Wednesday, December 17, 2008

ബാങ്ക് വിദേശവല്‍ക്കരണത്തിന്റെ ആപത്ത്

വിദേശമൂലധനത്തിന് ഇന്ത്യയിലെ ബാങ്കിങ് രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു റോഡ് മാപ്പ് 2005 ഫെബ്രുവരി 28ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകവ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി വിദേശബാങ്കുകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ വിശദമാക്കുന്ന കര്‍മപരിപാടികളാണ് പ്രസ്‌തുത രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അതുപ്രകാരം വിദേശബാങ്കുകള്‍ക്ക് 2009 മാര്‍ച്ചുവരെ ഇന്ത്യയില്‍ ശാഖകള്‍ തുറക്കാനും സ്വന്തമായ സബ്‌സിഡിയറി ബാങ്കുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനവും ദേശസാൽ‌കൃത ബാങ്കുകളില്‍ 20 ശതമാനവും വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കും. എന്നാല്‍, ബാങ്കിങ് റെഗുലേഷന്‍ ആൿടിലെ 12(2) വകുപ്പു പ്രകാരം എത്ര ഓഹരിയെടുത്താലും ഉടമസ്ഥാവകാശം 10 ശതമാനമായി പരിധി നിശ്ചയിച്ചിട്ടുള്ളതിനാല്‍ വിദേശമൂലധനത്തിന് അവരുടെ സമ്പൂര്‍ണാധിപത്യം നടപ്പാക്കാന്‍ കഴിയുന്നില്ല. 10 ശതമാനം വോട്ടിങ് പരിധി നിശ്ചയിക്കുന്ന വകുപ്പ് റദ്ദാക്കാനായി രണ്ടു പ്രാവശ്യം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശ്രമം നടന്നെങ്കിലും ഇടതുപക്ഷ കക്ഷികളുടെ നിര്‍ണായക ഇടപെടല്‍മൂലം രണ്ടു നീക്കവും പരാജയപ്പെടുകയാണുണ്ടായത്. തന്മൂലമാണ് ഇന്ത്യന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് വിദേശമൂലധനത്തിന്റെ കടന്നാക്രമണത്തില്‍നിന്ന് നാളിതുവരെ രക്ഷപ്പെട്ടു നില്‍ക്കാനായത്.

റിസര്‍വ് ബാങ്ക് റോഡ് മാപ്പിന്റെ രണ്ടാംഘട്ടം ആരംഭിക്കുന്നത് 2009 ഏപ്രില്‍ മുതലാണ്. അന്നുമുതല്‍ വിദേശ ബാങ്കുകളെയും അവരുടെ സബ്‌സിഡിയറികളെയും ദേശീയബാങ്കുകള്‍ക്ക് സമാനമായി പരിഗണിക്കുമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാത്രമല്ല, സ്വകാര്യ ബാങ്കുകളെ യഥേഷ്‌ടം ലയിപ്പിക്കാനും ഏറ്റെടുക്കാനും വിദേശബാങ്കുകള്‍ക്ക് അനുമതിയുണ്ടായിരിക്കുമെന്നും റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. അതുമൂലം ഇന്ത്യയിലെ രണ്ടു ഡസനോളം സ്വകാര്യബാങ്കുകളാണ് ഉടനടി വിദേശവല്‍ക്കരണഭീഷണിയെ അഭിമുഖീകരിക്കാന്‍ പോകുന്നത്.

നമ്മുടെ രാജ്യത്തെ സ്വകാര്യബാങ്കുകളെല്ലാം ഏകീകൃത സ്വഭാവഘടനയുള്ളവയല്ല. 1990കള്‍ക്കു ശേഷം രൂപംകൊണ്ട നവസ്വകാര്യ ബാങ്കുകള്‍ സ്വതവേ സമ്പന്ന പക്ഷപാതിത്വം പുലര്‍ത്തുന്നവയും പട്ടണകേന്ദ്രീകൃത സ്വഭാവമുള്ളവയുമാണ്. ഈ ബാങ്കുകളുടെ ഭൂരിപക്ഷം ഉടമസ്ഥാവകാശവും വിദേശസ്ഥാപനങ്ങള്‍ക്കാണ്. ഇന്ത്യയിലെ മാസ് ബാങ്കിങ് ശൈലിയെ അനുഗമിക്കുന്നവരല്ല ഇവര്‍. എന്നാല്‍, ദേശീയ സ്വാതന്ത്ര്യസമര നാളുകളില്‍ രൂപംകൊണ്ട സ്വകാര്യ ബാങ്കുകളാകട്ടെ, പൊതുമേഖലാ ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന ബാങ്കിങ് ശൈലിയും പ്രവര്‍ത്തനരീതികളും സ്വാംശീകരിച്ചിട്ടുള്ള സ്ഥാപനങ്ങളാണ്. പ്രാദേശിക ആവശ്യങ്ങളെ സവിശേഷമായി കണക്കിലെടുക്കാനും അതതു പ്രദേശങ്ങളിലെ ഗ്രാമീണജനതയുടെ സ്വപ്‌നങ്ങളെ പ്രത്യേകം പരിഗണിക്കാനും ഇത്തരം ബാങ്കുകള്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, ആഗോളവല്‍ക്കരണനയത്തിന്റെ സ്വാധീനവും ഭരണാധികാരികളുടെ പ്രേരണയുംമൂലം ഈ ബാങ്കുകളുടെ ശൈലി വന്‍മാറ്റത്തിന് വിധേയമാകുന്നുണ്ട്.

പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ബാങ്കുകള്‍ ഏറ്റവുമധികം സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് കേരളം. ലോഡ് കൃഷ്‌ണ ബാങ്കിനെ സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിച്ചപ്പോള്‍ കഴിഞ്ഞവര്‍ഷം ആ ബാങ്കിനെ കേരളത്തിനു നഷ്ടമായി. അവശേഷിക്കുന്ന ഫെഡറല്‍ ബാങ്ക്, സൌത്ത് ഇന്ത്യന്‍ ബാങ്ക്, കാത്തലിക് സിറിയന്‍ ബാങ്ക്, ധനലൿഷ്‌മി ബാങ്ക് എന്നീ നാലു പഴയ സ്വകാര്യബാങ്കുകളും റിസര്‍വ് ബാങ്ക് റോഡ് മാപ്പിന്റെ പശ്ചാത്തലത്തില്‍ 2009ല്‍ വിദേശബാങ്കുകളാല്‍ ഏറ്റെടുക്കപ്പെടും. ഈ നാലു ബാങ്കിനും കൂടി കേരളത്തില്‍ 1006 ശാഖയും 39,500 കോടി രൂപയുടെ ബിസിനസുമുണ്ട്. ജനകീയാംശങ്ങള്‍ കുറച്ചെങ്കിലും വച്ചുപുലര്‍ത്തിയിരുന്ന ഈ ബൃഹത് സംവിധാനമാകെ വളരെ പെട്ടെന്ന് വിദേശമൂലധനശക്തികള്‍ കൈപ്പിടിയിലൊതുക്കുന്ന നടപടി കേരളംപോലുള്ള ഒരു കൊച്ചു സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

സമ്പന്നമായ ഇന്ത്യന്‍ ബാങ്കിങ് മേഖലയിലേക്കുള്ള വിദേശ മൂലധന പ്രവേശനം വ്യവസ്ഥാപിതമാക്കുന്ന വര്‍ഷമാണ് 2009. അതിന്റെ ആദ്യവാതായനം എന്ന നിലയ്‌ക്കാണ് സ്വകാര്യബാങ്കുകളെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ രാഷ്‌ട്രീയ സമവാക്യങ്ങളിലെ ഇടതുപക്ഷ സ്വാധീനം പരിഗണിക്കുമ്പോള്‍ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണവും വിദേശവല്‍ക്കരണവും എളുപ്പത്തില്‍ സാധ്യമല്ല. പ്രായോഗികമായ ഒരു പോംവഴി എന്ന നിലയ്‌ക്കാണ് സ്വകാര്യബാങ്കുകളിലെ വിദേശവല്‍ക്കരണ പ്രക്രിയ ആദ്യം നടപ്പാക്കുന്നത്. ഐസിഐസിഐ പോലുള്ള നവസ്വകാര്യ ബാങ്കുകളെയും പഴയ തലമുറയില്‍പ്പെട്ട സ്വകാര്യ ബാങ്കുകളെയും 2009ല്‍ വിദേശവല്‍ക്കരിക്കുന്നതോടെ ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തില്‍ ശക്തമായ വിദേശസ്വാധീനം പ്രകടമാകും. സ്വാഭാവികമായും പൊതുമേഖലാ ബാങ്കുകളുമായി കടുത്ത മത്സരത്തിന് വേദിയൊരുങ്ങും. മത്സരത്തിന്റേതായ ഒരു ഭൂമികയില്‍ ലാഭം തേടിയുള്ള പ്രയാണത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ ലക്ഷ്യങ്ങള്‍ക്കും ഭാവമാറ്റം സംഭവിക്കും.

ഇപ്പോള്‍ത്തന്നെ പൊതുമേഖലാ ബാങ്കുകളില്‍ 49 ശതമാനംവരെ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്ന നയം നടപ്പാക്കിക്കഴിഞ്ഞു. പൊതുമേഖലാ ബാങ്കുകളിലെ സര്‍ക്കാര്‍ പങ്കാളിത്തം 33 ശതമാനമായി കുറയ്‌ക്കണമെന്ന് ആവശ്യപ്പെടുന്ന രഘുറാം ജി രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടും പുറത്തു വന്നു. അനുകൂല രാഷ്‌ട്രീയ കാലാവസ്ഥ രൂപപ്പെട്ടാല്‍ ഇപ്പോഴത്തെ ദേശസാല്‍കൃതബാങ്കുകളെ ക്ഷണനേരംകൊണ്ട് സ്വകാര്യബാങ്കുകളാക്കി മാറ്റാന്‍ കഴിയും. സ്വകാര്യബാങ്കുകളില്‍ സമ്പൂര്‍ണ വിദേശാധിപത്യത്തിന് വ്യവസ്ഥയുണ്ടാക്കി വയ്‌ക്കുന്നതിന്റെ ദുഷ്‌ടലാക്ക്, അവസരം വരുമ്പോള്‍ പൊതുമേഖലാ ബാങ്കുകളെ മൊത്തമായും കൈവശപ്പെടുത്താന്‍വേണ്ടിയാണ്.

