"പുരുഷന്മാർ കൊല്ലുമ്പോൾ, നമ്മൾ സ്‌ത്രീകൾ ജീവിതത്തെ നിലനിർത്തി സംരക്ഷിക്കാന്‍ പോരാടുന്നു. പുരുഷന്മാർ നിശബ്ദരായിരിക്കുമ്പോൾ, ആദർശങ്ങൾക്കുവേണ്ടി പരമാവധി ശബ്ദമുയർത്തുകയെന്നതാണ് നമ്മൾ സ്‌ത്രീകളുടെ കടമ.'' - ക്ളാരസെത്കിന്‍
സാർവദേശീയ വനിതാദിനമായ മാർച്ച് 8 ന്റെ സ്‌മരണയിൽ ജ്വലിച്ചു നിൽക്കുന്ന പേരാണ് ക്ളാരാസെത്കിന്‍. 1910 ൽ കോപ്പന്‍ഹേഗനിൽ നടന്ന തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ രണ്ടാം ഇന്റെർനാഷണിൽ വെച്ച് സാർവദേശീയ വനിതാദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ക്ളാരാസെത്കിനാണ്. അത്തരമൊരു ദിനാചരണത്തിന്റെ ഭാഗമായി എല്ലാരാജ്യത്തും അന്നേ ദിവസം സ്‌ത്രീകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പരിപാടികളും ഉണ്ടാകണമെന്ന നിർദ്ദേശവും ക്ളാരാസെത്കിന്‍ മുന്നോട്ടു വെച്ചു. 17 രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്‌ത്രീകൾ പങ്കെടുത്ത ആ സമ്മേളനം ഐകകണ്ഠേന ക്ളാരയുടെ നിർദ്ദേശം അംഗീകരിച്ചു.
1911 ൽ ആസ്‌ട്രിയ, ഡെന്മാർക്ക്, ജർമ്മനി, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ മാർച്ച് 19 ന് സാർവദേശീയ വനിതാദിനം ആദ്യമായി ആചരിക്കപ്പെട്ടു. പത്തുലക്ഷത്തിലധികം സ്‌ത്രീകളും പുരുഷന്മാരും പങ്കെടുത്ത റാലികളാണ് ഈ രാജ്യങ്ങളിൽ നടന്നത്. സ്‌ത്രീകൾക്ക് തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, വോട്ടു ചെയ്യാനും അധികാരത്തിനുമുള്ള അവകാശം, വിവേചനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളാണ് ഈ റാലികളിൽ ഉയർന്നുകേട്ടത്.
ഒരാഴ്ച കഴിയുന്നതിനുമുമ്പ് മാർച്ച് 25 ന് ന്യൂയോർക്ക് നഗരത്തിൽ നടന്ന 'ട്രയാംഗിൾ ഫയർ' എന്നറിയപ്പെടുന്ന ദുരന്തത്തിൽ 140 ലധികം തൊഴിലാളി സ്‌ത്രീകൾ വെന്തുമരിച്ചു. ഇവരിൽ നല്ല പങ്കും ഇറ്റലിക്കാരും ജൂതന്മാരായ കുടിയേറ്റക്കാരുമായിരുന്നു. ഈ ദുരന്തം തൊഴിലെടുക്കുന്ന സ്‌ത്രീകൾ നേരിടുന്ന മോശം തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ചും തൊഴിൽ നിയമങ്ങളുടെ അപര്യാപ്തത സംബന്ധിച്ചുമുള്ള ചർച്ചകൾക്ക് പ്രചോദനമായി. തുടർന്നുള്ള വർഷത്തെ സാർവദേശീയ വനിതാദിനാചാരണത്തിന്റെ മുഖ്യചർച്ചാവിഷയം തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ അവകാശങ്ങളായിരുന്നു.
1913 ഫെബ്രുവരിയിലെ അവസാന ഞായറാഴ്‌ചയാണ് റഷ്യയിൽ ആദ്യമായി സാർവദേശീയ വനിതാദിനം ആഘോഷിച്ചത്. പിന്നീട് നടന്ന ചർച്ചകളെത്തുടർന്ന് സാർവദേശീയ വനിതാദിനം മാർച്ച് 8 എന്ന് തീരുമാനിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 1914 ൽ യൂറോപ്പിലെ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും സാർവദേശീയ വനിതാദിനം യുദ്ധത്തിനെതിരെയുള്ള പ്രചരണത്തിനും സമാധാനത്തിനായുള്ള സ്‌ത്രീകളുടെ ഐക്യദാർഢ്യ പ്രഖ്യാപനത്തിനുമായി സമർപ്പിക്കപ്പെട്ടു.
