അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.
'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.
എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.
പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!
എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.
വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതം ചെയ്തതും ശരി. പിണറായിയും പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?
വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?
ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.
മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.
വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം തൃപ്‌തിതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരു കണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.
എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.
ആദ്യത്തേത് മനോരമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.
മംഗളം ഇങ്ങനെഎഴുതുന്നു. മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.
മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.
ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പൊതുയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്‌നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.
കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു ? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത് ? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തല്ലിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്നത് സിപിഐ എമ്മിനെതിരെയോ അല്ലയോ?
***
ശ്രീ പി എം മനോജെഴുതിയ “മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ? അഥവാ ഫോണ്‍ ചെയ്തോ?നിങ്ങളെങ്ങനെ അറിഞ്ഞു?” എന്ന ലേഖനമാണിവിടെ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Subscribe to:
Post Comments (Atom)
21 comments:
കുറെക്കാലമായി കേൾക്കുന്ന ഒന്നാണല്ലോ മാധ്യമ സിൻഡിക്കേറ്റിനെക്കുറിച്ച്. വാസ്തവത്തിൽ അങ്ങനെ ഒന്നുണ്ടോ? പിഡിപി വിവാദവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണം.
the so called media syndicate is just a hallucination of marxist psychopaths... the reason behind the news reports? everyone react the same way when they see or hear something that is against common sense... that's it...
I do agree with Aryan.
I do agree that there is a media syndicate and it exists everywhere and always talks against communism. You cannot blame media syndicate to justify the mistakes that communist leaders make.
But the PDP affair is a shame for all true communists. Communists as ideology does not take votes from communal parties and PDP is definitely a communal party(so is Muslim League). Will Pinarayi take support of BJP or RSS?
Sharing the same stage truly shows that there is a secret alliance. You cannot justify it by saying otherwise it is "Neriketu". I am not saying Communists should say do not vote for us, but working with these parties is not at all acceptable.
With blind believes in party leadership, supporters are making the mistake of supporting whatever the leaders do. Instead of supporting, we should raise it in party forums so that these mistakes are not repeated.
Sacrificing ideology for the sake of some votes or some parliament seats is not ideology. Communism is much greater than couple of parliament seats and power. Blind support for whatever leaders decide is fit for military not for the party.
I will always on top of the voice tell that PDP alliance is a himalayan mistake and betrayal of blood of martyrs. This is the same way Christian leaders betray blood of Jesus Christ by hobnobbing with rich and influential. (Teaching of Jesus is fully aligned with communism, not its leaders)
പി ഡി പി ഇടത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അത് വേണ്ട എന്ന് പറയേണ്ടതില്ല എന്നത് ശരി. പി ഡി പി ഇടതു മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നിരുന്നാലും, മദനിയെ കുറീച്ചുള്ള അന്വേഷണങ്ങള്‍ തുടരും എന്ന് സ: അച്യുദാനന്ദനും, സ: പിണറായി വിജയനും പറഞ്ഞതും ശരി.
പക്ഷെ ഇമ്മാതിരി പാര്‍ട്ടികളുമായി ഇത്തരം ടാക്റ്റികല്‍ സഹകരണം വേണ്ടിവരുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കേണ്ട നിലപാട് March separately, Strike together എന്നതായിരിക്കണം എന്നാണ് കമ്യൂണിസ്റ്റ് ആചാര്യന്മാര്‍ പറഞ്ഞിട്ടുള്ളത് എന്നാണ് ഓര്‍മ്മ. അതായത് ഒരിക്കലും നമ്മുടെ കൊടികളും അവരുടെ കൊടികളും കൂട്ടി കെട്ടി അല്ലെങ്കില്‍ , ഇടകലര്‍ത്തി, ഒരുമിച്ചുള്ള റാലികളും, പ്രകടനങ്ങളും മറ്റും പാടില്ല എന്ന് തന്നെ. ഇപ്പോള്‍ സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ നമ്മുടെ സഖാക്കളും, പി ഡി പി നേതാക്കളും ഒരുമിച്ച് പങ്കെടുക്കുന്ന ഇടതുമുന്നണി യോഗങ്ങളുടെ ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ നമ്മള്‍ തന്നെ വഴിയൊരുക്കുന്നു എന്നതാണ് ദുഖകരം.
