Monday, June 8, 2009

ലാവ്ലിൻ കേസ് : അഡ്വക്കറ്റ് ജനറലിന്റെ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങൾ

തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ. സംസ്ഥാന മന്ത്രി സഭയുടെ ശുപാർശയെ ധിക്കരിച്ച് കോൺഗ്രസ്സിന്റെ താളത്തിനു തുള്ളിയ ഗവർണർ ആർ എസ് ഗവായ് തട്ടിക്കളഞ്ഞത് ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടിയാണ്. ലാവ്ലിൻ കേസിൽ സി ബി ഐ കെട്ടിപ്പൊക്കിയ വാദമുഖങ്ങൾ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും നിയമപരമായി നിലനില്പില്ലാത്തതാണെന്നും അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദ് വ്യക്തമാക്കുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ

ഇടപെട്ടത് വൈദ്യുതിക്ഷാമം പരിഹരിക്കാന്‍

കേരളത്തില്‍ കടുത്ത വൈദ്യുതിക്ഷാമം നിലനില്‍ക്കുന്ന കാലത്താണ് 1995 ആഗസ്ത് പത്തിന് കെഎസ്ഇബിയും എസ്എന്‍സി ലാവ്ലിനും പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തെ സംബന്ധിച്ച് ധാരണപത്രം ഒപ്പിടുന്നത്. അക്കാലത്ത് രൂക്ഷമായിരുന്ന വൈദ്യുതിക്ഷാമം പരിഹരിക്കേണ്ടത് കെഎസ്ഇബിയുടെയും സര്‍ക്കാരിന്റെയും അടിയന്തര ഉത്തരവാദിത്തമായിരുന്നു. ഈ പദ്ധതികള്‍ എസ്എന്‍സി ലാവ്ലിനെ ഏല്‍പ്പിക്കുന്നത് ഇടുക്കി പദ്ധതിപോലെയുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ലാവ്ലിന്റെ മുന്‍പരിചയംകൂടി പരിഗണിച്ചായിരുന്നു. മാത്രമല്ല, അക്കാലത്തുതന്നെ കുറ്റ്യാടി പദ്ധതി നിര്‍വഹണം എംഒയു റൂട്ടിലൂടെ ലാവ്ലിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാല്‍ എസ്എന്‍സി ലാവ്ലിനെ കരാര്‍ ഏല്‍പ്പിച്ചതില്‍ എന്തെങ്കിലും ഗൂഢോദ്ദേശ്യമുണ്ടെന്ന് ആരോപിക്കാന്‍ സാധിക്കില്ല. 1995 ആഗസ്ത് പത്തിന് ഒപ്പുവച്ച എംഒയു പ്രകാരം 1996 ഫെബ്രുവരി 24ന് ജി കാര്‍ത്തികേയന്‍ മന്ത്രിയായിരുന്ന കാലത്തുതന്നെ ലാവ്ലിനുമായി കെഎസ്ഇബി പദ്ധതി നടത്തിപ്പിന് കരാറിലേര്‍പ്പെട്ടിരുന്നു. ഇതുപ്രകാരം 181.51 കോടി രൂപ മൂന്ന് പദ്ധതിക്കുമായി കനേഡിയന്‍ സാധന സാമഗ്രികള്‍ക്കായി ചെലവുവരുമെന്ന് കണക്കാക്കിയിരുന്നു. പിണറായി വിജയന്‍ 1996 മേയില്‍ മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ പദ്ധതി നിര്‍വഹണത്തിനുവേണ്ടി നടപ്പാക്കാന്‍ ബാധ്യതപ്പെട്ട ഒരു കരാര്‍ നിലവിലുണ്ടായിരുന്നു. 24.2.1996ലെ ഈ കരാറില്‍നിന്ന് പിന്നീട് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നില്ല. 246 കോടി രൂപ കസള്‍ട്ടന്‍സി ഫീ നല്‍കാന്‍ ധാരണയുണ്ടായിരുന്നു. കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നെങ്കില്‍ കരാറിലെ 17-ാം വകുപ്പുപ്രകാരം പാരീസിലെ ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുമ്പാകെ കെഎസ്ഇബിക്ക് എതിരായി കേസുകള്‍ വരുമായിരുന്നു. ഇത് അനാവശ്യമായ കാലതാമസവും സാമ്പത്തികനഷ്ടവും വരുത്തിവയ്ക്കുമായിരുന്നു. മാത്രമല്ല, സംസ്ഥാനം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയില്‍ അപ്രകാരം ഒരു തീരുമാനമെടുക്കുന്നത് യുക്തിരഹിതമാണ്. 1996 ഫെബ്രുവരി 24ന് പിഎസ്പി(പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍) കരാര്‍ ഒപ്പിട്ട അന്നുതന്നെയാണ് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതിക്കുള്ള സപ്ലൈ കരാര്‍ എസ്എന്‍സി ലാവ്ലിനുമായി ഒപ്പിട്ടത്. ആ പദ്ധതിയും ഏറ്റെടുത്ത് നടത്താന്‍ പിന്നീട് മന്ത്രിയായി വന്ന പിണറായി വിജയന്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്കു മാത്രമാണ് 1996 ഒക്ടോബറില്‍ കനഡയിലേക്ക് പോയത്. പിണറായി വിജയന്റെ കനഡയാത്രയുടെ മിനിട്സ് പരിശോധിച്ചാല്‍ ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനുവേണ്ടി വായ്പ ലഭിക്കുന്നതിനായാണ് പോയതെന്നും മറിച്ച് കനഡയില്‍നിന്ന് വാങ്ങുന്ന യന്ത്രസാമഗ്രികളുടെ വില നിശ്ചയിച്ചുറപ്പിക്കാനല്ല എന്നും കാണാവുന്നതാണ്. പിണറായി വിജയന്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് മുമ്പുതന്നെ 1996 ഫെബ്രുവരി 24ലെ കരാര്‍പ്രകാരം പദ്ധതി നടത്തിപ്പിനായി യന്ത്രസാമഗ്രികള്‍ കനഡയില്‍നിന്ന് വാങ്ങാനും അത് വാങ്ങുന്നതിനുള്ള വായ്പ കനഡയില്‍നിന്ന് വാങ്ങാനും തീരുമാനിച്ചിരുന്നു. ഈ കരാര്‍പ്രകാരം ഉണ്ടായിരുന്ന യന്ത്രസാമഗ്രികളുടെ വില 157.47 കോടി രൂപയില്‍നിന്ന് സപ്ലൈ കോട്രാക്ട് ഒപ്പിടുമ്പോള്‍ പത്തുശതമാനം സ്പെയര്‍ പാര്‍ട്സ് വിലകൂടി ചേര്‍ത്തതിനുശേഷവും 149.98 കോടി രൂപയായി കുറയ്ക്കുകയുണ്ടായി. കസള്‍ട്ടന്‍സി ഫീസ് 24.04 കോടി രൂപയില്‍നിന്ന് 17.88 കോടി രൂപയായി കുറച്ചു. 1998ജൂലൈ ആറിന് ഒപ്പിട്ട റിവിഷന്‍ കരാര്‍പ്രകാരം കനേഡിയന്‍ യന്ത്രസാമഗ്രികളുടെ വില 131.27 കോടിയായി വീണ്ടും കുറച്ചു. ഏതെങ്കിലും രൂപത്തില്‍ ലാവ്ലിനുമായി ധാരണ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്രകാരം ലാവ്ലിന്‍ വഴി നടപ്പാക്കേണ്ട കരാര്‍ തുകയില്‍ കുറവ് വരുത്താന്‍ ശ്രമിക്കുമായിരുന്നില്ല. മാത്രമല്ല, കനഡയില്‍നിന്ന് ഇറക്കുമതിചെയ്യേണ്ട സാധനസാമഗ്രികളില്‍ ചിലത് ഇന്ത്യയില്‍നിന്ന് ടെന്‍ഡറിലൂടെ വാങ്ങാനും തീരുമാനിച്ചു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഏതെങ്കിലും രൂപത്തിലുള്ള ദുരുദ്ദേശ്യം കരാര്‍ നടത്തിപ്പില്‍ ഉണ്ടായിരുന്നില്ല എന്നതാണ്.

