ശശി തരൂരിനെ ഞാന്‍ നേരിട്ടു പരിചയപ്പെടുന്നത് 'ചാന്ദ്രയാന'ത്തിന്റെ ഗവേഷണവും പ്രക്ഷേപണവും നടത്തി വിജയത്തിലെത്തിച്ച ഡോ. മാധവന്‍നായര്‍ക്ക് കണ്ണൂര്‍ പൌരാവലി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ചെന്ന അവസരത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ കളങ്കരഹിതമായ ഒരു നയതന്ത്രജീവിതം സഫലമാക്കിയ എഴുത്തുകാരനായ വ്യക്തി എന്ന നിലയില്‍ ഞാന്‍ അഭിനന്ദിച്ച് സംസാരിക്കുകയുംചെയ്തു.
ഒരു മാസം കഴിഞ്ഞതേയുള്ളൂ (മാര്‍ച്ചില്‍) ശശി തരൂരിനെക്കുറിച്ചുള്ള ഈ അഭിപ്രായം മാറ്റേണ്ടിവന്നതിലുള്ള ദുഃഖവും അതിന് പ്രേരിപ്പിച്ച കാരണങ്ങളും ജനങ്ങളെ അറിയിക്കേണ്ടതാണെന്ന് സ്വയം നിര്‍ബന്ധിക്കപ്പെട്ടതിനാലാണ് ഈ ലേഖനമെഴുതുന്നത്. അടുത്തെത്തിയിരിക്കുന്ന ലോൿസഭാ തെരഞ്ഞെടുപ്പില്‍ 'ഓടുവാന്‍' തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കകയാണ്. തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാവിഷയമാകാനിടയുള്ള ഒരഭിപ്രായം പറഞ്ഞതുമൂലം അദ്ദേഹത്തിന്റെ യശസ്സ് വളരെ കളങ്കിതമായിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. കോൺഗ്രസുകാരൊഴികെ എല്ലാവരെയും നന്നായി വേദനിപ്പിക്കുന്ന തരൂരിന്റെ അഭിപ്രായം ഒട്ടും മൂടിവയ്ക്കാതെ ജനങ്ങള്‍ വിലയിരുത്തണമെന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് യേല്‍ സര്‍വകലാശാലയില്‍വച്ച് ചൈന-ഇന്ത്യാ ബന്ധങ്ങളെക്കുറിച്ച് ഐക്യരാഷ്‌ട്രസഭയുടെ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറലായിരുന്ന ശശി തരൂര്‍ ഒരു പ്രസംഗം ചെയ്തിരുന്നു. പ്രഭാഷണത്തിനുശേഷം സദസ്സില്‍നിന്ന് ഒരു ഇന്ത്യക്കാരന്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ്, താന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ആദ്യമായി പ്രസ്‌താവിച്ചത്. ആ മറുപടിയുടെ ഇടയില്‍വച്ച് അദ്ദേഹം കടുത്ത സ്‌ഫോടനശക്തിയുള്ള ഒരു വാക്യം (അബദ്ധവശാലാണെന്ന് തോന്നുന്നില്ല.) പറഞ്ഞുപോയി. വാക്യം ചെറുതാണ്: "നയിക്കാന്‍ യോഗ്യതയില്ലാത്ത ആളുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തെ നയിച്ചുപോന്നത് എന്നത് ലജ്ജാവഹമാണ്.''
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പരാജയത്തിന് നേതൃവൈകല്യം ഒരു കാരണമാണ് എന്നോ മറ്റോ ഒഴുക്കനായുള്ള വാക്യമല്ല, മറിച്ച് എത്ര കടുപ്പിച്ചു പറയാമോ അത്രയും കടുപ്പിച്ചതാണ്. ഇന്ത്യക്കാരനായ തോമസ് കാറക്കാട് എന്ന ഒരു വിദ്യാര്‍ഥിയുടെ (കേരളീയനായിരിക്കണം) ചോദ്യത്തിനുള്ള ഉത്തരത്തിലാണ് ഈ ഭയങ്കരമായ വാക്യം ഉള്ളത്. അമേരിക്കയില്‍ എത്രകാലം ജോലിചെയ്‌താലും ഒരിന്ത്യക്കാരന് ഇത്ര വലിയ ഭോഷത്തം പറയാനാവുമോ?
ഇന്ത്യയുടെ രാഷ്‌ട്രീയരംഗത്ത് തരൂര്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളെപ്പറ്റി അഭിപ്രായം അന്വേഷിച്ചപ്പോള്‍ പുറത്തുവന്ന ഒരു മൊഴിമുത്താണ് ഇത്. നാക്കില്‍ ചൊവ്വയുള്ളവര്‍ക്കല്ലാതെ ഇങ്ങനെ ഒരു വിഷബാണം എയ്‌തുവിടാന്‍ ആവില്ല. ഇന്ത്യയില്‍ പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ മാത്രമല്ല, ഇവിടെ സന്ദര്‍ശിക്കാന്‍ വരുന്ന ടൂറിസ്റ്റുകള്‍പോലും പറയാന്‍ മടിക്കുന്ന വാക്യം! ജവാഹര്‍ലാല്‍ നെഹ്റു തൊട്ട് മന്‍മോഹന്‍സിങ് വരെയുള്ള സമസ്‌ത പ്രധാനമന്ത്രിമാരെയും സര്‍വരാഷ്‌ട്രീയ നേതാക്കളെയും അടച്ച് കരിതേച്ചുവിടുന്ന വാക്യം. ഈ വാക്യത്തിന്റെ ഏറ്റവും മോശം വശം, 'ഇവരെല്ലാം തോറ്റേടത്ത് ഇതാ ഈ ശശി വരുന്നു' എന്നുള്ള അഹങ്കാരത്തിന്റെ വൃത്തികെട്ട ധ്വനിയാണ്. ഇത്ര പരിഹാസ്യമായ ഗര്‍വോടുകൂടി പണ്ട് ഉദ്ദണ്ഡ ശാസ്‌ത്രികള്‍ കേരളീയകവികളോട്, 'ഞാനാകുന്ന സിംഹംവരുന്നു, ഓടിക്കോ' എന്നു ഘോഷം കൂട്ടിയതുമാത്രമേ ഓര്‍മയില്‍ വരുന്നുള്ളൂ.
ലക്ഷക്കണക്കിന് നാട്ടുകാരുടെ വോട്ടു കിട്ടിയാലല്ലാതെ, ഐക്യരാഷ്‌ട്രസഭാ പാരമ്പര്യം പറഞ്ഞാലൊന്നും കടന്നുകിട്ടാനാവാത്ത ഈ കടത്ത് കടക്കാന്‍ ഇതിലും വലിയ ഓട്ടയുള്ള ഒരു തോണി ആരെങ്കിലും കൊണ്ടുവരുമോ? പണ്ട് ഇംഗ്ളീഷുകാരനായ ബെവര്‍ലി നിക്കോള്‍സും ഇന്ത്യക്കാരെ അപമാനിക്കാന്‍ പറഞ്ഞ വാക്കുകളോട് കിടപിടിക്കത്തക്ക വാക്കുകള്‍ പറയാന്‍ ഒരിന്ത്യക്കാരന് സാധിച്ചിരിക്കുന്നു.