വിദേശബാങ്കുകളുടെ പ്രവര്‍ത്തനശൈലി മാസ് ബാങ്കിങ്ങിന്റേതല്ല. ഓഹരി കമ്പോളവും ചൂതാട്ടമേഖലയുമാണ് ഇവയുടെ ഇഷ്‌ടപ്പെട്ട പ്രവര്‍ത്തനതുറകള്‍. ആഭ്യന്തരക്കുഴപ്പങ്ങളാല്‍ ഇത്തരം ബാങ്കുകള്‍ തകര്‍ന്നുപോകുന്ന സംഭവങ്ങള്‍ ലോകത്ത് ധാരാളമാണ്. കമ്പോളനീതിക്ക് സകലതും അടിയറവയ്‌ക്കാന്‍ തുടങ്ങിയപ്പോഴാണ് ബാങ്കുതകര്‍ച്ചയും വിലക്കയറ്റവും ഭക്ഷ്യപ്രതിസന്ധിയും അസഹനീയമായി തീര്‍ന്നത്. എല്ലാം കമ്പോളം നിശ്ചയിക്കട്ടെ എന്ന് അനുശാസിക്കുന്ന ആഗോളവല്‍ക്കരണനയങ്ങളുടെ പ്രത്യയശാസ്‌ത്രം പരാജയപ്പെടുന്നതിന്റെ നിരവധി തെളിവ് പുറത്തുവരുന്ന കാലമാണ് ഇത്. ഈ ദുരന്തങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും മാര്‍ക്കറ്റ് ഇക്കണോമിയുടെ പണ്ഡിതര്‍ക്ക് കഴിയുന്നില്ല; ജനങ്ങളെ ദുരിതക്കയങ്ങളിലേക്കു തള്ളിവിടുകയല്ലാതെ.

കമ്പോളശക്തികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന വാദം അംഗീകരിക്കപ്പെടുന്നതിന്റെ അനുഭവങ്ങള്‍ ധാരാളമാണ് ഇപ്പോള്‍. അമേരിക്കയില്‍ അഞ്ചാം സ്ഥാനത്തുനിന്നിരുന്ന ഇന്‍വെസ്‌റ്റ്‌മെന്റ് ബാങ്കായിരുന്ന ബെയര്‍ സ്‌റ്റേൺസ് അമേരിക്കന്‍ സാമ്പത്തിക കുഴപ്പത്തിന്റെ ഭാഗമായി തകര്‍ന്നപ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് 3000 കോടി ഡോളര്‍ (1,20,000 കോടി രൂപ) സഹായംചെയ്‌തുകൊണ്ടാണ് ആ ബാങ്കിനെ അമേരിക്കന്‍ സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. അതുപോലെതന്നെ ഇംഗ്ളണ്ടിലെ സുപ്രധാന സ്വകാര്യ ബാങ്കായിരുന്ന നോര്‍തേൺ റോക്ക് പൊളിഞ്ഞപ്പോള്‍ ആ ബാങ്കിനെ ദേശസാല്‍ക്കരിച്ചുകൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്. അങ്ങനെ കമ്പോള തത്വശാസ്‌ത്രത്തിന്റെ രാജാക്കന്മാരുടെ നാട്ടില്‍പ്പോലും ദേശസാല്‍ക്കരണവും സര്‍ക്കാര്‍ ഇടപെടലുമാണ് പ്രശ്‌നപരിഹാരമെന്നു തിരിച്ചറിയുന്ന കാലത്താണ് നമ്മുടെ ഭരണാധികാരികള്‍ പഴകിദ്രവിച്ച നയങ്ങളുടെ പ്രായോജകരായും പ്രയോക്താക്കളായും രംഗത്തു വന്നിരിക്കുന്നത്. ജനങ്ങള്‍ക്കു മാത്രമേ ഈ രാഷ്‌ട്രീയ സംവിധാനങ്ങളെ ശിക്ഷിച്ചു തിരുത്താന്‍ കഴിയൂ. 2009ലെ ലോൿസഭ തെരഞ്ഞെടുപ്പ് തന്മൂലം ഏറെ നിര്‍ണായകമാണ്. റിസര്‍വ് ബാങ്ക് റോഡ് മാപ്പ് പൊളിച്ചെഴുതാനും ബാങ്ക് സ്വകാര്യവല്‍ക്കരണപ്രക്രിയ തടയാനും കഴിയണമെങ്കില്‍ ഇച്ഛാശക്തിയുള്ള രാഷ്‌ട്രീയതീരുമാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

****
ടി നരേന്ദ്രന്‍

(ബി ഇ എഫ് ഐ സംസ്ഥാനക്കമ്മിറ്റി അംഗമാണ് ലേഖകൻ)

16 comments:

വര്‍ക്കേഴ്സ് ഫോറം said...

വിദേശമൂലധനത്തിന് ഇന്ത്യയിലെ ബാങ്കിങ് രംഗത്തേക്കുള്ള പ്രവേശനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു റോഡ് മാപ്പ് 2005 ഫെബ്രുവരി 28ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകവ്യാപാര സംഘടനയോടുള്ള ഇന്ത്യയുടെ വാഗ്ദാനം പാലിക്കുന്നതിന്റെ ഭാഗമായി വിദേശബാങ്കുകളുടെ ഇന്ത്യയിലെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തെ വിശദമാക്കുന്ന കര്‍മപരിപാടികളാണ് പ്രസ്‌തുത രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

അതുപ്രകാരം വിദേശബാങ്കുകള്‍ക്ക് 2009 മാര്‍ച്ചുവരെ ഇന്ത്യയില്‍ ശാഖകള്‍ തുറക്കാനും സ്വന്തമായ സബ്‌സിഡിയറി ബാങ്കുകള്‍ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഈ കാലയളവില്‍ ഇന്ത്യന്‍ സ്വകാര്യ ബാങ്കുകളില്‍ 74 ശതമാനവും ദേശസാൽ‌കൃത ബാങ്കുകളില്‍ 20 ശതമാനവും വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കും.

