Wednesday, April 14, 2010

അനശ്വരനായ അംബേദ്കര്‍

ബുദ്ധിശക്തിയിലും പ്രതിഭാവിലാസത്തിലും ത്യാഗസന്നദ്ധതയിലും അര്‍പ്പണബോധത്തോടുകൂടിയ സേവനമനോഭാവത്തിലും അതികായരായവരെ സൃഷ്ടിച്ച നാടാണ് ഭാരതം. ഇരുനൂറ് വര്‍ഷത്തെ പ്രക്ഷുബ്‌ധവും സംഘര്‍ഷഭരിതവുമായ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്‌ചയില്‍നിന്ന് ഇന്ത്യ മുക്തിനേടിയ ഇരുപതാംനൂറ്റാണ്ട് ഈ പൊതുനിയമത്തിനു അപവാദമായിരുന്നില്ല. രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ള മഹാകവികളും സി വി രാമനെപ്പോലുള്ള ശാസ്ത്രജ്ഞന്മാരും ഗാന്ധിയെയും നെഹ്റുവിനെയുംപോലുള്ള ജനനായകരും ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യന്‍ പൊതുജീവിതത്തെയും പ്രകാശമാനമാക്കിത്തീര്‍ത്തു. ഈ നിരയില്‍പ്പെട്ട ഒരതികായനായ മഹാ പ്രതിഭയായിരുന്നു ഡോ. ഭീം റാവു റാംജി അംബേദ്കര്‍ എന്നു പറഞ്ഞാല്‍ അത് അക്ഷന്തവ്യമായ ഒരു ആനോക്തി മാത്രമായിരിക്കും.

യുഗയുഗാന്തരങ്ങളായി നിലനിന്ന പ്രാകൃതവും മനുഷ്യരാശി മറ്റൊരിടത്തും അനുഭവിച്ചിട്ടില്ലാത്തതുമായ ജാതിശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലെ 'മഹര്‍' ജാതിയില്‍ പിറന്ന ദാദാസാഹേബ് അംബേദ്കര്‍ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം അഭിസംബോധനചെയ്യുന്ന ഡോൿടര്‍ ബി ആര്‍ അംബേദ്കറുടെ ജീവിതവും പോരാട്ടവും അനന്യസാധാരണമായ അറിവിന്റെയും ആദര്‍ശശുദ്ധിയുടെയും വിപ്ളവവീര്യത്തിന്റെയും ഇതിഹാസമാണ്. മധ്യപ്രദേശിലെ ഒരു കുഗ്രാമമായ മരുവില്‍ റാംജി സൿപാലിന്റെയും ഭീമാഭായിയുടെയും പതിനാലുമക്കളില്‍ അവസാനത്തെ ആളായിരുന്നു അംബേദ്കര്‍.

ഇന്ന് അദ്ദേഹത്തിന്റെ നൂറ്റിഇരുപതാം ജന്മവാര്‍ഷികമാണ്. ഈ ഇതിഹാസനായകന്റെ ആദര്‍ശങ്ങളെയും അറുതി നിശ്ചയിക്കാനാകാത്ത ആ അറിവിന്റെയും ഇനിയും പൂര്‍ത്തിയാകാത്ത അദ്ദേഹത്തിന്റെ ദൌത്യത്തെയും സ്‌മരിക്കാനും ആ കാല്‍പ്പാടുകള്‍ തുടരുമെന്നു പ്രതിജ്ഞ പുതുക്കാനും ഈ അവസരം നമുക്കുപയോഗിക്കാം. സ്ഥിരപരിശ്രമവും സ്‌കോളര്‍ഷിപ്പുകളും നേടി ഇന്ത്യയിലും അമേരിക്കയിലും ഇംഗ്ളണ്ടിലുമായി പഠിച്ച് ബിരുദാനന്തരബിരുദവും ഡോൿടറേറ്റും നേടിയ അംബേദ്കറുടെ നാടകീയമായ ജീവചരിത്രവും അധഃസ്ഥിതരെ തട്ടിയുണര്‍ത്തി പോരാട്ടങ്ങള്‍ നടത്തിയതിന്റെ വിവരണങ്ങളും സവര്‍ണ മേധാവിത്വംകൊണ്ട് കലുഷമായ ദേശീയ പ്രസ്ഥാനത്തിന്റെ പൊതുപ്രവാഹത്തിനെതിരെ നീന്തി വിജയംവരിച്ച് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പി ആയതും ഒടുവില്‍ താന്‍തന്നെ മുന്‍കൈയെടുത്ത് രൂപപ്പെടുത്തിയ ഭരണഘടനപ്രകാരം നടത്തിയ ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ യാഥാസ്ഥിതികര്‍ പാടുപെട്ട് അദ്ദേഹത്തെ തോല്‍പ്പിച്ചതും ആധുനിക ഭാരതത്തിന്റെ ഒരു ഇതിഹാസ ആഖ്യാനമാണ്.