ഇനി വലതു മുന്നണി അങ്ങിനെയല്ലേ എന്ന മറു ചോദ്യം ഇതിന് ഉത്തരം അല്ല. വലതു മുന്നണി കാലാകാലങ്ങള്‍ ആയി ഒരറ്റത്ത് കത്തോലിക്കാ പള്ളി മുതല്‍ മറു വശത്ത് എന്‍ ഡീ എഫ് വരെയുള്ള വര്‍ഗീയ വാദികളുമായി സഖ്യം ചെയ്തവരാണ്, മാത്രവുമല്ല, ഇവര്‍ക്കൊപ്പം സഖ്യം നില നില്‍ക്കെ തന്നെ ഹിന്ദു വലതു പക്ഷ ബി ജെ പി യുമായി തന്നെ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരാണ്. പക്ഷെ വലതു മുന്നണി അങ്ങിനെ ചെയ്തത് കൊണ്ട് നമ്മളും അങ്ങിനെ ചെയ്യുന്നു എന്ന ഒരു ന്യായീകരണം, എന്റെ ശത്രുവിന്റെ വീട്ടിലെ പ്രധാന വരുമാന മാര്‍ഗ്ഗം വ്യഭിചാരം കൊണ്ടാണ് അത് കൊണ്ട് എന്റെ വീട്ടിലും ഇനി അത് ആരംഭിക്കാം എന്ന ന്യായീകരിക്കും പോലെ ആകും.
ഇവിടെ സംഗതി വളരെ സിമ്പിളാണ്. കത്തെഴുതിയതായി മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. കത്തു കിട്ടിയതായി പ്രകാശ് കാരാട്ടും. എങ്ങനെ ഒരേ വാർത്ത എല്ലാ പത്രത്തിലും ഒരേ ദിവസം പ്രത്യക്ഷപ്പെടുന്നു. ഇതു മനസ്സിലാക്കാൻ ഇടതു പക്ഷ സ്നേഹികളായ എന്റെ അപ്പാവികൾക്ക് കഴിയുന്നില്ലല്ലോ കർത്താവേ!
ഡോ.ഹുസൈന്‍ രണ്ടത്താണിയ്ക്ക് മദനിയുടെ പാര്‍ട്ടിക്കാര്‍ വോട്ടു ചെയ്താല്‍ ആദര്‍ശം ആവിയാകുമെന്നും അനീതിയുടെ അമ്ലമഴ പെയ്യുമെന്നും വാദിച്ചുറപ്പിക്കാന്‍ എന്തൊരുത്സാഹമാണ് ചിലര്‍ക്ക് തിരഞ്ഞെടുപ്പു കാലത്ത് അനിവാര്യമായി പാലിക്കേണ്ട ഔചിത്യബോധത്തെ രാഷ്ട്രതലസ്ഥാനത്ത് കുഴിച്ചിട്ട് മൂടില്ലാത്താളികള്‍ ഗര്‍ജിക്കുമ്പോള്‍, പ്രബുദ്ധ കേരളമേ, തലയറഞ്ഞു ചിരിക്കുക.