ടി നരേന്ദ്രന്റെ ലേഖനം.

Anonymous said...

നരേന്ദ്രന്‍ മാഷെ ആദ്യം കൂടെ ഉള്ളവരെ സറ്‍ വീസ്‌ എന്ന വാക്കിണ്റ്റെ അറ്‍ഥം, മൌസ്‌ എങ്ങിനെ പിടിക്കാം, രണ്ടൂ കയ്യു കൊണ്ട്‌ എങ്ങിനെ കീ ബോറ്‍ഡില്‍ ടൈപ്പു ചെയ്യാം എന്നൊക്കെ ഒന്നു പഠിപ്പിക്കു സറ്‍വീസ്‌ ഒന്നു മെച്ചപ്പെടുത്ത്‌ പിന്നെ വാചകമടി ഐ സീ എസ്‌ സി ബാങ്കില്‍ ഒന്നു പോയി ഒരു മണിക്കൂറ്‍ ആണുങ്ങള്‍ എങ്ങിനെ ആണു പണി എടുക്കുന്നതെന്നു ഒന്നു കാണു പിന്നെ കൊടി പിടിക്കുന്ന കൂടെ ഉള്ളവരെയും ഒന്നു കാണിക്കു

Anonymous said...

പാലം കടക്കുവോളം പൊതുമേഖല
പാലം കടന്നാല്‍ നവ സ്വകാര്യ

കുമിള പൊട്ടിയപ്പോള്‍ പൊതുമേഖല മതി പൊതുമേഖല മതി എന്ന് ആരൊക്കെയോ കരയുന്ന കണ്ടല്ലോ അല്ലേ ആരുഷി. പൊട്ടിത്തീര്‍ന്നില്ല.അതിനു മുന്‍പേ പൊമേയെ തള്ളിപ്പറയല്ലേ. നാളെയും വേണ്ടിവരും എന്ന വിചാരം വേണം.

നവസ്വകാര്യന്മാരുടെ ബ്രാഞ്ചില്‍ ചെന്ന് ട്രാന്‍സ്കാക്ഷന്‍ നടത്തിയാല്‍ അക്കൌണ്ടില്‍ നിന്നും ഒരു ഫീ ഈടാക്കുന്നു എന്ന് കേട്ടു. വേണേല്‍ ഇന്റര്‍നെറ്റ് വഴിയോ എ.ടി.എം വഴിയോ കാര്യം സാധിക്കാനാണ് ചേട്ടായികള്‍ പറയുന്നത്. ബ്രാഞ്ചില്‍ കടന്നാല്‍ കാശ് കൊടുക്കണം. പിന്നെങ്ങനെ അവിടത്തെ സ്റ്റാഫിന്റെ ടൈപ്പിങ്ങ് സ്പീഡ് ചെക്ക് ചെയ്യും ആരുഷിയേ.പിന്നെ കയ്യില്‍ പൂത്ത കാശുണ്ടെങ്കില്‍ ഓകെ. നവസ്വകാര്യന്‍ തന്നെ നല്ലത്. അതും പൊട്ടുന്നവരെയെ ഉള്ളൂ.

അനില്‍@ബ്ലോഗ് // anil said...

ഇന്ദിരാഗാന്ധിയുടെ ദേശസാല്‍ക്കരണമാണ് ഇന്ത്യന്‍ ബാങ്കുകളെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയതെന്നു സോണിയാഗാന്ധി. ആ ഗാന്ധിയുടെ പിന്‍ഗാമികള്‍ ചെയ്തതെന്താണ്, വിദേശമൂലധനത്തിന് ഇന്ത്യന്‍ ബാങ്കിംഗ് മേഖല തുറന്നു കൊടുക്കാനുള്ള നടപടികള്‍.

ഇടതുപക്ഷത്തിന്റേയും തൊഴിലാളികളുടേയും ചെറുത്തുനില്‍പ്പ് ഒന്നുകൊണ്ടു മാത്രമാണ് ഈ ബാങ്കുകളെല്ലാം ഇന്നും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നില്‍ക്കുന്നത്. അതിനു നന്ദി പറയുകയാണ് മന്മോഹനും ചിദംബരവും ചെയ്യേണ്ടത്.

ഈ കലുഷിത കാലത്തിലും ഇന്‍ഷ്വറനസ് മേഖലയില്‍ വിദേശ പങ്കാളിത്തം അനുവദിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്സ്.
കൂറ് ആരോടെന്ന് കൂടുതല്‍ ചിന്തിക്കണോ? എ.ഐ.ജി. ഇന്‍ഷ്വറ്ന്‍സിന്റെ അവസ്ഥയെന്താണിപ്പോള്‍?

