എങ്ങിനെ നീ മറക്കും....
നീലക്കുയിലിലെ സുന്ദരമായ ഈരടിയിൽ പറയുമ്പോലെ, എങ്ങനെയാണ് ആ ദിനങ്ങൾ നമുക്ക് മറക്കാൻ കഴിയുക?
വിദേശ നാണയശേഖരം മുകളിലേക്കങ്ങനെ അടിവച്ചടിവച്ച് കയറിയ നാളുകൾ, ഓഹരി സൂചിക വാണംപോലെ കത്തിക്കയറിയ നാളുകൾ, വെയ് രാജാ, വെയ്. ഒന്നു വച്ചാൽ പത്തു, പത്തു വച്ചാൽ നൂറ് എന്ന തോതിൽ വിദേശ മാക് ഡഫുമാർ ഇന്ത്യൻ വിപണിയിൽ പണമെറിഞ്ഞ് പണം കോരിയെടുത്ത നാളുകൾ, കള്ളപ്പണക്കാരനും നികുതിവെട്ടിച്ചവനും, മയക്കുമരുന്നു മാഫിയയും മൌറീഷ്യസ് വഴി പാർട്ടിസിപ്പേറ്ററി നോട്ടിലൂടെ ഓഹരിച്ചന്തയെ തിളപ്പിച്ചു നിർത്തിയ നാളുകൾ, വിദേശനാണയശേഖരമങ്ങനെ കുതിച്ചു കയറുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ നാളുകൾ. ഈ പണമൊക്കെ അമേരിക്കൻ ട്രഷറിയിൽ നിക്ഷേപിച്ച് കുടവയറും തടവി, ടൈ വലിച്ചു നേരെയിട്ട് ബെൻ ബെർണാങ്കെക്കും, വില്ല്യം ഹാരിസണും, മുൾഫോഡിനുമൊപ്പമെന്ന അഹന്തയിൽ കസേരയിലിരുന്നു കറങ്ങിയ നാളുകൾ.
അക്കാലത്ത്, ഉണ്ടിരിക്കുന്ന നായർക്ക് ഒരുൾവിളി പോലെയാണ് ആ തോന്നൽ കയറിവന്നത്. ഈ ലക്ഷം കോടി ഡോളറുകൾ കൊണ്ട് ഒരാകാശഗോപുരം പണിതുയർത്തിയാലോ? എത്രയെത്ര ചർച്ചകളാണ് ആ ദിവസങ്ങളിൽ മൻമോഹനും, ചിദംബരവും, അലുവാലിയായും, അരവിന്ദ് വീർമണിയും, അൻവറുൽ ഹുദായുമൊക്കെ ചേർന്ന് നടത്തിയത് ? ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ ഉണ്ടാക്കുക. പണം അങ്ങോട്ടു മാറ്റുക, പിന്നെ അതെടുത്ത് പണിയങ്ങു തുടങ്ങുക. 8 വരി ഹൈവേകൾ, വൻ പാലങ്ങൾ, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ. എന്തിനു പറയുന്നു, ഇതാ ഒരു പറുദീസ ഇവിടെ ഉയരാൻ പോകുന്നു. ഒരിന്ത്യൻ പറുദീസ. നമ്മുടെ സ്വർഗമായ അമേരിക്ക പോലെ.
അപ്പോൾ പിന്നെ എന്തിനാണ് ഇന്ത്യൻ ‘ഉലുവ’? വെട്ടിത്തിളങ്ങുന്ന ഡോളർ മതി. ഏതു വിദേശിക്കും ഡോളർ കൊടുത്ത് ഇന്ത്യയിൽ ഭൂമി വാങ്ങാം. റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്താം. നിക്ഷേപിക്കാം, ലാഭം കടത്തിക്കൊണ്ടുപോകാം. ഇൻഷുറൻസും ബാങ്കുമൊക്കെ ഇടപാട് ഡോളറിലാക്കട്ടെ. ഇന്ത്യൻ മുതലാളിക്ക് ഡോളറുമായി ലോകത്തെവിടെയും പോയി എന്തും വാങ്ങാം, വിൽക്കാം, സ്ഥാപനം നടത്താം. അങ്ങനയൊരുനാൾ രണ്ടു കൂട്ടർക്കുമൊന്നിച്ചു ഈ ലോകം കീഴടക്കാം. പുരപ്പുറത്തു കയറിനിന്ന് താരാപ്പോർ ഉച്ചത്തിൽ കൂവി. കൺവർട്ടബിലിറ്റി. അനുചരവൃന്ദം ഏറ്റുപാടി. ഹലേലൂയാ, ഹലേലൂയാ.
