Sunday, April 5, 2009

മുതലാളിത്തം 'ആരെയാണ് രക്ഷിക്കുന്നത്?'

പുറംകരാര്‍ ജോലികൊണ്ട് 'വളരുകയും വികസിക്കുകയും' ചെയ്യാന്‍ ആഹ്വാനം ചെയ്ത അമേരിക്ക ഇപ്പോള്‍ പുറംകരാര്‍ കൊടുക്കുന്ന കമ്പനികളുടെ നികുതി ഇളവുകള്‍ പിന്‍വലിച്ചിരിക്കുകയാണ്... വന്‍കിട കമ്പനികളുടെ ഓഫീസുജോലികള്‍ മിക്കവാറും ഇന്ത്യയടക്കമുള്ള ബി.പി.ഒ. സെന്ററുകള്‍ വഴിയാണ് നടന്നുവന്നത്... ഇന്ത്യന്‍ 'ഐ.ടി. വളര്‍ച്ച' തന്നെ ഈ പുറം കരാറിലാണ് നീങ്ങുന്നത്. ലക്ഷകണക്കിന് ഇന്ത്യന്‍ ഐ.ടി. തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കികൊണ്ടാണ് അമേരിക്കയുടെ തീരുമാനം വന്നിരിക്കുന്നത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തൊഴിലുകിട്ടുമെന്ന് വീമ്പുപറഞ്ഞ കമ്പോളദല്ലാളന്മാര്‍ക്ക് ഐ.ടി. മേഖലയുടെ വളര്‍ച്ചക്കായി ആഭ്യന്തരകമ്പോളത്തെ ഉപയോഗിക്കാന്‍ മടിയായിരുന്നുവെന്ന് ഓര്‍ക്കുക.

കഴിഞ്ഞ 60 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴില്‍ വളര്‍ച്ചാനിരക്കിലേക്കാണ് ലോകം എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ഐ.എം.എഫ്. പഠനം പറയുന്നു. ഗോളത്തെ ഐശ്വര്യപൂര്‍ണ്ണമാക്കാന്‍ ആഗോളവല്‍ക്കരണമാണ് ഏകവഴിയെന്ന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്ന ഐ.എം.എഫ്.ആണ് ഇത് പറയുന്നത്. പൊതുമേഖലയും സാമൂഹ്യക്ഷേമപദ്ധതികളും തൊഴിലുണ്ടാക്കുകയില്ലെന്ന് മാലോകരെ പറഞ്ഞുപഠിപ്പിച്ചവരാണ് ഇപ്പോള്‍ മൂലധനവാഴ്ചയുടെ കെടുതികളെകുറിച്ച് പഠനറിപ്പോര്‍ട്ട് ഇറക്കുന്നത്. തൊഴില്‍ വളര്‍ച്ചാനിരക്ക് മാത്രമല്ല ആഗോളസാമ്പത്തിക വളര്‍ച്ചയും അറുപതാണ്ട് പിന്നിലെ ദയനീയ നിരക്കിലേക്കാണത്രെ കൂപ്പുകുത്തുന്നത്.

കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഉയര്‍ന്ന മാനേജ്മെന്റ് ബിരുദധാരികളായ 3 ലക്ഷം ഇന്ത്യാക്കാര്‍ അമേരിക്കയിലെ ബാങ്ക്-ഇന്‍ഷൂറന്‍സ്-ധന നിക്ഷേപമേഖലകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ടു. വരുന്ന 3 വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഉയര്‍ന്ന സാങ്കേതിക വിദഗ്ധരായ ഇന്ത്യാക്കാര്‍ക്ക് പുറത്തുപോകേണ്ടി വരുമെന്ന് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പഠനം പറയുന്നു.