രണ്ടത്താണിയെ പിഡിപി പിന്തുണച്ചാല്‍ ഇടതിന്റെ ആദര്‍ശം കപ്പലു കയറി ബിലാത്തിയ്ക്കു പോകുമെന്നാണ് നിലവിളി. വര്‍ഗീയതയില്‍ പിഡിപി മുങ്ങിക്കുളിച്ചു നില്ക്കുന്നാരോപിക്കപ്പെട്ട കാലത്താണ് സാക്ഷാല്‍ പൂന്തുറ സിറാജിന്റെ പിന്തുണയോടെ സിപിഎം നേതാവ് വി ശിവന്‍കുട്ടി തിരുവനന്തപുരം മേയറായത്. പൂന്തുറ സിറാജിന്റെ പിന്തുണയില്‍ ഡെപ്യൂട്ടി മേയര്‍ പദത്തിലിരിക്കാന്‍ സിപിഐ നേതാവിനുമില്ലായിരുന്നു ജാള്യവും ആദര്‍ശനിഷ്ഠയില്‍ നിന്നുദിച്ച അപരാധ ബോധവും. അന്നുണ്ടാകാത്ത ഏത് ഭൂകമ്പവുമാണ് ഇനി കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത്?
വീല്‍ചെയറില്‍ രാഷ്ട്രീയ പ്രചരണത്തിനിറങ്ങുന്ന മദനി എതിര്‍ചേരിയില്‍ വിതയ്ക്കുന്നത് ആശങ്കയുടെ അണുബോംബാണ്. അത്യുജ്ജലമായ പ്രഭാഷണ ശേഷിയാണ് ആ നാവില്‍ കുടികൊള്ളുന്നത് സ്വന്തം ഭരണകൂടത്താല്‍ ഒമ്പതു വര്‍്ഷം പീഡിപ്പിക്കപ്പെട്ട ഒരു പൗരനു മേല്‍ അവന്റെ സമുദായവും സമൂഹവും ചൊരിയുന്ന സഹാനുഭൂതിയും കാരുണ്യവും അളവറ്റതാണ്. അതു മുഴുവന്‍ വോട്ടായി മാറിയാലെന്തു സംഭവിക്കുമെന്ന ചിന്ത രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഉറക്കം കെടുത്തും, ഉറപ്പ്. അത് നമുക്കു മനസിലാക്കാവുന്നതേയുളളൂ. അതുകൊണ്ടു തന്നെ എതിര്‍പ്പിന് ന്യായീകരണവുമുണ്ട്.
പക്ഷേ മറുവശത്തോ? ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ആദര്‍ശശാലിയാര് എന്ന് തെളിയിക്കാനുളള ആക്രാന്തം മൂത്ത് ദിനം പ്രതി അബ്ദുന്നാസര്‍ മദനിയ്ക്ക് ഭീകരവാദി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന മത്സരത്തിരക്കിലാണ് മറുവശത്ത് ചിലര്‍.. മദനി ആര്‍ക്കാണ് വോട്ടു ചെയ്യേണ്ടതെന്നും ആരെയാണ് പിന്തുണയ്ക്കേണ്ടതെന്നും തങ്ങളാണ് തീരുമാനിക്കുന്നതെന്ന് അവര്‍ പറയാതെ പറയുന്നു, ഭാവിക്കുന്നു. അങ്ങനെയങ്ങ് വകവെച്ചു കൊടുക്കാനാവില്ല, ആ ധാര്‍ഷ്ട്യം. സ്വന്തം ഭൂതകാലം മറന്നു കൊണ്ട് മദനിയുടെ പേരില്‍ കോലംതുളളുന്ന ആദര്‍ശ സവര്‍ണതയുടെ വാദമുഖങ്ങള്‍ക്ക് മതേതര കേരളത്തില്‍ സ്ഥാനമില്ലതന്നെ.