ഐ.സി.ഐ.സി.ഐയുടെ എത്രകോടി പോയി അമേരിക്കയില്‍? മൌസ് പിടിച്ച് ചിത്രംവരച്ചതുകൊണ്ടോ കഴുത്തില്‍ കോണകം കെട്ടിയതുകൊണ്ടോ ജനത്തിന്റെ സമ്പത്ത് സംരക്ഷിക്കപ്പെടില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്?

Anonymous said...

ഇടതുപക്ഷവും തൊയിലാളികളും ഒന്നുമല്ല പൊതു മേഖല കുഴപ്പത്തിലാകാത്ത കാര്യം

കാര്യം നിസ്സരം ചുവപ്പു നാട ഡിസിഷന്‍ മേക്കിംഗ്‌ നടത്താതിരിക്കലാണു തണ്റ്റെ സര്‍ വീസിനു നല്ലതെന്ന ബാങ്കു മാനേജര്‍മാരുടെ നിലപാടു എനിക്കു പെന്‍ഷന്‍ കിട്ടണം അതിനാല്‍ റിസ്ക്‌ ഒന്നും വേണ്ട എന്ന മിഡ്ല്‍ ക്ളാസ്‌ ആറ്റിറ്റ്യൂഡ്‌

വെല്ലു വിളിയാണെങ്കില്‍ ബെഫിയുടെ പല നേതാക്കന്‍മാരുടെയും മക്കള്‍ ഐ സീ ഐ സീ ബാങ്കില്‍ ജോലി ചെയ്യുന്നതും അവര്‍ക്കെങ്ങിനെ അവിടെ പണീ കിട്ടി എന്നതും നേതാക്കള്‍ നല്ല കസ്റ്റമര്‍മാരെ എങ്ങിനെ പിടിച്ചു ഐ സീ ഐ സീക്കു കൊടുത്തെന്നും (മക്കളുടെ ടാര്‍ഗറ്റ്‌ പൂര്‍ത്തീകരിക്കാന്‍) അക്കമിട്ടു പോസ്റ്റ്‌ ചെയ്യാം ഒന്നു ചുമ്മാതിരി

തൊഴിലാളി സ്നേഹം !!, ടാജ്‌ ഹോട്ടല്‍ തീപിടിച്ചപ്പോഴെ അറിഞ്ഞുള്ളു തൊഴിലാളി നേതാവു എവിടെയാ ലഞ്ച്‌ അടിക്കുന്നതെന്നു സ്വന്തം ബാങ്കു തകറ്‍ക്കാന്‍ ശ്രമിക്കുന്നവരാണു ഈ നേതാക്കന്‍മാരൊക്കെ

അപ്പോള്‍ ഒരിക്കലും മൌസ്‌ പിടിക്കാന്‍ പഠിക്കില്ലെന്നാണോ? ഞാന്‍ ഈയിടെ എണ്റ്റെ ബാങ്കായ എസ്‌ ബീ ഐയില്‍ പോയി രാവിലെ പത്തര എട്ടൂ കൌണ്ടറ്‍ രണ്ടെണ്ണം വറ്‍ ക്കു ചെയ്യുന്നു റെയില്വേ റ്റിക്കറ്റിനു ക്യൂ നില്‍ക്കുന്ന പോലെ ജനം പണം അടക്കാന്‍ നില്‍ക്കുന്നു ടോക്കണ്‍ സമ്പ്റദായം പരീക്ഷിച്ചു പൊളിഞ്ഞു ഒരാള്‍ അങ്ങിനെ മൌസ്‌ തിരിച്ചു വിയറ്‍ ക്കുന്നു

അപ്പോഴാണു മൊന്നാമതെ കൌണ്ടറിലെ സ്റ്റാഫ്‌ വരുന്നു "ആ കമലക്ഷീ വന്നോ എവിടാരുന്നു രണ്ടു മാസം സിംല എങ്ങിനെ ഉണ്ട്‌ ?, ഹസ്‌ ബന്‍ഡ്‌ സുഖിപ്പിച്ചോ എന്നൊക്കെ ചോദിച്ചു ഉള്ള കൌണ്ടറിലെ അണ്ണന്‍ മാരും അവരുടെ കൂടെ പോയി തലസ്ഥാനത്തെ സറ്‍വീസാണിതു

ഒന്നു പോടെ നാവടക്കൂ പണി എടുക്കൂ

Anonymous said...

ആരുഷി മാമു കിഡ്നിയാന്‍ അഭിവാദ്യങ്ങള്‍...ഇനി കാര്യത്തിലേക്ക്..
"കാര്യം നിസ്സരം ചുവപ്പു നാട ഡിസിഷന്‍ മേക്കിംഗ്‌ നടത്താതിരിക്കലാണു തണ്റ്റെ.... എനിക്കു പെന്‍ഷന്‍ കിട്ടണം അതിനാല്‍ റിസ്ക്‌ ഒന്നും വേണ്ട എന്ന മിഡ്ല്‍ ക്ളാസ്‌ ആറ്റിറ്റ്യൂഡ്‌..."

