മുഖവാചകം
"എല്ലാ മതങ്ങള്‍ക്കും ആധാരമായിരിക്കുന്നത് പൊതുവായ ഒരു കൂട്ടം വിശ്വാസങ്ങളാണ്. മറ്റുള്ളവരോട് സഹവര്ത്തിക്കുമ്പോഴും സ്വന്തം ഉന്നതിക്കായി പ്രവര്‍ത്തിക്കുമ്പോഴും, സ്വന്തം താല്പര്യങ്ങള്ക്കുപരി മഹത്തായ ഒരു നന്മയെ എങ്ങനെ ലക്ഷ്യമാക്കാമെന്നാണ് അവ വ്യക്തമാക്കുന്നത്.
-ബരാക് ഒബാമ
ഒന്ന്
അങ്ങനെ ഇന്ത്യയിപ്പോള്‍ "ഹിന്ദു''ഭീകരവാദത്തിന്റെ നാടാണ്. സാധാരണയായി പ്രയോഗത്തിലുള്ള 'കാവിഭീകരത' (Saffron Terror) എന്ന നാമകരണത്തോട് എനിക്ക് വിയോജിപ്പാണ്. Saffron (കുങ്കുമം) എന്നത്, എന്റെ സ്വന്തം നാടായ കശ്മീര്‍ താഴ്വരയില് മാത്രമായി വളര്ത്തിയുണ്ടാക്കുന്ന അതീവ മനോഹരവും നീലലോഹിത വര്‍ണമാര്‍ന്നതുമായ പൂക്കളുടെ ലോലമായ നൂലുകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നതാണ്. ഈ പൂക്കള്‍ കൃഷി ചെയ്യുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. മതനിരപേക്ഷതയുടെ മധുരിക്കുന്ന ഓര്‍മകളാണ് Saffron എന്നില്‍ ഉണര്‍ത്തുന്നത്.
മാത്രമല്ല, കുങ്കമം പാലുല്പന്നങ്ങളെയും ബിരിയാണിയെയും അലങ്കരിക്കാനും സ്വര്‍ഗീയ സ്വാദുള്ള 'കെഹ്വ' പാനീയം വാറ്റിയെടുക്കാനും ഉപയോഗിക്കുമ്പോള്‍, അതൊരു ദൈവികസ്പര്‍ശമുള്ള വസ്തുവായി അനുഭവപ്പെടാറുണ്ട്. പ്രകൃതിയുടെ ഈ വര്‍ണത്തെ രാഷ്ട്രീയത്തിന് നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്, അത് പാപപങ്കിലമായിത്തീരുന്നത്; കിരാതമായ ദുരന്താനുഭവങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്.
അതുകൊണ്ട് 'ഹിന്ദു'ഭീകരവാദം എന്ന് വ്യക്തമായും സത്യമായും രേഖപ്പെടുത്തുന്നതാണ് ശരി. പതിവുശീലങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഇന്ത്യയിലെ പ്രമുഖ ടി വി ചാനലുകള്‍ ഹിന്ദുഭീകരതയുടെ വാര്‍ത്തകള്‍ - അന്വേഷണ ഏജന്‍സികള്‍ സ്വരൂപിച്ച അനിഷേധ്യമായ ധാരാളം വസ്തുതകള്‍, പുറത്തുവിട്ടുകൊണ്ടിരിക്കയാണ്.
എന്നാല്‍ 'മുസ്ലീം' ഭീകരത എന്നതുപോലെ, ഹിന്ദുഭീകരത എന്ന് പറയുമ്പോഴും അതില്‍ ഏറെ ദുസ്സൂചനകള്‍ ഉണ്ടെന്നത് ശരിയാണ്. ഞാന്‍ വ്യക്തിപരമായി ഒരു മതവിശ്വാസിയല്ലെങ്കിലും, ഒരു കാര്യം എനിക്ക് പറയാന്‍ കഴിയും. ജന്മംകൊണ്ട് ഒരാള്‍ ഹിന്ദുവോ മുസ്ലീമോ ആയിത്തീരുന്നതും, ഭാവിജീവിതത്തില്‍ സ്വന്തം രാഷ്ട്രീയ നിലപാട് തെരഞ്ഞെടുക്കുന്നതും തമ്മില്‍ അനിവാര്യമായ ഒരു ബന്ധവും കാണാനാകില്ല. ജീവിതസന്ദര്‍ഭങ്ങളുടെയും ചരിത്രസാഹചര്യങ്ങളുടെയും വര്‍ധിച്ച സമ്മര്‍ദമാണ് അതിനേക്കാള്‍ നിര്‍ണായം.
രണ്ട്
ഹിന്ദു എന്ന സൌമ്യപദത്തില്നിന്നും 'ഹിന്ദുത്വ' എന്ന വിഷലിപ്തമായ വംശീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരാമെന്നും, അതിനെ ഫാസിസ്റ്റ് ലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കാമെന്നും ആദ്യമായി മനസ്സിലാക്കിയത് സവര്‍ക്കര്‍ ആണ്. സവര്‍ക്കര്‍ ഒരു വിശ്വാസിയായിരുന്നില്ല; മറിച്ച്, ഒരു പ്രഖ്യാപിത നിരീശ്വരവാദിയായിരുന്നു. ചരിത്രത്തെ വിഷലിപ്തമാക്കുന്ന ഹിന്ദുയിസത്തിന്റെ രൂപമായി ചരിത്രത്തില്‍ എന്നും പ്രവര്‍ത്തിച്ചിട്ടുള്ള ബ്രാഹ്മണിസം തന്നെയാണ് ഇന്നത്തെ ഹിന്ദുഭീകരതയുടെ പൂര്‍വരൂപം. 1904 ല്‍ സവര്‍ക്കര്‍ പുണെയില്‍ 'അഭിനവ് ഭാരത്' എന്ന സംഘടന രൂപീകരിച്ചു. ഫൂലെ, പെരിയാര്‍, അംബേദ്കര്‍ തുടങ്ങിയ കീഴാളസാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ജീവിതകാലം മുഴുവന്‍ സമരംചെയ്ത ബ്രാഹ്മണാധിപത്യത്തിന്റെ കര്‍മമണ്ഡലമായി പ്രവര്‍ത്തിച്ചത് ഈ സംഘടനയാണ്.
വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഉപകരണമായിത്തീര്‍ന്ന ഈ ജാതിക്കോയ്മ പ്രധാനമായും രണ്ട് ലക്ഷ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി. ഒന്നാമതായി, ഹിന്ദുവര്ണവ്യവസ്ഥക്ക് കീഴില്‍ കീഴാളജാതിക്കാര്‍ അനുഭവിക്കുന്ന സാംസ്ക്കാരികവും സാമൂഹികവുമായ അടിച്ചമര്‍ത്തലുകളെ മറികടക്കാനും നിഷേധിക്കാനും വേണ്ടി. രണ്ടാമത്, പൊതു 'ശത്രു'വായ മുസ്ലീങ്ങള്‍ക്കെതിരെയുള്ള 'ഹിന്ദുത്വ' സൈനികമുന്നണിയിലെ പ്രമുഖ പോരാളിയായി കീഴാളജാതിക്കാരെ ഉയര്‍ത്തിക്കാട്ടാന്‍ വേണ്ടി. ഇത്തരമൊരു സൈനിക ശക്തി, യഥാര്‍ഥ രാജ്യത്തെ പൊതു'ശത്രു'വില്‍നിന്ന് വിമോചിപ്പിക്കാന്‍ അനിവാര്യമാണെന്ന് ആര് എസ് എസ് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയെ ഒരു ഇസ്ലാമിക മതരാഷ്ട്രമാക്കാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന "അധിനിവേശക''നായിട്ടാണ് ഈ 'പൊതു' ശത്രുവെ ആര് എസ് എസ്സിന്റെ അനേകം തലകളുള്ള "വിദ്യാഭ്യാസ'' സംഘടനകള്‍ ഇപ്പോഴും സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയ നിര്‍ണായകമായ അവസാന പതിറ്റാണ്ടുകളില്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചെടുത്ത ഈ ഭീതിയുടെ മിത്തുകളെ, ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ ഇന്നും ഉപയോഗിക്കുന്നു. മുതലാളിത്ത പിടിച്ചുപറി നടമാടുന്ന സാമൂഹിക വ്യവസ്ഥയുടെ മൃഗീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ഉയര്‍ന്നുവരേണ്ട ശരിയായ ചര്‍ച്ചകളെയും സമരങ്ങളെയും പടിക്കുപുറത്തു നിര്‍ത്താന്‍ ഫാസിസ്റ്റുകള്‍ക്ക് ഇതുവഴി സാധിക്കുന്നു.
ഇങ്ങനെ "ഹിന്ദുയിസത്തെ സൈനികവല്‍ക്കരിച്ചും, സൈന്യത്തെ ഹിന്ദുവല്ക്കരിച്ചും'' മാത്രമേ 'ശക്തമായ' ഒരു രാജ്യത്തെ യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ എന്ന് സവര്‍ക്കര്‍ സ്ഥാപിച്ചു.
2008 സെപ്തംബര്‍ 29ന് നടന്ന മലേഗാവ് ഭീകരാക്രമണത്തിന്റ ആസൂത്രകരെന്ന് മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് വെളിപ്പെടുത്തിയ കേണല്‍ എസ് പി പുരോഹിതും റിട്ടയേര്‍ഡ് മേജര്‍ ഉപാധ്യായയും, സവര്‍ക്കറിന്റെ ഉപദേശത്തെ കഴിയുന്നിടത്തോളം നടപ്പാക്കിയതായി കാണാം. പ്രജ്ഞാസിങ്, വ്യാജ സന്ന്യാസി അമൃതാനന്ദ് (ദയാനന്ദ് പാണ്ഡെ)തുടങ്ങിയവരും ഉള്‍പ്പെട്ട ഈ സംഘം അരഡസനോളം സ്ഫോടനങ്ങളില്‍ ഇടപെട്ടതായാണ് മനസ്സിലാകുന്നത്.
തന്റെ നാര്‍ക്കോ - പരിശോധനയില്‍ കുറ്റസമ്മതം നടത്തിയ കേണല്‍ പുരോഹിത്, സിമി നടത്തിക്കൊണ്ടിരിക്കുന്നതായി അയാള്‍ കരുതുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കുന്ന ശിക്ഷയായി തന്റെ ചെയ്തികളെ ന്യായീകരിക്കുകയും ചെയ്തു. ഈ സംഘം നടത്തിയ മറ്റനേകം സ്ഫോടനങ്ങള്‍ക്ക് മുഖ്യസംഘാടകനും ആസൂത്രകനുമായത് വ്യാജസന്ന്യാസി അമൃതാനന്ദ് ആയിരുന്നുവെന്നും പുരോഹിത് വെളിപ്പെടുത്തിയതായാണ് അറിയുന്നത്.
12-ാം നൂറ്റാണ്ടിലെ സൂഫിവര്യന് ഖ്വാജാമൊയ്നുദീന് ചിഷ്തിയുടെ മഖ്ബറ നിലകൊള്ളുന്ന, ലോകത്തെങ്ങുനിന്നും ഭക്തരെത്തിച്ചേരുന്ന വിശുദ്ധമായ അജ്മീര്‍ ദര്‍ഗയിലും അതുപോലെ കാണ്‍പൂരിലും ഉണ്ടായ സ്ഫോടനങ്ങളും ഇവയില്‍ പെടുന്നു.
ഈ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാലമാര്‍ഗത്തിലൂടെ ഇന്ത്യയിലെത്തിച്ചേര്‍ന്ന കോടിക്കണക്കിന് രൂപയുടെ സ്രോതസ്സുകളും മാര്‍ഗങ്ങളും ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷിച്ചുകൊണ്ടിരിക്കയാണ്. മലേഗാവ് സ്ഫോടനത്തില്‍ ഉപയോഗിച്ചതായി കരുതുന്ന ആര്ഡിഎൿസ്, കേണല്‍ പുരോഹിത് തന്റെ സൈനിക ബന്ധങ്ങളിലൂടെ തരപ്പെടുത്തിയതാണോയെന്നും അന്വേഷണം നടക്കുന്നു. പുരോഹിത് ഇന്റലിജന്‍സ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്; കശ്മീരില്‍ ജോലിചെയ്ത കാലത്താണ് അമൃതാനന്ദുമായി ബന്ധമുണ്ടാക്കിയതെന്നും കരുതപ്പെടുന്നു. (ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോള്, പുരോഹിത് 60 കിലോ ആര്ഡിഎൿസ്, സൈന്യത്തില്‍നിന്നും തട്ടിയെടുത്തെന്നും ദേവലാലിയില്‍ ജോലിചെയ്യ്തുകൊണ്ടിരിക്കെ അയാളത് സൂക്ഷിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തല്‍ വന്നുകഴിഞ്ഞു. 2007 ഫെബ്രുവരിയില്‍ നടന്ന സംഝോത എൿസ്പ്രസ് സ്ഫോടനത്തില്‍ ഉപയോഗിക്കാന്‍ ആര്ഡിഎൿസ്, ഒരു "ഭഗവാന്'' കൈമാറിയെന്നും പുരോഹിത് നാര്ക്കോടെസ്റ്റില് കുറ്റസമ്മതം നടത്തിയിരിക്കുന്നു)
ഈ കാര്യങ്ങള്‍ കൃത്യമായി, കോടതിക്ക് മാത്രമല്ല നമുക്കും വ്യക്തമാവണമെങ്കില്‍, കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഭീകരവിരുദ്ധ സ്ക്വാഡിന് കഴിയണമെന്ന് പറയേണ്ടതില്ല; നിയമത്തിന് മുമ്പില്‍ കുറ്റസമ്മതങ്ങള്‍ക്ക് അംഗീകാരമില്ലല്ലോ...
എന്റെ വാദത്തിലേക്ക് തിരിച്ചുവരാം.
ഹിന്ദുമഹാസഭയുടെയും ആര്‍എസ്എസിന്റെയും സംഘാടനം മുതല്‍ ഹിന്ദുത്വഭീകരത സ്വയംപ്രചോദനം ഉള്‍ക്കൊണ്ടത്, 'മുസ്ലീം' അക്രമോല്‍സുകതയെ വംശീയമായി വ്യാഖ്യാനിക്കുന്ന ആശയപരിസരത്തുനിന്നാണ്. ഈ "വംശീയ അക്രമോല്സുകത'' ഇന്ത്യയില്‍ മുസ്ലീം ഭരണം സ്ഥാപിക്കുകയും ഹിന്ദുക്കളെ 'ദുര്‍ബലരും' 'ഭീരുക്കളും' ആക്കി മാറ്റുകയുംചെയ്തു.
സവര്‍ക്കര്‍ 'അഭിനവ് ഭാരത്' എന്ന സംഘടന രൂപീകരിച്ചുവെങ്കില്‍, മുസ്സോളിനിയുടെ പ്രതിജ്ഞാബദ്ധനായ ആരാധകനായിരുന്ന ഡോ. മുഞ്ജെ 1937 ല്‍ ഇന്‍ഡോറില്‍ ബോണ്‍സാല സൈനിക അക്കാദമി സ്ഥാപിച്ചു.
ഡോ. ഹൈഡ്ഗെവാറിന് ആര്‍എസ്എസ് സ്ഥാപിക്കുന്നതിന് പ്രചോദനം നല്‍കിയത് ഡോ. മുഞ്ജെയാണ്. ദ്രാവിഡനായ രാവണനെ, ആര്യനും ക്ഷത്രിയനുമായ രാമന് വകവരുത്തിയ വിജയദിനത്തെ സൂചിപ്പിക്കുന്ന വിജയദശമിനാളില്‍ (1924) ആര്‍എസ്എസ് ഉദ്ഘാടനം ചെയ്യപ്പെട്ടു ഈ സൈനിക അക്കാദമി ബജ്രംഗ് ദളിന്റെ സൈനിക പരിശീലന പരിപാടിയില്‍ പ്രധാന പങ്കുവഹിച്ചുവെന്ന് ഇപ്പോള്‍ വ്യക്തമായിവരികയാണ്. ഈ രണ്ട് സ്ഥാപനങ്ങളും ഇന്ന് അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.
മൂന്ന്
കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയിലെ വ്യത്യസ്തമായ പല സ്ഥലങ്ങളില്‍ -പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും ഭീകരസ്ഫോടനങ്ങള്‍ നടക്കുകയുണ്ടായി. ഇവയില്‍ പലതും സംഭവിച്ചത് മസ്ജിദുകള്‍ക്കരികിലും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലുമാണ്. ഹിന്ദുമഹത്വത്തിനെതിരെയെന്ന് കരുതപ്പെടുന്ന സിനിമകള്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലും സ്ഫോടനങ്ങളുണ്ടായി.
