Sunday, August 9, 2009

ഡോളർ പൗണ്ട്‌ സ്റ്റര്‍ലിങ്ങിന്റെ വഴിയേ!

ആധുനിക സാമ്രാജ്യങ്ങളുടെ കാലത്ത്‌ അവരുടെ നാണയങ്ങൾക്ക്‌ ലോക സമ്പട്‌ വ്യവസ്ഥയിൽ കേന്ദ്ര സ്ഥാനമുണ്ട്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കാലത്ത്‌ പൗണ്ട്‌ സ്റ്റര്ർലിങ്ങായിരുന്നു ലോക സമ്പട്‌ വ്യവസ്ഥയുടെയും നാണയ വ്യവസ്ഥയുടെയും കേന്ദ്രസ്ഥാനം. എന്നാൽ ലോകമഹായുദ്ധകാലങ്ങളിൽ ക്ഷീണിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോടൊപ്പം പൗണ്ടും ക്ഷീണിക്കുകയും, ലോക ശാക്തിക ബലാബലത്തിൽ അമേരിക്കൻ ഐക്യനാട്‌ മേൽക്കൈ നേടുകയും ചെയ്തു. അതോടൊപ്പം അമേരിക്കൻ ഡോളർ ലോക നാണയ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി മാറി. രണ്ടാം ലോക മഹായുദ്ധം വരെ ലണ്ടനായിരുന്നു ലോക സമ്പദ് വ്യവസ്ഥയുടെ കേന്ദ്രമെങ്കിൽ അതിനുശേഷം വാൾസ്ട്രീറ്റ്‌ ആ സ്ഥാനം കയ്യടക്കി.

ലോക രാഷ്ട്രീയ-സാമ്പത്തിക ഗതിവിഗതികൾ തീരുമാനിക്കുന്നത്‌ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണെന്ന്‌ പറയാം. ഒന്ന്‌, അന്തർദേശീയ വ്യാപാരം, രണ്ട്‌, പരിക്കുകളൊന്നും നേരിട്ടേറ്റെടുക്കേണ്ടി വന്നില്ല അമേരിക്കയ്ക്ക്‌. കൂടാതെ ലോകത്തെ സ്വർണത്തിന്റെ കരുതൽശേഖരം ഏറ്റവും കൂടുതൽ അമേരിക്കയുടെ കയ്യിലാകുകയും ചെയ്തു. ഈ സാഹചർത്തിൽ ഒരൗൺസ്‌ സ്വർണത്തിന്‌ 35 ഡോളർ എന്ന വിനിമയ നിരക്കും തീരുമാനിച്ചു. അങ്ങനെ ഡോളർ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള നാണമായി മാറി. എന്നാൽ 1960-കളുടെ അവസാനത്തോടെ സ്ഥിതിഗതികൾ അമേരിക്കയ്ക്ക്‌ പ്രതികൂലമായി മാറിത്തുടങ്ങി. നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവും വർധിച്ചുവന്ന വ്യാപാരക്കമ്മിയും അമേരിക്കൻ സമ്പട്‌ വ്യവസ്ഥയെ പിടിച്ചുകുലുക്കി. ഈ അവസ്ഥ ഡോളറിന്‌ പകരം സ്വർണത്തിനുള്ള ആവശ്യതക ലോകമാകെ വർധിപ്പിച്ചു. ഇത്‌ നേരിടാൻ സാധിക്കാതെ അമേരിക്ക ഏകപക്ഷീയമായ ഡോളർ-സ്വർണ വിനിമയം അവസാനിപ്പിച്ചു. എന്നാൽ ഇതുകൊണ്ട്‌ ഡോളറിന്റെ മേധാവിത്വത്തിന്‌ കാര്യമായ കോട്ടമൊന്നും സംഭവിച്ചില്ല. മാത്രമല്ല അന്തർദേശീയ നാണയ വ്യവസ്ഥയെ ഒരു 'ഫ്ലോട്ടിങ്‌ ഡോളർ' (Floating dollar standard) രീതിയിലേക്ക്‌ മാറ്റിയെടുക്കുകയും ചെയ്തു. കൂടാതെ സാമ്പത്തിക സ്ഥാപനങ്ങളെയും സാമ്പത്തിക ഇടപാടുകളും കൂടുതൽ ഉദാരമാക്കി ഡോളറിനെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ മൂലധനനീക്കം പ്രോത്സാഹിപ്പിച്ച്‌ ഡോളറിന്റെ പ്രമാണിത്വം അമേരിക്ക നിലനിർത്തി.