പക്ഷെ, അതിനിടയിൽ വന്നു ഒരശ്രീകരം. ഉപഗുപ്തനെപ്പോലെ ഒരാൾ ഉരുവിടുകയാണ്. ‘സമയമായില്ല പോലും..’. മറ്റാരുമല്ല. വേണുഗോപാല റെഡ്ഡി. റിസർവ് ബാങ്ക് ഗവർണർ. വേണുഗാനം കേട്ടു ഉറക്കം ഞെട്ടിയ ചിദംബരം ഉറഞ്ഞുതുള്ളി. ‘ആരവിടെ, അവനെ സമക്ഷത്തിൽ ഹാജരാക്കൂ’.
ഒന്നല്ല, പല പകലുകൾ, രാത്രികൾ, സാമദാനഭേദദണ്ഡങ്ങളാകെ നടത്തിയിട്ടും ടിയാൻ വഴങ്ങുന്നില്ല. സംഗതി അങ്ങാടിപ്പാട്ടായേക്കുമെന്നു തോന്നിയപ്പോൽ തലയ്ക്ക് തട്ടി പറഞ്ഞു വിട്ടു. രോഷം, അടങ്ങാത്ത രോഷം പതഞ്ഞു പൊന്തി. പാർലമെന്റ്റിൽ ഇടതന്മാർ മരം വലിച്ചിട്ട് വഴി തടഞ്ഞിരിക്കുന്നു. വല്ലാതെ കൊത്തിയാൽ പഹയന്മാർ പാലം വലിക്കും. തെരുവിൽ തൊഴിലാളികളുടെ വെല്ലുവിളി. കുറെ സാമ്പത്തിക വിദഗ്ധന്മാരും, ബുദ്ധിജീവികളും അപകടം, അപകടമെന്നു അലമുറയിടുന്നു. നാശം ഒന്നും നടക്കുന്നില്ല.
നാളേറെയായില്ല. അമേരിക്കൻ ബാങ്കുകൾ പൊളിഞ്ഞു. ഖജനാവ് കാലിയായി. വിദേശി അവന്റെ ശേഖരമെല്ലാം വലിച്ചുകൊണ്ടുപോയി. കൺവർട്ടബിലിറ്റി നടപ്പിലായിരുന്നെങ്കിൽ ഇവിടത്തെ ബാങ്ക്, ഇൻഷ്വറൻസ് കമ്പനികളും, സ്‌റ്റോക്ക് മാർക്കറ്റുമെല്ലാം അമേരിക്ക ഒരു ‘ടോട്ടൽ ഫോർ യൂ‘ ആക്കിയേനെ.
പാവം ഇന്ത്യക്കാരൻ ഉള്ള കൂരയും തൊഴിലും പോയി തെരുവിൽ തെണ്ടിനടന്നേനെ. അമേരിക്കയിൽ കഞ്ഞിവീഴ്ത്തുണ്ടെന്നാണ് കേൾവി. ഇവിടെ അതുമില്ലല്ലോ.
എങ്കിലും മൻമോഹൻ, ചിദമ്പരം, അലുവാലിയകൾ നിരാശാ കാമുകൻമാരെപ്പോലെ ഇവിടെ ഇപ്പോഴും പാടി നടക്കുന്നു.
എന്തെന്തു മോഹങ്ങളായിരുന്നു..
എത്ര കിനാവുകളായിരുന്നു...
Subscribe to:
Post Comments (Atom)
9 comments:
എങ്ങിനെ നീ മറക്കും....
നീലക്കുയിലിലെ സുന്ദരമായ ഈരടിയിൽ പറയുമ്പോലെ, എങ്ങനെയാണ് ആ ദിനങ്ങൾ നമുക്ക് മറക്കാൻ കഴിയുക?