ഈ സ്ഥലങ്ങളേതെന്ന് കൃത്യമായി പറഞ്ഞാല്‍-താനെ, വാഷി എന്നിവിടങ്ങളിലെ സിനിമാഹാളുകള്‍, ജെയ്ന, പൂര്‍ണ, പര്‍ഭാനി, മലേഗാവ് തുടങ്ങിയ പട്ടണങ്ങള്‍ (ഇവയെല്ലാം മഹാരാഷ്ട്രയിലാണ്; മുസ്ലീം ജനത കൂടുതലുള്ള പ്രദേശങ്ങളും), ഹൈദരാബാദിലെ പ്രസിദ്ധമായ പുരാതനപള്ളിയുടെ പരിസരം, പിന്നെ ഗുജറാത്തിലെ അഹമ്മദാബാദ്, സൂറത്ത് എന്നിവയാണ്.
സൂറത്ത് സ്ഫോടനകഥയിലെ ഒരു എപ്പിസോഡ് ഏറെ ജിജ്ഞാസയുണര്ത്തുന്നതാണ്. പ്രധാനപാതയിലെ മരക്കൊമ്പുകളിലും കെട്ടിടങ്ങള്‍ക്കുമുകളിലും വൈദ്യുതിക്കാലുകളിലും 16 ബോംബുകള്‍ സ്ഥാപിച്ചതായി കണ്ടെടുക്കപ്പെട്ടു. അവയെല്ലാം പൊട്ടിത്തെറിക്കാത്തവയായിരുന്നു; സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് വിശദീകരണമുണ്ടായത്. അഹമ്മദാബാദിലെ മുസ്ലീങ്ങള്‍ക്ക്, നരേന്ദ്രമോഡി അറിയാതെ, തന്ത്രപരമായി ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഈ പ്രദേശങ്ങളിലേക്ക് ഇത്രയും എളുപ്പത്തിലും വ്യാപകമായും എങ്ങനെ പ്രവേശനം സാധ്യമായി എന്നത് സംശയമുണര്‍ത്തുന്നു.
എവിടെ സ്ഫോടനമുണ്ടായാലും ഭരണകൂട ഏജന്‍സികളും മാധ്യമങ്ങളും ഉടനെത്തന്നെ സംശയത്തിന്റെ വിരലുകള്‍ ഏതെങ്കിലും ഒരു ഇസ്ലാമിക സംഘത്തിനുനേരെ ചൂണ്ടും. യാതൊരു പ്രാഥമിക തെളിവുകളുമില്ലാതെത്തന്നെ ധാരാളം മുസ്ലീം യുവാക്കളെ പിടികൂടുകയും ദിവസങ്ങളോളം മൃഗീയമായ ചോദ്യം ചെയ്യലിന് വിധേയമാകുകയും ചെയ്യും. മിക്കവാറും എല്ലാ കേസിലും അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ വൈമനസ്യത്തോടെയാണെങ്കിലും അവരെ വെറുതെ വിടേണ്ടിവരികയും ചെയ്യുന്നു. ഹൈദരാബാദ് ബോംബ് സ്ഫോടനത്തിനുശേഷം ഏകദേശം 15 മുസ്ലീം യുവാക്കളെ പിടികൂടിയത് ഏറ്റവും അവസാനത്തെ ഉദാഹരണങ്ങളിലൊന്നാണ്. വൈദ്യുത ഷോക്ക് വരെ നല്കി അവരെ പീഡിപ്പിച്ചു. ഒടുവില്‍ നിരപരാധികളെന്ന് പറഞ്ഞ് വെറുതെ വിട്ടു.
നിന്ദ്യമായ ഭീകരസ്ഫോടനമാണ് സംഝോത എക്സ് പ്രസില്‍ നടത്തിയത്. ഇന്ത്യയും പാകിസ്ഥാനുമിടയിലെ പരസ്പര വിശ്വാസമാര്ജിക്കലിന്റെ ഭാഗമായി ആരംഭിച്ച ട്രെയിന്‍ സര്‍വീസ് ആണ് സംഝോത. 68 പേരാണ് അതില്‍ കരിക്കട്ടകളായി മാറിയത്; അതില്‍ 45 പേര് പാക് പൌരന്മാരായിരുന്നു. സ്ഫോടനം നടന്ന ഉടനെ സംശയത്തിന്റെ ചൂണ്ടുവിരല്‍ നീണ്ടത് സിമിയുടെ നേരെയാണ്. എന്നാല്‍ മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് ഇപ്പോള്‍ സംശയിക്കുന്നത്, 'ഹിന്ദു' ഭീകരരുടെ പങ്കിനെക്കുറിച്ചാണ്. ബോംബു വയ്ക്കാന്‍ ഉപയോഗിച്ച സ്യൂട്ട്കേസ് ഇന്ഡോറില്നിന്നുള്ളതണെന്ന സൂചനയാണ് ഈ സംശയം ഉയര്‍ത്തിയിട്ടുള്ളത്.
നാല്
സംഘടിത മുസ്ലീം കൂട്ടായ്മകളും ഇടതുപാര്‍ടികളും മാത്രമല്ല, ആദരണീയരായ പൌരാവകാശ- മനുഷ്യാവകാശ പ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍, അഡ്വക്കറ്റ്സ്, എഴുത്തുകാര്‍, കലാകാരന്മാര്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി പൌരസമൂഹത്തിലെ ഒട്ടനവധി വ്യക്തികളും തൊഴിലാളിസംഘടനകളും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഭരണകൂട ഏജന്‍സികള്‍ക്കും മാധ്യമപ്പടക്കും മുമ്പാകെ ചില പ്രശ്നങ്ങള്‍ ഉന്നയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുകൊണ്ടിരുന്നതാണ്.
1. ഒരു സ്ഫോടനം നടന്ന് അക്ഷരാര്‍ഥത്തില്‍ ഒരു മണിക്കൂര്‍ കഴിയുന്നതിന് മുമ്പുതന്നെ ഏതെങ്കിലും ഒരു മുസ്ലീം ഗ്രൂപ്പിനെ പ്രതിക്കൂട്ടില്‍ കയറ്റുകയും അങ്ങനെ മുസ്ലീം സമുദായത്തെ ഒന്നാകെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയില്‍നിന്നും വിട്ടുനില്‍ക്കണം.
2. മുസ്ലീങ്ങളല്ലാത്തവരും ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പുകള്‍ക്ക് സ്ഫോടനങ്ങളില്‍ പങ്കുണ്ടാകാനുള്ള സാധ്യതകള്‍ പരിശോധിക്കേണ്ടതാണ്.
3. അത്തരം സാധ്യതകളെ വെളിച്ചത്തുകൊണ്ടുവരാനിടയുള്ള പ്രാഥമിക തെളിവുകള്‍ മറച്ചുപിടിക്കാന്‍ പാടില്ലാത്തതാണ്; നാന്ദേദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ സ്ഫോടനങ്ങളില്‍ അത്തരം തെളിവുകള്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു.
4. മുസ്ലീങ്ങള്‍ എന്തുകൊണ്ടാണ് അവരുടെ തന്നെ പ്രദേശങ്ങളിലും മസ്ജിദുകള്‍ക്കരികിലും സ്ഫോടനങ്ങള്‍ നടത്തുന്നതെന്ന ചോദ്യം കൂടുതലായി ഉയര്‍ത്തേണ്ടതുണ്ട്.
5. ആവര്‍ത്തിച്ചുണ്ടാകുന്ന വംശഹത്യകള്‍ തടയുന്നതില്‍ ഭരണകൂടത്തിനുണ്ടാകുന്ന വീഴ്ചമൂലം മുസ്ലീം മനോനിലയിലുണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് പഠിക്കണം. ഭരണകൂടങ്ങള്‍ക്ക് കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല; വംശഹത്യകളില്‍ അവ സജീവമായി പങ്കാളികളാകുന്ന സ്ഥിതിയാണുള്ളത്. (മൊറാദാബാദ് -1980, നെല്ലി-1983, ഹാഷിംപുര -1987, ഭഗല്‍പൂര്‍ -1989, മുംബൈ-1992-93, ഗുജറാത്ത് -2002 എന്നിവ അടുത്ത കാലത്തെ ഉദാഹരണങ്ങള്‍ മാത്രം).
6. പൊലീസ് അന്വേഷണത്തില്‍ സുതാര്യത ഉണ്ടാകുന്നേയില്ല. കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ മാനിക്കപ്പെടുന്നേയില്ല; രക്ഷിതാക്കള്‍ക്ക് കാണാനും നിയമപരമായി പ്രതിരോധിക്കാനുമുള്ള അവകാശങ്ങള്‍ നല്‍കുന്നില്ല; കുറ്റസമ്മതങ്ങളും മറ്റു തെളിവുകളും രേഖപ്പെടുത്തുന്നതിനുള്ള ചട്ടങ്ങള്‍ നടപ്പാക്കപ്പെടുന്നില്ല.
7. കുറ്റവാളികളെന്ന് കോടതി വിധിക്കുന്നതുവരെ, നിരപരാധികളെന്ന പരിഗണന പ്രതികള്‍ക്ക് ലഭിക്കണമെന്ന നീതിബോധം ലംഘിക്കപ്പെടുന്നു.
ഇങ്ങനെയുള്ള എല്ലാ നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും വിശേഷാവകാശങ്ങളുമെല്ലാം വീണ്ടും വീണ്ടും ചവിട്ടിയരക്കപ്പെടുകയായിരുന്നു.
കോര്‍പ്പറേറ്റ് മാധ്യമപ്പടയും ഭരണകൂട ഏജന്‍സികളും രഹസ്യാന്വേഷണവിദഗ്ധരും എല്ലായ്പ്പോഴും മുസ്ലീം വിരുദ്ധ മുന്‍വിധികളെ ശക്തിപ്പെടുത്തുന്നതില്‍ സജീവ പങ്കുവഹിച്ചു. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് ആരാധനയും അനുകമ്പയുമുള്ളത്. സ്വതന്ത്രകമ്പോള സാമ്രാജ്യത്വത്തോടും മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ മധ്യവര്‍ഗ മനോവികാരങ്ങളോടും മാത്രമാണ്. രഹസ്യാന്വേഷണവിദഗ്ധര്‍ "എല്ലാം അറിയുന്ന'' സവിശേഷ ജന്തുവിഭാഗമായാണ് പ്രത്യക്ഷപ്പെടുന്നത്. ഇവരെല്ലാ ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷ രാഷ്ട്രീയത്തിന് വര്‍ധിച്ച പിന്തുണയാണ് നല്‍കിയത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇന്ത്യയുടെ മുഖ്യവ്യാധിയായി എണ്ണപ്പെടുന്നത് ഇവിടെ സ്വസ്ഥമായി വിഹരിക്കുന്ന "ഇസ്ലാമിക ഭീകരവാദ''മാണ്. അതിനെ തകര്‍ക്കാന്‍ നിര്‍ദയമായ നിയമങ്ങള്‍ കൊണ്ടുവരാന്‍ മടിക്കുന്ന മതേതരവാദികളും നിരന്തരം പഴിക്കപ്പെടുന്നു. പട്ടിണി, പോഷകക്കമ്മി, മാറാരോഗങ്ങള്‍, ആരോഗ്യസംവിധാനത്തിന്റെ പരിമിതി, ശുദ്ധജലക്ഷാമം, നഗരത്തിലെ ദരിദ്രരും പറിച്ചെറിയപ്പെട്ട ആദിവാസികളും കര്‍ഷകരും നേരിടുന്ന തൊഴില്‍ അരക്ഷിതത്വം, പ്രാഥമിക വിദ്യാഭ്യാസവല്ക്കരണത്തിന്റെ സ്ഥിരമായ പരാജയം തുടങ്ങി 75% ഇന്ത്യാക്കാരെയും ബാധിക്കുന്ന ഒന്നുംതന്നെ ഇന്ന് വ്യാധികളല്ലാതായിരിക്കുന്നു. മുസ്ലീങ്ങളും ആദിവാസികളും ദളിതരുമാണ് ഈ 75% ല്‍ ഭൂരിഭാഗവുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഗവണ്മെന്റ് ഏര്‍പ്പെടുത്തിയ അര്‍ജുന്‍സെന്‍ഗുപ്ത കമ്മിറ്റി റിപ്പോര്‍ട് തന്നെ പറയുന്നത് ഇന്ത്യക്കാരില്‍ നാലില്മൂന്ന് ഭാഗത്തിനും ഒരു ദിവസം 20 രൂപയില്‍ താഴെ മാത്രം ചെലവഴിക്കാനുള്ള ശേഷിയേയുള്ളൂവെന്നാണ്. നമ്മുടെ രാജ്യഭരണസംവിധാനത്തിന്റെ വിഷലിപ്തമായ വര്‍ഗീയവല്‍ക്കരണവും, ന്യൂനപക്ഷങ്ങളുടെ ചേരിവല്‍ക്കരണവും ഭീതിദമാണ്. ഈ പ്രശ്നങ്ങളോട് ഭരണകൂടം പുറംതിരിഞ്ഞിരിക്കുകയോ, പരിഹാരപദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്യുന്നു.
പുതിയ ഭീകരവിരുദ്ധ നിയമത്തിന്റെ ആവശ്യത്തെക്കുറിച്ച് ചോദിക്കുമ്പോള്‍, നിലവിലുള്ള സര്‍ക്കാര്‍ പറയുന്നത്, ആവശ്യത്തിനുള്ള നിയമവ്യവസ്ഥ ഇപ്പോള്‍ നിലവിലുണ്ടെന്നാണ്. എന്നാല്‍ ഇതോടൊപ്പം നമ്മള് ഓര്‍ക്കേണ്ട ഒരു സംഗതിയുണ്ട്. നിയമപുസ്തകത്തില്‍ പോട്ട എന്ന ഏറ്റവും കിരാതമായ നിയമം സജീവമായിരിക്കുകയും അതിതീവ്ര"ദേശീയവാദി''കളായ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം നടക്കുകയും ചെയ്യുമ്പോഴാണ്, ഏറ്റവും ആഘാതമേല്‍പ്പിച്ച ഭീകരാക്രമണങ്ങള്‍ നടന്നത്. വലതുപക്ഷ ഫാസിസ്റ്റുകളെക്കുറിച്ചും അവരുടെ തടിച്ചുകൊഴുത്ത അധികാര താല്പര്യങ്ങളെക്കുറിച്ചുമുള്ള അനുഭവ അസ്തിവാരങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന വസ്തുതകളിലും സത്യസന്ധമായ വാദഗതികളിലും ഒരു ചെറിയ തുളയെങ്കിലും വീഴ്ത്താന്‍ ഈ ഭരണകൂടത്തിനൊന്നും സാധിച്ചിട്ടില്ല.
അഞ്ച്
ഇന്ന് തീര്‍ച്ചയായും തെളിഞ്ഞുവരുന്നത് വിപ്ലവകരമായി മാറ്റത്തിന് വിധേയമായ ഒരു സാമൂഹിക സാഹചര്യമാണ്. ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ബി ജെ പിയുടെയും ഉന്നതനേതൃത്വങ്ങള്ക്ക് 'ഹിന്ദു' ഭീകരവാദികളുമായുള്ള വളരെ അടുത്ത ബന്ധം ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും വിവൃതമായിരിക്കുന്നു. പോട്ട ഇന്ന് നിയമപുസ്തകത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ നേതാക്കളെ ജയിലടക്കാന്‍ ഇത്തരം തെളിവുകള്‍ പൊലീസിന് അധികാരം നല്‍കുമായിരുന്നു. ഭീകരവാദത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കരുതുന്നവരുമായി ബന്ധമുണ്ടാക്കി എന്ന കുറ്റം ധാരാളം മതിയാകും. ജാമ്യത്തിനുപോലും വകുപ്പുകള്‍ ഉണ്ടാകില്ല.
ഏതാനും ദിവസത്തെ നിരാശയുടെ നിശ്ശബ്ദതക്കുശേഷം, നാം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, വലതുപക്ഷ ഫാസിസ്റ്റുകള്‍ നാണമില്ലാത്ത നുണവാദങ്ങളുമായി തിരിച്ചെത്തിയിരിക്കയാണ്. (ഇന്ന് പല സംസ്ഥാനങ്ങളിലും നടക്കുന്നതും പാര്‍ലമെന്റിലേക്ക് ഏറെ വൈകാതെ ഉണ്ടാകാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി പ്രചാരണം, കോണ്‍ഗ്രസിന് അവരുടെ "ന്യൂനപക്ഷ പ്രീണനയം'' മൂലം ഭീകരവാദത്തെ തുടച്ചുനീക്കാന്‍ കഴിയില്ലായെന്നുള്ളതാണെന്ന് ശ്രദ്ധിക്കുക).
ബി ജെ പി ഉയര്‍ത്തിക്കാട്ടുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ അദ്വാനി (ഇദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിഛായ ഉയര്ന്നുനില്ക്കുന്നത് ബാബറി പള്ളി വിജയകരമായി തകര്‍ത്തതിലാണ്) ഉള്‍പ്പെടെയുള്ള പാര്‍ടി തീവ്രവാദികള്‍ നിഷ്ഠൂരമായ സിദ്ധാന്തങ്ങള്‍ മെനഞ്ഞെടുക്കാന്‍ തുടങ്ങിയിരിക്കുന്നു.