വീണ്ടും നമുക്ക് 2001ലേയ്ക്ക് മടങ്ങാം. അന്ന് ഐഎന്‍എല്ലുമായി സിപിഎം ഉണ്ടാക്കിയ തിരഞ്ഞെടുപ്പു ധാരണയുടെ പേരില്‍ തീവ്രവാദ ഭീഷണി പടര്‍ത്താന്‍ ശ്രമിച്ച മാധ്യമങ്ങള്‍ ഉത്തരം പറയേണ്ട ചോദ്യങ്ങളുണ്ട്. സിപിഎമ്മിനെ മറയാക്കി ഐഎന്‍എല്ലുകാര്‍ എത്ര വര്‍ഗീയ കലാപങ്ങള്‍ കേരളത്തില്‍ സംഘടിപ്പിച്ചെന്ന് മനോരമയും മാതൃഭൂമിയും ജനങ്ങളോട് തുറന്നു പറയണം. സിപിഎം സഖ്യത്തിന്റെ ചെലവില്‍ എത്ര ബോംബു സ്ഫോടനങ്ങള്‍ ഐഎന്‍എല്ലുകാര്‍ കേരളത്തില്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തണം. അത്തരമൊരു മൂല്യവിചാരണയ്ക്കുളള സത്യസന്ധത ഈ മാധ്യമങ്ങളുടെ നടത്തിപ്പുകാര്‍ക്കില്ലെന്ന് അനുഭവം നമ്മോട് പറയുന്നു.
യോജിക്കാവുന്ന മേഖലകള്‍ കണ്ടെത്തി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരസ്പരം സഹകരിക്കുന്നത് ലോക ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ചലനാത്മകമായ രാഷ്ട്രീയ ബോധത്തിന് നേരിടാനുളളത് വര്‍ത്തമാനകാലത്തെ വെല്ലുവിളികളെയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പില്ലാത്ത ഒരു രാഷ്ട്രീയപ്രസ്ഥാനവും കാലത്തിന്റെ കടുത്ത പരീക്ഷണങ്ങളെ അതിജീവിക്കില്ല.അയിത്താചരണത്തിന് രാഷ്ട്രീയത്തില്‍ സ്ഥാനമൊന്നുമില്ല.
അടിയന്തരാവസ്ഥയും ഭരണാധികാരിയുടെ അമിതാധികാര വാഞ്ചയും ജനാധിപത്യത്തിനേല്‍പ്പിക്കുന്ന പരിക്കാണോ, ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭീഷണിയാണോ ആദ്യം ചെറുക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ഒരു സൈദ്ധാന്തിക വൈഷമ്യവും സിപിഎം നേരിട്ടില്ല. പൗരാവകാശം ഹനിക്കാന്‍ തുനിഞ്ഞിറങ്ങിയ ഇന്ദിരാ ഗാന്ധിയ്ക്കെതിരെ ആര്‍എസുഎസുമായി സഹകരിച്ചു പ്രവര്‍ത്തിക്കേണ്ട ഘട്ടത്തെ മനസാക്ഷിക്കുത്തില്ലാതെ അഭിമുഖീകരിച്ച സിപിഎമ്മിന് മദനിയുടെ പേരില്‍ പശ്ചാത്തപിക്കേണ്ടി വരില്ല. ഉറപ്പ്
അധിക വായനയ്‌ക്കു സന്ദർശിക്കുക
http://oliyambukal.blogspot.com/2009/03/cpm-madani-muslim-communalism-ldf.html
I agree completely with the views expressed by ARYAN and Free.
The actions of the present leadership will prove to be a Himalayan Blunder.
കഷ്ടം. അരിയെത്ര എന്ന ചോദ്യതരതിന് പയറഞ്ഞാഴി എന്നു മറുപടി. ഇവിടെ മഅ്ദനിയും സിപിഎമ്മുമല്ല വിഷയം. വിഎസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടുമായി മഅ്ദനി വിഷയത്തില്‍ കത്തായോ ഫോണിലൂടെയോ ബന്ധപ്പെംട്ടാ എന്നതാണ്. ബന്ധപ്പെട്ടെങ്കില്‍, അക്കാര്യം വിഎസോ പ്രകാശോ പറയണം. രണ്ടുപേരും പറഞ്ഞിട്ടില്ല. പറഞ്ഞതായി ഒരു പത്രവും റിപ്പോര്‍ട്ടുചെയ്തിട്ടില്ല. പിന്നെങ്ങനെ അത്തരമൊരു വാര്‍ത്ത എല്ലാ പത്രങ്ങളുിലും ചാനലുകളിലും ഒരുപോലെ വന്നു?
