുത്തലായി അദ്ദേഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണ്. നാലു പെണ്ണുങ്ങളില്‍ കൈവരിച്ച മികവ് പുതിയ ചിത്രത്തില്‍ ചോര്‍ന്നു പോയതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്."

1) കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നല്‍കാതെ പോയ 'നാലു പെണ്ണുങ്ങളേ'ക്കാള്‍ മോശമായ സിനിമയാണ് ഇത് എന്ന് ഇവിടെ വ്യക്തമാവുന്നുണ്ടല്ലോ. പിന്നെയെന്തിനു ഇത് അവാര്‍ഡിനു പരിഗണിച്ചു?

2) 'ഇത്തവണത്തെ അവാര്‍ഡ് ഒരു തെറ്റു തിരുത്തലായി അദ്ദേഹത്തിന് ഉള്‍ക്കൊള്ളാവുന്നതാണ്'- കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ നിര്‍ണ്നയം ഒരു തെറ്റായിരുന്നെന്നും ഇവിടെ തുറന്നു സമ്മതിക്കുന്നല്ലോ! ആ തെറ്റ് തിരുത്താനാണ് ഈ വര്‍ഷത്തെ അവാര്‍ഡ് നല്കിയത് എന്നല്ലേ താങ്കള്‍ പറയുന്നത്?

3) കഴിഞ്ഞ വര്‍ഷത്തെ 'തെറ്റ് തിരുത്തുന്നത്' ആ വ്യക്തിയുടെ 'മികവ് ചോര്‍ന്നു പോയ പുതിയ ചിത്രത്തിന്' അവാര്‍ഡ് നല്‍കിക്കൊണ്ടാണോ? ഇതെന്ത് മാനദണ്ഡം?!

4) "ജൂറിയെ തെരഞ്ഞെടുക്കുന്നതിലോ അവരുടെ അവാര്‍ഡ് നിര്‍ണയ പ്രക്രിയയിലോ യാതൊരു വിധത്തിലുള്ള ഇടപെടലുകള്‍ക്കും തുനിയാത്ത സംവിധാനമായി അക്കാദമിയെയും സാംസ്ക്കാരിക വകുപ്പിനെയും പക്വവും മികവുറ്റതുമാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു എന്നുള്ളതാണ് പരമപ്രധാനം. 2007ലേതെന്നതു പോലെ 2008ലെയും അവാര്‍ഡുകള്‍ പരിശോധിച്ചാല്‍ ഈ പ്രക്രിയയുടെ ഗൌരവവും സ്വതന്ത്ര സ്വഭാവവും വ്യക്തമാവും."- എന്നു പറഞ്ഞ താങ്കള്‍ 'തെറ്റു തിരുത്ത'ലിനാസ്പദമായ മികവില്ലായ്മ കഴിഞ്ഞ വര്‍ഷത്തെ ജൂറി കാണിച്ചെന്നാണല്ലോ അര്‍ത്ഥമാക്കുന്നത്!

അങ്ങനെയാണെങ്കില്‍ താങ്കള്‍ അവകാശപ്പെടുന്ന എന്ത് പക്വതയും മികവും സ്വതന്ത്ര്യ സ്വഭാവവുമാണ് 2007-ലെ അവാര്‍ഡ് കമ്മിറ്റിക്കുണ്ടായിരുന്നത്?

Soha Shameel said...
This comment has been removed by the author.
ജൂലിയ said...

ബൂലോക വായനക്കാരേ....
നിങ്ങള്‍ ഇവിടെ വന്ന് അടി വയ്ക്കല്ലേ.
ഈ സംസ്ഥാന അവാര്‍ഡ് വിതരണം ഒരു പരസ്പര സഹായ സഹകരണ സംഘമാണു നടത്തുന്നത്.
ഈ വര്‍ഷം ഞാന്‍ ജൂറി.നിങ്ങള്‍ക്ക് അവാര്‍ഡ് .
അടുത്തവര്‍ഷം നിങ്ങളുടെ വേണ്ടപ്പെട്ടയാള്‍ ജൂറി.
എന്റെ വേണ്ടപ്പെട്ടയാള്‍ക്ക് അവാര്‍ഡ്.
സംശയമുണ്ടെങ്കില്‍ അടുത്ത കാലഘട്ടങ്ങളില്‍ നല്‍കപെട്ട അവാര്‍ഡുകളേയും
ജൂറി അംഗങ്ങളെയും സൂക്ഷിച്ചു വിലയിരുത്തുക.

