“ ഓമനെ, ഒരുവേള പഴക്കമേറിയാൽ ഈ
നാറ്റവും നമുക്ക് സുഗന്ധമായ് വരാം”
എന്ന് കവി പറഞ്ഞപോലെ അമേരിക്കൻ ബാന്ധവം മൂത്തു മൂത്ത് അമേരിക്കക്കാരൻ കാണിക്കുന്ന എന്തു വൃത്തികേടും അതുപോലെ പകർത്തുന്നത് അന്തസായി കരുതുന്ന ഒരു പതനത്തിൽ നാടിന്നെത്തിച്ചേർന്നിരിക്കുന്നു.
സെക്യൂരിറ്റി വേണ്ടുന്ന വൻകിടക്കാരന് സെക്യൂരിറ്റിവച്ചും സെക്യൂരിറ്റിയില്ലാത്ത ചെറുകിടക്കാരന് അതില്ലാതെയും വായ്‌പ നൽകാൻ ഇവിടെ വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ സമ്പാദ്യം നിക്ഷേപമായി സർക്കാർ ബാങ്കുകളിൽ നിറഞ്ഞപ്പോൾ ജനങ്ങൾക്ക് പൂർണ സുരക്ഷിതത്വം അനുഭവപ്പെട്ടു. വായ്പ, ആവശ്യക്കാരന് കിട്ടിയിരുന്നു. ചില അപവാദങ്ങളുണ്ടായിരുക്കാം. പക്ഷെ, വൻ തട്ടിപ്പും വെട്ടിപ്പും അഴിമതിയും ഉണ്ടായില്ല. ഇൻഷുറൻസ്, സർക്കാർ കമ്പനികളിൽ ഭദ്രമായിരുന്നു. സർക്കാരിന്റെ കൈകൾ കെടാതെ സൂക്ഷിക്കുന്ന ഭദ്രദീപം വെളിച്ചം പരത്തുന്നതു കണ്ട് ജനങ്ങൾ സംപ്രീതരായി. കൃഷി, വ്യവസായം തുടങ്ങി ഉല്പാദനരംഗത്ത് വളർച്ചയും ഉണർവും ഉണ്ടായി.
ഇപ്പോൾ എല്ലാം തകിടം മറിയുകയാണ്. വിദേശിപ്രേമം ഒരു ബാധപോലെ ഭരണധികാരികളെ പിടികൂടിയിരിക്കുന്നു.
സർക്കാർ ബാങ്കുള്ളപ്പോൾ നമുക്കെന്തിനാണ് വിദേശബാങ്ക്, വിദേശ ഇൻഷ്വറൻസ് ? പട്ടാഭി സീതാരാമയ്യയെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികൾ സാമ്രാജ്യത്വ ചൂഷണത്തിന്റെ തിരുക്കുറ്റികളെന്നു വിളിച്ച് ഒരു കാലത്ത് വിദേശ ബാങ്കുകളെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലിന്നുള്ള വൻകിട ബാങ്കുകളിൽ പലതും ആരംഭിച്ചത് വിദേശ ചൂഷണത്തിനെതിരെയായിരുന്നു. ദേശീയ സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു ഈ ദേശീയ ബാങ്കുകൾ മുന്നോട്ടു വച്ച മുദ്രാവാക്യം.
വിദേശ ഇൻഷുറൻസ് കമ്പനികൾ ജനങ്ങളിൽ നിന്നും പ്രീമിയം ശേഖരിച്ചു പണം വിദേശത്തേക്ക് കടത്തിയ ശേഷം സ്ഥാപനം പൊളിച്ചപ്പോൾ ഉള്ള സമ്പാദ്യം മുഴുവൻ ചോർന്നുപോയ ഇന്ത്യാക്കാരന്റെ പരിദേവനം കണ്ടാണ് നെഹ്രു സർക്കാർ വിദേശക്കമ്പനികളെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചത്. പൊതുമേഖലയിൽ ലൈഫ് ഇൻഷുറൻസ് ആരംഭിച്ചത്. സർക്കാർ കമ്പനികൾ ഇൻഷുറൻസ് വ്യവസായം സ്‌തുത്യർഹമായി കൈകാര്യം ചെയ്യുമ്പോൾ ഇപ്പണി ചെയ്യാൻ സായിപ്പിനെ വീണ്ടുമെന്തിനാണിവിടെ ക്ഷണിച്ചുവരുത്തുന്നത് ?
