രഘുനാഥന്റെ ഡയറി
(1-2-2007)
അനുമോളുടെ വിവാഹം നിശ്ചയിച്ചു. ആഘോഷം അടിപൊളിയാക്കണം. ഓഫീസിലെ സുദേവന്റെ മോള്‍ടെ കല്യാണത്തെക്കാള്‍ കൊഴുപ്പിക്കണം. എല്ലാ കാര്യങ്ങളിലും എന്നോട് മത്സരിക്കുന്ന സുരേഷ്കുമാര്‍ ഞെട്ടണം. കാശ് പ്രശ്നമാകാന്‍ പാടില്ല. കൊഴുക്കണം. മൊത്തം കൊഴുപ്പിക്കണം.
ബാങ്ക് മാനേജരുടെ ഡയറി
(12-2-2007)
ഇന്ന് ലോണ്‍ അപേക്ഷയുമായി വന്ന ഇരുപത്താറുപേരില് രണ്ടുപേര്‍ക്ക് ലോണ്‍ പാസാക്കാന്‍ തീരുമാനിച്ചു. അതില്‍ ഒരാള്‍ രഘുനാഥന് എന്ന ആളാണ്. മകളുടെ കല്യാണത്തിന്റെ എന്‍ഗേജ്മെന്റ് ആഘോഷത്തിനാണ് ലോണ്‍. മൂന്നുലക്ഷം. എന്‍ഗേജ്മെന്റിന് മൂന്നുലക്ഷം രൂപയൊക്കെ ചെലവാക്കണമോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത്. മൊത്തം അഞ്ചു ലക്ഷമാണ് ബജറ്റ്. മൂന്നു ലക്ഷം ബാങ്കില്‍നിന്ന്. രണ്ടുലക്ഷം അയാളുടെ പിഎഫില്‍നിന്ന്. വല്ലാത്ത ധൂര്‍ത്തുതന്നെ. ഇപ്പോള്‍ അതൊരു ട്രെന്റാണത്രെ. മെയിന്‍ ആഘോഷത്തിന് മുന്നോടിയായി മെയിനിനെക്കാള് കേമമായി സബ് ആഘോഷങ്ങള്‍.
ബ്രോയ്ലര്‍ ചിക്കന്റെ ഡയറിയില്‍നിന്ന്
(22-2-2007)
ഇന്ന് അഴിയടിച്ച കൂട്ടില്‍ കിടന്നപ്പോള്‍ പുറത്ത് ഞങ്ങളുടെ ഉടമസ്ഥനോട് ആരോ പറയുന്നതു കേട്ടു. "അടുത്ത ബുധനാഴ്ച രഘുനാഥന് സാറിന്റെ മോളുടെ നിശ്ചയമാണ്. 500 കിലോ ചിക്കന്‍ വേണം.'' എന്റെ സഹചിക്കനുകള് ഞെട്ടിവിറച്ചു. ക്രിസ്മസ് വന്നാലും ദീപാവലി വന്നാലും എന്‍ഗേജ്മെന്റ് വന്നാലും റാങ്ക് കിട്ടിയാലും പ്രൊമോഷന് വന്നാലും ഞങ്ങള്‍ ബ്രോയ്ലയ്ലര് ചിക്കനുകള്ക്ക് കിടക്കപ്പൊറുതിയില്ല. മുമ്പ് സസ്യാഹാരം മാത്രം പാലിച്ചിരുന്ന സന്ദര്‍ഭങ്ങളാണ്.....ഇപ്പോള്‍ ചിക്കനില്ലാതെ ഇവന്മാര്ക്ക് ശരിയാകില്ല. കുളിക്കാനും പല്ലുതേക്കാനും ഒഴികെ ബാക്കി എല്ലാറ്റിനും ചിക്കന്‍. കൊളസ്ട്രോള്‍ എന്നൊരസുഖം വാസ്തവത്തില്‍ ഞങ്ങള്‍ക്കുവേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടേക്കുന്നത്. അതുംകൂടി ഇല്ലായിരുന്നെങ്കില്‍ ഇവന്മാര് ഒറ്റദിവസംകൊണ്ട് ഭൂമിയിലെ മൊത്തം ബ്രോയ്ലര്‍ ചിക്കനും തിന്നുതീര്‍ത്ത്, എന്നിട്ടും ആര്‍ത്തി തീരാതെ ആട്, മാട്, പൂച്ച, പട്ടി, കരടി, കാണ്ടാമൃഗം...