1970-കളിൽ എണ്ണവില കുതിച്ചുയർന്നത്‌ ഗൾഫ്‌ രാജ്യങ്ങളിൽ പണം കുമിഞ്ഞുകൂടുന്നതിന്‌ കാരണമായി. ഈ പണം അമേരിക്കയിലേയും യൂറോപ്പിലേയും ബാങ്കുകളിൽ ഡോളറിൽ നിക്ഷേപിക്കപ്പെട്ടു. 'യൂറോ ഡോളർ', 'പെട്രോ ഡോളർ' എന്നീ പേരുകളിൽ അറിയപ്പെട്ട ഈ പണം അവികസിത രാജ്യങ്ങളിലേക്ക്‌ സ്വകാര്യ നിക്ഷേപമായി ഒഴുകി. ഇത്‌ കൂടുതലും പോയത്‌ ലാറ്റിനമേരിക്കൻ പ്രദേശങ്ങളിലേക്കാണ്‌. ഏകാധിപത്യ സൈനിക ഭരണകൂടങ്ങൾ അധികാരത്തിലിരുന്ന ചിലി, അർജന്റീന, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങളിൽ 'ചിക്കാഗോ സ്കൂൾ' ചിന്തകരുടെ ആഭിമുഖ്യത്തിൽ നടന്ന പരിഷ്കാരങ്ങൾക്കും യുഎസ്‌ ബാങ്കുകൾ പണം നൽകി. ഇത്തരത്തിൽ നിലനിന്നു വന്ന ഡോളർ ആധിപത്യം പെട്രോളിയം മേഖലയിൽ നിന്നുമുള്ള പണമൊഴുക്ക്‌ കുറഞ്ഞതോടെ നിലനിർത്താൻ കഴിയാതെ വന്നു.

ഈ ഘട്ടത്തിൽ ഐഎംഎഫ്‌ - ലോകബാങ്ക്‌ സഹായങ്ങൾ വച്ചുനീട്ടി നവലിബറൽ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിച്ച്‌ ലോകമാകെ ഡോളർ ആധിപത്യം നിലനിർത്താൻ അമേരിക്ക പദ്ധതി തയ്യാറാക്കി. സാമ്പത്തിക മേഖലാ പരിഷ്കാരങ്ങൾ അടിച്ചേൽപ്പിച്ച്‌ ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങൾക്ക്‌ സ്വതന്ത്ര സാമ്പത്തിക വികസനപാത തുടരാനുള്ള സ്വാതന്ത്ര്യം തന്നെ അമേരിക്ക തടഞ്ഞു. ഏഷ്യയിലേയും ലാറ്റിനമേരിക്കയിലേയും രാജ്യങ്ങൾക്ക്‌ ഘടനാപരമായ പരിഷ്കാരങ്ങളുടെ പേരിൽ സ്വതന്ത്രമായ നാണയ നയവും ധനനയവും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി.

ഡോളറിന്റെ ലോക സാമ്പത്തിക രംഗത്തെ സ്വാധീനം ലോകത്ത്‌ എവിടെ നിന്നും ധനം സ്വരൂപിക്കാൻ അമേരിക്കക്ക്‌ സൗകര്യം നൽകി. ഇത്‌ ഉപഭോഗത്തെയും ധനമേഖലയേയും മാത്രം അടിസ്ഥാനപ്പെടുത്തിയ ഒരു വളർച്ചാ രീതിയിലേക്ക്‌ അമേരിക്കയെ എത്തിച്ചു. ജപ്പാനിൽനിന്നും, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും, ചൈനയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്ത വില കുറഞ്ഞ വസ്തുക്കൾ അമേരിക്കക്കാരുടെ ഉപഭോഗാവശ്യങ്ങൾ നിറവേറ്റി. എന്നാൽ ഈ രീതി അമേരിക്കയുടെ വ്യാപാരക്കമ്മി കുതിച്ചുയരാൻ കാരണമായി. കുതിച്ചുയരുന്ന കമ്മി മറ്റു രാജ്യങ്ങൾക്ക്‌ മാത്രം നൽകി അമേരിക്ക പരിഹരിച്ചു. ഡോളറിന്റെ മേധാവിത്വം മൂലമാണ്‌ ഇതവർക്ക്‌ സാധിച്ചതു. 2007-ൽ ലോകത്തെ മൂലധന ഇറക്കുമതിയുടെ 65 ശതമാനവും സ്വീകരിച്ചിരുന്നത്‌ അമേരിക്കയാണ്‌. 1995-ൽ അത്‌ 34 ശതമാനം മാത്രമായിരുന്നു. അമേരിക്ക ലോകത്തിന്റെ ബാങ്ക്‌ പോലെയാണ്‌ പ്രവർത്തിക്കുന്നത്‌. ഏഷ്യയിൽ നിന്നും, പെട്രോളിയം ഉൽപ്പാദക രാജ്യങ്ങളിൽ നിന്നും, ജപ്പാനിൽനിന്നും മിച്ച ധനമാകെ സ്വരൂപിച്ച്‌ അത്‌ സ്വകാര്യ മൂലധന രൂപത്തിൽ ലോകത്താകെയുള്ള രാജ്യങ്ങളിലേക്ക്‌ അയക്കുന്നു. ഈ സ്വകാര്യ മൂലധന പ്രവാഹം ഡോളറിന്റെ ആധിപത്യം നിലനിർത്താൻ വളരെയധികം സഹായകമായി.