ജവാഹര്‍ലാല്‍ നെഹ്റുവും രാജേന്ദ്ര പ്രസാദും ഗോപാലസ്വാമി അയ്യങ്കാരും അല്ലാടി കൃഷ്ണസ്വാമി അയ്യരും അടങ്ങിയ കോൺസ്‌റ്റിറ്റുവന്റ് അസംബ്ളിയില്‍ ഭരണഘടനയെ 'പൈലറ്റ് ചെയ്തുകൊണ്ട് അംബേദ്കര്‍ നടത്തിയ പ്രഭാഷണങ്ങളും ഇടപെടലുകളുമാണ് ഇന്ന് ഇന്ത്യന്‍ ന്യായപീഠങ്ങളുടെ ആത്യന്തികമായ വേദവാക്യങ്ങള്‍. സ്വാതന്ത്ര്യം ലഭിച്ച ഉടനെ അതുവരെ എതിരാളിയായി കരുതപ്പെട്ടിരുന്ന അംബേദ്കറെ ക്ഷണിച്ചു മന്ത്രിസഭയിലെടുക്കാനും ഭരണഘടനാ നിര്‍മാണംപോലുള്ള അതീവദുഷ്കരവും അതിപ്രധാനവുമായ ചുമതല ഏല്‍പ്പിക്കാനും തയ്യാറായ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് എന്തുകൊണ്ട് അതുവരെ അംബേദ്കറെ ദേശീയ രാഷ്‌ട്രീയത്തില്‍നിന്ന് അസ്‌പൃശ്യനായി മാറ്റിനിര്‍ത്തി? അവിടെയാണ് കോൺഗ്രസിന്റെ ജാതിവിരുദ്ധ നയങ്ങളുടെയും 'ഹരിജനോദ്ധാരണ'ത്തിന്റെയും ദൌര്‍ബല്യം പ്രകടമാകുന്നത്. മഹാത്മാഗാന്ധി ആത്മാര്‍ഥതയോടെയാണ് ദളിതരെ ഹരിജനങ്ങള്‍ എന്ന് (ദൈവത്തിന്റെ മക്കള്‍) പേരുനല്‍കി അവരുടെ 'ഉദ്ധാരണ'ത്തിനുവേണ്ടി പരിശ്രമിച്ചത് എന്ന വസ്‌തുത വിവാദവിഷയമെങ്കിലും നിഷേധിക്കേണ്ട കാര്യമില്ല.

വാസ്തവത്തില്‍ ദളിതര്‍ക്കായാലും സ്‌ത്രീകള്‍ക്കായാലും തൊഴിലാളികള്‍ക്കായാലും ആവശ്യം അവരെ ജീവികാരുണ്യത്താല്‍ പ്രേരിതരായവര്‍ 'ഉദ്ധരിക്കുക' എന്നതല്ല. അവര്‍ക്കാവശ്യം 'അയിത്ത'വും 'സാമ്പത്തിക മേല്‍ക്കോയ്മ'യും 'പൌരാവകാശ നിഷേധങ്ങ'ളും ഇല്ലാതാക്കുക എന്നതിനപ്പുറം അധികാരഘടനയില്‍ അര്‍ഹമായ പങ്ക് ലഭിക്കുക എന്നതുകൂടിയാണ്- അധികാരസന്ധാനം അഥവാ ശാക്തീകരണം. അതിന് ഗാന്ധിജിയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസും അനുകൂലമല്ലായിരുന്നു. ചരിത്രപ്രസിദ്ധമായ മഹാത്മാഗാന്ധിയുടെ എര്‍വദാ ജയില്‍ നിരാഹാരവും പുണെ ഉടമ്പടിയും അത് ഇക്കാര്യത്തില്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നു. ദളിതര്‍ക്ക് അല്ലെങ്കില്‍ അന്നത്തെ ഭാഷയില്‍ ഡിപ്രെസ്‌ഡ് ക്ളാസസിന് (അധഃസ്ഥിത വര്‍ഗങ്ങള്‍ക്ക്) നിയമസഭകളിലേക്ക് സ്ഥാനങ്ങള്‍ സംവരണം ചെയ്യണമെന്നും അവരെ തെരഞ്ഞെടുക്കാന്‍ ആ അധഃസ്ഥിതവര്‍ഗങ്ങള്‍ക്കായി വിഭക്തനിയോജകമണ്ഡലങ്ങള്‍ സ്ഥാപിക്കണമെന്നും അംബേദ്കര്‍ ആവശ്യപ്പെട്ടു.
സ്വന്തം ചില സ്വാര്‍ഥതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി ബ്രിട്ടീഷ് മേല്‍ക്കോയ്‌മ 'കമ്യൂണല്‍ അവാര്‍ഡ് 'എന്ന് വ്യവഹരിക്കപ്പെടുന്ന തീരുമാനത്തിലൂടെ ഭാഗികമായി അംബേദ്കറുടെ ആവശ്യം അംഗീകരിക്കുകയുംചെയ്‌തു. ഹിന്ദുക്കളെ അപ്രകാരം അധഃസ്ഥിതവിഭാഗങ്ങളെന്നും മേല്‍ത്തട്ടുകാരെന്നും വിഭജിക്കരുതെന്നും അവരെ ഒരു സമൂഹമായി കരുതണമെന്നും ഗാന്ധി ശഠിച്ചു. ഗാന്ധിജിയുടെ നിരാഹാരം അപകടസന്ധിയിലേക്ക് നീങ്ങിയപ്പോള്‍ ഹൃദയാലുവായ അംബേദ്കര്‍ വിട്ടുവീഴ്‌ചയ്‌ക്ക് ഒരുങ്ങിയതും തല്‍ക്കാലം തന്റെ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചതും മേല്‍ജാതിക്കാര്‍ക്ക് നേട്ടവും അധഃസ്ഥിതര്‍ക്ക് കോട്ടവുമായി ഭവിച്ചു.