തുടങ്ങി സകല ജീവികളെയും വെട്ടിവിഴുങ്ങുമായിരുന്നു. ഹോ! കൊളസ്ട്രോളേ, നിനക്ക് സ്തുതി.....രാത്രി എട്ടുമണിക്ക് ഉടമസ്ഥന് തവിടും ഭക്ഷണവും വെള്ളവും തന്നു. ഞങ്ങള്‍ തിന്നു. അടുത്ത ബുധനാഴ്ച രഘുനാഥന് സാറിന്റെ മകളുടെ എന്‍ഗേജ്മെന്റ് കൊഴുപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. "അന്യര്‍ക്ക് സന്തോഷം വരുന്നതിനുവേണ്ടീട്ടാണെങ്കില് നൂറാവര്‍ത്തി ചത്തീടുവിന്‍' എന്നോ മറ്റോ അര്‍ഥത്തില്‍ ഇവന്മാരുടെ ഇടയില്‍ വന്നു ജനിച്ചുപോയ നല്ലവനായ ഒരു കവി എഴുതിയിട്ടുണ്ടത്രെ. ഞങ്ങളെ ഉദ്ദേശിച്ചായിരിക്കും.
രഘുനാഥന്റെ ഡയറി
(2-3-2007)
കിടുങ്ങി. എല്ലാവന്മാരും കിടുങ്ങി. അടിപൊളി എന്നു പറഞ്ഞാല്‍ ഇതാണ് അടിപൊളി. ഹോ ഡെക്കറേഷന് ഇരുപത്തയ്യായിരം കൊടുത്തെങ്കിലെന്ത്. സദ്യക്ക് ഒന്നര പോയെങ്കിലെന്ത്., ഒരു പേരായില്ലേ. സദ്യ വെജിറ്റേറിയനും നോണ്‍വെജിറ്റേറിയനും പ്രത്യേകം പ്രത്യേകമുണ്ടായിരുന്നു. ഇരുന്നൂറില്‍ ചില്വാനം കാറാണ് നിരന്നത്. എന്‍ഗേജ്മെന്റിന് ഇരുന്നൂറ് കാറാണെങ്കില്‍ കല്യാണത്തിന് എഴുന്നൂറെങ്കിലും വേണം. എംഎല്‍എ വന്നില്ല. മഴവെള്ളക്കെടുതിയില്പ്പെട്ടവരെ സന്ദര്‍ശിക്കാന്‍ പോയിരുന്നത്രെ. ഇലക്ഷന് വരുമല്ലോ. അപ്പോള്‍ രണ്ടു ചോദിക്കണം.
രഘുനാഥന്റെ അച്ഛന്റെ ഡയറി
(2-3-2007)
കഷ്ടം! ഇതെന്തൊരു ധൂര്‍ത്താണ്. വിവാഹനിശ്ചയംമുതല് തുടങ്ങിയ ആര്‍ഭാടം കാണിക്കലാണ്. ആരെങ്കിലും ഒരാള്‍ ഒരു ശീലം തുടങ്ങിവയ്ക്കുന്നു. വേറൊരാള് അത് ഏറ്റുപിടിക്കുന്നു. മൂന്നാമത്തെയാള്‍ ഇരട്ടിയാക്കുന്നു. ലളിതമാകുമ്പോഴാണ് ഏതും ആഹ്ലാദകരമാകുന്നത്, ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്...കല്യാണം നടക്കാന്‍ ഇനി രണ്ടു മാസംകൂടിയേ ഉള്ളു. അതിനിടയില്‍ എന്തിനാണ് ഇത്രയും വലിയ ഒരു ആര്‍ഭാട എന്‍ഗേജ്മെന്റ്? കല്യാണത്തിന് ക്ഷണിക്കുംപോലെ ആള്‍ക്കാരെയും ക്ഷണിച്ചേക്കുന്നു. തുണിയെടുക്കല്‍, വീഡിയോ, സിഡിയോ, ഗാനമേള....ഇടത്തരക്കാരനായ എന്റെ മോന് ഇപ്പോള്‍ത്തന്നെ ഇതിനുവേണ്ടി കുറേ ലോണെടുത്തു. ഇവന്റെ ചാട്ടം കണ്ട് ഇനി മറ്റ് എത്ര ഇടത്തരക്കാരും പാവങ്ങളുമായിരിക്കും ആ വഴിക്ക് വരാന്‍ പോകുന്നത്.