വിദേശ നാണയശേഖരം മുകളിലേക്കങ്ങനെ അടിവച്ചടിവച്ച് കയറിയ നാളുകൾ, ഓഹരി സൂചിക വാണംപോലെ കത്തിക്കയറിയ നാളുകൾ, വെയ് രാജാ, വെയ്. ഒന്നു വച്ചാൽ പത്തു, പത്തു വച്ചാൽ നൂറ് എന്ന തോതിൽ വിദേശ മാക് ഡഫുമാർ ഇന്ത്യൻ വിപണിയിൽ പണമെറിഞ്ഞ് പണം കോരിയെടുത്ത നാളുകൾ, കള്ളപ്പണക്കാരനും നികുതിവെട്ടിച്ചവനും, മയക്കുമരുന്നു മാഫിയയും മൌറീഷ്യസ് വഴി പാർട്ടിസിപ്പേറ്ററി നോട്ടിലൂടെ ഓഹരിച്ചന്തയെ തിളപ്പിച്ചു നിർത്തിയ നാളുകൾ, വിദേശനാണയശേഖരമങ്ങനെ കുതിച്ചു കയറുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ നാളുകൾ. ഈ പണമൊക്കെ അമേരിക്കൻ ട്രഷറിയിൽ നിക്ഷേപിച്ച് കുടവയറും തടവി, ടൈ വലിച്ചു നേരെയിട്ട് ബെൻ ബെർണാങ്കെക്കും, വില്ല്യം ഹാരിസണും, മുൾഫോഡിനുമൊപ്പമെന്ന അഹന്തയിൽ കസേരയിലിരുന്നു കറങ്ങിയ നാളുകൾ.
കാര്യം ഗുരുതരമാണേലും രസകരമായി എഴുതി , വായിച്ചു :)
നന്നായിരിക്കുന്നു, മക്കളെ. കടുത്ത ഭാഷയിലുള്ള വിമര്‍ശനത്തിനേക്കാളും ശക്തമായതു്.
"എന്തെന്തു മോഹങ്ങളായിരുന്നു..
എത്ര കിനാവുകളായിരുന്നു..."
അതെ കൂട്ടുകാരാ,
എന്റെ കാശ് ഒരു പാട് ഷെയറുകാര്‍ കൊണ്ടു പോയി.
എല്ലാ മൊഹങ്ങളും തകര്‍ന്നടിഞു. ഇനി ഞാന്‍ എന്നു കാശുകാരനകും ആവൊ.
"ഇനി ഞാന്‍ എന്നു കാശുകാരനകും ആവൊ."
എന്നിട്ടു വേണം ഒരു പെണ്ണു കെട്ടാന്‍ എന്നു കരുതിയിരിക്കുകയായിരുന്നു. ഇനിയിപ്പം അതു നടക്കുമെന്നു തോന്നുന്നില്ല. അഹം ബ്രഹ്മാസ്മി.
Two days back , CPIM was baosting that their policies inside UPA helped India from recession. Cant you stop colie writing and open your eyes. Today your Yetchuri is accusing central for military coperation with Israel. These assholes are living in india just becuase cooperation with Israel, Russia, france, US etc. Otherwise China and Pak with chinese support will kill each one of us. Do you guyz have any morality to talk scams. Your party secretary itself is a looter of public eschequer
ഈ ആസ്‌ഹോളുമായി ഇടക്കിടെ വരുന്ന അനോണീടെ അണ്ണാക്കിലടിച്ചു കേറ്റാൻ വല്ല മാർഗവുമുണ്ടോ വർക്കേഴ്‌സ് ഫോറമേ?
പാര്‍ട്ടി നേതാക്കള്‍ക്ക് അമ്മാമം ഉണ്ണന്‍ വേണ്ടി പാവങ്ങള്‍ പിരിച്ചു നല്‍കിയ കുറച്ച് പണം പണ്ടു പീ ബീം കൊണ്ട് തൊലച്ചായിരുന്നു... ഓര്‍മ്മയുണ്ടോ..ഊ ട്ടി ഐ യില്‍..? ഓര്‍മ്മ കാണില്ല..പല പല ഫണ്ടുകളിങ്ങനെ കൈ മറിഞ്ഞു പോയതല്ലേ..
റിസഷന്‍ ഇതിലേയെങ്ങാനും വന്നിരുന്നെങ്കില്‍ കുത്തുപാളയെടുത്തുപോയേനേ. പൊതുജനക്കഴുതകളുടെ കയ്യില്‍ കാശില്ലേല്‍ വാട്ടര്‍ പാര്‍ക്കും ഫൈവ് സ്റ്റാര്‍ ഹോട്ടലുമൊക്കെ സീതാറാം.
Post a Comment