അംബേദ്കര്‍ ഹിന്ദുമതത്തെയോ അതിന്റെ ഭദ്രത നിലനിര്‍ത്തേണ്ട ആവശ്യത്തെയോ അംഗീകരിച്ചിരുന്നില്ല. മനുവും നാരദനും യാജ്ഞവല്‍ക്യനും സൃഷ്‌ടിച്ച സ്‌മൃതികളിലെ ജാതിവിവേചനമാണ് ഹിന്ദുമതത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം കരുതി. ഹിന്ദുമതത്തില്‍ തുടരുന്നതുപോലും അധഃസ്ഥിതര്‍ക്ക് ആപത്താണെന്ന തന്റെ ചിരകാല വിശ്വാസം പ്രാവര്‍ത്തികമാക്കാന്‍ 1956 ഒൿടോബര്‍ 14ന് അംബേദ്കര്‍ മൂന്നുലക്ഷത്തോളം അനുയായികളോടൊപ്പം നാഗ്‌പൂരില്‍വെച്ച് ബുദ്ധമതം സ്വീകരിച്ചു. അവര്‍ ഇപ്പോള്‍ 'നിയോബുദ്ധിസ്റുകള്‍' എന്ന പേരിലാണ് സെന്‍സസ് റിപ്പോര്‍ട്ടില്‍ പേരുചേര്‍ക്കുന്നത്. മൂന്നുമാസത്തിനകം 1956 ഡിസംബര്‍ ആറിന് മരിക്കുകയുംചെയ്തു.

സ്വതന്ത്രഭാരതത്തിന്റെ പ്രഥമ മന്ത്രിസഭയില്‍ അംഗമായിരുന്നുകൊണ്ട് ഭരണഘടനയുടെ ശില്‍പ്പിയായി ഉയര്‍ന്ന അംബേദ്കറുടെ ജീവിതദൌത്യത്തിന്റെ ഒരുഘട്ടം 1949 നവംബര്‍ 26ന് ഭരണഘടന നിലവില്‍വന്നതാണ്. പക്ഷേ, ഭരണഘടനകൊണ്ടുമാത്രം നവഭാരതം കെട്ടിപ്പടുക്കാനാകുകയില്ല. അത് നല്‍കുന്ന പരമാധികാരവും മൌലികാവകാശങ്ങളും നടപ്പില്‍വരണമെങ്കില്‍ അതിന് പല നിയമനിര്‍മാണങ്ങളും സാമ്പത്തിക നടപടികളും ആവശ്യമാണ്. അംബേദ്കര്‍ ഒരു മാർൿസിസ്‌റ്റായിരുന്നില്ല. പക്ഷേ, മാർൿസിസത്തിന്റെ ക്രിയാത്മകമായ പല വശങ്ങളും പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് നന്മവരുത്തണമെന്നും സമൂഹത്തെ പുനഃസംഘടിപ്പിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ഇംഗ്ളീഷിലുള്ള അദ്ദേഹത്തിന്റെ സമ്പൂര്‍ണ കൃതികളില്‍ മൂന്നാം സഞ്ചികയില്‍ ബുദ്ധനോ മാർൿസോ എന്നൊരു ചിന്താര്‍ഹമായ പ്രബന്ധമുണ്ട്. അതില്‍ ബുദ്ധനെയാണ് അദ്ദേഹം ഒന്നാംസ്ഥാനത്ത് പ്രതിഷ്‌ഠിക്കുന്നതെങ്കിലും ബുദ്ധന്റെ പല ആശയങ്ങളും മാര്‍ക്സിസത്തില്‍ അടങ്ങിയിട്ടുണ്ടെന്നും അവ വര്‍ഗരഹിതവും ജാതിരഹിതവും സാമ്പത്തിക ഉച്ചനീചത്വങ്ങളില്ലാത്തതുമായ ഒരു സമൂഹത്തിന്റെ സൃഷ്‌ടിക്ക് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വാദിക്കുന്നു. ജീവിതത്തിന്റെ അവസാനകാലത്ത് എഴുതിയ ഈ പ്രബന്ധം അംബേദ്കറുടെ ദാര്‍ശനികവും രാഷ്‌ട്രീയവും സാമൂഹ്യവുമായ ഒരു 'മാനിഫെസ്‌റ്റോ' ആയി കരുതാം.