ഗൂഢാലോചന സാങ്കല്‍പ്പികം

അടിസ്ഥാനമായി ഐപിസി 120 ബി, 420 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റം ചെയ്തതായാണ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി അപേക്ഷയില്‍ സിബിഐ ആരോപിക്കുന്നത്. 120 ബി വകുപ്പു പരാമര്‍ശിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ പ്രതികള്‍ തമ്മില്‍ ഒരു നിയമ വിരുദ്ധ പ്രവൃത്തിയില്‍ ഏര്‍പ്പെടുകയോ ന്യായമായ പ്രവൃത്തിയെ നിയമവിരുദ്ധമായി നടപ്പാക്കുകയോ ചെയ്യുന്നതിനുള്ള കൂട്ടായ പരിശ്രമം നടത്തണം. അതിനായി പ്രതികള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഒരു കരാറാണ് യഥാര്‍ഥത്തില്‍ കുറ്റകരമായ ഗൂഢാലോചന. ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധികള്‍ നിരവധിയുണ്ട്. ഈ നിയമ വ്യാഖ്യാനത്തിന്റെകൂടി അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ ഈ കേസിലെ പ്രതികള്‍ തമ്മില്‍ കൂടിയാലോചിച്ച് ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ നിയമപരമായോ അല്ലാതെയോ ഒരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി സിബിഐ ആരോപിക്കുന്നുപോലുമില്ല. മുമ്പ് വൈദ്യുതമന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്റെ കാലത്ത് 1995 ആഗസ്ത് 10 നാണ് പള്ളിവാസല്‍, ശെങ്കുളം പദ്ധതികളുമായി ബന്ധപ്പെട്ട് ആദ്യം എംഒയു ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്റെ കാലത്തു തന്നെ 1996 ഫെബ്രുവരി 24ന് വിശദമായ കസള്‍ട്ടന്‍സി കരാറും ഒപ്പുവച്ചു. സിബിഐ റിപ്പോര്‍ട്ടില്‍ പലേടത്തും ജി കാര്‍ത്തികേയനാണ് ഈ ഗൂഢാലോചനയ്ക്ക് അടിസ്ഥാനമിട്ടതെന്നും ഇത്തരമൊരു ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതെന്നും ആരോപിക്കുന്നുണ്ടെങ്കിലും കാര്‍ത്തികേയനെതിരായി ഒരു വിധ തെളിവും ഇല്ലെന്നും പറയുന്നു. ഈ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ ഒരു ഗൂഢാലോചനക്കുറ്റവും മറ്റു പ്രതികള്‍ക്കെതിരായും നിലനില്‍ക്കുന്നതല്ല. ഗൂഢാലോചനയ്ക്ക് രൂപം നല്‍കിയതുംതുടക്കമിട്ടതുമായ വ്യക്തിക്കെതിരെ തെളിവില്ലെന്ന് സിബിഐ തന്നെ റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നതിനാല്‍ അവര്‍ ആരോപിക്കുന്ന ഗൂഢാലോചനതന്നെ നിയമപരമായി നിലനില്‍ക്കില്ല. പ്രതികള്‍ കുറ്റക്കാരായ ഒരു ഗൂഢാലോചനയ്ക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ അതിനായി ഒരു കരാറില്‍ ഏര്‍പ്പെടുകയോ ചെയ്തതായി ഒരു ആരോപണംപോലും സിബിഐ ഉന്നയിക്കുന്നുമില്ല. അതുകൊണ്ടുതന്നെ ഐപിസി 120 ബി പ്രകാരമുള്ള കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഒരു തെളിവുമില്ല. ആരോപണം അടിസ്ഥാനപരമായി നിലനില്‍ക്കുന്നതുമല്ല.

ദുരുദ്ദേശ്യം എവിടെ?

സിബിഐ റിപ്പോര്‍ട്ടിലെ ഒരാരോപണം ഐപിസി 420- ാം വകുപ്പു പ്രകാരമുള്ള വഞ്ചനക്കുറ്റം ചെയ്തുവെന്നതാണ്. ഐപിസി 415-ാം വകുപ്പ് വഞ്ചനക്കുറ്റം നിര്‍വചിക്കുന്നു. അതു പ്രകാരം ഒരു വ്യക്തി കളവായോ വഞ്ചിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെ മറ്റൊരു വ്യക്തിയെ സ്വാധീനിച്ച് നഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടേണ്ടതുണ്ട്. വഞ്ചനക്കുറ്റം നിലനില്‍ക്കണമെങ്കില്‍ ദുരുദ്ദേശ്യത്തോടുകൂടിയ വഞ്ചന നടത്തിയിരിക്കണം. അതുവഴി മറ്റൊരാളെ സ്വാധീനിക്കുകയും നഷ്ടം സംഭവിക്കുകയും ചെയ്യണം. എന്നാല്‍, സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ആരോപണങ്ങളും രേഖകളും പരിശോധിച്ചാല്‍ പ്രതികള്‍ ദുരുദ്ദേശ്യത്തോടെ പദ്ധതിനടത്തിപ്പിന്റെ കാര്യത്തില്‍ ഇടപെട്ടതായി കാണുന്നില്ല. ഐപിസി 420-ാം വകുപ്പുപ്രകാരം ആരോപിക്കുന്ന കുറ്റം ഈ കരാറുകള്‍ക്ക് തുടക്കംകുറിച്ച കാര്‍ത്തികേയനെതിരായി സിബിഐ ആരോപിക്കുന്നില്ല. അക്കാരണത്താല്‍തന്നെ മറ്റുള്ളവര്‍ക്കെതിരെയും ഇത് നിലനില്‍ക്കത്തക്കതല്ല. മാത്രമല്ല പിണറായി വിജയന്‍ ആ കാലയളവില്‍ ചിത്രത്തില്‍ വന്നിട്ടുമില്ല.

ക്യാന്‍സര്‍ സെന്റര്‍ വ്യക്തിപരമായ നേട്ടമോ ?

സിബിഐയുടെ ഒരാരോപണം മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് സംബന്ധിച്ചുള്ളതാണ്. ഇവിടെയും പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു ഒരു ആശുപത്രി പൊതുതാല്‍പ്പര്യപ്രകാരം സ്ഥാപിക്കാന്‍ ഒരു മന്ത്രിയെന്ന നിലയില്‍ തീരുമാനമെടുത്തത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തിപരമായ ഒരു നേട്ടവും ഉണ്ടാക്കിയതായി തെളിവില്ലാത്തതിനാലാണ് ജി കാര്‍ത്തികേയന്‍ കുറ്റവിമുക്തനാകുന്നതെന്ന് പറയുന്നുണ്ട്. അതേ മാനദണ്ഡം സ്വീകരിക്കുകയാണെങ്കില്‍ വ്യക്തിപരമായി ഒരു നേട്ടവും ഉണ്ടാക്കിയതായി ആരോപിച്ചിട്ടില്ലാത്തതിനാല്‍ പിണറായി വിജയനെയും സിബിഐ കുറ്റവിമുക്തനാക്കേണ്ടതായിരുന്നു. മാത്രമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് വഞ്ചനാപരമായ പ്രവൃത്തി ചെയ്യുന്നതിന് ഏതെങ്കിലും ഒരു ധാരണയോ തീരുമാനമോ കൈക്കൊണ്ടതായി ആരോപിച്ചിട്ടില്ല. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഒരു കരാര്‍ ഉണ്ടാക്കുന്നതിനുപകരം ധാരണപത്രം മാത്രമാണ് ഒപ്പിട്ടതെന്നും അതുകൊണ്ട് വാഗ്ദാനംചെയ്തിട്ടുള്ള തുക നല്‍കാതെ ലാവ്ലിന് രക്ഷപ്പെടാനായെന്നും അക്കാരണങ്ങളാല്‍ ഐപിസി 420 വകുപ്പുപ്രകാരമുള്ള കുറ്റംചെയ്തു എന്നുമാണ്. ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ഉണ്ടായ അടിസ്ഥാനധാരണ കനഡയിലെ വിവിധ ഏജന്‍സികളില്‍നിന്ന് തുക സമാഹരിച്ച് ലാവ്ലിന്‍ നല്‍കുമെന്നതായിരുന്നു. എന്നാല്‍, അത്തരത്തില്‍ സാമ്പത്തികസഹായം നല്‍കുന്ന സ്ഥാപനങ്ങളുമായി വ്യക്തമായ ഒരു കരാറിന്റെ അടിസ്ഥാനത്തില്‍മാത്രമേ ലാവ്ലിന് സര്‍ക്കാരുമായി ബാധ്യതപ്പെടുന്ന ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമായിരുന്നുള്ളൂ. ഇക്കാരണംകൊണ്ട് മാത്രമാണ് കരാറിനുപകരം ധാരണപത്രം ഒപ്പിടാന്‍ ഇടയായത് എന്ന് രേഖകളില്‍ കാണാവുന്നതാണ്. ഈ സാഹചര്യത്തില്‍ ധാരണപത്രം ഒപ്പിടാന്‍ എടുത്ത തീരുമാനം ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ധാരണപത്രം നിലവിലുള്ളപ്പോള്‍തന്നെ 12.75 കോടി രൂപ ചെലവഴിച്ച് ആശുപത്രിയുടെ പണി നടത്തിയിട്ടുമുണ്ട്.