ഡിസിഷന്‍ മേക്കിംഗ്‌ ഓലത്തിയിട്ടാണോ തന്റെ അമേരിക്കന്‍ ബാങ്കൊക്കെ പൊട്ടുന്നത്..ചിദംബരന് നില്‍ക്കക്കള്ളിയില്ലാതെ തൂറാന്‍ മുട്ടുന്നത്.ഒന്നു പോടെ.പിന്നെ താന്‍ അപ്പര്‍ ക്ലാസ് ആണെന്കില്‍ അവിടെ തന്നെ ഇരുന്നോണ്ടാ മതി.മിഡ്ല്‍ ക്ളാസ്‌ഇല്‍ വന്നു അവിടുത്തെ പോപ്പിനെ കുര്‍ബാന പഠിപ്പിക്കണ്ട,ആട്ടിട്യുടും പഠിപ്പിക്കണ്ട.

" അക്കമിട്ടു പോസ്റ്റ്‌ ചെയ്യാം ഒന്നു ചുമ്മാതിരി..."
പോസ്റ്റിയിട്ട് വീരവാദം അടിക്കെടെ.ഒരുമാതിരി കവലയിലെ അയ്യപ്പ ബൈജുവിനെ പോലെ.

"തൊഴിലാളി സ്നേഹം !!, ടാജ്‌ ഹോട്ടല്‍ തീപിടിച്ചപ്പോഴെ അറിഞ്ഞുള്ളു തൊഴിലാളി നേതാവു എവിടെയാ ലഞ്ച്‌ അടിക്കുന്നതെന്നു ..."

തന്റെ നേതാവ് ബന്കാര് ലക്ഷ്മണ്‍ കാശ് വാങ്ങി ബാഗില്‍ ഇട്ടു തെഹല്‍ക്ക വീഡിയോയില്‍ കുടുങ്ങിയ പോലെയോ,പാര്‍ലമെന്റ് കോഴ അമര്‍സിംഹന്റെ അച്ചിവീട്ടില്‍ നിന്നു വാങ്ങിയപോലെ തലയില്‍ മുടിട്ടല്ലേടെ താജില്‍ തൊഴ്ലാളി നേതാവ് പോയത്.മറ്റു ലോകസഭാങ്ങലോടോപ്പമാ.അത് കണ്ടു സഹിക്കാന്‍ വയ്യാതെ തനിക്ക് ജാള്യം വരുന്നെന്കില്‍ അവരെ ഇലക്ഷനില്‍ തൊപ്പിക്കെടെ.

"എങ്ങിനെ ഉണ്ട്‌ ?, ഹസ്‌ ബന്‍ഡ്‌ സുഖിപ്പിച്ചോ എന്നൊക്കെ ചോദിച്ചു ഉള്ള...."

താന്‍ എന്തിനാടെ പെണ്ണുങ്ങള്‍ സംസാരിക്കുന്നിടത്ത് വായില്‍ നോക്കാന്‍ പോണത്.എപ്പോഴും ഈ 'സുയിപ്പിക്കുന്ന'കാര്യല്ലേ താന്‍ കേക്കനത്..എന്താ ആരൂല്ലേ സുയിപ്പിക്കാന്‍.
ഞാന്‍ ഇന്നലെയും എസ്.ബി.ഐ ഇല്‍ പോയിരുന്നു. ആരും ഇങ്ങനെയൊന്നും ചോയിക്കുന്നത് കേട്ടില്ലാലോ.അ‍വിടെയുമിവിടെയും വായിനോക്കാതെ പോയി പണിയെടുക്കെടെ

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ആരുഷി,

ഐ.സി.ഐ.സി.ഐ ബാങ്കില്‍ ബെഫിക്ക് യൂണിറ്റില്ലെന്നും യൂണിറ്റില്ലാത്ത ബാങ്കില്‍ എന്ത് സ്വാധീനമാണ് സംഘടനക്ക് ചെലുത്താന്‍ കഴിയുക എന്നും ബെഫി നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പ്രതികരിച്ചത്.

ആരുഷിയുടെ ആരോപണം എല്ലാ ഉത്തരവാദിത്വത്തോടെയും നിഷേധിക്കുന്നു. ടെസ്റ്റ് എഴുതി പാസ് ആയി ജോലിക്ക് കയറിയ കുട്ടികള്‍ കണ്ടേക്കാം. പക്ഷെ സംഘടനാപരമായ സ്വാധീനം ഉപയോഗിച്ച് ആരുഷി പറഞ്ഞരീതിയില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍, ആ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ആരുഷിയോട് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് ആരുഷി ആ ലിസ്റ്റ് ഉടന്‍ പോസ്റ്റ് ചെയ്യുമല്ലോ. അങ്ങിനെ കഴിയുന്നില്ല എങ്കില്‍ ആരോപണം പിന്‍‌വലിക്കാനുള്ള മാന്യത കാണിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ജിവി/JiVi said...

എന്റെ SBT അക്കോണ്ടിലേക്ക് പണം ഇവിടെ നിന്നു റ്റ്രാന്‍സ്ഫര്‍ ചെയ്താല്‍ രണ്ടു പ്രവൃത്തിദിവസത്തിനകം ക്രെഡിറ്റ് ആവും എന്നാണ് പറയുന്നത്. മിക്കവാറും ഒരു ദിവസത്തിനകം തന്നെ അത് ക്രെഡിറ്റ് ആയിരിക്കും. ഉടന്‍ തന്നെ എന്റെ മൊബൈലില്‍ SMS ആയി ആ വിവരം അറിയിക്കുകയും ചെയ്യും. മൌസ് പിടിക്കാന്‍ അറിയാത്തവരുടെ ഓരൊ ചെയ്ത്തുകളേ!!!