"എല്ലാ ഭീകരവാദികളും മുസ്ലീങ്ങളാണ്'' എന്ന ഏറെ കേട്ടിട്ടുള്ള പാവ്ലോവിയന്‍ അനുമാനത്തിന് പൂരകമായി, ബി ജെ പി പ്രസിഡന്റ് രാജ്നാഥ്സിങ്ങിനെപ്പോലുള്ളവരില്നിന്നും ഇന്ന് നാം കേള്‍ക്കുന്നത് 'ഒരു ഹിന്ദുവിനും ഭീകരവാദിയാവാന്‍ ആവില്ല' എന്ന പുതിയ ഒരു സിദ്ധാന്തമാണ്. ഹിന്ദുപുരുഷനും ഹിന്ദു സ്ത്രീയും ഭീകരവാദിയായി കാണപ്പെട്ട പച്ചയായ യാഥാര്‍ഥ്യത്തിന്റെ പരിസരത്തില്നിന്നുതന്നെയാണ് ഈ വാദം ഉയര്‍ന്നുവരുന്നത് എന്നതാണ് അത്ഭുതം.
ഇതിന്റെ കാരണം ലളിതമാണ്. ഒരു സാധാരണക്കാരന് 'ഭീകരവാദം' എന്ന് വിളിക്കുന്നത്, ഏതെങ്കിലും ഹിന്ദുഉള്പ്പെട്ടതാണെങ്കില് ദേശീയതാവാദമായി തീരുന്നു എന്നതാണ് ഇതിനര്‍ഥം. ബാക്കി നിങ്ങള്‍ പഠിക്കുക എന്നേ ഞാന്‍ പറയുന്നുള്ളൂ.
അതിലുപരി ഏറ്റവും രസകരവും ചിരിയുണര്‍ത്തുന്നതുമായ കാര്യം ഇതാണ്. ഇന്നുവരെ മുസ്ലീങ്ങളും പൌരാവകാശ സംഘടനകളും ഉച്ചത്തില്‍ ഉയര്‍ത്തിയിരുന്ന ഓരോ വാദഗതികളും ഗുളുഗുളു ശബ്ദത്തില്‍ ആവര്ത്തിക്കുന്നവരായി ബിജെപിയുടെ ആധികാരികവക്താക്കള്‍ ചുരുങ്ങിപ്പോയിരിക്കുന്നു. അവയിങ്ങനെ: കുറ്റവാളിയെന്ന് വിധിക്കപ്പെടുന്നതുവരെ നിരപരാധിയെന്ന് അംഗീകരിക്കുക.
-ഒരു സമുദായത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയില്‍നിന്ന് പിന്തിരിയുക.
-ഹിന്ദു വലതുപക്ഷത്തിന്റെ ശത്രുക്കളെ വ്യാജമായ തെളിവുകളുണ്ടാക്കാന്‍ അനുവദിക്കരുത്, കാരണം അവര്‍ക്കെതിരെയുള്ള എല്ലാ തെളിവുകളും തത്വത്തില്‍ വ്യാജമായിരിക്കും.
-ഏറ്റവും അതിശയകരമെന്ന് പറയട്ടെ; വക്താക്കള്‍ ഇങ്ങനെ കൂടി പറയുന്നു; ഭീകരവാദത്തിന് വര്‍ഗീയമുദ്ര പതിക്കരുത്. ഭീകരവാദത്തെ നമുക്ക് ഓര്മയുള്ള കാലം മുതല്‍ വര്‍ഗീയമായി മാത്രം പ്രചരിപ്പിച്ച് വരുന്ന ഇന്ത്യയിലെ തീവ്ര വര്‍ഗീയവാദികളാണ് ഇത് പറയുന്നതെന്ന് ഓര്‍ക്കണം.
ആറ്
ഹിന്ദു, മുസ്ലീം ഭീകരസംഘങ്ങള്ക്കിടയിലെ മാരകമായ ഏറ്റുമുട്ടലിലേക്കാണ് ഈ പുതിയ സംഭവങ്ങള്‍ സൂചന നല്കുന്നതെങ്കിലും, ഈ സന്ദര്‍ഭം ചില പുനഃപരിശോധനകള്‍ക്കുള്ള സാഹചര്യംകൂടി നമുക്ക് തരുന്നുണ്ട്. ഭരണകൂടവും അതിന്റെ ഏജന്‍സികളും, കക്ഷിരാഷ്ട്രീയ വ്യവസ്ഥ, നമ്മുടെ രാഷ്ട്രഭരണസംവിധാനം എന്നിങ്ങനെ ഇതുമായി ബന്ധപ്പെട്ട മൂന്ന് അക്ഷങ്ങളെയും പുനര്‍വിശകലനത്തിന് വിധേയമാക്കാവുന്നതാണ്.
ഹിന്ദുവര്‍ഗീയവാദത്തെ പ്രീണിപ്പിക്കാന്‍ ബി ജെ പിയോടൊപ്പം മത്സരിക്കുന്നതും ദൃഢമായ മതനിരപേക്ഷ നിലപാടെടുക്കാത്തതും, കോണ്‍ഗ്രസിന്റെ മത നിരപേക്ഷ പ്രതിച്ഛായയെ ഏറെ ദുര്‍ബലമാക്കിയിട്ടുണ്ട്. എങ്കിലും ഹിന്ദുത്വത്തെ സമൂഹമുമ്പാകെ തുറന്നുകാണിക്കാനും ഭീതിയും പക്ഷപാതവും ഇല്ലാതെ ഏവര്‍ക്കും ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസിന് ലഭിക്കുന്ന നിര്‍ണായക സന്ദര്‍ഭമാണിത് മതനിരപേക്ഷ രാഷ്ട്രത്തെ മാരകമായി തകര്‍ക്കുന്നതിന്. പിന്തുണനല്കുന്ന വര്‍ഗീയതയുടെ എല്ലാ രൂപങ്ങളുടെയും തലയ്ക്കുമുകളില്‍, യാതൊരു ദയാദാക്ഷിണ്യവും ഇല്ലാതെ ആഞ്ഞടിക്കാന്‍ പറ്റിയ ഒരു സുവര്‍ണ സന്ദര്‍ഭമാണ് കോണ്‍ഗ്രസിനും, മറ്റു മതനിരക്ഷേ പാര്‍ടികള്‍ക്കും ലഭ്യമായിരിക്കുന്നത്. ഈ വിഷയത്തില്‍ മുസ്ലീം പക്ഷത്തുനിന്നും ഉയര്‍ന്നിട്ടുള്ള രണ്ട് ഘടകങ്ങള്‍ ഏറെ പ്രചോദനമാകേണ്ടതാണ്.
കഴിഞ്ഞ വര്‍ഷങ്ങളിലായി പ്രധാനവും സ്വാധീനമുള്ളതുമായ എല്ലാ മുസ്ലീം സാംസ്ക്കാരിക മതസംഘടനകളും തങ്ങളുടെ പ്രഭാഷണത്തിലൂടെയും പ്രവൃത്തിയിലൂടെയും ഫത്വയിലൂടെയും ഭീകരവാദത്തെ നിയമപരമായി ശിക്ഷയര്‍ഹിക്കുന്ന അനിസ്ലാമിക സംഗതിയെന്ന് പരസ്യമായി ആവര്‍ത്തിച്ച് എതിര്ത്തിട്ടുണ്ടെന്നതാണ് ഒന്നാമത്തെ ഘടകം. മറ്റൊന്ന് വംശഹത്യകളില്‍ ഇരകളാക്കപ്പെടുമ്പോഴും സ്ഫോടനങ്ങളില്‍ പ്രതികളാക്കപ്പെടുമ്പോഴും മുസ്ലീങ്ങള്‍ ആവശ്യപ്പെടുന്നത് ഔദ്യോഗിക ഏജന്‍സികളില്‍നിന്ന് നീതിപൂര്‍വമായ പെരുമാറ്റം മാത്രമാണ്. നീതിനിര്‍വഹണത്തിന്റെ സുതാര്യ നടപടിക്രമങ്ങളെ അവര്‍ അംഗീകരിക്കുന്നു-ഉത്തരവാദിത്തപ്പെട്ട ഒരു മുസ്ലീം സംഘടനയും എല്ലാ പൌരര്‍ക്കും ബാധകമായ ഭരണഘടനാ നിയമങ്ങളെയും നടപടിക്രമങ്ങളെയും അതിക്രമിക്കാനുള്ള അവകാശവാദങ്ങള്‍ ഒരിക്കലും ഉയര്‍ത്തിയിട്ടില്ല. ഇതിന് നേര്‍വിരുദ്ധമായി, ആര് എസ് എസും അതിന്റെ പോഷകസംഘടനകളും മതനിരപേക്ഷ ഭരണഘടനയേയോ മതനിരപേക്ഷ പൌരത്വമെന്ന സങ്കല്പത്തെയോ ഒരിക്കലും സ്വീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല.
ഗാന്ധിവധത്തെത്തുടര്‍ന്ന് ആര്‍എസ്എസിനുമേല്‍ ഉണ്ടായ നിരോധനം എടുത്തുകളയുന്നതിന് പ്രത്യുപകാരമെന്നനിലയില് മാത്രം 1949ല്‍ കാവിപ്പതാകക്ക് മുകളില്‍ ഇന്ത്യന്‍ ദേശീയപതാകക്കുള്ള പ്രത്യേകസ്ഥാനം ഒരു തന്ത്രമെന്ന നിലയില്‍ അംഗീകരിക്കാന്‍ അവര്‍ തയാറായത് ഓര്‍ക്കാവുന്നതാണ്.
നിയമാനുസൃതം ഭരണഘടനാപരമായി സ്ഥാപിതമായ രാഷ്ട്രത്തെ മറിച്ചിട്ട് ഒരു ഹിന്ദുമതരാഷ്ട്രം സ്ഥാപിക്കാനാണ് എന്നും ആര് എസ് എസ് പരിശ്രമിക്കുന്നത്; ആ രാഷ്ട്രത്തില്‍ മതനിരപേക്ഷവും ജനാധിപത്യപരവുമായ സമത്വസങ്കല്പമല്ല പൌരത്വം നല്കുന്ന പ്രത്യേക പരിഗണനകള്‍ തീരുമാനിക്കുക. ഇന്ത്യക്കാര്‍ക്കിടയിലെ വംശീയ വ്യത്യാസത്തെ മുന്‍നിര്‍ത്തിയായിരിക്കും (ഇതെല്ലാം, ഗോള്‍വാള്‍ക്കറിന്റെ We and our nationhood defined, Bunch of thoughts എന്നീ പുസ്തകങ്ങളില്‍ ക്രൂരമായി ക്രോഡീകരിച്ചിട്ടുള്ളതാണ്. രണ്ടാമത്തെ പുസ്തകത്തില്‍ മുസ്ലീങ്ങളെ രാജ്യത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവായി ചിത്രീകരിക്കാന്‍ മാത്രം ഒരു അധ്യായം പൂര്‍ണമായും ഉപയോഗിച്ചിട്ടുണ്ട്.)
ഹിന്ദു സാംസ്ക്കാരിക രാഷ്ട്രീയത്തിന്, തടിച്ചുകൊഴുത്ത ഒരു വിഭാഗം മധ്യവര്‍ഗ നഗരജീവികളെ സ്വാധീനിക്കാന്‍ കഴിഞ്ഞേക്കാം. എങ്കിലും പൂര്‍ണമായും വിവൃതമായ "ഭീകരവാദ'' പ്രവര്‍ത്തനത്തെ പിന്തുണക്കാന്‍ ഇവരിലൊരാളും തയാറാവില്ലെന്ന ദൃഢനിശ്ചയം ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ ഭീകരവാദത്തെ ജനങ്ങള്‍ ഭീകരവാദമായിത്തന്നെ തിരിച്ചറിയും.
അതുകൊണ്ട്, ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച വിവേചനമില്ലാത്ത മാനവവാദത്തിന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാനും ദൃഢനിശ്ചയത്തോടെ ഊര്‍ജസ്വലമായി മുന്നോട്ടുപോകാനുമുള്ള ഏറ്റവും നല്ല സന്ദര്‍ഭമാണിത്. ബാബറി മസ്ജദ് തകര്‍ത്തതുമുതല്‍ ഹിന്ദുവലതുപക്ഷ ത്തിന്റെ ഫാസിസ്റ്റ് നേതാക്കളും കേഡര്‍മാരും ഉണ്ടാക്കിയെടുത്ത ജനാടിത്തറയെ, വിമോചിപ്പിച്ചെടുക്കാനുള്ള ചരിത്രമുഹൂര്‍ത്തം കൂടിയാണിത്.
ബി ജെ പി അണികള്‍ക്കിടയിലും ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയെ അങ്ങേയറ്റം സാമ്പത്തിക-സൈനിക ശക്തിയുള്ള രാഷ്ട്രമാക്കുമെന്ന സ്വപ്നങ്ങളുടെ പശ്ചാത്തലത്തിലേ, ബി ജെ പി അണികള്‍ക്ക് മുസ്ലീംവിരുദ്ധരോട് അനുഭാവം ഉണ്ടാകൂ.
കോണ്‍ഗ്രസ് നയിക്കുന്ന യു പി എ, ഭരണത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍, നമ്മുടെ നിയമനിര്‍വഹണ ഏജന്‍സികളിലേക്ക് ആഴത്തില്‍ പകര്‍ന്നിട്ടുള്ള വര്‍ഗീയ വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിക്കണം. സേനാവിഭാഗങ്ങളില്‍, താഴെ നിലകളില്‍ മാത്രമല്ല ഉയര്‍ന്ന പോസ്റ്റുകളിലും മുസ്ലീങ്ങള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവരര്‍ഹിക്കുന്ന അനുപാതത്തില്‍ നിയമനം നടത്തണം. സ്വാതന്ത്ര്യം ലഭിച്ച് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പട്ടാളത്തിലെ മുസ്ലീം പങ്കാളിത്തം മൂന്നുശതമാനം മാത്രമാണ്. ഓഫീസര്‍മാരുടെയും കേണല്‍മാരുടെയും നിലകളില്‍ ഈ പങ്കാളിത്തം അങ്ങേയറ്റം ശുഷ്ക്കം. ഖഡ്ക്കവാസ്ലിയിലും ഡെഹ്റാഡൂണിലും ഇന്ത്യയുടെ ഭാവി ഓഫീസര്‍മാരെ എന്തുതരം ഇന്ത്യാചരിത്രമാണ് പഠിപ്പിക്കുന്നതെന്നും, ആരൊക്കെയാണ് അധ്യാപകരെന്നും ഒളിഞ്ഞുനോക്കാന്‍ ഞാനിപ്പോള്‍ ഏതായാലും തുനിയുന്നില്ല.
ഏഴ്
ബിജെപി ക്കും ഈ കാലഘട്ടം ചില അവസരങ്ങള്‍ നല്‍കുന്നുണ്ട്. ഭരണഘടനയോട് അക്ഷരാര്‍ഥത്തില്‍ കൂറുപുലര്‍ത്തുന്ന ഒരു മതനിരക്ഷേ പാര്‍ടിയായി സ്വയം ഉടച്ചുവാര്‍ക്കാന്‍ ബി ജെ പിക്ക് കഴിയേണ്ടതാണ് (എന്‍ഡിഎ സര്‍ക്കാര്‍, ഭരണഘടന പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ അധികാരപ്പെടുത്തിയതും ഭാഗ്യവശാല്‍ ആപല്‍ക്കരമായ ആ നീക്കം തകര്‍ന്നുപോയതും ഓര്‍ക്കാം) ആര്‍എസ്എസിനോടും അതിന്റെ ഫാസിസ്റ്റ് കാഴ്ച്ചപ്പാടിനോടുമുള്ള അടിമത്തം എന്നത്തേക്കുമായി കുടഞ്ഞുകളയാന്‍ ബി ജെ പിക്ക് കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. അല്ലാത്തപക്ഷം, കൂടുതല്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചേക്കാം; ശരിയായ മാര്‍ഗത്തിലൂടെ -ജനാധിപത്യപ്രക്രിയയിലൂടെയുള്ള ഉയര്‍ച്ച അവര്‍ക്ക് അസാധ്യമായിത്തീരും. എല്ലാത്തിലുമുപരി ബി ജെ പി മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭരണഘടന അനുശാസിക്കുന്ന രീതിയില്‍, ആര് എസ് എസും സംഘപരിവാറും കല്‍പ്പിക്കുന്ന പോലെയല്ല, ജീവിക്കാനും തൊഴിലെടുക്കാനുമുള്ള പൂര്‍ണമായ അവകാശമുണ്ട്. നേരെമറിച്ച്, സ്വന്തം വിശ്വാസവും രാഷ്ട്രീയവും പ്രയോഗവല്‍ക്കരിക്കാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റേതൊരു സംഘടനയെയും പോലെ, ഭരണഘടനയുടെ അനുശാസനങ്ങള്‍ പാലിക്കാന്‍ ബി ജെ പിയും ബാധ്യസ്ഥമാണ്.
ഈ ലേഖനത്തിന്റെ മുഖവാചകം ബി ജെ പിക്കാര്‍ ശ്രദ്ധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; അവര്‍ ആദരിക്കുന്ന ഒരു രാജ്യത്തിന്റെ നിയുക്ത പ്രസിഡന്റിന്റെ വാക്കുകളാണവ. അതോ നേതൃസ്ഥാനത്തെത്തിയ ഒരു കറുത്തവന്റേതായി തള്ളിക്കളയുമോ?