1949ല്‍ ഭരണഘടന അംഗീകരിച്ചതിനുശേഷം അദ്ദേഹം ശ്രദ്ധതിരിച്ചത് ഹിന്ദുസമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സ്‌ത്രീപീഡനങ്ങളും അവസാനിപ്പിക്കാനുള്ള ഒരു നിയമനിര്‍മാണത്തിലാണ്. അത് ദളിതരെ സംബന്ധിച്ചും പിന്നോക്കക്കാരെ സംബന്ധിച്ചും മാത്രമല്ല മേല്‍ജാതിക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്ന അനീതിയും അന്യായങ്ങളും അവസാനിപ്പിക്കാനാണ്. കുടുംബസ്വത്തില്‍ സ്‌ത്രീകള്‍ക്ക് അവകാശം നല്‍കുക, ബഹുഭാര്യാത്വം അവസാനിപ്പിക്കുക, വിധവാവിവാഹം അനുവദിക്കുക, വിവാഹമോചനവും വിവാഹവും നീതിയുക്തവും ചിട്ടപ്പടിയുമായ നിയമം മുഖേന ആകുക എന്നതെല്ലാം അടങ്ങുന്ന ഈ നിയമസംഹിതയ്‌ക്ക് 'ഹിന്ദുകോഡ് ബില്‍' എന്നാണ് പേര്. ഹൈന്ദവ വര്‍ഗീയവാദികള്‍ മാത്രമല്ല പ്രഥമ പ്രസിഡന്റായിരുന്ന രജേന്ദ്രപ്രസാദിനെപ്പോലുള്ള കോൺഗ്രസുകാരും ഈ ബില്ലിനെ എതിര്‍ത്തു. പ്രധാനമന്ത്രി നെഹ്റു അതിന് അനുകൂലമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പാര്‍ടിയുടെ പിന്തുണ നേടാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ഹിന്ദുകോഡ് ബില്‍ പല ബില്ലുകളാക്കി മാറ്റുകയും പ്രധാനപ്പെട്ട പലതും ഒഴിവാക്കുകയും ചെയ്യുക എന്ന ഒത്തുതീര്‍പ്പിലേക്കാണ് നെഹ്റു എത്തിയത്. അംബേദ്കര്‍ ഇക്കാര്യത്തിലാണ് ആദ്യമായി കോൺഗ്രസുമായി തെറ്റിയത്. ഇങ്ങനെയാണെങ്കില്‍ തന്നെപ്പോലുള്ള ഒരാള്‍ക്ക് നെഹ്റു മന്ത്രിസഭയില്‍ സ്ഥാനമില്ല എന്നും രാജിവയ്ക്കുകയാണെന്നും നെഹ്റുവിന് അംബേദ്കര്‍ എഴുതി. ഒടുവില്‍ അദ്ദേഹം 1951 സെപ്തംബര്‍ 27ന് മന്ത്രിസഭയില്‍നിന്ന് രാജിവച്ചു.

സ്വതന്ത്രഭാരതത്തിന്റെ നിര്‍മിതിയില്‍ ഇത്രയേറെ വലിയ പങ്കുവഹിച്ച അംബേദ്കറെ തുടര്‍ന്ന് കോൺഗ്രസ് അവഗണിക്കുകയാണ് ചെയ്തത്. അദ്ദേഹം മരിച്ചതിനുശേഷവും അങ്ങനെതന്നെ. 1977ല്‍ കേന്ദ്രത്തില്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് പ്രഥമ കോൺഗ്രസിതര സര്‍ക്കാര്‍ വന്നതിനുശേഷം മാത്രമാണ് അംബേദ്കര്‍ വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ജന്മദിനവും ജന്മശതാബ്‌ദിയും എല്ലാം ആഘോഷിക്കാന്‍ തുടങ്ങി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ വി പി സിങ് പ്രധാനമന്ത്രിയായതിന് ശേഷം അംബേദ്കറും ദളിതരും പിന്നോക്ക സമുദായക്കാരും ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സജീവപ്രശ്‌നമാകാന്‍ തുടങ്ങി. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടിന് വി പി സിങ് നല്‍കിയ അംഗീകാരം പ്രസിദ്ധമാണല്ലോ.