സര്‍വര്‍ക്കും അപമാനകരമായ ഈയൊരു വാക്യം പ്രസംഗിച്ച ഈ വ്യക്തി ഹൈകമാന്‍ഡിന്റെ സ്ഥാനാര്‍ഥിയാണത്രേ. എന്നുവച്ചാല്‍ കേരളത്തിലെ കോൺഗ്രസുകാരുടെ തലയ്‌ക്കുമുകളിലൂടെ ഇറങ്ങിവന്ന കേമന്‍! അതായത്, തന്റെ ഭര്‍ത്താവായ രാജീവ് ഗാന്ധിയെവരെ ചീത്തപ്പെടുത്തുന്ന അഭിപ്രായം പറഞ്ഞ ഒരാളെ സോണിയാജിതന്നെ തലയിലേറ്റി തിരുവനന്തപുരത്ത് ഇറക്കിവച്ചിരിക്കുന്നു. സോണിയക്കും കൂട്ടര്‍ക്കും ഈ കുപ്രസിദ്ധമായ പ്രസംഗത്തെപ്പറ്റി അറിയില്ലെങ്കില്‍ അവരൊന്നും ആ സ്ഥാനത്തിരിക്കാന്‍ കൊള്ളുന്നവരാണെന്ന് പറയാനാവില്ല. അറിഞ്ഞിട്ടുതന്നെയാണ് ഈ നിര്‍ദേശമെങ്കില്‍ ദേശാഭിമാനമില്ലാത്ത അവര്‍ അവിടെ ഇരിക്കുന്നതും ശരിയല്ല. 'എങ്ങനെ വന്നു തരൂര്‍' എന്ന ചോദ്യത്തിനു സമാധാനം പറയാന്‍ ഹൈകമാന്‍ഡിനും കെപിസിസിക്കും ഉത്തരവാദിത്തമുണ്ട്. ശരിയായ കോൺഗ്രസുകാര്‍ അവിടങ്ങളില്‍ ഉണ്ടായിരുന്നെങ്കില്‍ ശശി തരൂര്‍ വീണ്ടും അമേരിക്കയിലേക്ക് തിരിച്ചുപോകേണ്ടി വന്നേനെ. സ്വാഭിമാനവും ദേശാഭിമാനവും അല്‍പ്പമെങ്കിലും ബാക്കിയുള്ള ഒരു ഭാരതീയനും പൊറുക്കാനാവാത്ത ദേശദ്രോഹത്തെ ഇക്കൂട്ടര്‍ പൊറുക്കുന്നതെങ്ങനെ? മേല്‍പ്പറഞ്ഞ ആരോപണംതന്നെ മതി ഒരാളെ ജനപ്രതിനിധി സ്ഥാനത്തിന് അനര്‍ഹനാക്കാന്‍. ശശിതരൂരിനെ പടങ്ങളിലൂടെ കണ്ടുതുടങ്ങിയതോടെ അതിന് ഒരു പെൺമുഖത്തിന്റെ ഛായയുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഭാഗ്യവാനാണെന്നും തെളിഞ്ഞു.
പക്ഷേ, ഇപ്പോള്‍ ആള്‍ ഒരു ഇരട്ട ആരോപണത്തിന്റെ നടുവിലാണ്. തരൂരിന് കൊക്കകോളാ കമ്പനിയുമായുള്ള അടുപ്പമാണ് രണ്ടാമത്തെ ആരോപണത്തിനു പിന്നില്‍. യേല്‍ സര്‍വകലാശാലയിലെ പ്രഭാഷണം സ്‌പോൺസര്‍ ചെയ്‌തത് കൊക്കകോളക്കമ്പനിയാണ്. തെരഞ്ഞെടുപ്പു ചെലവും അവര്‍, ഇക്കണക്കിന് വഹിച്ചുകൂടായ്‌കയില്ല. കേരളത്തില്‍ ജനപ്രിയം കൂട്ടാന്‍ കൂട്ടുപിടിക്കാവുന്ന ഒരു സുഹൃത്തല്ല കോളക്കമ്പനി. ഇതിനകം കോള ഗ്രൌണ്ട് വാട്ടര്‍ അതോറിറ്റി അംഗമായ ഡോ. എസ് ഫൈസി ശശിതരൂരിന് വസ്‌തുനിഷ്‌ഠമായ മറുപടി നല്‍കിക്കഴിഞ്ഞു. കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഒഴിച്ചാല്‍ ജനങ്ങളുടെ കോടതി ഈ വിഷയത്തില്‍ തീരുമാനമെടുത്തതും ശശി തരൂര്‍ അറിഞ്ഞിരിക്കേണ്ടതാണ്. 2004 ജനുവരിയില്‍ കോളക്കമ്പനി ജലചൂഷണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ കൊക്കകോളക്കമ്പനി സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയില്‍ കൂടിയ ലോകജലസമ്മേളനത്തില്‍ ഇന്ത്യയിലെയും ലോകത്തിലെയും ധാരാളം വിദഗ്ധര്‍ പങ്കെടുത്തു. അന്ന് ഈ ലേഖകനോടൊപ്പം വേദിയില്‍നിന്ന് 'പ്ലാച്ചിമട പ്രഖ്യാപനം' ലോകത്തിന് സമര്‍പ്പിച്ച് മോഡ് വിൿടോറിയ ബാര്‍ലോ എന്ന കനേഡിയന്‍ എഴുത്തുകാരി('ബ്ലൂ ഗോള്‍ഡ് എന്ന കൃതി രചിച്ച)യെ ശശിക്ക് പരിചയമുണ്ടാകണം. അവര്‍ ഇപ്പോള്‍ ഐക്യരാഷ്‌ട്രസഭയുടെ ജലവിഭവം സംബന്ധിച്ചുള്ള ഫസ്റ്റ് സീനിയര്‍ അഡ്വൈസര്‍ ആണ്. ഈ മഹാന്‍ കോളക്കുട്ടനായി നടക്കുമ്പോള്‍, അദ്ദേഹം സ്ഥാനമൊഴിഞ്ഞ ഐക്യരാഷ്‌ട്രസഭ മാര്‍ച്ച് രണ്ട് ലോക ജലദിനമായി ആഘോഷിക്കുന്നു എന്ന് ഇദ്ദേഹത്തെ ഓര്‍മിപ്പിക്കട്ടെ!
