1975 -ല്‍ പെട്രോളിയം ഉല്പാദക രാജ്യങ്ങള്‍ (ഒ. പി. ഇ. സി) രാജ്യങ്ങള്‍ ക്രൂഡോയിലിന്റെ വില വന്‍തോതില്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലോകത്ത് സാമ്പത്തിക തകര്‍ച്ചയുണ്ടായി. ഈ അവസരം മുതലെടുത്ത് കൊണ്ട് നവലിബറല്‍ വാദികള്‍ മുതലാളിത്ത നയങ്ങള്‍ ലോകമാകെ അടിച്ചേല്‍പ്പിച്ചു. അമേരിക്കയില്‍ 'റീഗനിസം' എന്നും ബ്രിട്ടനില്‍ 'താച്ചറിസ'മെന്നും പേരിട്ടുവിളിച്ച പരിഷ്കാരങ്ങള്‍ ലോകമാകെ വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി റീഗന്‍ വുയിൻസ്‌ടെക് കമ്മീഷനെ നിയോഗിച്ചു. വുയിൻസ്‌ടെക് കമ്മീഷനാണ് ലോകബാങ്കിന്റെയും നാണയ നിധിയുടെയും വായ്പയുടെ ഉപാധികളായി നവലിബറല്‍ നയങ്ങള്‍ ലോകമാകെ അടിച്ചേല്‍പ്പിക്കാമെന്നു ശുപാര്‍ശചെയ്തത്.
കമ്മീഷന്റെ കുപ്രസിദ്ധ റിപ്പോര്‍ട്ടായ 'ദി ബ്ളു ബുക്കില്‍' ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ നടപടികള്‍ എങ്ങനെയാണ് വിജയകരമായി നടപ്പിലാക്കാനാവുക എന്ന് വിശദീകരിച്ചിട്ടുണ്ട്. ബഹുരാഷ്ട്രകുത്തകള്‍ക്ക് ലോകമാകെയുള്ള സമ്പത്ത് ഊറ്റിയെടുക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയ നടപടിയാണ് സ്വകാര്യവല്‍ക്കരണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി നടന്നുവരുന്ന ഈ നടപടിയുടെ ഭാഗമായി ലോകമാകെ ഉണ്ടായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ ഒരു പൊതുമേഖലയിലുണ്ടായിരുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ രൂപാന്തരത്തെ പരിശോധിക്കാനാണിവിടെ തുനിയുന്നത്.
സ്വാതന്ത്യസമര നേതാക്കന്‍മാര്‍ ഇന്ത്യയുടെ സ്വാശ്രയത്വം സ്വപ്നം കണ്ടിരുന്നു. സ്വാതന്ത്ര്യം നേടിയശേഷം വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ സമ്പത്ത് ഇന്ത്യയിലുണ്ടായിരുന്നില്ല. അതിനാല്‍ നെഹ്റു സഹായമഭ്യര്‍ത്ഥിച്ച് ബ്രിട്ടനേയും മറ്റും സാമ്രാജ്യത്വ ശക്തികളെയുമൊക്കെ സമീപിച്ചു. നിരാശയായിരുന്നു ഫലം. അവസാനം സോവിയറ്റ് യൂണിയനാണ് ഇന്ത്യയെ സഹായിച്ചത്. സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച നെഹ്റുവിന് പഞ്ചവത്സരപദ്ധതികളിലൂടെയും, പൊതുമേഖലയിലൂടെയും വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന് മനസ്സിലായി. അങ്ങനെ ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതികളും അതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളും ആരംഭിച്ചു. 1955ല്‍ നിരവധി സാമ്പത്തിക സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ കൊണ്ടുവന്നു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇന്‍ഷൂറന്‍സ്് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , ICICI, IDBI, SIDBI തുടങ്ങിയവയായിരുന്നു ആ സ്ഥാപനങ്ങള്‍.
