Sunday, June 14, 2009

വിമോചനസമരവാർഷികം ആഘോഷിക്കുന്നവരോട്

പുരോഹിതശ്രേഷ്‌ഠന്മാരുടെ നേതൃത്വത്തിൽ വിമോചന സമരത്തിന്റെ സുവർണ്ണ ജൂബിലി മഹാമഹം അരങ്ങേറുകയാണല്ലോ. വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം അങ്കമാലിയിലെ വെടിവയ്പിൽ മരിച്ചവരുടെ സ്‌മരണ പുതുക്കാൻ എറണാകുളം അതിരൂപതയുടെ പതിമൂന്നു ഫൊറോനകളിൽ നിന്നായി അജഗണങ്ങളെത്തുകയായിരുന്നു. ഇൻഡ്യൻ ബിഷപ്പ് കൌൺസിൽ പ്രസിഡന്റ് മാർ വർക്കി വിതയത്തിൽ ഉമ്മൻ ചാണ്ടി, വയലാർ രവി , കെഎം മാണി, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഹമ്മദ് കബീർ എന്നിവരൊക്കെ പങ്കെടുത്തുവത്രെ. കേരളത്തിൽ ഇന്നും വിമോചന സമരത്തിന് സമാനമായ സാഹചര്യമാണെന്ന് സിമ്പോസിയം ഉദ്‌ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് ജോസഫ് പൌവ്വത്തിലും വൈകിട്ട് സമ്മേളനം ഉഉദ്‌ഘാടനം ചെയ്ത കർദ്ദിനാൾ വർക്കി വിതയത്തിലും പറഞ്ഞുവത്രെ.

കലാപരിപാടികളൊക്കെ പൂർവ നിശ്ചയം പോലെ തന്നെ നടന്നോട്ടെ. എന്തിനാണ് കിടങ്ങൂരാനേ വേണ്ടാത്ത പ്രസ്താവനകളുമായി വിമോചന സമര സേനാനികളുടെ ആവേശത്തീയിൽ വെള്ളമൊഴിക്കുന്നത്? ഈ വാർത്ത ശ്രദ്ധിച്ചോളൂ..

അങ്കമാലി വെടിവയ്പിന്‌ വിമോചനസമരവുമായി ബന്ധമില്ല- കേസിലെ മൂന്നാം പ്രതി

അങ്കമാലി വെടിവയ്പിന്‌ വിമോചനസമരവുമായി ഒരു ബന്ധവുമി​ല്ലെന്ന് അന്നത്തെ പോലീസ്‌ സ്റ്റേഷൻ ആക്രമണ കേസിലെ മൂന്നാം പ്രതിയും എഐസിസി അംഗവുമായിരുന്ന കെ സി കിടങ്ങൂർ പറഞ്ഞു. രണ്ടാം വിമോചനസമരാഹ്വാനം മുഴക്കി കോൺഗ്രസും സഭയും അങ്കമാലി വെടിവയ്പിന്റെയും വിമോചനസമരത്തിന്റെയും 50-​‍ാം വാർഷികം ആചരിക്കുമ്പോഴാണ്‌ ഈ വെളിപ്പെടുത്തല്‍.

വിമോചനസമരത്തിന്‌ രണ്ടുദിവസംമുമ്പ്‌ വെടിവയ്പു നടന്നു എന്നതുമാത്രമാണ്‌ ഇതു രണ്ടും തമ്മിലുള്ള ബന്ധം. 'അങ്കമാലിയിലെ കല്ലറയില്‍ ഞങ്ങളുടെ സഹോദരർ ഉറങ്ങുംകാലം' എന്ന​‍്‌ മുദ്രാവാക്യം വിളിച്ചതല്ലാതെ കോൺഗ്രസുകാർ പിന്നീട്‌ പലതവണ അധികാരത്തിലേറിയെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ തിരിഞ്ഞുനോക്കിയി​ല്ലെ​ന്നും അദ്ദേഹം പരിഭവിക്കുന്നു.