അതെ, പഴയ നാറ്റമെല്ലാം ഇവിടെയിപ്പോൾ സുഗന്ധമായി മാറുകയാണ്.
സായിപ്പിന്റെ ബാങ്ക് ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു.
സായിപ്പിന്റെ ഇൻഷുറൻസ് കമ്പനി പൊട്ടിച്ചിതറി, അതിനെ തൊട്ടവരുടെയെല്ലാം കൈപൊള്ളി.
ഈ നാറ്റം ലോകമാകെ പരക്കയാണ്
സ്ലം ഡോഗ് മില്യണയറിൽ അമിതാഭ് ബച്ചനെ കാണാൻ അമേദ്യത്തിലഭിഷിക്തനായി കക്കൂസ് കുഴിയിൽ നിന്നോടുന്ന ധാരാവിയിലെ കുട്ടിയെപ്പോലെ അവർ സായിപ്പിനു പിറകെ പായുകയാണ്.
Subscribe to:
Post Comments (Atom)
6 comments:
പട്ടാഭി സീതാരാമയ്യയെപ്പോലുള്ള സ്വാതന്ത്ര്യസമരസേനാനികൾ സാമ്രാജ്യത്വ ചൂഷണത്തിന്റെ തിരുക്കുറ്റികളെന്നു വിളിച്ച് ഒരു കാലത്ത് വിദേശ ബാങ്കുകളെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലിന്നുള്ള വൻകിട ബാങ്കുകളിൽ പലതും ആരംഭിച്ചത് വിദേശ ചൂഷണത്തിനെതിരെയായിരുന്നു. ദേശീയ സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു ഈ ദേശീയ ബാങ്കുകൾ മുന്നോട്ടു വച്ച മുദ്രാവാക്യം.
ഇന്നോ?
നാട്ടിലെ പൊതു മേഖല വിറ്റത് പഴയ കഥ ഇന്നിപ്പോള്‍ നാടിണ്റ്റെ പരമാധികാരം വിറ്റിരിക്കുകയാണ അമേരിക്കയില്‍ നിന്നും മറ്റും സ്ഥനര്‍ത്ഥികളെ ഇറക്കുമതി ചെയ്യുകയാണ... കാത്തിരിക്കുക നാടിന്ന് സംഭവിക്കുന്ന ദുരിതങ്ങള്‍ എന്താണെന്നറിയാന്‍....
നിസ്സംഗരായി നോക്കിനില്‍കുകയോ അരാഷ്ട്രീയരായ് നിലവിളിക്കുകയോ അല്ല ഒരു പുതിയ പകരക്കാരനായി തുനിഞ്ഞിറങ്ങുകയാണ വേണ്ടത്..
Capitalist Financial markets showed how hollow progress is in capitalist economy.
Indian Media who were so openly writing about communists opposing 'opening the market' and to paint them as against progress. What do they have to say now? Why are they so silent? What would have happened to Indian pension and insurance sector if it was openeed up.
Those fools who shout in top of their voice that Indian banking system is not affected, do not realize that it is because of not opening the markets for greed of the rich that it is not so much affected.
I really feel sad for those fools who do not understand what they are saying even in these difficult times for Capitalism.
നന്നായിട്ടുണ്ട്!
അഭിനന്ദനങ്ങള്‍ .
നല്ല പോസ്റ്
നല്ല പോസ്റ്
Post a Comment