ബി ജെ പിയെ സംബന്ധിച്ചിടത്തോളം സ്വന്തം ലങ്കോട്ടി അഴിച്ചുമാറ്റേണ്ട സന്ദര്‍ഭമാണിത്. നിയമത്തെ അനുസരിക്കുന്ന സമാധാനപ്രിയരായ ഇന്ത്യാ മഹാരാജ്യത്തിലെ പൌരരാകാന് "അതേ ഞങ്ങള്‍ക്ക് കഴിയും'' എന്ന് വിളിച്ചുപറയേണ്ട സമയമാണ്; ഏതൊരു വിവേകമുള്ള ഇന്ത്യക്കാരനെയുംപോലെ, നമ്മുടെ മഹത്തായ ബഹുസ്വരതയെ പ്രകീര്‍ത്തിക്കാനും സംരക്ഷിക്കാനും കഴിയേണ്ടതാണ്.
*
ഡോ.ബദ്രി റെയ്ന എഴുതിയ Hindu Terrorism The Shock of Recognition എന്ന ലേഖനത്തിന്റെ പരിഭാഷ.
വിവര്‍ത്തനം: ജാഫര്‍ പാണാളി. കടപ്പാട്: ദേശാഭിമാനി
Thursday, December 4, 2008
സൈനികവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുത്വം
Subscribe to:
Post Comments (Atom)
42 comments:
അങ്ങനെ ഇന്ത്യയിപ്പോള്‍ "ഹിന്ദു''ഭീകരവാദത്തിന്റെ നാടാണ്. സാധാരണയായി പ്രയോഗത്തിലുള്ള 'കാവിഭീകരത' (Saffron Terror) എന്ന നാമകരണത്തോട് എനിക്ക് വിയോജിപ്പാണ്. Saffron (കുങ്കുമം) എന്നത്, എന്റെ സ്വന്തം നാടായ കശ്മീര്‍ താഴ്വരയില് മാത്രമായി വളര്ത്തിയുണ്ടാക്കുന്ന അതീവ മനോഹരവും നീലലോഹിത വര്‍ണമാര്‍ന്നതുമായ പൂക്കളുടെ ലോലമായ നൂലുകളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നതാണ്. ഈ പൂക്കള്‍ കൃഷി ചെയ്യുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. മതനിരപേക്ഷതയുടെ മധുരിക്കുന്ന ഓര്‍മകളാണ് മെളളൃീി എന്നില്‍ ഉണര്‍ത്തുന്നത്.
മാത്രമല്ല, കുങ്കമം പാലുല്പന്നങ്ങളെയും ബിരിയാണിയെയും അലങ്കരിക്കാനും സ്വര്‍ഗീയ സ്വാദുള്ള 'കെഹ്വ' പാനീയം വാറ്റിയെടുക്കാനും ഉപയോഗിക്കുമ്പോള്‍, അതൊരു ദൈവികസ്പര്‍ശമുള്ള വസ്തുവായി അനുഭവപ്പെടാറുണ്ട്. പ്രകൃതിയുടെ ഈ വര്‍ണത്തെ രാഷ്ട്രീയത്തിന് നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്, അത് പാപപങ്കിലമായിത്തീരുന്നത്; കിരാതമായ ദുരന്താനുഭവങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്.
ഡോ.ബദ്രി റെയ്ന എഴുതിയ ലേഖനം.
...ഭീഷണമായ വര്‍ത്തമാനകാലത്തില്‍ എങ്ങനെയാണ് സംവദിക്കേണ്ടതെന്ന് അറിയാതെ പോകുന്ന നിസ്സഹായമായ അവസ്ഥയുണ്ട്. ഒരു പക്ഷേ, എന്റയീ ഓര്‍മകള്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാകാം. അറിയില്ല. ഡോണ്‍ക്വിക്സോട്ടിന്റെ ഏകാന്തസൗന്ദര്യം ഇഷ്ടപ്പെടുന്ന എന്നെപ്പോലൊരാള്‍ക്ക് എന്റെയുള്ളിലെ ഹിന്ദുത്വം നല്കുന്ന സുരക്ഷിതമായ പ്രലോഭനത്തിന്റെ കാറ്റാടിയന്ത്രങ്ങളോട് യുദ്ധം ചെയ്തേ മതിയാവൂ. ...ഓരോ പ്രാര്‍ത്ഥനയും സഹജീവിക്കുനേരെ സ്നേഹത്തോടെ മുഖമുയര്‍ത്തുനുള്ള ശ്രമമാണ്. എന്റെ ദൈവങ്ങള്‍ ഒരാളെയും ഉന്മൂലനം ചെയ്യാന്‍ പറയുന്നില്ല..."
ആര്. ഉണ്ണി.
സംഘപരിവാറുകാരനായിരുന്നതില് ഖേദിക്കുന്ന, “ഞാന്‍ ആര്.എസ്.എസ്സുകാരനായിരുന്നു” എന്ന് കുറ്റസമ്മതം നടത്തിയ സാഹിത്യകാരന്. പോസ്റ്റ് ഇവിടെ
ഉഗ്രന്‍ ലേഖനം. ഇന്ത്യന്‍ രാഷ്ട്രീയത്തിനെ ഇതു പോലെ വല്ലപ്പോഴുമൊക്കെ ഒരു കാശ്മീരിയുടെ കണ്ണിലൂടെ നോക്കിക്കാണുന്നതും നല്ലതാണ്. അടുത്തിടെ ഏതോ മലയാളം ബ്ലോഗില്‍ ബോംബെ സ്ഫോടനങ്ങളെക്കുറിച്ച് ഒരു പാകിസ്ഥാനിയുടെ കാഴ്ചപ്പാടും കൂടി വായിച്ചിരുന്നു. സിമിയുടെയും ഇന്ത്യന്‍ മുജാഹിദ്ദീന്റെയും ലഷ്കരിന്റെയും ഒക്കെ ലേഖനങ്ങള്‍ ഇടതു പക്ഷക്കാരില്‍ നിന്നും ഉടനെ പ്രതീക്ഷിക്കാമല്ലോ അല്ലേ?
എന്നിരുന്നാലും 'ഹിന്ദു ഭീകരത' എന്ന പേരില്‍ ബദ്രി റൈന എഴുതിയ ലേഖനത്തെ തലക്കെട്ട് മാത്രം മാറ്റി പ്രസിദ്ധീകരിച്ചത് മോശമായി എന്ന് പറയാതെ വയ്യ. ലേഖകനോട് ചെയ്ത കടുത്ത ഒരനീതിയായിപ്പോയി ഇത്. ഹിന്ദു ഭീകരത (ബിജെപി ഭീകരതയോ സംഘ പരിവാര്‍ ഭീകരതയോ ആരെസെസ് ഭീകരതയോ അല്ല) എന്ന് തുറന്നെഴുതാന്‍ ബദ്രി റൈനക്ക് പറ്റും. പക്ഷേ ഈച്ചക്കോപ്പി അടിക്കുന്നവര്‍ക്ക് അത് പകര്‍ത്തിയെഴുതാന്‍ ബുദ്ധിമുട്ട്. ഹ ഹ
ജനിച്ച സ്ഥലവും, മതവും, ജാതിയും, ലിംഗവും, ഭാഷയും ഒക്കെ വെച്ച് ആളുകളെ അളന്ന് “അവര്‍” ആക്കുന്ന ആ സംഘപരിവാര്‍ കലാപരിപാടി അനോണിയുടെ കമന്റില്‍ വിഷം തുപ്പുന്നു.
സോറി അനോണിയണ്ണാ. ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് ആണ് ആദ്യം വായിച്ചത്. പണ്ട് 'ഇന്‍ഡ്യന്‍ സൈനികര്‍' കാശ്മീരികളുടെ ആപ്പിള്‍ തോട്ടങ്ങള്‍ പിടിച്ചടക്കുകയാണ് എന്ന് എഴുതിയ ഒരു ബ്ലോഗില്‍. കുങ്കുമം 'എന്റെ നാടായ കാശ്മീരില്‍' വളരുന്നതാണ് (ഇന്ത്യയില്‍ വളരുന്നതല്ല എന്ന് തന്നെയാണ് ഉദ്ദേശിച്ചത്)എന്നു പറഞ്ഞപ്പോള്‍ ആ പഴയ ലേഖനം ഓര്‍ത്തു പോയി. (അവന്മാര് എന്റെ നാടിന്റെ സൈനികരെക്കുറിച്ചു പണ്ടു എഴുതിയതിന്റെ കലിപ്പും ഉണ്ടെന്നു കൂട്ടിക്കോ.)
കുങ്കുമം മുസ്ളീമുകള്‍ മാത്രം കൃഷി ചെയ്യുന്നതാണെന്ന് പറഞ്ഞപ്പോള്‍ ഇന്നു തെണ്ടിത്തിരിയുന്ന ഒരു ജനതയെയും ഓര്‍ത്തു പോയി.
ക്ഷമിക്കുമല്ലോ.
ലേഖനം അതേപടി പകര്‍ത്തിയിട്ടു തലക്കെട്ട് മാത്രം തിരുത്തുന്ന പരിപാടി ശരിയല്ല. അത് ഒരു എഴുത്തുകാരനും സഹിക്കുകയുമില്ല. മാത്രമല്ല 'ഹിന്ദു ഭീകരത' എന്നത് തിരുത്തി 'സൈനികവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുത്വം' എന്നാക്കിയപ്പോള്‍ ലേഖനത്തിന്റെ മനോഹാരിത ചോര്‍ന്നു പോയത് പോലെയും തോന്നി. നടക്കട്ടെ....
എന്റെ നാടായ കൂത്താട്ടുകുളത്തെന്ന് പറഞ്ഞാല്‍ ഇന്ത്യയിലല്ല എന്നാവുമോ?
I think anony's complaint on the heading is not correct. Arudhathi Roy's articles have appeared in different headings in different sites. Sometimes the editors take the liberty.
ഇന്ത്യയില്‍ ഒരു പ്റെസിഡന്ഷ്യല് ഭരണ സമ്പ്റദായം ആണു നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ നരേന്ദ്ര മോദി ഒബാമയെക്കാള്‍ ഭൂരിപക്ഷത്തില്‍ പ്റസിഡണ്റ്റാകുമായിരുന്നു അത്റക്കു ജനം മടുത്തു, മാറ്‍ക്സിസ്റ്റു പാറ്ടിയുടെ സ്യൂഡോ സെക്യുലറിസം , മദനി ഭക്തി, ഇവയൊക്കെ ചിലപ്പോള്‍ മലപ്പുറത്തു ലീഗിണ്റ്റെ ചില സീറ്റുകള്‍ പിടിക്കാന്‍ സഹായിച്ചേക്കാം പക്ഷെ അപ്പുക്കുട്ടന് വള്ളിക്കുന്നു മാത്റമല്ല ചിന്തിക്കാന്‍ അല്‍പ്പം തലച്ചോറു ബാക്കി ഉള്ളവരൊക്കെ പാറ്ട്ടിയില് നിന്നും മനസികമായി ഒളിച്ചോടിക്കഴിഞ്ഞു പുറത്തു പ്റകടിപ്പിക്കാത്തു ജീവനില്‍ കൊതിയുള്ളതുകൊണ്ടാണു, ആറ് എസ് എസില്‍ നിന്നും മാര്‍ക്സിസ്റ്റു പാറ്ട്ടിയില് നിന്നും വെളിയിലേക്കു വഴിയില്ല തന്നെ പോയാല്‍ തല പോകും
"ഈ പൂക്കള്‍ കൃഷി ചെയ്യുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. മതനിരപേക്ഷതയുടെ മധുരിക്കുന്ന ഓര്‍മകളാണ് Saffron എന്നില്‍ ഉണര്‍ത്തുന്നത്."
സഖാക്കള്‍ പറയുന്ന മതനിരപേക്ഷത എന്താണെന്നു ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. നന്ദി.
7. കുറ്റവാളികളെന്ന് കോടതി വിധിക്കുന്നതുവരെ, നിരപരാധികളെന്ന പരിഗണന പ്രതികള്‍ക്ക് ലഭിക്കണമെന്ന നീതിബോധം ലംഘിക്കപ്പെടുന്നു.
മാലേഗാവാകുമ്പോ ഈ കാര്യങ്ങളൊന്നും വേണ്ടല്ലോ അല്ലേ!
വര്‍ക്കേഴ്സ് ഫോറം said...
"അങ്ങനെ ഇന്ത്യയിപ്പോള്‍ "ഹിന്ദു''ഭീകരവാദത്തിന്റെ നാടാണ്."
-----------------------------------
ഹാവൂ.. എന്തൊരാശ്വാസം... ഇങ്ങനെയൊന്നാക്കിയെടുക്കുവാന് നമ്മള് എത്ര നാളായി ശ്രമിക്കുന്നു. അതിനായി നമ്മള് കാശ്മീരും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുമായി എത്ര പേരെ കൊന്നൊടുക്കി, അവസ്സാനം 5-6 പേര് വലയിലായി എന്നു മഹാരാഷ്ട്ര പോലീസ് പറയുന്നു. പക്ഷേ ചെറ്റകള് ഇടയ്ക്ക് ഓരോന്നു മറ്റി പറയുന്നു. എന്നാലും ഇനിയിപ്പോള്‍ നമുക്കു കോടതിയുടെ ഒന്നും ആവശ്യമില്ല,( അല്ലേലും നമ്മള് കോടതിയുടെ തീ രുമാനങ്ങല് അംഗീകരിക്കാറില്ലല്ലോ - അഫ്സല് ഗുരു നമിക്കിപ്പോഴും ധീരനായ പോരാളി തന്നെ) നമ്മള് തീരുമനിച്ചു - ഇന്ത്യ ഹിന്ദു ഭീകരരുടെ നാടു തന്നെ.
എടൊ ചെറ്റ വര്‍ക്കേഴ്സ് ഫോറമേ, ഇന്ത്യ ഹിന്ദു ഭീകരരുടെ നാടാക്കാന്‍ നിയൊക്കെ മതത്തിന്റെ പേരില്‍ സ്കോളര്‍ഷിപ്പുകള്‍ വരെ നള്‍കി ആഞ്ഞു ശ്രമിക്കുകല്ലേ, അടുത്ത് തലമുറ്യിലെങ്കിലും നിന്റെയോക്കെ ലക്ഷ്യം നടന്നേക്കും.
പക്ഷേ ഒരു കാര്യമോര്‍ത്തോ, അന്നു ഇതുപോലെഴുതാന്‍ നീയും നിന്റെ പാക്കിസ്താന് കൂട്ടികോടുപ്പുകാരും ഇവിടെ കാണില്ല എന്നതും..
"ഹിന്ദു ഭീകരത (ബിജെപി ഭീകരതയോ സംഘ പരിവാര്‍ ഭീകരതയോ ആരെസെസ് ഭീകരതയോ അല്ല) എന്ന് തുറന്നെഴുതാന്‍ ബദ്രി റൈനക്ക് പറ്റും. പക്ഷേ ഈച്ചക്കോപ്പി അടിക്കുന്നവര്‍ക്ക് അത് പകര്‍ത്തിയെഴുതാന്‍ ബുദ്ധിമുട്ട്."
മാനനീയ രണ്ടാം അനോണിജീ,അപ്പോള്‍ സിമി,താലിബാന്,ലക്ഷര്‍ ഭീകരത എന്നത് ഇസ്ലാം ഭീകരത അല്ല എന്നും പറയേണ്ടി വരില്ലേ.അങ്ങനെയല്ലല്ലോ യഷ്മാനന്മാര് പറയുന്നതു.സെല്‍ഫ് goal..ഹ.ഹാ.
"----എഴുത്തുകാരനും സഹിക്കുകയുമില്ല. മാത്രമല്ല 'ഹിന്ദു ഭീകരത' എന്നത് തിരുത്തി 'സൈനികവല്‍ക്കരിക്കപ്പെടുന്ന ഹിന്ദുത്വം' എന്നാക്കിയപ്പോള്‍ ലേഖനത്തിന്റെ മനോഹാരിത ചോര്‍ന്നു പോയത് പോലെയും തോന്നി. നടക്കട്ടെ.... "
അത് എഴുത്തുകാരന് സഹിക്കയും,പകര്‍ത്തി എഴുതിയ ആള് സഹിപ്പിക്കയും ചെയ്തോളും അന്നന്ജീ.മാനനീയന്‍ അതോര്‍ത്തു മാത്രം സഹനം വിട്ടുകളിക്കല്ലേ..ഓ എന്തൊരു മഹാനുഭാവന്,ലേഖനത്തിന്റെ മനോഹാരിതയില്‍ ഉത്കണ്ട..വലിയ നാകക്കാരന് ആണ് അല്ലെ.
"ഇന്ത്യയില്‍ ഒരു പ്റെസിഡന്ഷ്യല് ഭരണ സമ്പ്റദായം ആണു നിലവില്‍ ഉണ്ടായിരുന്നതെങ്കില്‍ നരേന്ദ്ര മോദി ഒബാമയെക്കാള്‍ ഭൂരിപക്ഷത്തില്‍ പ്റസിഡണ്റ്റാകുമായിരുന്നു അത്റക്കു ജനം മടുത്തു,.."
