സൈനിക ബജറ്റുകള്‍ക്ക് എപ്പോഴും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ ഭൂരിപക്ഷാംഗീകാരം ലഭിക്കാറുണ്ട്. തൊഴിൽ അവസരങ്ങൾക്കായി അല്പമെങ്കിലും പ്രതിരോധവ്യവസായത്തെ ആശ്രയിക്കാത്ത വളരെ ചുരുക്കം രാഷ്ട്രങ്ങളേ ഉള്ളൂ.

2008ല്‍ ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് പ്രതിരോധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടത് . പ്രതിരോധാവശ്യങ്ങൾക്കായി ലോകത്താകെ ചിലവഴിക്കപ്പെടുന്ന തുകയുടെ 42 ശതമാനം അതായത് 607 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് അമേരിക്കയാണ്. യുദ്ധത്തിനായി ചിലവഴിക്കുന്ന തുക ഇതിലുൾപ്പെടുന്നില്ല. ലോകത്തിലെ പട്ടിണിക്കാരായ ജനതയുടെ എണ്ണം 100 കോടി എത്തിയിരിക്കുന്ന അവസ്ഥയിലാണിത്.
രണ്ട് ദിവസം മുന്‍പ് ഒരു പാശ്ചാത്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ആഗസ്റ്റ് മദ്ധ്യത്തില്‍ അമേരിക്കന്‍ സൈന്യം വിദൂരനിയന്ത്രിതമായ ഹെലിക്കോപ്‌ടറുകളുടെയും മൈനുകള്‍ നീക്കം ചെയ്യുന്ന റോബോട്ടുകളുടെയും പ്രദര്‍ശനം നടത്തിയിരുന്നു. അത്തരം 2500 റോബോട്ടുകളെ യുദ്ധമേഖലകളിൽ വിന്യസിച്ചിട്ടുമുണ്ടത്രെ.


“ഇനിയാണ് കഠിനമായ ഭാഗം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ എന്തുകൊണ്ടെന്നാൽ ചരിത്രം വളരെ വ്യക്തതയാര്‍ന്നതാണ് - ഓരോ തവണ നാം ആരോഗ്യ ഇൻഷുറൻസ് പരിഷ്കരണങ്ങള്‍ പാസ്സാക്കുന്നതിന് അടുത്തെത്തുമ്പോഴും, നിലവിലെ സ്ഥിതി തുടരാനാഗ്രഹിക്കുന്ന നിക്ഷിപ്ത താല്പര്യക്കാർ തങ്ങളുടെ സ്വാധീനവും രാഷ്ട്രീയ സഖ്യകക്ഷികളെയും ഉപയോഗിച്ച് അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും വഴിതെറ്റിക്കുകയും ചെയ്യും.”

“ഇത് സോഷ്യലിസ്റ്റ് രാജ്യമോ അല്ലയോ എന്നതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. സമൂഹത്തിലെ ഏറ്റവും ദുര്‍ബലര്‍ക്ക് ഒന്നും ലഭ്യമല്ലാത്ത ലോകത്തിലെ ഏക രാഷ്ട്രം നമ്മുടേതായിരിക്കും.” ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച, കറുത്ത വര്‍ഗക്കാര്‍ താമസിക്കുന്ന പ്രദേശത്തു നിന്നും വന്ന ഒരു വനിത പറഞ്ഞു.
രക്തപരിശോധനയ്ക്ക് 500 ഡോളറും സാധാരണ ദന്ത പരിശോധനയ്ക് 1000 ഡോളറും ആകുമത്രെ.
ഇത്തരമൊരു സമൂഹത്തിന് ലോകത്തിനെന്ത് പ്രതീക്ഷയാണ് നല്‍കാന്‍ കഴിയുക?