ജോണിച്ചന്റെ ഡയറി
(3-3-2007)
ഇന്ന് സിറ്റി ഹോട്ടലില്‍ രഘുവിന്റെ വക തകഴ്പ്പന്‍ പാഴ്ടിയായിരുന്നു. 12 കുപ്പി പൊട്ടിച്ചു. ഇന്നലെ എന്‍ഗേജ്മെന്റിന് ലിക്കഴ് ഇല്ലായിരുന്നു. ലിക്കഴ് ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി ഒരു പ്രത്യേക പാര്‍ട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങള്‍ 25പേര് ഉണ്ടായിരുന്നു. എല്ലാംകൂഴി മുപ്പഴിനായിരം ഴൂപയായി. നാഴെ ദിനേശന്റെ സെന്റോഫ് പാഴ്ടിയാണ്. അകത്ത് പെണ്ണുമ്പിള്ളയുടെ കഴച്ചിലും ശകാഴവും. പതിവു ഴീതികള്‍. ആഴോ പറഞ്ഞതുപോലെ "ഈ മനോഹഴ തീഴത്തു തഴുമോ ഇനിയൊഴു ജന്മം കൂഴി'' ഒരു ജന്മം പോഴ. ഒന്നൊന്നഴ ജന്മം വേണം. എന്നാഴേ കുപ്പികഴൊക്കെ കുഴിച്ചു വറ്റിക്കാന്‍ പറ്റൂ.
ബാങ്ക് മാനേജരുടെ ഡയറി
(28-4-2007)
രഘുനാഥന് എന്ന ആള് വീണ്ടും വന്നു. വീടും പ്രമാണവും ഈടുവച്ച് അഞ്ചുലക്ഷംകൂടി ലോണ്‍ വേണമത്രെ. എന്ഗേജ്മെന്റിനെക്കാള് ഗംഭീരമായി കല്യാണം നടത്തണം. കഴിഞ്ഞമാസത്തെ തവണ മുടങ്ങിയത് ഓര്‍മിപ്പിച്ചു. എല്ലാംകൂടി ഒന്നിച്ചടയ്ക്കാമെന്ന് അയാള്‍ പറഞ്ഞു.
പത്മിനിയുടെ ഡയറി
(8-5-2007)
ഇന്ന് രേണുകയും രഘുച്ചേട്ടനും കല്യാണം വിളിക്കാന്‍ വന്നു. സിറ്റിയിലെ ഏറ്റവും വലിയ കല്യാണമണ്ഡപത്തില്വച്ചാണ് കല്യാണം. കല്യാണം വിളിച്ചപ്പോള്‍ എന്നെ തോല്‍പ്പിക്കുന്ന മട്ടില്‍ ഒരു ചിരി രേണുകയുടെ മുഖത്തു കണ്ടു. എന്റെ മോള്‍ടെ കല്യാണത്തെക്കാള്‍ കെങ്കേമമാക്കുന്നതിന്റെ നെഗളിപ്പാണ്. ഗാനമേള ലൈവ് ടെലികാസ്റ്റ് ഒക്കെ ഉണ്ടത്രെ. കാര്‍ഡ് ഒന്നിന് അമ്പതു രൂപയായി. ഹോ! തല കറങ്ങുന്നു. അവള് എന്നെ തോല്‍പ്പിച്ചു കളഞ്ഞു. ഇല്ല, ഗ്രേഷ്മമോളുടെ കല്യാണം വരുന്നുണ്ടല്ലോ. അതിനു പകരം വീട്ടണം.
പലിശക്കാരന്റെ ഡയറി
(15-5-2007)
രഘുനാഥന് സാറിന് ഒരു ലക്ഷം രൂപ കൊടുത്തു. കല്യാണത്തിന്റെ ബജറ്റ് പത്തുലക്ഷം കവിഞ്ഞത്രെ. അഞ്ചുരൂപ പലിശയാകുമെന്ന് പറഞ്ഞു. മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടുവാങ്ങി.