ചക്കരെ ആരുഷി,ഏയ് നരേന്ദ്ര മോഡി എന്തിന് ലാല്‍ പ്രസാദ് യാദവ് ആയാലും ഇങ്ങനെ ജയിക്കും.
"മാറ്‍ക്സിസ്റ്റു പാറ്ടിയുടെ സ്യൂഡോ സെക്യുലറിസം , മദനി ഭക്തി,ഇവയൊക്കെ ചിലപ്പോള്‍ മലപ്പുറത്തു ലീഗിണ്റ്റെ ചില സീറ്റുകള്‍ പിടിക്കാന്‍ സഹായിച്ചേക്കാം പക്ഷെ .."
ചക്കര ആരുഷി,പക്ഷെ എനിക്ക് പഥ്യം ഗോട്സെ സെകുലറിസം. എനിക്ക് വെറുപ്പ് എട്ടു കൊല്ലം ഭാരത അഭ്യന്ദര മന്ത്രി ആയിട്ടും 98 മുതല്‍ ജയിലില്‍ കഴിയുന്ന മദനിയെ വിചാരണ ചെയ്തു വധ ശിക്ഷ കൊടുക്കാത്ത അട്വഞ്ഞി,രാജഗോപാല്‍ മദനി ഗൂഡാലോചനയോട്.
7. കുറ്റവാളികളെന്ന് കോടതി വിധിക്കുന്നതുവരെ, നിരപരാധികളെന്ന പരിഗണന പ്രതികള്‍ക്ക് ലഭിക്കണമെന്ന നീതിബോധം ലംഘിക്കപ്പെടുന്നു.
മാലേഗാവാകുമ്പോ ഈ കാര്യങ്ങളൊന്നും വേണ്ടല്ലോ അല്ലേ!
അങ്ങിനെയാണോ വായിച്ചത്. ഇതിനു മുന്‍പ് ഇത്തരം പരിഗണനകള്‍ സംഘപരിവാര്‍ മറ്റുള്ളവര്‍ക്ക് നല്‍കിയിട്ടില്ലെന്നും, ഇപ്പോള്‍ തങ്ങളില്‍ ചേര്‍ന്ന ചിലര്‍ കുടുങ്ങിയപ്പോള്‍ “കോടതി വിധിക്കുന്നതുവരെ നിരപരാധികള്‍” എന്ന പരിഗണന ആവശ്യപ്പെടുകയും ചെയ്യുന്നു എന്നല്ലേ ലേഖനത്തില്‍ പറയുന്നത്? മറ്റു പോയിന്റുകളും അങ്ങിനെ തന്നെ എന്ന് മലയാളം അത്ര പിടിയില്ലാത്ത എനിക്ക് പോലും തോന്നുന്നു.
Anonymous said...
"ഈ പൂക്കള്‍ കൃഷി ചെയ്യുന്നത് മുസ്ലീങ്ങള്‍ മാത്രമാണ്. മതനിരപേക്ഷതയുടെ മധുരിക്കുന്ന ഓര്‍മകളാണ് Saffron എന്നില്‍ ഉണര്‍ത്തുന്നത്."
സഖാക്കള്‍ പറയുന്ന മതനിരപേക്ഷത എന്താണെന്നു ഇപ്പോഴാണ് ശരിക്കും മനസ്സിലായത്. നന്ദി.
കാവി എന്ന അന്യഥാ മതനിരപേക്ഷം ആയ നിറത്തെ, പ്രകൃതിയുടെ ഈ വര്‍ണത്തെ രാഷ്ട്രീയത്തിന് നിറം പിടിപ്പിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്, അത് പാപപങ്കിലമായിത്തീരുന്നത്; കിരാതമായ ദുരന്താനുഭവങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത് എന്ന് ലേഖനത്തില്‍ തന്നെ പറയുന്നുണ്ട്. മുസ്ലീങ്ങള്‍ കൃഷി ചെയ്യുകയും മറ്റെല്ലാ മതസ്ഥരും ഒന്നു പോലെ അതുപയോഗിക്കുകയും ചെയ്യുമ്പോള്‍ അതില്‍ ഇല്ലെ ഒരു മതനിരപേക്ഷത?
നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ
നൂറു കോണില്‍ നിന്നു വന്നെ ഇന്നലെ നാം പാടിയല്ലോ
നമ്മളൊന്നാണേ പാടാം നമ്മളൊന്നാണേ.
"പക്ഷേ ഒരു കാര്യമോര്‍ത്തോ,അന്നു ഇതുപോലെഴുതാന്‍ നീയും നിന്റെ പാക്കിസ്താന് കൂട്ടികോടുപ്പുകാരും ഇവിടെ കാണില്ല എന്നതും.."
ശരി ശരി അപ്പൊ 71 ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍(പാക്കിയെ സഹായിക്കാന്‍) വന്ന american ആറാം കപ്പല്‍ പടയെ ഓര്‍മ്മയുണ്ടോ.ആ അമേരിക്കക്കും,ഇസരായെളിനും ഒക്കെ രാത്രി ഒളിച്ചു കടന്നു ഇപ്പൊ പായ വിരിച്ചു കൊടുത്തത് ആരാ.വജ്പെയന്‍,അദ്വാന് മനോമോഹന്‍ ഒക്കെ അല്ലെ..കാശ്മീരില്‍ പണ്ടിട്ടുകളെ കൊന്നൊടുക്കുന്നത്,aഈ അമേരിക്ക ആയുധം കൊടുത്തു പരിശീളിപ്പിച്ച്ച ലാദനും ശിന്കിടികളും സൗദി ഫണ്ടാമെന്ടലുകളും ഒക്കെ അല്ലെ..ഇപ്പൊ പാല് കൊടുത്ത സര്‍പ്പം തിരിഞ്ഞു കൊത്തുന്നു.അധികം രാജ്യസ്നേഹം പൊട്ടി ഒലിപ്പിക്കല്ലേ,.
യെന്തോന്നിത്? അനോണികളുടെ സംസ്ഥാന സമ്മേളനമോ?
പാക്കിസ്ഥാനി അനോണി പറഞ്ഞു
”ശരി ശരി അപ്പൊ 71 ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍(പാക്കിയെ സഹായിക്കാന്‍) വന്ന american ആറാം കപ്പല്‍ പടയെ ഓര്‍മ്മയുണ്ടോ.ആ അമേരിക്കക്കും,ഇസരായെളിനും ഒക്കെ രാത്രി ഒളിച്ചു കടന്നു ഇപ്പൊ പായ വിരിച്ചു കൊടുത്തത് ആരാ.വജ്പെയന്‍,അദ്വാന് മനോമോഹന്‍ ഒക്കെ അല്ലെ..കാശ്മീരില്‍ പണ്ടിട്ടുകളെ കൊന്നൊടുക്കുന്നത്,aഈ അമേരിക്ക ആയുധം കൊടുത്തു പരിശീളിപ്പിച്ച്ച ലാദനും ശിന്കിടികളും സൗദി ഫണ്ടാമെന്ടലുകളും ഒക്കെ അല്ലെ..ഇപ്പൊ പാല് കൊടുത്ത സര്‍പ്പം തിരിഞ്ഞു കൊത്തുന്നു.അധികം രാജ്യസ്നേഹം പൊട്ടി ഒലിപ്പിക്കല്ലേ,.“
------------------------------------
എന്തൊരു കോമഡി എന്റെ പാക്കിസ്ഥാനീ
"എന്തൊരു കോമഡി എന്റെ പാക്കിസ്ഥാനീ.."
അദ്വാഞ്ഞിയെ ആണോ ഉദ്ധേഷിച്ച്ചത്.ടിയാന് പണ്ടു പാക്കിസ്താനില്‍ നിന്നു ഗോട്സെ-ജിന്നാ കലാപകാലത്ത് കിടക്കയും പടവും എടുത്തു വണ്ടി വിട്ടതാ.അങ്ങേരുടെ തറവാട് പാക്കിലാണ്.ടിയാന് ആ അര്‍ത്ഥത്തില്‍ പാക്കിയും.
ദേശസ്നേഹത്തിന്റെ മൊത്തചില്ലറവില്പ്പനക്കാരായ താക്കറെകളെയൊന്നും മുംബൈയില്‍ ഈയിടെ കണ്ടില്ലാരുന്നു. ഓടിയ വഴിക്ക് പുല്ല് മുളച്ചില്ലെന്നാണ് കേള്‍ക്കുന്നത്. അതിനു മുന്‍പ് റെയില്‍വേ ടെസ്റ്റ് എഴുതാന്‍ വന്നവന്റെയും, കൊച്ചിനു പാലുവാങ്ങാനിറങ്ങിയവന്റെയും നെഞ്ചത്തോട്ട് കേറുകല്ലാരുന്നോ? എന്തൊക്കെയായിരുന്നു..മലപ്പുറം കത്തി, കുന്തം, കൊടച്ചക്രം.അവസാനം പവനായി ശവമായി.
ഒന്നു കൂടി മനസ്സിലായി. അടി പാര്‍സല്‍ ഉണ്ടേല്‍ ഈ ദേശസ്നേഹവാചകമടിക്കാരെയൊന്നും ആ ഏരിയായില്‍ കാണുകേലെന്ന്. എന്നിട്ട് ബ്ലാഗില്‍ കെടന്ന് വാചകമടിയും.
1.വർക്കേഴ്സ് ഫോറത്തിൽ ഇങ്ങനെ നാലു ലേഖനംകൂടി വന്നാൽ പിന്നെ മാർക്സിസ്റ്റു പാർട്ടിയിൽ ഹിന്ദുക്കളുണ്ടാവില്ല.
2.ഇസ്ലാം മതം ഉണ്ടാകുന്നതിനു മുമ്പേ കുംകുമകൃഷി ഉണ്ടായിരുന്നു കാശ്മീരിൽ.അത് കേരളം വരെ എത്തിയിരുന്നു.അമ്പലങ്ങളിൽ “കളഭമാടുക” എന്ന ആരാധനക്കു ചന്ദനമരക്കുമ്പോൾ കുംകുമം ചേർക്കും.
3.കാശ്മീരിന്റേതു മദനിസംസ്കാരമാണെന്നു വരുത്തിത്തീർക്കാൻ മാർക്സിസ്റ്റുകാരൻ മാത്രമല്ല കോൺഗ്രസ്സുകാരനും ശ്രമിച്ചിരുന്നു. ഭാരതീയകലയുടെ ആത്മാവിനെ സാക്ഷാൽക്കരിക്കാനുള്ള വഴികാട്ടിത്തന്ന ഭരതന്റെ നാട്യശാസ്ത്രത്തിന്റെ ഏറ്റവും ആധികാരികമായ വ്യാഖ്യാനം കാശ്മീരുകാരനായ അഭ്നവഗുപ്തന്റെയാണു.
5.പിന്നെ എങ്ങനെ ഭാരതത്തിന്റെ വടക്കുഭാഗം ഇസ്ലാമിക ആക്രമണങ്ങൾക്കുമുമ്പിൽ അടിപതറി?അതിന്നു സത്യസന്ധമായ ചരിത്രവിശകലനം തരുന്ന ഉത്തരത്തിനു ഉപോൽബലകമാണു ഇടതുപക്ഷക്കാരുടെ ഇന്നത്തെ മദനിഭീകരപ്രേമം അഥവാ ഹിന്ദുവിരോധം.
അശോകൻ തുടങ്ങിയവരുടെ സ്റ്റേറ്റ് സ്പോൺസേർഡ് ബുദ്ധമതപ്രചരണത്തിന്റെ ഫലമായി, ആയുധമെടുത്തു രാഷ്ട്രരക്ഷചെയ്യേണ്ടവർ പോലും “ബുദ്ധം ശരണം” പാടി പെൻഷനും മേടിച്ചിരുന്നു.രാജീവ് ഗാന്ധിയേയും റാവൂൾ ഗാന്ധിയെയുമ്പോലെ, നിഷ്കളങ്കജനങ്ങളെ പുത്തൻപാതയിലേഎക്കു നയിക്കാൻ കുറെ രാജകുമാരന്മാരും ഉണ്ടായിരുന്നു.
ബ്രഹ്മചര്യം,ഗാർഹസ്ഥ്യം, വാനപ്രസ്ഥമ്, സന്യാസം എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തി ഗൃഹസ്ഥകേന്ദ്രിതമായി നിലനിന്നിരുന്ന ഭാരതീയസമൂഹത്തിനു സ്റ്റേറ്റ് സപ്പോറ്ട്ടെഡ് ബുദ്ധസന്യാസിസമൂഹം ഉണ്ടാക്കിയ മാറ്റം വിനാശകരമായ അരാജകത്വത്ഥിലേക്കുള്ള ആദ്യപടിയായിരുന്നു. വീരഭാവത്തെ ശത്രുതയോടെ കണ്ട ആ അരാജകത്വസമൂഹത്തിനു, വിദേശീയാക്രമണങ്ങൾ ഒന്നൊന്നായി വന്ന്നപ്പോൾ താണുകൊടുക്കുകയേ വഴിയുണ്ടായുള്ളൂ. ബൌദ്ധർ “അശോകാദി“ രാജാക്കന്മാരുടെ ലാളനയിൽ എവിടെയൊക്കെ സനാതനധറ്മ്മത്തെ നശിപ്പിച്ചുവോ അവിടെയൊക്ക്കെ പിന്നീട് അഭാരതീയ സംസ്കൃതികളും സങ്ഘടിതമതങ്ങളും ആക്രമിച്ചെത്തിയപ്പോാൾ ബൌധർക്കു കീഴടങ്ഗ്ങേടിവന്നു.. അങ്ങനെയാണു അങ്ങനെയാണു ഗാന്ധാരവുംഇന്ദൊനേഷ്യയ്യും പാക്കും മറ്റുചില ഭാരതഭാഗങ്ങളുമിസ്ലാമിന്റെ കീഴിലായതു.കൊറിയയും ഫിലിപ്പൈൻസും പൂർവോത്തരഭാഗങ്ങളും യൂറോപ്യന്മതത്തീനുകീഴ്പ്പെട്ടുകൊണ്ടിരീക്കുന്നതും അങ്ങനെതന്നെ.ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ അവഹേളിക്കുക എന്നതു മുഖമുദ്രയാക്കി വളറ്ന്ന ഇടതുപക്ഷം സ്വാഭാവികമായും, അവർ നിരായുധരാക്കിയ ഹിന്ദുസമൂഹത്തെ സെമിറ്റിക് ഭീകരത ആക്രമിക്ക്കുമ്പോൾ അത് സ്വാഭാവികം എന്നു പറഞ്ഞു മാറിനിൽക്കുകയേ ചെയ്യുന്നുള്ളൂ.ഭീകരറ് വരുന്നതു ആക്രമണാർഹർ ഉണ്ടായിട്ടാണു എന്ന്നുകൂടി അവറ് പറയുന്നു.
വെറുമൊരു ചെറിയ വൈയക്തികൌദാഹരണമെടുക്കാം.
ഒരു (ഹിന്ദു)കമ്മ്യൂണിസ്റ്റ് തന്റെ വീട്ടിലെ ഹൈന്ദവാചാരങ്ങളെ ഒന്നൊന്നായി എതിർക്കുന്നു.തങ്ങൾക്കു മേൽകൈകിട്ടിയാൽ അടിച്ചമർത്തുകതന്നെ ചെയ്യുന്നു.പക്ഷേ ‘അത്രയൊന്നും” ബുദ്ധിവികസിച്ചിട്ടില്ലാത്ത സാധാരണകാരനു എന്തെങ്കിലും ഒരു മതത്തിൽ ചാരിയേ തീരൂ.അവ്നു ദാഹംതീറ്ക്കാൻ വെള്ളംവേണം. കാലാകാലമായി വറ്റാതെ കിടക്കുന്ന കിണറ്റിലെ വെള്ളം മലീമസമാണെന്നാണു സ്റ്റഡീക്ലാസിൽനിന്നവനെ പഠിപ്പിച്ചതു.ആ വിഡ്ധി അതു വീട്ടിൽ അടിച്ചേൽപ്പിക്കുന്നു. കിണറു മൂടുന്നു.
പിന്നെ ദാഹിച്ചാൽ വീട്ടുകാരെന്തു ചെയ്യും..? “പരിശുദ്ധമായ, പരസ്യവും പ്രചരണവുമുള്ള കുപ്പിവെള്ളം തേടും.
(കു)പ്രശസ്തനായ ഒരു മന്ത്രിയുടെ ഭാര്യ പെന്റക്കോസ്റ്റ് ആയ്യി മാറിയതും ജാള്യത മറച്ചുവെക്കാനും തന്റെ ഭാഗം സമർഥിക്കാനും മന്ത്രി, ഹിന്ദുവിന്റെ പാരമ്പര്യ-പൈതൃകസങ്കല്പങ്ങളെ ചളിവാരിയെറിയാന്തുടങ്ങി.