നാട്ടുകാരും വിദേശനേതാക്കളും പാലക്കാട്ടെ ജലവിനാശവും പരിസ്ഥിതി മലിനീകരണവും നടത്തിയിരുന്ന കൊക്കകോള കമ്പനി അടച്ചുപൂട്ടണമെന്ന് വാദിക്കുമ്പോള്‍ ഒരു പാലക്കാട്ടുകാരന്‍ അമേരിക്കയില്‍നിന്ന് ഇറങ്ങിവന്ന് കോളക്കമ്പനിയുടെ ധനം പറ്റിക്കൊണ്ട് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍വിഘ്നം തുടരുന്നതിന് ഉപദേശം നല്‍കാന്‍ സദാ സന്നദ്ധനായിരിക്കുന്നുവെന്നത് ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അതും കടന്ന് ആ വ്യക്തി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കോൺഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുവെന്നത് അവരെ ഭയപ്പെടുത്താതിരിക്കില്ല. ഇദ്ദേഹം ആരുടെ പ്രതിനിധിയായിട്ടാണ് ലോൿസഭാംഗമാകാന്‍ മുതിരുന്നത്-ജനങ്ങളുടെയോ വിദേശക്കമ്പനിയുടെയോ? പാലക്കാട്ടെ ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് കുപ്പിയിലാക്കി അതുമിതും കലക്കി ഈ രാജ്യത്തെ എണ്ണമില്ലാത്ത അങ്ങാടികളില്‍ വിറ്റ് വന്‍ലാഭമുണ്ടാക്കുന്ന കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം ഇപ്പോള്‍ സംസാരിച്ചുകേള്‍ക്കുന്നത്. അവരുടെ ചെലവിലാണ് അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ പലതും നടക്കുന്നത്. അവര്‍ക്കുവേണ്ടി വാദിക്കുന്ന ഒരു പ്രശസ്‌ത വ്യക്തി ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന്റെ ഗുണം എന്തെന്ന് കമ്പനിക്ക് അറിയാതെ വരില്ലല്ലോ. അപ്പോള്‍ തെരഞ്ഞെടുപ്പു ചെലവും അവര്‍ വഹിക്കുന്നുവെങ്കില്‍ അത് ന്യായംമാത്രം.
ജനങ്ങളില്‍ ഈ വിധത്തിലുള്ള ആശങ്കകളും ഭയങ്ങളും ഉളവാക്കിക്കഴിഞ്ഞ ഒരാളെ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായി അംഗീകരിക്കുക എന്നത് ചിന്തിക്കാന്‍ പറ്റാത്ത ഒരു അനീതിയാണ്. ദേശീയവും ജനകീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമല്ല ഈ ഐക്യരാഷ്‌ട്രസഭാ പ്രശസ്‌തി. പ്ലാച്ചിമട സമരം വര്‍ഷങ്ങളോളം നടന്ന ഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭ സമരത്തിന് ഒട്ടും അനുകൂലമായ നിലപാടല്ല കൈക്കൊണ്ടിരുന്നത്. കോൺഗ്രസ് നേതാക്കള്‍ വിലയില്ലാത്ത കുറെ വാക്കുകള്‍ പറഞ്ഞുവെന്നേയുള്ളു. 2004ല്‍ നടന്ന ജലസമ്മേളനത്തില്‍ ഈ നേതാക്കള്‍ ആരും പങ്കെടുത്തില്ല.
കോൺഗ്രസിന്റെ ഈ പഴയ കൊക്കകോളാ ബന്ധം എന്തെന്ന് നല്ലപോലെ മനസ്സിലാക്കിയിട്ടാകാം ശശി തരൂര്‍ സ്ഥാനാര്‍ഥി ടിക്കറ്റ് നിഷ്പ്രയാസം നേടിയെടുക്കാന്‍ വിദേശക്കമ്പനിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സര്‍ട്ടിഫിക്കറ്റോടുകൂടി പാര്‍ടിയെ സമീപിച്ചത്. സ്ഥാനാര്‍ഥിപരിഗണനയില്‍ പെടുകയുംചെയ്തു. അത്രത്തോളം അദ്ദേഹത്തിന്റെ 'തന്ത്രം' ഫലിച്ചു.
പക്ഷേ, സ്വന്തം ജന്മസ്ഥലമായ ആലത്തൂര്‍ വിട്ട് തിരുവനന്തപുരം വരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന 'നയതന്ത്രം' എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. നഗരവാസികള്‍ ഏറെക്കുറെ തന്നെപ്പോലെ ഉന്നതസ്ഥാനത്തുള്ളവരെ ബഹുമാനിക്കുന്നവരും ദേശാഭിമാനത്തില്‍ കുറവുള്ളവരും ആണെന്നാണ് തരൂരിന്റെ 'ഗണിതം' എന്നു തോന്നുന്നു. ഈ ഗണിതം അടിയോടെ പിഴവാണെന്ന് തെളിയിക്കേണ്ടത് തിരുവനന്തപുരത്തുകാരാണ്.
ശശി തരൂരിന്റെ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍ അദ്ദേഹം ഭാരതീയവും കേരളീയവുമായ ജീവിതധാരകളില്‍നിന്ന് തിരസ്‌കൃതനും അന്യനും ആയിത്തീര്‍ന്നിട്ടുണ്ടെന്ന് കാണാം. ഐക്യരാഷ്‌ട്രസഭയില്‍ തരൂരിന്റെ മേലുദ്യോഗസ്ഥന്‍ ഇന്ത്യക്കാരുടെ കുര്‍ത്ത എന്ന വേഷം മോശമാണെന്നു പറഞ്ഞതോടെ അത് വേണ്ടെന്നുവച്ച ആളാണ് ഇദ്ദേഹം. ഇതിനിടെ കൊച്ചിയില്‍ വന്നപ്പോള്‍ ദേശീയഗാനാലാപന സമയത്തും അദ്ദേഹം വഴക്കമനുസരിച്ച് കൈകള്‍ താഴ്ത്തിപ്പിടിച്ച് നില്‍ക്കാതെ, ഒരു പ്രകടനത്തോടെ കൈകള്‍ കുറുകെ നെഞ്ചോടു ചേര്‍ത്തുകൊണ്ടാണ് നിന്നത്. ദേശീയഗാനത്തിന്റെ മട്ടും മാതിരിയും വ്യക്തിയുടെ ഇഷ്‌ടമനുസരിച്ച് മാറ്റാവുന്നതല്ല. അത് മാറ്റുന്നത് ദേശദ്രോഹതുല്യമായ തെറ്റാണ്. ഇന്ത്യക്കാരനാണെങ്കിലും ഉള്ളില്‍ അദ്ദേഹം അമേരിക്കയുടെ കൂടെയാണ്. ശശി തരൂരിന് ഐക്യരാഷ്‌ട്രസഭാസ്ഥാനം നഷ്‌ടമായതോടെ, ധാടിയോടെ ഇരുന്നുകഴിയാവുന്ന ഒരു സ്ഥാനം ആവശ്യമായിരുന്നു. അതാണ് ലോൿസഭ. പാന്റ്സ് ധരിച്ച് അവിടെ ഇംഗ്ളീഷ് പറഞ്ഞ് പ്രശസ്‌തി കൂട്ടുകയാണ് ലക്ഷ്യം. ജനങ്ങളുടെ ഭാഷയില്‍ അവരോട് ഇടപെടാന്‍ ഈ കോള-ഇസ്രയേൽ പ്രേമിക്ക് സാധ്യമാണന്നു തോന്നുന്നില്ല.