1917 ഫെബ്രുവരിയുടെ അവസാന ഞായറാഴ്ച റഷ്യയിലെ സ്‌ത്രീകൾ 'ഭക്ഷണത്തിനും സമാധാന'ത്തിനുമായുള്ള ഐതിഹാസിക സമരത്തിനു തുടക്കം കുറിച്ചു. 20 ലക്ഷത്തിലധികം റഷ്യന്‍ പട്ടാളക്കാരാണ് ഒന്നാംലോകമഹായുദ്ധത്തിൽ കൊല്ലപ്പെട്ടത്. (റഷ്യയിൽ അന്ന് നിലവിലുണ്ടായിരുന്ന ജൂലിയന്‍ കലണ്ടർ പ്രകാരം ഫെബ്രുവരി 23 നാണ് ഇത് ആരംഭിച്ചത്. ഗ്രിഗോറിയന്‍ കലണ്ടർ പ്രകാരം ഈ ദിവസം മാർച്ച് 8 ആയിരുന്നു.) ഈ സമരം സാർ ചക്രവർത്തി സ്ഥാനത്യാഗം ചെയ്യുന്നതുവരെ തുടർന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ട സാർവദേശീയ വനിതാദിനം ഇന്ന് വികസിത-വികസ്വര- അവികസിത രാജ്യങ്ങളിൽ ഒരുപോലെ ആഘോഷിക്കപ്പെടുന്ന ഒരു ദിനമായി മാറിയിരിക്കുന്നു. ഓരോവർഷവും സാർവദേശീയ വനിതാദിനത്തിന്റെ സ്വീകാര്യതയും പങ്കാളിത്തവും വർദ്ധിച്ചുവരുന്നു. ചൈന, അർമീനിയ, റഷ്യ, അസർബൈജാന്‍,ബെലാറസ്, ബൾഗേറിയ, കസാക്കിസ്ഥാന്‍, കിർഗിസ്ഥന്‍, മാസെഡോണിയ, മോൽഡോവ, മംഗോളിയ, തജികിസ്ഥാന്‍, യുക്രൈന്‍, ഉസ്‌ബക്കിസ്ഥാന്‍ (ഇവയിൽ ഭൂരിപക്ഷവും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളാണ്), വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ സാർവദേശീയ വനിതാദിനം ഔദ്യോഗിക ഒഴിവുദിനമാണ്.
ആഗോള സാമ്പത്തിക പ്രതിസന്ധി കോടിക്കണക്കിനാളുകളെ തൊഴിൽരഹിതരാക്കിയ സാഹചര്യത്തിലാണ് ഈ വർഷത്തെ മാർച്ച് 8 ആചരിക്കപ്പെടുന്നത്. ജീവിക്കാനുള്ള അവകാശം തന്നെ സാമ്രാജ്യത്വ കയ്യേറ്റത്തിൽ നിഷേധിക്കപ്പെടുന്ന കോടിക്കണക്കിന് ജനങ്ങൾ സാമ്രാജ്യത്വത്തിനെതിരെ ഉയർത്തുന്ന മുദ്രാവാക്യങ്ങളാണ് 2009 ന്റെ മാർച്ച് 8 നെ സവിശേഷമാക്കുന്നത്.
*****
ഡോ. ടി.എന്‍.സീമ
Sunday, March 8, 2009
പോരാട്ടത്തിന്റെ ഓർമ്മദിനം വീണ്ടും
Subscribe to:
Post Comments (Atom)
1 comment:
സാർവദേശീയ വനിതാദിനമായ മാർച്ച് 8 ന്റെ സ്‌മരണയിൽ ജ്വലിച്ചു നിൽക്കുന്ന പേരാണ് ക്ളാരാസെത്കിന്‍. 1910 ൽ കോപ്പന്‍ഹേഗനിൽ നടന്ന തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ രണ്ടാം ഇന്റെർനാഷണിൽ വെച്ച് സാർവദേശീയ വനിതാദിനം എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് ക്ളാരാസെത്കിനാണ്. അത്തരമൊരു ദിനാചരണത്തിന്റെ ഭാഗമായി എല്ലാരാജ്യത്തും അന്നേ ദിവസം സ്‌ത്രീകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പരിപാടികളും ഉണ്ടാകണമെന്ന നിർദ്ദേശവും ക്ളാരാസെത്കിന്‍ മുന്നോട്ടു വെച്ചു. 17 രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്‌ത്രീകൾ പങ്കെടുത്ത ആ സമ്മേളനം ഐകകണ്ഠേന ക്ളാരയുടെ നിർദ്ദേശം അംഗീകരിച്ചു.
1911 ൽ ആസ്‌ട്രിയ, ഡെന്മാർക്ക്, ജർമ്മനി, സ്വിറ്റ്സർലന്റ് തുടങ്ങിയ രാജ്യങ്ങളിൽ മാർച്ച് 19 ന് സാർവദേശീയ വനിതാദിനം ആദ്യമായി ആചരിക്കപ്പെട്ടു. പത്തുലക്ഷത്തിലധികം സ്‌ത്രീകളും പുരുഷന്മാരും പങ്കെടുത്ത റാലികളാണ് ഈ രാജ്യങ്ങളിൽ നടന്നത്. സ്‌ത്രീകൾക്ക് തൊഴിലെടുക്കാനുള്ള സ്വാതന്ത്ര്യം, വോട്ടു ചെയ്യാനും അധികാരത്തിനുമുള്ള അവകാശം, വിവേചനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങളാണ് ഈ റാലികളിൽ ഉയർന്നുകേട്ടത്.
മഹിളാ ദിനാചരണത്തിന്റെ ചരിത്രം വിശദമാക്കുന്ന ഡോ. ടി.എൻ. സീമയുടെ ലേഖനം
Post a Comment