ഒരു തെറ്റിദ്ധാരണയില്‍നിന്നാണ്‌ വെടിവയ്പിന്‌ ആധാരമായ സംഭവം ഉണ്ടാകുന്നത്‍്‌. രാഷ്ട്രീയരംഗമെല്ലാം വിട്ട്‌ കിടങ്ങൂർ കൂരൻ കല്ലൂർക്കാരൻ വീട്ടില്‍ സ്വസ്ഥജീവിതം നയിക്കുന്ന കെ സി വെളിപ്പെടുത്തി. അന്ന​‍്‌ കമ്യൂണിസ്റ്റുകാരെക്കുറിച്ചും സർക്കാരിനെ കുറിച്ചും ഏറെ കള്ളക്കഥകൾ പ്രചരിച്ചിരുന്നു. കമ്യൂണിസ്റ്റുകാർ പള്ളി ആക്രമിക്കുമെന്നും അങ്ങനെവന്നാല്‍ കൂട്ടമണി അടിക്കുമെന്നുമാണ്‌ വികാരിമാർ വിശ്വാസികളെ ബോധ്യപ്പെടുത്തിയിരുന്നത്‌. 1959 ജൂൺ 13ന്‌ മദ്യവർജന സമരത്തോടനുബന്ധിച്ച്‌ കള്ളുഷാപ്പ്‌ പിക്കറ്റ്ചെയ്ത കുഞ്ഞപ്പൻ എന്നയാളെ പോലീസ്‌ അറസ്റ്റ്ചെയ്തു മർദിച്ചു. കുഞ്ഞപ്പൻ മരിച്ചതായി കഥ പരന്നതോടെ കൈപ്പട്ടൂർ, മറ്റൂർ, കൊറ്റമം, കാലടി എന്ന​‍ിവിടങ്ങളിലെ പള്ളികളില്‍ കൂട്ടമണി അടിച്ച്‌ വിശ്വാസികളെ കൂട്ടി. ഇവർ ഒറ്റക്കെട്ടായി അങ്കമാലി പോലീസ്‌ സ്റ്റേഷനിലേക്കു നീങ്ങി. അങ്കമാലിയിലെത്തിയപ്പോൾ രാത്രിയായി. ജനം അക്രമാസക്തരും. കുഞ്ഞപ്പൻ മരിച്ചി​ല്ലെറിഞ്ഞിട്ടും പ്രതിഷേധപ്രകടനവുമായി ജനം നീങ്ങി. അതിനിടെ മൈക്കിലൂടെ ഒരാൾ ചലോ, ചലോ പോലീസ്‌ സ്റ്റേഷൻ എന്ന മുദ്രാവാക്യവും മുഴക്കി. പോലീസ്‌ ജാഥ തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നായിരുന്നു പോലീസ്‌ വെടിവയ്പ്‌. ഏഴുപേർ മരിച്ചു. ഇന്ന​‍്‌ തിരിഞ്ഞുനോക്കുമ്പോൾ സംഭവം ഒഴിവാക്കാനാകുമായിരുന്നുവെന്ന​‍്‌ തോന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അന്ന​‍്‌ വെടിവയ്ക്കാൻ ഉത്തരവിട്ട സബ്‌ഇൻസ്പെക്ടറെ പിന്നീട്‌ കാണാനിടയായതും അദ്ദേഹം വിവരിച്ചു. കണ്ണൂരുകാരനായിരുന്നു സബ്‌ഇൻസ്പെക്ടർ. വശങ്ങളിലേക്ക്‌ എന്നുദ്ദേശിച്ച്‌ പള്ളയ്ക്ക്‌ നിറയൊഴിക്കാനായിരുന്നു ഇൻസ്പെക്ടറുടെ ഉത്തരവ്‌. എന്നാല്‍, തിരുവിതാംകൂറുകാരായ പോലീസുകാർ അതു തെറ്റിദ്ധരിച്ച്‌ നെഞ്ചിലേക്ക്‌ വെടിയുതിർക്കുകയായിരുന്നുവെന്ന​‍്‌ കുറ്റസമ്മതം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി.

അങ്കമാലി വെടിവയ്പ്‌ നടക്കുമ്പോൾ ഡിസിസി അംഗമായിരുന്ന കെ സി കിടങ്ങൂർ പിന്ന​‍ീട്‌ എഐസിസി അംഗംവരെയായി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച്‌ കോൺഗ്രസ്‌ വിട്ട കിടങ്ങൂർ എ കെ ആന്റണിയടക്കം വിളിച്ചിട്ടും മടങ്ങിപ്പോകാൻ തയ്യാറായില്ല.