ബാലാനന്ദന്‍, സുബൈദ കമ്മിറ്റികള്‍

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സിബിഐ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ബാലാനന്ദന്‍ അധ്യക്ഷനായി ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചത് കേരളത്തിലെ വൈദ്യുതിരംഗത്തെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിവ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ്. ഈ കമ്മിറ്റി പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണപദ്ധതികളെ സംബന്ധിച്ച് പ്രത്യേകം പഠിക്കാന്‍വേണ്ടി നിയമിച്ചതല്ല. മാത്രമല്ല, 1996 ഫെബ്രുവരി 24ന്റെ കരാര്‍ നിലവില്‍വന്ന ശേഷമാണ് ബാലാനന്ദന്‍ കമ്മിറ്റിയെ നിശ്ചയിച്ചത്. ഈ കമ്മിറ്റി വൈദ്യുതി ഉല്‍പ്പാദനരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഹ്രസ്വകാല നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കൂട്ടത്തിലാണ് ഈ പദ്ധതികളെപ്പറ്റി പരാമര്‍ശിച്ചത്. എന്നാല്‍, കെഎസ്ഇബി ഈ പദ്ധതികളുടെ നവീകരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ എടുക്കേണ്ട നടപടികള്‍ എന്ന നിലയ്ക്കാണ് ഏറ്റെടുത്തത്. അതുകൊണ്ടുതന്നെ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് പദ്ധതി നിര്‍വഹണവുമായി പ്രത്യേകിച്ച് പ്രസക്തിയില്ല. സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ നവീകരണ പദ്ധതികളുടെയും ശബരിഗിരി നവീകരണ പദ്ധതിയുടെയും ചെലവുകള്‍ താരതമ്യംചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കെഎസ്ഇബി നിശ്ചയിച്ചതാണ്. എന്നാല്‍, കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പിഎസ്പി പദ്ധതികള്‍ക്കു വേണ്ടിവരുന്ന ചെലവ് ശബരിഗിരി പദ്ധതിക്കു വേണ്ടിവരുന്ന ചെലവിനേക്കാള്‍ കൂടുതലാണെന്ന് പറയുന്നുണ്ടെങ്കിലും ഈ രണ്ട് പദ്ധതിയിലുമുള്ള പ്രവൃത്തിയുടെ സ്വഭാവം താരതമ്യപ്പെടുത്താവുന്നതല്ല എന്നും പറയുന്നു.

തീരുമാനങ്ങള്‍ നേരത്തെ എടുത്തു

പിണറായി വിജയന്‍ കനഡയില്‍ പോയി സാധനസാമഗ്രികളുടെ വില നിശ്ചയിച്ചതായും തുടര്‍ന്ന് സപ്ലൈ കരാര്‍ ഒപ്പിട്ടതായും സിബിഐ ആരോപിക്കുന്നു. എന്നാല്‍, 1996ജനുവരി മൂന്നിന് തന്നെ ലാവ്ലിന്‍ കെഎസ്ഇബിക്ക് അയച്ച കത്തില്‍ ലാവ്ലിനായിരിക്കും സാധനസാമഗ്രികള്‍ സപ്ലൈചെയ്യുക എന്നും അതിന്റെ അടിസ്ഥാനത്തിലാണ് കനഡയില്‍നിന്ന് വായ്പ ലഭ്യമാക്കുന്നതെന്നും അറിയിച്ചിട്ടുണ്ട്് 1996 ഫെബ്രുവരിയിലെ കസള്‍ട്ടന്‍സി കരാറിലും ലാവ്ലിന്‍ പ്രൊക്യുര്‍മെന്റ് നടത്തുമെന്ന് പറഞ്ഞിട്ടുണ്ട്. മാത്രമല്ല, പിണറായി വിജയന്‍ മന്ത്രിയാകുന്നതിനുമുമ്പും പിന്‍പും കെഎസ്ഇബിയുമായി നടത്തിയിട്ടുള്ള ഒട്ടനവധി കത്തിടപാടുകളിലും വായ്പയെടുക്കുന്നത് സംബന്ധിച്ചും യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നത് സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന് ലാവ്ലിനെ ചുമതലപ്പെടുത്താനുള്ള തീരുമാനം കെഎസ്ഇബിയും ലാവ്ലിനും പരസ്പരധാരണയോടുകൂടി കൈക്കൊണ്ടതാണെന്നും ഇതില്‍ പിണറായി വിജയന് പങ്കില്ലെന്നുമാണ്.

അതും സിബിഐ കണ്ടില്ല

243 കോടി ഒട്ടാകെ ചെലവുവരുന്ന പിഎസ്പി നവീകരണ പദ്ധതികള്‍ക്കായി മൂന്ന് പ്രത്യേക കരാറുണ്ടാക്കിയത് സിഇഎയുടെ മാര്‍ഗനിര്‍ദേശം മറികടന്നാണെന്നും സിബിഐ ആരോപിക്കുന്നു. ഒരു പദ്ധതി അടങ്കല്‍ 100 കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ സിഇഎയുടെ അംഗീകാരം വാങ്ങിക്കണമെന്നാണ് മുമ്പുള്ള വ്യവസ്ഥ. ഈ മൂന്ന് പദ്ധതിക്കുംവേണ്ടിയുള്ള സപ്ലൈ കരാര്‍ ഒപ്പുവച്ചത് 10.2.1997ലാണ് എന്നാല്‍, അതിനുമുമ്പ് 9.1.1997ന് കേന്ദ്രസര്‍ക്കാര്‍ 100 കോടി പരിധി 500 കോടിയായി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. അക്കാരണത്താല്‍ സിബിഐ ആരോപണം നിലനില്‍ക്കുന്നതല്ല.

ആഗോള ടെന്‍ഡര്‍ എങ്ങനെ?

പിഎസ്പി നവീകരണ പദ്ധതികളുടെ ചെലവ് സംബന്ധിച്ച് പരിശോധിക്കാന്‍ കെഎസ്ഇബി എന്‍എച്ച്പിസിയെ ചുമതലപ്പെടുത്തിയിരുന്നു. എന്‍എച്ച്പിസി റിപ്പോര്‍ട്ടില്‍ ലാവ്ലിന്‍ മുന്നോട്ടുവച്ച നിരക്ക് അന്തര്‍ദേശീയ നിരക്കുമായി താരതമ്യപ്പെടുത്താവുന്നതാണെന്ന് ശുപാര്‍ശ നല്‍കി. എന്നാല്‍, സിബിഐ ഈ ശുപാര്‍ശ കണക്കിലെടുക്കാതെ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങളെമാത്രം ആസ്പദമാക്കി ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കനഡയില്‍നിന്ന് വായ്പ ലഭ്യമാകണമെങ്കില്‍ സാധനസാമഗ്രികള്‍ അവിടന്നുതന്നെ വാങ്ങേണ്ടതുണ്ട്. അത്തരമൊരു നിബന്ധന സ്വീകരിച്ച് 1996 ഫെബ്രുവരിയില്‍ത്തന്നെ കരാറിലേര്‍പ്പെട്ടിട്ടുള്ളതിനാല്‍ പിന്നീട് ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കാന്‍ സാധ്യമല്ല. മാത്രമല്ല, പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കാന്‍ കെഎസ്ഇബിയും ലാവ്ലിനും കനഡയില്‍ ലിമിറ്റഡ് ടെന്‍ഡര്‍ രീതി സ്വീകരിക്കാനും തീരുമാനിച്ചു. ഇത് ദുരുദ്ദേശ്യപരമാണെന്ന് പറയാന്‍ കഴിയില്ല.

ലിശ: വിചിത്രവാദം

സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പ വാങ്ങിക്കുന്നതിന് പലിശ കൂടുതലാണെന്നും പിഎഫ്സിയില്‍നിന്ന് വായ്പയെടുക്കുന്നതായിരുന്നു കൂടുതല്‍ ലാഭകരമെന്നും പറയുന്നുണ്ട്. ഇതും വസ്തുതാവിരുദ്ധമാണ്. സിബിഐതന്നെ ഹാജരാക്കിയ 96-97 കാലത്തെ പിഎഫ്സി വായ്പനിരക്കുകളും നിബന്ധനകളും സംബന്ധിച്ച രേഖ പരിശോധിച്ചാല്‍ പലിശയും ചെലവും 19 ശതമാനത്തിന് മുകളില്‍ വരും. കൂടാതെ പിഎഫ്സി മുന്നോട്ടുവച്ച പല നിബന്ധനകളും സംസ്ഥാന താല്‍പ്പര്യത്തിന് യോജിക്കുന്നതല്ല. കെഎസ്ഇബിക്ക് ലാഭം ഉറപ്പുവരുത്തണമെന്നും അതിനായി ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സബ്സിഡി നല്‍കണമെന്നും മറ്റുമുള്ള നിബന്ധനകള്‍ അവര്‍ മുന്നോട്ടുവച്ചിരുന്നു. സിബിഐ റിപ്പോര്‍ട്ടില്‍ ഇഡിസിയില്‍നിന്ന് വായ്പയ്ക്കെടുക്കുന്നതിന് ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി ബാങ്കുകള്‍വഴി നല്‍കിയതു സംബന്ധിച്ച് പറയുന്നുണ്ട്. ഇഡിസി വായ്പയ്ക്ക് 57 ശതമാനം സംസ്ഥാന സര്‍ക്കാരും 43 ശതമാനം ബാങ്കുകളും വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റിയുമാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിദേശ ധനസ്ഥാപനമായ ഇഡിസിക്ക് നേരിട്ട് ഗ്യാരന്റി നില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഭരണഘടനാപരമായി അധികരമില്ലാത്തതിനാല്‍ പൂര്‍ണമായും ബാങ്കുകള്‍വഴി ഡിഫേര്‍ഡ് പെയ്മെന്റ് ഗ്യാരന്റി നല്‍കാനാണ് തീരുമാനിച്ചത്. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. മാത്രമല്ല, വാണിജ്യവ്യാപാര ഇടപാടുകളില്‍ ഒരു നിയമാനുസൃത നടപടിക്രമവുമാണ്.

ആശുപത്രിക്കുവേണ്ടി ഗൂഢാലോചന!

പിണറായി വിജയനെതിരെ മറ്റൊരു ആരോപണം മലബാര്‍ ക്യാന്‍സര്‍ സെന്ററിനുവേണ്ടി സഹായം നേടിയെടുക്കാന്‍ ഗൂഢാലോചന നടത്തി എന്നതാണ്. പൊതുജനങ്ങളുടെ ആവശ്യത്തിനായാണ് എംസിസി സ്ഥാപിച്ചത് എന്നതിനാല്‍ എന്തെങ്കിലും ദുരുദ്ദേശ്യം അതില്‍ ഉണ്ടെന്ന് ആരോപിക്കുന്നത് ശരിയല്ല. പിണറായി വിജയന് എന്തെങ്കിലും വ്യക്തിപരമായ പ്രയോജനം ഉണ്ടായതായി സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. മറ്റൊരു ആരോപണം എംഒയു(ധാരണപത്രം)വിന് പകരം എംഒഎ (കരാര്‍)ഉണ്ടാക്കണമായിരുന്നു എന്നതാണ്. എംഒയുവില്‍തന്നെ പറയുന്നത് പണം ലഭ്യമാക്കാന്‍ മറ്റ് ധനസ്ഥാപനങ്ങളും സംഭാവന നല്‍കാന്‍ തയ്യാറുള്ള മറ്റുള്ളവരുമായി ചര്‍ച്ചചെയ്ത് ഒരു ഫിനാന്‍സിങ് സ്ട്രക്ചര്‍ ഉണ്ടാക്കണമെന്നും അതിനുവേണ്ടി രേഖകള്‍ തയ്യാറാക്കണമെന്നുമാണ്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളിലാണ് സിഐഡിഎയെക്കൂടി പങ്കാളികളാക്കണമെന്ന ധാരണയുണ്ടായത്. അതുകൊണ്ട് എംഒയുവിന്റെ കാലാവധി തുടര്‍ന്ന് നീട്ടാന്‍ ധാരണയായി. 1996ല്‍ പിണറായി വിജയന്‍ കനഡ സന്ദര്‍ശിച്ചപ്പോള്‍ കുറ്റ്യാടി പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനെപ്പറ്റി ആദ്യമായി പരാമര്‍ശം വന്നത്. ഇതില്‍നിന്നെല്ലാം മനസ്സിലാവുന്നതെന്ന് എംസിസിയും പിഎസ്പി കരാറുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. എംസിസിക്കുള്ള ഗ്രാന്റ് എസ്എന്‍സി ലാവ്ലിനും കേരളവുമായി ഉണ്ടായിരുന്ന ദീര്‍ഘകാല ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതിനുള്ള സഹായം എസ്എന്‍സി ലാവ്ലിന്‍ മറ്റ് ഏജന്‍സികളില്‍നിന്ന്സമാഹരിച്ച് നല്‍കേണ്ടതായിരുന്നതിനാല്‍ ആ അവസരത്തില്‍ അത്തരം ഏജന്‍സികളുടെ പങ്കാളിത്തം ഉറപ്പുവരുത്താതെ ഒരു എംഒഎയില്‍ എത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. പ്രോജക്ട് നടപ്പാക്കാന്‍ മന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന്‍ കാണിച്ച താല്‍പ്പര്യം ദുരുദ്ദേശ്യപരമോ നിയമവിരുദ്ധമായ എന്തെങ്കിലും താല്‍പ്പര്യം കൊണ്ടാണെന്നോ പറയാന്‍ പറ്റില്ല. മന്ത്രി എന്ന നിലയ്ക്ക് പൊതുജനതാല്‍പ്പര്യത്തിനുവേണ്ടി ചെയ്തതാണ്. തലശേരിയില്‍ എംസിസി സ്ഥാപിക്കാന്‍ പിണറായി വിജയന്‍ താല്‍പ്പര്യം കാണിച്ചത് രാഷ്ട്രീയലാഭത്തിനുവേണ്ടിയാണെന്ന സിബിഐയുടെ നിലപാട് സ്വീകാര്യമല്ല. ഇത് വടക്കന്‍ കേരളത്തിലെ രോഗികള്‍ക്ക് ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കുന്നതിനാണ്. ഇതിന്റെ പ്രയോജനം കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുള്ള സമീപ ജില്ലകളിലെ ജനങ്ങള്‍ക്കുകൂടി ലഭിക്കും. തൃശൂരും തിരുവനന്തപുരത്തും ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള സൌകര്യങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ഭരണാധികാരി എന്ന നിലയ്ക്ക് പിണറായി വിജയന്‍ എടുത്ത തീരുമാനം തികച്ചും ന്യായീകരിക്കാവുന്നതാണ്. റെയില്‍വേയുടെ സോണല്‍ ഹെഡ് ക്വോര്‍ട്ടേഴ്സ് ബംഗളൂരുവിനുപകരം ഹൂബ്ളിയില്‍ സ്ഥാപിക്കാന്‍ എടുത്ത രാഷ്ട്രീയ തീരുമാനം നിയമപരമായി ദുരുദ്ദേശ്യപരമല്ലെന്നും ഒരു ഭരണാധികാരിക്ക് അത്തരം തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച് വിശദമായി പരാമര്‍ശിച്ചിട്ടുള്ള സാഹചര്യത്തില്‍ പിഎസ്പി പ്രോജക്ടിനെ സംബന്ധിച്ച ക്യാബിനറ്റ് നോട്ടില്‍ ഇതുസംബന്ധിച്ച വസ്തുത മറച്ചുവച്ചു എന്ന ആരോപണം ശരിയല്ല.