ഇന്നും സൂര്യന്‍ കിഴക്കുദിച്ചു; പടിഞ്ഞാറസ്തമിച്ചു എന്നല്ലല്ലോ വാര്‍ത്ത. വിഎസ് എന്ന സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രതേക വിഷയത്തില്‍ പ്രത്യേക തരത്തില്‍ കമ്യൂണിക്കേഷന്‍ നടത്തിയതായാണ് വാര്‍ത്ത. അങ്ങനെയൊന്ന് ബന്ധപ്പെട്ട രണ്ട് നേതാക്കളുടെയും വെളിപ്പെടുത്തലല്ല. എവിടെ നിന്ന് വന്നതാണ് വിവരമെന്ന് വാര്‍ത്തയില്‍ സൂചനകളില്ല. മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഇടപെടലല്ലെങ്കില്‍, പിന്നെ മറ്റെന്താണ് ഈ സംഘടിത വ്യാജ വാര്‍ത്തയ്ക്കുപിന്നില്‍? അക്കാര്യം പരിശോധിക്കാതെ വിഷയം വഴിതിരിച്ചുവിടുന്നതെന്തിന്?
FREE കുട്ടന്‍ പറഞതിനോട് യോജിക്കുന്നു.
പി.ഡി.പി. സഖ്യത്തെ എതിറ്ക്കുന്നവര്‍ കൂടുതലും ഇടതുപക്ഷക്കാര്‍ ആണെന്നത് മറക്കരുത്. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല. പോക്രിത്തരം കാണിക്കുംബോള്‍ ഓര്‍ക്കണം.
"കഷ്ടം. അരിയെത്ര എന്ന ചോദ്യതരതിന് പയറഞ്ഞാഴി എന്നു മറുപടി. ഇവിടെ മഅ്ദനിയും സിപിഎമ്മുമല്ല വിഷയം. വിഎസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടുമായി മഅ്ദനി വിഷയത്തില്‍ കത്തായോ ഫോണിലൂടെയോ ബന്ധപ്പെംട്ടാ എന്നതാണ്."
ഓരു സാദാരണ ഇടതുപക്ഷക്കരനു് ഇപ്പോള്‍ അതും പ്രധാന വിഷയമാണ്.
എത്ര പേരാണ് ഇടതിനെ സ്നേഹിക്കാന്‍ ഒത്തു കൂടിയിരിക്കുന്നത്. ഈ സ്നേഹത്തിനു പകരം നല്‍കാന്‍ ഇടതിന്റെ കയ്യില്‍ എന്തുണ്ട് മനോജേ, ഫോറമേ..
ഡോക്ടര്‍ ആര്യന്റെ ഡയഗ്നോസിസ് ഇഷ്ടപ്പെട്ടു. ഒറ്റനോട്ടത്തില്‍ സൈക്കോപ്പാത്തുകളെ തിരിച്ചറിഞ്ഞല്ലോ. ഹലൂസിനേഷനും തിരിച്ചറിഞ്ഞു. മരുന്നില്ലാത്ത അസുഖമാണോ ഇത് ഡോക്ടറേ?
മാധ്യമങ്ങള്‍ പടച്ചുവിടുന്ന കള്ളത്തരങ്ങളെ ന്യായീകരിക്കാന്‍ നില്‍ക്കുന്നതിലൂടെ ഇത്തരം ഡോക്കിട്ടര്‍മാര്‍ സ്വന്തം രോഗം സ്വയം വെളിപ്പെടുത്തുന്നു.
ലാവലിന്‍ തിരിച്ചടിച്ചതുപോലെ പീഡീപ്പിയും ഉപാ (യൂപ്പീയേ എന്നും പറയും) യ്ക്കു് തിരിച്ചടിക്കും.
സീപ്പീയെമ്മിന്റെ പിന്തുണയോടെ ഒരു ഭരണമാണു് ഇത്തവണ കാങ്ഗ്രസ് സ്വപ്നം കാണുന്നതെങ്കില്‍ "അതിപ്രാവശ്യം കുറച്ചധികം ചെലവുള്ളതാകും" എന്നു് മാത്രമേ പറയുന്നുള്ളൂ.
