Sunday, March 22, 2009

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

പ്രൊഫ. കെ പി ശങ്കരന്‍

നിത്യവും ഞാന്‍ വായിക്കുന്ന പത്രവാര്‍ത്തകള്‍ ഉള്ളില്‍ കിടിലം ഉണ്ടാക്കാറുണ്ട്. മുന്നണിയില്‍ വിള്ളല്‍ വീഴുകയാണോ? വീണാല്‍ അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതത്രെ എന്റെ വേവലാതി. ഒറ്റയ്ക്കൊറ്റയ്ക്ക് വ്യക്തി എന്നതിനേക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം ഏതു മുന്നണി വിജയിക്കും എന്നതത്രെ. അവിടെ വികല്‍പ്പത്തിന് ഇടയില്ലതന്നെ. മതേതര ജനാധിപത്യ ബോധമുള്ള ആര്‍ക്കും ഒറ്റ മുന്നണിയെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. അത് ഇടതുമുന്നണിയാണെന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ?

പ്രിയനന്ദനന്‍

കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിസമത്വം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേട്ടമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇത്. ഈ സ്ഥിതിയല്ല ഇപ്പോഴും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍. അവിടെ ഇടതുപക്ഷസ്വാധീനം വേണ്ടത്രയില്ല എന്നതുതന്നെയാണ് ഇതിനു കാരണം. എന്നാല്‍ മുമ്പില്ലാത്തവിധം ഇടതുപക്ഷപ്രാധാന്യം ഇന്ത്യയില്‍ വര്‍ധിച്ച കാലമാണിത്. ഇടതുപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി വരുന്ന വിമര്‍ശനം അതുകൊണ്ടാണ്. മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ സ്വരമാണ്. വിപരീതശക്തികള്‍ക്കെതിരെ ഒട്ടും സുഗമമല്ലാത്ത പാതയാണ് ഇടതുപക്ഷത്തിനു താണ്ടാനുള്ളത്. തെരഞ്ഞെടുപ്പുപോരാട്ടം ഇന്ത്യയില്‍ ഇടതുപക്ഷത്തെ മുന്നോട്ടാനയിക്കാനുള്ള അവസരമായി മാറേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയാണെന്നു പറയാന്‍ അഭിമാനമുണ്ട്.

ലോഹിതദാസ്

മതവിരുദ്ധമായ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഭരണമാണ് ഉണ്ടാവേണ്ടത്. ഈ തെരഞ്ഞെടുപ്പ് അത്തരമൊരു ഭരണനേതൃത്വത്തെ ആനയിക്കാനുള്ള അവസരമാവണം. രാജ്യത്തിന്റെ സമഗ്രഭാവി വിഭാവനം ചെയ്യാന്‍ കഴിയുന്ന ഇടതുപക്ഷസ്വാധീനമുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ഏതൊരുസാധാരണക്കാരനെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്. അധഃസ്ഥിതരുടെയും സ്ത്രീകളുടെയും ഉന്നമനം കണക്കാക്കുന്ന ഇടതുപക്ഷത്തെ ജയിപ്പിക്കാന്‍ കേരളജനതയ്ക്ക് ചുമതലയുണ്ട്.

വി കെ ശ്രീരാമന്‍

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഭീതിദമായ കാഴ്ചയാണ് ഇന്ത്യന്‍ വര്‍ത്തമാനകാല രാഷ്ട്രീയം. കോണ്‍ഗ്രസിനെപ്പോലുള്ള ശക്തികളാകട്ടെ അമേരിക്കന്‍ സര്‍വാധിപത്യത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗതാല്‍പ്പര്യം സംരക്ഷിച്ചുനിര്‍ത്താന്‍ ഇടതുശക്തികള്‍ക്കുമാത്രമേ കഴിയൂ എന്ന് വ്യക്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഓരോവോട്ടും ഈ പ്രതിസന്ധിക്കുമേലുള്ള നിര്‍ണായകമായ ഇടപെടലാണ്. ഇടതുപക്ഷവിജയത്തെ സുനിശ്ചിതമാക്കാനുള്ള ഇടപെടലുകള്‍.

വൈശാഖന്‍

സാമ്രാജ്യത്വ അധിനിവേശവും താലിബാനിസവും ജാതിമതധ്രുവീകരണവും നമ്മുടെ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷനേതൃത്വമോ പങ്കാളിത്തമോ ഉള്ള ഒരുസര്‍ക്കാരാണ് കേന്ദ്രത്തില്‍ രൂപംകൊള്ളേണ്ടത്. ഒരുപക്ഷേ ഇന്ത്യയെ യഥാര്‍ഥ മതേതര രാഷ്ട്രമാക്കാനുള്ള അവസാന അവസരമാകുമോ എന്നും ഭയപ്പെടുന്നുണ്ട്. ഇത് സമ്മതിദായകര്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി വത്സല

ആഗോളവല്‍ക്കരണത്തെ ചെറുത്ത് ഏഷ്യന്‍രാജ്യങ്ങളുടെ നിലനില്‍പ്പ് സുസ്ഥിരമാക്കാന്‍ ശക്തമായ ഇടതുപക്ഷ മുന്നേറ്റം ഇന്നാവശ്യമാണ്. സാമ്പത്തിക രംഗത്ത് മുതലാളിത്തം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ അമ്പേ പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്നത്തെ പ്രതിസന്ധിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ടാണ്. നാട് അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനുമെതിരായി ഇടതുപക്ഷമാണ് അടിയുറച്ച് നിലകൊണ്ടത്. വ്യവസായരംഗത്ത് പൊതുമേഖലയുടെ സംരക്ഷണത്തിനുള്ള നയം പൂര്‍ണമായി ഇല്ലാതാകാതെ തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്.