ശശി തരൂരിന്റെ ഏറ്റവും പുതിയ കോൺഗ്രസ് നിന്ദയുടെ വിവരങ്ങളാണ് ഈ പ്രബന്ധത്തില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹം കോൺഗ്രസ് അധിക്ഷേപം തുടങ്ങിയിട്ട് കാലം കുറെയായി. കടുത്ത വിമര്‍ശനങ്ങളാണ്. അറിയണമെന്നുള്ളവര്‍ തരൂരിന്റെ 'ഇന്ത്യ ഫ്രം മിഡ്‌നൈറ്റ് ടു മില്ലെനിയം ആന്‍ഡ് ബിയോണ്ട്', 'ന്യൂ ഏജ്, ന്യൂ ഇന്ത്യ' മുതലായ പുസ്‌തകങ്ങള്‍ നോക്കിയാല്‍ മതി. നേതാക്കന്മാരേക്കുറിച്ച് അദ്ദേഹം എഴുതിയതെല്ലാം പത്രങ്ങളില്‍വന്നു.
കോൺഗ്രസുകാരെ ഇതൊന്നും അലട്ടുന്നില്ല. അത് പണ്ട് നടന്നതല്ലേ ഒരു വക്താവ്-അദ്ദേഹം മാര്‍ച്ച് പ്രസംഗം വായിച്ചിട്ടില്ല. സാരമില്ലെന്ന് കെപിസിസി പ്രസിഡന്റ്. ഖദറില്‍പ്പൊതിഞ്ഞ മാംസപിണ്ഡങ്ങളെന്നല്ലേ പറഞ്ഞുള്ളൂ എന്ന ആശ്വാസത്തിലാവണം പ്രസിഡന്റ്. പ്രതിപക്ഷ നേതാവിന്റെ സമാധാനം ആശ്ചര്യജനകമാണ്. കോൺഗ്രസുകാരുടെ 'സഹിഷ്‌ണുത'കൊണ്ട് ഈ അധിക്ഷേപമൊക്കെ പൊറുത്തതാണത്രേ. ഇന്ദിരയെ കഴിവുകെട്ടയാളായും ഇന്ദിരാഗാന്ധിവധം അവര്‍ക്ക് കിട്ടേണ്ട ശിക്ഷയായും സോണിയയെ 'ടൂറിനിലെ ശവക്കച്ച'യായും അപമാനിച്ചെഴുതിയത് സഹിഷ്‌ണുതയോടെ ക്ഷമിച്ചിരിക്കയാണുപോല്‍! സഹിഷ്‌ണുത എന്നുവച്ചാല്‍ തെറ്റ് പൊറുക്കലാണ്, തെറ്റ് ചെയ്‌തവനെ സിംഹാസനത്തില്‍ ഇരുത്തലല്ല. രാഷ്‌ട്രീയത്തില്‍ നില്‍ക്കക്കള്ളിക്കുവേണ്ടി വാക്കുകളുടെ അര്‍ഥം ഉമ്മന്‍ചാണ്ടി അസംബന്ധമാക്കി മാറ്റരുത്.
ഒരു തന്ത്രശാലിയുടെ മുമ്പില്‍ കോൺഗ്രസ് നാണംകെട്ട് ഇത്രമാത്രം കുനിഞ്ഞുനില്‍ക്കുന്നത് കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല! ഇടത്തെ ചെകിട്ടത്ത് അടിച്ചാല്‍ വലത്തെ ചെകിട് കാണിച്ചുകൊടുക്കാം. പക്ഷേ, മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവന്റെ ചുണ്ടത്ത് ചുംബിക്കാന്‍ ഒരു ഗുരുവും ഇന്നുവരെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.
(ഈ ലേഖനത്തിലെ പല വിവരങ്ങളും ഇന്റര്‍നെറ്റില്‍നിന്ന് ലഭിച്ചതാണ്.)
***
സുകുമാര്‍ അഴീക്കോട്
Subscribe to:
Post Comments (Atom)
17 comments:
കോൺഗ്രസുകാരെ ഇതൊന്നും അലട്ടുന്നില്ല. അത് പണ്ട് നടന്നതല്ലേ ഒരു വക്താവ്-അദ്ദേഹം മാര്‍ച്ച് പ്രസംഗം വായിച്ചിട്ടില്ല. സാരമില്ലെന്ന് കെപിസിസി പ്രസിഡന്റ്. ഖദറില്‍പ്പൊതിഞ്ഞ മാംസപിണ്ഡങ്ങളെന്നല്ലേ പറഞ്ഞുള്ളൂ എന്ന ആശ്വാസത്തിലാവണം പ്രസിഡന്റ്. പ്രതിപക്ഷ നേതാവിന്റെ സമാധാനം ആശ്ചര്യജനകമാണ്. കോൺഗ്രസുകാരുടെ 'സഹിഷ്‌ണുത'കൊണ്ട് ഈ അധിക്ഷേപമൊക്കെ പൊറുത്തതാണത്രേ. ഇന്ദിരയെ കഴിവുകെട്ടയാളായും ഇന്ദിരാഗാന്ധിവധം അവര്‍ക്ക് കിട്ടേണ്ട ശിക്ഷയായും സോണിയയെ 'ടൂറിനിലെ ശവക്കച്ച'യായും അപമാനിച്ചെഴുതിയത് സഹിഷ്‌ണുതയോടെ ക്ഷമിച്ചിരിക്കയാണുപോല്‍! സഹിഷ്‌ണുത എന്നുവച്ചാല്‍ തെറ്റ് പൊറുക്കലാണ്, തെറ്റ് ചെയ്‌തവനെ സിംഹാസനത്തില്‍ ഇരുത്തലല്ല. രാഷ്‌ട്രീയത്തില്‍ നില്‍ക്കക്കള്ളിക്കുവേണ്ടി വാക്കുകളുടെ അര്‍ഥം ഉമ്മന്‍ചാണ്ടി അസംബന്ധമാക്കി മാറ്റരുത്.
ഒരു തന്ത്രശാലിയുടെ മുമ്പില്‍ കോൺഗ്രസ് നാണംകെട്ട് ഇത്രമാത്രം കുനിഞ്ഞുനില്‍ക്കുന്നത് കാണേണ്ടിവരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല! ഇടത്തെ ചെകിട്ടത്ത് അടിച്ചാല്‍ വലത്തെ ചെകിട് കാണിച്ചുകൊടുക്കാം. പക്ഷേ, മുഖത്ത് കാര്‍ക്കിച്ചു തുപ്പിയവന്റെ ചുണ്ടത്ത് ചുംബിക്കാന്‍ ഒരു ഗുരുവും ഇന്നുവരെ പറഞ്ഞിട്ടില്ല, പറയുകയുമില്ല.