ഇന്ത്യയിലെ ബിസിനസ്സുകാര്‍ക്കും വ്യവസായികള്‍ക്കും ദീര്‍ഘകാല വായ്പ നല്‍കുന്നതിന് വേണ്ടിയാണ് ICICI Ltd എന്ന സ്ഥാപനം രൂപീകരിച്ചത്. ലോകബാങ്കിന്റ സഹായവും ഇതിനായി ഇന്ത്യക്ക് ലഭിച്ചിരുന്നു. ICICI, IDBI, SIDBI തുടങ്ങിയവ ഡെവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റിറ്റ്യൂഷനുകള്‍ എന്ന നിലക്കാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇവ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കില്ല. പക്ഷേ വായ്പകള്‍ നല്‍കും. ഇതിനാവശ്യമായ പണം ഈ സ്ഥാപനങ്ങള്‍ ലോകബാങ്കില്‍ നിന്നും മറ്റു വിദേശ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുമാണ് കുറഞ്ഞ പലിശക്ക് ലഭ്യമാക്കിക്കൊണ്ടിരുന്നത്. ക്രമേണ ഈ സ്ഥാപനത്തിലെ സര്‍ക്കാര്‍ ഓഹരി കുറച്ചു. അതുവഴി ഇന്ത്യയിലെ മുതലാളിമാര്‍ക്ക് ഈ സ്ഥാപനത്തിന്റെ നിയന്ത്രണം ലഭിച്ചു.
ആഗോളവല്‍ക്കരണ നാളുകളുടെ തുടക്കത്തില്‍ (1994ല്‍ ) ഈ സ്ഥാപനം ഒരു സബ്‌സിഡയറി ബാങ്ക് തുടങ്ങി. ICICI എന്നുതന്നെയാണിതിനു പേരു നല്‍കിയത്. പിന്നീട് ഇത് ഐ.സി.ഐ.സി.ഐ. ബാങ്ക് ലിമിറ്റഡ് എന്നാക്കിമാറ്റി. 1999 ല്‍ ഈ ബാങ്ക് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്‌റ്റ് ചെയ്‌തു. 2001 ല്‍ ICICI ബാങ്ക് ചെട്ടിയാന്‍മാരുടെ പ്രധാന ബാങ്കായിരുന്ന 'ബാങ്ക് ഓഫ് മധുര'യെ ഏറ്റെടുത്തു. ക്രമേണ ഇവയുടെ ലാഭകരമല്ലാത്ത ശാഖകള്‍ക്ക് അടച്ചു പൂട്ടുകയും ജീവനക്കാരെ VRS വഴി പറഞ്ഞയക്കുകയും ചെയ്തു. ആഗോളവല്‍ക്കരണ നാളുകളില്‍ ഇന്ത്യന്‍ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങളുടെ ചാലകശക്തിയായി ICICI ബാങ്ക് മാറി. ICICI അധികാരികള്‍ വിവിധ ബാങ്കിംഗ് കമ്മീഷനുകളില്‍ അംഗങ്ങളാവുകയും ഇന്ത്യന്‍ ബാങ്കുകള്‍ വിദേശ ബാങ്കുകളെപ്പോലെ പ്രവര്‍ത്തക്കണമെന്നഭിപ്രായപ്പെടുകയും ചെയ്തു. രഘുറാം രാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ICICI അധികാരികള്‍ മുന്‍കൈ എടുത്ത് തയ്യാറാക്കിയതായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എന്‍.ഡി. എ. ഭരണകാലയളവില്‍ സ്വകാര്യ ബാങ്കുകളിലെ വിദേശ പ്രത്യക്ഷ നിക്ഷേപം 74% ആയി വര്‍ദ്ധിപ്പിച്ചപ്പോള്‍ തന്നെ വിദേശബാങ്കുകളും പണമിടപാടു സ്ഥാപനങ്ങളും ICICI ബാങ്കില്‍ പിടിമുറുക്കി.