സൂസന്ന said...

മോഹൻലാലും രഞ്ജിത്തും തമ്മിൽ സ്വരചേർച്ചയില്ലായ്മ ഉണ്ടെന്നു പറഞ്ഞത്‌ സമീപകാലത്തെ കാര്യമാണ്‌.
ചില inside informations.

G P RAMACHANDRAN said...

ബ്ളോഗുകളില്‍ പോസ്റ് ഇടുമ്പോള്‍ തല്‍ക്ഷണം കമന്റുകള്‍ വരുന്നുണ്ട് എന്നത് സന്തോഷകരമാണ്. എന്നാല്‍ അവയില്‍ ഭൂരിഭാഗവും ഉപരിപ്ളവവും അതോടൊപ്പം ഒളിമറകള്‍ക്കുള്ളിലൊളിച്ചിരുന്ന് തങ്ങള്‍ക്ക് ദേഷ്യമുള്ളവരെ ചീത്ത വിളിക്കുക എന്ന പരപീഡനം(സാഡിസം) നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്നും വരുന്നത് അതീവം ഖേദകരമാണ്. ഉപജീവനം, സര്‍ഗാത്മക പ്രവര്‍ത്തനം, സംഘാടനം എന്നീ മേഖലകളില്‍ ഇരുപത്തിനാലു മണിക്കൂറും ജോലിയുള്ളവര്‍ക്ക് ഇത്തരം ബ്ളോഗുമാത്ര ജീവികളോട് എപ്പോഴും തര്‍ക്കിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അതിനെ ഒളിച്ചോട്ടമായി വ്യാഖ്യാനിച്ചാലും തരക്കേടില്ല.

അവാര്‍ഡ് ജൂറിയുടെ നിഗമനങ്ങളില്‍ അവരെ സര്‍ക്കാരിനു വേണ്ടി സഹായിക്കുന്ന അക്കാദമിയുടെ ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവര്‍ യാതൊരു സ്വാധീനവും ചെലുത്തുന്നില്ല എന്നും അതുകൊണ്ടു തന്നെ ജൂറിയുടെ തീരുമാനങ്ങള്‍ അവരുടേത് മാത്രമാണെന്നും അതിന്റെ ഉത്തരവാദിത്തവും വരും വരായ്കകളും അവര്‍ തന്നെ ഏറ്റെടുത്തുകൊള്ളണമെന്നും വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ഈ കുറിപ്പെഴുതിയത്. അതിലെല്ലാം വ്യക്തമാണ്. കമന്റിടുന്നവര്‍ ഉദ്ദേശിക്കുന്ന ധ്വനികളും അവരുടെ മുന്‍ധാരണകളും അവരുടേത് മാത്രമാണ്.