സുകുമാർ അഴീക്കോട് എഴുതുന്നു.
Yeah, I belive, Sasi Tharur is right in his own vision. India has seen many politicians, most of them are not capable to sit at the helm of it.
Hope, Sasi Tharur will come up and show something good to the India. Now, the people are so sick of the vested Politicians who are leading us.
ശശി തരൂരിന്റെ ആ ഭയങ്കര വാക്ക് കേരളത്തിലെ സാംസ്കാരിക നായകന്മാരെക്കുറിച്ചാകാനാണ് സാധ്യത.
ശശി തരൂര്‍ ചെയ്തത് പൊറുക്കാവുന്നത്
എന്നു വലതുപക്ഷം.
മദനിയും ഭാര്യയും ചെയ്തത് പൊറുക്കാം
എന്ന് ഇടതുപക്ഷം.
രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളും മിത്രങ്ങളുമില്ലെന്നു കണ്ടെത്തിയ മഹാനു നമോവാകം!
I fully endorse the comment of John Honay.
I am certainly not a fan of Mr. Sasi Tharoor and I feel that Mr.Azhikode has no moral right to critize Mr. Tharoor, as Ashikode himself has reduced to be the mounthpiece of a faction of CPIM. It is pity that Mr.Azhikode pretents to be blind to the hobnobbing of Pinarayi with people having communal/fundamentlist pasts!
ഇതൊക്കെ ഞങ്ങള്‍ക്ക് മനസിലാകും അഴീക്കോട് സാറേ ..... സാരിനെപ്പോലെയല്ലേ ശശിയും ...പിന്നെന്താ ?
ഇതു ശരിക്കും ഭയങ്കര വിചിത്രം തന്നെ. ഡോ. തരൂര്‍ കുര്‍ത്തയില്‍ നിന്നും പാശ്ചാത്യ വേഷങ്ങള്‍ ധരിക്കുന്നുവന്ന ആരോപണം എത്രം ബാലിശമാണ്. അദ്ദേഹം ഒരു പൊളിറ്റീഷന്‍ ആയിരുന്നില്ല. എന്നാല്‍ നമ്മുടെ പൊളിറ്റീഷന്‍സില്‍ പലരും സൂട്ടും കോട്ടും ടൈയ്യും കെട്ടി വിദേശ പര്യടനം നടത്തിയതൊന്നും ആരും അറിഞ്ഞില്ലാ എന്നുണ്ടോ? അതോ ഡോ. താരൂരിനു മാത്രം വല്ല പ്രത്യേകതയുമുണ്ടോ? ഈ വാദങ്ങള്‍ക്ക് കൈ അടിക്കയും പൊക്കിപിടിക്കയും ചെയ്യുന്നവര്‍ അവന്‍ ഉടുത്തിരിക്കുന്നത് മുണ്ടും കോണകവുമാണോ അതോ ഈ പറയുന്ന പാന്റ്സും ഷര്‍ട്ടുമാണോ? അര്‍ധനഗ്നനായ് ഫക്കീര്‍ എന്ന് വിശേഷിപ്പിക്കുന്ന നമ്മുടെ രാഷ്ട്രപിതാവിന്റെ വേഷം എന്തായിരുന്നു എന്ന് ഈ മണ്ടശിരോമണികള്‍ക്ക് അറിവുണ്ടാവില്ലായിരിക്കും എന്നു കരുതെട്ടെ. ലാവലിന്‍ വിജയന്റെ പഠിക്കാന്‍ തുരുമണ്ടനും, പലപരീക്ഷകളിലും തോറ്റു തുന്നം പാടിയ മകനെ ലക്ഷങ്ങള്‍ കൊടുത്ത് വിലക്കു വാങ്ങിയ സീറ്റില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വിട്ടതും, സ്വാശ്രയ കോളജുകള്‍ക്കെതിരെ ഘോര ഘോരം കവലപ്രസംഗം നടത്തുകയും, മാസങ്ങളോളം പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്ത, നിരീശ്വരവാദിയായ ലാവലന്‍ വിജയന്‍ മകളെ അമ്യത ഇന്‍സ്റ്റിട്യൂട്ടില്‍, മാനേജ്‌മന്റ് സീറ്റ് വിലക്കു വാങ്ങി ബിരുദത്തിനു വിട്ടതും, മകള്‍ കോയമ്പത്തൂരില്‍ ജീന്‍സും ടൊപ്പുമിട്ട് വിലസിയതും ഒന്നും ഈ അഴീക്കോടനും വര്‍ക്കേഴ്സ് ഫോറവും കണ്ടിട്ടില്ലയോ ആവോ? ലാവലിന്റെ മകന്‍ അങ്ങ് ലണ്ടനില്‍ കോട്ടും സൂട്ടും ആണോ അതോ മുണ്ടും കോണകവുമാണൊ ഇടുന്നതെന്ന് അഴിക്കോടന്‍ അറിയാത്തതെന്താണാവോ?
ഇവിടെ രാഷ്ട്രീയക്കാരനാവണമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയണം, റോഡ് തടയല്‍ സമരം നടത്തണം, പൊതുമുതല്‍ നശിപ്പിക്കണം, ഇത്തരം രാഷ്ട്രീയക്കാരുടെ പിണിയാളുകളായി ഗുണ്ടകളുണ്ടാവണം "ഇതൊന്നും പാവം തരൂര്‍ ചെയ്തിട്ടില്ല". ഒരു നല്ല M.P ആകാന്‍ ഇതൊക്കെയാണ് യോഗ്യത എന്ന് ആവും വര്‍ക്കേഴ്‌സ് ഫോറം ധരിച്ചു വച്ചിരിക്കുന്നത്.
HALO WORKERS FORUM,
UR PERFORMANCE AT THE EVE OF GENERAL ELECTION IS VERY POOR.. Why u rotate corporate media, corporate politics ; that may be of Left or Right.. ..? The real issue of this election is Whether we want neo liberalism and its development planks.. I think u never focus this issue .. Please come with such discussion.. It is so boaring that u repeate the very old wine in ur pages..
nayaja.
"
ലാവലിന്‍ വിജയന്റെ പഠിക്കാന്‍ തുരുമണ്ടനും, പലപരീക്ഷകളിലും തോറ്റു തുന്നം പാടിയ മകനെ ലക്ഷങ്ങള്‍ കൊടുത്ത് വിലക്കു വാങ്ങിയ സീറ്റില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ വിട്ടതും, സ്വാശ്രയ കോളജുകള്‍ക്കെതിരെ ഘോര ഘോരം കവലപ്രസംഗം നടത്തുകയും, മാസങ്ങളോളം പാവപ്പെട്ടവന്റെ മക്കള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങള്‍ സ്തംഭിപ്പിക്കുകയും ചെയ്ത, നിരീശ്വരവാദിയായ ലാവലന്‍ വിജയന്‍ മകളെ അമ്യത ഇന്‍സ്റ്റിട്യൂട്ടില്‍, മാനേജ്‌മന്റ് സീറ്റ് വിലക്കു വാങ്ങി ബിരുദത്തിനു വിട്ടതും, ..............ഒന്നും ഈ അഴീക്കോടനും വര്‍ക്കേഴ്സ് ഫോറവും കണ്ടിട്ടില്ലയോ ആവോ?"