2002 ല്‍ പിള്ള തള്ളയെ വിഴുങ്ങി. ICICI Bank Ltd എന്ന സബ്‌സിഡയറിയിലേക്ക് മാതൃസ്ഥാപനമായ ICICI ലയിച്ചുചേര്‍ന്നു. ഇത്തരത്തില്‍ ICICI ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി തീര്‍ന്നു. തുടര്‍ന്ന് ഈ ബാങ്കിന്റെ പ്രവര്‍ത്തനം വിവിധ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. പല വിദേശ ബാങ്കുകളെയും ഈ ബാങ്ക് ഏറ്റെടുത്തു. 2007 ല്‍ കുഴപ്പത്തിലായ 'സാംഗ്ളി ബാങ്കിനെ'യും ICICI ഏറ്റെടുത്തു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാവാനുള്ള ശ്രമവും ICICI തുടങ്ങി. നിരവധി ബാങ്കുകളെ ഏറ്റെടുക്കാനവര്‍ ശ്രമം നടത്തി. കേരളത്തിലെ ഫെഡറല്‍ ബാങ്കിനെ ഏറ്റെടുക്കാനുള്ള അവരുടെ ശ്രമം തൊഴിലാളികളുടെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടപെടല്‍കാരണം വിജയിച്ചില്ല.
ഇന്ത്യയില്‍ അധാര്‍മ്മികമായ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ICICI ബാങ്ക് ആണ് എന്ന് നിസ്സംശയം പറയാന്‍ കഴിയും. വായ്പകള്‍ തിരിച്ചു പിടിക്കാനായി ഗുണ്ടകളെ ആദ്യമായി ഉപയോഗപ്പെടുത്തിയത് ICICI ബാങ്ക് ആണ്. പഞ്ചാബിലെ കര്‍ഷകരാണ് ബാങ്കിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ ആദ്യമായി കോടതിയില്‍ പരാതിപ്പെട്ടത്. അന്ന് കോടതി ICICI ബാങ്കിന് ഒരുലക്ഷം രൂപ പിഴവിധിച്ചു. പക്ഷേ ബാങ്ക് ആ നടപടികള്‍ തുടര്‍ന്നു. ബാങ്ക് (പഞ്ചാബില്‍ തന്നെ) ഗുണ്ടകളെ ഉപയോഗിച്ച് ട്രാക്ടര്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ചില കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ആ കേസില്‍ 4 ജീവനക്കാരെ പോലീസ് അറസ്‌റ്റ് ചെയ്യുകയും കോടതി ICICI ബാങ്കിന് 55 ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. ജസ്റിസ് ജെ.ഡി.കപൂരിന്റെ വിധിയില്‍ ബാങ്കിനെകുറ്റപ്പെടുത്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി. " We hold ICICI Bank guilty of the grossest kind of deficiency in service and unfair trade practice for breach of terms of contract of hirepurchase / loan agreement by seizing the vehicle illegally. No civilised society governed by the rules of law can brook such kind of conduct."
പഞ്ചാബിലെ തന്നെ മറ്റൊരു സംഭവം ഏവരുടെയും മനസ്സാക്ഷിയെ പിടിച്ചുലക്കുന്നതാണ്. ഒരു കര്‍ഷകന്റെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. ' ICICI ബാങ്കിലെ ഒരു ജീവനക്കാരനും മൂന്നു ഗുണ്ടകളും കൂടി എന്റെ വീട്ടില്‍ വന്ന് ഭാര്യയുടെയും കുട്ടികളുടെയും മുന്നില്‍ വച്ചെന്നെ അപമാനിച്ചു. വായ്പ തിരിച്ചടക്കാനായി എന്റെ ഭാര്യയേയും കുട്ടികളേയും വില്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അതുകൊണ്ടും തികയുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യൂ! എന്നു പറഞ്ഞു. അപമാന ഭാരത്താല്‍ ഞാന്‍ ജീവന്‍ അവസാനിപ്പിക്കുകയാണ് ...''
ഗോവയില്‍ കാര്‍ തട്ടികൊണ്ടുപോയ നിരവധി കേസ്സുകളുടെ പിന്നില്‍ ICICI ബാങ്കായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യാദിയാ എന്നൊരു കാര്‍ ഡ്രൈവര്‍ കൊലചെയ്യപ്പെട്ട കേസിലും ICICI ബാങ്കിന്റെ ഗുണ്ടകള്‍ക്ക് പങ്കുണ്ടായിരുന്നു. ശകുന്തള ജോഷി, ഹിമാന്‍ഷു എന്നിവരുടെ ആത്മഹത്യകള്‍ക്ക് പിന്നിലും ഈ ബാങ്ക് കുറ്റക്കാരാണെന്ന് തെളിഞ്ഞു. റിസര്‍വ്വ് ബാങ്ക് ICICI ബാങ്കിനെ ഈ സംഭവങ്ങളുടെ പേരില്‍ താക്കീത് ചെയ്‌തു. അലഹാബാദ് ഹൈക്കോടതി പ്രകാശ് കൌര്‍ എന്ന വിധവയുടെ മകന്റെ കൊലപാതകത്തില്‍ ICICI ബാങ്ക് ചെയര്‍മാനെതിരെ വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍പോയ ബാങ്കിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അവസാനം ഗതികെട്ട് റിസര്‍വ്വ് ബാങ്ക് ഗുണ്ടകളെ വായ്പ തിരിച്ചു പിടിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഉത്തരവിറക്കുകയുണ്ടായി.