രഘുനാഥന്റെ ഡയറി
(18-5-2007)
തുണിയെടുക്കാനുള്ള കാശ് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പലിശക്കെടുത്തതും പിഎഫും ലോണുമൊക്കെ ആഭരണത്തിനും ഹാളിനുമൊക്കെ കൂടിയായി....പോട്ടെ....കാശൊരു പ്രശ്നമല്ല....പ്രസ്റ്റീജാണ് പ്രശ്നം.
റഹിമിന്റെ ഡയറി
(19-5-2007)
രഘുനാഥന്ചേട്ടന് അമ്പതിനായിരം കടം കൊടുത്തു.
സുധാകരന്റെ ഡയറി
(20-5-2007)
മിസ്റ്റര്‍ രഘുനാഥന് എഴുപത്തയ്യായിരം കടം കൊടുത്തു.
രഘുനാഥന്റെ അച്ഛന്റെ ഡയറി
(2-6-2007)
ഇന്ന് കല്യാണം കഴിഞ്ഞു. കഴിഞ്ഞ ഒരാഴ്ചമുതല്‍ തുടങ്ങിയ ആഘോഷവും പാര്‍ട്ടിയും മേളവുമൊക്കെയായിരുന്നു. കല്യാണത്തെക്കാള്‍ ആഘോഷം കല്യാണത്തലേന്നായിരുന്നു. ആഭരണത്തിന്റെ ഭാരം കാരണം മോള്‍ടെ കഴുത്ത് കുനിഞ്ഞുപോയി. എന്തൊക്കെ കണ്ടാല്‍ കണ്ണടയുമോ ആവോ.
രഘുനാഥന്റെ ഡയറി
(10-6-2007)
......ഇത്രയും രൂപ ഞാന്‍ എങ്ങനെ കൊടുത്തുതീര്‍ക്കും. ഒരെത്തും പിടിയും കിട്ടുന്നില്ല. ലളിതമായി നടത്തിയാല്‍ മതിയായിരുന്നു.
ബാങ്ക് മാനേജരുടെ ഡയറി
(12-9-2007)
മൂന്നുമാസമായി രഘുനാഥന്റെ ഇഎംഐ മുടങ്ങിക്കിടക്കുകയാണ്. നാളെ ആളിനെ അയക്കേണ്ടിയിരിക്കുന്നു.
പലിശക്കാരന്റെ ഡയറി
(13-10-2007)
സര്‍ക്കാരുദ്യോഗസ്ഥനല്ലേ എന്നു കരുതിയാണ് ഇതുവരെ ക്ഷമിച്ചത്. ഇന്ന് പൊതുനിരത്തില്‍വച്ച് തെറിവിളിക്കേണ്ടി വന്നു. അഞ്ചുദിവസത്തിനുള്ളില്‍ മുതലും പലിശേം തിരികെ തന്നില്ലെങ്കില്‍ വീട്ടിലേക്ക് ഗുണ്ടകള്‍ വരുമെന്ന അവസാനതാക്കീത് കൊടുത്തു.
റഹിമിന്റെയും സുധാകരന്റെയും ഡയറി
(16-10-2007)
എത്ര മുങ്ങിനടന്നാലും രഘുനാഥനെ പിടിക്കും.
ജോണിച്ചന്റെ ഡയറി
(17-10-2007)
ഇന്നും അഴിപൊളി പാഴ്ടി. ഴഘുനാഥന് ഷാറിന്റെ വക. ഷാറിന് കടക്കാഴെ പേടിച്ച് നില്ക്കാന് വയ്യ. അതിന്റെ ദുഃഖം. ദുഃഖം കാരണം മദ്യപിക്കാന്‍ ബാറില്പോയി. ഞങ്ങള്‍ കമ്പനി കൊടുത്തു. നാല് കുപ്പി പൊഴ്ടി. ലിക്കഴിന് കാശ് ഞങ്ങള്‍ കഴം കൊടുത്തു. ഉഗ്രന്‍ സാധനം. പെട്ടെന്നുതന്നെ പിടിച്ചു. അകത്ത് ഭാഴ്യ കഴയുന്നു. ഡയറിയില്‍ എഴുതാന്‍ കൈ നേഴേ നില്ക്കുന്നില്ല.
