അനധികൃതമായി സ്വരൂപിച്ച പണം അധികാരം സംരക്ഷിക്കാനും അധികാരം പിടിച്ചെടുക്കാനും കോണ്‍ഗ്രസ് ഉപയോഗിക്കുകയാണ്. തമിഴ്നാട്ടില്‍ പ്രതിദിനം ഒരുകോടി രൂപ എത്തുന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് മദ്രാസ് ഹൈക്കോടതിയിലും ഉണ്ട്. കേരളത്തിലേക്കും ഇപ്രകാരം ഒഴുകുന്ന പണം കണ്ടുകെട്ടണമെന്ന് സിപിഐ എം കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഭരണത്തില്‍ അഴിമതി നടമാടുന്നു. എന്നാല്‍ എല്‍ഡിഎഫാകട്ടെ അഴിമതിരഹിതമായ ഭരണമാണ് നയിച്ചത്. ജനവിരുദ്ധനയങ്ങളിലൂടെ രാജ്യത്തിന് ഭീഷണിയാകുന്ന കോൺഗ്രസിന്റെ നയങ്ങള്‍ വേണമോ, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും രണ്ടുരൂപയ്ക്ക് അരി നല്‍കുകയും ചെയ്യുന്ന എല്‍ഡിഎഫ് ഭരണം തുടരണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കേരളം അഭിമുഖീകരിക്കുന്ന മുഖ്യചോദ്യം.
അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുന്നതോടൊപ്പം അഴിമതിക്കെതിരെ ജാഗ്രതയോടെ നടപടിയെടുക്കാന്‍ വി എസ് സര്‍ക്കാരിന് കഴിഞ്ഞു. സമസ്ത മേഖലയിലും വന്‍ പുരോഗതി ഉണ്ടാക്കിയ എല്‍ഡിഎഫ് സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരണമെന്ന് പ്രകാശ് കാരാട്ട് അഭ്യര്‍ഥിച്ചു.
വിലക്കയറ്റം ആളിക്കത്തിക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേത്. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞു. കഴിഞ്ഞ ജൂൺ മുതല്‍ ഏഴു തവണ പെട്രോള്‍ വില കൂട്ടി. ഇപ്പോള്‍ ഡീസലിന്റെ വിലനിയന്ത്രണവും കളയാനുള്ള ആലോചനയിലാണ് കോൺഗ്രസ്. ഇത്തരം സമീപനങ്ങള്‍ വിലക്കയറ്റം രൂക്ഷമാക്കും.കേന്ദ്രഭരണവും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണവും താരതമ്യം ചെയ്താല്‍ നയസമീപനങ്ങളിലെ വ്യത്യാസം മനസിലാക്കാമെന്നും കാരാട്ട് പറഞ്ഞു.
1 comment:

Post a Comment