ഗള്‍ഫ് രാഷ്ട്രങ്ങളില്‍ 30% തൊഴിലാളികളും വിദഗ്ധരും ഇതിനോടകം തൊഴില്‍ നഷ്ടഭീഷണിയിലാണ്.. സാമ്പത്തിക തകര്‍ച്ചകാരണം റിയല്‍ എസ്റ്റേറ്റ്, കെട്ടിടനിര്‍മ്മാണം, സേവനമേഖലകള്‍, ചെറുകിട- മൊത്തവ്യാപാരം തുടങ്ങിയ മേഖലകളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 3 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണത്രെ കഴിഞ്ഞ 6 മാസം കൊണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ടായത്.

ആഗോളസാമ്പത്തികതകര്‍ച്ചയില്‍ 2009 മാര്‍ച്ച് 31നകം 5 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ഐ.എല്‍.ഒ. പഠനം പറയുന്നു. വികസ്വര രാഷ്ട്രങ്ങളിലാണ് തൊഴില്‍ നഷ്ടം ഭീകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുക. 2008 ഒക്ടോബറില്‍ 2 കോടി തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ഐ.എല്‍.ഒ. പറഞ്ഞിരുന്നത്... അമേരിക്ക, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങളില്‍ ഇപ്പോള്‍ തന്നെ വന്‍തോതില്‍ തൊഴിലാളികള്‍ പണിയില്ലാത്തവരായി കഴിഞ്ഞു. ആഗോളമാന്ദ്യം, മൂലധനകമ്പോളത്തിന്റെ ചൂതാട്ടത്തെ ശക്തിപ്പെടുത്തി നേരിടാമെന്നത് തെറ്റായ ധാരണയാണെന്ന് ഐ.എല്‍.ഒ. പഠനം മുന്നറിയിപ്പ് നല്‍കുന്നു.

*
കടപ്പാട്: പീപ്പിള്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ പ്രത്യേക പതിപ്പ് “എന്തുകൊണ്ട് ഇടതുപക്ഷം”

8 comments:

വര്‍ക്കേഴ്സ് ഫോറം said...

പുറംകരാര്‍ ജോലികൊണ്ട് 'വളരുകയും വികസിക്കുകയും' ചെയ്യാന്‍ ആഹ്വാനം ചെയ്ത അമേരിക്ക ഇപ്പോള്‍ പുറംകരാര്‍ കൊടുക്കുന്ന കമ്പനികളുടെ നികുതി ഇളവുകള്‍ പിന്‍വലിച്ചിരിക്കുകയാണ്... വന്‍കിട കമ്പനികളുടെ ഓഫീസുജോലികള്‍ മിക്കവാറും ഇന്ത്യയടക്കമുള്ള ബി.പി.ഒ. സെന്ററുകള്‍ വഴിയാണ് നടന്നുവന്നത്... ഇന്ത്യന്‍ 'ഐ.ടി. വളര്‍ച്ച' തന്നെ ഈ പുറം കരാറിലാണ് നീങ്ങുന്നത്. ലക്ഷകണക്കിന് ഇന്ത്യന്‍ ഐ.ടി. തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കികൊണ്ടാണ് അമേരിക്കയുടെ തീരുമാനം വന്നിരിക്കുന്നത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തൊഴിലുകിട്ടുമെന്ന് വീമ്പുപറഞ്ഞ കമ്പോളദല്ലാളന്മാര്‍ക്ക് ഐ.ടി. മേഖലയുടെ വളര്‍ച്ചക്കായി ആഭ്യന്തരകമ്പോളത്തെ ഉപയോഗിക്കാന്‍ മടിയായിരുന്നുവെന്ന് ഓര്‍ക്കുക.

Anonymous said...

എന്നിട്ടും “എന്തുകൊണ്ട് ഇടതുപക്ഷം” എന്നു പറഞ്ഞില്ല. കൂട്ടത്തോടെ പട്ടിണി കിടക്കാം. അതാണ് സോഷ്യലിസം അല്ലെ?
സഖാവേ, മലയാളത്തിലെങ്കിലും ഈ വാദം എഴുതാതിരിക്കു.