എന്നാൽ 2007-ൽ മധ്യത്തിൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ഈ സംവിധാനത്തെയാകെ തകർത്തിരിക്കുകയാണ്‌. സ്വകാര്യ ബാങ്കുകളെയും അവർ നടത്തിവന്ന സാമ്പത്തിക ഇടപാടുകളുടെയും അടിസ്ഥാനത്തിൽ കെട്ടിയുയർത്തിയ ധനമൂലധന സംവിധാനമാണ്‌ അമേരിക്കൻ സമ്പട്‌ വ്യവസ്ഥയെ മുന്നോട്ട്‌ നയിച്ചിരുന്നത്‌. ആ രീതി ഇനി അതേപടി തുടരാൻ സാധിക്കാത്ത ഒരവസ്ഥ ഇപ്പോൾ സംജാതമായിരിക്കുകയാണ്‌. ഡോളറിന്റെ അന്തർദേശീയ നാണയം എന്ന ശക്തിയായിരുന്നു അമേരിക്കൻ ധനമൂലധനത്തിന്റെ അടിത്തറ തന്നെ. അതും ഇപ്പോൾ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്‌. BRIC (Brazil, Russia, India, China) രാജ്യങ്ങളുടെ ഒരു സമ്മേളനം 2009 മേയ്‌ 16-ന്‌ റഷ്യയിൽ നടന്നപ്പോൾ അവിടെ ചർച്ച ചെയ്യപ്പെട്ട ഒരു പ്രധാന വിഷയം തന്നെ ഡോളറിന്‌ പകരം മറ്റൊരു അന്തർദേശീയ നാണയസംവിധാനം എങ്ങനെ രൂപപ്പെടുത്താം എന്നതായിരുന്നു. ബ്രിക്‌ മീറ്റിങ്ങിന്‌ ശേഷം റഷ്യയും ചൈനയും ചേർന്ന്‌ അവർ തമ്മിലുള്ള വ്യാപാര ഇടപാടുകൾ ദേശീയ നാണയങ്ങൾ ഉപയോഗിച്ച്‌ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞു. ചൈന അവരുടെ ഡോളർ നിക്ഷേപം കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. പെട്രോൾ ഉൽപ്പാദക രാജ്യങ്ങളിൽ പലതും അവരുടെ നിക്ഷേപം ഡോളറിൽ നിന്നും യൂറോയിലേക്ക്‌ ക്രമേണ മാറ്റിക്കൊണ്ടിരിക്കുകയാണ്‌. ഡോളർ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത അന്തർദേശീയ നാണയമാണ്‌ എന്ന സ്ഥിതിയിൽ നിന്നും ലോക സ്ഥിതിഗതികൾ മാറി എന്ന്‌ ചുരുക്കം.

ഡോളറിന്റെ ചരിത്രം, പൗണ്ടിന്റെ ചരിത്രവുമായി താരതമ്യപ്പെടുത്തിയാൽ നമുക്ക്‌ പല സമാനതകളും കാണാൻ കഴിയും. രണ്ടാം ലോക മഹായുദ്ധത്തോടെ ഡോളറിന്റെ ആധിപത്യം സ്ഥാപിക്കപ്പെട്ടതു പോലെ.