100 % correct.
when somebody expresses such doubts, he is labelled as anti-people, ant-poor. What is workers forum's opinion in th matter.
Is it possible for a person to have two agendas, one for public and one personal. Actually such acts of the secretary caused me not to trust the Party led by him any more.
In the case of sasi Tharoor, at least you know what he did or wrote. You can accept or reject him. but what your Secretary does nobody knows.
I would like to know response from Workers forum on Pinarayi Vijayan's behaviour.
Justifying whatever leaders do with high show of loyalty is doing bad to the party. How will people believe what party loyalists say when the same loyalists with high ideologies justify these things. People we consider as best.
Party in Kerala is facing a leadership crisis. Accepting that will make party loyalists more believable. Arguing forcefully against known clear facts will only make loyalists look ridiculous and people will stop listening to you. Party will get more votes if party stop being loyal to leaders and be more loyal to the ideology.
If what you say honestly will make you lose a party post, so be it. If one person is not opposing wrongs because he is afraid to lose party post, then he definitely is not a good communist.
free,
don't press the forum too much, the forum is really in a dilemmm, "to justify or not to justify......!!!!"
...യേല്‍ സര്‍വകലാശാലയിലെ പ്രഭാഷണം സ്‌പോൺസര്‍ ചെയ്‌തത് കൊക്കകോളക്കമ്പനിയാണ്...
Edo aadyam thante party channel coco-colayuteyum pepsiyuteyum parasyam kaanikkunnathu nirthu. Ennittu mathi tharoorinte nenjathe kayaral. Sukumaran ithra thara aayo?
വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി, എല്ലാവർക്കും
ആദ്യമേ തന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. വർക്കേഴ്‌സ് ഫോറം സ്വന്തമായും മറ്റു മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങൾ പുന: പ്രസിദ്ധീകരിച്ചും പോസ്റ്റുകൾ ഇടാറുണ്ട്. ഇപ്രകാരം പുന: പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള പോയിന്റുകൾ കമന്റായി വന്നാൽ പൂർണ്ണ ഉത്തരവാദിത്വത്തോടെ മറുപടി പറയാൻ ശ്രമിക്കാറുണ്ട്. മറിച്ച് അത്തരം ലേഖനങ്ങൾ എഴുതിയ ആളുടെ ജാതകം തപ്പിയെടുത്തു കൊണ്ടു വന്ന് അയാൾ അവിടെ ഇങ്ങനെ പറഞ്ഞില്ലേ മറ്റിടത്ത് അങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞുവന്നാൽ ഉത്തരം അറിയാമെങ്കിൽ പറയാൻ ശ്രമിക്കാം, അത്ര മാത്രം.
ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത് പാർലമെന്റിലേക്കാണ്. അമേരിക്കയിലെ പോലെ പ്രസിഡന്റിനെയല്ല തെരെഞ്ഞെടുക്കുന്നത്. ഇവിടെ ഒരു എം പിക്ക് വ്യക്തിപരമായി വലിയ മല മറിക്കാനൊന്നും സാധിക്കുകയില്ല. പാർട്ടികളും അവയുടെ നയങ്ങളുടെ ശരി തെറ്റുകളുമാണ് ഉരച്ചു നോക്കേണ്ടത്. ഒരാൾ എത്ര വിദ്യഭ്യാസമുള്ളവനാകട്ടെ, അയാൾ എത്ര സുന്ദരനായിക്കൊള്ളട്ടെ, ജന ദ്രോഹ നയങ്ങൾ നടപ്പിലാക്കുന്ന ഒരു കക്ഷിയുടെ ഭാഗമാണ് അയാൾ എങ്കിൽ അയാൾ തെരഞ്ഞെടുക്കപ്പെടണമോ എന്നതാണ് പ്രശ്‌നം? വേണ്ട എന്നതാണ് ഞങ്ങളുടെ അഭിപ്രായം. ഈ ലേഖനത്തിൽ അഴീക്കോട് മാഷ് ചൂണ്ടിക്കാണിച്ചിട്ടുള്ള എല്ലാ കാര്യങ്ങളിലും ശ്രീ തരൂർ ജനപക്ഷത്തല്ല നിലയുറപ്പിച്ചിട്ടുള്ളത്.
ശ്രീ പിണറായി വിജയൻ സി പി എമ്മിന്റെ സെക്രട്ടറിയാണ്. സി പി എമ്മിനെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും ഉയരുന്ന ആരോപണങ്ങൾക്കും സംശയങ്ങൾക്കും നിവൃത്തി ഉണ്ടാക്കുക വർക്കേഴ്‌സ് ഫോറത്തിന്റെ ഉത്തരവാദിത്വമല്ല. അതു പോലെ തന്നെ പിണറായി വിജയൻ എങ്ങനെ പെരുമാറണമെന്ന് നിർദ്ദേശിക്കാനും ഫോറത്തിനു കഴിയില്ലല്ലോ? ഒന്നു മാത്രം പറയുന്നതിന് ഫോറത്തിനു മടിയില്ല..ഏതു പ്രസ്ഥാനവും എന്തിനൊക്കെ വേണ്ടിയാണോ നിലകൊള്ളുന്നത്,അവയുടെ നേതാക്കൾ അത്തരം കാര്യങ്ങൾ തങ്ങളുടെ സ്വകാര്യ ജീവിതത്തിൽ, വിശേഷിച്ച് കുടുംബാംഗങ്ങളുടെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ഒരു അണോണി ഇങ്ങനെ പറയുന്നു. “The real issue of this election is Whether we want neo liberalism and its development planks..” പൂർണ്ണമായും യോജിക്കുന്നു. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ബ്ലോഗുകൾ മലയാളത്തിൽ അധികമില്ല എന്നതാണ് സത്യം. ഒരു പക്ഷെ താങ്കൾ ഉദ്ദേശിക്കുന്ന തലത്തിലേക്ക് ഉയരാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ സവിനയം ചൂണ്ടിക്കാണിക്കട്ടെ..ഒരു പോസ്റ്റിടാനും അതിന്റെ കമന്റുകൾ ശ്രദ്ധിക്കാനും മറുപടി പറയാനുമൊക്കെ എത്രമാത്രം സമയം ചെലവഴിക്കേണ്ടതൂണ്ടെന്ന് താങ്കൾ ഒരു ബ്ലോഗ് തുടങ്ങി അതിലൂടെ അനുഭവിച്ചറിയുക. അതല്ല താങ്കൾക്കൊരു ബ്ലോഗുണ്ടെങ്കിൽ ദയവായി പറയുക, നിയോ ലിബറൽ പോളിസികൾക്കെതിരെയുള്ള സമരം ഫോക്കസ് നഷ്‌ടപ്പെടുത്താതെ താങ്കൾ എങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകുന്നത് എന്ന് കണ്ടു പഠിക്കാമല്ലോ?