പിന്നെ ഇവിടെ ദുബായില്‍ കുറെ മള്‍ട്ടിനാഷണല്‍ ബാങ്കുകളുണ്ട്. മൌസ് പിടിക്കാന്‍ മാത്രമല്ല, അതു 24മണിക്കൂറും പിടിച്ചുകൊണ്ടിരുന്നാല്‍ വിരലുകള്‍ക്ക് ഉണ്ടാവുന്ന ന്യൂറോപ്പതിക് ഏന്റ് നെഫ്രോപ്പതിക്ക് ഏന്റ് ഡെര്‍മറ്റോളജിക്ക് പ്രോബ്ലംസിനെപ്പറ്റിവരെ സ്റ്റാഫിന് ഓരോ രണ്ടാഴ്ചയിലും ട്രെയിനിങ്ങ് കൊടുക്കുന്ന നല്ല കുട്ടപ്പന്‍ ബാങ്കുകള്‍. അവരുമായി ഇടപെട്ടപ്പോഴത്തെ ദുരനുഭവങ്ങള്‍ എഴുതിയാല്‍ നാളെ പുലരും വരെ എഴുതേണ്ടിവരും. ഒടുവില്‍ എല്ലാം നിര്‍ത്തി ഇവിടത്തെ ഒരു ഗവ. ബാങ്കുമായാണ് ഇപ്പോള്‍ ഇടപാട്. സുഖം, സമാധാനം.

ഈ ഗീര്‍വാണങ്ങള്‍ മതിയാക്കാനായില്ലേ ഇക്കൂട്ടര്‍ക്ക്.

Baiju Elikkattoor said...

ആരുഷി,

മൌസും കീ ബോര്‍ഡും പിടിക്കനറിയവുന്ന അമേരിക്കന്‍/യൂറോപ്യന്‍ ബാങ്കുകള്‍ക്ക് ചിക്കന്‍ ഗുനിയ പിടിച്ചു വീണതോന്നും താനറിഞ്ഞില്ലേ? സിറ്റി ബാങ്ക് പോലും ചക്രശ്വാസം വലിക്കുകയാണിപ്പോള്‍! അമേരിക്കന്‍ കാര്‍ വമ്പന്‍മാര്‍ "ഞങ്ങളെ താങ്ങിക്കോ അല്ലെങ്കില്‍ ഇപ്പൊ വീഴും" എന്ന മട്ടിലാണ്‌ നില്‍ക്കുന്നതു!! തന്‍റെ മന്ദ ബുദ്ധിയില്‍ ഐ സി ഐ സി ഐ ബാങ്കില്‍ മൌസ് പിടിക്കുന്നത്‌ മാത്രമാണിപ്പോഴും ആനക്കാറിയാം.

"..........അക്കമിട്ടു പോസ്റ്റ്‌ ചെയ്യാം......" തന്‍റെ ഓലത്തിയ പോസ്റ്റൊന്നു കാണട്ടെ!

Anonymous said...

In most of the new generation private sector banks, contract employees are doing the jobs. No permanant staff. Most of the works are outsourced.

Anonymous said...

ഇന്ദിരാഗാന്ധി ദേശാസാല്‍ക്കരണം നടത്തിയത് ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരമായിരുന്നില്ലേ? ദേശസാല്‍ക്കരണവും അതുപോലുള്ള മറ്റു ചില ഗുണകരമായ നടപടികളും എടുക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് ഇന്ദിരക്ക് പിന്തുണ.

Anonymous said...

ആരുഷി
തനിക്ക് സീരിയസ്സായ എന്തോ കുഴപ്പമുണ്ട്.
താൻ ഒരു തറ ആർ എസ് എസ്സ്കാരൻ മാത്രമാണെന്നായിരുന്നു ഇതുവരെ വിചാരിച്ചിരുന്നത്.ഇപ്പോൾ മനസ്സിലായി താൻ ഒരു പടു വിഡ്ഡിയും വിവരദോഷിയും സർവോപരി ഒരു മഹാ ചെറ്റയും ആണെന്ന്. കഷ്ടം

Anonymous said...