അതെന്തോ ആകട്ടെ..കേരളത്തിൽ ഇന്നും വിമോചന സമരത്തിന് സമാനമായ സാഹചര്യമാണെന്ന് പറഞ്ഞ കർദ്ദിനാൾ വർക്കി വിതയത്തിലും ജോസഫ് പൌവ്വത്തിലും ഒക്കെ ഈ വീഡിയോ കൂടിയൊന്നു കണ്ടാട്ടെ. ഒറീസ്സയിൽ എന്തു സാഹചര്യമായിരുന്നെന്നു ഒരു ഏകദേശ രൂപം കിട്ടുമല്ലോ?

4 comments:

വര്‍ക്കേഴ്സ് ഫോറം said...

അങ്കമാലി വെടിവയ്പിന്‌ വിമോചനസമരവുമായി ബന്ധമില്ല- കേസിലെ മൂന്നാം പ്രതി

അങ്കമാലി വെടിവയ്പിന്‌ വിമോചനസമരവുമായി ഒരു ബന്ധവുമി​ല്ലെന്ന് അന്നത്തെ പോലീസ്‌ സ്റ്റേഷന്‍ ആക്രമണ കേസിലെ മൂന്നാം പ്രതിയും എഐസിസി അംഗവുമായിരുന്ന കെ സി കിടങ്ങൂര്‍ പറഞ്ഞു. രണ്ടാം വിമോചനസമരാഹ്വാനം മുഴക്കി കോണ്‍ഗ്രസും സഭയും അങ്കമാലി വെടിവയ്പിന്റെയും വിമോചനസമരത്തിന്റെയും 50-​‍ാം വാര്‍ഷികം ആചരിക്കുമ്പോഴാണ്‌ ഈ വെളിപ്പെടുത്തല്‍.

വിമോചനസമരത്തിന്‌ രണ്ടുദിവസംമുമ്പ്‌ വെടിവയ്പു നടന്നു എന്നതുമാത്രമാണ്‌ ഇതു രണ്ടും തമ്മിലുള്ള ബന്ധം. 'അങ്കമാലിയിലെ കല്ലറയില്‍ ഞങ്ങളുടെ സഹോദരര്‍ ഉറങ്ങുംകാലം' എന്ന​‍്‌ മുദ്രാവാക്യം വിളിച്ചതല്ലാതെ കോണ്‍ഗ്രസുകാര്‍ പിന്നീട്‌ പലതവണ അധികാരത്തിലേറിയെങ്കിലും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ തിരിഞ്ഞുനോക്കിയി​ല്ലെ​ന്നും അദ്ദേഹം പരിഭവിക്കുന്നു.

*free* views said...

I cannot comment about Vimochana samaram and events leading to it. But I can say that these idiotic stupidity by Vithayathil is disgusting. I think he should stay in his aramana and read bible, instead of trying to milk the political cow.

I am not sure how many Christian Communist supporters will go against party because of Vithayathil. Only damage Vithayathil can do is to provocate communist workers into a reaction, which he will use for his dirty goals.

I am from a Christian family and I am ashamed of these jokers. I think if they read the bible once, they would realize that their lives contradict Christ and Bible. They live in Big aramanas and with high luxury and aircondition, when poor people (kunjadukal) are suffering. I really wonder how these hypocrites call themselves Christian leaders. Are believers really blind? Most Christians I know are disgusted and ashamed about these bishops and think of them as a necessary evil, they will never vote listening to them.

I hope party do not make any attempts to "reconcile" with these bishops. If party can take a strict secular role (avoid PDP also), then it will get support from sensible Malayalees.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

“വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ” എന്ന തോമസ് ഐസക്കിന്റെ പുസ്തകത്തെ ആധാരമാക്കി ഞാൻ കുറച്ചു നാൾ മുൻ‌പ് ഒരു പോസ്റ്റ് ഇട്ടിരുന്നു.അതിനെ ലിങ്ക് ഇവിടെ ക്ലിക്കിയാൽ കിട്ടും..

*free* views said...

America and other Western governments has started a "Vomochana samarm" in Iran.

Opposing a democratically elected government using violent methods is a very bad trend, which can be adopted by anybody to subvert democracy.

Hope all "Vimochana samaram" supporters understand the consequence of subversion of democracy. [I would say same reason to oppose governors move on Lavlin case, do not set wrong precedents. But I would say same to state cabinet also, do not set bad precedent by protecting a leader from law]