ബൈജു
താങ്കൾ ഫോറത്തിന്റെ ആദ്യ കാലം മുതലുള്ള വായനക്കാരനാണ്. താങ്കളുടെ അഭിപ്രായങ്ങൾ ശ്രദ്ധാപൂർവം ഞങ്ങൾ കണക്കിലെടുക്കാറുണ്ട്. ഈയിടെയായി എന്തു പറയുന്നു എന്നതിലുപരിയായി ആരു പറയുന്നു എന്നതിന് താങ്കൾ കൂടുതൽ ഊന്നൽ കൊടുക്കുന്നുണ്ടോ എന്ന് സ്വയം വിമർശനം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. മുഖ്യധാരാ ഇടതു പക്ഷം മാത്രമല്ല തീവ്ര ഇടതു പക്ഷവും പരിസ്ഥിതി, ദളിത്, സ്ത്രീ പ്രസ്ഥാനങ്ങൾ ഇവയെല്ലം പരസ്പരം തമ്മിലടിച്ച് ഊർജം നഷ്‌ടപ്പെടുത്താതെ, യോജിക്കാവുന്ന ഒരു പ്രോഗ്രാമിന്റെ പുറത്ത് യോജിച്ച് സാമൂഹ്യ മുന്നേറ്റത്തിനു വേണ്ട ചെറുചുവടെങ്കിലും വയ്ക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതിനാൽ തന്നെ ഫോറത്തിന്റെ വേദിയിൽ നിന്ന് ഈ ഐക്യത്തെ തകർക്കുന്ന ഒന്നും ഉണ്ടാവരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.
ഫ്രീ
താങ്കൾ തെറ്റിദ്ധരിച്ചിരിക്കുയാണെന്ന് തോന്നുന്നു. ഞങ്ങളാരും ഒരു ഔദ്യോഗിക പദവിയും വഹിക്കുന്നില്ല സി പി എമ്മിൽ, പിന്നെങ്ങനെ നഷ്ടപ്പെടു പദവികൾ. ബൈജു പറയുന്ന പോലെ there is no question of "to be or not to be".
പ്രിയപ്പെട്ട ഫോറം,
എന്‍റെ അഭിപ്രായങ്ങള്‍ ശ്രധിക്കപ്പെടുന്നതില്‍ തിര്‍ച്ചയായും നന്ദി ഉണ്ടു.
വ്യക്തി കേന്ദ്രീകൃദമായ അഭിപ്രായങ്ങള്‍ രേഖപെടുതെണ്ടി വന്നതില്‍ ഖേദമുണ്ട്. ഇടതു പക്ഷ പ്രസ്ഥാനത്തില്‍ അപചയം ഉണ്ടാകുമ്പോള്‍, അതും തലപ്പത്തു തന്നെ, ആദര്‍ശങ്ങള്ക്കും തത്വങ്ങള്‍ക്കും ഉപരിയായി വ്യക്തികളുടെ തല്പരിയങ്ങള്‍ ന്യയികരിക്കപ്പെടുമ്പോള്‍, വര്‍ഗ്ഗീയതയെയും ഭീകരവതതെയും നഖശിഖാന്തം എതിര്‍ത്തിരുന്ന പ്രസ്ഥാനം ഇന്ന് ഇത്തരം പ്രതിലോമ ചിന്താഗതി ജീവിതചര്യ ആയി കൊണ്ട് നടന്നിരുന്ന, ഇന്നും സമൂഹ മധ്യത്തില്‍ ആ കറകളും പേറി നില്‍ക്കുന്ന ഒരു വ്യക്തിയെ സഖാവാക്കി തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് കാണുമ്പോള്‍, ഇത്തരം വഴിവിട്ട പ്രവര്‍ത്തികള്‍ക്ക് സുകുമാര്‍ അഴിക്കൊടിനെപ്പോലുള്ള സംസ്കാരീക നായകന്മാര്‍ ഹലെലൂയ പാടുന്നത് കാണുമ്പോള്‍, എന്നെപ്പോലെയുള്ള സാധാരണക്കാരുടെ മനസ്സില്‍ ആത്മരോഷം ഉരുണ്ടു കൂടുമ്പോള്‍ അഭിപ്രായങ്ങള്‍ വ്യക്തികളിലേക്ക് തിരിയുന്നത് സ്വഭാവീകമല്ലേ?
ഞാന്‍ വളരെ താല്‍പ്പരൃത്തോടെ പിന്തുടരുന്ന ഒരു വേദിയാണ് വര്‍ക്കേഴ്സ് ഫോറം എന്നാ ബ്ലോഗ്. അതിനു കാരണം അതിന്‍റെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തോടുള്ള പ്രതിബദ്ധതയും, അതില്‍ പ്രത്യക്ഷപ്പെടാറുള്ള ചിന്തോദ്ദീപകങ്ങളായ ലേഖനങ്ങളുമാണ്.
അടുത്തിടെ ഏറെ ചര്‍ച്ച വിഷയമായതാണ് ലാവ്‌ലിന്‍ കേസ്സില്‍ ശ്രീ പിണറായി വിജയന്‍ പ്രതി ചെര്‍ക്കപ്പെട്ടതും, പി ഡി പി യുമായി സി പി എമ്നുള്ള അവിശുദ്ധമായ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടും. ഇത്തരം കാരിയങ്ങളില്‍ ഫോറത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനങ്ങളെല്ലാം ശ്രീ പിണറായി വിജയനെ പിന്താങ്ങുന്ന തരത്തിലുള്ളതയിരുന്നൂ. ഇത്തരം കാരിയങ്ങളില്‍ പാര്ടിക്കുള്ളില്‍ തന്നെ രൂക്ഷമായ വിയോജിപ്പും ഭിന്നിപ്പും നിലനില്‍കെ, തൊഴിലാളി വര്‍ഗ്ഗത്തോട് പക്ഷപാതം പ്രഖ്യാപിക്കുന്ന ഫോറം എതിര്‍ വാദങ്ങള്‍ക്കു വേണ്ട പ്രാധാന്യം നല്‍കിയില്ല. പിണറായി വിജയന്‍ പാര്‍ടി സെക്രട്ടറിയാണു, എന്നാല്‍ അദ്ദേഹം പാര്‍ടിക്ക് അതിതനാണോ? പാര്‍ടിയെ എങ്ങനെയെകിലും തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കുക എന്ന് മാത്രമാണൊ അദ്ദേഹത്തില്‍ അര്‍പ്പിതമായ ദൌത്യം. അദ്ദേഹം മന്ത്രി ആയിരുന്ന കാലത്ത് നടന്നു എന്ന് പറയപ്പെടുന്നു അഴിമതി കോടതിയുടെ മുന്നില്‍ വന്നപ്പോള്‍ നിയമപമായി അതിനെ നേരിടാനുള്ള ധൈര്യവും ആര്‍ജ്ജവവും ഒരു പ്രമുഖ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹം കാണിക്കെണ്ടിയിരുന്നില്ലേ? അല്ലാതെ രാഷ്ട്രീയമായി നേരിടും എന്ന് വീമ്പിളക്കുക ആയിരുന്നോ വേണ്ടിയിരുന്നത്? അദ്ദേഹവും അദ്ദേഹത്തിന്റെ പാര്‍ടിയും ഈ രാജ്യത്തെ പാര്‍ലിമെന്‍ററി ജനാധിപത്യത്തില് വിശ്വസിക്കുകയും അതില്‍ ഭാഗഭാക്കകുകയും ചെയ്യുന്നുണ്ടല്ലോ, അപ്പോള്‍ പിന്നെ നിയമത്തെയും നീതിപീതതെയും വിശ്വാസമില്ല എന്ന് ഉണ്ടോ?