ഇങ്ങനെ വളരെയേറെ കാര്യങ്ങള്‍ സ്വതന്ത്രഭാരതത്തിലെ മറ്റേത് നേതാവിനെയും ഭരണാധികാരിയെയുംകാള്‍ ഉള്‍ക്കാഴ്‌ചയോടുകൂടി അധഃസ്ഥിതരുടെ ശാക്തീകരണത്തിനായി അംബേദ്കര്‍ തുടങ്ങിവച്ചു. സംവരണപ്രശ്‌നങ്ങളെല്ലാം പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നുവരുമ്പോള്‍ അംബേദ്കറെ നാം കൃതജ്ഞതാപൂര്‍വം ഓര്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ അംബേദ്കര്‍ തന്റെ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ സ്ഥാപിച്ച റിപ്പബ്ളിക്കന്‍ പാര്‍ടി ശിഥിലീകൃതമായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് പ്രധാനമന്ത്രി മായാവതിയെപ്പോലുള്ളവര്‍ അധികാരത്തിനുവേണ്ടിയുള്ള ഉപജാപങ്ങള്‍ക്കിടയില്‍ അംബേദ്കറെ വിസ്‌മരിക്കുന്നു. സവര്‍ണാധിപത്യവുമായി സഖ്യമുണ്ടാക്കുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയും നമ്മുടെ സോഷ്യലിസ്‌റ്റ് സ്വപ്നങ്ങളും അനശ്വരനായ ദാദാസാഹേബ് അംബേദ്കറുടെ സ്‌മരണയും ആശയങ്ങളുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ 120-ആം ജന്മവാര്‍ഷികത്തില്‍ പുരോഗമന ഭാരതം അദ്ദേഹത്തിന്റെ സ്‌മരണയ്‌ക്കുമുമ്പില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

******

പി ഗോവിന്ദപ്പിള്ള, കടപ്പാട് : ദേശാഭിമാനി

9 comments:

വര്‍ക്കേഴ്സ് ഫോറം said...

ബുദ്ധിശക്തിയിലും പ്രതിഭാവിലാസത്തിലും ത്യാഗസന്നദ്ധതയിലും അര്‍പ്പണബോധത്തോടുകൂടിയ സേവനമനോഭാവത്തിലും അതികായരായവരെ സൃഷ്ടിച്ച നാടാണ് ഭാരതം. ഇരുനൂറ് വര്‍ഷത്തെ പ്രക്ഷുബ്‌ധവും സംഘര്‍ഷഭരിതവുമായ ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്‌ചയില്‍നിന്ന് ഇന്ത്യ മുക്തിനേടിയ ഇരുപതാംനൂറ്റാണ്ട് ഈ പൊതുനിയമത്തിനു അപവാദമായിരുന്നില്ല. രവീന്ദ്രനാഥ ടാഗോറിനെപ്പോലുള്ള മഹാകവികളും സി വി രാമനെപ്പോലുള്ള ശാസ്ത്രജ്ഞന്മാരും ഗാന്ധിയെയും നെഹ്റുവിനെയുംപോലുള്ള ജനനായകരും ഇരുപതാംനൂറ്റാണ്ടിലെ ഇന്ത്യന്‍ പൊതുജീവിതത്തെയും പ്രകാശമാനമാക്കിത്തീര്‍ത്തു. ഈ നിരയില്‍പ്പെട്ട ഒരതികായനായ മഹാ പ്രതിഭയായിരുന്നു ഡോ. ഭീം റാവു റാംജി അംബേദ്കര്‍ എന്നു പറഞ്ഞാല്‍ അത് അക്ഷന്തവ്യമായ ഒരു ആനോക്തി മാത്രമായിരിക്കും.

യുഗയുഗാന്തരങ്ങളായി നിലനിന്ന പ്രാകൃതവും മനുഷ്യരാശി മറ്റൊരിടത്തും അനുഭവിച്ചിട്ടില്ലാത്തതുമായ ജാതിശ്രേണിയിലെ ഏറ്റവും താഴെത്തട്ടിലെ 'മഹര്‍' ജാതിയില്‍ പിറന്ന ദാദാസാഹേബ് അംബേദ്കര്‍ എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വം അഭിസംബോധനചെയ്യുന്ന ഡോൿടര്‍ ബി ആര്‍ അംബേദ്കറുടെ ജീവിതവും പോരാട്ടവും അനന്യസാധാരണമായ അറിവിന്റെയും ആദര്‍ശശുദ്ധിയുടെയും വിപ്ളവവീര്യത്തിന്റെയും ഇതിഹാസമാണ്. മധ്യപ്രദേശിലെ ഒരു കുഗ്രാമമായ മരുവില്‍ റാംജി സൿപാലിന്റെയും ഭീമാഭായിയുടെയും പതിനാലുമക്കളില്‍ അവസാനത്തെ ആളായിരുന്നു അംബേദ്കര്‍.