ഒരു നുണ എല്ലാ പത്രത്തിലും ഒന്നിച്ചു് വരണമെങ്കില്‍ അതിനെയാണു് സിന്‍ഡിക്കേറ്റ് ന്യൂസ് എന്നു് പറയുന്നതു്.
ലാവ്ലിന്‍ കള്ളന്‍ പിണറായിക്കു പറ്റിയ കൂട്ട്.... പീ ഡി പീ.
കാഷ്മീരില്‍ കൊല്ലപ്പെട്ട തീവ്രവാധികള്‍ക്കുള്ള ബന്ധം കണ്ടിട്ടെങ്കിലും പിണറായി പീ ഡി പീ യെ മാറ്റി നിര്‍ത്തേണ്ട്തായിരുന്നു..... സൂഫിയാമദനിക്കു വന്ന ഫോണ്‍ കോള്‍ തീവ്രവാധികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു... എന്തേ കൊടിയേരിക്കു സൂഫിയാമദനിയെ ചോധ്യം ചെയ്യന്‍ മടി?
നാണമില്ലല്ലൊ ലാവ്ലിന്‍ കള്ളന്‍ പിണറായീ............
പഞ്ഞിപ്പാടോ
ചെവിയിൽ പഞ്ഞി വച്ചിരുന്നാൽ ചുറ്റും നടക്കുന്നതൊന്നും കേൾക്കൂല്ലാ എന്നു പറയുന്ന പോലെയാണല്ലോ താങ്കളുടെ അഭിപ്രായം.
ഇന്നത്തെ മനോറമായിൽ വന്നത് മന്നസ്സിരുത്തി ഒന്നു വായിക്കണം
“അബ്ദുള്‍ റഹിം സൂഫിയ മഅദനിയെ വിളിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്.ബസ് കത്തിക്കല്‍ കേസില്‍ അറസ്റ്റിലായ റഹീം 89 ദിവസം ജയിലില്‍ കിടന്നു. തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് കഴിയാത്തതിനാല്‍ റഹീം ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകകയായിരുന്നു. ഇതിനുശേഷമാണ് റഹീം ഹൈദരാബാദില്‍ തീവ്രവാദി പരിശീലനത്തിന് പോവുന്നതും കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നതും. തീവ്രവാദികളെ റിക്രൂട്ട് ചെയ്തിരുന്നത് റഹിമായിരുന്നെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. തിരുരങ്ങാടി ചെട്ടിപ്പടി നാലകത്തു വീട്ടില്‍ യൂസഫിന്റെ മൊഴിയില്‍ 'ബസ് കത്തിക്കല്‍ കേസിലെ പ്രതികളെ സൂഫിയയുടെ വീട്ടില്‍ വച്ച് കണ്ടെന്നും ഇവരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്നും പറയുന്നുണ്ട്.
കളമശേരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ വക ബസ് കത്തിച്ചതുമായി സൂഫിയ മഅദനിക്ക് ബന്ധമുണ്ടെന്ന് ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ ഇടപെടല്‍ മൂലം സൂഫിയയെ ചോദ്യം ചെയ്യാന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. 2005 സെപ്റ്റംബര്‍ 9 രാത്രി 9 30 നാണ് തമിഴ്നാട് സര്‍ക്കാര്‍ വകബസ് പി.ഡി.പി പ്രവര്‍ത്തകര്‍ കത്തിച്ചത്. മഅദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ തമിഴ്നാട് കേരള സര്‍ക്കാരുകളുടെ നിക്ഷേധാത്മക നിലപാടില്‍ പ്രതിക്ഷേധിച്ചായിരുന്നു ബസ് കത്തിക്കല്‍.