അദ്ദേഹത്തിന്റെ നവകേരള യാത്രയിലുടനീളം കണ്ടിരുന്നു വ്യക്തി പൂജയും, ജന്മി/മാടമ്പി സ്റ്റൈലില്‍ ഉള്ള കിരീടധാരണവും വില്ല് കുലക്കല്ലും, ഒരുമാതിരി സംഘ പരിവാറിന്റെ വേദികളില്‍ കാണാറുള്ളത് പോലെ, എന്താ ഈ നാട്ടിലെ തൊഴിലാളി വര്‍ഗം അത്രയ്ക്ക് അധഃപ്പതിച്ചു പോയി എന്ന് ഫോറം വിശ്വസിക്കുണ്ടോ? സഖാവ് AKG യെ പോലുള്ള മനുഷ്യ സ്നേഹികള്‍ ത്യഗങ്ങള്‍ സഹിച്ചു നേടിയെടുത്ത തൊഴിലാളി വര്‍ഗ്ഗ അഭിമാനത്തിന്റെ നെറുകയില്‍ കരി വാരിത്തേക്കുന്ന തരത്തിലായിരുന്നൂ ശ്രീ പിണറായി വിജയന്‍റെ നവ കേരള യാത്രയും അദ്ദേഹത്തിന്റെ അനുചര വൃന്ദത്തിന്റെ ആ യാത്രയില്‍ ഉടനീളമുള്ള പ്രകടനങളും "പ്രസ്ഥനമെന്നാല്‍ പിണറായി" പോലുള്ള ഭജനകളും. ഇതൊക്കെ ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ വേദിയില്‍ നിന്നും കേള്‍ക്കുകയോ കാണുകയോ ചെയ്യാന്‍ പാടുള്ള കാരിയങ്ങലാണോ?
അതുപോലെ പി ഡി പി എന്ന പാര്‍ട്ടിക്ക് ഉണ്ടു എന്ന് പറയപ്പെടുന്ന മതേതരം നാള്‍ക്കുനാള്‍ പത്രമാധ്യമങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുന്നൂ!
Thanks for replying to our comments.
The fact that we are following the blog so intensely and commenting on issues shows that we are loyal to the party and more than that to the ideology it stands for.
I am very happy to see that your ideological stand matches with some of our comments. From my side, I find the issue closed as I am satisfied with your honest answer.
I agree with Baiju's comment and I can totally relate to his feelings. Because I face similar questions in my mind. If forum does not avoid (or try to justify )these petty issues (lavlin, pinariys family members, etc) we do not have an issue. It is a common complaint against party loyalists that we support and justify whatever leaders do. Again, these are petty issues and these leaders are much smaller than the party and the ideology it stands for and blood of martyrs who gave their life to achieve the freedom we enjoy today.
About Sashi Tharoor, I agree with forums comment that an Individual MP cannot change much and an honest leader cannot do much if the party is like that. In the same perspective I do not oppose Sashi's comment that indian political system is not good, that is his individual view. If blackmail is used to say that he does not deserver to be an MP because of that comment is not right. (I compare this to Modi's view that if anybody opposes Narmada project, he is anti gujarat).
I really enjoy your blog and happy to find an online forum when I can talk about the issues in my mind openly and be in touch with the political thinking in Kerala and the party. No leader can make me vote against the party, I will always remember the great leaders, party ideology, loyal workers that we have. Like any other party, we also get some bad leaders and bad workers, I will never argue that my party is perfect.
My dear friends,
Please visit:
http://www.orkut.co.in/Main#AlbumZoom.aspx?uid=1534581221662250886&pid=1239386792475&aid=1237807029
Cast Your Precious VOTE Against Shashi Tharoor, SAVE INDIA...
He has not even an Indian Postal Address ................ http://lh3.ggpht.com/_Ix0htubPeTc/ScompEdUYmI/AAAAAAAAAz0/fOD2fXsaF18/s800/taroor.png
Election 09: Cast ur vote against Fascism and Globalization. Vote Against Shashi Taroor and KV Thomas--Save India.
Shashi Tharoor, who is the Congress candidate from Thiruvananthapuram in Kerala (my home state) is, in my opinion, the worst kind of carpetbagger ever in my electoral district's history and I will not be voting for him.
He has never lived in Kerala (as far as I can make out), leave alone Thiruvananthapuram, can't speak the local language (http://ibnlive.in.com/news/tharoor-campaign-hampered-by-language-barrier/89617-37.html), has no political experience (I guess losing the fight to be the UN Secretary General *is* experience ;-)), can't stand being questioned on his beliefs (he walked out of a TV interview because he thought the crowd was "unruly") and has no distinctive ideas I can make out from his writings. Apparently his academic qualifications and his diplomatic experience, such as it is is supposed to make up for his not being able to converse with his constituents, leave alone understand them. He was imposed on this constituency as a candidate, over ruling local part sentiment by the Congress "high command" which is another strike against him in my eyes.
I am electorally neutral and I don't belong to any political party, but I'd vote for anyone but Mr.Tharoor in this election.
Any Tharoor supporters on the intarwebz please don't bring up the Obama comparison. Obama is a Harvard grad , but he also has the street smarts of a Chicago politician, superb communication skills *and* ideas of his own.
I hope and pray Mr.Tharoor goes down to a massive defeat, thus sending a signal to other would-be carpetbaggers. I'll go out on a limb here and predict that Mr T will lose badly in the 6 way contest.
Of course, India being a democracy, I can only cast *my* vote as I see fit. If the majority vote goes to him, then he becomes my MP and that is as it should be. May that day never come!
Posted by Ravi (http://pindancing.blogspot.com/2009/04/voting-against-shashi-tharoor.html)
Post a Comment