ഈ വൈയക്തികൌദാഹരണം, ഇടതുപക്ഷചിന്തയുടെ ആത്മാവായ അരാജകത്വം എങ്ങനെ ഒരു സസ്മൂഹത്തെ ആക്രാമിക-സങ്ഘടിത-അഭാരതീയ മതത്തിന്റെ അടിമയാക്കുമെന്നതിന്റെ തെളിവു തരുന്ന മോഡലാണ്. (അശോകനെപ്പോലുള്ളവരുടെ കാലത്തെ സുവറ്ണ്ണകാലമെന്നൊക്കെ പറഞ്ഞു പ്രചരിപ്പിച്ചതു-കൊളോണിയൽ ദാസ്യമുള്ള ചരിത്രകാരന്മാരും ഇടതന്മാരും അവരെ വിശ്വസിച്ച ചില നിഴ്കളങ്കരുമായിരുന്നു.
"ഇസ്ലാം മതം ഉണ്ടാകുന്നതിനു മുമ്പേ കുംകുമകൃഷി ഉണ്ടായിരുന്നു കാശ്മീരിൽ.അത് കേരളം വരെ എത്തിയിരുന്നു.അമ്പലങ്ങളിൽ “കളഭമാടുക” എന്ന ആരാധനക്കു ചന്ദനമരക്കുമ്പോൾ കുംകുമം ചേർക്കും."
ആദ്യത്തെ ഇസ്ലാം ആദം നബിയാണ്.അത് കൊണ്ടു ഇസ്ലാമിന് മുമ്പു ഉണ്ടായിരുന്നു എന്ന് പറഞ്ഞ സംഘപരിവാരുകാരന് ചരിത്രകാരന് തെറ്റ് പറ്റി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആളുണ്ടാവില്ല എന്നതില്‍ സംഘ പരിവാരുകാര്ക്കാന് വിഷമം.
"വർക്കേഴ്സ് ഫോറത്തിൽ ഇങ്ങനെ നാലു ലേഖനംകൂടി വന്നാൽ പിന്നെ മാർക്സിസ്റ്റു പാർട്ടിയിൽ ഹിന്ദുക്കളുണ്ടാവില്ല.."
മാനനീയന്‍ പരിക്ഷീണിതന്‍ ആണെന്ന് തോന്നുന്നു..ഇടക്കിടെ മാര്ക്കിസ്ട്ടുകളില് ആള്ണ്ടാവില്ല എന്ന് പുലമ്പുന്നത് കാണുമ്പോള്‍ സഹതാപം.പരിവാരിക്ക് മാര്ക്കിസ്ട്ടുകലുറെ കൂടെ ആള് ഒഴിഞ്ഞാല്‍ ഗൂഡമായി ആനന്ദിച്ചൂടെ,ഇങ്ങനെ ഞാനിപ്പം ചാവും,ഞാനിപ്പം ചാവും എന്ന് ഇലക്ട്രിക് പോസ്റ്റില്‍ കേറി ആളെ കൂട്ടുന്ന രീതിയില്‍ വെപ്രാളപ്പെടല്ലേ.
"ബ്രഹ്മചര്യം,ഗാർഹസ്ഥ്യം, വാനപ്രസ്ഥമ്, സന്യാസം എന്ന ക്രമത്തിൽ ചിട്ടപ്പെടുത്തി ഗൃഹസ്ഥകേന്ദ്രിതമായി നിലനിന്നിരുന്ന ഭാരതീയസമൂഹത്തിനു സ്റ്റേറ്റ് സപ്പോറ്ട്ടെഡ് ബുദ്ധസന്യാസിസമൂഹം ഉണ്ടാക്കിയ മാറ്റം വിനാശകരമായ അരാജകത്വത്ഥിലേക്കുള്ള ആദ്യപടിയായിരുന്നു..."
അമ്പമ്പോ,ക്ഷേത്രത്തില്‍/ശ്രീകോവിലില്‍ polum പട്ടി,പൂച്ച,അരണ എന്നിവ കയറാം.മഹാഭൂരിപക്ഷം മൃഗസമാനര്ക്കും താഴെയുള്ളവര്‍ കേറിക്കൂട.നടക്കുന്ന വഴിയില്‍ ചൂല് കെട്ടി നടക്കണം,യഷ്മാനന്മാര്ക്കും വഴി നടക്കണ്ടേ.ബാക്കിയുള്ള നാറ്റക്കെസോന്നും പറയണ്ടാ..എഴുതിയാല്‍ -എ-സര്‍ട്ടിഫികറ്റ് കിട്ടും..എന്നിട്ട് ലൊട്ട അടിക്കുവാ, "ബുദ്ധസന്യാസിസമൂഹം ഉണ്ടാക്കിയ മാറ്റം വിനാശകരമായ അരാജകത്വം".ബ്രെയിന്‍ വാഷ്ന്റെ ഒരു ഗുണം.
"------അവിടെയൊക്ക്കെ പിന്നീട് അഭാരതീയ സംസ്കൃതികളും സങ്ഘടിതമതങ്ങളും ആക്രമിച്ചെത്തിയപ്പോാൾ ബൌധർക്കു കീഴടങ്ഗ്ങേടിവന്നു.. "
ഇന്തോനേഷ്യക്ക് കുറച്ചു കിഴക്ക് ജപ്പാന് എന്നൊരു രാജ്യമുണ്ട്(ബുദ്ധ ഭൂരിപക്ഷം).അവിടെ കുമ്മനം രാജേട്ടനാണ് പ്രധാനമന്ത്രി എന്ന് ഈ കപടമതെതാരന് അറിഞ്ഞില്ല.മാപ്പ്.കുമ്മന്‍ പ്രധാനമന്ത്രി ആകും മുംബ് അവിടെ "അഭാരതീയ സംസ്കൃതികളും സങ്ഘടിതമതങ്ങളും ആക്രമിച്ചെത്തിയപ്പോാൾ ബൌധർക്കു കീഴടങ്ഗ്ങേടിവന്നു.." എന്തൊരു ചരിത്ര ബോധം.എന്തൊരു വളചൊടി..താളിബാനികള് പോലും ഈ ലെവലില്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടിട്ടില്ല എന്നുറപ്പ്.
"....വൈയക്തികൌദാഹരണം, ഇടതുപക്ഷചിന്തയുടെ ആത്മാവായ അരാജകത്വം..."
കാമസൂത്രം മുതല്‍ സ്രുംഗാര മണിപ്രവാളം വരെയും അന്തരപ്പുരങ്ങളിലെ'പഴയ'എ പടങ്ങളും ഒക്കെ ഓര്‍മ്മിപ്പിക്കല്ലേ സാര്‍.ഇതൊന്നും 'ആരാജകത്വവും' വെടി വെപ്പും ആചാരമാക്കി മാറ്റാന്‍ ഉതകിയില്ലേ.
അനോണിമസ്സേ,
ഇങ്ങനെയൊക്കെ കുറിക്ക് കൊള്ളുന്ന പോലെ മറുപടി എഴുതല്ലേ. സംഘ പരിവാര്‍ സങ്കടപരിവാര് ആയിപ്പോകും. ഇത് അവരുടെ സ്ഥിരം തരികിടയല്ലേ. ചരിത്രം എഴുതുന്നു എന്ന നാട്യത്തില്‍ തങ്ങള്‍ക്ക് ആവശ്യമുള്ള കാര്യം ചരിത്രത്തിന്റെ ചില ജാര്‍ഗണുകള്‍ മേമ്പോടിക്കിട്ട് വിളമ്പുന്ന തക്കിട. അതും ഏശിയില്ലേല് തുടങ്ങും മുപ്പത് മുക്കോടി ദൈവങ്ങളില്‍ ആരുടെയെങ്കിലും ഭാര്യ കുങ്കുമം ധരിച്ചിരുന്നു അതുകൊണ്ട് കുങ്കുമം ഞങ്ങടെ, കുങ്കുമപ്പാടങ്ങളെല്ലാം ഞങ്ങടെ, ‘അവന്മാര്‘ വേണേല്‍ ഓടിപ്പോട്ടെ, അല്ലെല്‍ ഇവിടെ ഞങ്ങള്‍ പറഞ്ഞ പോലെ ജീവിക്കട്ടെ എന്നൊക്കെ. കുങ്കുമപ്പാടങ്ങള്‍ ഒരു വികാരമാണെന്നും പറഞ്ഞേക്കാം. കുങ്കുമപ്പാടങ്ങള്‍ തകര്‍ത്ത് അവിടെ ഇഷ്ടികക്കളം പണിയണോ? അതിനു തക്ക രീതിയില്‍ “ആ പാടങ്ങളില്‍ ദൈവപത്നികള് ഇഷ്ടിക ചുട്ടിരുന്ന“ പുണ്യപുരാതനകാലഘട്ടചരിത്രം ചമക്കാന്‍ ബണ്ഡിതനാരായണന്മാര് തയ്യാര്‍. ഏത് പാടം വേണം എന്നു പറഞ്ഞാല്‍ മതി, കഥ റെഡി. എന്നിട്ട് കളം പണിയുമോ? അതും ഇല്ല. ഇപ്പോ പണിയും, ഇനി ചെങ്കോല്‍ കിട്ടിയാല്‍ പണിയും എന്ന് ബഡായി മാത്രം. പണിയപ്പെട്ട കളങ്ങളേക്കാള്‍ ശക്തിയും, ആളെക്കൂട്ടും കഴിവും “പണിയും പണിയും“ എന്ന ഭീഷണിക്കും മോഹനസുന്ദര വാഗ്ദാനങ്ങള്ക്കുമുണ്ടെന്നവര്ക്കറിയാമെന്നേ.
എന്തായാലും അനോണിമാരുടെ വെടിക്കെട്ട് കലക്കുന്നുണ്ട്. വാദങ്ങളെല്ലാം ബഹു ജോറ്. പത്ഷെ ആര് എന്തു പറഞ്ഞു എന്ന് ഓർത്ത് വയ്ക്കാൻ പറ്റുന്നില്ല. അതിനാൽ അനോണീ നമ്പർ # എന്നു ഉപയോഗിക്കണമെന്ന് അഭ്യർത്തിക്കുന്നു.
എന്തായാലും എന്റെ വകയിൽ ഇതു കിടക്കട്ടെ .ജമ്മു കശ്മീരിനെ പറ്റി കൂസിസ്റ്റുകളുടെ പത്രത്തിൽ ഡോ. ജയപ്രകാശ് എഴുതിയ ലേഖനം .
കാശ്മീരിന്റെ ദുഃഖം: ചില ചരിത്ര യാഥാര്‍ഥ്യങ്ങള്‍
ഡോ. എം എസ് ജയപ്രകാശ്
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ കാശ്മീരികളെ ക്രൂരമായി വേട്ടയാടാന്‍ തുടങ്ങിയിട്ടു നൂറ്റാണ്ടുകള്‍ തന്നെ പിന്നിട്ടിരിക്കുകയാണ്. ഇസ്ലാം വന്നെത്തുന്നതിനു മുമ്പ് (ക്രി.ശേ 700നു മുമ്പ്) ഇന്നത്തെ മുസ്ലിംകളായ കാശ്മീരികളുടെ പൂര്‍വികര്‍ ബുദ്ധമതക്കാരായിരുന്നു. കേരളത്തിന്റെ ചരിത്രത്തിലും ഈ വസ്തുത തെളിഞ്ഞുകാണാന്‍ കഴിയും. കാശ്മീര്‍ ഒരു ബുദ്ധമതരാജ്യമായിരുന്നു. ആര്യവല്ക്കരണത്തോടെ ബ്രാഹ്മണാധിപത്യമുള്ള ചാതുര്‍വര്‍ണ്യ കാശ്മീര്‍ സൃഷ്ടിക്കപ്പെട്ടു. ഇന്നത്തെ കാശ്മീരി പണ്ഡിറ്റുമാരുടെ പൂര്വികരാണു ഭ്രാന്തമായ അടിച്ചമര്‍ത്തലിനു നേതൃത്വം കൊടുത്തത്. ഭൂരിപക്ഷം വരുന്ന കാശ്മീരിലെ ബുദ്ധമതക്കാരെ (ഇന്നത്തെ മുസ്ലിംകളായ കാശ്മീരികളുടെ പൂര്‍വികര്‍) ജാതീയമായി പീഡിപ്പിച്ച ബ്രാഹ്മണ പണ്ഡിറ്റുമാരുടെ ചൂഷണത്തില്‍ നിന്നു രക്ഷപ്രാപിക്കുന്നതിനുള്ള ഒരു വിമോചനപ്രസ്ഥാനമെന്ന നിലയിലാണ് ഇസ്ലാം കാശ്മീരികളെ സ്വാധീനിച്ചത്.
ചാതുര്‍വര്‍ണ്യ കേരളത്തിന്റെ ചരിത്രവും മറിച്ചല്ല. സമത്വസുന്ദരമായിരുന്ന ബുദ്ധമതകാലഘട്ടത്തിലെ കേരളത്തെ(ചേരനാടിനെ അഥവാ ചേരളത്തെ)യാണു ചാതുര്‍വര്‍ണ്യ ഹിന്ദുത്വശക്തികള്‍ പരശുരാമന്റെ കേരളമാക്കി മാറ്റിയത്. മോഡിയുടെ ഗുജറാത്തിനെ വെല്ലുന്നതായിരുന്നു പരശുരാമന്റെ കേരളം. അനേകം ബുദ്ധമതാനുയായികളെ തീയിലിട്ടു ചുട്ടുകൊന്നയാളാണ് ആദിശങ്കരന് എന്നാണു വിവേകാനന്ദന് ശങ്കരനു നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
ബുദ്ധമതരാജാക്കന്മാരുടെ ഭരണം കാശ്മീര്‍ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു. മഹാനായ ലളിതാദിത്യന്റെ ഭരണശേഷം (ക്രി.മു 736-699) ബുദ്ധമതത്തെ തകര്‍ത്തു സവര്‍ണര്‍ കാശ്മീരില്‍ ആധിപത്യം സ്ഥാപിച്ചു. ഇതോടുകൂടിയാണു നമ്മുടെ സഹോദരങ്ങളായ കാശ്മീരികളുടെ ദുരന്തകാലം ആരംഭിച്ചത്.
അതു മുതല്‍ മുഗളന്മാര് അധികാരത്തിലെത്തുന്നതു വരെ (ക്രി.ശേ 1586) കാശ്മീരിന്റെ ചരിത്രം കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും പട്ടിണിയുടെയും കൊടിയ ദുരന്തങ്ങളുടെയും കാലമായിരുന്നു. ബുദ്ധവിഹാരങ്ങളില്‍ നിന്നുയരുന്ന കാഹളധ്വനി തന്റെ ഉറക്കത്തിനു തടസ്സമാവുന്നു എന്നുപറഞ്ഞാണ് കാശ്മീരിലെ ഹിന്ദു ഭരണാധികാരിയായിരുന്ന ജലാലുകന് ബുദ്ധമതകേന്ദ്രങ്ങളെ തകര്‍ത്തത് (കല്‍ഹണന്റെ രാജതരംഗിണി എന്ന കൃതി 1:40). ഇപ്രകാരം തകര്‍ത്ത ബുദ്ധവിഹാരങ്ങളെയാണു പിന്നീട് ക്ഷേത്രങ്ങളാക്കി മാറ്റിയത്. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ക്ഷേത്രത്തില്‍ കടത്താതെ അയിത്തം കല്പ്പിച്ചു മാറ്റിനിര്‍ത്തുകയാണുണ്ടായത്. ഇപ്രകാരം മാറ്റിനിര്‍ത്തപ്പെട്ട കാശ്മീരി ജനതയാണ് ഇസ്ലാമിലൂടെ മോചനം കണ്ടെത്തിയത്.
ഇന്നു വിവാദസ്ഥലമായിരിക്കുന്ന അമര്‍നാഥ് ഒരു പ്രധാന ബുദ്ധമതകേന്ദ്രമായിരുന്നു. ശബരിമല പോലെ ബുദ്ധമതക്കാര്‍ക്കു പ്രാമുഖ്യമുണ്ടായിരുന്നതാണ് അമര്‍നാഥ് ക്ഷേത്രം. ബുദ്ധനെ ഹരിഹരപുത്രനായ അയ്യപ്പനാക്കിയതുപോലെയാണ് അമര്‍നാഥിനെ ഹിന്ദുക്ഷേത്രമാക്കിയതും. ബാബരി മസ്ജിദ് രാമക്ഷേത്രമാണെന്നു പറയുന്നതും ഇതേ വര്‍ഗീയശക്തികള്‍ തന്നെയാണ്. ജനങ്ങളെ പീഡിപ്പിച്ച ബ്രാഹ്മണ-ക്ഷത്രിയ ഹിന്ദുത്വശക്തികള്‍ ഒഴികെ അവര്‍ ദ്രോഹിച്ച കാശ്മീര്‍ ജനത ഒന്നാകെ ഇസ്ലാം മതം സ്വീകരിച്ചു. ബ്രാഹ്മണ-ക്ഷത്രിയ വിഭാഗം ഒരു ന്യൂനപക്ഷമായി കാശ്മീരില്‍ ചുരുങ്ങി. അവര്‍ക്കുവേണ്ടിയാണ് ഇന്നു സംഘപരിവാരം കാശ്മീരികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനജനവിഭാഗങ്ങള്‍ ക്രൈസ്തവ-ഇസ്ലാംമത പ്രസ്ഥാനങ്ങളിലൂടെ മോചനം നേടിയാല്‍ ഇന്ത്യയിലെ 15 ശതമാനം വരുന്ന സവര്‍ണ ഹിന്ദുത്വശക്തികള്‍ ഒരു ന്യൂനപക്ഷമായി ചുരുങ്ങുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടാണു മതേതരരാജ്യമായ ഇന്ത്യയില്‍ മതപരിവര്‍ത്തന നിരോധന നിയമമുണ്ടാക്കി മോഡിമാരുടെ സഹായത്താല്‍ ഹിന്ദുത്വര്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുന്നത്.