ജനശക്തിയെ രാഷ്ട്രീയമായി നവീകരിക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുക എന്നതിലാണ് ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഭക്ഷ്യസുരക്ഷയ്ക്ക് സര്‍വപ്രാധാന്യം നല്‍കുകയുംവേണം. മതനിരപേക്ഷ ജനാധിപത്യസംസ്കാരത്തിന്റെ കരുത്തിനും കര്‍മശേഷിക്കും അടിസ്ഥാനവും ഇടതുപക്ഷത്തിന്റെ ശക്തിയിലാണ്.

യു എ ഖാദര്‍

ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കന്നത് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിലാണ്. ജനങ്ങളുടെ പൂര്‍വാനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനാണ്. ആണവകരാറടക്കമുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകുമിത്. നാടിനെയും നാട്ടുകാരെയും പണയംവയ്ക്കുന്ന സമീപനം ഇവിടെ വിലയിരുത്തപ്പെട്ടേ തീരൂ. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യവ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊന്നാകെ വികസിതമാകാനുള്ള കാലാവസ്ഥ ഉടലെടുക്കയാണ്. അമേരിക്കയുടെ പാദസേവ നടത്തിയ ഭരണത്തിനെതിരെ ചോരയില്‍ സാമ്രാജ്യത്വവിരുദ്ധത പ്രവഹിക്കുന്ന സാധാരണ ഇന്ത്യക്കാരന് പ്രതികരിക്കാതിരിക്കാനാവില്ല. അത് നാടിന്റെ ഭാവിക്കുള്ള കൈയൊപ്പാണ്. ചരിത്രം നമ്മെ കുറ്റക്കാരനല്ലെന്ന് വിധിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുന്നതിലൂടെ കൈവരുന്നത്.

കാക്കനാടന്‍

ഇത്രയും ദുഷിച്ചുനാറിയ, പുറംലോകത്തിനുമുന്നില്‍ നാടിനെ നാണം കെടുത്തിയ മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നിഘണ്ടുവില്‍ കിട്ടില്ല ഇവരെ വിശേഷിപ്പിക്കാന്‍ തരത്തിലൊരു വാക്ക്. ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിനെ ഏതുവിധേനയും പുറത്താക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമായി ഞാന്‍ കണക്കാക്കുന്നത്. നാടിന്റെ സ്വാതന്ത്യ്രത്തെയും ജനാധിപത്യബോധത്തെയുമാണ് അവര്‍ ചവിട്ടിയരച്ചത്. വിശ്വാസവോട്ടെടുപ്പില്‍ നടന്നത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. എന്തും ഏച്ചുകെട്ടാനും വിലകൊടുത്തുവാങ്ങാനും മടിയില്ലാത്തവര്‍. ഒരുപാടുപേര്‍ രക്തംകൊടുത്തു നേടിയ നാടിന്റെ സ്വാതന്ത്യ്രത്തെയാണ് ആണവകരാറിലൂടെ ഇവര്‍ അടിമപ്പെടുത്തിയത്. ലോക ജനാധിപത്യരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഇതുപോലെ നാണംകെട്ടുനിന്ന സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് ഏതുവിധത്തിലായാലും യുപിഎ അധികാരമൊഴിയുന്ന സ്ഥിതിയുണ്ടാവണം. ഇടതുപക്ഷപിന്തുണയോടെ പവാറും ലാലുപ്രസാദും പാസ്വാനുമടങ്ങുന്ന ഒരു കൂട്ടുകെട്ടിനെ അധികാരത്തില്‍ ഞാന്‍ സ്വപ്നം കാണുന്നുണ്ട്.

സച്ചിദാനന്ദന്‍

കേരളത്തിന് വിശാലമായ ഇടതുപക്ഷപാരമ്പര്യമുണ്ട്. മതേതരത്വത്തിന് എതിരായ ശക്തികളെയും സാമ്രാജ്യത്വശക്തികളെയും വളരുന്നതില്‍നിന്ന് തടഞ്ഞുവന്നിട്ടുള്ളത് ഈ ഇടതുപക്ഷപാരമ്പര്യമാണ്. പ്രതിരോധത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ പൊതുവായും കേരളത്തില്‍ വിശേഷിച്ചും നിലനിന്നേതീരൂ. ഈ തെരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാകട്ടെ എന്നാഗ്രഹിക്കുന്നു.

ജയരാജ് വാര്യര്‍

മതേതരത്വം വലിയൊരു പരിധിയോളം കേരളത്തില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ സ്വാധീനംകൊണ്ടാണ്. സാമ്രാജ്യത്വസൃഷ്ടിയായ ഭീകരവാദ ഭീഷണിയെ ചെറുത്തുനില്‍ക്കാനും ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കണം. ജീവിതത്തെ പിറകോട്ടു വലിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തോട് ഐക്യപ്പെടേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ വിജയിച്ചുവരണമെന്ന് ഞാനാഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്.

കലാമണ്ഡലം ക്ഷേമാവതി

സാധാരണക്കാര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് നാട്ടില്‍ ഉണ്ടാവേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം മല്ലടിക്കുന്ന അവസ്ഥ ഇല്ലാതാവണം. അതുകൊണ്ട് മതേതരശക്തികള്‍ക്കൊപ്പമാണ് മനുഷ്യസ്നേഹികളൊക്കെ നില്‍ക്കേണ്ടത് എന്നു തോന്നുന്നു.