മറയില്ലാതെ

പിഎസ്പി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനുള്ള മന്ത്രിസഭാ യോഗത്തിനുള്ള കുറിപ്പില്‍ 1997ഫെബ്രുവരി പത്തിന്റെ സപ്ലൈ കോട്രാക്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ മറച്ചുവച്ചെന്ന് സിബിഐ ആരോപിച്ചിരുന്നു. പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുന്നത് 1998 ജനുവരി 21ന്റെ കെഎസ്ഇബി സെക്രട്ടറിയുടെ കത്തിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ കത്തില്‍ 1997 ഫെബ്രുവരി പത്തിന് ഒപ്പുവച്ച സപ്ലൈ കരാറിനെ സംബന്ധിച്ച് പരാമര്‍ശിച്ചിട്ടില്ല. അതിനാല്‍തന്നെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ആ സമയത്ത് ഈ വിവരം കെഎസ്ഇബി അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇതുസംബന്ധിച്ച് സിബിഐ ആരോപിക്കുംവിധം ഒരുവിധ മറച്ചുവയ്ക്കലും ഉണ്ടായിട്ടില്ല.

എംഒയുപോലും വായിച്ചില്ല

എംസിസി കെട്ടിടംപണി സര്‍ക്കാര്‍ നേരിട്ട് ചെയ്യുന്നതിനുപകരം ടെക്നിക്കാലിയ വഴി ലാവ്ലിന്‍ ചെയ്യിച്ചത് തെറ്റാണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഇത് എംഒയു ധാരണയ്ക്ക് അനുസൃതമായാണ് ചെയ്തിട്ടുള്ളത്. എംഒയുവിലെ വ്യവസ്ഥകള്‍ പ്രകാരം എസ്എന്‍സി ലാവ്ലിന് ഇതിനുള്ള അധികാരമുണ്ട്. അതിനാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ല. മുന്‍ ധനകാര്യ സെക്രട്ടറി വരദാചാരിക്കെതിരായി പിണറായി വിജയന്‍ ആക്ഷേപകരമായ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് സിബിഐ റിപ്പോര്‍ട്ടും മൊഴികളും പരിശോധിച്ചാല്‍ വ്യക്തമാകും. ഇതുസംബന്ധിച്ച് സിബിഐ ഹാജരാക്കിയ വരദാചാരിയുടേതടക്കം മൂന്ന് മൊഴിയും പരിശോധനയില്‍ പരസ്പരവിരുദ്ധമാണെന്നു കണ്ടു.

*
കടപ്പാട്: ദേശാഭിമാനി

15 comments:

വര്‍ക്കേഴ്സ് ഫോറം said...

തെളിവുകൾ വേണ്ട; നിയമത്തെ വിലയില്ല; കേന്ദ്ര ഭരണകക്ഷിയുടെ താളത്തിനു തുള്ളി രാഷ്‌ട്രീയ ആഭിചാരത്തിന്റെ പ്രതീകമായി ഒരു ഗവർണ്ണർ. സംസ്ഥാന മന്ത്രി സഭയുടെ ശുപാർശയെ ധിക്കരിച്ച് കോൺഗ്രസ്സിന്റെ താളത്തിനു തുള്ളിയ ഗവർണർ ആർ എസ് ഗവായ് തട്ടിക്കളഞ്ഞത് ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കൂടിയാണ്. ലാവ്ലിൻ കേസിൽ സി ബി ഐ കെട്ടിപ്പൊക്കിയ വാദമുഖങ്ങൾ യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും നിയമപരമായി നിലനില്പില്ലാത്തതാണെന്നും അഡ്വക്കറ്റ് ജനറൽ സുധാകരപ്രസാദ് വ്യക്തമാക്കുന്നു. അദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ...

ലൂസിഫര്‍ said...

ഇത്രയൊക്കെ തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ വാദിച്ചു രക്ഷപെടനാണോ ബുദ്ധിമുട്ട് . അതും വല്യ വക്കീലായ എം കെ ദാമോദരന്‍ ഉള്ളപ്പോള്‍ . ധൈര്യമായി നേരിടണം സഖാവെ . കോടതി തെളിവുകള്‍ നോക്കിയല്ലേ വിധി എഴുതൂ . ഈ സമരഭാസ ങ്ങള്‍ നടത്തുന്ന ത്തിനു പകരം ധൈര്യമായി നേരിട്ടിരുന്നെങ്ങില്‍ നാല് എന്നാ സീറ്റിന്റെ എണ്ണം കൂടിയേനെ .
കോടതി വെറുതെ വിടുമെന്നുള്ളത് നൂറു തരം.

ഇതിലും വല്യ ആരോപണ വിധേയര്‍ ആയവര്‍ ഒന്നും പറ്റാതെ നടക്കുന്നുണ്ട് .
ഈ സമരഭാസങ്ങളില്‍ കൂടെ ഒരു ജനത ജീവന്‍ കൊടുത്തു വളര്‍ത്തിയ ഒരു പ്രസ്ഥാനമാണ്‌ അപമാനിക്ക പെടുന്നത് എന്നോര്‍ക്കണം . കുറ്റവിമുക്തനായി വരുന്ന പിണറായിക്ക് പൊന്നിന്റെ തിളക്ക മാവും.



(മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയമുള്ളൂ .
കോഴി കട്ടവന്റെ തലയില്‍ പപ്പ്‌.
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും

ഇത് വെറുതെ എഴുതിയതാ )

Anonymous said...

ഏതെങ്കിലും ഒരു പോലീസ്‌ സ്റ്റേഷനില്‍ പ്രതിയെ ക്കസ്റ്റഡിയില്‍ എടുക്കുകയോ അയാള്‍ കൊല്ലപ്പെടുകയോ ചെയ്താല്‍ അതു ആഭ്യന്തര മന്ത്രി അറിയേണ്ട കാര്യമില്ല അയാള്‍ക്കു യാതൊരു ഉത്തരവാദിത്തവുമില്ല എന്നാലും ഒരു കമ്യൂണിസ്റ്റും കരുണാകര വിരോധിയുമായ സുബ്രമണ്യ സ്വാമിയുടെ പ്രതികൂല പരാമര്‍ശം വന്നപ്പോള്‍ കരുണാകരന്‍ രാജിവച്ചു അദ്ദേഹത്തിനെ രാജന്‍ കേസിണ്റ്റെ പേരില്‍ രണ്ടു കൊല്ലം ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തി, എത്ര മനോ വേദന അനുഭവിച്ചു, ആര്‍ ബാലക്രിഷ്ണപിള്ള പൂജപ്പുര ജെയിലില്‍ രണ്ടു ദിവസം കിടന്നു, ജഗതി ശ്രീകുമാറും നിസ്സാരമായ ഒരു ആരോപണത്തിണ്റ്റെ പേരില്‍ ജയിലില്‍ കിടന്നു, എന്നാല്‍ പിണറായി വിജയനു എന്താ കൊമ്പുണ്ടോ , കേസേ എടുക്കരുതെന്നു വാദിക്കാന്‍ ക്ളീയറ്‍ അഴിമതി ആറ്‍ക്കും മനസ്സിലാകുന്ന ഒരു കാര്യത്തില്‍? അറുനൂറു കോടി രൂപ നിസ്സാരമാണോ അതു ആരു കൊണ്ടു എങ്ങിനെ പുട്ടടിച്ചു എന്നറിയാന്‍ കേരള ജനതക്കു ആവകാശമില്ലേ?

കോടതിയില്‍ കേസേ ചാര്‍ജു ചെയ്യരുതെന്നൊക്കെ പറയാനും അതിണ്റ്റെ പേരില്‍ കേര്‍ളം കത്തിക്കാനും എന്തു അര്‍ ഹത?

പാം ഓയില്‍ കേസ്‌ പത്തു കൊല്ലം നടന്നു അന്നാരും ബസു കത്തിക്കാനും ഒന്നും പോയില്ലല്ലോ

കരുണാകരനെക്കാള്‍ വലിയ മഹാന്‍ ആണോ ഈ പിണറായി? അയാളെ നശിപ്പിക്കാന്‍ ആണു ഈ അണികള്‍ ഇതെല്ലാം ചെയ്യുന്നത്‌

Baiju Elikkattoor said...