Mohamed Salahudheen said...

അംബേദ്കറെ കോൺഗ്രസ് മാത്രമാണോ അവഗണിച്ചത്. കോണ്ഗ്രസ്സുകാര്ക്ക് ഇതൊന്നും വലിയ വിഷയമല്ലെന്നത് ശശി തരൂരിന്റെ ട്വീറ്റുകള് നോക്കിയാല് മനസ്സിലാവും.

ജിജി said...

'അംബേദ്കര്' ഒരു മാസത്തിനകം തമിഴിലേക്ക് മൊഴിമാറ്റാന് ഉത്തരവ്
Wednesday, May 19, 2010
ചെന്നൈ: നാല് ദേശീയ അവാര്ഡുകള് അടക്കം ഒട്ടേറെ പുരസ്കാരങ്ങള് നേടിയ ബാബാസാഹബ് അംബേദ്കര് എന്ന സിനിമ തമിഴിലേക്ക് മൊഴിമാറ്റം നടത്തി ഒരു മാസത്തിനകം പ്രദര്ശിപ്പിക്കാന് നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. സിനിമക്ക് രണ്ടാഴ്ചക്കകം വിനോദ നികുതിയിളവ് പ്രഖ്യാപിക്കണമെന്ന് കോടതി തമിഴ്നാട് സര്ക്കാറിനോട് ആവശ്യപ്പെട്ടു.
അംബേദ്കറുടെ ജീവിതം ആസ്പദമാക്കി ദേശീയ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് 1998ല് നിര്മിച്ച സിനിമ റിലീസ് ചെയ്തിട്ടില്ല. ജബ്ബാര് പട്ടേല് സംവിധാനം ചെയ്ത സിനിമയില് മുഖ്യകഥാപാത്രമായ അംബേദ്കറെ അവതരിപ്പിക്കുന്നത് മലയാളത്തിന്റെ നടന് മമ്മൂട്ടിയാണ്. ഇംഗ്ലീഷില് നിര്മിച്ച സിനിമ തമിഴിലേക്ക് മൊഴിമാറ്റി പ്രദര്ശിപ്പിക്കാന് 2006ല് തമിഴ്നാട് സര്ക്കാര് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്, ഇതുവരെ നടപടിയുണ്ടായില്ല. ഇതു ചോദ്യം ചെയ്താണ് അഭിഭാഷകനായ സത്യചന്ദ്രന് ഹൈകോടതിയെ സമീപിച്ചത്.

ജിജി said...

ജബ്ബാര് പട്ടേല് എന്ന പ്രശസ്തനായ മറാത്തി സംവിധായകന് ബാബാസാഹിബ് ബി. ആര്. അംബേദ്കറുടെ ജീവിതത്തെ ആസ്പദമാക്കി 12 കൊല്ലം മുമ്പ് ഒരു ബഹുഭാഷാ ചലച്ചിത്രം നിര്മ്മിക്കുകയുണ്ടായി. മമ്മൂട്ടിയാണ് അതില് അംബേദ്കറായി പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ളവര്ക്ക് ഇതുവരെ അത് കാണാന് അവസരമുണ്ടായിട്ടില്ല.

ചിത്രത്തിന്റെ തമിഴ് ഭാഷ്യം ഏറ്റവും വേഗത്തില് റിലീസ് ചെയ്യാന് നാഷനല് ഫിലി, ഡവലപ്മെന്റ് കോര്പ്പൊറേഷനോടും അതിന് വിനോദനികുതി ഇളവ് നല്കുന്ന കാര്യത്തില് രണ്ടാഴ്ചക്കുള്ളില് തീരുമാനമെടുക്കാന് തമിഴ് നാട് സര്ക്കാരിനോടും മദ്രാസ് ഹൈക്കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടു. (കൂടുതല് വിവരങ്ങള്ക്ക് ഇന്നത്തെ ഹിന്ദു പത്രത്തിലെ റീഡേഴ്സ് എഡിറ്റര് എസ്. വിശ്വനാഥന്റെ പഒക്തി കാണുക. http://www.hindu.com/2010/05/24/stories/2010052452661100.htm).