കലാമണ്ഡലം ഗോപി

അധ്വാനിക്കുന്ന ജനവിഭാഗത്തിന് ഗുണംകിട്ടണമെങ്കില്‍ ഇടതുപക്ഷം ജയിച്ചേപറ്റൂ. സാധാരണക്കാരുടെയും ബഹുഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരുടെയും ഏക ആശ്രയം ഇടതുപക്ഷകക്ഷികളാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിനുവേണ്ടി ഉത്സാഹിക്കണം.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്

16 comments:

വര്‍ക്കേഴ്സ് ഫോറം said...

വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കുന്നു.

Anonymous said...

I have never voted for any party before, and have not found a new one to vote for. But as a simple man living a 'sada' life I fail to understand why you have to make a pact with PDP. We have won and lost elections in the past. Do we need to share the same platform with PDP to gain a few votes?

You may say that PDP is not communal. But any man with commonsense can see that it is still what it used to be.

Comrades, you have done a great mistake. History will not pardon your Netas.

Anonymous said...

(The above comment edited by me)

I have never voted for any OTHER party before, and have not found a new one to vote for. But as a simple man living a 'sada' life I fail to understand why you have to make a pact with PDP. We have won and lost elections in the past. Do we need to share the same platform with PDP to gain a few votes?

You may say that PDP is not communal. But any man with commonsense can see that it is still what it used to be.

Comrades, you have done a great mistake. History will not pardon your Netas.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ കുമാരൻ കുട്ടി

താങ്കളുടെ ആശങ്കകൾ ഒട്ടേറെ സഖാക്കളെ അലട്ടുന്നതു തന്നെയാണ്. സംശയമില്ല. ഇടതു പാർട്ടികൾക്കിടയിലും ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്നത് മറച്ചു വയ്ക്കുന്നുമില്ല.ഈ വിഷയത്തിൽ സി പി ഐ എം കേന്ദ്ര നേതൃത്വം പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെ പറയുന്നു.

പിഡിപി സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള പാര്‍ടി: സിപിഐ എം

ന്യൂഡല്‍ഹി: കേരളത്തിലെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി (പിഡിപി) സാമ്രാജ്യത്വത്തിനും ഭീകരവാദത്തിനുമെതിരെ നിലപാടെടുക്കുന്ന കക്ഷിയാണെന്ന് സിപിഐ എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. നേരത്തെ സ്വീകരിച്ചിരുന്ന നിലപാടില്‍നിന്ന് പിഡിപി മാറിയിട്ടുണ്ട്.

പ്രധാനമായും മുസ്ളിം സമുദായത്തെ ഉള്‍ക്കൊള്ളുന്ന പാര്‍ടിയാണെങ്കിലും പിഡിപി കുറച്ചുവര്‍ഷമായി ദളിതരുടെയും പിന്നോക്കവിഭാഗങ്ങളുടെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെയും ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

2006 നിയമസഭാ തെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുപക്ഷജനാധിപത്യമുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയും മുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയുടെ എല്ലാ സ്ഥാനാര്‍ഥികളെയും പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്ന് പിഡിപി പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, പിഡിപി എല്‍ഡിഎഫിന്റെ ഭാഗമല്ല, അവരുമായി സഖ്യവുമില്ല.

എല്‍ഡിഎഫിനെ പിന്തുണയ്ക്കാനുള്ള പിഡിപിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്- സിപിഐ എം പറഞ്ഞു.

മ അ്ദനി പറയുന്നത് ഇങ്ങനെയാണ്

തീവ്രവാദബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം: മഅ്ദനി

കുറ്റിപ്പുറം: രാജ്യത്തെ ശിഥിലമാക്കുന്ന എന്തെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി തനിക്ക് ബന്ധമുണ്ടെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅ്ദനി പറഞ്ഞു.

യുഡിഎഫിന് പിന്തുണ നല്‍കുമ്പോള്‍ താന്‍ സ്വര്‍ഗീയനും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോള്‍ ഭീകരവാദിയുമാകുന്ന വിചിത്രകാഴ്ചയുടെ ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയുമെന്നും കുറ്റിപ്പുറത്ത് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരണ കൺവന്‍ഷനില്‍ മഅ്ദനി പറഞ്ഞു.

തന്നെ കൊടുംഭീകരനാക്കി കോയമ്പത്തൂര്‍ ജയിലിലടച്ച സമയത്താണ് ലീഗ്-കോൺഗ്രസ് നേതാക്കള്‍ പിന്തുണയ്ക്കായി വന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയെ കൊല്ലാന്‍ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ അന്ന് ചുമത്തിയിരുന്നു. ഒരു കോടതിയും കുറ്റവിമുക്തനാക്കിയിരുന്നില്ല. ഭീകരവാദസംഘടനയായ അല്‍ ഉമയുടെ 'മാസ്റര്‍ ബ്രെയിന്‍' എന്നുപോലും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ച സമയത്താണ് കുഞ്ഞാലിക്കുട്ടിയും കോൺഗ്രസ് നേതാക്കളും കോയമ്പത്തൂര്‍ ജയിലിനുമുന്നില്‍ പിഡിപിയുടെ പിന്തുണയ്ക്കായി ക്യൂനിന്നത്.

പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. അക്കാരണംകൊണ്ടുമാത്രം മഅ്ദനി വീണ്ടും ഭീകരവാദിയാവുകയാണ്. ഈ തെരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ തേടി വന്നിട്ടില്ലെന്നു പറയാന്‍ ചങ്കൂറ്റമുള്ള യുഡിഎഫ് നേതാക്കളുണ്ടോ എന്ന് മഅ്ദനി വെല്ലുവിളിച്ചു.