ഫ്രാങ്കോ... യുദ്ധത്തിൽ ഫ്രാൻസിന്റെ പരാജയത്തോടെയാണ്‌ പൗണ്ട്‌ സ്റ്റര്ർലിങ്ങിന്‌ പ്രാധാന്യം ലഭിക്കുന്നതും ലണ്ടൻ അന്തർദേശീയ സമ്പട്‌ വ്യവസ്ഥയുടെ കേന്ദ്രമാകുന്നതും. കോളനികൾ വെട്ടിപ്പിടിച്ചതോടൊപ്പം ഇംഗ്ലീഷ്‌ സാമ്രാജ്യം സാമ്പത്തികമായി ശക്തി പ്രാപിക്കുന്നത്‌ ഇംഗ്ലണ്ടിൽ നടന്ന ചില പുത്തൻ സാമ്പത്തിക സ്ഥാപനങ്ങളുടെ വളർച്ചയോടെയാണ്‌. ജോയിന്റ്‌ സ്റ്റോക്ക്‌ ബാങ്കുകളും ഡിസ്കൗണ്ട്‌ ഹൗസുകളും ഇതിൽപ്പെടും. ഇതിന്‌ സമാനമാണ്‌ 1980-കളിൽ അമേരിക്കയിലെ നിക്ഷേപ ബാങ്കുകളുടെയും ഹെഡ്ജ്‌ ഫണ്ടുകളുടെയും വളർച്ച. കോളനി രാജ്യങ്ങളിലാകെ വ്യാപാര വിനിമയ ഇടപാടുകൾ പൗണ്ട്‌ സ്റ്റര്ർലിങ്ങ്‌ ഉപയോഗിച്ചായിരുന്നു. എന്നാൽ 1890-കളിൽ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി മുതൽ പൗണ്ടിന്റെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. ഒന്നാം ലോകമഹായുദ്ധവും 1929-കളിലെ മഹാമാന്ദ്യവും പൗണ്ടിനെ കൂടുതൽ ക്ഷീണിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തോടെ പൗണ്ടിന്റെ സ്ഥാനം ഡോളർ കയ്യടക്കുകയും ചെയ്തു.

ഡോളറിന്റെ അന്തർദേശീയ നാണയം എന്ന സ്ഥാനം പൂർണമായി തകർന്നു എന്ന്‌ ഇപ്പോൾ പറയാനാകില്ല. ഇപ്പോഴും ലോകത്തെ 86 ശതമാനം വിദേശ നാണയ ഇടപാടുകളുടെയും ഒരുവശത്ത്‌ ഡോളറാണ്‌. രണ്ടാം സ്ഥാനത്ത്‌ നിൽക്കുന്ന യൂറോ 37 ശതമാനം ഇടപാടികളിലേ ഉപയോഗിക്കുന്നുള്ളു. വിദേശ നാണയ നിക്ഷേപങ്ങളിൽ 66 ശതമാനവും ഡോളറിലാണ്‌. വിദേശ നാണയ നിക്ഷേപത്തിൽ യൂറോയുടെ പങ്ക്‌ 25 ശതമാനമാണ്‌.

ചൈനയുടെ വിദേശ നാണയ നിക്ഷേപത്തിൽ 750 ബില്യൻ ഡോളറിലധികം ഡോളറിലാണ്‌. ഈ സാഹചര്യത്തിൽ ഡോളർ ഒറ്റയടിക്ക്‌ തകരണമെന്ന്‌ ഒരു രാജ്യവും ആഗ്രഹിക്കുന്നില്ല. എന്നാൽ ഡോളറിലുള്ള വിശ്വാസം എല്ലാ രാജ്യങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു എന്നത്‌ ഒരു വസ്തുതയുമാണ്‌. ഇത്‌ 1890-കളിൽ പൗണ്ടിനുണ്ടായ ഒരവസ്ഥയാണ്‌. ഇന്ന്‌ നാം കാണുന്നത്‌ ഡോളറിന്റെ തകർച്ചയുടെ തുടക്കമാണെന്ന്‌ അനുമാനിക്കുന്നതിൽ തെറ്റില്ല. ഇത്‌ അമേരിക്കയുടെ ലോകമേധാവിത്തത്തിന്റെ അവസാനത്തിന്റെ തുടക്കവുമാവാം.