ബെഫിക്കു ഐ സീ ഐ സിയില്‍ യൂണിറ്റില്ലെന്നറിയാം അവിടെ കോണ്ടാക്റ്റ്‌ ലേബര്‍ ആണു അഞ്ചു വര്‍ഷം നല്ല ഒരു റ്റാര്‍ഗറ്റും കൊടുക്കും ഈ ടര്‍ഗറ്റ്‌ അച്ചീവ്‌ ചെയ്യാന്‍ സംഘടനയുടെ തലപ്പത്തുള്ളവരും അവരുടെ ഇന്‍സൈഡ്‌ ഇന്‍ഫര്‍മേഷന്‍ നല്‍കി എന്നേ പറഞ്ഞുള്ളു, അവരുടെ കഞ്ഞിയില്‍ പാറ്റ ഇടുന്നതും പ്രൈവസി ലംഘിക്കുന്നതും ശരിയല്ല , തന്നാലും പ്രയോജനമില്ല, ലോകായുക്ത കളവു കയ്യോടെ പിടിച്ചു വെളിയില്‍ കളയാന്‍ പറഞ്ഞിട്ടൂം ഒരു സ്റ്റേ ഒപ്പിച്ചു സിധു ജോയിയുടെ മച്ചമ്പി കടകമ്പള്ളിയുടെ മച്ചുനന്‍ ഒക്കെ കേരള വാര്‍സിറ്റിയില്‍ ഉണ്ട്‌ ഇപ്പോഴും, കമ്പറയുടേ മോളും ഉണ്ട്‌, നാണവും മാനവും ഇല്ലാത്തവരോടു പറഞ്ഞിട്ടെന്തു കാര്യം പിണാറായി മോനെ ലണ്ടനില്‍ വിടുന്നില്ലേ അതുപോലെ നേതാവായാല്‍ ഇങ്ങിനെ മിടുക്കുവേണം , ഏതു ബാങ്കും കേരളത്തില്‍ പൊതുവേ സര്‍ വീസ്‌ സ്ളോ ആണു സര്‍ക്കാര്‍ ആപ്പീസുപോലെ തമിഴ്‌ നാടില്‍ ബാങ്ക്‌ ഒമ്പതിനു തുറക്കും ക്യൂ തീര്‍ ക്കും തലസ്ഥാനത്തെ ഒരു പൊതു മേഖലയിലും പത്തുമണിക്കു കൌണ്ടര്‍ തുറക്കില്ല ആള്‍ വരില്ല യൂണിയണ്റ്റെ മുഷ്ക്കില്‍ സര്‍ക്കാര്‍ ഓഫീസുപോലെ പത്തര ആയിരിക്കുന്നു സമയം, കൌണ്ടര്‍ ഓപ്പറേഷനെ ആണു കുറ്റം പറഞ്ഞത്‌ കമ്പ്യൂട്ടറൈസേഷനെ അല്ല ബാങ്കു പൊളിഞ്ഞു പൊളിഞ്ഞു എന്നു മുറവിളിക്കുന്നതല്ലാതെ എന്തുകൊണ്ടു പൊളിഞ്ഞു ? തിരിച്ചടക്കാത്തവനു ലോണ്‍ കൊടുത്താല്‍ പൊളിയും, മിക്കവാറും സഹകരണ ബാങ്കെല്ലാം പൊളിഞ്ഞ്‌ കഴിഞ്ഞില്ലെ അതുപോലെ വായി നോക്കി നടക്കുന്നവനു ക്റെഡിറ്റ്‌ കാറ്‍ഡ്‌ കൊടുത്ത്‌ ഇവിടേയും ഒരുപാട്‌ പണം പോയിട്ടുണ്ട്‌

കൌണ്ടറിനു വെളിയില്‍ നിന്നു കേട്ട സംഭാഷണം ആണു ക്വോട്‌ ചെയ്തത്‌ സത്യം സത്യം സത്യം

Anonymous said...

തമിഴ്‌ നാടില്‍ ബാങ്ക്‌ ഒമ്പതിനു തുറക്കും ക്യൂ തീര്‍ ക്കും തലസ്ഥാനത്തെ ഒരു പൊതു മേഖലയിലും പത്തുമണിക്കു കൌണ്ടര്‍ തുറക്കില്ല ആള്‍ വരില്ല.

Arushi,

do you mean that the problem is not with public sector and it is with mallu employees?

Anonymous said...

ആരുഷി മാമു കിഡ്നി യാന്‍ അഭിവാദ്യങ്ങള്‍
താന്‍ ആണാണോ അതല്ല പെണ്ണോ.ആണാണെങ്കില്‍ ഓര്‍ പെണ്ണെങ്കില്‍ വര്‍ക്കേഴ്സ് ഫോറം ഇങ്ങനെ എഴുതിയതിനു
" പക്ഷെ സംഘടനാപരമായ സ്വാധീനം ഉപയോഗിച്ച് ആരുഷി പറഞ്ഞരീതിയില്‍ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍,ആ ലിസ്റ്റ് പ്രസിദ്ധീകരിക്കുവാന്‍ ആരുഷിയോട് അഭ്യര്‍ത്ഥിക്കുന്നു.ഇതൊരു സാമൂഹ്യ ബാധ്യതയായി ഏറ്റെടുത്ത് ആരുഷി ആ ലിസ്റ്റ് ഉടന്‍ പോസ്റ്റ് ചെയ്യുമല്ലോ..."
മറുപടി ആയി ആ ലിസ്റ്റ് പോസ്റ്റ് ചെയ്യുക. അതല്ല താന്‍ ആണും പെണ്ണും അല്ലാത്ത സങ്കര ഇനമെങ്കില്‍ തന്നെ വെറുതെ വിട്ടിരിക്കുന്നു.

Anonymous said...

"പറഞ്ഞിട്ടെന്തു കാര്യം പിണാറായി മോനെ ലണ്ടനില്‍ വിടുന്നില്ലേ അതുപോലെ നേതാവായാല്‍ ഇങ്ങിനെ മിടുക്കുവേണം..."
പിണറായി മോന്‍ മാത്രല്ല, ഹര്‍കിഷന്‍ സിങ്ങിന്റെ മോന്‍ പതിറ്റാണ്ടുകളായി ലണ്ടനിലാണ്.വെറും മനോരമ, മാത്രം വായിക്കാതെ ഇടക്കൊക്കെ ജന്മഭൂമി,മാധ്യമം, കത്തോലിക്കാ ന്യുസ്, ഇടക്കൊക്കെ വായിക്കെടെയ് ആരുഷി.