കോടതി ആമീന്റെ ഡയറി
(22-11-2007)
നാളെ രാവിലെ രഘുനാഥന്റെ വീട്ടില്‍ ജപ്തി നോട്ടീസ് പതിക്കാന്‍ പോണം. അതുകഴിഞ്ഞ് മറ്റ് നാലുപേരുടെ വീട്ടിലും. കല്യാണം, കാറുവാങ്ങല്‍, ആവശ്യമില്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡെടുക്കല്‍, ഓവര്‍ പര്‍ച്ചേസ്, ആര്‍ഭാടം...അങ്ങനെ കുത്തുപാളയെടുത്തവരാണ് ഏവരും.
പത്മിനിയുടെ ഡയറി
(1-1-2008)
ഹാ! നല്ല വാര്‍ത്തയുമായാണ് പുതുവര്‍ഷം പിറന്നിരിക്കുന്നത്. രേണുകയുടെ വീട് ജപ്തിചെയ്തു. രഘുനാഥന് ചേട്ടനെ വണ്ടിച്ചെക്ക് കൊടുത്തതിന് അറസ്റ്റ് ചെയ്തു. ഇതിനെയൊക്കെച്ചൊല്ലി കല്യാണം കഴിഞ്ഞുപോയ മകളുടെ വീട്ടില്‍ അസ്വാരസ്യം. ഹോ! മനസ്സ് സന്തോഷംകൊണ്ട് വിങ്ങുന്നു. ഈശ്വരാ...ഗ്രേഷ്മമോളുടെ കല്യാണം നാളെ ഉറപ്പിക്കും...അതുകഴിഞ്ഞാല്‍ രേണുക നടത്തിയതിലും കെങ്കേമമായി ഒരു എന്‍ഗേജ്മെന്റും കല്യാണവും.
*****
കൃഷ്ണ പൂജപ്പുര
Monday, December 22, 2008
Subscribe to:
Post Comments (Atom)
7 comments:
ജോണിച്ചന്റെ ഡയറി
(3-3-2007)
ഇന്ന് സിറ്റി ഹോട്ടലില്‍ രഘുവിന്റെ വക തകഴ്പ്പന്‍ പാഴ്ടിയായിരുന്നു. 12 കുപ്പി പൊട്ടിച്ചു. ഇന്നലെ എന്‍ഗേജ്മെന്റിന് ലിക്കഴ് ഇല്ലായിരുന്നു. ലിക്കഴ് ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി ഒരു പ്രത്യേക പാര്‍ട്ടി പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങള്‍ 25പേര് ഉണ്ടായിരുന്നു. എല്ലാംകൂഴി മുപ്പഴിനായിരം ഴൂപയായി. നാഴെ ദിനേശന്റെ സെന്റോഫ് പാഴ്ടിയാണ്. അകത്ത് പെണ്ണുമ്പിള്ളയുടെ കഴച്ചിലും ശകാഴവും. പതിവു ഴീതികള്‍. ആഴോ പറഞ്ഞതുപോലെ "ഈ മനോഹഴ തീഴത്തു തഴുമോ ഇനിയൊഴു ജന്മം കൂഴി'' ഒരു ജന്മം പോഴ. ഒന്നൊന്നഴ ജന്മം വേണം. എന്നാഴേ കുപ്പികഴൊക്കെ കുഴിച്ചു വറ്റിക്കാന്‍ പറ്റൂ.
"ഈശ്വരാ...ഗ്രേഷ്മമോളുടെ കല്യാണം നാളെ ഉറപ്പിക്കും...അതുകഴിഞ്ഞാല്‍ രേണുക നടത്തിയതിലും കെങ്കേമമായി ഒരു എന്‍ഗേജ്മെന്റും കല്യാണവും."
കഥ തുടരും...
22-12-2008
ഈശ്വരാ, എന്നാലും ആലോചിക്കുമ്പോ ഒരു ടെന്‍ഷന്‍...