മുസ്ളിം ജനവിഭാഗത്തിന്റെ ഇച്ഛാശക്തി സാമ്രാജ്യത്വത്തിനു മുന്നില്‍ അടിയറവയ്ക്കുന്നതിനെതിരായുള്ള പോരാട്ടംകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സാമ്രാജ്യത്വത്തെ എതിര്‍ത്ത് പീഡിതരുടെ കൂടെ നില്‍ക്കുന്ന ഇന്ത്യയുടെ പാരമ്പര്യമാണ് കോൺഗ്രസ് അവസാനിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇടതു മതേതര ബദല്‍ അധികാരത്തിലെത്തണം- മഅ്ദനി പറഞ്ഞു.

ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാണെന്നു തോന്നുന്നു.
1. പി ഡിപി യുമായി സഖ്യമില്ല
2. ഇടതു പാർട്ടികളുടെ തെരെഞ്ഞെടുപ്പു മാനിഫെസ്റ്റോ നടപ്പാക്കാൻ വേണ്ടി മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് പിഡിപി വോട്ടു നൽക്കുകയാണ് ( പിഡിപിയുടെ പരിപാടി അല്ല നടപ്പാക്കാൻ ശ്രമിക്കുന്നത്)

എങ്കിലും ഇത്തരം ബന്ധം പോലും ചൂണ്ടിക്കാണിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താൻ ഇടതു വിരുദ്ധ ശക്തികൾ ശ്രമിച്ചേക്കും..അതിനെതിരെ കരുതിയിരിക്കണം

പിഡിപി ഉൾപ്പെടുന്ന ജനവിഭാഗങ്ങളുടെ വോട്ട് വേണ്ടെന്ന് പറയാൻ എളുപ്പമാണ്. സാമ്രാജ്യത്വ വിരുദ്ധ ഫാസിസ്റ്റ് വിരുദ്ധ സമീപനം ഉയർത്തിപ്പിടിക്കുന്ന ഒരു വിഭാഗം, തങ്ങൾ പിൻതുടർന്നിരുന്ന തീവ്രവാദം ഉപേക്ഷിച്ചുവെന്ന് പരസ്യമായി പറഞ്ഞു കൊണ്ട് ഇടതു നയങ്ങൾക്ക് പിന്തുണ നൽകുമ്പോൾ അത് വേണ്ട എന്നു നിരസിക്കേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അവരെ കൂടുതൽ തീവ്രവാത്തിലേക്ക് തിരിച്ചയക്കാൻ കൂട്ടു നിൽക്കണോ എന്നതും പ്രസക്തം തന്നെ.

Anonymous said...

ഞങ്ങള്‍ മതേതരര്‍ എന്നൊരു പ്രസ്ഥാവന നടത്തിയാല്‍ ആര്‍ എസ് എസ്സിനേയും സി പി യെം ഇടതു മുന്നണിയില്‍ എടുക്കും. വത്സന്‍ തില്ലങ്കേരിക്ക് ശ്രമിക്കാവുന്നതാണ്.

Anonymous said...

സാംസ്കാരിക കേരളത്തില്‍ ആകെ മൊത്തം ടോട്ടല്‍ ആയി ഇത്രെം സാംസ്കാരികനേതാക്കള്‍ ആണോ ഉള്ളത്?

പിന്നെ ഈ മതേതരം ... അതെന്തു തരമാ :-)

മരത്തലയന്‍ പട്ടേട്ടന്‍ said...

സാംസ്ക്കാരികകേരളം മദനിയോടും സി.പി.എമ്മോടുമൊപ്പം എന്നതല്ലേ ശരി?

Anonymous said...

പൂര്‍ണമായും കുറ്റവിമുക്തനാക്കപ്പെട്ടശേഷമാണ് ഇടതു-മതേതര പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത്. - പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയത് ഇടതു സര്‍ക്കാര്‍ തന്നെ അല്ലേ?

Siya said...

സഖാവ് പിണറായി പറയുന്നത് മദനി വര്‍ഗ്ഗിയ വാദത്തെ മൊഴി ചൊല്ലി ഇപ്പോള്‍ മതേതര വാദി ആയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാം , പിന്നെ PDP കാലങ്ങളായി സാമ്രാജ്യത്ത വിരുദ്ധ സമരങ്ങളുടെ പോരാളി ആണ് , അതുകൊണ്ട് അവര്‍ ഇപ്പോള്‍ CPM nu സ്വീകാര്യന്‍ ആണ് ..പക്ഷെ എനിച്ചു ഈ വാദങ്ങള്‍ മനസിലാകുന്നില്ല ..

എന്തൊക്കെ സാമ്രാജ്യത്ത വിരുദ്ധ സമരങ്ങള്‍ ആണ് PDP കഴിഞ്ഞ പത്തു വര്‍ഷത്തില്‍ കേരളത്തില്‍ നടത്തിയത് ?..ഒന്ന് പറഞ്ഞു തരാമോ ?. കാര്‍ഗില്‍ യുദ്ധ സമയത്ത്, പെരുമ്പാവൂര്‍ എന്നാ ഞങ്ങളുടെ കൊച്ചു പട്ടണത്തില്‍ PDP ഒരു നല്ല ജാഥ നടത്തി. "റഷ്യന്‍ കരടിയില്‍ നിന്നും ചെച്നിയ യെ മോചിപ്പിക്കുക" ഇതാണോ സാര്‍, സാമ്രാജ്യത്ത വിരുദ്ധ സമരം ?. കാര്‍ഗിലില്‍ മരിച്ചു വീണിരുന്ന ഇന്ത്യന്‍ ജവന്മാരോട് PDP ക്ക് ഐക്യ ദാര്ഠൃം ഇല്ലല്ലോ എന്നെനിക്കു തോന്നിയത് എന്റെ മാത്രം കുഴപ്പം ആയിരിക്കും അല്ലെ സഖാവെ ?.