കേരളത്തിലും ഈ മമ്മൂട്ടി ചിത്രം പ്രദര്ശനത്തിയിട്ടില്ല. പക്ഷെ സൂപ്പര്താരത്തിന്റെ ആരാധകവൃന്ദമൊ അദ്ദേഹത്തിന് ഏറെ സ്വാധീനമുള്ള താര സംഘടനയായ അമ്മയൊ സിനിമയെ രക്ഷിക്കണമെന്ന് മുറവിളി കൂട്ടുന്ന നിര്മ്മാതാക്കളുടെ സംഘടനയൊ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന മറ്റേതെങ്കിലും സംഘടനയൊ ചെറുവിരല് പോലുമനക്കിയതായി അറിവില്ല.

തമിഴ് നാട്ടില് സംഭവിച്ചതുപോലെ ആരെങ്കിലും കോടതിയില് പോയി ഉത്തരവ് വാങ്ങുന്നതിനു കാത്തിരിക്കാതെ ചിത്രത്തിന്റെ മലയാള പതിപ്പ് ഉടന് റിലീസ് ചെയ്യിപ്പിക്കാനും നികുതി ഇളവു നല്കി അതിനെ പ്രോത്സാഹിപ്പിക്കാനും കേരള സര്ക്കാര് തയ്യാറാകണം.
Posted by B.R.P.Bhaskar at Monday, May 24, 2010

ജിജി said...

സത്യാന്വേഷി said...
സഖാവ് മമ്മൂട്ടി പഴശ്ശിരാജായോ മറ്റോ ആയി അഭിനയിക്കുമ്പോഴേ സര്ക്കാരിനു കനിവു തോന്നൂ.ബാബാസാഹിബ് ബ്രിട്ടീഷ് ചാരനല്ലേ? വിപ്ലവകാരികള് അത്തരം ബൂര്ഷ്വാ സിനിമകളെ പ്രോത്സാഹിപ്പിക്കാമോ?നാഴികയ്ക്കു നാല്പ്പതു വട്ടം അംബേഡ്കറെ പിടിച്ചാണയിടുന്ന സംഘടനകളുള്പ്പെടെ ആരും ഈ ചിത്രം പുറത്തിറങ്ങാത്തതില് പരിഭവം കാണിക്കുന്നതു കാണാനില്ല. പിന്നെ സര്ക്കാരിനെ കുറ്റം പറയുന്നതെങ്ങനെ?
Monday, May 24, 2010 1:11:00 PM GMT+05:30

ജിജി said...

S. Viswanathan
In a significant intervention, the First Bench of the Madras High Court directed the National Film Development Corporation (NFDC) on May 18 “to take all possible steps to release at an early date the Tamil version of its English film, Dr. Babasaheb Ambedkar, released in 1998. The Bench comprising Acting Chief Justice Elipe Dharma and Justice K.K. Sasidharan also directed the State Government to “decide the issue regarding tax concession as claimed by the distributor of the Tamil version” within two weeks. Disposing of a writ petition filed by a lawyer, S. Sathia Chandran, under Article 226 of the Constitution, the judges further directed the NFDC, a Government of India enterprise based in New Delhi, to release the film “as expeditiously as possible and in any case, within a period of four weeks” from the date of receipt of the order. Article 226 of the Constitution relates to the power of High Courts to issue certain writs. Clause 2 states: “The power conferred by clause (1) to issue directions, orders or writs to any Government, authority or person may also be exercised by any High Court exercising jurisdiction in relation to the territories within which the cause of action, wholly or in part, arises for the exercise of such power, notwithstanding that the seat of such Government or authority or the residence of such person is not within those territories.)”
The orders, when acted upon, will hopefully bring to an end the long wait of film-lovers in Tamil Nadu, particularly those working in the fields of human rights and social justice, besides large sections of the general public, including Dalits, to watch the acclaimed film. Directed by paediatrician-turned-filmmaker Jabbar Patel, the film was released 12 years ago to mark the birth centenary of Dr. B.R. Ambedkar (1891-1956), one of the architects of the Constitution of India. The film was produced at a cost of Rs. 7.75 crore with funds provided by the central and Maharashtra governments in 1991.
Veteran Malayalam actor Mammootty's stellar performance as Dr Ambedkar brought him the National Award for acting in 1999. The film also bagged awards in the categories of Best English Film and Best Art Direction. On the choice of Mammootty, Jabbar Patel said in an interview to The Week: “I searched all over the world for somebody who would be able to perform and look like Ambedkar. I chose Mammootty after screening hundreds of actors in India and abroad.”

ജിജി said...