”
വായിച്ചു കഴിഞ്ഞിട്ട് താൻ പോയി ഉമ്മൻ ചാണ്ടിയോട് ഈ പറഞ്ഞതെന്തു കൊണ്ടുണ്ടായി എന്നു ചോദിക്ക്...അയാളാ അന്നു മുഖ്യൻ
പൊന്നു മോനേ പഞ്ഞിക്കാടാ..വേല വേലായുധനോട് വേണ്ടട്ടാ..
നയം, സമീപനം, പരിപാടി, പ്രകടനം. ഇവയുടെ കാര്യത്തി ഇടതന്മാര്‍കെതിരായിട്ട് ഒന്നും പറയാനില്ല. അതിനാല്‍ പിന്നെ ലാവലിന്‍ ട്രൈ ചെയ്ത് നോക്കി. രക്ഷയില്ല. മദനിയെ ചൂണ്ടിക്കാട്ടി നോക്കുന്നു. രക്ഷയുണ്ടാവില്ല. പാവങ്ങള്‍. ഊതീയെപ്പും പരിവാരങ്ങള്‍ഊം.
എല്ലാവരും ഇത്തവണയും ഊഞാലാ...ഊഞാലാ.
Media syndicate morphed the pictures of "Noushad" who is convicted for burning Tamilnadu Bus with Kodiyeri and SathiDevi when she was submitting nomination. POOR media syndicate, we brainwashed followers will not believe your tactics. Madani is secular, and PDP is more secular than our Party. And our leaders are very poor even though we have crores of assets. TK Hamsa has 50 lakhs, Karunakaran has 1.x crores and so on.Our leaders have specialized various donations schemes from Pharis, LIS, Sanatiago Martin Lavlin etc to help and support beedi workers in Kannur. We have special criminal services for helping Madathil Raghu, Jalad etc who was unnessarily assaulted by CISF (Cong I) constables. Special Forces are ready to settle any political disputes physically throughout Kerala from Kannur with sophisticated equipments.
ALL media syndicates fabriacated stories. Please read Chintha, Deshabimani and listen to Sukumar Azhikode for true information
കൊള്ളാം. വിഎസ് അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിന് ഒരു കത്തെഴുതിയിട്ടുണ്ടെന്നും അതിനകത്ത് ഇന്നയിന്ന കാര്യങ്ങളാണുള്ളതെന്നും ഒരേദിവസം ഒരേപോലെ വിവിധ പത്രങ്ങളില്‍ എഴുതാനുള്ള കോമണ്‍ സെന്‍സ്. ആര്യന്‍ രോഗം കണ്ടെത്തുന്നു ഗോക്കള്‍ പിമ്പേ ഗമിക്കുന്നു.
വായിക്കുന്നവര്‍ക്കും കോമണ്‍സെന്‍സ് ഉണ്ടാകുമോ? ഇല്ലായിരിക്കും. വസ്തുതകളും യുക്തിയും വാദങ്ങളില്‍ ചോര്‍ന്നുപോകുമ്പോള്‍ എല്ലാവരും വെറും ആര്യന്‍മാരായിപ്പോകും.
മഅ്ദനിയെ വിമര്‍ശിക്കാം; പിണറായിയെ വിമര്‍ശിക്കാം; ഏതുചെകുത്താനെയും സ്നേഹിക്കുകയും ചെയ്യാം. ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ആ എതിര്‍പ്പുകളും പിന്തുണകളും സാമാന്യബോധം ചോര്‍ത്തിക്കളയരുത്.
പാഞ്ഞിരപാടന്റെ പോലുള്ള തരംതാണ പ്രയോഗങ്ങള്‍ ബ്ളോഗിനെ നാറ്റിക്കുന്നു.
'കോമണ്‍ സെന്‍സിന്' വിരുദ്ധമായി വരുന്ന ഇത്തരം മനോഭാവങ്ങളെയും ആര്യന്‍ എതിര്‍ക്കുമായിരിക്കും. അതോ, അതാണോ കോമണ്‍സെന്‍സ്?