അടുത്ത സാമ്രാജ്യത്ത സമര മുഖം USA/ British ally യോടുള്ള എതിര്പനല്ലോ ?. അതിനുള്ള പ്രധാന കാരണം അഫ്ഘാനിലും ഇറാഖിലും ആയി US / British / French നടത്തിയ യുദ്ധവും genocide രീതികളും. US/British പോര്‍ വിമാനങ്ങള്‍ അമേരിക്കയില്‍ നിന്നും പറന്നു പൊങ്ങി ഇറാഖിലും അഫ്ഘാനിലും ബോംബ് വര്‍ഷിച്ച ശേഷം തിരിച്ചു USA/Britan ലേക്ക് വരുന്നു എന്നാണോ PDP & CPM കരുതുന്നത്.. ?. അല്ല എന്ന് എല്ലാവര്ക്കും അറിയാം. The US allies have military bases in Kuwait, Khattar, Saudi .etc.. The war has been operated from these military bases in fellow Arab countries . ഇറാഖികളേയും, അഫ്ഘനികളെയും കൊന്നൊടുക്കാന്‍ അമേരിക്കക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന അറബി രാജ്യങ്ങള്‍ക്ക് ഇല്ലാത്ത അമേരിക്ക വിരുദ്ധ ധാര്‍മിക രോഷം എന്തിനാണ് ഭാരതത്തിലെ PDP & CPM വച്ച് പുലര്‍ത്തുന്നത് ?...ശരി അതെല്ലാം മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആയിക്കോള് ,..പക്ഷെ മേല്‍ പറഞ്ഞ അറബ് രാജ്യങ്ങള്‍ക്ക് മനുഷ്യ സ്നേഹം ഇല്ലേ ?..അപ്പോള്‍ ഇതൊന്നും അല്ല സാര്‍ സാമ്രാജ്യത്ത വിരുദ്ധ സമരം..ഇതെല്ലം മുസ്ലിം രാഷ്ട്രീയത്തിന്റെ പല isomers ആണ്. ശരിയായ സാമ്രാജ്യത്ത വിരുദ്ധ സമരം നമ്മുടെ രാഷ്ട്ര പിതാവ് കാണിച്ചു തന്നിട്ടുണ്ട്.

ISS നോരോധിച്ചപ്പോള്‍ അല്ലെ PDP തുടങ്ങിയത് ?. ISS ഒരു സെകുലര്‍ സംഭവം ആയിരുന്നോ ?. ISS ne മദനി തള്ളി പറഞ്ഞതായി ഇത് വരെ കേട്ടില്ല , എന്നാല്‍ താന്‍ മുന്‍കാലത്ത് ചില തീവ്രമായ ആശയങ്ങളില്‍ പ്രവര്തിച്ചതയും ഇനി ആവര്‍ത്തിക്കില്ല എന്നും അവ മറ്റു സമുഹങ്ങളെ വേദനിപ്പിചെന്കില്‍ ക്ഷമ ചോദിച്ചതായും കേട്ട്.. അത്രയും നല്ലത് .. സ്വാഗതാര്‍ഹം..
കുട്ടിപുറത്തെ പ്രഭാഷണത്തില്‍ മദനിയുടെ ഒരു വിലാപം കേട്ട്, T O Bava ക്ക് ശേഷം ഒരു മുസല്‍മാനായ കോണ്‍ഗ്രസ് പ്രസിഡന്റ് കേരളത്തില്‍ ഉണ്ടായിട്ടില്ല .. ഇത് വിവേചനം അല്ലെ എന്ന് ...എന്റെ അഭിപ്രായത്തില്‍ ഇത് ചിരിക്കാന്‍ വക ഉള്ളതാണ്. UDF ministry യില്‍ നാല് മന്ത്രി സ്ഥാനം അടക്കം അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്ലിം ലീഗിന് കിട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിഹിതം വരുന്ന വ്യവസായം, പൊതു മരാമത്ത്, തേട്ദേശ സ്വയം ഭരണം, വിദ്യാഭ്യാസം , IT മുതലായ വകുപ്പുല്‍ ആണ് അവക കൈകാര്യം ചെയ്തിരുന്നത്. ഇവയുടെ പദ്ധതി വിഹിതം മൊത്തം വരുമാനത്തിന്റെ 70 % വരും എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്രയൊന്നും പോര ഇനി കോണ്‍ഗ്രസ് പ്രസിഡന്റ് കൂടി അമുസ്ലിം കിട്ടിയാലേ മദനിയുടെ കാഴ്ചപാടില്‍ ലക്ഷണമൊത്ത മതേതരം വരുകയുള്ളു.. ഇതൊക്കെയാണോ സഖാവെ salient features of SECULARISM ?. വേണമെന്കില്‍ ഇനിയും ഉദാഹരണങ്ങള്‍ തരാം ...

ഒരു മത ചിന്നങ്ങള്‍ ഉപയോഗിച്ചാല്‍ വര്‍ഗ്ഗിയ വാദി ആകില്ല , ഉപയോഗിചില്ലെന്കില്‍ secular ആകും എന്നുമില്ല. ഇതിനെല്ലാം ജീവിക്കുന്നതും മരിച്ചു പോയതും അയ ഒരുപാടു ഉദാഹരണങ്ങള്‍ ഉണ്ട് . പാര്‍ടിയില്‍ മുസ്ലിം പേര് ഇല്ല , അമുസ്ലിം ഭാരവാഹികള്‍ ഉണ്ട് , പിന്നെ മദനിയുടെ ഒരു കുമ്പസാരവും.. ഇതൊക്കെ മാത്രം മതിയോ സാര്‍ മദനിയെ മതേതരത്തിന്റെ ചായത്തില്‍ മുക്കാന്‍ ?.