"ഭരണഘടനാ സ്ഥാനം വഹിക്കുന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം ............"

നിയമോപദേശം നടത്താനുള്ള അധികരമല്ലേ അദ്ദേഹത്തിനുള്ളൂ; അല്ലാതെ വിധിയെഴുതാനുള്ള അധികാരമുണ്ടോ? നിയമത്തെ നേരിടാന്‍ എന്തിനു പാര്‍ടിക്കും പിണറായി വിജയനും മുട്ടിടിക്കുന്നൂ? വളരെ അപഹാസിയമായി തോന്നിയത് അഭിവന്ദ്യനായ ഒരു നിയമജ്ഞന്‍റെ അഭിപ്രായമാണ്!

ദേശാഭിമാനി, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രചാരണ നോട്ടീസ് ആയി തരാം താഴ്ന്നിട്ടു കാലം കുറെ ആയി. ഫോറവും ആ വഴിക്ക് തന്നെ എന്ന് പലപ്പോഴു തോന്നി പോകുന്നൂ!

*free* views said...

Sever Power Shortage to justify Lavlin: Nuclear deal also solves power shortage. Hope you get what I mean

If Governor is acting on behalf of centre, then why do you think people will forget that Advocate general is acting on behalf of state governemnt

Comrades, why do you think Indian courts are waiting to hang *your* great leader - Pinarayi? Don't you believe in Indian courts? Are you ready to go any length to protect this people's great leader? I am sure Pinarayi will come out, for lack of evidence, from Indian courts. This fear of facing the court is doing more damage, or is he really trying to hide something?

I think party is hijacked by one person, this person has over the years successfully hijacked the party. [He is now comparable to Karunakaran]. Party needs a vimochana samaram to remove the giant tentacles of this great manipulator.

Don't be foolish to think that state committee majority shows support from party cadres. If you want proof, you can wait till assembly election.

My humble request is to please take that C away from party name, it looks insulting. You can call party - PM (Pinarayi Mafia).

Black day celebration(*) is really the black day for the party. Do not forget this blackmail when you go asking for votes. I am sure Pinarayi will unleash lot of violence on detractors if he lose, I am ready to face it head on.

[I did not expect workers forum to publish an article to justify Pinarayi. I considered Workers forum to be independent from party politics]

Vinodkumar Thallasseri said...

ലാവ്ളിന്‍ കേസില്‍ പിണറായി അഴിമതി ചെയ്തെന്ന്‌ സ്വപ്നത്തില്‍പോലും വിചാരിക്കുന്ന ആളല്ല ഈയുള്ളവന്‍. ഈ കര്യത്തില്‍ അധ്ദേഹത്തിനുണ്ടായിരുന്നത്‌ തികച്ചും സത്യസന്‌ധമായ ഉദ്ദേശമായിരുന്നെന്നും കരുതുന്നു. പക്ഷെ ഈ കാര്യത്തില്‍ പാര്‍ട്ടി നടത്തിയ പ്രതിരോധവും വികാരപ്രകടനങ്ങളും സാധാരണ ജനങ്ങളുടെയുള്ളില്‍പോലും സംശയം ജനിപ്പിക്കാനേ ഉതകിയുള്ളു. ഓരോ ഘട്ടത്തിലും പാര്‍ട്ടി എടുത്ത നിലപാടുകള്‍ ഈ സംശയം കൂടുതല്‍ ബലപ്പെടുത്താനേ സഹായിച്ചുള്ളു.

ഏറ്റവും ഒടുവില്‍ ഗവര്‍ണറുടെ തീരുമാനത്തിനോട്‌ കാണിച്ച അസഹിഷ്ണുത പോലും അനാവശ്യമായിരുന്നില്ലേ ? ഗവര്‍ണര്‍ എടുത്ത തീരുമാനം ശരിയല്ലെങ്കില്‍ അതിനെ നിയമപരമായി നേരിടാം. പകരം അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടാന്‍ തീരുമാനിക്കേണ്ടിയിരുന്നോ?

ഈ വിഷയത്തെ കോടതിയില്‍ നേരിട്ട്‌ ജയിച്ചുവന്നിരുന്നെങ്കില്‍ പിണറായിയുടേയും പാര്‍ട്ടിയുടേയും ഇമേജ്‌ വര്‍ധ്‌ധിക്കുമായിരുന്നില്ലേ ? അതാകുമായിരുന്നില്ലേ പാര്‍ട്ടിക്ക്‌ ഇതിനേക്കാള്‍ നേട്ടം ? മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു നേതാവും ഇതുപോലെ ഒരു പ്രശ്നത്തില്‍ ഇക്കാലം വരെ പെട്ടിട്ടില്ല. അന്വേഷണം ഒഴിവാക്കാനും വിഷയം തെരുവില്‍ എത്തിക്കാനും എടുത്ത തീരുമാനം വമ്പന്‍ വിഡ്ഡിതമായിയെന്ന്‌ തോന്നുന്നു.

കേരളത്തില്‍ ഉടനീളം ഒരു പിണറായി വിരുദ്ധ വികാരം ശക്തിയായി അലയടിക്കുന്നുണ്ട്‌. ഇത്‌ കൂടുതല്‍ ശക്തിയാക്കാനേ ഈ തീരുമാനങ്ങള്‍ സഹായിച്ചുള്ളു. തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനും ഈ അടിയൊഴുക്കുകള്‍ കാറണമായിട്ടുണ്ടെന്ന്‌ തോന്നുന്നു. ജനാധിപത്യത്തില്‍ ജനങ്ങളുടെ സമ്മതിയാണ്‌ ഏറ്റവും ആവശ്യം. ജനങ്ങള്‍ എന്നാല്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും മാത്രമല്ലെന്ന്‌ പാര്‍ട്ടി മറക്കുന്നു. ഇക്കാര്യം കാണാനും മനസ്സിലാക്കാനും സാധ്യമല്ലാത്തവിധം അകലത്തിലാണ്‌ പാര്‍ട്ടി.

*free* views said...

Thallasseri sakhave, do you think party leaders who protect Pinarayi is too blind to see the anti pinarayai tharangam in Kerala? I am sure they are well aware, including Pinarayi, what these actions are doing in people's mind. The fact that they still do it shows that there is indeed something to hide.

I will not be surprised it from Pinarayi, after all he was so shameless to send his son to London for MBA and daughter to Amrita institute, after all the big revolutionary words from his mouth.

More than Lavlin what I hate is the way he spread his tentacles around party and the way he pushes his personal agenda on party. This is not the way it is done, comrades, this is not the way.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട് ലൂസിഫര്‍, ആരുഷിയുടെ ലോകം, ബൈജു എലിക്കാട്ടൂർ, ഫ്രീ, തലശ്ശേരി

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

ഈ പോസ്റ്റിൽ കൊടുത്തിരിക്കുന്നത് അഡ്വക്കറ്റ് ജനറലിന്റെ റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങളാണ്. ഒരു മന്ത്രിസഭയുടെ കൂട്ടായ തീരുമാനപ്രകാരം എടുത്ത നടപടികളുടെ പേരിൽ ഒരു മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാമോ എന്ന നിയമപ്രശ്നത്തിനാണ് എ ജി മറുപടി നൽകിയിരിക്കുന്നത്. അതിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടോ എന്നല്ലേ പരിശോധിക്കേണ്ടത്. ഇതിൽ ഉയർത്തിയിരിക്കുന്ന ഒരു പോയിന്റിനെപ്പോലും ആരും ഖണ്ഡിച്ചു കണ്ടില്ല.

ഈ പോസ്റ്റിൽ നടന്ന ചർച്ചകളിൽ നിങ്ങളോരോരുത്തരും പ്രകടിപ്പിച്ച അഭിപ്രായങ്ങളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇമേജ് വർദ്ധിക്കണമെന്നുള്ള ആഗ്രഹത്തേയും വിലമതിക്കുന്നു. പക്ഷെ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായങ്ങളിൽ ആത്മനിഷ്ഠത അല്പം ഏറിയിട്ടില്ലേ എന്നു സ്വയം പരിശോധിക്കണം എന്ന് മാത്രമാണ് പറയാനുള്ളത്.