മുഗള്‍ഭരണത്തിനു ശേഷം 18ാം നൂറ്റാണ്ടോടു കൂടി ഹിന്ദുരാജാക്കന്മാര് അവരുടെ കിരാതഭരണം കാശ്മീരില്‍ പുനസ്ഥാപിച്ചു. 1846ല്‍ ഗുലാബ് സിങ് ബ്രിട്ടീഷുകാരുടെ സഹായത്തോടെ കാശ്മീരില്‍ അധികാരം പിടിച്ചെടുത്തു. അതോടെ ബ്രിട്ടീഷ് ദല്ലാളുകളായ സവര്‍ണഹിന്ദുക്കള്‍ കാശ്മീരില്‍ ഭരണം ആരംഭിച്ചു. ഇപ്രകാരം കാശ്മീര്‍ ഹിന്ദുവാഴ്ചയ്ക്കു വിധേയമായി. കാശ്മീര്‍ താഴ്വരയില് മൊത്തം ജനസംഖ്യയില്‍ 77 ശതമാനവും മുസ്ലിംകളാണ്. എന്നാല്‍ ഭരണാധികാരികളെല്ലാം ഹിന്ദുക്കളായിരുന്നു. ഈ ഭരണത്തിനെതിരേ 1931ല്‍ കാശ്മീര്‍ ജനങ്ങള്‍ പോരാട്ടം ആരംഭിച്ചു. അതിന്റെ ഫലമായി രാഷ്ട്രീയമാറ്റങ്ങള്‍ക്കു വേണ്ടി ഒരു പ്രത്യേക കൌണ്‍സില്‍ അന്നത്തെ സര്‍ക്കാര്‍ രൂപീകരിച്ചു. 1939ല്‍ ശെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ നാഷനല്‍ കോണ്‍ഫറന്‍സ് രൂപീകരിക്കപ്പെട്ടു. ഈ പാര്‍ട്ടിയുടെ പിന്തുണയോടെ വിവിധ ജനാധിപത്യ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'സ്വതന്ത്ര കാശ്മീര്‍' എന്ന ആവശ്യം 1944ല്‍ മുന്നോട്ടുവയ്ക്കപ്പെട്ടു. തുടര്‍ന്ന് 1945ല്‍ പാവരാജാക്കന്മാര് പുറത്തുപോവുക എന്ന പോരാട്ടം ആരംഭിച്ചു. രാജാ ഹരിസിങിന്റെ നേതൃത്വത്തിലുള്ള അന്നത്തെ സര്‍ക്കാര്‍ ക്രൂരമായ അടിച്ചമര്‍ത്തലിലൂടെ കലാപം ഒതുക്കാന്‍ ശ്രമിച്ചു.
ഇതിനിടയില്‍ 1947 ആഗസ്റ്റ് 15ന് അധികാരക്കൈമാറ്റം നടന്നു. ബ്രിട്ടീഷുകാരില്‍ നിന്നു സവര്‍ണ ഹിന്ദുക്കളിലേക്കാണ് അധികാരം കൈമാറ്റം ചെയ്യപ്പെട്ടത്. ഈ അധികാരത്തിലെ പങ്കാളിത്തത്തിനാണു ദലിത് പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്നും സമരമുഖത്തു നില്‍ക്കുന്നത്. ഇതോടൊപ്പം മതാടിസ്ഥാനത്തിലുള്ള രാഷ്ട്രവിഭജനവും നടന്നു. രാജ്യത്തെ മുസ്ലിംശക്തിയെ നിര്‍വീര്യമാക്കിയാല്‍ രാഷ്ട്രീയശക്തി എന്ന നിലയില്‍ അവര്‍ മുന്നോട്ടുവരില്ലെന്ന കണക്കുകൂട്ടലിലാണു സവര്‍ണ ഹിന്ദുരാഷ്ട്രനേതാക്കള് വിഭജനത്തിനു തയ്യാറായത്. ഇന്നത്തെ പാകിസ്താനിലെയും ബംഗ്ളാദേശിലെയും ജനങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നിലവിലെ ജനാധിപത്യവ്യവസ്ഥയില്‍ രാഷ്ട്രീയാധികാരം സവര്‍ണ കുത്തകയാക്കാന്‍ കഴിയുമായിരുന്നില്ല. ഇതു മുന്നില്‍ക്കണ്ടുകൊണ്ടാണ് ഇന്ത്യാവിഭജനം നടന്നിട്ടുള്ളതെന്ന കാര്യം ശ്രദ്ധേയമാണ്. അധികാരത്തില്‍ പങ്കാളിത്തം എന്ന മുദ്രാവാക്യം ഉയര്‍ത്തിയപ്പോഴാണ് അതുവരെ ദേശീയവാദി മാത്രമായിരുന്ന ജിന്ന സവര്‍ണഹിന്ദുക്കള്‍ക്കു വര്‍ഗീയവാദിയും വിഘടനവാദിയുമായിത്തീര്ന്നത്. ഒരേ മാതൃരാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും അധികാരം പങ്കിടണമെന്നാണു ജിന്ന അവസാനം വരെ വാദിച്ചിരുന്നത്.
ജ്യോത്പൂര്, ജിനാഖത്ത്, ഹൈദരാബാദ്, കാശ്മീര്‍ മുതലായ സംസ്ഥാനങ്ങളെ സംബന്ധിച്ച് ജനഹിതപരിശോധന നടത്തി ജനങ്ങളുടെ താല്‍പ്പര്യം അറിഞ്ഞശേഷമേ സംയോജനപ്രക്രിയ തുടരുകയുള്ളൂവെന്ന് 1947 ഒക്ടോബര്‍ അഞ്ചിന് ഇന്ത്യാഗവണ്മെന്റ് അറിയിച്ചു. എന്നാല്‍, രാജാ ഹരിസിങ് കാശ്മീര്‍ സംയോജനത്തെക്കുറിച്ചു വ്യക്തമായ തീരുമാനം അറിയിച്ചില്ല. ഇതിനെത്തുടര്‍ന്ന് 1947 ഒക്ടോബര്‍ 26ന് വടക്കുപടിഞ്ഞാറന്‍ ദിക്കിലുള്ള ഗോത്രവര്‍ഗ വിഭാഗങ്ങള്‍ പാകിസ്താന് സര്‍ക്കാരിന്റെ പിന്തുണയോടെ കാശ്മീരിലേക്കു കടന്നുകയറി. രാജാ ഹരിസിങ് ഇന്ത്യാ ഗവണ്മെന്റിന്റെ സഹായം അഭ്യര്‍ഥിച്ചു. ഇന്ത്യന്‍ യൂനിയനില്‍ ചേര്‍ന്നാല്‍ മാത്രമേ സൈന്യത്തെ അയക്കൂ എന്ന നിബന്ധന ഇന്ത്യാ ഗവണ്മെന്റ് മുന്നോട്ടുവച്ചു. ഈ നിബന്ധന അംഗീകരിച്ചതോടെ ഇന്ത്യാ ഗവണ്മെന്റ് സൈന്യത്തെ അയച്ചു കാശ്മീര്‍ പിടിച്ചെടുത്തു. അതോടെ ജനഹിതപരിശോധന നടത്തി കാശ്മീരികളുടെ താല്‍പ്പര്യം അറിഞ്ഞിട്ടേ സംയോജനപ്രക്രിയ തുടരുകയുള്ളൂ എന്ന നിലപാടു മാറ്റി കാശ്മീരികളെ വഞ്ചിക്കുകയാണ് ഇന്ത്യാഗവണ്മെന്റ് ചെയ്തത്. ഈ വഞ്ചനയാണ് ഇന്നും തുടര്‍ന്നുവരുന്നത്.
ഇന്ത്യ-ഹരിസിങ് സംയോജനക്കരാറിനെതിരേ കാശ്മീരികള്‍ കലാപം ശക്തിപ്പെടുത്തി. ഹരിസിങ് രാജ്യം വിട്ട് ഓടിപ്പോയി. താല്‍ക്കാലിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാലുടന്തന്നെ ജനഹിതപരിശോധന നടത്തുമെന്നു പ്രധാനമന്ത്രി നെഹ്റു ഉറപ്പു നല്കി. ഈ ഉറപ്പ് ഇന്നേവരെ പാലിക്കപ്പെട്ടിട്ടില്ല.
ഒന്നാം ഇന്ത്യ-പാകിസ്താന് യുദ്ധത്തിനു കളമൊരുങ്ങിയതിന്റെ സാഹചര്യമതാണ്. ഈ പ്രശ്നത്തിനു പിറകിലുണ്ടായിരുന്ന ഇന്ത്യ തന്നെ 1948 ജനുവരിയില്‍ പ്രശ്നം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ അവതരിപ്പിച്ചു. 1948 ജനുവരി 20ന് രക്ഷാസമിതി കാശ്മീര്‍ പ്രശ്നം പഠിക്കുന്നതിനായി ഒരു അന്വേഷണസംഘത്തെ ഇന്ത്യയിലേക്കയച്ചു. 1948 ആഗസ്ത് 13ന് ഐക്യരാഷ്ട്ര സഭ താല്‍ക്കാലികമായി പ്രശ്നം ഒത്തുതീര്‍പ്പാക്കി. യുദ്ധവിരാമം, സൈന്യത്തെ തിരിച്ചുവിളിക്കല്‍, ജനഹിത പരിശോധന എന്നീ മൂന്ന് ആവശ്യങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ ഇന്ത്യാ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ 'കാശ്മീര്‍ സ്വയംനിര്‍ണയന സഭ' എന്ന കമ്മിറ്റി ഇന്ത്യാഗവണ്മെന്റ് രൂപീകരിച്ചു. 'ഭരണഘടന രൂപീകരിക്കുമ്പോള്‍ കാശ്മീരികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാവണമെന്ന ഉദ്ദേശ്യത്തോടുകൂടി ഈ ശ്രമം സ്വീകരിക്കുന്നു. അല്ലാത്തപക്ഷം ആ ജനങ്ങള്‍ക്ക് (കാശ്മീരികള്‍ക്ക്) സ്വതന്ത്രരാവാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതു തീര്‍ച്ചയായും നിറവേറ്റുന്നതാണ്. ഇന്ത്യന്‍ ഭരണഘടന അതിനു തടസ്സമായിരിക്കില്ല' എന്ന് ഇന്ത്യാ ഗവണ്മെന്റ് 1947 നവംബര്‍ 21ന് കാശ്മീരികള്‍ക്ക് ഉറപ്പു നല്കി. അങ്ങനെ 370ാം വകുപ്പ് രൂപീകരിച്ചു കാശ്മീരിനെ തന്ത്രപൂര്‍വം ഇന്ത്യയോടു സംയോജിപ്പിച്ചു. വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നിവയൊഴികെ മറ്റു കാര്യങ്ങളില്‍ സ്വയംനിര്‍ണയ അധികാരം കാശ്മീരികള്‍ക്കു നല്കി. ഇങ്ങനെയാണു 370ാം വകുപ്പനുസരിച്ചു ചില പ്രത്യേക അവകാശങ്ങള്‍ കാശ്മീരികള്‍ക്കു നല്‍കിയത്. ജനഹിത പരിശോധന ഇന്ത്യാ ഗവണ്മെന്റ് വഞ്ചനാപരമായി പരാജയപ്പെടുത്തി എന്നല്ലാതെ 370ാം വകുപ്പിന് ഒരു അപാകതയുമുണ്ടായിരുന്നില്ല.
കാശ്മീരി ജനങ്ങള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് നല്കിയ വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. കാശ്മീരികള്‍ വഞ്ചിക്കപ്പെടുകയാണുണ്ടായത്. 1951 നവംബര്‍ അഞ്ചിന് രാഷ്ട്രീയ സ്വയംനിര്‍ണയന സഭ വിളിച്ചുകൂട്ടി. 1952 നവംബര്‍ 15ന് ഭരണഘടന അംഗീകരിച്ചു. 1953ല്‍ കാശ്മീര്‍ സംയോജനപ്രശ്നം പരിഹരിക്കാതെ, വിഭജനശ്രമത്തില് ഇടപെട്ടുവെന്നു പഴിചാരി ശെയ്ഖ് അബ്ദുള്ളയെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 22 വര്‍ഷമാണ് അദ്ദേഹത്തെ നെഹ്റു ജയിലില്‍ വച്ചിരുന്നത്. 1954ല്‍ പല നേതാക്കളെയും അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും സംയോജനക്കരാര്‍ നിര്‍ബന്ധപൂര്‍വം നടപ്പാക്കുകയും ചെയ്തു. 1957 മാര്‍ച്ച് 21ന് യാതൊരു കാരണവശാലും ജനഹിതപരിശോധന നടത്താനാവില്ലെന്നു നെഹ്റു പ്രഖ്യാപിച്ചു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ചാച്ചാനെഹ്റു ഇത്രയും വലിയൊരു വഞ്ചകനാണെന്ന് ഓര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.
370ാം വകുപ്പനുസരിച്ചു കാശ്മീര്‍ ജനതയ്ക്കു ലഭിക്കേണ്ട എല്ലാ അവകാശങ്ങളും ഇന്ത്യാ ഗവണ്മെന്റ് തട്ടിയെടുത്തു. 1954ല്‍ തുടങ്ങിയ ഈ പ്രക്രിയ ഇപ്പോഴും തുടര്‍ന്നുവരുന്നു. 1965ല്‍ ഭരണഘടന ഭേദഗതി ചെയ്ത്, കാശ്മീരില്‍ മുഖ്യമന്ത്രിയാവുന്നതിന് ഒരാള്‍ 25 വര്‍ഷമെങ്കിലും അവിടെ സ്ഥിരതാമസക്കാരനായിരിക്കണമെന്ന നിബന്ധന നീക്കം ചെയ്തു. 1984ല്‍ ഭരണഘടനയുടെ 248ാം വകുപ്പ് ഭേദഗതി ചെയ്ത്, കാശ്മീരില്‍ ക്രമസമാധാന പരിപാലന നിയമങ്ങള്‍ നടപ്പാക്കാനുള്ള അധികാരം ഇന്ത്യാ ഗവണ്മെന്റ് കൈക്കലാക്കി. നിലവിലുണ്ടായിരുന്ന കലാപബാധിത പ്രദേശനിയമത്തെ പോരാട്ട പ്രേരണാ നിയന്ത്രണ നിയമമായി ഭേദഗതി ചെയ്ത് 1991 ജൂലൈ ഒമ്പതിന് ഭരണകൂട ഭീകരത ഇന്ത്യാ ഗവണ്മെന്റ് കാശ്മീരില്‍ ഏര്‍പ്പെടുത്തി. ഭീകരവാദികളെ നേരിടാനെന്ന മറവില്‍ കാശ്മീര്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് കീഴിലാണ്.
കാശ്മീരികള്‍ക്ക് ഇന്ത്യയില്‍ എവിടെവേണമെങ്കിലും ഭൂമി വിലയ്ക്കു വാങ്ങാം. എന്നാല്‍ മറ്റ് ഇന്ത്യക്കാര്‍ക്കു കാശ്മീരില്‍ ഭൂമി വിലയ്ക്കു വാങ്ങാന്‍ അനുവാദമില്ല. ഇതെന്തു ന്യായമെന്നാണു സംഘപരിവാരകേന്ദ്രങ്ങള്‍ ചോദിക്കുന്നത്. ഈ നിയമം കാശ്മീരിലെ മുസ്ലിംകള്‍ക്കു മാത്രമല്ല, ജമ്മുകാശ്മീരിലെ മുഴുവന്‍ ജനങ്ങള്‍ക്കും (ഹിന്ദുക്കള്‍ക്കും) ബാധകമാണ്. ഈ നിയമം നിര്‍മിച്ചതുതന്നെ ഹിന്ദു രാജാക്കന്മാരാണ്. കരിനിയമങ്ങള്‍ കൊണ്ടു കാശ്മീരികളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന സവര്‍ണ-ദല്ലാള്‍ ഭരണവര്‍ഗമാണ് ഇത്തരം ന്യായവാദങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഓര്‍ക്കണം. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു വീമ്പുപറയുന്ന സംഘപരിവാര വര്ഗീയശക്തികളാണു കാശ്മീരികളെ എവിടെക്കണ്ടാലും അറസ്റ്റ് ചെയ്ത് ഭീകരവാദപ്പട്ടം നല്കി ജയിലിലടയ്ക്കണമെന്നു പറഞ്ഞുനടക്കുന്നത്.