പണ്ട് മുസ്ലിം ലീഗിനെ കൂടെ കൂട്ടിയതും , പിന്നെ പുറത്താക്കിയതും.. പിന്നെ യു ഡി എഫ് വിട്ടു വന്നപ്പോള്‍ സ്വീകരിക്കാത്തതും എന്തിന്റെ പേരില്‍ ആയിരുന്നു. അന്നും ഇന്നും മുസ്ലിം ലീഗ് പറയുന്നത് അവര്‍ മതേതരം ആണെന്നാണ് (സത്യം അതല്ലെന്കില്‍ പോലും) .. മദനിയുടെ ഇന്നത്തെ കുമ്പസാരത്തിനും ലീഗിന്റെ അവകാശ വാദത്തിനും തമ്മില്‍ എന്ത് വ്യത്യാസമാണ് സഖാവെ ഉള്ളത് ?..

കലകലങ്ങള്‍ ആയി ജയ സാധ്യത കൂടുതല്‍ ഉള്ള മുന്നണിയെ ആണ് മദനി കൂടുതലും പിന്തുനചിട്ടുള്ളത് ...ഇതില്‍ ഒരു അവസര വാദവും സഖാവ് കാണുന്നില്ലേ ?.

ഇത്രയും കാലം കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് വോട്ടു ചെയ്ത ഒരു ഹിന്ദു സഹോദരന്റെ സന്ദേഹം ആണിത്. എന്നില്‍ ഹിന്ദു വര്‍ഗ്ഗിയത surface ചെയ്തു വരുന്നു എന്നാണ് സഖാവിന്റെ കണ്ടെത്തല്‍ എങ്കില്‍ ഈ പോസ്റ്റ് വിട്ടു കളയു.

Siya said...

ഒരു കാര്യം പറയാന്‍ വിട്ടു പോയി സഖാവെ. PDP വോട്ടു തന്നാല്‍ വേണ്ട എന്ന് പറയാത്തതും , അവരെ അംഗീകരിച്ചു ഒരേ വേദി പങ്കിട്ടു വാനോളം പ്രകീര്‍ത്തിക്കുന്നതും ഒരുപോലെ ആണോ ?. ഇപ്പോള്‍ കുറ്റിപുറത്ത് കാണിച്ചത് അവരുടെ രാഷ്ട്രീയം അംഗീകരിച്ചു എന്നതല്ലേ ?. ഇങ്ങനെ എത്ര കാലം ഒരു രാഷ്ട്രീയ പാര്‍ട്ടി ( പി ഡി പി) മുന്നണിക്ക്‌ പുറത്തു നിന്ന് നമ്മെ സഹായിക്കും. അടുത്ത അസംബ്ലി തിരഞ്ഞെടുപ്പില്‍ അവര്‍ സീറ്റ് ചോദിക്കില്ല .. ഇപ്പോഴത്തെ നിലപാട് എടുക്കും എന്ന് കരുതുന്നുണ്ടോ. യാതൊരു കമ്മ്യൂണിസ്റ്റ് തത്വ ശാസ്ത്ര അല്ലെങ്കില്‍ സോഷ്യലിസ്റ്റ് അടിത്തറ ഇല്ലാത്ത പി ഡി പി പോലുള്ളവരുടെ ബാന്ധവം എന്തിന് സാര്‍ ഒരു കമ്മ്യൂണിസ്റ്റ് മുന്നണിയില്‍ ?.

Anonymous said...

L D F nu vijayashamsakal

Anonymous said...

കൊച്ചിന്‍ കലാഭവനില്‍ പോയിരുന്നെങ്കില്‍ കൊറേക്കൂടി സാസ്കാരിക നായന്മാരെ ഒപ്പിക്കാ‍ാമായിരുന്നു. ജയരാജ് വാര്യരെ ഒറ്റക്കാക്കണ്ടായിരുന്നു. കഷ്ടം ചങ്ങാതിമാരെ... കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതു നിങ്ങള്‍ അറിയുന്നില്ല......

വര്‍ക്കേഴ്സ് ഫോറം said...

ദയവായി ഈ ലേഖനം വായിക്കുമോ?
http://jagrathablog.blogspot.com/2009/03/blog-post_5422.html

Anonymous said...

മുന്നേ കൊടുത്തിട്ടുള്ള link നു നന്ദി.

ഒന്നും രണ്ടും ഖണ്ടികകളില് UDF ne കുറ്റം ആരോപിക്കാനും , മദനിയുടെ ഇപ്പോഴത്തെ മാനസാന്തരത്തിന് കഴിഞ്ഞ 9 വര്‍ഷത്തെ മുന്‍കാല പ്രാബല്യം കൊടുക്കാനും ആണ് ശ്രമിച്ചിരിക്കുന്നത്. secularism കാണേണ്ടത് പാര്‍ട്ടികളുടെ നിലപാടുകളില് ആണ് എന്നും വ്യക്തമാക്കിയിട്ടുണ്ട് . ഞാന് നേരത്തെ ചോദിച്ച പോലെ മുന്‍കാല പ്രാബല്യം കൊടുക്കാന്, കഴിഞ്ഞ 9 വര്‍ഷത്തില് എന്ത് മതേതര നിലപാടാണ് പി ഡി പി എന്നാ രാഷ്ട്രീയ പാര്‍ട്ടി പുലര്‍ത്തിയത് ?. PDP ഇപ്പോള് ചെയ്യുന്ന പോലെ secular ആണ് എന്ന് വെല്ലുവിളിയുടെ സ്വരത്തില് ഇപ്പോള് മാത്രം പറയാന് തുടങ്ങിയാല് എല്ലാവരും വിശ്വസിച്ക്കണം എന്നോ കരുതുന്നത് ?.