കേരളത്തില്‍ കമ്യൂണിസം ഇന്നും നിലനില്‍ക്കുന്നത് വിദേശത്തെ പണം ഒഴുകുന്നത് കൊണ്ട് തന്നെയാ,ക്യൂബ മുകുന്ദന്മാര്‍ അടക്കം പലരും ഈ മുതലാളിത്ത വ്യവസ്ഥിതിയില്‍ ചത്ത് പണിതിട്ട്. (ബ്ലൊഗില്‍ ഉള്ളവരില്‍ തന്നെ ഉദാഹരണം പറയണോ?) അതൊക്കെ ഒറ്റയടിക്ക് നിലച്ചാല്‍ പകരം വക്കാന്‍ എന്തുണ്ട് ഇന്നത്തെ കേരളത്തില്‍ എന്നൊന്നു പറയാമോ? പുനരധിവാസം കേന്ദ്രത്തിന്റെ ചുമതല ആണല്ലോ. പലപ്പോഴും തോന്നിയിട്ടുണ്ട് അമേരിക്കയുടെ പതനം കണ്ട് കൈകൊട്ടി ചിരിച്ച് കൊണ്ടിരിക്കുമ്പൊള്‍ സ്വയം ഇരിക്കുന്നിടം കത്തുന്നതിവര്‍ അറിയാനേ പോകുന്നില്ലാന്ന്. മലയാളത്തില്‍ തന്നെ ഒരു ചൊല്ലുണ്ട് 'എന്തൊക്കെ സംഭവിച്ചിട്ടാണെങ്കിലും കൊഴപ്പമില്ല നാത്തൂന്റെ കണ്ണീര്‍ കണ്ടാ മതി' എന്ന്.കഷ്ടം

അവകാശങ്ങള്‍ മാത്രമേ അറിയാവൂ. ഉത്തരവാദിത്യം എന്നത് എന്താണോ എന്തോ? ആ

N.J Joju said...

മുതലാളിത്തം ആരെയും രക്ഷിയ്ക്കുന്നില്ല, രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നുമില്ല.
സ്വയം നവീകരിയ്ക്കുവാനും മെച്ചപ്പെടുവാനുള്ള മുതലാളിത്തത്തിന്റെ സ്വഭാവം കാരണം അത് പുതിയ തൊഴിലവസരങ്ങളും സാധ്യതകളും ഉണ്ടാക്കുന്നു. ആത് ആരെയും രക്ഷിയ്ക്കാനല്ല, അത് മുതലാളിത്തത്തിന്റെ സ്വഭാവമാണ്‌.

Manoj മനോജ് said...

ജി20 രാജ്യങ്ങള്‍ “ക്യാപറ്റിലസിത്തിന്” മൂക്ക് കയര്‍ ഇടണമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പഴയ പോലെ തന്നിഷ്ടത്തില്‍ വമ്പന്‍ ശമ്പളം വാങ്ങുവാനോ, ബോണസ്സ് വാങ്ങുവാനോ ഇനി കഴിയില്ല. അതിന് മാര്‍ഗ്ഗ രേഖയുണ്ടാക്കുവാന്‍ തീരുമാനമായി. ക്യാപിറ്റലിസത്തിന്റെ തലതൊട്ടപ്പന്മാരുള്ള അമേരിക്കയില്‍ ഒബാമ കഴിഞ്ഞ മാസം തന്നെ കടിഞ്ഞാണിട്ടു. സ്വകാര്യ മേഖലയില്‍ ബോണസ്സ്, ശമ്പളം ഇവ എത്ര വാങ്ങണമെന്ന് സര്‍ക്കാര്‍ നിശ്ചയിക്കും! എന്തിന് കമ്പനികള്‍ ആരെയൊക്കെ നിയമിക്കണം, എന്തൊക്കെ ഉല്‍പ്പാദിപ്പിക്കണമെന്ന് വരെ ഇനി സര്‍ക്കാരുകള്‍ തീരുമാനിക്കും. ആഗോള ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ചൂതാട്ടത്തിന് തടയിടുവാനും ജി20 സമ്മേളനത്തില്‍ രാജ്യങ്ങള്‍ ഒറ്റ സ്വരത്തില്‍ തീരുമാനിച്ചു!