സാമ്പത്തികമാന്ദ്യം. ജോലിയുടെ കാര്യത്തില്‍ നാളെ എന്ത് എന്നൊരു ഉറപ്പുമില്ല
:)
ഇന്നലെ (20.12.08)കോട്ടയത്ത് നടന്ന വിവാഹചടങ്ങ്
പാകിസ്താന് ചാര സുന്ദരി മനോരമകുടുംബത്തില്‍. മനോരമ കുടുംബത്തിലെത്തിയ പാകിസ്താന് ചാര സുന്ദരിയുടെ വിവാഹ സല്‍ക്കാരത്തില്‍ ക്ഷണം ലഭിച്ച കേന്ദ്ര മന്തിമാര്‍ ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പിനെതുടര്‍ന്ന് പങ്കെടുത്തില്ല. പാകിസ്താന് ചാര സംഘടനയുടെ മുന്‍ മേധാവിയും വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുമായ മറിയയും മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ മകനും തമ്മില്‍ കറാച്ചിയില്‍ വെച്ച് വിവാഹിതരായിരുന്നു. ഇവരുടെ വിവാഹത്തോടനുബന്ധിച്ചുള്ള സല്‍ക്കാര ചടങ്ങുകളാണ് കോട്ടയത്ത് വിന്‍സര്‍കാസിലില്‍ ഡിസം 20ന് നടന്നത്. സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പാക്സ്താനില്‍ നിന്നുള്ള നിന്നുള്ള 30 അംഗ സംഘത്തിന് നേരത്തെ ഇന്ത്യയിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഇന്റലിജന്‍സ് പാകിസ്ഥാനില്‍ നിന്നുള്ള സംഘത്തിന് അനുമതി നിഷേധിച്ചത്. ഒടുവില്‍ മനോരമ എഡിറ്റര്‍ മാമ്മന്‍മാത്യു ഇടപെട്ട് എട്ടുപേര്‍ക്ക് വിസ അനുവദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ എം.കെ നാരായണന് അധ്യക്ഷനായുള്ള നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാണ് മാമ്മന്‍മാത്യു. ഈ ഔദ്യോഗികപദവി ഉപയോഗിച്ചാണ് നാരായണന് വഴി എട്ടുപേര്‍ക്ക് വിസ നേടിയെടുത്തത്. എന്നാല്‍ എന്തിനും ഏതിനും പാക്സ്താനെന്ന് മുറവിളികൂട്ടുന്ന സംഘപരിവാരം പാക്സ്താന് ചാര സുന്ദരി മനോരമയിലെത്തയതിനെ കുറിച്ച് വായ് തുറക്കുന്നില്ല. മുതിര്‍ന്ന ആര് എസ് എസ്,ബി ജെ പി നേതാക്കള്‍ക്കും വിവാഹ സല്‍ക്കാരത്തില്‍ ക്ഷണമുണ്ടായിരുന്നെങ്കിലും ആരും പങ്കെടുത്തി്ട്ടില്ല. കേന്ദ്രമന്ത്രിമാര്‍ ബഹിഷ്കരിച്ച പരിപാടിയില്‍ കേരളത്തിലെ ഏതാനും നേതാക്കളും മന്ത്രിമാരും പങ്കെടുത്തതായാണ് വിവരം.. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മനോരമയുടെ ക്ഷണം നിരസിച്ചാല്‍ അത് പ്രശ്നമാകുമെന്നതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ തന്നെയായിരുന്നു വയലാര്‍ രവിയും അഹമ്മദും തീരുമാനിച്ചിരുന്നത് എന്നാല്‍ എ കെ ആന്റണി സല്‍ക്കാരം റദ്ദാക്കിയതോടെ മറ്റ്് കേന്ദ്ര മന്ത്രിമാരും ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ് ചെവികൊള്ളുകയായിരുന്നു. പാകിസ്ഥാനിലെ വിദേശകാര്യ ഉദ്യോഗസ്ഥന് സുഹൈല്‍ അബ്ബാസിന്റെ മകള്‍ മരിയയെയാണ് തോമസ് ജേക്കബിന്റെ മകന് അനൂപ് ഒക്ടോബര്‍ 12ന് കറാച്ചിയില്‍ വെച്ച് വിവാഹം കഴിച്ചത്. അന്ന് മുസ്ലീം മതാചാര പ്രകാരം വിവാഹം കഴിച്ച് ഇവര്‍ ഇന്നലെ കോട്ടയെ ജറുസലേം മാര്‍ത്തോമ്മ ചര്‍ച്ചില്‍ ക്രിസ്ത്യന്‍ ആചാര പ്രകാരം രണ്ടാമതും വിവാഹിതരായി. ലാഹോറില്‍ നിന്നെത്തിയ എട്ടു പേര്‍ക്കും പിന്നെ ഏതാനും ബന്ധുക്കളും മാത്രമാണ് പള്ളിയില്‍ പ്രവേശന മുണ്ടായിരുന്നുള്ളൂ.ഈ വിവാഹം ഇന്ത്യാ-പാക് ബന്ധത്തിന്റെ ഉദാത്ത മാതൃകയായി ആഘോഷിക്കാനായിരുന്നു മനോരമയുടെ പരിപാടി. ഇതിനിടയിലാണ് കറാച്ചിയില്‍ നിന്നെത്തിയ തീവ്രവാദികള്‍ ഇന്ത്യയെ മൂന്നു ദിവസം മുള്‍മുനയിലാക്കിക്കൊണ്ട് ആക്രമണം നടത്തിയത്. അതോടെ ഇന്ത്യാ-പാക് ബന്ധം വഷളായി. മാത്രവുമല്ല, ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കുള്ള എല്ലാ ടെലിഫോണ്‍ കോളുകളും ഇമെയില്‍ സന്ദേശങ്ങളും കേന്ദ്ര ഇന്റലിജന്‍സ് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മനോരമയില്‍ നിന്ന് മുംബൈ ആക്രമണ സമയത്ത് കോളുകള്‍ പാകിസ്ഥാനിലേക്ക് പോയതായി ഇന്റലിജന്‍സ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കറാച്ചിയില്‍ നിന്നുള്ള യുവതി നേരത്തേ തീവ്രവാദി സംഘവുമായി ബന്ധമുള്ള ഒരാളോടൊപ്പം ജോലി ചെയ്തിരുന്നതായി ഐ.ബിക്ക് വിവരം ലഭിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കറാച്ചിയില്‍ നിന്നുള്ള മുഴുവന്‍ സംഘത്തേയും കേരളത്തിലെത്താന്‍ അനുവദിക്കേണ്ടെന്ന് ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ആരാണ് മനോരമയുടെ നവ വധു മരിയ് സുഹൈല്‍ അബ്ബാസ് .......... ?കേന്ദ്ര രഹസ്യന്വേഷണ വിഭാഗം പുറത്ത് വിട്ട ഞെട്ടിക്കുന്ന വിവരങ്ങളിലൂടെയാണ് ഈ ചാര സുന്ദരിയെകുറിച്ച് മാധ്യമങ്ങള്‍ അറിയുന്നത്. ഐ എസ്് ഐ മുന്‍ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ അബാസിന്റെ മകളാണ് മരിയ അബാസ്.ലാഹോറിലെ മുറിദകേയില്‍ ഭീകര സംഘടനയായ ലഷ്കര്‍ ഇ ത്വയിബയുടെ ധന ശേഖരാണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന ഫ്ര്ണ്ട് ഓഫിസിന്റെ ചുമതലയുള്ള സ ഈദ് സലാഹുദ്ദിന്റെ സെക്രട്ടറിയായി ജോലിചെയ്തിരുന്നു.