ഒരു ചലച്ചിത്ര നിരൂപകന്‍ എന്ന നിലക്ക് കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി സ്വതന്ത്രമായി എഴുതിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. ഒളിമറകളോ തൂലികാ നാമങ്ങളോ ഇല്ല. അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, രഞ്ജിത്, ഷാജി കൈലാസ്, കമല്‍ ഹാസന്‍ തുടങ്ങി കലാത്മക സിനിമയിലെയും കച്ചവട സിനിമയിലെയും മിക്കവാറും എല്ലാ വന്‍ തോക്കുകളെയും, എന്റെ കാഴ്ചപ്പാടുകളുടെ മാത്രം ധൈര്യത്തില്‍ പല അവസരത്തിലായി മുഖം നോക്കാതെ വിമര്‍ശിച്ചിട്ടുള്ള ആളാണ് ഞാന്‍. അവരില്‍ പലരുടെയും എതിര്‍പ്പും വിദ്വേഷവും ഏറ്റുവാങ്ങിയിട്ടുമുണ്ട്. എന്നാല്‍, ചുരുക്കം ചിലരൊഴിച്ച് എല്ലാവരും അതിനു ശേഷം സൌഹൃദം തുടരുന്നുണ്ടെന്നതും ആഹ്ളാദകരമാണ്. വിശദീകരണങ്ങള്‍ നിറഞ്ഞതും വിശകലനാത്മകവുമായ രീതിയിലാണ് എന്റെ ലേഖനങ്ങള്‍ എഴുതപ്പെടാറുള്ളത്. അവയെ വീണ്ടും വ്യാഖ്യാനിക്കാനും ഏതര്‍ത്ഥത്തിലേക്കും വലിച്ചിഴക്കാനും എല്ലാവര്‍ക്കും സ്വാതന്ത്യ്രമുണ്ട്. അത്തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കാന്‍ വേണ്ടി തന്നെയാണ് അച്ചടിമാധ്യമങ്ങളില്‍ വന്ന ഉടനെ ബ്ളോഗുകളിലും പോസ്റു ചെയ്യുന്നത്. അതില്‍ വരുന്ന ആരോഗ്യകരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും തുടര്‍ന്നുള്ള എന്റെ എഴുത്തുകളെയും നിഗമനങ്ങളെയും നിര്‍ണയിക്കുന്നതിന് ഒരു പക്ഷെ സഹായിച്ചേക്കും.

riyaz ahamed said...
This comment has been removed by the author.
riyaz ahamed said...

സര്‍

താങ്കളുടെ ലേഖനങ്ങള്‍ ശ്രദ്ധയോടെ വായിക്കുന്ന ഒരാളാണു ഞാന്‍. പ്രിന്‍റ് മീഡിയത്തിലെന്ന പോലെ പ്രതികൂലമായ അഭിപ്രായങ്ങള്‍ ഇവിടെയും പ്രകടിപ്പിക്കാമെന്ന വിശ്വാസവുമുണ്ട്. എന്നാല്‍ അനോനിമിറ്റിയുടെയും 'ബ്ളോഗുമാത്ര ജീവിത'ങ്ങളുടേയും പേരില്‍ എല്ലാ കമന്റുകളെയും ഒരു പോലെ അടച്ചാക്ഷേപിച്ചത് ആശ്ചര്യജനകമാണ്.

ഈ ലേഖനത്തിലെ പരസ്പരവിരുദ്ധമായ പ്രസ്താവനകളെ (അവാര്‍ഡ് നിര്‍ണയത്തിലെ 2007ലേയും 2008ലെയും മികവുകള്‍ പോലുള്ളവ)കുറിച്ച് ഞാനെഴുതിയ അഭിപ്രായങ്ങള്‍ക്ക് മാറ്റമില്ല. എന്റെ പ്രൊഫൈല്‍ ഓര്‍ക്കുട്ടിലെ താങ്കളുടെ സുഹൃത് ലിസ്റ്റിലും 'ബ്ലോഗറീ'ലും കാണാം.

പിപ്പിള്‍സ്‌ ഫോറം. said...

കേരള സാഹിത്യ അക്കാദമിയും ദലയും ജുണ്‍ 12 ന് മില്ലെനിയം സ്കൂളില്‍ വെച്ച് നടക്കുന്ന വി എസ് വിരുദ്ധ സമ്മേളനം ബഹിസ്കരിക്കുക.