ഇപ്പൊള്‍ കിട്ടിയതു (മംഗളം വാര്‍ത)
പി.ഡി.പി ബന്ധം: വി.എസ് കത്തയച്ചിട്ടില്ല: കാരാട്ട്
ഡല്‍ഹി: കേരളത്തില്‍ ഇടതുമുന്നണയിലുള്ള പി.ഡി.പി ബന്ധത്തിനെതിരെ മുഖ്യമരന്തി വി.എസ് അച്യുതാനന്ദന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അത്തരം കത്ത് എനിക്ക് ലഭിച്ചിട്ടില്ല. ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരുടെ കൈയ്യില്‍ കാണുമെന്നും കാരാട്ട് പറഞ്ഞു.
യു.പി.എ സര്‍ക്കാര്‍ നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ ഭീകരരെന്ന് മുദ്രകുത്തി പീഡിപ്പിച്ചുവെന്ന് ദളിത് മുസ്ലീങ്ങള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന രംഗനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ച തുക അപര്യാപതമാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്‌ചപറ്റി.
വര്‍ഗീയതയും ഭീകരവാദവും ചെറുക്കണമെന്നും കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ ധാര്‍ഷ്‌ട്യമാണ് യു.പി.എയുടെ ശിഥിലീകരണത്തിന് ഇടയാക്കിയതെന്നും കാരാട്ട് ആരോപിച്ചു.
ആരാണ് പിഡിപിയെ വര്‍ഗ്ഗീയ കക്ഷി എന്നു പറയുന്നതു? എല്‍.ഡി.എഫിലെ ഘടക കക്ഷികള്‍ തന്നെയല്ലെ? സി.പി.എം ഒഴിച്ചുള്ള കക്ഷികള്‍ അവരോടൊത്തു വേദി പങ്കിടില്ലെന്നു പറഞിട്ടുമുണ്ടല്ലോ? അതുതന്നെ യു.ഡി.എഫിലെ കക്ഷികള്‍ പറഞാല്‍ അസംബന്ധം ആകുന്നതു എങനെ?
ഇനി വിഷയത്തിലേക്കു വരാം. ഓരോ വിഷയത്തിലും മാധ്യമങള്‍ മുന്‍വിധിയോടെ കാര്യങളെ സമീപിക്കുന്നുണ്ട്. പലപ്പോഴും അസത്യങള്‍ പടച്ചുവിടുന്നുമുണ്ട്. “അതിഭീകരം, ഈ മാധ്യമ ഭീകരത“ http://neerurava.blogspot.com/2008/12/blog-post.html എന്ന ഒരു പോസ്റ്റ് എന്റെ അറിവിന്റെ ബലത്തില്‍ ഞാന്‍ എഴുതിയിട്ടുമുണ്ട്.
എഴുത്തിന്റെ കാര്യം, കാരാട്ടിനോടോ വീ എസിനോടോ ആരെങ്കിലും പത്രക്കാര്‍ അതിനെ കുറിച്ചു ചോദിച്ചോ? എന്തായിരുന്നു മറുപടി? ‘ഇല്ല, ഇല്ല, ഇല്ല.....’ എന്നാണു മറുപടിയെങ്കില്‍..... ? മാധ്യമസിന്‍ഡിക്കേറ്റ് പാര്‍ട്ടി വിഭാഗീയതയെക്കുറിച്ചും, ഇരുമ്പറക്കുള്ളിലെ പാര്‍ട്ടി കമ്മറ്റികളിലെ തീരുമാനങളെക്കുറിച്ചും പറഞ്ഞതൊക്കെ സത്യമായിരുന്നതുപോലെ ഇതും സത്യമാണെന്നു ഉറപ്പിക്കാം. അല്ലെങ്കില്‍ അവര്‍ പറയുന്നതു വിശ്വസിക്കാം.
Can someone tell me how can I argue against PDP and the political mockery of Pinarayi (and to some extend VS)?
How can I justify communism to people who only see the current events one month before elections without thinking bigger picture. I am convinced as I know that communist movement is much bigger than petty leaders who run the party now.
My views are strong as I do not have arguments to justify these events other than to follow back on core communist principles.
Post a Comment