മരിയയുടെ പിതാവിന്റെ അടുത്ത് സൃഹൃത്ത കൂടിയാണ് സലാഹുദ്ദിന് ഇദ്ദേഹത്തിന്റെ ഒരു കോടിയോള രൂപ വിലമതിക്കുന്ന പ്രൈവറ്റ് കാര്‍ ഉപയോഗിക്കാന്‍ വരെ മരിയക്ക്് ഇവിടെ സ്വാതന്ത്രമുണ്ടായിരുന്നു. പത്തുഭാര്യമാരുമായി ജീവിതം നയിക്കുന്ന സലാഹുദ്ദിന് പാകിസ്താനിലെ തീവ്രവാദ ക്യാമ്പുകളിലെ പ്രഭാഷകനായിരുന്നെന്നും രഹസ്യാന്വോഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാളുടെ ഓഫിസിലെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം യൂറോപ്യന്‍ പര്യടനത്തിനാണ് മരിയ നിയോഗിക്കപെടുന്നത്. പെയിന്റിംഗ് പ്രദര്‍ശനം നടത്തുന്ന കലാകാരയെന്ന നിലക്കാണ് മരിയ പാരിസിലും ലണ്ടനിലും വിലസിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലീം നാമ ധാരികള്‍ക്ക് കറങ്ങാന്‍ വിലക്കുണ്ടായ സാഹചര്യത്തിലാണ് മരിയയും മലയാളിയായ അനൂപ് ജേക്കബുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.സഹകരണം പിന്നീട് പ്രണയവും വിവാഹവുമായി വളര്‍ന്നു. ഐ എസ് ഐ സഹായത്തോടെ കലാപ്രദര്‍ശനത്തിന്റെ പേരില്‍ രാജ്യന്തര ബന്ധങ്ങള്‍ സൃഷ്ടിക്കു എന്ന ഐ എസ്് ദൗത്യമാണെത്രെ മരിയയുടെതും. അത് കൊണ്ടാണ് മനോരമ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുന്ന കേന്ദ്ര മന്ത്രി എ കെ ആന്റണിക്ക് വരെ വിവാഹ സല്‍ക്കാരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്നത്. അലെങ്കില്‍ ക്ഷണം നിരസിച്ച കേന്ദ്ര മന്ത്രിമാര്‍ കാര്യം വ്യക്തമാക്കണം. എന്തായായും രാജ്യത്തെ മാധ്യമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് പാകിസ്താന് ചാര സംഘടനുമായി ബന്ധമുള്ള യുവതി ഇന്ത്യയിലെ മാധ്യമലോത്ത് സ്ഥാനം പിടിച്ചു കഴിഞ്ഞു.
കൃഷ്ണാജീ..
വളരെ ശക്തമായ ആക്ഷേപ ഹാസ്യം..!
സുമൂഹത്തിലെ ഇന്നിന്റെ കാഴ്ച, ഇന്നലെ എന്റെയൊരു ബന്ധുവിന്റെ കല്യാണത്തിന് 1001 പവനാണ് പെണ്ണിന് കൊടുത്തത്(എത്ര കിലൊ വരുമൊ ആവൊ), കല്യാണ ക്ഷണനത്തിന് ഒരു ക്ലോക്കില്‍ ആലേഖനം ചെയ്ത ക്ഷണക്കത്താണ് ഓരോ വീട്ടിലും കൊടുത്തത്..
പണ്ട് എന്റെ അയല്വാസിക്കുട്ടിയുടെ കല്യാണത്തിന് നൂറ്റൊന്ന് പവന് ആഭരണം അണിയിച്ചപ്പോള്‍ ആ ചേച്ചി പറഞ്ഞു എനിക്കീ ആഭരണമൊന്നും ധരിച്ച് കല്യാണം കഴിക്കേണ്ടാന്ന്, കാരണം ഒരു പവന് പോലും ധരിക്കാന്‍ കഴിവില്ലാത്ത കെട്ടുപ്രായം കഴിഞ്ഞിരിക്കുന്ന കുട്ടികള്‍ ഞാനീയാഭരണങ്ങളൊക്കെയിട്ട് കല്യാണം കഴിക്കുന്നതുകാണുമ്പോള്‍ അവര്‍ക്ക് സങ്കടവും ഒപ്പം എന്നോട് ഒരു അസൂയകലര്‍ന്ന ദേഷ്യവും ഉണ്ടാകും ചിലപ്പോള്‍ പ്രാക്കും ഉണ്ടാകും.. ആ ചേച്ചിയുടെ വാക്കുകള്‍ 28 കൊല്ലങ്ങള്‍ക്കു ശേഷവും എന്റെ ചെവിയില്‍ മുഴങ്ങുന്നു.
കൊള്ളാം... ഡയറി അങ്ങനെ തന്നെ പോസ്റ്റിയോ
അടിപൊളി.....എന്നാലും ഞാൻ നന്നാവില്ല അമ്മാവാ എന്ന് മലയാളി “പ്രവർത്തിച്ചോണ്ടിരിക്കും”
super
Post a Comment