Critical acclaim
The feature film received detailed reviews and critical acclaim in the media across the country. Several mainstream newspapers and magazines published insightful interviews with Jabbar Patel on his highly professional filming of Dr Ambedkar's life and times. “In fact, the talent that has gone into the film is what makes it well-researched and slickly-produced,” said a reviewer. The scriptwriters included a former Editor of Free Press Journal, Aru Sadhu; and an Ambedkar-scholar, Y.D. Phadke, reviewed the script for authenticity.
Although the producers said the film was dubbed in nine languages, the Tamil version is yet to see the light of day. Tamil Nadu's Information and Publicity Minister Parithi Ilamvazhuthi told the State Assembly on May 7, 2007, that the State Government had granted Rs. 10 lakh to dub the Ambedkar film in Tamil. He also recalled that the State Government provided a grant of Rs. 99 lakh to make a film on the champion of the social justice, Periyar E.V. Ramasamy, and ordered tax exemption for screening the film. He promised that the film would be released “soon.” Recently, advocates and students of Madurai Law College and social activists staged a demonstration in Madurai demanding the release of the film. They raised slogans against governments at the Centre and in the States for not arranging the release of the film even a decade after its making. They attributed motives to the authorities. Nothing much seems to have happened. The petitioner said in his affidavit: “It is an undisputed fact that if the film on Dr. Ambedkar is released in Tamil, it would certainly awaken and enlighten the toiling masses, the Dalits, towards working for an egalitarian and truly casteless society, which is the ideal of the Constitution, as dreamt of by Dr. Ambedkar.”
It is not as if Tamil Nadu is the only State in which there was no public screening of the film in the regional language. Even in States where the film was exhibited, the authorities were reportedly not very keen to take it to larger audiences. The indifference of the authorities, some Dalit activists said, was aligned with the reluctance of “upper caste” owners of cinema houses in several places.

ജിജി said...

Its screening and questions
The inordinate delay in the attempt to get the film screened in Tamil Nadu raises some questions. How was it that either the government enterprise, NFDC, or central and State government authorities did not take any serious initiative for such a long period to provide access to the film for the people of a progressive State, which accounts for the third largest presence of Dalits in the country, for whose rights Dr Ambedkar fought all his life and for whom it could have been an inspiring experience? How could the leaders of the principal political parties, who are legitimately proud of their long, uncompromising struggles against caste-based discrimination and their continuous fight for social justice, have been so slow in taking to the people the message of the one who dedicated his life, his outstanding intellect, and his many gifts to the concept of affirmative discrimination and facilitated the extension of reservation benefits to more sections of the socially and educationally backward people, on an appropriate occasion? One possible explanation from the authorities for this lapse could be that when the film was launched in the late 1990s at the national level, some regions in Tamil Nadu were badly affected by caste-related violence and mindless killings and so it was not the right time to screen the film. But then, even assuming that such fears were not ill founded, it should be noted that the situation in the State took a turn for the better from mid-2000. The screening of the film could not have been much of a problem. In any case, a national leader like Dr Ambedkar, whose contribution to the Indian polity and democracy was second to none and whose influence today is perhaps greater than at any point during his lifetime, deserves better.
Boasting a film industry that produces about 120 films every year and generates an annual revenue of not less than Rs. 800 crore and more than 1,800 cinema houses, Tamil Nadu could hardly throw the blame on any resource crunch for the delay in arranging for the public screening of a historic film of undisputed educational value. The authorities would do well to expedite the process of giving a tax waiver to the film and facilitate its screening for the benefit of all sections of the people, especially the youth and students. The role of the media in monitoring and indeed ensuring such socially beneficial outcomes is important.
readerseditor@thehindu.co.in

നിസ്സഹായന്‍ said...

"അവര്‍ക്കാവശ്യം 'അയിത്ത'വും 'സാമ്പത്തിക മേല്‍ക്കോയ്മ'യും 'പൌരാവകാശ നിഷേധങ്ങ'ളും ഇല്ലാതാക്കുക എന്നതിനപ്പുറം അധികാരഘടനയില്‍ അര്‍ഹമായ പങ്ക് ലഭിക്കുക എന്നതുകൂടിയാണ് "

മേല്‍ പറഞ്ഞ ആവശ്യം ദളിതരുടെ മാത്രമല്ല, പിന്നോക്കക്കാരുടേതും കൂടിയാണ്. അധികാരത്തിലെ പങ്കാളിത്തത്തെ വ്യഖ്യാനിച്ചും വളച്ചൊടിച്ചും ക്രീമിലെയര്‍ എന്ന സാമ്പത്തികസംവരണ വാദം ഫലപ്രദമായി നടപ്പാക്കാന്‍ സവര്‍ണഭരണകൂടങ്ങള്‍ക്കു കഴിഞ്ഞു. ഇതിനെ പിന്‍തുണക്കുന്ന നയങ്ങള്‍ തന്നെ സി.പി.എമ്മും പിന്തുടരുന്നു. ആര് ആരെയാണ് പിന്നെ കുറ്റം പറയുന്നത് ?