തൊഴിലാളി വർഗത്തിന്റെ താൽ‌പ്പര്യങ്ങൾക്കും മുന്നേറ്റത്തിനും ഇടതു പ്രസ്ഥാനങ്ങൾ നിലനിൽക്കേണ്ടതുണ്ടെന്നും ശക്തിപ്പെടേണ്ടതുണ്ടെന്നും ഉള്ള ഉറച്ച ബോദ്ധ്യം വർക്കേഴ്‌സ് ഫോറത്തിനുണ്ട്. സി പി ഐ എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുള്ളത് സി ബി ഐ യെ ഉപയോഗിച്ച് കോൺഗ്രസ്സും യൂഡി എഫും രാഷ്ട്രീയം കളിക്കുന്നതിനെ രാഷ്‌ട്രീയമായും നിയമപരമായും നേരിടും എന്നാണല്ലോ? അതിനാൽ തന്നെ സഖാവ് ബൈജു പറയുന്ന “ദേശാഭിമാനി, മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രചാരണ നോട്ടീസ് ആയി തരാം താഴ്ന്നിട്ടു കാലം കുറെ ആയി. ഫോറവും ആ വഴിക്ക് തന്നെ എന്ന് പലപ്പോഴു തോന്നി പോകുന്നൂ!” എന്ന ആരോപണത്തിൽ കഴമ്പില്ല. ഏറ്റവും കുറഞ്ഞത്, വർക്കേഴ്‌സ് ഫോറത്തിന് അത്തരം താൽ‌പ്പര്യങ്ങളില്ല എന്നു പറയുന്നതിനു ഈ അവസരം ഉപയോഗിക്കുന്നു.

ഫ്രീ

Pinarayi Mafia എന്നൊക്കെപ്പറയുന്നത് സ്ഥാപിക്കാനുള്ള എന്തൊങ്കിലുമൊക്കെപ്പറഞ്ഞിട്ടാകാമായിരുന്നു ആരോപണം എന്നു മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. പിണറായി വിജയൻ എന്ന വ്യക്തിയോടുള്ള ആരാധന കൊണ്ടൊന്നുമല്ല, അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോടുള്ള മമത കൊണ്ടാണ് ഇങ്ങനെയൊരഭ്യർത്ഥന. “I think party is hijacked by one person, this person has over the years successfully hijacked the party” എന്നു പറയുമ്പോൾ താങ്കൾ പുച്ഛിക്കുന്നത് ലക്ഷോ‍പലക്ഷം നിസ്വാർത്ഥരായ പ്രവർത്തകരെയാണ്. അവരെയൊക്കെ വെറും മന്ദബുദ്ധികൾ ആക്കുകയാണ് താങ്കൾ.

പ്രിയപ്പെട്ട തലശ്ശേരി

പിണറായി എന്ന വ്യക്തിയെ അല്ല പിണറായി എന്ന പാർട്ടി സെക്രട്ടറിയെ ആണ് ഇവിടെ ലക്ഷ്യമിടുന്നത്. മന്ത്രിസഭയുടെ ശുപാർശ പുന:പരിശോധിക്കണമെന്നു പോലും ആവശ്യപ്പെട്ടില്ല ഇവിടെ ഗവർണ്ണർ. ഇത്തരമൊരു സാഹചര്യത്തിൽ ഏതൊരു രാഷ്‌ട്രീയ പാർട്ടിയും ചെയ്യുന്ന കാര്യമാണ് ജനാധിപത്യപരമായി പ്രതിഷേധിക്കുക എന്നത്. അതിനെ അസഹിഷ്ണ്ണുത ആയി കാണേണ്ടതുണ്ടോ?

“ഈ വിഷയത്തെ കോടതിയില്‍ നേരിട്ട്‌ ജയിച്ചുവന്നിരുന്നെങ്കില്‍ പിണറായിയുടേയും പാര്‍ട്ടിയുടേയും ഇമേജ്‌ വര്‍ധ്‌ധിക്കുമായിരുന്നില്ലേ ?” എന്ന താങ്കളുടെ ചോദ്യത്തിൽ പിണറായി കോടതിയിൽ നിയമപരമായ പോരാട്ടം നടത്താൻ താൽ‌പ്പര്യപ്പെടുന്നില്ല എന്നൊരു ധ്വനിയുണ്ട്. ആ അഭിപ്രായം ശരിയല്ല. നിയമം നിയമത്തിന്റെ വഴിക്കും രാഷ്‌ട്രീയം രാഷ്‌ട്രീയത്തിന്റെ വഴിക്കും പോകട്ടെ, അതല്ലേ അതിന്റെ ശരി?

കേരളത്തില്‍ ഉടനീളം ഒരു പിണറായി വിരുദ്ധ വികാരം വളർത്തിക്കൊണ്ടു വരുന്നതിൽ ഇടതു വിരുദ്ധ ശക്തികൾ വിജയിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ജനങ്ങളുടെ ഇടയിലുള്ള ക്ഷമാപൂർവമായ പ്രവർത്തനം കൊണ്ടേ ഇതു മാറ്റിയെടുക്കാനാവൂ. പിണറായിയെ ക്രൂശിക്കുക എന്ന മുദ്രാവക്യം ഏറ്റുവിളിക്കുക എന്ന കുറുക്കുവഴിയല്ല അതിനു പരിഹാരം.

*free* views said...

Forum,
There is too much emotion in the comments, I agree. That is because of this obsession to keep Pinarayi out of court. Is one person so important than party? How many think he is so pure that he cannot do corruption? I think everybody has one question, why cannot he go through court procedure and come out innocent?

I said Pinarayi Mafia for the simple reason that party is sacrificing everything to protect one person. The control Pinarayi and his supporters have on the party is big. Is Achhyuthanandan a Mandabudhi? When Sukumar Azhikode insulted Party's chief minister, did anybody do anything about it? Why party is behaving like it is existing for one person?

If, god forbid, tomorrow Pinarayi is found guilty will party go against courts to protect Pinarayi? In your comment you showed your respect for Constitution, why don't you have belief in Indian courts? Why can't party say that if courts find Pinarayi guilty, then he will be expelled from party.

The willingness to lose everything(not votes) to protect one person forced me to call it Pinarayi Mafia. Black day celebration(*) and violence for it made me use that name. Do not forget that these actions by party is insulting lakhs of workers, leaders and supporters. Do not think those who oppose Pinarayi are mandhabudhis.

BTW, thanks for giving me a chance to express my views with so much emotion :).

Vinodkumar Thallasseri said...

പിണറായി വിരുദ്ധ വികാരത്തെപറ്റി. ഒരുകാലത്തും കേരളത്തിലെ മാധ്യമങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയെ പിന്തുണച്ചിട്ടില്ല. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ഇത്രയും കാലം നിലനിന്നതും അവരുടെ സഹായം കൊണ്ടല്ല. വ്യത്യാസം അതല്ല. ഇന്നിപ്പോള്‍ ഇടതുപക്ഷ സഹയാത്രികര്‍ പോലും ഈ വിഷയത്തെ കാണുന്നത്‌ സംശയത്തിണ്റ്റെ കണ്ണിലൂടെയാണ്‌.

മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ സെക്രട്ടറി ശരിയല്ല എന്ന്‌ ഒരു സംസ്ഥാനത്തിലെ ആളുകള്‍ ഭൂരിഭാഗവും കരുതുന്നു. ഇത്‌ ലാവ്ളിന്‍ കേസിണ്റ്റെ കാര്യത്തില്‍ മാത്രമല്ല. പി.ഡി.പി വിഷയവും, ജനതാദള്‍ വിഷയവും എല്ലാം പിണറായിയുടെ ഉരുക്കുമുഷ്ടിയുടെ ഭാഗമായി ജനങ്ങള്‍ കാണുന്നു. പിണറായി തന്നെ പാര്‍ട്ടി എന്ന പുതിയ സിദ്ധാന്തവും ഓര്‍ക്കുന്നത്‌ നന്ന്‌.

പിണറായിയോ വി. എസൊ പാര്‍ട്ടിയേക്കാള്‍ വലുതല്ലെന്നും ജനാധിപത്യത്തില്‍ പാര്‍ട്ടിയേക്കാള്‍ വലുത്‌ ജനങ്ങള്‍ ആണെന്നും മറക്കുന്നതാണ്‌ പാര്‍ട്ടിക്ക്‌ പറ്റുന്ന തെറ്റ്‌.