രാഷ്‌ട്രാന്തരക്കുത്തകളുടെ കൈവശമുള്ള യന്ത്രമനുഷ്യർക്ക് യുദ്ധരംഗത്തെ സാമ്രാജ്യത്വപ്പടയാളികൾക്ക് പകരം നിൽക്കാനാവുമെങ്കില്‍, തങ്ങൾ നിര്‍മ്മിക്കുന്ന വസ്തുക്കക്കളുടെ മാര്‍ക്കറ്റിനായി അവര്‍ നടത്തുന്ന ശ്രമങ്ങളെ തടയുവാന്‍ ആര്‍ക്കാണ് കഴിയുക? പാരമ്പര്യ ഊര്‍ജ്ജം (non-renewable energy) ഉപയോഗിക്കുന്ന കാര്യത്തിലും, ഇന്ധനമായി മാറുന്ന ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിലും മനുഷ്യരുമായി മത്സരിക്കുന്ന വാഹനങ്ങളെക്കൊണ്ട് ഈ ലോകം നിറച്ചതുപോലെ അവര്‍ക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികളെ തങ്ങളുടെ തൊഴിലിടങ്ങളില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യിക്കുന്ന യന്ത്രമനുഷ്യരാല്‍ ലോകത്തെ നിറയ്ക്കാനാകും.
അതിനേക്കാള്‍ നല്ലത്, ഭരണം നടത്താൻ കഴിവുള്ള, അമേരിക്കന്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും തങ്ങളുടെ ദുരിതം പിടിച്ചതും, വൈരുദ്ധ്യപൂര്‍ണ്ണവും, ആശയക്കുഴപ്പം നിറഞ്ഞതുമായ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുവാൻ ശേഷിയുള്ള, റോബോട്ടുകളെ ഡിസൈന്‍ ചെയ്യാന്‍ ശാസ്തജ്ഞര്‍ ശ്രമിക്കുന്നതാണ്.
അവ ഇപ്പണി ഇതിലും മെച്ചപ്പെട്ട രീതിയിലും ചിലവു കുറഞ്ഞ രീതിയിലും ചെയ്യുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.
*
ഫിഡല്‍ കാസ്ട്രോ എഴുതിയ The Empire and the Robots എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ
1 comment:
കുറച്ച് നാള്‍ മുന്‍പ്, അമേരിക്ക തങ്ങളുടെ വ്യോമസേനയുടെ മേൽക്കോയ്‌മയെ ലോകത്തിനു മേല്‍ ആധിപത്യം ചെലുത്താനുള്ള ഉപകരണമായി ഉപയോഗിക്കുവാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഞാന്‍ എഴുതിയിരുന്നു. ഏകദേശം രണ്ടായിരത്തി അഞ്ഞൂറ് വിമാനങ്ങള്‍ ഉള്ള അവരുടെ വ്യോമവ്യൂഹത്തില്‍ അത്യന്താധുനികങ്ങളായ ആയിരത്തിലധികം എഫ്.22, എഫ് 35 ബോംബറുകളും മറ്റു പോർ വിമാനങ്ങളും ഉണ്ട്. ഇനിയൊരു 20 വര്‍ഷം കഴിയുമ്പോഴേക്കും അവരുടെ എല്ലാ യുദ്ധവിമാനങ്ങളും റോബോട്ടുകളാല്‍ നിയന്ത്രിക്കപ്പെടുന്നവയായിരിക്കും.
സൈനിക ബജറ്റുകള്‍ക്ക് എപ്പോഴും അമേരിക്കന്‍ നിയമനിര്‍മ്മാതാക്കളുടെ ഭൂരിപക്ഷാംഗീകാരം ലഭിക്കാറുണ്ട്. തൊഴിൽ അവസരങ്ങൾക്കായി അല്പമെങ്കിലും പ്രതിരോധവ്യവസായത്തെ ആശ്രയിക്കാത്ത വളരെ ചുരുക്കം രാഷ്ട്രങ്ങളേ ഉള്ളൂ.
ആഗോള തലത്തില്‍ തന്നെ സൈനികച്ചിലവുകള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. ഒരു (സാമ്പത്തിക) പ്രതിസന്ധിയും ഇല്ല എന്ന മട്ടില്‍. ഇന്നിപ്പോൾ ഭൂഗോളത്തിലെ തന്നെ ഏറ്റവും വികസിക്കുന്ന വ്യവസായമാണത്.
2008ല്‍ ഏതാണ്ട് 1.5 ട്രില്യൺ ഡോളറാണ് പ്രതിരോധ പദ്ധതികളിൽ നിക്ഷേപിക്കപ്പെട്ടത് . പ്രതിരോധാവശ്യങ്ങൾക്കായി ലോകത്താകെ ചിലവഴിക്കപ്പെടുന്ന തുകയുടെ 42 ശതമാനം അതായത് 607 ദശലക്ഷം ഡോളര്‍ ചെലവഴിച്ചത് അമേരിക്കയാണ്. യുദ്ധത്തിനായി ചിലവഴിക്കുന്ന തുക ഇതിലുൾപ്പെടുന്നില്ല. ലോകത്തിലെ പട്ടിണിക്കാരായ ജനതയുടെ എണ്ണം 100 കോടി എത്തിയിരിക്കുന്ന അവസ്ഥയിലാണിത്.
Post a Comment