ഇറാഖ് , അഫ്ഘാന് , പലസ്തീന് അധിനിവേശത്തിന്റെ പേരില് അമേരിക്ക യെയും ഇസ്രായേലിനെയും മാത്രം എതിര്കുന്നതാണോ സാമ്രാജ്യത്ത വിരുദ്ധ സമരം. ?.. സ്വന്തം മുസ്ലിം സഹോദര ജനതയെ കൂട്ടകൊല ചെയ്യാന് ഇവര്‍ക്ക് എല്ലാ വിധ ഒത്താശയും ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളും ഇതില് അപരാധികള് അല്ലെ ?. ഒരര്‍ത്ഥത്തില് സയോനിസ്റ്റു കളുടെ നിലപാട് തന്നെ അല്ലെ ഇതും ?. അവരെ എതിര്കാതെ നടത്തുന്ന എല്ലാ സമരവും കാപട്യം അല്ലെ. അതാണ് ഞാന് ഇതിനെ മുസ്ലിം രാഷ്ട്രീയത്തിനെ വകഭേദം എന്ന് വിശേഷിപ്പിച്ചത്. ഇതിന്റെ input raw materials കുറെ വൈകാരിക വാക്കുകളും ചിഹ്നങ്ങളും output ആയി കിട്ടുന്നത് ( പ്രതീക്ഷിക്കുന്നത് ) ബാലറ്റ് പെട്ടിയില് വീഴുന്ന വോട്ടും മാത്രം.

പിന്നെ ഇപ്പോള് military invasion നേക്കാള് നടക്കുന്നത് സാമ്പത്തികവും, ആശയപരവും, രാഷ്ട്രീയ പരവുമ അയ കീഴ്പെടുതലുകള് ആണ്. oru business ലേഖനത്തില് എവിടെയോ വായിച്ചിട്ടുണ്ട് , globalization of the finance, technology, information coupled with the removal of political ബര്രിഎര്സ് among countries, after the end of cold war - have transformed the world in to a competitive, mature and a new "fast" world. ഈ വേഗതയുള്ള പുതിയ ലോകത്തില് നമ്മുടെ പഴയ വിദേശ നയവും പഴയ സാമ്പത്തിക നയവും പറഞ്ഞു മാറി നില്കണം എന്നാണോ പറഞ്ഞു വരുന്നത് ?.
ഇത്തരത്തിലുള്ള invasion കളുടെ വേഗത ഒന്ന് കുറക്കാന് ഇടതു പക്ഷത്തിന്റെ ഒറ്റപ്പെട്ട ചെറുത് നില്പുകല്ക് കഴിയുന്നുണ്ട്. ഉദാഹരണം ഈ സാമ്പത്തിക മാന്ദ്യതിലും indian economy ഒരു പരിധി വരെ stable anennu തോന്നുന്നു. നിര്‍ഭാഗ്യവശാല് ഇത്തരം ശരിയായ സാമ്രാജ്യത്ത വിരുദ്ധ സമരങ്ങള് അല്ല പി ഡി പി യില് കാണുന്നത് , മുന്‍പ് പറഞ്ഞ മുസ്ലിം പൊളിറ്റിക്സ് തന്നെ ആണ്. വോടിനു വേണ്ടി നമ്മളും അതിനു പ്രകീര്‍ത്തിക്കുന്നു . ചിലപ്പോള് പ്രായോഗിക രാഷ്ട്രീയം ഇതായിരിക്കും.

അമേരിക്ക Ho Chi Minh ന്റെ Vietnamil ചെയ്ത അത്രയും ക്രുരത ഭരതതോട് ചെയ്തിട്ടില്ലലോ ?. എന്നാല് ഇപ്പോള് Vietnamil അവരുടെ സുഹൃദ് രശ്ര്ടം ആണ് . അവിടുത്തെ പുതിയ തലമുറ യുദ്ധ കെടുതികളെ ഓര്‍ക്കാരെ ഇല്ല. ഇതുപോലെ തന്നെ അമേരികായോടു യുദ്ധം ചെയ്ത Japan, Germany ellam അവരുടെ സഖ്യ രാജ്യങ്ങള് ആണ്. എന്തിനേറെ പറയണം സമ്പന്നരായ മുസ്ലിം രാജ്യങ്ങള് വരെ അമേരിക്കന് ചേരിയില് ആണ്. അതുകൊണ്ട് മുസ്ലിം വോടുകള്‍ക്ക് വേണ്ടി അമേരിക്കയെ തള്ളി പറയേണ്ട ആവശ്യം ഇന്നത്തെ ലോക ക്രമത്തില് ഭാരത്തിനു ഇല്ല . ഇതെല്ലം നന്നായി അരുയവുന്ന പ്രതിഭ ശാലികള് തന്നെ ആണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തില് എപ്പോളും ഉള്ളത്.