ജനാധിപത്യത്തില്‍ അഭിരമിക്കുമ്പോള്‍ പൊതുജനങ്ങളുടെ പൊതുവികാരത്തിന്‌ ചെവി കൊടുക്കാതെ ഒരു പാര്‍ട്ടിക്കു നിലനില്‍ക്കാന്‍ ആവില്ല. ഇത്‌ ഒരു ഇലക്ഷന്‍ വിഷയം മാത്രമല്ല താനും.

simy nazareth said...

പ്രിയപ്പെട്ട വര്‍ക്കേഴ്സ് ഫോറം,

ഇങ്ങനെ പ്രസക്ത ഭാഗങ്ങള്‍ കൊടുക്കുന്നതിനു പകരം സി.എ.ജി. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നല്‍കാമോ?

ഇത് പൊതുജനത്തിന് ലഭ്യമാണോ?

പ്രസക്ത ഭാഗങ്ങള്‍ വായിച്ചു, ഒന്നിനെയും ഖണ്ഡിക്കാന്‍ മുതിരുന്നില്ല. ചില കാര്യങ്ങള്‍ പറഞ്ഞുകൊള്ളട്ടെ.

1) അഴിമതിക്കേസില്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് പാര്‍ട്ടി ഉന്നത നേതാവാണ് പിണറായി. കോണ്‍ഗ്രസുകാര്‍ ധാരാളമുണ്ട്, ബാലകൃഷ്ണപിള്ള (ഇടമലയാര്‍ കേസ്), കരുണാകരന്‍ (പാമോയില്‍ കേസ്) തുടങ്ങി. ഒരു കേസുകളും ഒരിടത്തും എത്താറില്ല എന്നത് ഒരു കാര്യം. ബാലകൃഷ്ണപിള്ളയുടെയോ കരുണാകരന്റെയോ പക്കല്‍ ചോദിച്ചാല്‍ ഇതുപോലെ ഇവര്‍ കുറ്റം ചെയ്തിട്ടില്ലെന്നതിനുള്ള ആയിരം ന്യായീകരണങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമായിരുന്നു.

ഇത്തരം കേസുകള്‍ അനന്തമായി നീണ്ടുപോവുകയും, ഒടുക്കം ആരും ശിക്ഷിക്കപ്പെടാതെ ഇരിക്കുകയും ആണ് പതിവ്. പിണറായിയുടെ കേസും മതിയാ‍യ തെളിവുകളില്ല എന്ന പേരില്‍ തള്ളിപ്പോവാം.

2) അഡ്വക്കേറ്റ് ജനറലിന്റെ ഇടപെടല്‍ നീതിനിഷേധമായും പിണറായിയെ നിയമനടപടികളില്‍ നിന്നും സംരക്ഷിക്കാനായി ഉള്ളതായും പൊതുവേ വ്യാഖ്യാനിക്കപ്പെട്ടു. കേരളത്തിലെ ദൃശ്യ-പത്ര മാധ്യമങ്ങള്‍ക്ക് ഇതില്‍ ഒരു വലിയ പങ്കുണ്ടാവാം. അന്നേ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ട് പരസ്യമാക്കിയിരുന്നെങ്കില്‍ (പ്രസക്ത ഭാഗങ്ങളല്ല, പൂര്‍ണ്ണമായും)‍, ചുരുങ്ങിയപക്ഷം ഒരു ചര്‍ച്ചയെങ്കിലുമായേനെ.

3) സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിക്കുന്ന സ്ഥിതിക്ക് (ഒരാഴ്ച്ചയ്ക്കുള്ളില്‍ എന്ന് സിബിഐ), പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറിനില്‍ക്കുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ഒരു പരിധിവരെ എങ്കിലും ഉയര്‍ത്തും. പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് അഴിമതി കേസിനെ നിയമപരമായി നേരിടുകയാണെങ്കില്‍ അത് പാര്‍ട്ടിയെ ക്ഷയിപ്പിക്കും.

4) പാര്‍ട്ടി തിരഞ്ഞെടുപ്പുഫലം അവലോകനം ചെയ്ത് കണ്ടെത്തിയ കാരണങ്ങളില്‍ ലാവ്ലിന്‍ കേസ് ഒരു കാരണമായി പറഞ്ഞില്ല. ഇത് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഒരുപാര്‍ട്ടിയിലുമില്ലാത്ത ജനങ്ങളോട് സംസാരിച്ചു നോക്കിയാല്‍ അറിയാവുന്നതേയുള്ളൂ, അവര്‍ ഇതിനെ എത്രമാത്രം ഗൌരവത്തോടെ കാണുന്നുവെന്ന്.

ഇന്ത്യന്‍ എക്സ്പ്രസിന്റെ ഈ റിപ്പോര്‍ട്ട് കൂടി വായിക്കാന്‍ താല്പര്യം.

*free* views said...

I can understand one reason why Pinarayi does not want to be prosecuted, he does not want to lose his party position. That is a perfectly good reason, but he should understand why he lost support from masses.

I totally support him for not sending emissaries to Christian bishops. I respect him for that. I do not think party will lose much Christian votes because Bishops say something.

If he was a real clean leader, then probably masses would have supported him and sympathetically viewed his victimisation, or even supported his staying as secretary even after being prosecuted. His palatial bungalow and his children's education does not give him a clean image, not to mention his iron fist in handling opposition.

Now he has lost it and he is a liability to party. Party should understand that even if he is clean and innocent, party and its image is bigger than one person and move on. There are many good leaders in history who was unlucky with events and had to lose their positions, it is about luck.

What makes me angry is readiness of party to go to any extent to support one person. Party decisions looks very selfish when Pinarayi is head, if he had stepped down, reaction would have been much milder.

I cannot react to reasons given by Advocate General because I do not know the reasons given by CBI. Yes, I totally agree it can be political conspiracy, especially to create rift in party. But why is party not doing the obvious damage control measure to make Pinarayi stay out? The more party fights the more doubt people have.

From the report of A.G I did not understand logical (not legal) reason why contract was given to an MNC, overriding public sector companies. How does party justify that? Isn't it hypocrisy?

Soha Shameel said...

ലാവ്‌ലിന്‍ അഴിമതിക്കേസിലെ യഥാര്‍ത്ഥ പ്രതികള്‍ വൈദ്യുതി മോട്ടോര്‍ കണ്ടുപിടിച്ച മൈക്കേള്‍ ഫാരഡേയും വൈദ്യുതോര്‍ജ്ജത്തിന്റെ പ്രാവര്‍ത്തികോപയോഗം കണ്ടെത്തിയ തോമസ്‌ ആല്‍വാ എഡിസനുമാണെന്ന് സി.പി.ഐ (എം) അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം കണ്ടെത്തി.

താനൊന്നുമറിഞ്ഞില്ലെന്നും തന്റെ ഉദ്യോഗസ്ഥരാണ് ഇടപാടുകള്‍ നടത്തിയതെന്നും സി.ബി.ഐ.ക്കു മുമ്പില്‍ സഖാവ് പിണറായി വിജയന്‍ മൊഴി കൊടുത്തതിനെ സംബന്ധിച്ച്, ഫയല്‍ മേശപ്പുറത്തെ ട്രേയില്‍ കൊണ്ടുവന്ന് വെച്ച ക്ലാസ് ഫോര്‍ ജീവനക്കാരനാണ് ഇതില്‍ കൂട്ടുപ്രതിയാവേണ്ടതെന്നും യോഗം വിശദീകരിച്ചു.

ജനശക്തി said...

ഗവര്‍ണ്ണറുടെ നടപടി ഫെഡറലിസത്തിന്മേലുള്ള കടന്നു കയറ്റം എന്ന ലേഖനം ഇവിടെ വായിക്കാം.

Indian-Spartucus said...

Dear All,
Do you remember the allegations against Madani by the Media during the elections days? Where are they? What happened to the "statements given by the terrorists"? What about Madalin's link to Banglore case? Howmay of you know that Madani is acquitted by the Karanataka Police ? How many news paper reported it? How many channels discussed it?
That is is the fact. There is are some invisible players, who decide the tunes. Some visible players echos it... And common people get cheated. In between some individuals and facts get torched....