"... പത്ഷെ ആര് എന്തു പറഞ്ഞു എന്ന് ഓർത്ത് വയ്ക്കാൻ പറ്റുന്നില്ല. അതിനാൽ അനോണീ നമ്പർ # "
അഭിവണ്ട്യന് ഇട്ടില്ലല്ലോ,അനോണീ നമ്പര്‍ #,ഇതും ഒരു പരിവാര സ്റ്റൈല്‍ ആയിരിക്കും അല്ലെ, ജന്മിമാര്‍ക്കും രണ്‍ബീര്‍ സെനക്കാര്ക്കും ഇതൊന്നും വേണ്ട,'വനവാസി'ക്ക് മതി എന്ന ഒരു ലൈന്‍.ഓര്‍ത്ത് വെക്കാന്‍ പട്ടുന്നില്ലാത്രേ, നിതംബത്തിലാണോ ബ്രെയിന്‍.ഇയാളാരാ ഗോള്വാര്ക്കരാ,അല്ല മൂന്ജ്യാ
ഈ കമന്റിനു മുകളിലത്തെ കമന്റിന്റെ മുകളിലത്തെ കമന്റ് കലക്കി. വര്‍ക്കേര്‍സ് ഫോറമേ അതൊക്കെ പോസ്റ്റ് ആക്കണ്ടേ, എങ്ങനെ വിട്ടു പോയി. ആദം നബിയുടെ കാലത്തു തര്‍ക്കമന്ദിരം പള്ളിയായിരുന്നെന്നും രാമന് അത് പിടിച്ചെടുത്തു ക്ഷേത്രമാക്കിയെന്നും പിന്നീട് ബാബര്‍ വീണ്ടും അത് പള്ളിയാക്കിയതാനെന്നും കേള്‍ക്കുന്നുണ്ട്. എന്നാലും മുഹമ്മദിന് ശേഷം വേറെ പ്രവാചകരെ ഇറക്കില്ലാന്നു പറഞ്ഞു മമ്മദ് വല്ലാത്ത ചെയ്താണ് ചെയ്തത്. ആരറിഞ്ഞു ഈ സുല്‍ത്താന്‍ സിക്കന്ദരുമ്, ബാബറും, സദ്ദാം ഹുസൈനും, ഒസാമയും, ഹാഫിസ് മുഹമ്മദും നമ്മടെ സ്വന്തം ജാഫര്‍ കൂടാളിയുമൊക്കെ പ്രവാചകന്മാരല്ല എന്ന്. ഒരു ഓഫ് ടോപിക്കേ. കൊടുങ്ങല്ലൂര്‍ നമ്മടെ ഏരിയാ കമ്മിറ്റി പിരിച്ചു വിടുന്നതിന്റെ പുറകില്‍ നുഴഞ്ഞു കയറ്റമാണെന്നു ഒരു ശ്രുതി. കൊടുങ്ങല്ലൂരിലെ സിപിഎം പ്രകടനങ്ങല്ക്കിടക്ക് ശ്രീനാരായണ ഗുരുവിനു പ്രതിമക്കു നേരെ ആക്രമങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ ഇപ്പോഴാണ് മനസ്സിലായത്.
From Kashmir to Kodungallur in a single step. This is Quantum Jump.
ക്വാണ്ടം ജമ്പ് എന്നാൽ കാണാപ്പുറം വായന?
കാശ്മീരില്‍ ഹിതപരിശോധന എന്ന് പറഞ്ഞതു ഇന്ത്യയിലെ ഭരണകൂടമാണ്.അത് ഐക്യ രാഷ്ട്ര സഭയിലെ ഒരു രേസോലുഷ്യന് കൂടി ആക്കി മാറ്റി ഇന്ത്യയിലെ ഭരണാധികാരികള്‍.പിന്നീട് പതിറ്റാണ്ടുകളോളം യു.എന്നില്‍ അത് വച്ച് അമേരിക്ക-പക്കി ലോബി ശക്തമായി ഉമ്മാക്കി കാണിച്ചപ്പോഴും സോവിയറ്റ് യുണിയന്‍ ന്റെ വീറ്റോ പ്രഖ്യാപനം കൊണ്ടാണ് ഇന്ത്യ പിടിച്ചു നിന്നത്.അല്ലെങ്കില്‍ പരിവാരികള്‍ക്ക് വലിയ വായില്‍ ബടായി അടിക്കാന്‍ കശ്മീര്‍ ഇവിടെ ഉണ്ടാവില്ലായിരുന്നു.പാക്കികളെ സഹായിക്കാന്‍ ബംഗ്ലാദേശ് യുദ്ധകാലത്ത് കപ്പല്‍ പടയെയും അയച്ചു അമേരിക്ക.അവിടെയും നാം രക്ഷപ്പെട്ടു.പാക്കികള്‍ക്ക് ആറ്റംബോംബ് ഉണ്ടാക്കിക്കൊടുത്തത് ആരാ..കാശ്മീരിലേക്ക് ഇപ്പോള്‍ അരിച്ചിറങ്ങുന്ന ആയുധം കൊടുത്തതും പ്രയോഗിക്കാനും പടിപ്പിച്ഛതാരാ.അദ്വാനിയുടെ,അമേരിക്ക.ലാദനു സി.ഐ.എ സ്പെഷ്യല്‍ ട്രെയിനിംഗ് കൊടുത്തു റഷ്യക്കെതിരെ ജിഹാദിന് വിട്ടത് പരിവാരി മറക്കല്ലേ.ലാദന്റെ അപ്പന് മുഹമ്മദ് ലാദന് ഹളിബര്ത്ടന്(ഡിക്ക് ചിനി ടെ കമ്പനി) ദിരെക്ടര് ബോര്‍ഡ് ഇല് ഉണ്ടായിരുന്ന കാര്യം പരിവാരിക്ക് അറിയില്ല.ബ്രെയിന്‍ വയട്ടിലല്ലാത്തവര്ക്ക് അറിയാം.----- പാകികളെക്കാള് നമുക്കു അമേരിക്ക രാജ്യദ്രോഹം ചെയ്തു.ആ അമേരിക്കയുടെ എഫ്.ബി.ഐ ക്ക് ആദ്യമായി,ഡല്‍ഹിയില്‍ ഓഫീസ് തുരന് കൊടുത്തു സങ്ങ്ച പരിവാര്‍.ആ ജാരന്മ്മാരെ ഭാരതത്തിന്റെ കിടപ്പറയില്‍ എത്തിച്ചു സംഘ പരിവാര്‍.എന്നിട്ട് ഇപ്പൊ രാജ്യസ്നേഹത്തിന്റെ "ചരിത്രവും ചാരിത്രവും" പഠിപ്പിക്കുന്നു.വേറെ പണിയോന്നുമില്ലെന്കില്‍ നെയില്‍ കട്ടര്‍ എടുത്തു കാലിലെ നഖം വെട്ടു മാഷേ..
"പാക്കികള്‍ക്ക് ആറ്റംബോംബ് ഉണ്ടാക്കിക്കൊടുത്തത് ആരാ.."
ചൈന
കാലിലെ നഖം വെട്ടാന്‍ ഇത്തിരി അദ്വാനം ഉണ്ട് അക്ഷരത്തെറ്റനോണീ. അതിലും എളുപ്പം പാക്കി പാക്കി ചീനി ചീനി എന്നൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.
ഹാവൂ, രക്ഷപ്പെട്ടു,പാകി ബോംബ് ഉണ്ടാക്കിയത് അച്ച്ചുംമാമയാണ്,ഇ.എം.എസ് എന്നൊക്കെ പറഞ്ഞിരുന്നെന്കില് പെട്ടുപോയേനെ.ഹിസ്ടരില് പഷ്ട് കിട്ട്യാരുന്നോ.ഇച്ചിരി നീട്ടി വിളിക്കാം.അമേരി,അമേരി,പാക്കി,പാക്കി,ചീനി ചീനി.
എന്തേ കുങ്കുമപ്പൂവ് മുസ്ലിങ്ങള്‍ മാത്രം കൃഷി ചെയ്യുന്നു?
(അവസരവാദം. ഇപ്പോള്‍ സ്കോപ് ഹിന്ദു തീവ്രവാദികള്‍ ആണ് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് എന്നാണ്. ഇസ്ലാം തീവ്രവാദം നിലനില്‍പ്പിനായുള്ള പോരാട്ടവും. ഇതിന് മുന്നേ ഇസ്ലാം തീവ്രവാദം ആണ് കൊഴപ്പം, ഹിന്ദു തീവ്രവാദം അതിനെതിരായുള്ള ചെറുത്തുനില്‍പ്പ്. തമ്മിലടിപ്പിക്കുക, ചോര കുടിക്കുക. നടക്കട്ടെ. നടക്കട്ടെ )
തമ്മിലടിപ്പിക്കുന്നു,ശരിയാണ്.പക്ഷെ ആരെ എന്നത് മില്യന്‍ ഡോളര്‍ ചോദ്യം.റൈസ് മദാമ്മ മന്മോഹനെയും,അട്വാഞ്ഞിയെയും കണ്ടു പെടുപ്പിച്ച്ചു നേരെ വെച്ചു പിടിച്ചത് പാകിസ്താനില്‍.അവിടെ സര്‍ദാരിയെയും ഗീലാനിയെയും ശീല്ക്കാരിച്ചു തിരിച്ചു പോയി.ഏയ്,സി.ഐ.എ എന്നൊന്നും പറഞ്ഞേക്കരുത്.അത് ഗീത,ഖുറാന്,ബൈബിള്‍ പോലെ പരിശുദ്ധം.പിന്നെ കമ്മികളെയോ,തോമ്മികളെയോ ഒക്കെ തെറിപറഞ്ഞു വെളിക്കിരുന്നു അധോവായു വിടാം.
" Anonymous said...ഹാവൂ, രക്ഷപ്പെട്ടു,പാകി ബോംബ് ഉണ്ടാക്കിയത് അച്ച്ചുംമാമയാണ്,ഇ.എം.എസ് എന്നൊക്കെ പറഞ്ഞിരുന്നെന്കില് പെട്ടുപോയേനെ.ഹിസ്ടരില് പഷ്ട് കിട്ട്യാരുന്നോ.ഇച്ചിരി നീട്ടി വിളിക്കാം.അമേരി,അമേരി,പാക്കി,പാക്കി,ചീനി ചീനി."
വാഷിംഗ്ടണ്‍: പാക്കിസ്ഥാന്റെ ആദ്യ ആണവ ബോംബ് 1990-ല്‍ പാക്കിസ്ഥാനു വേണ്ടി ചൈനയാണു പരീക്ഷിച്ചതെന്ന് വെളിപ്പെടുത്തല്‍. 1998-ല്‍ ഇന്ത്യ ആണവ സ്ഫോടനം നടത്തി രണ്ടാഴ്ചയും മൂന്നു ദിവസവും കഴിഞ്ഞയുടനേ ആണവ സ്ഫോടനം നടത്താന്‍ പാക്കിസ്ഥാനു കഴിഞ്ഞത് ഇതുമൂലമാണെന്ന് അമേരിക്കന്‍ പ്രതിരോധ വിദഗ്ധനായ തോമസ് റീഡ് ചൂണ്ടിക്കാട്ടി.
ഇന്ത്യ ഇരുരാജ്യങ്ങളുടെയും ശത്രുവായതിനാലാണ് ആണവ സാങ്കേതിക വിദ്യ ചൈന പാക്കിസ്ഥാന് കൈമാറിയതെന്ന് യു.എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടിന് നല്കിയ അഭിമുഖത്തില്‍ റീഡ് പറഞ്ഞു. അമേരിക്കന്‍ വ്യോമസേനയുടെ മുന്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. പാക് ആണവ ശാസ്ത്രജ്ഞര്‍ക്ക് ചൈന മികച്ച പരിശീലനമാണ് നല്‍കിയത്. പാക് ശാസ്ത്രജ്ഞരെ ഇതിനായി ചൈനയില്‍ എത്തിച്ചിരുന്നു.
ഡാനി സ്റ്റില്മാനൊപ്പം റീഡ് എഴുതിയ 'ദ ന്യൂക്ളിയര്‍ എക്സ്പ്രസ്: ബോംബിന്റെ രാഷ്ട്രീയ ചരിത്രവും വ്യാപനവും' എന്ന പുസ്തകത്തില്‍ പാക്കിസ്ഥാന്റെ ആണവ സാങ്കേതിക പരീക്ഷണത്തിലെ ചൈനയുടെ പങ്ക് സംബന്ധിച്ച് വിശദമായ വിവരണമുണ്ട്.
'അപകടകരമായ ഭരണകൂട'മുള്ള പാക്കിസ്ഥാനെപ്പോലെയുള്ള രാജ്യങ്ങള്‍ക്ക് ആണവ സാങ്കേതിക വിദ്യ നല്കിയ ചൈന ആണവ വ്യാപനത്തിന് ഉത്തരവാദിയാണെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തി. ബേനസീര്‍ ഭൂട്ടോ പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പാക്കിസ്ഥാന് ആദ്യത്തെ ആണവ ബോംബ് നിര്‍മിച്ചത്. 1990-ല്‍ ഇതിന്റെ പരീക്ഷണം ചൈന നടത്തിക്കൊടുത്തു. അണുബോംബിന്റെ രൂപഘടനയുടെയും ചൈനീസ് ആണവ ശാസ്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ലഭ്യമായ വിവരങ്ങളടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്ന് യു.എസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടിനോട് റീഡ് പറഞ്ഞു.
തങ്ങളുടെ താല്പര്യം മാത്രം ലക്സ്യമാക്കി ലോകത്തിലെ മിക്കവാറും എല്ലാ ഭീകരസംഘടനകള്‍ക്കും ഭീകരരാഷ്ട്രങ്ങള്ക്കും ആളും അര്‍ത്ഥവും ആയുധവും നല്കി വളര്‍ത്തിയ അമേരിക്കന്‍ തക്കിട്തരികിട് കാണരുതനോണീസേ. പാക്കികള്‍ക്ക് സൈനിക ഫണ്ട് നല്‍കുന്നത് ആരാണ്? ആ പണം പാക്കികള്‍ മൂക്കിപ്പൊടി വലിക്കാന്നാന്നോ ഉപയോഗിക്കുന്നത്. ഇസ്രയേല്‍, മുജാഹിദീനുകള്‍, ലാദന്മാര്..ലിസ്റ്റ് വേണേല്‍ നീട്ടാം. ചൈനി കൊടുത്തിട്ടുണ്ടേല്‍ അത് എതിര്‍ക്കണം. എന്നുവെച്ച് അമേരി ചെയ്തതിന് അതൊരു മുടന്തന്‍ ന്യായം പോലുമാകുന്നില്ലനോണീസേ.
ചീനി ഈ അണുബോംബ് കൊടുത്തില്ലായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് പാക്ക് അധീനകാശ്മീരിലെ തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ തവിടുപൊടിയായേനെ. കാര്ഗിലിനു ഇന്ത്യ ഒരാഴ്ചകൊണ്ട് മറുപടി കൊടുത്തേനെ. ശരിയല്ലേ അനോണീസേ? ഇപ്പോള്‍ ബോധമില്ലാത്തവന്മാര് എപ്പോഴാൺ അണുബോംബ് പ്രയോഗിക്കുക എന്ന് പേടിച്ചു കൊണ്ടേ എന്തും ചെയ്യാന്‍ പറ്റൂ.
പാക്കികള്‍ക്ക് സൈനികഫണ്ട് അമേരിക്ക കൊടുക്കുന്നുണ്ടെന്ന് ശരിയാൺ. ഉച്ചി വെച്ച കൈകൊണ്ട് താലിബാന്റെ ഉദകക്രിയ ചെയ്യിക്കുകയാൺ/ചെയ്യുകയാണ് അമേരിക്ക. ഇന്ത്യാ പാക്ക് ബന്ധം മോശമായപ്പോള്‍ ജിഹാദികള്‍ പറഞ്ഞത് അനോണിയൂം വായിച്ചു കാണുമല്ലോ. ഇതാൺ വിശുദ്ധയുദ്ധത്തിനുള്ള സമയം പാക്കിസ്ഥാന് സൈന്യത്തോട് ചേര്‍ന്ന് ഇന്‍ഡ്യക്കെതിരെ യുദ്ധം ചെയ്യും എന്ന്. അതു കൊണ്ട് അമേരിക്കയും പാക്കിയും കൂടി അവർ തുറന്നു വിട്ട ഭൂതത്തിനെ കൂട്ടിലാക്കിയാല് ഇന്‍ഡ്യയെ സംബദ്ധിച്ചിടത്തോളം അതൊരു നല്ല കാര്യമാൺ. ചൈന കട്ടമുതലിന്റെ (പാക്ക് അധീന കാശ്മീര്‍) പങ്കു സേവിക്കുന്നുണ്ടെന്ന് അനോണിക്കറിയാത്തതല്ലല്ലോ?
അമേരിക്ക അവരുടെ താല്പര്യം നോക്കുന്നതില്‍ ഈ അനോണിക്ക് അത്ഭുതമൊന്നുമില്ല, ഇന്ത്യക്കുള്ളിലെ പലരും ഇന്ത്യയുടെ താല്പര്യത്തിനു വിരുദ്ധമായി സംസാരിക്കുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്.
Post a Comment