ചുരുക്കി പറഞ്ഞാല്‍ ഇനി ക്യാപറ്റിലസമെന്ന പേര് മാത്രം ഇനി കാണും. നടപ്പിലാക്കുന്നത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള (ഇതിനാണാവോ സോഷ്യലിസം എന്ന് പറയുന്നത്) നടപടികള്‍.

Manoj മനോജ് said...

ഈ സാമ്പത്തിക മാന്ദ്യം ഒന്ന് കഴിഞ്ഞ് കിട്ടിയിട്ട് വേണം പഴയ ഭക്ഷണ ക്ഷാമത്തിലേയ്ക്ക് ലോക ശ്രദ്ധകിട്ടുവാന്‍.

Babin said...

capitalism in democratic countries always had mook kayars.. the question now is just on how tight the mook kayar should've been for the financial sector and how tight it should be going forward...

there is no such thing as pakka muthalalitham where muthalalees call the shots in a country..it is just imagination of people like Workers Forum who think like potta kinarile thavalakals..

capitalism is a realistic economic policy. that policy is implemented and controlled by the people's representativies to maximize wealth and power of a society.. if adjustments are needed, time to time, democratic govts will either add regulations or deregulates as appropriate.. this is just part of the process of democratic countries pursuing capitalistic economic policies.. there is nothing unusual about it

വര്‍ക്കേഴ്സ് ഫോറം said...

ജോജു, മനോജ്, ബാബിൻ
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

ബാബിന് പ്രത്യേക നന്ദി ..പൊട്ടക്കുളത്തിലെ തവള എന്ന കോമ്പ്ലിമെന്റിന്.. പൊട്ടക്കിണറ്റിലെ തവളകൾ മുകളിൽ നിരത്തിയ കണക്കുകളിൽ വസ്തുതാപരമായ എന്തെങ്കിലും പിശക്? ഈ ബ്ലോഗിലെ സാമ്പത്തികം എന്ന ലേബലിൽ വന്നിരിക്കുന്ന കുറച്ചു ലേഖനങ്ങൾ എങ്കിലും വായിക്കുവാനപേക്ഷ. ജോസ്ഫ് സ്റ്റിഗ്‌ലിറ്റ്‌സും, ക്രുഗ്‌മാനും പ്രഭാത്‌പട്‌നായിക്കും ജയതി ഘോഷും സി പി ചന്ദ്ര ശേഖറും തോമസ് ഐസക്കും, ഡോ അമർത്യ സെന്നും ഉത്സാ പട്‌നായിക്കുമൊക്കെ ഉണ്ട് ഈ പൊട്ടക്കിണറ്റിൽ

ജോജു

മുതലാളിത്തം ആരെയും രക്ഷിയ്ക്കുന്നില്ല എന്ന് സമ്മതിച്ചുവല്ലോ? സ്വയം നവീകരിയ്ക്കുവാനും മെച്ചപ്പെടുവാനുള്ള മുതലാളിത്തത്തിന്റെ സ്വഭാവം എന്നൊക്കെപ്പറയുന്നത് ഇടക്കിടെയുണ്ടാകുന്ന ചാക്രികക്കുഴപ്പങ്ങൾക്കും മഹാമാന്ദ്യങ്ങൾക്കും ഒരു പക്ഷെ മഹായുദ്ധങ്ങൾക്കും ശേഷമല്ലേ? ആലോചിക്കുക.

Babin said...

You are way toooo biased against the free market system... you filter out its benifits and exagerate its cons.. You seem to be incapabale of understanding economic realities and try to justify your point of views with very biased articles like this... Thats y i said you are like a pottakinarile thavla..