*
ജോസ്‌ ടി എബ്രഹാം കടപ്പാട്: സി.ഐ.റ്റി.യു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആധുനിക സാമ്രാജ്യങ്ങളുടെ കാലത്ത്‌ അവരുടെ നാണയങ്ങൾക്ക്‌ ലോക സമ്പട്‌ വ്യവസ്ഥയിൽ കേന്ദ്ര സ്ഥാനമുണ്ട്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ കാലത്ത്‌ പൗണ്ട്‌ സ്റ്റര്ർലിങ്ങായിരുന്നു ലോക സമ്പട്‌ വ്യവസ്ഥയുടെയും നാണയ വ്യവസ്ഥയുടെയും കേന്ദ്രസ്ഥാനം. എന്നാൽ ലോകമഹായുദ്ധകാലങ്ങളിൽ ക്ഷീണിച്ച ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തോടൊപ്പം പൗണ്ടും ക്ഷീണിക്കുകയും, ലോക ശാക്തിക ബലാബലത്തിൽ അമേരിക്കൻ ഐക്യനാട്‌ മേൽക്കൈ നേടുകയും ചെയ്തു. അതോടൊപ്പം അമേരിക്കൻ ഡോളർ ലോക നാണയ വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി മാറി. രണ്ടാം ലോക മഹായുദ്ധം വരെ ലണ്ടനായിരുന്നു ലോക സമ്പട്‌ വ്യവസ്ഥയുടെ കേന്ദ്രമെങ്കിൽ അതിനുശേഷം വാൾസ്ട്രീറ്റ്‌ ആ സ്ഥാനം കയ്യടക്കി.
ലോക രാഷ്ട്രീയ-സാമ്പത്തിക ഗതിവിഗതികൾ തീരുമാനിക്കുന്നത്‌ പ്രധാനമായും മൂന്ന്‌ കാര്യങ്ങളാണെന്ന്‌ പറയാം. ഒന്ന്‌, അന്തർദേശീയ വ്യാപാരം, രണ്ട്‌, പരിക്കുകളൊന്നും നേരിട്ടേറ്റെടുക്കേണ്ടി വന്നില്ല അമേരിക്കയ്ക്ക്‌. കൂടാതെ ലോകത്തെ സ്വർണത്തിന്റെ കരുതൽശേഖരം ഏറ്റവും കൂടുതൽ അമേരിക്കയുടെ കയ്യിലാകുകയും ചെയ്തു. ഈ സാഹചർത്തിൽ ഒരൗൺസ്‌ സ്വർണത്തിന്‌ 35 ഡോളർ എന്ന വിനിമയ നിരക്കും തീരുമാനിച്ചു. അങ്ങനെ ഡോളർ ലോകത്തെ ഏറ്റവും വിശ്വാസ്യതയുള്ള നാണമായി മാറി. എന്നാൽ 1960-കളുടെ അവസാനത്തോടെ സ്ഥിതിഗതികൾ അമേരിക്കയ്ക്ക്‌ പ്രതികൂലമായി മാറിത്തുടങ്ങി. നീണ്ടുനിന്ന വിയറ്റ്നാം യുദ്ധവും വർധിച്ചുവന്ന വ്യാപാരക്കമ്മിയും അമേരിക്കൻ സമ്പട്‌ വ്യവസ്ഥയെ പിടിച്ചുകുലുക്കി. ഈ അവസ്ഥ ഡോളറിന്‌ പകരം സ്വർണത്തിനുള്ള ആവശ്യതക ലോകമാകെ വർധിപ്പിച്ചു. ഇത്‌ നേരിടാൻ സാധിക്കാതെ അമേരിക്ക ഏകപക്ഷീയമായ ഡോളർ-സ്വർണ വിനിമയം അവസാനിപ്പിച്ചു. എന്നാൽ ഇതുകൊണ്ട്‌ ഡോളറിന്റെ മേധാവിത്വത്തിന്‌ കാര്യമായ കോട്ടമൊന്നും സംഭവിച്ചില്ല. മാത്രമല്ല അന്തർദേശീയ നാണയ വ്യവസ്ഥയെ ഒരു 'ഫ്ലോട്ടിങ്‌ ഡോളർ' (Floating dollar standard) രീതിയിലേക്ക്‌ മാറ്റിയെടുക്കുകയും ചെയ്തു. കൂടാതെ സാമ്പത്തിക സ്ഥാപനങ്ങളെയും സാമ്പത്തിക ഇടപാടുകളും കൂടുതൽ ഉദാരമാക്കി ഡോളറിനെ അടിസ്ഥാനമാക്കിയുള്ള സ്വകാര്യ മൂലധനനീക്കം പ്രോത്സാഹിപ്പിച്ച്‌ ഡോളറിന്റെ പ്രമാണിത്വം അമേരിക്ക നിലനിർത്തി.