ബാബറി പള്ളി പൊളിച്ചപ്പോള് മുസ്ലിം ലീഗ് ചെയ്ത അപരാധം മിതമായ പ്രതിഷേധങ്ങളില് ഒതുക്കി എന്ന് ലേഖകന് പറയുന്നു. പിന്നെ അവര് എന്ത് ചെയ്യണമായിരുന്നു ?. UDF /Congress Govt നിമ്മും ഇറങ്ങി പോരണോ ?. അതിനു കോണ്‍ഗ്രസ് കരാണോ പള്ളി പൊളിച്ചത് ?. പിന്നെ മദനി ഉപദേശിച്ച രീതിയില് ശക്തമായി പ്രതികരിക്കണ എന്നാണോ ..ആ പ്രതികാരത്തില് മുസ്ലിം ലീഗുകാര് ആള് മാറി ലേഖകന്റെ പ്രിയപെട്ടവരെ കൊന്നാല് അപ്പോഴും ഇത് തന്നെ പറയുമോ ?. പള്ളി പൊളിച്ചപ്പോള് മുസ്ലിം ലീഗുകാരുടെ നിലപാട് ശ്ലാഖനീയം ആയിരുന്നു. മദനി പോലുള്ള ചില വര്‍ഗ്ഗിയ വാദികള് ആണ് അന്നു ISS വഴി ഹൈന്ദവ വര്‍ഗ്ഗിയത ക്ക് എതിരെ മുസ്ലിം വര്‍ഗ്ഗിയത വളര്‍ത്തിയതും . അന്ന് മദനി പാകിയ വിഷ വിത്തുകള് ഇന്നും നമ്മുടെ ഭാരതത്തില് ചോര പൊട്ടുകള് ഉണ്ടാക്കുന്നുണ്ട്. അവരില് പലരും ഇപ്പോഴും പി ഡി പി യില് കാണും. അവര്‍ക്കും മദനിയുടെ ജയില് വസതല് മാനസാന്ദരം വന്നു എന്ന് വേണമോ അനുമാനിക്കാന് ?. ഭാഗ്യവശാല് അതൊന്നും അപലപിക്ക പെടേണ്ട കാര്യങ്ങള് ആണെന്ന് ആര്‍ക്കും തോന്നുന്നില്ല , കാരണം ഗുജറാത്തും , ഒരിസ്സയും ഒക്കെ ഉണ്ടല്ലോ ?.

പിന്നെ ISS നിരോധനം സുപ്രീം കോടതി ശരിവച്ചപ്പോള് ആണ് PDP ഉണ്ടാക്കിയത്.. അല്ലാതെ ലേഖകന് പറയും പോലെ അത്ര പാവനം ആയിട്ടല്ല. അന്ന് ISS ഒഴികെ ഒപ്പം നിരോധിച്ച എല്ലാ സന്ഘടന കളെയും സുപ്രീം കോടതി നിരോധനം നീക്കി. ISS നു എതിരായ ആരോപണം ശരിയെന്നു കണ്ടാണ് കോടതി ഇങ്ങനെ ചെയ്തത് . അപ്പോഴാണ് PDP യുടെ ഉദയം. ഇതെല്ലം മറന്നു കൊണ്ട് പി ഡി പി യെ ന്യയികരിക്കേണ്ട കാര്യം നമുക്കുണ്ടോ ?. ഞാന് secular ആയി എന്ന് മദനി പറയുന്നതല്ലാതെ ലേഖകന് പറയുന്ന വിധം മദനി എന്ത് "അനുസ്രിതമായ പ്രായോഗിക പ്രവര്‍ത്തനങ്ങള് ആണ് " കേരളത്തില് ചെയ്തത് എന്നറിയാന് താല്പര്യം ഉണ്ട്. ഇന്ന് വരെ അവസരവാദ നിലപാടുകള് എടുത്തു ഇരു മുന്നണികളെയും മാറി മാറി പിന്തുണച്ച മദനി എപ്പോഴാണ് ഒന്ന് പറഞ്ഞാല് വിശ്വസിക്കാവുന്ന പുന്യത്മാവ് ആയി ?.

ഹൈന്ദവ വര്‍ഗ്ഗിയ ശക്തികളുടെ വളര്‍ച്ച തടയാന് കമ്മ്യൂണിസ്റ്റ് പ്രഷ്ടണം ആണ് മുന്‍പില് നിന്നത്. ഒരു മുസ്ലിം രാഷ്ട്രീയവും അതിനു സഹായിച്ചിട്ടില്ല. കോണ്ഗ്രസ്സിനും അതില് ഒരു പന്കുണ്ട് , കാരണം അവര് BJP ye മുന്നണിയില് എടുത്തില്ല. ചത്ത കുതിര എന്ന് വിശേഷിക്ക പെട്ട മുസ്ലിം ലീഗ് ഇന്നൊരു ശക്തിയായി മാറിയത് മുന്നണി സംവിധാനം ഉപയോഗിച്ചല്ലേ ?. അതുകൊണ്ട് പി ഡി പി യെ പോലെ തീവ്രവാദ ബന്ധം ആരോപിക്കപെട്ട, അവസരവാദ നിലപാടുകള് എടുത്ത ഒരു പാര്‍ട്ടിയെ, വെറുമൊരു എട്ടു പറച്ചിലിന്റെ വിശ്വാസ്യതയുടെ പേരില് മുന്നണിയില് എടുത്താല് അത് , താല്‍കാലിക നേട്ടം ഉണ്ടാക്കിയാലും, ദൂര വ്യാപകമായ ഭവിഷ്യത്തുകള് ഉണ്ടാക്കും.

Anonymous said...

സിയ വേറൊരു പോസ്റ്റിലിട്ട ഇതേ കമന്റിനു മനോജ് നൽകിയ മറുപടി ഇവിടുണ്ട്
http://jagrathablog.blogspot.com/2009/03/blog-post_5422.html?showComment=1238083320000#c3439125103762011990

Anonymous said...

ഈ ബ്ലോഗിലെ പഴയ ലേഖനങ്ങള്‍ വായിച്ചു. ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍.

അഭിവാദ്യങ്ങള്‍.