ഉണര്‍വ്വ് എന്നാല്‍
ഉറങ്ങാതിരിക്കലല്ല
അത്
ഏറ്റവും പോസിറ്റീവായ
മനോഭാവമാകുന്നു.
ജാഗ്രതയാവുന്നു.
***
കാവല്‍പ്പുരയും
കാവല്‍ഭടന്മാരുമില്ലെങ്കില്‍
പ്രത്യയശാസ്ത്രങ്ങള്‍
ഉറങ്ങിപ്പോകും
സമൂഹം ജീര്‍ണ്ണിക്കും.
****
ചരിത്രത്തിന്റെ
ചാരിത്ര്യമാണ്
ജനാധിപത്യ സോഷ്യലിസം
****
നവീകരിച്ച മനസ്സിലേ
നവവത്സരമുണരൂ
****
നാലുകെട്ട് ഉണ്ടായിട്ട്
അമ്പതുവര്‍ഷം-
നാലുകെട്ടില്‍ നിന്ന്
പുറത്തു കടന്നപ്പോഴൊക്കെ
കര്‍ത്താവിന്
കൈവിറച്ചു.
എങ്കിലും
നാലുകെട്ടില്‍
നവഭാവുകത്വത്തിന്റെ
കേളികൊട്ട് മുഴങ്ങി-
യതോര്‍ക്കുന്നു.
****
സമരം
വര്‍ഗസമരമാവുമ്പോള്‍
ഉദ്യോഗസ്ഥന്‍
തൊഴിലാളിയാകും
സഖാവ്
എന്ന സംജ്ഞയില്‍
സമരം
അടങ്ങിയിരിക്കുന്നതിനാല്‍
സമരസഖാവെന്ന്
വേണ്ട.
****
ദൃശ്യമാദ്ധ്യമങ്ങള്‍
തനതുരാഷ്ട്രീയം
അദൃശ്യമായി
പ്രക്ഷേപിക്കുന്നുണ്ട്.
****
വെളിച്ചത്തെ
വിശ്വസിക്കാവുന്ന
കാലമുണ്ടായിരുന്നു
ഇന്ന്
വെളിച്ചംപോലും
പലപ്പോഴും വ്യാജമാകുന്നു.
****
കുടുംബസംഗമങ്ങള്‍
കുടുംബത്തിന്റെ
ചുവരുകള്‍ക്കുള്ളില്‍
കുടുങ്ങിപ്പോകാതിരിക്കാനും
കുടുബത്തിന്റെ വ്യാപ്തി
വര്‍ദ്ധിക്കാനും
ഇടയാക്കട്ടെ.
ശ്രീ. വി ബാലചന്ദ്രന്‍, കടപ്പാട് : ബാങ്ക് വര്‍ക്കേഴ്‌സ് ഫോറം
1 comment:
ഉണര്‍വ്വ് എന്നാല്‍
ഉറങ്ങാതിരിക്കലല്ല
അത്
ഏറ്റവും പോസിറ്റീവായ
മനോഭാവമാകുന്നു.
ജാഗ്രതയാവുന്നു
ശ്രീ. വി.ബാലചന്ദ്രന്‍ എഴുതിയ കവിത
Post a Comment