സാമൂഹ്യ നന്മക്കുവേണ്ടി,സാമൂഹ്യനീതിക്കുവേണ്ടി, അഴിമതിക്കെതിരായി നിരന്തരം പോരാടുന്ന കേരള മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ അനിഷേധ്യ നേതാവും ജനകോടികളുടെ ആരാധ്യപുരുഷനുമായ വി എസ് അച്ചുതാനന്ദനെ സര്‍ സി പി യോട് ഒപമിക്കുകയും
അപവാദപ്രചരണങളും അവഹേളനങളും നടത്തുന്ന സി പി എമ്മിന്റെ സുപ്പിരിയര്‍ അഡ്‌വൈസറെന്ന് എന്ന് സ്വയം നടിച്ച് നടക്കുന്ന നീറികെട്ട സുകുമാര്‍ അഴിക്കോടിനെ ബഹിഷ്‌ക്കരിക്കുക.
കേരള മുഖ്യമന്ത്രിയെ അപമാനിക്കാന്‍ .സി പി ഐ എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറെ ‍ സുകുമാര്‍ അഴിക്കോട് തെറിപറയുംപ്പോള്‍ കൂട്ടത്തില്‍ ഇളീച്ചിരിക്കുന്ന സാദിക്കലിയും ആണും പേണ്ണും കെട്ട ഗോപിയെയും പറ്റി ദലക്കാര്‍ക്ക് എന്താണ് പറയാണുള്ളത്.നക്കാപിച്ചകള്‍ക്ക് വേണ്ടി എന്ത് നെറികേടും കാഅണിക്കുന്ന ഇവരെ ദ്ദുബായിലെ ജനങള്‍ തിരിച്ചറിയണം

പിണറായിയെ പാര്‍ട്ടി സിക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി പാര്‍ട്ടിക്ക് ഏറ്റ കളങ്കം കഴുകിക്കളയുക.

പിണറായിക്കുവേണ്ടീ സ്ഥിരം കുരക്കുന്ന സുകുമാര്‍ അഴിക്കോട് സമചിത്തത പാലിക്കുക.. താങ്കള്‍ കേരളിയ സമൂഹത്തിന്ന് ഇതുവരെ എന്താണ് ചെയ്തിട്ടുള്ളത്. ഒരു ചുക്കും ചെയ്തീട്ടീല്ല.ഇനി താങ്കളുടെ യാതൊരു സേവനവും സമൂഹത്തിന്ന് ആവശ്യവുമില്ല. താങ്കള്‍ ഇന്ന് അഴിമതിക്കാരനായ പിണറായിയോട് ചേര്‍ന്ന് നിന്ന് സി പ്പി ഐ എമ്മീന്റെ താത്വകാചര്യനാകാനാണ് ശ്രമിക്കുന്നത്. താങ്കളെപ്പോലുള്ള നെറികെട്ടവനെ പി ംകൃഷ്ണപ്പിള്ളയും എ കെ ജി യും ഇ എം എസും സി എച്ച് കാണാരനും പോറ്റിവളര്‍ത്തിയ പ്രസ്ഥാനം ഒരിക്കലുമ്മ് അംഗികരിക്കില്ല.

സാഹിത്യരംഗത്ത് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിയാത്ത എന്നോ കാലാഹരണപ്പെട്ടുപോയിട്ടുള്ള സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ ജനകോടികളുടെ അവകാശപോരാട്ടങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വി എസിനെ പിണറായിക്കുവേണ്ടി അപവാദം പറഞ്ഞ് ആളാകാന്‍ നോക്കരുത്.

നക്കാപിച്ചകള്‍ക്കു വേണ്ടി യജമാനന്മാരുടെ പിന്നില്‍ വാലാട്ടി നടന്ന് അവര്‍ എറിഞ്ഞ് കൊടുക്കുന്നത് വാരിത്തിന്ന് , യജമാന പ്രിതിക്കുവേണ്ടി വി എസിന്നെതിരെ ചാടിക്കടിക്കുന്ന കെ ഇ എന്‍ കുഞ്ഞഹമ്മദിനെപ്പോലുള്ള നികൃഷ്ടജിവികള്‍ നാടിന്ന് തന്നെ അപമാനമാണ്.

സാഹിത്യകാരന്മാര്‍ നന്മയുടെ ഭാഗത്ത് നിലയുറപ്പിക്കുക. തിന്മക്കെതിരെ പോരാടുക.നക്കാപിച്ചകള്‍ക്ക് വാലാട്ടാതിരിക്കുക