******
സജിവര്‍ഗ്ഗീസ്
Subscribe to:
Post Comments (Atom)
3 comments:
ഗോവയില്‍ കാര്‍ തട്ടികൊണ്ടുപോയ നിരവധി കേസ്സുകളുടെ പിന്നില്‍ ICICI ബാങ്കായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. യാദിയാ എന്നൊരു കാര്‍ ഡ്രൈവര്‍ കൊലചെയ്യപ്പെട്ട കേസിലും ICICI ബാങ്കിന്റെ ഗുണ്ടകള്‍ക്ക് പങ്കുണ്ടായിരുന്നു. ശകുന്തള ജോഷി, ഹിമാന്‍ഷു എന്നിവരുടെ ആത്മഹത്യകള്‍ക്ക് പിന്നിലും ഈ ബാങ്ക് കുറ്റക്കാരാണെന്ന് തെളിഞ്ഞു. റിസര്‍വ്വ് ബാങ്ക് ICICI ബാങ്കിനെ ഈ സംഭവങ്ങളുടെ പേരില്‍ താക്കീത് ചെയ്‌തു. അലഹാബാദ് ഹൈക്കോടതി പ്രകാശ് കൌര്‍ എന്ന വിധവയുടെ മകന്റെ കൊലപാതകത്തില്‍ ICICI ബാങ്ക് ചെയര്‍മാനെതിരെ വിധി പുറപ്പെടുവിച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍പോയ ബാങ്കിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. അവസാനം ഗതികെട്ട് റിസര്‍വ്വ് ബാങ്ക് ഗുണ്ടകളെ വായ്പ തിരിച്ചു പിടിക്കാന്‍ ഉപയോഗിക്കാന്‍ പാടില്ലായെന്ന് ഉത്തരവിറക്കുകയുണ്ടായി.
പൊതു മേഖലാസ്ഥാപനത്തിന്റെ സ്വകാര്യവൽക്കരണം സൃഷ്ടിച്ച ക്രിമിനല്വൽക്കരണത്തെക്കുറിച്ച് സജി വർഗീസ് എഴുതുന്നു
Totally agree, this is the best that freemarket/capitalist economy can give to the world.
Freemarket is brutal and cruel, we need more humane system. People above business, people above competition, people above maddening growth. That is the core of communist parties. Pitching people against people, exploiting their need for survival, exploiting their innate greed, to make some people rich, creating inequality, draining world resources to get some people rich is not going to work.
Seeds for a different world order is sown. Now is the time we need to create awareness of what difference we can make as party. We should leave all policies for short-term political gains and hold on tight to our ideology and make people aware about how pure communism is.
Hope those who blindly criticize communism based on some wrong implementation or some leaders or some parties, first understand how pure the system is.
The example you have given to show privatization is baseless. Just attacking privatization did you ever hear this kind of things in capitalistic economic countries? It is the failure of LAW and ORDER and the banking guide lines. This is India specific problem where in politicians have link with corporate’s and rich and they will utilize it. What happens when madathil raghu and Jalad assaulted police officer in kerala, police failed due to political pressure. If those incidents happen any other airport outside India both will be there in jail. If a bank send people to recover anything from the customer they will be in big trouble in foreign countries. Now in India also it is happening, I have personal experience with a foreign bank and I complained in Reserve bank Obudsman, the issue is rectified. Please use govt initiatives before criticizing or educate people. Communist never agree anything if the opponent does. That is why communism failed everywhere. I am not pro privatization but it also brought lot of good things to public. Eg is BSNL when private players came they improved their service.
Post a Comment